“വെളിച്ചം റമദാൻ 2024”  ന്യൂസ് വ്യത്യസ്ത മീഡിയകളിൽ


മാധ്യമം ഓൺലൈൻ ലിങ്ക്
നാട്ടുവർത്തമാനം ഓൺലൈൻ ലിങ്ക്

🎁 🥇 🥈 🥉 🏅 🎁

വെളിച്ചം റമദാൻ 2024 വിജയികൾ
📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖


വെളിച്ചം റമദാൻ 2024 –റിവിഷൻ ടെസ്റ്റ് 02

സൂറത്തുദ്ദുഖാന്‍ & സൂറ: ജാഥിയ




വിശദീകരണം

സൂറത്തുദ്ദുഖാന്‍
സൂറ: ജാഥിയ


പരായണം

സൂറത്തുദ്ദുഖാന്‍
സൂറ: ജാഥിയ

വെളിച്ചം റമദാൻ 2024 –റിവിഷൻ ടെസ്റ്റ് 01

സൂറത്തു സുഖ്റുഫ്




    വിശദീകരണം



    പരായണം

    വെളിച്ചം റമദാൻ 2024 –ഡേ- 16 (മാർച്ച് 27)

    സൂറത്തുല്‍ ജാഥിയഃ : 27-37



    • വെളിച്ചം റമദാന്‍ ഡേ-16 – സൂറത്തുല്‍ ജാഥിയഃ : പാര്‍ട്ട് 04 – ആയത്ത് 27 മുതല്‍ 37 വരെ
      • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ


    പരായണം

    വിശദീകരണം


    സൂറത്തുല്‍ ജാഥിയഃ : 27-37

    വിഭാഗം – 4

    45:27

    • وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ ﴾٢٧﴿
    • അല്ലാഹുവിനാണ്, ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യര്‍ത്ഥകാരികളായുള്ളവര്‍ നഷ്ടമടയുന്നതാണ്.
    • وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ഭരണാധികാരം وَالْأَرْضِ ഭൂമിയുടെയും وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ (ആ) സമയം (അന്ത്യഘട്ടം) يَوْمَئِذٍ അന്നത്തെ ദിവസം يَخْسَرُ നഷ്ടമടയും الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, പാഴ്വേലക്കാര്‍

    45:28

    • وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾٢٨﴿
    • എല്ലാ (ഓരോ) സമുദായത്തെയും മുട്ടുകുത്തിയ നിലയില്‍ നിനക്കു കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും. (അവരോടു പറയപ്പെടും) ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു ഇന്നു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതാണ്.’
    • وَتَرَىٰ നീ (നിനക്കു) കാണും, കാണാം كُلَّ أُمَّةٍ എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും جَاثِيَةً മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു كُلُّ أُمَّةٍ എല്ലാ സമുദായവും, ജനക്കൂട്ടവും تُدْعَىٰ വിളിക്കപ്പെടും إِلَىٰ كِتَابِهَا അതിന്റെ ഗ്രന്ഥത്തിലേക്കു الْيَوْمَ ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു تَعْمَلُونَ പ്രവര്‍ത്തിക്കും

    45:29

    • هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ﴾٢٩﴿
    • ഇതാ, നമ്മുടെ ഗ്രന്ഥം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.’
    • هَـٰذَا كِتَابُنَا ഇതാ നമ്മുടെ ഗ്രന്ഥം يَنطِقُ അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും) عَلَيْكُم നിങ്ങളോടു, നിങ്ങളില്‍ بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു إِنَّا كُنَّا നിശ്ചയമായും നാം ആയിരുന്നു نَسْتَنسِخُ നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു) مَا كُنتُمْ നിങ്ങളായിരുന്നതു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.

    മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദിപിതാവുമുതല്‍ ലോകവസാനം വരെയുള്ള സര്‍വ്വ ജനങ്ങളും, ജിന്നുകള്‍, മലക്കുകള്‍ മുതലായവരും ഒന്നടങ്കം ഒരേ നിലയില്‍ സമ്മേളിക്കുന്ന ആ മഹാ സദസ്സാകമാനം അങ്ങേഅറ്റം സംഭ്രമാവസ്ഥയിലായിരിക്കും.പ്രവാചകന്മാരടക്കമുള്ള ഓരോരുത്തരും തന്റെ കാര്യത്തിൽ ലോകരക്ഷിതാവിന്റെ വിധി എന്തായിരിക്കുമെന്നറിയാതെ ഭയവിഹ്വലരായിരിക്കും. അവിടെ താഴ്മയോടും വിനയത്തോടും കൂടി മുട്ടുകുത്താത്ത ഒരു സമുദായമോ, ജനവിഭാഗമോ ഉണ്ടായിരിക്കയില്ല.

    ഓരോ സമുദായവും അതിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും (كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا) എന്നു പറഞ്ഞതു, എല്ലാവരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്നും, അതല്ല ഓരോ സമുദായവും സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്ന വേദഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാണെന്നും വരാം. ഏതായാലും, ഓരോ സമുദായത്തില്‍ പെട്ടവരുടെയും നന്മതിന്മകള്‍ വിലയിരുത്തപ്പെടുന്നതു അവരുടെ പ്രവാചകന്മാര്‍ മുഖേന അവര്‍ക്കു ലഭിച്ച പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും, ഓരോ വ്യക്തിക്കും അവരവരുടെ കര്‍മ്മങ്ങള്‍ സവിസ്തരം മലക്കുകളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രന്ഥം (صحيفة الٲعمال) അന്നു നല്‍കപ്പെടുന്നതാണെന്നും, കുറ്റവാളികളുടെ കുറ്റങ്ങള്‍ ശരിയായ തെളിവുസഹിതം അവരെ ബോധ്യപ്പെടുത്തുമെന്നും പറയേണ്ടതില്ല. ഇതിനെപ്പറ്റിയെല്ലാം ഖുര്‍ആന്‍ പലപ്പോഴും പ്രസ്താവിക്കാറുള്ളതാണല്ലോ.

    45:30

    • فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ ﴾٣٠﴿
    • എന്നാല്‍, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവരുടെ റബ്ബ് അവരെ തന്റെ കാരുണ്യത്തില്‍ [സ്വര്‍ഗ്ഗത്തില്‍] പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം!
    • فَأَمَّا الَّذِينَ എന്നാലപ്പോള്‍ യാതൊരുകൂട്ടര്‍ آمَنُوا വിശ്വസിച്ചു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളും ചെയ്തു فَيُدْخِلُهُمْ അവരെ പ്രവേശിപ്പിക്കും رَبُّهُمْ അവരുടെ റബ്ബ് فِي رَحْمَتِهِ അവന്‍റെ കാരുണ്യത്തില്‍ ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ الْمُبِينُ സ്പഷ്ടമായ ഭാഗ്യം

    45:31

    • وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ ﴾٣١﴿
    • എന്നാല്‍, അവിശ്വസിച്ചവരോ, (അവരോടു പറയപ്പെടും:) ‘എന്റെ ‘ആയത്തു’കള്‍ [ലക്ഷ്യങ്ങള്‍] നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍, നിങ്ങള്‍ ഗര്‍വ്വു നടിച്ചു; നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു!
    • وَأَمَّا എന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَفَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ആയത്തുകള്‍ تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുക فَاسْتَكْبَرْتُمْ അപ്പോള്‍ നിങ്ങള്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു وَكُنتُمْ നിങ്ങളായിത്തീരുകയും ചെയ്തു قَوْمًا مُّجْرِمِينَ കുറ്റവാളികളായ ഒരു ജനത

    45:32

    • وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ ﴾٣٢﴿
    • ‘നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതില്‍ യാതൊരു സന്ദേഹവുമില്ല.’ എന്ന്‍ പറയപ്പെടുമ്പോള്‍, നിങ്ങള്‍ പറയും: ‘ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ എന്താണു (ഈ) അന്ത്യഘട്ടമെന്നു; ഞങ്ങള്‍ (ഒരു) തരത്തിലുള്ള) ഊഹം ഊഹിക്കുന്നുവെന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങള്‍ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവരല്ല തന്നെ.’
    • وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ إِنَّ وَعْدَ اللَّـهِ നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം, താക്കീതു حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَالسَّاعَةُ അന്ത്യസമയമാകട്ടെ لَا رَيْبَ സന്ദേഹമേയില്ല فِيهَا അതില്‍ قُلْتُم നിങ്ങള്‍ പറയും, പറഞ്ഞു مَّا نَدْرِي ഞങ്ങള്‍ക്കറിഞ്ഞുകൂടാ مَا السَّاعَةُ എന്താണു അന്ത്യഘട്ടം إِن نَّظُنُّ ഞങ്ങള്‍ ഊഹിക്കുന്നി(കരുതുന്നി)ല്ല إِلَّا ظَنًّا ഒരു ഊഹമല്ലാതെ وَمَا نَحْنُ ഞങ്ങളല്ലതാനും بِمُسْتَيْقِنِينَ ഉറപ്പിച്ചു വിശ്വസിക്കുന്നവര്‍
    ജുസ്ഉ് – 26

    45:33

    • وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٣٣﴿
    • അവര്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്കു വെളിവാകുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.
    • وَبَدَا لَهُمْ അവര്‍ക്കു വെളിവാകും سَيِّئَاتُ തിന്മകള്‍, ദോഷങ്ങള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്റെ وَحَاقَ بِهِم അവരില്‍ വലയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും مَّا യാതൊന്നു كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിക്കും

    45:34

    • وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ ﴾٣٤﴿
    • (വീണ്ടും അവരോടു) പറയപ്പെടും: ‘നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.
    • وَقِيلَ പറയപ്പെടും الْيَوْمَ ഇന്നു نَنسَاكُمْ നിങ്ങളെ നാം മറക്കും كَمَا نَسِيتُمْ നിങ്ങള്‍ മറന്നതുപോലെ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ وَمَأْوَاكُمُ നിങ്ങളുടെ അഭയ (വാസ)സ്ഥാനം النَّارُ നരകമാണുوَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)

    45:35

    • ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ ﴾٣٥﴿
    • ‘അതൊക്കെ (സംഭവിച്ചതു), നിങ്ങള്‍ അല്ലാഹുവിന്റെ ‘ആയത്തു’കളെ പരിഹാസ്യമാക്കിത്തീര്‍ത്തതു കൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.’ എനി, ഇന്ന്‍, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് പുറത്തുവിടപ്പെടുന്നതല്ല; അവരോട് (പശ്ചാത്തപിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
    • ذَٰلِكُم അതു بِأَنَّكُمُ اتَّخَذْتُمْ നിങ്ങള്‍ ആക്കീത്തീര്‍ത്തതുകൊണ്ടാണ് آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ هُزُوًا പരിഹാസ്യം وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എനി ഇന്നു لَا يُخْرَجُونَ അവര്‍ പുറത്തു വിടപ്പെടുകയില്ല مِنْهَا അതില്‍നിന്നു وَلَا هُمْ അവര്‍ (അവരോടു) ഇല്ല يُسْتَعْتَبُونَ മടക്കം (ഖേദം, തൃപ്തിപ്പെടുത്തല്‍) ആവശ്യപ്പെടുക (യില്ല)

    നരകത്തില്‍നിന്നു രക്ഷയില്ലെന്നു മാത്രമല്ല, പശ്ചാത്തപിച്ചു മടങ്ങിയോ, ഒഴികഴിവുകള്‍ സമര്‍പ്പിച്ചോ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനുള്ള ഒരു സന്ദര്‍ഭം എനി അവര്‍ക്കില്ല. അതിനുണ്ടായിരുന്ന അവസരമെല്ലാം അവര്‍ പാഴാക്കിക്കളഞ്ഞു എന്നു താല്‍പര്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, മനുഷ്യരുടെ ഉത്ഭവം, പര്യവസാനം തുടങ്ങിയ പലതിനെക്കുറിച്ചും വിവരിച്ചശേഷം, ലോകരക്ഷിതാവായ അല്ലാഹു അവനെത്തന്നെ പുകഴ്ത്തിക്കൊണ്ടും, എല്ലാവിധ പ്രതാപത്തിനും അര്‍ഹന്‍ അവനാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടും ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:-

    45:36

    • فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ ﴾٣٦﴿
    • അപ്പോള്‍, [കാര്യം ഇങ്ങിനെയിരിക്കെ,] ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും.
    • فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു الْحَمْدُ സ്തുതി رَبِّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവായ وَرَبِّ الْأَرْضِ ഭൂമിയുടെ രക്ഷിതാവുമായ رَبِّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ

    45:37

    • وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٣٧﴿
    • ആകാശങ്ങളിലും, ഭൂമിയിലും അവനു തന്നെയാണ് ഗാംഭീര്യവും, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും അവന്‍ തന്നെ.
    • وَلَهُ അവനാണു الْكِبْرِيَاءُ ഗാംഭീര്യം, മാഹാത്മ്യം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, തത്വജ്ഞാനി

    അല്ലാഹുവില്‍നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന (‘ഖുദ്സീ’യായ) ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:

     يَقُولُ اللَّهُ تعالى: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، أسكنته فِي النَّار- احمد و مسلم و ابو داود و ابن ماجةِ

    ഗാംഭീര്യം എന്റെ തട്ടമാണ്, മഹത്വം എന്റെ തുണിയുമാണ്. ഈ രണ്ടിലൊന്നിന് ആരെങ്കിലും എന്നോടു വഴക്കു കൂടുന്നപക്ഷം, ഞാനവനെ എന്റെ നരകത്തില്‍ താമസിപ്പിക്കുന്നതാണ്. (അ; മു; ദാ; ജ.)

    اللهم لك الحمد أنت رب السموات ورب الأرض رب العالمين

    ولك الكبرياء والعظمة والجلال وأنت العزيز الحكيم

    വെളിച്ചം റമദാൻ 2024 –ഡേ- 15 (മാർച്ച് 26)

    സൂറത്തുല്‍ ജാഥിയഃ : 22-26



    • വെളിച്ചം റമദാന്‍ ഡേ-15 – സൂറത്തുല്‍ ജാഥിയഃ : പാര്‍ട്ട് 03 – ആയത്ത് 22 മുതല്‍ 26 വരെ
      • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ


    പരായണം

    വിശദീകരണം


    സൂറത്തുല്‍ ജാഥിയഃ : 22-26

    വിഭാഗം – 3

    45:22

    • وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴾٢٢﴿
    • ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു കാര്യ(ഗൗരവ) ത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (അഥവാ ആത്മാവിനും) അതു സമ്പാദിച്ചതിനു പ്രതിഫലം നല്‍കപ്പെടുവാനും (കൂടിയാണത്). അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.
    • وَخَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കയാണ് السَّمَاوَاتِ ആകാശങ്ങളും وَالْأَرْضَ ഭൂമിയും بِالْحَقِّ ന്യായ (കാര്യ, യഥാര്‍ത്ഥ) ത്തോടെ وَلِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുവാനും كُلُّ نَفْسٍ എല്ലാ ദേഹത്തിനും, ആത്മാവിനും (ആള്‍ക്കും) بِمَا كَسَبَتْ അതു സമ്പാദിച്ചതിനും, പ്രവര്‍ത്തിച്ചതിനു وَهُمْ അവര്‍ (അവരോടു) لَا يُظْلَمُونَ അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല

    ഐഹിക ജീവിതത്തിലെ വിഭവങ്ങളും, സുഖസൗകര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു അതില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും വ്യത്യാസമില്ല എന്നാല്‍, സജ്ജനങ്ങള്‍ക്കു മരണാനന്തരം അല്ലാഹുവിങ്കല്‍ വമ്പിച്ച അനുഗ്രഹങ്ങളും മഹത്തായ പ്രതിഫലങ്ങളും ലഭിക്കുവാനിരിക്കുന്നു. ഇതുപോലെ തങ്ങള്‍ക്കും ലഭിക്കാതിരിക്കയില്ലെന്നാണോ ഈ ദുഷ്ടന്മാരുടെ വിചാരം?! അങ്ങിനെയാണെങ്കില്‍, ആ വിചാരം വളരെ നിന്ദ്യവും വഷളവും തന്നെ. ആകാശ ഭൂമികളെയും അവയിലെ മനുഷ്യരടക്കമുള്ള വസ്തുക്കളെയും യാതൊരു ലക്ഷ്യമോ പരിപാടിയോ കൂടാതെ അല്ലാഹു വൃഥാ സൃഷ്ടിച്ചിരിക്കുകയല്ല. ഗൗരവമേറിയ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അതിലുണ്ട്. ഈ ജീവിതത്തില്‍ ഒരോരുത്തരും പ്രവര്‍ത്തിച്ചുവെച്ച കര്‍മ്മങ്ങളുടെ കൃത്യവും യഥാര്‍ത്ഥവുമായ ഫലം ഓരോരുത്തരും മരണാനന്തരജീവിതത്തില്‍ അനുഭവിക്കുവാനാണ് അവന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഐഹിക ജീവിതത്തില്‍ സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിച്ചുവന്ന വിശിഷ്ടന്‍മാരും, സത്യനിഷേധവും ദുഷ്കര്‍മ്മങ്ങളും സമ്പാദിച്ചുവെച്ച നികൃഷ്ടന്‍മാരും – ഇരുകൂട്ടരുടെയും ഭൗതിക ജീവിത ക്രമങ്ങള്‍ പരസ്പരം സാമ്യമുള്ളതായിരുന്നതുപോലെ – പാരത്രിക ജീവിതത്തിലും സമമായിരിക്കുക സാധ്യമല്ല. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം.

