നൗഷാദ് കാക്കവയൽ വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമത്തിന് ആശംസയർപ്പിച്ച് സംസാരിക്കുന്നു

നൗഷാദ് കാക്കവയൽ വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമത്തിന് ആശംസയർപ്പിച്ച് സംസാരിക്കുന്നു…

📖 ✒️ 🖋️ 📚 🖋️ ✒️ 📖

വെളിച്ചം സൗദി ഓണ്‍ലൈന്‍
ദേശീയ സംഗമവും
മൂന്നാംഘട്ട ഫല പ്രഖ്യാപനവും

🗓️ 2022 ഫെബ്രുവരി 11 വെള്ളി
⌚ 2:00 PM (KSA)
⌚ 4:30 PM (IND)

Zoom ID: 253 789598
Password: 112233
🌐 💠 🌀 💠 🌐
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

വെളിച്ചം സൗദി ഓണ്‍ലൈന്‍ ദേശീയ സംഗമവും മൂന്നാംഘട്ട ഫല പ്രഖ്യാപനവും

വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും മർക്കസ്സുദഅവ ISM പതിമൂന്നാമത് വെളിച്ചം ക്വിസ്സ് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം ലഭിച്ച
മുഹമ്മദ് ഇസ്‌ഹാഖ്‌ പുളിക്കൽ സംസാരിക്കുന്നു…

📖 ✒️ 🖋️ 📚 🖋️ ✒️ 📖

വെളിച്ചം സൗദി ഓണ്‍ലൈന്‍
ദേശീയ സംഗമവും
മൂന്നാംഘട്ട ഫല പ്രഖ്യാപനവും

🗓️ 2022 ഫെബ്രുവരി 11 വെള്ളി
⌚ 2:00 PM (KSA)
⌚ 4:30 PM (IND)

Zoom ID: 253 789598
Password: 112233
🌐 💠 🌀 💠 🌐
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും ഡോ. ബേനസീർ കോയ തങ്ങൾ സംസാരിക്കുന്നു…

ദേശീയ സംഗമവും മൂന്നാംഘട്ട ഫല പ്രഖ്യാപനവും

വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയെക്കുറിച്ചും പഠനാനുഭവങ്ങളെ കുറിച്ചും ആലപ്പുഴ ഗവ. ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ
ഡോ. ബേനസീർ കോയ തങ്ങൾ സംസാരിക്കുന്നു…

📖 ✒️ 🖋️ 📚 🖋️ ✒️ 📖

വെളിച്ചം സൗദി ഓണ്‍ലൈന്‍
ദേശീയ സംഗമവും
മൂന്നാംഘട്ട ഫല പ്രഖ്യാപനവും

🗓️ 2022 ഫെബ്രുവരി 11 വെള്ളി
⌚ 2:00 PM (KSA)
⌚ 4:30 PM (IND)

Zoom ID: 253 789598
Password: 112233
🌐 💠 🌀 💠 🌐
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

സൂറത്തു-ന്നൂര്‍ വിശദീകരണങ്ങൾ

റിവിഷൻ ക്യാമ്പയിൻ 2

സൂറത്തു-ന്നൂര്‍ വിശദീകരണങ്ങൾ

വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം റിവിഷൻ ക്യാമ്പയിൻ # 2️⃣ ചോദ്യാവലി 👇👇👇

‍സൂറത്തുന്നൂർ ‍
മുഴുവൻ ആയത്തുകളെയും ആസ്‌പദമാക്കി.
ശരാശരി 7️⃣ ആയത്തുകൾക്കിടയിൽ നിന്ന് ഒരു ചോദ്യം എന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

(ഉദാഹരണം :-
ചോദ്യം 1️⃣ :- 1️⃣ മുതൽ 7️⃣ വരെയുള്ള ആയത്തുകളിൽ നിന്ന്
ചോദ്യം 2️⃣ :- 8️⃣ മുതൽ 1️⃣4️⃣ വരെയുള്ള ആയത്തുകളിൽ നിന്നും)

ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

http://velichamonline.islahiweb.org

ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 2️⃣0️⃣2️⃣2️⃣ ജനുവരി 1️⃣5️⃣

1) ”അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളില്‍ ഉമര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെട്ടേക്കുമായിരുന്നില്ലെങ്കില്‍ ഞാന്‍ ‘അത്’ മുസ്വഹഫിന്റെ ഓരത്തില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു”. താഴെ നൽകിയ ഇസ്‌ലാമിക നിയമങ്ങളിൽ എന്തിനെ ഉദ്ദേശിച്ചാണ് ഉമര്‍(റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുള്ളത് ?

a. വിവിഹാഹിതരല്ലാത്ത വ്യഭിചാരികൾക്ക് 100 അടി ശിക്ഷ നൽകുക
b. വിവിഹാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലുക
c. സദ് വൃത്തയായ സ്ത്രീയെ വ്യഭിചാരമാരോപിക്കുകയും, സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്‌തയാൾക്ക് 80 അടി ശിക്ഷ നൽകുക
d. എല്ലാം ശരിയാണ്

2) ഒരാൾ തന്റെ ഇണയുടെ മേൽ സത്യസാക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യഭിചാരമാരോപിച്ചു, സാക്ഷികളെ കൊണ്ടുവരാൻ അയാൾക്ക് കഴിഞ്ഞതുമില്ല; അയാളുടെ ഇണ യഥാർത്ഥത്തിൽ നിരപരാധിയുമാണ്.
അങ്ങനെയാണെങ്കിൽ, തന്റെ നിരപരിധിത്വം തെളിയിക്കാൻ ഇണ ചെയ്യേണ്ടത് എന്താണ് ?

a. ഈ അവസരത്തിൽ സ്ത്രീക്ക് നിരപരിധിത്വംതെളിയിക്കാൻ ഒരു വഴിയും ഇസ്ലാമിൽ ഇല്ല
b. സാക്ഷികൾ ഇല്ലാത്തത് കൊണ്ട് ഈ ആരോപണത്തിന് സാധുത തന്നെയില്ല
c. അല്ലാഹുവിനോട് പ്രാർത്ഥിക്കുക മാത്രമാണ് അവരുടെ മുൻപിൽ ഉള്ളത്
d. നാലുവട്ടം അല്ലാഹുവിന്റെ പേരിൽ സത്യസാക്ഷ്യ വചനങ്ങളും, അഞ്ചാമതായി ആരോപണം ശരിയാണെങ്കിൽ തനിക്ക് അല്ലാഹുവിന്റെ കോപമുണ്ടാകട്ടെ എന്നും പറയുക

3) ‘ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുണ്ട്’ എന്ന് അല്ലാഹു താക്കീത് നൽകിയിട്ടുള്ളത് താഴെ നൽകിയവയിൽ ആർക്കാണ് ?

a. ഹദ്ദുകളെ വിട്ടുവീഴ്ച ചെയ്യുന്നവർക്ക്
b. മുഹ്സ്വനായ സ്വതന്ത്രൻ
c. വിശ്വാസികളിൽ നീചവൃത്തി പ്രചരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നവർക്ക്
d. കള്ള സത്യം പറഞ്ഞവൻ

4) വിനാശകരങ്ങളായ ഏഴ് മഹാ പാപങ്ങളിൽ ഉൾപെടാത്തത് ഏത് ?

a. ശിര്‍ക്ക്
b. വ്യഭിചാരം
c. അന്യായമായ കൊല
d. പലിശ ഭുജിക്കുക

5) മൂന്നു കൂട്ടരെ സഹായിക്കുന്നത് അല്ലാഹുവിന്റെമേല്‍ ബാധ്യതയുള്ളതാണ്. അവയിൽ ഉൾപെടാത്തത് ഏതാണ് ?

a. ചാരിത്ര്യ ശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവൻ
b. സ്വതന്ത്രനായ അവിവാഹിതൻ
c. മോചനമൂല്യം കൊടുത്തു തീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു സ്വാതന്ത്ര്യക്കച്ചീട്ടെഴുത്തുന്ന അടിമ
d. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പടയെടുക്കുന്നവൻ

6) സൂറത്ത് നൂറിൽ പള്ളികളെ പറ്റി അല്ലാഹു വിശേഷിപ്പിച്ചത് എപ്രകാരമാണ് ?

a. മനുഷ്യർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ആദ്യത്തെ ആരാധനാ മന്ദിരം
b. ആദം സന്തതികളേ, എല്ലാ ആരാധനാ വേളകളിലും നിങ്ങൾ അലങ്കാരം സ്വീകരിച്ചു കൊള്ളുക
c. പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു, അതിനാൽ അവനോടൊപ്പം നിങ്ങൾ ആരെയും വിളിച്ചു പ്രാർത്ഥിക്കരുത്
d. ആ വീടുകൾ ഉയർത്തപ്പെടാനും അവിടെ അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു

7) (1-എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു) ;
(2-രാവും പകലും അല്ലാഹു മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു);
(3-അല്ലാഹു കാര്‍മേഘങ്ങൾക്കിടയില്‍ കൂടി മഴ പുറത്തു കൊണ്ടുവരുന്നു).

മുകളിൽ നൽകിയ ദൃഷ്ടാന്തങ്ങൾ ആയത്തുകളിൽ വന്ന ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക.

a. 1, 2 , 3
b. 2, 3, 1
c. 3, 2, 1
d. 3, 1, 2

8) നബി(സ) ഒരു കാര്യത്തെപ്പറ്റി എന്ത് വിധി കൊടുത്തുവോ അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നത് …………………………….

a. സത്യവിശ്വാസികളുടെ ബാധ്യതയാണ്
b. സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്
c. കപടവിശ്വാസികളുടെ ലക്ഷണമാണ്
d. എ യും ബി യും ശരിയാണ്

9) റസൂലിന്റെ കൂടെ പൊതുവായ ഒരു കാര്യത്തിൽ ഏർപ്പെടുമ്പോൾ അതിൽ നിന്നും വിട്ട് പോകാൻ ഉദ്ദേശിക്കുന്നവർ സമ്മതം ചോദിക്കണമെന്ന വചനം അവതരിച്ചത് ഏത് യുദ്ധവുമായി ബന്ധപ്പെട്ടാണ് ?

a. ബദ്ർ യുദ്ധം
b. ഖൈബർ യുദ്ധം
c. അഹ്‌സാബ് യുദ്ധം
d. ഉഹ്ദ് യുദ്ധം

10) ‘വിശുദ്ധ ഖുര്‍ആനില്‍ പോലും നബി(സ)യെ അല്ലാഹു അഭിസംബോധന ചെയ്‌തത്‌ ഇങ്ങിനെയാണ്’; ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?

a. നബിയേ !
b. റസൂലേ !
c. മുഹമ്മദേ !
d. പുതപ്പിട്ടിരിക്കുന്ന ആളേ !

സൂറത്തുല്‍ മുഅ്മിനൂന്‍ വിശദീകരണങ്ങൾ

റിവിഷൻ ക്യാമ്പയിൻ 1

സൂറത്തുല്‍ മുഅ്മിനൂന്‍ വിശദീകരണങ്ങൾ

വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം റിവിഷൻ ക്യാമ്പയിൻ # 1️⃣ ചോദ്യാവലി 👇👇👇

‍സൂറത്തുല്‍ മുഅ്മിനൂന്‍ മുഴുവൻ ആയത്തുകളെയും ആസ്‌പദമാക്കി.

❓ആകെ ചോദ്യങ്ങൾ -10

⬆️ (ഓരോ പന്ത്രണ്ട് ആയത്തുകൾക്കിടയിൽ നിന്നും ഒരു ചോദ്യം
📝 ഉദാഹരണം :-
ചോദ്യം 1:-1 മുതൽ 12 വരെയുള്ള ആയത്തുകളിൽ നിന്ന്
ചോദ്യം 2:- 13-24 ആയത്തുകളിൽ നിന്നും)

📋 ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

http://velichamonline.islahiweb.org

📅 ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 2️⃣0️⃣2️⃣2️⃣ ജനുവരി 1️⃣

1)  വിജയിക്കുന്ന സത്യവിശ്വാസികളെ പറ്റി പറഞ്ഞ സന്ദർഭത്തിൽ ‘ആക്ഷേപിക്കപ്പെട്ടുകൂടാത്തവർ’ എന്ന് പറഞ്ഞത് ആരെപ്പറ്റിയാണ് ?

a. വിശുദ്ധ ധർമ്മം നൽകാത്തവരെ
b. നമസ്ക്കാരം സമയബന്ധിതമായി നിർവഹിക്കുന്നവരെ
c. വിശ്വസ്തതകളെയും ഉടമ്പടികളെയും പാലിക്കാത്തവരെ
d. സദാചാര വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരെ

2)  കന്നുകാലികൾ, മുന്തിരിത്തോട്ടങ്ങൾ, ഈത്തപ്പനത്തോട്ടങ്ങൾ എന്നിവയെ പറ്റി പറഞ്ഞപ്പോൾ അവയെ കൊണ്ടുള്ള ഒരു പ്രയോജനം എന്ന നിലക്ക് അല്ലാഹു പൊതുവായി ഉപയോഗിച്ച ഒരു കാര്യമാണ് ……………………….

a. അവയെ നിങ്ങൾ വളർത്തുന്നു
b. അവയിൽ നിന്ന് നിങ്ങൾ തിന്നുന്നു
c. അവയിൽ നിന്ന് നിങ്ങൾക്ക് ഉപജീവനം നൽകുന്നു
d. അവയിൽ നിങ്ങൾക്ക് ചിന്തിച്ചു മനസിലാക്കാനുണ്ട്

3)  ‘നിങ്ങളെ അല്ലാഹു, നൂഹിന്റെ ജനതക്കുശേഷം പിന്‍ഗാമികളാക്കിയിട്ടുള്ളത് ഓര്‍ക്കുവിന്‍’ എന്ന് ഏതു പ്രവാചകൻ തന്റെ സമുദായത്തോട് പറഞ്ഞതായാണ് സൂറതുൽ അഅ്റാഫിൽ വന്നിട്ടുള്ളത് ?

a. സ്വാലിഹ് (അ)
b. ഹൂദ് (അ)
c. മൂസ (അ)
d. ഇബ്രാഹീം (അ)

4)  മുൻകഴിഞ്ഞ എല്ലാ നിഷേധികളായ സമുദായക്കാരും അവരുടെ നിഷേധത്തിന് പ്രധാനമായും ഉന്നയിച്ചിരുന്ന രണ്ട് ചോദ്യങ്ങൾ ഏതൊക്കെയാണ് ?

a. മനുഷ്യർ നബിമാരാവുകയോ ? മരണ ശേഷം പുനർജ്ജന്മമോ ?
b. ദൈവം അദൃശ്യനായിരിക്കുകയോ ? മരണശേഷം വിചാരണയോ ?
c. പൂർവികർ വഴികേടിലാണെന്നോ ? കൂടെ നടന്നവർ ദൈവദൂതരോ ?
d. ദൈവത്തിന് ആരാധനകളർപ്പിക്കുകയോ ? നുരുമ്പിയ എല്ലുകൾ ഒരുമിച്ചു കൂട്ടപ്പെടുകയോ ?

5)  താഴെ നൽകിയതിൽ ശരിയായ പ്രസ്താവന ഏതാണ് ?

a. മദ് യനിൽ നിന്ന് ഈജിപ്തിലേക്ക് തിരിച്ചു വരുന്ന വഴിക്കാണ് മൂസാ നബി(അ)ക്ക് തൗറാത്ത് നല്കപ്പെട്ടത്
b. ഫിർഔന്റെ അടുത്തേക്ക് പ്രബോധനം ചെയ്യാൻ ഹാറൂൻ(അ) ന്റെ കൂടെ പുറപ്പെട്ടപ്പോൾ തന്നെ മൂസാ നബി(അ)യുടെ കൈയിൽ തൗറാത്ത് ഉണ്ടായിരുന്നു
c. ഫിർഔനും കൂട്ടരും സമുദ്രത്തിൽ മുക്കി നശിപ്പിക്കപ്പെട്ട ശേഷമാണ് മൂസാ നബി(അ) ക്ക് തൗറാത്ത് നല്കപ്പെട്ടത്
d. വിശ്വാസികളായ ഇസ്രായീല്യർ മൂസാ നബി(അ)യോട് ആവശ്യപ്പെട്ടപ്പോഴാണ് അല്ലാഹു മൂസാ നബി(അ)ക്ക് തൗറാത്ത് അവതരിപ്പിച്ചത്

6)  ‘ഇന്ന് നിങ്ങള്‍ നിലവിളി കൂട്ടേണ്ടാ’ ; സുഖിയന്‍മാരായിരുന്നവർ നിലവിളിക്കുമ്പോൾ അതുകൊണ്ട് ഫലമുണ്ടാകില്ല എന്നർത്ഥത്തിൽ അവരോട് ഇങ്ങനെ പറയപ്പെടുന്നതാണ്. എപ്പോഴാണ് അവർ നിലവിളികൂട്ടുന്നതെന്നാണ് ആയത്തിൽ വന്നിട്ടുള്ളത് ?

a. ഖബറിൽ വെച്ച്
b. മഹ്ശറയിലെ വിചാരണ വേളയിൽ
c. ശിക്ഷമൂലം പിടിക്കപെടുമ്പോൾ
d. വേദ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കട്ടപ്പോൾ

7)  ‘പരലോക ശിക്ഷ’യാണ് , അതല്ല ‘ഖുറൈശികളിൽ ഉണ്ടായ ക്ഷാമവും പട്ടിണിയുമാണ്’ എന്ന നിലക്ക് രണ്ട് അഭിപ്രായങ്ങൾ തഫ്സീറുകളിൽ രേഖപ്പെടുത്തിയത് താഴെ നൽകിയതിൽ ഏത് കാര്യത്തെ വിശദീകരിച്ചപ്പോഴാണ് ?

a. ‘അവരിലുള്ള വിഷമം’
b. ‘കഠിന ശിക്ഷ’
c. ‘ശിക്ഷയുടെ കവാടം’
d. ‘അവരുടെ അതിക്രമം’

8)  ”അവരില്‍ ചിലര്‍ ചിലരുടെ മേല്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യുമായിരുന്നു”; അസംഭവ്യമായ ഒരു കാര്യത്തെയാണ് ആയത്തിൽ അല്ലാഹു സൂചിപ്പിച്ചിട്ടുള്ളത്, എന്താണത് ?

a. ലോകമൊട്ടുക്കും ഒരേ വ്യവസ്ഥയിന്‍ കീഴില്‍ നിലകൊള്ളുന്നുവെന്നത്
b. സൃഷ്ടിപ്പിൽ ഏറ്റകുറിച്ചിൽ ഉണ്ടാകില്ലഎന്നത്
c. അധികാര വടംവലിയും അവകാശത്തര്‍ക്കവും ഉണ്ടാകുകയെന്നത്
d. അല്ലാഹുവിനെക്കൂടാതെ വല്ല ഇലാഹുകളും ഉണ്ടാകുകയെന്നത്

9)  ”ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചേക്കാം”; ഇത് ആര് എവിടെ വെച്ച് പ്രാർത്ഥിക്കുന്നതായിട്ടാണ് പാഠഭാഗത്തെ ആയത്തിൽ പറഞ്ഞിട്ടുളളത്?

a. അവിശ്വാസിക്ക് നരകം കാണിക്കപ്പെടുമ്പോൾ
b. അവിശ്വാസി മരണവേളയിൽ
c. അക്രമി വിചാരണ വേളയിൽ
d. അക്രമി പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോൾ

10)  സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു എന്ന് പറഞ്ഞാണല്ലോ സൂറത്തുല്‍ മുഅ്മിനൂന്‍ ആരംഭിക്കുന്നത്. എന്നാൽ സൂറത് അവസാനിക്കുന്നത് എങ്ങിനെയാണ് ?

a. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല
b. അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവർ വിജയിച്ചിരിക്കുന്നു
c. നിശ്ചയമായും അവിശ്വാസികള്‍ വിജയിക്കുകയില്ല
d. അവര്‍ തന്നെയാണ് അതിക്രമകാരികള്

മൂന്നാം ഘട്ടം – ക്യാമ്പയിൻ 12 – സൂറത്തു-ന്നൂര്‍ – ആയത്ത് 58 മുതൽ 64 വരെ

വിഭാഗം – 8

24:58

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَـٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَـٰثَ مَرَّٰتٍ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَـٰثُ عَوْرَٰتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٨﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്നു് അവസരങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. അതായത്: ‘ഫജ്ര്‍’ [പ്രഭാത] നമസ്കാരത്തിന് മുമ്പും, ഉച്ചവേളയില്‍ നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുന്ന നേരത്തും, ‘ഇശാ’ [സന്ധ്യാ] നമസ്കാരത്തിനു ശേഷവും. (ഇങ്ങിനെ) നിങ്ങള്‍ക്കു് മൂന്നു് ഗോപ്യാവസരങ്ങളാണുള്ളത്. അവയ്ക്കുശേഷം, (മറ്റു വേളകളില്‍) നിങ്ങള്‍ക്കാകട്ടെ, അവര്‍ക്കാകട്ടെ, (അനുവാദം ചോദിക്കാത്തതില്‍ തെറ്റില്ല);- (അവര്‍) നിങ്ങളില്‍കൂടി – അതായത്: നിങ്ങളില്‍ ചിലര്‍ ചിലരില്‍കൂടി – ചുറ്റിപ്പറ്റിക്കൊണ്ടിരിക്കുന്നവരത്രെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുന്നു. അല്ലാഹു, സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • يَا أَيُّهَا الَّذِينَ ഹേ, യാതൊരു കൂട്ടരെ آمَنُوا വിശ്വസിച്ചിട്ടുള്ള لِيَسْتَأْذِنكُمُ നിങ്ങളോടു അനുവാദം തേടിക്കൊള്ളട്ടെ, സമ്മതം ചോദിക്കട്ടെ الَّذِينَ യാതൊരു കൂട്ടര്‍ مَلَكَتْ (അവരെ) ഉടമപ്പെടുത്തിയിരിക്കുന്നു أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ وَالَّذِينَ യാതൊരു കൂട്ടരും لَمْ يَبْلُغُوا അവര്‍ എത്തിയിട്ടില്ല, പ്രാപിച്ചിട്ടില്ല الْحُلُمَ തന്റേടം, ബുദ്ധി, പ്രായപൂര്‍ത്തി مِنكُمْ നിങ്ങളില്‍ നിന്നു് ثَلَاثَ مَرَّاتٍ മൂന്നു് പ്രാവശ്യങ്ങളില്‍ (അവസരങ്ങളില്‍) مِّن قَبْلِ മുമ്പായി صَلَاةِ الْفَجْرِ ഫജ്ര്‍ (സുബ്ഹ് – പ്രഭാത) നമസ്കാരത്തിന്റെ وَحِينَ تَضَعُونَ നിങ്ങള്‍ എടുത്തുവെക്കുന്ന നേരത്തും ثِيَابَكُم നിങ്ങളുടെ വസ്ത്രങ്ങളെ مِّنَ الظَّهِيرَةِ ഉച്ചവേളയിലായി وَمِن بَعْدِ ശേഷവും صَلَاةِ الْعِشَاءِ ഇശാ (സന്ധ്യാ) നമസ്കാരത്തിന്റെ ثَلَاثُ عَوْرَاتٍ മൂന്നു ഗോപ്യാവസരങ്ങളാണ് (മറ്റുള്ളവര്‍ അറിയാവതല്ലാത്തവയാണ്) لَّكُمْ നിങ്ങള്‍ക്ക് لَيْسَ عَلَيْكُمْ നിങ്ങളുടെമേല്‍ ഇല്ല وَلَا عَلَيْهِمْ അവരുടെമേലും ഇല്ല جُنَاحٌ കുറ്റം, തെറ്റ് بَعْدَهُنَّ അവയ്ക്കു ശേഷം, അവയ്ക്കു പുറമെ طَوَّافُونَ ചുറ്റി (പ്പറ്റി) നടക്കുന്നവരാണ് عَلَيْكُم നിങ്ങളില്‍ കൂടി بَعْضُكُمْ അതായത് നിങ്ങളില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരില്‍കൂടി كَذَٰلِكَ അപ്രകാരം, ഇപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ്

24:59

  • وَإِذَا بَلَغَ ٱلْأَطْفَـٰلُ مِنكُمُ ٱلْحُلُمَ فَلْيَسْتَـْٔذِنُوا۟ كَمَا ٱسْتَـْٔذَنَ ٱلَّذِينَ مِن قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٩﴿
  • നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍, അവരുടെ മുമ്പുള്ള (വലിയ)വര്‍ സമ്മതം ചോദിച്ചത് പോലെ അവരും സമ്മതം ചോദിച്ചുകൊള്ളട്ടെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • وَإِذَا بَلَغَ എത്തിയാല്‍, പ്രാപിച്ചാല്‍, തികഞ്ഞാല്‍ الْأَطْفَالُ കുട്ടികള്‍, ശിശുക്കള്‍ക്ക് مِنكُمُ നിങ്ങളില്‍ നിന്നു് الْحُلُمَ തന്റേടം, പ്രായപൂര്‍ത്തി فَلْيَسْتَأْذِنُوا എന്നാലവര്‍ സമ്മതം ചോദിക്കട്ടെ كَمَا اسْتَأْذَنَ സമ്മതം ചോദിച്ചതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ كَذَٰلِكَ ഇപ്രകാരം, അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمْ നിങ്ങള്‍ക്ക് آيَاتِهِ അവന്റെ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ്

പുറത്തുനിന്ന് വീടുകളില്‍ പ്രവേശിക്കുവാന്‍ വരുന്നവര്‍ അനുവാദം ചോദിക്കുന്നതിനെ സംബന്ധിച്ചു മുമ്പ് ചില ആയത്തുകളില്‍ പ്രസ്താവിച്ചു. വീട്ടിനുള്ളില്‍ തന്നെ അന്യോന്യം പ്രവേശിക്കുന്നതില്‍ ആചരിക്കേണ്ടുന്ന ചില മര്യാദകളാണ് ഇവിടെ പറയുന്നത്. അന്യോന്യം ഇടകലര്‍ന്നു കഴിഞ്ഞുകൂടുന്ന കുടുംബാംഗങ്ങളെപ്പറ്റി പൊതുവിലും, കുട്ടികളെയും, അടിമകളെയും സംബന്ധിച്ച് പ്രത്യേകിച്ചും – അവര്‍ ആണായാലും, പെണ്ണായാലും ശരി – മൂന്ന് സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം ആവശ്യമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു:

1). ‘സുബ്ഹ്’ നമസ്ക്കാരത്തിനുമുമ്പ്. അതായത്: കാലത്ത് ഉറക്കില്‍നിന്ന് എഴുന്നേല്‍ക്കുന്ന സമയം. സാധാരണ ഉപയോഗിക്കാറുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്തു അര്‍ദ്ധവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണല്ലോ മിക്കവാറും ഉറങ്ങുവാന്‍ കിടക്കുക. ഉറക്കിലാണെങ്കില്‍ ഒരു പക്ഷെ ധരിച്ചവസ്ത്രങ്ങള്‍ തന്നെ യഥാസ്ഥാനങ്ങളില്‍ നിന്ന് നീങ്ങിപ്പോയിരിക്കുകയും ചെയ്യും. കൂടാതെ, എഴുന്നേല്‍ക്കുന്നതോടുകൂടി ആ വസ്ത്രങ്ങള്‍ മാറ്റി ഉടുക്കുന്ന സമയവുമായിരിക്കും.

2). ഉച്ചസമയം. അതായത്: ഉഷ്ണാധിക്യം കൊണ്ടോ മറ്റോ മദ്ധ്യാഹ്നവിശ്രമത്തിനായി കിടക്കുന്ന സമയം. അപ്പോഴും മേല്‍പറഞ്ഞ പ്രകാരം അല്‍പമാത്രമായ വസ്ത്രധാരണത്തിന്റെ അവസരമാണല്ലോ: 3) ‘ഇശാ’ നമസ്ക്കാരാനന്തരം. എന്നുവെച്ചാല്‍: സാധാരണ വസ്ത്രങ്ങള്‍ മാറ്റിവെച്ച് കിടക്കുവാന്‍ പോകുന്ന സമയം. പൊതുവിലുള്ള പതിവനുസരിച്ച് ഇങ്ങിനെ മൂന്ന് അവസരങ്ങള്‍ കണക്കാക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അവസരങ്ങില്‍ കുട്ടികളായാലും, സ്വന്തം അടിമകളായാലും കിടപ്പറയിലേക്ക് മുന്നറിയിപ്പും, സമ്മതവും കൂടാതെ പ്രവേശിക്കരുതെന്നു സാരം.

ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളല്ലാത്തപ്പോള്‍ സമ്മതം ചോദിക്കാതെ അന്യോന്യം പ്രവേശിക്കുകയും കാണുകയും, ചെയ്യാവുന്നതാകുന്നു. അതില്‍ വിശേഷിച്ച് നിയന്ത്രണമൊന്നും നിശ്ചയിക്കപ്പെടാതിരിക്കുവാനുള്ള കാരണമായിട്ടാണ് ചിലര്‍ ചിലരില്‍കൂടി (പരസ്പരം) ചുറ്റിപ്പറ്റി കഴിയുന്നവരായതാണ്. (طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ) എന്ന് അല്ലാഹു പ്രസ്താവിച്ചത്. ഇതില്‍നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. 1). എപ്പോഴും അന്യോന്യം കൂടികലര്‍ന്നും, പരസ്പരം ഇടപ്പെട്ടും കഴിയുന്നവരല്ലാത്ത ആളുകളെ സംബന്ധിച്ച് കുറേകൂടി നിഷ്കര്‍ഷ പാലിക്കേണ്ടതുണ്ട്. 2). കുട്ടികളും, അടിമകളുമല്ലാത്ത അടുത്ത ബന്ധുക്കള്‍ – 31-ാം വചനത്തില്‍ ഒഴിവാക്കപ്പെട്ട കുടുംബങ്ങള്‍ – അന്യോന്യം കൂടിക്കലര്‍ന്നു ജീവിച്ചു പോരുന്നവരാണെങ്കില്‍, അവരും മേല്‍പറഞ്ഞ പ്രത്യേകാവസരങ്ങളില്‍ പ്രവേശനത്തിന് അനുമതി തേടേണ്ടതുണ്ട്. കുട്ടികള്‍ക്കുപോലും പ്രവേശിക്കാന്‍ പാടില്ലാത്തപ്പോള്‍ വലിയവര്‍ക്ക് പ്രത്യേകിച്ചും അത് വിരോധമാണെന്ന് പറയേണ്ടതില്ലല്ലോ.

ഈ മൂന്നു സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സമ്മതം ചോദിക്കുവാന്‍ കല്‍പിക്കപ്പെട്ടതിനെക്കുറിച്ചു ഇബ്നു അബ്ബാസ് (رضي الله عنه) നോട്‌ ചോദിക്കപ്പെടുകയുണ്ടായി. അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു: അന്ന് ജനങ്ങള്‍ക്ക് അവരുടെ വാതിലുകളില്‍ വിരിയോ, വീടുകളില്‍ (വധൂവരന്‍മാര്‍ക്ക് തയ്യാറാക്കപ്പെടുന്ന) അറകളോ പതിവുണ്ടായിരുന്നില്ല. ആകയാല്‍, ചിലപ്പോള്‍ ഒരാളുടെ അടുക്കല്‍ അവന്റെ ഭൃത്യരോ, മക്കളോ, വളര്‍ത്തുന്ന അനാഥയോ പെട്ടന്ന് കടന്നുചെന്നേക്കാം. ഒരു പക്ഷേ, അപ്പോള്‍ അവന്‍ തന്റെ ഭാര്യയോടൊന്നിച്ചായിരിക്കും ഉള്ളത്. അതുകൊണ്ടാണ് അല്ലാഹു ഈ അവസരങ്ങളില്‍ പ്രത്യേകം മുടക്കുവാന്‍ കാരണം. പിന്നീട്, ജനങ്ങള്‍ക്ക് അല്ലാഹു കൂടുതല്‍ കഴിവ് നല്‍കി അനുഗ്രഹിച്ചു. അപ്പോള്‍ അവര്‍ വിരികളും അറകളും ഏര്‍പ്പെടുത്തി. ആകയാല്‍, ജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ മറ കൊണ്ട് മതിയാക്കാമെന്ന് വന്നിരിക്കുകയാണ്. (رواه ابن حاتم والابي داود نحوه في طريق اخر)

സന്ദര്‍ഭോചിതമായ ചില സംഗതികള്‍ ഇവിടെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും: 1). ഇടവും വലവും തിരിച്ചറിയാത്ത ശിശുക്കളെ സംബന്ധിച്ച് മേപ്പടി നിയന്ത്രണം ആവശ്യമില്ലെന്ന് സ്പഷ്ടമാണ്. 2). ആ മൂന്ന് സമയങ്ങളില്‍ മാത്രമല്ല, വസ്ത്രങ്ങള്‍ മാറ്റുകയും, കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്ന അതുപോലെയുള്ള എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് കുളിപ്പുര, കക്കൂസ്, കിടപ്പറ മുതലായ സ്ഥലങ്ങളിലും പെട്ടന്ന് – മുന്നറിയിപ്പില്ലാതെ – മറ്റൊരാള്‍ക്ക് കടന്നു ചെല്ലുവാന്‍ പാടില്ലാത്തതാകുന്നു. 3). പര്‍ദ്ദാ നിയമം അന്യന്‍മാരായവരെ സംബന്ധിച്ചാണ് പാലിക്കേണ്ടതെങ്കിലും, ‘ഔറത്ത്’ (മുട്ടുപൊക്കിളിന് ഇടയിലുള്ള ഭാഗം) എല്ലാവരില്‍ നിന്നും മറയ്ക്കേണ്ടതും, അന്യോന്യം വെളിപ്പെടുത്തുവാനും കാണുവാനും പാടില്ലാത്തതുമാകുന്നു. 4). ‘ഔറത്തു’ സൂക്ഷ്മമായി മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാം എത്രമാത്രം നിഷ്കര്‍ഷിക്കുന്നുണ്ടെന്ന് ഇത്തരം ഖുര്‍ആന്‍ വചനങ്ങളില്‍നിന്നും, പല ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇന്നു് മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ ഇക്കാര്യത്തില്‍ വേണ്ടത്ര നിഷ്ക്കര്‍ഷ കാണുന്നില്ലെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ഈ രണ്ട് ആയത്തുകളുടെയും അവസാന ഭാഗം സൂക്ഷിച്ചു നോക്കുക: ഇപ്രകാരം ‘അല്ലാഹു നിങ്ങള്‍ക്കു് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു’വെന്ന് പറഞ്ഞത് നാം ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടതാണ്. ചില ഹദീസുകള്‍കൂടി നമുക്ക് ഇവിടെ ഉദ്ധരിക്കാം:-

1. പുരുഷന്‍ പുരുഷന്റെ ഔറത്തിലേക്കും, സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കുന്നതും, ഒരേ വസ്ത്രം മേലിട്ടുകൊണ്ട് രണ്ടു പുരുഷന്‍മാരോ, രണ്ട് സ്ത്രീകളോ ഒന്നിച്ചു കിടക്കുന്നതും നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നു. (മുസ്‌ലിം). 2.അന്യന്മാരായ ഒരു പുരുഷനും ഒരു സ്ത്രീയും കൂടി ഒരു വീട്ടിലോ, മുറിയിലോ തനിച്ചായിരിക്കുന്നതും നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നു. (ബുഖാരീ; മുസ്‌ലിം). 3. കുളിക്കുന്നവന്‍ തുറന്ന സ്ഥലത്തുവെച്ച് കുളിക്കാതെ, എന്തെങ്കിലും ഒരു മറ സ്വീകരിക്കേണമെന്നും നബി (صلّى الله عليه وسلّم) കല്പിച്ചിട്ടുണ്ട്. (അബൂദാവൂദ്; നസാഈ). 4. നബി (صلّى الله عليه وسلّم) തിരുമേനി വെളിക്കിരിക്കുവാന്‍ പോകുന്നപക്ഷം, ആരും കാണാത്തിടത്ത് പോകുമായിരുന്നു. (അബൂദാവൂദ്). 5. ഇരുന്ന് മൂത്രിക്കുവാന്‍ സൗകര്യപ്പെടാത്തപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) നിന്ന് മൂത്രിക്കുകയുണ്ടായിട്ടുണ്ടെങ്കിലും, സാധാരണനിലക്ക് നിന്നുകൊണ്ട് മൂത്രിക്കുന്നതിനെ അവിടുന്ന് വിരോധിച്ചിരിക്കുന്നു. (തിര്‍മദി; ഇബ്നുമാജഃ). 6. രണ്ട് പേര്‍ അടുത്തിരുന്ന് സംസാരിച്ചുകൊണ്ട് ഔറത്ത് തുറന്ന് വെളിക്കിരിക്കുന്നത് അല്ലാഹുവിന്റെ ക്രോധത്തിന് കാരണമാണെന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു. (അഹ്മദ്; അബൂദാവൂദ്; ഇബ്നുമാജഃ). 7. മൂത്രിക്കുവാനോ, കാഷ്ടിക്കുവാനോ ഇരിക്കുമ്പോള്‍, ഇരിക്കും മുമ്പായി വസ്ത്രം പൊക്കാതെ, നിലത്തോടടുക്കുന്നതോടൊപ്പം മാത്രമേ തിരുമേനി (صلّى الله عليه وسلّم) വസ്ത്രം പൊക്കിയിരുന്നുള്ളു. (തിര്‍മദീ; അബൂദാവൂദ്; ദാരിമീ). ദൈര്‍ഘ്യഭയം നിമിത്തം ഹദീസുകളുടെ മൂലം ഉദ്ധരിക്കാത്തതാകുന്നു.

സ്ത്രീപുരുഷ സമ്പര്‍ക്കത്തിലും, ഔറത്ത് വെളിവാക്കുന്നതിലും അനിയന്ത്രിതമായ ഇന്നത്തെ ചുറ്റുപാടില്‍ മുസ്ലിംകളായ നാം, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളെ മാനിച്ചു പോരുവാന്‍ അല്ലാഹു നമുക്ക് ‘തൗഫീഖ്’ നല്‍കട്ടെ. آمين. സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യവും, അലങ്കാരവും മറച്ചുവെക്കുന്നതില്‍ എത്രമാത്രം നിഷ്കര്‍ഷ പാലിക്കേണ്ടതുണ്ടെന്നും, അതു വെളിയില്‍ പ്രകടമാക്കുന്നത് എത്രമാത്രം ആക്ഷേപകരമായിട്ടുള്ളതാണെന്നും ഇതാ, ഈ ഒരു ഖുര്‍ആന്‍ വചനം മാത്രം മനസ്സിരുത്തിയാല്‍ ആര്‍ക്കും മനസ്സിലാക്കാം:-

24:60

  • وَٱلْقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِى لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَـٰتٍۭ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٦٠﴿
  • സ്ത്രീകളില്‍നിന്ന് – (വാര്‍ദ്ധക്യം നിമിത്തം) വിവാഹം പ്രതീക്ഷിക്കാവതല്ലാത്ത – ഇരുപ്പിലായവരാകട്ടെ, അവര്‍ക്ക് അവരുടെ (പര്‍ദ്ദാ) വസ്ത്രങ്ങള്‍ – അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ – എടുത്തുവെക്കുന്നതിന് തെറ്റില്ല; – ചാരിത്ര സംരക്ഷണത്തിന് ശ്രമിക്കുന്നത് അവര്‍ക്ക് നല്ലതുമത്രെ. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
  • وَالْقَوَاعِدُ ഇരുപ്പിലായ സ്ത്രീകള്‍ مِنَ النِّسَاءِ സ്ത്രീകളില്‍നിന്ന് اللَّاتِي യാതൊരു സ്ത്രീകള്‍ لَا يَرْجُونَ അവര്‍ പ്രതീക്ഷിക്കുകയില്ല, പ്രതീക്ഷിക്കാവതല്ല نِكَاحًا വിവാഹത്തെ فَلَيْسَ عَلَيْهِنَّ അവരുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ്, കുറ്റം أَن يَضَعْنَ അവര്‍ എടുത്തുവെക്കുന്നതു ثِيَابَهُنَّ അവരുടെ വസ്ത്രങ്ങള്‍ غَيْرَ مُتَبَرِّجَاتٍ പ്രദര്‍ശിപ്പിക്കുന്ന (പുറത്തുകാട്ടുന്ന)വരല്ലാത്ത നിലയില്‍ بِزِينَةٍ ഒരു അലങ്കാരത്തെയും وَأَن يَسْتَعْفِفْنَ അവര്‍ ചാരിത്ര്യം സൂക്ഷിക്കല്‍, മാനം സംരക്ഷിക്കാന്‍ ശ്രമിക്കല്‍ خَيْرٌ لَّهُنَّ അവര്‍ക്ക് നല്ലതാണ് وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്, സര്‍വ്വജ്ഞനാണ്

الْقَوَاعِدُ (ഇരുപ്പില്ലായ സ്ത്രീകള്‍) എന്നു പറഞ്ഞാല്‍, വാര്‍ദ്ധക്യം നിമിത്തം ഭര്‍ത്താവിന്റെ ആവശ്യവും പ്രതീക്ഷയുമില്ലാതെയും, സന്താനങ്ങള്‍ ജനിക്കാതെയുമുള്ള അവസ്ഥ എത്തിയ സ്ത്രീകളാകുന്നു. അന്യപുരുഷന്മാരില്‍നിന്ന് ശരീരം മറക്കേണ്ടുന്ന വിഷയത്തില്‍, സാധാരണ സ്ത്രീകളുടെ അത്രതന്നെ നിഷ്കര്‍ഷ ഇവര്‍ക്ക് ആവശ്യമില്ലെന്നാണ് ഈ ആയത്തുകാണിക്കുന്നത്. ‘അവരുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുക’ (أَن يَضَعْنَ ثِيَابَهُنَّ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, തീരെ വസ്ത്രമില്ലാതിരിക്കുക എന്നല്ല; പര്‍ദ്ദയുടെ വസ്ത്രങ്ങളായ ചുറ്റിപ്പുത, മൂടുവസ്ത്രം മുതലായവ എടുത്തുവെച്ച് സാധാരണ രീതിയിലുള്ള തുണി, കുപ്പായം, മക്കന എന്നിവയുമായി പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാം എന്ന് മാത്രമേ ഉദ്ദേശ്യമുള്ളു. ഇവിടെ ‘വസ്ത്രങ്ങള്‍’ കൊണ്ടുദ്ദേശ്യം ഇപ്പറഞ്ഞതാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുള്ളതായി അറിയപ്പെടുന്നില്ല. എന്നാല്‍ അതും ‘അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ (غَيْرَ مُتَبَرِّجَاتٍ بِزِينَةٍ) ആയിരിക്കണമെന്ന നിബന്ധന പ്രത്യേകം ഗൗനിക്കേണ്ടിയിരിക്കുന്നു. കിഴവിയായിരുന്നാല്‍ പോലും വേഷഭൂഷണങ്ങള്‍ നിമിത്തം ചിലപ്പോള്‍ അവള്‍ സൗന്ദര്യവതിയായി തോന്നിപ്പോകുവാനിടയുള്ളതു കൊണ്ടാണ് ഇക്കാര്യം അല്ലാഹു ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്. അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കാത്ത വിധത്തിലായാല്‍ തന്നെയും, സാധാരണ വസ്ത്രങ്ങള്‍കൊണ്ട് മതിയാക്കാതെ – മറ്റു സ്ത്രീകളെപ്പോലെ – അവരും പര്‍ദ്ദാവസ്ത്രം ഉപയോഗിക്കുകയാണ് കൂടുതല്‍ നല്ലതെന്നത്രെ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ (ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് അവര്‍ക്കു നല്ലതുമാണ്) എന്ന വാക്യം വ്യക്തമാക്കുന്നത്. ചിന്തിക്കുന്നവര്‍ക്കു ഇതില്‍ നിന്ന് മനസ്സിലാക്കാം, പര്‍ദ്ദയുടെ പ്രധാന്യം. ഇതെല്ലാം പ്രസ്താവിച്ചു കഴിഞ്ഞശേഷം ആയത്തിന്റെ അവസാനത്തില്‍, ‘അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌’ എന്ന ഒരു താക്കീതും!

