എട്ടാം ഘട്ടം വിശദീകരണങ്ങൾ

📖

വെളിച്ചം എട്ടാം ഘട്ടം

സൂറ ഇസ്റാഅ് | സൂറ കഹ്ഫ്

പഠന പദ്ധതി 2026-27

വെളിച്ചം സൗദി ഓൺലൈൻ

📝 വെളിച്ചം എട്ടാം ഘട്ടം

എന്താണ് വെളിച്ചം സൗദി ഓൺലൈൻ?

പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഖുർആൻ പഠന പദ്ധതിയാണിത്. ഇതുവരെ വിജയകരമായി 7 മാസം നീണ്ടുനിൽക്കുന്ന 7 ഘട്ടങ്ങളും 6 റമദാൻ പരീക്ഷകളും നമ്മൾ പൂർത്തിയാക്കി കഴിഞ്ഞു.

എട്ടാം ഘട്ടം: പാഠഭാഗങ്ങളും കാലാവധിയും

കാലാവധി: 2026 ജൂൺ 15 മുതൽ 2027 ജനുവരി 15 വരെ.

പാഠഭാഗം: ജുസ്അ് 15, 16-ൽ നിന്നുള്ള സൂറത്തുൽ ഇസ്റാഅ്, സൂറത്തുൽ കഹ്ഫ്. മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് വിശദീകരണത്തിന് ആസ്പദമാക്കുന്നത്.

പഠന രീതിയും പരീക്ഷകളും

  • പാഠങ്ങൾ: PDF ആയി പാഠഭാഗങ്ങളും, പണ്ഡിത വിശദീകരണങ്ങൾ വോയ്‌സ് ക്ലിപ്പുകളായും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമാകും.
  • പരീക്ഷകൾ: 13 ക്യാമ്പയിൻ പരീക്ഷകൾ (15 ചോദ്യങ്ങൾ വീതം), 2 റിവിഷൻ പരീക്ഷകൾ, ഒരു ഫൈനൽ എക്സാം.
  • ഗ്രാൻഡ് ഫിനാലെ: ഓൺലൈൻ പഠിതാക്കൾക്ക് ഓൺലൈനായും, സൗദി ഏരിയയിലുള്ളവർക്ക് ഓഫ്‌ലൈൻ ആയും മെഗാ ഗ്രാൻഡ് ഫിനാലെ ഉണ്ടായിരിക്കും.
  • ആപ്പ്: പരീക്ഷ എഴുതാൻ “വെളിച്ചം സൗദി ഓൺലൈൻ” ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൾ ഫോൺ/ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവർക്ക് വെബ്സൈറ്റ് വഴി പരീക്ഷ എഴുതാം.

ഇന്ന് തന്നെ അംഗമാവുക!

ഏതെങ്കിലും ഒരു വെളിച്ചം ഗ്രൂപ്പിൽ അംഗമാവുക.

WhatsApp ഗ്രൂപ്പുകൾ:

സഹായത്തിന്:

“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍.” (67:2)

സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കമ്മിറ്റി