വെളിച്ചം റമദാൻ 2022 – റമദാൻ 18

സൂറത്തുല്‍ ഹദീദ്: 22-29



  • റമദാന്‍ 18 – സൂറത്തുല്‍ ഹദീദ് -പാര്‍ട്ട് 03 – ആയത്ത് 22 മുതല്‍ 29 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


Podcast

57:22

  • مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَـٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٢٢﴿
  • ഭൂമിയിലാകട്ടെ, നിങ്ങളില്‍ [നിങ്ങളുടെ ദേഹങ്ങളില്‍] തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും) – നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രന്ഥത്തി ഇല്ലാതെ – ബാധിക്കുകയില്ല. നിശ്ചയമായും അത് [ആ രേഖപ്പെടുത്തല്‍] അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു.
  • مَا أَصَابَ ബാധിക്കുകയില്ല مِن مُّصِيبَةٍ ഒരു ബാധയും, ആപത്തും (തന്നെ) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي أَنفُسِكُمْ നിങ്ങളുടെ ദേഹങ്ങളിലും (നിങ്ങളില്‍ തന്നെയും) ഇല്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مِّن قَبْلِ മുമ്പായി أَن نَّبْرَأَهَا അതിനെ നാം സൃഷ്ടിക്കുന്നത്തിന്റെ إِنَّ ذَٰلِكَ നിശ്ചയമായും അത് عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമാണ്

57:23

  • لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴾٢٣﴿
  • നിങ്ങള്‍ക്ക് (ലഭിക്കാതെ) പാഴായിപ്പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടിയത്രെ (അങ്ങനെ ചെയ്തത്). ദുരഭിമാനിയായ, പൊങ്ങച്ചക്കാരനായ എല്ലാവരെയും [ഒരാളെയും] അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
  • لِّكَيْلَا تَأْسَوْا നിങ്ങള്‍ സങ്കട (വ്യസന) പ്പെടാതിരിക്കുവാന്‍ വേണ്ടി عَلَىٰ مَا യാതൊന്നിന്റെ പേരില്‍ فَاتَكُمْ നിങ്ങള്‍ക്ക് പാഴായി (ഒഴിവായി)പ്പോയ وَلَا تَفْرَحُوا നിങ്ങള്‍ ആഹ്ളാദം (സന്തോഷം) കൊള്ളാതെയും بِمَا آتَاكُمْ അവന്‍ നിങ്ങള്‍ക്കു നല്‍കിയതില്‍, തന്നതുകൊണ്ടു وَاللَّـهُ അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നില്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) പൊങ്ങച്ചക്കാരനെ (അഹങ്കാരിയെ – പത്രാസു കാട്ടുന്നവനെ)യും فَخُورٍ ദുരഭിമാനിയായ, പെരുമനടിക്കുന്നവനും

57:24

  • ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾٢٤﴿
  • അതായത്, പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കുവാന്‍ മനുഷ്യരോട് കല്‍പിക്കുകയും ചെയ്യുന്നവരെ. ആരെങ്കിലും പിന്‍തിരിഞ്ഞു പോകുന്നപക്ഷം, നിശ്ചയമായും അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമത്രെ.
  • الَّذِينَ يَبْخَلُونَ അതായത് പിശുക്ക് കാണിക്കുന്നവര്‍ وَيَأْمُرُونَ കല്‍പിക്കുക (ഉപദേശിക്കുക) യും ചെയ്യുന്ന النَّاسَ മനുഷ്യരോടു, മനുഷ്യരെ بِالْبُخْلِ പിശുക്ക് (ലുബ്ധ) കാണിക്കുന്നതിനു وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞുപോയാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ അവന്‍ الْغَنِيُّ ധന്യന്‍ അനാശ്രയനാകുന്നു الْحَمِيدُ സ്തുത്യര്‍ഹനായ, സ്തുതിക്കപ്പെടുന്നവനാണ്

ഭൂമിയിലോ മനുഷ്യരിലോ ബാധിക്കുന്ന രോഗം, ക്ഷാമം തുടങ്ങിയ ഏതൊരു ബാധയും അതു രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഒരു രേഖാഗ്രന്ഥത്തില്‍ അല്ലാഹു രേഖപ്പെടുത്തി വെക്കാത്തതായിട്ടില്ല എന്ന് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ‘ഏതൊരു ബാധയും’ (مِن مُّصِيبَةٍ) എന്ന വാക്കില്‍ ചെറുതോ, വലുതോ, പൊതുവായതോ, പ്രത്യേകമായതോ ആയ എല്ലാ തരം ബാധകളും ഉള്‍പ്പെടുന്നു. എല്ലാം അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വരുമ്പോള്‍, ഓരോന്നും സംഭവിക്കുന്നതിനു മുമ്പുതന്നെ – അതു ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്നു – അല്ലാഹു ശരിക്കും അറിഞ്ഞിരിക്കുമെന്നും നിര്‍ണയിച്ചിരിക്കുമെന്നും വ്യക്തമാണ്. ഇസ്ലാമിലെ മൗലികപ്രധാനമായ വിശ്വാസസിദ്ധാന്തങ്ങളില്‍ ഒന്നത്രെ ഇത്. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്റെ ‘ക്വദ്വാ-ക്വദ്റി’ലുള്ള (വിധിവ്യവസ്ഥയിലുള്ള) വിശ്വാസം എന്ന് പറയുന്നത്.

مِّن قَبْلِ أَن نَّبْرَأَهَا (നാം അതിനെ സൃഷ്ടിച്ചുണ്ടാക്കുന്നതിനുമുമ്പ്) എന്ന വാക്കില്‍ ‘അതിനെ’ (هَا) എന്ന സര്‍വ്വനാമം (ضَمِير) കൊണ്ടുദ്ദേശ്യം അതിനുമുമ്പ് പറയപ്പെട്ട ‘ബാധ’ (مُّصِيبَة) ആയിരിക്കുവാനാണ് കൂടുതല്‍ സാധ്യത. എങ്കിലും, അത് ‘ഭൂമി’ (الْأَرْضِ) യെ ഉദ്ദേശിച്ചോ, അല്ലെങ്കില്‍ ‘നിങ്ങളുടെ ദേഹങ്ങളെ’ (أَنفُسِكُمْ) ഉദ്ദേശിച്ചോ ആയിരിക്കുന്നതിനും വിരോധമില്ല. ഈ മൂന്നില്‍ ഏതൊന്നായിരുന്നാലും വിഷയത്തില്‍ മാറ്റം നേരിടുവാനില്ല. കാരണം, അതത് ബാധകള്‍ രൂപം കൊള്ളുന്നതിനു മുമ്പായാലും, ഭൂമിയെ സൃഷ്ടിക്കുന്നതിനു മുമ്പായാലും, മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പായാലും – ഏതായാലും ശരി – നേരത്തെ ഒരു ഗ്രന്ഥത്തില്‍ അവയെ രേഖപ്പെടുത്തിക്കഴിഞ്ഞതിന്റെ ശേഷമേ ഓരോ ബാധയും ഇവിടെ ബാധിക്കുന്നുള്ളൂ എന്ന് സ്പഷ്ടമാണല്ലോ. എല്ലാ കാര്യവും അല്ലാഹു മുന്‍കൂട്ടി അറിയുമെന്നും, ഓരോന്നും ഇന്നിന്നപ്രകാരം സംഭവിക്കുമെന്ന് അവന്‍ മുന്‍കൂട്ടി നിര്‍ണയിച്ചിരിക്കുമെന്നും പറയുമ്പോള്‍, അതു യുക്തിവാദക്കാരായ ആളുകള്‍ക്കും, അല്ലാഹുവിലുള്ള വിശ്വാസം പൂര്‍ണമായിട്ടില്ലാത്തവര്‍ക്കും മാത്രമേ ദഹിക്കാതിരിക്കുകയുള്ളൂ. പക്ഷേ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രയാസപ്പെട്ടതോ ഗൗരവപ്പെട്ടതോ അല്ല. നിസ്സാരം മാത്രമാകുന്നു. إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ

ഇങ്ങനെ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനുവേണ്ടിയാണ്? അല്ലെങ്കില്‍ ഈ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനുവേണ്ടിയാണ്? അതിനുള്ള മറുപടിയാണ് അല്ലാഹു തുടര്‍ന്നു പറഞ്ഞത്: لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ (നിങ്ങള്‍ക്ക് പാഴായി – കിട്ടാതെ – പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടി). അതെ, എല്ലാം അല്ലാഹു കണക്കാക്കിയതാണെന്നറിഞ്ഞാല്‍, നഷ്ടം ബാധിക്കുന്നതിന്റെ പേരില്‍ സങ്കടത്തിനും നിരാശക്കും അവകാശമില്ല. അതുപോലെത്തന്നെ, നേട്ടം ലഭിക്കുന്നതിന്റെ പേരില്‍ ആഹ്ളാദത്തിനും അഹങ്കാരത്തിനും അവകാശമില്ല. നഷ്ടത്തില്‍ ക്ഷമയും, സമാധാനവും, നേട്ടത്തില്‍ നന്ദിയും സന്തോഷവും സ്വീകരിക്കാമല്ലോ, എന്നാല്‍, തിന്മ ബാധിക്കുമ്പോള്‍ നിരാശയും, നന്മബാധിക്കുമ്പോള്‍ അഹങ്കാരവും മനുഷ്യന്റെ ഒരു സ്വഭാവമാണ്. ക്വുര്‍ആന്‍ ഇതിനെപ്പറ്റി പലപ്പോഴും പ്രസ്ഥാവിക്കാറുമുണ്ട്. അല്ലാഹുവിന്റെ വിധി വ്യവസ്ഥയിലുള്ള ദൃഢവിശ്വാസം കൊണ്ടേ ഈ സ്വഭാവത്തില്‍നിന്ന് മനുഷ്യന് രക്ഷപ്പെടുവാന്‍ കഴിയുകയുള്ളൂ. ഇക്രിമ (റ) പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസ്താവ്യമാകുന്നു: “സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യാത്ത ഒരാളുമില്ല. പക്ഷേ, നിങ്ങള്‍ സന്തോഷം നന്ദിയും, വ്യസനം ക്ഷമയും ആക്കിക്കൊള്ളുക.”

വല്ല നന്മയോ നേട്ടമോ സിദ്ധിക്കുമ്പോള്‍ അത് തന്റെ യോഗ്യത കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ ലഭിക്കുന്നതാണെന്നും, താനതിനു അവകാശപ്പെട്ടവനാണെന്നും മറ്റുമുള്ള ധാരണകളില്‍നിന്നാണ് ദുരഭിമാനവും അഹങ്കാരവും ഉണ്ടായിത്തീരുന്നത്. എല്ലാം അല്ലാഹുവില്‍നിന്നും, അവന്റെ നിശ്ചയപ്രകാരവുമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത്, താന്‍ വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് കേവലം ബാഹ്യമായ ഒരു കാരണം മാത്രമാണ്, ആ പ്രവര്‍ത്തനത്തിനുള്ള സാദ്ധ്യത ലഭിച്ചതും അല്ലാഹുവില്‍നിന്നു തന്നെയാണ് എന്നിങ്ങനെയുള്ള വിശ്വാസത്തില്‍ നിന്നാണ് നന്ദിയും കൂറും ഉണ്ടായിത്തീരുക. അപ്പോള്‍, അല്ലാഹു തങ്ങള്‍ക്കു ധനം നല്‍കിയതില്‍ അഹങ്കാരം കൊള്ളുകയും അതു വേണ്ടവിഷയത്തില്‍ ചിലവാക്കാന്‍ കൂട്ടാക്കാതെ പിശുക്ക് പിടിക്കുകയും ചെയ്യുന്നവര്‍ മേല്‍പറഞ്ഞ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരായിരിക്കും. ഒരാളില്‍ ഒരു ചീത്ത സ്വഭാവം ഉണ്ടാകുമ്പോള്‍ ആ സ്വഭാവം മറ്റുള്ളവരിലും ഉണ്ടായിക്കാണാന്‍ അവനു ആഗ്രഹാമുണ്ടായിരിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍, മറ്റുള്ളവരും തന്നെപ്പോലെ പിശുക്കന്‍മാരായിത്തീരുവാന്‍ അവന്‍ ശ്രമം നടത്തും. അങ്ങനെ വരുമ്പോള്‍, പിശുക്കന്‍മാരുടെ തെറ്റുകള്‍ പലതായിക്കാണാം. ദുരഭിമാനിയായ – പൊങ്ങച്ചക്കാരനായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല وَاللَّـهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ എന്ന് മൊത്തത്തില്‍ പ്രസ്താവിച്ചശേഷം, പിശുക്കുകാണിക്കുകയും ജനങ്ങളോടു പിശുക്കു കാണിക്കുവാന്‍ ഉപദേശിക്കുകയും ചെയ്യുന്നവര്‍ (الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ) എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളതില്‍ നിന്ന് മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്നു കൊണ്ട് അഹങ്കാരികളുടെ അഹങ്കാരം നിമിത്തമോ പിശുക്കന്‍മാരുടെ പിശുക്ക് നിമിത്തമോ അവര്‍ക്കല്ലാതെ അല്ലാഹുവിന് യാതൊരു നഷ്ടവും പറ്റാനില്ലെന്ന് അല്ലാഹു അവര്‍ക്കു നല്ലൊരു താക്കീതും നല്‍കിയിരിക്കുന്നു.

ഈ സൂറത്തു അവസാനിച്ച ഉടനെ ‘ക്വദ്വാ- ക്വദറി’നെ സംബന്ധിച്ച് വിശദമായ ഒരു വ്യാഖ്യാനക്കുറിപ്പ്‌ ചേര്‍ക്കുന്നതുകൊണ്ടും ഈ (22, 23) ആയത്തുകളിലെ ആശയങ്ങളെക്കുറിച്ച് അതില്‍ വിസ്തരിച്ച് പറയുന്നതുകൊണ്ടും ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. വിഷയത്തിന്റെ നാനാവശങ്ങളും തല്‍പരകക്ഷികളുടെ ന്യായവാദങ്ങള്‍ക്കു മറുപടികളും വേണ്ടത്ര തെളിവുകളോടുകൂടി അതില്‍ പ്രതിപാദിക്കുന്നതാണ്. إن شاء الله . ആ കുറിപ്പ് എല്ലാവരും മനസ്സിരുത്തി പഠിക്കണമെന്ന് പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.

57:25

  • لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَـٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَـٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَـٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ ﴾٢٥﴿
  • തീര്‍ച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പും നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌.
  • لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് رُسُلَنَا നമ്മുടെ റസൂലുകളെ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി وَأَنزَلْنَا مَعَهُمُ അവരോടൊപ്പം നാം ഇറക്കുകയും ചെയ്തു الْكِتَابَ ഗ്രന്ഥം وَالْمِيزَانَ തുലാസ്സും لِيَقُومَ നിലകൊള്ളുവാന്‍ വേണ്ടി النَّاسُ മനുഷ്യര്‍ بِالْقِسْطِ നീതിമുറ അനുസരിച്ച് وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു الْحَدِيدَ ഇരുമ്പ് فِيهِ അതിലുണ്ടു بَأْسٌ (യുദ്ധ) ശക്തി (ആയോധനശക്തി), ശൂരത شَدِيدٌ കഠിനമായ, ശക്തമായ وَمَنَافِعُ ഉപയോഗങ്ങളും لِلنَّاسِ മനുഷ്യര്‍ക്ക്‌ وَلِيَعْلَمَ اللَّـهُ അല്ലാഹു അറിയുവാനും مَن يَنصُرُهُ അവനെ സഹായിക്കുന്നവരെ, സഹായിക്കുന്നതാരാണെന്ന് وَرُسُلَهُ അവന്റെ റസൂലുകളെയും بِالْغَيْبِ അദൃശ്യമായ നിലയില്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു عَزِيزٌ പ്രതാപശാലിയാണ്

മനുഷ്യസമുദായം നീതിയും നെറിയും അനുസരിച്ചു നിലകൊള്ളുന്നതിനാവശ്യമായ തെളിവുകളും ലക്ഷ്യങ്ങളും ഉപദേശനിര്‍ദ്ദേശങ്ങളും സഹിതം വേദഗ്രന്ഥങ്ങളും, നീതിയുടെ മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളുമാകുന്ന തുലാസ്സുകളും കൊണ്ടാണ് ഓരോ കാലത്തും അല്ലാഹു അവന്റെ ദൂതന്‍മാരെ അയച്ചിരിക്കുന്നത്. എന്നിട്ട് പിന്നെയും കുഴപ്പത്തിനും അക്രമത്തിനും മുതിരുന്നവരെ ബലംപ്രയോഗിച്ചു ഒതുക്കിനിറുത്തേണ്ടതിന് വേണ്ടുന്ന ഉപാധികളും അവന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതത്രെ, ഇരുമ്പ്. ആയോധനവേളയില്‍ ഇരുമ്പിന്റെ ഉപയോഗം പറയേണ്ടതില്ലലോ. യുദ്ധത്തിലും, പ്രതിരോധത്തിലും മാത്രമല്ല, മനുഷ്യന്റെ നിത്യാവശ്യങ്ങളിലും ഇരുമ്പിന്റെ ഉപയോഗം ധാരാളമാണ്. ഇതിനെല്ലാം കൂടിത്തന്നെയാണ് അല്ലാഹു ഭൂമിയില്‍ ഇരുമ്പ് നിക്ഷേപിച്ചിരിക്കുന്നതും. മറ്റൊരു ഉദ്ദേശ്യം കൂടി അതിലുണ്ട്. അല്ലാഹുവും അവന്റെ റസൂലുകളും നിര്‍ദ്ദേശിക്കുന്ന നീതിമാര്‍ഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ദുശ്ശക്തികള്‍ക്കുനേരെ അതിനെ ഉപയോഗപ്പെടുത്തി അവരെ പരാജയപ്പെടുത്തുകയും, അങ്ങനെ, അല്ലാഹുവിന്റെയും റസൂലുകളുടെയും പക്ഷത്തെ സഹായിക്കുകയും ചെയ്യുന്നവരെ മറ്റുള്ളവരില്‍നിന്ന് പ്രത്യക്ഷത്തില്‍തന്നെ വേര്‍തിരിച്ചു കാണുക, ഇതാണത്.

الْمِيزَان (മീസാന്‍) എന്നാല്‍ തൂക്കിക്കണക്കാക്കുന്നത് – അഥവാ തുലാസ്സ് – എന്ന് വാക്കര്‍ത്ഥം. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും തൂക്കിക്കണക്കാക്കുന്ന മാനദണ്ഡം എന്നത്രെ ഇവിടെ വിവക്ഷ. സാധനങ്ങള്‍ തൂക്കികണക്കാക്കുവാനുള്ള സാധാരണ തുലാസ്സും ആ ഇനത്തില്‍ ഉള്‍പ്പെടുന്ന ഒന്നുതന്നെ. بَأْسٌ (ബഅ്സ്) എന്നാല്‍ ‘ശക്തി, സമരശക്തി, ധീരത, ഭയം’ എന്നൊക്കെയാണര്‍ത്ഥം. യുദ്ധവേളയില്‍ പ്രകടമാകുന്ന ശക്തിയും ധീരതയുമാണിവിടെ ഉദ്ദേശ്യം. അദൃശ്യമായ നിലയില്‍ സഹായിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിനെ നേരില്‍ കാണാതെത്തന്നെ അവനെ – അവന്റെ മാര്‍ഗ്ഗത്തെ – സഹായിക്കുക എന്നായിരിക്കാം. അല്ലെങ്കില്‍, അല്ലാഹുവിനെയും റസൂലുകളെയും സഹായിക്കുക എന്ന ഉദ്ദേശ്യം മനസ്സില്‍വെച്ചുകൊണ്ട് സഹായിക്കുക എന്നും ആവാം. മനസ്സിലെ ഉദ്ദേശ്യം പുറമെ ദൃശ്യമാകുകയില്ലല്ലോ. ഈ രണ്ടു പ്രകാരത്തിലും ഇവിടെ വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം. الله أعلم

മനുഷ്യസമുദായം നീതിമുറതെറ്റാതെ നിലകൊള്ളുവാന്‍ ഉപദേശങ്ങളും തെളിവുകളും മാത്രം മതിയായേക്കുകയില്ലെന്നും, അതിനുവേണ്ടി ചിലപ്പോള്‍ ബലവും പ്രയോഗിക്കേണ്ടിവന്നേക്കുമെന്നും, അതിനുള്ള സജ്ജീകരണങ്ങള്‍ കരുതിവെക്കുക കൂടി വേണ്ടതുണ്ടെന്നും ഈ വചനത്തില്‍ സൂചനയുണ്ട്. റസൂലുകളെ നിയോഗിച്ചതിന്റെ ലക്‌ഷ്യം വിവരിച്ച ശേഷം, അവരില്‍ ചിലരെപ്പറ്റിയും,അവരുടെ ദൗത്യഫലങ്ങളെപ്പറ്റിയും അടുത്തവചനത്തില്‍ പ്രസ്താവിക്കുന്നു:-

വിഭാഗം – 4

57:26

  • وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَٰهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَـٰبَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ ﴾٢٦﴿
  • നൂഹിനെയും, ഇബ്രാഹീമിനെയും നാം അയക്കുകയുണ്ടായി. രണ്ടുപേരുടെയും സന്തതികളില്‍ പ്രവാചകത്വവും, വേദഗ്രന്ഥവും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരില്‍ സന്മാര്‍ഗം പ്രാപിച്ചവരുണ്ട്; അവരില്‍ വളരെപ്പേര്‍ ദുര്‍ന്നടപ്പുകാരുമാകുന്നു.
  • وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ وَإِبْرَاهِيمَ ഇബ്രാഹീമിനെയും وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തു)കയും ചെയ്തു فِي ذُرِّيَّتِهِمَا അവര്‍ രണ്ടാളുടെയും സന്തതികളില്‍ النُّبُوَّةَ പ്രവാചകത്വം, നബിപ്പട്ടം وَالْكِتَابَ ഗ്രന്ഥവും فَمِنْهُم എന്നിട്ട് അവരിലുണ്ട്‌ مُّهْتَدٍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ (ര്‍) وَكَثِيرٌ مِّنْهُمْ അവരില്‍നിന്ന് അധികം, വളരെ فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്

57:27

  • ثُمَّ قَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَـٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَـٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ ﴾٢٧﴿
  • പിന്നീട് അവരുടെ പിറകിലായി നമ്മുടെ ദൂതന്‍മാരെ നാം തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും തുടര്‍ന്നയച്ചു; അദ്ദേഹത്തിന് നാം ‘ഇന്‍ജീലും’, [സുവിശേഷഗ്രന്ഥവും] നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും, കരുണയും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു (തരം) സന്യാസജീവിതം അവര്‍ നൂതനമായുണ്ടാക്കി. അല്ലാഹുവിന്റെ പ്രീതിയെ തേടേണ്ടതിന് (അവരത് ചെയ്തു) എന്നല്ലാതെ, അവരുടെമേല്‍ നാമത് നിയമിച്ചിട്ടില്ല. എന്നാല്‍, അത് പാലിക്കേണ്ട മുറപ്രകാരം അതവര്‍ പാലിച്ചില്ല. അപ്പോള്‍, അവരില്‍ നിന്നു വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ വളരെ ആളും ദുര്‍ന്നടപ്പുകാരാകുന്നു.
  • ثُمَّ قَفَّيْنَا പിന്നെ നാം തുടര്‍ത്തി, (തുടര്‍ന്നയച്ചു) عَلَىٰ آثَارِهِم അവരുടെ പിറകിലായി, കാല്‍പാടില്‍ക്കൂടി بِرُسُلِنَا നമ്മുടെ റസൂലുകളെ وَقَفَّيْنَا നാം തുടര്‍ന്നയക്കുകയും ചെയ്തു بِعِيسَى ഈസായെ ابْنِ مَرْيَمَ മര്‍യമിന്റെ പുത്രന്‍ وَآتَيْنَاهُ അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ ഇന്‍ജീല്‍ (സുവിശേഷം) وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും (ഉണ്ടാക്കു)കയും ചെയ്തു فِي قُلُوبِ الَّذِينَ യാതൊരുവരുടെ ഹൃദയങ്ങളില്‍ اتَّبَعُوهُ അദ്ദേഹത്തെ പിന്‍പറ്റിയ رَأْفَةً കൃപ, ദയ وَرَحْمَةً കരുണയും وَرَهْبَانِيَّةً ഒരു സന്യാസത്തെ, പൗരോഹിത്യത്തെ ابْتَدَعُوهَا അവരത് നവീനമായുണ്ടാക്കി, പുത്തനായി നിര്‍മ്മിച്ചു مَا كَتَبْنَاهَا അതിനെ നാം നിയമിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല عَلَيْهِمْ അവരുടെമേല്‍ إِلَّا ابْتِغَاءَ തേടുന്നതിനല്ലാതെ, അന്വേഷിക്കലല്ലാതെ رِضْوَانِ اللَّـهِ അല്ലാഹുവിന്റെ പ്രീതി, പൊരുത്തം فَمَا رَعَوْهَا എന്നാലതിനെ അവര്‍ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല حَقَّ رِعَايَتِهَا അതിനെ പാലിക്കേണ്ട മുറപ്രകാരം فَآتَيْنَا അപ്പോള്‍ (എന്നാല്‍) നാം കൊടുത്തു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക്‌ مِنْهُمْ അവരില്‍നിന്ന് أَجْرَهُمْ തങ്ങളുടെ പ്രതിഫലം وَكَثِيرٌ مِّنْهُمْ അവരില്‍ അധികവും, വളരെ فَاسِقُونَ തോന്നിയവാസികളാണ്, ദുര്‍ന്നടപ്പുകാരാണ്

പൂര്‍വ്വ പ്രവാചകന്‍മാരില്‍ പ്രധാനികളായ രണ്ടു പ്രവാചകവര്യന്‍മാരാണ് നൂഹ് നബി (عليه الصلاة والسلام) യും, ഇബ്രാഹീം നബി (عليه الصلاة والسلام) യും. പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും പാരമ്പര്യം നിലനിന്നുപോന്നത് അവരുടെ സന്തതികള്‍ വഴിയാണ്. നൂഹ് (عليه الصلاة والسلام) ന്റെ ജനത മുങ്ങി നശിക്കുകയും, അദ്ദേഹവും സത്യവിശ്വാസികളും രക്ഷപ്പെടുകയും ചെയ്ത സംഭവം വിവരിച്ചശേഷം അല്ലാഹു ഇങ്ങനെ പറയുന്നു: ﴾وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴿٧٧ (അദ്ദേഹത്തിന്റെ സന്തതിയെത്തന്നെ നാം അവശേഷിക്കുന്നവരാക്കി. സ്വാഫ്ഫാത്ത്:77). അപ്പോള്‍, പിന്നീട് ഇബ്രാഹീം നബി (عليه الصلاة والسلام) യുടെ കാലംവരെയുള്ള പ്രവാചകന്മാര്‍ അദ്ദേഹത്തിന്റെ സന്തതികളില്‍പെട്ടവരായിരിക്കുമല്ലോ. ഇബ്രാഹീം നബി (عليه الصلاة والسلام) ക്കു ശേഷം അറിയപ്പെട്ടിട്ടുള്ള പ്രവാചകന്മാരെല്ലാം അദ്ദേഹത്തിന്റെ സന്തതികളില്‍പെട്ടവരുമാണ്. നമുക്ക് അറിയപ്പെടാത്ത പ്രവാചകന്‍മാരും അങ്ങനെത്തന്നെ ആയിരിക്കുമെന്നാണ് ഈ വചനത്തില്‍നിന്നും മനസ്സിലാകുന്നത്. അല്ലാഹുവിന്നറിയാം. ഇവിടെ രണ്ടു പ്രവാചകവര്യന്‍മാരെയും ചേര്‍ത്തുകൊണ്ട് ‘അവരുടെ രണ്ടാളുടെയും സന്തതികള്‍’ (ذُرِّيَّتِهِمَا) എന്നത്രെ പറഞ്ഞിരിക്കുന്നത്. സൂ: അന്‍കബൂത്ത് 27ല്‍ ഇബ്രാഹീം നബി (عليه الصلاة والسلام) യെ മാത്രം ചൂണ്ടിക്കൊണ്ട് ‘അദ്ദേഹത്തിന്റെ സന്തതിയില്‍ നാം പ്രവാചകത്വം ഏര്‍പ്പെടുത്തി’ (وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ) എന്നും പറഞ്ഞിരിക്കുന്നു.

ഈ രണ്ട് പ്രവാചക പിതാക്കള്‍ക്ക് ശേഷം അവരില്‍ തുടരെത്തുടരെ പ്രവാചകന്മാര്‍ ഉണ്ടായിക്കൊണ്ടിരുന്നു. എന്നിട്ടും അവരുടെ സന്തതികളെല്ലാം അവര്‍ പ്രബോധനം ചെയ്ത നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരായിരുന്നില്ല. കുറെ ഭാഗം നേര്‍മ്മാര്‍ഗ്ഗം അവലംബിച്ചുവെങ്കിലും അധികമാളുകള്‍ ദുര്‍മാര്‍ഗ്ഗികള്‍ തന്നെയായിരുന്നു. ഇതായിരുന്നു പൂര്‍വസമുദായങ്ങളുടെ പൊതുനില. പൂര്‍വനബിമാരില്‍ അവസാനത്തെ ആള്‍ ഈസാ നബി (عليه الصلاة والسلام) യാണല്ലോ. നിലവിലുള്ള മതസമുദായങ്ങളില്‍ ഏറ്റവും വലിയ ജനത ഇന്നും പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന്റെ സമുദായമായ ക്രിസ്ത്യാനികള്‍ തന്നെ. ക്രിസ്തീയ സമുദായത്തിന്റെ ആദ്യഘട്ടത്തില്‍ അവര്‍ തങ്ങളുടെ പ്രവാചകന്റെ കാലടികളെ പിന്‍പറ്റിപോന്നുവെങ്കിലും 16-ാം വചനത്തില്‍ കണ്ടതുപോലെ – കാലക്രമത്തില്‍ അവരും ദുഷിച്ചുപോകുകയും, സത്യത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയും ചെയ്തു. ഈ സമുദായത്തെ സംബന്ധിച്ച് ചില നിരൂപണങ്ങളാണ് 27-ാം വചനത്തില്‍ കാണുന്നത്.

(1). ‘ഈസാ നബി (عليه الصلاة والسلام) യെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ അല്ലാഹു കൃപയും കരുണയും ഏര്‍പ്പെടുത്തി (وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً). അതെ, സൂ: ‘ഫത്ഹി’ല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ സ്വഹാബികളെപ്പറ്റി رُحَمَاءُ بَيْنَهُمْ (അവര്‍ തമ്മില്‍ കരുണയുള്ളവരാകുന്നു) എന്ന് പറഞ്ഞതുപോലെ, അവരും പരസ്പരം സ്നേഹത്തിലും, ദയയോടുകൂടിയും കഴിഞ്ഞുകൂടി. സാധുദയ, ദീനശുശ്രൂഷ, പരസ്പരസഹായം ആദിയായ വിഷയങ്ങളില്‍ ഈസാ (عليه الصلاة والسلام) അവരെ ശക്തിയായി ഉപദേശിച്ചുകൊണ്ടിരുന്നുവെന്നത് ചരിത്ര പ്രസിദ്ധമാണ്. ഈ ഗുണങ്ങള്‍ കുറെയൊക്കെ ഇന്നും ക്രിസ്ത്യാനികളില്‍ അവശേഷിക്കുന്നത് കാണാം. ഈസാ (عليه الصلاة والسلام) ന്റെ പ്രത്യേക ശിഷ്യഗണങ്ങളായ അപ്പോസ്തലന്‍മാര്‍ (الْحَوَارِيُّون) തുടങ്ങി ഇന്നോളമുള്ള ക്രിസ്തീയ മിഷ്യനറിമാരും – മറ്റുവിധത്തിലുള്ള കൊള്ളരുതായ്മ പലതും അവരില്‍ ഉണ്ടെങ്കിലും – ഈ പാരമ്പര്യം താരതമ്യേന നിലനിറുത്തിവരുന്നു. ഒരു സമുദായത്തിന്റെ നിലനില്‍പ്പിനും, അഭിവൃദ്ധിക്കും ഇതെത്രമാത്രം ആവശ്യമാണെന്ന് ബുദ്ധിയുള്ള ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇന്നത്തെ മുസ്ലിം സമുദായം ഈ വിഷയത്തില്‍ അങ്ങേഅറ്റം വ്യസനകരമായ ഒരവസ്ഥയിലാണുള്ളത്. അവരുടെ അധപതനത്തിനുള്ള ഒരു പ്രധാന കാരണം അതാണുതാനും. وإلى الله المشتكي

(2). ഒരു സന്യാസജീവിതം അവര്‍ പുതുതായി നിര്‍മ്മിച്ചു (وَرَهْبَانِيَّةً ابْتَدَعُوهَا). ക്രിസ്ത്യാനികളില്‍ നിലവിലുള്ള പല ദുരാചാരങ്ങളുടെയും ഉത്ഭവസ്ഥാനം ഇതാകുന്നു. ഭൗതികസുഖങ്ങളെ ഉപേക്ഷിച്ച് ധ്യാനത്തിലും ആരാധനയിലും മുഴുകിയിരിക്കുക എന്നതായിരുന്നു അതിന്റെ ആരംഭം. വിവാഹം കഴിക്കാതിരിക്കുക, കുടുംബ ജീവിതം ഉപേക്ഷിക്കുക, ഭക്ഷണപാനീയങ്ങള്‍ വര്‍ജ്ജിക്കുക, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതിരിക്കുക, ചില പ്രത്യേക വേഷം സ്വീകരിക്കുക, വിജനപ്രദേശത്ത് കഴിഞ്ഞുകൂടുക, ചെറിയ ചെറ്റകുടിലുകളില്‍ ജീവപര്യന്തം തപസ്സിരിക്കുക, മൗനവ്രതം സ്വീകരിക്കുക മുതലായവയെല്ലാം പിന്നീട് അതിന്റെ ഘടകാംശങ്ങളായി പരിണമിച്ചതാകുന്നു. ഈ കുടുസ്സായ ജീവിത സമ്പ്രദായം സ്വീകരിക്കുവാന്‍ ചില ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരാവുകയാണുണ്ടായതെന്ന് പറയാം. ജൂതന്‍മാരില്‍ നിന്നും ബഹുദൈവവിശ്വാസികളില്‍ നിന്നും ഇടക്കാലത്ത് അവര്‍ പല യാതനകളും അനുഭവിക്കേണ്ടിവന്നത് നിമിത്തം തങ്ങളുടെ മതസിദ്ധാന്തമനുസരിച്ച് ജീവിക്കുവാന്‍ അവര്‍ക്ക് പ്രയാസം നേരിട്ടു. അപ്പോള്‍ അവര്‍ തങ്ങളുടെ മതവിശ്വാസത്തെ സംരക്ഷിക്കുവാനായി കാടുകയറി മരണംവരെ ഭജനമിരിക്കുവാന്‍ മിനക്കെടുകയായി. ക്രമേണ മുമ്പില്ലാത്ത പല ഉപാധികളും അതോടുകൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ വസ്തുത ക്രിസ്ത്യാനികള്‍ പൊതുവില്‍ സമ്മതിക്കുവാന്‍ കൂട്ടാക്കുകയില്ലെങ്കിലും ചില ക്രിസ്തീയപണ്ഡിതന്‍മാര്‍ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. (*).


(*). ക്രിസ്താബ്ദം 1883 ല്‍ ഈജിപ്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന الخريدة النفيسة في تاريخ الكنيسة (ചര്‍ച്ചിന്റെ ചരിത്രത്തില്‍ വിലയേറിയ ഒരു മുത്ത്) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പില്‍ ഇത് തുറന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇതിന്റെ കര്‍ത്താവ് സയ്യിദാബര്‍മൂസിലെ ക്രിസ്തീയമഠത്തിലെ പാതിരിയാണ്. ക്രിസ്ത്വാബ്ദം 3-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സഞ്ചാരിയായ പൗലൂസ് (بولس السائح) എന്ന ആളാണ്‌ രാജമര്‍ദ്ദനം ഭയന്ന് സന്യാസജീവിതം നടപ്പില്‍ വരുത്തിയതെന്ന് അദ്ദേഹം അതില്‍ പ്രസ്താവിച്ചിരിക്കുന്നു. تفسير الجواهر للشيخ الطنطاوي


ചില ഹദീഥുകളില്‍ നിന്നുതന്നെ ഇതു മനസ്സിലാക്കുവാന്‍ കഴിയും. ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു നബിവചനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. ‘ഇസ്രാഈല്‍ സന്തതികള്‍ എഴുപത്തിരണ്ടു സംഘമായി പിരിഞ്ഞു. അതില്‍ മൂന്നുകൂട്ടര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. ഈസാ നബി (عليه الصلاة والسلام) ക്കുശേഷം ഒരു വിഭാഗം ആളുകള്‍ രാജാക്കളുടെയും, സ്വേച്ഛാധിപതികളുടെയും മുമ്പില്‍ ചെന്ന് മതത്തിലേക്കു ക്ഷണിച്ചു. അവരുമായി യുദ്ധം നടന്നു. അതില്‍ അവര്‍ കൊല്ലപ്പെടുകയും ക്ഷമ കൈകൊള്ളുകയും ചെയ്തു. അങ്ങനെ (അല്ലാഹുവിങ്കല്‍) അവര്‍ രക്ഷപ്പെട്ടു. മറ്റൊരു കൂട്ടര്‍ക്ക് യുദ്ധത്തിന് കഴിവുണ്ടായിരുന്നില്ല. അവരും മതത്തിലേക്കു ക്ഷണിച്ചു. അതിനാല്‍ അവര്‍ കൊല്ലപ്പെടുകയും, ഉളിവാള്‍കൊണ്ട് പൊളിക്കപ്പെടുകയും തീ കൊണ്ട് കരിക്കപ്പെടുകയും ചെയ്തു. അവരും രക്ഷപ്പെട്ടു. വേറൊരുവിഭാഗത്തിന് യുദ്ധത്തിനാകട്ടെ, നീതിയനുസരിച്ച് നിലകൊള്ളുവാനാകട്ടെ കഴിവുണ്ടായിരുന്നില്ല. അവര്‍ മലകളില്‍പോയി ആരാധനയിലും സന്യാസത്തിലും ഏര്‍പ്പെട്ടു. ഇവരെപ്പറ്റിയാണ് ‘അവര്‍ ഒരു സന്യാസജീവിതം പുതുതായി നിര്‍മ്മിച്ചുണ്ടാക്കി’ എന്ന് അല്ലാഹു പ്രസ്താവിച്ചത്’. (ابن أبي حاتم وابن جرير – رحمهما الله)

ഒരു സമുദായത്തിൽനിന്നും, പരിതഃസ്ഥിതികളുടെ സമ്മർദ്ദത്തിൽ നിന്നുമാണ്‌ സന്യാസജീവിതത്തിന്റെ തുടക്കമെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം. പക്ഷേ, അത്‌ അല്ലാഹു കൽപിച്ചതോ നിയമിച്ചതോ അല്ല. അവർ സ്വയം നിർമ്മിച്ചുണ്ടാക്കിയതാണ്‌. (ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ) ഇതാണ്‌ ഇവരിൽ വന്ന ഒന്നാമത്തെ അബദ്ധം. തുടർന്നുള്ള വാക്യമായ إِلَّا ابْتِغَاءَ رِضْوَانِ اللَّـهِ (അല്ലാഹുവിന്റെ പ്രീതി തേടുന്നതിന്നല്ലാതെ) എന്ന വാക്യത്തിന്‌ രണ്ട്‌ പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെടാറുണ്ട്‌.

(1) അല്ലാഹുവിന്റെ പ്രീതിയെ തേടിക്കൊണ്ട്‌ മാത്രമാണവർ അത്‌ നിർമ്മിച്ചുണ്ടാക്കിയത്‌. മറ്റൊരു ഉദ്ദേശ്യത്തിലുമായിരുന്നില്ല എന്നും,

(2) അല്ലാഹുവിന്റെ പ്രീതിയെ (കഴിവനുസരിച്ച്‌) തേടണമെന്നല്ലാതെ, ഒരു സന്യാസജീവിതം കൈകൊള്ളണമെന്ന് അല്ലാഹു നിയമിച്ചിട്ടില്ല എന്നും. രണ്ടായിരുന്നാലും ശരി , ഇത്‌ മുഖേന മതത്തിൽ ഇല്ലാത്ത ഒരു കർശനനടപടി സ്വയം നിർബ്ബന്ധമാക്കിത്തീർക്കുകയും, അങ്ങനെ, മതത്തിൽ അതിരുകവിയുകയുമാണ്‌ അവർ ചെയ്തത്‌. ഈസാ (عليه الصلاة والسلام) യെ സംബന്ധിച്ചുപോലും ഈ അതിരു കവിച്ചിൽ ആണ്‌ ക്രിസ്ത്യാനികളിൽ സംഭവിച്ചത്‌. ക്രിസ്ത്യാനികൾ അവരുടെ നബിയെ – മറ്റ്‌ ചില സമുദായങ്ങളും മുസ്ലിം സമുദായത്തിലെ പിഴച്ച ചില ആളുകളും ചെയ്യുന്നത്‌ പോലെ – ഒരിക്കലും ഇടിച്ച് താഴ്‌ത്തിയിട്ടില്ല. എന്നാൽ അതിനേക്കാൾ വമ്പിച്ച അപരാധമാണ്‌ അവർ ചെയ്തത്‌. അവർ അദ്ദേഹത്തെ ദൈവമോ ദൈവപുത്രനോ ആക്കിത്തീർത്തു. ഇതെല്ലാം കാരണമായിട്ടാണ്‌ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ (വേദക്കാരേ, നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിരുകവിയേണ്ട) എന്ന് അല്ലാഹു പറയുന്നതും 4:171; 5:80.