    അല്ലാഹുവിനെ ഭയപ്പെടുന്ന ഒരോരുത്തനും ഹൃദയത്തില്‍ നടുക്കും ഉണ്ടാക്കുവാന്‍ പോരുന്നതാണ്  21-ാം വചനത്തിലെ ചോദ്യം. ആ വചനം പാരായണം ചെയുമ്പോള്‍, പല മഹാന്മാരും അതിന്റെ ഗൗരവം ഓര്‍ത്തു കരഞ്ഞിരുന്നതായും, ചിലര്‍ ആ വചനം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഓതികൊണ്ടിരുന്നതായും നിവേദനം ചെയ്യപ്പെടുന്നു.

    45:23

    • أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ ﴾٢٣﴿
    • എന്നാല്‍, നീ കണ്ടുവോ, തന്റെ ദൈവം തന്റെ (സ്വന്തം) ഇച്ഛക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
    • أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിവെച്ച ഒരുവനെ إِلَـٰهَهُ തന്റെ ദൈവം (ആരാധ്യന്‍) هَوَاهُ തന്റെ ഇച്ഛ وَأَضَلَّهُ اللَّـهُ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു عَلَىٰ عِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَخَتَمَ അവന്‍ മുദ്രവെക്കുകയും ചെയ്തു عَلَىٰ سَمْعِهِ അവന്റെ കേള്‍വിക്ക് وَقَلْبِهِ അവന്റെ ഹൃദയത്തിനും وَجَعَلَ ആക്കുകയും ചെയ്തു عَلَىٰ بَصَرِهِ അവന്റെ കണ്ണിന്‍മേല്‍ غِشَاوَةً ഒരു മൂടി فَمَن يَهْدِيهِ എനി (എന്നാല്‍) ആരാണ് അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കുക مِن بَعْدِ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ

    സത്യത്തിനും ന്യായത്തിനും വില കല്‍പിക്കാതെ, ഉപദേശങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ, ദൃഷ്ടാന്തങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേരെ കണ്ണടച്ച് തന്നിഷ്ടത്തിനും ദേഹേച്ഛക്കും മാത്രം അടിമപ്പെട്ടു ജീവിക്കുന്നവന്റെ ഏകാരാധ്യദൈവം അവന്റെ ഇച്ഛയല്ലാതെ മറ്റെന്താണ്?! ഇങ്ങിനെയുള്ളവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കുമെന്ന പ്രതീക്ഷക്കു ഒട്ടും അവകാശമില്ല. അതുകൊണ്ട് അവന്റെ എല്ലാ സ്ഥിതിഗതികളും സൂക്ഷ്മമായി അറിയുന്ന അല്ലാഹു അവനെ കൈവെടിയുകയും, അവന്റെ പാട്ടിനു വിട്ടേക്കുകയും ചെയ്യുന്നു. അങ്ങിനെ, തന്റെ ഭാവിനന്മക്കു ഉപകരിക്കുന്ന വല്ലതും ഗ്രഹിക്കുവാനോ, കേള്‍ക്കുവാനോ, കണ്ടറിയുവാനോ ഉള്ള അവസരം അവനു നിശ്ശേഷം നഷ്ടപ്പെടുന്നു. അല്ലാഹു കൈവെടിഞ്ഞവരെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരുവാന്‍ ആര്‍ക്കാണ് സാധിക്കുക?!

    ദേഹേച്ഛകള്‍ക്കു അടിമപ്പെട്ടവന്റെ ദൃഷ്ടിയില്‍ മാനുഷീകമൂല്യങ്ങള്‍ക്കോ, ധാര്‍മ്മിക തത്വങ്ങള്‍ക്കോ, നീതിന്യായനിയമങ്ങള്‍ക്കോ സ്ഥാനമുണ്ടായിരിക്കുകയില്ലല്ലോ. അവനു ചേരാത്തതായി ഒന്നുമില്ല. സത്യാസത്യവും, ന്യായാന്യായവും വേര്‍തിരിക്കുവാനുള്ള അവന്റെ മാനദണ്ഡം അവന്റെ ഇച്ഛയും ദുര്‍മ്മോഹവും മാത്രമായിരിക്കും. ഇത്തരത്തിലുള്ള വ്യക്തികള്‍ മാത്രമല്ല, സംഘടനകള്‍പോലും ഇന്നു നാട്ടിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹുവില്‍ ശരണം! ഇവരുടെനേരെ അല്ലാഹുവിനുള്ള അറപ്പും വെറുപ്പും എത്രമേല്‍ കടുത്തതാണെന്നു ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. ദേഹേച്ഛയെ പിന്‍പറ്റി ഭൗതികലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നതു ഇങ്ങനെയാണ്:

    فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا – سورة الأعراف : ١٧٦

    (സാരം: അവന്റെ ഉപമ, നായയെപ്പോലെയാണ്. നീ അതിനെ ആക്രമിച്ചാലും അതു നാവു തൂക്കി വാപിളര്‍ന്നുകൊണ്ടിരിക്കും, അതിനെ നീ – ഒന്നും ചെയ്യാതെ – വിട്ടേച്ചാലും അതു നാവു തൂക്കി വാപിളര്‍ന്നുകൊണ്ടിരിക്കും. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുന്നവരുടെ ഉപമയാണ് അത്. (സൂ : അഅ്റാഫ്, 176))

    നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘യാതൊരുവന്‍ തന്റെ മനസ്സിനെ കീഴ്പ്പെടുത്തിവെക്കുകയും മരണശേഷമുള്ളതിലേക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവനാണ് സമര്‍ത്ഥന്‍, അഥവാ ബുദ്ധിമാന്‍. യാതൊരുവന്റെ മനസ്സ് അതിന്റെ ഇച്ഛയെ പിന്‍തുടരുകയും, അവന്‍ അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുകൊണ്ടിരിക്കുകയും ചെയ്തുവോ അവനാണ് കൊള്ളരുതാത്തവന്‍, അഥവാ ദുര്‍ബ്ബലന്‍’. (തി; ജ). മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: ‘നിങ്ങളില്‍ ഒരാളുടെ ഇച്ഛ, ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനോടു അനുസരിച്ചായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയായിരിക്കുകയില്ല’. (ശറഹുസ്സുന്നഃ) ഇക്കാലത്തു ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിക്കേണ്ട ഒരു നബിവചനം കൂടി ഇവിടെ ഉണര്‍ത്തട്ടെ. അല്‍പം ദീര്‍ഘമായ ആ ഹദീസിന്റെ ആശയം ഇതാണ്:

    ‘ലുബ്ധതക്ക് വഴങ്ങപ്പെടുന്നതായും, തന്നിഷ്ടം പിന്‍തുടരുന്നതായും, ഐഹികകാര്യത്തിനു പ്രാധാന്യം കല്‍പിക്കപ്പെടുന്നതായും, ഓരോരുത്തനും തന്റെ സ്വന്തം അഭിപ്രായംകൊണ്ടു തൃപ്തി അടയുന്നതായും നീ കണ്ടു; നിനക്കു ഒഴിചുകൂടാത്ത ചില ബാദ്ധ്യതയും നീ കണ്ടു, എന്നാല്‍, പൊതുജനങ്ങളുടെ കാര്യം വിട്ടേച്ച് നീ നിന്റെ കാര്യം നോക്കിക്കൊള്ളുക. നിങ്ങള്‍ക്കു പിന്നാലെ, ക്ഷമ കൈകൊള്ളേണ്ടുന്ന നാളുകള്‍ വരാനിരിക്കുന്നുണ്ട്. അന്നു ക്ഷമ കൈകൊള്ളുന്നവര്‍ക്ക് തീക്കനല്‍ കൈയില്‍ പിടിച്ച അനുഭവമായിരിക്കും ഉണ്ടാകുക. അക്കാലത്തു പ്രവര്‍ത്തിക്കുന്ന – കടമകള്‍ നിറവേറ്റുന്ന – വര്‍ക്ക് ഇന്ന്‍ നിങ്ങളില്‍നിന്നു അതുപോലെ പ്രവര്‍ത്തിക്കുന്ന അമ്പതു പേര്‍ക്കുണ്ടാകുന്ന പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.’ (തി; ജി.). ലക്കും ലഗാനുമില്ലാത്ത ഇന്നത്തെ ഭൗതികനീക്കങ്ങളെ നോക്കിക്കാണുന്നവര്‍ക്കു ഈ നബിവചനത്തിന്റെ ഉള്‍ക്കനം മനസ്സിലാക്കുവാന്‍ പ്രയാസമില്ല.

    45:24

    • وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ ﴾٢٤﴿
    • അവര്‍ പറയുന്നു: ‘അതു [ജീവിതമെന്നതു] നമ്മുടെ ഐഹികജീവിതമല്ലാതെ (മറ്റൊന്നും) ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊന്നും) നമ്മെ നശിപ്പിക്കുന്നില്ല.’ അവര്‍ക്കു അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.
    • وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു مَا هِيَ അതു (ജീവിതം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹിക, ഇഹത്തിലെ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കുകയും ചെയ്യുന്നു وَمَا يُهْلِكُنَا നമ്മെ നശിപ്പിക്കുന്നുമില്ല إِلَّا الدَّهْرُ കാലമല്ലാതെ وَمَا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും, വിവരവും إِنْ هُمْ അവരല്ല إِلَّا يَظُنُّونَ ഊഹിക്കുകയല്ലാതെ

    ഭൗതികവാദക്കാരെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. കാലചക്രത്തിന്റെ തിരിച്ചലിന്നിടയില്‍ പലതും സംഭവിക്കുന്നു; അക്കൂട്ടത്തില്‍ നാം ജനിക്കുന്നു, നാം മരിക്കുന്നു എന്നല്ലാതെ മനുഷ്യന്റെ ഐഹികജീവിതത്തിനപ്പുറം മറ്റൊരു ജീവിതമോ, ലോകമോ ഒന്നുമില്ല എന്നാണവര്‍ പറയുന്നത്. അല്ലാഹു ലോകസൃഷ്ടാവാണെന്നു സമ്മതിച്ചുകൊണ്ടുതന്നെ, മരണാനന്തരജീവിതത്തെ നിഷേധിക്കുകയും, ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന മിക്ക സംഭവങ്ങളും കാലത്തിന്റെ പ്രക്രിയകളാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന മുശ്രിക്കുകളും, ലോകസൃഷ്ടാവിനെത്തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളും പറയാറുള്ളതാണിത്. ഖുര്‍ആന്റെ അവതരണകാലത്തും ചുരുക്കം ചില വ്യക്തികള്‍ നിരീശ്വരവാദികളായുണ്ടായിരുന്നു. ഇന്നാകട്ടെ, ഇവര്‍ ലോകമൊട്ടുക്കും വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. നിരീശ്വരത്വവും ഭൗതികത്വവും ഇന്നു ഒരു പ്രത്യയശാസ്ത്രം തന്നെ ആയിത്തീര്‍ന്നിരിക്കയാണ്. ബഹുമുഖങ്ങളായ ആസൂത്രിത പരിപാടികളോടുകൂടി അതു ജനമദ്ധ്യെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവരുടെ മുന്‍ഗാമികള്‍ മുമ്പു പ്രസ്താവിച്ച അതേ വാക്കുകള്‍ തന്നെയാണ് ഇന്ന്‍ ഇവര്‍ക്ക് പറയുവാനുള്ളതിന്റെയും അടിസ്ഥാനം. അന്നു അവരെപ്പറ്റി അല്ലാഹു പറഞ്ഞ അതേവാക്കുകള്‍തന്നെയാണ് ഇന്ന്‍ ഇവരെപ്പറ്റിയും പറയുവാനുള്ളതിന്റെ രത്നച്ചുരുക്കവും. അതെ, ‘അവര്‍ക്കതിനെക്കുറിച്ച് ഒരു വിവരവുമില്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.’ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടും, പ്രാഥമികബുദ്ധികള്‍ക്കുപോലും സുസ്പഷ്ടമായ എത്രയോ ദൃഷ്ടാന്തങ്ങളുടെനേരെ കണ്ണടച്ചുകൊണ്ടുമല്ലാതെ ആ വാദം പുറപ്പെടുവിക്കുക സാധ്യമല്ല. ആദ്യമേ ഭൗതികചിന്താഗതിയില്‍നിന്നു ഉടലെടുക്കുന്ന അനുമാനങ്ങള്‍ക്കും, ഭൗതികവിജ്ഞാനങ്ങളില്‍ നിന്നു ഉടലെടുക്കുന്ന യുക്തിവാദങ്ങള്‍ക്കും പരമ യാഥാര്‍ത്ഥ്യങ്ങളുടെ സ്ഥാനം നല്‍കിക്കൊണ്ടല്ലാതെ ആ വാദത്തിനു നിലനില്‍പ്പുമില്ല.