ഇസ്‌ലാമിലെ പര്‍ദ്ദാ നിയമങ്ങളെ പഴഞ്ചനും, മാമൂലുമായി ചില മുസ്‌ലിംകള്‍പോലും കരുതിവശായിട്ടുണ്ട്. ഏതോ ചുരുക്കം ചില സ്ത്രീകള്‍ – ഇന്ന് അത്തരക്കാരെ വളരെ വിരളമായെ കാണുകയുള്ളു – അന്ധമായി അതിരു കവിഞ്ഞതിന്റെ പേരില്‍, നിയമാനുസൃതമായ പര്‍ദ്ദാനിയമങ്ങളെപ്പോലും ആക്ഷേപിക്കുകയും, പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചിലരെയും കാണാം. കുത്തഴിഞ്ഞ അധാര്‍മ്മിക പ്രസ്ഥാനങ്ങളുടെയും, പരിപൂര്‍ണ്ണ നഗ്നനൃത്തം വരെയുള്ള അശ്ലീല കലകളുടെയും ഒഴുക്കില്‍പ്പെട്ട് മനുഷ്യന്റെ മനുഷ്യത്വവും, പുരുഷന്റെ പുരുഷത്വവും, സ്ത്രീയുടെ സ്ത്രീത്വവുമെല്ലാം നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. മാനുഷികമൂല്യങ്ങളെ അതിജയിച്ചു മുന്നേറികൊണ്ടിരിക്കുന്ന ആധുനികപരിഷ്കാരസംസ്കാരങ്ങളുടെ ദൃഷ്ടിയില്‍ ഇസ്‌ലാമിലെ പര്‍ദ്ദാനിയമം അപമാനിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. പക്ഷെ, പണ്ഡിതവേദികളില്‍ നിന്നുതന്നെ ചില ആളുകള്‍, പര്‍ദ്ദാനിയമങ്ങളെ നിരുത്സാഹപ്പെടുത്തുകയും, ജനഹിതത്തിനൊത്തു ലഘൂകരിച്ച് വ്യാഖ്യാനിക്കുകയും ചെയതുകാണുന്നതാണ് അത്ഭുതം! പര്‍ദ്ദയെ സംബന്ധിച്ചിടത്തോളം, അതില്‍ അതിരു കവിഞ്ഞാലുണ്ടായേക്കുന്ന ദോഷഭവിഷ്യത്തുക്കളെക്കാള്‍ എത്രയോ മടങ്ങ്‌ അപായകരമാണ് അത് കൈവെടിയുന്നതിന്റെ അനന്തരഫലങ്ങളെന്ന് അവര്‍ ഓര്‍ക്കുന്നില്ല.

അത്യാവശ്യതോതിലെങ്കിലും പര്‍ദ്ദാനിയമങ്ങള്‍ പാലിക്കുന്ന സ്ത്രീകള്‍ ഇന്ന് കേരളമുസ്‌ലിംകളില്‍ താരതമ്യേന കുറവാണെന്നതാണ് പരമാര്‍ത്ഥം. അതേ സമയത്ത് ഒരു വിഭാഗം സ്ത്രീകള്‍ – യഥാര്‍ത്ഥ മതവിജ്ഞാനം ലഭിക്കാത്ത അഭ്യസ്തവിദ്യരിലും, പുരോഗമനേച്ഛുക്കളെന്ന് അവകാശപ്പെടുന്നവരിലുമാണ് ഇവര്‍ കൂടുതലുള്ളത്. – അര്‍ദ്ധനഗ്നരായും പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വേഷഭൂഷണങ്ങള്‍ അണിഞ്ഞും പരസ്യവിഹാരം ചെയ്‌വാന്‍ സങ്കോചമില്ലാത്തവരാണെന്ന വസ്തുതയും നിഷേധിക്കുക സാധ്യമല്ല. അമുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതിന്റെവിധി എന്തു തന്നെ ആയിരുന്നാലും ശരി, മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്ക് ഇതൊട്ടും ചേര്‍ന്നതല്ല. ഇത്തരം സംസ്ക്കാരവും ഇസ്‌ലാമുമായി വിദൂരബന്ധം പോലുമില്ലതന്നെ. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും, ശരീരത്തിന്റെ കുറെഭാഗം വെളിക്കുകാണാവുന്ന വിധം അര്‍ദ്ധധാരണംകൊണ്ടു മതിയാക്കുകയോ, ശരീരാവയവങ്ങളെ പ്രത്യക്ഷത്തില്‍ കാണാവുന്നവിധം (നൈലോണ്‍പോലുള്ള) സ്ഫടികസമാനമായ നേര്‍മ്മവസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുന്നവരും, പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്നവരുമായ സ്ത്രീകളെ (وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ) ക്കുറിച്ച് ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസില്‍ നബി (صلّى الله عليه وسلّم) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا (അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല, അവര്‍ക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല.).

പര്‍ദ്ദാവിഷയകമായി സൂറത്തുല്‍ അഹ്സാബി (الأحزاب)ലും ചില പ്രസ്താവനകള്‍ കാണാവുന്നതാണ്. അടുത്ത വചനത്തില്‍ ഭക്ഷണസംബന്ധമായ ചില കാര്യങ്ങളെ വിവരിക്കുന്നു:

24:61

  • لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ وَلَا عَلَىٰٓ أَنفُسِكُمْ أَن تَأْكُلُوا۟ مِنۢ بُيُوتِكُمْ أَوْ بُيُوتِ ءَابَآئِكُمْ أَوْ بُيُوتِ أُمَّهَـٰتِكُمْ أَوْ بُيُوتِ إِخْوَٰنِكُمْ أَوْ بُيُوتِ أَخَوَٰتِكُمْ أَوْ بُيُوتِ أَعْمَـٰمِكُمْ أَوْ بُيُوتِ عَمَّـٰتِكُمْ أَوْ بُيُوتِ أَخْوَٰلِكُمْ أَوْ بُيُوتِ خَـٰلَـٰتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُۥٓ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا۟ جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَـٰرَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ ﴾٦١﴿
  • നിങ്ങളുടെ വീടുകളില്‍ നിന്ന് (ഭക്ഷണം) തിന്നുന്നതിന് അന്ധന്റെ മേല്‍ വിഷമമില്ല; മുടന്തന്റെ മേലും വിഷമമില്ല. രോഗിയുടെ മേലും – നിങ്ങളുടെ സ്വന്തം പേരിലും തന്നെ – വിഷമമില്ല:- അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകള്‍, അല്ലെങ്കില്‍ മാതാക്കളുടെ വീടുകള്‍, അല്ലെങ്കില്‍ സഹോദരന്‍മാരുടെ വീടുകള്‍, അല്ലെങ്കില്‍ സഹോദരിമാരുടെ വീടുകള്‍, അല്ലെങ്കില്‍ പിതൃവ്യന്മാരുടെ വീടുകള്‍, അല്ലെങ്കില്‍ പിതൃസഹോദരികളുടെ വീടുകള്‍, അല്ലെങ്കില്‍ മാതൃസഹോദരന്മാരുടെ വീടുകള്‍, അല്ലെങ്കില്‍ മാതൃസഹോദരിമാരുടെ വീടുകള്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് താക്കോല്‍ അധീനമായിട്ടുള്ളവ, അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടേത്; (എന്നിവയില്‍നിന്നും ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല;) നിങ്ങള്‍ ഒരുമിച്ചോ, അല്ലെങ്കില്‍ വെവ്വേറെയോ തിന്നുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല. എന്നാല്‍, നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുന്നതായാല്‍, നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ – അല്ലാഹുവിങ്കല്‍നിന്നുള്ള പാവനമായ ഒരു അനുഗ്രഹീത ഉപചാരമെന്ന നിലക്ക് – സലാം ചൊല്ലണം. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുകയാണ്‌ – നിങ്ങള്‍ മനസ്സിരുത്തുവാന്‍ വേണ്ടി.
  • لَّيْسَ عَلَى الْأَعْمَىٰ അന്ധന്റെ (കുരുടന്റെ) മേല്‍ ഇല്ല حَرَجٌ വിഷമം, ബുദ്ധിമുട്ട് وَلَا عَلَى الْأَعْرَجِ മുടന്തന്റെമേലും ഇല്ല حَرَجٌ വിഷമം وَلَا عَلَى الْمَرِيضِ രോഗിയുടെമേലും ഇല്ല حَرَجٌ വിഷമം وَلَا عَلَىٰ أَنفُسِكُمْ നിങ്ങളുടെ സ്വന്തം പേരിലും ഇല്ല أَن تَأْكُلُوا നിങ്ങള്‍ ഭക്ഷിക്കല്‍, തിന്നല്‍ مِن بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍നിന്നു أَوْ بُيُوتِ آبَائِكُمْ അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ أَوْ بُيُوتِ أُمَّهَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ أَوْ بُيُوتِ إِخْوَانِكُمْ അല്ലെങ്കില്‍ നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ أَخَوَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ أَوْ بُيُوتِ أَعْمَامِكُمْ അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ عَمَّاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ أَوْ بُيُوتِ أَخْوَالِكُمْ അല്ലെങ്കില്‍ നിങ്ങളുടെ അമ്മാമന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ خَالَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ ചിറ്റമ്മ (ഇളയമ്മ – മൂത്തമ്മ) കളുടെ വീടുകളില്‍ أَوْ مَا അല്ലെങ്കില്‍ യാതൊന്നില്‍ مَلَكْتُم നിങ്ങള്‍ക്കു അധീനമായിരിക്കുന്നു, നിങ്ങള്‍ ഉടമപ്പെടുത്തിയിരിക്കുന്നു مَّفَاتِحَهُ അതിന്റെ താക്കോലുകള്‍ أَوْ صَدِيقِكُمْ അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടെ (വീട്ടില്‍ നിന്നു) لَيْسَ عَلَيْكُمْ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ് أَن تَأْكُلُوا നിങ്ങള്‍ തിന്നുന്നതിനു جَمِيعًا ഒന്നായി, എല്ലാം കൂടി, ഒരുമിച്ച് أَوْ أَشْتَاتًا അല്ലെങ്കില്‍ വെവ്വേറെ, പിരിഞ്ഞുകൊണ്ടു فَإِذَا دَخَلْتُم എന്നാല്‍ നിങ്ങള്‍ പ്രവേശിക്കുന്നതായാല്‍ بُيُوتًا വല്ല വീടുകളിലും فَسَلِّمُوا അപ്പോള്‍ നിങ്ങള്‍ സലാം ചൊല്ലുവിന്‍ عَلَىٰ أَنفُسِكُمْ നിങ്ങള്‍ക്കുതന്നെ, നിങ്ങളുടെ സ്വന്തം ദേഹങ്ങള്‍ക്കു تَحِيَّةً കാഴ്ചയായി (ഉപചാരമെന്ന നിലയില്‍) مِّنْ عِندِ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള مُبَارَكَةً ആശീര്‍വ്വദിക്കപ്പെട്ട, അനുഗ്രഹീതമായ طَيِّبَةً പാവനമായ, നല്ലതായ, ശുദ്ധമായ كَذَٰلِكَ അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ لَعَلَّكُمْ നിങ്ങളാകുവാന്‍, നിങ്ങളായേക്കാം تَعْقِلُونَ മനസ്സിരുത്തുന്ന, മനസ്സിലാക്കുന്ന(വര്‍)

അന്ധന്മാര്‍, മുടന്തന്മാര്‍, രോഗികള്‍ എന്നിവരുടെ കൂടെ ഭക്ഷണം തിന്നുന്നതിന് വിഷമമില്ല എന്ന് പറഞ്ഞതിന്റെ താല്‍പര്യംവിവരിക്കുന്നതില്‍, മുന്‍ഗാമികളായ മഹാന്‍മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണപ്പെടുന്നു. 1). സാധാരണ ആരോഗ്യവാന്മാരായ ആളുകളൊന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഇവര്‍ക്ക് മറ്റുള്ളവരെപ്പോലെത്തന്നെ അത് ഉപയോഗിക്കുവാനുള്ള കഴിവും, സാമര്‍ത്ഥ്യവും ഇല്ലാതിരിക്കുന്നതുകൊണ്ട് അവരൊന്നിച്ച് ഭക്ഷണം കഴിക്കുന്നത് അന്യായമാണെന്ന് ചിലര്‍ കരുതി വന്നിരുന്നു. ‘നിങ്ങളുടെ ധനം നിങ്ങള്‍ക്കിടയില്‍ അന്യായമായി തിന്നരുത്’ (وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ ഇതും ഉള്‍പ്പെട്ടേക്കുമോ എന്നും അവര്‍ ഭയപ്പെട്ടിരുന്നു. ആകയാല്‍, അതിന്ന് വിരോധമില്ലെന്ന് കാണിക്കുകയാണ് ഈ ആയത്തിന്റെ താല്‍പര്യം എന്നാണ് ഒരഭിപ്രായം. ഇപ്രകാരം ഇബ്നുഅബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 2). ഇങ്ങിനെയുള്ളവര്‍, മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നതു അവര്‍ക്ക് തൃപ്തികരമായിരിക്കയില്ലെന്ന് കരുതി ഇവര്‍ സ്വയംതന്നെ ഒഴിഞ്ഞ് നില്‍ക്കാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പറയുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 3). നേരെമറിച്ച് ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചില ആളുകള്‍ മ്ലേച്ഛമായി കരുതിയിരുന്നതിനെക്കുറിച്ചാണിത് എന്നാണ് മറ്റൊരഭിപ്രായം. 4). അന്ധന്മാര്‍ മുതലായ വൈകല്യമുള്ളവരെ തങ്ങളുടെ സ്വന്തം വീടുകളില്‍വെച്ചു സ്വീകരിക്കുവാന്‍ സൗകര്യം കുറവായിരുന്നത് കൊണ്ട് ചില ആളുകള്‍ അവരെ തങ്ങളുടെ കുടുംബങ്ങളുടെ ഗൃഹങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നുവെന്നും അത് ഇവര്‍ക്ക് – അന്ധന്മാര്‍ തുടങ്ങിയവര്‍ക്ക് – അസുഖമായിത്തോന്നാറുണ്ടായിരുന്നുവെന്നും, അതിനെപ്പറ്റിയാണിവിടെ പറഞ്ഞതെന്നും വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. 5). ഇനി ഒരഭിപ്രായമുള്ളത് സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഉബൈദുല്ലാഹിബ്നു അബ്ദില്ലാ (رحمه الله) മുതലായവരുടെ അഭിപ്രായമാണ്. അതായത്: മുസ്‌ലിംകള്‍ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍, അവരുടെ ബന്ധുക്കളും, യുദ്ധത്തിനുപോകാന്‍ കഴിയാത്തവരുമായ മേപ്പടി ആളുകളുടെ വശം, തങ്ങളുടെ വീടുകളുടെ താക്കോല്‍ കൊടുത്തേല്പിക്കുക പതിവായിരുന്നു. അവര്‍ മടങ്ങിവരുന്നതുവരെ ആ വീടുകളില്‍ നിന്ന് ഭക്ഷണവും മറ്റും ഉപയോഗിച്ചുകൊള്ളുവാന്‍ അവരോട് പറയുകയും ചെയ്യും. എന്നാല്‍ വീട്ടുടമസ്ഥന്മാരുടെ അഭാവത്തില്‍ അവര്‍ അതിന് മടിക്കുമായിരുന്നു. ഇങ്ങിനെയുള്ള വിഷമങ്ങളൊന്നും സഹിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് ആയത്തിന്റെ താല്‍പര്യമെന്നത്രെ ഇവര്‍ പറയുന്നത്. ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിന്നാണ് മഹാനായ ഇബ്നു ജരീര്‍ (رحمه الله) പോലെയുള്ള ചില വ്യാഖ്യാതാക്കള്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. ഒന്നാമത്തെ അഭിപ്രായവും പലരും ബലപ്പെടുത്തിയിട്ടുണ്ട്. الله أعلم

ഏതായാലും, തത്വപരമായി നോക്കുമ്പോള്‍ ഈ അഭിപ്രായങ്ങള്‍ തമ്മില്‍ പരസ്പര വൈരുദ്ധ്യമുള്ളവയല്ല. ആയത്തിന്റെ അവതരണഹേതു ഏതായിരുന്നുവെന്നതിലുള്ള വ്യത്യസ്താഭിപ്രായങ്ങള്‍ മാത്രമാണവ. മേല്‍പറഞ്ഞ തരത്തിലുള്ള യാതൊരു വിഷമങ്ങളും അവരെ – അന്ധരെയും, മുടന്തരെയും, രോഗികളെയും – സംബന്ധിച്ച് മതത്തില്‍ ഇല്ല എന്നാണ് ആയത്തിന്റെ സാരമെന്ന് നമുക്ക് മൊത്തത്തില്‍ മനസ്സിലാക്കാം. അപ്പോള്‍ ആയത്തിന്റെ ആകെ സാരം ഇങ്ങിനെ സംഗ്രഹിക്കാം. ‘അന്ധന്മാര്‍, മുടന്തന്മാര്‍, രോഗികള്‍ മുതലായവരും, അല്ലാത്ത ആളുകളും തങ്ങളുടെ സ്വന്തം വീടുകളില്‍നിന്നോ, അല്ലെങ്കില്‍ (തുടര്‍ന്നു വിവരിച്ചിട്ടുള്ള) ബന്ധുക്കളുടെയും സ്നേഹജനങ്ങളുടെയും വീടുകളില്‍നിന്നോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ, ഒന്നിച്ചോ, വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ മതത്തില്‍ യാതൊരു വിരോധവുമില്ല.’

بُيُوتكُمْ (നിങ്ങളുടെ വീടുകള്‍) എന്നു പറഞ്ഞതില്‍, സ്വഭാര്യമാരുടെയും മക്കളുടെയും വീടുകള്‍ ഉള്‍പ്പെടുന്നു. ‘നീയും നിന്റെ ധനവും നിന്റെ പിതാവിന്റേതു തന്നെ’. എന്നും, ‘നിങ്ങള്‍ ഭക്ഷിക്കുന്നതില്‍വെച്ച് ഏറ്റവും ശുദ്ധമായത് നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ളതാണ്; നിങ്ങളുടെ മക്കളും നിങ്ങളുടെ സമ്പാദ്യത്തില്‍ പെട്ടതാകുന്നു.’ എന്നും നബി (صلّى الله عليه وسلّم) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. ‘താക്കോല്‍ അധീനമാക്കുക’ എന്നതിന്റെ വിവക്ഷ, വീട്ടിന്റെ കൈകാര്യം കൈവശമുണ്ടായിരിക്കുക എന്നത്രെ. ഒരു വീട്ടിന്റെയോ, സ്വത്തിന്റെയോ കൈകാര്യം ഏല്‍പിക്കപ്പെട്ട കാര്യസ്ഥന്‍മാര്‍ക്കും, അടിമകള്‍, കുട്ടികള്‍ മുതലായവരുടെ കൈകാര്യങ്ങള്‍ നടത്തുവാന്‍ ചുമതലപ്പെട്ടവര്‍ക്കും അതാത് വീടുകള്‍ അധീനപ്പെട്ടവയായിരിക്കുന്നതാണ്. കുടുംബബന്ധം ഉണ്ടായാലും ഇല്ലെങ്കിലും ശരി, പരസ്പരം സ്നേഹവും ഇണക്കവും ഉള്ളവരെല്ലാം ചങ്ങാതി (صَدِيقِ)മാരില്‍ ഉള്‍പ്പെടുന്നു.

മേല്‍പ്രസ്താവിച്ച വീടുകളില്‍ നിന്നെല്ലാം ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല എന്നതിന്റെ താല്പര്യം, പ്രത്യേകം ക്ഷണിക്കാതെയും, വീട്ടുകാര്‍ ഹാജറില്ലാത്തപ്പോഴും അവിടെ പ്രവേശിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും, തെറ്റില്ല എന്നാണ്. പക്ഷേ, സാധാരണ മര്യാദയില്‍ കവിഞ്ഞ് അമിതമായോ, വീട്ടുകാരുടെ തൃപ്തി കൂടാതെയോ, വീട്ടുകാര്‍ക്ക് ഏതെങ്കിലും വിഷമം നേരിടത്തക്ക വിധത്തിലോ ഒന്നും പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുപോലെത്തന്നെ, തമ്മില്‍ കാണുവാന്‍ പാടില്ലാത്ത ആളുകള്‍ അകത്തുള്ളപക്ഷം, അനുവാദം ചോദിച്ചും, മുകളില്‍ കണ്ട മര്യാദകള്‍ പാലിച്ചുംകൊണ്ടേ വീടുകളില്‍ പ്രവേശിക്കുവാനും പാടുള്ളു.

മുമ്പ്, അറബികളില്‍ ചിലര്‍, ഒറ്റയായി ഭക്ഷണം കഴിപ്പാന്‍ മടിച്ചിരുന്നതായും കൂട്ടുകാരെ കിട്ടാത്തപ്പോള്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്നതായും, ഇബ്നുഅബ്ബാസ് (رضي الله عنه)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മറിച്ച് വേറെചിലര്‍ കൂട്ടത്തില്‍ ഭക്ഷണം കഴിപ്പാന്‍ ഇഷ്ടപ്പെടാത്തവരും ഉണ്ടായിരിക്കാമെന്നതും സ്വാഭാവികമാണല്ലോ. ഒറ്റയായോ കൂട്ടായോ മാത്രമേ ഭക്ഷണം കഴിക്കാവു എന്ന് നിര്‍ബ്ബന്ധമില്ലെന്നും, സൗകര്യംപോലെ രണ്ടും ആവാമെന്നും ഈ ആയത്ത് സ്പഷ്ടമാക്കുന്നു. ആപേക്ഷികമായി നോക്കുമ്പോള്‍ ഒറ്റയായിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഉത്തമം കൂട്ടായിട്ടാണെന്ന് ഹദീസുകളാലും മറ്റും സ്ഥാപിതമായിട്ടുള്ളതാണ്.

ഒരാള്‍ വന്ന് നബി (صلّى الله عليه وسلّم) യോട്: ‘ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് വയറു നിറയുന്നില്ല (മതി തോന്നുന്നില്ല)’ എന്ന് പറയുകയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘നിങ്ങള്‍ വേറിട്ടായിരിക്കാം ഭക്ഷണം കഴിക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിന്റെ നാമം (ബിസ്മി) പറയുകയും ചെയ്യുവിന്‍. എന്നാല്‍ നിങ്ങള്‍ക്ക് ബര്‍ക്കത്തുണ്ടാകും.’ (رواه أحمد وأبوداود وابن ماجة). മറ്റൊരു ഹദീസില്‍ നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയുന്നു: ‘നിങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുവിന്‍; വേറിട്ട് കഴിക്കരുത്. കാരണം: ബര്‍ക്കത്തു (അഭിവൃദ്ധി) സംഘത്തോടൊപ്പമായിരിക്കു.’ كُلُوا جَمِيعًا وَلاَ تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ -ابن ماجة . വാസ്തവത്തില്‍, അനുഭവങ്ങള്‍തന്നെ ഈ നബി വചനത്തിന് സാക്ഷ്യം നല്‍കുന്നതു കാണാം.

മേല്‍പറഞ്ഞ ഏത് വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാം, ആരൊന്നിച്ചും കഴിക്കാം, വേണമെങ്കില്‍ ഒറ്റക്കിരുന്നും കഴിക്കാം, എന്നൊക്കെ നമ്മുടെ സൗകര്യത്തിന് വിട്ടുതന്നശേഷം ഒരു കാര്യം അല്ലാഹു പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നത് നോക്കുക: ‘നിങ്ങള്‍ ഏതു വീട്ടില്‍ ചെല്ലുമ്പോഴും സലാം പറഞ്ഞു കടക്കണം.’ ഇതാണത്. ‘വീട്ടുകാര്‍ക്കു് സലാം പറയണം’ എന്നു് പറയാതെ, ‘നിങ്ങള്‍ക്ക് തന്നെ സലാം പറയണം’ فَسَلِّمُوا عَلَىٰ أَنفُسِكُمْ എന്നു് പറഞ്ഞിട്ടുള്ളത് വളരെ സാരഗര്‍ഭമാകുന്നു. നിങ്ങളെല്ലാവരും – നിങ്ങളും നിങ്ങളുടെ കുടുംബങ്ങള്‍ തുടങ്ങിയ ബന്ധുക്കളും – അല്ല മുസ്‌ലിംകളെല്ലാവരുംതന്നെ – ഒരൊറ്റ ദേഹമാണ്! അതുകൊണ്ട് നിങ്ങള്‍ പരസ്പരം സലാം പറയുന്നതും, ആ സലാമിന്റെ ഫലം ലഭിക്കുന്നതും നിങ്ങള്‍ക്കുതന്നെയാണ്, ഇക്കാര്യം നിങ്ങള്‍ പ്രത്യേകം മനസ്സിരുത്തണം. എന്നൊക്കെ ആ വാക്ക് സൂചിപ്പിക്കുന്നു. സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍, ഭാര്യക്കും മക്കള്‍ക്കും സലാം പറയണമെന്നു് ഹദീസില്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൈര്‍ഘ്യംകൊണ്ട് ഹദീസുകള്‍ ഉദ്ധരിക്കുന്നില്ല. ഒരു വീട്ടില്‍ചെല്ലുമ്പോള്‍ അവിടെ ആരെയും കാണാത്തപക്ഷം സ്വന്തം ദേഹത്തിനു തന്നെ, السلام علينا (നമുക്ക് സമാധാനശാന്തി ഉണ്ടാവട്ടെ) എന്നു് സലാം പറയേണ്ടതാണെന്ന് മുജാഹിദ് (رحمه الله), ഖത്താദഃ (رحمه الله) മുതലായവരില്‍ നിന്ന് പ്രമാണിക്കപ്പെട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഇസ്‌ലാമിക മര്യാദകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നു് മിക്കതും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്! വാസ്തവത്തില്‍ അതിന്റെ അനന്തരഫലം സമുദായം ഇന്നു് അനുഭവിക്കുന്നുമുണ്ട്.

സലാമിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് മനസ്സിലാക്കുവാന്‍ അല്ലാഹു അതിന് കൊടുത്തിരിക്കുന്ന നാമവിശേഷണം മാത്രം ആലോചിച്ചാല്‍ മതിയാകും: تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً ഹാ! എത്ര മഹത്തായ ഒന്നായിട്ടാണ് അല്ലാഹു അതിനെ വര്‍ണ്ണിച്ചത്?! അല്ലാഹുവിങ്കല്‍ നിന്നുള്ള ഉപചാര വാക്കാണത്. അവന്റെ വക കാഴ്ചയാണതു് (تَحِيَّةً مِّنْ عِندِ اللَّـهِ). അനുഗ്രഹീതമാണ്, അഭിവൃദ്ധിയുള്ളതാണ്, ആശീര്‍വ്വദിക്കപ്പെട്ടതാണ് (مُبَارَكَةً). പരിപാവനമാണ്‌, പരിശുദ്ധമാണ്, നല്ലതാണ്, ഹൃദയശുദ്ധിയോടുകൂടിയതാണ് (طَيِّبَةً). എനി സലാമിന്റെ അര്‍ത്ഥമാണെങ്കിലോ? ‘നിങ്ങള്‍ക്കു സമാധാന ശാന്തി ഉണ്ടാകട്ടെ’ എന്ന പ്രാര്‍ത്ഥനയുമാണത്. സലാം മടക്കുന്നവന്‍ ‘നിങ്ങള്‍ക്കും സമാധാനശാന്തി ഉണ്ടാവട്ടെ’ എന്ന പ്രത്യുത്തരം പറയുകയും ചെയ്യുന്നു. ഇതിലപ്പുറം എന്തൊരു ഉപചാരവചനമാണ് മനുഷ്യര്‍ തമ്മില്‍ പറയുവാനുള്ളത്?! നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:-

لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أَوَلا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أَفْشُوا السَّلامَ بَيْنَكُمْ : مسلم

നിങ്ങള്‍ വിശ്വസിക്കുന്നതുവരെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ പ്രവേശിക്കുന്നതല്ല. നിങ്ങള്‍ അന്യോന്യം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ക്കു് വിശ്വാസമുണ്ടാകുകയുമില്ല. നിങ്ങള്‍ക്ക് ഞാന്‍ ഒരു കാര്യം അറിയിച്ചു തരട്ടെയോ? അത് നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്കു് അന്യോന്യം സ്നേഹമുണ്ടാകും. അതായത്: നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം പ്രചാരപ്പെടുത്തുവിന്‍! (മുസ്‌ലിം).

ഇങ്ങിനെയുള്ള ഇസ്‌ലാമിക മര്യാദകളും ആചാരോപചാരങ്ങളും ഇത്ര വിസ്തരിച്ചു വെളിവാക്കുവാനുള്ള കാരണം 58-ഉം, 59-ഉം ആയത്തുകളില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ വീണ്ടും അല്ലാഹു ആവര്‍ത്തിച്ചു പറയുന്നത് നോക്കുക: كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ ‘അതെ, നിങ്ങള്‍ മനസ്സിരുത്തുവാന്‍വേണ്ടിയാണ് അല്ലാഹു ലക്ഷ്യങ്ങളെ ഇപ്രകാരം വിവരിച്ചു തരുന്നത്.’

വിഭാഗം – 9

24:62

  • إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُوا۟ مَعَهُۥ عَلَىٰٓ أَمْرٍ جَامِعٍ لَّمْ يَذْهَبُوا۟ حَتَّىٰ يَسْتَـْٔذِنُوهُ ۚ إِنَّ ٱلَّذِينَ يَسْتَـْٔذِنُونَكَ أُو۟لَـٰٓئِكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ ۚ فَإِذَا ٱسْتَـْٔذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَٱسْتَغْفِرْ لَهُمُ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٦٢﴿
  • നിശ്ചയമായും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാണ് സത്യവിശ്വാസികള്‍ അവര്‍ അദ്ദേഹത്തിന്റെ (റസൂലിന്റെ) കൂടെ പൊതുവായ ഒരു കാര്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാല്‍, അദ്ദേഹത്തോട് സമ്മതം ചോദിക്കാതെ (വിട്ട്) പോകുന്നതല്ല. (നബിയേ!) നിശ്ചയമായും, യാതൊരു കൂട്ടര്‍ നിന്നോട് സമ്മതം ചോദിക്കുന്നുവോ അക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അതിനാല്‍,അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി (വിട്ട് പോകുവാന്‍) നിന്നോട് സമ്മതം ചോദിക്കുന്നതായാല്‍, അവരില്‍നിന്ന് നീ ഉദ്ദേശിച്ചവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
  • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികള്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ (മാത്രമാണ്) بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും, ദൂതനിലും وَإِذَا كَانُوا അവര്‍ ആയിരുന്നാല്‍ مَعَهُ അദ്ദേഹത്തിന്റെ കൂടെ عَلَىٰ أَمْرٍ ഒരു കാര്യത്തില്‍ جَامِعٍ പൊതുവായ لَّمْ يَذْهَبُوا അവര്‍ പോകയില്ല حَتَّىٰ يَسْتَأْذِنُوهُ അദ്ദേഹത്തോടു സമ്മതം ചോദിക്കുന്നതുവരെ (ചോദിക്കാതെ) إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَسْتَأْذِنُونَكَ അവര്‍ നിന്നോടു സമ്മതം ചോദിക്കും أُولَـٰئِكَ അക്കൂട്ടര്‍ തന്നെയാണ് الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِذَا اسْتَأْذَنُوكَ ആകയാല്‍ അവര്‍ നിന്നോടു സമ്മതം ചോദിച്ചാല്‍ لِبَعْضِ شَأْنِهِمْ അവരുടെ ചില കാര്യത്തിനുവേണ്ടി فَأْذَن അപ്പോള്‍ സമ്മതം കൊടുക്കുക لِّمَن شِئْتَ നീ ഉദ്ദേശിച്ചവര്‍ക്കു مِنْهُمْ അവരില്‍നിന്നു وَاسْتَغْفِرْ നീ പാപമോചനം (പൊറുതി) തേടുകയും ചെയ്യുക لَهُمُ അവര്‍ക്കു اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയുമാണ്‌

വീട്ടിലെ അംഗങ്ങള്‍, കുടുംബങ്ങള്‍, സ്നേഹജനങ്ങള്‍ എന്നീ നിലക്ക് തമ്മതമ്മില്‍ ആചരിക്കേണ്ടുന്ന പല മര്യാദകളും നിയമനിര്‍ദ്ദേശങ്ങളും വിവരിച്ചശേഷം, സംഘങ്ങളും, സംഘടനകളും അനുഷ്ഠിക്കേണ്ടുന്ന ചില ബാധ്യതകളെ ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു.

ഖുറൈശികളും, അറബികളായ മറ്റു പല കക്ഷികളും കൂടി ഒത്തൊരുമിച്ച് മുസ്ലിംകളുമായി നടത്തിയ ശ്രുതിപ്പെട്ട ‘അഹ്സാബ്’ (الاحزاب) യുദ്ധത്തില്‍, മദീനാപരിസരങ്ങളില്‍ മുസ്ലിംകള്‍ വമ്പിച്ച ഒരു കിടങ്ങ് (الخندق) കുഴിച്ചിരുന്നുവല്ലോ. ഈ ജോലി നടന്നുകൊണ്ടിരിക്കുമ്പോള്‍, കപടവിശ്വാസികളായ പലരും തക്കം നോക്കി ഉപായത്തില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുകയും, കഴിച്ചലായിപ്പോകുകയും ചെയ്തിരുന്നു. സത്യവിശ്വാസികളാകട്ടെ, അനിവാര്യമായ ആവശ്യം നേരിടുമ്പോള്‍ നബി (صلّى الله عليه وسلّم)യോട് അനുവാദം വാങ്ങിക്കൊണ്ടു മാത്രം സ്ഥലംവിട്ട് പോകുകയും, ആവശ്യം തീര്‍ന്ന ഉടനെ തിരിച്ചുവരികയും ചെയ്തിരുന്നു. ഈ യുദ്ധത്തില്‍ കപടവിശ്വാസികള്‍ മൂലം വേറെയും ചില ശല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിട്ടുണ്ട്. പ്രസ്തുത സംഭവമാണ് ഈ ആയത്തും, അടുത്ത ആയത്തും അവതരിക്കുവാന്‍ ഹേതുവെന്ന് പറയപ്പെടുന്നു. الله أعلم

അവതരണഹേതു ഏതായിരുന്നാലും ശരി, ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധത്തെയും, ആ നേതാവിനെ അനുസരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യത്തെയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നബി (صلّى الله عليه وسلّم) തിരുമേനിയുടെ സാന്നിദ്ധ്യത്തിലും, അവിടുത്തെ നേതൃത്വത്തിലും നടന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കഴിച്ചലാകുകയെന്നത് നിശ്ചയമായും ഒരു സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകുവാന്‍ നിവൃത്തിയില്ല. അത് കപടവിശ്വാസത്തിന്റെ വ്യക്തമായ ലക്ഷണമാണ്, നേരെമറിച്ച് അതില്‍ അച്ചടക്കവും അനുസരണവും പാലിക്കുന്നത് സത്യവിശ്വാസത്തിന്റെ ലക്ഷണവുമാണ് എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. നബി (صلّى الله عليه وسلّم) യുടെ മുമ്പില്‍ സത്യവിശ്വാസികള്‍ എത്രമാത്രം ബഹുമാനത്തോടും, അച്ചടക്കത്തോടും വര്‍ത്തിക്കേണ്ടതുണ്ടെന്ന് അടുത്ത ആയത്തില്‍നിന്ന് കൂടുതല്‍ മനസ്സിലാക്കാം.

‘അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി സമ്മതം ചോദിച്ചാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക’ എന്നു പറഞ്ഞത് സാരഗര്‍ഭമാകുന്നു. സമ്മതം ചോദിക്കുന്നവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ന്യായീകരിക്കാവുന്നതാണോ, അവര്‍ സമ്മതിക്ക് അര്‍ഹരാണോ, സന്ദര്‍ഭം അതിന് യോജിച്ചതാണോ എന്നൊക്കെ ആലോചിച്ച് യുക്തംപോലെ ചെയ്യാമെന്നല്ലാതെ, ചോദിക്കുന്നവര്‍ക്കെല്ലാം സമ്മതം കൊടുക്കേണ്ടതില്ല എന്നു സാരം. ആയത്തിന്റെ ആദ്യഭാഗം നേതാവിനോടുള്ള കടമയും, രണ്ടാമത്തെ ഭാഗം നേതാവിന്റെ അധികാരാവകാശത്തെയും കുറിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും – അതും തിരുമേനി (صلّى الله عليه وسلّم) യുടെ സമ്മതപ്രകാരം – കൂട്ടായി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടക്കുവെച്ച് ഒഴിവായിപ്പോകുന്നവര്‍ക്കു വേണ്ടി പാപമോചനം തേടണമെന്ന് അല്ലാഹു തുടര്‍ന്നു പറയുന്നു. പൊതുവായ അടിയന്തരഘട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഇതില്‍ നിന്നൊക്കെ ഊഹിക്കാവുന്നതാണ്.

أَمْرٍ جَامِعٍ (പൊതുവായ കാര്യം) എന്നതിന് ഉദാഹരണമായി മുന്‍ഗാമികളായ പണ്ഡിതന്‍മാരില്‍ ചിലര്‍, യുദ്ധകാര്യങ്ങളെയും, വേറെ ചിലര്‍, ജുമുഅഃ, പെരുന്നാള്‍, ജമാഅത്ത് നമസ്കാരങ്ങള്‍ മുതലായവയെയും, എടുത്തു കാണിച്ചിട്ടുള്ളത് സ്മരണീയമാകുന്നു. പ്രസംഗം (الخطبة) നടക്കുന്ന എല്ലാ നമസ്ക്കാരയോഗങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് ള്വഹ്-ഹാക്കും (الضحاك- رحمه الله) ഇബ്നുസൈദു (رحمه الله) മുതലായവരും പറയുന്നു. ഇന്ന് നാം പല സ്ഥലങ്ങിലും വെച്ച് ആളുകളെ വിളിച്ചുകൂട്ടി നടത്താറുള്ള സദുപദേശങ്ങള്‍, കൂടിയാലോചനകള്‍, പ്രസ്താവനകള്‍ മുതലായവ ആദ്യകാലങ്ങളില്‍ പള്ളികളില്‍വെച്ചും, നമസ്കാരാനന്തരവുമായിരുന്നു മിക്കവാറും നിര്‍വ്വഹിക്കപ്പെട്ടിരുന്നത്. പള്ളികളും പൊതുജനങ്ങളുമായുള്ള ബന്ധം ഇന്ന് നാമമാത്രമായിരിക്കകൊണ്ട് നമുക്ക് അതിന് അങ്ങാടികളും പീടികകളും മറ്റും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. അത്തരം കാര്യങ്ങള്‍ നബി (صلّى الله عليه وسلّم) തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍, അവിടുത്തോട്‌ സമ്മതം വാങ്ങാതെ സ്ഥലം വിടുന്നതിനെപ്പറ്റിയാണ്‌ ആയത്തില്‍ പ്രതിപാദിച്ചത്. എങ്കിലും, മുസ്ലിംകള്‍, അവരുടെ നേതാക്കളോട് ആചരിക്കേണ്ടുന്ന പൊതുമര്യാദയാണ് ഇതെന്ന് – ഹസന്‍ (റ) മുതലായ പലരും പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതുപോലെ – നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. യോഗങ്ങളുടെയും, സദസ്സുകളുടെയും നേതൃസ്ഥാനത്തുള്ള ആളുകളുമായി സദസ്യര്‍ക്ക് യാതൊരു ബന്ധവും കടപ്പാടും ഇല്ലാത്ത ഒരു നിലയാണ് ഇന്ന് പൊതുവിലുള്ളത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഇത് ശരിയല്ലെന്ന് ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.

24:63

  • لَّا تَجْعَلُوا۟ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴾٦٣﴿
  • നിങ്ങള്‍ക്കിടയില്‍വെച്ച് റസൂലിനെ വിളിക്കുന്നത്, നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്ന പ്രകാരമാക്കരുത്. നിങ്ങളില്‍നിന്നു് ഒളിഞ്ഞുകൊണ്ട് ചോര്‍ന്നു് (കഴിച്ചലായി) പോകുന്നവരെ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ്. ആകയാല്‍, അദ്ദേഹത്തിന്റെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ!
  • لَّا تَجْعَلُوا നിങ്ങള്‍ ആക്കരുതു دُعَاءَ الرَّسُولِ റസൂലിനെ വിളിക്കുന്നതു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍വെച്ചു كَدُعَاءِ വിളിക്കുന്ന പ്രകാരം, വിളിപോലെ بَعْضِكُم നിങ്ങളില്‍ ചിലര്‍, നിങ്ങളില്‍ ചിലരുടെ بَعْضًا ചിലരെ قَدْ يَعْلَمُ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ് الَّذِينَ يَتَسَلَّلُونَ ചോര്‍ന്നുപോകുന്നവരെ, ഊരിക്കഴിഞ്ഞുപോകുന്നവരെ مِنكُمْ നിങ്ങളില്‍നിന്നു لِوَاذًا ഒളിഞ്ഞുകൊണ്ടു, മറഞ്ഞുകൊണ്ടു فَلْيَحْذَرِ അതുകൊണ്ടുകരുതിക്കൊള്ളട്ടെ, കാത്തുകൊള്ളട്ടെ, ജാഗ്രതയായിരിക്കട്ടെ الَّذِينَ يُخَالِفُونَ എതിരു പ്രവര്‍ത്തിക്കുന്നവര്‍ عَنْ أَمْرِهِ അദ്ദേഹത്തിന്റെ കല്‍പനക്കും أَن تُصِيبَهُمْ അവര്‍ക്കു ബാധിക്കുന്നതു فِتْنَةٌ വല്ല പരീക്ഷണവും, ആപത്തും, കുഴപ്പവും أَوْ يُصِيبَهُمْ അല്ലെങ്കില്‍ അവര്‍ക്കു ബാധിക്കുന്നതു عَذَابٌ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ

സാധാരണമായി ജനങ്ങള്‍ പരസ്പരം പേരും മറ്റും വിളിച്ച് സംബോധന ചെയ്യുന്നതുപോലെ നബി (صلّى الله عليه وسلّم) തിരുമേനിയെ വിളിക്കുവാന്‍ പാടില്ലെന്നും, ‘നബിയേ, റസൂലേ’ (പ്രവാചകരേ, ദൈവദൂതരേ) എന്നിങ്ങിനെ ആദരപൂര്‍വ്വം മാത്രമേ തിരുമേനി (صلّى الله عليه وسلّم) യെ സംബോധന ചെയ്യാവൂ എന്നുമാണ് അല്ലാഹു കല്‍പിക്കുന്നത്. നബി (صلّى الله عليه وسلّم) തിരുമേനിയോട് വാക്കിലും പെരുമാറ്റത്തിലുമെല്ലാം തന്നെ എത്രമേല്‍ മര്യാദയോടെ വര്‍ത്തിക്കണമെന്ന് മനസ്സിലാക്കുവാന്‍ ഈ ഒരേ ഒരു ഖുര്‍ആന്‍ വാക്യം മതിയാകും. വിശുദ്ധ ഖുര്‍ആനില്‍പോലും തിരുമേനി (صلّى الله عليه وسلّم) യെ ‘മുഹമ്മദേ’ എന്നോ ‘മനുഷ്യാ’ എന്നോ അല്ലാഹു വിളിച്ചിട്ടില്ല. മാത്രമല്ല – ‘നബിയേ, റസൂലേ, പുതപ്പിട്ടിരിക്കുന്ന ആളേ’ (يَا أَيُّهَا النَّبِيُّ – يَا أَيُّهَا الرَّسُولُ – يَا أَيُّهَا الْمُدَّثِّرُ) എന്നും മറ്റുമാണ് വിളിച്ചിട്ടുള്ളത്. ഈ ആയത്തുംതന്നെ, നബി (صلّى الله عليه وسلّم) യെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും, മഹാന്‍മാരായ ആളുകളോടുള്ള സംസാരത്തിലും, സംബോധനകളിലുമെല്ലാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കുന്നതാണ്.

دُعَاء (ദുആ) എന്ന വാക്കിന് ഇവിടെ പ്രാര്‍ത്ഥന എന്നും ചിലര്‍ അര്‍ത്ഥം കല്പിച്ചിട്ടുണ്ട്. അപ്പോള്‍ ആയത്തിന്റെ സാരം, റസൂലിന്റെ പ്രാര്‍ത്ഥന നിങ്ങള്‍ തമ്മതമ്മില്‍ (ഗുണമായോ ദോഷമായോ) ചെയ്യുന്ന പ്രാര്‍ത്ഥനപോലെ കണക്കാക്കരുത് എന്നായിരിക്കും. അതായത്: നബി (صلّى الله عليه وسلّم) യുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ പ്രത്യേകം സ്വീകാര്യമായിരിക്കുന്നതാകകൊണ്ട് അദ്ദേഹത്തില്‍നിന്നും നിങ്ങള്‍ക്ക് ഗുണത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ലഭിക്കുവാന്‍തക്ക സാഹചര്യങ്ങള്‍ നിങ്ങള്‍ ഉണ്ടാക്കണം, നിങ്ങളുടെ ഗുണത്തിലല്ലാതെ കലാശിക്കത്തക്ക പ്രാര്‍ത്ഥന അദ്ദേഹത്തില്‍ നിന്നുണ്ടാകുവാന്‍ ഇടവരുത്തരുത് എന്നൊക്കെ മുസ്ലിംകളെ ഉണര്‍ത്തുകയായിരിക്കും ആ അര്‍ത്ഥപ്രകാരം ആയത്തിന്റെ താല്‍പര്യം.