(3) ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും അല്ലാഹു നിയമിക്കാത്ത ഒരു സമ്പ്രദായം മതത്തിൽ അവർ കെട്ടിയുണ്ടാക്കി. എന്നാൽ അവർ സ്വയം ഏറ്റെടുത്ത ആ കൃത്യം പാലിക്കേണ്ട പ്രകാരം അവർ പാലിച്ചുവോ? ഇല്ല. فَمَا رَعَوْهَا حَقَّ رِعَايَتِهَا ഇതാണ്‌ രണ്ടാമത്തെ തെറ്റും വളരെ ഭയങ്കരമായ ഭവിഷ്യത്തുകൾക്ക്‌ ഇടയാക്കിയതും. എന്തെല്ലാം വിനകളാണ്‌ ഈ സന്യാസം കൊണ്ട്‌ പിൽക്കാലത്ത്‌ സംഭവിച്ചതും, ഇന്നും നിലനിൽക്കുന്നതും എന്നതിന്‌ കയ്യും കണക്കുമില്ല. എത്രയോ മനുഷ്യായുസ്സുകൾ സന്യാസിമഠമാകുന്ന കാരാഗൃഹത്തിന്നുള്ളിൽ ചെലവഴിക്കപ്പെട്ടു. എത്രയോ സ്ത്രീ പുരുഷന്മാർ രഹസ്യവും പരസ്യവുമായി വമ്പിച്ച ദുഷ്കൃത്യങ്ങൾക്ക്‌ വശംവദരായി. ഏത്‌ പാപങ്ങളും ഏത്‌ അക്രമങ്ങളും ചെയ്യാം, പള്ളിയിലെ അച്ഛന്മാർ പൊറുത്തുകൊടുക്കുകയേ വേണ്ടൂ എന്നായി. പാതിരിമാർ കൽപ്പിക്കുന്ന ഏത്‌ നിയമവും മതനിയമമായിത്തീർന്നു. അങ്ങനെ പലതും. പക്ഷേ, ഇത്തരം കാര്യങ്ങളെല്ലാം വിസ്തരിച്ച്‌ പറയാതെ , വളരെ മാന്യമായ നിലയിൽ ഒരൊറ്റ വാചകത്തിൽ അതെല്ലാം ഒതുക്കിക്കൊണ്ടാണ്‌ അല്ലാഹു പറഞ്ഞത്‌ فَمَا رَعَوْهَا حَقَّ رِعَايَتِهَا (അവരത്‌ പാലിക്കേണ്ട മുറപ്രകാരം പാലിച്ചില്ല) എന്ന്. തങ്ങളുടെ മറ പൊളിക്കാതെ കാര്യം തുറന്ന് കാണിച്ച ഈ തിരുവാക്യത്തിന്റെ പേരിൽ ക്രിസ്ത്യൻ സമുദായം വാസ്തവത്തിൽ ക്വുർആനോട്‌ കടപ്പെട്ടിരിക്കുകയാണ്‌.

സന്യാസം, തപസ്സ്‌, പൗരോഹിത്യം എന്നിത്യാദിയെ സംബന്ധിച്ച്‌ ഇസ്ലാമിന്റെ നില എന്താണെന്ന് കാണിക്കുന്ന ഹദീഥുകളിൽ ചുരുക്കം ചിലത്‌ ഇവിടെ ഓർമ്മിക്കുന്നത്‌ നന്നായിരിക്കും.

(1) അനസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിന്റെ സാരം: മൂന്ന് സഹാബികൾ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ പത്നിമാരുടെ അടുക്കൽ ചെന്ന് അവിടുത്തെ ആരാധനകളെപ്പറ്റി അന്വേഷിച്ച്‌ വിവരമറിഞ്ഞപ്പോൾ അത്‌ കേവലം കുറഞ്ഞ തോതിലാണെന്ന് അവർക്ക്‌ തോന്നി. നാമും നബിയും തമ്മിൽ എത്രയോ ദൂരമുണ്ട്‌! അവിടുത്തെ മുൻകഴിഞ്ഞ പാപങ്ങളും പിന്നീടുണ്ടാകുന്ന പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നുവല്ലോ എന്ന് അവർ പറഞ്ഞു. അവരിൽ ഒരാൾ ഇങ്ങനെ നിശ്ചയിച്ചു: എന്നാൽ ഞാൻ, ദിവസേന രാത്രി മുഴുവൻ നമസ്കരിക്കും, ഉറങ്ങുകയില്ല. മറ്റെയാൾ, ഞാൻ എല്ലാ ദിവസവും നോമ്പുപിടിക്കും, മുറിക്കയില്ല. മൂന്നാമൻ: ഞാൻ സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കും, വിവാഹം കഴിക്കയില്ല. ഈ വിവരം അറിഞ്ഞു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളാണോ ഇന്നിന്ന പ്രകാരം പറഞ്ഞവർ? അറിഞ്ഞേക്കൂ: അല്ലാഹുവിനെ തന്നെയാണ്! നിങ്ങളെക്കാളും അല്ലാഹുവിനെ പേടിക്കുന്നവനും നിങ്ങളെക്കാളും അവനോട് ഭക്തിയുള്ളവനുമാണ്‌ ഞാൻ. പക്ഷേ, ഞാൻ (ഐച്ഛികമായ) നോമ്പുപിടിക്കുകയും മുറിക്കുകയും ചെയ്യുന്നു. (ഐച്ഛികമായ) നമസ്കാരം നിർവ്വഹിക്കുകയും ഉറങ്ങുകയും ചെയ്യുന്നു.ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ ആരെങ്കിലും എന്റെ ചര്യവിട്ട്‌ (മറ്റ്‌ വല്ലതും) ആഗ്രഹിക്കുന്നപക്ഷം അവൻ എന്നിൽ പെട്ടവനല്ല. (ബു: മു:)

(2) ഒരാൾ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ അടുക്കൽ വന്ന് തനിക്ക്‌ വസ്വിയ്യത്ത്‌ നൽകണം (വേണ്ടപ്പെട്ട ഉപദേശം നൽകണം) എന്നാവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ലാഹുവിനോട്‌ ഭയഭക്തി കാണിക്കണമെന്ന് ഞാൻ നിന്നോട്‌ വസ്വിയ്യത്ത്‌ ചെയ്യുന്നു. അത്‌ എല്ലാറ്റിന്റെയും തലയാണ്‌! (പ്രധാനവശമാണ്‌). നീ ‘ജിഹാദും’ (സമരം) മുറുകെ പിടിക്കുക. അത്‌ ഇസ്ലാമിലെ സന്യാസമാകുന്നു. അല്ലാഹുവിന്റെ ദിക്‌റും ക്വുർആൻ പാരായണവും സ്വീകരിക്കുക. അത്‌ ആകാശത്തിൽ നിനക്ക്‌ ജീവസ്സും, ഭൂമിയിൽ നിനക്ക്‌ കീർത്തിയുമാകുന്നു”. (അ.)

സമുദായമദ്ധ്യേ അക്രമമർദ്ദനങ്ങളും അനീതിയും സർവ്വത്ര നടമാടുകയും, അതിനിടയിൽ മതപരമായ നിർബ്ബന്ധകടമകൾ പോലും നിർവ്വഹിക്കുവാൻ നിവൃത്തിയില്ലാത്ത വിധം സ്ഥിതിഗതികൾ കഠിനമാവുകയും ചെയ്യുന്ന ചുറ്റുപാട്‌ വരുമ്പോൾ, തന്റെ മതപരമായ നിത്യകടമകൾ നിർവ്വഹിക്കുവാൻ സാധിക്കുമാറ്‌ സമൂഹത്തിൽനിന്ന് കഴിവതും അകന്നു നിൽക്കേണ്ടതായി വന്നേക്കും. പക്ഷേ, അത്‌ ഒരു സന്യാസരൂപത്തിലോ ബ്രഹ്മചാരിയായിക്കൊണ്ടോ അല്ല. കേവലം ഒരു ഹിജ്‌റയായിരിക്കും അത്‌. അതാണ്‌ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു ഹദീഥിൽ ഇങ്ങനെ പ്രസ്താവിച്ചത്‌. “മുസ്ലിമിന്റെ സ്വത്തിൽ വെച്ച്‌ ഏറ്റവും ഉത്തമമായത്‌, കുഴപ്പങ്ങളിൽനിന്ന് തന്റെ മതവുമായി ഓടിരക്ഷപ്പെടുവാൻ വേണ്ടി പർവ്വതങ്ങളുടെ ഉച്ചിയും മഴപെയ്യുന്ന സ്ഥലങ്ങളും അന്വേഷിച്ചു പോകാവുന്ന ആട്ടിൻപറ്റമായിത്തീരുന്ന കാലം ആസന്നമായേക്കാവുന്നതാണ്‌. (ബു.) മരണവേളയിൽ കുറ്റവാളികളായ ആളുകൾ പറയുന്ന ഒഴികഴിവുകൾക്ക്‌ മറുപടിയായി أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا (അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ, നിങ്ങൾക്ക്‌ അതിൽ ഹിജ്‌ റ പോകാമായിരുന്നില്ലേ?) എന്ന് പറയപ്പെടുമെന്ന് സൂ: നിസാഉ് 97ൽ അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ പ്രസ്താവ്യമാകുന്നു.

ഒരു വസ്തുത കൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത്‌ സന്ദർഭോചിതമായിരിക്കും. ‘പുരോഗമനാശയക്കാ’രെന്ന മൂടുപടം അണിഞ്ഞുകൊണ്ട്‌ ഇസ്ലാമിലെ ധാർമ്മിക മൂല്യങ്ങളെ നിഷ്‌കാസനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ – അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരിൽ ശബ്ദമുയർത്തുന്ന ചില ആളുകൾ തന്നെയും – വിരോധിക്കപ്പെട്ട സന്യാസവൃത്തതിൽ ഉൾപ്പെടാത്ത പലതിനെയും അതിൽ ഉൾപ്പെടുത്തിക്കൊണ്ട്‌ സംസാരിക്കുന്നത്‌ ഇക്കാലത്ത്‌ കാണാറുണ്ട്‌. സുന്നത്ത്‌ നമസ്കാരങ്ങൾ, ദിക്‌ർ, ദുആ, സ്വലാത്ത്, ‌ ക്വുർആൻ പാരായണം, സുന്നത്തുനോമ്പ്‌ ആദിയായ ആരധനാകർമ്മങ്ങൾ ആചരിക്കുന്നതുപോലും വിരോധിക്കപ്പെട്ട സന്യാസത്തിൽ ഉൾപ്പെടുത്തിക്കൊണ്ട്‌ അവയെ പരിഹാസ്യമാക്കിത്തള്ളുകയും, അത്തരം കർമ്മങ്ങൾ നിർവ്വഹിക്കുന്നവരെ പഴഞ്ചന്മാരും സന്യാസികളുമായി ചിത്രീകരിക്കുകയും ചെയ്യുക അവരുടെ ഒരു പതിവാണ്‌. ഇതെല്ലാം സന്യാസമാണെങ്കിൽ, ഇസ്ലാമിലെ സന്യാസത്തിന്റെ ഒന്നാമത്തെ മാതൃകാ നേതാവ്‌ മുഹമ്മദ്‌ മുസ്തഫാ തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും തുടർന്ന് അവിടുത്തെ സ്വഹാബികൾ തുടങ്ങിയ മുൻഗാമികളുമാണെന്ന് അവർ – അവർക്ക്‌ ഇസ്ലാമിന്റെ മനസ്സാക്ഷിയോ സത്യവിശ്വാസമോ ഉണ്ടെങ്കിൽ – അറിഞ്ഞിരിക്കട്ടെ. സന്യാസത്തിന്റെ അനുയായികൾ ഇസ്ലാമിന്റെ പേരിൽ വെച്ചുകെട്ടിയ അനീതികൾ കുറച്ചൊന്നുമല്ല. എന്നാൽ ഇന്നത്തെ അത്തരം മതപരിഷ്കർത്താക്കൾ ഇസ്ലാമിൽനിന്നു വെട്ടിക്കുറച്ചുകളയുന്നതിന്റെ കെടുതികൾ അതിലേറെ ആപൽക്കരവും കഠിനതരവുമാകുന്നു. വേദക്കാരിൽ, അതിരുകവിഞ്ഞുപോകാതെയും തങ്ങളുടെ പ്രവാചകന്മാർ പഠിപ്പിച്ച മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കാതെയും നിലകൊള്ളുന്ന സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട്‌ അല്ലാഹു പറയുന്നു:

57:28

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; (എന്നാൽ) അവന്റെ കാരുണ്യത്തിൽ നിന്നു രണ്ടു ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്. നിങ്ങൾക്കു കൊണ്ടുനടക്കുവാനുള്ള ഒരു പ്രകാശം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുകയും, നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനാണ്; കരുണാനിധിയാണ്.
  • يَا اَيُّهَا الَّذِينَ ءَامَنُوا ഹേ,വിശ്വസിച്ചവരേ اتَّقُوا اللهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ وَءَامِنُوا വിശ്വസിക്കയും ചെയ്യുവിൻ بِرُسُلِهِ അവന്റെ റസൂലിൽ يُؤۡتِكُمۡ അവൻ നിങ്ങൾക്ക് നൽകും كِفۡلَيۡنِ രണ്ട് ഓഹരി (പങ്ക്,ഇരട്ടി) مِنۡ رَحۡمَتِهِ അവന്റെ കാരുണ്യത്തിൽ നിന്ന് وَيَجۡعَلَ لَكُمۡ നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും نُورًا ഒരു പ്രകാശം,വെളിച്ചം تَمۡشُونَ നിങ്ങൾ(ക്കു) നടക്കാവുന്ന بِهِ അതുമായി, അതുകൊണ്ട് وَيَغۡفِرۡ لَكُمۡ നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും َﷲُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَحِيمۡ കരുണാനിധിയാണ്

വേദക്കാർ തങ്ങളുടെ മുൻപ്രവാചകന്മാരിൽ വിശ്വസിച്ചിരിക്കുകയും, പിന്നീട് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയിലും വിശ്വസിക്കുകയും ചെയ്യുന്നപക്ഷം, അവർക്ക് അല്ലാഹുവിങ്കൽ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നും, തങ്ങളുടെ യഥാർത്ഥ മതസിദ്ധാന്തങ്ങളിൽ നിന്നു അകന്നുകൊണ്ട് അന്ധകാരത്തിൽ മുഴുകികിടക്കുകയായിരുന്ന അവർക്ക് മേലില്‍ സൻമാർഗം കണ്ടെത്തുവാനുള്ള വെളിച്ചം – അഥവാ മാർഗദർശനം – സിദ്ധിക്കുമെന്നും, പാപങ്ങൾക്ക് മോചനം ലഭിക്കുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ‘പ്രകാശം’ കൊണ്ടുള്ള ഉദ്ദേശം ഇപ്പറഞ്ഞതിൽ നിന്ന് വ്യക്തമായല്ലോ. മുമ്പ് 12-ാം വചനത്തിൽ പ്രസ്താവിക്കപ്പെട്ടതും പരലോകത്തുവെച്ച് സത്യവിശ്വാസികൾക്ക് ലഭിക്കുന്നതുമായ ആ പ്രകാശമാണ് ഇവിടെയും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും അഭിപ്രായമുണ്ട്. ആദ്യം പറഞ്ഞതിനാണ് കൂടുതൽ ന്യായം കാണുന്നത്. الله أعلم

നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: ‘മൂന്നു കൂട്ടർക്ക് അവരുടെ പ്രതിഫലം രണ്ടുപ്രാവശ്യം നൽകപ്പെടും. വേദക്കാരിൽപെട്ട മനുഷ്യൻ: അവൻ തന്റെ നബിയിൽ വിശ്വസിച്ചു; എന്നിലും വിശ്വസിച്ചു. അതിനാൽ അവന് രണ്ട് പ്രതിഫലമുണ്ട്. (അന്യന്റെ) ഉടമസ്ഥതയിലുള്ള അടിമയും; അവൻ അല്ലാഹുവിനോടുള്ള കടമയും, അവന്റെ യജമാനൻമാരോടുള്ള കടമയും നിർവ്വഹിച്ചു. അതിനാല്‍ അവനും രണ്ട് പ്രതിഫലമുണ്ട്. ഒരു മനുഷ്യനും: അവൻ തന്റെ അടിമസ്ത്രീക്ക് ശിക്ഷണം നൽകുക (മര്യാദ ശീലിപ്പിക്കുക)യും അത് നന്നായി ചെയ്യുകയും ചെയ്തു;പിന്നീട് അവൻ അവളെ വിവാഹം കഴിച്ചു. അതിനാൽ അവനും രണ്ട് പ്രതിഫലമുണ്ട് (ബു; മു).

57:29

  • لِّئَلَّا يَعْلَمَ أَهْلُ ٱلْكِتَـٰبِ أَلَّا يَقْدِرُونَ عَلَىٰ شَىْءٍ مِّن فَضْلِ ٱللَّهِ ۙ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٢٩﴿
  • തങ്ങൾക്കു അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്നു യാതൊന്നിനും കഴിയുന്നതല്ലെന്ന് വേദക്കാർ അറിയേണ്ടതിനു വേണ്ടിയത്രെ (അത്); അനുഗ്രഹം അല്ലാഹുവിന്റെ കയ്യിലാണ് – അവൻ ഉദ്ദേശിക്കുന്നവർക്കു അതവൻ നൽകും – എന്നും (അറിയുവാൻ വേണ്ടി). അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
  • لِئَلَّا يَعۡلَمَ അറിയേണ്ടതിനു വേണ്ടി اَهۡلُ الۡكِتَٰبِ വേദക്കാർ اَلَّا يَقۡدِرُونَ അവർക്കു കഴിയുകയില്ലെന്ന് عَلَی شَيۡئٍ യാതൊന്നിനും مِنۡ فَضۡلِ ﷲِ അല്ലാഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന് وَاَنَّ الۡفَضۡلَ ദയവ് (അനുഗ്രഹം) ആകുന്നു എന്നും بِيَدِ اﷲِ അല്ലാഹുവിന്റെ കയ്യിൽ يُؤۡتِيهِ അതവൻ നൽകും مَنۡ يَشَآء അവൻ ഉദ്ദേശിക്കുന്നവർക്ക് وَاﷲُ അല്ലാഹു ذُوالۡفَضۡلِ ദയവ് (അനുഗ്രഹം) ഉള്ളവനാണ് الۡعَظِيمِ മഹത്തായ, വമ്പിച്ച

തങ്ങൾ ഏതൊരു പ്രവാചകന്റെ അനുയായികളാണോ ആ പ്രവാചകൻ മാത്രമേ സത്യപ്രവാചകനായുള്ളൂ. തങ്ങൾ സ്വീകരിച്ച മാർഗം മാത്രമേ അല്ലാഹുവിങ്കൽ സ്വീകാര്യമായുള്ളൂ. സ്വർഗ്ഗം തങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നൊക്കെയായിരുന്നു വേദക്കാരുടെ വാദങ്ങൾ . പ്രസ്തുത വാദങ്ങളുടെ ഖണ്ഡനം അടങ്ങുന്നതാണ് ഈ വചനം. മുഹമ്മദ് (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയിൽ വിശ്വസിക്കുന്നവർക്ക് മേൽവിവരിച്ചത് പോലെയുള്ള അനുഗ്രഹങ്ങൾ ലഭിക്കുമെന്നും, അദ്ദേഹത്തിൽ വിശ്വസിക്കാത്തവർ – അവർ മുൻപ്രവാചകന്മാരിൽ വിശ്വസിച്ചിട്ടുണ്ടെങ്കിലും ശരി – അവിശ്വാസികൾ ആയിരിക്കുമെന്നും നിശ്ചയിച്ചതിൽ അടങ്ങിയ തത്വം വേദക്കാരെ അത് മനസ്സിലാക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക എന്നത് ഒരു കൂട്ടർക്കുള്ള കുത്തകയൊന്നുമല്ല. അത് അല്ലാഹുവിന്റെ സ്വയം അധികാരത്തിൽപെട്ടതാണ്; അവൻ ഉദ്ദേശിച്ചവർക്ക് അവനത് നൽകും; പ്രവാചകത്വം നൽകേണ്ടത് ആർക്കെല്ലാമാണെന്നും, അനുഗ്രഹം നൽകേണ്ടത് ആർക്കെല്ലാമാണെന്നുമുള്ള കാര്യം അവൻ കണക്കാക്കുന്നതാണ്. അവനാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാകുന്നു . ഇതാണ് ആ തത്വം. ഇതവർ അറിഞ്ഞിരിക്കുവാനാണ് ഇത് (28-ാം വചനത്തിലെ ഉള്ളടക്കം) അവരെ അറിയിക്കുന്നത് എന്ന് സാരം.

(ലി – അൽ-ലാ – യഅ് ലമ) لِّئَلَّا يَعْلَمَ എന്ന വാക്കിനാണ് ‘അറിയേണ്ടതിനുവേണ്ടി’ എന്ന് നാം അർത്ഥം കൽപ്പിച്ചിരിക്കുന്നത്. لا (ലാ) എന്ന നിഷേധത്തിന്റെ അവ്യയത്തിന് കഴിഞ്ഞ് അദ്ധ്യായം 75-ാം വചനത്തിൽ കണ്ടതുപോലെ – പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ഒരു വാചകത്തിലെ ആശയത്തിൽ അസ്പഷ്ടമായ വല്ല നിഷേധവും അടങ്ങിയിരിക്കുമ്പോൾ, ആ വാചകത്തിൽ ഇങ്ങനെ ഒരു ‘ലാ’ കൊണ്ടുവരപ്പെടുന്ന സമ്പ്രദായം അറബികളിൽ പതിവുണ്ട്. ഇതിനു ഖുർആനിൽ വേറെയും ഉദാഹരണങ്ങളുണ്ട്. അവയിൽ ഒന്നാണ് (7:12 ൽ) مَا مَنَعَكَ أَلَّا تَسْجُدَ എന്ന വാക്യം. ‘സുജൂദ് ചെയ്യാതിരിക്കുന്നതിന് നിനക്ക് മുടക്കുണ്ടാക്കിയത് എന്താണ് എന്നായിരിക്കും ഇതിന് വാക്കർത്ഥം വരുക. പക്ഷേ, ഉദ്ദേശ്യം അതല്ല. ‘സുജൂദ് ചെയ്യുന്നതിനു നിനക്ക് മുടക്കുണ്ടാക്കിയത് എന്താണ്’ എന്നാകുന്നു. അതുപോലെത്തന്നെയാണ് ഇവിടെയും. ‘ലാ’ കൂടാതെയും (‘എന്ന് لِيَعْلَمَ) ഇവിടെ വായിക്കപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു. ചുരുക്കം ചില വ്യാഖ്യാതാക്കൾ ‘ലാ’ യുടെ നിഷേധാർത്ഥം പരിഗണിച്ചു കൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വ്യാഖ്യാനിച്ചൊപ്പിക്കുവാൻ സാഹസപ്പെട്ട് കാണാറുണ്ട്. പക്ഷേ, ഭാഷാസാഹിത്യത്തിൽ സ്വീകരിക്കപ്പെടാറുള്ള ഒരു ശൈലിയാണിത്, എന്നിരിക്കെ, ആ സാഹസത്തിന് പിന്നെ ബുദ്ധിമുട്ടേണ്ടുന്ന ആവശ്യമില്ലല്ലോ. والله أعلم

ولله الحمد وله المنة والفضل

വെളിച്ചം റമദാൻ 2022 – റമദാൻ 17

സൂറത്തുല്‍ ഹദീദ്: 11-21



  • റമദാന്‍ 17 – സൂറത്തുല്‍ ഹദീദ് -പാര്‍ട്ട് 02 – ആയത്ത് 11 മുതല്‍ 21 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


Podcast

വിഭാഗം – 2

57:11

  • مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ ﴾١١﴿
  • ആരുണ്ട്, അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവന്‍?! എന്നാല്‍, അവന്‍ അതിനെ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്; അവന് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
  • مَّن ذَا ആരുണ്ട് (ആരാണ്) ഇങ്ങനെയുള്ളവന്‍ الَّذِي يُقْرِضُ കടം കൊടുക്കുന്നവന്‍ اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം فَيُضَاعِفَهُ എന്നാലത് അവന്‍ ഇരട്ടിപ്പിച്ചുകൊടുക്കും لَهُ അവന്ന്‍ وَلَهُ അവന്ന്‍ ഉണ്ടായിരിക്കുന്നതുമാണ് أَجْرٌ كَرِيمٌ മാന്യമായ (ഉദാരമായ) പ്രതിഫലം, കൂലി.

സല്‍ക്കാര്യങ്ങളില്‍ ധനം ചിലവഴിക്കുവാന്‍ സത്യവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലധികം എന്ത് വാചകമാണ് പറയുവാനുള്ളത്? ആരുണ്ട് അല്ലാഹുവിന് കൊടുക്കുവാന്‍ തയ്യാറുള്ളവര്‍? അതും ധര്‍മ്മമായിട്ടല്ല, കടമായിട്ടുമാത്രം. പക്ഷേ, നല്ല നിലക്കുള്ള കടമായിരിക്കണം. അത് തക്കസമയത്ത് തിരിച്ചു കിട്ടുമെന്ന് മാത്രമല്ല, മറ്റാരില്‍നിന്നും ലഭിക്കാത്ത തോതില്‍ വര്‍ദ്ധനവോടെയായിരിക്കും ലഭിക്കുക. ഇരട്ടിക്കണക്കില്‍ – വേറെ ആയത്തുകളില്‍ പറഞ്ഞതുപോലെ, പത്തുമുതല്‍ എഴുന്നൂറുവരെയും, ചിലപ്പോള്‍ അതിലധികവും ഇരട്ടികളായി – അല്ലാഹു വര്‍ദ്ധിപ്പിച്ചുകൊടുക്കും. മാത്രമോ? ഉദാരവും മാന്യവുമായ പ്രതിഫലം അതിനുപുറമെയും!. വിശ്വാസത്തോടും, സദുദ്ദേശ്യത്തോടുംകൂടി, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉന്നംവെച്ചുകൊണ്ടുള്ളത് എന്നത്രെ നല്ലതായ കടം (قَرْضًا حَسَنًا) എന്ന് പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹുവില്‍ വിശ്വസിക്കാത്തവന്റെയും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമല്ലാത്ത മറ്റുവല്ലതിനെയും ഉദ്ദേശിക്കുന്നവന്റെയും കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനയില്ല എന്ന് ക്വുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു ഹദീഥില്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍ നിന്ന് ഒരു കാരക്കക്ക് സമാനമായതിനെ ധര്‍മ്മം ചെയ്‌താല്‍ – പരിശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയുമില്ല – അത് തന്റെ വലങ്കൈകൊണ്ട് (സന്തോഷപൂര്‍വ്വം) അല്ലാഹു സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങളൊരാള്‍ തന്റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളര്‍ത്തുന്നതുപോലെ അവന്‍ അതിന്റെ ആള്‍ക്കുവേണ്ടി അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും, അങ്ങനെ, അത് മലപോലെ ആയിത്തീരും.’ (ബു; മു). അല്ലാഹു വാങ്ങുന്ന കടം മടക്കിക്കിട്ടുന്ന സന്ദര്‍ഭം ഏതാണെന്ന് അടുത്ത ആയത്തില്‍ വെളിവാക്കുന്നു:-

57:12

  • يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾١٢﴿
  • സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പ്രകാശം, അവരുടെ മുമ്പിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കുന്നതായി നീ കാണുന്ന ദിവസം! (അവരോട് പറയപ്പെടും:) ‘ഇന്ന് നിങ്ങള്‍ക്ക് അനുമോദനം (അഥവാ സന്തോഷ വാര്‍ത്ത), അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായ നിലയില്‍.’ അതുതന്നെയാണ്, വമ്പിച്ച ഭാഗ്യം.
  • يَوْمَ تَرَى നീ കാണുന്ന ദിവസം الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ വിശ്വാസിനികളെയും يَسْعَىٰ പായുന്ന (സഞ്ചരിക്കുന്ന)തായിട്ട് نُورُهُم അവരുടെ പ്രകാശം, വെളിച്ചം, ശോഭ بَيْنَ أَيْدِيهِمْ അവരുടെ മുന്നിലൂടെ وَبِأَيْمَانِهِم അവരുടെ വലതു ഭാഗങ്ങളിലും بُشْرَاكُمُ നിങ്ങളുടെ അനുമോദനം, സന്തോഷവാര്‍ത്ത الْيَوْمَ ഇന്ന് جَنَّاتٌ ചില സ്വര്‍ഗ്ഗങ്ങളാണ്, തോപ്പുകളാണ് تَجْرِي സഞ്ചരിക്കുന്ന, ഒഴുകും مِن تَحْتِهَا അതിന്റെ അടിയില്‍കൂടി الْأَنْهَارُ അരുവി (നദി)കള്‍ خَالِدِينَ فِيهَا അതില്‍ നിത്യ (ശാശ്വത) വാസികളായ നിലക്ക് ذَٰلِكَ هُوَ അത് തന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ

57:13

  • يَوْمَ يَقُولُ ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَـٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ ﴾١٣﴿
  • (അതായത്) കപടവിശ്വാസികളും, കപടവിശ്വാസിനികളും വിശ്വസിച്ചവരോട് പറയുന്ന ദിവസം: ‘ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് (അല്‍പം) പകര്‍ത്തിയെടുക്കട്ടെ!’ എന്ന്. (അവരോട്) പറയപ്പെടും: ‘നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിന്‍, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍!’ അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു വാതില്‍ ഉള്ളതായ അതിര്‍ത്തിമറ (അഥവാ മതില്‍) ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, അതിലാണ് കാരുണ്യം [സ്വര്‍ഗ്ഗം]; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ [നരകം].
  • يَوْمَ يَقُولُ പറയുന്ന ദിവസം الْمُنَافِقُونَ കപടവിശ്വാസികള്‍ وَالْمُنَافِقَاتُ കപടവിശ്വാസിനികളും لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് انظُرُونَا ഞങ്ങളെ നോക്കണേ, കാക്കണം نَقْتَبِسْ ഞങ്ങള്‍ പകര്‍ത്തിയെടുക്കട്ടെ (എടുത്തുപയോഗിക്കട്ടെ) مِن نُّورِكُمْ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് قِيلَ പറയപ്പെടും ارْجِعُوا നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَرَاءَكُمْ നിങ്ങളുടെ പിന്നോട്ട്, പുറകിലേക്ക് فَالْتَمِسُوا എന്നിട്ടന്വേഷിക്കുവിന്‍, തേടുക نُورًا വല്ല പ്രകാശവും فَضُرِبَ അപ്പോള്‍ ഏര്‍പ്പെടുത്ത (സ്ഥാപിക്ക – ആക്ക)പ്പെടും بَيْنَهُم അവര്‍ക്കിടയില്‍ بِسُورٍ ഒരു മതിലിനെ, മറയെ, അതിര്‍ത്തിയെ لَّهُ അതിനുണ്ട് بَابٌ ഒരു വാതില്‍ بَاطِنُهُ അതിന്റെ ഉള്ള് فِيهِ അതിലുണ്ട്, അതിലാണ് الرَّحْمَةُ കാരുണ്യം, ദയവ് وَظَاهِرُهُ അതിന്റെ പുറം, വെളിഭാഗം مِن قِبَلِهِ അതിന്റെ നേരില്‍ (ഭാഗത്തില്‍) കൂടിയാണ് الْعَذَابُ ശിക്ഷ

57:14

  • يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ ﴾١٤﴿
  • അവര്‍ അവരെ [സത്യവിശ്വാസികളെ] വിളിച്ചു പറയും: ‘ഞങ്ങള്‍ (ഇഹത്തില്‍) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ!’ അവര്‍ പറയും: ‘അതെ, പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി; നിങ്ങള്‍ (സത്യവിശ്വാസികള്‍ക്ക് ആപത്ത്) പ്രതീക്ഷിച്ചു കൊണ്ടിരിക്കയും, (മതത്തില്‍) സന്ദേഹപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു; അല്ലാഹുവിന്റെ കല്‍പന [മരണം] വന്നെത്തുന്നതുവരെയും വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു.
  • يُنَادُونَهُمْ അവര്‍ അവരെ വിളിച്ചു പറയും أَلَمْ نَكُن ഞങ്ങള്‍ ആയിരുന്നില്ലേ مَّعَكُمْ നിങ്ങളുടെ കൂടെ قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതേ, അതെ, ശരി وَلَـٰكِنَّكُمْ എങ്കിലും നിങ്ങള്‍ فَتَنتُمْ നിങ്ങള്‍ കുഴപ്പത്തിലാക്കി أَنفُسَكُمْ നിങ്ങളുടെ ദേഹങ്ങളെ (നിങ്ങളെത്തന്നെ) وَتَرَبَّصْتُمْ നിങ്ങള്‍ പ്രതീക്ഷിക്കുക (കാത്തിരിക്കുക)യും ചെയ്തു وَارْتَبْتُمْ നിങ്ങള്‍ സന്ദേഹം വെക്കുക (സംശയപ്പെടുക) യും ചെയ്തു وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു الْأَمَانِيُّ വ്യാ (ദുര്‍) മോഹങ്ങള്‍, കൊതികള്‍ حَتَّىٰ جَاءَ വരുവോളം, അങ്ങിനെ വന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പന وَغَرَّكُم നിങ്ങളെ വഞ്ചിക്കുകയും ചെയ്തു بِاللَّـهِ അല്ലാഹുവിനെപ്പറ്റി الْغَرُورُ (ആ) മഹാ വഞ്ചകന്‍

57:15

  • فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ ﴾١٥﴿
  • ‘എനി, ഇന്ന് നിങ്ങളില്‍ നിന്നാകട്ടെ, അവിശ്വസിച്ചവരില്‍നിന്നാകട്ടെ, യാതൊരു തെണ്ടവും [പ്രായശ്ചിത്തവും] സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ സങ്കേത സ്ഥാനം നരകമാകുന്നു; അതത്രെ നിങ്ങള്‍ക്ക് (ഏറ്റവും യോജിച്ച) ബന്ധു!’ (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്തതന്നെ!
  • فَالْيَوْمَ എനി (ആകയാല്‍) ഇന്ന് لَا يُؤْخَذُ مِنكُمْ നിങ്ങളില്‍നിന്ന്‍ സ്വീകരിക്കപ്പെടുകയില്ല فِدْيَةٌ ഒരു തെണ്ടവും, മോചനമൂല്യവും, പ്രായശ്ചിത്തവും وَلَا مِنَ الَّذِينَ യാതൊരുത്തരില്‍നിന്നും ഇല്ല كَفَرُوا അവിശ്വസിച്ച مَأْوَاكُمُ നിങ്ങളുടെ സങ്കേത (വാസ – വിശ്രമ – പ്രാപ്യ) സ്ഥാനം النَّارُ നരകമാകുന്നു هِيَ അത് مَوْلَاكُمْ നിങ്ങളുടെ ബന്ധു (യോജിച്ചത് – രക്ഷാധികാരി – യജമാനന്‍) ആകുന്നു وَبِئْسَ വളരെ ചീത്ത, മോശം الْمَصِيرُ (ആ) തിരിച്ചു (മടങ്ങി) ചെല്ലുന്ന സ്ഥാനം, തിരിച്ചെത്തല്‍

പരലോകത്തുവെച്ചു സത്യവിശ്വാസികളുടെ മുമ്പിലും വലതുഭാഗത്തും ഉണ്ടാകുന്ന ആ പ്രകാശം എങ്ങനെയുള്ളതാണെന്നു തീര്‍ത്തു പറയുവാന്‍ നമുക്കു സാധ്യമല്ല. സത്യവിശ്വാസികളുടെ മുഖങ്ങള്‍ അന്നു വെളുത്തും തെളിഞ്ഞും പ്രസന്നമായും ഇരിക്കുമെന്നും, അവിശ്വാസികളുടെ മുഖങ്ങള്‍ അന്നു കറുത്തിരുണ്ടും മ്ലാനവുമായിരിക്കുമെന്നും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട് (80: 38-40; 3:106). സജ്ജനങ്ങളുടെ നന്മതിന്മകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവരുടെ മുമ്പില്‍കൂടി വലതു കയ്യിലും, ദുര്‍ജ്ജനങ്ങളുടേതു അവരുടെ പിമ്പില്‍കൂടി ഇടതുകയ്യിലും ആയിരിക്കും നല്‍കപ്പെടുക എന്ന് ക്വുര്‍ആനിലും ഹദീഥിലും  പ്രസ്താവിക്കാറുള്ളതാണ് (69:19, 25; 84:7,10). ‘വുദ്വൂ’വിന്റെ അടയാളങ്ങള്‍ നിമിത്തം എന്റെ സമുദായത്തെ ക്വിയാമത്തുനാളില്‍ കൈകാലുകള്‍ വെളുത്തവര്‍ (ശോഭിക്കുന്നവര്‍) എന്ന് വിളിക്കപ്പെടും; ആകയാല്‍ നിങ്ങളില്‍നിന്നു മുഖം നീട്ടികഴുകുവാന്‍ സാധിക്കുന്നവര്‍ ചെയ്തുകൊള്ളട്ടെ’ എന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അരുളിച്ചെയ്തിരിക്കുന്നു (ബു; മു). ‘ജനങ്ങള്‍ക്ക് അവരുടെ കര്‍മ്മങ്ങളുടെ തോതനുസരിച്ച് – ചിലര്‍ക്ക് അതിവിശാലമായും, ചിലര്‍ക്ക് അതിനു താഴെയും, മറ്റു ചിലര്‍ക്ക് വളരെ കുറഞ്ഞ നിലയിലും – പ്രകാശം ലഭിക്കുമെന്നും, അതിന്റെ സഹായത്തോടെ അവര്‍ ‘സ്വിറാത്വ് (الصراط) കടന്നുപോകുമെന്നും* ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നും, ക്വത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍നിന്നുമുള്ള ചില ‘രിവായത്തു’ കളിലും വന്നിരിക്കുന്നു. അല്ലാഹുവിന്റെ സ്മരണവിട്ട് അന്ധരായി ജീവിക്കുന്നവരെ ഖിaയാമത്തുനാളില്‍ അന്ധന്‍മാരായി ഒരുമിച്ചുകൂട്ടുമെന്ന് സൂ: ത്വാഹാ 124ലും കാണാം. ‘അക്രമം ക്വിയാമത്തുനാളില്‍ അന്ധകാരങ്ങളായിരിക്കും’ (ബു; മു) എന്ന നബി വചനവും സ്മരണീയമാകുന്നു. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന സജ്ജനങ്ങള്‍ക്ക് അവരുടേതായ പ്രതിഫലവും പ്രകാശവും ഉണ്ടായിരിക്കുമെന്ന് താഴെ 19-ാം വചനത്തിലും കാണാം.


(*). സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുവാനുള്ളതും, നരകത്തിനു മീതെയായി നീണ്ടുകിടക്കുന്നതുമായ ഒരു പാലമായിട്ടാണ് ‘സ്വിറാത്വ്’ (الصراط) എന്ന വാക്ക് ഹദീഥുകളില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ‘പാത, വഴി’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. സജ്ജനങ്ങള്‍ അതുവഴി അവരവരുടെ യോഗ്യതയനുസരിച്ച് വേഗതയില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും, ദുര്‍ജ്ജനങ്ങള്‍ അതു കടക്കുവാന്‍ കഴിയാതെ നരകത്തില്‍ വീഴ്ത്തപ്പെടുമെന്നും ഹദീഥുകളില്‍ വന്നിരിക്കുന്നു.


സത്യവിശ്വാസികളുടെ പ്രകാശത്തെപ്പറ്റി ഏറെക്കുറെ മനസ്സിലാക്കുവാന്‍ ഇതെല്ലാം സഹായകമായിരിക്കും. നേരെമറിച്ച് അവിശ്വാസികള്‍ക്കും, കപടവിശ്വാസികള്‍ക്കും അനുഭവപ്പെടുന്ന ഇരുട്ടിനെക്കുറിച്ചും ഇതില്‍നിന്നെല്ലാം ഊഹിക്കാവുന്നതാണ്. വെളിച്ചവും മാര്‍ഗ്ഗദര്‍ശനവുമില്ലാതെ മഹ്ശറില്‍വെച്ചു അന്ധാളിച്ച് നട്ടം തിരിയുന്ന കപടവിശ്വാസികള്‍ സത്യവിശ്വാസികളുടെ പ്രകാശം കാണുമ്പോള്‍ അവരോട് സഹായം തേടുന്നതും, അതിനു ലഭിക്കുന്ന മറുപടിയുമാണ്‌ അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നത്. ‘നിങ്ങള്‍ പിന്നോട്ട് മടങ്ങുവിന്‍, എന്നിട്ട് വല്ലപ്രകാശവും, അന്വേഷിച്ചു കൊള്ളുവിന്‍’ (ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا) എന്ന് പറഞ്ഞതിന്റെ താല്‍പര്യം, നിങ്ങള്‍ ഇഹലോകത്തേക്ക്‌ മടങ്ങിനോക്കിന്‍, അവിടെനിന്നാണ് പ്രകാശത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സമ്പാദിക്കേണ്ടിയിരിക്കുന്നത്, അതു നിങ്ങള്‍ നഷ്ടപ്പെടുത്തി. എനി ഒന്നുകൂടി മടങ്ങിപ്പോയി അതു സമ്പാദിക്കുവാന്‍ നോക്കുക എന്നിങ്ങിനെയായിരിക്കാം. അല്ലെങ്കില്‍, നിങ്ങള്‍ വന്നവഴിക്കുതന്നെ പിമ്പോട്ടൊന്നു മടങ്ങിപ്പോയി അന്വേഷിച്ചു നോക്കിന്‍ എന്നുമായിരിക്കാം. ഏതായാലും, നിങ്ങള്‍ക്ക് ഇവിടെവെച്ച് പ്രകാശം ലഭിക്കുവാനില്ല എന്നാണ് മറുപടിയുടെ സാരം എന്ന് വ്യക്തമാണ്. ഇരുഭാഗക്കാര്‍ക്കും ഇടയില്‍ സ്ഥാപിക്കപ്പെടുന്ന മതില്‍ – അതിര്‍ത്തിമറ – എങ്ങനെയുള്ളതാണെന്നും നമുക്കറിഞ്ഞുകൂടാ. ഏതായാലും അതിന്റെ വാതില്‍ കടന്നു ഉള്ളോട്ട്‌ പോയാല്‍ അവിടെ സത്യവിശ്വാസികളും അവര്‍ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന സ്വര്‍ഗ്ഗാനുഗ്രഹങ്ങളും, അതിന്റെ പിന്‍പുറത്ത് കപടവിശ്വാസികളും അവിശ്വാസികളും അവര്‍ക്ക് ലഭിക്കുന്ന നരകശിക്ഷകളും ആയിരിക്കും ഉണ്ടാവുക. രണ്ടിനുമിടയിലുള്ള ഒരതിര്‍ത്തിയായിരിക്കും അത്.