    ദിനരാത്രങ്ങളായി നീങ്ങിക്കൊണ്ടിരിക്കുന്ന കാലം എന്നാണ് دَهْر (ദഹ്ര്‍) എന്ന വാക്കിന്റെ മൂലാര്‍ത്ഥം. അതിവര്‍ഷം, ക്ഷാമം, പകര്‍ച്ചവ്യാധി മുതലായ കെടുതികളും, വിളവര്‍ദ്ധനവ്, ക്ഷേമം, സുഖകരമായ കാലാവസ്ഥ മുതലായ നന്മകളും കാലത്തിന്റെ പ്രവര്‍ത്തനങ്ങളായി അറബികള്‍ വിശ്വസിച്ചിരുന്നു. കെടുതികള്‍ ബാധിക്കുമ്പോള്‍, അവര്‍ കാലത്തെ പഴിക്കും. നന്മകള്‍ കൈവരുമ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യും. വാസ്തവത്തില്‍ എല്ലാം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാകയാല്‍ ഈ വിശ്വാസം ശിര്‍ക്കില്‍ ഉള്‍പ്പെട്ടതാണെന്നു പറയേണ്ടതില്ല. അതുകൊണ്ടാണ് കാലത്തെ പഴിക്കുന്നതിനെ ഹദീസുകളില്‍ വിരോധിച്ചുകാണുന്നത്. ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവര്‍ നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇപ്രകാരമാകുന്നു:

    يَقُولُ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ، يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ، أُقَلِّبُ اللَّيْلَ وَالنَّهَارَ – متفق

    (സാരം: അല്ലാഹു പറയുന്നു: ആദമിന്റെ മകന്‍ എന്നെ ഉപദ്രവിക്കുന്നു – അവന്‍ കാലത്തെ പഴിക്കുന്നു. ഞാനാണ് കാലം. അതായതു, എന്റെ കയ്യിലാണ് കാര്യം. അതിന്റെ രാവും പകലും ഞാന്‍ നിയന്ത്രിക്കുന്നതാണ്.)
    അതിവര്‍ഷം, കൊടുങ്കാറ്റു മുതലായ ആപത്തുകളെപ്പറ്റി, ‘കാലം ചതിച്ചു, പ്രകൃതി വഞ്ചിച്ചു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങള്‍ ഇന്നു നാം സാധാരണ കേള്‍ക്കാറുണ്ട്. വാസ്തവത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ മുസ്‌ലിംകള്‍ക്കു ഒട്ടും ചേര്‍ന്നതല്ലതന്നെ. പരലോകനിഷേധികള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന ഒരു നയവും, അതിനുള്ള മറുപടിയുമാണ്‌ അടുത്ത വചനത്തില്‍ കാണുന്നത്:-

    45:25

    • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ ﴾٢٥﴿
    • നമ്മുടെ ‘ആയത്തു’കള്‍ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവരുടെ ന്യായം, ‘നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍, നമ്മുടെ പിതാക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരുവിന്‍’ എന്നു പറയുകയല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല.
    • وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കള്‍ بَيِّنَاتٍ വ്യക്തമായ നിലയില്‍, തെളിവുകളായി مَّا كَانَ ആയിരിക്കയില്ല حُجَّتَهُمْ അവരുടെ ന്യായം إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ ائْتُوا നിങ്ങള്‍ കൊണ്ടുവരുവിന്‍ بِآبَائِنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

    45:26

    • قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٢٦﴿
    • നീ പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ഖിയാമത്തു നാളിലേക്കു അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ സന്ദേഹമേ ഇല്ല. എങ്കിലും അധികമനുഷ്യരും അറിയുന്നില്ല.
    • قُلِ പറയുക اللَّـهُ يُحْيِيكُمْ അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു ثُمَّ يُمِيتُكُمْ പിന്നെ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يَجْمَعُكُمْ പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തു നാളിലേക്കു لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല

    ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നതു അല്ലാഹു തന്നെ. അവന്‍ തന്നെ രണ്ടാമതും ജീവിപ്പിക്കും. പക്ഷേ, അതിനൊരു അവധി വെച്ചിട്ടുണ്ട്. ഖിയാമത്തുനാള്‍, അതിനു മുമ്പായി നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മരണപ്പെട്ടവര്‍ ജീവിച്ചുവരുക സംഭവിക്കുവാന്‍ പോകുന്നില്ല. ഇതുകൊണ്ട് ആ യഥാര്‍ത്ഥ്യത്തിനു ഒരു കോട്ടവും തട്ടുവാനില്ല.

    വെളിച്ചം റമദാൻ 2024 –ഡേ- 14 (മാർച്ച് 25)

    സൂറത്തുല്‍ ജാഥിയഃ : 12-21



    • വെളിച്ചം റമദാന്‍ ഡേ-14 – സൂറത്തുല്‍ ജാഥിയഃ : പാര്‍ട്ട് 02 – ആയത്ത് 12 മുതല്‍ 21 വരെ
      • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


    പരായണം

    വിശദീകരണം


    സൂറത്തുല്‍ ജാഥിയഃ : 12-21

    വിഭാഗം – 2

    45:12

    • ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٢﴿
    • അല്ലാഹുവത്രെ, നിങ്ങള്‍ക്കു സമുദ്രം കീഴ്പ്പെടുത്തിത്തന്നവന്‍; അവന്റെ കല്‍പനപ്രകാരം അതില്‍കൂടി കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്റെ അനുഗ്രഹത്തില്‍ നിന്നു (ഉപജീവനമാര്‍ഗ്ഗം) നിങ്ങള്‍ അന്വേഷിക്കുവാനും വേണ്ടി; നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടിയും.
    • اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു سَخَّرَ لَكُمُ നിങ്ങള്‍ക്കു കീഴ്പെടുത്തിയ الْبَحْرَ സമുദ്രത്തെ لِتَجْرِيَ സഞ്ചരിക്കുവാന്‍ الْفُلْكُ കപ്പലുകള്‍ فِيهِ അതില്‍ക്കൂടി بِأَمْرِهِ അവന്റെ കല്‍പനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദിചെയ്യുവാനും, നന്ദികാണിക്കയും ചെയ്തേക്കാം

    45:13

    • وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ ﴾١٣﴿
    • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവങ്കല്‍നിന്ന്‍ [അവന്റെ വകയായി] അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും, അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
    • وَسَخَّرَ لَكُم നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും جَمِيعًا എല്ലാം, മുഴുവനും مِّنْهُ അവനില്‍നിന്നു (അവന്റെ വകയായി) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനതക്കു يَتَفَكَّرُونَ ചിന്തിക്കുന്ന

    മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം ആകാശത്തിലെയും ഭൂമിയിലെയും വസ്തുക്കളെ അല്ലാഹു അവനു സൗകര്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഇതു അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള അതിമഹത്തായ ഒരു അനുഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന്‍ ഇന്നുവരെ നേടിക്കഴിഞ്ഞതും, മേലില്‍ നേടുവാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രീയവിജ്ഞാനങ്ങളും, നിരീക്ഷണഫലങ്ങളും, ജീവിത പുരോഗതികളുമെല്ലാം പ്രസ്തുത അനുഗ്രഹം കൊണ്ടുമാത്രം ലഭിക്കുന്നവയാണ്.

    45:14

    • قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ ﴾١٤﴿
    • (നബിയേ) വിശ്വസിച്ചവരോടു പറയുക : അല്ലാഹുവിന്റെ ദിവസങ്ങളെ പ്രതീക്ഷിക്കുന്നില്ലാത്ത (അഥവാ പേടിക്കാത്ത) വര്‍ക്ക് അവര്‍ പൊറുത്തുകൊടുക്കട്ടെ. ഒരു ജനതക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനു് അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടിയാണ് (അതു്).
    • قُل പറയുക لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു يَغْفِرُوا അവര്‍ പൊറുത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ لِلَّذِينَ യാതൊരുകൂട്ടര്‍ക്കു لَا يَرْجُونَ പ്രതീക്ഷിക്കാത്ത, പേടിക്കാത്ത أَيَّامَ اللَّـهِ അല്ലാഹുവിന്റെ ദിവസങ്ങളെ لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി قَوْمًا ഒരു ജനതക്കു بِمَا كَانُوا അവരായിരുന്നതിനു يَكْسِبُونَ പ്രവര്‍ത്തിക്കും, സമ്പാദിക്കും

    45:15

    • مَنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ﴾١٥﴿
    • ആരെങ്കിലും നല്ലതു പ്രവര്‍ത്തിച്ചാല്‍, അതവന്റെ ദേഹത്തിനു (അഥവാ ആത്മാവിന്നു) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്‌താല്‍, അതും അതിന്റെമേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നു.
    • مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ صَالِحًا നല്ലതു (സല്‍പ്രവൃത്തി) فَلِنَفْسِهِ എന്നാലവന്റെ ദേഹത്തിനു (ആത്മാവിനു) തന്നെ وَمَنْ أَسَاءَ ആരെങ്കിലും തിന്മ ചെയ്‌താല്‍ فَعَلَيْهَا എന്നാല്‍ അതിന്റെ മേല്‍തന്നെ ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു, മടക്കപ്പെടും

    അറബികള്‍ക്കിടയില്‍ കഴിഞ്ഞു പോയ യുദ്ധങ്ങളെയും ചരിത്രസംഭവങ്ങളെയും ഉദ്ദേശിച്ചുകൊണ്ട് أَيَّام العرب (അറബികളുടെ ദിവസങ്ങള്‍) എന്നു പറയപ്പെടാറുണ്ട്. അതുപോലെ, മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്റെ ശിക്ഷാനടപടികളെ ഉദ്ദേശിച്ചാണ് ഇവിടെ أَيَّامَ ٱللَّهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുമിരിക്കുന്നപക്ഷം, മുന്‍സമുദായങ്ങള്‍ക്കു അനുഭവപ്പെട്ടതുപോലെയുള്ള വല്ല ശിക്ഷാനടപടികളും അല്ലാഹു തങ്ങളിലും നടപ്പാക്കിയേക്കാമെന്ന ഭയമോ, പ്രതീക്ഷയോ ഇല്ലാത്തവരാണ് മുശ്രിക്കുകള്‍. അതുകൊണ്ടു അവര്‍ ഏതുതരം അക്രമങ്ങളും നീചകൃത്യങ്ങളും ചെയ്‌വാന്‍ സന്നദ്ധരായേക്കും. അതിന്റെനേരെ അവഗണനയും, ക്ഷമയും കൈക്കൊള്ളുവാന്‍ സത്യവിശ്വാസികളെ ഉപദേശിക്കണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുകയാണ്. ഓരോരുത്തരും ചെയ്യുന്ന നന്മതിന്മകള്‍ക്കു തക്ക പ്രതിഫലം അല്ലാഹു നല്‍കാതിരിക്കുകയില്ല എന്നു ഉണര്‍ത്തുകയും ചെയ്യുന്നു.

    45:16

    • وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ ﴾١٦﴿
    • ഇസ്രാഈല്‍ സന്തതികള്‍ക്കു നാം വേദഗ്രന്ഥവും, വിധിയും, പ്രവാചകത്വവും കൊടുക്കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍നിന്നു അവര്‍ക്കു നാം ആഹാരം നല്‍കുകയും, ലോകരെക്കാള്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.
    • وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു الْكِتَابَ വേദഗ്രന്ഥം وَالْحُكْمَ വിധിയും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും وَرَزَقْنَاهُم അവര്‍ക്കു നാം ആഹാരവും നല്‍കി مِّنَ الطَّيِّبَاتِ വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളില്‍നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്ടരാക്കുകയും ചെയ്തു عَلَى الْعَالَمِينَ ലോകരെക്കാള്‍

    45:17

    • وَءَاتَيْنَـٰهُم بَيِّنَـٰتٍ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾١٧﴿
    • (മത)കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവര്‍ക്കു നാം നല്‍കി. എന്നാല്‍, തങ്ങള്‍ക്കു അറിവ് വന്നെത്തിയ ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങള്‍ക്കിടയിലുള്ള ധിക്കാരത്താല്‍! നിശ്ചയമായും നിന്റെ റബ്ബ് ഖിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ – അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരുന്നുവോ അതില്‍ – തീരുമാനം ചെയ്യുന്നതാണ്.
    • وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു بَيِّنَاتٍ തെളിവുകള്‍ مِّنَ الْأَمْرِ (ഈ) കാര്യത്തെ സംബന്ധിച്ചുفَمَا اخْتَلَفُوا എന്നാല്‍ (എന്നിട്ടു) അവര്‍ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവര്‍ക്കു വന്നതിന്റെ الْعِلْمُ അറിവു بَغْيًا ധിക്കാരം, (അക്രമം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ തങ്ങള്‍ക്കിടയിലുള്ള إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَقْضِي بَيْنَهُمْ അവര്‍ക്കിടയില്‍ തീരുമാനം ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു يَخْتَلِفُونَ ഭിന്നിക്കും, വ്യത്യാസംചെയ്യും

    الْكِتَابَ (വേദഗ്രന്ഥം) എന്നു പറഞ്ഞതു തൗറാത്താകുന്നു. الْحُكْم (അല്‍ഹുക്മു) എന്ന വാക്കിനു ഇവിടെ ‘വിധി’ എന്നും ‘വിജ്ഞാനം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇസ്റാഈല്‍ വര്‍ഗ്ഗത്തില്‍ രാജാക്കള്‍ മൂപ്പന്മാര്‍, ഗോത്രത്തലവന്‍മാര്‍ എന്നിങ്ങിനെ പല തരത്തിലുള്ള വിധികര്‍ത്താക്കളും ഉണ്ടായിരുന്നു. അവരുടെ വിധികര്‍ത്തൃത്വത്തെ – അഥവാ ആജ്ഞാധികാരത്തെ-യാണ് ആ വാക്കുകൊണ്ടു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. അതുപോലെത്തന്നെ, ഇസ്റാഈല്യരില്‍ വളരെയധികം പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് പ്രവാചകത്വവും (وَالنُّبُوَّةَ) എന്നു പറഞ്ഞിരിക്കുന്നത്. ഇതിനെല്ലാംപുറമെ, മേല്‍പറഞ്ഞ കാരണങ്ങളാല്‍ അക്കാലത്തുള്ള ഇതര ജനസമുദായങ്ങളെക്കാള്‍ യോഗ്യതയും, ശ്രേഷ്ഠതയും അല്ലാഹു അവര്‍ക്കു നല്‍കിയിരുന്നു. പക്ഷേ, വേണ്ടത്ര അറിവും, ബോധവും, കഴിവും, അനുകൂല പരിതഃസ്ഥിതികളും ഉണ്ടായിരുന്നിട്ടു പിന്നെയും അവര്‍ സത്യത്തില്‍നിന്നു ഭിന്നിക്കുകയും, പരസ്പരം ഛിദ്രിക്കുകയുമാണ് ചെയ്തത്. അറിയായ്മകൊണ്ടോ, അറിവനുസരിച്ചു ജീവിക്കുവാന്‍ സാധിക്കാത്ത സാഹചര്യംകൊണ്ടോ അല്ല – ധിക്കാരവും അതിക്രമവും നിമിത്തമാണ് – ഇതു സംഭവിച്ചത്. അതുകൊണ്ട് ഇതിന്റെ പേരില്‍ അവരുടെമേല്‍ തക്ക നടപടിയെടുക്കാതെ അല്ലാഹു വിട്ടുകളയുകയില്ല എന്നു അവരെ താക്കീതു ചെയ്യുന്നു.