തുടര്‍ന്നുകൊണ്ട് – കഴിഞ്ഞ ആയത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ – പൊതുകാര്യങ്ങളില്‍നിന്ന് നബി (صلّى الله عليه وسلّم) യുടെ സമ്മതം കൂടാതെ ഉപായത്തിലും, തന്ത്രത്തിലും ചോര്‍ന്നുപോകുന്നവരെ അല്ലാഹു ശക്തിയായി താക്കീതു ചെയ്യുന്നു. അവരെപ്പറ്റി അല്ലാഹു ശരിക്കു അറിയുമെന്ന് പറഞ്ഞതിനു പുറമെ, അവര്‍ കാത്തുകൊള്ളട്ടെ – ഒന്നുകില്‍ വല്ല പരീക്ഷണം, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ – എന്ന് കനത്ത ഒരു താക്കീതും! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين

ഏതെങ്കിലും ഒന്നിന്റെ മറപിടിച്ച് രക്ഷപ്പെടുവാന്‍ ശ്രമികുന്നതിനാണ് لِوَاذًا എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്നത്. വല്ല ഉപായവും തക്കിടിയും പറഞ്ഞു, ഒഴിഞ്ഞു മാറുക എന്നതാണ് ഇവിടെ ഉദ്ദേശ്യം. എല്ലാ നല്ല പൊതുകാര്യങ്ങളില്‍നിന്നും, പ്രധാനപ്പെട്ട രംഗങ്ങളില്‍നിന്നും, എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ ഒഴിഞ്ഞു മാറുന്നവരും ഈ താക്കീതു ഗൗനിക്കേണ്ടതാകുന്നു. നബി (صلّى الله عليه وسلّم) തിരുമേനിയുടെ കാലക്കാര്‍ക്ക് മാത്രമല്ല ഈ ആയത്തു ബാധകമാകുന്നത്. അവിടുത്തെ കാലശേഷം, അവിടുത്തെ കല്പനക്കും, ചര്യക്കും എതിരു പ്രവര്‍ത്തിക്കുകയും, അതു ന്യായീകരിക്കുവാന്‍വേണ്ടി എന്തെങ്കിലും ദുര്‍ന്യായങ്ങളും, യുക്തിവാദങ്ങളും പറഞ്ഞൊപ്പിക്കുകയും ചെയ്യുന്ന ആളുകളും ഈ താക്കീതു സഗൗരവം ഗൗനിക്കേണ്ടിയിരിക്കുന്നു. ‘പരീക്ഷണം’ (فِتْنَةٌ) മിക്കവാറും ഇഹത്തില്‍ വെച്ചും ‘വേദനയേറിയ ശിക്ഷ’ (عَذَابٌ أَلِيمٌ) മിക്കവാറും പരത്തില്‍വെച്ചും സംഭവിക്കുന്നതായിരിക്കുമെന്നാണ് വിചാരിക്കേണ്ടത്. الله أعلم. ഈ അദ്ധ്യായത്തെ അല്ലാഹു ഇപ്രകാരം അവസാനിപ്പിക്കുന്നു:-

24:64

  • أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قَدْ يَعْلَمُ مَآ أَنتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُم بِمَا عَمِلُوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ ﴾٦٤﴿
  • അല്ലാ ! (അറിയുക) നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും ഉള്ളത് (മുഴുവനും) അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ ഏതൊരു നിലയിലാണുള്ളതെന്നും, അവര്‍ [കപടവിശ്വാസികളായുള്ളവര്‍] അവന്റെ അടുക്കലേക്ക് മടക്കപ്പെടുന്ന ദിവസവും അവന്‍ തീര്‍ച്ചയായും അറിയുന്നു; അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവന്‍ അവരെ ബോധാപ്പെടുത്തുന്നതാകുന്നു. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാണ്.
  • أَلَا അല്ലാ, അറിയുക إِنَّ لِلَّـهِ നിശ്ചയമായും അല്ലാഹുവിന്റേതാണു, അല്ലാഹുവിനാണു مَا യാതൊന്നു فِي السَّمَاوَاتِ ആകാശത്തിലുള്ള وَالْأَرْضِ ഭൂമിയിലും قَدْ يَعْلَمُ തീര്‍ച്ചയായും അവന്‍ അറിയും مَا യാതൊന്നിനെ أَنتُمْ നിങ്ങള്‍ عَلَيْهِ അതിലാണു (അങ്ങിനെയുള്ള) وَيَوْمَ يُرْجَعُونَ അവര്‍ മടക്കപ്പെടുന്ന ദിവസം إِلَيْهِ അവങ്കലേക്കു فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവിനെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും, നബി (صلّى الله عليه وسلّم) തിരുമേനിയുടെ ചര്യ അനുസരിച്ചും ജീവിച്ചുവരുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ അവന്‍ നമ്മളെയെല്ലാം ഉള്‍പ്പെടുത്തട്ടെ! آمين

كان الفراغ من تبيبض تفسير هذه السورة يوم الاحد ٢٩ رمضان المبارك ١٣٨٢ هجرة (٢٤ فبرأير ١٩٦٣ م) كتبه بيده افقر العباد الى الله محمد الاماني بجامع تدكيلم – جعله الله تعالى عملا صالحا برا نافعا – ولله الحمد ٲولا وآخرا وله الفضل والمنة وهو الموقف والمعين وصلى الله على النبي الكريم محمد وآله وصحبه والتائبين لهم باحسان الى بوم الدين

മൂന്നാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു-ന്നൂര്‍ – ആയത്ത് 41 മുതൽ 57 വരെ

24:41

  • أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَـٰٓفَّـٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمٌۢ بِمَا يَفْعَلُونَ ﴾٤١﴿
  • ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരും, അണിനിരന്നു (വായുവില്‍ ചിറകു വിടര്‍ത്തി) ക്കൊണ്ടുള്ള പറവകളും അല്ലാഹുവിനു ‘തസ്ബീഹു’ [മഹത്വപ്രകീര്‍ത്തനം] നടത്തുന്നുണ്ടെന്നു നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ, അതതിന്റെ നമസ്കാരവും ‘തസ്ബീഹും’ അറിയാവുന്നതാണ്. അവര്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
  • أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسَبِّحُ لَهُ അവനു തസ്ബീഹു നടത്തുന്നു (എന്നു) مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും وَالطَّيْرُ പറവകളും, പക്ഷികളും صَافَّاتٍ അണിനിരന്നുകൊണ്ടു كُلٌّ എല്ലാം തന്നെ قَدْ عَلِمَ അറിഞ്ഞിട്ടുണ്ടു (എല്ലാറ്റിനും അറിയാം) صَلَاتَهُ അതിന്റെ നമസ്കാരം وَتَسْبِيحَهُ അതിന്റെ തസ്ബീഹും وَاللَّـهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَفْعَلُونَ അവര്‍ ചെയ്യുന്നതിനെപ്പറ്റി

24:42

  • وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾٤٢﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും രാജത്വം അല്ലാഹുവിനാണ്. അല്ലാഹുവിങ്കലേക്കാണ് മടങ്ങിയെത്തലും.
  • وَلِلَّـهِ അല്ലാഹുവിന്നാണ്‌ مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കു തന്നെയാണ് الْمَصِيرُ മടങ്ങി എത്തല്‍, തിരിച്ചുചെല്ലല്‍

‘ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍’ എന്ന് പറഞ്ഞതില്‍ പക്ഷികളും ഉള്‍പ്പെടുന്നു. എങ്കിലും, ഒരു നിലക്ക് ആകാശത്തും ഭൂമിയിലുമല്ലാത്തവണ്ണം – അന്തരീക്ഷത്തില്‍ – അണിനിരന്ന് ചിറകുകള്‍ വിടര്‍ത്തി പാറിക്കുതിച്ചും, പാടിക്കളിച്ചും കൊണ്ടിരിക്കുന്ന പക്ഷികളില്‍ അടങ്ങിയിട്ടുള്ള അത്ഭുതത്തെയും, ദൃഷ്ടാന്തത്തെയും ഓര്‍മ്മിപ്പിക്കുവാനായി അവയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്.

ഓരോ വസ്തുവും തന്നെ, അല്ലാഹു അതതിന് നിശ്ചയിച്ചുകൊടുത്ത സ്തോത്രകീര്‍ത്തനങ്ങളും, കര്‍മ്മങ്ങളും നിര്‍വ്വിഘ്നം നടത്തിവരുന്നു. അതതിന്റെ ചുമതലാനിര്‍വ്വഹണത്തെപ്പറ്റി ഓരോന്നിനും ശരിക്കും അറിയുകയും ചെയ്യാം. ഈ വിഷയകമായി സൂ: അമ്പിയാഉ് : 79 -ന്റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.

24:43

  • أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَـٰرِ ﴾٤٣﴿
  • നീ കാണുന്നില്ലേ: അല്ലാഹു കാര്‍മേഘത്തെ പതുക്കെത്തെളിച്ചു കൊണ്ടുവരുന്നു, പിന്നീട് അതിനിടയില്‍ ഇണക്കിച്ചേര്‍ക്കുന്നു, പിന്നീടതിനെ അട്ടിയാക്കുന്നു എന്ന്?!
    അങ്ങനെ, അതിനിടയില്‍കൂടി മഴ പുറത്തുവരുന്നതായി നീ കാണുന്നു; ആകാശത്തുനിന്ന്, ഹിമക്കട്ടയായി അതില്‍ സ്ഥിതിചെയ്യുന്ന മലകളെ [കൂമ്പാരങ്ങളെ] അവന്‍ ഇറക്കി വിടുകയും ചെയ്യുന്നു. എന്നിട്ട്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ബാധിപ്പിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അതു (ബാധിക്കാതെ) തിരിച്ചുവിടുകയും ചെയ്യുന്നു.
    അതിലെ [മേഘത്തിലെ] മിന്നിന്റെ തിളക്കം കാഴ്ചകളെ (റാഞ്ചി)ക്കൊണ്ടു പോകുമാറാകും!
  • أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُزْجِي പതുക്കെത്തെളിക്കുന്നു, തട്ടിക്കൂട്ടുന്നു (എന്നു) سَحَابًا കാര്‍മേഘത്തെ ثُمَّ يُؤَلِّفُ പിന്നീടു അവന്‍ ഇണക്കിച്ചേര്‍ക്കുന്നു, ഘടിപ്പിക്കുന്നു بَيْنَهُ അതിന്നിടയില്‍ ثُمَّ يَجْعَلُهُ പിന്നെ അതിനെ ആക്കുന്നു رُكَامًا അട്ടി, അടുക്കു فَتَرَى അങ്ങനെ നിനക്കു കാണാം, നീ കാണുന്നു الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്റെ ഇടയില്‍കൂടി وَيُنَزِّلُ അവന്‍ ഇറക്കുകയും ചെയ്യുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مِن جِبَالٍ മലകളെ فِيهَا അതിലുള്ള مِن بَرَدٍ ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന فَيُصِيبُ بِهِ എന്നിട്ടു അതിനെ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَصْرِفُهُ അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു عَن مَّن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് يَكَادُ ആകാറാകും سَنَا بَرْقِهِ അതിന്റെ മിന്നലിന്റെ തിളക്കം يَذْهَبُ പോകുമാറ് بِالْأَبْصَارِ കാഴ്ചകളെക്കൊണ്ടു

24:44

  • يُقَلِّبُ ٱللَّهُ ٱلَّيْلَ وَٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ ﴾٤٤﴿
  • അല്ലാഹു, രാവും പകലും മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. നിശ്ചയമായും അതില്‍, (മനോ) ദൃഷ്ടികളുള്ളവര്‍ക്കു ചിന്താവിഷയമുണ്ട്.
  • يُقَلِّبُ اللَّـهُ അല്ലാഹു മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ചിന്താവിഷയം لِّأُولِي الْأَبْصَارِ കാഴ്ചയുള്ളവര്‍ക്കു, മനോദൃഷ്ടിയുള്ളവര്‍ക്കു

അവിടവിടെയായി ചിതറിക്കിടക്കുന്ന മഴക്കാറുകളെ പതുക്കെ തട്ടിക്കൂട്ടി ഒന്നിച്ചു ചേര്‍ത്ത് വലിയ മലപോലെയുള്ള അട്ടികളാക്കി, പിന്നീടതില്‍ നിന്ന് അല്ലാഹു മഴ വര്‍പ്പിക്കുന്നു. ഈ മേഘപര്‍വ്വതങ്ങളെ ഭൂമിയിലുള്ളവര്‍ക്ക് ശരിക്ക് കാണുവാന്‍ സാധ്യമല്ലെങ്കിലും ഇന്ന് വിമാനയാത്രക്കാര്‍ അതിശയോക്തി ഒട്ടും കലരാത്ത ഈ പരമാര്‍ത്ഥം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അതേ മേഘപര്‍വ്വതങ്ങളില്‍ നിന്നുതന്നെ, ഹിമക്കട്ടകളും, ഹിമമഞ്ഞും താഴോട്ടിറങ്ങുന്നു. ചിലപ്പോള്‍ ചിലര്‍ക്ക് ഹിമവര്‍ഷംകൊണ്ട് വിഷമങ്ങളും ആപത്തുകളും നേരിടുന്നു. മറ്റുള്ളവര്‍ക്ക് അവ ബാധിക്കാതെയും ഇരിക്കുന്നു. തണുത്ത ജലവും, മഞ്ഞുകട്ടയും ഒഴുകുന്ന അതേ മേഘത്തില്‍നിന്ന് ശക്തിയേറിയ ഒരുതരം തീ നാളമാകുന്ന മിന്നല്‍പിണറുകളും പുറപ്പെടുന്നു. അത് ബാധിച്ചാലുള്ള ആപത്ത് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മനുഷ്യന് അതിന്റെ നേരെ കണ്ണുതുറക്കുവാന്‍ പോലും അസാധ്യമാണ്. കണ്ണിന്റെ കാഴ്ച തന്നെ നശിപ്പിക്കുവാന്‍ മാത്രം ഊക്കേറിയതാണത്. ഇതെല്ലാം അല്ലാഹുവിന്റെ ഏക മഹാശക്തികൊണ്ടും, അവന്റെ മാത്രം നിയന്ത്രണമനുസരിച്ചും നടക്കുന്നതത്രെ. ഇതുപോലെത്തന്നെ, രാപ്പകലുകള്‍ മാറിമാറിയും, ഏറിക്കുറഞ്ഞും കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കുക സാധ്യമല്ല. ഇങ്ങിനെയുള്ള ഓരോ കാര്യത്തെക്കുറിച്ചും ഹൃദയപൂര്‍വ്വം ചിന്തിക്കുകയാണെങ്കില്‍ എത്രയെത്ര പാഠങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുവാനുണ്ട്?!

ഈ ആയത്തിന്റെ അവസാനത്തില്‍ ‘അതില്‍ മനോദൃഷ്ടിയുള്ളവര്‍ക്ക് ചിന്താവിഷയമുണ്ട്’ എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇതുപോലെയുള്ള വാക്യങ്ങള്‍ ഖുര്‍ആനില്‍ പലേടത്തും കാണാം. സത്യവിശ്വാസത്തെ ശക്തിപ്പെടുത്തുകയും, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ ഗ്രഹിക്കുകയും ചെയ്‌വാനുതകുന്ന ചിന്താഗതിയാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശ്യം. അങ്ങിനെയുള്ള ചിന്താഗതിയാണ് ചിന്തിക്കുന്നവന്റെ യഥാര്‍ത്ഥഗുണത്തിനു വേണ്ടിയുള്ളത്. അല്ലാത്ത ചിന്തകള്‍, ശാസ്ത്രത്തിന്റെയും യന്ത്രത്തിന്റെയും പുരോഗമനത്തിന് മാത്രമായിരിക്കും ഉപയോഗപ്പെടുക.

24:45

  • وَٱللَّهُ خَلَقَ كُلَّ دَآبَّةٍ مِّن مَّآءٍ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٤٥﴿
  • അല്ലാഹു, എല്ലാ ജന്തുക്കളെയും വെള്ളത്തില്‍നിന്നു സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍, അവരില്‍ ചിലര്‍ ഉദരത്തിന്മേല്‍ (ഇഴഞ്ഞു) നടക്കുന്നവരുണ്ട്; രണ്ടുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌; നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌; അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • وَاللَّـهُ അല്ലാഹു خَلَقَ സൃഷ്ടിച്ചിരിക്കുന്നു كُلَّ دَابَّةٍ എല്ലാ ജന്തുക്കളെയും مِّن مَّاءٍ വെള്ളത്തില്‍ നിന്നു فَمِنْهُم എന്നാല്‍ അവരില്‍നിന്ന്, അവരിലുണ്ട്‌ مَّن يَمْشِي നടക്കുന്ന ചിലര്‍, ചിലര്‍ നടക്കുന്നു عَلَىٰ بَطْنِهِ തന്റെ ഉദരത്തിന്‍മേല്‍, പള്ളമേല്‍ مَّن وَمِنْهُم അവരിലുണ്ട്‌ ചിലര്‍ يَمْشِي നടക്കുന്ന, അവര്‍ നടക്കുന്നു عَلَىٰ رِجْلَيْنِ രണ്ടു കാലിന്‍മേല്‍ وَمِنْهُم അവരിലുണ്ട്‌, അവരില്‍നിന്നു مَّن ചിലര്‍ يَمْشِي നടക്കുന്നു, നടക്കുന്ന عَلَىٰ أَرْبَعٍ നാലെണ്ണത്തിന്‍മേല്‍ (നാലു കാലിന്‍മേല്‍) يَخْلُقُ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്

24:46

  • لَّقَدْ أَنزَلْنَآ ءَايَـٰتٍ مُّبَيِّنَـٰتٍ ۚ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤٦﴿
  • തീര്‍ച്ചയായും, (യാഥാര്‍ത്ഥ്യങ്ങളെ) വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗ്ഗത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു.
  • لَّقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു آيَاتٍ പല ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കുന്ന, സ്പഷ്ടമാക്കുന്ന وَاللَّـهُ يَهْدِي അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു إِلَىٰ صِرَاطٍ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കു مُّسْتَقِيمٍ നേരായ, ചൊവ്വായ

ഭൂമിയില്‍ ചലിക്കുന്ന എല്ലാ ജീവികള്‍ക്കും دَابَّة (ജന്തു) എന്നു പറയുന്നു. വാഹനത്തിനും, ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങളെ മാത്രം ഉദ്ദേശിച്ചും دَابَّة എന്നു് ഉപയോഗിക്കാറുണ്ട്. ആദ്യം പറഞ്ഞ അര്‍ത്ഥമാണിവിടെ ഉദ്ദേശ്യം. ജീവജന്തുക്കളെല്ലാം വെള്ളത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സൂ: അമ്പിയാഉ്: 30-ല്‍ വെച്ച് നാം വിവരിച്ചിട്ടുണ്ട്. ജീവികളുടെ സൃഷ്ടിയില്‍ വെള്ളമല്ലാത്ത ധാതുക്കളുടെ അംശവും അടങ്ങിയിട്ടുണ്ടെങ്കിലും, ഘടനയിലും, ഘടനക്കു ശേഷവും, ജലാംശത്തിന്നുള്ള പ്രാധാന്യത്തെ ഇത് കുറിക്കുന്നു. നാലു കാലുകളില്‍ കൂടുതലുള്ള എത്രയോ ജന്തുകളുണ്ടെന്നു് പറയേണ്ടതില്ല. അപ്രകാരം തന്നെ, രൂപം, ആകൃതി, പ്രകൃതി തുടങ്ങിയവയിലെല്ലാം പരസ്പരം വ്യത്യസ്തങ്ങളായ കണക്കറ്റ ജീവികള്‍ ലോകത്തുണ്ട്. ചിന്തിക്കുവാന്‍വേണ്ടി രണ്ടുമൂന്നു തരം ഉദാഹരണമായി എടുത്തുപറഞ്ഞശേഷം, അല്ലാഹു ഉദ്ദേശികുന്നതു അവന്‍ സൃഷ്ടിക്കുന്നു’ (يَخْلُقُ اللَّـهُ مَا يَشَاءُ) എന്ന വാക്കില്‍ ബാക്കിയെല്ലാം അടങ്ങിയിരിക്കുകയാണ്.

അല്ലാഹുവിന്റെ പ്രകാശത്താല്‍ പ്രശോഭിതരായ സജ്ജനങ്ങളെയും, പ്രകാശം ലഭിക്കാതെ അന്ധകാരത്തില്‍ നട്ടംതിരിയുന്ന അവിശ്വാസികളെയും ഉദാഹരിച്ചു കാണിച്ചു. അനന്തരം, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ സാക്ഷീകരിക്കുന്ന ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും വിവരിച്ചു. ശേഷം, മേല്‍പറഞ്ഞ രണ്ടു തരക്കാര്‍ക്കുമിടയില്‍ കഴിഞ്ഞുകൂടുന്ന കപടവിശ്വാസികളെപ്പറ്റിയാണ്‌ അടുത്ത വചനങ്ങള്‍ പ്രതിപാദിക്കുന്നത്:-

24:47

  • وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُم مِّنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ ﴾٤٧﴿
  • അവര്‍ പറയുന്നു: ‘ഞങ്ങള്‍ അല്ലാഹുവിലും, റസൂലിലും വിശ്വസിക്കുകയും, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു’എന്ന്. അതിനുശേഷം പിന്നെയും (അതാ) അവരില്‍പ്പെട്ട ഒരു വിഭാഗം പിന്‍മാറിപ്പോകുന്നു! അക്കൂട്ടര്‍ സത്യവിശ്വാസികളല്ലതന്നെ.
  • وَيَقُولُونَ അവര്‍ പറയുന്നു آمَنَّا بِاللَّـهِ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَبِالرَّسُولِ റസൂലിലും وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തിരിക്കുന്നു ثُمَّ يَتَوَلَّىٰ പിന്നെ പിന്‍മാറിപ്പോകുന്നു فَرِيقٌ مِّنْهُم അവരില്‍ നിന്നൊരു വിഭാഗം مِّن بَعْدِ ذَٰلِكَ അതിനുശേഷം وَمَا أُولَـٰئِكَ അക്കൂട്ടര്‍ അല്ല بِالْمُؤْمِنِينَ സത്യവിശ്വാസികള്‍ (തന്നെ അല്ല)

24:48

  • وَإِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ ﴾٤٨﴿
  • അവരുടെ ഇടയില്‍ വിധിപറയുവാന്‍ വേണ്ടി, അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ അപ്പോഴതാ, അവരില്‍ ഒരു വിഭാഗം തിരിഞ്ഞുപോകുന്നു!
  • وَإِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍, വിളിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവരുടെ ഇടയില്‍ إِذَا فَرِيقٌ അപ്പോഴതാ ഒരു വിഭാഗം, ഒരു സംഘം مِّنْهُم അവരില്‍നിന്നു, അവരില്‍പ്പെട്ട مُّعْرِضُونَ തിരിഞ്ഞുപോകുന്നവര്‍ (ആകുന്നു)

24:49

  • وَإِن يَكُن لَّهُمُ ٱلْحَقُّ يَأْتُوٓا۟ إِلَيْهِ مُذْعِنِينَ ﴾٤٩﴿
  • ന്യായം അവര്‍ക്കാണ് [അവരുടെ പക്ഷത്താണ്] ഉള്ളതെങ്കിലോ, അവര്‍ അദ്ദേഹത്തിന്റെ [റസൂലിന്റെ] അടുക്കലേക്ക് അനുസരണമുള്ളവരായിക്കൊണ്ട് വരുന്നതുമാകുന്നു!
  • وَإِن يَكُن ആയിരുന്നുവെങ്കില്‍ لَّهُمُ അവര്‍ക്കു (ഗുണമായി) الْحَقُّ ന്യായം, സത്യം يَأْتُوا അവര്‍ വരുന്നതാണ് إِلَيْهِ അദ്ദേഹത്തിലേക്കു, അതിലേക്കു مُذْعِنِينَ അനുസരണമുള്ളവരായിട്ടു

24:50

  • أَفِى قُلُوبِهِم مَّرَضٌ أَمِ ٱرْتَابُوٓا۟ أَمْ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيْهِمْ وَرَسُولُهُۥ ۚ بَلْ أُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٥٠﴿
  • അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗമുണ്ടോ? അതല്ല, അവര്‍ക്കു സംശയം പിടിപെട്ടിരിക്കുകയാണോ?! അതോ, അല്ലാഹുവും, അവന്റെ റസൂലും, അവരുടെമേല്‍ അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ?! എന്നാല്‍, (വാസ്തവത്തില്‍) അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
  • أَفِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടോ مَّرَضٌ വല്ല രോഗവും أَمِ ارْتَابُوا അതോ അവര്‍ക്കു സംശയം പിടിപെട്ടിരിക്കുന്നുവോ, അവര്‍ സന്ദേഹപ്പെട്ടിരിക്കുന്നുവോ أَمْ يَخَافُونَ അതോ അവര്‍ ഭയപ്പെടുന്നുവോ أَن يَحِيفَ اللَّـهُ അല്ലാഹു അനീതി ചെയ്യുമെന്നു عَلَيْهِمْ അവരുടെമേല്‍, അവരോടു وَرَسُولُهُ അവന്റെ റസൂലും بَلْ എന്നാല്‍, എങ്കിലും أُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الظَّالِمُونَ അക്രമികള്‍

ഭാവംകൊണ്ടും, സംസാരംകൊണ്ടും മുസ്‌ലിംകളാണെന്ന് നടിക്കുന്നവരാണ് കപടവിശ്വാസികള്‍ (മുനാഫിഖുകള്‍). ഞങ്ങള്‍ വിശ്വാസികളാണെന്നും, അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നവരാണെന്നും അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കും. വല്ല പ്രശ്നവും നേരിടുമ്പോള്‍, അതില്‍ റസൂല്‍ صلّى الله عليه وسلّم തിരുമേനിയുടെ തീരുമാനവും വിധിയും കേള്‍ക്കാനോ, സ്വീകരിക്കുവാനോ അവര്‍ തയ്യാറുണ്ടാകുകയില്ല, സത്യത്തിന്റെ മുമ്പില്‍ കപടന്‍മാര്‍ക്ക് വിജയസാദ്ധ്യത കുറവായിരിക്കുമല്ലോ. വല്ലപ്പോഴും അവരുടെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെന്നും, വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നും കണ്ടാല്‍, അവിടെ അവര്‍ സവിനയം തിരുമേനി(صلّى الله عليه وسلّم)യുടെ മുമ്പില്‍ വരുകയും ചെയ്യും. അവര്‍ക്കറിയാം: നബി (صلّى الله عليه وسلّم) തിരുമേനി സത്യവും, ന്യായവും അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കയില്ലെന്ന്. അവരുടെ ഈ നിലപാടിന് കാരണം ഒന്നുകില്‍ അവരുടെ ഹൃദയത്തില്‍ ഒരുതരം രോഗം – കാപട്യം – ഉണ്ടായിരിക്കണം, അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ സത്യത്തില്‍ സംശയിക്കുന്നവരായിരിക്കണം, അതുമല്ലെങ്കില്‍ അല്ലാഹുവും റസൂലും അന്യായം പ്രവര്‍ത്തിക്കുന്നവരാണെന്ന ആശങ്ക അവര്‍ക്കുണ്ടായിരിക്കണം. ഈ മൂന്നില്‍ ഓരോന്നുംതന്നെ അവിശ്വാസമാണുതാനും.

വിഭാഗം – 7

24:51

  • إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥١﴿
  • നിശ്ചയമായും, സത്യവിശ്വാസികളുടെ വാക്കു – അവര്‍ക്കിടയില്‍ വിധിപറയുവാനായി അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ – ‘ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു’ എന്നു പറയുക മാത്രമായിരിക്കും. (അങ്ങിനെയുള്ള) അക്കൂട്ടര്‍ തന്നെയാണ് വിജയികളും.
  • إِنَّمَا كَانَ നിശ്ചയമായും ആയിരിക്കും قَوْلَ الْمُؤْمِنِينَ സത്യവിശ്വാസികളുടെവാക്കു إِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവര്‍ക്കിടയില്‍ أَن يَقُولُوا അവര്‍ പറയുക(മാത്രം) ആയിരിക്കും سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു (എന്നു) وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْمُفْلِحُونَ വിജയികള്‍

24:52

  • وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ ﴾٥٢﴿
  • ആര്‍, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍.
  • وَمَن يُطِعِ اللَّـهَ അല്ലാഹുവിനെ ആര്‍ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ وَرَسُولَهُ അവന്റെ റസൂലിനെയും وَيَخْشَ اللَّـهَ അല്ലാഹുവിനെ ഭയപ്പെടുകയും وَيَتَّقْهِ അവനെ സൂക്ഷിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْفَائِزُونَ ഭാഗ്യവാന്‍മാര്‍, വിജയം നേടിയവര്‍

അല്ലാഹുവിലേക്കും, റസൂലിലേക്കും ക്ഷണിക്കുക എന്നതിന്റെ താല്‍പര്യം, അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും, റസൂലിന്റെ സുന്നത്തിലേക്കും ക്ഷണിക്കുക എന്നത്രെ. അല്ലാഹു അവതരിപ്പിച്ചതോ, അവന്‍ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലാത്ത യാതൊരു വിധിയും നബി (صلّى الله عليه وسلّم) തിരുമേനിയില്‍ നിന്ന് ഉണ്ടാവുകയില്ലെന്ന് തീര്‍ച്ചയാണ്. നബി (صلّى الله عليه وسلّم) ഒരു കാര്യത്തെപ്പറ്റി എന്ത് വിധി കൊടുത്തുവോ അത് അപ്പടി – യാതൊരു അനിഷ്ടമോ, ചോദ്യം ചെയ്യലോ കൂടാതെ – പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നത് സത്യവിശ്വാസികളുടെ ഒഴിച്ചുകൂടാത്ത കടമയത്രെ. മാത്രമല്ല അത് സത്യവിശ്വാസത്തിന്റെ ലക്ഷണം കൂടിയാണ്. അതില്‍ വിസമ്മതം തോന്നുന്നവനും, വിമര്‍ശനം കാണുന്നവനും യഥാര്‍ത്ഥത്തില്‍ ‘മുഅ്മിന്‍’ (സത്യവിശ്വാസി) ആയിരിക്കയില്ല – കപടവിശ്വാസിയായിരിക്കും. സൂറത്തുന്നിസാഉ് 65-ലും, സൂ: അഹ്സാബ് 36-ലും മറ്റും അല്ലാഹു ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളത് കാണാം. കപടവിശ്വാസികളുടെ കാപട്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അല്ലാഹു വെളിപ്പെടുത്തുന്നു.

24:53

  • وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا۟ ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾٥٣﴿
  • (നബിയേ) താന്‍ അവരോട് കല്‍പിക്കുന്നപക്ഷം അവര്‍ നിശ്ചയമായും പുറപ്പെട്ടു പോരുമെന്നു – തങ്ങള്‍ക്കു കഴിയും പ്രകാരമുള്ള ശപഥം – അവര്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു:-
    പറയുക: ‘നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല; (നിങ്ങളുടേത്) പരിചയപ്പെട്ട ഒരു അനുസരണമാണ്; നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.’
  • وَأَقْسَمُوا അവര്‍ സത്യം ചെയ്തു പറയുന്നു بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവര്‍ക്കു കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമത്തായ സത്യം) لَئِنْ أَمَرْتَهُمْ നീ അവരോടു കല്‍പിച്ചുവെങ്കില്‍ لَيَخْرُجُنَّ നിശ്ചയമായും അവര്‍ പുറപ്പെട്ടുപോരും (എന്നു) قُل പറയുക لَّا تُقْسِمُوا നിങ്ങള്‍ സത്യം ചെയ്യരുത്‌, (ചെയ്യേണ്ടതില്ല) طَاعَةٌ അനുസരണമാണ് مَّعْرُوفَةٌ പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യപ്പെട്ട إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി

24:54

  • قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾٥٤﴿
  • പറയുക: ‘നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങള്‍ പിന്‍മാറുകയാണെങ്കിലോ, അദ്ദേഹം [റസൂല്‍] ചുമതലപ്പെടുത്തപ്പെട്ടതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരില്‍ തന്നെ (ബാധകമായതും) ആയിരിക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. റസൂലിന്റെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (വേറെ ബാധ്യത) ഇല്ല.’
  • قُلْ പറയുക أَطِيعُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ فَإِن تَوَلَّوْا എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ فَإِنَّمَا عَلَيْهِ എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു مَا حُمِّلَ അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ് وَعَلَيْكُم നിങ്ങളുടെ പേരിലായിരിക്കും مَّا حُمِّلْتُمْ നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു وَإِن تُطِيعُوهُ നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍ تَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും وَمَا عَلَى الرَّسُولِ റസൂലിന്റെ പേരില്‍ ഇല്ല إِلَّا الْبَلَاغُ പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ الْمُبِينُ വ്യക്തമായ

വല്ല യുദ്ധത്തിലോ, സേനയിലോ, പങ്കെടുക്കേണമെന്ന് നബി (صلّى الله عليه وسلّم) ആവശ്യപ്പെടുന്ന പക്ഷം, യാതൊരു മടിയും കൂടാതെ തങ്ങള്‍ പോയിക്കൊള്ളുമെന്നും, നബി (صلّى الله عليه وسلّم) എങ്ങോട്ടു പോകാന്‍ കല്പിച്ചാലും അതിന് തങ്ങള്‍ തയ്യാറാണെന്നും അവര്‍ കഴിയുന്നത്ര ശക്തിമത്തായ നിലയില്‍ സത്യം ചെയ്തു പറയാറുണ്ട്‌. പക്ഷെ – 63-ാം വചനത്തില്‍ കാണുംപോലെ – സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. അതുകൊണ്ട് അവരോടു ഇപ്രകാരം താക്കീതു ചെയ്‌വാന്‍ അല്ലാഹു നബി (صلّى الله عليه وسلّم) യോട് കല്പിക്കുകയാണ്: ‘നിങ്ങള്‍ വ്യഥാ സത്യം ചെയ്യേണ്ടതില്ല, നിങ്ങളുടെ അനുസരണത്തിന്റെ യഥാര്‍ത്ഥ നില മുമ്പേ പരിചയമുള്ളതാണ്. അത് നാവില്‍ മാത്രമേയുള്ളു, ഹൃദയത്തിലും പ്രവൃത്തിയിലുമില്ല. ഇതൊക്കെ അല്ലാഹു അറിയും. അതിന്റെ അനന്തരഫലം നിങ്ങള്‍ക്ക് പിന്നീട് അറിയാറാകും. നിങ്ങള്‍ അനുസരിക്കായ്കകൊണ്ട് അല്ലാഹുവിന്റെ റസൂലിന് ഒന്നും നേരിടുവാനില്ല. അല്ലാഹുവിന്റെ കല്പനകള്‍ പ്രബോധനം ചെയ്യുക മാത്രമാണ് അദ്ദേഹത്തിന്റെ ബാധ്യത. അതദ്ദേഹം നിര്‍വ്വഹിക്കുന്നുമുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥമായ അനുസരണം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്കു തന്നെ ഗുണകരമായിത്തീരും…..’

طَاعَةٌ مَّعْرُوفَةٌ എന്ന വാക്കിനാണ് ‘പരിചയപ്പെട്ട അനുസരണം’ എന്ന് നാം അര്‍ത്ഥം കൊടുത്തത്. ഇതനുസരിച്ചാണ് നാം മേല്‍ കണ്ട വിവരണം നല്‍കിയതും. ‘ഒരു പുണ്യകര്‍മ്മമായ – അഥവാ ഐച്ഛികമായ – അനുസരണം എന്നും ഇതിന് അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. അതായത്, കേവലം ഒരു പുണ്യപ്പെട്ട കാര്യം മാത്രമാണ് ഈ വിഷയത്തിലുള്ള നിങ്ങളുടെ അനുസരണം; എന്നിരിക്കെ അതിനെപ്പറ്റി ഇത്ര ശക്തിയായി സത്യം ചെയ്യേണ്ടതൊന്നുമില്ല, എന്നിങ്ങിനെ അതിന് വ്യാഖ്യാനവും നല്‍കപ്പെടുന്നു. അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുപോരുന്നത് നിമിത്തം പരലോകത്തില്‍ മാത്രമല്ല, ഇഹത്തില്‍വെച്ചും പല നേട്ടങ്ങള്‍ കൈവരുന്നതാണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു:-

24:55

  • وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٥٥﴿
  • നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ‘അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും’ എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികള്‍.
  • وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ യാതൊരു കൂട്ടരോട് آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു مِنكُمْ നിങ്ങളില്‍ നിന്ന് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു لَيَسْتَخْلِفَنَّهُمْ നിശ്ചയമായും അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് (എന്നു) فِي الْأَرْضِ ഭൂമിയില്‍ كَمَا اسْتَخْلَفَ അവന്‍ പ്രാതിനിധ്യം നല്‍കിയതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ക്കു وَلَيُمَكِّنَنَّ لَهُمْ നിശ്ചയമായും അവര്‍ക്കു സ്വാധീനം നല്‍കുകയും ചെയ്യും دِينَهُمُ അവരുടെ മതത്തിന് الَّذِي ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള لَهُمْ അവര്‍ക്കു وَلَيُبَدِّلَنَّهُم അവര്‍ക്കു പകരം നല്‍കുകയും ചെയ്യും مِّن بَعْدِ خَوْفِهِمْ അവരുടെ ഭയത്തിനു ശേഷം أَمْنًا അഭയത്തെ يَعْبُدُونَنِي അവര്‍ എന്നെ ആരാധിക്കുന്നു, എനിക്കു ഇബാദത്തു ചെയ്യുന്നു لَا يُشْرِكُونَ بِي അവര്‍ എന്നോട് പങ്കുചേര്‍ക്കാതെ شَيْئًا യാതൊന്നും وَمَن كَفَرَ ആരെങ്കിലും നന്ദികേട് കാട്ടിയാല്‍, അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനുശേഷം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ് الْفَاسِقُونَ ദുര്‍ന്നടപ്പുകാര്‍, തോന്നിയവാസികള്‍

24:56

  • وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴾٥٦﴿
  • നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍, ‘സക്കാത്തു’ കൊടുക്കുകയും ചെയ്യുവിന്‍. റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്.
  • وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ الرَّسُولَ റസൂലിനെ, ദൈവദൂതനെ لَعَلَّكُمْ تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കും, കരുണ ചെയ്യപ്പെടുവാനായി

24:57

  • لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ ﴾٥٧﴿
  • (നബിയേ!) അവിശ്വസിച്ചിട്ടുള്ളവര്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) അസാധ്യമാക്കിക്കളയുന്നവരാണെന്ന് നിശ്ചയമായും നീ ധരിച്ചുപോന്നിട്ടുണ്ട്! അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശപ്പെട്ട പ്രാപ്യസ്ഥാനം തന്നെ!
  • لَا تَحْسَبَنَّ നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത് الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരെ مُعْجِزِينَ അസാധ്യമാക്കുന്നവരാണെന്ന് (പരാജയപ്പെടുത്തുന്നവരാണെന്ന്) فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَأْوَاهُمُ അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലംالنَّارُ നരകമാകുന്നു وَلَبِئْسَ വളരെ മോശപ്പെട്ടതുതന്നെ الْمَصِيرُ പ്രാപ്യസ്ഥാനം, ചെന്നെത്തുന്ന സ്ഥലം, മടക്കസ്ഥലം

സൂറത്തുല്‍ അമ്പിയാഉ് : 105-ല്‍ ‘എന്റെ സദ്‌വൃത്തരായ അടിയാന്‍മാര്‍ ഭൂമിയെ അനന്തരമെടുക്കുന്നതാണ്’ (أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ) എന്ന അല്ലാഹുവിന്റെ നിശ്ചയത്തെപ്പറ്റി വിവരിക്കുന്ന മദ്ധ്യേ ഈ ആയത്തുകളെ ഉദ്ധരിച്ചുകൊണ്ട് നാം സംസാരിച്ചിട്ടുള്ള സംഗതികള്‍ ഇവിടെ സ്മരണീയമാകുന്നു. അതിവിടെ ആവര്‍ത്തിക്കേണ്ടതില്ല. നബി (صلّى الله عليه وسلّم) തിരുമേനി ഇഹലോകവാസം വിടുന്നതിന് മുമ്പുതന്നെ അറേബ്യാ ഉപദ്വീപ് മിക്കവാറും ഇസലാമിന് അധീനപ്പെട്ടു. അക്കാലത്തുള്ള പ്രധാന രാജാക്കള്‍, തിരുമേനി (صلّى الله عليه وسلّم) ക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചു. (حجر) ഹിജ്റിലെയും, ചില സിറിയന്‍ നാടുകളിലെയും ജനങ്ങള്‍ ഇസ്‌ലാമിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് കപ്പം കൊടുത്തുവരുവാന്‍ തുടങ്ങി. ഖുലഫാഉ-റാശിദീന്റെ കാലത്തു കൊസ്രു (*) സാമ്രാജ്യം മുഴുവനും, കൈസര്‍ (**) സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും മുസ്‌ലിംകള്‍ അധീനമാക്കി. ഇതെല്ലാം ഈ ആയത്തിലെ വാഗ്ദാനത്തിന്റെ പുലര്‍ച്ചയത്രെ. ഇമാം ബുഖാരീ (رحمه الله) മുതലായവര്‍ രിവായത്തു ചെയ്യുന്ന ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാകുന്നു:-


(*). പേര്‍സ്യാ, ഇറാഖു മുതലായവ കൊസ്രു (كسرى – اوخسرو) സാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു.

(**). കൈസര്‍ (قيصر) സാമ്രാജ്യത്തിന്റെ തലസ്ഥാനം യൂറോപ്പിലെ കാണ്‍സ്റ്റിനോപ്പ്ള്‍ (القسطنطينية) ആണെങ്കിലും, സിറിയാ, ഈജിപ്ത് മുതലായവ അതിന്റെ കീഴിലായിരുന്നു. റോമാ സാമ്രാജ്യമെന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു.


അറേബ്യായിലെ ശ്രുതിപ്പെട്ട ഉദാരമതിയായിരുന്ന ഹാതംത്വാഈയുടെ പുത്രന്‍ അദിയ്യ് (عدي بن حاتم الطائي – رضي الله عنه) നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ നിവേദനം വരികയുണ്ടായി. ആ അവസരത്തില്‍ തിരുമേനി (صلّى الله عليه وسلّم) യും അദ്ദേഹവും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു.
‘നബി (صلّى الله عليه وسلّم) : അദിയ്യേ! താന്‍ ഹീറാ (*) രാജ്യം അറിയുമോ?


(*). ഹീറാ: ഇറാഖിലെ ഒരു രാജ്യം (حيرة)


അദിയ്യ് (رضي الله عنه): ഞാന്‍ അറിയുകയില്ല – കേട്ടിട്ടുണ്ട്.

‘നബി (صلّى الله عليه وسلّم) : എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ (അല്ലാഹു) തന്നെയാണ! അല്ലാഹു ഇക്കാര്യത്തെ (ഇസ്‌ലാമിനെ) നിശ്ചയമായും പൂര്‍ത്തിയാക്കും. അങ്ങനെ, യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായില്‍ നിന്നു് പുറപ്പെട്ട്, യാതൊരാളുടെ രക്ഷയും കൂടാതെത്തന്നെ കഅ്ബഃ ത്വവാഫ് (പ്രദക്ഷിണം) ചെയ്തുപോകുന്ന കാലം വരും. ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും.

അദിയ്യ് (رضي الله عنه) : (പേര്‍സ്യന്‍ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെയോ?!

നബി (صلّى الله عليه وسلّم): അതെ ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ തന്നെ, സ്വീകരിക്കുവാന്‍ ആളില്ലാതെ വരുമാറ് ധനം ചിലവഴിക്കപ്പെടുകയും ചെയ്തേക്കും.’

പിന്നീട് (നബി(صلّى الله عليه وسلّم)യുടെ കാലശേഷം) ഈ സംഭാഷണം ഉദ്ധരിച്ചുകൊണ്ട് അദിയ്യ് (رضي الله عنه) പ്രസ്താവിക്കുകയാണ്: ‘ഇതാ! ഹീറായില്‍നിന്ന് ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെത്തന്നെ ഇന്നു് കഅ്ബഃ ത്വവാഫ് ചെയ്തു പോകുന്നു. ഹുര്‍മുസ് മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ (മദാഇനിലും, അമ്പാറിലുംവെച്ച്) ജയിച്ചടക്കിയ കൂട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അല്ലാഹുതന്നെയാണ! എനി, മൂന്നാമത്തെ കാര്യവും സംഭവിക്കുകതന്നെ ചെയ്യും. കാരണം; റസൂല്‍ (صلّى الله عليه وسلّم) തിരുമേനി അത് അരുളിച്ചെയ്തിട്ടുണ്ട് എന്നതുതന്നെ.’ (رواه البخاري). അദിയ്യ് (رضي الله عنه) ഇത് പ്രസ്താവിച്ചതിനുശേഷം കുറച്ചു കൊല്ലങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ വാസ്തവത്തില്‍ മൂന്നാമത്തെ പ്രവചനവും പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നു് ഇസ്‌ലാമിക ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ കാണുവാന്‍ കഴിയും (*).


(*). മുസ്‌ലിംകള്‍ ലോകത്തു എവിടെയെല്ലാം പ്രചരിച്ചുവെന്നു 7-ാം പടത്തില്‍ കാണാം.