‘ഞങ്ങള്‍ നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ?’ (أَلَمْ نَكُن مَّعَكُمْ) എന്നു പറഞ്ഞത് ഇഹത്തില്‍വെച്ച് കപടവിശ്വാസികള്‍ മുസ്‌ലിംവേഷമണിഞ്ഞ്‌ ബാഹ്യത്തില്‍ അവരോട് സമ്പര്‍ക്കം പുലര്‍ത്തികൊണ്ടിരുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ്. പക്ഷേ, അവരുടെ യഥാര്‍ത്ഥനില ഇന്നിന്നപ്രകാരമായിരുന്നുവെന്നും, അതുകൊണ്ട് ഇവിടെവെച്ച് നമുക്ക് സഹകരിക്കുവാന്‍ നിവൃത്തിയില്ലെന്നും സത്യവിശ്വാസികള്‍ ഉത്തരം പറയുന്നു. ‘നിങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു’ (تَرَبَّصْتُمْ) എന്ന് പറഞ്ഞതിന്റെ സാരം, മുസ്ലിംകള്‍ക്ക് ഏതെങ്കിലും വിധേന അപകടം പിണയുകയും, അങ്ങനെ തങ്ങള്‍ക്ക് അവരില്‍നിന്ന് രക്ഷനേടുകയും ചെയ്യാമെന്ന് കപടവിശ്വാസികള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നുവെന്നത്രെ’. അല്ലെങ്കില്‍, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളെല്ലാം പാഴാക്കി പിന്നീടാക്കാമെന്ന് കാത്തിരുന്നു എന്നും ആയിരിക്കാം. الله أعلم ‘അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മരണം വരെ എന്നും ‘മഹാവഞ്ചകന്‍’ എന്നതിന്റെ ഉദ്ദേശ്യം പിശാച് എന്നുമാകുന്നു. കപടവിശ്വാസികളുടെ പര്യവസാനത്തെക്കുറിച്ച് പലതും പ്രസ്താവിച്ചശേഷം, സത്യവിശ്വാസികള്‍ എപ്പോഴും വളരെ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും  അല്ലാത്തപക്ഷം അവരുടെ ഭാവി വിനാശത്തിലേക്ക് നീങ്ങുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു:-

57:16

  • أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ ﴾١٦﴿
  • വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാര്‍ത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ (ഒതുങ്ങി) വിനയപ്പെട്ടുവരുവാന്‍ സമയമായില്ലേ?! മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ അവര്‍ ആകാതിരിക്കുവാനും (സമയമായില്ലേ)?! എന്നിട്ട് അവരില്‍ [വേദക്കാരില്‍] കാലം ദീര്‍ഘിച്ചു; അങ്ങനെ, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി; അവരില്‍ അധികമാളുകളും ദുര്‍ന്നടപ്പുകാരുമാകുന്നു. (എന്നതുപോലെ).
  • أَلَمْ يَأْنِ സമയം (നേരം) ആയിട്ടില്ലേ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു أَن تَخْشَعَ വിനയ (ഭക്തി)പ്പെടുവാന്‍, ഒതുങ്ങുവാന്‍ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ لِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്കു (ഉപദേശത്തിലേക്കു, ഉല്‍ബോധനത്തിനു) وَمَا نَزَلَ ഇറങ്ങിയ (അവതരിച്ച)തിലേക്കും مِنَ الْحَقِّ യഥാര്‍ത്ഥ (സത്യ) ത്തില്‍ നിന്നു وَلَا يَكُونُوا അവര്‍ ആകാതിരിക്കുവാനും كَالَّذِينَ യാതൊരുവരെപ്പോലെ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلُ മുമ്പ്‌ فَطَالَ എന്നിട്ടു ദീര്‍ഘിച്ചു, നീണ്ടു عَلَيْهِمُ അവരില്‍ الْأَمَدُ കാലം فَقَسَتْ എന്നിട്ടു കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَكَثِيرٌ അധികമാൾ, പലരും مِّنْهُمْ അവരില്‍ നിന്നു فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്

വളരെ ഗൗരവപൂര്‍വ്വം മുസ്ലിംകള്‍ സദാ മനസ്സിരുത്തേണ്ടുന്ന ഒരു താക്കീതാണിത്. ക്വുര്‍ആന്‍ അവതരിച്ചു കൊണ്ടിരിക്കുന്നു, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി സത്യവിശ്വാസികള്‍ക്കിടയില്‍ ജീവിച്ചുവരുന്നു. അങ്ങനെയുള്ള അക്കാലത്തു – മുസ്ലിം സമുദായത്തിന്റെ ഏറ്റവും ഉത്തമകാലത്ത് – സത്യവിശ്വാസികളില്‍ ചിലരില്‍ നിന്നെങ്കിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയ അനാസ്ഥയെക്കുറിച്ചാണല്ലോ ഈ വചനം ഇത്രയും ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നത്! എന്നിരിക്കെ, ഇന്നത്തെ മുസ്ലിംകളുടെ നിലയെക്കുറിച്ച് ഒരു താക്കീതു വരികയാണെങ്കില്‍ അതു എത്രമേല്‍ കഠോരമായിരിക്കും? ആലോചിച്ചു നോക്കുക!

ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ക്വത്താദഃ (رحمه الله) വഴി ഇബ്നു അബീഹാതിം (رحمه الله) നിവേദനം ചെയ്തിരിക്കുന്നു: “സത്യവിശ്വാസികളുടെ ഹൃയങ്ങള്‍ക്ക് ഒരു മാന്ദ്യത ബാധിച്ചതായി അല്ലാഹു കണ്ടു. അതിനാല്‍, ക്വുര്‍ആന്‍ അവതരിച്ചു തുടങ്ങിയത് മുതല്‍ പതിമൂന്നു കൊല്ലക്കാലത്തിന്റെ തലക്കല്‍വെച്ചു അവരെ ആക്ഷേപിക്കുകയായി. അവന്‍ പറഞ്ഞു: أَلَمْ يَأْنِ لِلَّذِينَ آمَنُوا الخ (സത്യവിശ്വാസികള്‍ക്ക് സമയമായില്ലേ…..?!)’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം (رحمه الله) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘സത്യവിശ്വാസികള്‍ക്കു സമയമായില്ലേ’ എന്നു തുടങ്ങുന്ന ഈ വചനം മുഖേന ഞങ്ങളെ ആക്ഷേപിച്ചതിനും, ഞങ്ങള്‍ ഇസ്ലാമിനെ അംഗീകരിച്ചതിനുമിടയില്‍ നാലു സംവത്സരമല്ലാതെ ഉണ്ടായിട്ടില്ല.’ ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) തന്നെ പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള വേറൊരു രിവായത്തിന്റെ സാരം ഇതാണ്: ‘നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) സ്വഹാബികള്‍ മദീനായില്‍ വന്നപ്പോള്‍ അവര്‍ക്കു ജീവിതത്തില്‍ കുറച്ചൊക്കെ സൗഖ്യം ലഭ്യമായി. അവര്‍ മുമ്പ്‌ വലിയ വിഷമാവസ്ഥയിലായിരുന്നുവല്ലോ. അങ്ങനെ, അവരുടെ മുമ്പത്തെ നിലപാടില്‍ അല്‍പമൊരു അയവ് വന്നുവെന്നു തോന്നുന്നു. അതിനാല്‍ അവര്‍ ഈ ആയത്തു മൂലം ആക്ഷേപിക്കപ്പെട്ടിരിക്കുകയാണ്.’ ഈ വചനം അവതരിക്കുവാനുള്ള സാഹചര്യം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാമല്ലോ.

വളരെ അര്‍ത്ഥവത്തായ രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇതില്‍ സത്യവിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

(1) അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും നിലനിറുത്തുന്നതിലും, ക്വുര്‍ആന്റെ ഉല്‍ബോധനങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതിലും ഒട്ടും അയവു വരാത്തവിധം സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ വിനയവും ഭക്തിയും നിറഞ്ഞതായിരിക്കുക.

(2) യഹൂദികളും കൃസ്ത്യാനികളുമാകുന്ന പൂര്‍വ്വ വേദക്കാര്‍ അവരുടെ ആദ്യകാലങ്ങളില്‍ നേര്‍മാര്‍ഗ്ഗത്തില്‍ ചരിച്ചുവെങ്കിലും, കാലക്രമേണ അവരുടെ ഹൃദയം ദുഷിച്ചുമരവിക്കുകയും തോന്നിയവാസത്തില്‍ മുഴുകുകയും ചെയ്തതുപോലെ സത്യവിശ്വാസികളും ആയിത്തീരാതിരിക്കുവാന്‍ ശ്രമിക്കുക. രണ്ടുകാര്യങ്ങളും പരസ്പരം അഭേദ്യബന്ധമുള്ളതാണെന്നു കാണാം. അഥവാ അല്ലാഹുവിനെക്കുറിച്ചും, വേദഗ്രന്ഥത്തെക്കുറിച്ചുള്ള മതിപ്പും ഭക്തിയും കുറയും തോറും വേദക്കാരുടെ അതേ നിലപാട് മുസ്ലിംകളില്‍ കടന്നുകൂടുക സ്വാഭാവികമായിരിക്കും. വേദക്കാര്‍ ചെയ്തതെന്താണ്? അവര്‍ വേദഗ്രന്ഥങ്ങള്‍ മാറ്റി മറിച്ചു. സ്വാര്‍ത്ഥത്തിനും ഐഹികതാല്‍പര്യത്തിനും അനുസരിച്ചു നിയമങ്ങള്‍ ഭേദഗതി ചെയ്തു. അതാതു കാലത്തെ ജനവികാരത്തിനനുസരിച്ച് മതമൂല്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു; കള്ളകഥകളും പുത്തന്‍സിദ്ധാന്തങ്ങളും കെട്ടിച്ചമച്ചു; പുരോഹിതന്‍മാരെയും പണ്ഡിതന്‍മാരെയും റബ്ബുകളാക്കി; ഇച്ഛക്കൊത്തവണ്ണം ഗ്രന്ഥങ്ങള്‍ രചിക്കുകയും അവ ദൈവിക ഗ്രന്ഥങ്ങളായി ചിത്രീകരിക്കുകയും ചെയ്തു. ജീവിതത്തിന്റെ പല വശങ്ങളെയും മതത്തിന്റെ പരിധിയില്‍നിന്നു ഒഴിവാക്കി; അങ്ങനെ പലതും പലതും!

ആയിരത്തിനാന്നൂറു കൊല്ലംമുമ്പു – ഇസ്ലാമിന്റെ ആദ്യസംവത്സരങ്ങളില്‍ തന്നെ – അല്ലാഹു നല്‍കിയ ഈ താക്കീതും, അല്ലാഹുവിന്റെ റസൂല്‍ നല്‍കിയ താക്കീതുകളും വിലവെക്കാത്തതിനു ഫലമായി ഇന്നു മുസ്ലിം സമുദായം എവിടെ എത്തിയെന്ന് ആലോചിച്ചു നോക്കുക! അതെ, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ പ്രവചനം അക്ഷരം പ്രതി അവരില്‍ പുലര്‍ന്നുകഴിഞ്ഞു! തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ പ്രവചനം ഇതാണ്: ‘ഇസ്രാഈല്യരില്‍ സംഭവിച്ചത് ചെരുപ്പിന് ചെരുപ്പെന്നോണം നിശ്ചയമായും എന്റെ സമുദായത്തിലും സംഭവിക്കും. എത്രത്തോളമെന്നുവെച്ചാല്‍, അവരില്‍ വല്ലവരും തന്റെ മാതാവിന്റെ അടുക്കല്‍ പരസ്യമായി (വ്യഭിചാരത്തിനു) ചെന്നിട്ടുണ്ടെങ്കില്‍, എന്റെ സമുദായത്തിലും അങ്ങനെ പ്രവര്‍ത്തിക്കുന്നവരുണ്ടാകും. ഇസ്രാഈല്യര്‍ എഴുപത്തിരണ്ടു കക്ഷികളായി ഭിന്നിച്ചിരിക്കുന്നു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിച്ചേക്കും. അവരില്‍ ഒന്നൊഴിച്ച് ബാക്കി എല്ലാവരും നരകത്തിലായിരിക്കും.’ സ്വഹാബികള്‍ ചോദിച്ചു: ‘റസൂലേ, ആ കക്ഷി ആരാണ്?’ തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറഞ്ഞു: “ഞാനും എന്റെ സ്വഹാബികളും നിലക്കൊള്ളുന്ന പ്രകാരത്തിലുള്ളതാണ്” (തി). മറ്റൊരു ഹദീഥില്‍, കക്ഷികളെക്കുറിച്ച് പറഞ്ഞശേഷം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ സമുദായത്തില്‍ ചില ജനങ്ങള്‍ വഴിയെ പ്രത്യക്ഷപ്പെടും. പേപ്പട്ടിവിഷം തീണ്ടിയവനില്‍ അതു പടര്‍ന്നുപിടിക്കുന്നതുപോലെ ആ തന്നിഷ്ടങ്ങള്‍ അവരില്‍ പടര്‍ന്നുപിടിക്കും. അവന്റെ ഒരു അവയവും ഒരു സന്ധിയും അതു പ്രവേശിക്കാതെ ബാക്കിയാവുകയില്ലല്ലോ.” (അ; ദാ). യാഥാസ്ഥിതിക ചേരിയില്‍ നിന്നും, പുരോഗമന ചേരിയില്‍നിന്നും, പൊതുജനങ്ങളില്‍നിന്നും സ്ഥാപിതതാല്‍പര്യക്കാരായ പണ്ഡിതന്‍മാരില്‍ നിന്നുമെല്ലാം തന്നെ, ഇന്നു മുസ്‌ലിം സമുദായത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ചെയ്തികളെപ്പറ്റി അല്‍പമൊന്ന് ആലോചിക്കുന്നവര്‍ക്കെല്ലാം ഈ ഹദീഥുകളിലെ പ്രവചനവും, അതിനപ്പുറവും ഇന്നു പുലര്‍ന്നു കഴിഞ്ഞതായി മനസ്സിലാകും. അല്ലാഹുവില്‍ ശരണം!.

57:17

  • ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ ﴾١٧﴿
  • നിങ്ങള്‍ അറിഞ്ഞുകൊള്ളുക: ഭൂമി നിര്‍ജ്ജീവമായതിനുശേഷം അല്ലാഹു അതിനെ ജീവിപ്പിക്കുന്നു എന്ന്. തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു, നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍വേണ്ടി.
  • اعْلَمُوا നിങ്ങള്‍ അറിഞ്ഞുകൊള്ളുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു يُحْيِي ജീവിപ്പിക്കുന്നു (എന്ന്) الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവാവസ്ഥക്കു) ശേഷം قَدْ بَيَّنَّا നാം വിവരിച്ചിട്ടുണ്ട് لَكُمُ നിങ്ങള്‍ക്കു الْآيَاتِ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധി (ചിന്ത) കൊടുക്കുവാന്‍ വേണ്ടി

വേദക്കാരില്‍ പടര്‍ന്നുപിടിച്ച പേപ്പട്ടിവിഷം പോലെയുള്ള തന്നിഷ്ടങ്ങള്‍ മുസ്ലിംകളെ തീണ്ടാതിരിക്കണമെങ്കില്‍ അല്ലാഹുവിന്റെ സ്മരണയും, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥവും കൈവിടാതിരിക്കണമെന്നു മേല്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാം. ഒരു ഉപമയില്‍കൂടി ആ വസ്തുത ഈ വചനത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നു. നിര്‍ജ്ജീവമായി ചൈതന്യമില്ലാതെ ഉണങ്ങിക്കിടക്കുന്ന ഭൂമിയില്‍ മഴവര്‍ഷിച്ചാല്‍ അതു പച്ചപിടിച്ചു ജീവസ്സുള്ളതായി രൂപാന്തരപ്പെടുന്നു. അതുപോലെയാണ് ഹൃദയത്തിന്റെ നിലയും. കടുത്തുചത്ത ഹൃദയങ്ങളില്‍ അല്ലാഹുവിന്റെ സ്മരണയും ക്വുര്‍ആനുമാകുന്ന മഴ വര്‍ഷിച്ചുതുടങ്ങിയാല്‍ അവര്‍ക്കു ജീവചൈതന്യം ഉണ്ടാകുന്നതും അവ നന്മകളെ ഉല്‍പാദിപ്പിക്കുന്നതുമായിരിക്കും. والله الموفق والمعين

57:18

  • إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَـٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ ﴾١٨﴿
  • നിശ്ചയമായും, ദാനധര്‍മ്മം ചെയ്യുകയും, അല്ലാഹുവിന് നല്ലതായ കടംകൊടുക്കുകയും ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും (ആരോ) അവര്‍ക്ക് ഇരട്ടിച്ചു കൊടുക്കപ്പെടുന്നതാണ്; അവര്‍ക്ക് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
  • إِنَّ الْمُصَّدِّقِينَ നിശ്ചയമായും ദാനധര്‍മ്മം നല്‍കുന്ന പുരുഷന്‍മാര്‍ وَالْمُصَّدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَأَقْرَضُوا കടം കൊടുക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം يُضَاعَفُ لَهُمْ അവര്‍ക്ക് ഇരട്ടിയായി കൊടുക്കപ്പെടും وَلَهُمْ അവര്‍ക്കുണ്ട് താനും أَجْرٌ كَرِيمٌ മാന്യമായ പ്രതിഫലം, കൂലി

57:19

  • وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَـٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ ﴾١٩﴿
  • യാതൊരുവർ അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചുവോ, അക്കൂട്ടര്‍ തന്നെയാണ്, തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ ‘സ്വീദ്ദീഖു’കളും, ‘ശഹീദു’കളും [സത്യസന്ധന്‍മാരും, രക്തസാക്ഷികളും]. അവര്‍ക്ക് അവരുടേതായ പ്രതിഫലവും, അവരുടേതായ പ്രകാശവും ഉണ്ടായിരിക്കും. യാതൊരുവന്‍ അവിശ്വസിക്കുകയും, നമ്മുടെ ആയത്തു (ലക്‌ഷ്യം)കളെ വ്യാജമാക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ بِاللَّـهِ അല്ലാഹുവിലും وَرُسُلِهِ അവന്റെ റസൂലിലും, ദൂതന്‍മാരിലും أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെയാണ് الصِّدِّيقُونَ സ്വിദ്ദീഖുകള്‍, സത്യസന്ധന്‍മാര്‍ وَالشُّهَدَاءُ ശഹീദ് (രക്തസാക്ഷി)കളും عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ لَهُمْ അവര്‍ക്കുണ്ട് أَجْرُهُمْ അവരുടെ പ്രതിഫലം وَنُورُهُمْ അവരുടെ പ്രകാശവും وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്ത് (ലക്ഷ്യ ദൃഷ്ടാന്തം)കളെ أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു

സത്യവിശ്വാസത്തിലും, സത്യനിഷ്ഠയിലും അടിയുറച്ച സത്യസന്ധന്‍മാര്‍ക്കാന് ‘സ്വിദ്ദീഖു’കള്‍ എന്ന് പറയുന്നത്. സത്യമതത്തിനു വേണ്ടി ജീവനെ ബലിയര്‍പ്പിച്ച രക്തസാക്ഷി – അഥവാ സത്യസാക്ഷി-കള്‍ക്കാണ് ‘ശഹീദു’കള്‍ എന്ന് പറയുന്നത്. സ്വിദ്ദീഖിന്റെ സ്ഥാനം വിശ്വാസത്തിന്റെ ശക്തിയില്‍നിന്നും, ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയില്‍നിന്നും ഉടലെടുക്കുന്നു. പ്രവാചകന്‍മാരുടെ പദവി കഴിച്ചാല്‍ മനുഷ്യന് എത്തിച്ചേരുവാന്‍ കഴിയുന്ന ഉന്നത പദവികളത്രെ അവ. പ്രവാചകപദവി മനുഷ്യന്റെ കര്‍മഫലമായോ മറ്റോ ലഭിക്കുന്നതല്ല. അത് അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്റെ കാരുണ്യംകൊണ്ട് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. സ്വിദ്ദീഖിന്റെയും ശഹീദിന്റെയും സ്ഥാനമാകട്ടെ, വിശ്വാസകര്‍മ്മങ്ങളുടെ ഫലമായി സത്യവിശ്വാസികള്‍ക്കെല്ലാം ലഭിച്ചേക്കാവുന്നതുമാകുന്നു. ‘അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ തന്നെയാണ് സ്വിദ്ദീക്വുകളും, ശഹീദുകളും,’(وَالَّذِينَ آمَنُوا بِاللَّـهِ وَرُسُلِهِ الخ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. പക്ഷേ, വിശ്വസിച്ചവരെല്ലാം സ്വിദ്ദീഖു൦, ശഹീദും ആകുമെന്നോ, പ്രവര്‍ത്തനം കൂടാതെ വിശ്വാസം കൊണ്ടുമാത്രം ആ സ്ഥാനം നേടാമെന്നോ ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന് ദൃഢതയും പൂര്‍ണതയും ഉണ്ടെങ്കിലും തദടിസ്ഥാനത്തിലുള്ള ജീവിതക്രമവും അതിന്റെ സഹജഗുണമായിരിക്കുന്നതാണ്. സത്യവിശ്വാസം കൂടാതെയുള്ള ഏത് ജീവിതക്രമത്തിനും – അത് എത്രമേല്‍ നല്ലതോ പ്രശംസനീയമോ ആയിരുന്നാല്‍ പോലും – അല്ലാഹുവിങ്കല്‍ പരിഗണനയില്ല താനും. ‘അവിശ്വസിക്കുകയും നമ്മുടെ ആയത്തുകളെ വ്യാജമാക്കുകയും ചെയ്തവര്‍ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാണ്’ (وَالَّذِينَ كَفَرُوا وَكَذَّبُوا الخ) എന്ന് പറഞ്ഞതില്‍നിന്ന് തന്നെ ഇത് മനസ്സിലാക്കാം.

വിഭാഗം – 3

57:20

  • ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَـٰمًا ۖ وَفِى ٱلْـَٔاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ ﴾٢٠﴿
  • നിങ്ങള്‍ അറിഞ്ഞിരിക്കണം: ഐഹിക ജീവിതമെന്നത്, കളിയും, വിനോദവും, അലങ്കാരവും, നിങ്ങള്‍ തമ്മില്‍ ദുരഭിമാനം നടിക്കലും, സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നുവെന്ന്. (അതെ, കേവലം) ഒരു മഴയുടെ മാതിരി, അതിലെ [അതില്‍ മുളച്ച] ചെടി കര്‍ഷകരെ ആശ്ചര്യപ്പെടുത്തി; പിന്നീടത് വാടിപ്പോകുന്നു, എന്നിട്ടതിനെ മഞ്ഞനിറം പൂണ്ടതായി നീ കാണുന്നു, പിന്നെ അത് (ഉണങ്ങി) തുരുമ്പായിത്തീരുന്നു (എന്നപോലെ.) പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും, അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും, പ്രീതിയും! ഇഹലോകജീവിതം, വഞ്ചനയുടെ (അഥവാ കൃത്രിമത്തിന്റെ) വിഭവമല്ലാതെ (മറ്റൊന്നും) അല്ല.
  • اعْلَمُوا അറിയുവിന്‍, നിങ്ങള്‍ അറിയണം أَنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം (ആകുന്നു) എന്ന് لَعِبٌ കളിയാണ് (എന്ന്) وَلَهْوٌ വിനോദവും وَزِينَةٌ അലങ്കാരവും, ഭംഗിയും وَتَفَاخُرٌ ദുരഭിമാനം (പെരുമ – പത്രാസ്) നടിക്കലും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍, തമ്മില്‍ وَتَكَاثُرٌ പെരുപ്പം (ആധിക്യം) നടിക്കലും فِي الْأَمْوَالِ സ്വത്തുക്കളിലും وَالْأَوْلَادِ സന്താനങ്ങളിലും كَمَثَلِ غَيْثٍ ഒരു മഴയുടെ മാതിരി أَعْجَبَ الْكُفَّارَ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി نَبَاتُهُ അതിന്റെ ചെടി, സസ്യം, മുള ثُمَّ يَهِيجُ പിന്നെ അതുവാടി (ഉണങ്ങി, ഇളക്കംപറ്റി) പ്പോകുന്നു فَتَرَاهُ എന്നിട്ട് നീ അതിനെ കാണുന്നു, കാണാം مُصْفَرًّا മഞ്ഞവര്‍ണ്ണമുള്ളതായി ثُمَّ يَكُونُ പിന്നെ അതാകുന്നു حُطَامًا തുരുമ്പ്, നുറുങ്ങ്, ചവറ് وَفِي الْآخِرَةِ പരലോകത്തിലാകട്ടെ عَذَابٌ شَدِيدٌ കഠിനശിക്ഷയാണ് وَمَغْفِرَةٌ പാപമോചനവും مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു وَرِضْوَانٌ പ്രീതിയും, പൊരുത്തവും وَمَا الْحَيَاةُ الدُّنْيَا ഐഹികജീവിതമല്ല إِلَّا مَتَاعُ വിഭവം (ചരക്ക്, ഉപകരണം) അല്ലാതെ الْغُرُورِ വഞ്ചന (ചതി) യുടെ, കൃത്രിമത്തിന്റെ.

ഐഹികജീവിതത്തിന്റെ ആകെത്തുകയും, അതിന്റെ യഥാര്‍ത്ഥ നിലപാടും അല്ലാഹു ഈ വചനത്തില്‍ വിവരിച്ചിരിക്കുന്നു. യാതൊരു വിശദീകരണവും ആവശ്യമില്ലാത്തവിധം അത് സ്പഷ്ടവുമാകുന്നു. തുടര്‍ന്നുകൊണ്ട് പരലോകത്ത് ലഭിക്കുവാനുള്ളത് എന്തെല്ലാമാണെന്നും ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ ഭൗതിക വാദംവെച്ച് പുലര്‍ത്തുന്നവര്‍ ഇരിക്കട്ടെ, കേവലം ഭൗതികവാദികളല്ലാത്ത ചില ആളുകള്‍പോലും അവരുടെ ചില പ്രസ്താവനകളില്‍ ഐഹിക ജീവിതത്തെയും, പാരത്രിക ജീവിതത്തെയും ഒരേ അളവുകോലു കൊണ്ട് അളന്നും, ഒരേ കട്ടികൊണ്ട് തൂക്കിയും വിലയിരുത്തുന്നതു കാണാം. മറ്റു ചിലരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍, അല്ലാഹുവും റസൂലും മനുഷ്യന്റെ വിജയമായി കണക്കാക്കുന്നത് ഐഹിക ജീവിതത്തിന്റെ വിജയം മാത്രമാണെന്നും തോന്നിപ്പോകും. ഇങ്ങനെയുള്ളവരെല്ലാം ഈ ക്വുര്‍ആന്‍ വചനവും, ഇതുപോലെയുള്ള മറ്റു പല ക്വുര്‍ആന്‍ വചനങ്ങളും തുറന്ന മനസ്സോടെ ശ്രദ്ധിക്കേണ്ടതാകുന്നു. അതുപോലെത്തന്നെ കലയുടെയോ, കായികാഭ്യാസത്തിന്റെയോ, സൗന്ദര്യാസ്വാദനത്തിന്റെയോ മറ്റോ പേരുകളില്‍ ഇന്ന് പ്രചുരപ്രചാരത്തിലിരിക്കുന്ന കളിവിനോദങ്ങള്‍ക്കും, കാലത്തിനൊത്ത് ജീവിതനിലവാരം ഉയര്‍ത്തേണ്ടതാണെന്നും മറ്റുമുള്ള ന്യായീകരണങ്ങളോടെ സര്‍വ്വത്ര കാണപ്പെടുന്ന ആഢംബര തല്‍പരതക്കും ഇസ്ലാമിന്റെ അംഗീകാരംകൂടി വാങ്ങിക്കൊടുക്കുവാന്‍ വെമ്പല്‍കൊള്ളുന്ന പുരോഗമനവാദികളും ഇത്തരം വചനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഐഹിക സുഖങ്ങളെല്ലാം വര്‍ജ്ജിക്കണമെന്നോ, പാടില്ലാത്തതാണെന്നോ ഇപ്പറഞ്ഞതിന് അര്‍ത്ഥമാക്കേണ്ടതില്ല. അത്യാവശ്യമായ അളവില്‍ മാത്രം വിനിയോഗിക്കുക, ഉപയോഗിക്കുന്നതെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും, പാരത്രിക നന്മക്ക് ഉതകുന്ന വിധത്തിലും ആയിരിക്കുക, ഇതാണ് വേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരലോകത്തേക്ക് സമ്പാദിക്കുവാനുള്ള വിളനിലമായിട്ടാണ് ഐഹികജീവിതത്തെ കണക്കാക്കേണ്ടത്.

ഭൗതിക ജീവിതത്തിന്റെ പ്രാധാന്യം ബാഹ്യദൃഷ്ടിയില്‍ എന്തുതന്നെ ആയിരുന്നാലും ശരി – ഉപമാരൂപത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ – യഥാര്‍ത്ഥത്തില്‍ അതു നശ്വരവും ക്ഷണികവുമാണല്ലോ. പിന്നീടുള്ളത് ശാശ്വതമായ പരലോകജീവിതമാണ്. അവിടെയാണെങ്കില്‍, ഒന്നുകില്‍ കഠിനശിക്ഷ; അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനം പ്രീതിയും. അഥവാ ഐഹിക ജീവിതത്തില്‍ വഞ്ചിതരായവര്‍ക്ക് കഠിനശിക്ഷയും, അതില്‍ വഞ്ചിതരാകാതെ രക്ഷപ്പെട്ടവര്‍ക്ക് പാപമോചനവും പ്രീതിയുമായിരിക്കും. ഇതില്‍ ഏതു വേണമെന്ന് ഓരോരുത്തനും സ്വയം തീരുമാനിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാകുന്നു എന്ന് സാരം. ആര്‍ക്കും അമളി പിണയാതിരിക്കുവാന്‍ വേണ്ടി ‘ഐഹിക ജീവിതം വഞ്ചനയുടെ വിഭവം – അഥവാ കള്ളച്ചരക്ക് – മാത്രമാണ്.’ (وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ) എന്നൊരു താക്കീതും അല്ലാഹു നല്‍കിയിരിക്കുന്നു. പോരാ, പാപമോചനവും പ്രീതിയും അനുഭവിക്കുവാന്‍ മുന്നോട്ട് വരണമെന്ന് വാത്സല്യപൂര്‍വ്വം തുടര്‍ന്നുള്ള വചനത്തില്‍ ക്ഷണിക്കുകയും ചെയ്യുന്നു:-

57:21

  • سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٢١﴿
  • നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ഒരു സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടന്നുവരുവിന്‍! അതിന്റെ [ആ സ്വര്‍ഗ്ഗത്തിന്റെ] വിസ്താരം ആകാശത്തിന്റെയും, ഭൂമിയുടെയും വിസ്താരം പോലെയാകുന്നു. അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്റെ ദയവത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ കൊടുക്കുന്നു. അല്ലാഹുവാകട്ടെ, മഹത്തായ ദയവുള്ളവനുമാകുന്നു.
  • سَابِقُوا മുന്‍ കടക്കുവിന്‍, മുമ്പോട്ട് വരിന്‍, മത്സരിച്ചു വരുവിന്‍ إِلَىٰ مَغْفِرَةٍ പാപമോചനത്തിലേക്ക് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള وَجَنَّةٍ ഒരു സ്വര്‍ഗ്ഗത്തിലേക്കും عَرْضُهَا അതിന്റെ വിസ്താരം, വിശാലത, വീതി كَعَرْضِ السَّمَاءِ ആകാശത്തിന്റെ വിസ്താരം പോലെയാണ് وَالْأَرْضِ ഭൂമിയുടെയും أُعِدَّتْ അത് ഒരുക്ക (തയ്യാറാക്ക) പ്പെട്ടിരിക്കുന്നു لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് بِاللَّـهِ അല്ലാഹുവില്‍ وَرُسُلِهِ അവന്റെ റസൂലുകളിലും ذَٰلِكَ അത് فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ് (അനുഗ്രഹം) ആകുന്നു يُؤْتِيهِ അവനത് കൊടുക്കുന്നു, നല്‍കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ وَاللَّـهُ അല്ലാഹു ذُو الْفَضْلِ ദയവുള്ളവനാണ് الْعَظِيمِ മഹത്തായ

സ്വര്‍ഗ്ഗം എന്ന് പറയുന്നത് കേവലം ഒരു വമ്പിച്ച കെട്ടിടമോ വലിയ തോട്ടമോ അല്ല. അത് ആകാശഭൂമികളോളം വിസ്തൃതിയുള്ള അതിവിശാലമായ ഒരു മഹാലോകമാകുന്നു. പ്രസ്തുത സ്വര്‍ഗീയ ജീവിതം ലഭിക്കുവാനും, അതില്‍ പ്രവേശനം ലഭിക്കേണ്ടതിന് അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനം വഴി അര്‍ഹത നേടുവാനും ഓരോരുത്തരും ഞാന്‍ മുമ്പിലാവണമെന്ന ആവേശത്തോടെ മുമ്പോട്ടുവരണം എന്ന് അല്ലാഹു ഉപദേശിക്കുന്നു. അഥവാ അതിനായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ദുഷ്ക്കര്‍മങ്ങള്‍ വെടിയുകയും ചെയ്യുന്നതില്‍ അമാന്തം വരുത്താതെ സദാ ഉത്സുകരായിരിക്കണം എന്ന് താല്‍പര്യം. സൂ: ആലുഇംറാനില്‍ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

.(وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ ﴿١٣١﴾ وَأَطِيعُوا اللَّـهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴿١٣٢﴾ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣

(….അവിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിട്ടുള്ള നരകത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെടുവാന്‍ വേണ്ടി അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, സ്വര്‍ഗ്ഗത്തിലേക്കും ധൃതിപ്പെട്ടുവരുകയും ചെയ്യുവിന്‍. അതിന്റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയത്ര) ആകുന്നു. അതു ഭയഭക്തന്മാര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. (ആലുഇംറാന്‍: 131-133). തുടര്‍ന്നുകൊണ്ട് ഭയഭക്തന്മാരുടെ സ്വഭാവഗുണങ്ങള്‍ അവിടെ എടുത്തുപറയുകയും ചെയ്തിരിക്കുന്നു.

അല്ലാമാ സയ്യിദ് ക്വുത്വുബ് ചൂണ്ടിക്കാട്ടിയതുപോലെ, സ്വര്‍ഗ്ഗത്തിന്റെ വിശാലതയെക്കുറിച്ചു ക്വുര്‍ആനിലും ഹദീസിലും കാണുന്ന ഇതുപോലെയുള്ള പ്രസ്താവനകളെ മുന്‍കാലത്ത് – ശാസ്ത്രം ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്തതുകൊണ്ട് – കേവലം ചില അലങ്കാരപ്രയോഗങ്ങളായി ചില ആളുകള്‍ ഗണിച്ചുവന്നിരുന്നു. എന്നാല്‍, ഉപരിയാകാശമണ്ഡലത്തിന്റെ അനന്തവിദൂരത ബോധ്യപ്പെട്ടുകഴിഞ്ഞിട്ടുള്ള ഇക്കാലത്ത് ഇങ്ങനെയുള്ള പ്രസ്താവനകളെ നേര്‍ക്കുനേരെത്തന്നെ വിലയിരുത്തുവാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കുപോലും വൈമനസ്യം ആവശ്യമില്ലാതെയാണിരിക്കുന്നത്.

അല്ലാഹുവിലും റസൂലുകളിലും വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയാണ് സ്വര്‍ഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് ഈ ആയത്തിലും, ഭയഭക്തന്മാര്‍ക്കു വേണ്ടിയാണെന്ന് ആലുഇംറാനിലെ ആയത്തിലും അല്ലാഹു പ്രസ്താവിച്ചു. നരകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് അവിശ്വാസികള്‍ക്കു വേണ്ടിയാണെന്ന് ആലുഇംറാനിലെ ആയത്തിലും, അല്‍ബക്വറഃ 24ലും പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, സത്യവിശ്വാസികളില്‍തന്നെ ശിക്ഷാര്‍ഹമായ പാപങ്ങള്‍ ചെയ്തവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ചോദിക്കപ്പെട്ടേക്കാം. ആ പാപങ്ങള്‍ക്ക്‌ ശിക്ഷ അവര്‍ നരകത്തില്‍ വെച്ച് അനുഭവിക്കേണ്ടിവരികയും, അതവസാനിച്ചശേഷം അവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ ജീവിതം നല്‍കപ്പെടുകയും ചെയ്യുന്നതാണെന്ന് പല നബിവചനങ്ങളില്‍നിന്നും വ്യക്തമായി അറിയപ്പെട്ടതാകുന്നു. ആലുഇംറാനിലെ ആയത്തില്‍ ‘ഭയഭക്തന്‍മാര്‍ക്കുവേണ്ടി’ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും, ഇവിടെ ‘അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കുവേണ്ടി’ എന്നാണല്ലോ പറഞ്ഞിട്ടുള്ളതും. അപ്പോള്‍ സ്വര്‍ഗ്ഗം ലഭിക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡം സത്യവിശ്വാസമാണെന്നും, സത്യവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് – അവര്‍ പാപികളാണെങ്കിലും – തങ്ങളുടെ ശിക്ഷാവധിക്കു ശേഷം സ്വര്‍ഗം ലഭിക്കാതിരിക്കുകയില്ലെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. സത്യവിശ്വാസം (الْإِيمَان) എന്നത് വിശ്വാസവും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ചേര്‍ന്നതിനു മാത്രമുള്ള പേരാണെന്നും സത്യവിശ്വാസം സ്വീകരിച്ചശേഷം കര്‍മ്മപരമായി മഹാപാപം ചെയ്തവരെല്ലാം അവിശ്വാസികളായിരിക്കുമെന്നും വാദിക്കുന്ന ‘മുഅ്തസിലഃ’ മുതലായ ചില തല്‍പരകക്ഷികള്‍ക്ക് മാത്രമേ ഇതില്‍ ഭിന്നഭിപ്രായമുള്ളൂ. എന്നാല്‍, (الْإِمَانُ بِاللّهِ) (അല്ലാഹുവില്‍ വിശ്വസിക്കുക എന്ന് അര്‍ത്ഥം വരുമാറ് بِ എന്ന അവ്യയം ചേര്‍ത്ത് ‘അല്‍ഈമാനുബില്ലാഹി’) എന്ന് പറയുമ്പോള്‍ അത് മനസ്സുകൊണ്ടുള്ള വിശ്വാസത്തെയല്ലാതെ കുറിക്കുകയില്ലെന്നും, ഇതു മുഅ്തസിലീകളും സമ്മതിക്കുന്ന വസ്തുതയാണെന്നും ഇമാംറാസീ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ ആയത്തിലും അങ്ങനെ (بِاللَّـهِ وَرُسُلِهِ) എന്ന് തന്നെയാണല്ലോ ഉള്ളതും. (സൂ: സുമര്‍ 53ന്റെയും, സൂ: ഹുജുറാത്ത് 14ന്റെയും വിവരണങ്ങളും നോക്കുക.)