    45:18

    • ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ ﴾١٨﴿
    • (നബിയേ) പിന്നീട് നിന്നെ നാം (മത) കാര്യത്തെ സംബന്ധിച്ചു ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുന്നു. ആകയാല്‍, നീ അതിനെ പിന്‍പറ്റിക്കൊള്ളുക; അറിവില്ലാത്തവരുടെ ഇച്ഛകളെ പിന്‍പറ്റരുത്.
    • ثُمَّ പിന്നെ جَعَلْنَاكَ നിന്നെ നാം ആക്കി عَلَىٰ شَرِيعَةٍ ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ (നടപടി ക്രമത്തില്‍) مِّنَ الْأَمْرِ കാര്യത്തെ സംബന്ധിച്ചു فَاتَّبِعْهَا ആകയാല്‍ അതിനെ പിന്‍പറ്റുക وَلَا تَتَّبِعْ പിന്‍പറ്റുകയും അരുതു أَهْوَاءَ الَّذِينَ യാതൊരു കൂട്ടരുടെ ഇച്ഛകളെ لَا يَعْلَمُونَ അറിവില്ലാത്ത

    ജൂതന്‍മാരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ തങ്ങളുടെ വേദഗ്രന്ഥവും, ന്യായപ്രമാണവുമാകുന്ന തൗറാത്തിന്റെ അദ്ധ്യാപനങ്ങളില്‍ നിന്ന് പാടെ വ്യതിചലിച്ചിരിക്കുകയാണ്. തങ്ങളുടെ ഇച്ഛക്കൊത്തവണ്ണം അവര്‍ സ്വയം നിര്‍മ്മിച്ചുണ്ടാക്കിയ നടപടിക്രമങ്ങളാണ് അവരില്‍ നിലവിലുള്ളത്. തൗറാത്തുമായി അതിനു നാമമാത്ര ബന്ധമേയുള്ളൂ. ബഹുദൈവാരാധകന്‍മാരായ മുശ്രിക്കുകളാകട്ടെ, ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ അല്ല. അവരുടെ ഇച്ഛകള്‍തന്നെയാണ് അവരുടെ മതവും. ഈ രണ്ടു കൂട്ടരുടെയും ഇച്ഛാധിഷ്ഠിതമായ നടപടിക്രമങ്ങളെ പിന്‍പറ്റരുതെന്നും, ഖുര്‍ആന്‍ മുഖേന അല്ലാഹു അവതരിപ്പിച്ചുതന്ന ഈ മാര്‍ഗ്ഗത്തെമാത്രം മുറുകെ പിടിച്ചുകൊള്ളണമെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുകയാണ്. അവരെ പിന്പറ്റുന്നതില്‍ യാതൊരു നന്മക്കും വകയില്ലെന്നും മനുഷ്യസമുദായാത്തിനാവശ്യമായ എല്ലാ നന്മയും ഖുര്‍ആനിലുണ്ടെന്നും തുടര്‍ന്നുള്ള വചനങ്ങളില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

    45:19

    • إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ ﴾١٩﴿
    • (കാരണം) നിശ്ചയമായും, അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു കാര്യത്തിനും അവര്‍ നിനക്കു ഉപകരിക്കുന്നതേയല്ല. അക്രമകാരികള്‍ (തമ്മതമ്മില്‍) ചിലര്‍ ചിലരുടെ ബന്ധുക്കളാകുന്നു. അല്ലാഹുവാകട്ടെ, ഭയഭക്തന്മാരുടെ ബന്ധുവുമാണ്.
    • إِنَّهُمْ നിശ്ചയമായും അവര്‍ لَن يُغْنُوا ഉപകരിക്കുകയില്ല, പര്യാപ്തമാക്കുകയില്ല عَنكَ നിനക്കു, നിന്നെ സംബന്ധിച്ചു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا യാതൊന്നും وَإِنَّ الظَّالِمِينَ നിശ്ചയമായും അക്രമകാരികള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ بَعْضٍ ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്) وَاللَّـهُ അല്ലാഹുവാകട്ടെ وَلِيُّ الْمُتَّقِينَ സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തന്മാരുടെ) ബന്ധുവാണ് (സഹായിയാണ്)

    45:20

    • هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ ﴾٢٠﴿
    • ഇത് [ഖുര്‍ആന്‍] മനുഷ്യര്‍ക്ക് (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവുകളാകുന്നു; ദൃഢവിശ്വാസം കൊള്ളുന്ന ജനതക്ക് മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
    • هَـٰذَا بَصَائِرُ ഇതു തെളിവുകളാണ്, ഉള്‍ക്കാഴ്ചകളാണ് لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും (അനുഗ്രഹവും) لِّقَوْمٍ يُوقِنُونَ ദൃഢമായി വിശ്വസിക്കുന്ന ജനതക്കു

    എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ചയും, ഹൃദയവികാസവും നല്‍കത്തക്ക ന്യായങ്ങളും, തെളിവുകളും ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ആന്‍. പക്ഷേ, വിശ്വാസത്തില്‍ അടിയുറപ്പും ദൃഢതയും ഉള്ളവര്‍ക്കേ അതു മുഖേന മാര്‍ഗ്ഗദര്‍ശനവും ദൈവകാരുണ്യവും ലഭിക്കുകയുള്ളൂ.

    45:21

    • أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ ﴾٢١﴿
    • അതല്ല – (ഒരുപക്ഷേ) തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്)?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം തന്നെ!
    • أَمْ حَسِبَ അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ الَّذِينَ اجْتَرَحُوا ചെയ്തുവെച്ചവര്‍, പ്രവര്‍ത്തിച്ചവര്‍ السَّيِّئَاتِ തിന്മകള്‍ أَن نَّجْعَلَهُمْ അവരെ നാം ആക്കുമെന്നു كَالَّذِينَ യാതൊരുവരെപ്പോലെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത سَوَاءً (അതായതു) സമമായി, തുല്യമായിട്ടു مَّحْيَاهُمْ അവരുടെ ജീവിതം وَمَمَاتُهُمْ അവരുടെ മരണവും سَاءَ വളരെ മോശം തന്നെ مَا يَحْكُمُونَ അവര്‍ വിധി കല്‍പിക്കുന്നതു

    വെളിച്ചം റമദാൻ 2024 –ഡേ- 13 (മാർച്ച് 24)

    സൂറത്തുല്‍ ജാഥിയഃ : 01-11



    • വെളിച്ചം റമദാന്‍ ഡേ-13 – സൂറത്തുല്‍ ജാഥിയഃ : പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 11 വരെ
      • വിശദീകരണം : ബഹു. സഹ്ൽ ഹാദി ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, റിയാദ്


    പരായണം

    വിശദീകരണം


    സൂറത്തുല്‍ ജാഥിയഃ : 01-11

    ജാഥിയഃ (മുട്ടുകുത്തുന്നവർ)

    മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 37 – വിഭാഗം (റുകൂഅ്) 4

    بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

    പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

    വിഭാഗം – 1

    45:1

    • حمٓ ﴾١﴿
    • ‘ഹാ-മീം’
    • حمٓ ‘ഹാ-മീം’

    45:2

    • تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾٢﴿
    • (ഈ) വേദഗ്രന്ഥം അവതരിപ്പിക്കുന്നതു പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
    • تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ, യുക്തിമാനായ

    45:3

    • إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّلْمُؤْمِنِينَ ﴾٣﴿
    • നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും സത്യവിശ്വാസികള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
    • إِنَّ فِي السَّمَاوَاتِ നിശ്ചയമായും ആകാശങ്ങളിലുണ്ട് وَالْأَرْضِ ഭൂമിയിലും لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്

    45:4

    • وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌ لِّقَوْمٍ يُوقِنُونَ ﴾٤﴿
    • നിങ്ങളുടെ സൃഷ്ടിയിലും, ജീവികളായി അവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിലും ഉണ്ട്, ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളും.
    • وَفِي خَلْقِكُمْ നിങ്ങളുടെ സൃഷ്ടിയിലുമുണ്ട് وَمَا يَبُثُّ അവന്‍ വ്യാപിപ്പിക്കുന്ന (വിതരണം ചെയ്യുന്ന) തിലും مِن دَابَّةٍ ജീവിയായിട്ടു آيَاتٌ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്കു يُوقِنُونَ ഉറപ്പിക്കുന്ന ഉറപ്പായി വിശ്വസിക്കുന്ന

    45:5

    • وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌ لِّقَوْمٍ يَعْقِلُونَ ﴾٥﴿
    • രാവും പകലും വ്യത്യാസപ്പെടുന്നതിലും, ആകാശത്തുനിന്ന്‍ ആഹാരമായിക്കൊണ്ട് അല്ലാഹു (മഴ) ഇറക്കി അതുമൂലം ഭൂമിയെ – അതു നിര്‍ജ്ജീവമായതിനുശേഷം ജീവിപ്പിക്കുന്നതിലും, കാറ്റുകളെ (കൈകാര്യം ചെയ്തു) നടത്തിപ്പോരുന്നതിലും, ബുദ്ധി ഉപയോഗി(ച്ചു മനസ്സിലാ)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
    • وَاخْتِلَافِ اللَّيْلِ രാത്രി വ്യത്യാസപ്പെടുന്നതിലും وَالنَّهَارِ പകലും وَمَا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ ആകാശത്തുനിന്നു مِن رِّزْقٍ ആഹാര (ഉപജീവന മാര്‍ഗ്ഗ) മായിട്ടു فَأَحْيَا بِهِ എന്നിട്ടതുകൊണ്ടു ജീവിപ്പിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതു ചത്ത (നിര്‍ജ്ജീവമായ) ശേഷം وَتَصْرِيفِ നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന) തിലും الرِّيَاحِ കാറ്റുകളെ آيَاتٌ ദൃഷ്ടാന്തങ്ങളുണ്ട് لِّقَوْمٍ يَعْقِلُونَ ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു

    മേല്‍ ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ഉണര്‍ത്താറുള്ളതാണ്. സന്ദര്‍ഭോചിതം നാം അവയെപ്പറ്റി വിവരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആദ്യം (3-ാം വചനത്തില്‍) സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, പിന്നീടു (4ല്‍) ദൃഢവിശ്വാസം കൊള്ളുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, അവസാനം (5ല്‍) ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നുമാണല്ലോ പ്രസ്താവിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി അല്‍പം ചിലതു മനസ്സിലാക്കുന്നതു നന്നായിരിക്കും.

    നിഷ്കളങ്ക ഹൃദയത്തോടുകൂടി ആകാശഭൂമികളിലേക്കു കണ്ണോടിക്കുന്ന ഒരാള്‍ക്ക് ഈ ലോകത്തിനൊരു സൃഷ്ടാവുണ്ടെന്നും, അവന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കാണുന്നതെല്ലാമെന്നുള്ള ‘ഈമാന്‍’ (സത്യവിശ്വാസം) ഉണ്ടാവാതിരിക്കുകയില്ല. പിന്നീടവന്‍ സ്വന്തം ദേഹമടക്കമുള്ള ജന്തുജാലങ്ങളെയും, അവയുടെ വൈവിധ്യം, സ്ഥിതിഗതികള്‍ ആദിയായവയെയും സംബന്ധിച്ചു ചിന്തിക്കുന്നപക്ഷം, ആ വിശ്വാസം ‘യഖീന്‍’ (ദൃഢവിശ്വാസം) ആയിമാറുന്നു. കുറേക്കൂടി മുന്നോട്ടു കടന്നു ആഴത്തില്‍ ചിന്തിക്കുകയും, അങ്ങനെ മഴ, കാറ്റ്, സസ്യലതാദികളുടെ ഉല്‍പാദനം മുതലായവയെക്കുറിച്ചും, അവയിലടങ്ങിയ അതിസമര്‍ത്ഥമായ യുക്തിരഹസ്യങ്ങളെക്കുറിച്ചും പരിശോധിക്കുകയും ചെയ്യുമ്പോള്‍, ആ വിശ്വാസം കൂടുതല്‍ യുക്തിപരവും, ബുദ്ധിപൂര്‍വ്വകവും ആയി ശോഭിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഹൃദയശുദ്ധിയോടുകൂടിയുള്ള ചിന്ത അതിനെ സുദൃഢമാക്കുന്നു. ദൃഢമായ ഈമാനോടുകൂടി ചിന്തിക്കുമ്പോള്‍ അതു അതിനെ പരിപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമാക്കി ഉയര്‍ത്തുന്നു.

    ബുദ്ധി കൊടുത്തു ഗ്രഹിക്കുക, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക എന്ന അര്‍ത്ഥത്തില്‍ يَعْقِلُونَ മുതലായ ചില വാക്കുകള്‍ ഖുര്‍ആനില്‍ സാധാരണ ഉപയോഗിച്ചു കാണാം. മൃഗങ്ങളില്‍നിന്നു മനുഷ്യനെ വേര്‍തിരിക്കുന്ന ആ പ്രാകൃത ബുദ്ധിയല്ല ഇവിടെ ഉദ്ദേശ്യം. ബുദ്ധി രണ്ടു തരത്തിലുണ്ട്. ഒന്ന്‍ : മനുഷ്യന്റെ കഴിവിനോ പ്രവര്‍ത്തനത്തിനോ പങ്കില്ലാത്തതും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം സിദ്ധിക്കുന്നതുമായ പ്രകൃതബുദ്ധി (العقل المطبوع) രണ്ട്: പ്രകൃതബുദ്ധിക്കു ലഭിക്കുന്ന അറിവും പരിചയവും ഉപയോഗിച്ച് വെളിയില്‍നിന്നു സിദ്ധിക്കുന്ന വികസിതബുദ്ധി (العقل المسموع). ഒന്നാമത്തെ ബുദ്ധി ലഭിച്ചിട്ടില്ലാത്തവര്‍ക്കു രണ്ടാമത്തെ ബുദ്ധിയും ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതിന്റെ തോതും, അതു ഉപയോഗപ്പെടുത്തുന്ന അളവും, സാഹചര്യവും അനുസരിച്ചു രണ്ടാമത്തേതിനു വികാസം സിദ്ധിക്കുന്നു. ‘ബുദ്ധിമാന്‍മാരല്ലാതെ ഉറ്റാലോചിക്കുകയില്ല’. ‘അവര്‍ ബുദ്ധി കൊടുക്കുന്നില്ല’ എന്നും മറ്റുമുള്ള പ്രശംസകളും, ആക്ഷേപങ്ങളും രണ്ടാമത്തെ ബുദ്ധിയില്ലാത്തവര്‍ മതശാസനങ്ങളില്‍നിന്നു ഒഴിവാക്കപ്പെട്ടവരുമായിരിക്കും.

    45:6

    • تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ ﴾٦﴿
    • (നബിയേ) അല്ലാഹുവിന്റെ ‘ആയത്തു’കള്‍ [വചനങ്ങളാകുന്ന ലക്ഷ്യങ്ങള്‍] ആകുന്നു അവ. യഥാര്‍ത്ഥമായ നിലക്കു അവയെ നിനക്കു നാം ഓതികേള്‍പ്പിക്കുന്നു. അല്ലാഹുവിനും അവന്റെ ‘ആയത്തു’കള്‍ക്കും പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?!
    • تِلْكَ അവ آيَاتُ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളാണ് نَتْلُوهَا നാമതു ഓതിത്തരുന്നു عَلَيْكَ നിനക്കു بِالْحَقِّ യഥാര്‍ത്ഥമായ നിലക്കു فَبِأَيِّ حَدِيثٍ എനി ഏതൊരു വൃത്താന്തം കൊണ്ടാണ് بَعْدَ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) وَآيَاتِهِ അവന്റെ ആയത്തുകള്‍ക്കും يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നത്

    അല്ലാഹു അവന്റെ റസൂലിന്നു അവതരിപ്പിച്ചുകൊടുക്കുകയും, അദ്ദേഹം പ്രബോധനം ചെയ്യുകയും ചെയ്യുന്ന തത്വങ്ങളിലും, ദൃഷ്ടാന്തങ്ങളിലും വിശ്വസിക്കുവാന്‍ അവര്‍ തയ്യാറില്ലെങ്കില്‍, അവര്‍ക്കു വിശ്വസിക്കാവുന്ന – അതിനെക്കാള്‍ ഉത്തമമായ – മറ്റൊരു വൃത്താന്തം എവിടെനിന്നു ലഭിക്കുവാനാണ്?! നിശ്ചയമായും ഇല്ല, എന്നു സാരം. الْآيَات (ആയത്തുകള്‍) എന്ന വാക്കിന്ന് ‘ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍, തെളിവുകള്‍, ലക്ഷ്യങ്ങള്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെന്നും, ഖുര്‍ആന്‍ വചനങ്ങളെല്ലാം അല്ലാഹുവിങ്കല്‍നിന്നുള്ള ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉള്‍ക്കൊള്ളുന്നവയായതുകൊണ്ട് അതിലെ സൂക്തങ്ങള്‍ക്കു ‘ആയത്തുകള്‍’ എന്നു പറയപ്പെടുന്നുവെന്നും നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ആയത്തിലും താഴെ 8,9 പോലെയുള്ള വചനങ്ങളിലും പ്രധാനമായും ഖുര്‍ആന്‍ വചനങ്ങളെയും, അവയിലടങ്ങിയ ലക്ഷ്യദൃഷ്ടാന്തങ്ങളെയുമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഈ വചനത്തില്‍ ‘നിനക്കു നാം ഒതിക്കേള്‍പ്പിക്കുന്നു’ (نَتْلُوهَا عَلَيْكَ) എന്നും, 8-ാം വചനത്തില്‍ ‘അവന്‍ കേള്‍ക്കുന്നു’ (يَسْمَعُ) എന്നും മറ്റും പറഞ്ഞിട്ടുള്ളതില്‍ നിന്നു ഇതു മനസ്സിലാക്കാം. الله أعلم