وَمَن كَفَرَ بَعْدَ ذَٰلِكَ എന്ന വാക്കിന് ‘അതിനുശേഷം ആരെങ്കിലും അവിശ്വസിച്ചാല്‍’ എന്നും അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. كَفَرَ (കഫറ) എന്ന വാക്കിന് ‘അവിശ്വസിച്ചു’ എന്നും ‘നന്ദികേടു കാണിച്ചു’ എന്നും അര്‍ത്ഥം വരും. രണ്ടായിരുന്നാലും ഇവിടെ സാരത്തില്‍ ഒന്നുതന്നെ. വിശ്വാസത്തിലും പ്രവൃത്തിയിലും, അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്നെ നേര്‍വഴിയില്‍ നിന്ന് മുസ്‌ലിംകള്‍, എന്നു മുതല്‍ക്കാണ് എത്രകണ്ടാണ്, വ്യതിചലിച്ചുപോയതെങ്കില്‍, അതനുസരിച്ച് അവരുടെ യശസ്സിനും കോട്ടം വന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാകുന്നു.
അവിശ്വാസികളെ ഭൂമിയില്‍തന്നെവെച്ചു ശിക്ഷിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന് അതിന് യാതൊരു പ്രയാസവുമില്ല; അല്ലാഹുവിന് പിടിയില്‍ കിട്ടാതിരിക്കത്തക്കവണ്ണം അവനെ അസാധ്യപ്പെടുത്തിക്കളയുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല. എന്നുള്ള വസ്തുത 57-ാം വചനത്തില്‍ നബി (صلّى الله عليه وسلّم) തിരുമേനിയെ അഭിമുഖീകരിച്ചാണ് പ്രസ്താവിക്കുന്നതെങ്കിലും, വാസ്തവത്തില്‍ അത് അവിശ്വാസികളോടുള്ള കനത്ത ഒരു താക്കീതാകുന്നു. മേല്‍ പ്രസ്താവിച്ച വാഗ്ദാനത്തിന്റെ പുലര്‍ച്ചയോടുകൂടി – അതെ, ഇസ്‌ലാമിന്റെ വിജയങ്ങളോടു കൂടി കുഫ്റിന്റെ പരാജയവും സംഭവിച്ചു കഴിഞ്ഞത് നാം കണ്ടുവല്ലോ. അതും അവര്‍ക്ക് ഭൂമിയില്‍വെച്ചു ലഭിച്ച ഒരു ശിക്ഷയായിരുന്നു. പരലോകത്തിലോ നരകവും!

സൂറത്തിന്റെ ആദ്യഭാഗങ്ങളില്‍ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് അടുത്ത ആയത്തുകളില്‍ കാണുന്നത്.-

മൂന്നാം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തു-ന്നൂര്‍ – ആയത്ത് 30 മുതൽ 40 വരെ

24:30

  • قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ ﴾٣٠﴿
  • (നബിയേ!) സത്യവിശ്വാസികളോട്: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അത് അവര്‍ക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.
  • قُل പറയുക لِّلْمُؤْمِنِينَ സത്യവിശ്വാസികളോടു يَغُضُّوا അവര്‍ താഴ്ത്തുവാന്‍, അവര്‍ താഴ്ത്തട്ടെ مِنْ أَبْصَارِهِمْ അവരുടെ ദൃഷ്ടികളെ, ദൃഷ്ടിയില്‍ നിന്നു وَيَحْفَظُوا അവര്‍ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും فُرُوجَهُمْ അവരുടെ ഗുഹ്യസ്ഥാനങ്ങളെ ذَٰلِكَ അതു أَزْكَىٰ വളരെ വെടിപ്പായതാണ്, പരിശുദ്ധമായതാണ് لَهُمْ അവര്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

24:31

  • وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴾٣١﴿
  • സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും – ഹേ, സത്യവിശ്വാസികളേ – അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
  • وَقُل لِّلْمُؤْمِنَاتِ സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക يَغْضُضْنَ അവര്‍ താഴ്ത്തുവാന്‍, താഴ്ത്തട്ടെ مِنْ أَبْصَارِهِنَّ അവരുടെ ദൃഷ്ടികളെ وَيَحْفَظْنَ അവര്‍ സൂക്ഷിക്കുകയും فُرُوجَهُنَّ അവരുടെ ഗുഹ്യസ്ഥാനങ്ങളെ وَلَا يُبْدِينَ അവര്‍ വെളിപ്പെടുത്താതിരിക്കുവാനും, വെളിപ്പെടുത്തുകയും ചെയ്യരുതു زِينَتَهُنَّ അവരുടെ ഭംഗിയെ, അലങ്കാരത്തെ, സൗന്ദര്യത്തെ إِلَّا مَا ظَهَرَ പ്രത്യക്ഷമാകുന്നതല്ലാതെ, വെളിവാകുന്നതല്ലാതെ مِنْهَا അതില്‍നിന്നു وَلْيَضْرِبْنَ അവര്‍ ആക്കുകയും ചെയ്യട്ടെ بِخُمُرِهِنَّ അവരുടെ മക്കനകളെ, ശിരോവസ്ത്രങ്ങളെ عَلَىٰ جُيُوبِهِنَّ അവരുടെ മാര്‍വ്വിടങ്ങളില്‍ കൂടി وَلَا يُبْدِينَ അവര്‍ വെളിവാക്കരുത് زِينَتَهُنَّ അവരുടെ ഭംഗി إِلَّا لِبُعُولَتِهِنَّ അവരുടെ ഭര്‍ത്താക്കള്‍ക്കല്ലാതെ أَوْ آبَائِهِنَّ അല്ലെങ്കില്‍ പിതാക്കള്‍ക്കു أَوْ آبَاءِ بُعُولَتِهِنَّ അല്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കു أَوْ أَبْنَائِهِنَّ അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്കു أَوْ أَبْنَاءِ بُعُولَتِهِنَّ അല്ലെങ്കില്‍ ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കു أَوْ إِخْوَانِهِنَّ അല്ലെങ്കില്‍ സഹോദരന്‍മാര്‍ക്കു أَوْ بَنِي إِخْوَانِهِنَّ അല്ലെങ്കില്‍ സഹോദര പുത്രന്‍മാര്‍ക്കു أَوْ بَنِي أَخَوَاتِهِنَّ അല്ലെങ്കില്‍ സഹോദരികളുടെ പുത്രന്‍മാര്‍ക്കു أَوْ نِسَائِهِنَّ അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്കു أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കു أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ أَوِ التَّابِعِينَ അല്ലെങ്കില്‍ അനുചരന്‍മാര്‍ക്കു, പിന്‍പറ്റി നടക്കുന്നവര്‍ക്കു (ഭൃത്യന്‍മാര്‍ക്കു) غَيْرِ أُولِي الْإِرْبَةِ മോഹമുള്ളവരല്ലാത്ത, ആവശ്യമുള്ളവരല്ലാത്ത مِنَ الرِّجَالِ പുരുഷന്‍മാരില്‍നിന്നു أَوِ الطِّفْلِ അല്ലെങ്കില്‍ കുട്ടികള്‍ക്കു الَّذِينَ لَمْ يَظْهَرُوا മനസ്സിലായിട്ടില്ലാത്തവരായ, തെളിവായിട്ടില്ലാത്ത عَلَىٰ عَوْرَاتِ രഹസ്യങ്ങളെപ്പറ്റി, ഗുഹ്യസ്ഥാനങ്ങളെപ്പറ്റി النِّسَاءِ സ്ത്രീകളുടെ وَلَا يَضْرِبْنَ അവര്‍ അടിക്കയും ചെയ്യരുതു, കൊട്ടരുതു بِأَرْجُلِهِنَّ അവരുടെ കാലുകളെ لِيُعْلَمَ അറിയപ്പെടുവാന്‍വേണ്ടി مَا يُخْفِينَ അവര്‍ മറച്ചുവെക്കുന്നതു مِن زِينَتِهِنَّ അവരുടെ അലങ്കാരത്തില്‍നിന്നു وَتُوبُوا നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, ഖേദിച്ചുമടങ്ങുവിന്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക്‌ جَمِيعًا എല്ലാവരും أَيُّهَ الْمُؤْمِنُونَ ഹേ സത്യവിശ്വാസികളേ لَعَلَّكُمْ تُفْلِحُونَ നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം, നിങ്ങള്‍ വിജയിക്കുവാന്‍വേണ്ടി

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക; പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക (غض البصر) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം. അബ്ദുല്ലാഹില്‍ ബജലീ (رضي الله عنه) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ നോട്ടത്തെപ്പറ്റി ഞാന്‍ നബി (صلّى الله عليه وسلّم) യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം). അലി (رضي الله عنه) യോട് നബി (صلّى الله عليه وسلّم) ഇപ്രകാരം പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്നു: ‘അലീ! നോക്കിയതിനെത്തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം: ആദ്യത്തേത് നിനക്ക് ആവാം. പിന്നത്തേതു നിനക്ക് പാടില്ല.’ (يَا عَلِيُّ لا تُتْبِعْ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ – ابوداود)

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തുകൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നബി (صلّى الله عليه وسلّم) അരുളിച്ചെയ്തതായി അബൂഹുറൈറ (رضي الله عنه) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു; (رواه مسلم والبخاري نحوه). വികാരവിചാരങ്ങളോടുകൂടി സംസാരിക്കുന്നതും, സംസാരം കേള്‍ക്കുന്നതുമെല്ലാംതന്നെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. ദൃഷ്ടിയെ നിയന്ത്രിക്കണമെന്ന് പുരുഷന്‍മാരോടും സ്ത്രീകളോടും വെവ്വേറെ കല്‍പിച്ചതും പ്രത്യേകം ശ്രദ്ധേയമാകുന്നു. ഏതൊരു കാരണത്തെ മുന്‍നിറുത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കില്‍, അക്കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യാസമില്ലല്ലോ.

അബ്ദുല്ലാഹിബ്നു ഉമ്മിമക്ക്തൂം (رضي الله عنه) അന്ധനായ ഒരു സഹാബിയായിരുന്നു. അദ്ദേഹം കടന്നുവരുമ്പോള്‍, നബി (صلّى الله عليه وسلّم) തിരുമേനിയുടെ പത്നിമാരായ ഉമ്മുസല്‍മ (رضي الله عنها)യോടും, മൈമൂനാ (رضي الله عنها)യോടും മാറി നില്‍ക്കുവാന്‍ തിരുമേനി (صلّى الله عليه وسلّم) കല്‍പിക്കുകയുണ്ടായി. ‘അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയില്ലല്ലോ!’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരമാണ് അവരോട് പറഞ്ഞത്: ‘എന്നാല്‍ നിങ്ങള്‍ രണ്ടുപേരും അന്ധകളാണോ? നിങ്ങള്‍ അദ്ദേഹത്തെ കാണുകയില്ലേ!’ (അബൂദാവൂദ്; തിര്‍മദീ). നോട്ടം മുതലായ കാര്യങ്ങള്‍ പുരുഷന്‍മാരുടെ ഭാഗത്തുനിന്നു മാത്രം വിരോധിക്കപ്പെട്ടതായും, സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പുരുഷന്‍മാരെ നോക്കുന്നതിനും മറ്റും വിരോധമില്ലെന്നും ഒരു ധാരണ മിക്കവരിലും കടന്നുകൂടിയതായി കാണാം. ഇത് തീരെ അബദ്ധമാണെന്നും, ലൈംഗിക നിയന്ത്രണാര്‍ത്ഥം നിയമിക്കപ്പെട്ട ഇത്തരം കാര്യങ്ങളില്‍ സ്ത്രീയും പുരുഷനും സമമാണെന്നും ഈ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍നിന്നും സ്പഷ്ടമാകുന്നു.

وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. زِينَة (സീനത്ത്) എന്ന പദത്തിനാണ് ‘ഭംഗി’ എന്ന് അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. ഈ പദത്തിന് ‘സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക്’ എന്നൊക്കെ അര്‍ത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറുമ, ചായം, മുതലായ ഉപകരണങ്ങള്‍ മൂലമോ വസ്ത്രാലങ്കാരങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ഭംഗിയും ഇതില്‍ ഉള്‍പ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശങ്ങളും നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. കുപ്പായത്തിന്റെ മാര്‍വ്വിടത്തില്‍കൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്തു, തോള്‍, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാര്‍വ്വിടത്തില്‍കൂടി തല മക്കന തൂക്കിയിടണം (وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ) എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഭാഗങ്ങള്‍ ‘സീനത്തി’ല്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലില്‍ ധരിക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കുവാന്‍ വേണ്ടി കാല്‍കൊട്ടരുത് (…وَلَا يَضْرِبْنَ بِأَرْجُلِهِنَّ) എന്ന് പറയുമ്പോള്‍, ആഭരണത്തിലും ‘സീനത്തു’ണ്ടെന്ന് വന്നു. നമസ്കാരവേളയില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് ‘എല്ലാ നമസ്കാരവേളയിലും നിങ്ങള്‍ നിങ്ങളുടെ ‘സീനത്തു’ എടുത്തുകൊള്ളണം’ (خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഈ സംഗതി ശരിക്കും മനസ്സിലാക്കാമല്ലോ.

‘ഭംഗിയില്‍ നിന്നു പ്രത്യക്ഷമാകുന്ന ഭാഗം’ (مَا ظَهَرَ مِنْهَا) വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും – ആയത്തില്‍നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, പ്രസ്തുത വ്യാഖ്യാനങ്ങളുടെ ആകെ സാരവും മുമ്പില്‍വെച്ചു നോക്കുമ്പോള്‍ – സാധാരണ നിലക്ക് മറക്കുവാന്‍ പ്രയാസപ്പെട്ട ഭാഗങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നു കാണാം. നടക്കുമ്പോഴും, ജോലികള്‍ എടുക്കുമ്പോഴുമെല്ലാം മുന്‍കൈകളും, മുഖവും മറക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇത് കൊണ്ടാണ് മിക്ക പണ്ഡിതന്‍മാരും ഇവിടെ കൈപടങ്ങളും മുഖവും ഒഴികെ’ എന്ന് വ്യഖ്യാനം നല്‍കുന്നത്. സ്ത്രീക്ക് പ്രായപൂര്‍ത്തി വന്നാല്‍ പിന്നെ അവളുടെ മുന്‍കൈകളും മുഖവുമല്ലാതെ വെളിപ്പെടുത്തുന്നത് നന്നല്ലെന്നു കാണിക്കുന്ന ഒരു നബിവചനം അബൂദാവൂദ് (رحمه الله) നിവേദനം ചെയ്തിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാകുന്നു: സഹാബികളും താബിഇകളുമായ പല മഹാന്‍മാരില്‍നിന്നും മേപ്പടി വ്യാഖ്യാനം നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഏതായാലും, മറക്കുവാന്‍ വിഷമമില്ലാത്ത തള, വള, അരഞ്ഞാണ്‍, കണ്ഠാഭരണങ്ങള്‍ മുതലായവ അന്യപുരുഷന്‍മാര്‍ക്കിടയില്‍ വെളിപ്പെടുത്തുന്നതും സൗന്ദര്യത്തെ ദ്വിഗുണീകരിച്ചു കാണിക്കുകയോ, ശരീരാകൃതിയെ ചിത്രീകരിച്ച് കാണിക്കുകയോ ചെയ്യുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും പാടില്ലാത്തതാകുന്നു. ശരീരം കണ്ടാല്‍ ഒരുപക്ഷേ അറപ്പ് തോന്നിപ്പോയേക്കുന്ന സ്ത്രീകള്‍, വസ്ത്രാഭരണങ്ങള്‍ മൂലം കാമ്യമായ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് – 60-ാം വചനത്തില്‍ വരുന്നതുപോലെ – കിഴവികളായ സ്ത്രീകള്‍പോലും അവരുടെ ഭംഗികളെ വെളിപ്പെടുത്താതെ മറക്കുകയാണ് നല്ലതെന്ന് അല്ലാഹു പ്രത്യേകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. മേല്‍പറഞ്ഞ എല്ലാത്തരം ഭംഗികളെയും മറക്കുവാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ അന്യര്‍ക്കിടയില്‍ പ്രവേശിക്കുമ്പോള്‍ ‘ജില്‍ ബാബ്’ (ശരീരം പൊതുവില്‍ മറക്കുന്ന വലിയ വസ്ത്രം) ധരിക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി സൂ: അഹ്സാബ് 59-ല്‍ കൂടുതല്‍ വിവരം കാണാം. إن شاء الله

ഏതെങ്കിലും ന്യായത്തെയോ വ്യാഖ്യാനത്തെയോ അടിസ്ഥാനമാക്കി പര്‍ദ്ദാ നിയമത്തില്‍നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നതിനു പകരം ഖുര്‍ആന്റെയും ഹദീസിന്റെയും വ്യക്തമായ താല്‍പര്യങ്ങളെ കഴിവതും നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ഖുര്‍ആന്‍ വചനം അവതരിച്ച വര്‍ത്തമാനം അറിയേണ്ടുന്ന താമസം മാത്രം – അപ്പോഴേക്കും മുഹാജിറുകളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ എടുത്ത് കീറലുണ്ടാക്കി മുഖമക്കനയായി ഉപയോഗിച്ചിരുന്നുവെന്ന് ആയിശാ (رضي الله عنها) അവരെപ്പറ്റി പ്രശംസിച്ചു പറയുകയുണ്ടായിട്ടുണ്ട്. (رواه البخاري وغيره). നേരെമറിച്ച് ഇന്ന് നമ്മുടെ നിലയോ? മുഖമക്ക്ന ധരിക്കുന്നതുതന്നെ പലര്‍ക്കും ഒരു പോരായ്മയായിത്തീര്‍ന്നിരിക്കുകയാണ്. വേറൊരു വശത്ത് അവരെക്കൊണ്ട് അത് വര്‍ജ്ജിപ്പിക്കുവാനുമുള്ള ന്യായവാദങ്ങളും സംരംഭങ്ങളും നടമാടിക്കൊണ്ടിരിക്കയും ചെയ്യുന്നു.!

സ്ത്രീകളുടെ ഭംഗി കാണിക്കപ്പെടുന്നതിനു വിരോധമില്ലാത്തവരുടെ കൂട്ടത്തില്‍ ഒന്നാമത്തേത് ഭര്‍ത്താക്കള്‍ തന്നെ. വാസ്തവത്തില്‍ സ്ത്രീകളുടെ എല്ലാത്തരം ഭംഗിയും ഭര്‍ത്താക്കള്‍ക്കുകാണുവാന്‍ വേണ്ടിയുള്ളതാണ്. എന്നിരിക്കെ, ഭാര്യഭാര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രത്യേക നിബന്ധനകളൊന്നും പറയേണ്ടതായിട്ടില്ല. ഇമാം അഹ്മദ് (رحمه الله) മുതലായ പല മഹാന്‍മാരും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. احْفَظْ عَوْرَتَكَ إِلا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ (നിന്റെ ഭാര്യയോ നിന്റെ അടിമസ്ത്രീയോ അല്ലാത്തവരില്‍നിന്ന് നിന്റെ ഔറത്തു – ഗോപ്യസ്ഥാനം – സൂക്ഷിച്ചു കൊള്ളുക). പിതാക്കള്‍ തുടങ്ങി സഹോദരി പുത്രന്‍മാര്‍വരേക്കും ആയത്തില്‍ പ്രസ്താവിക്കപ്പെട്ടവരെല്ലാം محارم (വിവാഹബന്ധം പാടില്ലാത്ത ബന്ധുകുടുംബങ്ങള്‍) എന്ന പേരില്‍ അറിയപ്പെടുന്നവരാകുന്നു. ഇവരാകട്ടെ, അല്‍പം ചില നിബന്ധനകള്‍ക്ക് വിധേയരാകുന്നു. മുട്ടുകാല്‍ മുതല്‍ പൊക്കിള്‍ വരെയുള്ള ഭാഗങ്ങള്‍ ഇവരില്‍നിന്നും മറക്കേണ്ടതുണ്ട്. ഇതില്‍ അഭിപ്രായവ്യത്യാസമില്ലാത്തതാകുന്നു. സ്വഭാവദൂഷ്യം കൊണ്ടോ മറ്റോ ഇവരില്‍ ഏതെങ്കിലും ആളുകളെക്കുറിച്ചു വല്ല ആശങ്കക്കും അവകാശമുണ്ടെങ്കിലല്ലാതെ, ഇവരില്‍നിന്ന് സ്ത്രീകള്‍ അകന്നുനില്‍ക്കുകയോ, സൗന്ദര്യാലങ്കാരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്യേണ്ടതില്ല. പിതൃവ്യനും (എളാപ്പയും മൂത്താപ്പയും), അമ്മാമനും ആയത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും, അവര്‍ പര്‍ദ്ദയില്‍നിന്നു ഒഴിവാക്കപ്പെട്ടവരാണെന്ന് ഹദീസുകളാല്‍ അറിയപ്പെട്ടതാകുന്നു. മാതാപിതാക്കളുടെ സ്ഥാനം കല്‍പിക്കപ്പെടുന്നവരാണല്ലോ അവര്‍. സഹോദരസഹോദരിമാരുടെ മക്കളെ പര്‍ദ്ദയില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് ഈ രണ്ട് കൂട്ടരെപ്പറ്റി എടുത്തു പറയാതെതന്നെ കാര്യം മനസ്സിലാക്കാവുന്നതാണ്.

ഒഴിവാക്കപ്പെട്ടവരില്‍ ‘തങ്ങളുടെ സ്ത്രീകള്‍’ (نِسَائِهِنَّ) എന്ന് പറഞ്ഞത് മുസ്ലിം സ്ത്രീകളെ ഉദ്ദേശിച്ചാണെന്നാണ് (*) മുന്‍ഗാമികളായ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും പ്രസ്താവിച്ചിട്ടുള്ളത്. മറ്റു പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌ എല്ലാ സ്ത്രീകളും – മുസ്‌ലിം സ്ത്രീകളും അല്ലാത്തവരും – അതില്‍ ഉള്‍പ്പെടുമെന്നാണ്. الله أعلم .കൂടുതല്‍ സൂക്ഷ്മത ഒന്നാമത്തെ അഭിപ്രായം പാലിക്കുന്നതിലാണെന്ന് പറയേണ്ടതില്ല. ഇതനുസരിച്ച് വിമതസ്ഥരായ സ്ത്രീകളില്‍നിന്ന് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ ഭംഗിയെ മറച്ചുവെക്കേണ്ടതാകുന്നു. സ്ത്രീകളുമായി അടുത്ത് പെരുമാറി അവരുടെ സ്ഥിതിഗതികളെയും സൗന്ദര്യത്തെയും കുറിച്ചു അന്യപുരുഷന്‍മാരെ അറിയിക്കുവാനും മറ്റും ഇടവന്നേക്കുമെന്നതാണ്, വിമതസ്ഥരായ സ്ത്രീകളെ സംബന്ധിച്ച് പര്‍ദ്ദ ബാധകമാണെന്ന് പറയുന്നതിന്റെ രഹസ്യം. ഈ ന്യായം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചും പറയാമെങ്കിലും, സത്യവിശ്വാസിനികളായ സ്ത്രീകള്‍ക്കു ഇത്തരം കൃത്യങ്ങള്‍ വിരോധിക്കപ്പെട്ടതാണെന്ന ബോധം ഉണ്ടായിരിക്കുമല്ലോ. പ്രസ്തുത ബോധമില്ലാത്തവരാണെന്ന് കാണപ്പെടുന്ന മുസ്‌ലിം സ്ത്രീകളെയും സൂക്ഷിക്കേണ്ടതുണ്ടുതാനും.


(*). ‘തങ്ങളുടെ’ എന്ന സര്‍വ്വനാമം പ്രതിനിധീകരിക്കുന്നത് ‘സത്യവിശ്വാസിനികളായ സ്ത്രീകളെ’ ആണെന്നത് പ്രസ്താവ്യമാണ്. (يغنى ان مرجع الضمير في نسائهن الى المؤمنات ___)


നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:-
لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا كَأَنَّهُ يَنْظُرُ إِلَيْهَا – متفق عليه

(സാരം: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി അടുത്തിടപെട്ട് അവള്‍ തന്റെ ഭര്‍ത്താവിന് അവളെപ്പറ്റി- അവന്‍ അവളെ നോക്കി മനസ്സിലാക്കുന്നതുപോലെ – വിവരിച്ചുകൊടുക്കരുത്. (ബു; മു). ഉമര്‍ (رضي الله عنه) അബൂഉബൈദഃ (رضي الله عنه)ക്ക് എഴുതിയ ഒരെഴുത്തില്‍ ഇപ്രകാരം ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെടുന്നു: ‘നിങ്ങളുടെ ആ ഭാഗത്ത് ശിര്‍ക്കിന്റെ ആള്‍ക്കാരില്‍പ്പെട്ട സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളൊന്നിച്ചു കുളിപ്പുരകളില്‍ പ്രവേശിക്കുന്നതായി എനിക്ക് വിവരം കിട്ടിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീ അവളുടെ ഔറത്ത് (മറക്കേണ്ടുന്ന സ്ഥാനം) അവളുടെ മതക്കാര്‍ക്കല്ലാതെ കാണുവാന്‍ അനുവദിച്ചുകൂടാത്തതാണ്.’ (حكاه ابن كثير عن سعيد بن منصور في سننه). താബീഈങ്ങളില്‍പ്പെട്ട മുജാഹിദ് (رحمه الله) മുതലായവരില്‍നിന്നും, അമുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം കാണിച്ചുകൂടാത്തതാണെന്ന് കാണിക്കുന്ന രിവായത്തുകള്‍ കാണാം.

مَا مَلَكَتْ أَيْمَانُهُنَّ (വലങ്കൈ ഉടമപ്പെടുത്തിയവര്‍) എന്ന് പറഞ്ഞത് അടിമകളെപ്പറ്റിയാകുന്നു. ഈ പ്രയോഗത്തെക്കുറിച്ചു സൂ: മുഅ്മിനൂന്‍ 6-ന്റെ വിവരണത്തിലും, അതിനുശേഷമുള്ള 2-ാം വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചത് ഇവിടെ ഓര്‍ക്കുക. വാര്‍ദ്ധക്യം നിമിത്തമോ, ശാരീരികമോ, മാനസികമോ ആയ കാരണങ്ങള്‍ കൊണ്ടോ വികാരവിചാരങ്ങളില്ലാത്തവരും, എന്തെങ്കിലും ഭക്ഷണസാധനമോ മറ്റോ കിട്ടിയതുകൊണ്ട് തൃപ്തിയടയുന്ന ഭൃത്യന്‍മാര്‍ മുതലായവരുമാണ് التَّابِعِينَ غَيْرِ أُولِي الْإِرْبَةِ (ലൈംഗിക മോഹമില്ലാത്ത അനുചരന്‍മാര്‍) എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ബോധവും താല്‍പര്യവും എത്തിക്കഴിഞ്ഞിട്ടില്ലാത്ത കുട്ടികളാണ് അവസാനമായി ഒഴിവാക്കപ്പെട്ടിട്ടുള്ളവര്‍. ഇവരെല്ലാം ഒഴിവാക്കപ്പെട്ടവരില്‍ അന്തര്‍ഭവിച്ച തത്വം സ്പഷ്ടമാണല്ലോ.

അവിചാരിതമായോ സൂക്ഷ്മക്കുറവുകൊണ്ടോ ഇരുഭാഗത്തുനിന്നും ഉണ്ടായേക്കുന്ന, ക്രമക്കേടുകളോ പൊതുവായും, കല്‍പിച്ചുകൂട്ടി ചെയ്യുന്ന തെറ്റുകളെ പ്രത്യേകിച്ചും സൂക്ഷിക്കണമെന്നു ആദ്യത്തെ ആയത്തിന്റെ അവസാനത്തില്‍ ഓര്‍മ്മപ്പെടുത്തി. രണ്ടാമത്തെ ആയത്തിന്റെ അന്ത്യത്തില്‍, അവയില്‍നിന്നെല്ലാം ഖേദിച്ചു മടങ്ങുവാനും, പാപമോചനം തേടുവാനും – ‘സത്യവിശ്വാസികളേ’ എന്ന് സംബോധനചെയ്തുകൊണ്ട് – ഉപദേശിക്കുന്നു. ഇങ്ങിനെ ചെയ്‌താല്‍ വിജയം കൈവരുമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര മഹത്തായത്‌! ചാരിത്രശുദ്ധിക്ക് ഭംഗം വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചശേഷം, ചാരിത്ര്യസംരക്ഷണത്തിനും, സമുദായത്തിന്റെ നിലനില്‍പിനും ഏകമാര്‍ഗ്ഗമായ വിവാഹത്തിലേക്ക് അടുത്ത വചനം സത്യവിശ്വാസികളെ ക്ഷണിക്കുന്നു;-

24:32

  • وَأَنكِحُوا۟ ٱلْأَيَـٰمَىٰ مِنكُمْ وَٱلصَّـٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٣٢﴿
  • നിങ്ങളില്‍നിന്നുള്ള അവിവാഹിതര്‍ക്കും, നിങ്ങളുടെ അടിമകളില്‍നിന്നും അടിമ സ്ത്രീകളില്‍നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുവിന്‍. അവര്‍ ദരിദ്രന്‍മാരായിരിക്കുന്ന പക്ഷം, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതാകുന്നു. അല്ലാഹു, വിശാലനും സര്‍വ്വജ്ഞനുമാകുന്നു.
  • وَأَنكِحُوا നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുവിന്‍, വിവാഹം ചെയ്യിക്കുവിന്‍ الْأَيَامَىٰ അവിവാഹിതര്‍ക്കു مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّالِحِينَ നല്ല ആളുകള്‍ക്കും مِنْ عِبَادِكُمْ നിങ്ങളുടെ അടിമകളില്‍ നിന്നുള്ള وَإِمَائِكُمْ നിങ്ങളുടെ അടിമസ്ത്രീകളില്‍നിന്നും إِن يَكُونُوا അവര്‍ ആയിരുന്നാല്‍ فُقَرَاءَ ദരിദ്രന്‍മാര്‍ يُغْنِهِمُ اللَّـهُ അല്ലാഹു അവര്‍ക്കു ധന്യത (ഐശ്വര്യം) നല്‍കും مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَاللَّـهُ وَاسِعٌ അല്ലാഹു വിശാലനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാകുന്നു.

‘അവിവാഹിതര്‍’ (الْأَيَامَىٰ) എന്ന് പറഞ്ഞതില്‍, വിവാഹം നിലവിലില്ലാത്ത എല്ലാ സ്ത്രീപുരുഷന്‍മാരും – മുമ്പ് വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ശരി – ഉള്‍പ്പെടുന്നു. അടിമകളെപ്പറ്റി തുടര്‍ന്നു പറഞ്ഞിട്ടുള്ളതു കൊണ്ട്, സ്വതന്ത്രരായ അവിവാഹിതരാണ് ഈ വാക്കുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. അടിമകളായ സ്ത്രീപുരുഷന്മാരെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അവരിലുള്ള ‘നല്ല ആളുകള്‍ക്ക്’ (وَالصَّالِحِينَ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട് നല്ലവരല്ലാത്ത അടിമകള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കണമെന്നില്ലെന്നുവരുന്നു. ഇവിടെ ‘നല്ല ആളുകള്‍’ എന്ന വിശേഷണത്തിന്റെ താല്‍പര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായം കാണാം. വിവാഹം കഴിച്ചുകൊടുപ്പാന്‍ ആവശ്യമായ ഗുണങ്ങളുള്ളവര്‍, അഥവാ അതിന് അര്‍ഹരായവര്‍ എന്നും, മതപരമായും സ്വഭാവപരമായും വേണ്ടുന്ന നന്‍മയുള്ളവര്‍ എന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഈ രണ്ടു തരത്തിലുള്ള നന്‍മകളും പരിഗണിക്കപ്പെടേണ്ടതും, രണ്ടും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയുമാണ്.

عَبْد (അബ്ദ) ന്റെ ബഹുവചനമാണ് عِباد (ഇബാദ്) അടിമയായ പുരുഷന്‍മാര്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. أمَة (അമത്ത്) ന്റെ ബഹുവചനമാണ് إماء (ഇമാഉ്). അടിമയായ സ്ത്രീകള്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ചില സന്ദര്‍ഭങ്ങളില്‍ ‘ദാസന്‍, ദാസി, മനുഷ്യന്‍, സ്ത്രീ’ എന്നീ അര്‍ത്ഥത്തില്‍ അവ ഉപയോഗിക്കപ്പെട്ടേക്കുമെങ്കിലും സാധാരണ നിലക്ക് ഉപയോഗിക്കപ്പെടാറുള്ള അര്‍ത്ഥം ആദ്യം പറഞ്ഞതാകുന്നു. ഖുര്‍ആനിലും ഹദീസിലും ഈ അര്‍ത്ഥത്തില്‍തന്നെയാണ് ഈ പദങ്ങള്‍ ഉപയോഗിക്കപ്പെടാറുള്ളതും. പക്ഷേ ചിലപ്പോള്‍ അല്ലാഹുവിന്റെ അടിമ എന്ന ഉദ്ദേശത്തിലും, ചിലപ്പോള്‍ അല്ലാഹു അല്ലാത്തവരുടെ അടിമ എന്ന ഉദ്ദേശ്യത്തിലുമായിരിക്കും. സന്ദര്‍ഭത്തില്‍നിന്ന് ഇത് മനസ്സിലാക്കുവാനും കഴിയും. വിവാഹകാര്യങ്ങളെയും പര്‍ദ്ദാ മുതലായ വിഷയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് രണ്ട് പദങ്ങളും ഉപയോഗിക്കപ്പെടുന്നത്. ഇസ്‌ലാമില്‍ അടിമത്തം എന്നൊന്നില്ലതന്നെ എന്ന് വാദിക്കുന്ന ചിലര്‍, ഈ പദങ്ങള്‍ക്ക് അവരുടെ സൗകര്യത്തിന്നു വേണ്ടി ‘ഭൃത്യന്‍, ഭൃത്യ, ദാസന്‍, ദാസി’ എന്നൊക്കെ ഇവിടങ്ങളില്‍ അര്‍ത്ഥം കൊടുത്ത് വ്യാഖ്യാനിക്കുന്നതില്‍ ആശ്ചര്യപ്പെടുവാനില്ലല്ലോ. (കൂടുതല്‍ വിവരങ്ങള്‍ക്ക് സൂ: മുഅ്മിനൂന് ശേഷമുള്ള 2-10 വ്യാഖ്യാനക്കുറിപ്പു നോക്കുക.)

അവിവാഹിതര്‍ വിവാഹം കഴിക്കണമെന്ന് പറയാതെ, നിങ്ങള്‍ അവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കണമെന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇത് പ്രത്യേകം ഗൗനിക്കപ്പെടേണ്ടതാകുന്നു. മുസ്‌ലിംകളായ രക്ഷിതാക്കള്‍, കുടുംബത്തലവന്‍മാര്‍, നാട്ടുമൂപ്പന്മാര്‍, ഭരണകര്‍ത്താക്കള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ബാധ്യതയും കടപ്പാടും ഉണ്ടെന്നു ഇതു് കാണിക്കുന്നു. നടാടത്തെ വിവാഹത്തില്‍ ഈ ബാധ്യത വിശേഷിച്ചും ശക്തിപ്പെട്ടതാകുന്നു. അതുപോലെത്തന്നെ, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കാര്യവും കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. അടിമകളെക്കുറിച്ചു പറഞ്ഞപ്പോള്‍ ‘അവരിലുള്ള നല്ല ആളുകള്‍ക്ക്’ എന്നു പ്രത്യേകിപ്പിച്ച് പറഞ്ഞതുപോലെ, സ്വതന്ത്രന്മാരെപ്പറ്റി ഒന്നുംതന്നെ വിശേഷിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവിവാഹിതരായ എല്ലാ സ്വതന്ത്രന്‍മാരുടെ വിവാഹകാര്യവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നു വരുന്നു. മതനിഷ്ഠയും, സ്വഭാവഗുണവുമുള്ളവരെ വിവാഹത്തിന് തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളത് വാസ്തവംതന്നെ. പക്ഷേ, അല്ലാത്തവരെയും തീരെ പുറംതള്ളിക്കളയരുതെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടുന്നത്.

അവര്‍ ദരിദ്രന്‍മാരാകുന്നപക്ഷം, അല്ലാഹു തന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധന്യത നല്‍കും (إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ) എന്നു് തുടങ്ങിയ വാക്യം വളരെ അര്‍ത്ഥഗര്‍ഭമായതും, സത്യവിശ്വാസികള്‍ക്ക് പ്രോത്സാഹനവും മനസ്സമാധാനവും നല്‍കുന്നതുമാകുന്നു. വിവാഹം ചെയ്‌വാനും, ചെയ്യിക്കുവാനും, ചെയ്തുകൊടുപ്പാനും – എല്ലാംതന്നെ – ദാരിദ്ര്യം ഒരു തടസ്സമായി സാധാരണ കരുതപ്പെടുന്നു. അത്രയുമല്ല, വിവാഹം കഴിച്ചതു മുതല്‍ ഭാര്യാഭര്‍ത്താക്കളുടെ അഹോവൃത്തിക്കുള്ള ഒരു മാര്‍ഗ്ഗം – സമ്പത്തോ തൊഴിലോ – മുന്‍കൂട്ടി കണ്ടുവെച്ചിട്ടുവേണം വിവാഹം നടത്തുവാന്‍ എന്നും, അല്ലാത്തപക്ഷം അത് ആപല്‍ക്കരവും അനഭിലഷണീയവുമാണ് എന്നുമൊക്കെ പലരും കരുതുകയും, ഘോഷിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെയുള്ളവര്‍ക്ക് – അവര്‍ സത്യവിശ്വാസികളാണെങ്കില്‍ – ഈ വാക്യം തക്ക മറുപടി നല്‍കുന്നു. ദാരിദ്ര്യത്തെ ഇത്ര വലിയ ഭയങ്കരമായി കരുതുവാന്‍ കാരണം, ഒന്നുകില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലും വാഗ്ദാനത്തിലും വേണ്ടത്ര വിശ്വാസമില്ലായ്മയോ, അല്ലെങ്കില്‍ മനുഷ്യന്റെ ജീവിതോദ്ദേശ്യം സമ്പത്തും സൗഖ്യജീവിതവുമാണെന്ന ധാരണയോ ആയിരിക്കാം. മാമൂലുകള്‍ക്കും നാട്ടാചാരങ്ങള്‍ക്കും ഈ ധാരണയില്‍ പ്രത്യേകം പങ്കുണ്ടായിരിക്കും. വാസ്തവത്തില്‍, വിവാഹം കഴിക്കാതിരുന്നാല്‍ അതുകൊണ്ടുണ്ടാകുന്ന വിവിധതരം നാശങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, വിവാഹം കഴിച്ചിട്ട് ദാരിദ്ര്യംമൂലം ഉളവായേക്കുന്ന വിഷമങ്ങള്‍ കേവലം നിസ്സാരങ്ങളാണെന്നു കാണാം. സാമ്പത്തികനില നന്നായിക്കഴിഞ്ഞാല്‍ ജീവിതോദ്ദേശ്യം സഫലമായെന്നു കരുതുന്നവരുടെ ദൃഷ്ടിയില്‍, ധാര്‍മ്മികമൂല്യങ്ങള്‍ എത്രതന്നെ തകരാറിലായാലും വിരോധമുണ്ടാകുകയില്ലല്ലോ. എന്നാല്‍, ഇസ്‌ലാമിക ദൃഷ്ട്യാ കാര്യം മറിച്ചാണുള്ളത്. ലൈംഗികമായ അരാജകത്വത്തെക്കാള്‍, പട്ടിണിയുടെ കാഠിന്യത്തെ മുസ്‌ലിംകള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല.