മറ്റൊരു സംഗതിയും ഈ വചനത്തില്‍നിന്നും മറ്റു ചില വചനങ്ങളില്‍നിന്നുമായി മനസ്സിലാക്കാം. സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗം നല്‍കുന്നത് അല്ലാഹുവിന്റെ മേല്‍ നിര്‍ബന്ധമുള്ളതോ, അവനോട് ഹേമിച്ചുവാങ്ങുവാന്‍ അവകാശപ്പെട്ടതോ അല്ല. അതെ, ‘അത് അല്ലാഹുവിന്റെ ദയവാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതവന്‍ കൊടുക്കുന്നു. അല്ലാഹു മഹത്തായ ദയവുകാരനാകുന്നു’. (ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ) നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറയുന്നു: “നിങ്ങളില്‍ ഒരാളെയും – എന്നെയും തന്നെ – തന്റെ കര്‍മ്മം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല, അവനെ നരകത്തില്‍നിന്നു രക്ഷിക്കുകയുമില്ല, അല്ലാഹുവിന്റെ കാരുണ്യംകൊണ്ടല്ലാതെ.” (മു). ഇതുപോലെ ബുഖാരിയുടെ ഹദീഥിലും കാണാം. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കുമെന്നും, ശിക്ഷയില്‍നിന്നു രക്ഷകിട്ടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത് ശരിയാണ്. അതവന്‍ തികച്ചും നിറവേറ്റുകയും ചെയ്യും. അത് തന്റെ ബാധ്യതയാണെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. അതില്‍ സംശയമേ ഇല്ല. എന്നാല്‍, മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ നമുക്ക് അറിയാവുന്നതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഒരു പക്ഷേ, സ്വീകാര്യമായില്ലെന്നു വരാം. അതുകൊണ്ടാണ് “ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളില്‍ നിന്നു സ്വീകരിക്കേണമേ” (رَبَّنَا تَقَبَّلْ مِنَّا) എന്നതുപോലുള്ള പ്രാര്‍ത്ഥനകള്‍ നാം ചെയ്യുന്നതും, ചെയ്യേണ്ടിവന്നതും, മാത്രമല്ല, ലോകസൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് ജീവിക്കുകയെന്നത് നമ്മുടെമേല്‍ നിര്‍ബന്ധമായ ഒരു കടമയുമാണല്ലോ. എനി, ഒരാള്‍ എത്രതന്നെ പരിശുദ്ധമായ ജീവിതം നയിച്ചാലും അതു കേവലം ഒരു പരിമിതമായ അളവിലും കാലത്തിലുമായിരിക്കുവാനേ നിവൃത്തിയുള്ളൂ. സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളാകട്ടെ, ഐഹികജീവിതത്തെ അതുമായി താരതമ്യം ചെയ്യാന്‍ പോലും സാധ്യമല്ല. അത്രയും വമ്പിച്ചതും കാലാകാലം നിലനില്‍ക്കുന്നതുമാണ്. “സ്വര്‍ഗ്ഗത്തില്‍ ഒരു ചമ്മട്ടിയുടെ സ്ഥലം ഇഹലോകത്തെയും അതിലുള്ളവയെയുംകാള്‍ ഉത്തമമായതാണ്” (ബു) എന്നത്രെ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അരുളിച്ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, സജ്ജനങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുകയും, അവരെ നരകത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യും.’ എന്നാലത്, അവന്റെ വാഗ്ദാനമെന്ന നിലക്കും, അവന്റെ ഔദാര്യവും, ദയവും, അനുഗ്രഹവും എന്ന നിലക്കുമാണ്. അവന്റെ മേലുള്ള നിര്‍ബന്ധകടമ എന്ന നിലക്കല്ല. അവനോട് അവകാശം പറഞ്ഞോ നിര്‍ബന്ധപൂര്‍വ്വമോ അതു വാങ്ങുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവും, കഴിവും ഇല്ല.

വെളിച്ചം റമദാൻ 2022 – റമദാൻ 16

സൂറത്തുല്‍ ഹദീദ്: 001-010



  • റമദാന്‍ 16 – സൂറത്തുല്‍ ഹദീദ് -പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 10 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


Podcast

ഹദീദ് (ഇരുമ്പ്)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 29 – വിഭാഗം (റുകൂഉ്) 4

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

നബി (صلى الله عليه وسلم) ഉറങ്ങുന്നതിനുമുമ്പായി ‘മുസബ്ബിഹാത്ത്’ (ഈ സൂറത്തിലുള്ളതുപോലെ ‘തസ്ബീഹി’ന്റെ വാക്കുകള്‍കൊണ്ട് ആരംഭിക്കുന്ന സൂറത്തുകള്‍) ഓതാറുണ്ടായിരുന്നുവെന്നും, (വേറെ) ആയിരം ആയത്തുകളെക്കാള്‍ ശ്രേഷ്ഠമായ ഒരു ആയത്ത് അവയില്‍ അടങ്ങിയിട്ടുണ്ടെന്നും തിരുമേനി (صلى الله عليه وسلم) പറയുകയുണ്ടായി എന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (തി; ദാ; ന). ഈ ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട വചനം ഈ സൂറത്തിലെ മൂന്നാം വചനമാണെന്നാണ് ഇബ്നു കഥീര്‍ (رحمه الله) മുതലായവരുടെ അഭിപ്രായം. സൂ: ഹശ്റിന്റെ അവസാനഭാഗമാണെന്നും അഭിപ്രായമുണ്ട്. അല്ലാഹുവിന്റെ ഗുണമാഹാത്മ്യങ്ങളെ കുറിക്കുന്ന ഉല്‍കൃഷ്ട നാമങ്ങളില്‍ ചിലത് ആ വചനങ്ങളില്‍ അടങ്ങിയിട്ടുള്ളതാണ് അതിനു കാരണം. الله أعلم

57:1

  • سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
  • ആകാശങ്ങളിലും ഭൂമിയിലുമുള്ളവ(യെല്ലാം) അല്ലാഹുവിന് ‘തസ്ബീഹു’ [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. അഗാധജ്ഞനായ പ്രതാപശാലിയത്രെ അവന്‍.
  • سَبَّحَ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു, ചെയ്തിരിക്കുന്നു لِلَّـهِ അല്ലാഹുവിനു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാന്‍

57:2

  • لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • لَهُ അവന്നാണ്‌, അവന്റെതാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം (ആധിപത്യം) وَالْأَرْضِ ഭൂമിയുടെയും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു وَهُوَ അവന്‍ (ആകുന്നുതാനും) عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവൻ

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ, മനഃപൂര്‍വ്വമോ സൃഷ്ടിസഹജമായ നിലക്കോ, ബുദ്ധിവര്‍ഗങ്ങളില്‍ നിന്നോ അല്ലാത്തവയില്‍നിന്നോ, ജീവവസ്തുക്കളില്‍നിന്നോ അല്ലാത്തവയില്‍നിന്നോ – ഏത് തരത്തിലായാലും വേണ്ടതില്ല – സൃഷ്ടാവിന്റെ മഹത്വങ്ങളെ പ്രകീര്‍ത്തനം ചെയ്യുക എന്ന സാമാന്യാര്‍ത്ഥത്തിലാണ് ഇവിടെ ‘തസ്ബീഹ്’ (സ്തോത്രകീര്‍ത്തനം) ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഏതൊരു വസ്തു എടുത്താലും ശരി, അത് അതിന്റെതായ ‘തസ്ബീഹ്’ നടത്തിക്കൊണ്ടിരിക്കാതെയില്ല. പക്ഷേ, അതതിന്റെ തസ്ബീഹ് എന്താണ്, എങ്ങനെയാണ് എന്ന് സൂക്ഷ്മമായി നിര്‍വ്വചിക്കുവാന്‍ നമുക്ക് സാധ്യമല്ല. അതെ,

 44 وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ – الإسراء

(ഏതൊരു വസ്തുവും തന്നെ അവനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് ചെയ്യാത്തതായിട്ടില്ല. പക്ഷേ, അവരുടെ തസ്ബീഹ് നിങ്ങള്‍ ഗ്രഹിക്കുകയില്ല. (സൂ: ഇസ്രാഉ് : 44)). അഖില വസ്തുക്കളും – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിൽ  – എങ്ങനെ അവനു തസ്ബീഹ് നടത്താതിരിക്കും?! അറിഞ്ഞോ, അറിയാതെയോ അവന്റെ നാമങ്ങളെ വാഴ്ത്താതെയും, അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയാതെയും ഇരിക്കുവാന്‍ എങ്ങനെ സാധിക്കും? ഇല്ല, സാധിക്കയില്ല. കാരണം, തുടര്‍ന്നുള്ള 3-6 വചനങ്ങളില്‍ നിന്ന് സ്പഷ്ടമാകുന്നതാണ്.

57:3

  • هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّـٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴾٣﴿
  • അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ. അവന്‍ എല്ലാ വസ്തുവെ (അഥവാ കാര്യത്തെ)ക്കുറിച്ചും അറിവുള്ളവനുമാകുന്നു.
  • هُوَ അവന്‍, അവനത്രെ الْأَوَّلُ ആദ്യനാകുന്നു, ഒന്നാമത്തെവാന്‍ وَالْآخِرُ അന്ത്യനും وَالظَّاهِرُ പ്രത്യക്ഷനും, സ്പഷ്ടമായവനും, വെളിപ്പെട്ടവനും وَالْبَاطِنُ പരോക്ഷമായവനും, മറഞ്ഞവനും, ആന്തരത്തിലുള്ളവനും وَهُوَ അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمٌ അറിവുള്ളവനാകുന്നു

ഈ വചനത്തില്‍ കാണുന്ന ഓരോ നാമത്തിന്റെയും അര്‍ത്ഥവ്യാപ്തിയില്‍ പരിഗണിക്കപ്പെട്ടിട്ടുള്ള ആശയങ്ങള്‍ വിവരിക്കുന്നപക്ഷം അത് വളരെ ദീര്‍ഘിച്ചുപോകുന്നതാണ്. ഉറങ്ങുവാന്‍ പോകുമ്പോള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതും, എല്ലാവരും പ്രാര്‍ത്ഥിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതുമായ ഒരു പ്രാര്‍ത്ഥനയില്‍ നിന്ന് അവയുടെ സംക്ഷിപ്ത സാരം മനസ്സിലാക്കാവുന്നതാകുന്നു. പ്രസ്തുത ‘ദുആ’ ഇതാണ്:

للَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ – أخرجه أحمد ومسلم والترمذي والبيهقي

(സാരം: അല്ലാഹുവേ, ആകാശങ്ങളുടെ റബ്ബേ, ഭൂമിയുടെ റബ്ബേ, മഹത്തായ ‘അര്‍ശി’ന്റെ റബ്ബേ, ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും റബ്ബേ, ധാന്യവും കുരുവും (അണ്ടിയും) പിളര്‍ത്തി മുളപ്പിക്കുന്നവനേ, തൗറാത്തും ഇന്‍ജീളും ഫുര്‍ക്വാനും (ക്വുര്‍ആനും) ഇറക്കിയവനേ, ദോഷമുണ്ടാക്കുന്ന എല്ലാറ്റിന്റെയും ദോഷത്തില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. അവയെല്ലാം നിന്റെ പിടുത്തത്തിലാണുള്ളത്.’) ‘അല്ലാഹുവേ, നീയത്രെ ആദ്യനായുള്ളവന്‍, അപ്പോൾ നിനക്കുമുമ്പ് ഒന്നും തന്നെയില്ല. നീയത്രെ അന്ത്യനായുള്ളവൻ, അപ്പോള്‍ നിന്ക്കുശേഷം ഒന്നുംതന്നെയില്ല. നീയത്രെ പ്രത്യക്ഷനായുള്ളവന്‍ അപ്പോള്‍ നിന്റെ മീതെ ഒന്നുംതന്നെയില്ല. നീയത്രെ പരോക്ഷനായുള്ളവന്‍. അപ്പോള്‍ നിന്റെ അടിയിലായി ഒന്നുംതന്നെയില്ല. നീ ഞങ്ങള്‍ക്ക് കടം വീട്ടിത്തരുകയും, ദാരിദ്ര്യത്തില്‍നിന്ന് ഞങ്ങള്‍ക്ക് ധന്യത നല്‍കുകയും ചെയ്യേണമേ!’ (അ; മു; തി; ബ). ഈ ദുആയുടെ അന്ത്യഭാഗം ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക.

‘നിന്റെ മീതെ ആരുമില്ല’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം: നിന്നെ അതിജയിക്കുന്നവനോ, നിന്നെക്കാള്‍ ദൃഷ്ടാന്തപ്പെട്ടവനോ, നിന്നെക്കാള്‍ ഉന്നതനോ ആയി ഒന്നുമില്ല എന്നും, ‘നിന്റെ അടിയിലായി ഒന്നുമില്ല’ എന്നതിന്റെ താല്‍പര്യം, നീ അറിയാത്തതായോ, നിന്റെ നിയമത്തിനും നിയന്ത്രണത്തിനും വിധേയമല്ലാത്തതായോ ഒന്നുമില്ല എന്നുമാകുന്നു. ദൃഷ്ടാന്തങ്ങള്‍കൊണ്ടും, പ്രവര്‍ത്തനങ്ങള്‍കൊണ്ടും അല്ലാഹു പ്രത്യക്ഷനും സ്പഷ്ടമായവനുമാണ്. പക്ഷേ, ഈ ബാഹ്യദൃഷ്ടികൊണ്ട് അവനെ കണ്ടെത്തുവാനോ, ഈ ബുദ്ധികൊണ്ട് അവനെ രൂപപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം അവന്‍ പരോക്ഷനും അസ്പഷ്ടനും തന്നെ. لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ (അവനെപ്പോലെ ഒന്നും തന്നെയില്ല. അവന്‍ (എല്ലാം) കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു.)

57:4

  • هُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٤﴿
  • അവനത്രെ, ആകാശങ്ങളെയും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവന്‍; പിന്നീട് അവന്‍ ‘അര്‍ശി’ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്ന് പുറത്തുപോകുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും, അതില്‍ കയറിച്ചെല്ലുന്നതും, (എല്ലാം) അവന്‍ അറിയുന്നു. നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
  • هُوَ الَّذِي അവനത്രെ യാതൊരുവന്‍ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്‌ടിച്ച وَالْأَرْضَ ഭൂമിയെയും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ اسْتَوَىٰ പിന്നെ അവന്‍ ശരിപ്പെട്ടു, ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്‍മേല്‍ يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا يَلِجُ കടക്കുന്ന (പ്രവേശിക്കുന്ന)ത് فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറപ്പെടുന്നതും مِنْهَا അതില്‍നിന്ന് وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്ന് وَمَا يَعْرُجُ فِيهَا അതില്‍ കയറുന്നതും وَهُوَ അവന്‍ مَعَكُمْ നിങ്ങളുടെ കൂടെ (ഒപ്പം) ഉണ്ട് أَيْنَ مَا كُنتُمْ നിങ്ങള്‍ എവിടെ ആയിരുന്നാലും وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്

57:5

  • لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٥﴿
  • ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • لَّهُ അവന്നാകുന്നു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്ക്‌ തന്നെ تُرْجَعُ മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍

57:6

  • يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٦﴿
  • രാത്രിയെ അവന്‍ പകലില്‍ കടത്തിക്കൂട്ടുന്നു; പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു; അവന്‍, ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു.
  • يُولِجُ അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ النَّهَارَ പകലിനെയും പ്രവേശിപ്പിക്കുന്നു فِي اللَّيْلِ രാത്രിയില്‍ وَهُوَ അവന്‍ عَلِيمٌ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ഞു (ഹൃദയം) കളിലുമുള്ളതിനെ

ആകാശഭൂമികളെ ആറുദിവസങ്ങളില്‍ സൃഷ്ടിച്ചുവെന്നതിന്റെയും, അല്ലാഹു ‘അര്‍ശി’ല്‍ ആരോഹണം ചെയ്തുവെന്നതിന്റെയും ഉദ്ദേശ്യങ്ങളെക്കുറിച്ചും മറ്റും സൂ: സജദഃ 4,5 മുതലായ വചനങ്ങളുടെ വ്യാഖ്യാനത്തിലായി ഒന്നിലധികം പ്രാവശ്യം നാം വിവരിച്ചിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും പ്രവേശിക്കുന്നതിനെയും, അവയില്‍നിന്ന് പുറത്തുവരുന്നതിനെയും സംബന്ധിച്ച് സൂ: സബഉ് 2ന്റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. മേല്‍ ചൂണ്ടിക്കാണിച്ച യാഥാര്‍ത്ഥ്യങ്ങളെ മുഖവുരയായി ഉദ്ധരിച്ചശേഷം അല്ലാഹു മനുഷ്യരെ അഭിമുഖീകരിച്ചു പറയുന്നു:

57:7

  • ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ ﴾٧﴿
  • (മനുഷ്യരേ) നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുവിന്‍; നിങ്ങളെ അവന്‍ ഏതൊന്നില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതില്‍നിന്ന് നിങ്ങള്‍ ചിലവഴിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങളില്‍നിന്ന് യാതൊരുവര്‍ വിശ്വസിക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവര്‍ക്ക് വലുതായ പ്രതിഫലമുണ്ട്.
  • آمِنُوا بِاللَّـهِ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍ وَرَسُولِهِ അവന്റെ റസൂലിലും وَأَنفِقُوا നിങ്ങള്‍ ചിലവഴിക്കയും ചെയ്യുക مِمَّا جَعَلَكُم നിങ്ങളെ അവന്‍ ആക്കിയതില്‍നിന്ന് مُّسْتَخْلَفِينَ പ്രാതിനിധ്യം നല്‍കപ്പെട്ടവര്‍ (പ്രതിനിധികള്‍) فِيهِ അതില്‍ فَالَّذِينَ آمَنُوا എന്നാല്‍ (കാരണം) വിശ്വസിച്ചവര്‍ مِنكُمْ നിങ്ങളില്‍നിന്നു وَأَنفَقُوا ചിലവഴിക്കുകയും ചെയ്ത لَهُمْ അവര്‍ക്കുണ്ട് أَجْرٌ كَبِيرٌ വലിയ പ്രതിഫലം

‘നിങ്ങളെ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കിയതില്‍ നിന്നു’ എന്ന് പറഞ്ഞ വാക്ക് വളരെ ശ്രദ്ധാര്‍ഹാമാകുന്നു. സ്വത്തും, സമ്പത്തുമെല്ലാം അല്ലാഹുവിന്റെതാണ്. അവന്റെ സൃഷ്ടി, അവന്‍ നല്‍കിയത്. മനുഷ്യന്‍ ജനിക്കും മുമ്പുതന്നെ അവന്‍ അതിവിടെ ഒരുക്കിവെച്ചിരിക്കുന്നു. അതില്‍ വര്‍ദ്ധനവും കുറവും വരുത്തുന്നതും അവന്‍ തന്നെ. അത് ഉപയോഗിക്കുവാനും, കൈകാര്യം നടത്തുവാനും അവന്‍ മനുഷ്യനെ നിശ്ചയിച്ചിരിക്കയാണ്. അതാരുടെയും കുത്തകയോ, സൃഷ്ടിയോ അല്ല. ഒരിക്കല്‍ ഒരു കൂട്ടരുടെ കൈവശമാണെങ്കില്‍, അവരുടെ ശേഷം മറ്റൊരു കൂട്ടര്‍ തല്‍സ്ഥാനത്ത് വരുന്നു. പിന്നീട് വേറൊരുകൂട്ടര്‍ കൈകാര്യം ചെയ്യുന്നു. അഥവാ മനുഷ്യന്‍ അതിനെ ഊഴംവെച്ച് ഉപയോഗിച്ചുവരുന്നു എന്ന് മാത്രം. ഇങ്ങനെയുള്ള വസ്തുക്കളാണ് ആ വാക്കുകളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ, കൈവശമുള്ള ധനത്തില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവാക്കുവാന്‍ മടിക്കേണ്ടതില്ല, മടിക്കുവാന്‍ അവകാശവുമില്ല. അതേ സമയത്ത് സത്യവിശ്വാസം സ്വീകരിക്കുന്നതോടൊപ്പം ധനം നല്ല മാര്‍ഗ്ഗത്തില്‍ ചിലവാക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍നിന്നു വമ്പിച്ച പ്രതിഫലം അവന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു.

മനുഷ്യന്‍ എത്ര ധനികനായിരുന്നാലും അതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ – ശരിയായ അര്‍ത്ഥപ്രകാരം – അവന്‍ ഉപയോഗിക്കുന്ന അളവ് എത്രമാത്രമാണെന്ന് ആലോചിച്ചു നോക്കിയാല്‍, അത് വളരെ പരിമിതമാണെന്ന് കാണാം. ബാക്കിയെല്ലാം – അവന്‍ ദുരുപയോഗപ്പെടുത്തി നശിപ്പിക്കാത്തപക്ഷം – അന്യര്‍ക്ക് നിരുപാധികം വിട്ടുകൊടുക്കുവാന്‍ നിര്‍ബന്ധിതനാണ്. അവന്‍ ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനല്ല എന്നുള്ളതിന് ഇതുതന്നെ തെളിവാണല്ലോ. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ആദമിന്റെ മകന്‍ – മനുഷ്യന്‍ – പറയുന്നു: എന്റെ ധനം, എന്റെ ധനം എന്ന്! (മനുഷ്യാ) നിന്റെ ധനത്തില്‍ നിന്നും നീ തിന്നു തീര്‍ത്തതോ, നീ ഉടുത്തു നശിപ്പിച്ചതോ അല്ലെങ്കില്‍ നീ ധര്‍മ്മം കൊടുത്ത് നടപ്പിലാക്കിയതോ അല്ലാതെ നിനക്ക് വല്ലതും ഉണ്ടോ?! അതല്ലാത്തതെല്ലാം തന്നെ, പോയിക്കളയുന്നതും നീ ജനങ്ങള്‍ക്ക് വിട്ടേച്ച്‌ പോകുന്നതുമാകുന്നു.’ (മു).

57:8

  • وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَـٰقَكُمْ إِن كُنتُم مُّؤْمِنِينَ ﴾٨﴿
  • നിങ്ങള്‍ക്കെന്താണ് – നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല?! റസൂലാകട്ടെ, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവാനായി നിങ്ങളെ ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അവന്‍ [അല്ലാഹു] നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍…..!
  • وَمَا لَكُمْ നിങ്ങള്‍ക്ക് എന്താണ് (എന്തുപറ്റി) لَا تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുന്നില്ല بِاللَّـهِ അല്ലാഹുവില്‍ وَالرَّسُولُ റസൂലാകട്ടെ يَدْعُوكُمْ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു لِتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍ بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ وَقَدْ أَخَذَ അവന്‍ വാങ്ങുകയും ചെയ്തിട്ടുണ്ട് مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ് (കരാര്‍, ഉടമ്പടി) إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.

നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടുന്ന ദൃഷ്ടാന്തങ്ങള്‍ പലതും നിങ്ങള്‍ക്കുണ്ട്‌. അതിന് പുറമെ റസൂല്‍ നിങ്ങളെ അതിനു ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അതോടുകൂടി നിങ്ങള്‍ സ്വയം തന്നെ പ്രതിജ്ഞാബദ്ധരുമാണ്. ഇതൊക്കെ ഉണ്ടായിട്ടും നിങ്ങളുടെ രക്ഷിതാവില്‍ നിങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?! എന്ന് സാരം. അവന്‍ നിങ്ങളുടെ ഉറപ്പുവാങ്ങി (وَقَدْ أَخَذَ مِيثَاقَكُمْ) എന്ന് പറഞ്ഞതിനു രണ്ടുപ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്.

(1). അല്ലാഹുവിന്റെ അസ്തിത്വത്തെയും, മഹല്‍ ഗുണങ്ങളെയും സ്ഥാപിക്കുകയും മനസ്സിലാക്കിത്തരുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങള്‍ അവന്‍ ഏര്‍പ്പെടുത്തുകയും അവനില്‍ വിശ്വസിക്കുവാന്‍ അവ മനുഷ്യബുദ്ധിയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അപ്പോള്‍, ‘നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍’ (إِن كُنتُم مُّؤْمِنِينَ) എന്ന വാക്കിന്റെ താല്‍പര്യം ദൃഷ്ടാന്തങ്ങളിലും കാര്യകാരണങ്ങളിലും നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല എന്നായിരിക്കാം.

(2). ആത്മീയലോകത്തുവെച്ച് അല്ലാഹു മനുഷ്യരോട്: “ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ?” എന്ന് ചോദിച്ചതായും, ‘അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു’ (بَلَىٰ ۛ شَهِدْنَا) എന്ന് അവര്‍ മറുപടി പറഞ്ഞതായും അല്ലാഹു സൂ: അഅ്റാഫ് 172ല്‍ പ്രസ്താവിച്ചിരിക്കുന്നു. ആ സംഭവമാണ് ഇവിടെ കരാറുകൊണ്ടുദ്ദേശ്യം. ഈ കരാര്‍ മനുഷ്യര്‍ക്ക്‌ ഇന്ന് ഓര്‍മ്മയില്ലല്ലോ എന്ന് പറഞ്ഞേക്കാം. അതിനുള്ള മറുപടിയായിരിക്കും ‘നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍’ (إِن كُنتُم مُّؤْمِنِينَ) എന്ന വാക്ക്. നിങ്ങളുടെ സകല കാര്യങ്ങളും അറിയുന്ന ഞാന്‍ ആ കരാറ് നിങ്ങളെ ഇതാ ഓര്‍മ്മപ്പെടുത്തുന്നു, നിങ്ങള്‍ക്ക് അത് വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചുകൊള്ളുക എന്ന് ഗൗരവപ്പെട്ട ഒരു താക്കീതായിരിക്കും അപ്പോള്‍ ആ വാക്കില്‍ അടങ്ങിയിരിക്കുക. الله أعلم . റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) നിങ്ങളെ ക്ഷണിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല, അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെന്ന് അടുത്ത വചനത്തില്‍ ഉണര്‍ത്തുന്നു:-

57:9

  • هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَـٰتٍۭ بَيِّنَـٰتٍ لِّيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ ﴾٩﴿
  • അവനത്രെ, തന്റെ അടിയാന്റെ മേല്‍ സുവ്യക്തങ്ങളായ പല ലക്ഷ്യങ്ങളും ഇറക്കിക്കൊടുക്കുന്നവന്‍; നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് അദ്ദേഹം പ്രകാശത്തിലേക്കു വെളിക്കു വരുത്തുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളില്‍ വളരെ കൃപയുള്ളവനും, കരുണയുള്ളവനും തന്നെയാകുന്നു.
  • هُوَ الَّذِي അവനത്രെ ٱلَّذِى يُنَزِّلُ അവതരിപ്പിക്കുന്നവന്‍ عَلَىٰ عَبْدِهِ തന്റെ അടിയാന്റെ മേല്‍ آيَاتٍ പല ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ بَيِّنَاتٍ വ്യക്തങ്ങളായ لِّيُخْرِجَكُم അദ്ദേഹം നിങ്ങളെ വെളിക്കു (പുറത്തു) കൊണ്ടുവരുവാന്‍ مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ (ഇരുട്ടില്‍) നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُمْ നിങ്ങളില്‍ لَرَءُوفٌ വളരെ കൃപ (കനിവ്) ഉള്ളവന്‍തന്നെ رَّحِيمٌ കരുണയുള്ളവനും, കരുണാനിധിയുമായവനും.

7-ാം വചനത്തില്‍ സത്യവിശ്വാസം സ്വീകരിക്കുക, ധനം ചിലവഴിക്കുക എന്നീ രണ്ടു കാര്യങ്ങളിലേക്കു അല്ലാഹു മനുഷ്യരേ ക്ഷണിച്ചു. ഈ രണ്ടും അനുഷ്ഠിക്കുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്കയും ചെയ്തു. 8, 9 വചനങ്ങളില്‍, നിങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ചോദിക്കുകയും, തുടര്‍ന്നുകൊണ്ട് വിശ്വാസം സ്വീകരിക്കാതിരിക്കുവാന്‍ നിവൃത്തിയില്ലെന്ന് സ്ഥാപിക്കുമാറുള്ള കാരണങ്ങളും ന്യായങ്ങളും വിവരിക്കുകയും ഉണ്ടായി. അടുത്ത വചനത്തില്‍ രണ്ടാമത്തെ വിഷയമായ ധനം ചിലവഴിക്കലിനെ സംബന്ധിച്ചും അതേപ്രകാരം ചോദിച്ചുകൊണ്ട് അതിന്റെ ആവശ്യകത വിവരിക്കുന്നു:-

57:10

  • وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَـٰتَلَ ۚ أُو۟لَـٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَـٰتَلُوا۟ ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾١٠﴿
  • അല്ലാഹുവിന്റെ മാര്‍ഗ്ഗത്തി ചിലവഴിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്കെന്താണ്? ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാകുന്നു (എന്നിട്ടും)! നിങ്ങളില്‍നിന്ന് വിജയത്തിനു മുമ്പ്‌ ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ (അല്ലാത്തവരോട്), സമമായിരിക്കയില്ല; അക്കൂട്ടര്‍, പിന്നീട് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാള്‍ വമ്പിച്ച പദവിയുള്ളവരാകുന്നു. എല്ലാവരോടും തന്നെ, അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു; അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനുമാണ്‌.
  • وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് أَلَّا تُنفِقُوا നിങ്ങള്‍ ചിലവഴിക്കാതിരിക്കുവാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلِلَّـهِ അല്ലാഹുവിനാണ് مِيرَاثُ അനന്തരാവകാശം السَّمَاوَاتِ وَالْأَرْضِ ആകാശങ്ങളുടെയും ഭൂമിയുടെയും لَا يَسْتَوِي സമമാകുകയില്ല مِنكُم നിങ്ങളില്‍നിന്നു مَّنْ أَنفَقَ ചിലവഴിച്ചവര്‍ مِن قَبْلِ الْفَتْحِ വിജയത്തിനുമുമ്പ് وَقَاتَلَ യുദ്ധം ചെയ്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ أَعْظَمُ دَرَجَةً ഏറ്റവും വമ്പിച്ച പദവിയുള്ളവരാണ് مِّنَ الَّذِينَ യതൊരുവരെക്കള്‍ أَنفَقُوا ചിലവഴിച്ച مِن بَعْدُ പിന്നീട്, ശേഷം وَقَاتَلُوا യുദ്ധം ചെയ്ത وَكُلًّا എല്ലാവരോടും (തന്നെ) وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ ഏറ്റം നല്ലതിനെ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

ഒരാള്‍ക്കും തന്റെ കൈവശമുള്ള വസ്തുക്കള്‍ ശാശ്വതമല്ല, അല്‍പകാലം കഴിയുമ്പോള്‍ അത് അന്യര്‍ക്ക് വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, വിട്ടുകൊടുക്കും മുമ്പുതന്നെ അത് കൈവിട്ടു പോകയും ചെയ്തേക്കും. എല്ലാം അല്ലാഹുവിങ്കലേക്ക്‌ മടങ്ങുന്നു. ആകാശഭൂമികളിലുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉടമസ്ഥതയും അവകാശവും അല്ലാഹുവിനാണ്. എന്നിരിക്കെ, അവന്‍ ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതെ സൂക്ഷിച്ചു വെക്കുന്നതുകൊണ്ട് ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു നന്മയും പ്രതീക്ഷിക്കുവാനില്ല. നേരെ മറിച്ച് നിങ്ങള്‍ ഇപ്പോള്‍ ചിലവഴിക്കുന്നതിന് പകരം ഭാവിയില്‍ നിങ്ങള്‍ക്ക് ധാരാളം നന്മ ലഭിക്കുവാനിരിക്കുന്നു. നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുന്നത് എപ്പോഴും നല്ലതുതന്നെ. എങ്കിലും ഒരു കാര്യം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ചിലവഴിക്കുകയും, ത്യാഗമനുഷ്ഠിക്കുകയും ചെയ്യുന്നതും, സാധാരണ ഘട്ടങ്ങളില്‍ ചിലവഴിക്കുന്നതും ഒരു പോലെയല്ല. സന്ദര്‍ഭം അനുസരിച്ച് അവയുടെ പ്രാധാന്യവും പ്രതിഫലവും കൂടുകയും, കുറയുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനത്തിലടങ്ങിയ തത്വങ്ങള്‍.

ശത്രുക്കളുടെ അക്രമം, ദാരിദ്ര്യം, അംഗങ്ങളുടെ കുറവ് ആദിയായ കാരണങ്ങളാല്‍ മുസ്ലിംകള്‍ ഏറ്റവുമധികം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരികയും, യാതനകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തത് ഇസ്ലാമിന്റെ ആദ്യഘട്ടത്തിലാണല്ലോ. അതുകൊണ്ട് അക്കാലത്ത് ധനംകൊണ്ടും, ദേഹംകൊണ്ടും അങ്ങേഅറ്റം ഇസ്ലാമിനുവേണ്ടി ത്യാഗം ചെയ്യുവാനും, കഷ്ടപ്പാടുകള്‍ സഹിക്കുവാനും മുന്നോട്ട് വന്നവര്‍ക്ക് ഇസ്ലാമിന് വിജയം കൈവന്ന് വിഷമങ്ങള്‍ക്ക് ലഘൂകരണം വന്നശേഷം മുന്നോട്ട് വന്നവരെക്കാള്‍ വളരെ ഉന്നതമായ പദവിയാണ്‌ അല്ലാഹുവിങ്കലുള്ളത്. എന്നാലും രണ്ടാമത്തെ വിഭാഗത്തെ അവഗണിക്കുന്നതല്ലെന്നും, എല്ലാവര്ക്കും അല്ലാഹുവിങ്കല്‍ ഏറ്റവും നല്ല പ്രതിഫലം ലഭിക്കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുന്ന സത്യവിശ്വാസികളുടെ ശ്രേഷ്ഠതയും പ്രതിഫലവും എടുത്തുപറയുന്നതിനിടക്ക് സൂ: നിസാഉ് 95ലും ഈ കാര്യം – എല്ലാവരോടും തന്നെ അല്ലാഹു ഏറ്റവും നല്ലതിനെ വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് – അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. ബുഖാരി (رحمه الله) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ശക്തനായ സത്യവിശ്വാസി കൂടുതല്‍ നല്ലവനും ദുര്‍ബ്ബലനായ സത്യവിശ്വാസിയെക്കാള്‍ അല്ലാഹുവിനു കൂടുതല്‍ ഇഷ്ടപ്പെടുന്നവനുമാകുന്നു. എല്ലാവരിലും നന്മയുണ്ടുതാനും.’

വിജയത്തിന്റെ മുമ്പ്‌ (مِن قَبْلِ الْفَتْحِ) എന്ന് പറഞ്ഞുവല്ലോ. ഇവിടെ ‘വിജയം’ കൊണ്ടുദ്ദേശ്യം മക്കാവിജയമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. മക്കാവിജയത്തിനു മാര്‍ഗ്ഗം തുറന്നത് ഹുദൈബിയാ സംഭവമായതുകൊണ്ട് അതാണ്‌ ഉദ്ദേശ്യമെന്നും, പൊതുവില്‍ ഇസ്ലാമിന്റെ വിജയം എന്നേ ഉദ്ദേശ്യമുള്ളൂ എന്നും അഭിപ്രായങ്ങളുണ്ട്. പ്രായോഗികമായി നോക്കുമ്പോള്‍ ഇവയെല്ലാം സാരത്തില്‍ ഒന്നാണെന്ന് കാണാം. ധനം ചിലവഴിക്കുന്നതില്‍ സംഖ്യയുടെ ഏറ്റക്കുറവും, ത്യാഗസേവനങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തനങ്ങളുടെ വലുപ്പചെറുപ്പവും മാത്രമല്ല ഓരോന്നിന്റെ സന്ദര്‍ഭവും ആവശ്യകതയും തല്‍കര്‍ത്താക്കളുടെ പരിതസ്ഥിതികളും കണക്കിലെടുത്തുകൊണ്ടായിരിക്കും അല്ലാഹു അവയ്ക്ക് പ്രാധാന്യം കല്‍പിക്കുന്നത് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കുവാനുള്ളത്. അതുപോലെത്തന്നെ, ഇസ്ലാമിന്റെ ആരംഭത്തില്‍ സത്യവിശ്വാസം സ്വീകരിച്ച് കഠിന ത്യാഗങ്ങള്‍ ചെയ്ത സ്വഹാബികളും പില്‍ക്കാലത്ത് ഇസ്ലാമില്‍വന്ന് അതിനു സേവനമര്‍പ്പിച്ച സ്വഹാബികളും തമ്മിലും, സ്വഹാബികളും അവരുടെ ശേഷമുള്ളവരും തമ്മിലും ശ്രേഷ്ഠതയില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും മനസ്സിലാക്കാം. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറയുന്നു:

لاَ تَسُبُّوا أَصْحَابِي فَوَالَّذِي نَفْسِ مُحَمَّدٍ بِيَدِهِ لَوْ أَنْ أَحَدُكُمْ مِثْلَ أُحُدٍ ذَهَبًا مَا ادرك مُدَّ أَحَدِهِمْ وَلاَ نَصِيفَهُ – متفق عليه

(നിങ്ങള്‍ എന്റെ സ്വഹാബികളെ പഴിച്ചുപറയരുത്. കാരണം, മുഹമ്മദിന്റെ ദേഹം – അഥവാ ജീവന്‍ – യാതൊരുവന്റെ കൈവശമാണോ അവന്‍തന്നെ! നിങ്ങളിലൊരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അവരിലൊരാളുടെ ഒരു സേറിന്നോ, അതിന്റെ പകുതിക്കോ അത് എത്തുന്നതല്ല. (ബു; മു).

വെളിച്ചം റമദാൻ 2022 – റമദാൻ 15

സൂറത്തുല്‍ വാഖിഅഃ : 75-96



  • റമദാന്‍ 15 – സൂറത്തുല്‍ വാഖിഅഃ -പാര്‍ട്ട് 03 – ആയത്ത് 75 മുതല്‍ 96 വരെ
    • വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.


Podcast

സൂറത്തുല്‍ വാഖിഅഃ : 75-96

വിഭാഗം – 3

56:75

  • فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ ﴾٧٥﴿
  • എന്നാല്‍, നക്ഷത്രങ്ങള്‍ വീഴുന്ന (അഥവാ പതിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
  • فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യംചെയ്തു പറയുന്നു, ഞാന്‍ സത്യം ചെയ്യുന്നില്ല بِمَوَاقِعِ വീഴുന്ന (പതിക്കുന്ന, അസ്തമിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ടു النُّجُومِ നക്ഷത്രങ്ങളുടെ

56:76

  • وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ ﴾٧٦﴿
  • നിശ്ചയമായും, അതാകട്ടെ – നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ – വമ്പിച്ച ഒരു സത്യം തന്നെ! –
  • وَإِنَّهُ لَقَسَمٌ അതാകട്ടെ ഒരു സത്യം (ശപഥം) തന്നെ لَّوْ تَعْلَمُونَ നിങ്ങള്‍ക്കറിയാമായി രുന്നെങ്കില്‍ عَظِيمٌ വമ്പിച്ച, മഹത്തായ

ഈ വചനങ്ങളിലെ ചില പദങ്ങളെപ്പറ്റി അല്‍പം വിശദീകരിക്കേണ്ടതുണ്ട്‌, فَلَا أُقْسِمُ (ഫ-ലാ- ഉഖ്സിമു) എന്ന വാക്യത്തിനാണ് ‘എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്നു അര്‍ത്ഥം കല്‍പിച്ചത്‌. ഒരു വാക്യത്തെ അതിന്റെ മുമ്പുള്ള മറ്റൊരു വാക്യത്തോട് ബന്ധപ്പെടുത്തുന്ന അവ്യയമാണ് ‘ഫ’ (ف). ‘എന്നാല്‍, ആകയാല്‍, അതിനാല്‍, അപ്പോള്‍, എനി, എന്നിട്ട്’ എന്നിങ്ങിനെ സന്ദര്‍ഭോചിതം മലയാളത്തില്‍ അര്‍ത്ഥം കല്‍പിച്ചുകൊണ്ട്‌ ആ ബന്ധത്തിന്റെ സ്വഭാവം വെളിപ്പെടുത്താം. أُقْسِمُ (ഉഖ്സിമു) എന്ന ക്രിയക്ക് ‘ഞാന്‍ സത്യം ചെയ്യുന്നു’ – അഥവാ – ‘ശപഥം ചെയ്തു പറയുന്നുവെന്നര്‍ത്ഥം. അപ്പോള്‍, ഈ രണ്ടു പദങ്ങൾക്കിടയിലായി ഒരു ‘ലാ’ (لا) ഇവിടെ അവശേഷിക്കുന്നു. ഇതിനെപ്പറ്റിയാണ് അല്‍പം ശ്രദ്ധിക്കേണ്ടതുള്ളത്. ‘ഇല്ല, അല്ല’ എന്നീ നിഷേധാര്‍ത്ഥത്തിലും, ‘അരുതു, വേണ്ടാ’ എന്നീ നിരോധാര്‍ത്ഥത്തിലും ‘ലാ’ ഉപയോഗിക്കപ്പെടുന്നു. ഇവിടെയാകട്ടെ, ഇതുപോലുള്ള മറ്റു സ്ഥലങ്ങളിലാകട്ടെ, ‘ലാ- ഉഖ്സിമു’ എന്നു പറയുന്നതു പിന്നീടു പറയുവാനിരിക്കുന്ന കാര്യങ്ങളെ സത്യം മുഖേന ബലപ്പെടുത്തിക്കാണിക്കുവാന്‍ വേണ്ടിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നിരിക്കെ, ഇവിടെ ഒരു ‘ലാ’ കൊണ്ടുവന്നതിന്റെ ആവശ്യം -അല്ലെങ്കില്‍ ന്യായം- എന്താണ്? ഇതാണ് ആലോചിക്കുവാനുള്ളത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ മൂന്നു നാലു അഭിപ്രായങ്ങളാണ് ഇവിടെ പ്രസക്തമായുള്ളത്. ഇവിടെ മാത്രമല്ല, താഴെ സൂറത്തുകളില്‍ വീണ്ടും ഈ പ്രയോഗം കാണാവുന്നതു കൊണ്ടു അവയെപ്പറ്റി സാമാന്യം അറിയുന്നതു നന്നായിരിക്കും.