    45:7

    • وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ ﴾٧﴿
    • മഹാപാപിയും വ്യാജക്കാരനുമായ എല്ലാവര്‍ക്കും നാശം!
    • وَيْلٌ നാശം, കഷ്ടം لِّكُلِّ أَفَّاكٍ എല്ലാ വ്യാജക്കാരനുമാണ്, നുണക്കാര്‍ക്കുമാണ് أَثِيمٍ (മഹാ) പാപിയായ

    45:8

    • يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴾٨﴿
    • അല്ലാഹുവിന്റെ ‘ആയത്തു’കള്‍ അവനു ഓതിക്കേള്‍ക്കിപ്പെടുന്നതായി അവന്‍ കേള്‍ക്കുന്നു; പിന്നെയും, അഹംഭാവം നടിച്ചുകൊണ്ടു – അതു കേട്ടിട്ടില്ലാത്തതുപോലെ – അവന്‍ (നിഷേധത്തില്‍) നിരതനാകുന്നു! ആകയാല്‍, അവനു വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
    • يَسْمَعُ അവന്‍ കേള്‍ക്കും آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകള്‍ تُتْلَىٰ عَلَيْهِ അവന്റെമേല്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി ثُمَّ يُصِرُّ പിന്നെയും അവന്‍ നിരതനാകും, നിലനില്‍ക്കും مُسْتَكْبِرًا അഹംഭാവം (വലുപ്പം) നടിച്ചുകൊണ്ടു كَأَن لَّمْ يَسْمَعْهَا അതു കേള്‍ക്കാത്ത പോലെ فَبَشِّرْهُ അതിനാല്‍ അവനു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെക്കുറിച്ചു

    45:9

    • وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ﴾٩﴿
    • നമ്മുടെ ‘ആയത്തുകളില്‍ നിന്നു വല്ലതും അവന് അറിവായാല്‍, അവയെ അവന്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
    • وَإِذَا عَلِمَ അവന്‍ അറിഞ്ഞാല്‍ مِنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍ നിന്നു شَيْئًا വല്ലതും, അല്‍പം اتَّخَذَهَا അതിനെ അവനാക്കും هُزُوًا പരിഹാസ്യം أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مُّهِينٌ അപമാനകരമായ

    45:10

    • مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴾١٠﴿
    • അവരുടെ പിന്നാലെയുണ്ട് നരകം! അവര്‍ പ്രവര്‍ത്തി(ച്ചു സമ്പാദി)ച്ചതാകട്ടെ, അല്ലാഹുവിനു പുറമെ അവര്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചിട്ടുള്ളവയാകട്ടെ, അവര്‍ക്കു ഒട്ടും ഉപകരിക്കുന്നതുമല്ല. അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
    • مِّن وَرَائِهِمْ അവരുടെ പിന്നില്‍ (അപ്പുറം) ഉണ്ട് جَهَنَّمُ നരകം وَلَا يُغْنِي عَنْهُم അവര്‍ക്കു ഉപകരിക്കയില്ല, പര്യാപ്തമാകയില്ല مَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തു شَيْئًا ഒട്ടും, യാതൊന്നും وَلَا مَا اتَّخَذُوا അവര്‍ ഉണ്ടാക്കിവെച്ചതും ഇല്ല مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളായി, സഹായികളായിട്ടു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

    45:11

    • هَـٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ﴾١١﴿
    • ഇതൊരു (ശരിയായ) മാര്‍ഗ്ഗദര്‍ശനമത്രെ. തങ്ങളുടെ രക്ഷിതാവിന്റെ ‘ആയത്തു’കളില്‍ അവിശ്വസിച്ചുവരാകട്ടെ, അവര്‍ക്കു കടുത്ത യാതനയാകുന്ന വേദനയേറിയ ശിക്ഷയുണ്ട്.
    • هَـٰذَا هُدًى ഇതൊരു മാര്‍ഗ്ഗദര്‍ശനം وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ ആയത്തുകളില്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مِّن رِّجْزٍ കടുത്ത യാതനയാകുന്ന أَلِيمٌ വേദനയേറിയ

    വ്യാജങ്ങള്‍ കെട്ടിപ്പറയുകയും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കാണ് أَفَّاك (വ്യാജക്കാരന്‍) എന്നു പറയുന്നത്. കുറ്റകരമായ പാപങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് أَثِيم (മഹാപാപി) എന്നു പറയുന്നത്. ഈ രണ്ടു ദുര്‍ഗുണങ്ങളും ഒരാളില്‍ സമ്മേളിച്ചാല്‍ പിന്നെ, അവനു ചേരാത്ത ദുഷ്ചെയ്തികള്‍ ഉണ്ടായിരിക്കയില്ല. രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇവരെപ്പറ്റി ഇവിടെ എടുത്തു പറയുന്നത് :

    1) അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍, അതു കേട്ടഭാവംപോലും നടിക്കാതെ, അഹംഭാവപൂര്‍വ്വം അതിനെ അവഗണിച്ചു കളയുകയും, പഴയ നിലപാടില്‍തന്നെ, ഉറച്ചു നില്‍ക്കുകയും ചെയ്യുക.

    2) ഏതെങ്കിലും വിധേന അല്ലാഹുവിന്റെ ആയത്തുകളില്‍ നിന്നു വല്ല വിവരവും ലഭിച്ചു കഴിഞ്ഞാല്‍, അതെങ്കിലും സ്വീകരിക്കുവാന്‍ തയ്യാറാകാതെ, അവയെ പരിഹാസ്യമാക്കിത്തീര്‍ക്കുക. ഇങ്ങിനെയുള്ളവരുടെ നേരെ അല്ലാഹുവിനുള്ള വെറുപ്പിന്റെയും, അവര്‍ക്കു നേരിടുന്ന ശിക്ഷയുടെയും കാഠിന്യത്തെയാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. വല്ല സന്തോഷ വാര്‍ത്തയും അവരെ അറിയിക്കുവാനുണ്ടെങ്കില്‍ അതു ആ ശിക്ഷയെക്കുറിച്ചു മാത്രമാണെന്നും അല്ലാഹു താക്കീതു ചെയ്യുന്നു.

    പേര്‍സ്യായില്‍നിന്നു ചില പുരാണ ചരിത്രങ്ങളും കഥാനോവലുകളും കൊണ്ടുവന്ന് ജനമദ്ധ്യെ പ്രചരിപ്പിക്കുകയും, അതുവഴി ഖുര്‍ആനില്‍നിന്നും അവരുടെ ശ്രദ്ധയെ തിരിച്ചുവിടുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന നള്വ്-റു ബ്നുല്‍ഹര്‍ഥ് (النضر بن الحرث) നെയും, നരകത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പത്തൊമ്പതു മലക്കുകളുണ്ട് എന്ന്‍ ഖുര്‍ആനില്‍ (സൂ: മുദ്ദഥിര്‍ 30ല്‍) വന്നപ്പോള്‍ ‘അവരുമായി ഞാന്‍ ഒറ്റക്കു നോക്കാം.’ എന്നും മറ്റും പറഞ്ഞ അബൂജഹ്’ല് (أبو جهل) നെയും ഇവിടെ പലരും ഉദാഹരണമായി എടുക്കാറുണ്ട്. വാസ്തവത്തില്‍ അല്ലാഹുവിന്റെ ആയത്തുകളെ അഹംഭാവത്തോടെയും പരിഹാസത്തോടെയും അവഗണിച്ചു തള്ളിക്കളയുന്ന ആളുകളെ ഇന്നു നാം ജാഹിലിയ്യാ കാലത്തോ മുശ്രിക്കുകള്‍ക്കിടയിലോ തിരഞ്ഞു പിടിക്കേണ്ടതില്ല. ഇക്കാലത്തു ഇങ്ങിനെയുള്ളവര്‍ ധാരാളക്കണക്കില്‍ തന്നെയുണ്ട്. മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്കിടയില്‍പോലും ഇത്തരക്കാരുണ്ടെന്നതു – അങ്ങേയറ്റം ഖേദകരമാണെങ്കിലും – ഒരു പരമാര്‍ത്ഥമത്രെ.

    ഖുര്‍ആനിലെ വ്യക്തമായ ചില നിയമങ്ങളെപ്പറ്റി അവ പഴഞ്ചനാണെന്നും, അപ്രായോഗികമാണെന്നും ജല്‍പിക്കുന്നവര്‍, ഭൗതികതാല്‍പര്യങ്ങള്‍ക്കും അനിസ്ലാമികാദര്‍ശങ്ങള്‍ക്കും ഖുര്‍ആന്റെ ആനുകൂല്യം നല്‍കുവാന്‍ പാടുപെടുന്നവര്‍, നമസ്കാരം, നോമ്പു, ഹജ്ജു തുടങ്ങിയ ഇസ്‌ലാമിലെ അതിപ്രധാനങ്ങളായ നിര്‍ബ്ബന്ധകര്‍മ്മങ്ങളെ കേവലം ചില ‘മതചടങ്ങുകള്‍’ മാത്രമാക്കി തരംതാഴ്ത്തിക്കാട്ടുന്നവര്‍, പലിശ, ചൂതാട്ടം തുടങ്ങി ഖുര്‍ആന്‍ കര്‍ശനമായി വിരോധിച്ചിട്ടുള്ള കാര്യങ്ങളെ ഏതെങ്കിലും വിധേന ന്യായീകരിച്ച് ഇസ്‌ലാമീകരിക്കുവാന്‍ മുതിരുന്നവര്‍, നോവലുകള്‍, കലാസാഹിത്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഖുര്‍ആനെക്കാളും ഇസ്‌ലാമിക വിജ്ഞാനങ്ങളെക്കാളും പരിഗണന നല്‍കുന്നവര്‍ ഇത്യാദി ആളുകളെല്ലാം – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ – അല്ലാഹുവിന്റെ ആയത്തുകളെ പരിഹസിക്കുകയും, അവയുടെനേരെ അഹംഭാവം കാണിക്കുകയുംതന്നെയാണ് ചെയ്യുന്നത്. والعياذ بالله

    വെളിച്ചം റമദാൻ 2024 –ഡേ- 12 (മാർച്ച് 23)

    സൂറത്തുദ്ദുഖാന്‍ : 43-59



    • വെളിച്ചം റമദാന്‍ ഡേ-12 – സൂറത്തുദ്ദുഖാന്‍ : പാര്‍ട്ട് 04 – ആയത്ത് 43 മുതല്‍ 59 വരെ
      • വിശദീകരണം : ബഹു. ഇഖ്ബാൽ സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ദമാം


    പരായണം

    വിശദീകരണം


    സൂറത്തുദ്ദുഖാന്‍ : 43-59

    വിഭാഗം – 3

    44:43

    • إِنَّ شَجَرَتَ ٱلزَّقُّومِ ﴾٤٣﴿
    • നിശ്ചയമായും ‘സഖ്-ഖൂം’ വൃക്ഷം;-
    • إِنَّ شَجَرَتَ നിശ്ചയമായും വൃക്ഷം الزَّقُّومِ ‘സഖ്-ഖൂമാ’കുന്ന

    44:44

    • طَعَامُ ٱلْأَثِيمِ ﴾٤٤﴿
    • പാപിയായുള്ളവന്റെ ഭക്ഷണമായിരിക്കും.
    • طَعَامُ الْأَثِيمِ പാപിയുടെ ഭക്ഷണമാണ്

    44:45

    • كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ ﴾٤٥﴿
    • ഉരുകിയ (ലോഹ) ദ്രാവകംപോലെയിരിക്കും (അതു); വയറുകളില്‍ അതു തിളച്ചുമറിയും;-
    • كَالْمُهْلِ ഉരുകിയ (ലോഹത്തിന്റെ) ദ്രാവകംപോലെ يَغْلِي അതു തിളച്ചുകൊണ്ടിരിക്കും فِي الْبُطُونِ വയറുകളില്‍

    44:46

    • كَغَلْىِ ٱلْحَمِيمِ ﴾٤٦﴿
    • ചുട്ടവെള്ളം തിളച്ചുമറിയുന്നതുപോലെ!
    • كَغَلْيِ തിളക്കല്‍പോലെ الْحَمِيمِ ചുടുവെള്ളത്തിന്റെ

    നരകത്തിലെ ഒരു വൃക്ഷമായ ‘സഖ്-ഖൂമി’ നെപ്പറ്റി സൂ: സ്വാഫ്-ഫാത്ത് 62-66 ല്‍ വിവരിച്ചിട്ടുണ്ട്. അതിന്റെ ഫലമായിരിക്കും നരകക്കാരുടെ ആഹാരം. അതു കഴിച്ചാലുണ്ടാകുന്ന അനുഭവമാണ് അല്ലാഹു വിവരിച്ചത്. അവരുടെ ഭക്ഷണം ഇതാണെങ്കില്‍, അവരുടെ പാനീയം, കിടപ്പുസ്ഥാനം മുതലായവയും അതുപോലെത്തന്നെ ഭയങ്കരങ്ങളായിരിക്കുമല്ലോ? അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.

    44:47

    • خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ ﴾٤٧﴿
    • (പറയപ്പെടും:) ‘അവനെ പിടിക്കുവിന്‍; എന്നിട്ടവനെ ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തിലേക്കു വലിച്ചിഴക്കുവിന്‍!’
    • خُذُوهُ അവനെ പിടിക്കുവിന്‍ فَاعْتِلُوهُ എന്നിട്ടവനെ വലിച്ചിഴക്കുവിന്‍, പിടിച്ചിടുവിന്‍ إِلَىٰ سَوَاءِ മദ്ധ്യത്തിലേക്കു الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ

    44:48

    • ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ ﴾٤٨﴿
    • ‘പിന്നീടവന്റെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളമാകുന്ന ശിക്ഷയില്‍നിന്നും ചൊരിയുവിന്‍!’
    • ثُمَّ صُبُّوا പിന്നെ ചൊരിക്കുവിന്‍ فَوْقَ رَأْسِهِ അവന്റെ തലക്കുമീതെ مِنْ عَذَابِ الْحَمِيمِ ചുടുവെള്ളത്തിന്റെ ശിക്ഷയില്‍നിന്നു

    44:49

    • ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ ﴾٤٩﴿
    • (അവനോടു പറയപ്പെടും:) ‘രുചി നോക്കൂ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും മാന്യനും!’
    • ذُقْ രുചിനോക്കുക, അനുഭവിക്കുക إِنَّكَ أَنتَ നിശ്ചയമായും നീയാണ് الْعَزِيزُ പ്രതാപശാലി الْكَرِيمُ മാന്യന്‍

    44:50

    • إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ ﴾٥٠﴿
    • ‘ഇതു നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരുന്ന (ആ) കാര്യമാണ്’.
    • إِنَّ هَـٰذَا നിശ്ചയമായും ഇതു مَا كُنتُم നിങ്ങള്‍ ആയിരുന്ന ഒരു കാര്യമാണ് بِهِ അതിനെപ്പറ്റി تَمْتَرُونَ നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരിക്കും