കുടുംബം പുലര്‍ത്തുവാനുള്ള വസ്തുവകകകള്‍ ഇരിക്കട്ടെ, ഒരു ഇരുമ്പിന്റെ മോതിരം പോലും മഹ്ര്‍ (വിവാഹമൂല്യം) കൊടുപ്പാന്‍ സാധിക്കായ്ക നിമിത്തം സ്വന്തം നഗ്നത മറക്കുവാന്‍ ഉപയോഗിച്ച ഉടുതുണിയുടെ പകുതിഭാഗം മഹ്റിനായി മുറിച്ചു കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഒരു ദരിദ്രന് – ഇങ്ങിനെയുള്ള ദരിദ്രന്‍മാര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ടോ എന്ന് സംശയമാണ് – അയാള്‍ക്ക് മനപ്പാഠമുണ്ടായിരുന്ന ചില ഖുര്‍ആന്‍ വാക്യങ്ങള്‍ പഠിപ്പിച്ചുകൊടുത്താല്‍ മതിയെന്ന നിശ്ചയത്തിന്‍ മേലാണ്, നബി (صلّى الله عليه وسلّم) ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ചുകൊടുത്തത്. ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ള ഒരു പ്രസിദ്ധ സംഭവമത്രെ. ഇത്രയും ദരിദ്രനായ താന്‍ എങ്ങിനെ ഇവളുടെ ദിനവൃത്തി കഴിച്ചുകൂട്ടുമെന്ന്‍ നബി (صلّى الله عليه وسلّم) തിരുമേനി അദ്ദേഹത്തോടു അന്വേഷിക്കുകയോ, ആ ദരിദ്രരായ ദമ്പതിമാര്‍ പട്ടിണിമൂലം നശിച്ചുപോകയോ ചെയ്തതായി അറിയപ്പെടുന്നില്ല. എന്നാല്‍, വിവാഹത്തിന്റെ ഉദ്ദേശ്യം ചാരിത്ര സംരക്ഷണമായിരിക്കണം. ഓരോരുത്തനും തന്റെ കഴിവനുസരിച്ച് ഏതെങ്കിലും ഉപജീവനമാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. കഴിവിനപ്പുറമുള്ളതില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യണം. ഇങ്ങിനെയുള്ളവര്‍ക്ക് വിവാഹം ചെയ്‌വാന്‍ ദാരിദ്ര്യം തടസ്സമായിരിക്കയില്ല. നബി (صلّى الله عليه وسلّم) പറയുന്നത് നോക്കുക:-

ثَلاثَةٌ حَقٌّ عَلَى اللَّهِ عَوْنُهُمُ : وَالنَّاكِحُ يُرِيدُ الْعَفَافَ، وَالْمُكَاتَبُ يُرِيدُ الأَدَاءَ،الْمُجَاهِدُ فِي سَبِيلِ اللَّهِ – أحمد والترمذي زالنسائي وابن ماجة

(സാരം: മൂന്നു കൂട്ടരേ സഹായിക്കുന്നത് അല്ലാഹുവിന്റെമേല്‍ ബാധ്യതയുള്ളതാണ്. ചാരിത്ര ശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും, (മോചനമൂല്യം) കൊടുത്തുതീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു സ്വാതന്ത്ര്യക്കച്ചീട്ടെഴുത്തുന്ന അടിമയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പടയെടുക്കുന്നവനും). അബൂബക്കര്‍ (رضي الله عنه) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബീഹാതീം (رضي الله عنه) ഉദ്ധരിക്കുന്നു: ‘അല്ലാഹു നിങ്ങളോട് വിവാഹത്തെക്കുറിച്ചു കല്‍പിച്ചതില്‍ നിങ്ങള്‍ അവനെ അനുസരിക്കുവിന്‍. എന്നാല്‍, ധന്യതയെ (ഐശ്വര്യത്തെ)ക്കുറിച്ച് അവന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നതാണ്.’ (أَطِيعُوا اللَّهَ فِيمَا أَمَرَكُمْ بِهِ مِنَ النِّكَاحِ ؛ يُنْجِزْ لَكُمْ مَا وَعَدَكُمْ مِنَ الْغِنَى – ابن أبي حاتم)

ഇത്രയും പറഞ്ഞതുകൊണ്ട്, ദരിദ്രനായ ഒരാള്‍ വിവാഹം കഴിച്ചാലുടനെ അയാള്‍ ധനികനായിത്തീരുമെന്ന് ധരിക്കേണ്ടതില്ല. ഏതെങ്കിലും വിധേന അത്യാവശ്യം കഴിച്ചുകൂട്ടുവാനുള്ള ഒരു മാര്‍ഗ്ഗം അല്ലാഹു അവന് തുറന്നു കൊടുക്കും, വിവാഹം കഴിച്ചതുകൊണ്ട്‌ അവന്‍ എന്നേക്കും ദരിദ്രനായി കഷ്ടപ്പെടേണ്ടിവരുമെന്ന ആശങ്ക ഒരിക്കലും ഉണ്ടാവരുത് എന്ന് സമാധാനിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. വിവാഹം കഴിച്ചതിനുശേഷം ദാരിദ്ര്യം നീങ്ങി സുഖജീവിതം അനുഭവിക്കുന്നവരെയും, വിവാഹം കഴിക്കാതിരുന്നിട്ടും ദാരിദ്ര്യം വേറിട്ടുപോകാത്തവരെയും, സമ്പല്‍സമൃദ്ധിയില്‍ ആറാടികൊണ്ടിരിക്കെ നടത്തപ്പെട്ട വിവാഹത്തിനുശേഷം പട്ടിണിപ്പരിശകളായിത്തീര്‍ന്ന ഭാര്യാഭര്‍ത്താക്കളെയും നാം കാണാറുള്ളതാണ്. നബി (صلّى الله عليه وسلّم) പറഞ്ഞതെത്ര വാസ്തവം! അവിടുന്ന് പറയുന്നു:-

لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ – متفق

സാരം: ധനം എന്നത് വിഭവങ്ങളുടെ ആധിക്യം കൊണ്ടുള്ളതല്ല. പക്ഷേ, മനസ്സിന്റെ ധന്യതയാണ്‌ ധനം. (ബു; മു). ധാരാളം സമ്പാദ്യവും, മറ്റു സുഖസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും പല കാര്യത്തിനും അന്യന്മാരെ ആശ്രയിച്ചുകൊണ്ടും, മനസ്സുഖമില്ലാതെയും കഴിഞ്ഞുകൂടുന്ന ധനികന്‍മാരെക്കാള്‍ ഭാഗ്യവാന്‍മാര്‍, അല്‍പമാത്രമുള്ളതില്‍ സംതൃപ്തിയോടെ കഴിഞ്ഞുകൂടുന്നവരാണെന്ന് പറയേണ്ടതില്ല. എനി, വിവാഹം കഴിക്കുവാന്‍ സാധിക്കാതെ വരുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-

24:33

  • وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱلَّذِينَ يَبْتَغُونَ ٱلْكِتَـٰبَ مِمَّا مَلَكَتْ أَيْمَـٰنُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِىٓ ءَاتَىٰكُمْ ۚ وَلَا تُكْرِهُوا۟ فَتَيَـٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعْدِ إِكْرَٰهِهِنَّ غَفُورٌ رَّحِيمٌ ﴾٣٣﴿
  • വിവാഹം (ചെയ്യുവാനുള്ള സൗകര്യം) ലഭിക്കാത്തവര്‍ – അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതുവരെ – ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിച്ചു കൊള്ളട്ടെ! നിങ്ങളുടെ വലങ്കൈകള്‍ ഉടമയാക്കിയവരില്‍ (സ്വാതന്ത്ര്യക്കച്ചീട്ട്) എഴുതിക്കൊടുപ്പാനാവശ്യപ്പെടുന്നവര്‍ – അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു അറിയാമെങ്കില്‍ – നിങ്ങളവര്‍ക്കു എഴുതിക്കൊടുത്തുകൊള്ളുവിന്‍. നിങ്ങള്‍ക്ക് അല്ലാഹു തന്നിട്ടുള്ളതായ അവന്റെ സ്വത്തില്‍നിന്നും നിങ്ങള്‍ അവര്‍ക്കു കൊടു(ത്തു സഹായി)ക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ (അടിമകളായ) യുവതികളെ – അവര്‍ ചാരിത്ര്യശുദ്ധിയെ ഉദ്ദേശിക്കുന്നപക്ഷം – നിങ്ങള്‍ക്കു ഐഹിക ജീവിത വിഭവം ലഭിക്കുവാനായി തോന്നിയവാസവൃത്തിക്കു നിര്‍ബ്ബന്ധിക്കരുത്. ആരെങ്കിലും, അവരെ (അതിനു) നിര്‍ബ്ബന്ധിച്ചു ചെയ്യിക്കുന്നതായാല്‍, അവരെ നിര്‍ബ്ബന്ധിച്ചതിനുശേഷം അല്ലാഹു നിശ്ചയമായും (ആ നിര്‍ബ്ബന്ധിക്കപ്പെട്ട സ്ത്രീകള്‍ക്കു) പൊറുത്തുകൊടുക്കുന്നവനും, കരുണചെയ്യുന്നവനുമാകുന്നു.
  • وَلْيَسْتَعْفِفِ ചാരിത്യ്രം സംരക്ഷിച്ചുകൊള്ളട്ടെ, മാനം കാത്തുകൊള്ളട്ടെ الَّذِينَ لَا يَجِدُونَ ലഭിക്കാത്തവര്‍ نِكَاحًا വിവാഹത്തെ, (വിവാഹത്തിനുള്ള വക) حَتَّىٰ يُغْنِيَهُمُ അവര്‍ക്കു ധന്യത നല്‍കുന്നതുവരെ, അവര്‍ക്കു ഐശ്വര്യം കൊടുക്കുന്നതുവരെ اللَّـهُ അല്ലാഹു مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَالَّذِينَ يَبْتَغُونَ ആവശ്യപ്പെടുന്നവര്‍ الْكِتَابَ എഴുത്തു, എഴുതികൊടുക്കുവാന്‍ مِمَّا مَلَكَتْ ഉടമയാക്കിയവരില്‍നിന്നു أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ فَكَاتِبُوهُمْ നിങ്ങളവര്‍ക്കു എഴുതി (കച്ചീട്ടെഴുതി) ക്കൊടുക്കുവിന്‍ إِنْ عَلِمْتُمْ നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളറിഞ്ഞാല്‍ فِيهِمْ അവരില്‍ خَيْرًا നന്‍മ, വല്ലനന്മയും (ഉള്ളതായി) وَآتُوهُم അവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ مِّن مَّالِ اللَّـهِ അല്ലാഹുവിന്റെ സ്വത്തില്‍നിന്നു الَّذِي آتَاكُمْ അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ളതായ وَلَا تُكْرِهُوا നിങ്ങള്‍ നിര്‍ബ്ബന്ധിക്കരുതു, നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിക്കരുതു فَتَيَاتِكُمْ നിങ്ങളുടെ യുവതികളെ (അടിമകളെ) عَلَى الْبِغَاءِ തോന്നിയവാസവൃത്തിക്കു, തെമ്മാടിത്വത്തിനു إِنْ أَرَدْنَ അവര്‍ ഉദ്ദേശിക്കുന്നപക്ഷം تَحَصُّنًا ചാരിത്രശുദ്ധി, പാതിവൃത്യം, മാനസംരക്ഷണം لِّتَبْتَغُوا നിങ്ങള്‍ക്കു ലഭിക്കുവാനായി, നിങ്ങള്‍ തേടുന്നതിനായി عَرَضَ الْحَيَاةِ ജീവിതത്തിന്റെ വിഭവത്തെ (വസ്തുക്കളെ) الدُّنْيَا ഐഹികമായ, ഇഹത്തിലെ وَمَن يُكْرِههُّنَّ ആരെങ്കിലും അവരെ നിര്‍ബ്ബന്ധിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു مِن بَعْدِ إِكْرَاهِهِنَّ അവരെ നിര്‍ബ്ബന്ധിച്ചതിനു ശേഷം غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണചെയ്യുന്നവനാണ്

24:34

  • وَلَقَدْ أَنزَلْنَآ إِلَيْكُمْ ءَايَـٰتٍ مُّبَيِّنَـٰتٍ وَمَثَلًا مِّنَ ٱلَّذِينَ خَلَوْا۟ مِن قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِينَ ﴾٣٤﴿
  • തീര്‍ച്ചയായും, (നിങ്ങള്‍ക്കാവശ്യമായതു) വ്യക്തമാക്കിത്തരുന്ന പല ലക്ഷ്യങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരില്‍നിന്നുള്ള ഉദാഹരണ (പാഠ)വും, ഭയഭക്തരായ ആളുകള്‍ക്കു (വേണ്ടുന്ന) ഉപദേശവും നാം നിങ്ങള്‍ക്കു ഇറക്കിത്തന്നിട്ടുണ്ട്.
  • وَلَقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കു آيَاتٍ പല ദൃഷ്ടാന്തങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കിത്തരുന്ന, വ്യക്തങ്ങളായ وَمَثَلًا ഉദാഹരണവും, ഉപമയും مِّنَ الَّذِينَ خَلَوْا കഴിഞ്ഞുപോയവരില്‍ നിന്നു مِن قَبْلِكُمْ നിങ്ങള്‍ക്കുമുമ്പ് وَمَوْعِظَةً ഉപദേശവും, സദുപദേശവും لِّلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു

ആദ്യത്തെ ആയത്തില്‍ പ്രധാനമായും അഞ്ച് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്: 1). വിവാഹം കഴിപ്പാന്‍ സാധിക്കാതെ വരുന്നവര്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു അതിന് സാധ്യത ഉണ്ടാകുന്നതുവരെ ക്ഷമ കൈകൊണ്ട് തങ്ങളുടെ ചാരിത്രശുദ്ധിക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടതാകുന്നു. ‘വിവാഹത്തിനു സൗകര്യം ലഭിക്കാത്തവര്‍’ (الَّذِينَ لَا يَجِدُونَ نِكَاحًا) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, ‘മഹ്ര്‍’ കൊടുപ്പാന്‍ കഴിയാത്തവരാണെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. മഹ്ര്‍ കൊടുപ്പാന്‍ കഴിയുമെന്നിരുന്നാല്‍ തന്നെയും, മറ്റു കാരണങ്ങളാല്‍ വിവാഹം ചെയ്‌വാന്‍ തരപ്പെടാതെ വന്നേക്കാമെന്ന് പറയേണ്ടതില്ല. അങ്ങിനെയുള്ളവര്‍ക്കും ഈ ഉപദേശം ബാധകമാണ്. ചാരിത്ര ശുദ്ധിക്ക് ഭംഗം നേരിട്ടേക്കുമോ എന്ന് സ്വയം ഭയപ്പെടുന്നവര്‍ക്ക്‌ നബി (صلّى الله عليه وسلّم) നല്‍കുന്ന ഉപദേശം ഇപ്രകാരമാകുന്നു:

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ- متفق

സാരം: ഹേ, യുവാക്കളുടെ കൂട്ടമേ! നിങ്ങളില്‍ ആര്‍ക്ക് വിവാഹം ചെയ്‌വാന്‍ കഴിവുണ്ടോ അവന്‍ വിവാഹം ചെയ്തുകൊള്ളട്ടെ. കാരണം, അത് (വിരോധിക്കപ്പെട്ട നോട്ടത്തില്‍ നിന്ന്) ദൃഷ്ടിയെ താഴ്ത്തിക്കളയുന്നതും, ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുന്നതുമാകുന്നു. ആര്‍ക്കെങ്കിലും, കഴിവില്ലാതെ വരുന്നപക്ഷം, അവന്‍ നോമ്പ് പിടിച്ചുകൊള്ളട്ടെ. എന്നാല്‍ അത് അവന് രക്ഷാമാര്‍ഗ്ഗമായിരിക്കും. (ബു; മു). സൂറത്തുന്നിസാഅ് 25ല്‍ സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവര്‍ അടിമസ്ത്രീകളെ വിവാഹം കഴിച്ചുകൊള്ളുവാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതും സാധിക്കാതെ വരുമ്പോഴത്തെ സ്ഥിതിയാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം. വിവാഹത്തിന് ആവശ്യം നേരിടുകയും, ഒരു വിധത്തിലും അതു സാധ്യമാകാതെ വരികയും ചെയ്യുന്നവരോട് ക്ഷമ കൈകൊള്ളുവാന്‍ കല്‍പിക്കുന്നതോടൊപ്പം, അങ്ങിനെ ചെയ്‌താല്‍ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അവര്‍ക്കത് വഴിയെ സാധ്യമായേക്കുമെന്നു ഒരു വാഗ്ദാനവും കൂടി ഈ ആയത്തില്‍ അടങ്ങിയിരിക്കുന്നു.

2) സ്വതന്ത്രരാകുവാന്‍ ആഗ്രഹിക്കുന്ന അടിമകള്‍ ഒരു നിശ്ചിത കാലത്തില്‍ ഒരു നിശ്ചിത സംഖ്യ മോചനമൂല്യമായി കൊടുത്തുതീര്‍ക്കുന്ന പക്ഷം സ്വാതന്ത്ര്യം നല്‍കാമെന്നു യജമാനനും അടിമയും തമ്മില്‍ ചെയ്യുന്ന കരാറിനു مكاتبة (സ്വാതന്ത്ര്യക്കച്ചീട്ട്) എന്നു പറയുന്നു. ഒരു അടിമ ഈ ആവശ്യം ഉന്നയിച്ചാല്‍, അത് ചെയ്തുകൊടുക്കണമെന്നാണ് ഈ ആയത്ത് ശാസിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ അടിമത്തം ഇല്ലാതാക്കി അടിമകളെ സ്വതന്ത്രരാക്കി വിടുവാന്‍ ഇതുപോലെ വേറെയും പലപല സന്ദര്‍ഭങ്ങളും, നിയമങ്ങളും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തില്‍ പിടിച്ച് അടിമയാക്കപ്പെട്ടവരും നിയമാനുസൃതമായ മറ്റു രൂപത്തില്‍ കൈവശത്തിലിരിക്കുന്ന അടിമകളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ‘അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കറിയാമെങ്കില്‍’ (إِنْ عَلِمْتُمْ فِيهِمْ خَيْرًا) എന്ന നിബന്ധന കേവലം വിപുലാര്‍ത്ഥത്തിലുള്ളതാകുന്നു. കൊടുത്തുവീട്ടാന്‍ നിശ്ചയിച്ച സംഖ്യ അടച്ചു തീര്‍ക്കുവാനുള്ള സന്നദ്ധതയും സൗകര്യവും മാത്രമല്ല, സ്വാതന്ത്ര്യക്കച്ചീട്ട് ആവശ്യപ്പെടുന്നവന്റെ പൊതുനന്മയും കൂടി അതില്‍ പരിഗണിക്കേണ്ടതുണ്ട്.

3) അങ്ങിനെയുള്ള അടിമകള്‍ക്ക് അവരുടെ കച്ചീട്ടിലെ നിശ്ചയപ്രകാരം മോചിതരാകുന്നത്തിനും, അവരുടെ വിഷമതകള്‍ തീര്‍ക്കുന്നതിനും ധനസഹായം ചെയ്യുമെന്ന് യജമാനന്‍മാരടക്കം കഴിവുള്ള എല്ലാവരോടും തുടര്‍ന്നു കല്‍പിക്കുന്നു. നിശ്ചയിച്ച സംഖ്യയില്‍ ഇളവുചെയ്തും ജോലികള്‍ സൗകര്യപ്പെടുത്തിക്കൊടുത്തും മറ്റും യജമാനന്‍മാര്‍ക്ക് ഈ കല്‍പന സ്വീകരിക്കാവുന്നതാണ്. സ്വത്തുക്കളെല്ലാം വാസ്തവത്തില്‍ അല്ലാഹുവിന്റെതാകുന്നു. അവന്‍ ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാനായി അത് ചിലരുടെ കൈകളില്‍ അനാമത്ത് വെച്ചിരിക്കുകയാണ്. കൈവശക്കാരന്റെ ഇഷ്ടത്തിനൊത്ത്‌ മാത്രം ചിലവാക്കുവാനുള്ളതല്ല. സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു കല്‍പിക്കുന്ന പ്രകാരം അത് വിനിയോഗിക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ ചെയ്യുന്ന പക്ഷം അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കുകയും, വീണ്ടും പകരം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. ആകയാല്‍ സ്വത്ത് കൈവശമുള്ളവര്‍ അവരെ സഹായിക്കുന്നതില്‍ പിന്നോക്കം വെക്കുവാന്‍ പാടില്ല എന്നൊക്കെയാണ് مَّالِ اللَّـهِ الَّذِي آتَاكُمْ (അല്ലാഹു നിങ്ങള്‍ക്ക് തന്നിട്ടുള്ള അവന്റെ സ്വത്ത്) എന്ന പ്രയോഗത്തില്‍ അടങ്ങിയ സൂചനകള്‍.

4) അടിമ സ്ത്രീകള്‍ ചാരിത്രദൂഷ്യം ചെയ്‌വാന്‍ ഇഷ്ടപ്പെടാതിരിക്കെത്തന്നെ, അവര്‍ മൂലം ഐഹികമായ വരുമാനങ്ങള്‍ കരസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യഭിചാരം പോലെയുള്ള നീചവൃത്തികള്‍ ചെയ്‌വാന്‍ ചില യജമാനന്‍മാര്‍ അവരുടെ അടിമകളെ നിര്‍ബ്ബന്ധിക്കരുത്. പ്രസ്തുത സ്ത്രീകള്‍ സ്വയംതന്നെ അതിന് അനുകൂലികളാണെങ്കില്‍ അതിന് നിര്‍ബ്ബന്ധിക്കാമെന്നോ, അനുവദിക്കാമെന്നോ ഇതില്‍നിന്ന് വ്യംഗ്യാര്‍ത്ഥം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ഐഹികലാഭം ഉദ്ദേശിക്കുന്നില്ലെങ്കില്‍ അങ്ങിനെ ചെയ്യാമെന്നും അര്‍ത്ഥമില്ല. വ്യഭിചാരാദി ദുര്‍വൃത്തികളെ കഴിയുന്നത്ര തടയുന്നത് ഓരോ മുസ്ലിമിന്റെയും കടമയാണ്. എന്നിരിക്കെ അതിന് നിര്‍ബ്ബന്ധിക്കുന്നതു പോകട്ടെ, മനസ്സുകൊണ്ട് അനുകൂലിക്കാന്‍പോലും പാടില്ലാത്തതാണ്. അവനവന്റെ ഉത്തരവാദിത്വത്തിലും, ചൊല്പടിയിലും ഇരിക്കുന്ന സ്ത്രീകളെ അതിനു നിര്‍ബ്ബന്ധിക്കുക അതും തുച്ഛമായ ഭൗതിക വരുമാനം മോഹിച്ചു കൊണ്ടായിരിക്കുക, ഇതിലേറെ നിന്ദ്യവും, നികൃഷ്ടവുമായ മനസ്ഥിതി മറ്റെന്താണ്?! ഇതാണ് ഇവിടെ അക്ഷേപത്തിന് വിഷയമായിരിക്കുന്നത്. ഈ ആക്ഷേപം ഈ രൂപത്തില്‍ അവതരിക്കുവാന്‍ കാരണം ‘ജാഹിലിയ്യാ’ കാലത്ത് (ഇസ്ലാമിന്ന്‍ മുമ്പ്) ചില യജമാനന്‍മാര്‍ അവരുടെ അടിമകളെ ഇപ്രകാരം വ്യഭിചാരശാല നടത്തുവാന്‍ നിര്‍ബ്ബന്ധിച്ചിരുന്നതാകുന്നു. പലരും അങ്ങിനെ ചെയ്തിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കപടവിശ്വാസികളില്‍ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ രണ്ട് അടിമ സ്ത്രീകളെ അതിന്ന്‍ നിര്‍ബ്ബന്ധിക്കുകയും അവര്‍ നബി (صلّى الله عليه وسلّم) യോട് സങ്കടം ബോധിപ്പിക്കുകയും, അതിനെത്തുടര്‍ന്ന് ഈ വചനം അവതരിക്കുകയും ചെയ്തു എന്ന് മുസ്‌ലിം (رحمه الله) അബൂദാവൂദ് (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍നിന്ന് ആയത്തിന്റെ ഉദ്ദേശ്യം കൂടുതല്‍ സ്പഷ്ടമാകുന്നതാണല്ലോ.

5) നിഷ്ഠൂരബുദ്ധികളായ യജമാനന്‍മാരുടെ നിര്‍ബ്ബന്ധം മൂലം ആ പാവങ്ങള്‍ വല്ല നീചപ്രവൃത്തിയും ചെയ്തുപോകുന്ന പക്ഷം, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുമെന്നും, അവന്‍ കരുണാനിധിയാണെന്നും അല്ലാഹു അവര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു. ഒഴിഞ്ഞുമാറാന്‍ സാധിക്കാത്ത വിധമുള്ള നിര്‍ബ്ബന്ധങ്ങള്‍ക്ക് വിധേയമായി ചെയ്യപ്പെടുന്ന തെറ്റുകുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുകയില്ല എന്നത് അല്ലാഹു നമുക്ക് നല്‍കിയിട്ടുള്ള ഒരു അനുഗ്രഹമത്രെ.

ഇങ്ങിനെ, നമ്മുടെ നന്മക്കും വിജയത്തിനും ആവശ്യമായ എല്ലാ നിയമനിര്‍ദ്ദേശങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും, ഉദാഹരണ പാഠങ്ങളും, സദുപദേശങ്ങളും ഈ ഖുര്‍ആന്‍ മുഖേന അല്ലാഹു വിവരിച്ചു തന്നിരിക്കുന്നു. അതിമഹത്തായ ഈ അനുഗ്രഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് 34-ാം വചനം ചെയ്യുന്നത്.

തുടര്‍ന്നുകൊണ്ട് അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ഉപമ വിവരിക്കുന്നു. ഓരോ മനുഷ്യനും തന്റെ ഈമാന്‍, ബുദ്ധി, ചിന്താശക്തി, അറിവ് എന്നിവയുടെ തോതനുസരിച്ച് – അകംകണ്ണുകൊണ്ടും പുറംകണ്ണുകൊണ്ടും – കണ്ടറിയാന്‍ കഴിയുന്ന നിത്യവും അനര്‍ഘവുമായ ആ പ്രാകാശത്തിന്റെ ഉദാഹരണചിത്രം ഹൃദയസാന്നിദ്ധ്യത്തോടുകൂടി ചിന്തിച്ചു വായിക്കുക:-

വിഭാഗം – 5

24:35

  • ٱللَّهُ نُورُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَـٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَـٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾٣٥﴿
  • അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ (വിളക്കു വെക്കുവാനുള്ള) ഒരു മാടംപോലെയാകുന്നു; അതില്‍ ഒരു വിളക്കുണ്ട്; വിളക്കാകട്ടെ, ഒരു സ്ഫടികത്തിലാകുന്നു; സ്ഫടികമാകട്ടെ, അതൊരു രത്നമയമായ (പ്രശോഭിത) നക്ഷത്രംപോലെയിരിക്കുന്നു! അനുഗ്രഹീതമായ ഒരു വൃക്ഷത്തില്‍ നിന്നു് – പൗരസ്ത്യവുമല്ല, പാശ്ചാത്യവുമല്ലാത്ത ഒലീവുവൃക്ഷത്തില്‍നിന്നു(ള്ള എണ്ണയാല്‍) – അതു കത്തിക്കപ്പെടുന്നു; അതിന്റെ [വൃക്ഷത്തിന്റെ] എണ്ണ – അതിനെ തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍പോലും -(സ്വയം) വെളിച്ചം നല്‍കുമാറാകുന്നതാണ്!-
    (അങ്ങിനെ) പ്രകാശത്തിനുമേല്‍ പ്രകാശം! അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു. അല്ലാഹു ജനങ്ങള്‍ക്കു ഉപമകളെ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനുമാണ്‌.
  • اللَّـهُ അല്ലാഹു نُورُ السَّمَاوَاتِ ആകാശങ്ങളുടെ പ്രകാശമാകുന്നു وَالْأَرْضِ ഭൂമിയുടെയും مَثَلُ نُورِهِ അവന്റെ പ്രകാശത്തിന്റെ ഉപമ كَمِشْكَاةٍ ഒരു മാടം (ചുമര്‍ പൊത്തു) പോലെയാണ് فِيهَا അതിലുണ്ടു مِصْبَاحٌ ഒരു വിളക്കു الْمِصْبَاحُ വിളക്കു فِي زُجَاجَةٍ ഒരു സ്ഫടികത്തിലാണ്, പളുങ്കിലാണ് الزُّجَاجَةُ പളുങ്കു كَأَنَّهَا كَوْكَبٌ അതു ഒരു നക്ഷത്രംപോലെയിരിക്കുന്നു دُرِّيٌّ രത്നമയമായ, രത്നം പോലെയുള്ള, മുത്തുമയമായ يُوقَدُ അതു കത്തിക്കപ്പെടുന്നു مِن شَجَرَةٍ ഒരു മരത്തില്‍നിന്നു, ഒരു വൃക്ഷത്താല്‍ مُّبَارَكَةٍ അനുഗ്രഹീതമായ زَيْتُونَةٍ അതായതു ഒരു സൈത്തൂന്‍ (ഒലീവു) മരത്തില്‍നിന്നു لَّا شَرْقِيَّةٍ പൗരസ്ത്യമല്ലാത്ത, കിഴക്കുള്ളതല്ലാത്ത وَلَا غَرْبِيَّةٍ പാശ്ചാത്യവുമല്ലാത്ത, പടിഞ്ഞാറുള്ളതുമല്ലാത്ത يَكَادُ ആകുമാറാകും زَيْتُهَا അതിന്റെ എണ്ണ يُضِيءُ വെളിച്ചം നല്‍കും, ശോഭിക്കു(മാറാകും) وَلَوْ لَمْ تَمْسَسْهُ അതിനെ സ്പര്‍ശിച്ചിട്ടില്ലെങ്കിലും نَارٌ തീ, അഗ്നി نُّورٌ പ്രകാശം عَلَىٰ نُورٍ പ്രകാശത്തിനുമേല്‍, പ്രകാശത്തില്‍ കൂടി يَهْدِي اللَّـهُ അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു لِنُورِهِ അവന്റെ പ്രകാശത്തിലേക്കു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَضْرِبُ اللَّـهُ അല്ലാഹു വിവരിച്ചുകൊടുക്കയും ചെയ്യുന്നു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ لِلنَّاسِ ജനങ്ങള്‍ക്കു, മനുഷ്യര്‍ക്കു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്

24:36

  • فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ ﴾٣٦﴿
  • ചില വീടുകളിലാകുന്നു, അതു്; അവ ഉയര്‍ത്തപ്പെടുവാനും, അവയില്‍വെച്ച് തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു (-അങ്ങിനെയുള്ള വീടുകളിലാണ് ആ വിളക്കുള്ളത്) അവയില്‍ വെച്ച് രാവിലെയും, സന്ധ്യാസമയങ്ങളിലും അവന് മഹത്വപ്രകീര്‍ത്തനം [തസ്ബീഹ്] ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു; –
  • فِي بُيُوتٍ ചില വീടുകളിലാണ് أَذِنَ اللَّـهُ അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു أَن تُرْفَعَ അവ ഉയര്‍ത്തപ്പെടുവാന്‍ وَيُذْكَرَ സ്മരിക്കപ്പെടുവാനും, കീര്‍ത്തനം ചെയ്യപ്പെടുവാനും فِيهَا അവയില്‍വെച്ചു اسْمُهُ തന്റെ നാമം يُسَبِّحُ തസ്ബീഹ് (മഹത്വപ്രകീര്‍ത്തനം) ചെയ്യപ്പെടുന്നു لَهُ അവന്നു فِيهَا അവയില്‍വെച്ചു بِالْغُدُوِّ രാവിലെ, കാലത്തു وَالْآصَالِ സന്ധ്യാസമയങ്ങളിലും, വൈകുന്നേരവും

24:37

  • رِجَالٌ لَّا تُلْهِيهِمْ تِجَـٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَـٰرُ ﴾٣٧﴿
  • ചില ആളുകള്‍; അല്ലാഹുവിന്റെ സ്മരണ, നമസ്കാരം നിലനിറുത്തല്‍, സക്കാത്ത് കൊടുക്കല്‍ എന്നിവയില്‍ നിന്ന് കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അവരെ മിനക്കെടുത്തുകയില്ല! (അങ്ങിനെയുള്ളവരാണ് തസ്ബീഹ് നടത്തുന്നത്;)- ഹൃദയങ്ങളും, ദൃഷ്ടികളും അവതാളത്തിലായിപ്പോകുന്ന ഒരു ദിവസത്തെ [ഖിയാമത്തുനാളിനെ] അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു-;
  • رِجَالٌ ചില പുരുഷന്‍മാര്‍, ആളുകള്‍ لَّا تُلْهِيهِمْ അവരെ മിനക്കെടുത്തുക (ശ്രദ്ധവിടുത്തുക)യില്ല تِجَارَةٌ കച്ചവടം (ആകട്ടെ) وَلَا بَيْعٌ വ്യാപാരവും ഇല്ല, വ്യാപാരമാകട്ടെ (ഇല്ല) عَن ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയില്‍നിന്നു وَإِقَامِ الصَّلَاةِ നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും وَإِيتَاءِ الزَّكَاةِ സകാത്തു കൊടുക്കുന്നതില്‍ നിന്നും يَخَافُونَ അവര്‍ ഭയപ്പെടുന്നു يَوْمًا ഒരു ദിവസത്തെ تَتَقَلَّبُ അവതാളത്തിലാകുന്നു, മറിഞ്ഞുപോകുന്നു فِيهِ അതില്‍ الْقُلُوبُ ഹൃദയങ്ങള്‍ وَالْأَبْصَارُ ദൃഷ്ടികളും, കണ്ണുകളും

24:38

  • لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا عَمِلُوا۟ وَيَزِيدَهُم مِّن فَضْلِهِۦ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴾٣٨﴿
  • അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നല്ലതിന് അല്ലാഹു അവര്‍ക്കു പ്രതിഫലം നല്‍കുവാനും, അവന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കു വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയത്രെ (അവരതു ചെയ്യുന്നത്). അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ കണക്കില്ലാതെ കൊടുത്തരുളുന്നതാകുന്നു.
  • لِيَجْزِيَهُمُ അവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടി اللَّـهُ അല്ലാഹു أَحْسَنَ വളരെ നല്ലതിന്നു مَا عَمِلُوا അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ وَيَزِيدَهُم അവര്‍ക്കു അവന്‍ വര്‍ദ്ധിപ്പിക്കുവാനും مِّن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍, അനുഗ്രഹത്തില്‍നിന്നു وَاللَّـهُ അല്ലാഹു يَرْزُقُ അവന്‍ കൊടുത്തരുളുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ കണക്കില്ലാതെ

مِشْكَاة (മാടം) കൊണ്ട് ഉദ്ദേശ്യം ചുവരുകളിലും മറ്റും തിരിവിളക്കുകള്‍ വെക്കുന്നതിന് ഉണ്ടാക്കപ്പെടുന്ന പൊത്താകുന്നു. പരിഷ്കരിച്ച മണ്ണെണ്ണ വിളക്കുകളും, വൈദ്യുത വിളക്കുകളുമെല്ലാം നടപ്പില്‍ വരുന്നതിനു മുമ്പ്, കാറ്റുമൂലം വിളക്ക് കെട്ടുപോകാതിരിപ്പാനും, വെളിച്ചം ശരിക്ക് കാണുവാനുമായിരുന്നു ഇവ ഉണ്ടാക്കപ്പെട്ടിരുന്നത്. ‘പൗരസ്ത്യവും, പാശ്ചാത്യവുമല്ലാത്ത’ – അല്ലെങ്കില്‍ കിഴക്കും പടിഞ്ഞാറുമുള്ളതല്ലാത്ത ‘ഒലീവ്’ (زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ) എന്ന് പറഞ്ഞതിനെ പണ്ഡിതന്‍മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചു കാണുന്നു. പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത സീനാ പ്രദേശങ്ങളില്‍ വളരുന്നത്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വെയില്‍ കൊള്ളാവുന്ന സ്ഥലത്തുള്ളത്, സാധാരണ നാടുകളിലൊന്നും കാണപ്പെടാത്ത തരത്തിലുള്ളത്, എന്നിങ്ങിനെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടുകാണാം. ഏതഭിപ്രായം എടുത്താലും ശരി, അസാധാരണവും ഉയര്‍ന്ന ജാതിയുമായ ഒരു തരം സൈത്തൂന്‍ (ഒലീവ് മരത്തില്‍) നിന്ന് എടുക്കപ്പെടുന്ന വിശേഷതരം എണ്ണകൊണ്ടാണ് ആ വിളക്ക് കത്തിക്കപ്പെടുന്നത് എന്ന് സാരമാകുന്നു. ‘ഉയര്‍ത്തപ്പെടുവാനും തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു അനുവാദം നല്‍കിയ വീടുകള്‍’ എന്ന് പറഞ്ഞത് അല്ലാഹുവിന്റെ പള്ളികളാണ്. അവ വന്ദിക്കപ്പെടേണ്ടതും, അല്ലാഹുവിന്റെ ‘ദിക്റി’നു വേണ്ടി സ്ഥാപിക്കപ്പെട്ടതുമാണല്ലോ.

ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കുവാനും, കണ്ണുള്ളവര്‍ക്ക് കാണുവാനും, കാതുള്ളവര്‍ക്ക് കേള്‍ക്കുവാനും സത്യാന്വേഷികള്‍ക്ക് കാര്യം മനസ്സിലാക്കുവാനും, ഭാഗ്യവാന്‍മാര്‍ക്ക് വിജയം സിദ്ധിക്കുവാനും മതിയായ പ്രകൃതിദൃഷ്ടാന്തങ്ങള്‍, ദിവ്യലക്ഷ്യങ്ങള്‍, വേദപ്രമാണങ്ങള്‍, പ്രവാചകാദ്ധ്യാപനങ്ങള്‍ ആദിയായവ മുഖേന ആകാശഭൂമിയിലുള്ളവര്‍ക്കെല്ലാം സത്യപ്രകാശം നല്‍കിയവന്‍ അല്ലാഹുവത്രെ. ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്ന് സന്മ്മാര്‍ഗ്ഗത്തിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരാജയത്തില്‍നിന്ന് വിജയത്തിലേക്കും, അജ്ഞാനാന്ധകാരത്തില്‍ നിന്ന് വിജ്ഞാന  വെളിച്ചത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും വെളിച്ചം നല്‍കുന്ന പ്രകാശം അല്ലാഹുവിന്റേതത്രെ. ശരീരത്തിനും, ആത്മാവിനും, മനസ്സിനും, കണ്ണിനും വെളിച്ചം നല്‍കുന്നതും ആ പ്രകാശം തന്നെ. സകലചരാചരങ്ങള്‍ക്കും അതതിന്റെ ആകൃതവും പ്രാകൃതവുമായ സവിശേഷതകളിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വെളിച്ചവും അവനില്‍നിന്നുതന്നെ. സൂര്യനും, സൂര്യനെ വെല്ലുന്ന കോടാനുകോടി നക്ഷത്രലോകങ്ങള്‍ക്കും വെളിച്ചം നല്‍കുന്നതും, പരമാണുവിലെ പരമരഹസ്യത്തിലേക്ക് വെളിച്ചം കാട്ടുന്നതും അതേ പ്രകാശം ഒന്നുതന്നെ. അതെ, അഖിലാണ്ഡവും, അഖില വസ്തുക്കളും ആ പ്രകാശത്തിനാല്‍ മാത്രം പ്രകാശിതമാകുന്നു. എവിടെ, എന്ത്, എങ്ങിനെ, അന്ധകാരമയമല്ലാതിരിക്കുന്നുവോ അവിടെ, അത്, അപ്രകാരം പ്രകാശമയമാകുന്നത് ആ പ്രകാശത്താല്‍ മാത്രമായിരിക്കും. എല്ലാം അല്ലാഹുവിന്റെ പ്രകാശം! അവനത്രെ ആകാശഭൂമികളുടെ പ്രകാശം! اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ

അളന്നോ, മറ്റോ കണക്കാക്കാവതല്ല, അവന്റെ പ്രകാശം. അതിന്റെ പ്രഭയും പ്രഭാവവും ഭാവനക്കതീതമാകുന്നു. ക്ളിപ്തത്തിന് ഒരിക്കലും അത് വിധേയമല്ല. ബുദ്ധിക്കോ യുക്തിക്കോ അതിനെ തിട്ടപ്പെടുത്തുകയും സാധ്യമല്ല. ഖുര്‍ആന്റെ അവതരണകാലത്തെ പരിതസ്ഥിതികളെ കണക്കിലെടുത്തുകൊണ്ട്, പരിമിതവും സുപരിചിതവുമായ ചില വസ്തുക്കളോട് ഉദാഹരിച്ചുകൊണ്ട് ഒരു ഉപമ പറയുകയാണെങ്കില്‍ – അഥവാ ഓരോരുവന്റെ മനസ്സാന്നിദ്ധ്യത്തിന്റെയും, മനോവികാസത്തിന്റെയും തോതനുസരിച്ച് ഗ്രഹിക്കാവുന്ന ഒരു ചിത്രീകരണം നല്‍കുകയാണെങ്കില്‍ – അതിനെ വിളക്കു വെച്ചിട്ടുള്ള ഒരു മാടത്തോട് ഉപമിക്കാവുന്നതാണ്. مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ

വിളക്ക് മാടത്തിലായതുകൊണ്ട് കാറ്റിനാലോ മറ്റോ കെട്ടുപോകയില്ല, അതിന്റെ വെളിച്ചനാളം ചരിഞ്ഞും വളഞ്ഞുംകൊണ്ടിരിക്കയുമില്ല. വേണ്ട സ്ഥലത്തേക്കു നേര്‍ക്കുനേരെ, ശോഭയോടെ, പ്രകാശം നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍, മാടം കേവലം സാധാരണ മാടമല്ല. കാരണം, അതിലെ വിളക്ക് ഒരു പ്രത്യേക തരം വിളക്കാകുന്നു. ആ വിളക്ക് ഒരു സ്ഫടികത്തിലാണുള്ളത്. الْمِصْبَاحُ فِي زُجَاجَةٍ. അതിനാല്‍, വിളക്കിന് ഭദ്രതയും, ശോഭയും, അഴകും – എല്ലാം തന്നെ – ഒരുപോലെ ഒത്തിണങ്ങിയിരിക്കുകയാണ്. ഈ സ്ഫടികമാകട്ടെ, സാധാരണമായ പളുങ്കോ, ചിമ്മിനിയോ അല്ല; മിന്നിത്തിളങ്ങി പ്രശോഭിതമായികൊണ്ടിരിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു! الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ. അത് സ്വയംതന്നെ അത്രമേല്‍ ശോഭാപൂരിതമത്രെ. എന്നിരിക്കെ, അതില്‍ വിളക്കു കൂടി ഉണ്ടായാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?!

വിളക്കു കത്തിക്കുവാന്‍ ഉപയോഗിച്ച എണ്ണയാകട്ടെ, ഏറ്റവും വിശേഷപ്പെട്ട ഒലീവെണ്ണ. സാധാരണ ഒലീവു വൃക്ഷത്തില്‍ നിന്നുള്ളതല്ല. പരിശുദ്ധ താഴ്വരയില്‍ (بِالْوَادِي الْمُقَدَّس) വളരുന്നതും, സീനാമലയില്‍നിന്ന് ഉല്‍പാദിക്കുന്നതും (وَشَخَرَة تَخْرُجُ مِنْ طُورِ سِينَاءِ). സകലഅംശങ്ങളും ഉപയോഗപ്രദവുമായ ഒരു സവിശേഷ വൃക്ഷമാണത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലോ കിഴക്കന്‍ പ്രദേശങ്ങളിലോ ഒന്നുംതന്നെ അത്തരം വൃക്ഷം കാണപ്പെടുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ആ വിളക്ക് കത്തിക്കപ്പെടുന്നത് – അഥവാ അതിനുള്ള എണ്ണ എടുക്കുന്നതു – പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത അനുഗ്രഹീതമായ ഒലീവുവൃക്ഷത്തില്‍നിന്നാകുന്നു. يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ. സാധാരണ എണ്ണ വിളക്കുകളും വാതകവിളക്കുകളും കത്തിക്കുവാന്‍ തീ കൂടാതെ കഴിയുകയില്ല. വൈദ്യുത വിളക്കാകട്ടെ – എണ്ണയും തീയും ആവശ്യമില്ലെങ്കിലും – അതിനും രണ്ട് വസ്തുക്കള്‍ തമ്മില്‍ സംബന്ധിക്കേണ്ടതുണ്ട്. (*). നമ്മുടെ വിളക്ക് ഇക്കാര്യത്തിലും വ്യത്യസ്തമാണ്. അതിലെ എണ്ണ തീ സ്പര്‍ശിച്ചില്ലെങ്കില്‍പോലും, സ്വയം തന്നെ വെളിച്ചം നല്‍കുമാറാകുന്നതാണ്! يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ആകയാല്‍ അതു മറ്റുള്ളതിനെ കരിച്ചുകളയുകയില്ല, വായുകിട്ടാത്തപക്ഷം ശോഭിക്കാതിരിക്കുകയുമില്ല. കാരണം, അത് സാധാരണമായ തീ വെളിച്ചമല്ല – പ്രകാശത്തിന്‍മേല്‍ പ്രകാശമാണ്! نُّورٌ عَلَىٰ نُورٍ


(*). അഥവാ ജനനശക്തിയും ഹനനശക്തിയും കൂടി (الإيجابية والسلبية അല്ലെങ്കില്‍ Positive & Negative) സമ്മേളിക്കേണ്ടതുണ്ട്.


ആകാശങ്ങളും, ഭൂമിയുമെല്ലാം പ്രശോഭിതമാക്കിയ ആ പ്രകാശത്തെ – യാഥാര്‍ത്ഥ്യവും, വണ്ണവലിപ്പവും ഭാവനകൊണ്ട് നിര്‍ണ്ണയിക്കുക സാധ്യമല്ലാത്ത ആ മഹത്തായ പ്രകാശത്തെ – അതിന്റെ ശരിക്കുശരിയും, സസൂക്ഷ്മവുമായ രൂപത്തില്‍ മനസ്സിലാക്കുവാന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് സാധിക്കുക?! അല്ലാഹുവിന്റെ അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ആര്‍ക്ക് ലഭിക്കുന്നുവോ അവര്‍ക്ക് മാത്രമേ അത് ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളു. അതെ, അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു! يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ. ഈ മഹാ പ്രകാശത്തെപ്പറ്റി ഉപമാരൂപത്തില്‍ ചിത്രീകരിച്ചു കാണിക്കപ്പെടുവാന്‍ മാത്രമേ മനുഷ്യബുദ്ധി പ്രാപ്തമാകുകയുള്ളു. അതുകൊണ്ട് മനുഷ്യനു ചിന്തിച്ചു മനസിലാക്കുവാനായി ഖുര്‍ആനില്‍ ധാരാളം ഉപമകളും ഉദാഹരണങ്ങളും അല്ലാഹു വിവരിച്ചു കൊടുക്കുന്നു. وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ. മനുഷ്യരുടെ എല്ലാ സ്ഥിതിഗതികളുമടക്കം സകല കാര്യങ്ങളും അല്ലാഹു അറിയുന്നവനാണ്. وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ. ആര്‍ക്കെല്ലാമാണ്‌ അവന്റെ മാര്‍ഗ്ഗദര്‍ശനം ഉപയോഗപ്പെടുക, ആരെല്ലാമാണ് അതിനെ നിരസിച്ചു കളയുക, ആരെല്ലാമാണ് അതുമൂലം വിജയികളായിത്തീരുക എന്നിവയും അവന്‍ അറിയുന്നു.

ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികളുടെ ഹൃദയവും, വിളക്കിനോട് ഉപമിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവുമാണെന്നാണ് ഇബ്നു അബ്ബാസ് (رضي الله عنه), ഉബയ്യുബ്നു കഅ്ബ് (رضي الله عنه) മുതലായവര്‍ പറഞ്ഞിട്ടുള്ളത്. ഈ അടിസ്ഥാനത്തില്‍, മുന്‍ഗാമികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ഇബ്നു ജരീര്‍ (رحمه الله) ഈ ഉപമയെ വിവരിച്ചു കാണാം. അതിന്റെ ചുരുക്കസാരം ഇപ്രകാരം മനസ്സിലാക്കാം: ‘സ്ഫടികം പോലെ തെളിഞ്ഞും, കറപിടിക്കാതെയും സത്യവിശ്വാസിയുടെ നെഞ്ഞിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം – അതിന്റെ നേരായ ചിന്താഗതിയും, ബോധപൂര്‍വ്വകമായ വിശ്വാസദാര്‍ഢ്യവും നിമിത്തം – സ്വയംതന്നെ നേര്‍മാര്‍ഗ്ഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതോടുകൂടി, വ്യക്തങ്ങളായ തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന ഖുര്‍ആന്റെ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ പ്രകാശമയമായിത്തീരുന്നു. അതെ പ്രകാശത്തിന്നുമേല്‍ പ്രകാശവും, സന്‍മാര്‍ഗ്ഗത്തിനുമേല്‍ സന്‍മാര്‍ഗ്ഗവും!’ ഈ ചിത്രീകരണം തുടര്‍ന്നുള്ള ആയത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നതാണെന്നു കാണാം.

മേല്‍ വിവരിച്ച വിളക്ക് സ്ഥിതിചെയ്യുന്നതും, പ്രകാശം പരത്തികൊണ്ടിരിക്കുന്നതുമായ സ്ഥലം ഏതാണ്? ‘അല്ലാഹുവിന്റെ വീടുകള്‍’ (بُيُوتُ اللَّـهِ) എന്ന പേരുകൊണ്ട് ബഹുമാനിക്കപ്പെട്ട പള്ളികളാണത്. അവ നിര്‍മ്മിക്കപ്പെടുവാനും, വന്ദിക്കപ്പെടുവാനും, തന്റെ നാമം അതില്‍വെച്ചു കീര്‍ത്തിക്കപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും തന്റെ ആരാധനാകര്‍മ്മങ്ങള്‍ മുഖേന അലങ്കരിച്ച് ഉന്നതപ്പെടുത്തുവാനും അല്ലാഹു ഉത്തരവിട്ടിരിക്കുന്നു. ‘അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി സ്ഥാപിക്കുന്നതായാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ അതുപോലെയുള്ളതൊന്ന് അല്ലാഹു നിര്‍മ്മിച്ചു കൊടുക്കുന്നതാണ്.’ എന്ന് നബി (صلّى الله عليه وسلّم) തിരുമേനിയും അരുളിച്ചെയ്തിരിക്കുന്നു. (*). അങ്ങനെ, ഉയര്‍ത്തപ്പെടുവാനും, അല്ലാഹുവിന്റെ നാമം കീര്‍ത്തിക്കപ്പെടുവാനും അല്ലാഹു അനുമതി കൊടുത്തിട്ടുള്ള ഭവനങ്ങളിലാണ് അതുള്ളത്. فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ.