(1) വ്യാകരണദൃഷ്ട്യാ സത്യത്തിന്റെ വാചകത്തില്‍ ‘ലാ’ എന്ന അവ്യയത്തിനു പ്രത്യേകം സ്ഥാനമൊന്നുമില്ല. അതുകൊണ്ടു വ്യാകരണ നിയമപ്രകാരം അതു അധികപ്പറ്റായികൊണ്ടു വരപ്പെട്ടത്‌ (مزيدة) ആകുന്നു. പക്ഷേ, സത്യത്തെ ഊന്നി ബലപ്പെടുത്തുവാന്‍ (تأكيد القسم) നു വേണ്ടി ഉപയോഗിക്കുന്ന ഒരു സാഹിത്യപ്രയോഗമാണത്. അപ്പോള്‍ ലാ- ഉഖ്സിമു എന്നതിനു ‘നിശ്ചയമാ യും ഞാന്‍ സത്യം ചെയ്യുന്നു’എന്നര്‍ത്ഥം കല്‍പിക്കാം.വ്യാകരണ ശാസ്ത്രപ്രകാരം അധികപ്പറ്റായി വിചാരിക്കപ്പെടുന്ന പല പദങ്ങളും സാഹിത്യശാസ്ത്രത്തിലും അലങ്കാര ശാസ്ത്രത്തിലും ഇതുപോലെ ചില അര്‍ത്ഥസൂചനകള്‍ക്കു വേണ്ടി കൊണ്ടുവരുന്നതു സാധാരണമാണ്. ഖുര്‍ആനില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. അടുത്ത സൂറത്തിന്റെ അവസാനത്തില്‍ തന്നെയും ഇതുപോലെ ഒരു ‘ലാ’ കാണാവുന്നതാണ്. ഈ വാസ്തവം മനസ്സിലാക്കാത്ത ചിലര്‍, ഏതെങ്കിലും പദത്തെപ്പറ്റി مزيدة (അധികപ്പറ്റായി വന്നത്) എന്നു വല്ലവരും പറഞ്ഞു കാണുമ്പോള്‍ അതൊരു വിഡ്ഢിത്തമോ അബദ്ധമോ ആയി ഗണിച്ചേക്കും. വല്ല ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തിലും എവിടെയെങ്കിലും അങ്ങിനെ എഴുതിക്കാണുമ്പോള്‍,ഖുര്‍ആനിലെ ചില പദങ്ങള്‍ അര്‍ത്ഥമില്ലാത്ത അനാവശ്യപദമാണെന്നു ആ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചതായി മറ്റു ചിലര്‍ പരിഹാസപൂര്‍വ്വം കുറ്റ പ്പെടുത്താറുമുണ്ട്. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഈ തക്കം ഉപയോഗപ്പെടുത്തി ആ മഹാന്‍മാരെ തരം താഴ്‌ത്തിക്കാട്ടുവാന്‍ ശ്രമിക്കയും ചെയ്തേക്കും.

(2) ‘ഫ-ലാ’ എന്നതും ‘ഉഖ്സിമു’ എന്നതും വെവ്വേറെ വാക്യങ്ങളാകുന്നു. അപ്പോള്‍, അതിനു ഇങ്ങിനെ അര്‍ത്ഥം കല്‍പിക്കാം: ‘എന്നാല്‍ അല്ല; ഞാന്‍ സത്യം ചെയ്യുന്നു’, അതായതു, കാര്യം നിങ്ങള്‍ ധരിച്ചതു പോലെയല്ല; കാര്യം ഇന്നിന്നപ്രകാരമാണെന്നു ഞാന്‍ ഇതാ സത്യം ചെയ്തു പറയുന്നു എന്നു സാരം.

(3) സാധാരണ വായനയില്‍ ‘ലാ-ഉഖ്സിമു’ എന്നു നീട്ടി (مد കൊടുത്ത്) വായിക്കലാണ് പതിവുള്ളതെങ്കിലും അതിന്റെ സാക്ഷാല്‍ രൂപം ‘ലാ-ഉഖ്സിമു’ എന്ന (مد കൂടാതെ) ആകുന്നു. ഖുര്‍ആനില്‍ അങ്ങിനെ (مد കൂടാതെ)ത്തന്നെ വായിക്കപ്പെട്ടിട്ടുമുണ്ട്. ഇതനുസരിച്ച് ആ വാക്യത്തിനു ‘നിശ്ചയമായും ഞാന്‍ സത്യം ചെയ്യുന്നു’ എന്നു അര്‍ത്ഥമാകുന്നു.

(4) ‘ഫ-ലാ ഉഖ്സിമു’ എന്ന വാക്യത്തിനു അതിന്റെ പ്രത്യക്ഷരൂപമനുസരിച്ചുള്ള അര്‍ത്ഥം (‘എന്നാല്‍ ഞാന്‍ സത്യം ചെയ്യുന്നില്ല’ എന്നു) തന്നെയാണുള്ളത്. അതായതു, തുടര്‍ന്നു പ്രസ്താവിക്കുന്ന കാര്യം സത്യം ചെയ്തു പറയേണ്ടുന്ന ആവശ്യമില്ലാത്തവണ്ണം അതു അത്രയും സ്പഷ്ടമായതാണ് എന്നു താല്‍പര്യം.

മേല്‍ കാണിച്ച ഏതു അഭിപ്രായം നാം ശരിവെച്ചാലും ശരി, വാക്കര്‍ത്ഥം എങ്ങിനെ കൊടുത്താലും ശരി, ആ വാക്യത്തിന്റെ ഉദ്ദേശ്യം, തുടര്‍ന്നു പറയുന്ന കാര്യത്തെ സത്യവാക്യം മുഖേന ബലപ്പെടുത്തി സ്ഥാപിക്കലാണ് എന്നു തീര്‍ച്ചയാകുന്നു. മാത്രമല്ല, ഇവിടെയാണെങ്കില്‍, തൊട്ട വചനത്തില്‍ തന്നെ അല്ലാഹു الخ وَإِنَّهُ لَقَسَمٌ (നിശ്ചയമായും ഇതൊരു സത്യമാണ്.) എന്നു പറഞ്ഞു ഈ വാസ്തവം വ്യക്തമാക്കിയിട്ടുള്ളതും ശ്രദ്ധേയമാകുന്നു. മനുഷ്യദൃഷ്ടിയില്‍നിന്നു മറഞ്ഞുകൊണ്ടു അതതു നക്ഷത്രങ്ങള്‍ അസ്തമിച്ചു പോകുന്ന സ്ഥാനങ്ങളാണ് (നക്ഷത്രങ്ങള്‍ വീഴുന്ന സ്ഥാനങ്ങള്‍) കൊണ്ടു ഉദ്ദേശ്യം. അതല്ല, നക്ഷത്രങ്ങളുടെ സഞ്ചാരപദങ്ങളും ചലനമണ്ഡലങ്ങളുമാണ് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. ഖുര്‍ആന്‍ അവതരിച്ച ഗഡുക്കളും സന്ദര്‍ഭങ്ങളുമാണ് ഉദ്ദേശ്യമെന്നു വേറെയും ഒരഭിപ്രായം കാണാം. ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലും ഗഡുക്കളിലുമായിട്ടാണല്ലോ അവതരിച്ചിരിക്കുന്നത്. نجوم (നുജൂമു) എന്ന പദത്തിനു ഗഡുക്കള്‍ എന്നും അര്‍ത്ഥമുണ്ടുതാനും. അല്ലാഹു ഉദ്ദേശിക്കുന്ന ഏതിന്റെ പേരിലും അവനു സത്യം ചെയ്യാവുന്നതാണ്. എന്നാല്‍, അവന്‍ സത്യത്തിനു ഉപയോഗിച്ച കാര്യങ്ങള്‍ ഓരോന്നും എടുത്തുനോക്കിയാല്‍ അവയില്‍ ചിന്താര്‍ഹങ്ങളായ പല രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്നു തീര്‍ച്ചയാകുന്നു.

കോടാനുകോടി നക്ഷത്രഗോളങ്ങളുടെ സ്ഥാനങ്ങളെ സംബന്ധിച്ചതാകട്ടെ, ഇരുപത്തിമൂന്നു കൊല്ലക്കാലം കൊണ്ടു പൂര്‍ത്തിയായ ഖുര്‍ആന്റെ അവതരണഗഡുക്കളെ സംബന്ധിച്ചതാകട്ടെ-ഏതായാലും ശരി- ഈ സത്യവാചകത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള സൂചനാരഹസ്യങ്ങള്‍ വമ്പിച്ചത്‌ തന്നെ. ഒന്നാമത്തേത് മഹത്തായ പ്രകൃതിദൃഷ്ടാന്തത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, മറ്റേതു വൈജ്ഞാനികമായ ഒരു മഹാദൃഷ്ടാന്തത്തെ സൂചിപ്പിക്കുന്നതാകുന്നു. അതെ, അതൊരു വമ്പിച്ച സത്യം തന്നെയാണ്- നിങ്ങള്‍ക്കു അറിയാമെങ്കില്‍ (وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ) ഈ മഹത്തായ സത്യവാചകം മുഖേന അല്ലാഹു ഉറപ്പിച്ചു സ്ഥാപിക്കുന്ന വിഷയമോ? ഖുര്‍ആന്റെ മഹത്വവും, അതിന്റെ ഉന്നത നിലപാടും! അല്ലാഹു പറയുന്നു:-

56:77

  • إِنَّهُۥ لَقُرْءَانٌ كَرِيمٌ ﴾٧٧﴿
  • നിശ്ചയമായും, ഇതു ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെ;-
  • إِنَّهُ നിശ്ചയമായും അതു لَقُرْآنٌ ഒരു ഖുര്‍ആന്‍ തന്നെ كَرِيمٌ ആദരണീയ (മാന്യ) മായ

56:78

  • فِى كِتَـٰبٍ مَّكْنُونٍ ﴾٧٨﴿
  • ഭദ്രമായി സൂക്ഷി (ച്ചു വെ) ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥത്തിലാണ് (അതു); –
  • فِي كِتَابٍ ഒരു ഗ്രന്ഥത്തിലാണ്, രേഖയില്‍ مَّكْنُونٍ ഭദ്രമാക്കപ്പെട്ട, സൂക്ഷിച്ചുവെക്കപ്പെട്ട

56:79

  • لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ ﴾٧٩﴿
  • പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല!-
  • لَّا يَمَسُّهُ അതിനെ സ്പര്‍ശിക്കുക (തൊടുക)യില്ല إِلَّا الْمُطَهَّرُونَ പരിശുദ്ധര്‍ (ശുദ്ധീക രിക്കപ്പെട്ടവര്‍) അല്ലാതെ

56:80

  • تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ ﴾٨٠﴿
  • ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നു അവതരിച്ചതാകുന്നു (അത്).
  • تَنزِيلٌ അവതരണം, അവതരിച്ചതു ആകുന്നു مِّن رَّبِّ രക്ഷിതാവില്‍ നിന്നു الْعَالَمِينَ ലോകരുടെ

തത്വം, ആശയം, ഉദ്ദേശ്യലക്ഷ്യം, ഘടന, ശൈലി എന്നിങ്ങിനെ ഏതു വശത്തൂടെ നോക്കിയാലും വളരെ ആദരണീയവും മാന്യവുമായ ഒരു ഗ്രന്ഥമത്രെ വിശുദ്ധഖുര്‍ആന്‍. അല്ലാഹുവിങ്കല്‍ വളരെ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥത്തില്‍ -അതെ, സുരക്ഷിത ഫലകമാകുന്ന ‘ലൗഹുല്‍-മഹ്ഫൂ ളി’ല്‍- അല്ലാഹു അതിനെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു:

 فِي لَوْحٍ مَّحْفُوظٍ (21) بَلْ هُوَ قُرْآنٌ مَّجِيدٌ (22) – البروج

(എങ്കിലും അതു മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. ‘ലൗഹുല്‍ – മഹ്ഫൂളിലാണുള്ളത്.) അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്റെ പരിശുദ്ധരായ മലക്കുകള്‍ക്കല്ലാതെ അതിനെ സ്പര്‍ശിക്കുവാന്‍ സാധ്യമല്ല. പിശാചുക്കള്‍ക്കോ, പൈശാചികശക്തികള്‍ക്കോ അവിടെ പ്രവേശനമില്ല

وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ ﴿٢١٠﴾ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ ﴿٢١١﴾ – الشعراء

(അതുമായി പിശാചുക്കള്‍ ഇറങ്ങിയിട്ടില്ല. അവര്‍ക്കതു യോജിക്കുകയുമില്ല. അവര്‍ക്കു സാധ്യവുമല്ല . 26: 210, 211) പരിശുദ്ധനായ മലക്കു മുഖാന്തരം ലോകര്‍ക്കു വേണ്ടി അവരുടെ രക്ഷിതാവായ അല്ലാഹുതന്നെ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിപ്പിച്ചു കൊടുക്കുന്നു.

قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ – النحل : 102

(പറയുക: അതിനെ നിന്റെ റബ്ബിങ്കല്‍ നിന്നു പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു) അതെ, تنزيل من رب العالمين (ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നു അവതരിപ്പിച്ചതാണ്.)

كِتَابٍ مَّكْنُونٍ (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥം) എന്നു പറഞ്ഞതു ‘ലൗഹുല്‍-മഹ്ഫൂളി’നെപ്പറ്റിയാ ണെന്നും, الْمُطَهَّرُونَ (പരിശുദ്ധമാക്കപ്പെട്ടവര്‍) എന്നു പറഞ്ഞതു മലക്കുകളെപ്പറ്റി – അല്ലെങ്കില്‍ മലക്കുകളെയും പ്രവാചകനെയും കൂടിയാണെന്നും മേല്‍ വിവരിച്ചതില്‍ നിന്നു മനസ്സിലായല്ലോ. ഖത്താദഃ (رَضِيَ اللهُ عَنْهُ) പ്രസ്താവിച്ചതായി ഇബനു ജരീര്‍ (رحمه الله) നിവേദനം ചെയ്യുന്നു: ‘അതായതു, പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അല്ലാഹുവിങ്കല്‍ വെച്ചു അതിനെ സ്പര്‍ശിക്കുകയില്ല. എന്നാല്‍, ഇഹലോകത്തില്‍ വെച്ചാകട്ടെ, അശുദ്ധനായ ‘മജൂസി’യും (അഗ്നിയാരാധകനും), മലിനനായ കപടവിശ്വാസിയും അതിനെ സ്പര്‍ശിച്ചേക്കുന്നതാണ്’.

(يمسه المجوس النجس لا يمسه عند الله الا المطهرون فاما فى الدنيا فأنه والمنافق الرجس)

പ്രധാനപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പൊതുവില്‍ ഈ വചനങ്ങള്‍ക്കു സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനം ഇതുതന്നെ. എന്നാല്‍, لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ (പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല.) എന്ന വാക്യം കൊണ്ടു ഉദ്ദേശ്യം, ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആനെ സ്പര്‍ശിക്കുകയില്ല-അഥവാ ചെറിയ അശുദ്ധി (الحدث) യോ വലിയ അശുദ്ധി (الجنابة) യോ ഉള്ളവര്‍ക്ക് മുസ്വഹഫു തൊടുവാന്‍ പാടില്ല-എന്നാണെന്നു ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. പല കാരണങ്ങളാലും ഇതു ന്യായീകരിക്കുവാന്‍ മാര്‍ഗ്ഗമില്ല.

(1) كِتَابٍ مَّكْنُونٍ (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥം) എന്നു പറഞ്ഞതു ‘ലൗഹുല്‍ – മഹ്ഫൂളാ’ണെന്നത്രെ ഖുര്‍ആന്‍ കൊണ്ടു വ്യക്തമാകുന്നത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങിനെയാണു പറഞ്ഞിട്ടുള്ളതും. അപ്പോള്‍, ‘അതിനെ സ്പര്‍ശിക്കുകയില്ല’ എന്ന വാക്യത്തിലെ സര്‍വ്വനാമം കൊണ്ടുദ്ദേശ്യം ‘ലൗഹുല്‍ – മഹ്ഫൂളാ’യിരിക്കണമല്ലോ. അപ്പോള്‍, അതിനെ സ്പര്‍ശിക്കുന്നത് സാധാരണ മനുഷ്യരാവാന്‍ തരമില്ല, മലക്കുകളായിരിക്കണം.

(2) لَّا يَمَسُّ (സ്പര്‍ശിക്കുകയില്ല) എന്ന ക്രിയ വര്‍ത്തമാനകാലക്രിയയാണ്. നിരോധനക്രിയയല്ല. ‘സ്പര്‍ശിക്കരുത്’ എന്ന നിരോധാര്‍ത്ഥം കല്പിക്കണമെങ്കില്‍ അതിനു പ്രത്യേകം തെളിവു വേണം.

(3) വലിയ അശുദ്ധിയില്‍ നിന്നു കുളിമുഖേനയും, ചെറിയ അശുദ്ധിയില്‍ നിന്നു ‘വുളു’ മുഖേനയും ശുദ്ധിയായ ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടാറുള്ളതു متطهر، طاهر (ശുദ്ധന്‍, ശുദ്ധി ചെയ്‌തവന്‍) എന്നീ വാക്കുകളാണ്. مطهر (മുത്വഹ്-ഹര്‍) എന്ന വാക്കു ആ അര്‍ത്ഥത്തിനു സാധാരണനിലക്കു ഉപയോഗിക്കപ്പെടാറില്ല.

ചുരുക്കത്തില്‍, വുളുമുഖേന ശുദ്ധിയായവനല്ലാതെ ഖുര്‍ആനെ സ്പര്‍ശിക്കുവാന്‍ പാടുണ്ടോ ഇല്ലേ എന്നതിനെക്കുറിച്ചല്ല ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അതുകൊണ്ടു തന്നെയാണ്,വുളു ഇല്ലാത്തവര്‍ക്കു ഖുര്‍ആന്‍ തൊടുവാന്‍ പാടില്ലെന്ന അഭിപ്രായക്കാരായ മുഫസ്സിരുകളില്‍ പലരും ഈ വചനത്തിനു മുകളില്‍ കണ്ട അതേ വ്യാഖ്യാനം തന്നെ നല്‍കുന്നതും, ഈ വചനം തങ്ങള്‍ക്കു തെളി വായി ഉദ്ധരിക്കാത്തതും. ‘ശുദ്ധിയുള്ളവനല്ലാതെ ഖുര്‍ആന്‍ തൊടരുത്’. എന്നൊരു ഹദീസ് വന്നിട്ടുള്ളതു ശരിയാണ്. പക്ഷേ, അതിന്റെ നിവേദനമാര്‍ഗ്ഗത്തില്‍ ചില ന്യുനതകള്‍ ഉള്ളതുകൊണ്ടാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നേരിട്ടത്. അതുകൊണ്ട് വുളു കൂടാതെ ഖുര്‍ആന്‍ തൊടുവാന്‍ പാടില്ലെന്നു തീര്‍ത്തുപറയത്തക്ക തെളിവുകളില്ല. എങ്കിലും, കഴിവതും വുളു ചെയ്തു ശുദ്ധിയോടുകൂടി മാത്രം ഖുര്‍ആനെ സ്പര്‍ശിക്കുന്നതാണ് നല്ലതു എന്ന കാര്യത്തില്‍ സംശയമില്ലതാനും.

അമുസ്ലിംകളുടെ കയ്യില്‍ ഖുര്‍ആന്‍ കൊടുക്കുന്ന വിഷയത്തിലും ഭിന്നാഭിപ്രായമുണ്ട്. ഖുര്‍ആന്റെ നേര്‍ക്കു അവഹേളനമോ, പരിഹാസമോ, കയ്യേറ്റമോ അതുമൂലം ഉണ്ടായേക്കുമെന്നു കാണുമ്പോള്‍ തീര്‍ച്ചയായും അതവര്‍ക്കു വിട്ടുകൊടുക്കുവാന്‍ പാടില്ല. ‘ശത്രുക്കളുടെ കയ്യേറ്റത്തെ ഭയപ്പെടുമ്പോള്‍ ഖുര്‍ആനുമായി ശത്രുനാട്ടിലേക്കു അതുമായി പോകരുതു’ എന്നു ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇവിടെ സ്മര്‍ത്തവ്യമാകുന്നു. പക്ഷേ, പഠിക്കുക, മനസിലാക്കുക മുതലായ ആവശ്യങ്ങള്‍ക്കു വേണ്ടി അമുസ്ലിംകള്‍ക്കു ഖുര്‍ആന്‍ കൊടുക്കുന്നതിനു വിരോധമില്ലെന്നു പല മഹാന്‍മാരും – ഹദീസുകളുടെ വെളിച്ചത്തില്‍ തന്നെ – വ്യക്തമാക്കിയിരിക്കുന്നു. ഖുര്‍ആന്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തെ സംബന്ധിച്ചാണ് ഇപ്പറഞ്ഞത്. എനി വ്യാഖ്യാനം മുതലായ മറ്റു വിഷയങ്ങളുടെ കൂട്ടത്തില്‍ ഖുര്‍ആനും കൂടി ഉള്‍പ്പെടുന്നതോ, ഖുര്‍ആന്റെ ചില ഭാഗം മാത്രം ഉള്‍ക്കൊള്ളുന്നതോ ആയ ഗ്രന്ധമാകുമ്പോള്‍ ഈ ഇളവു കുറേകൂടി വിശാലവുമായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ഖുര്‍ആന്റെ നേരെ അവഹേളനത്തെ ഭയപ്പെടാതിരിക്കുകയും, എന്തെങ്കിലും പ്രയോജനം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആവശ്യമായ അളവില്‍ ഖുര്‍ആന്‍ അമുസ്ലിംകളുടെ കയ്യില്‍ കൊടുക്കുന്നതിനു വിരോധമില്ല. എന്നു മാത്രമല്ല, അതു ആവശ്യം കൂടിയാകുന്നു. ഇമാം അസ്‌ഖലാനീ (رحمه الله) ഈ വിഷയകമായി കൂടുതല്‍ വിവരിച്ചിട്ടുണ്ട്, (راجع فتح البارى ج 1 ص 324 و ج 6 ص81 وص 101 ഇവിടെ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. ‘ഫിഖ്ഹു’ ഗ്രന്ധങ്ങളാണ് അതിനുള്ള സ്ഥാനം. ഈ വിഷയകമായി മുഖവുരയിലും ചിലതെല്ലാം നാം മുമ്പ് പ്രസ്താവിച്ചിരിക്കുന്നു.

ആദരണീയവും, അല്ലാഹുവിങ്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടതും, പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കാത്തതും, അല്ലാഹു അവതിരിപ്പിച്ചതുമായ ഒരു പരിപാവന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നു മഹത്തായ ഒരു സത്യവാചകം മുഖേന അല്ലാഹു ഊന്നിപ്പറഞ്ഞിരിക്കയാണല്ലോ. അപ്പോള്‍, ആ ഗ്രന്ഥത്തെ ബാഹ്യമായും, ആന്തരികമായും നാം ബഹുമാനിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ആശയങ്ങളും, തത്വങ്ങളും, ഉപദേശങ്ങളും, വിധിവിലക്കുകളും ഗ്രഹിച്ചു മനസ്സിലാക്കുക, അവ സ്വീകരിക്കുക, അനുഷ്ഠിക്കുക, അതിലെ ലക്ഷ്യങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറ്റി ചിന്തിക്കുക, അതിന്റെ ദൗത്യങ്ങള്‍ പ്രചരിപ്പിക്കുക മുതലായതാണ് നാം അതിനോടു നിര്‍വ്വഹിക്കേണ്ടുന്ന പ്രധാന കടമകള്‍. അതുപോലെത്തന്നെ, ഹൃദയസാന്നിദ്ധ്യത്തോടെ എപ്പോഴും അതു വായിക്കുക, ശുദ്ധിയോടും ബഹുമാനത്തോടും കൂടി സ്പര്‍ശിക്കുക, വൃത്തികേടുള്ളതും നിന്ദ്യവുമായ സ്ഥാനങ്ങളില്‍പെടാതെ അതിനെ സൂക്ഷിക്കുക, അതിലെ വചനങ്ങളെക്കുറിച്ചു തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഇടവരുത്താതിരിക്കുക, മനപ്പാഠമാക്കുക, മനപ്പാഠമായതിനെ മറക്കാതിരിക്കുക, വായനാവേളയില്‍ അതിന്റെ നിയമങ്ങളും മര്യാദകളും ഗൗനിച്ചുകൊണ്ടും നല്ല ശബ്ദത്തോടുകൂടിയും ഭക്തിപുരസ്സരം വായിക്കുക, സുജൂടിന്റെ സ്ഥാനങ്ങളില്‍ സുജൂദ് ചെയ്യുക, അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ അതിനായി ദുആ ചെയ്യുക, ശിക്ഷകളെക്കുറിച്ചു പറയുമ്പോള്‍ അതില്‍നിന്നു രക്ഷക്കപേക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ ഖുര്‍ആന്റെ നേരെ നാം ആവര്‍ത്തിക്കേണ്ടുന്ന മര്യാദകളാകുന്നു. ഇവയില്‍ മിക്കതിനെക്കുറിച്ചും നബിവചനങ്ങളില്‍ പ്രത്യകം എടുതുപരഞ്ഞിട്ടുള്ളതാണ്താനും. പക്ഷേ, വ്യസനമെന്നു പറയട്ടെ, ഇന്നത്തെ മുസ്ലിംകളില്‍ അധികമാളുകളും ഇത്തരം കാര്യങ്ങളെ അവഗണിച്ചുകളയുകയും, ചിലര്‍ കേവലം ഒരു സാധാരണ പുസ്‌തകം മാത്രമെന്നോണം അതിനോടു പെരുമാറിവരുകയുമാണ് ചെയ്യുന്നത്. ഖുര്‍ആനിലുള്ള വിശ്വാസത്തിന്റെ തോതാനുസരിച്ചായിരിക്കും അതിനോടുള്ള ബഹുമാനം. ആ ബഹുമാനമനുസരിച്ചായിരിക്കും അതോടുള്ള പെരുമാറ്റവും. വിശ്വാസമാകട്ടെ -വായിലല്ല- ഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്നതും, പ്രവര്‍ത്തനത്തില്‍കൂടി പ്രകടമാകുന്നതുമാണ്. والله الموفق والمعين ഖുര്‍ആന്റെ മഹത്വങ്ങളെ ഓര്‍മ്മപ്പെടുത്തിയശേഷം അല്ലാഹു ചോദിക്കുന്നു:-

56:81

  • أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ ﴾٨١﴿
  • എന്നിരിക്കെ, ഈ വര്‍ത്തമാനത്തെക്കുറിച്ചാണോ നിങ്ങള്‍ മിനുക്കി (മൃദുവാക്കി) ക്കൊണ്ടിരിക്കുന്നു?!
  • أَفَبِهَـٰذَا الْحَدِيثِ എന്നിരിക്കെ ഈ വര്‍ത്തമാനം (വൃത്താന്തം) കൊണ്ടാണോ أَنتُم നിങ്ങള്‍ مُّدْهِنُونَ മിനുക്കുന്ന (മൃദുവാക്കുന്ന-മയപ്പെടുത്തുന്ന-നിസ്സാരമാക്കുന്ന)വരാകുന്നു

56:82

  • وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ ﴾٨٢﴿
  • നിങ്ങളുടെ ആഹാരം [ആഹാരത്തിനുളള നന്ദി] നിങ്ങള്‍ വ്യാജമാക്കുക എന്നുള്ളതാക്കുകയും ചെയ്യുന്നുവോ?!
  • وَتَجْعَلُونَ നിങ്ങള്‍ ആക്കുകയും ചെയ്യുന്നു رِزْقَكُمْ നിങ്ങളുടെ ആഹാരം, ഉപജീവനം أَنَّكُمْ تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നുവെന്നുള്ളതു

ഇത്രയും ആദരണീയവും ഗൗരവമേറിയതുമായ ഒരു വര്‍ത്തമാനമത്രേ ഖുര്‍ആന്‍. എന്നിട്ടും നിങ്ങളതിനെ കാര്യമായി വിലയിരുത്താതെ അതിനോടു കേവലം ഒരു മിനുക്കു നയം സ്വീകരിച്ച് – അഥവാ നിസ്സാരമാക്കി അവഗണിച്ചു- കൊണ്ടിരിക്കുകയാണോ! നിങ്ങള്‍ക്കു ആഹാരം തരുന്നതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ ഖുര്‍ആനില്‍ വിശ്വസിച്ച്‌ അവനോട് നന്ദികാണിക്കുന്നതിനു പകരം അതിനെ വ്യാജമാക്കി നിഷേധിക്കുകയും നന്ദികേട് കാണിക്കുകയുമാണോ ചെയ്യുന്നത്?! എന്നു സാരം.

56:83

  • فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ ﴾٨٣﴿
  • എന്നാല്‍, അതു [ജീവന്‍] തൊണ്ടക്കുഴിയിലെത്തുമ്പോള്‍, എന്തുകൊണ്ടായിക്കൂടാ.-
  • فَلَوْلَا എന്നാല്‍ ആയിക്കൂടെ, എന്തുകൊണ്ടു ഇല്ല إِذَا بَلَغَتِ അതു (ജീവന്‍) എത്തിയാല്‍ الْحُلْقُومَ തൊണ്ടക്കുഴിയില്‍

56:84

  • وَأَنتُمْ حِينَئِذٍ تَنظُرُونَ ﴾٨٤﴿
  • നിങ്ങള്‍ ആ സമയത്തു നോക്കിക്കൊണ്ടിരിക്കും;
  • وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حِينَئِذٍ അന്നേരം, ആ സമയം تَنظُرُونَ നോക്കിക്കൊണ്ടിരിക്കും

56:85

  • وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ ﴾٨٥﴿
  • നാമാകട്ടെ, അവനോടു നിങ്ങളെക്കാളും സമീപസ്ഥനുമായിരിക്കും. എങ്കിലും, നിങ്ങള്‍ കാണുകയില്ല;-
  • وَنَحْنُ നാമോ, നാമാകട്ടെ أَقْرَبُ إِلَيْهِ അവനോടു ഏറ്റം സമീപസ്ഥനാണ് مِنكُمْ നിങ്ങളെക്കാള്‍ وَلَـٰكِن എങ്കിലും, പക്ഷേ لَّا تُبْصِرُونَ നിങ്ങള്‍ കാണുകയില്ല

56:86

  • فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ ﴾٨٦﴿
  • (അതെ) അപ്പോള്‍, നിങ്ങള്‍ പ്രതിഫലനടപടിക്കു വിധേയരല്ലാത്തവരാണെങ്കില്‍
    എന്തുകൊണ്ടായിക്കൂടാ,-
  • فَلَوْلَا അപ്പോള്‍ ആയിക്കൂടേ إِن كُنتُمْ നിങ്ങളാണെങ്കില്‍ غَيْرَ مَدِينِينَ പ്രതിഫല നടപടി എടുക്കപ്പെടുന്നവരല്ലാത്തവര്‍, നിയമ വിധേയരല്ലാത്തവര്‍

56:87

  • تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ ﴾٨٧﴿
  • നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (എന്തുകൊണ്ട്) അതിനെ മടക്കിയെടുക്കുക (ആയിക്കൂടാ)?!
  • تَرْجِعُونَهَا നിങ്ങള്‍ അതിനെ മടക്കിയെടുക്കുക (ആയിക്കൂടെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

മരണാനന്തരജീവിതത്തെയും, അനന്തരനടപടികളെയും നിഷേധിക്കുകയും, പരിഹസിച്ചു പറയുകയും ചെയ്യുന്നവരാണല്ലോ നിങ്ങള്‍. നിങ്ങളുടെ വാദം ശരിയാണെങ്കില്‍ മരണാസന്നവേളയില്‍ എന്തുകൊണ്ടു മരണപ്പെടുന്നവന്റെ ജീവനെ നിങ്ങള്‍ മടക്കിയെടുക്കുന്നില്ല?! നിങ്ങള്‍ അവന്റെ അടുത്തിരുന്നു അവന്റെ സ്ഥിതിഗതി ഉറ്റുനോക്കിക്കൊണ്ടിരിക്കുമല്ലോ. വാസ്‌തവത്തില്‍ നിങ്ങളെക്കാള്‍ അവനുമായി ഏറ്റവും അടുത്തവന്‍ അല്ലാഹുവായിരിക്കും. പക്ഷേ, നിങ്ങള്‍ക്കതു കണ്ടറിയുവാന്‍ സാധിക്കുകയില്ല എന്നുമാത്രം. മരണപ്പെടുന്നവര്‍ നിങ്ങള്‍ പറയുംപോലെ നടപടികള്‍ക്കു വിധേയരല്ലെന്നുണ്ടെകില്‍ നിങ്ങള്‍ക്കവരെ മരണത്തില്‍നിന്നു എന്തുകൊണ്ടു രക്ഷിച്ചുകൂടാ?! ഇല്ല. നിങ്ങള്‍ക്കതിനു സാധ്യമല്ല. അവരുടെ അവധിവരുമ്പോള്‍ അവരെ അല്ലാഹു മരണപ്പെടുത്തുന്നു. മരണശേഷം അവന്റെ നടപടികള്‍ക്കു അവര്‍ വിധേയരാവുകയും ചെയ്യുന്നു. എന്നൊക്കെയാണ് ഈ വചനങ്ങളുടെ ആശയം. മനുഷ്യന്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ – മുമ്പു പ്രസ്താവിച്ചതുപോലെ – അവന്‍ താഴെ പറയുന്ന മൂന്നില്‍ ഒരു വിഭാഗത്തില്‍പെട്ടവനായിരിക്കും:-

56:88

  • فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ ﴾٨٨﴿
  • അപ്പോള്‍, അവന്‍ [മരണപ്പെടുന്നവന്‍] സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍,
  • فَأَمَّا അപ്പോള്‍, എന്നാല്‍ إِن كَانَ അവനാണെങ്കില്‍ مِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെട്ടവരില്‍പെട്ട(വന്‍)

56:89

  • فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ ﴾٨٩﴿
  • അപ്പോള്‍, (അവനു) ആശ്വാസവും, സന്തുഷ്ടമായ ആഹാരവും, സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗവും (ആയിരിക്കും)!
  • فَرَوْحٌ എന്നാല്‍ ആശ്വാസം, വിശ്രമം, സുഖം وَرَيْحَانٌ സന്തുഷ്ട (ആനന്ദകര)മായ ആഹാരവും وَجَنَّتُ نَعِيمٍ സുഖസൗഖ്യത്തിന്റെ (അനുഗ്രഹത്തിന്റെ) സ്വര്‍ഗ്ഗവും

മുന്‍ ആയത്തുകളില്‍ വിവരിച്ച السابقون  (മുന്‍കടന്നവര്‍) എന്ന അത്യുല്‍കൃഷ്ടവിഭാഗത്തെക്കുറിച്ചു 11-ാം വചനത്തില്‍ أُولَـٰئِكَ الْمُقَرَّبُونَ (അക്കൂട്ടര്‍ സാമീപ്യം സിദ്ധിച്ചവരാണ്:) എന്നു പറഞ്ഞുവല്ലോ. അതേ വിഭാഗത്തെക്കുറിച്ചാണ് ഇവിടെയും  الْمُقَرَّبُونَ (സാമീപ്യം – അഥവാ അല്ലാഹുവിന്റെ പ്രത്യേക സാമീപ്യം സിദ്ധിച്ചവര്‍) എന്നു പ്രശംസിക്കപ്പെട്ടിരിക്കുന്നത്.

56:90

  • وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ ﴾٩٠﴿
  • എന്നാല്‍, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,-
  • وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنْ أَصْحَابِ الْيَمِينِ വലതുഭാഗക്കാരില്‍പെട്ട (വന്‍)

56:91

  • فَسَلَـٰمٌ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ ﴾٩١﴿
  • അപ്പോള്‍, വലതുപക്ഷക്കാരെപ്പറ്റി നിനക്കു സമാധാനം (തന്നെ)!
  • فَسَلَامٌ എന്നാല്‍ സമാധാനം, ശാന്തി, സലാം لَّكَ നിനക്കു, നിനക്കുണ്ട് مِنْ أَصْحَابِ الْيَمِينِ വലതുപക്ഷക്കാരെപ്പറ്റി, വലതു ഭാഗക്കാരില്‍ പെട്ടവനാണു (നീ)

അവരെക്കുറിച്ചു ഭയപ്പെടാനൊന്നുമില്ല. അവര്‍ക്കു അല്ലാഹുവില്‍ നിന്നു വളരെ നല്ല പ്രതിഫലമായിരിക്കും ലഭിക്കുകയെന്നു നിനക്കു സമാധാനിക്കാം എന്നു സാരം. ‘നിനക്കു (لك)’ എന്ന അഭിമുഖീകരണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചും, ഓരോ മനുഷ്യനെ ഉദ്ദേശിച്ചും ആവാം. വലതുപക്ഷക്കാരനായി മരണമടയു ന്നവനെത്തന്നെ അഭിമുഖീകരിചു പറഞ്ഞതും ആകാവുന്നതാണ്. അപ്പോള്‍, ഈ വചനത്തിന്റെ സാരം ഇപ്രകാരമായിരിക്കും: നിനക്കു (മലക്കുകളില്‍ നിന്നും മറ്റും) സലാം ഉണ്ടായിരിക്കും. ഇങ്ങിനെയും വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു. والله اعلم

56:92

  • وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ ﴾٩٢﴿
  • എനി, അവന്‍ ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിലോ,-
  • وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنَ الْمُكَذِّبِينَ വ്യാജമാക്കുന്നവരില്‍പെട്ട(വന്‍) الضَّالِّينَ ദുര്‍മാര്‍ഗ്ഗികളായ, വഴിപിഴച്ച

56:93

  • فَنُزُلٌ مِّنْ حَمِيمٍ ﴾٩٣﴿
  • എന്നാല്‍, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരം!-
  • فَنُزُلٌ എന്നാല്‍ വിരുന്നു, ആതിഥ്യം مِّنْ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിനാല്‍

56:94

  • وَتَصْلِيَةُ جَحِيمٍ ﴾٩٤﴿
  • ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും!
  • وَتَصْلِيَةُ കരിക്കലും, കാച്ചലും جَحِيمٍ ജ്വലിക്കുന്ന അഗ്നിയുടെ (‘ജഹീമാ’കുന്ന നരകത്തിന്റെ)

ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദക്കാര്‍ എന്നു പറഞ്ഞതു മുമ്പു പറഞ്ഞ ഇടതുപക്ഷക്കാരാണെന്നു വ്യക്തമാണ്. ആദ്യം മൂന്നു വിഭാഗക്കാരുടെയും ഭാവിയെക്കുറിച്ചു വിശദീകരിച്ചു പറഞ്ഞശേഷം, ഈ വചനങ്ങളില്‍ അതിന്റെ ഒരു രത്നച്ചുരുക്കം ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തിയതുകൊണ്ടും മതിയാക്കുന്നില്ല. അല്ലാഹു പറയുന്നു:-

56:95

  • إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ ﴾٩٥﴿
  • നിശ്ചയമായും, ഇതു [ഇപ്പറഞ്ഞതെല്ലാം] തന്നെയാണ് ഉറപ്പായ യഥാര്‍ത്ഥം.
  • إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ തീര്‍ച്ചയായും അതു, അതുതന്നെയാണ് حَقُّ യഥാര്‍ത്ഥം സത്യമാകുന്നു الْيَقِينِ ഉറപ്പിന്റെ, ദൃഢമാകുന്ന

56:96

  • فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ﴾٩٦﴿
  • ആകയാല്‍, നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ തസ്ബീഹു [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക.
  • فَسَبِّحْ അതിനാല്‍ നീ സ്തോത്രകീര്‍ത്തനം ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍, നാമത്തെ الْعَظِيمِ മഹാനായ

ആര്‍ വിശ്വസിക്കട്ടെ, ആര്‍ വിശ്വസിക്കാതിരിക്കട്ടെ, സംഭവിക്കുവാനിരിക്കുന്ന യാഥാര്‍ത്ഥ്യം ഈ പറഞ്ഞതാണ്. തരിമ്പുപോലും സംശയത്തിനോ നീക്കതൂക്കത്തിനോ ഇടമില്ലാത്ത ഒരു യാഥാര്‍ത്ഥ്യമത്രെ അത്. അതുകൊണ്ടു അല്ലാഹുവിന്റെ നാമത്തെ വാഴ്ത്തിയും ഉയര്‍ത്തിയും മോക്ഷം നേടിക്കൊള്ളുവാന്‍ ഉപദേശിച്ചുകൊണ്ടു അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു.

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (നിന്റെ മഹാനായ രബ്ബിന്റെ നാമത്തില്‍ സ്തോത്രകീര്‍ത്തനം ചെയ്യുക.) എന്ന വചനം അവതരിച്ചപ്പോള്‍, ‘നിങ്ങള്‍ ഇതു നിങ്ങളുടെ (നമസകാരത്തിലെ) ‘റുകൂഇല്‍ ആക്കിക്കൊള്ളുവിന്‍’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തില്‍ സ്തോത്രകീര്‍ത്തനം ചെയ്യുക.) എന്ന വചനം അവതരിച്ചപ്പോള്‍, ‘നിങ്ങള്‍ ഇതു നിങ്ങളുടെ (നമസ്കാരത്തിലെ) ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും തിരുമേനി പറയുകയുണ്ടായി. (അ: ദാ: ജ.) ഇതനുസരിച്ചുകൊണ്ടാണ് മുസ്ലിംകളായ നാം നമ്മുടെ നമസ്കാരങ്ങളില്‍ ‘റുകൂഇ’ന്റെ വേളയില്‍ سبحان ربي العظيم (എന്റെ മഹാനായ റബ്ബിനു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു.) എന്നും, ‘സുജൂദി’ന്റെ വേളയില്‍ سبحان ربي الأعلي (എന്റെ അത്യുന്നതനായ റബ്ബിനു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു.) എന്നും ആവര്‍ത്തിച്ചു ചൊല്ലാറുള്ളത്.

ഹദീസിന്റെ പണ്ഡിതന്മാര്‍ പലരും നിവേദനം ചെയ്‌തതും, ഇമാം ബുഖാരീ (رحمه الله) അദ്ധേഹത്തിന്റെ പരിശുദ്ധഗ്രന്ഥത്തിലെ അവസാനത്തെ ഹദീസുമായി ഉദ്ധരിച്ചതുമായ ഒരു പ്രസിദ്ധ നബിവചനം ഇവിടെ ശ്രദ്ധേയമാകുന്നു. തിരുമേനി അരുളിച്ചെയ്തിരിക്കുന്നു: ‘നാവിനു ലഘുവായ, തുലാസ്സില്‍ ഭാരമേറിയതായ, പരമകാരുണികന്റെ അടുക്കല്‍ പ്രിയംകരമായ രണ്ടുവാക്കുകളത്രേ سبحان الله وبحمده سبحان الله العظيم (അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഞാന്‍ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു; മഹാനായ അല്ലാഹുവിനു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു.)