    ഇഹത്തില്‍വെച്ച് വലിയ പ്രതാപവും മാന്യതയും നടിച്ചുകൊണ്ടും, പരലോകജീവിതത്തെയും ശിക്ഷയെയും കുറിച്ചു സംശയപ്പെട്ടു കൊണ്ടുമിരിക്കുകയായിരുന്നുവല്ലോ നീ. ഇപ്പോഴിതാ ആ ശിക്ഷ അനുഭവത്തില്‍ വന്നിരിക്കുന്നു. അന്നത്തെ അന്തസ്സും യോഗ്യതയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടില്ലേ?! എനി ഇതു അനുഭവിച്ചുകൊള്ളുക എന്നു സാരം. ‘നീ തന്നെയാണ് പ്രതാപശാലിയും മാന്യന്യം’ എന്നു അവനെ പരിഹസിച്ചു പറയുന്നതാണെന്നു പറയേണ്ടതില്ല; പാപികളുടെ ശിക്ഷയെക്കുറിച്ചു പറഞ്ഞശേഷം സജ്ജനങ്ങളുടെ സുഖസൗകര്യങ്ങളെക്കുറിച്ച് പറയുന്നു:

    44:51

    • إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ ﴾٥١﴿
    • നിശ്ചയമായും, ഭയഭക്തരായുള്ളവര്‍ വിശ്വസ്തമായ ഒരു വാസസ്ഥലത്തില്‍ ആയിരിക്കും;-
    • إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്‍മാര്‍, സൂക്ഷിക്കുന്നവര്‍ فِي مَقَامٍ ഒരു സ്ഥാനത്തില്‍ (വാസസ്ഥലത്തില്‍) ആയിരിക്കും أَمِينٍ നിര്‍ഭയമായ, വിശ്വസ്തമായ

    44:52

    • فِى جَنَّـٰتٍ وَعُيُونٍ ﴾٥٢﴿
    • അതായതു, സ്വര്‍ഗ്ഗത്തോപ്പുകളിലും അരുവികളിലും.
    • فِي جَنَّاتٍ അതായതു സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ وَعُيُونٍ അരുവി (നീരുറവ)കളിലും

    44:53

    • يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَـٰبِلِينَ ﴾٥٣﴿
    • നേര്‍മ്മപ്പട്ടും, കട്ടിപ്പട്ടുംകൊണ്ടു അവര്‍ (വസ്ത്രം) ധരിക്കുന്നതാണ്:- അന്യോന്യം അഭിമുഖരായിക്കൊണ്ട് (സല്ലാപം നടത്തും).
    • يَلْبَسُونَ അവര്‍ (വസ്ത്രം) ധരിക്കും مِن سُندُسٍ നേര്‍മ്മപ്പട്ടു കൊണ്ടു وَإِسْتَبْرَقٍ കട്ടിപ്പട്ടും مُّتَقَابِلِينَ അഭിമുഖരായിക്കൊണ്ടു

    44:54

    • كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍ ﴾٥٤﴿
    • അപ്രകാരമാണ് (കാര്യം). (കൂടാതെ) വിശാലനേത്രകളായ വെള്ളമെയ്യാമണികളെ നാം അവര്‍ക്കു ഇണചേര്‍ത്തു കൊടുക്കുന്നതുമാണ്‌.
    • كَذَٰلِكَ അപ്രകാരമാണ് وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഭാര്യമാരാക്കി)കൊടുക്കയും ചെയ്യും بِحُورٍ വെളുത്ത മെയ്യാമണികളെ عِينٍ വിശാലനേത്രകളായ

    44:55

    • يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ ﴾٥٥﴿
    • അവിടത്തില്‍ എല്ലാ (തരം) പഴവര്‍ഗ്ഗങ്ങള്‍ക്കും നിര്‍ഭയരായ നിലയില്‍ അവര്‍ വിളിച്ചു (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും.
    • يَدْعُونَ അവര്‍ വിളിക്കും, ആവശ്യപ്പെടും فِيهَا അതില്‍, അവിടത്തില്‍ بِكُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗങ്ങള്‍ക്കും آمِنِينَ നിര്‍ഭയരായിക്കൊണ്ടു, വിശ്വസ്തരായിക്കൊണ്ടു

    حُورٍ (ഹൂര്‍) എന്ന വാക്കിന് വെളുത്ത സുന്ദരികള്‍ എന്നും, കണ്ണിന്റെ വെള്ളഭാഗം നല്ല വെളുപ്പും കറുത്ത ഭാഗം നല്ല കറുപ്പുമായി ആകര്‍ഷത്വമുള്ളവര്‍ എന്നും അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുന്നു. عِين (‘ഈന്‍’) എന്ന വാക്കിന് വിശാലനേത്രമുള്ളവര്‍ എന്നും ആകര്‍ഷിക്കുന്ന കണ്ണുകളോടുകൂടിയവര്‍ എന്നിങ്ങിനെയും അര്‍ത്ഥങ്ങളുണ്ട്. ചുരുക്കത്തില്‍, ആകര്‍ഷകവും അതിസുന്ദരവുമായ ശരീരത്തോടും നേത്രങ്ങളോടുംകൂടിയ തരുണീമണികള്‍ എന്നു വിവക്ഷ. തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്നോ, തങ്ങളുടെ ഏതെങ്കിലും സുഖസൗകര്യങ്ങള്‍ക്കു ഭംഗം നേരിട്ടേക്കുമെന്നോ,അവ നിര്‍ല്ലോഭം ഉപയോഗിക്കുന്നതില്‍ വല്ല മുടക്കവും ബാധിക്കുമെന്നോ ഉള്ള ഭയത്തിനോ ആശങ്കക്കോ അവിടെ അവകാശമില്ല. آمِنِينَ (നിര്‍ഭയരായ നിലയില്‍) എന്നും فِي مَقَامٍ أَمِينٍ (വിശ്വസ്തമായ വാസസ്ഥലത്തില്‍) എന്നും പറഞ്ഞതിന്റെ താല്‍പര്യം അതാണ്‌. ഇങ്ങിനെയുള്ള സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

    44:56

    • لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ ﴾٥٦﴿
    • ആദ്യത്തെ (ഒരു) മരണമല്ലാതെ, അവിടത്തില്‍ വെച്ച് (എനി) അവര്‍ മരണം അനുഭവിക്കുന്നതല്ല. ജ്വലിക്കുന്ന നരകശിക്ഷയെ അവന്‍ [അല്ലാഹു] അവര്‍ക്കു കാത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു;
    • لَا يَذُوقُونَ അവര്‍ ആസ്വദിക്ക (അനുഭവിക്ക)യില്ല فِيهَا അതില്‍ الْمَوْتَ മരണം إِلَّا الْمَوْتَةَ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ, ആദ്യത്തെ وَوَقَاهُمْ അവര്‍ക്കു അവന്‍ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകശിക്ഷ

    44:57

    • فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾٥٧﴿
    • നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹത്താല്‍! അതുതന്നെയാണ് മഹത്തായ ഭാഗ്യം!
    • فَضْلًا അനുഗ്രഹമായിട്ടു, ദയവായി مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നുള്ള ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ മഹത്തായ, വമ്പിച്ച

    നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും (رحمهما الله) ഉദ്ധരിക്കുന്നു: ‘ഒരു നല്ല ആട്ടുകൊറ്റന്റെ രൂപത്തിലായിക്കൊണ്ട് സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കു മരണത്തെ കൊണ്ടു വരപ്പെടും. പിന്നീടു അതിനെ അറുക്കപ്പെടും. എന്നിട്ട് ഇങ്ങിനെ പറയപ്പെടും: ‘ഹേ, സ്വര്‍ഗ്ഗക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!’ ‘ഹേ, നരകക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!’ (متفق). വേറൊരു നബിവചനത്തില്‍ ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗക്കാരോടു പറയപ്പെടും: നിങ്ങള്‍ക്കു ആരോഗ്യത്തോടു കൂടിയിരിക്കാം – എനി നിങ്ങള്‍ക്കു ഒരിക്കലും രോഗം പിടിപെടുകയില്ല. നിങ്ങള്‍ക്കു ജീവിച്ചിരിക്കുകയും ചെയ്യാം. – എനി ഒരിക്കലും നിങ്ങള്‍ മരണപ്പെടുകയില്ല. നിങ്ങള്‍ക്കു സുഖസൗകര്യത്തോടെയിരിക്കാം – എനി ഒരിക്കലും നിങ്ങള്‍ക്കു നിരാശ ബാധിക്കയില്ല. നിങ്ങള്‍ക്കു യുവത്വത്തോടു കൂടിയിരിക്കാം – എനി ഒരിക്കലും നിങ്ങളെ വാര്‍ദ്ധക്യം പിടിപെടുകയില്ല.’ (മുസ്‌ലിം).

    അല്ലാഹു ഈ അദ്ധ്യായം ഇങ്ങിനെ അവസാനിപ്പിക്കുന്നു:-

    44:58

    • فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ ﴾٥٨﴿
    • എന്നാല്‍, (നബിയേ) നാം ഇതിനെ (ഖുര്‍ആനെ) നിന്റെ ഭാഷയില്‍ എളുപ്പമാക്കി (സൗകര്യപ്പെടുത്തി)ത്തന്നിരിക്കുന്നതു, അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി മാത്രമാകുന്നു.
    • فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാം അതിനെ എളുപ്പമാക്കി بِلِسَانِكَ നിന്‍റെ ഭാഷയില്‍ لَعَلَّهُمْ يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി (മാത്രം)

    44:59

    • فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ ﴾٥٩﴿
    • ആകയാല്‍, നീ പ്രതീക്ഷിച്ചുകൊള്ളുക; നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ്.
    • فَارْتَقِبْ ആകയാല്‍ നീ പ്രതീക്ഷിച്ചുകൊള്ളുക إِنَّهُم നിശ്ചയമായും അവര്‍ مُّرْتَقِبُونَ പ്രതീക്ഷിക്കുന്നവരാണ്

    ഖുര്‍ആന്‍ അവതരിക്കുന്നതു അറബികളിലാണല്ലോ, അവര്‍ മുഖാന്തരമാണ് അതു മറ്റുള്ളവരില്‍ എത്തിച്ചേരുന്നതും. അതുകൊണ്ടാണതു അറബിഭാഷയിലായതും, നിഷ്പ്രയാസം ഗ്രഹിക്കുവാനും കൈകാര്യം ചെയ്‌വാനും അവര്‍ക്കു സൗകര്യപ്പെടത്തക്കവിധം അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ, അവര്‍ ചിന്തിക്കുന്നില്ല, ഉറ്റാലോചിക്കുന്നുമില്ല. അതാണ്‌ അവര്‍ക്കു പറ്റിയ നാശം. എന്നത്രെ 58-ാം വചനത്തിലെ ആശയം. അവസാനം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: തനിക്കു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ താമസം വിനാ ലഭിക്കുന്നതാണ്. അതു സുപ്രതീക്ഷയോടെ കാത്തിരുന്നുകൊള്ളുക. വല്ല ആപത്തും പിണഞ്ഞേക്കുമെന്നും, അങ്ങിനെ തൗഹീദിന്റെ പ്രസ്ഥാനം തടയപ്പെട്ടു പോകുമെന്നും മറ്റുമുള്ള ചില പ്രതീക്ഷകളോടുകൂടി കാത്തിരിക്കുകയാണ് മുശ്രിക്കുകള്‍ ചെയ്യുന്നത്. ആരുടെ പ്രതീക്ഷയാണ് അനുഭവത്തില്‍ വരുകയെന്നു കാണാമല്ലോ. والله أعلم

    اللهم اجعلنا من المتقين الفائزين والحمد لله اولا واخرا

    വെളിച്ചം റമദാൻ 2024 –ഡേ- 11 (മാർച്ച് 22)

    സൂറത്തുദ്ദുഖാന്‍ : 30-42



    • വെളിച്ചം റമദാന്‍ ഡേ-11 – സൂറത്തുദ്ദുഖാന്‍ : പാര്‍ട്ട് 03 – ആയത്ത് 30 മുതല്‍ 42 വരെ
      • വിശദീകരണം : ബഹു. ഇഖ്ബാൽ സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ദമാം


    പരായണം

    വിശദീകരണം


    സൂറത്തുദ്ദുഖാന്‍ : 30-42

    വിഭാഗം – 2

    44:30

    • وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ ﴾٣٠﴿
    • തീര്‍ച്ചയായും, ഇസ്രാഈല്‍ സന്തതികളെ നിന്ദ്യമായ ശിക്ഷയില്‍നിന്ന് നാം രക്ഷപ്പെടുത്തി;-
    • وَلَقَدْ نَجَّيْنَا തീര്‍ച്ചയായും നാം രക്ഷപ്പെടുത്തി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ مِنَ الْعَذَابِ ശിക്ഷയില്‍നിന്നു الْمُهِينِ നിന്ദ്യമായ, അപമാനപ്പെടുത്തുന്ന

    44:31

    • مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ ﴾٣١﴿
    • അതായതു, ഫിര്‍ഔനില്‍നിന്നു. കാരണം, അവന്‍ അതിരുകവിഞ്ഞവരില്‍പെട്ട ഒരു പൊങ്ങച്ചക്കാരനായിരുന്നു.
    • مِن فِرْعَوْنَ അതായതു ഫിര്‍ഔനില്‍ നിന്നു إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു عَالِيًا പൊങ്ങച്ചക്കാരന്‍, ഉന്നതന്‍, ഗര്‍വ്വിഷ്ഠന്‍ مِّنَ الْمُسْرِفِينَ അതിരു കവിഞ്ഞവരില്‍പെട്ട

    44:32

    • وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ ﴾٣٢﴿
    • അറിഞ്ഞുകൊണ്ടുതന്നെ ലോകരെക്കാള്‍ അവരെ നാം (ഉത്തമന്‍മാരാക്കി) തിരഞ്ഞെടുക്കുകയുണ്ടായി.
    • وَلَقَدِ اخْتَرْنَاهُمْ അവരെ നാം തിരഞ്ഞെടുത്തിട്ടുണ്ടു, ഉത്തമമാക്കുകയുണ്ടായി عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞുകൊണ്ടു) عَلَى الْعَالَمِينَ ലോകരെക്കാള്‍

    44:33

    • وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌا۟ مُّبِينٌ ﴾٣٣﴿
    • ദൃഷ്ടാന്തങ്ങളില്‍നിന്നും വ്യക്തമായ പരീക്ഷണം ഉള്‍ക്കൊള്ളുന്നവ (പലതും) അവര്‍ക്കു നാം നല്‍കുകയും ചെയ്തിരുന്നു.
    • وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു مِّنَ الْآيَاتِ ദൃഷ്ടാന്തങ്ങളില്‍നിന്നു مَا യാതൊന്നു فِيهِ അതിലുണ്ടു بَلَاءٌ مُّبِينٌ സ്പഷ്ടമായ പരീക്ഷണം

    അവരുടെ എല്ലാ സ്ഥിതിഗതികളും അറിഞ്ഞും, കണക്കിലെടുത്തുംകൊണ്ടുതന്നെയാണ് അവരുടെ കാലത്തുള്ള ഇതര സമുദായങ്ങളെക്കാള്‍ അവര്‍ക്കു പല ശ്രേഷ്ഠതകളും നല്‍കി അല്ലാഹു അനുഗ്രഹിച്ചത്. എത്രയോ പ്രവാചകന്‍മാരും, രാജാക്കളും അവരില്‍ ഉണ്ടായി. കൂടാതെ നിയമപ്രമാണവും വേദഗ്രന്ഥവുമായ തൗറാത്തു ലഭിച്ചതും, സീനാ താഴ്‌വരയില്‍വെച്ചു ‘മന്നാ’യും ‘സല്‍വാ’യും (ഒരുതരം പക്ഷിയും കട്ടിത്തേനും) ലഭിച്ചതും, മേഘത്തണല്‍ നല്‍കിയതും – അങ്ങിനെ പലതും – ഇസ്രാഈല്യര്‍ക്കു ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളത്രെ. സംസ്കാരത്തിലും, പരിഷ്കാരത്തിലും മറ്റുള്ളവരെ അപേക്ഷിച്ചു അവര്‍ മുമ്പിലായിരുന്നു. ഇതര സമുദായങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പല പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും അല്ലാഹു അവര്‍ക്കു കാട്ടിക്കൊടുക്കുകയുമുണ്ടായി. അതെല്ലാം അവര്‍ എങ്ങിനെ ഉപയോഗപ്പെടുത്തുമെന്നുള്ള ഒരു പരീക്ഷണവും കൂടിയായിരുന്നു അത്. അടുത്ത വചനങ്ങളില്‍ അറബി മുശ്രിക്കുകളെപ്പറ്റി പറയുന്നു:

    44:34

    • إِنَّ هَـٰٓؤُلَآءِ لَيَقُولُونَ ﴾٣٤﴿
    • നിശ്ചയമായും ഇക്കൂട്ടര്‍ (ഇതാ) പറഞ്ഞുകൊണ്ടിരിക്കുന്നു:
    • إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَيَقُولُونَ പറയുന്നു

    44:35

    • إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ ﴾٣٥﴿
    • ‘കാര്യം: നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ (മറ്റൊന്നും) ഇല്ല; നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരുമല്ല.’
    • إِنْ هِيَ അതു (കാര്യം) അല്ല, ഇല്ല إِلَّا مَوْتَتُنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ وَمَا نَحْنُ നാം അല്ല താനും بِمُنشَرِينَ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍

    44:36

    • فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ ﴾٣٦﴿
    • ‘എന്നാല്‍, (അങ്ങിനെയുണ്ടെങ്കില്‍) നമ്മുടെ പിതാക്കളെ നിങ്ങള്‍ കൊണ്ടുവരുവിന്‍ – നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍’.
    • فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِآبَائِنَا നമ്മുടെ പിതാക്കളെക്കൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍

    മരണത്തോടുകൂടി മനുഷ്യന്റെ കഥ അവസാനിച്ചു പോകുന്നു, പിന്നീട് മറ്റൊരു ജീവിതമോ സുഖദുഃഖമോ ഒന്നും സംഭവിക്കുവാനില്ല എന്നത്രെ മുശ്രിക്കുകള്‍ പറയുന്നത്. മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി പറയുമ്പോള്‍, അതിനെ നിഷേധിക്കുവാന്‍ അവര്‍ പറയാറുള്ള ഒരു ദുര്‍ന്യായമാണ്: ‘അങ്ങിനെയാണെങ്കില്‍ മരിച്ചുപോയ നമ്മുടെ പൂര്‍വ്വികന്‍മാരെ എന്താണ് കാണാത്തത്? അവരെ നിങ്ങളൊന്നു ഇങ്ങുകൊണ്ടുവരിന്‍…..’ എന്നൊക്കെ. മരണാനന്തരജീവിതം ഈ ലോകത്തു വെച്ചല്ലാത്ത സ്ഥിതിക്കു ഈ ന്യായം കേവലം ബാലിശമാണെന്നു പറയേണ്ടതില്ലല്ലോ. അല്ലാഹു അവരെ താക്കീതു ചെയ്യുന്നു:

    44:37

    • أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ ﴾٣٧﴿
    • ഇവരാണോ ഉത്തമന്‍മാര്‍, അതല്ല, ‘തുബ്ബഇ’ന്‍റെ ജനതയും, അവരുടെ മുമ്പുണ്ടായിരുന്നവരുമോ? – അവരെ(യെല്ലാം) നാം നശിപ്പിച്ചിരിക്കുന്നു. (കാരണം) അവര്‍ കുറ്റവാളികളായിരുന്നു.
    • أَهُمْ അവരാണോ, ഇവരാണോ خَيْرٌ ഉത്തമം أَمْ قَوْمُ تُبَّعٍ അതല്ല തുബ്ബഇന്‍റെ ജനതയോ وَالَّذِينَ യതൊരുവരും مِن قَبْلِهِمْ അവരുടെ മുമ്പുള്ള أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു مُجْرِمِينَ കുറ്റവാളികള്‍

    സത്യനിഷേധത്തിന്റെയും അക്രമത്തിന്റെയും കാരണമായി ഇവരെക്കാള്‍ ഊക്കന്‍മാരായിരുന്നവരെല്ലാം നമ്മുടെ ശിക്ഷക്കു പാത്രമായിത്തീര്‍ന്നു. അവരുടെ അതേ നില ഇവരും തുടരുകയാണെങ്കില്‍, അവരെപ്പോലെ ഇവരും നമ്മുടെ ശിക്ഷക്കു ബാധ്യസ്ഥരായിത്തീരുമെന്ന് ഓര്‍ത്തുകൊള്ളട്ടെ എന്നുസാരം.

    ഈജിപ്തിലെ ഖിബ്-ത്ത്വീ (കൊപ്തീ) രാജാക്കള്‍ക്കു ഫിര്‍ഔന്‍മാര്‍ (الفراعنة = ഫറോവമാര്‍) എന്നു പറയപ്പെടുന്നതുപോലെ, യമനിലെ ഒരു പുരാതന രാജകുടുംബത്തിനു തുബ്ബഉകള്‍ (التبايعة) എന്നു പറയപ്പെടുന്നു. ക്രിസ്താബ്ദത്തിനു 115 കൊല്ലം മുമ്പുമുതല്‍ ക്രിസ്താബ്ദം 525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും വളരെ പ്രശസ്തമാംവണ്ണം ഇവര്‍ ഭരിച്ചു പോന്നു. സുലൈമാന്‍ (عليه السلام) നബിയെ സന്ദര്‍ശിച്ച ബല്‍ഖീസ് രാജ്ഞിയും, സൂറത്തുല്‍ കഹ്ഫില്‍ പ്രസ്താവിച്ച ദുല്‍ഖര്‍നൈനി (ذو القرنين)യാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള ഇഫ്‌രീഖശും (إفريقش) ഈ രാജവര്‍ഗ്ഗത്തില്‍ പെട്ടവരത്രെ. ഈ ആയത്തില്‍ പ്രസ്താവിച്ച തുബ്ബഉ് (تُبَّع) ഒരു സല്‍പുരുഷനായിരുന്നു. അദ്ദേഹം സത്യവിശ്വാസത്തിലേക്കും സദാചാരത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ ജനത വഴിപിഴക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ പേര്‍ അബൂകര്‍ബ് എന്ന അസ്അദ് (أسعد أبو كرب) എന്നാണ് അറിയപ്പെടുന്നത്. ദുല്‍ഖര്‍നൈനി യമന്‍കാരനായിരുന്നുവെന്ന അഭിപ്രായക്കാരില്‍ ചിലരാണ് ഇദ്ദേഹമായിരുന്നു ദുല്‍ഖര്‍നൈനി എന്നു പ്രസ്താവിക്കുന്നത്. ഒരു നബി വചനത്തില്‍ ‘തുബ്ബഇനെ നിങ്ങള്‍ പഴിക്കരുത്; അദ്ദേഹം മുസ്ലിമായിരുന്നു,’ എന്നു വന്നിട്ടുണ്ട്. (അ; ത്വ). ആയിശാ (رضي الله عنها) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ‘തുബ്ബഉ് ഒരു സല്‍പുരുഷനായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍റെ ജനതയെപ്പറ്റി ആക്ഷേപിച്ചു പറഞ്ഞതും, അദ്ദേഹത്തെപ്പറ്റി ആക്ഷേപിക്കാതിരുന്നതും കണ്ടുകൂടേ!’ (ഹാകിം).

    44:38

    • وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ ﴾٣٨﴿
    • ആകാശങ്ങളെയും, ഭൂമിയെയും, രണ്ടിനുമിടയിലുള്ളവയെയും നാം കളിച്ചുകൊണ്ടു (വ്യഥാ) സൃഷ്ടിച്ചിരിക്കുകയല്ല.
    • وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിച്ചതല്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും لَاعِبِينَ കളിക്കുന്നവരായി, കളിച്ചുകൊണ്ടു

    44:39

    • مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٣٩﴿
    • (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, അവരില്‍ അധികമാളും അറിയുന്നില്ല.
    • مَا خَلَقْنَاهُمَا അതു രണ്ടും നാം സൃഷ്ടിച്ചിട്ടില്ല إِلَّا بِالْحَقِّ കാര്യ (ന്യായ)ത്തോടെയല്ലാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല

    അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും, വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും, അതിലെ സര്‍വ്വചരാചരങ്ങളും. ഗൗരവമേറിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്. അല്ലാതെ, കേവലം ഒരു കളിവിനോദമെന്ന നിലക്കു വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാര്‍ത്ഥ്യം മിക്ക ജനങ്ങളും മനസ്സിലാക്കുന്നില്ല. മനുഷ്യന്‍ ജനിക്കുന്നു. കുറെ കഴിയുമ്പോള്‍ അവന്‍ മരണമടയുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അവര്‍ക്ക് അറിഞ്ഞു കൂടാ. അങ്ങനെ, അവരുടെ ജീവിതലക്ഷ്യമെന്താണെന്നു അവര്‍ക്കു എത്തും പിടിയുമില്ലാതിരിക്കുകയാണ്.

    أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ – المؤمنون : ١١٥

    (നിങ്ങളെ നാം വൃഥാ സൃഷിടിച്ചിരിക്കുക മാത്രമാണെന്നും, നിങ്ങള്‍ നമ്മുടെ അടുക്കലേക്കു മടക്കപ്പെടുന്നതല്ലെന്നും നിങ്ങള്‍ വിചാരിച്ചുവോ?! 23:115).

    44:40

    • إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ ﴾٤٠﴿
    • നിശ്ചയമായും (അന്തിമ) തീരുമാനത്തിന്‍റെ ദിവസം, അവരെല്ലാവരുടെയും നിശ്ചിത [നിര്‍ണ്ണായക] സമയമാകുന്നു;-
    • إِنَّ يَوْمَ الْفَصْلِ നിശ്ചയമായും തീരുമാനത്തിന്‍റെ (അന്തിമ വിധിയുടെ) ദിവസം مِيقَاتُهُمْ അവരുടെ നിശ്ചിത സമയമാണ്, നിര്‍ണ്ണായക അവധിയാണ് أَجْمَعِينَ എല്ലാവരുടെയും.

    44:41

    • يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ ﴾٤١﴿
    • അതായതു, ഒരു ബന്ധുവും (വേറെ) ഒരു ബന്ധുവിനു ഒട്ടും ഉപകരിക്കാത്ത ദിവസം. അവര്‍, സഹായിക്കപ്പെടുന്നതുമല്ല.
    • يَوْمَ لَا يُغْنِي ഉപകാരം (പരിഹാരം) ചെയ്യാത്ത ദിവസം مَوْلًى ഒരു ബന്ധു, മിത്രം عَن مَّوْلًى ഒരു ബന്ധുവിനു, മിത്രത്തിനു شَيْئًا യാതൊന്നും, ഒട്ടും وَلَا هُمْ അവര്‍ ഇല്ലതാനും يُنصَرُونَ സഹായിക്കപ്പെടുക

    44:42

    • إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٤٢﴿
    • -അല്ലാഹു കരുണചെയ്തവരൊഴികെ. നിശ്ചയമായും, അവന്‍തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
    • إِلَّا مَن رَّحِمَ കരുണ (കൃപ) ചെയ്തവരൊഴികെ اللَّـهُ അല്ലാഹു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

    തീരുമാനത്തിന്റെ ദിവസമാകുന്ന ഖിയാമത്തുനാളില്‍ കുറ്റവാളികള്‍ക്കു നരകശിക്ഷയാണല്ലോ ആധാരം. നരകത്തിലെ സ്ഥിതിഗതികളാണ് തുടര്‍ന്നു വിവരിക്കുന്നത്.

    വെളിച്ചം റമദാൻ 2024 –ഡേ- 10 (മാർച്ച് 21)

    സൂറത്തുദ്ദുഖാന്‍ : 17-29



    • വെളിച്ചം റമദാന്‍ ഡേ-09 – സൂറത്തുദ്ദുഖാന്‍ പാര്‍ട്ട് 02 – ആയത്ത് 17 മുതല്‍ 29 വരെ
      • വിശദീകരണം : ബഹു. ഇഖ്ബാൽ സുല്ലമി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ദമാം


    പരായണം

    വിശദീകരണം


    സൂറത്തുദ്ദുഖാന്‍ : 17-29

    44:17

    • وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ ﴾١٧﴿
    • തീര്‍ച്ചയായും, ഇവരുടെ മുമ്പ് ഫിര്‍ഔന്റെ ജനതയെ നാം പരീക്ഷണം ചെയ്കയുണ്ടായി. മാന്യനായ ഒരു റസൂല്‍ അവരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തു.
    • وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിക്കയുണ്ടായി قَبْلَهُمْ ഇവരുടെ മുമ്പ് قَوْمَ فِرْعَوْنَ ഫിര്‍ഔന്റെ ജനതയെ وَجَاءَهُمْ അവര്‍ക്കു ചെല്ലുക (വരുക)യും ചെയ്തു رَسُولٌ كَرِيمٌ മാന്യനായ ഒരു ദൂതന്‍

    44:18

    • أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٨﴿
    • (ദൗത്യം ഇവയാണ്:) ‘അല്ലാഹുവിന്റെ അടിയാന്മാരെ എനിക്കു വിട്ടുതന്നേക്കുവിന്‍; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു റസൂലാകുന്നു’ എന്നും; –
    • أَنْ أَدُّوا നിങ്ങള്‍ വിട്ടുതരിന്‍ (ചേര്‍ത്തുതരിന്‍) إِلَيَّ എനിക്കു, എന്നിലേക്കു عِبَادَ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാരെ إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്

    44:19

    • وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ ﴾١٩﴿
    • ‘നിങ്ങള്‍ അല്ലാഹുവിനെതിരില്‍ ഔന്നത്യം [പൊങ്ങച്ചം] കാണിക്കരുതു്; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ (അധികൃതലക്ഷ്യം) കൊണ്ടുവന്നു തരാം’ എന്നും.
    • وَأَن لَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ إِنِّي آتِيكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം بِسُلْطَانٍ مُّبِين പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു

    44:20

    • وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ ﴾٢٠﴿
    • ‘നിങ്ങള്‍ എന്നെ എറിഞ്ഞാട്ടുന്നതിനെപ്പറ്റി എന്റെയും നിങ്ങളുടെയും രക്ഷിതാവായുള്ളവനില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു.’
    • وَإِنِّي عُذْتُ ഞാന്‍ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي എന്റെ റബ്ബില്‍ وَرَبِّكُمْ നിങ്ങളുടെയും റബ്ബ് أَن تَرْجُمُونِ നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞു കൊല്ലുന്ന)തിനെപ്പറ്റി

    44:21

    • وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ ﴾٢١﴿
    • ‘നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, എന്നെ നിങ്ങള്‍ വിട്ടകന്നുപോയിക്കൊള്ളുവിന്‍’.
    • وَإِن لَّمْ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ لِي എന്നെ (ഞാന്‍ പറയുന്നതു) فَاعْتَزِلُونِ നിങ്ങളെന്നെ വിട്ടു (അകന്നു) പോകുക

    ഇസ്റാഈല്യരെ മര്‍ദ്ദിക്കുന്നതു നിറുത്തല്‍ ചെയ്യുകയും അവരെ തന്നോടൊപ്പം (ഫലസ്തീനിലേക്കു) വിട്ടയക്കുകയും വേണമെന്നു മൂസാനബി (عليه الصلاة والسلام) ആവശ്യപ്പെട്ടിരുന്നു. (ത്വാഹാ: 47) ‘അല്ലാഹുവിന്റെ അടിയാന്‍മാരെ വിട്ടുതരണം’ എന്നു പറഞ്ഞതിന്റെ താല്‍പര്യവും അതു തന്നെയാകുന്നു. ‘എറിഞ്ഞാട്ടുക’ എന്നര്‍ത്ഥം കല്‍പ്പിച്ച تَرْجُمُونِ എന്ന പദത്തിനു ‘എറിഞ്ഞുകൊല്ലുക, ബഹിഷ്കരിക്കുക, മര്‍ദ്ദിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളും വരാവുന്നതാണ്. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്നെ സ്വൈര്യം കെടുത്താതിരിക്കുകയെങ്കിലും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ഫിര്‍ഔനും ജനതയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നും ചെവിക്കൊണ്ടില്ല; അവര്‍ ധിക്കാരം തുടരുകതന്നെ ചെയ്തു.