(*). ഹദീസ് ഇതാണ്: مَنْ بَنَى مَسْجِدًا ، يبتغي به وجه الله بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ


പ്രസ്തുത പള്ളികളാകട്ടെ, ജനപ്പെരുമാറ്റമില്ലാതെ ശൂന്യമായിക്കിടക്കുന്നവയല്ല; വെള്ളിയാഴ്ചയിലോ, മറ്റോ മാത്രം തുറക്കപ്പെടുന്നവയുമല്ല; വിളക്കിന്റെ പ്രകാശം നിത്യവും തന്നെ അവിടെ ആസ്വദിക്കപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും – സദായ്പ്പോഴും – അതില്‍വെച്ചു അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നുണ്ട്. يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ. ഈ വിശുദ്ധ കീര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളോ അവര്‍ക്ക് വേറെ ജോലികളൊന്നും ഇല്ലാത്തതുകൊണ്ട് അതിനു മിനക്കെട്ടിരിക്കുകയല്ല. അവര്‍ക്ക് മക്കളും കുടുംബങ്ങളുമുണ്ട്. അവര്‍ക്കുവേണ്ടി – തങ്ങള്‍ക്കുവേണ്ടിത്തന്നെയും – കച്ചവടം, വ്യാപാരം മുതലായ ജോലിത്തിരക്കുകളും അവര്‍ക്കുണ്ട്. ‘ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും അല്ലാഹുവിന്റെ സ്മരണയില്‍നിന്ന് നിങ്ങളെ മിനക്കെടുത്തിക്കളയരുത്.’ എന്നും (സൂ: മുനാഫിഖൂന്‍ 9). മറ്റുമുള്ള തിരുവചനങ്ങളെ തികച്ചും, അവര്‍ അനുസരിച്ചു വരുകയാണ്. ആകയാല്‍ കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അല്ലാഹുവിന്റെ സ്മരണയില്‍നിന്നും, നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും, സകാത്തു കൊടുക്കുന്നതില്‍നിന്നും മിനക്കെടുത്താതെ – മുടക്കിക്കളയാത്ത – ആളുകളാണ് അവര്‍. رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ.

അവര്‍ അല്ലാഹുവിന്റെ സ്മരണയിലും, നമസ്കാരാദി പുണ്യകര്‍മ്മങ്ങളിലും വ്യാപൃതരാകുവാനും, ദാനധര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവരായിരിക്കുവാനും കാരണമെന്ത്? കേവലം ചില ആചാരങ്ങളെന്ന നിലക്കോ, ജനമദ്ധ്യെ പേര് ലഭിക്കുവാനോ ഒന്നുമല്ല അവരങ്ങിനെ ചെയ്യുന്നത്. ഒരു ദിവസം വരുവാനുണ്ട്: അന്ന് മനുഷ്യന്റെ സകലകര്‍മ്മങ്ങളെപ്പറ്റിയും അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടും, അവരവര്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങളല്ലാതെ അന്ന് ആര്‍ക്കും ഉപയോഗപ്പെടുകയില്ല, എന്നൊക്കെ അവര്‍ക്ക് ബോധമുണ്ട്. ആ ദിവസത്തിന്റെ ഭയങ്കരത നിമിത്തം ഹൃദയങ്ങളും ദൃഷ്ടികളുമെല്ലാം പേടിച്ചു വിറച്ചു നിലതെറ്റി അവതാളപ്പെട്ടുപോകുന്നതാണ്. ആ ദിവസത്തെ അവര്‍ ഭയപ്പെടുകയാണ്. يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ. ഇതാണ് അതിനു കാരണം. എന്നാല്‍ വെറും ഭയം നിമിത്തം അവരങ്ങിനെ ചെയ്തുവരുവാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നുവെന്നല്ലാതെ, മറ്റൊരു കാര്യലാഭവും അവര്‍ക്കതു മൂലം പ്രതീക്ഷിക്കുവാനില്ലേ? നിശ്ചയമായും ഉണ്ട്: അന്നത്തെ ദിവസം ശിക്ഷയില്‍നിന്ന് ഒഴിവായിക്കിട്ടുക മാത്രമല്ല, വമ്പിച്ച പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നതാണ്. അതവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ പ്രവര്‍ത്തിക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുവാനും, അവന്റെ വകയായി അവന്റെ അനുഗ്രഹം വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയാണ് അവര്‍ അതനുഷ്ഠിക്കുന്നത്. لِيَجْزِيَهُمُ اللَّـهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُم مِّن فَضْلِهِ. അതിനാല്‍, ആ ദിവസത്തിന്റെ ഭയം മാത്രമല്ല, ആവേശവും, പ്രതീക്ഷയും കൂടിയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.

അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് കണക്കില്ലാതെ നല്‍കുന്നതുമാകുന്നു. وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ. എന്നിരിക്കെ, അവര്‍ക്ക് അവന്റെ പക്കല്‍നിന്ന് എന്തുതന്നെ പ്രതീക്ഷിച്ചുകൂടാ? അല്ലാഹുവേ! നിന്റെ കണക്കറ്റ അനുഗ്രഹത്താല്‍, ഞങ്ങളുടെ മേല്‍ ദയവുണ്ടായി, ഞങ്ങളെയെല്ലാം നിന്റെ ഇത്തരം സദ്‌വൃത്തരായ അടിയാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിത്തരേണമേ! آمين

കഴിഞ്ഞ ആയത്തുകളില്‍ പ്രസ്താവിച്ചിരുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനമാകുന്ന പ്രകാശത്തിന്റെയും, ആ പ്രകാശത്തിന്റെ വെളിച്ചത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് സല്‍ഭാഗ്യം പ്രാപിച്ചവരുടെയും ഉപമയായിരുന്നു. അടുത്ത വചനങ്ങളില്‍ അതിന്റെ മറുവശത്തെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്.

24:39

  • وَٱلَّذِينَ كَفَرُوٓا۟ أَعْمَـٰلُهُمْ كَسَرَابٍۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ ﴾٣٩﴿
  • അവിശ്വസിച്ചിട്ടുള്ളവരാകട്ടെ, അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ കാനല്‍ (ജലം) പോലെയാകുന്നു: ദാഹിച്ചവന്‍, അതു വെള്ളമാണെന്നു ധരിക്കുന്നു; അങ്ങനെ, അവന്‍ അതിന്നടുത്തു ചെല്ലുമ്പോള്‍ അതിനെ യാതൊരു വസ്തുവായും കണ്ടെത്തുകയില്ല; അവന്‍ അതിനടുത്ത് അല്ലാഹുവിനെ കണ്ടെത്തുന്നതാണ്; അപ്പോള്‍ അവന്റെ വിചാരണ അവന്‍ [അല്ലാഹു] തികച്ചും നടത്തുന്നതാകുന്നു. അല്ലാഹു വിചാരണ വേഗം കഴിക്കുന്നവനത്രെ.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരാകട്ടെ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَسَرَابٍ ഒരു കാനല്‍ (കാനല്‍ജലം) പോലെയാണ് بِقِيعَةٍ മരുഭൂമിയിലുള്ള يَحْسَبُهُ അതിനെ കണക്കാക്കുന്നു, ധരിക്കുന്നു الظَّمْآنُ ദാഹിച്ചവന്‍ مَاءً വെള്ളമാണെന്നു حَتَّىٰ إِذَا جَاءَهُ അങ്ങനെ അവന്‍ അതിന്നടുത്തു ചെന്നാല്‍, ചെല്ലുമ്പോള്‍ لَمْ يَجِدْهُ അതിനെ അവന്‍ കണ്ടെത്തുകയില്ല شَيْئًا ഒരു വസ്തുവായും, ഒരു സാധനമായും وَوَجَدَ അവന്‍ കണ്ടെത്തുകയും ചെയ്യും اللَّـهَ അല്ലാഹുവിനെ عِندَهُ അതിനടുത്ത فَوَفَّاهُ അപ്പോള്‍ (എന്നിട്ടു) അവന്‍ അവന്നു നിറവേറ്റികൊടുക്കും (തികച്ചും നടത്തും) حِسَابَهُ അവന്റെ വിചാരണ وَاللَّـهُ അല്ലാഹു سَرِيعُ الْحِسَابِ വിചാരണ വേഗം കഴിക്കുന്നവനാണ്‌, വേഗം വിചാരണചെയ്യുന്നവനാണ്

24:40

  • أَوْ كَظُلُمَـٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ ﴾٤٠﴿
  • അല്ലെങ്കില്‍, (അവരുടെ കര്‍മ്മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു: അതിനെ [ആ സമുദ്രത്തെ] തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാര്‍മേഘവും! – (അങ്ങിനെ) ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകയില്ല (അത്രയും വമ്പിച്ചഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.
  • أَوْ അല്ലെങ്കില്‍ كَظُلُمَاتٍ ചില അന്ധകാരങ്ങളെ (ഇരുട്ടുകളെ) പ്പോലെയാണ് فِي بَحْرٍ ഒരു സമുദ്രത്തിലെ لُّجِّيٍّ ആഴമേറിയ يَغْشَاهُ അതിനെ മൂടുന്നു مَوْجٌ തിരമാല مِّن فَوْقِهِ അതിനു മീതെയുമുണ്ടു مَوْجٌ തിരമാല مِّن فَوْقِهِ അതിനുമീതെയുണ്ടു سَحَابٌ കാര്‍മേഘം ظُلُمَاتٌ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ بَعْضُهَا അവയില്‍ ചിലതു فَوْقَ بَعْضٍ ചിലതിനു മീതെയാണ് (ഒന്നൊന്നിനു മീതെയാണ്) إِذَا أَخْرَجَ അവന്‍ പുറത്തുകാട്ടിയാല്‍ يَدَهُ തന്റെ കൈ لَمْ يَكَدْ ആകാറാവുകയില്ല يَرَاهَا അവനതു കാണു(മാറു) وَمَن ആര്‍, ഏതൊരാള്‍ لَّمْ يَجْعَلِ اللَّـهُ അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തില്ല لَهُ അവനു نُورًا പ്രകാശം فَمَا لَهُ എന്നാല്‍ അവന്നില്ല مِن نُّورٍ യാതൊരു പ്രകാശവും

അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സ്വീകരിക്കാത്ത അവിശ്വാസികള്‍ ഈ ലോകത്തുവെച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്നു ഈ ഉദാഹരണങ്ങള്‍മൂലം അല്ലാഹു വെളിപ്പെടുത്തുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇവിടെ പറഞ്ഞത്. ഒന്നാമത്തേത്: ദാഹിച്ചു വലഞ്ഞ ഒരാള്‍ വെള്ളത്തിന്ന് ആര്‍ത്തിയോടെ, ഒഴിഞ്ഞ സമതല പ്രദേശത്തേക്ക് നോക്കുമ്പോള്‍, അകലെ വെയിലില്‍ മിനുങ്ങിക്കാണുന്ന കാനല്‍ ഒരു ജലാശയമാണെന്ന് വിചാരിച്ച് മുന്നോട്ടുചെന്നു നോക്കുമ്പോള്‍ അവിടെ യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. അതുപോലെ, പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആ സന്ദിഗ്ദ്ധഘട്ടത്തില്‍ തന്റെ കര്‍മ്മങ്ങള്‍കൊണ്ട് താന്‍ പ്രതീക്ഷിച്ചിരുന്ന യാതൊരു പ്രയോജനവും ലഭിക്കാതെ വരുമെന്നു സാരം. മറ്റൊരു സ്ഥലത്ത് അവരെപ്പറ്റി അല്ലാഹു പറയുന്നു:

وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَل فَجَعَلْنَاهُ هَبَاء مَنْثُورًا – الفرقان

സാരം: അവര്‍ വല്ല കര്‍മ്മവും പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്ക് ചെന്നു് നാം അതിനെ വിതറപ്പെട്ട ധൂളിയാക്കിക്കളയുന്നതാണ്.). ചെയ്ത കര്‍മ്മങ്ങള്‍ പാഴായിപ്പോകുന്നതുകൊണ്ടും കാര്യം അവസാനിക്കുന്നില്ല. കര്‍മ്മഫലം അനുഭവിക്കേണ്ടുന്ന സ്ഥാനത്തു അല്ലാഹുവിന്റെ വിചാരണയും, ശിക്ഷയും അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. തങ്ങളുടെ ചെയ്തികളില്‍ ഒന്നൊഴിയാതെ, സകലത്തെക്കുറിച്ചും അല്ലാഹു പൂര്‍ണ്ണവും വിശദവുമായി വിചാരണ നടത്തുകയും, അനന്തരം തക്കശിക്ഷ കല്‍പിക്കുകയും ചെയ്യും. വിചാരണ ചെയ്യപ്പെടുന്നവരുടെ ആധിക്യമോ, വിസ്തരിച്ച് വിശദീകരിച്ചുകൊണ്ടുള്ള അതിന്റെ സ്വഭാവമോ ഒന്നുംതന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. ഒന്നു് മറ്റൊന്നിന് തടസ്സമായിത്തീരുന്നതുമല്ല. എല്ലാം വേഗത്തില്‍ വിചാരണ കഴിക്കുന്നതാകുന്നു. ഇതിനെക്കുറിച്ചു കൂടുതല്‍ വിവരം സൂ: മആരിജ് മുതലായ ചില സൂറത്തുകളില്‍ വരുന്നതാണ്. إن شاء الله

രണ്ടാമത്തെ ഉപമ മിക്കവാറും അവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥയെയാണ് കാണിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനങ്ങളൊന്നും വകവെക്കായ്ക നിമിത്തം അവന്റെ പ്രകാശം ആസ്വദിക്കുവാന്‍ കഴിയാതെ അവര്‍ വമ്പിച്ച അന്ധകാരത്തില്‍ കഴിഞ്ഞു കൂടുകയാണ്. കാര്‍മേഘത്തോളം വരുന്ന ഉയരത്തില്‍ മേല്‍ക്കുമേല്‍ തിരമാലകളും അതിനുമീതെ കാര്‍മേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തില്‍ പെട്ടവരെപ്പോലെ , വിവിധ അന്ധകാരങ്ങളില്‍ മുഴുകിക്കൊണ്ടാണവര്‍ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലും അന്ധകാരം, വാക്കിലും അന്ധകാരം, പ്രവൃത്തിയിലും അന്ധകാരം, ഇങ്ങിനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാന്‍ കഴിയാതെയും, കണ്ടുംകേട്ടും കാര്യം ഗ്രഹിക്കാതെയും ഇരിക്കത്തക്കവണ്ണം, അവരുടെ ഹൃദയത്തിന്നും, കണ്ണിന്നും, കാതിന്നും ബാധിച്ച അന്ധകാരങ്ങള്‍ വേറൊരു വശത്തും. ലക്ഷ്യദൃഷ്ടാന്തങ്ങള്‍ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങള്‍ ഫലപ്പെടാതിരിക്കുക, ജ്ഞാനബോധമില്ലാതിരിക്കുക മുതലായവ മറ്റൊരു വശത്തും! എല്ലാംകൂടി അന്ധകാരത്തിനുമേല്‍ അന്ധകാരം! (ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ).

സത്യവിശ്വാസികളുടെ ഹൃദയങ്ങളെ പ്രകാശത്തോടും, അവിശ്വാസികളുടെ ഹൃദയങ്ങളെ അന്ധകാരത്തോടും ഉപമിച്ചശേഷം തൗഹീദിനെ സ്ഥാപിക്കുന്ന ചില ദൃഷ്ടാന്തങ്ങളെ തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നു:-

മൂന്നാം ഘട്ടം – ക്യാമ്പയിൻ 9 – സൂറത്തു-ന്നൂര്‍ – ആയത്ത് 21 മുതൽ 29 വരെ

വിഭാഗം – 3

24:21

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢١﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ പിശാചിന്റെ കാലടികളെ [മാര്‍ഗ്ഗങ്ങളെ] പിന്‍പറ്റരുത്! ആരെങ്കിലും, പിശാചിന്റെ കാലടികളെ പിന്‍പറ്റുന്നതായാല്‍, നിശ്ചയമായും അവന്‍ (അവരോട്) നീചവൃത്തിക്കും, ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദയയും, അവന്റെ കാരുണ്യവും നിങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍നിന്ന് ഒരാളും തന്നെ ഒരിക്കലും പരിശുദ്ധപ്പെടുമായിരുന്നില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റി നടക്കരുത്, തുടരരുത് خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ وَمَن يَتَّبِعْ ആരെങ്കിലും പിന്‍പറ്റുന്നതായാല്‍ خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَأْمُرُ ഉപദേശിക്കും, കല്‍പിക്കും, നിര്‍ദ്ദേശിക്കും بِالْفَحْشَاءِ നീചപ്രവൃത്തിക്കു, ദുഷ്ടവൃത്തിക്കു وَالْمُنكَرِ ദുരാചാരത്തിനും, വെറുക്കപ്പെട്ട കാര്യത്തിനും وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ وَرَحْمَتُهُ അവന്റെ കാരുണ്യവും مَا زَكَىٰ പരിശുദ്ധപ്പെടുകയില്ലായിരുന്നു مِنكُم നിങ്ങളില്‍നിന്നു مِّنْ أَحَدٍ ഒരാളും തന്നെ أَبَدًا ഒരിക്കലും, എന്നും وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُزَكِّي അവന്‍ പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണു عَلِيمٌ അറിയുന്നവനുമാണ്

സത്യവിശ്വാസികള്‍ ദുര്‍വൃത്തികളില്‍ അകപ്പെട്ടുകാണുവാന്‍ ആഗ്രഹിക്കുന്നതും, അതിനുവേണ്ടി വിവിധ മാര്‍ഗ്ഗേണ പരിശ്രമങ്ങള്‍ നടത്തുന്നതും പിശാചിന്റെ ജോലിയാണ്. അത്തരക്കാരായ മനുഷ്യരൂപികള്‍ അവന്റെ അനുയായികളുമാകുന്നു. പിശാചിന്റെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന അനുയായികളോട് അവന്‍ നിഷിദ്ധവും നികൃഷ്ടവുമായതല്ലാതെ ഉപദേശിക്കുകയില്ല. പിശാചിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നു് പറയേണ്ടതില്ല. (സൂ: ഹജ്ജ് : 4ല്‍) അല്ലാഹു പ്രസ്താവിച്ചതുപോലെ, അവന്‍ അവനെ വഴിതെറ്റിക്കുകയും നരകത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുക. ആകയാല്‍, പിശാചിന്റെ മാര്‍ഗ്ഗം ഒരിക്കലും പിന്‍പറ്റിപ്പോകരുതെന്നു് അല്ലാഹു സത്യവിശ്വാസികളെ വിളിച്ച് ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും, അനുഗ്രഹ വര്‍ഷങ്ങളെയും അടിക്കടി എടുത്തുപറഞ്ഞ്‌ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ആവേശവും, മനസ്സമാധാനവും നല്‍കുന്നു. അവിശ്വാസികള്‍ക്ക്‌ അത് താക്കീതുമാകുന്നു.

24:22

  • وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَـٰكِينَ وَٱلْمُهَـٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٢﴿
  • നിങ്ങളില്‍ ശ്രേഷ്ഠതയും, നിവൃത്തിയുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും, സാധുക്കള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ‘ഹിജ്ര’ [നാടുവിട്ട്] പോന്നിട്ടുള്ളവര്‍ക്കും തങ്ങള്‍ കൊടുത്തുവരുന്നതിന് സത്യം ചെയ്ത് മുടക്കുണ്ടാക്കരുത്! അവര്‍ മാപ്പ് നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്യട്ടെ! നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?! അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • وَلَا يَأْتَلِ സത്യം ചെയ്യരുതു, വീഴ്ച വരുത്തരുതു, (സത്യം ചെയ്തു മുടക്കമുണ്ടാക്കരുതു) أُولُو الْفَضْلِ ശ്രേഷ്ഠതയുള്ളവര്‍ مِنكُمْ നിങ്ങളില്‍ നിന്നു وَالسَّعَةِ നിവൃത്തിയും, കഴിവും أَن يُؤْتُوا കൊടുക്കുന്നതിനു أُولِي الْقُرْبَىٰ കുടുംബബന്ധമുള്ളവര്‍ക്കു وَالْمَسَاكِينَ സാധുക്കള്‍ക്കും وَالْمُهَاجِرِينَ ഹിജ്റ വന്നവര്‍ക്കും, നാടുവിട്ടുപോന്നവര്‍ക്കും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلْيَعْفُوا അവര്‍ മാപ്പു നല്‍കട്ടെ وَلْيَصْفَحُوا വിട്ടുകൊടുക്കുകയും ചെയ്യട്ടെ أَلَا تُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ أَن يَغْفِرَ اللَّـهُ അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാന്‍ لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹുവാകട്ടെ غَفُورٌ പൊറുക്കുന്നവനാകുന്നു رَّحِيمٌ കരുണാനിധിയുമാകുന്നു

യോഗ്യതയും, കഴിവുമുള്ള ആളുകള്‍ കുടുംബങ്ങളെയും, സാധുജനങ്ങളെയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ത്യാഗംചെയ്ത് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും സഹായിക്കേണ്ടതാകുന്നു. അവര്‍ക്ക് സഹായം നല്‍കപ്പെടേണ്ടതിന് അവര്‍ക്കുള്ള അര്‍ഹത അവരുടെ കുടുംബബന്ധം, സാധുത്വം, ത്യാഗം എന്നിവ തന്നെയാണ്. വല്ല തെറ്റുകുറ്റവും അവര്‍ ചെയ്തുപോയെന്നുവെച്ച് അതു മുടക്കുവാണോ, മേലില്‍ വല്ല സഹായവും നല്‍കുകയില്ലെന്നു് നിശ്ചയിക്കുവാനോ പാടുള്ളതല്ല. അവരുടെ പക്കല്‍വന്ന അബദ്ധങ്ങള്‍ അവര്‍ക്ക് മാപ്പ് ചെയ്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത് എന്നാണ് ഈ വചനം ഉപദേശിക്കുന്നത്. ‘ശ്രേഷ്ഠതയും നിവൃത്തിയും ഉള്ളവര്‍’ എന്നു് പറഞ്ഞതുകൊണ്ട് കേവലം വലിയ ധനവാന്‍മാരും പ്രമാണികളും മാത്രമേ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യേണ്ടതുള്ളു എന്നു് ധരിക്കേണ്ടതില്ല. എല്ലാവരും അവനവന്റെ കഴിവും ഹിതവുമനുസരിച്ച് ബാധ്യസ്ഥര്‍ തന്നെ. പക്ഷേ, കഴിവും ത്രാണിയുമുള്ളവര്‍ അത് ചെയ്യാതിരിക്കുന്നതും, ചെയ്തുകൊണ്ടിരിക്കുന്ന ഉപകാരം എന്തെങ്കിലും കാരണത്തെച്ചൊല്ലി മുടക്കിക്കളയുന്നതും പാടില്ലെന്ന വസ്തുത പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ആയത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക: ‘നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!’ എന്ന ചോദ്യം വളരെ അര്‍ത്ഥവത്താണ്. അതുപോലെ നിങ്ങള്‍ അവര്‍ക്കും വിട്ടുപൊറുത്തു കൊടുക്കേണ്ടതുണ്ട്, നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറില്ലെങ്കില്‍, നിങ്ങള്‍ക്കു് അല്ലാഹുവിന്റെ പക്കല്‍ നിന്ന് വിട്ടുവീഴ്ച ലഭിക്കുവാന്‍ അവകാശമുണ്ടോ?! ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരേണ്ടതിനായി നിങ്ങള്‍ അവര്‍ക്കും മാപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്നു് സാരം. ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതാണെന്ന് ആയിശാ (رضي الله عنها) യുടെ മേലുദ്ധരിച്ച നീണ്ട ഹദീസില്‍നിന്നു് വ്യക്തമാണ്. ആയിശാ (رضي الله عنها) യെപ്പറ്റി അപരാധം പറയുന്നതില്‍ കാര്യമായ ഒരു പങ്ക് വഹിച്ചത് നിമിത്തം മിസ്ത്വഹ് (رضي الله عنه)ന് ഇനി മേലില്‍ തന്റെ സഹായം തുടരുകയില്ലെന്ന് അബൂബക്കര്‍ (رضي الله عنه) സത്യം ചെയ്യുകയുണ്ടായല്ലോ. أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ (അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!) എന്നവാക്യം കേട്ടാല്‍, പിന്നെയുണ്ടോ അബൂബക്കര്‍ (رضي الله عنه) താമസിക്കുന്നു? അദ്ദേഹം ചെയ്തതെന്താണെന്നു് പ്രസ്തുത ഹദീസിന്റെ ബാക്കി ഭാഗത്തില്‍ ആയിശാ (رضي الله عنها) വിവരിക്കുന്നത് കാണുക. അവര്‍ പറയുന്നു;-

‘അദ്ദേഹം ഉടനെ പറഞ്ഞു: ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു് പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ അങ്ങനെ, മിസ്ത്വഹിന് അദ്ദേഹം കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, ‘അവനില്‍നിന്നു ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല’ എന്നു് സത്യം ചെയ്തു പറയുകയും ചെയ്തു.’

ആയിശാ (رضي الله عنها) തുടരുന്നു: ‘റസൂല്‍ (صلّى الله عليه وسلّم) എന്റെ കാര്യത്തെക്കുറിച്ചു (മറ്റൊരു പത്നിയായ) സൈനബ (رضي الله عنها)യോട് അന്വേഷണം നടത്തുകയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) ചോദിച്ചു: (സൈനബ!) ആയിശായെക്കുറിച്ച്) തനിക്കെന്താണറിയുക? താനെന്താണ്‌ കണ്ടിട്ടുള്ളത്?’ അവര്‍ പറഞ്ഞത്: ‘അല്ലാഹുവിന്റെ റസൂലേ! ഞാന്‍ കേള്‍വിയും കാഴ്ചയും (കണ്ണും ചെവിയും) കാത്തുവരികയാണ്; അല്ലാഹുവിനെത്തന്നെയാണ! അവരെപ്പറ്റി ഞാന്‍ ഗുണമല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല’ എന്നായിരുന്നു. ഇവരായിരുന്നു നബി (صلّى الله عليه وسلّم) യുടെ ഭാര്യമാരില്‍ എന്നോടു കിടനടിച്ചു വന്നിരുന്ന ഭാര്യ. അല്ലാഹു അവരുടെ സൂക്ഷ്മബോധം നിമിത്തം, അവരെ കാത്തുരക്ഷിച്ചു. എന്നാല്‍, അവരുടെ സഹോദരി ഹംനഃ (حمنة-رضي الله عنها) യാകട്ടെ, അവര്‍ക്കുവേണ്ടി (സൈനബക്കുവേണ്ടി എനിക്കെതിരെ) സമരം നടത്തുകയുമായിരുന്നു. അതിനാല്‍, ഈ കെട്ടുകഥയാല്‍ നാശംഭവിച്ചവരില്‍ അവരും അകപ്പെട്ടു. [ഹദീസ് ഇവിടെ അവസാനിച്ചു.]

മിസ്ത്വഹ് (رضي الله عنه) ന്റെ പക്കല്‍ ഇങ്ങിനെ ഒരു അബദ്ധം വന്നിട്ടുണ്ടെങ്കിലും, അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നാടും വീടും ത്യജിച്ചുപോന്ന മുഹാജിറുകളില്‍പെട്ട മാന്യനാണെന്ന ഒരു പ്രശംസ ഈ ആയത്തില്‍ അടങ്ങിയിട്ടുള്ളത് കാണാം. അതുപോലെത്തന്നെ, അതില്‍ പങ്കെടുത്ത മറ്റു മുസ്‌ലിംകളോടും മേലില്‍ വെറുപ്പൊന്നും കരുതാതെ, വിട്ടുവീഴ്ചയോടെ വര്‍ത്തിക്കണമെന്നുള്ള ഉപദേശവും അതിലുണ്ട്.

ആയിശാ (رضي الله عنها)യെക്കുറിച്ചു വ്യഭിചാരാരോപണം നടത്തിയവരെ സംബന്ധിച്ചു കഴിഞ്ഞ ആയത്തുകളില്‍ പല താക്കീതുകളും അടങ്ങിയതായി കാണാം. അവയുടെ ചുരുക്കം ഇതാണ്: 1. ചെറിയ തോതിലാകട്ടെ, വലിയ തോതിലാകട്ടെ പങ്കെടുത്തവര്‍ക്ക് അവരവരുടെ തോതനുസരിച്ചുള്ള ശിക്ഷയുണ്ട്. (11-ാം വചനം). 2. സത്യവിശ്വാസികള്‍ തമ്മതമ്മില്‍ സദ്‌വിചാരം വിചാരിക്കുകയും, അസൂയക്കാര്‍ പറഞ്ഞതു കളവാണെന്ന്‍ വെക്കുകയും ചെയ്യേണ്ടതായിരുന്നു. (12-ാം വചനം). 3. നാലു സാക്ഷികളെ അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അതില്ലാത്തത്തിനാല്‍ അവര്‍ കള്ളവാദികളാണെന്നാണ് വിധിക്കപ്പെടുക. (13-ാം വചനം). 4. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, അതികഠിന ശിക്ഷ തല്‍ക്ഷണം തന്നെ ലഭിക്കുമായിരുന്നു. (14-ാം വചനം). 5. ശരിക്ക് അറിവില്ലാത്തകാര്യം പറഞ്ഞു പ്രചരിപ്പിക്കുയും അത് നിസ്സാരമായി ഗണിക്കുകയുമാണവര്‍. (15-ാം വചനം). 6. ഇതു പറയുവാന്‍ കൊള്ളാത്തതാണ്, ഇതു നുണയാണ് എന്ന് പറഞ്ഞു തള്ളിക്കളയേണ്ടിയിരുന്നു. (16-ാം വചനം). 7. സത്യവിശ്വാസികളാണെങ്കില്‍ മേലില്‍ ഇങ്ങിനെ ചെയ്യാതിരിക്കുവാന്‍ വേണ്ടുന്ന ഉപദേശവും ലക്ഷ്യവും നല്‍കുന്നു. (17,18 വചനങ്ങള്‍). 8. സത്യവിശ്വാസികളില്‍ നീചവൃത്തി പ്രചരിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വമ്പിച്ച ശിക്ഷയുണ്ട്. (19-ാം വചനം). 9. അല്ലാഹുവിന്റെ അനുഗ്രഹമില്ലെങ്കില്‍ കാണാമായിരുന്നു. (20-ാം വചനം). 10. അത് പിശാചിന്റെ മാര്‍ഗ്ഗം പിന്‍പറ്റലാണ്. (21-ാം വചനം). അതേ സമയത്ത് ഈ (22-ാം) വചനത്തില്‍, ആരോപണത്തിന് പാത്രമായവരുടെ ഭാഗത്തുനിന്ന് അവര്‍ക്ക് വിട്ടുകൊടുപ്പാനും, സഹായസഹകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുവാനും ഉപദേശിക്കുകയും, അത് തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള മാപ്പും പൊറുതിയും ലഭിക്കുവാന്‍ കാരണമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ആയത്തുകളില്‍ പ്രധാന സംസാരവിഷയം ആയിശാ (رضي الله عنها) യുടെ സംഭവമായിരുന്നുവല്ലോ. തുടര്‍ന്നുള്ള വചനങ്ങളില്‍, ഗുണവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപരാധം പറഞ്ഞുണ്ടാക്കുന്ന എല്ലാവരെക്കുറിച്ചും പൊതുവില്‍ താക്കീതു ചെയ്യുന്നു:-

24:23

  • إِنَّ ٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ٱلْغَـٰفِلَـٰتِ ٱلْمُؤْمِنَـٰتِ لُعِنُوا۟ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَلَهُمْ عَذَابٌ عَظِيمٌ ﴾٢٣﴿
  • നിശ്ചയമായും, പതിവ്രതകളായ, ശുദ്ധഹൃദയരായ, സത്യവിശ്വാസിനികളായ സ്ത്രീകളെപ്പറ്റി ആരോപണം ചെയ്യുന്നവര്‍, ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; വമ്പിച്ച ശിക്ഷയും അവര്‍ക്കുണ്ട്:-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യും الْمُحْصَنَاتِ പതിവ്രതകളായ (ചാരിത്ര്യം രക്ഷിക്കപ്പെട്ട) الْغَافِلَاتِ സ്ത്രീകളെ (ദുര്‍ന്നടപ്പുകളില്‍) ശ്രദ്ധയില്ലാത്ത (ശുദ്ധഗതിക്കാരായ) الْمُؤْمِنَاتِ സത്യവിശ്വാസിനികളായ لُعِنُوا അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു, ശപിക്കപ്പെടുന്നതാണ് فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരലോകത്തിലും وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

24:24

  • يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ ﴾٢٤﴿
  • തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും, അവരുടെ കൈകളും, അവരുടെ കാലുകളും അവരുടെ മേല്‍ സാക്ഷി പറയുന്ന ദിവസം (-അന്നാണത്)!
  • يَوْمَ تَشْهَدُ സാക്ഷി പറയുന്ന ദിവസം عَلَيْهِمْ അവരുടെ മേല്‍ أَلْسِنَتُهُمْ അവരുടെ നാവുകള്‍ وَأَيْدِيهِمْ അവരുടെ കൈകളും وَأَرْجُلُهُم അവരുടെ കാലുകളും بِمَا كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.

24:25

  • يَوْمَئِذٍ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلْحَقَّ وَيَعْلَمُونَ أَنَّ ٱللَّهَ هُوَ ٱلْحَقُّ ٱلْمُبِينُ ﴾٢٥﴿
  • അന്നത്തെ ദിവസം, അല്ലാഹു അവര്‍ക്ക് അവരുട യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റിക്കൊടുക്കുന്നതാകുന്നു; അവര്‍ക്ക് അറിയാറാവുകയും ചെയ്യും: നിശ്ചയമായും അല്ലാഹു തന്നെയാണ്, യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവനും, സ്പഷ്ടമായുള്ളവനും എന്ന്.
  • يَوْمَئِذٍ അന്നത്തെ ദിവസം يُوَفِّيهِمُ അവര്‍ക്കു നിറവേറ്റിക്കൊടുക്കും, തികച്ചുകൊടുക്കും اللَّـهُ അല്ലാഹു دِينَهُمُ അവരുടെ പ്രതിഫലം, പ്രതിഫലനടപടിയെ الْحَقَّ യഥാര്‍ത്ഥമായ, ന്യായമായ وَيَعْلَمُونَ അവര്‍ അറിയുകയും ചെയ്യും أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു هُوَ അവന്‍ തന്നെ الْحَقُّ യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവന്‍, സ്ഥിരമായുള്ളവന്‍ الْمُبِينُ സ്പഷ്ടമായവാന്‍

ദുര്‍വൃത്തികളില്‍ വാസനയും താല്‍പര്യവുമില്ലാതെ, അതിനെപ്പറ്റി അശ്രദ്ധരായി കഴിഞ്ഞുകൂടുന്ന ശുദ്ധഗതിക്കാരായ സ്ത്രീകളെയാണ് الْغَافِلَات (അല്‍-ഗാഫിലാത്ത്) എന്ന വാക്കുകൊണ്ടുദ്ദേശ്യം. ഇങ്ങിനെയുള്ളവരല്ലാത്ത സ്ത്രീകളെപ്പറ്റി ആരോപണങ്ങള്‍ നടത്താമെന്ന് ഇതിനര്‍ത്ഥമില്ല. പക്ഷെ, സല്‍സ്വഭാവികളും സത്യവിശ്വാസിനികളുമായുള്ളവരെക്കുറിച്ച് പറയുന്ന അപവാദങ്ങളാണ് ഏറ്റവും കടുത്തത്‌ എന്ന് സാരം. നബി (صلّى الله عليه وسلّم)യില്‍ നിന്ന് അബൂഹുറൈറ (رضي الله عنه) ഇപ്രകാരം പ്രസ്താവിക്കുന്നു:-

اجْتَنِبُوا السَّبْعَ الْمُوبِقَاتِ قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصِنَاتِ الْغَافِلَاتِ الْمُؤْمِنَاتِ : الشيخان

സാരം: നിങ്ങള്‍ വിനാശകരങ്ങളായ ഏഴ് പാപങ്ങള്‍ വര്‍ജ്ജിക്കുവിന്‍!’ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു. അവ ഏതാണെന്നു ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനോട് പങ്കുചേര്‍ക്കലും (ശിര്‍ക്കും), മാരണം ചെയ്യലും, അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ നീതിന്യായ പ്രകാരമല്ലാതെ കൊലചെയ്യലും, പലിശ മുതല്‍ തിന്നലും (ഉപയോഗിക്കലും), അനാഥയുടെ സ്വത്ത് തിന്നലും, പടപൊരുതുന്ന ദിവസം അതില്‍നിന്ന് പിന്‍മാറിപ്പോരലും, പതിവ്രതകളും ശുദ്ധഹൃദയകളും സത്യവിശ്വാസിനികളുമായ സ്ത്രീകളെ വ്യഭിചാരാരോപണം ചെയ്യലുമാകുന്നു. (ബു; മു).

കൈകാലുകളും, നാവും സാക്ഷി പറയുന്ന ദിവസമെന്ന് പറഞ്ഞത് ഖിയാമത്തുനാളാണെന്ന് വ്യക്തമാണ്. കൈകാലുകളും, നാവും സാക്ഷി പറയുക എന്നതിന് ഒരുതരം ശാസ്ത്രീയമായ വ്യാഖ്യാനം – അല്ലെങ്കില്‍ ന്യായീകരണം – ചില ആളുകള്‍ നല്‍കിക്കാണാറുണ്ട്‌. വാസ്തവത്തില്‍ ഇത് ഖുര്‍ആനെയും അല്ലാഹുവിന്റെ കഴിവിനെയും തരാംതാഴ്ത്തലാണെന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യന്‍ സംസാരിക്കുന്നതിന്റെ ഒരു പ്രതികരണം – അല്ലെങ്കില്‍ എന്തോ ഒരു അവശിഷ്ടം – നാവില്‍ ശേഷിക്കുന്നു, അതുപോലെത്തന്നെ, കൈകാലുകളാല്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഒരുതരം ഛായ അവയിലും പതിയും, അല്ലെങ്കില്‍ മനുഷ്യപ്രവര്‍ത്തങ്ങളുടെ ചില അടയാളങ്ങള്‍ മറ്റു വസ്തുക്കളില്‍ രേഖപ്പെടും. അനന്തരം അവയെ പിന്നീട് റേഡിയോ വഴിയായും, കേമറ വഴിയായും (ഛായാപടങ്ങളായും ഛായാശബ്ദങ്ങളായുംകൊണ്ട്) പരലോകത്ത് പ്രദര്‍ശിപ്പിക്കപ്പെടും, എന്നിങ്ങിനെയുള്ള ഒരുതരം സമീപനമാണ് അവര്‍ നടത്തിക്കാണുന്നത്. പരലോകത്തെ ഇഹലോകത്തോട് താരതമ്യപ്പെടുത്തുകയും, ഭൗതിക കാഴ്ചപ്പാടുകളുടെ മാനദണ്ഡം വെച്ചുകൊണ്ടുമാത്രം എല്ലാറ്റിനെയും അനുമാനിക്കുകയും പാരത്രിക സംഭവങ്ങള്‍ക്ക് ശാസ്ത്രീയാനുവാദം അന്വേഷിക്കുകയും ചെയ്യുന്നതില്‍നിന്നാണ് ഇത്തരം സമീപനങ്ങള്‍ ഉടലെടുക്കുന്നത്. രണ്ടു ലോകത്തെയും പ്രകൃതി ശാസ്ത്രങ്ങളും, നടപടിക്രമങ്ങളും തമ്മില്‍ സംയോജിപ്പിച്ച് ചിത്രീകരിക്കുന്നത് ഒരിക്കലും ന്യായമല്ല, യുക്തവുമല്ല – അബദ്ധം മാത്രമാണ്.

യാതൊരു വ്യാഖ്യാനത്തിനും വകയില്ലാതെ, തുറന്ന ഭാഷയില്‍തന്നെ അല്ലാഹു ഈ വിഷയം വിവരിച്ചിട്ടുള്ളത് നോക്കുക:-

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم : سورة يس : ٦٥

അര്‍ത്ഥം: അന്നു നാം അവരുടെ വായകളില്‍ മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കയും, അവരുടെ കാലുകള്‍ സാക്ഷി പറയുകയും ചെയ്യുന്നതുമാണ്. (യാസീന്‍: 65).

وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّـهُ الَّذِي أَنطَقَ كُلَّ شَيْءٍ…سورة فصلت : ٢١

അവര്‍ അവരുടെ തോലികളോട് പറയും: ‘നിങ്ങള്‍ എന്തിനായിട്ടാണ് ഞങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിച്ചത്?’ അവ പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ചവനായ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്.’ (ഫുസ്സ്വിലത്ത്). യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ സ്വയം തന്നെ സ്പഷ്ടമായ ഇത്തരം ആയത്തുകളെയും നബി വചനങ്ങളെയും വളച്ചുതിരിച്ചു വ്യാഖ്യാനിക്കുവാന്‍ മുതിരുന്നത് ഗുണത്തിലധികം ദോഷമായിരിക്കും വരുത്തുക. അല്ലാഹുവിന്റെ കഴിവും, പരലോക സംഭവങ്ങളും നമ്മുടെ ഊഹത്തിനതീതമാണെന്ന് അവര്‍ ഓര്‍ക്കേണ്ടതുണ്ട്.

മുന്‍ ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളില്‍ പലതിനും നിദാനമായിക്കരുതപ്പെടാവുന്ന ഒരു തത്വം അടുത്ത ആയത്തില്‍ അല്ലാഹു വിവരിക്കുന്നു:-

24:26

  • ٱلْخَبِيثَـٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَـٰتِ ۖ وَٱلطَّيِّبَـٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَـٰتِ ۚ أُو۟لَـٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٢٦﴿
  • ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു; ശുദ്ധകളായ സ്ത്രീകള്‍ ശുദ്ധരായ പുരുഷന്‍മാര്‍ക്കും, ശുദ്ധരായ പുരുഷന്‍മാര്‍ ശുദ്ധകളായ സ്ത്രീകള്‍ക്കുമാകുന്നു. (ശുദ്ധന്മാരായ) അക്കൂട്ടര്‍ (ദുഷ്ടന്‍മാരായ) ഇവര്‍ പറഞ്ഞുവരുന്നതില്‍ [ആരോപണങ്ങളില്‍] നിന്ന് ഒഴിവാക്കപ്പെട്ടവരാണ്; അവര്‍ക്ക് പാപമോചനവും, മാന്യമായ ഉപജീവനും ഉണ്ടായിരിക്കും.
  • الْخَبِيثَاتُ ദുഷിച്ച സ്ത്രീകള്‍, ചീത്ത സ്ത്രീകള്‍ لِلْخَبِيثِينَ ദുഷിച്ച പുരുഷന്‍മാര്‍ക്കാണ് وَالْخَبِيثُونَ ദുഷിച്ച പുരുഷന്‍മാര്‍ لِلْخَبِيثَاتِ ദുഷിച്ച സ്ത്രീകള്‍ക്കുമാണ് وَالطَّيِّبَاتُ നല്ല (ശുദ്ധരായ) സ്ത്രീകള്‍ لِلطَّيِّبِينَ നല്ല പുരുഷന്‍മാര്‍ക്കും وَالطَّيِّبُونَ നല്ല പുരുഷന്‍മാര്‍ لِلطَّيِّبَاتِ നല്ല സ്ത്രീകള്‍ക്കും ആകുന്നു أُولَـٰئِكَ അക്കൂട്ടര്‍ مُبَرَّءُونَ ഒഴിവാക്കപ്പെട്ട (ദൂരപ്പെട്ട) വരാണ് مِمَّا يَقُولُونَ അവര്‍ പറയുന്നതില്‍ നിന്നു لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം, പൊറുതി وَرِزْقٌ ആഹാരവും, ഉപജീവനവും كَرِيمٌ മാന്യമായ, ഉദാരമായ

3-ാം വചനത്തില്‍ ചൂണ്ടിക്കാണിച്ച ഒരു തത്വം ഇവിടെ കൂടുതല്‍ വ്യക്തമാക്കുകയാണ്. നബി (صلّى الله عليه وسلّم)യെ പ്പോലെയുള്ള പരിശുദ്ധ പുരുഷന്‍മാര്‍ക്ക് യോജിക്കുന്നത് ആയിശാ (رضي الله عنها) യെപ്പോലുള്ള പരിശുദ്ധകളും, ആയിശാ (رضي الله عنها) യെപ്പോലുള്ള ഗുണവതികള്‍ക്ക് യോജിക്കുന്നത് നബി (صلّى الله عليه وسلّم) തിരുമേനിയെപ്പോലെയുള്ള സല്‍ഗുണവാന്‍മാരും തന്നെയാണ്. ഇപ്രകാരം തന്നെയാണ് ഇതിന്റെ വിപരീത നിലയും. ഒരുവനെപ്പറ്റി മനസ്സിലാക്കുവാന്‍ അവന്റെ ഇണയും തുണയും നോക്കിയാല്‍ മതിയാകും. ഓരോരുത്തരും തനിക്ക് നല്ല ഇണയും തുണയും ലഭിക്കുവാന്‍ യത്നിക്കേണ്ടതുണ്ടെന്നും, ചീത്ത ആളുകളുമായുള്ള സമ്പര്‍ക്കവും, കൂട്ടുകെട്ടും സൂക്ഷിക്കേണ്ടതുണ്ടെന്നും ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതാകുന്നു. സജ്ജനങ്ങളെപ്പറ്റി അപരാധവും, അപവാദവും പറഞ്ഞു പ്രചരിപ്പിക്കുവാനുള്ള വാസന ദുര്‍ജ്ജനങ്ങള്‍ക്ക് മാത്രമായിരിക്കും. നേരെമറിച്ച് അവരിലുള്ള നന്‍മകളും മേന്മകളും കണ്ടറിഞ്ഞ് അവയെ പ്രശംസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നല്ല ആളുകളുടെ സ്വഭാവവുമാണ്, ആകയാല്‍ ദുര്‍ജ്ജനാരോപണങ്ങളില്‍നിന്ന് സജ്ജനങ്ങള്‍ സ്വാഭാവേന പരിശുദ്ധരായിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഒരാളെപ്പറ്റി അപരാധം പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ അത് പറയുന്നവനെയും, പറയപ്പെടുന്നവനെയും പരിശോധിക്കേണ്ടതുണ്ട്. നല്ല മനുഷ്യനെപ്പറ്റി ദുഷ്ടമനുഷ്യനാണ് അത് പറയുന്നതെങ്കില്‍ അതിനു വില കല്പിക്കേണ്ടതില്ല തന്നെ.