سبــحانــك اللــهــم ربنـا ولــك الحــمـد ولـك المـنـة والـفـضل

വെളിച്ചം റമദാൻ 2022 – റമദാൻ 14

സൂറത്തുല്‍ വാഖിഅഃ : 39-74



  • റമദാന്‍ 14 – സൂറത്തുല്‍ വാഖിഅഃ -പാര്‍ട്ട് 02 – ആയത്ത് 39 മുതല്‍ 74 വരെ
    • വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.


Podcast

വിഭാഗം – 2

56:39

  • ثُلَّةٌ مِّنَ ٱلْأَوَّلِينَ ﴾٣٩﴿
  • ആദ്യത്തേവരില്‍ നിന്നു ഒരു (വലിയ) കൂട്ടവും –
  • ثُلَّةٌ ഒരു കൂട്ടം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ നിന്നു

56:40

  • وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ ﴾٤٠﴿
  • പിന്നീടുള്ളവരില്‍ നിന്നു ഒരു (വലിയ) കൂട്ടവുമായിരിക്കും (അവര്‍).
  • وَثُلَّةٌ ഒരു കൂട്ടവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലത്തെ)വരില്‍

13ഉം 14ഉം വചനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നു ഈ രണ്ടു വചനങ്ങളുടെ ഉദ്ദേശ്യവും ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. ആദ്യമുള്ളവരെന്നും, പിന്നീടുള്ളവരെന്നും പറഞ്ഞതു പൂര്‍വ്വസമുദായ ങ്ങളെയും, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ സമുദായത്തെയും  ഉദ്ദേശിച്ചാവട്ടെ, അതല്ല, ഈ സമുദായത്തില്‍നിന്നു തന്നെയുള്ള മുന്‍ഗാമികളെയും, പിന്‍ഗാമികളെയും ഉദ്ദേശിച്ചാവട്ടെ – രണ്ടായാലും ശരി – ഈ വചനങ്ങളുടെ സാരം വ്യക്തമാണ്. മേല്‍ പ്രസ്‌താവിച്ച മൂന്നു വിഭാഗക്കാരില്‍ ഏറ്റവും മേലേക്കിട ക്കാരായ ‘സാബിഖു’കളെ (മുന്‍കടന്നവരെ) അപേക്ഷിച്ച് രണ്ടാമത്തെ വിഭാഗക്കാരായ വലതു പക്ഷക്കാര്‍ തന്നെയായിരിക്കും ഏതു സമുദായത്തിലും കൂടുതലുണ്ടായിരിക്കുക എന്നു പറയേണ്ടതില്ല. അതുകൊണ്ടാണ് ഇവിടെ ആദ്യത്തേവരില്‍ നിന്നും പിന്നീടുള്ളവരില്‍ നിന്നും ഓരോ വലിയകൂട്ടം എന്നു -ഒരേ വാക്കില്‍തന്നെ- പറഞ്ഞിരിക്കുന്നത്.  ഇമാം ബുഖാരിയും, മുസ്‌ലിമും നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസില്‍, ‘സ്വര്‍ഗ്ഗക്കാരുടെ കൂട്ടത്തില്‍, നിങ്ങള്‍ പകുതിഭാഗം തന്നെ വരുമെന്നാ ണ് എന്റെ പ്രതീക്ഷ’ എന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)
പ്രസ്താവിച്ചിരിക്കുന്നതായി കാണാം. അല്ലാഹു നമ്മെയെല്ലാം വലതുവിഭാഗക്കാരായ സല്‍ഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. മൂന്നാമത്തെ വിഭാഗക്കാരായ നിര്‍ഭാഗ്യവാന്മാരെപ്പറ്റി അല്ലാഹു പറയുന്നു:-

56:41

  • وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ ﴾٤١﴿
  • ഇടതുഭാഗക്കരാകട്ടെ, എന്താണ് ഇടതുഭാഗക്കാര്‍?! [വളരെ ശോചനീയം തന്നെ.]
  • وَأَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍ مَا എന്താണു أَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍

56:42

  • فِى سَمُومٍ وَحَمِيمٍ ﴾٤٢﴿
  • (രോമക്കുത്തുകളില്‍കൂടി തുളച്ചുകയറുന്ന) ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും,-
  • فِي سَمُومٍ ഉഷ്ണക്കാറ്റില്‍, വിഷക്കാറ്റില്‍, രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന കാറ്റില്‍ وَحَمِيمٍ ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും

56:43

  • وَظِلٍّ مِّن يَحْمُومٍ ﴾٤٣﴿
  • ഇരുണ്ട (കഠിനമായ) പുകയാകുന്ന തണലിലും,-
  • وَظِلٍّ തണലിലും مِّن يَحْمُومٍ ഇരുണ്ട പുകയാലുള്ള

56:44

  • لَّا بَارِدٍ وَلَا كَرِيمٍ ﴾٤٤﴿
  • (അതെ) തണുപ്പുള്ളതും മാന്യമായതുമല്ലാത്ത (തണലിലും ആയിരിക്കും അവര്‍.)
  • لَّا بَارِدٍ തണുത്തതല്ലാത്ത وَلَا كَرِيمٍ മാന്യമായതുമല്ലാത്ത

ഇവര്‍ക്കും തണല്‍ ലഭിക്കുന്നു. പക്ഷേ, നരകാഗ്നിയുടെ കടുത്ത കരിമ്പുകയുടെ ഇരുണ്ട തണലായിരിക്കും അത്. അതു മൂലം തണുപ്പോ ആശ്വാസമോ അല്ല, മറിച്ച് കൂടുതല്‍ യാതനയും നിന്ദ്യതയുമായിരിക്കും ഉണ്ടാകുക.

56:45

  • إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ ﴾٤٥﴿
  • (കാരണം) നിശ്ചയമായും, അവര്‍ അതിനുമുമ്പ് [ഇഹത്തില്‍] സുഖലോലുപന്‍മാരായിരുന്നു.
  • إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُتْرَفِينَ ആഡംബരം നല്‍കപ്പെട്ടവര്‍, സുഖലോലുപന്മാര്‍

56:46

  • وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ ﴾٤٦﴿
  • വമ്പിച്ച തെറ്റുകുറ്റത്തില്‍ അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തിരുന്നു.
  • وَكَانُوا അവരായിരുന്നുതാനും يُصِرُّونَ ശഠിച്ചുനില്‍ക്കും, നിരതരാകും عَلَى الْحِنثِ തെറ്റില്‍, കുറ്റത്തിന്‍മേല്‍ الْعَظِيمِ വമ്പിച്ച

56:47

  • وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ ﴾٤٧﴿
  • അവര്‍ പറയുകയും ചെയ്‌തിരുന്നു: ‘ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുകളും ആയിത്തീരുകയും ചെയ്തിട്ടാണോ (പിന്നെയും) ഞങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു.’?!
  • وَكَانُوا يَقُولُونَ അവര്‍ പറയുകയും ചെയ്‌തിരുന്നു أَئِذَا مِتْنَا ഞങ്ങള്‍ മരിച്ചാലോ وَكُنَّا تُرَابًا ഞങ്ങള്‍ മണ്ണാകുകയും وَعِظَامًا എല്ലു(അസ്ഥി)കളും أَإِنَّا ഞങ്ങളോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെട്ടവരാകുന്നു

56:48

  • أَوَءَابَآؤُنَا ٱلْأَوَّلُونَ ﴾٤٨﴿
  • ‘(മാത്രമല്ല) ഞങ്ങളുടെ പൂര്‍വ്വന്മാരായ പിതാക്കളുമോ?! [അവരും എഴുന്നേല്‍പി ക്കപ്പെടുമെന്നോ?!]’
  • أَوَآبَاؤُنَا ഞങ്ങളുടെ പിതാക്കളുമോ الْأَوَّلُونَ ആദ്യത്തേവരായ, പൂര്‍വ്വന്മാരായ

56:49

  • قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ ﴾٤٩﴿
  • (നബിയേ) പറയുക: ‘നിശ്ചയമായും, പൂര്‍വ്വീകന്മാരും, പിന്നീടുള്ളവരും (എല്ലാം)-
  • قُلْ പറയുക إِنَّ الْأَوَّلِينَ നിശ്ചയമായും ആദ്യമുള്ളവര്‍ وَالْآخِرِينَ പിന്നീടു (ഒടുവിലുള്ളവരും)

56:50

  • لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍ مَّعْلُومٍ ﴾٥٠﴿
  • ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെ; അറിയപ്പെട്ട ഒരു ദിവസമാകുന്ന നിശ്ചിത സമയത്തേക്ക്.
  • لَمَجْمُوعُونَ ഒരുമിച്ചു കൂട്ടപ്പെടുന്നവര്‍ തന്നെ إِلَىٰ مِيقَاتِ നിശ്ചിത സമയത്തേക്കു يَوْمٍ مَّعْلُومٍ അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസമാകുന്ന

56:51

  • ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ ﴾٥١﴿
  • ‘(അതുമല്ല) പിന്നീടു നിശ്ചയമായും നിങ്ങള്‍ – ഹേ, വ്യാജവാദികളായ ദുര്‍മ്മാര്‍ഗ്ഗികളേ’-
  • ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ أَيُّهَا الضَّالُّونَ ഹേ ദുര്‍മ്മാര്‍ഗ്ഗികളെ, വഴിപിഴച്ചവരേ الْمُكَذِّبُونَ വ്യാജമാക്കുന്നവരായ

56:52

  • لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ ﴾٥٢﴿
  • ‘സഖ്-ഖുമാ’കുന്ന ഒരു (തരം) വൃക്ഷത്തില്‍ നിന്നു തിന്നുന്നവരാകുന്നു;
  • لَآكِلُونَ തിന്നുന്നവര്‍ തന്നെ مِن شَجَرٍ ഒരു (തരം) വൃക്ഷത്തില്‍ നിന്നു مِّن زَقُّومٍ ‘സഖ്-ഖുമാകുന്ന’

56:53

  • فَمَالِـُٔونَ مِنْهَا ٱلْبُطُونَ ﴾٥٣﴿
  • ‘എന്നിട്ട് അതുകൊണ്ടു വയറുനിറക്കുന്നവരായിരിക്കും’.
  • فَمَالِئُونَ مِنْهَا എന്നിട്ടു അതിനാല്‍ (അതില്‍നിന്നു) നിറക്കുന്നവരാണ് الْبُطُونَ വയറുകള്‍

56:54

  • فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ ﴾٥٤﴿
  • ‘എന്നിട്ട് അതിനുമീതെ ചുട്ടുതിളക്കുന്ന വെള്ളത്തില്‍നിന്നു കുടിക്കുന്നവരായിരിക്കും’.
  • فَشَارِبُونَ എന്നിട്ടു കുടിക്കുന്നവരാണ്‌ عَلَيْهِ അതിനുമേലെ مِنَ الْحَمِيمِ ഹമീമി (ചുട്ടവെള്ളത്തി)ല്‍ നിന്നു

56:55

  • فَشَـٰرِبُونَ شُرْبَ ٱلْهِيمِ ﴾٥٥﴿
  • ‘അപ്പോള്‍, (നിങ്ങള്‍) ദാഹരോഗം പിടിപെട്ട ഒട്ടകം കുടിക്കുന്ന പ്രകാരം കുടിക്കുന്ന വരായിരിക്കും’.
  • فَشَارِبُونَ എന്നിട്ടു (അപ്പോള്‍) കുടിക്കുന്നവരാണ്‌ شُرْبَ الْهِيمِ ദാഹം (രോഗം) പിടിപെട്ട ഒട്ടകത്തിന്റെ കുടി (പോലെ)

56:56

  • هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ ﴾٥٦﴿
  • ഇതാണ് പ്രതിഫല നടപടിയുടെ ദിവസം അവരുടെ [ഇടതുപക്ഷക്കാരുടെ] സല്‍ക്കാരം!
  • هَـٰذَا نُزُلُهُمْ ഇതു അവരുടെ സല്‍ക്കാരം (ആതിഥ്യം) ആകുന്നു يَوْمَ الدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസം

‘സഖ്-ഖൂമി’നെയും, ‘ഹമീമി’നെയും കുറിച്ച് സൂ: സ്വാഫ്-ഫാത്ത്: 62, 68ലും, ദുഖാന്‍, 43-49ലും പ്രസ്താവിച്ചിരിക്കുന്നതു ഓര്‍മ്മിക്കുക. അടക്കവയ്യാത്ത വിശപ്പുകൊണ്ടു അവര്‍ ഗതിമുട്ടും. അപ്പോള്‍, ‘സഖ്-ഖൂമി’ല്‍ നിന്നും അവര്‍ വയര്‍ നിറക്കുവാന്‍ നിര്‍ബന്ധിതരാകും. അതോടെ അസഹനീയമായ ദാഹവും പിടിപെടുന്നു. ദാഹം നിമിത്തം അത്യാര്‍ത്തിയോടെ ‘ഹമീം’ കുടിക്കേണ്ടതായി നേരിടും. ആ ഭക്ഷണമാകട്ടെ, ആ പാനീയമാകട്ടെ, ഓരോന്നും തന്നെ അങ്ങേ അറ്റം കഠിനമായ ശിക്ഷാവകുപ്പുകളില്‍പെട്ടതാണുതാനും. ഇടതുപക്ഷക്കാരുടെ പ്രധാന കുറ്റം അവര്‍ മരണാനന്തരജീവിത ത്തെയും, അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളെയും നിഷേധിക്കുന്നതാണല്ലോ. അടുത്ത വചനങ്ങളില്‍ മരണാനന്തരജീവിതത്തിന്റെ സാധ്യതയും, അതിനുള്ള പല ദൃഷ്ടാന്തങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

56:57

  • نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ ﴾٥٧﴿
  • നാമത്രെ, നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ (ശരിവെച്ചു) സത്യമാക്കുന്നില്ല?!
  • نَحْنُ നാം, നാമത്രെ خَلَقْنَاكُمْ നിങ്ങളെ സൃഷ്ടിച്ചു فَلَوْلَا അപ്പോള്‍ എന്തുകൊണ്ടു ആയിക്കൂടാ تُصَدِّقُونَ നിങ്ങള്‍ സത്യമാക്കും

നിങ്ങളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയത്‌ നാമായിരിക്കെ, രണ്ടാമതും നിങ്ങളെ നമുക്കു ജീവിപ്പിക്കുവാന്‍ പ്രയാസമില്ല എന്നു എന്തുകൊണ്ടു നിങ്ങള്‍ക്കു വിശ്വസിച്ചുകൂടാ?! എന്നു സാരം.

56:58

  • أَفَرَءَيْتُم مَّا تُمْنُونَ ﴾٥٨﴿
  • എന്നാല്‍, നിങ്ങള്‍ കണ്ടുവോ, (ഗര്‍ഭാശയങ്ങളില്‍) നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നത്?!-
  • أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (ആലോചിക്കുക) مَّا تُمْنُونَ നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നതു

56:59

  • ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ ﴾٥٩﴿
  • നിങ്ങളോ അതിനെ (രൂപം നല്‍കി) സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല, നാമാണോ സൃഷ്ടിച്ചുണ്ടാക്കുന്നവര്‍?!
  • أَأَنتُمْ നിങ്ങളോ تَخْلُقُونَهُ അതിനെ സൃഷ്ടിക്കുന്നതു أَمْ نَحْنُ അതല്ല നാമോ الْخَالِقُونَ സൃഷ്ടിക്കുന്നവര്‍

56:60

  • نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ﴾٦٠﴿
  • നാം തന്നെ, നിങ്ങള്‍ക്കിടയില്‍ മരണത്തെ നിര്‍ണ്ണയം ചെയ്‌തിരിക്കുന്നു. നാം മുന്‍കട ക്കപ്പെടുന്ന [ആരെങ്കിലും നമ്മുടെ മുമ്പില്‍ കടന്നു പരാജയപ്പെട്ടുപോകുന്ന]വരല്ല താനും;
  • نَحْنُ قَدَّرْنَا നാം കണക്കാക്കി, നിശ്ചയിച്ചു, നിര്‍ണ്ണയം ചെയ്തു بَيْنَكُمُ നിങ്ങള്‍ക്കിടയില്‍ الْمَوْتَ മരണം وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെട്ടവര്‍ (പരാജയപ്പെടുന്നവര്‍)

56:61

  • عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ ﴾٦١﴿
  • നിങ്ങളെപ്പോലുള്ളവരെ നാം പകരം കൊണ്ടുവരുകയും, നിങ്ങള്‍ക്കു അറിയാവതല്ലാത്ത വിധത്തിലൂടെ നിങ്ങളെ (വളര്‍ത്തി) ഉണ്ടാക്കുകയും ചെയ്യുന്നതില്‍.
  • عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുന്നതില്‍ أَمْثَالَكُمْ നിങ്ങളെപ്പോലുള്ളവരെ وَنُنشِئَكُمْ നിങ്ങളെ ഉണ്ടാക്കുക (വളര്‍ത്തിയുണ്ടാക്കുക)യും فِي مَا لَا تَعْلَمُونَ നിങ്ങള്‍ക്കു അറിയാത്തതായ വിധത്തില്‍

56:62

  • وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ ﴾٦٢﴿
  • ഒന്നാമത്തെ (പടച്ച്) ഉണ്ടാക്കലിനെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ.
    എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടു ആലോചിച്ചുനോക്കുന്നില്ല?!
  • وَلَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ, അറിഞ്ഞിട്ടുണ്ട് النَّشْأَةَ الْأُولَىٰ ഒന്നാമത്തെ ഉണ്ടാക്കല്‍ (സൃഷ്ടിയെ, നിര്‍മ്മിക്കലിനെ) فَلَوْلَا എന്നിട്ടു (അപ്പോള്‍) എന്തുകൊണ്ട് ഇല്ല, ആയിക്കൂടാ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും

സാരം: ഗര്‍ഭാശയങ്ങളില്‍ മനുഷ്യബീജമാകുന്ന ശുക്ലം സ്രവിപ്പിക്കുന്നതു മനുഷ്യന്‍തന്നെ. എന്നാല്‍, ആ ഇന്ദ്രിയം ഉണ്ടാക്കുന്നതും, അതിനെ ഒരു മനുഷ്യസൃഷ്ടിയാക്കി രൂപം നല്‍കുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല. മനുഷ്യര്‍ക്കു പൊതുവിലും, ഓരോരുത്തനു പ്രത്യേകവും മരണം നിശ്ചയിച്ചതും, അതു ഇന്നിന്ന സമയത്തും ഇന്നിന്ന പ്രകാരത്തിലുമായിരിക്കുമെന്നു കണക്കാക്കിയതും അല്ലാഹു തന്നെ. ഇതിലൊന്നും മനുഷ്യനു യാതൊരു പങ്കുമില്ല. നിലവിലുള്ള ആളുകള്‍ക്കു പകരം അവരുടെ സ്ഥാനത്തു അവരെപ്പോലെ മറ്റൊരു കൂട്ടരെ ഈ ലോകത്തു കൊണ്ടുവന്നു താമസിപ്പിക്കുവാനും, മനുഷ്യര്‍ക്കു അറിവും പരിചയവുമില്ലാത്ത ഏതെങ്കിലുമൊരു രൂപത്തിലോ സമ്പ്രദായത്തിലോ മനുഷ്യനു അസ്ഥിത്വം നല്‍കുവാനും അല്ലാഹുവിനു കഴിയും. അങ്ങിനെ അവന്‍ ചെയ്യുന്നപക്ഷം, അവനെ കവച്ചുവെച്ചു അവനെ പരാജയപ്പെടുത്തി അതു മുടക്കുവാന്‍ യാതൊരു ശക്തിക്കും സാധ്യമല്ല തന്നെ. ഇതെല്ലാം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യങ്ങളാണല്ലോ. അപ്പോള്‍, ഒന്നാം പ്രാവശ്യം സൃഷ്ടിച്ചു രൂപം നല്‍കുകയും, അനന്തര നടപടികള്‍ നടത്തിപ്പോരുകയും ചെയ്യുന്ന അല്ലാഹുവിനു രണ്ടാമതൊരു ജീവിതം കൂടി നിങ്ങള്‍ക്കു നല്‍കുവാന്‍ എന്തുകൊണ്ടു കഴിയുകയില്ല?! നിങ്ങള്‍ക്കു ഒന്നു ആലോചിച്ചുനോക്കിക്കൂടെ?! എന്നൊക്കെയാണ് അല്ലാഹു ഈ വചനങ്ങള്‍ മുഖേന ഉണര്‍ത്തുന്നത്. വീണ്ടും ചോദിക്കുന്നു:-

56:63

  • أَفَرَءَيْتُم مَّا تَحْرُثُونَ ﴾٦٣﴿
  • എന്നാല്‍, നിങ്ങള്‍ വിളയിടുന്നതു നിങ്ങള്‍ കണ്ടുവോ?! –
  • أَفَرَأَيْتُم അപ്പോള്‍ (എന്നാല്‍, എനി) നിങ്ങള്‍ കണ്ടുവോ مَّا تَحْرُثُونَ നിങ്ങള്‍ വിളയിടുന്നതു, നിലം ഉഴുതുന്നതു, വിത്തിറക്കുന്നതു

56:64

  • ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ ﴾٦٤﴿
  • നിങ്ങളാണോ അതു (മുളപ്പിച്ചു) വിളയിക്കുന്നതു, അതല്ല, നാമാണോ വിളയിക്കുന്നവര്‍?!
  • أَأَنتُمْ നിങ്ങളാണോ تَزْرَعُونَهُ അതു വിളയിക്കുന്നതു (മുളപ്പിക്കുന്നതു), ഉല്‍പാദിപ്പിക്കുന്നതു أَمْ نَحْنُ അതല്ല നാമാണോ الزَّارِعُونَ വിളയിപ്പിക്കുന്നവര്‍

56:65

  • لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًا فَظَلْتُمْ تَفَكَّهُونَ ﴾٦٥﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം (ഉണക്കല്‍) തുരുമ്പാക്കുക തന്നെ ചെയ്യുമായിരുന്നു; അങ്ങനെ, നിങ്ങള്‍ (ദുഃഖപ്പെട്ടു) ആശ്ചര്യം പറഞ്ഞേക്കുകയും ചെയ്യുമായിരുന്നു.
  • لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَاهُ അതിനെ നാം ആക്കുകതന്നെ ചെയ്യും حُطَامًا തുരുമ്പു, നുറുങ്ങു (ഉണക്കല്‍) فَظَلْتُمْ അപ്പോള്‍ നിങ്ങള്‍ ആയേക്കും تَفَكَّهُونَ നിങ്ങള്‍ ആശ്ചര്യം പറയുക, രസം പറയുക, ദുഃഖപ്പെടുക

56:66

  • إِنَّا لَمُغْرَمُونَ ﴾٦٦﴿
  • ‘നിശ്ചയമായും നാം, (വിള നഷ്ടപ്പെട്ട്‌) കടബാധിതരാണ്’!-
  • إِنَّا لَمُغْرَمُونَ നിശ്ചയമായും നാം കടം (നഷ്ടം, ഭാരം) ബാധിച്ചവര്‍ തന്നെ

56:67

  • بَلْ نَحْنُ مَحْرُومُونَ ﴾٦٧﴿
  • ‘എന്നല്ല, നാം (ആഹാരമാര്‍ഗ്ഗം) തടയപ്പെട്ടവരാകുന്നു!!’ എന്ന്.
  • بَلْ نَحْنُ എന്നല്ല, എങ്കിലും നാം مَحْرُومُونَ തടയപ്പെട്ട (മുടക്കപ്പെട്ട) വരാകുന്നു

മനുഷ്യന്‍ നിലം ഉഴുതു വിത്തിറക്കുന്നു. എന്നാല്‍, അതു മുളപ്പിക്കലും ഉല്‍പാദിപ്പിക്കലും അവന്റെ പണിയല്ല. അല്ലാഹുവിന്റെതു മാത്രമാകുന്നു. അതു നശിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെങ്കില്‍ മനുഷ്യന്‍ എന്തു ചെയ്താലും അതു നശിക്കുക തന്നെ ചെയ്യും. അപ്പോള്‍, കയ്യും കെട്ടി നിന്നു: ‘അയ്യോ! കഷ്‌ടം! എല്ലാം നഷ്ടപ്പെട്ടുവല്ലോ! ആഹാരത്തിനു ഗതിയില്ലാതായല്ലോ!’ എന്നൊക്കെ കൈ മലര്‍ത്തുവാനല്ലാതെ മനുഷ്യനു സാധ്യമല്ല. മരണപ്പെട്ടു നിര്‍ജ്ജീവമായവരെ വീണ്ടും ജീവിക്കുവാന്‍ അല്ലാഹുവിനു ഒട്ടും പ്രയാസമില്ല എന്നുള്ളതിനു ഇതും ഒരു തെളിവാണല്ലോ-ചിന്തിച്ചു നോക്കുന്നവര്‍ക്ക്.

لا يَقُولَنَّ أَحَدُكُمْ : زَرَعْتُ ، وَلَكِنْ لِيَقُلْ : حَرَثْتُ (‘ഞാന്‍ വിളയിച്ചു – അഥവാ ഉല്‍പാദിപ്പിച്ചു – എന്നു നിങ്ങള്‍ ഒരാളും പറയരുത്. പക്ഷേ, ‘ഞാന്‍ വിളയിട്ടു’ എന്നു പറഞ്ഞു കൊള്ളട്ടെ.) എന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)) പറഞ്ഞ തായി അബൂ ഹുറൈറഃ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായും, തുടര്‍ന്നുകൊണ്ടു അദ്ദേഹം 63, 64 എന്നീ ആയത്തു കള്‍ ഓര്‍മ്മിപ്പിച്ചതായും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (رواه البزار و البيهقى وابن جرير وغيرهم – رح) സംസാരത്തില്‍ ഇത്തരം മര്യാദകളും പ്രയോഗ വ്യത്യാസങ്ങളും സൂക്ഷിക്കുന്നതു സത്യവിശ്വാസികളുടെ കടമയാണെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ‘കാറ്റിനെ ശപിക്കരുത്, അതു ആജ്ഞക്ക് വിധേയമാണ്’ എന്നും, ‘ഇന്നിന്ന നക്ഷത്രം -അഥവാ രാശി- നിമിത്തം മഴപെയ്തുവെന്നു പറയുവാന്‍ പാടില്ല’ എന്നും മറ്റും നബിവചനങ്ങളില്‍ വന്നിട്ടുള്ളതും സ്മരണീയമാകുന്നു. അല്ലാഹു വീണ്ടും തുടര്‍ന്നു ചോദിക്കുന്നു:-

56:68

  • أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ ﴾٦٨﴿
  • എനി, നിങ്ങള്‍ കുടിക്കാറുള്ള വെള്ളം നിങ്ങൾ കണ്ടുവോ?! (ചിന്തിച്ചു നോക്കുക:)-
  • أَفَرَأَيْتُمُ എനി നിങ്ങൾ കണ്ടുവോ الْمَاءَ വെള്ളം الَّذِي تَشْرَبُونَ നിങ്ങള്‍ കുടിക്കുന്ന

56:69

  • ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ ﴾٦٩﴿
  • നിങ്ങളാണോ അതു മേഘത്തില്‍നിന്നു ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവര്‍?!
  • أَأَنتُمْ أَنزَلْتُمُوهُ നിങ്ങളോ അതു ഇറക്കിയതു مِنَ الْمُزْنِ മേഘത്തില്‍ നിന്നു أَمْ نَحْنُ അതല്ല നാമോ الْمُنزِلُونَ ഇറക്കുന്നവര്‍

56:70

  • لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًا فَلَوْلَا تَشْكُرُونَ ﴾٧٠﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അതിനെ നാം കയ്പു(ള്ള ഉപ്പു) ജലമാക്കുമായിരുന്നു. എന്നിരിക്കെ, നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?!
  • لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ جَعَلْنَاهُ നാമതിനെ ആക്കും أُجَاجًا ഉപ്പായത്, കയ്പുജലം فَلَوْلَا എന്നിരിക്കെ എന്തുകൊണ്ടായിക്കൂടാ تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കും

56:71

  • أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ ﴾٧١﴿
  • എനി, നിങ്ങള്‍ (ഉരസി) കത്തിച്ചുണ്ടാക്കുന്ന തീ നിങ്ങള്‍ കണ്ടുവോ?!–
  • أَفَرَأَيْتُمُ النَّارَ എനി നിങ്ങള്‍ തീ കണ്ടുവോ الَّتِي تُورُونَ നിങ്ങള്‍ കത്തിച്ചു (ഉരസി) ഉണ്ടാക്കുന്ന

56:72

  • ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ ﴾٧٢﴿
  • നിങ്ങളാണോ അതിന്റെ മരം (പടച്ച്) ഉണ്ടാക്കിയതു, അതല്ല, നാമാണോ ഉണ്ടാക്കിയവര്‍?!
  • أَأَنتُمْ أَنشَأْتُمْ നിങ്ങളോ ഉണ്ടാക്കിയതു شَجَرَتَهَا അതിന്റെ മരം أَمْ نَحْنُ الْمُنشِئُونَ അതോ നാമോ ഉണ്ടാക്കിയവര്‍

56:73

  • نَحْنُ جَعَلْنَـٰهَا تَذْكِرَةً وَمَتَـٰعًا لِّلْمُقْوِينَ ﴾٧٣﴿
  • അതിനെ നാം, ഒരു സ്മരണയും (വിജനപ്രദേശ) സഞ്ചാരികള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു.
  • نَحْنُ جَعَلْنَاهَا അതിനെ നാം ആക്കിയിരിക്കുന്നു تَذْكِرَةً ഒരു സ്മരണ, ചിന്താവിഷയം, ഉപദേശം وَمَتَاعًا ഒരു ഉപകരണവും, വിഭവവും لِّلْمُقْوِينَ (വിജനപ്രദേശത്തിൽ – കാട്ടില്‍ – കൂടി) സഞ്ചരിക്കുന്നവര്‍ക്കു

56:74

  • فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ ﴾٧٤﴿
  • ആകയാല്‍, നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ നീ ‘തസ്ബീഹു’ [(പ്രകീര്‍ത്തനം)] ചെയ്തുകൊള്ളുക!
  • فَسَبِّحْ ആകയാല്‍ തസ്ബീഹു ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ الْعَظِيمِ മഹാനായ

മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തു നിന്നു ഇറക്കിയതിലും, മറ്റൊരു അത്യാവശ്യ വസ്തുവായ തീയിനെ ചില മരങ്ങളില്‍ നിന്നു ഉത്പാദിപ്പിച്ചതിലും, മനുഷ്യനു യാതൊരു പങ്കും ഇല്ലല്ലോ. ഇവയില്‍ അടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും ഈ വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ഉറ്റാലോചിക്കുന്നവര്‍ക്ക് ഇതിലും തന്നെ ദൃഷ്ടാന്തങ്ങളുണ്ട്. തീയുണ്ടാക്കുവാന്‍ തീപ്പെട്ടി മുതലായ പരിഷ്കൃത മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പ് ചില പ്രത്യേക മരത്തുണ്ടുകളെയായിരുന്നു മനുഷ്യന്‍ ആശ്രയിച്ചിരുന്നത്. ഇതിനെപ്പറ്റി സൂ: യാസീന്‍ 80-ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിട്ടുണ്ട്. ആകയാല്‍ ഇവിടെ അതാവര്‍ത്തിക്കേണ്ടതില്ല. ഈ പരിഷ്കൃതയുഗത്തിലും തന്നെ, തീ ഉപയോഗപ്പെടുത്തുവാന്‍ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ മരത്തിന്റെ ആവശ്യകത ഇല്ലാതില്ല. വിജനപ്രദേശങ്ങളിലും, കാടുകളില്‍ കൂടിയും യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണപദാർത്ഥങ്ങൾ നിര്‍മ്മിക്കുവാനും, തീകായുവാനും തീകൂട്ടണമെങ്കില്‍ തീമരത്തിന്റെ സഹായം അനിവാര്യമായി വരുന്നു. അതുകൊണ്ടാണ് അതിനെ ഒരു സ്മരണയാക്കി എന്നു പൊതുവില്‍ പറഞ്ഞശേഷം സഞ്ചാരികളായ ആളുകള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു എന്നു പ്രത്യകം എടുത്തു പറഞ്ഞത്. തീകൂട്ടുവാന്‍ ഇന്നു നിലവിലുള്ള പുതിയ ഉപകരണങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്തു തീയുണ്ടാക്കുവാന്‍ അത്തരം മരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലുള്ള അവസ്ഥ എന്തായി രിക്കുമെന്നു ഓര്‍ത്തു നോക്കുക! തീയിനെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍, അതൊരു സ്മരണ – അഥവാ – ചിന്താവിഷയം – ആണെന്നു അല്ലാഹു പറഞ്ഞുവല്ലോ. സാധാരണ തീയിനെക്കള്‍ എത്രയോ ഇരട്ടി ഉഷ്ണമേറിയ നരകത്തിലെ തീയിനെക്കുറിച്ച് ഓർമ്മിക്കുവാനുള്ള ഒരു സൂചന ആ വാക്കിൽ അടങ്ങിയിരിക്കുന്നതായി ചില മഹാന്‍മാർ ചൂണ്ടിക്കാട്ടുന്നു.

57-62 വചനങ്ങളില്‍ മനുഷ്യന്റെ ജനനമരണങ്ങളെയും, 63-67ല്‍ അവരുടെ വിശപ്പിനുള്ള ഭക്ഷണത്തെയും, 68-70 ല്‍ അവരുടെ ദാഹത്തിനുള്ള വെള്ളത്തെയും, 71-73 ല്‍ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ തീയിനെയും സംബന്ധിചു പലതും അനുസ്മരിപ്പിച്ചു കൊണ്ടു അതെല്ലാം ചെയ്തുകൊടുത്ത് അനുഗ്രഹിക്കുന്ന മഹാരക്ഷിതാവായ അല്ലാഹുവിനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തി അവന്റെ നാമത്തെ വാഴ്ത്തേണ്ടതുണ്ടെന്ന കല്‍പന – അഥവാ സ്വാഭാവികമായും മനുഷ്യന്റെമേലുള്ള ആ കടമ – എത്ര മഹത്തരം?! പ്രാഥമിക ബുദ്ധികൊണ്ടുമാത്രം ആലോചിച്ചു കാണാവുന്ന ഈ യാഥാർത്ഥ്യങ്ങളെ നിരത്തിക്കാട്ടിയശേഷം അല്ലാഹു തുടര്‍ന്നു പറയുന്നു:-

വെളിച്ചം റമദാൻ 2022 – റമദാൻ 13

സൂറത്തുല്‍ വാഖിഅഃ : 01-38



  • റമദാന്‍ 13 – സൂറത്തുല്‍ വാഖിഅഃ -പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 38 വരെ
    • വിശദീകരണം : ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.


Podcast

വാഖിഅഃ (സംഭവം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 96 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം – 1

56:1

  • إِذَا وَقَعَتِ ٱلْوَاقِعَةُ ﴾١﴿
  • (ആ) സംഭവം സംഭവിച്ചാല്‍…! [ഹാ, അതിഭയങ്കരം തന്നെ!]
  • إِذَا وَقَعَتِ സംഭവിച്ചാല്‍, ഉണ്ടായാല്‍ الْوَاقِعَةُ (ആ) സംഭവം

56:2

  • لَيْسَ لِوَقْعَتِهَا كَاذِبَةٌ ﴾٢﴿
  • അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നും തന്നെ ഇല്ല.
  • لَيْسَ ഇല്ല لِوَقْعَتِهَا അതിന്റെ സംഭവ്യതയെ, സംഭവിക്കുന്ന സമയത്തു كَاذِبَةٌ കളവാക്കുന്ന (നിഷേധിക്കുന്ന) ഒന്നും

56:3

  • خَافِضَةٌ رَّافِعَةٌ ﴾٣﴿
  • (അതുതരം) താഴ്ത്തുന്നതാണ്, ഉയര്‍ത്തുന്നതുമാണ്.
  • خَافِضَةٌ താഴ്ത്തുന്നതാണ് رَّافِعَةٌ ഉയര്‍ത്തുന്നതാണ്

56:4

  • إِذَا رُجَّتِ ٱلْأَرْضُ رَجًّا ﴾٤﴿
  • ഭൂമി ഒരു (കഠിനമായ) വിറവിറപ്പിക്കപ്പെട്ടാല്‍, –
  • إِذَا رُجَّتِ വിറപ്പിക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി رَجًّا ഒരു വിറ

56:5

  • وَبُسَّتِ ٱلْجِبَالُ بَسًّا ﴾٥﴿
  • മലകള്‍ പൊടിച്ചു തരിപ്പണമാക്കപ്പെടുകയും.
  • وَبُسَّتِ പൊടിക്ക (നുറുക്ക)പ്പെടുകയും الْجِبَالُ മലകള്‍ بَسًّا ഒരു പൊടിക്കല്‍, നുറുക്കല്‍

56:6

  • فَكَانَتْ هَبَآءً مُّنۢبَثًّا ﴾٦﴿
  • അങ്ങനെ, അതു ചിതറിയ ധൂളിയായിത്തീരുകയും.
  • فَكَانَتْ എന്നിട്ടു അതു ആയിത്തീര്‍ന്നു هَبَاءً ധൂളി مُّنبَثًّا ചിതറിയ, നിരന്ന

56:7

  • وَكُنتُمْ أَزْوَٰجًا ثَلَـٰثَةً ﴾٧﴿
  • നിങ്ങള്‍ മൂന്നു (തരത്തിലുള്ള) ഭാഗങ്ങളായിത്തീരുകയും (ചെയ്‌താല്‍)…!
  • وَكُنتُمْ നിങ്ങളായിത്തീരുകയും أَزْوَاجًا ഇണകള്‍ (തരക്കാര്‍, വിഭാഗക്കാര്‍) ثَلَاثَةً മൂന്നു

ലോകാവസാനസമയമാകുന്ന ഖിയാമത്തിനെക്കുറിച്ചാണ് ‘സംഭവം’ (الْوَاقِعَةُ) എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേര്‍ വന്നത്. ‘ആസന്നസംഭവം’ (الازفة), ‘ഭയങ്കര സംഭവം’ (القارعة) എന്നിങ്ങിനെയുള്ള അതിന്റെ മറ്റു പേരുകളെപ്പോലെത്തന്നെ, ഇതും അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക അവിശ്വാസികളുടെ പതിവാണ്. എന്നാല്‍, ഈ മഹാസംഭവം സംഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുവാനോ വ്യജമാക്കുവാനോ, തടയുവാനോ ആര്‍ക്കും സാധ്യമല്ല. അതിന്റെ മുമ്പില്‍ ഭയവിഹ്വലരായി മുട്ടുകുത്താത്ത ഒരാളും ഉണ്ടായിരിക്കയുമില്ല. ചില ആളുകളെ – അതെ, ദുര്‍ജ്ജനങ്ങളെ -അതു അങ്ങേ അറ്റം തരംതാഴ്ത്തുന്നു. ചില ആളുകളെ -അതെ, സജ്ജനങ്ങളെ- അതു അങ്ങേ അറ്റം ഉയര്‍ത്തുകയും ചെയ്യുന്നു. അന്നാണല്ലോ ഓരോരുത്തന്റെയും നന്മതിന്മകളുടെ യഥാര്‍ത്ഥഫലം അനുഭവപ്പെടുക. അന്ത്യനാളില്‍ ഇന്നത്തെ ലോകഘടനഎല്ലാം മാറി മറ്റൊരു ഘടന നിലവില്‍ വരുന്നു. അന്നത്തെ സംഭവവികാസങ്ങളെപ്പറ്റി ഖുര്‍ആന്‍ പലപ്പോഴും പ്രസ്ഥാവിക്കാറുള്ളതാണ്. താഴെ സൂറത്തുകളില്‍ ഇതു കൂടുതല്‍ കാണാവുന്നതുമാണ്. അവയില്‍ ചിലതത്രെ 4-6 വചനങ്ങളില്‍ കാണുന്നത്.

ഖിയാമത്തുനാളില്‍ ജനങ്ങള്‍ മൂന്നുതരക്കാരായി തരം തിരിയുമെന്നും, ആ തരങ്ങള്‍ ഏതൊക്കെയാണെന്നും, ഓരോ തരക്കാരുടെയും സ്ഥിതിഗതികള്‍ എങ്ങിനെയായിരിക്കുമെന്നും ഈ സൂറത്തില്‍ അല്ലാഹു വിവരിച്ചു പറഞ്ഞിരിക്കുന്നു. 7-ാം വചനത്തില്‍ ‘നിങ്ങള്‍ മൂന്നു തരക്കാരായിത്തീരും’ എന്നു പറഞ്ഞശേഷം 8-10 വചനങ്ങളില്‍ മൂന്നു തരക്കാരെക്കുറിച്ചും ഒരു സാമാന്യവിവരണം നല്‍കുന്നു. പിന്നീട് ഏറ്റവും ഉയര്‍ന്ന തരക്കാരായ അതിഭാഗ്യവാന്‍മാരെപ്പറ്റി 11-26 ലും, രണ്ടാമത്തെ തരക്കാരായ ഭാഗ്യവാന്‍മാരെപ്പറ്റി 27-40 ലും, മൂന്നാമത്തെ തരക്കാരായ ദുര്‍ഭാഗ്യവാന്‍മാരെപ്പറ്റി 41-56 ലും, വിശദീകരിച്ചിരിക്കുന്നു: അനന്തരം പല ദൃഷ്ടാന്തങ്ങളെയും, അനുഗ്രഹങ്ങളെയും സംബന്ധിച്ചു പ്രസ്താവിച്ച ശേഷം, സൂറത്തിന്റെ അവസാനത്തില്‍ -88 മുതല്‍ 94 വരെ വചനങ്ങളിലായി- ആ മൂന്നു തരക്കാരെപ്പറ്റി വീണ്ടും ചുരുങ്ങിയ ഒരു വിവരണം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:-

56:8

  • فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ ﴾٨﴿
  • എന്നുവെച്ചാല്‍, (സൗഭാഗ്യത്തിന്റെ) വലതുപക്ഷക്കാര്‍; എന്താണ് (ഈ) വലതു പക്ഷക്കാര്‍…?! [ആശ്ചര്യം തന്നെ]
  • فَأَصْحَابُ എന്നാല്‍ (എന്നുവെച്ചാല്‍) ആള്‍ക്കാര്‍, കൂട്ടുകാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ, വലതിന്റെ, സൗഭാഗ്യത്തിന്റെ, ശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്‍ക്കാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ….