    44:22

    • فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ ﴾٢٢﴿
    • അങ്ങനെ, അദ്ദേഹം തന്റെ റബ്ബിനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു: ‘ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനതയാണ്!’ [വേണ്ടുന്ന നടപടി എടുക്കണേ!] എന്ന്.
    • فَدَعَا അപ്പോഴദ്ദേഹം വിളിച്ചു, പ്രാര്‍ത്ഥിച്ചു رَبَّهُ തന്റെ റബ്ബിനെ أَنَّ هَـٰؤُلَاءِ ഇക്കൂട്ടരാണെന്നു قَوْمٌ مُّجْرِمُونَ കുറ്റവാളികളായ ഒരു ജനത

    44:23

    • فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ ﴾٢٣﴿
    • (റബ്ബ് മറുപടി നല്‍കി:) ‘എന്നാല്‍ നീ എന്റെ അടിയാന്‍മാരെയുംകൊണ്ട് ഒരു രാത്രിയില്‍ രാപ്രയാണം ചെയ്യുക;
      നിശ്ചയമായും, നിങ്ങള്‍ പിന്‍തുടരപ്പെടുന്നവരായിരിക്കും.’
    • فَأَسْرِ എന്നാല്‍ നീ രാവുയാത്ര ചെയ്യുക بِعِبَادِي എന്റെ അടിയാന്‍മാരെയും കൊണ്ടു لَيْلًا രാത്രിയില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരാണ്

    44:24

    • وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ ﴾٢٤﴿
    • ‘തുറന്ന് വിശാലമായ നിലയില്‍ സമുദ്രത്തെ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും, അവര്‍ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു.
    • وَاتْرُكِ നീ വിട്ടുപോകുക (ഉപേക്ഷിക്കുക)യും ചെയ്യുക الْبَحْرَ സമുദ്രത്തെ رَهْوًا തുറന്നതായി, വിശാലമായതായി, ശാന്തമായി إِنَّهُمْ നിശ്ചയമായും അവര്‍ جُندٌ ഒരു സൈന്യമാണ്‌, പട്ടാളമാണ് مُّغْرَقُونَ മുക്കിനശിപ്പിക്കപ്പെടുന്നവരായ

    ഒരു രാത്രി ഇസ്രാഈല്യരെയും കൂട്ടി രഹസ്യമായി പുറപ്പെട്ട് ചെങ്കടല്‍ കടന്നുപോകണം. നിങ്ങള്‍ അക്കരെ പറ്റുമ്പോഴേക്കും ഫിര്‍ഔനും ജനതയും നിങ്ങളുടെ പിന്നാലെ വരും, നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ തുറക്കപ്പെടുന്ന മാര്‍ഗ്ഗത്തില്‍കൂടി അവര്‍ നിങ്ങളെ പിന്‍തുടര്‍ന്നുവരുമാറ് ആ സമുദ്രമാര്‍ഗ്ഗം തുറന്നിരുന്നു കൊള്ളട്ടെ, അവരതില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വെള്ളം അന്യോന്യം കൂട്ടിമുട്ടി അവര്‍ മുങ്ങി നശിച്ചുകൊള്ളും എന്നു സാരം. മൂസാ (عليه الصلاة والسلام) നബിയോടു സമുദ്രത്തെ വടികൊണ്ടു അടിക്കുവാന്‍ കല്‍പ്പിച്ചതും, അപ്പോള്‍ സമുദ്രജലം മലന്തിണ്ണപോലെ ഇരുവശത്തേക്കും ചിറച്ചു നിന്നതും, ആ വഴിയില്‍ കൂടി അവര്‍ സമുദ്രം കടന്നു രക്ഷപ്പെട്ടതും സൂ: ത്വാഹായിലും, ശുഅറാഇലും അല്ലാഹു വിവരിച്ചതാണ്.

    ഇസ്റാഈല്‍ ജനത സമുദ്രം കടന്നു കഴിഞ്ഞശേഷം തങ്ങളുടെ പിന്നാലെ ഫിര്‍ഔനും കൂട്ടരും വരുന്നത് കണ്ട് അവര്‍ തങ്ങളെ പിടികൂടിയേക്കുമോ എന്നു ഭയപ്പെടുകയും, സമുദ്രം പഴയപടി ആയിത്തീരുവാന്‍വേണ്ടി മൂസാ നബി (عليه الصلاة والسلام) വീണ്ടും വടികൊണ്ടു സമുദ്രത്തെ അടിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്തപ്പോഴായിരുന്നു وَاتْرُكِ الْبَحْرَ رَهْوًا (സമുദ്രത്തെ തുറന്നു വിശാലമായ നിലയില്‍ വിട്ടുപോകുക.) എന്ന കല്‍പ്പന ഉണ്ടായത് എന്ന് ഖത്താദഃ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ വാക്യത്തിനു സമുദ്രത്തെ അതിന്റെ പാട്ടില്‍ വിട്ടേക്കുക (اترك البحر على حالته) എന്നു പ്രധാന മുഫസ്സിറുകള്‍ അര്‍ത്ഥം നല്‍കുന്നത്. നേരം പുലര്‍ന്നപ്പോഴേക്കും ഫിര്‍ഔനും കൂട്ടരും പിന്നാലെ വന്നെത്തിയെന്നും, രണ്ടുകൂട്ടരും പരസ്പരം കണ്ടുതുടങ്ങിയപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه الصلاة والسلام) നബിയോടു സങ്കടപ്പെട്ടുവെന്നും, അദ്ദേഹം അവരെ സമധാനിപ്പിച്ചുവെന്നും ശുഅറാഉ് 61-63 ലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, ചിറച്ചു നില്‍ക്കുന്ന സമുദ്രജലം തമ്മില്‍ കൂട്ടി ആ മാര്‍ഗ്ഗം അടഞ്ഞുകാണുവാന്‍ ഇസ്രാഈല്യര്‍ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്.

    മൂസാ (عليه الصلاة والسلام) നബിയും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടതു ഒരു അസാധാരണ സംഭവമൊന്നുമല്ലെന്നും അവര്‍ സമുദ്രത്തില്‍ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ക്കൂടി വടി കുത്തി നടന്നു രക്ഷപ്പെട്ടതാണെന്നും, ഫിര്‍ഔനും കൂട്ടുകാരുമാകട്ടെ, മുമ്പും പിമ്പും നോക്കാതെ ദ്രുതഗതിയില്‍ സമുദ്രത്തില്‍ ഇറങ്ങി നടന്നതുകൊണ്ട് ഒരു കയത്തില്‍ ചാടി മുങ്ങിപ്പോയതാണെന്നും മറ്റും തനി പരിഹാസ്യവും ബാലിശവുമായ ചില പുത്തന്‍ യുക്തിവാദങ്ങള്‍ അടുത്തകാലത്തു രംഗപ്രവേശം ചെയ്തിട്ടുള്ളതിനെയും, അതിനുവേണ്ടി പല ഖുര്‍ആന്‍ വാക്യങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തും, കള്ളത്തെളിവുകള്‍ നിര്‍മ്മിച്ചും അവര്‍ സാഹസപ്പെടേണ്ടി വന്നിട്ടുള്ളതിനെയും സംബന്ധിച്ച് സൂ: ത്വാഹായുടെ അവസാനത്തിലുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദീകരിച്ചിരിക്കുന്നു. 24-ാം വചനത്തിലെ رَهْوًا എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ ഇവര്‍ നടത്തിയ കൃത്രിമങ്ങളും അതില്‍ തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.

    44:25

    • كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ ﴾٢٥﴿
    • എത്രയാണവര്‍ ഉപേക്ഷിച്ച് (വിട്ടു) പോയത്? തോട്ടങ്ങളായും, അരുവികളായും! –
    • كَمْ تَرَكُوا എത്രയാണവര്‍ ഉപേക്ഷിച്ചു (വിട്ടു) പോയതു مِن جَنَّاتٍ തോട്ടങ്ങളായും وَعُيُونٍ അരുവി (നീരുറവു)കളും

    44:26

    • وَزُرُوعٍ وَمَقَامٍ كَرِيمٍ ﴾٢٦﴿
    • കൃഷികളായും, മാന്യമായ വാസസ്ഥലമായും!! –
    • وَزُرُوعٍ വിള(കൃഷി)കളും وَمَقَامٍ വാസസ്ഥലവും, പാര്‍പ്പിടവും كَرِيمٍ മാന്യമായ

    44:27

    • وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ ﴾٢٧﴿
    • സുഖസൗകര്യമായും!!! അവര്‍ അതില്‍ സുഖിയന്‍മാരായിരുന്നു.
    • وَنَعْمَةٍ സുഖസൗകര്യവും, അനുഗ്രഹവും كَانُوا فِيهَا അതില്‍ അവരായിരുന്നു فَاكِهِينَ സൗഖ്യം അനുഭവിക്കുന്നവര്‍, സുഖിയന്‍മാര്‍

    44:28

    • كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ ﴾٢٨﴿
    • അപ്രകാരമാണ് (അവരുടെ കലാശം)! വേറെ ഒരു ജനതക്ക് നാം അവയെ(ല്ലാം) അനന്തരാവകാശമാക്കുകയും ചെയ്തു.
    • كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا നാമതിനെ അനന്തരമാക്കിക്കൊടുക്കയും ചെയ്തു قَوْمًا آخَرِينَ വേറെ ഒരു ജനതക്കു

    44:29

    • فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ ﴾٢٩﴿
    • എന്നിട്ട്, അവരുടെ പേരില്‍ ആകാശവും, ഭൂമിയും കരഞ്ഞില്ല; അവര്‍ കാലതാമസം നല്‍കപ്പെട്ടവരായതുമില്ല.
    • فَمَا بَكَتْ എന്നിട്ടു കരഞ്ഞില്ല عَلَيْهِمُ അവരുടെ പേരില്‍ السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും وَمَا كَانُوا അവര്‍ ആയിരുന്നതു (ആയതു)മില്ല مُنظَرِينَ കാലതാമസം (ഒഴിവു) നല്‍കപ്പെടുന്നവര്‍

    ഫലഭൂയിഷ്ഠമായ തോട്ടങ്ങള്‍, സമൃദ്ധമായ കൃഷിനിലങ്ങള്‍, നാടാകെ സമ്പന്നമാക്കുന്ന നീല ജലാശയങ്ങള്‍ സുഖസമ്പൂര്‍ണ്ണമായ വാസസ്ഥലങ്ങള്‍, മണിമാളികകള്‍ എന്നിങ്ങിനെ ജീവിതത്തിന്റെയും ആഡംബരത്തിന്റെയും കണക്കറ്റ ഉപാധികളെ എന്നെന്നേക്കുമായി ഈജിപ്തില്‍ മറ്റുള്ളവര്‍ക്കായി വിട്ടേച്ചു കൊണ്ടാണവര്‍ ചെങ്കടലില്‍ മുങ്ങി നശിച്ചത്. ലോകചരിത്രത്തില്‍ ഇണ കാണാത്ത ഒരു മഹാ സംഭവമായിരുന്നു അത്. ഫിര്‍ഔന്റെയും ജനതയുടെയും മുന്‍നില നോക്കുകയാണെങ്കില്‍, ഇതുകണ്ട് ആകാശവും ഭൂമിയും പൊട്ടിക്കരയേണ്ടതായിരുന്നുവെന്നുവേണം പറയുവാന്‍. പക്ഷേ, അതൊന്നും ഉണ്ടായില്ല. അവര്‍ക്കുവേണ്ടി കണ്ണുനീരൊഴുക്കാന്‍ ആരും ഉണ്ടായതുമില്ല. കാരണം, ഭൂമിയില്‍ അവരുടേതായ സല്‍പ്രവര്‍ത്തനങ്ങളൊന്നും അവശേഷിച്ചിട്ടില്ല. ആകാശത്തേക്കു അവരുടെ സല്‍ക്കര്‍മ്മങ്ങളൊന്നും കയറിപ്പോയിട്ടുമില്ല. അവരുടെ അതുപര്യന്തമുള്ള പ്രതാപത്തെ ഓര്‍ത്തോ, ഇപ്പോഴത്തെ ദാരുണാവസ്ഥ ഓര്‍ത്തോ താല്‍ക്കാലികമായെങ്കിലും ശിക്ഷയില്‍നിന്നു വല്ല ഒഴിവും നല്‍കപ്പെടുകയും ഉണ്ടായില്ല. മുങ്ങി നശിക്കാറായപ്പോള്‍ ഫിര്‍ഔന്‍ പശ്ചാത്തപിച്ചു നോക്കി. പക്ഷേ, ഇതുവരെയും ധിക്കാരം പ്രവര്‍ത്തിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഇപ്പോഴാണോ വിശ്വസിക്കുവാന്‍ തയ്യാറാകുന്നത്?! എന്നായിരുന്നു അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മറുപടി. (സൂ: യൂനുസ് : 91).

    ഐശ്വര്യം, സമൃദ്ധി, പരിഷ്കാരം, ഭൗതികപ്രതാപം എന്നീ തുറകളില്‍ ക്രിസ്താബ്ദത്തിനു ഏകദേശം നാലായിരം കൊല്ലം മുതല്‍ക്കേ വളരെ കീര്‍ത്തിയാര്‍ജ്ജിച്ച രാജ്യമാണ് ഈജിപ്ത്. പൗരാണിക ചരിത്രത്തില്‍ മാത്രമല്ല, ആധുനികചരിത്രത്തിലും ഈജിപ്തിന്റെ സ്ഥാനം പ്രസിദ്ധമാണ്. ലോക പ്രസിദ്ധമായ നീലനദിയും, അതിന്റെ നിരവധി ശാഖോപശാഖകളും, അവയ്ക്കിടയില്‍ പച്ചവിരിച്ചു പരന്നുകിടക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളും അല്ലാഹു ആ രാജ്യത്തിനു നല്‍കിയ വമ്പിച്ച അനുഗ്രഹമത്രെ. പ്രകൃത്യാ തന്നെ അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങള്‍ നീലനദിയുടെ പല അണക്കെട്ടുകള്‍മൂലം പൂര്‍വ്വാധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസ്വാന്‍ അണക്കെട്ട് എന്ന പേരില്‍ അറിയപ്പെടുന്നതും, ലോകത്തെ അണക്കെട്ടുകളില്‍വെച്ചു ഏറ്റവും വമ്പിച്ചതും ഭീമവുമായ ഒരു അണക്കെട്ടു കെട്ടി നീലനദിയിലെ വെള്ളം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കില്‍ ഏക്ര സ്ഥലങ്ങള്‍ കൃഷിനിലങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങള്‍ ഈജിപ്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വളരെക്കാലം നീണ്ടുനിന്ന ഫറോവാ രാജവംശത്തിനുശേഷം, ആ രാജ്യത്തെ പലരും ഭരിച്ചുപോന്നിട്ടുണ്ട്. അശ്-ശൂരികള്‍, ബാബിലോണ്യര്‍, അബീസീനിയക്കാര്‍, പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, എന്നിവരും, പിന്നീടു റോമക്കാരും, പിന്നീടു അറബികളും ഭരിച്ചു. പിന്നീടു തൂലൂന്‍കാര്‍, ഇഖ്ശീദികള്‍, ഫാത്തിമികള്‍, അടിമരാജാക്കള്‍, തുര്‍ക്കികള്‍, ഫ്രാന്‍സുകാര്‍ ഇംഗ്ലീഷുകാര്‍ എന്നിവരെല്ലാം അവിടെ ആധിപത്യം നടത്തിയിട്ടുണ്ട്.