വ്യഭിചാരത്തെയും, വ്യഭിചാരാരോപണത്തെയും കുറിച്ച് പലതും വിവരിച്ചശേഷം, അവയ്ക്ക് കാരണമായി തീരുന്ന ചില കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നു. ഉചിതമല്ലാത്ത പ്രവേശനത്തില്‍നിന്നും, അഭിലഷണീയമല്ലാത്ത കാഴ്ചയില്‍ നിന്നുമാണല്ലോ നീചപ്രവൃത്തികളുടെ ഉല്‍ഭവം. അതിനാല്‍, നിത്യജീവിതത്തില്‍ മനുഷ്യന്‍ പരസ്പരം ആചരിക്കേണ്ടുന്ന ചില മര്യാദകളെ – അവക്ക് വളരെയധികം പ്രാധാന്യം കല്‍പിച്ചു കൊണ്ട് – അല്ലാഹു നമ്മെ പഠിപ്പിക്കുന്നത് നോക്കുക:-

വിഭാഗം – 4

24:27

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴾٢٧﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍, (പ്രവേശനത്തിനു) അനുമതി ചോദിക്കുകയും, അവയുടെ ആള്‍ക്കാര്‍ക്ക് സലാം പറയുകയും ചെയ്യുവോളം, നിങ്ങള്‍ പ്രവേശിക്കരുത്! ആയത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും; നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണ് (ഇത്).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتًا വീടുകളില്‍ غَيْرَ بُيُوتِكُمْ നിങ്ങളുടെ വീടുകളല്ലാത്ത حَتَّىٰ تَسْتَأْنِسُوا നിങ്ങള്‍ അനുമതി (സമ്മതം) ചോദിക്കുവോളം (ചോദിക്കാതെ) وَتُسَلِّمُوا നിങ്ങള്‍ സലാം പറയുകയും عَلَىٰ أَهْلِهَا അവയുടെ ആള്‍ക്കാര്‍ക്കു (വീട്ടുകാര്‍ക്കു) ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ് لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി, നിങ്ങള്‍ ചിന്തിച്ചേക്കാം

24:28

  • فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴾٢٨﴿
  • എനി, നിങ്ങള്‍ അവിടെ ഒരാളെയും കണ്ടെത്താത്ത പക്ഷം, നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുവരേക്കും നിങ്ങളതില്‍ പ്രവേശിക്കരുത്! നിങ്ങളോട്: ”മടങ്ങിപ്പോയിക്കൊള്ളുക’ എന്ന്‍ പറയപ്പെടുന്നപക്ഷം നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍! അതാണ്‌ നിങ്ങള്‍ക്കു വളരെ വെടിപ്പായിട്ടുള്ളത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
  • فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ فِيهَا അവിടെ, അതില്‍ أَحَدًا ഒരാളെയും فَلَا تَدْخُلُوهَا എന്നാല്‍ നിങ്ങള്‍ അതില്‍ പ്രവേശിക്കരുതു حَتَّىٰ يُؤْذَنَ അനുമതി (സമ്മതം) നല്‍കപ്പെടുന്നതുവരെ (നല്‍കപ്പെടാതെ) لَكُمْ നിങ്ങള്‍ക്കു وَإِن قِيلَ പറയപ്പെട്ടാല്‍ لَكُمُ നിങ്ങളോടു ارْجِعُوا മടങ്ങുവിന്‍ (എന്നു) فَارْجِعُوا എന്നാല്‍ മടങ്ങുവിന്‍ هُوَ أَزْكَىٰ അതു വളരെ വെടിപ്പായതാണ്, പരിശുദ്ധമാണ് لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി عَلِيمٌ അറിയുന്നവനാണ്

24:29

  • لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا۟ بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَـٰعٌ لَّكُمْ ۚ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴾٢٩﴿
  • ആള്‍ പാര്‍പ്പില്ലാത്ത – നിങ്ങള്‍ക്ക് ഉപയോഗമുള്ള വീടുകളില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് തെറ്റില്ല. നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയും.
  • لَّيْسَ ഇല്ല عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെമേല്‍ جُنَاحٌ തെറ്റു, കുറ്റം أَن تَدْخُلُوا നിങ്ങള്‍ പ്രവേശിക്കല്‍, പ്രവേശിക്കുന്നതിനു بُيُوتًا വീടുകളില്‍ غَيْرَ مَسْكُونَةٍ ആള്‍ പാര്‍പ്പില്ലാത്ത, താമസിക്കപ്പെടാത്ത فِيهَا അതിലുണ്ട് مَتَاعٌ ഉപയോഗം (വല്ല ആവശ്യവും) لَّكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا تُبْدُونَ നിങ്ങള്‍ വെളിവാക്കുന്നതു, വ്യക്തമാക്കിചെയ്യുന്നതു وَمَا تَكْتُمُونَ നിങ്ങള്‍ മറച്ചു ചെയ്യുന്നതും, ഒളിച്ചു വെക്കുന്നതും

അന്യവീടുകളില്‍ ചെല്ലുമ്പോള്‍, ആ വീട്ടുകാര്‍ക്ക് സലാം പറയണമെന്നും, പ്രവേശനത്തിന് അനുമതി ചോദിക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. അത് നിങ്ങള്‍ക്ക് ഗുണകരമാണെന്നും, നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണിത് കല്‍പിക്കുന്നതെന്നും ഉണര്‍ത്തുകയും ചെയ്യുന്നു.

ഒരു വീട്ടില്‍, അന്യനു കണ്ടുകൂടാത്ത – അല്ലെങ്കില്‍ കാണുന്നത് അപമാനകരമായിത്തീരുന്ന – പല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം: അന്തസ്സിനു നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏര്‍പ്പെട്ടിരിക്കാം: മറ്റുള്ളവര്‍ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം: അങ്ങിനെ പലതും. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, പ്രവേശിക്കുന്നവര്‍ക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീര്‍ക്കും; ആകയാല്‍, മുന്‍കൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടില്‍ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്. പുറത്ത് നിന്ന് സലാം പറയുകയും, വിളിച്ചു ചോദിക്കുകയും ചെയ്തിട്ട് സമ്മതം ലഭിച്ചില്ലെങ്കില്‍ അകത്ത് കടക്കരുതെന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്യുന്നു. സമ്മതം ചോദിക്കാതെ അകത്ത് കടന്നു ചെല്ലുന്നതിനെക്കാള്‍ ധിക്കാരമാണല്ലോ സമ്മതം ചോദിച്ചിട്ട് കിട്ടാതെ പ്രവേശിക്കുന്നത് هُوَ أَزْكَىٰ لَكُمْ (അതാണ്‌ നിങ്ങള്‍ക്ക് വളരെ വെടിപ്പായിട്ടുള്ളത്) എന്ന വാക്യം വളരെ ശ്രദ്ധേയവും അര്‍ത്ഥഗര്‍ഭവുമാകുന്നു.

തീരെ ആള്‍പാര്‍പ്പില്ലാത്ത, അല്ലെങ്കില്‍ ഒരു പ്രത്യേക ആള്‍ക്കാര്‍ താമസിക്കുന്നതല്ലാത്ത വീടുകളില്‍ പോകേണ്ടുന്ന ആവശ്യം നേരിടുമ്പോള്‍, അവിടെ സമ്മതം ചോദിക്കേണ്ടതില്ല എന്നാണ് 29-ാം വചനം പ്രസ്താവിക്കുന്നത്. ഉദാഹരണമായി: യാത്രക്കാര്‍ക്ക് വസിക്കുവാനുള്ള തുറന്ന സത്രങ്ങള്‍, വണ്ടി ആപ്പീസുകള്‍ മുതലായ പൊതുസ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതാണ്. സമ്മതം ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ സ്ഥലത്തുപോലും, ചില പ്രത്യേക പരിതസ്ഥിതികളില്‍ അത്യാവശ്യമായിത്തീര്‍ന്നേക്കും. ബാഹ്യത്തില്‍ നിയമം പാലിക്കപ്പെട്ടാല്‍ തന്നെയും ചിലപ്പോള്‍, ഏതെങ്കിലും തരത്തിലുള്ള വല്ല അനിഷ്ട ഫലങ്ങളും സംഭവിച്ചേക്കുകയും ചെയ്തേക്കും. ആകയാല്‍, ഓരോ സന്ദര്‍ഭത്തിലും, ഈ നിയമംമൂലം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്‍ക്ക് കോട്ടംപറ്റുന്ന യാതൊന്നും തന്നെ – രഹസ്യമായോ പരസ്യമായോ- സംഭവിക്കാതിരിക്കാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ആയത്തിന്റെ അന്ത്യഭാഗം താക്കീതു ചെയ്യുന്നത്. അതെ ‘നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു!’.

പ്രവേശനമര്യാദകളെ വിശദീകരിച്ചുകൊണ്ടുള്ള അനേകം ഹദീസുകള്‍ കാണാവുന്നതാണ്. അവയില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം, അതിന്റെ സ്വഭാവം, അനുവാദം കൊടുക്കേണ്ടുന്നവിധം മുതലായവ ഏറെക്കുറെ അതില്‍നിന്നു ഗ്രഹിക്കാം. സ്ഥലദൈര്‍ഘ്യത്തെ ഓര്‍ത്തു ഹദീസുകളുടെമൂലം ഇവിടെ കൊടുക്കുന്നില്ല.

1. ഇമാം ബുഖാരീ (رحمه الله)യും മറ്റും ഉദ്ധരിക്കുന്നു: അബൂമൂസല്‍ അശ്അരി എന്ന അബ്ദുല്ലാഹിബ്നു ഖൈസ് (رضي الله عنه) ഉമര്‍ (رضي الله عنه)ന്റെ വീട്ടില്‍ ചെന്നു മൂന്നു പ്രാവശ്യം അനുമതിചോദിക്കുകയുണ്ടായി. ഉമര്‍ (رضي الله عنه) എന്തോ ജോലിത്തിരക്കിലായിരുന്നതിനാല്‍ അദ്ദേഹത്തിന് സമ്മതം കിട്ടിക്കണ്ടില്ല. അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍ (رضي الله عنه) പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു ഖൈസ് സമ്മതം ചോദിക്കുന്ന ശബ്ദമല്ലേ കേട്ടിരുന്നു? അദ്ദേഹത്തിനു സമ്മതം കൊടുക്കുവിന്‍!’ അവര്‍ (വീട്ടിലുള്ളവര്‍) അന്വേഷിച്ചുനോക്കി; അദ്ദേഹത്തെ കണ്ടില്ല. പിന്നീട്, അബൂമൂസാ (رضي الله عنه) വീണ്ടും വന്നപ്പോള്‍, അദ്ദേഹം മടങ്ങിപ്പോകുവാന്‍ കാരണം എന്താണെന്ന് ഉമര്‍ (رضي الله عنه) ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ മൂന്നുവട്ടം സമ്മതം ചോദിച്ചു; സമ്മതം കിട്ടിയില്ല. നബി (صلّى الله عليه وسلّم) ഇങ്ങിനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിങ്ങളില്‍ ഒരാള്‍ മൂന്നുവട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയിട്ടില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ.’ അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ‘താന്‍ ഇതിനു തെളിവു കൊണ്ടുവരണം. ഇല്ലെങ്കില്‍ തന്നെ ഞാന്‍ അടിച്ചു വേദനിപ്പിക്കും!’ അബൂമൂസാ (رضي الله عنه) അന്‍സാരികളായ ചില സഹാബികളുടെ അടുക്കല്‍ചെന്ന് വിവരം പറഞ്ഞു. അവര്‍ പറഞ്ഞു: ‘തനിക്ക് ഇതിന് സാക്ഷി നില്‍ക്കുവാന്‍ നമ്മളിലുള്ള നന്നേ ചെറുപ്പക്കാരനല്ലാതെ വരേണ്ടതില്ല.’ (ഇതു അത്രക്കും പരസ്യമായി എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.). അങ്ങനെ, അദ്ദേഹത്തിന്റെ ഒപ്പം അബൂസഈദില്‍ ഖുദ്രീ (رضي الله عنه)യും പോയി. അദ്ദേഹം ഉമര്‍ (رضي الله عنه) നോട്‌ വിവരം പറഞ്ഞുകൊടുത്തു. അപ്പോള്‍ ഉമര്‍ (رضي الله عنه) പറയുകയാണ്‌: ‘അങ്ങാടിയിലെ ഇടപാട് (വ്യാപാരം) എന്നെ മുടക്കിക്കളഞ്ഞു. (അതുകൊണ്ട് എനിക്ക് ഇതൊന്നും നബി (صلّى الله عليه وسلّم) യില്‍ നിന്ന് കേട്ടുപഠിക്കുവാന്‍ കഴിഞ്ഞില്ല.)’.

2. ഇമാം അഹ്മദും (رحمة الله عليه) മറ്റും പല മാര്‍ഗ്ഗങ്ങില്‍കൂടി രിവായത്തു ചെയ്യുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘അനസ് (رضي الله عنه) മുതലായവര്‍ പറഞ്ഞു: നബി (صلّى الله عليه وسلّم) സഅ്ദുബ്നു ഉബാദഃയുടെ വീട്ടില്‍ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് സലാം ചൊല്ലി, സഅ്ദു (رضي الله عنه) സലാം മടക്കിയെങ്കിലും, തിരുമേനി (صلّى الله عليه وسلّم) കേള്‍ക്കുവാന്‍ മാത്രം ഉച്ചത്തിലായിരുന്നില്ല അത്. മൂന്നു പ്രാവശ്യം ചോദിച്ചശേഷം നബി (صلّى الله عليه وسلّم) മടങ്ങിപ്പോയി. അപ്പോള്‍, സഅ്ദു (رضي الله عنه) പിന്നാലെചെന്ന് ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! സത്യമായും, അവിടുത്തെ സലാമുകളെല്ലാം എന്റെ കാതില്‍ പെട്ടിട്ടുണ്ട്. ഞാനത് പതുക്കെ മടക്കിയിട്ടും ഉണ്ട്. അവിടുന്നു കേള്‍ക്കത്തക്കവണ്ണം ഞാന്‍ മടക്കാതിരുന്നത്, അവിടുത്തെ സലാമും, ‘ബര്‍ക്കത്തും’ അധികം ലഭിക്കുവാന്‍വേണ്ടി മാത്രമായിരുന്നു’. പിന്നീട് തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കുകയും, ഭക്ഷണം കഴിക്കുകയും ഉണ്ടായി. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മടങ്ങിപ്പോകുമ്പോള്‍, തിരുമേനി (صلّى الله عليه وسلّم) ക്കു വാഹനത്തിനായി സഅ്ദു (رضي الله عنه) ഒരു കഴുതയെ തയ്യാറാക്കി. മകന്‍ ഖൈസ് (رضي الله عنه) നെയും ഒപ്പം അയച്ചു. ഖൈസ് (رضي الله عنه)നോട്‌ തന്റെ ഒന്നിച്ച വാഹനപ്പുറത്ത് കയറുവാന്‍ തിരുമേനി (صلّى الله عليه وسلّم) ആവശ്യപ്പെട്ടു. അദ്ദേഹം അതിനു മടിച്ചു. ‘ഒന്നുകില്‍ വാഹനമേറണം, അല്ലെങ്കില്‍ പിരിഞ്ഞുപോകണം!’ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു. അതനുസരിച്ച് ഖൈസ് (رضي الله عنه) മടങ്ങിപ്പോന്നു. رواه احمد وابوداود والبانى من طرق

3. അബൂദാവൂദ് (رحمه الله) ഉദ്ധരിക്കുന്നു:- അബ്ദുല്ലാഹിബ്നുബിശ്ര്‍ (رضي الله عنه) പറയുന്നു: റസൂല്‍ (صلّى الله عليه وسلّم) ഏതെങ്കിലും വീട്ടുകാരുടെ വാതില്‍ക്കല്‍ ചെന്നാല്‍, വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നില്‍ക്കുകയില്ല. പക്ഷേ, അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്നിങ്ങിനെ പറയുമായിരുന്നു. കാരണം, അക്കാലത്ത് വാതിലിന്റെ മുമ്പില്‍ വിരി തൂക്കിയിടുന്ന പതിവുണ്ടായിരുന്നില്ല. ഈ ഹദീസില്‍നിന്ന്, സമ്മതം ചോദിക്കുവാന്‍ ചെന്നവന്‍ വാതിലിന്റെയോ ജനലിന്റെയോ പഴുതില്‍കൂടി അകത്തേക്ക് നോക്കുവാന്‍ പാടില്ലെന്നു പ്രത്യേകം മനസ്സിലാക്കാവുന്നതാകുന്നു.

4. അബൂദാവൂദ് (رحمه الله) മുതലായവര്‍ രിവായത്ത് ചെയ്യുന്നു: നബി (صلّى الله عليه وسلّم)യുടെ വാതില്‍ക്കല്‍ വന്ന് സമ്മതം ചോദിച്ചുകൊണ്ട് ഒരാള്‍ വാതിലിനു മുഖമായി നിന്നു. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തോട് പറഞ്ഞു: ‘താന്‍ ഇങ്ങിനെ മാറി നില്‍ക്കണം. അല്ലെങ്കില്‍ ഇങ്ങിനെ നില്‍ക്കണം (ഇടമോ വലമോ മാറി നില്‍ക്കണം). സമ്മതം ചോദിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതുതന്നെ, നോട്ടത്തിന്റെ കാരണത്താലകുന്നു.’

5. നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ഒരു മനുഷ്യന്‍ സമ്മതം കൂടാതെ നിന്റെ മേല്‍ നിന്റെ വീട്ടിനകത്തേക്ക്) എത്തിനോക്കി; അപ്പോള്‍ നീ അവനെ ഒരു ചെറു കല്ലെടുത്ത് മിടിച്ചുകളഞ്ഞു; അതു നിമിത്തം അവന്റെ കണ്ണ്‍ പൊട്ടിപ്പോയി; ഇങ്ങിനെ വന്നാല്‍ നിനക്ക് യാതൊരു തെറ്റുമില്ല.’ (ബു; മു).

6. പ്രമുഖരായ പല മഹാന്മാരും ഉദ്ധരിച്ച ഒരു ഹദീസില്‍ ജാബിര്‍ (رضي الله عنه) പറയുന്നു: ‘എന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഒരു കടത്തിന്റെ വിഷയത്തില്‍ ഞാന്‍ നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. ഞാന്‍ വാതില്‍ക്കല്‍ മുട്ടി. തിരുമേനി (صلّى الله عليه وسلّم) ചോദിച്ചു: ‘ആരാണത്?’ ഞാന്‍ ഉത്തരം പറഞ്ഞു: ‘ഞാനാണ്’. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇങ്ങിനെ പറഞ്ഞു: انا انا (ഞാന്‍ ഞാന്‍ തന്നെ) ‘തിരുമേനി ഇത് പറഞ്ഞത് കുറച്ചു വെറുപ്പോടെയാണെന്നു തോന്നുന്നു. (رواه جماعة). ആളെ അറിയുവാന്‍വേണ്ടി ‘ആരാണ്’ എന്ന് ചോദിക്കുമ്പോള്‍ ‘ഞാനാണ്’ എന്ന് ഉത്തരം പറയുക പലരുടെയും പതിവാണ്. ചോദ്യകര്‍ത്താവിന് ഈ ഉത്തരംകൊണ്ട് വിശേഷിച്ചൊരു ഫലവും ലഭിക്കുവാനില്ലല്ലോ. ആകയാല്‍, ആളെ തിരിച്ചറിയുന്ന തരത്തില്‍, സ്വന്തം പേരോ, ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന തരത്തിലുള്ള മറ്റുവല്ല നാമങ്ങളോ പറയേണ്ടതാകുന്നു. എന്നത്രെ നബി (صلّى الله عليه وسلّم)യുടെ മറുപടി ചൂണ്ടിക്കാട്ടുന്നത്.

7. ബനൂആമിര്‍ കുടുംബത്തില്‍പെട്ട ഒരാള്‍ നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ വരികയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) വീട്ടിലായിരുന്നു. അയാള്‍ أأدخل (ഞാന്‍ അകത്ത് കടക്കട്ടെയോ?) എന്നാണ് ചോദിച്ചത്. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) തന്റെ ഭൃത്യനോട്‌ പറഞ്ഞു: ‘നീ അയാളുടെ അടുക്കല്‍ ചെന്ന് സമ്മതം ചോദിക്കുന്നത് അയാള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക. അതായത്: السلام عليكم أأدخل (അസ്സലാമു അലൈക്കും, ഞാന്‍ അകത്ത് പ്രവേശിക്കാമോ?) എന്ന് പറഞ്ഞുകൊടുക്കുക.’ അങ്ങനെ, ഭൃത്യന്‍ പറഞ്ഞു കൊടുക്കുകയും, അയാള്‍ അപ്രകാരം ചോദിക്കുകയും ചെയ്തു. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തിന് സമ്മതം കൊടുത്തു. (അബൂദാവൂദ്).

സമ്മതം ചോദിക്കുക എന്ന അര്‍ത്ഥത്തിന് അറബിയില്‍ استأذن എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. അതിനുപകരം ആയത്തില്‍ استأنس എന്ന മൂലത്തില്‍ നിന്നുള്ള تَسْتَأْنِسُوا എന്ന വാക്കാണ് ഉപയോഗിച്ചത്. സന്തോഷത്തോടും, ഇണക്കത്തോടുംകൂടിയുള്ള സ്വരത്തിലായിരിക്കണം അനുമതി അന്വേഷിക്കുന്നതെന്നാണ് ഈ പ്രയോഗം കാണിക്കുന്നത്. അതുകൊണ്ട് സമ്മതം ചോദിക്കുന്ന വാക്ക് നല്ല രൂപത്തിലും, സാവധാനത്തിലും ആയിരിക്കേണ്ടതുണ്ട്. സ്വന്തം വീട്ടില്‍പോലും, അസമയത്തോ, യാത്രകഴിഞ്ഞു വരുമ്പോഴോ ഒരു മുന്നറിയിപ്പും കൂടാതെ – പെട്ടന്ന് – ചെന്ന് വാതില്‍ മുട്ടുകയോ, അകത്തു കടക്കുകയോ ചെയ്യരുതെന്ന് ഹദീസുകളില്‍ വിരോധിച്ചു കാണാവുന്നതാണ്. പ്രവേശനത്തിന് സമ്മതം ചോദിക്കുന്ന കാര്യത്തില്‍ ഇസ്‌ലാം എത്രമാത്രം പ്രാധാന്യം കല്‍പിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം. ദൈര്‍ഘ്യഭയംകൊണ്ട് കൂടുതല്‍ ഉദ്ധരിക്കുന്നില്ല. അടുത്ത ആയത്തുകളില്‍ നോട്ടത്തെക്കുറിച്ചു വിവരിക്കുന്നു:-

മൂന്നാം ഘട്ടം – ക്യാമ്പയിൻ 8 – സൂറത്തു-ന്നൂര്‍ – ആയത്ത് 11 മുതൽ 20 വരെ

സത്യവിശ്വാസികളുടെ വന്ദ്യമാതാവായ
ആയിശാ (رضي الله عنها)യുടെ പേരിലുണ്ടായ അപവാദം.
(حديث الافك على أمّ المؤمنين عائشة رضي الله عنها)


അടുത്ത ആയത്തുമുതല്‍ കുറെ ആയത്തുകളിലെ പ്രതിപാദ്യവിഷയം ആയിശാ (رضي الله عنها)യുടെ പേരിലുണ്ടായ ആരോപണസംഭവവും, തല്‍സംബന്ധമായ പല കാര്യങ്ങളുമാകുന്നു. പ്രസിദ്ധമായ ആ സംഭവം, അനേകം മത വിജ്ഞാനങ്ങളടങ്ങുന്ന ഈ സൂറത്തിലെ പല വചനങ്ങളുടെയും അവതരണഹേതുവാകുന്നു. ആയിശാ (رضي الله عنها)യുടെയും, അവരുടെ കുടുംബത്തിന്റേയും ശ്രേയസ്സും മഹത്വവും വര്‍ദ്ധിക്കുവാന്‍ അത് ഇടയാക്കിയിട്ടുമുണ്ട്. പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം രിവായത്തു ചെയ്യപ്പെട്ടിട്ടുള്ള ആ സംഭവം താഴെപ്പറയും പ്രകാരമാകുന്നു: ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി അവരുടെ ജ്യേഷ്ഠസഹോദരിയുടെ പുത്രനായ ഉര്‍വ്വഃ (عروة بن الزبير-رضي الله عنه) മുതലായവര്‍ ഉദ്ധരിക്കുന്നു:-

‘നബി (صلّى الله عليه وسلّم) തിരുമേനി വല്ല യാത്രക്കും ഉദ്ദേശിക്കുമ്പോള്‍, ഭാര്യമാര്‍ക്കിടയില്‍ നറുക്കിടുകയും, ആരുടെ പേരാണ് കിട്ടിയതെങ്കില്‍ അവരെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. അങ്ങനെ, ഒരു പടയെടുപ്പുയാത്രയില്‍ എന്റെ പേര് വന്നു. ഇതു പര്‍ദ്ദയുടെ (സ്ത്രീകള്‍ പര്‍ദ ആചരിക്കണമെന്നു കല്‍പിക്കുന്ന) ആയത്ത് അവതരിച്ചതിനു ശേഷമായിരുന്നു. അതിനാല്‍, ഒരു കൂടാരത്തിലായിക്കൊണ്ടാണ് എന്നെ വാഹനത്തില്‍ ഏറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഞങ്ങള്‍ യാത്ര കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ മദീനായുടെ അടുത്തുള്ള ഒരു താവളത്തിലിറങ്ങി.അവിടെനിന്നു് യാത്രതുടരുവാന്‍ അറിയിപ്പുണ്ടായി. ഈ അവസരത്തില്‍ ഞാന്‍ എന്റെ മല മൂത്ര വിസര്‍ജ്ജനാദി ആവശ്യങ്ങള്‍ക്കുവേണ്ടി സൈന്യത്തില്‍ നിന്നു കുറച്ചു അകലെ വിട്ടുപോയിരുന്നു. അതു കഴിഞ്ഞു മടങ്ങിവന്നു മാറില്‍ തൊട്ടുനോക്കുമ്പോള്‍, എന്റെ മാല കൊഴിഞ്ഞുപോയതായിക്കണ്ടു. ഞാന്‍ തിരിച്ചുപോയി അതു തേടിക്കൊണ്ടു കുറച്ചു സമയം കഴിഞ്ഞു. എന്നെ വാഹനപുറത്തു കയറ്റിത്തരാറുള്ള ആളുകള്‍ എന്റെ കൂടാരമെടുത്ത് ഒട്ടകപ്പുറത്തു വെച്ചു. കേവലം ഘനം കുറഞ്ഞ ഒരു ചെറുപ്പക്കാരിയായിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഇല്ലാത്തതായി അവര്‍ക്കു സംശയം തോന്നുകയുണ്ടായില്ല. അവര്‍ ഒട്ടകവുമായി നടന്നു. സൈന്യം സ്ഥലം വിട്ടതിനുശേഷമായിരുന്നു എനിക്കു മാല കിട്ടി ഞാന്‍ സ്ഥലത്ത് തിരിച്ചെത്തിയത്‌. വന്നുനോക്കുമ്പോള്‍ വിളിക്കുവാനാകട്ടെ, പറയുവാനാകട്ടെ ആരുമില്ല! ഞാന്‍ അതേ സ്ഥലത്തുതന്നെ ഇരുന്നു. അവര്‍ പിന്നീട് എന്നെ കാണാതാവുകയും, അന്വേഷിച്ചു തേടിവരികയും ചെയ്യുമെന്നു് ഞാന്‍ വിചാരിച്ചു.’

‘ഞാന്‍ അവിടെ ഇരുന്നുകൊണ്ടിരിക്കെ, എനിക്കു കണ്ണില്‍ ഉറക്കുപിടിച്ചു. സൈന്യത്തിനു പിന്നാലെയായി (ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷിച്ചറിയുവാന്‍ നിയോഗിക്കപ്പെട്ട) സഫ്-വാന്‍ (صفوان بن المعطل رضي الله عنه) ഉണ്ടായിരുന്നു. അദ്ദേഹം വെളുക്കാന്‍ കാലത്ത് അവിടെ എത്തി. അദ്ദേഹം ഒരു മനുഷ്യന്റെ നിഴല്‍ കണ്ടു. പര്‍ദ്ദാനിയമത്തിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നതുകൊണ്ട് എന്നെ അറിഞ്ഞു. ഉടനെ അദ്ദേഹം ‘ഇസ്തിര്‍ജാഉ’ ചൊല്ലി (*) അതുകേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. ഉടനെ ഞാന്‍ എന്റെ മൂടുവസ്ത്രംകൊണ്ട് മുഖം മറച്ചു. അല്ലാഹു തന്നെയാണെ! അദ്ദേഹം, ‘ഇസ്തിര്‍ജാഇ’ന്റെ വാക്കല്ലാതെ എന്നോടൊന്നും പറയുകയുണ്ടായിട്ടില്ല. ഞാനതല്ലാതെ ഒന്നും കേട്ടിട്ടുമില്ല, അദ്ദേഹം വേഗം ഇറങ്ങി ഒട്ടകത്തെ മുട്ടുകുത്തിച്ചു. അതിന്റെ കൈക്കു തന്റെ കാല്‍കൊണ്ടു ചവിട്ടിത്തന്നു. ഞാന്‍ ഒട്ടകപ്പുറത്തു കയറി. അദ്ദേഹം എന്നെയുമായി ഒട്ടകത്തെ നയിച്ചുംകൊണ്ടു നടന്നു. സൈന്യം ഇറങ്ങിയിരുന്ന താവളത്തിലെത്തി. അവര്‍ വെളുപ്പാന്‍ കാലത്ത് ഒരു താവളത്തിലിറങ്ങിയിട്ടുണ്ടായിരുന്നു.’


(*). വല്ല വിധത്തിലുള്ള ആപത്തും നേരിടുമ്പോള്‍ إِنَّ لِلَّهِ وَإِنَّ إِلَيْهِ رَاجِعُون (നാമെല്ലാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്കു തന്നെ മടങ്ങുന്നവരുമാണ്) എന്ന് പറയുവാന്‍ ഖുര്‍ആന്‍ നമ്മെ ഉപദേശിച്ചിട്ടുണ്ട്. ഇതിനാണ് ‘ഇസ്തിര്‍ജാഉ’ (الإسترجاع) അഥവാ മടക്കം കാണിക്കുക – എന്ന് പറയുന്നത്. എന്തോ ഒരു അബദ്ധം പിണഞ്ഞതായി സഫ്-വാന്‍ (رضي الله عنه) മനസ്സിലാക്കിയത് കൊണ്ടാണ് അത് പറഞ്ഞത്.


‘അങ്ങനെ എന്റെ കാര്യത്തില്‍ (അപരാധം പറഞ്ഞുണ്ടാക്കുക നിമിത്തം) നാശത്തില്‍പെട്ടവരൊക്കെ നാശത്തിലായി! അതില്‍ നേതൃത്വം വഹിച്ചതു (കപടവിശ്വസികളുടെ നേതാവായ) അബ്ദുല്ലാഹിബ്നു ഉബ്ബയ്യ്‌ (عبد الله بن ابي بن سلول) ആയിരുന്നു. ഞങ്ങള്‍ മദീനായിലെത്തി. എനിക്കു ഒരു മാസത്തോളം രോഗം പിടിപ്പെട്ടു. ജനങ്ങള്‍ കള്ളക്കഥയില്‍ മുഴുകിക്കൊണ്ടിരുന്നു. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയില്‍നിന്നും മുമ്പ് എനിക്ക് അനുഭവപ്പെട്ടിരുന്ന ആ സൗമ്യമായ പെരുമാറ്റം, എന്റെ സുഖമില്ലായ്മയുടെ അവസരത്തില്‍ കണ്ടു വന്നിരുന്നില്ലെന്ന വസ്തുത എന്നെ ആശങ്കയിലാക്കിയിരുന്നു. അവിടുന്ന് കടന്നുവന്ന് സലാം പറയും; തനിക്കു എങ്ങിനെയിരിക്കുന്നു എന്ന് ചോദിക്കും; തിരിച്ചുപോകയും ചെയ്യും; അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്നെ സന്ദേഹപ്പെടുത്തിയിരുന്നത്. അല്‍പമൊരു ആശ്വാസം കിട്ടുന്നതുവരെ മറ്റു തകരാറുകളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.

‘എനിക്കു അല്‍പം ആശ്വാസം വന്നപ്പോള്‍, ഞാനും മിസ്‌ത്വഹിന്റെ മാതാവും (امّ مسطح رضي الله عنها) കൂടി, ഞങ്ങള്‍ വെളിക്കു പോകാറുണ്ടായിരുന്ന ‘മനാസ്വിഉ്’ (مناصع) എന്ന സ്ഥലത്തേക്കുപോയി. കക്കൂസുമറകള്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് ഞങ്ങള്‍ രാത്രിയല്ലാതെ (പകല്‍ സമയത്തു) വെളിക്കു പോകാറുണ്ടായിരുന്നില്ല, വെളിക്കിരിക്കുവാന്‍ മറ കെട്ടും മുമ്പ് ഞങ്ങള്‍ പഴയകാലത്തെ അറബികളെപ്പോലെ പറമ്പില്‍ പോകലായിരുന്നു പതിവ്. ഞാനും ഉമ്മു മിസ്ത്വഹും കൂടി മടങ്ങുമ്പോള്‍ അവര്‍: ‘മിസ്ത്വഹ് നാശമടയട്ടെ!’ (تَعِسَ مِسْطَحٌ) എന്നു പറയുകയുണ്ടായി. (*). ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞതു മോശമായിപ്പോയി! ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു മനുഷ്യനെപ്പറ്റി പഴിച്ചുപറയുകയോ!’ അവര്‍ പറഞ്ഞു: ‘ഹാ! അവന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടില്ലേ?!’ ഞാന്‍ ചോദിച്ചു: ‘എന്താണ് പറഞ്ഞത്?’ അപ്പോള്‍ കെട്ടുകഥക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിവരം അവര്‍ എനിക്കു വിവരിച്ചു തന്നു. ഇതോടെ എന്റെ ദീനം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുകയായി.’


(*). വല്ലവരെക്കുറിച്ചും വെറുപ്പു പ്രകടിപ്പിക്കുമ്പോള്‍ പറയപ്പെടാറുള്ള ഒരു പ്രയോഗമാണ് تَعِسَ فُلاَن (ഇന്നവന്‍ നാശമടയട്ടെ) എന്ന വാക്യം.


‘ഞാന്‍ വീട്ടില്‍ വന്നശേഷം, റസൂല്‍ (صلّى الله عليه وسلّم) തിരുമേനി പ്രവേശിച്ച് തനിക്കു എങ്ങിനെയിരിക്കുന്നു എന്ന് ചോദിക്കയുണ്ടായി. അപ്പോള്‍, എനിക്കു എന്റെ ഉമ്മവാപ്പയുടെ അടുത്തൊന്ന് പോകുവാന്‍ സമ്മതം നല്‍കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. അവരില്‍നിന്നു സംഗതി ശരിക്കറിയുവാന്‍ ആഗ്രഹിക്കുകയായിരുന്നു ഞാന്‍. തിരുമേനി (صلّى الله عليه وسلّم) സമ്മതിച്ചു. ഞാന്‍ ചെന്ന് ഉമ്മയോട് ചോദിച്ചു: ‘ഉമ്മാ! എന്തൊക്കെയാണ് ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്?’ മാതാവ് മറുപടി പറഞ്ഞു: ‘കുഞ്ഞിമകളേ! നീ അക്കാര്യം മനസ്സില്‍ നിസ്സാരമാക്കി വെച്ചേക്കുക. കാരണം, ഒരു നല്ല പെണ്ണ് അവളെ സ്നേഹിക്കുന്ന ഒരു പുരുഷന്റെ അടുക്കലായിരിക്കുക, അവള്‍ക്കു കുറെ സഹപത്നിമാരും ഉണ്ടായിരിക്കുക – അവര്‍ അവളെപ്പറ്റി പലതും ചെയ്യാതിരിക്കുകയില്ല.’ ഞാന്‍ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്! (*) ജനങ്ങള്‍ ഇങ്ങിനെയെല്ലാം പറഞ്ഞുവല്ലോ!’ അന്നു നേരം പുലരുവോളം എന്റെ കണ്ണുനീര്‍ അടങ്ങിയില്ല, കണ്ണില്‍ ഉറക്കം വന്നതുമില്ല. പുലര്‍ന്നിട്ടും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയായി.


(*). ആശ്ചര്യംകൊണ്ടു പറഞ്ഞതാണ് ഈ വാക്ക്. ഇതിനെപ്പറ്റി കൂടുതല്‍ വിവരം 16-ാം വചനത്തില്‍ വെച്ചു മനസ്സിലാക്കാം.


‘നബി (صلّى الله عليه وسلّم) തിരുമേനിക്ക് തന്റെ വീട്ടുകാരുടെ (ഭാര്യയുടെ) കാര്യത്തില്‍ വഹ്-യ് കിട്ടുവാന്‍ താമസിച്ചതു കൊണ്ട് – അവരെ പിരിച്ചയക്കുന്നതിനെപ്പറ്റി ആലോചന നടത്തുവാനായി – തിരുമേനി (صلّى الله عليه وسلّم), അലി (رضي الله عنه) ഉസാമഃ (رضي الله عنه) എന്നിവരെ വിളിച്ച് അന്വേഷണം നടത്തി. ഉസാമഃ തിരുമേനി (صلّى الله عليه وسلّم)യുടെ വീട്ടുകാരുടെ നിരപരാധിത്വവും, അവരോടു തനിക്കുള്ള സ്നേഹവുമെല്ലാം ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു: ‘അവര്‍ അങ്ങയുടെ വീട്ടുകാര്‍ തന്നെ. അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിനെത്തന്നെയാണ! നല്ല നിലയല്ലാതെ ഒന്നും നാം അറിയുന്നില്ല’. അലി (رضي الله عنه)യാകട്ടെ, ഇങ്ങിനെ പറയുകയാണ്‌ ചെയ്തത്: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹു അവിടുത്തേക്കു ഒരു വിഷമവും വരുത്തിയിട്ടില്ല. സ്ത്രീകള്‍ അവരല്ലാതെ വേറെയും ധാരാളമുണ്ട്. അതാ ആ പെണ്ണിനോടു ചോദിച്ചുനോക്കാം.

തിരുമേനി (صلّى الله عليه وسلّم) ബരീറഃയെ വിളിച്ച് (*) ഇങ്ങിനെ ചോദിച്ചു: ‘ബരീറാ! നീ അവരില്‍ നിനക്കു സംശയം തോന്നിക്കുന്ന വല്ലതും കണ്ടിട്ടുണ്ടോ?’ ബരീറഃ മറുപടി പറഞ്ഞു: ‘ഇല്ല- തിരുമേനി(صلّى الله عليه وسلّم)യെ പ്രവാചകനായി അയച്ചിട്ടുള്ളവന്‍ തന്നെയാണ! അവര്‍ ഒരു ഇളം പ്രായക്കാരിയാണ്. (**) വീട്ടിലെ (ഭക്ഷണത്തിനുള്ള) മാവുവിട്ടേച്ചു ഉറങ്ങിപ്പോയേക്കും, വളര്‍ത്താടു വന്നു അതു തിന്നുപോയേക്കുകയും ചെയ്യും എന്നതില്‍ കവിഞ്ഞു അവരെ കുറ്റപ്പെടുത്തതക്ക യാതൊന്നും ഞാന്‍ കാണുകയുണ്ടായിട്ടില്ല.’


(*) ഉസാമഃ (أُسام بن زيد -رضي الله عنه) നബി (صلّى الله عليه وسلّم) തിരുമേനിയുടെ പോറ്റുപുത്രനായ സൈദ്‌ (زيد بن حارثة– رضي الله عنه) ന്റെ പുത്രനും, ബരീറഃ (بريرة – رضي الله عنها) ആയിശാ (رضي الله عنها) യാല്‍ അടിമത്വത്തില്‍നിന്നു മോചനം നല്‍കപ്പെട്ടു അവരൊന്നിച്ചു വസിച്ചു വരുന്ന ഭൃത്യസ്ത്രീയുമാണ്. അലി (رضي الله عنه) കൊടുത്ത മേല്‍കണ്ട മറുപടി നിമിത്തം ആയിശാ (رضي الله عنها)ക്ക് അദ്ദേഹത്തോട് അല്‍പം നീരസമുണ്ടായിരുന്നു. അതു സ്വാഭാവികവുമാണല്ലോ.
(**) ഈ സംഭവമുണ്ടായത് ഹിജ്റ വര്‍ഷം 5ലോ 6ലോ ബനൂമുസ്തലഖ് യുദ്ധത്തിനുള്ള പടയെടുപ്പിലാണെന്നാണ് അറിയപ്പെടുന്നത്. അന്നു ആയിശ (رضي الله عنها)ക്ക് ഏറെക്കുറെ 15-16 വയസ്സ് പ്രായമായിരിക്കുന്നതാണ്.


‘അന്നുതന്നെ റസൂല്‍ (صلّى الله عليه وسلّم) പള്ളിയിലേക്കു ചെന്ന് മിമ്പറില്‍ (പ്രസംഗപീഠത്തില്‍) വെച്ചു ഇപ്രകാരം പറഞ്ഞു: ‘എന്റെ വീട്ടുകാരെക്കുറിച്ച് എനിക്കു ഉപദ്രവമുണ്ടാക്കിത്തീര്‍ത്തിട്ടുള്ള ഒരു മനുഷ്യനെക്കുറിച്ച് എനിക്ക് ഒഴികഴിവു അനുവദിച്ചുതരുവാന്‍ ആരുണ്ട്? അല്ലാഹുവാണ! എന്റെ വീട്ടുകാരുടെ പേരില്‍ നന്‍മയല്ലാതെ ഞാന്‍ അറിയുന്നില്ല. അവര്‍ (ജനങ്ങള്‍) ഒരു പുരുഷനെ (സ്വഫ്വാനെ)ക്കുറിച്ചു പ്രസ്താവിച്ചുവരുന്നു. അയാളെക്കുറിച്ചും ഞാന്‍ നല്ലതല്ലാതെ അറിയുന്നില്ല. അദ്ദേഹം എന്റെ വീട്ടില്‍ എന്റെ ഒന്നിച്ചല്ലാതെ പ്രവേശിക്കുമാറില്ല.’ (ഒരു മനുഷ്യന്‍ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞത് അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഉദ്ദേശിച്ചാണ്.).