56:9

  • وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ ﴾٩﴿
  • (ദൗര്‍ഭാഗ്യത്തിന്റെ) ഇടതുപക്ഷക്കാരും; എന്താണ് (ഈ) ഇടതുപക്ഷക്കാര്‍…?! [അതും ആശ്ചര്യം തന്നെ]
  • وَأَصْحَابُ ആള്ക്കാരും ٱلْمَشْـَٔمَةِ ഇടതുപക്ഷത്തിന്റെ, ഇടതിന്റെ, ദൗര്ഭാഗ്യത്തിന്റെ, അശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്ക്കാര് ٱلْمَشْـَٔمَةِ ഇടതുപക്ഷത്തിന്റെ

56:10

  • وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ ﴾١٠﴿
  • മുന്‍കടന്നവര്‍ മുന്‍കടന്നവര്‍ തന്നെ!
  • وَالسَّابِقُونَ മുന്‍കടന്നവര്‍, മുമ്പന്മാര്‍, മുന്നോട്ടു വന്നവര്‍ السَّابِقُونَ മുന്‍കടന്നവര്‍ (മുമ്പന്മാര്‍) തന്നെ

‘ശുഭം, ഭാഗ്യം, അഭിവൃദ്ധി, ആശീര്‍വ്വാദം, വലത്തുഭാഗം’ എന്നൊക്കെയുള്ള അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന يمن (യുംന്) എന്ന ധാതുവില്‍നിന്നുള്ളതും, ഏറെക്കുറെ ആ അര്‍ത്ഥങ്ങളെല്ലാം പരിഗണിക്കപ്പെട്ടിട്ടുള്ളതുമായ വാക്കാണ്‌ ميمنة (മൈമനത്ത്). ഇതിന്റെ നേരെ വിപരീതമാണ് شؤم (ശുഅ്മ്) ഉം مشئمة (മശ്അമത്തു)ഉം. അപ്പോള്‍ വലതുപക്ഷക്കാര്‍ എന്നു നല്ല വിഭാഗക്കാരെയും ഇടതുപക്ഷക്കാര്‍ എന്നു ചീത്തവിഭാഗക്കാരെയും കുറിക്കുന്നുവെന്നു മനസ്സിലാക്കാം. (*)


(*) മാന്യവും നല്ലതുമായ കാര്യങ്ങളില്‍ വലതുഭാഗവും, അല്ലാത്തവയില്‍ ഇടതുഭാഗവും മുന്തിക്കണമെന്നുള്ള ഇസ്‌ലാമിക മര്യാദയില്‍ അടങ്ങിയ രഹസ്യം ഏറെക്കുറെ ഇതില്‍ നിന്നു ഊഹിക്കാം. ഇംഗ്ലീഷിലെ Right, Left എന്നീ വാക്കുകള്‍ ഏതാണ്ട് ഈ അര്‍ത്ഥങ്ങളുള്ളതായി കാണാം. മലയാളത്തിലെ ഇടതിലും വലതിലും തന്നെ ചിലതെല്ലാം ഇല്ലാതില്ല. പക്ഷേ, ഇന്നത്തെ ‘പുരോഗമന’ ലഹരിയില്‍ പലര്‍ക്കും ഇട-വല വ്യത്യാസം കാണുന്നില്ലെങ്കില്‍ അതിലത്ഭുതമില്ല.


7-ാം വചനത്തില്‍ പ്രസ്താവിച്ച ആ മൂന്നുതരക്കാര്‍ ആരാണെന്നു ഈ വചനങ്ങളില്‍ നിന്നു വ്യക്തമാകുന്നു.

(1) സൗഭാഗ്യത്തിന്റെ ആള്‍ക്കാരായ വലതുപക്ഷക്കാര്‍ (أَصْحَابُ الْمَيْمَنَةِ) സത്യവിശ്വാസവും, സല്ക്കര്‍മ്മവും വഴി അല്ലാഹുവിന്റെ പ്രീതിക്കും പാപമോചനത്തിനും പാത്രമായവര്‍ എന്നു താല്‍പര്യം.

(2) ദൗര്‍ഭാഗ്യത്തിന്റെ ആള്‍ക്കാരായ ഇടതുപക്ഷക്കാര്‍ (أَصْحَابُ ٱلْمَشْـَٔمَةِ). അവിശ്വാസവും ദുഷ്കര്‍മ്മവും മൂലം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അര്‍ഹാരായവരാണിത്. അടിമകളെ മോചിപ്പിക്കുക, അനാഥകള്‍ക്കും, സാധുക്കള്‍ക്കും ഭക്ഷണം നല്‍കുക, സത്യവിശ്വാസം സ്വീകരിക്കുക, ക്ഷമയെയും കാരുണ്യത്തെയും കുറിച്ചു പരസ്പരം ഉപദേശിക്കുക മുതലായവ അനുഷ്ഠിക്കുന്നവരെ ചൂണ്ടി ക്കൊണ്ടു ‘അവരത്രെ വലതുപക്ഷക്കാര്‍’ (اولئك هم اصحاب الميمنة) എന്നും, അല്ലാഹുവിന്റെ ആയത്തുകളില്‍ അവിശ്വസിക്കുന്നവരെ ചൂണ്ടിക്കൊണ്ട് ‘അവരത്രെ ഇടതുപക്ഷക്കാര്‍’ (اولئك هم اصحاب المشئمة) എന്നും സൂറത്തുല്‍ ബലദില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഒന്നാം വിഭാഗത്തിന്റെ ലാഭനേട്ടങ്ങളെയും, രണ്ടാം വിഭാഗത്തിന്റെ നാശനഷ്ടങ്ങളെയും കുറിച്ചു പറയേണ്ടതില്ല, അഥവാ, രണ്ടും അങ്ങേ അറ്റം ആശ്ചര്യകരമാകുന്നുവെന്നത്രെ 8ഉം 9ഉം വചനങ്ങളിലെ ചോദ്യങ്ങളുടെ ഉദ്ദേശ്യം.

(3) മുന്‍കടന്നവര്‍ (السَّابِقُونَ). അതായതു, എല്ലാ പ്രതികൂലശക്തികളെയും തട്ടിനീക്കി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം അനുഷ്ടിക്കുന്നതിലും, സല്‍കര്‍മ്മങ്ങള്‍ ചെയ്ത് പുണ്യം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചുവെച്ചു മുന്നോട്ടുവന്ന മഹാഭാഗ്യവാന്മാര്‍. ‘നിങ്ങളുടെ റബ്ബിന്റെ പക്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമിയോളം വിശാലതയുള്ള സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടന്നു വരുവിന്‍’ എന്നു അടുത്ത അദ്ധ്യായം 21ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. ഏതാണ്ടു അതേപ്രകാരം സൂ: ആലുഇംറാന്‍ 133ലും കാണാം. അല്ലാഹുവിന്റെ ഇതുപോലുള്ള ആഹ്വാനങ്ങളെ സ്വീകരിക്കുന്നതില്‍ അവര്‍ മുന്‍നിരയിലായിരുന്നതുപോലെ, അവന്റെ പക്കല്‍ നിന്നു ലഭിക്കുന്ന സ്ഥാനമാനങ്ങളിലും, അവന്റെ സാമീപ്യത്തിലും അവര്‍ മുമ്പന്മാരാകുന്നു. നബിമാര്‍, സിദ്ധീഖുകള്‍, ശഹീദുകള്‍, സ്വാലിഹുകള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ മഹാഭാഗ്യവാന്മാരെ ചൂണ്ടിക്കാട്ടി ക്കൊണ്ടു അല്ലാഹു പറയുന്നു:-

56:11

  • أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ ﴾١١﴿
  • അക്കൂട്ടര്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവരത്രെ:-
  • أُولَـٰئِكَ ആ കൂട്ടര്‍ الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട (സിദ്ധിച്ച)വരാകുന്നു

56:12

  • فِى جَنَّـٰتِ ٱلنَّعِيمِ ﴾١٢﴿
  • (അതെ) സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍!
  • فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ അനുഗ്രഹത്തിന്റെ, സുഖാനുഭവത്തിന്റെ

56:13

  • ثُلَّةٌ مِّنَ ٱلْأَوَّلِينَ ﴾١٣﴿
  • ആദ്യത്തേവരില്‍നിന്നു ഒരു (വലിയ) കൂട്ടം;
  • ثُلَّةٌ ഒരു കൂട്ടം, സമൂഹം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ (പൂര്‍വ്വന്മാരില്‍) നിന്ന്

56:14

  • وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ ﴾١٤﴿
  • പിന്നീടുള്ളവരില്‍ നിന്നു അല്‍പവും.
  • وَقَلِيلٌ കുറച്ചും, അല്‍പവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലുള്ള)വരില്‍ നിന്നു

الْأَوَّلِينَ (ആദ്യത്തേവര്‍) എന്നു പറഞ്ഞതു പൂര്‍വ്വസമുദായങ്ങളെ ഉദ്ദേശിച്ചും الْآخِرِينَ (പിന്നീടുള്ളവര്‍) എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായത്തെ ഉദ്ദേശിച്ചുമാണെന്നാണ് ഇബ്‌നു ജരീര്‍ (رحمه الله) മുതലായ ഒരു വിഭാഗം മുഫസ്സിറുകളുടെ അഭിപ്രായം. എത്രയോ പ്രവാചകന്മാരും അവരുടെ സമുദായങ്ങളും മുമ്പ് കഴിഞ്ഞു പോയിട്ടുണ്ടല്ലോ. അവരിലെല്ലാംകൂടി ഉണ്ടായിട്ടുള്ള ത്യാഗീവര്യന്മാരായ മഹാന്മാരുടെ എണ്ണം, ഈ സമുദായത്തില്‍ മാത്രമുള്ള അത്തരക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് അധികമായിരിക്കുമെന്നാണ് ഈ വചനങ്ങളുടെ താല്‍പര്യം എന്നും അവര്‍ പറയുന്നു.

ഇതേ സമുദായത്തില്‍തന്നെയുള്ള മുന്‍ഗാമികളെയും, പിന്‍ഗാമികളെയും ഉദ്ദേശിച്ചാണ് ‘ആദ്യത്തേവര്‍’ എന്നും, ‘പിന്നീടുള്ളവര്‍’ എന്നും പറഞ്ഞിരിക്കുന്നതു എന്നത്രെ ഇബ്‌നു കഥീര്‍ (رحمه الله) മുതലായ മറ്റൊരു വിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഈ അഭിപ്രായമാണു കൂടുതല്‍ നന്നായി തോന്നുന്നത്. الله اعلم ഒരു സമുദായത്തിന്റെ ആദ്യകാലങ്ങളില്‍ സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുമ്പോട്ടുവന്നവര്‍, ആ സമുദായത്തിലെ പില്‍ക്കാലത്തുള്ളവരേക്കാള്‍ ത്യാഗം ചെയ്തവരും, പ്രതികൂല ശക്തികള്‍ക്കെതിരില്‍ ആത്മാര്‍പ്പണം നടത്തി തങ്ങളുടെ പിന്‍ഗാമികളുടെ മാര്‍ഗ്ഗതടസ്സങ്ങള്‍ ലഘൂകരിച്ചുകൊടുത്തവരും ആയിരിക്കുമെന്നു പറയേണ്ടതില്ല. ആ നിലക്ക് – ഈ സമുദായത്തിലാകട്ടെ മറ്റു സമുദായത്തിലാകട്ടെ – പിന്‍ഗാമികളെ അപേക്ഷിച്ച് മുന്‍ഗാമികളിലായിരിക്കും ‘മുന്‍കടന്നവരു’ടെ (السَّابِقُونَ) എണ്ണം കൂടുതലുണ്ടായിരിക്കുക എന്നു വ്യക്തമാണ്, അല്ലാഹു പറയുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ الخ – التوبة 100

(സാരം: മുഹാജിറുകളില്‍നിന്നും, അന്‍സാരികളില്‍നിന്നുമുള്ള ആദ്യത്തേവരായ മുന്‍കടന്നവരും, സുകൃതം മുഖേന അവരെ പിന്തുടരുന്നവരുമാകട്ടെ, അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അടിഭാഗത്തുകൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ -അവരതില്‍ നിത്യവാസികളായ നിലയില്‍- അവന്‍ അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അതത്രെ, വമ്പിച്ച വിജയം. (സൂ : തൗബഃ 100)

ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘തലമുറകളില്‍വെച്ച് കൂടുതല്‍ ഉത്തമമായതു എന്റെ തലമുറയാകുന്നു. പിന്നീടു അവരോടു അടുത്തുവരുന്നതും’. (ബു ; മു) ഹസന്‍ (റ) 11,12 എന്നീ വചനങ്ങള്‍ ഓതിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.: ‘മുന്‍കടന്നവര്‍ (السَّابِقُونَ) കാലം ചെന്നു പോയി. പക്ഷേ, അല്ലാഹുവേ, നീ ഞങ്ങളെ വലതുപക്ഷക്കാരു (اصحاب اليمين)ടെ കൂട്ടത്തില്‍ ആക്കിത്തരേണമേ!’ (ابن ابى حاتم)

56:15

  • عَلَىٰ سُرُرٍ مَّوْضُونَةٍ ﴾١٥﴿
  • മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിന്മേലായിരിക്കും (അവര്‍);
  • عَلَىٰ سُرُرٍ കട്ടിലു(പര്യങ്കം)കളിന്മേല്‍ مَّوْضُونَةٍ മടഞ്ഞുണ്ടാക്കപ്പെട്ട, നെയ്യപ്പെട്ട

56:16

  • مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ ﴾١٦﴿
  • അന്യോന്യം അഭിമുഖരായ നിലയില്‍ അവയില്‍ ചാരിയിരുന്നു (സുഖിച്ചും) കൊണ്ട്.
  • مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടു عَلَيْهَا അവയില്‍, അവമേല്‍ مُتَقَابِلِينَ അന്യോന്യം അഭിമുഖരായി (നേരിട്ടു) കൊണ്ടു

സ്വര്‍ണ്ണത്തിന്റെ ഇഴകളാല്‍ മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളായിരിക്കും അവയെന്നു ഇബ്നു അബ്ബാസ്‌, മുജാഹിദ്, ഇക്‌രിമഃ, ഖത്താദഃ (رحمه الله) മുതലായവരും, മുത്തും സ്വര്‍ണ്ണവും ചേര്‍ത്തു മടയപ്പെട്ടവ എന്നു സുദ്ദീ (റ) യും പറഞ്ഞതായി നിവേദനങ്ങളുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും സ്വര്‍ഗ്ഗത്തിലെ ഓരോ വസ്തുവും തന്നെ, നമ്മുടെ ഭൗതിക വസ്തുക്കളില്‍ നിന്നും എത്രയോ ഉന്നതമായിരിക്കുമെന്നു തീര്‍ച്ചയാണ്.

56:17

  • يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ ﴾١٧﴿
  • സ്ഥിരവാസം നല്‍കപ്പെട്ടവരായ ബാലന്‍മാര്‍ അവരില്‍ (സേവനത്തിനായി) ചുറ്റിസഞ്ചരിച്ചു കൊണ്ടിരിക്കും;
  • يَطُوفُ عَلَيْهِمْ അവരില്‍ ചുറ്റും, സഞ്ചരിക്കും وِلْدَانٌ കുട്ടികള്‍, ബാലന്‍മാര്‍ مُّخَلَّدُونَ ശാശ്വത (സ്ഥിര)വാസം നല്‍കപ്പെട്ട

56:18

  • بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴾١٨﴿
  • കോപ്പകളും, കൂജകളും, ഉറവുനീരിന്റെ (അഥവാ കള്ളിന്റെ) പാനപാത്രവും സഹിതം.
  • بِأَكْوَابٍ കോപ്പകളുമായി وَأَبَارِيقَ കൂജകളുമായും وَكَأْسٍ പാനപാത്രവും مِّن مَّعِينٍ ഉറവുനീരിന്റെ (കള്ളിന്റെതായ)

56:19

  • لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴾١٩﴿
  • അവമൂലം അവര്‍ക്കു തലവേദനയുണ്ടാവുകയില്ല: ലഹരിബാധിക്കുകയുമില്ല.
  • لَّا يُصَدَّعُونَ അവര്‍ക്കു തലവേദന (തലക്കുത്തു) പിടിപെടുകയില്ല عَنْهَا അതിനാല്‍ وَلَا يُنزِفُونَ അവര്‍ക്കു ലഹരി (മത്തു) പിടിക്കയുമില്ല

56:20

  • وَفَـٰكِهَةٍ مِّمَّا يَتَخَيَّرُونَ ﴾٢٠﴿
  • അവര്‍ ഉത്തമമായി (തിരഞ്ഞെടുത്തു) സ്വീകരിക്കുന്ന തരത്തില്‍പെട്ട പഴവര്‍ഗ്ഗങ്ങളും.
  • وَفَاكِهَةٍ പഴവര്‍ഗ്ഗവും مِّمَّا യാതൊരു തരത്തില്‍പെട്ട يَتَخَيَّرُونَ അവര്‍ തിരഞ്ഞെടുക്കുന്നു, നന്നായിക്കാണുന്ന

56:21

  • وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ﴾٢١﴿
  • അവര്‍ ഇച്ഛിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും (സഹിതം അവര്‍ ചുറ്റിനടക്കും).
  • وَلَحْمِ طَيْرٍ പക്ഷിമാസവും مِّمَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന

അവര്‍ ഇഷ്ടപ്പെടുന്നതും, അവര്‍ക്കാവശ്യമുള്ളതുമായ വിവിധതരം ഭക്ഷണപദാര്‍ഥങ്ങളും, സുഖഭോജ്യങ്ങളും പാനീയങ്ങളുമെല്ലാം അവര്‍ക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവരെ സേവിക്കുകയും പരിചരിക്കുകയും ചെയ്‌വാന്‍ സ്വര്‍ഗ്ഗീയ ബാലഭൃത്യന്മാര്‍ സദാ സന്നദ്ധരായിരിക്കുമെന്നു താല്‍പര്യം. ഭൂമിയിലെ കള്ളിന്റെ ദോഷങ്ങള്‍ കുപ്രസിദ്ധമാണല്ലോ. അങ്ങിനെയുള്ള ദോഷങ്ങളൊന്നും സ്വര്‍ഗ്ഗത്തിലെ കള്ളിനില്ല. അവ തമ്മില്‍ പേരില്‍ മാത്രമേ യോജിപ്പുള്ളു എന്നു 19ാം വാക്യം ചൂണ്ടിക്കാട്ടുന്നു:-

56:22

  • وَحُورٌ عِينٌ ﴾٢٢﴿
  • വിശാല നേത്രകളായ വെള്ളമെയ്യാമണി(കളായ സ്‌ത്രീ) കളുമുണ്ടായിരിക്കും;
  • وَحُورٌ വെളുത്ത മെയ്യാമണി (സുന്ദരി)കളും عِينٌ വിശാലനേത്രകളായ

56:23

  • كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ ﴾٢٣﴿
  • (അതെ, ചിപ്പികളില്‍) ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍!
  • كَأَمْثَالِ പോലെയുള്ളവര്‍ اللُّؤْلُؤِ മുത്തു الْمَكْنُونِ ഒളിക്ക (സൂക്ഷിക്ക)പ്പെട്ട

56:24

  • جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴾٢٤﴿
  • അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു പ്രതിഫലമായിട്ടത്രെ (ഇതെല്ലാം നല്‍കപ്പെടുന്നത്).
  • جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവര്‍ത്തിക്കും

56:25

  • لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴾٢٥﴿
  • അവര്‍ അവിടത്തില്‍വെച്ച് അനാവശ്യമാകട്ടെ, കുറ്റകരമായതാകട്ടെ ഒന്നും കേള്‍ക്കുകയില്ല.
  • لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടത്തില്‍ لَغْوًا ഒരു അനാവശ്യവും وَلَا تَأْثِيمًا കുറ്റകരമായതുമില്ല

56:26

  • إِلَّا قِيلًا سَلَـٰمًا سَلَـٰمًا ﴾٢٦﴿
  • ‘സലാം, സലാം’ എന്നു പറയപ്പെടുന്നതല്ലാതെ.
  • إِلَّا قِيلًا പറയപ്പെടുന്നതു (വാക്കു) അല്ലാതെ سَلَامًا سَلَامًا ‘സലാം സലാം’ എന്നു

സന്തോഷത്തിന്റെയും, ബഹുമാനാദരവിന്റെയും അഭിവാദ്യമായ – ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമായ – രക്ഷയുടെയും കാവലിന്റെയും പ്രാര്‍ത്ഥനയായ – ‘സലാമു’കളും, സ്വീകരണത്തിന്റെ വാക്കുകളും മാത്രമായിരിക്കും അവര്‍ക്കവിടെ ഏതിടത്തിലും കേള്‍ക്കുമാറാകുക. (സൂ: അഹ്സാബ് 44ഉം, വ്യാഖ്യാനവും ഓര്‍ക്കുക.) അടുത്ത വചനം മുതല്‍ വലതുപക്ഷക്കാരുടെ സ്ഥിതിഗതികള്‍ വിവരിക്കുന്നു:-

56:27

  • وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ ﴾٢٧﴿
  • വലതു ഭാഗക്കാരാകട്ടെ, എന്താണ് (ഈ) വലതു ഭാഗക്കാര്‍?! [ആശ്ചര്യം തന്നെ]
  • وَأَصْحَابُ الْيَمِينِ വലതുഭാഗക്കാരാകട്ടെ مَا أَصْحَابُ الْيَمِينِ എന്താണു വലതു ഭാഗക്കാര്‍

56:28

  • فِى سِدْرٍ مَّخْضُودٍ ﴾٢٨﴿
  • മുള്ള് ഉരിയപ്പെട്ട [മുള്ളില്ലാത്ത] ഇലന്തമരങ്ങളിലായിരിക്കും (അവര്‍ കഴിഞ്ഞു കൂടുക)
  • فِي سِدْرٍ ഇലന്തവൃക്ഷത്തിലായിരിക്കും مَّخْضُودٍ മുള്ളു ഉരിയപ്പെട്ട (മുള്ളില്ലാത്ത), ഫലം അധികരിച്ച

56:29

  • وَطَلْحٍ مَّنضُودٍ ﴾٢٩﴿
  • (പഴം) അടുക്കിവെക്കപ്പെട്ട വാഴകളിലും.
  • وَطَلْحٍ വാഴകളിലും, ‘ത്വല്‍ഹു’ മരത്തിലും مَّنضُودٍ അടുക്കിവെക്കപ്പെട്ട

56:30

  • وَظِلٍّ مَّمْدُودٍ ﴾٣٠﴿
  • നീണ്ടു (വിശാലമായി) കിടക്കുന്ന തണലിലും.
  • وَظِلٍّ തണലിലും, നിഴലിലും مَّمْدُودٍ നീട്ടി ഇടപ്പെട്ട (വിശാലമായ)

56:31

  • وَمَآءٍ مَّسْكُوبٍ ﴾٣١﴿
  • (സദാ) ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന ജലത്തിലും.
  • وَمَاءٍ വെള്ളത്തിലും مَّسْكُوبٍ ചൊരിയപ്പെട്ട (ഒഴുകുന്ന)

56:32

  • وَفَـٰكِهَةٍ كَثِيرَةٍ ﴾٣٢﴿
  • ധാരാളമായ പഴ വര്‍ഗ്ഗത്തിലും.
  • وَفَاكِهَةٍ പഴവര്‍ഗ്ഗത്തിലും كَثِيرَةٍ അധിക (ധാരാള)മായ

56:33

  • لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴾٣٣﴿
  • ഭംഗം വരുത്തപ്പെടാത്തതും, മുടക്കം ചെയ്യപ്പെടാത്തതുമായ (പഴവര്‍ഗ്ഗങ്ങളില്‍).
  • لَّا مَقْطُوعَةٍ മുറിക്ക (ഭംഗം വരുത്ത) പ്പെടാത്ത وَلَا مَمْنُوعَةٍ മുടക്കം (തടസ്സം) ചെയ്യപ്പെടാത്തതും

56:34

  • وَفُرُشٍ مَّرْفُوعَةٍ ﴾٣٤﴿
  • ഉയര്‍ന്ന (തരം) വിരുപ്പുകളിലും (ആയിരിക്കും അവര്‍ കഴിഞ്ഞു കൂടുക).
  • وَفُرُشٍ വിരുപ്പുകളിലും مَّرْفُوعَةٍ ഉയര്‍ത്തപ്പെട്ട (ഉയര്‍ന്ന)

വലതുപക്ഷക്കാരായ ആ ഭാഗ്യവാന്‍മാര്‍ക്കു ലഭിക്കുന്ന സ്വര്‍ഗ്ഗീയ വിഭവങ്ങളുടെ ചില ഉദാഹരണങ്ങളാണിവിടെ ചൂണ്ടിക്കാട്ടുന്നത്.

(1) മുള്ളു ഉരിയപ്പെട്ട ഇലന്തവൃക്ഷങ്ങള്‍. ഭൂമിയിലെ ഇലന്തമരങ്ങള്‍ മുള്ളുനിറഞ്ഞതും കായകുറഞ്ഞതുമായിരിക്കും. ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ, തീരെ മുള്ളില്ലാത്തതു – അഥവാ ഫലത്തിന്റെ ആധിക്യത്താല്‍ മുള്ളിനു നില്‍ക്കുവാന്‍ പഴുതില്ലാത്തതായിരിക്കും.

(2) അടുക്കടുക്കായി ധാരാളക്കണക്കില്‍ പഴം തിങ്ങി നിറഞ്ഞ വാഴവൃക്ഷങ്ങള്‍. അറേബ്യയിലുള്ള ഏതോ ഒരു മുള്‍വൃക്ഷത്തിന്റെ പേരാണ്   طلح(ത്വല്‍ഹു) എന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു.

(3)ദീര്‍ഘവിശാലമായ തണലുകള്‍. അവിടെ വെയിലോ ചൂടോ അനുഭവപ്പെടുന്നതല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്: വാഹനക്കാരനായ ഒരാള്‍ അതിന്റെ തണലില്‍ നൂറുകൊല്ലം സഞ്ചരിച്ചാലും അവനതു മുറിച്ചു കടക്കുകയില്ല. വേണമെങ്കില്‍ (ഇതിനു തെളിവായി) നിങ്ങള്‍ക്കു വായിക്കാം: وَظِلٍّ مَّمْدُودٍ  (നീണ്ടു കിടക്കുന്ന തണലും)’ (ബു.മു.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സ്വര്‍ഗ്ഗം പ്രദര്‍ശിപ്പിക്കപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസില്‍ അവിടുന്നു പറഞ്ഞിരിക്കുന്നു: ‘അതിലെ ഒരു പഴക്കുല ഇഹലോകം ശേഷിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു ഭക്ഷിക്കുമാറുണ്ടായിരിക്കും’ (ബു: മു.)

(4) ഒരിക്കലും വറ്റിപ്പോകുകയോ, കുറവു ബാധിക്കുകയോ ചെയ്യാതെ എപ്പോഴും എവിടെയും ലഭിക്കുമാറ് ഒഴുകിക്കൊണ്ടിരിക്കുന്ന ജലം.

(5) കാലവ്യത്യാസം കൊണ്ടോ, മറ്റു കാരണങ്ങള്‍കൊണ്ടോ ഇടമുറിഞ്ഞു പോകാതെ, എക്കാലത്തും സുസമൃദ്ധവും സുലഭവുമായ പഴവര്‍ഗ്ഗങ്ങള്‍.

(6) ഉന്നതനിലവാരത്തിലുള്ള ഉയര്‍ന്ന വിരുപ്പുവിതാനങ്ങള്‍ ഇവയും, ഇവപോലുള്ളതുമായ സുഖാഡംബരവസ്തുക്കളില്‍ ആനന്ദഭരിതരായിക്കഴിയുന്ന അവരുടെ ഇണതുണകളോ? അല്ലാഹു പറയുന്നു:

56:35

  • إِنَّآ أَنشَأْنَـٰهُنَّ إِنشَآءً ﴾٣٥﴿
  • നിശ്ചയമായും ആ സ്ത്രീകളെ നാം ഒരു (പ്രത്യേക) തരം ഉണ്ടാക്കല്‍ ഉണ്ടാക്കിയിരിക്കുന്നു:-
  • إِنَّا أَنشَأْنَاهُنَّ നിശ്ചയമായും നാം അവരെ ഉണ്ടാക്കി (വളര്‍ത്തി)യിരിക്കുന്നു إِنشَاءً ഒരു ഉണ്ടാക്കല്‍

56:36

  • فَجَعَلْنَـٰهُنَّ أَبْكَارًا ﴾٣٦﴿
  • അങ്ങനെ, അവരെ നാം കന്യകകളാക്കിയിരിക്കുന്നു;
  • فَجَعَلْنَاهُنَّ അങ്ങനെ (എന്നിട്ടു) അവരെ നാം ആക്കി أَبْكَارًا കന്യകകള്‍

56:37

  • عُرُبًا أَتْرَابًا ﴾٣٧﴿
  • (അതെ) പ്രേമപാത്രങ്ങളും, (ഇണയൊത്ത) തുല്യ പ്രായക്കാരുമായുള്ളവര്‍; –
  • عُرُبًا പ്രേമപാത്രങ്ങള്‍, സ്നേഹപ്പെട്ടവര്‍, മോഹനകള്‍ أَتْرَابًا തുല്യപ്രായക്കാര്‍, ഇണയൊത്തവര്‍

56:38

  • لِّأَصْحَـٰبِ ٱلْيَمِينِ ﴾٣٨﴿
  • വലതുഭാഗക്കാര്‍ക്കു വേണ്ടിയത്രെ (ഇതെല്ലാം).
  • لِّأَصْحَابِ الْيَمِينِ വലതുഭാഗക്കാരോടു, വലതുപക്ഷക്കാര്‍ക്കുവേണ്ടി

ആകൃതിയിലും പ്രകൃതിയിലുമെല്ലാം അതിവിശിഷ്ട സ്വഭാവഗുണങ്ങളോടുകൂടി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചു വളര്‍ത്തിയുണ്ടാക്കിയ തരുണീമണികളായിരിക്കും വലതുപക്ഷക്കാരുടെ ഇണകള്‍. അവര്‍ കന്യകകളുമായിരിക്കും. ഭര്‍ത്താക്കളുമായി സംയോഗം നടന്നാല്‍ വീണ്ടും അവരുടെ കന്യകാവസ്ഥ പഴയപടി തുടരുന്നതാണെന്നും ഒരു ഹദീസില്‍ വന്നിരിക്കുന്നു. (ത്വ; ബസ്സാര്‍) മോഹനകളും, ഭര്‍ത്താക്കളെ പ്രേമിക്കുന്ന സുശീലകളുമായിരിക്കും അവര്‍. എല്ലാവരും തുല്യപ്രായക്കാരും, ഭര്‍ത്താക്കളുമായി ഇണയും കിടയും ഒത്തവരുമായിരിക്കും. ഒരിക്കല്‍, വൃദ്ധയായ ഒരു സ്‌ത്രീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന് തന്നെ സ്വര്‍ഗ്ഗസ്ഥരായ ആളുകളില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുകയുണ്ടായി. തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ (തമാശയില്‍) ഇങ്ങിനെ പറഞ്ഞു: ‘നിശ്ചയമായും സ്വര്‍ഗ്ഗത്തില്‍ കിഴവികള്‍ പ്രവേശിക്കയില്ല’. ആ സ്‌ത്രീ കരഞ്ഞും കൊണ്ടു മടങ്ങുകയായി. കിഴവിയായ നിലയില്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല (യുവതിയായിക്കൊണ്ടായിരിക്കും പ്രവേശിക്കുക) എന്നാണതിന്റെ ഉദ്ദേശ്യമെന്നു ആ സ്ത്രീക്കു പറഞ്ഞുകൊടുക്കുവാന്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സഹാബികളോടു പറഞ്ഞു. തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഈ വചനങ്ങള്‍ ഓതുകയും ചെയ്തു. (തി.)

വെളിച്ചം റമദാൻ 2022 – റമദാൻ 12

സൂറത്തു റഹ്മാന്‍ : 45-78



  • റമദാന്‍ 12 – സൂറ: അർറഹ്മാൻ പാര്‍ട്ട് 03 – ആയത്ത് 45 മുതല്‍ 78 വരെ
    • വിശദീകരണം : ബഹു. ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.


Podcast

സൂറത്തു റഹ്മാന്‍ : 45-78

55:45

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

  കുറ്റവാളികളെപ്പറ്റി പ്രസ്താവിച്ചശേഷം ഭയഭക്തന്‍മാരായ സജ്ജനങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു:-

വിഭാഗം – 3

55:46

  • وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ ﴾٤٦﴿
  • യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ (അഥവാ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടുവോ അവനു രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ടായിരിക്കും:-
  • وَلِمَنْ യാതൊരുവനുണ്ട് خَافَ ഭയപ്പെട്ട مَقَامَ رَبِّهِ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍

55:47

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:48

  • ذَوَاتَآ أَفْنَانٍ ﴾٤٨﴿
  • (അതെ) പല വകുപ്പുകളുള്ളതായ രണ്ടെണ്ണം
  • ذَوَاتَا ഉള്ളവ أَفْنَانٍ പല വകുപ്പുകള്‍, പല (തരം) വൃക്ഷശാഖകള്‍

വിവിധ വര്‍ണ്ണത്തിലും സ്വാഭാവത്തിലുമുള്ള ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളും നിറഞ്ഞതാണ് അവരണ്ടും എന്നു താല്‍പര്യം. റബ്ബിന്‍റെ സ്ഥാനത്തെ (مَقَامَ رَبِّهِ) ഭയപ്പെടുക എന്നതുകൊണ്ടു വിവക്ഷ, അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു നില്‍ക്കേണ്ടിവരുന്നതിനെക്കുറിച്ചുള്ള ഭയപ്പാടാകുന്നു. ഓരോരുത്തന്‍റെയും സ്ഥിതിഗതികളെക്കുറിച്ചു അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെന്ന ബോധം എന്നും ഇതിനു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. തത്വത്തില്‍ രണ്ടും ഒന്നു തന്നെ.

55:49

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٩﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:50

  • فِيهِمَا عَيْنَانِ تَجْرِيَانِ ﴾٥٠﴿
  • അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്.
  • فِيهِمَا അവ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവി (ഉറവിടം)കള്‍ تَجْرِيَانِ ഒഴുകുന്ന, നടക്കുന്ന

55:51

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:52

  • فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ ﴾٥٢﴿
  • അവരണ്ടിലും എല്ലാ(വിധ) പഴവര്‍ഗ്ഗത്തില്‍നിന്നും രണ്ടു ഇണകള്‍ (വീതം) ഉണ്ടായിരിക്കും.
  • فِيهِمَا അവ രണ്ടിലുമുണ്ടു مِن كُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗത്തില്‍ നിന്നും زَوْجَانِ രണ്ടു ഇണകള്‍, (ജനുസുകള്‍)

55:53

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:54

  • مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ ﴾٥٤﴿
  • വിരുപ്പുകളില്‍ ചാരിയിരുന്നു കൊണ്ട് (അവര്‍ സുഖിക്കും) അവയുടെ ഉള്‍ഭാഗം നിറക്കപ്പെട്ടിട്ടുള്ളത്‌ കട്ടിപ്പട്ടു കൊണ്ടാണ്. രണ്ടു തോപ്പുകളിലെയും പറിച്ചെടുക്കുന്ന പഴം താണു നില്‍ക്കുന്നതായിരിക്കും.
  • مُتَّكِئِينَ ചാരിയിരുന്നവരായിട്ടു عَلَىٰ فُرُشٍ വിരുപ്പുകളില്‍ بَطَائِنُهَا അവയുടെ (ഉള്ളില്‍) നിറക്കപ്പെട്ടതു مِنْ إِسْتَبْرَقٍ കട്ടിപ്പട്ടു കൊണ്ടാണ് (അങ്ങിനെയുള്ള)وَجَنَى പറിച്ചെടുക്കുന്ന പഴം (ഫലം) الْجَنَّتَيْنِ രണ്ടു തോപ്പുകളുടെയും دَانٍ അടുത്തതാണ്, താണൂനില്‍ക്കുന്നതാണ്

വൃക്ഷങ്ങളില്‍നിന്നു ഫലം പറിച്ചെടുക്കുവാന്‍ ഒട്ടും പ്രയാസമുണ്ടാകുന്നതല്ല. ഇരുന്നോ നിന്നോ വേഗം പറിക്കുമാറു അവ അടുത്തായിരിക്കും എന്നു സാരം.

55:55

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:56

  • فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ ﴾٥٦﴿
  • അവയില്‍, കണ്ണുകളെ [നോട്ടത്തെ] നിയന്ത്രിക്കുന്ന സ്ത്രീകള്‍ ഉണ്ട്. അവര്‍ക്കുമുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ, അവരെ സ്പര്‍ശിച്ചിട്ടില്ല.
  • فِيهِنَّ അവയിലുണ്ടു قَاصِرَاتُ ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ الطَّرْفِ കണ്ണിനെ (ദൃഷ്ടിയെ) لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ഒരു ജിന്നുമില്ല

സ്വഭര്‍ത്താക്കളിലേക്കല്ലാതെ ദൃഷ്ടിപതിക്കാത്ത പതിവ്രതകളും, ഭര്‍ത്താക്കളെ മാത്രം സ്നേഹിക്കുന്ന തരുണീമണികളുമായ ആ ഭാര്യമാരെ സ്പര്‍ശിക്കുവാനുള്ള ഭാഗ്യം അവര്‍ക്ക് -റബ്ബിന്‍റെ സ്ഥാനത്തെ ഭയപ്പെടുന്നവര്‍ക്ക്- അല്ലാതെ ലഭിക്കുന്നതല്ല.

55:57

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:58

  • كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ ﴾٥٨﴿
  • അവര്‍ [ആ സ്ത്രീകള്‍] മാണിക്യവും, പവിഴവുമെന്നോണമിരിക്കും.
  • كَأَنَّهُنَّ അവര്‍ ആകുന്നുവെന്നു പോലെയുണ്ടു الْيَاقُوتُ മാണിക്യം وَالْمَرْجَانُ പവിഴവും

55:59

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٩﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:60

  • هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ ﴾٦٠﴿
  • നന്മ [പുണ്യം] ചെയ്തതിന്‍റെ പ്രതിഫലം നന്മചെയ്തുകൊടുക്കുകയല്ലാതെ (മറ്റുവല്ലതും) ആണോ ?!
  • هَلْ ഉണ്ടോ, ആണോ جَزَاءُ الْإِحْسَانِ നന്മ (പുണ്യം) ചെയ്യുന്നത്തിന്‍റെ പ്രതിഫലം إِلَّا الْإِحْسَانُ നന്മ ചെയ്യല്‍ (കൊടുക്കല്‍) അല്ലാതെ

55:61

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

റബ്ബിന്‍റെ സ്ഥാനത്തെ ഭയപ്പെട്ടവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന നന്മകള്‍ പലതും അല്ലാഹു മേല്‍വചനങ്ങളില്‍ എടുത്തുകാട്ടി. എന്നാല്‍ അതുകൊണ്ട് അതു അവസാനിക്കുന്നില്ലെന്നും, അവക്കുപുറമെ വേറെയും പല അനുഗ്രഹങ്ങള്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നുവെന്നും അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നു:-

55:62

  • وَمِن دُونِهِمَا جَنَّتَانِ ﴾٦٢﴿
  • അവ രണ്ടിന്നു പുറമെ (വേറെ)യും രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്;
  • وَمِن دُونِهِمَا അവ (രണ്ടി)ന്നു പുറമെ (രണ്ടുംകൂടാതെ)യുണ്ടു جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍

55:63

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:64

  • مُدْهَآمَّتَانِ ﴾٦٤﴿
  • കടുംപച്ച പൂണ്ടതായ രണ്ടെണ്ണം!
  • مُدْهَامَّتَانِ കടുംപച്ച (കരിമ്പച്ച)യായ രണ്ടെണ്ണം

ഫലവൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും ആധിക്യം നിമിത്തം തോപ്പുകളുടെ വര്‍ണ്ണം കടുംപച്ചയായിരിക്കുന്നുവെന്നു സാരം

55:65

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:66

  • فِيهِمَا عَيْنَانِ نَضَّاخَتَانِ ﴾٦٦﴿
  • കുതിച്ചൊഴുകുന്ന രണ്ടു അരുവികള്‍ അവ രണ്ടിലുമുണ്ട്.
  • فِيهِمَا ആ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവികള്, ഉറവുകള് نَضَّاخَتَانِ ഊക്കോടെ (കുതിച്ചു) ഒഴുകുന്ന

55:67

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:68

  • فِيهِمَا فَـٰكِهَةٌ وَنَخْلٌ وَرُمَّانٌ ﴾٦٨﴿
  • രണ്ടിലും പഴവര്‍ഗ്ഗവും, ഈത്തപ്പനകളും, ഉറുമാമ്പഴ [മാതളമ്പഴ]വും ഉണ്ട്.
  • فِيهِمَا ആ രണ്ടിലുമുണ്ട്‌ فَاكِهَةٌ പഴവര്‍ഗ്ഗം وَنَخْلٌ ഈന്തപ്പനയും وَرُمَّانٌ ഉറുമാമ്പഴവും, മാതളവും

55:69

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٩﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

സ്വര്‍ഗ്ഗീയവസ്തുക്കള്‍ എല്ലാംതന്നെ, ഭൗതികവസ്തുക്കളുമായി നാമമാത്ര സാദൃശ്യമേയുള്ളൂ. നമുക്കു പരിചയമുള്ള പേരുകളില്ലാതെ നമുക്കു അവയെ പരിചയപ്പെടുത്തുവാന്‍ നിവൃത്തിയില്ലല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളി ചെയ്തതുപോലെ, മനുഷ്യന്‍ കണ്ടും കേട്ടും അറിഞ്ഞിട്ടില്ലാത്തതും, മനുഷ്യനു വിഭാവനം ചെയ്‌വാന്‍ കഴിഞ്ഞിട്ടില്ലാത്തതുമാണ് സ്വര്‍ഗ്ഗത്തിലെ ഓരോ വിഭാഗവും. ഇതിനെപ്പറ്റി ഒന്നിലധികം സ്ഥലത്തു നാം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്.