‘അപ്പോള്‍ സഅ്ദു ബ്നു മുആദ് (رضي الله عنه) (*) എഴുന്നേറ്റു പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവാണ! ഞാന്‍ ആ മനുഷ്യനെപറ്റി ഒഴികഴിവു തരാം. (വേണ്ടതു ചെയ്യാം). അവന്‍ ‘ഔസ്’ കുടുംബക്കാരനാണെങ്കില്‍ ഞങ്ങളവന്റെ കഴുത്തു വെട്ടാം. ഞങ്ങളുടെ സഹോദരങ്ങളായ ‘ഖസ്റജ്’ കുടുംബത്തില്‍പെട്ടവനാണെങ്കില്‍, അവിടുന്ന് കല്‍പിക്കുന്ന കല്‍പനപോലെയും ചെയ്യാം. അപ്പോള്‍ സഅ്ദു ബ്നു ഉബാദഃ (رضي الله عنه) (**) എഴുന്നേറ്റു. അദ്ദേഹം സഅ്ദുബ്നു മുആദ് (رضي الله عنه)നോടായി പറഞ്ഞു: ‘അല്ലാഹുവാണ! താന്‍ പറഞ്ഞതു കളവാണ് – താന്‍ അവനെ (ഞങ്ങളുടെ കുടുംബത്തില്‍പെട്ടവനെ) കൊല ചെയ്കയില്ല, തനിക്കതിനു സാധിക്കുകയില്ല’. അപ്പോള്‍ ഉസൈദുബ്നു ഹുളൈര്‍ (رضي الله عنه) എഴുന്നേറ്റ് അദ്ദേഹത്തോടിങ്ങിനെ പറഞ്ഞു: ‘സത്യമായും താന്‍ പറഞ്ഞതാണ് കളവ്, ഞങ്ങള്‍ അവനെ കൊല്ലുക തന്നെ ചെയ്യും. താനൊരു കപടവിശ്വാസിയാണ് – കപടവിശ്വാസികള്‍ക്കായി തര്‍ക്കംവെട്ടുകയാണ്.’ ഇങ്ങിനെ ഇരുകൂട്ടരും – ഔസും, ഖസ്റജും – ശണ്ഠക്കൊരുങ്ങുകയായി. നബി (صلّى الله عليه وسلّم) തിരുമേനി മിമ്പറില്‍ തന്നെ നില്‍ക്കുകയാണ്. തിരുമേനി (صلّى الله عليه وسلّم) അവരെ സമാധാനിപ്പിച്ചു. അവരെല്ലാം മൗനമായി. തിരുമേനി (صلّى الله عليه وسلّم) താഴെ ഇറങ്ങി.’


(*). സഅ്ദു ( سعد بن معاد -رضي الله عنه) ഔസുഗോത്രത്തിലെ സഹാബീ പ്രമുഖനായ ഒരു നേതാവാണ്‌. അദ്ദേഹം അന്ന് ജീവിച്ചിരിപ്പില്ലെന്നും, ഇപ്രകാരം പ്രസ്താവിച്ചതു അദ്ദേഹത്തിന്റെ പിതൃവ്യപുത്രനും ഒരു നേതാവുമായ ഉസൈദു (أُسيد بن حضير – رضي الله عنه) ആണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

(**). സഅ്ദുബ്നു ഉബാദഃ (سعد بن عبادة-رضي الله عنه) ഖസ്റജ്ഗോത്രത്തിലെ നേതാവാണ്‌. ഇദ്ദേഹം വാസ്തവത്തില്‍ ഒരു മാന്യ സഹാബിയാണ്. പക്ഷേ, തല്‍ക്കാലം കുടുംബപരമായ രോഷം പിടിപെട്ടുവെന്നു മാത്രമേയുള്ളു. എത്രയോ കാലമായി ഔസും ഖസ്റജും തമ്മില്‍ കിടമത്സരം നടന്നുകൊണ്ടിരുന്നതിനുശേഷം അടുത്ത കാലം മുതല്‍ ഇസ്‌ലാം അവരെ ഏകോദരസഹോദരന്‍മാരാക്കിയിരിക്കുകയാണ്.


അന്നും ഞാന്‍, കണ്ണുനീര്‍ വറ്റാതെയും, ഉറക്കുവരാതെയും കഴിഞ്ഞുകൂടി. എന്റെ ഹൃദയം പൊട്ടിപ്പിളരുമോ എന്നു തോന്നത്തക്കവണ്ണം ഞാന്‍ രണ്ടു രാത്രിയും ഒരു പകലും കരഞ്ഞു കഴിച്ചിരിക്കുകയാണ്. എന്റെ ഉമ്മയും ബാപ്പയും കാലത്തു എന്റെ അടുത്തുണ്ടായിരുന്നു – ഞാന്‍ കരയുക തന്നെയാണ് – അപ്പോള്‍, അന്‍സാരിക്കാരിയായ ഒരു സ്ത്രീ സമ്മതം ചോദിച്ചു അകത്തു പ്രവേശിച്ചു. അവളും എന്നോടൊപ്പം കരയുകയായി. ഈ അവസരത്തില്‍ റസൂല്‍ (صلّى الله عليه وسلّم) തിരുമേനി ഞങ്ങളുടെ അടുക്കല്‍ പ്രവേശിച്ചു. അവിടുന്ന് ഇരുന്നു, എന്നെപ്പറ്റി പറഞ്ഞുണ്ടാക്കപ്പെട്ട വിഷയം പ്രസ്താവത്തില്‍ വന്നതുമുതല്‍ക്ക് അവിടുന്ന് എന്റെ അടുക്കല്‍വന്ന് ഇരുന്നിട്ടില്ലായിരുന്നു. എന്റെ കാര്യത്തില്‍, ഒരു ദിവ്യസന്ദേശവും (വഹ്-യും) കിട്ടാതെ ഒരു മാസം അവിടുന്ന് അങ്ങിനെ കഴിഞ്ഞുകൂടിയിരിക്കുകയാണ്. തിരുമേനി (صلّى الله عليه وسلّم) ‘തശഹ്-ഹുദു’ (تشهد) ചെയ്തു (*) കൊണ്ടു ഇപ്രകാരം പറഞ്ഞു: ‘(ആയിശാ!) എന്നാല്‍, എനിക്ക് തന്നെപ്പറ്റി ഇന്നിന്നപ്രകാരം വിവരം കിട്ടുകയുണ്ടായിട്ടുണ്ട്. താന്‍ നിരപരാധിയാണെങ്കില്‍, അല്ലാഹു തന്റെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊള്ളും. താന്‍ വല്ല പാപത്തിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോടു പാപമോചനം തേടുകയും, അവനോടു പശ്ചാത്തപിക്കുകയും ചെയ്തുകൊള്ളുക. അടിയാന്‍, തന്റെ പാപം ഏറ്റുപറഞ്ഞ് ഖേദിച്ചുമടങ്ങിയാല്‍, അല്ലാഹു മടക്കം സ്വീകരിക്കുന്നതാണ്.’


(*). പ്രസംഗമോ പ്രധാനപ്പെട്ട വല്ല സംഭാഷണമോ നടത്തുമ്പോള്‍ അതിന്റെ ആദ്യത്തില്‍ حمد, ثناء, شهادة (അല്ലാഹുവിനെ സ്തുതിക്കുക, പുകഴ്ത്തുക, ‘ശഹാദത്തു കലിമഃ’ പറയുക) മുതലായ ഉപചാരവാക്യങ്ങള്‍ ചൊല്ലുന്നതിന്ന് ‘തശഹ്-ഹുദ്‌’ (تشهد) എന്നു പറയപ്പെടും.


‘റസൂല്‍ (صلّى الله عليه وسلّم) ഇതു പറഞ്ഞുകഴിയുമ്പോഴേക്കും എന്റെ കണ്ണുനീര്‍ ഒരു തുള്ളിപോലും കാണാത്തവിധം നിലച്ചുപോയി! ഞാന്‍ പിതാവിനോട് – അബൂബക്കര്‍ (رضي الله عنه) നോട് – പറഞ്ഞു: ‘തിരുമേനി പറഞ്ഞതിനു മറുപടി പറയണ’മെന്നു. ‘ഞാനെന്താണ് തിരുമേനിയോടു പറയേണ്ടതെന്നു എനിക്കറിഞ്ഞുകൂടാ!’ എന്നായിരുന്നു പിതാവു പറഞ്ഞത്. അപ്പോള്‍ ഞാന്‍ മാതാവിനോടു പറഞ്ഞു നോക്കി. അവരും അതുതന്നെ മറുപടി പറഞ്ഞു. ഞാനാണെങ്കില്‍, ഒരു ചെറുപ്പക്കാരി. ഖുര്‍ആന്‍തന്നെ അധികഭാഗവും എനിക്കു ഓതുവാന്‍ കഴിയുകയില്ല (പഠിച്ചിട്ടില്ല.). ഏതായാലും, ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ! എനിക്കറിയാം: ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത നിങ്ങള്‍ കേട്ടു, അതു നിങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥലം പിടിച്ചു, നിങ്ങളതു സത്യമെന്നു കരുതിയിരിക്കുകയാണ്. എനി, ഞാന്‍ നിരപരാധിയാണെന്നു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളെന്നെ വിശ്വസിക്കുകയില്ല. ഞാന്‍ നിരപരാധിയാണെന്നു അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം (കുറ്റം) ഞാന്‍ നിങ്ങളോടു സമ്മതിച്ചുതരുകയാണെങ്കില്‍, നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണ! എന്നെയും, നിങ്ങളെയും കുറിച്ചു ഒരു ഉപമ പറയുവാന്‍ യൂസുഫ് (عليه السلام) നബിയുടെ പിതാവിനെ – യഅ്ക്കൂബ് (عليه السلام) നബിയെ – അല്ലാതെ ഞാന്‍ കാണുന്നില്ല. അതായതു: فَصَبْرٌ جَمِيلٌ وَ اللهُ اَلْمُسْتَعَانُ عَلَى مَا تَصِفُونَ (എനി നല്ലതായ ക്ഷമതന്നെ. അല്ലാഹുവിനോടാണ്, നിങ്ങള്‍ വിവരിക്കുന്ന കാര്യത്തെക്കുറിച്ചു സഹായം തേടപ്പെടുവാനുള്ളത്.) എന്നു അദ്ദേഹം പറഞ്ഞവാക്ക് (*). അനന്തരം ഞാന്‍ അവിടെ നിന്ന് സ്ഥലംവിട്ടു വിരുപ്പില്‍ചെന്നു കിടന്നു.


(*). യൂസുഫ് നബി (عليه السلام) യെ കിണറ്റിലെറിഞ്ഞശേഷം ചെന്നായ പിടിച്ചുവെന്നു സഹോദരന്‍മാര്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ബിന്‍യാമീനെ ഈജിപ്തിലെ ഭരണാധികാരി പിടിച്ചുവെച്ച കഥ അവര്‍ പറഞ്ഞപ്പോഴും അദ്ദേഹം فَصَبْرٌ جَمِيلٌ എന്നു പറയുകയുണ്ടായി. (സൂ: യൂസുഫ്).


‘എനിക്കപ്പോള്‍ തീര്‍ച്ചയായും അറിയാമായിരുന്നു: ഞാന്‍ നിരപരാധിയാണെന്നും എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുമെന്നും. പക്ഷേ, പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വല്ല വഹ്-യും (ഖുര്‍ആന്‍ വാക്യവും) എന്റെ കാര്യത്തില്‍ അവതരിച്ചേക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം – എന്നെപ്പറ്റി പാരായണം ചെയ്യപ്പെടത്തക്ക വല്ല വിഷയവും അല്ലാഹു അവതരിപ്പിക്കാവുന്നതിനെക്കാള്‍ – വളരെ നിസ്സാരപ്പെട്ടതാണ് എന്റെ വിഷയം എന്നായിരുന്നു നിശ്ചയമായും ഞാന്‍ മനസ്സിലാക്കിയിരുന്നത്. എങ്കിലും, എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുന്ന തരത്തിലുള്ള വല്ല സ്വപ്നവും റസൂല്‍ (صلّى الله عليه وسلّم) തിരുമേനി കണ്ടേക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.’

‘എന്നിട്ട് – അല്ലാഹുവാണ് സത്യം! തിരുമേനി (صلّى الله عليه وسلّم) ആ സദസ്സ് വിട്ട് പോയിട്ടില്ല, വീട്ടില്‍നിന്നു് ആരും പുറത്തു പോയിട്ടുമില്ല. അപ്പോഴേക്കും അതാ അല്ലാഹു അവന്റെ പ്രവാചകന് (വഹ്‌യു) അവതരിപ്പിക്കുന്നു! തിരുമേനി (صلّى الله عليه وسلّم) (വഹ്-യ് വരുമ്പോഴത്തെ പതിവ് പ്രകാരം) വിയര്‍പ്പ് പിടിപെട്ട് ആശ്വാസമായി. അവിടുന്നു് ചിരിക്കുകയാണ്. ഒന്നാമതായി അവിടുന്നു് സംസാരിച്ച വാക്ക് ‘ആയിശാ! അല്ലാഹുവിനെ സ്തുതിച്ചുകൊള്ളുക! അവന്‍ നിനക്ക് നിരപരാധിത്വം നല്‍കിയിരിക്കുന്നു!’ എന്നാണ്. അപ്പോള്‍ എന്റെ മാതാവ് എന്നോട് പറഞ്ഞു: ‘(മകളെ) എഴുന്നേറ്റ് റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയുടെ അടുത്തേക്കു് ചെല്ലൂ!’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ! ഞാന്‍ തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കലേക്ക് എഴുന്നേറ്റ് ചെല്ലേണ്ടതില്ല – എന്റെ നിരപരാധിത്വം വെളിപ്പെടുത്തിയത് അല്ലാഹുവാകുന്നു. അവനെയല്ലാതെ ഞാന്‍ സ്തുതിക്കുന്നില്ല.’ അങ്ങനെ, إِنَّ الَّذِينَ جَاءُوا بِالْإِفْكِ എന്നു് (11-ാം വചനം) തുടങ്ങി പത്തു ആയത്തുകള്‍ അല്ലാഹു അവതരിപ്പിച്ചു.’

‘എന്റെ വിഷയത്തില്‍ ഇതു് അവതരിച്ചതിനുശേഷം (പിതാവ്) അബൂബക്കര്‍ – അദ്ദേഹമായിരുന്നു, ദാരിദ്ര്യത്തെയും കുടുംബത്തെയും കരുതി മിസ്ത്വഹുബ്നു അഥാഥഃക്ക് (مسطح بن أثاثة -رضي الله عنه) ചിലവ് കൊടുത്തു വന്നിരുന്നത് – പറഞ്ഞു: ‘അല്ലാഹുവാണ! ആയിശായെക്കുറിച്ച് മിസ്ത്വഹ് ഇങ്ങിനെ പറഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും ഞാന്‍ അവനുവേണ്ടി ചിലവഴിക്കുകയില്ല.’ അതു നിമിത്തം അല്ലാഹു وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ എന്നു (22-ാം ആയത്ത്) അവതരിപ്പിച്ചു….’

ബുഖാരീ(رحمه الله)യും, മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചതിനെ ആസ്പദമാക്കിയാണ് മുകളില്‍ നാം ഈ കഥ വിവരിച്ചത്. അല്‍പഭാഗംകൂടി ബാക്കിയുണ്ട്. അത് 22-ാം വചനത്തിന്റെ വിവരണത്തില്‍ വായിക്കാം. إن شاء الله . ചരിത്ര പ്രസിദ്ധവും, പ്രാധാന്യം നിറഞ്ഞതുമായ ഈ സംഭവവും, അതിന്റെ കലാശവും മാത്രം മതി, അയിശാ (رضي الله عنها) യുടെയും അബൂബക്കര്‍ (رضي الله عنه) ന്റെ കുടുംബത്തിന്റെയും കീര്‍ത്തി ബഹുമാനം ലോകാവസാനംവരെ നിലനില്‍ക്കുവാന്‍. എനി നമുക്ക് പ്രസ്തുത ആയത്തുകള്‍ വായിക്കാം;-

വിഭാഗം – 2

24:11

  • إِنَّ ٱلَّذِينَ جَآءُو بِٱلْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ ٱمْرِئٍ مِّنْهُم مَّا ٱكْتَسَبَ مِنَ ٱلْإِثْمِ ۚ وَٱلَّذِى تَوَلَّىٰ كِبْرَهُۥ مِنْهُمْ لَهُۥ عَذَابٌ عَظِيمٌ ﴾١١﴿
  • നിശ്ചയമായും (ആ) കള്ളവാര്‍ത്തകൊണ്ടുവന്നിട്ടുള്ളവര്‍, നിങ്ങളില്‍നിന്നുള്ള ഒരു കൂട്ടരാകുന്നു. അതു നിങ്ങള്‍ക്കു ദോഷകരമാണെന്നു നിങ്ങള്‍ കരുതേണ്ട: പക്ഷേ, അതു നിങ്ങള്‍ക്കു ഗുണകരമാകുന്നു. അവരില്‍ ഓരോരുത്തന്നും അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാപം [പാപത്തിന്റെ ശിക്ഷ] ഉണ്ടായിരിക്കും. അവരില്‍ നിന്നും അതിന്റെ നേതൃത്വം ഏറ്റെടുത്തവനാകട്ടെ, അവനു വമ്പിച്ച ശിക്ഷയുമുണ്ട്‌.
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ جَاءُوا അവര്‍ വന്നു بِالْإِفْكِ കള്ളവാര്‍ത്ത (നുണ) കൊണ്ട് عُصْبَةٌ مِّنكُمْ നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ് لَا تَحْسَبُوهُ നിങ്ങളെ അതിനെ കരുതേണ്ട, കണക്കാക്കേണ്ട شَرًّا لَّكُم നിങ്ങള്‍ക്ക് ദോഷമാണെന്ന് بَلْ എങ്കിലും, എന്നാല്‍, പക്ഷെ هُوَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഗുണമാണ് لِكُلِّ امْرِئٍ എല്ലാ മനുഷ്യന്നുമുണ്ട് مِّنْهُم അവരില്‍നിന്നുള്ള مَّا اكْتَسَبَ അവന്‍ പ്രവര്‍ത്തിച്ചതു, സമ്പാദിച്ചുണ്ടാക്കിയതു مِنَ الْإِثْمِ പാപമായിട്ടു, കുറ്റമായിട്ടു وَالَّذِي تَوَلَّىٰ ഏറ്റെടുത്തവനാകട്ടെ كِبْرَهُ അതിന്റെ നേതൃത്വം (വലിയ പങ്കു) مِنْهُمْ അവരില്‍നിന്നു لَهُ അവന്നുണ്ടു عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

കള്ളവാര്‍ത്ത എന്ന് പറഞ്ഞത് മേല്‍വിവരിച്ച അപവാദമാണെന്നു് പറയേണ്ടതില്ല. ഇത് നിര്‍മ്മിച്ചുണ്ടാക്കപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍നിന്നുമാണ്. അതില്‍ നേതൃത്വം വഹിച്ചവന്‍ – അഥവാ, ആദ്യം കെട്ടിയുണ്ടാക്കുകയും, ജനമദ്ധ്യെ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തവന്‍ – മേല്‍പറഞ്ഞ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെ. പ്രചാരം ചെയ്തവര്‍ അവന് പുറമെ മിസ്ത്വഹ് (رضي الله عنه), ഹസ്സാനുബ്നു ഥാബിത്ത് (رضي الله عنه), ജഹ്ശു മകള്‍ ഹംനഃ (رضي الله عنها) എന്നിവരാകുന്നു. വ്യഭിചാരാരോപണ ശിക്ഷാനിയമമനുസരിച്ച് കുറ്റവാളികളായവര്‍ക്ക് അടി ശിക്ഷ നല്‍കപ്പെടുകയുണ്ടായി. അപരാധം പറഞ്ഞുണ്ടാക്കിയവര്‍ അധികപേരുണ്ടായിരുന്നില്ലെന്നു് عُصْبَةٌ എന്ന വാക്കുതന്നെ അറിയിക്കുന്നു. കുറച്ചാളുകളുള്ള കൂട്ടത്തിന്നാണ് ഈ വാക്കു് ഉപയോഗിക്കപ്പെടാറുള്ളത്.

عُصْبَةٌ مِّنكُمْ (നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ്) എന്ന വാക്കുകൊണ്ട് മേല്‍പറഞ്ഞ മൂന്നു് പേരും ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മനുഷ്യസഹജമായ നിലയില്‍ അവരുടെ പക്കല്‍ തെറ്റുപറ്റിപ്പോയതാണെന്നും മനസ്സിലാക്കാവുന്നതാണ്. നേതൃത്വം വഹിച്ച ഇബ്നു ഉബയ്യാകട്ടെ, അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്നു് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവന്‍ മരണംവരെ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിപ്പോരുകയും ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്നു് പല ലക്ഷ്യങ്ങള്‍ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്. പ്രസ്തുത മൂന്നു പേരും ഖേദിച്ചു പശ്ചാത്തപിക്കുകയും, സഹാബികളുടെ കൂട്ടത്തില്‍ മാന്യന്‍മാരായി ഗണിക്കപ്പെടുകയും ചെയ്തവരാകുന്നു. കപട വിശ്വാസികള്‍, ബാഹ്യത്തില്‍ മുസ്‌ലിംകളായിട്ടാണ് ഗണിക്കപ്പെട്ടിരുന്നതെന്ന വസ്തുത സ്മരണീയമാണ്.

ഹസ്സാന്‍ (حسان بن ثابت-رضي الله عنه) ഒരു മഹാകവിയായിരുന്നു. അദ്ദേഹം തന്റെ കവിത വഴി ഇസലാമിനും, നബി (صلّى الله عليه وسلّم)ക്കും വളരെ സേവനം ചെയ്തിട്ടുള്ളത് പ്രസ്താവ്യമാകുന്നു. ഈ സംഭവം കലാശിച്ചശേഷം, അദ്ദേഹം ആയിശാ (رضي الله عنها)യോട് ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടും, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി തന്റെ പക്കല്‍വന്നുവശായതാണെന്ന് ഉണര്‍ത്തിച്ചുകൊണ്ടും കവിത പാടുകയുണ്ടായിട്ടുണ്ട്; അതില്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞിരുന്നു:

حَصانٌ رَزانٌ ما تُزِنُّ بِريبَةٍ * وَتُصبِحُ غَرثى مِن لُحومِ الغَوافِلِ

(സാരം: പതിവ്രതയാണ്, മാന്യയാണ്, സംശയാസ്പദമായ ആരോപണങ്ങള്‍ക്കൊന്നും വിധേയയല്ല, ശുദ്ധഹൃദയരായ സ്ത്രീകളുടെ മാംസം തിന്നുന്നതിനെ – അവരെപ്പറ്റി ദൂഷണം പയുന്നതിനെ – ക്കുറിച്ചു വ്രതം എടുക്കുന്നവളുമാണ്.). പിന്നീട് ആയിശാ (رضي الله عنها) അദ്ദേഹത്തെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. മിസ്ത്വഹ് (مصطح-رضي الله عنه) അബൂബക്കര്‍ (رضي الله عنه)ന്റെ മാതാവിന്റെ സഹോദരീപുത്രനും, 22-ാം വചനം അവതരിച്ചതിന് കാരണഭൂതനും, ബദ്റില്‍ പങ്കെടുത്ത സഹാബിയും ആയിരുന്നു. നബി (صلّى الله عليه وسلّم)യുടെ ഭാര്യയായ സൈനബ (رضي الله عنها)യുടെ നേരെ സഹോദരിയും, പത്ത് പ്രമുഖ സഹാബികളില്‍ ഒരാളായ ത്വല്‍ഹഃ (طلحة-رضي الله عنه)യുടെ ഭാര്യയുമാണ് ഹംനഃ (حمنة بنت جحش-رضي الله عنها).

അത് നിങ്ങള്‍ക്കു ദോഷകരമാണെന്ന് കരുതേണ്ട – അത് നിങ്ങള്‍ക്ക് ഗുണകരമാണ് എന്ന് പറഞ്ഞഭാഗം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള മഹത്തായ പ്രതിഫലവാഗ്ദാനം, എന്നേക്കും നിലനില്‍ക്കുന്ന സല്‍ക്കീര്‍ത്തി, നിരപരാധിത്വം സ്ഥാപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കല്‍, അതുവഴി എക്കാലത്തും അവരുടെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുന്നത്, വളരെ മത തത്വങ്ങളും നിയമങ്ങളും അവതരിച്ചത്, എന്നിങ്ങിനെ പല ഗുണങ്ങളും ഈ സംഭവംമൂലം ഉണ്ടായി. അപ്പോള്‍ ഒന്നാമതായി ആയിശാ (رضي الله عنها)ക്കും, രണ്ടാമതായി സ്വഫ്വാന്നും (رضي الله عنه), നബി (صلّى الله عليه وسلّم) അടക്കമുള്ള എല്ലാ മുസ്‌ലിംകള്‍ക്കും പല ഗുണങ്ങളും ലഭിക്കുവാന്‍ ഈ സംഭവം ഇടയായെന്ന് പറയേണ്ടതില്ല.

24:12

  • لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بِأَنفُسِهِمْ خَيْرًا وَقَالُوا۟ هَـٰذَآ إِفْكٌ مُّبِينٌ ﴾١٢﴿
  • നിങ്ങള്‍ അതു കേട്ടപ്പോള്‍, സത്യവിശ്വാസികളും, സത്യവിശ്വാസിനികളും തങ്ങളെപ്പറ്റിത്തന്നെ (പരസ്പരം) നല്ല വിചാരം വിചാരിക്കുകയും, ‘ഇതു വ്യക്തമായ ഒരു കള്ളവാര്‍ത്തയാണ്’ എന്നു പറയുകയും എന്തുകൊണ്ട് ചെയ്തു കൂടായിരുന്നു?!
  • لَّوْلَا എന്തുകൊണ്ടില്ല, കൂടായിരുന്നോ, ആയിക്കൂടേ إِذْ سَمِعْتُمُوهُ നിങ്ങള്‍ അതു കേട്ടപ്പോള്‍ ظَنَّ الْمُؤْمِنُونَ സത്യവിശ്വാസികള്‍ വിചാരിക്കുകയും وَالْمُؤْمِنَاتُ സത്യവിശ്വാസിനികളും بِأَنفُسِهِمْ തങ്ങളെപ്പറ്റിത്തന്നെ خَيْرًا നല്ലതു, (നല്ലവിചാരം) وَقَالُوا അവര്‍ പറയുകയും (എന്തുകൊണ്ടു ചെയ്തുകൂടാ) هَـٰذَا ഇതു إِفْكٌ കള്ളവാര്‍ത്തയാണ്, നുണയാണ് (എന്ന്) مُّبِينٌ വ്യക്ത്യമായ, സ്പഷ്ടമായ, (തനിച്ച)

24:13

  • لَّوْلَا جَآءُو عَلَيْهِ بِأَرْبَعَةِ شُهَدَآءَ ۚ فَإِذْ لَمْ يَأْتُوا۟ بِٱلشُّهَدَآءِ فَأُو۟لَـٰٓئِكَ عِندَ ٱللَّهِ هُمُ ٱلْكَـٰذِبُونَ ﴾١٣﴿
  • അവര്‍ [ഇതു പറഞ്ഞുണ്ടാക്കിയവര്‍] എന്താണതിനു നാലു സാക്ഷികളെകൊണ്ടു വരാഞ്ഞത്?! അവര്‍ സാക്ഷികളെകൊണ്ട് വരാത്ത സ്ഥിതിക്ക് അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍.
  • لَّوْلَا جَاءُوا അവര്‍ക്കു വന്നുകൂടേ, എന്താണ് വരാത്തതു عَلَيْهِ അതിനു, അതിന്റെമേല്‍ بِأَرْبَعَةِ شُهَدَاءَ നാലു സാക്ഷികളെയുംകൊണ്ടു فَإِذْ لَمْ يَأْتُوا എന്നാല്‍ അവര്‍ കൊണ്ടുവരാത്ത സ്ഥിതിക്കു بِالشُّهَدَاءِ സാക്ഷികളെ فَأُولَـٰئِكَ അപ്പോള്‍ അക്കൂട്ടര്‍ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ هُمُ الْكَاذِبُونَ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍

സത്യവിശ്വാസികളെല്ലാം ഒരേ ശരീരത്തിന്റെ അംശങ്ങളാകുന്നു. അവരെല്ലാം ഒന്നായിരിക്കണം, ഒരാള്‍ക്ക് മറ്റേവനെപ്പറ്റി സദ്‌വിചാരമുണ്ടായിരിക്കണം, അന്യോന്യം കുറ്റവും കുറവും കണ്ടാല്‍ മറച്ചുവെക്കണം. ഇങ്ങിനെയെല്ലാമാണ് സത്യവിശ്വാസികള്‍ തമ്മില്‍ സ്വീകരിക്കേണ്ടുന്ന നില. അപ്പോള്‍, സദ്‌വൃത്തരായ രണ്ടാളുകളെപ്പറ്റി ഇമ്മാതിരി അപരാധം എവിടെനിന്നു കേട്ടാലും ഉടനടി അത് നുണയായിരിക്കുമെന്നു വെക്കുകയും, നല്ല വിചാരം കരുതുകയും വേണ്ടതല്ലേ, എന്നാണ് അല്ലാഹു താക്കീതു ചെയ്യുന്നത്. ആയിശാ (رضي الله عنها) യുടെയും, സ്വഫ്‌വാന്‍ (رضي الله عنه)ന്റെയും പരിശുദ്ധ നില ഇരിക്കട്ടെ, ഒരു വമ്പിച്ച ജനക്കൂട്ടത്തില്‍ നിന്ന് ഒളിഞ്ഞുമാറി ഒരു നീചപ്രവൃത്തി നടത്തിയ രണ്ടുപേര്‍ പട്ടാപ്പകല്‍ – ആ ജനതാമദ്ധ്യെ പരസ്യമായി – റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയുടെ മുമ്പാകെ – ഒരാള്‍ വാഹനപ്പുറത്തും, മറ്റേയാള്‍ അതിനെ നയിച്ചുകൊണ്ടും – വന്നിറങ്ങുവാന്‍ ധൈര്യപ്പെടുമോ?! എന്നിരിക്കെ, ഹൃദയത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു അസൂയയില്‍ നിന്നോ മറ്റോ അല്ലാതെ ഇത്തരം ജല്‍പനങ്ങള്‍ പുറത്തുവരുമോ? അതെ, അസൂയക്കാരന്‍ തനിക്കൊരു അവസരം കണ്ടപ്പോള്‍ അത് നിര്‍മ്മിച്ചു. മറ്റു ചിലര്‍ ഗൗരവം മനസ്സിലാക്കാതെ അത് ഏറ്റുപറയുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.

വ്യഭിചാരാരോപണം തെളിയിക്കുവാന്‍ നാല് സാക്ഷികള്‍ വേണം. അത് അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അത് ചെയ്യാത്തപ്പോള്‍ – അഥവാ ആരോപണം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് – അവര്‍ കളവ് പറയുന്നവരാണെന്നാണ് അല്ലാഹുവിന്റെ വിധി. ഇത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. തെളിയിക്കുവാന്‍ കഴിയാത്ത കുറ്റം പരസ്യപ്പെടുത്തരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു പക്ഷെ, സംഭവം യഥാര്‍ത്ഥത്തില്‍ ശരിയായിരുന്നാല്‍ തന്നെയും, അതിന്റെ പ്രതിഫലം അല്ലാഹു കൊടുത്തുകൊള്ളുമെന്നു വെച്ച് മൗനം കൈക്കൊള്ളുകയും, കഴിയുമെങ്കില്‍ സ്വകാര്യത്തില്‍ ഉപദേശിക്കുകയുമാണ്‌ വേണ്ടത്. സാധാരണ സംഭവങ്ങളിലെല്ലാം തന്നെ, രണ്ട് സാക്ഷികളാണ് ഇസ്‌ലാമില്‍ തെളിവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വ്യഭിചാരവിഷയത്തില്‍ മാത്രം നാല് സാക്ഷികള്‍ വേണമെന്ന് വെച്ചത് വ്യഭിചാരത്തിന്റെയും, അതിന്റെ ശിക്ഷയുടെയും ഗൗരവം നിമിത്തമാകുന്നു.

24:14

  • وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ لَمَسَّكُمْ فِى مَآ أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴾١٤﴿
  • അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും നിങ്ങളില്‍ – ഇഹത്തിലും പരത്തിലും വെച്ച് – ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ യാതൊന്നില്‍ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തില്‍, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുമായിരുന്നു:-
  • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവു, ദാക്ഷിണ്യം, അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്ക് وَرَحْمَتُهُ അവന്റെ കാരുണ്യവും فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും لَمَسَّكُمْ നിങ്ങളെ സ്പര്‍ശിച്ചിരുന്നു, ബാധിച്ചിരുന്നു فِي مَا യാതൊരു കാര്യത്തില്‍ أَفَضْتُمْ فِيهِ നിങ്ങള്‍ അതില്‍ മുഴുകിയിരിക്കുന്നു (അങ്ങിനെയുള്ളതില്‍) عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

24:15

  • إِذْ تَلَقَّوْنَهُۥ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِۦ عِلْمٌ وَتَحْسَبُونَهُۥ هَيِّنًا وَهُوَ عِندَ ٱللَّهِ عَظِيمٌ ﴾١٥﴿
  • നിങ്ങളുടെ നാവുകളാല്‍ നിങ്ങളതു ഏറ്റുപറയുകയും, നിങ്ങള്‍ക്കു യാതൊരു അറിവുമില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകൊണ്ടു പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍! [അപ്പോഴായിരുന്നു അതു ബന്ധിക്കേണ്ടതു; അതുണ്ടായില്ല.] നിങ്ങള്‍ ഇതൊരു നിസ്സാരകാര്യമെന്ന് ഗണിക്കുന്നു; അതാകട്ടെ, അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതുമാകുന്നു!
  • إِذْ تَلَقَّوْنَهُ നിങ്ങള്‍ അതു ഏറ്റുപറയുന്ന സന്ദര്‍ഭത്തില്‍ بِأَلْسِنَتِكُمْ നിങ്ങളുടെ നാവുകള്‍കൊണ്ടു وَتَقُولُونَ നിങ്ങള്‍ പറയുകയും ചെയ്യുന്നു بِأَفْوَاهِكُم നിങ്ങളുടെ വായകള്‍ കൊണ്ടു مَّا لَيْسَ ഇല്ലാത്ത ഒന്നിനെ لَكُم നിങ്ങള്‍ക്കു بِهِ അതിനെപ്പറ്റി عِلْمٌ ഒരു അറിവും وَتَحْسَبُونَهُ നിങ്ങള്‍ അതു ഗണിക്കുന്നു, വിചാരിക്കുന്നു هَيِّنًا നിസ്സാരമെന്നു, എളിയതെന്നു, وَهُوَ അതാകട്ടെ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ عَظِيمٌ വമ്പിച്ചതാണ്

പശ്ചാത്താപത്തിന് സൗകര്യം നല്‍കിക്കൊണ്ടും മറ്റും ഇഹത്തില്‍വെച്ചും, കുറ്റം മാപ്പ് ചെയ്തുകൊണ്ട് പരത്തില്‍വെച്ചും അല്ലാഹു അവരെ അനുഗ്രഹിക്കുവാന്‍ ഉദ്ദേശിക്കുകയാണ്. അല്ലായിരുന്നുവെങ്കില്‍, ആ സന്ദര്‍ഭത്തില്‍ തന്നെ – ശരിയായ അറിവും രേഖയുമില്ലാതെ, കേട്ടതങ്ങ് പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരുന്ന അതേ അവസരത്തില്‍തന്നെ – അതിന്റെ ഫലം കാണാമായിരുന്നു എന്നു സാരം. അവരത് ചെയ്‌വാനുള്ള കാരണം, ഈ സംഗതി നിസ്സാരമെന്നു് ധരിച്ചുപോയതാണ്. എങ്കിലും ഇത്തരം സംഗതികള്‍ അല്ലാഹുവിങ്കല്‍ ഒട്ടും നിസ്സാരമല്ല – വളരെ ഗൗരവതരമാണ് – എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ആര് എന്ത് പറഞ്ഞുകേട്ടാലും, അതിന്റെ സംഭവ്യതയും, തെളിവും നോക്കാതെ – ഗൗരവവും ഭവിഷ്യത്തും ആലോചിക്കാതെ – അത് ഏറ്റുപാടുക മിക്ക ജനങ്ങളുടെയും പതിവാണ്. ഈ താക്കീത് നാം ഇപ്പോഴും ഓര്‍ത്തിരിക്കേണ്ടതാകുന്നു. അങ്ങിനെയുള്ളവര്‍ക്ക് നല്ലൊരു പാഠമാണ് അടുത്ത വചനം നല്‍കുന്നത്:-

24:16

  • وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَـٰذَا سُبْحَـٰنَكَ هَـٰذَا بُهْتَـٰنٌ عَظِيمٌ ﴾١٦﴿
  • അതുകേട്ട അവസരത്തില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറഞ്ഞു കൂടായിരുന്നു: നമുക്ക് ഇതിനെപ്പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല – ‘(അല്ലാഹുവേ!) നീ മഹാപരിശുദ്ധന്‍!’ – ഇതു വമ്പിച്ച ഒരു കെട്ടുകഥയാണ്’ എന്ന്.
  • وَلَوْلَا എന്തുകൊണ്ടില്ല, കൂടായിരുന്നോ إِذْ سَمِعْتُمُوهُ നിങ്ങള്‍ അതു കേട്ടപ്പോള്‍ قُلْتُم നിങ്ങള്‍ പറഞ്ഞു (കൂടേ) مَّا يَكُونُ لَنَا നമുക്ക് പാടില്ല, നമുക്ക് ആയിക്കൂടാ أَن نَّتَكَلَّمَ നമുക്കു സംസാരിപ്പാന്‍, നാം സംസാരിക്കല്‍ بِهَـٰذَا ഇതിനെപ്പറ്റി سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിനക്കു സ്തോത്രകീര്‍ത്തനം هَـٰذَا بُهْتَانٌ ഇതു കെട്ടുകഥയാണ്, കള്ളമാണ് عَظِيمٌ വമ്പിച്ച

ഗൗരവപ്പെട്ടതോ, അതിശയോക്തി കലര്‍ന്നതോ ആയ വല്ലതും കേള്‍ക്കുകയോ, കാണുകയോ ചെയ്യുമ്പോള്‍ سُبْحَانَكَ (നീ മഹാപരിശുദ്ധന്‍) എന്നും, سُبْحَانَ الله (അല്ലാഹു മഹാപരിശുദ്ധന്‍!) എന്നും പറയുക പതിവാണ്. ഈ വിഷയത്തില്‍ ഇത്രയും ഊന്നിപ്പറയുവാന്‍ കാരണമെന്താണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

24:17

  • يَعِظُكُمُ ٱللَّهُ أَن تَعُودُوا۟ لِمِثْلِهِۦٓ أَبَدًا إِن كُنتُم مُّؤْمِنِينَ ﴾١٧﴿
  • ഇതുപോലെയുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിച്ചു പോകരുതെന്നു വെച്ച് അല്ലാഹു നിങ്ങളെ ഉപദേശിക്കുകയാണ് – നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
  • يَعِظُكُمُ اللَّـهُ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു أَن تَعُودُوا നിങ്ങള്‍ ആവര്‍ത്തിക്കുമെന്നുവെച്ചു, നിങ്ങള്‍ മടങ്ങിയേക്കുമെന്നതിനാല്‍ (മടങ്ങാതെയിരിക്കുവാന്‍) لِمِثْلِهِ അതുപോലെയുള്ളതിനെ, (പോലെയുള്ളതിലേക്ക്) أَبَدًا ഒരിക്കലും, എന്നും, എക്കാലവും إِن كُنتُم നിങ്ങള്‍ ആണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍

24:18

  • وَيُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١٨﴿
  • അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുകയാണ്‌; അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
  • وَيُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുകയും ചെയ്യുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ, (വേദവാക്യങ്ങളെ) وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞാനിയാണു, അറിയുന്നവനാണ് حَكِيمٌ സൂക്ഷ്മജ്ഞാനിയാണു, ജ്ഞാനയുക്തനാണു

24:19

  • إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَـٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾١٩﴿
  • നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരില്‍ നീചവൃത്തി പ്രചരിക്കു(ന്നത് കാണു)വാന്‍ ഇഷ്ടപ്പെടുന്നവരാകട്ടെ, ഇഹത്തിലും പരത്തിലും അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. അല്ലാഹു (എല്ലാം) അറിയുന്നു. നിങ്ങള്‍ക്ക് അറിയുകയില്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു أَن تَشِيعَ പ്രചരിക്കുവാന്‍, പരക്കുവാന്‍ الْفَاحِشَةُ ദുര്‍വൃത്തി, നീചവൃത്തി فِي الَّذِينَ آمَنُوا വിശ്വസിച്ചവരില്‍ لَهُمْ അവര്‍ക്കുണ്ടു عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ لَا تَعْلَمُونَ നിങ്ങള്‍ക്കറിയുകയില്ല

24:20

  • وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ رَءُوفٌ رَّحِيمٌ ﴾٢٠﴿
  • നിങ്ങളില്‍ അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും ഉണ്ടായിരിക്കുകയും, അല്ലാഹു കൃപയുള്ളവനും കരുണാനിധിയുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കില്‍ (നിങ്ങള്‍ക്കു കാണാമായിരുന്നു)!.
  • وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍,നിങ്ങള്‍ക്കു وَرَحْمَتُهُ അവന്റെ കാരുണ്യവും وَأَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നും (ആണെന്ന കാര്യവും) رَءُوفٌ കൃപയുള്ളവന്‍, കൃപാലു رَّحِيمٌ കരുണാനിധിയും, കരുണാനിധിയായ

സജ്ജനങ്ങളില്‍ ദുര്‍വൃത്തികള്‍ പ്രചരിച്ചുകാണുക, മാന്യന്‍മാരെക്കുറിച്ച് അപകീര്‍ത്തികള്‍ ഉണ്ടാക്കിത്തീര്‍ക്കുക, ശുദ്ധന്‍മാരായുള്ളവരുടെ സ്വകാര്യജീവിതം കളങ്കമയമാക്കിത്തീര്‍ക്കുക മുതലായ കാര്യങ്ങളില്‍ ചിലര്‍ക്ക് വളരെ താല്‍പര്യവും കൗതുകവും കാണാം. ദുഷ്ടമനസ്ഥിതിയില്‍ നിന്നും, തങ്ങളെപ്പോലെ മറ്റുള്ളവരും ദുഷിച്ചു കാണണമെന്ന മോഹത്തില്‍ നിന്നുമാണ് ഈ വൈരാഗ്യം ഉടലെടുക്കുന്നത്. ഇത് തനി പൈശാചിക സ്വഭാവമാണെന്ന് പറയേണ്ടതില്ല. മാനസികമായ ഒരുതരം പകര്‍ച്ചവ്യാധികളാണ് നീചപ്രവൃത്തികള്‍, അത് സമുദായത്തില്‍ പടര്‍ന്നു പിടിക്കുന്നതിനുള്ള വിഷബീജങ്ങളാണ് അവയെ സംബന്ധിച്ച പ്രചാരവേല. ഈച്ചകളെപ്പോലെ കിട്ടുന്ന അവസരമെല്ലാം അതിനു അവര്‍ ഉപയോഗപ്പെടുത്തും. തങ്ങളുടെയും, തങ്ങളെപ്പോലെയുള്ളവരുടെയും ദുഷ്ട മനസ്സുകള്‍ക്ക് സംതൃപ്തി ഉളവാക്കുന്നുവെന്നല്ലാതെ, യാതൊരു കാര്യവും അവര്‍ക്കതുകൊണ്ട് ലഭിച്ചേക്കണമെന്നില്ല. ഇത്തരകാര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷ നിശ്ചയിച്ചിരിക്കുന്നു. അടിശിക്ഷ, ശാപം, ആക്ഷേപം, വഷളത്വം തുടങ്ങിയ ഐഹികശിക്ഷയും, അല്ലാഹുവിന്റെ ക്രോധം, നരകശിക്ഷ മുതലായ പാരത്രികശിക്ഷയും അവര്‍ക്കുണ്ടായിരിക്കും. നബി (صلّى الله عليه وسلّم) തിരുമേനി ഒരിക്കല്‍ ‘മിമ്പറി’ല്‍ കേറി ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറയുകയുണ്ടായെന്ന് ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു.

يا مَعشرَ مَن أسلمَ بلِسانِهِ ولم يُفضِ الإيمانُ إلى قَلبِهِ، لاَ تؤذوا المسلِمينَ ولاَ تعيِّروهم ولاَ تتَّبعوا عَوراتِهِم، فإنَّهُ مَن يتبِّعُ عورةَ أخيهِ المسلمِ تَتبَّعَ اللَّهُ عورتَهُ، ومَن يتبِّعِ اللَّهُ عورتَهُ يفضَحْهُ ولَو في جَوفِ رَحلِهِ : الترمذي

സാരം: ഹേ! നാവുകൊണ്ട് മുസ്ലിമാവുകയും, ഹൃദയത്തിലേക്ക് വിശ്വാസം കടക്കാതിരിക്കുകയും ചെയ്തിട്ടുള്ളവരുടെ സംഘമേ! നിങ്ങള്‍ മുസ്ലിംകളെ ഉപദ്രവിക്കരുത്. അവരെ അപമാനിക്കുകയും അരുത്. അവരുടെ ഉള്ളുകള്ളികള്‍ ആരായുകയും ചെയ്യരുത്. കാരണം: ഒരാള്‍ തന്റെ മുസ്‌ലിം സഹോദരന്റെ ഉള്ളുകള്ളി ആരായുന്നതായാല്‍, അല്ലാഹു അവന്റെ ഉള്ളുകള്ളിയും ആരായും. അല്ലാഹു ഒരുവന്റെ ഉള്ളുകള്ളി ആരായുന്ന പക്ഷം അവന്‍ അവനെ വഷളാക്കുന്നതാണ്, അവന്‍ (പുറത്തിറങ്ങാതെ) തന്റെ വസതിയുടെ ഉള്ളിലായിരുന്നാലും ശരി (തിര്‍മദീ.)