55:70

  • فِيهِنَّ خَيْرَٰتٌ حِسَانٌ ﴾٧٠﴿
  • അവയില്‍, സുന്ദരികളായ ഉത്ത മസ്ത്രീകളുണ്ട്;
  • فِيهِنَّ അവയിലുണ്ടു خَيْرَاتٌ നല്ല (ഉത്തമ) സ്ത്രീകള്‍ حِسَانٌ സുന്ദരികളായ, നല്ലവരായ, ഭംഗിയുള്ള

55:71

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:72

  • حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ ﴾٧٢﴿
  • അതായതു, കൂടാരങ്ങളില്‍ നിയന്ത്രിക്കപ്പെട്ടിട്ടുള്ള (ഘോഷാസ്ത്രീകളായ) വെളുത്ത മെയ്യാമണികള്‍!
  • حُورٌ വെളുത്ത (ഭംഗിയുള്ള) സ്ത്രീകള്‍ مَّقْصُورَاتٌ നിയന്ത്രിക്കപ്പെട്ടവര്‍, ഘോഷാസ്ത്രീകള്‍ فِي الْخِيَامِ കൂടാരങ്ങളില്‍

55:73

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:74

  • لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ ﴾٧٤﴿
  • അവര്‍ക്കു മുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ അവരെ സ്പര്‍ശിച്ചിട്ടില്ല.
  • لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ജിന്നുമില്ല

55:75

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:76

  • مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ ﴾٧٦﴿
  • പച്ചവര്‍ണ്ണമുള്ള മെത്തത്തലയിണയിലും, നല്ലതായ (അഴകേറിയ) പരവതാനികളിലുമായി ചാരിയിരുന്നുകൊണ്ട് (അവര്‍ സുഖിക്കും).
  • مُتَّكِئِينَ ചാരിയിരുന്നുകൊണ്ടും عَلَىٰ رَفْرَفٍ മെത്തത്തലയിണ (മെത്തവിരുപ്പു)മേല്‍ خُضْرٍ പച്ച وَعَبْقَرِيٍّ പരവതാനി (വിരുപ്പു)യിലും حِسَانٍ നല്ല (മുന്തിയ)തായ

55:77

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ആകൃതിയിലും പ്രകൃതിയിലും വളരെ മികച്ചുനില്‍ക്കുന്ന സ്ത്രീകള്‍ എന്നാണ് خَيْرَاتٌ حِسَانٌ കൊണ്ടുദ്ദേശ്യം. ഉമ്മുസലമഃ (رضي الله عنها) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ خَيْرَات الْأَخْلَاق حسان الوجوه (ഉത്തമസ്വഭാവമുള്ളവരും, മുഖസൗന്ദര്യമുള്ളവരും) എന്നു വന്നിട്ടുണ്ട്. حور (ഹൂര്‍) എന്ന വാക്കിനെപ്പറ്റി സൂഃ ദുഖാന്‍ 54-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക. ലോകരക്ഷിതാവായ അല്ലാഹുവിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമെന്ന ബോധത്തോടും, അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടോടുംകൂടി ജീവിക്കുകയും, മേല്‍ വിവരിച്ച സ്വര്‍ഗ്ഗീയസുഖ സൗകര്യങ്ങള്‍ക്കു പാത്രമായിത്തീരുകയും ചെയ്യുന്ന സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.

നശ്വരമായ ഐഹിക ജീവിതത്തില്‍ അല്ലാഹു മനുഷ്യന് ചെയ്തു കൊടുത്ത പല അനുഗ്രഹങ്ങളെ കുറിച്ചും സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ വിവരിച്ചു. അതിനെ തുടര്‍ന്ന് (26, 27 വചനങ്ങളില്‍) ഭൂമിയിലുള്ളവരെല്ലാം നാശമടയുന്നവരാണെന്നും, മഹത്വത്തിന്‍റെയും, ഉദാരതയുടെയും ഉടമയായ അല്ലാഹു ശേഷിച്ചിരിക്കുന്നവനാണെന്നും ഓര്‍മ്മിപ്പിച്ചു. പിന്നീട് പ്രസ്താവിച്ച കാര്യങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ അവ ഒന്നുകില്‍ അല്ലാഹുവിന്‍റെ മഹത്വത്തെ, അല്ലെങ്കില്‍ അവന്‍റെ ഔദാര്യത്തെ വെളിപ്പെടുത്തുന്നവയാണെന്നു കാണാം. ഈ രണ്ടു ഗുണവിശേഷങ്ങളും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചുകൊണ്ടു ഈ സൂറത്തു അല്ലാഹു അവസാനിപ്പിക്കുന്നു:-

55:78

  • تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ ﴾٧٨﴿
  • മഹത്വം, ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ നാമം വളരെ മേന്മയേറിയതാകുന്നു!
  • تَبَارَكَ നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വര്‍ദ്ധിച്ചിരിക്കുന്നു اسْمُ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമം ذِي الْجَلَالِ മഹത്വമുള്ളവനായ وَالْإِكْرَامِ ഉദാരതയും, ബഹുമാനവും

جلال (ജലാല്‍) എന്നാല്‍ ‘മഹത്വം, മഹാത്മ്യം, ഗൗരവം, ഗാംഭീര്യം’ എന്നൊക്കെയാണ് അര്‍ത്ഥം. إكرام (ഇക്റാമു) എന്നാല്‍, ‘ബഹുമാനിക്കുക, ആദരിക്കുക, ഔദാര്യം ചെയ്യുക’ എന്നിങ്ങനെയും അര്‍ത്ഥമാകുന്നു. എല്ലാവിധത്തിലുള്ള മാഹാത്മ്യത്തിന്‍റെയും ഗൗരവത്തിന്‍റെയും പാരമ്യം പ്രാപിച്ച അതിമഹാനും, എല്ലാവിധ ബഹുമാനാദരവും ദയവും നല്‍കുന്ന അത്യുദാരനുമായുള്ളവന്‍ എന്നത്രെ ذِي الْجَلَالِ وَالْإِكْرَامِ എന്ന വിശേഷണത്തിന്‍റെ താല്‍പര്യം. ഒന്നാമത്തേതു അവനു യാതൊന്നിന്‍റെയും ആശ്രയമില്ലെന്നു കാണിക്കുന്നുവെങ്കില്‍, രണ്ടാമത്തേതു അവന്‍റെ ആശ്രയം അവനല്ലാത്ത എല്ലാറ്റിന്നും ആവശ്യമാണെന്നും കാണിക്കുന്നു. ഒന്നാമത്തെ ഗുണം നിമിത്തം മഹത്വപ്പെടുത്തപ്പെടുവാനും, ആരാധിക്കപ്പെടുവാനും അവന്‍ അര്‍ഹനാകുന്നു. രണ്ടാമത്തെ ഗുണംനിമിത്തം, അവന്‍ നന്ദി ചെയ്യപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും അര്‍ഹനാകുന്നു.

ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: أَجِلُّوا اللَّه يَغْفِرْ لَكُمْ (നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുവിന്‍, അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (അ.) മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: الظوا بياذا الجلال والاكرام (‘യാദല്‍, ജലാലിവല്‍ ഇക്രാം’ – മഹത്വവും ഉദാരതയുമുള്ളവനേ – എന്ന വാക്യത്തെ നിങ്ങള്‍ മുറുകെ പിടിക്കുവിന്‍ (അ: തി: ന.) നമസ്കാരം കഴിഞ്ഞ ഉടനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഹദീസു പ്രസിദ്ധമാണല്ലോ.

اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ

(അല്ലാഹുവേ, നീയത്രെ ശാന്തി, നിന്നില്‍ നിന്നുതന്നെയാണ് താനും ശാന്തി. മഹത്വവും, ഉദാരതയും ഉള്ളവനേ, നീ വളരെ മേന്മയേറിയവനാകുന്നു.)

ربنا ولك الحمد اولا وآخرا

വെളിച്ചം റമദാൻ 2022 – റമദാൻ 11

സൂറത്തു റഹ്മാന്‍ : 29-44



  • റമദാന്‍ 11 – സൂറ: അർറഹ്മാൻ പാര്‍ട്ട് 02 – ആയത്ത് 29 മുതല്‍ 44 വരെ
    • വിശദീകരണം : ബഹു. ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.


Podcast

സൂറത്തു റഹ്മാന്‍ : 29-44

55:29

  • يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ ﴾٢٩﴿
  • ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും.
  • يَسْأَلُهُ അവനോടു ചോദിക്കുന്നു, യാചിക്കും مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلَّ يَوْمٍ എല്ലാ ദിവസവും هُوَ അവന്‍ فِي شَأْنٍ ഓരോ കാര്യത്തിലായിരിക്കും

55:30

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٠﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ആകാശഭൂമികളിലുള്ള ഏതൊരാളും നിരീശ്വരവാദികളായുള്ളവര്‍ പോലും അല്ലാഹുവിനെയും, അവന്‍റെ സഹായത്തെയും ആശ്രയിക്കാത്തവരായിട്ടില്ല. അറിഞ്ഞോ അറിയാതെയോ അവനോട് അര്‍ത്ഥിക്കാത്തവരുമില്ല. ഒരാള്‍ ദൈവനിഷേധിയാകട്ടെ, യുക്തിവാദിയാകട്ടെ, പ്രകൃതിവാദിയാകട്ടെ, അവന്‍റെ വായും, വെള്ളം, ഭക്ഷണം അടക്കം, ചലനം തുടങ്ങിയ ഓരോന്നിലും അല്ലാഹുവിന്‍റെ എത്രയോ പ്രകൃതിനിയമങ്ങളെ ആശ്രയിച്ചുകൊണ്ടല്ലാതെ ഒരൊറ്റ നിമിഷവും കഴിച്ചുകൂട്ടുവാന്‍ ശക്തനല്ലതന്നെ. അവക്കു വിധേയനായിക്കൊണ്ടല്ലാതെ ഒരു കൈവിരല്‍ അനക്കുവാന്‍ പോലും അവന്‍ ശക്തനല്ല.

കോടാനുകോടി മഹാഗോളലോകങ്ങള്‍, എണ്ണമില്ലാത്ത ജീവലോകങ്ങള്‍, കണക്കറ്റ മറ്റനേകം വസ്തുലോകങ്ങള്‍ ഓരോന്നിലും അനുനിമിഷം നടമാടിക്കൊണ്ടിരിക്കുന്ന ഭാവനാതീതമായ പ്രക്രിയകള്‍, ഇവയെല്ലാം വ്യവസ്ഥയോടെ, ചിട്ടയോടെ, നിയന്ത്രിച്ചുവരുന്ന അല്ലാഹു – ചില കൂട്ടര്‍ ധരിച്ചുവരുന്നതുപോലെ – ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ ജോലിയില്ലാതെ സ്വസ്ഥമായിരിക്കുന്നില്ല. മറ്റു ചിലര്‍ വിവരിക്കുന്നതുപോലെ ഈ അഖിലാണ്ഡത്തിനൊരു പൊതു നിയമവ്യവസ്ഥ നിശ്ചയിച്ചുകൊണ്ട് എനിയെല്ലാം അതതിന്‍റെ പാട്ടിനു നടക്കട്ടെ എന്നുവെച്ച് ചുമ്മാ ഇരിക്കുകയുമല്ല. ഉറക്കമോ, മയക്കമോ, ക്ഷീണമോ, മറവിയോ ബാധിച്ച് എപ്പോഴെങ്കിലും അവന്‍ അശ്രദ്ധനായിരിക്കാറുമില്ല. അതേ, അവന്‍ നിത്യവും ഓരോരോ കാര്യങ്ങളില്‍ ബദ്ധാശ്രദ്ധനത്രെ. അല്ലായിരുന്നുവെങ്കില്‍ – വേണ്ടാ ഒരു മിടിയിടനേരം അവന്‍ അശ്രദ്ധനാകുമായിരുന്നുവെങ്കില്‍ – അനന്തവിസ്തൃതമായ ഈ ലോകാലോകങ്ങളുടെ ഗതി എന്തായിരിക്കുമെന്നു മനുഷ്യരാശിക്കു ഊഹിക്കുവാന്‍ പോലും സാധ്യമല്ലതന്നെ!

ലോകാവസാനം വരെയുള്ള കാര്യങ്ങളെല്ലാം നിര്‍ണ്ണയിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നുവെന്നു നബിവചനങ്ങളില്‍ വന്നിട്ടുള്ളതും, അല്ലാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്നുള്ള ഈ വചനവും തമ്മില്‍ എങ്ങിനെ യോജിക്കുമെന്നു ചോദിക്കപ്പെട്ടപ്പോള്‍ ഹുസൈനുബ്നു ഫള്വ് ല്‍ (حسين بن فضل رح) ഇപ്രകാരം മറുപടി പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: شؤن بيد يها لا شؤن بئد يها (അവന്‍ വെളിക്കു വരുത്തുന്ന കാര്യങ്ങളാണ്, അവന്‍ ആദ്യമായിത്തുടങ്ങുന്ന കാര്യങ്ങളല്ല.) അതായതു, ഹദീസുകളില്‍ പ്രസ്താവിക്കപ്പെട്ടപ്രകാരം എല്ലാ കാര്യങ്ങളും മുമ്പ് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ആ നിശ്ചയം അനുസരിച്ചു കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തി നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നല്ലാതെ, കാര്യങ്ങളെല്ലാം പുത്തനായി ആരംഭിച്ചുണ്ടാക്കുന്നതിനെക്കുറിച്ചല്ല എന്നു സാരം. വളരെ ശ്രദ്ധേയവും, പല സംശയങ്ങള്‍ക്കും നിവാരണം നല്‍കുന്നതുമാണ് ഈ മറുപടി. ആദ്യസൃഷ്ടി മുതല്‍ മരണം വരെയുള്ള പല കാര്യങ്ങളും ഓര്‍മ്മിപ്പിച്ചശേഷം വിചാരണ മുതലായവയെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു:-

55:31

  • سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ ﴾٣١﴿
  • നിങ്ങക്കുവേണ്ടി നാം അടുത്ത് മിനക്കെടുന്നതാണ് – ഹേ, രണ്ടു (കനത്ത) സമൂഹമേ!
  • سَنَفْرُغُ നാം അടുത്തു മിനക്കെടും, ഒഴിഞ്ഞിരുന്നേക്കും لَكُمْ നിങ്ങള്‍ക്കായി, നിങ്ങള്‍ക്കുവേണ്ടി أَيُّهَ الثَّقَلَانِ ഹേ രണ്ടു കനത്തവരേ (സമൂഹമേ)

55:32

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٢﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:33

  • يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ ﴾٣٣﴿
  • ജിന്നിന്‍റെയും ഇന്‍സി [മനുഷ്യ]ന്‍റെയും സംഘമേ, ആകാശങ്ങളുടെയും, ഭൂമിയുടെയും മേഖലകളില്‍ നിന്നു (പുറത്തു) കടന്നുപോകുവാന്‍ നിങ്ങള്‍ക്കു സാധ്യമാകുന്നപക്ഷം, നിങ്ങള്‍ കടന്നു പോകുവിന്‍! ഒരു അധികാരശക്തി കൂടാതെ നിങ്ങള്‍ കടന്നുപോകയില്ല.
  • يَا مَعْشَرَ ഹേ സംഘമെ, കൂട്ടമേ الْجِنِّ وَالْإِنسِ ജിന്നിന്‍റെയും ഇന്‍സി(മനുഷ്യ)ന്‍റെയും إِنِ اسْتَطَعْتُمْ നിങ്ങള്‍ക്കു സാധിക്കുന്നപക്ഷം أَن تَنفُذُوا നിങ്ങള്‍ കടന്നുപോകാന്‍, ചോര്‍ന്നുകടക്കാന്‍ مِنْ أَقْطَارِ മേഖലകളില്‍ നിന്നു السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും فَانفُذُوا എന്നാല്‍ നിങ്ങള്‍ കടന്നു (ചോര്‍ന്നു) പോകുവിന്‍ لَا تَنفُذُونَ നിങ്ങള്‍ കടന്നു പോകയില്ല إِلَّا بِسُلْطَانٍ ഒരു അധികാരം (രേഖ-ശക്തി-അധികൃത ലക്ഷ്യം) കൂടാതെ

55:34

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٤﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:35

  • يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴾٣٥﴿
  • നിങ്ങളിരുവരുടെയും മേല്, അഗ്നിയില്നിന്നുള്ള ജ്വാലയും, കരിമ്പുകയും അയക്കപ്പെടുന്നതാണ്. അപ്പോള്, നിങ്ങള് രക്ഷാനടപടിയെടുക്കുന്നതല്ല. [നിങ്ങള്ക്കതിനു സാധ്യമല്ല]
  • يُرْسَلُ അയക്കപ്പെടും عَلَيْكُمَا നിങ്ങളിരുവരുടേയും മേല്‍ شُوَاظٌ ജ്വാല مِّن نَّارٍ തീയിന്‍റെ, അഗ്നിയാലുള്ള وَنُحَاسٌ പുക (കരിമ്പുക)യും ചെമ്പു (ദ്രാവകവും) فَلَا تَنتَصِرَانِ അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നില്‍ക്കുകയില്ല)

55:36

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٦﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ജോലിത്തിരക്കു എന്നോ, ജോലി ഇല്ലാതിരിക്കുക എന്നോ ഇല്ല. ഒരുകാര്യം മറ്റൊരു കാര്യത്തിനു അവനു തടസ്സമാകുന്നതുമല്ല. എന്നിരിക്കെ, ജിന്നിനെയും മനുഷ്യനെയും അഭിമുഖീകരിച്ചുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി അടുത്തു ഞാന്‍ മിനക്കെടുവാന്‍ പോകുന്നുവെന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം രണ്ടുകൂട്ടരും അധികം താമസിയാതെ അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു ഹാജരാകേണ്ടിവരുമെന്നു ശക്തിപൂര്‍വ്വം താക്കീതു ചെയ്യുകയാകുന്നു.

അല്ലാഹുവിന്‍റെ പിടിയില്‍പെടാതിരിക്കത്തക്കവണ്ണം അവന്‍റെ അധികാരാതിര്‍ത്തിയില്‍ നിന്നു – ആകാശഭൂമികളില്‍നിന്നു – പുറത്തേക്കു കടന്നുപോയി രക്ഷപ്പെടുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതൊന്നു കാണട്ടെ എന്നു ജിന്നുവര്‍ഗ്ഗത്തെയും മനുഷ്യവര്‍ഗ്ഗത്തെയും ആകമാനം 33ആം വചനത്തില്‍ അല്ലാഹു വെല്ലുവിളിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുതന്നെയുള്ള അധികൃതമായ വല്ല ശക്തിയും പ്രമാണവും കിട്ടിയാലല്ലാതെ ആര്‍ക്കും അതിനുസാധ്യമല്ല എന്നു അതോടൊപ്പം തീര്‍ത്തു പറയുകയും ചെയ്യുന്നു. ഈ വെല്ലുവിളിയില്‍ അടങ്ങിയിരിക്കുന്ന താക്കീതു പ്രധാനമായും അവിശ്വാസികളെ ഉദ്ദേശിച്ചുള്ളതാണെന്നു 35ആം വചനത്തിന്‍റെ ഉള്ളടക്കം കൊണ്ടു മനസ്സിലാക്കാം. ഖിയാമത്തുനാളില്‍ വിചാരണാ നിലയത്തില്‍ വെച്ചു നടക്കുന്ന ആ ആഹ്വാനമായിട്ടാണ് ഇബ്നുകഥീര്‍ (റ) മുതലായ ചില മഹാന്മാര്‍ ഈ വചനത്തെ കണക്കാക്കുന്നത്. മുമ്പും പിമ്പുമുള്ള (31ഉം 35ഉം ) ആയത്തുകളിലെ പ്രസ്താവനകള്‍ നോക്കുമ്പോള്‍ ഈ അഭിപ്രായം ശരിയായിരിക്കുമെന്നു കരുതാവുന്നതുമാണ്. 35-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്ന അഗ്നി ജ്വാലയും പുകയും അനുഭവപ്പെടുമ്പോള്‍ കുറ്റവാളികളായ ആളുകള്‍ അവിടെ നിന്നു സ്വൈരംകെട്ടു ഓടിപ്പോകുവാന്‍ ശ്രമിക്കുമെന്നും, ആ സന്ദര്‍ഭത്തിലായിരിക്കും ഈ ആഹ്വാനമുണ്ടാകുക എന്നും പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും ഈ വെല്ലുവിളിയെ അതിലംഘിക്കുവാന്‍ ആര്‍ക്കും – ഏതു ലോകത്തും ഏതുകാലത്തും തന്നെ സാധ്യമല്ലെന്നു തീര്‍ച്ചയാണ്.

ഉപരിയാകാശ യാത്രകളും, ഉപരിഗോള നിരീക്ഷണങ്ങളും നടത്തുവാനുള്ള പ്രോത്സാഹനവും, അതിനു വേണ്ടുന്ന ബുദ്ധിപരവും ശാസ്ത്രീയവുമായ തയ്യാറെടുപ്പു നടത്തുവാനുള്ള സൂചനയാണ് 33ആം വചനത്തിന്‍റെ ഇതിവൃത്തം എന്നു കാണിക്കുന്ന ചില പുതിയ അര്‍ത്ഥവ്യാഖ്യാനങ്ങള്‍ ഈയിടെയായി ചിലരില്‍നിന്നു പുറത്തുവന്നു കാണുന്നു. ചന്ദ്രഗോളത്തിലേക്കും മറ്റുമുള്ള യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുവാനും നടപ്പില്‍ വരുത്തപ്പെടുവാനും തുടങ്ങിയതോടെ, അതിനു ഖുര്‍ആന്‍റെ അംഗീകാരം വാങ്ങിക്കൊടുക്കുവാനുള്ള ചില വ്യക്തികളുടെ താല്‍പര്യത്തില്‍നിന്നു ഉടലെടുത്തതാണ് ഈ സാഹസം. ബഹിരാകാശ നിരീക്ഷണയാത്രാ സംരഭങ്ങള്‍ക്കു പ്രോത്സാഹനവും, അവയുടെ വിജയഫലത്തിലേക്കുള്ള സൂചനകളും അവയുമായി ബന്ധമില്ലാത്ത ഇതുപോലെയുള്ള വചനങ്ങളില്‍ നിന്നു മുങ്ങിത്തപ്പി എടുക്കുവാന്‍ സാഹസപ്പെടേണ്ടുന്ന അവശ്യമില്ല. അതിനുവേണ്ടി സന്ദര്‍ഭങ്ങള്‍ക്കു യോജിക്കാത്തതും, വാക്യങ്ങള്‍ക്കു നിരക്കാത്തതുമായ അര്‍ത്ഥ വിവക്ഷകള്‍ കല്‍പ്പിക്കുകയെന്ന അപരാധത്തിനു മുതിരേണ്ടതുമില്ല. കാരണം, പ്രസ്തുത താല്‍പര്യം നിറവേറ്റുവാന്‍ തികച്ചും ഉപകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ വേറെത്തന്നെ ഒന്നിലധികം കാണാം. (35:13; 31:20 മുതലായവ നോക്കുക)

വേറെ ചില ആളുകള്‍, ഈ അടുത്തകാലത്തു ഈ ആയത്തിന്‍റെ താല്‍പര്യം വിവരിച്ചുകാണുന്നതു അതിലേറെ വിചിത്രമായിരിക്കുന്നു! ‘ബാഹ്യപ്രകൃതിയുടെ മേഖലകളില്‍ നിന്നു പുറത്തുചാടി ഉദ്ഗമിക്കുവാന്‍ കഴിയുമെങ്കില്‍ ഉദ്ഗമിക്കുക. ഒരു സവിശേഷ ശക്തികൊണ്ടല്ലാതെ നിങ്ങള്‍ ഉദ്ഗമിക്കുകയില്ല.’ എന്നിങ്ങനെയാണ് ഇവരുടെ അര്‍ത്ഥ കല്‍പന. ‘ആകാശ ഭൂമികള്‍’ കൊണ്ടു ഇവിടെ ഉദ്ദേശ്യം ‘ബാഹ്യ പ്രകൃതി’ യാണെന്നും. ‘സവിശേഷ ശക്തി’ കൊണ്ടുദ്ദേശ്യം ‘ആത്മീയശക്തി-അഥവാ ഈശ്വരസാക്ഷാല്‍ക്കാരം’ ആണെന്നുമാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. ഇതിന്‍റെ ന്യായീകരണത്തെപ്പറ്റി അവരുമായി ആരാഞ്ഞപ്പോള്‍, അതു തങ്ങളുടെ മനസ്സില്‍ ചിരകാലമായി ഊറിയുറച്ച ഒരഭിപ്രായമാണെന്നതില്‍ കവിഞ്ഞു പറയത്തക്ക ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. ഏതായാലും, ഓരോരുത്തനും മനസ്സില്‍ തോന്നുന്ന ഓരോ ആശയും, ആശയവും ഇങ്ങിനെ ഖുര്‍ആന്‍റെ പേരില്‍ അവതരിപ്പിക്കുവാന്‍ മുതിരുന്നത് ഖുര്‍ആന്റെ നേര്‍ക്കുള്ള കയ്യേറ്റവും അക്രമവുമാണെന്നേ നമുക്ക് ഇവരോട് തല്‍കാലം പറയുവാനുള്ളു. ഖിയാമത്തുനാളിലെ ചില സംഭവവികാസങ്ങളെപ്പറ്റി അല്ലാഹു തുടര്‍ന്നു പറയുന്നു:-

55:37

  • فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ ﴾٣٧﴿
  • എന്നാല്‍, ആകാശം പൊട്ടിപ്പിളര്‍ന്ന് അതു കുഴമ്പ് (അഥവാ എണ്ണക്കീടം) പോലെയും, പനിനീര്‍ (അഥവാ ചുവപ്പു) വര്‍ണ്ണമുള്ളതും ആയിത്തീര്‍ന്നാല്‍…
  • فَإِذَا انشَقَّتِ എന്നാല്‍ പിളര്‍ന്നാല്‍, പൊട്ടിക്കീറിയാല്‍ السَّمَاءُ ആകാശം فَكَانَتْ എന്നിട്ടു അതായി وَرْدَةً ഒരു പനിനീര്‍ വര്‍ണ്ണമുള്ളതു, ഊറക്കിട്ട തോല്‍ (പോലെ) ചുവന്നതു, ചെമ്മഞ്ഞയായതു كَالدِّهَان എണ്ണ (കുഴമ്പ്, കീടം) പോലുള്ളതു

55:38

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٨﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:39

  • فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ ﴾٣٩﴿
  • അപ്പോള് – അന്നത്തെ ദിവസം – ഒരു മനുഷ്യനോടാകട്ടെ, ജിന്നിനോടാകട്ടെ, തന്റെ പാപത്തെപ്പറ്റി ചോദി(ച്ചന്വേഷി)ക്കപ്പെടുന്നതല്ല.
  • فَيَوْمَئِذٍ അപ്പോള്‍ അന്നത്തെ ദിവസം لَّا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذَنبِهِ തന്‍റെ പാപത്തെപ്പറ്റി إِنسٌ ഒരു മനുഷ്യനോടും وَلَا جَانٌّ ജിന്നിനോടും ഇല്ല.

55:40

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٠﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അന്ത്യനാളില്‍ ആകാശത്തിന്‍റെ നിലയില്‍ വരുന്ന ചില മാറ്റങ്ങളെപ്പറ്റിയാണ് 37-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അതു പൊട്ടിപ്പിളരുന്നു. അഥവാ മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതുപോലെ, അതിലെ നക്ഷത്രങ്ങളടക്കമുള്ള ഗോളങ്ങളെല്ലാം സ്ഥാനം തെറ്റി താറുമാറാകുന്നു. കുഴമ്പ് – അഥവാ എണ്ണക്കീടം – പോലെ അതു കുഴഞ്ഞു ദുര്‍ബ്ബലമാകുകയും, നിറമാറ്റം സംഭവിച്ചു പനിനീര്‍പോലെ ചെമ്മഞ്ഞയായിത്തീരുകയും ചെയ്യുന്നു. അങ്ങിനെ, ആകാശഭൂമികളുടെ ഇന്നത്തെ ഈ ഘടനതന്നെ പാടെ മാറിപ്പോകുന്നു.

അന്നു മനുഷ്യരും ജിന്നുകളും അവരുടെ പാപങ്ങളെപ്പറ്റി തീരെ ചോദ്യം ചെയ്യപ്പെടുകയില്ലെന്നല്ല 39-ാം വചനത്തിന്‍റെ താല്‍പര്യം. പാപികള്‍ ചോദ്യം ചെയ്യപ്പെടുമെന്ന വസ്തുത ഖുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, പാപികളുടെ പാപങ്ങളെപ്പറ്റി അവരോടു ചോദിച്ചറിയേണ്ടുന്ന ആവശ്യമില്ല; അതിനു മതിയായ തെളിവുകളും രേഖകളും വേറെത്തന്നെ ധാരാളമുണ്ട് എന്നത്രെ അതിന്‍റെ താല്‍പര്യം. അടുത്തവചനം കാണുക.

55:41

  • يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ ﴾٤١﴿
  • (കാരണം:) കുറ്റവാളികള്‍ അവരുടെ അടയാളം മുഖേന അറിയപ്പെടുന്നതാണ്. എന്നിട്ട് നെറുകന്തലകളും (അഥവാ കുടുമകളും) കാലടികളും (കൂട്ടി)പ്പിടിക്കപ്പെടുന്നതായിരിക്കും.
  • يُعْرَفُ അറിയപ്പെടും الْمُجْرِمُونَ കുറ്റവാളികള്‍ بِسِيمَاهُمْ അവരുടെ അടയാളംകൊണ്ടു فَيُؤْخَذُ എന്നിട്ടു പിടിക്കപ്പെടും بِالنَّوَاصِي നെറുകന്തലകളെ, കുടുമകളെ وَالْأَقْدَامِ പാദം (കാലടി)കളെയും

55:42

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٢﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:43

  • هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ ﴾٤٣﴿
  • ‘കുറ്റവാളികള്‍ വ്യാജമാക്കിക്കൊണ്ടിരുന്നതായ ‘ജഹന്നം’ [നരകം] ഇതാ!’ (എന്നു പറയപ്പെടും)
  • هَـٰذِهِ ഇതാ, ഇതാണ്, ഇതു جَهَنَّمُ നരകം, നരകമാകുന്നു الَّتِي يُكَذِّبُ വ്യാജമാക്കിയിരുന്നതായ بِهَا അതിനെ الْمُجْرِمُونَ കുറ്റവാളികള്

55:44

  • يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ ﴾٤٤﴿
  • അതിന്‍റെയും (അങ്ങേയറ്റം) ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിലായി അവര്‍ ചുറ്റി അലയുന്നതാകുന്നു.
  • يَطُوفُونَ അവര്‍ ചുറ്റും, അലയും بَيْنَهَا അതിന്‍റെ ഇടയില്‍ وَبَيْنَ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും آنٍ ചൂടേറിയ, അങ്ങേ അറ്റമെത്തിയ

ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെട്ടുകൊണ്ടു അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്യും. അവരെ നരകത്തില്‍ ഇട്ടു കത്തിക്കപ്പെടുകയും ചെയ്യും. (40:71, 72). നരകത്തിലെ ‘സഖ്ഖൂമാ’കുന്ന വൃക്ഷത്തില്‍നിന്നും അവര്‍ തിന്നുകയും, പിന്നീടു അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും. പിന്നീടു അവര്‍ നരകത്തിലേക്കുതന്നെ മടക്കപ്പെടുകയും ചെയ്യും. (സൂഃ സ്വാഫ്: 64-68) അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. 

വെളിച്ചം റമദാൻ 2022 – റമദാൻ 10

സൂറത്തു റഹ്മാന്‍ : 01-28



  • റമദാന്‍ 10 – സൂറ: അർറഹ്മാൻ പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 28 വരെ
    • വിശദീകരണം : ബഹു. ബഹു. സയ്യിദ് സുല്ലമി , ജംഇയ്യത്തു ദ്ദഅവ വൽ ഇർഷാദ്. തുറൈഫ്.



സൂറത്തു റഹ്മാന്‍ : 01-28

റഹ്‌മാൻ (പരമകാരുണികന്‍)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 78 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍ പരിശോധിച്ചാല്‍ മിക്ക സൂറത്തുകള്‍ക്കും അതിന്റേതായ  ചില പ്രത്യേകതകള്‍ കാണുവാന്‍ കഴിയും. പക്ഷെ, എല്ലാം എല്ലാവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ഖുര്‍ആനെ സംബന്ധിച്ച അറിവും ആസ്വദനവും അനുസരിച്ച് ഓരോരുത്തനും അതു മനസ്സിലാക്കുവാന്‍ സാധിക്കുമെന്നു മാത്രം. എന്നാല്‍, ഈ അദ്ധ്യായത്തെ സംബന്ധിച്ചിടത്തോളം അതിന്റേതായ ചില പ്രത്യേകതകള്‍ പ്രത്യക്ഷത്തില്‍തന്നെ ആര്‍ക്കും കണ്ടറിയുവാന്‍ സാധിക്കുന്നു. വിഷയത്തിന്റെ ഗൗരവത്തോടൊപ്പം തന്നെ ആസ്വാദനരസം, പാരായണഭംഗി, ശ്രവണസുഖം, അത്യാകര്‍ഷകമായ പ്രതിപാദനരീതി ആദിയായ വശങ്ങളില്‍ സൂഃ റഹ്മാന്റെ സവിശേഷത പ്രസിദ്ധമാണ്. പാരായണവേളയിലും, ശ്രവണവേളയിലും രോമാഞ്ചം ഉണ്ടാക്കുന്നതും, ഹൃദയത്തിനു നടുക്കം ബാധിക്കുന്നതുമായ ഒരു വചനമത്രെ മുപ്പത്തിഒന്നു പ്രാവശ്യം മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ചുകൊണ്ട് ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഇതിലെ ഒരു സൂക്തം (فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ) അതു കേള്‍ക്കുമ്പോള്‍ സംഗീതരസവും, നീട്ടി ഓതുമ്പോള്‍ ഗാനമധുരവും അനുഭവപ്പെടുന്നു. അതേ അവസരത്തില്‍, അതിലടങ്ങിയ ഗൗരവമേറിയ ചോദ്യവും, അതിന്റെ അര്‍ത്ഥവ്യാപ്തിയും ഹൃദയമുള്ള ഓരോരുത്തനേയും ചിന്തിപ്പിക്കുന്നതുമാണ്. അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം അര്‍പ്പിച്ചു മുപ്പത്തിഒന്നുവട്ടം നന്ദി രേഖപ്പെടുത്തുവാന്‍ അതവനെ നിര്‍ബന്ധിക്കുന്നതു കാണാം. عروس القرآن (ഖുര്‍ആനിലെ നവവധു) എന്നൊരു ബഹുമതിപ്പേര്‍ ഈ അദ്ധ്യായത്തിനു പറയപ്പെടാറുള്ളതിനു കാരണം ഇതില്‍നിന്നെല്ലാം ഊഹിക്കാമല്ലോ.

55:1

  • ٱلرَّحْمَـٰنُ ﴾١﴿
  • പരമകാരുണികന്‍!
  • الرَّحْمَـٰنُ പരമകാരുണികന്‍

55:2

  • عَلَّمَ ٱلْقُرْءَانَ ﴾٢﴿
  • അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.
  • عَلَّمَ അവന്‍ പഠിപ്പിച്ചു الْقُرْآنَ ഖുര്‍ആനെ

55:3

  • خَلَقَ ٱلْإِنسَـٰنَ ﴾٣﴿
  • അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
  • خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ

55:4

  • عَلَّمَهُ ٱلْبَيَانَ ﴾٤﴿
  • അവന്‍ അവനു വിവരണം പഠിപ്പിച്ചു.
  • عَلَّمَهُ അവന്‍ അവനു പഠിപ്പിച്ചു الْبَيَانَ വിവരണം (മനസ്സിലുള്ളതു വിവരിക്കല്‍), സംസാരം

അല്ലാഹുവിന്റെ ഉല്‍കൃഷ്ടനാമത്തില്‍ ‘അല്ലാഹു’ എന്ന തിരുനാമത്തെക്കഴിച്ചാല്‍ ഏറ്റവും മഹത്തായ ഒരു നാമവിശേഷണമത്രെ ‘അര്‍-റഹ്മാന്‍ (الرحمن)’. കാരുണ്യത്തിന്റെ പാരമ്യമുള്ളവന്‍, അഥവാ പരമകാരുണികന്‍ എന്നര്‍ത്ഥം. മറ്റൊരു വിശേഷണം കൂടാതെ, ‘അല്ലാഹു’ എന്ന നാമം പോലെ ഈ നാമവും സ്വതന്ത്രമായിത്തന്നെ പലേടത്തും ഖുര്‍ആനില്‍ അവനു ഉപയോഗിക്കപ്പെട്ടു കാണാം. ഈ രണ്ടു നാമങ്ങളും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാമങ്ങളായോ വിശേഷണങ്ങളായോ ഉപയോഗിക്കപ്പെടാറില്ല. (*)


(*) ‘പുരോഗമന’ത്തിന്റെ പേരില്‍ എല്ലാ സനാതനതത്വങ്ങളും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്തു ഇപ്പറഞ്ഞതിനു അപവാദമായി ചില മുസ്‌ലിംകളുടെ പേരുകളിലോ മറ്റോ വല്ല ഉദാഹരണവും കണ്ടേക്കാമെങ്കില്‍ അതിലത്ഭുതപ്പെടുവാനില്ല.


അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അതിമഹത്തായ മൂന്നു ഉദാഹരണങ്ങള്‍ ഈ വചനങ്ങളില്‍ അല്ലാഹു എടുത്തുകാട്ടുന്നു:

(1) ഖുര്‍ആന്‍ പഠിപ്പിച്ചത്. (2) മനുഷ്യനെ സൃഷ്ടിച്ചത്. (3) അവനു വിവരണം പഠിപ്പിച്ചത്. അഥവാ മനസ്സിലുള്ള ആശയങ്ങളും വിചാരവികാരങ്ങളും സംസാരം മുഖേന അന്യരെ വ്യക്തമായി അറിയിക്കുവാനുള്ള കഴിവു നല്‍കിയത്. ഇവക്കുപുറമെ തുടര്‍ന്നുള്ള വചനങ്ങളില്‍ മറ്റു പല അനുഗ്രഹങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നുമുണ്ട്. എന്നാല്‍, സ്വാഭാവികമായി നോക്കുമ്പോള്‍, മനുഷ്യനെ സൃഷ്ടിച്ചതു ഒന്നാമതായും, വിവരണത്തിനു കഴിവു നല്‍കിയതു രണ്ടാമതായും, ഖുര്‍ആന്‍ പഠിപ്പിച്ചതു അവസാനത്തേതായും പറയേണ്ടതായിരുന്നുവെന്നു തോന്നിയേക്കാം. പക്ഷേ, മറ്റു ചില വസ്തുക്കള്‍ ആലോചിക്കേണ്ടതുണ്ട്. മനുഷ്യന്‍ എത്ര ഉല്‍കൃഷ്ടസൃഷ്ടിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം ലാഭനഷ്ടങ്ങളായി യാതൊന്നും പരിഗണിക്കപ്പെടുവാനുണ്ടായിരിക്കയില്ല. എനി, അവന്‍ സൃഷ്ടിക്കപ്പെടുകയും, അതേസമയത്തു ഇതരജീവികളെപ്പോലെ അവനും ഒരു മൂകജീവിയായിത്തീരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അവയെപ്പോലെ അവനും ജീവിതലക്ഷ്യമായി ഒന്നും ഉണ്ടായിരിക്കയില്ല. മനുഷ്യന്‍ സൃഷ്ടിക്കപ്പെടുകയും ഇതരസൃഷ്ടിവര്‍ഗ്ഗങ്ങള്‍ക്കില്ലാത്ത പ്രകൃതിവിശേഷങ്ങളാല്‍ അവന്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്തിട്ടുള്ള സ്ഥിതിക്കു അവന്റെ മരണംവരെയുള്ള ഭൗതികജീവിതം സമാധാനകരവും അതിനുശേഷമുള്ള അറ്റമില്ലാത്ത പരലോകജീവിതം വിജയകരവും ആയിത്തീരുകയാണ് അവന്റെ ഏറ്റവും വലിയ ആവശ്യം. അതിലപ്പുറം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യവും അവനെ സംബന്ധിച്ചിടത്തോളം ഊഹിക്കുവാന്‍പോലുമില്ല. ഈ ജീവിതലക്‌ഷ്യം സാക്ഷാല്‍കൃതമാകുവാനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗമേതാണെന്നു മനുഷ്യനു അവന്റെ സൃഷ്ടിയും പ്രകൃതിയും പ്രദാനംചെയ്ത സൃഷ്ടാവില്‍നിന്നുതന്നെ ലഭിക്കേണ്ടിയിരിക്കുന്നു. ആ മാര്‍ഗ്ഗമത്രെ വിശുദ്ധ ഖുര്‍ആന്‍ വഴി അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിനു പ്രദാനം ചെയ്തിരിക്കുന്നത്. ഈ നിലക്കു ഖുര്‍ആനാകുന്ന അനുഗ്രഹം മറ്റുള്ളവയെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നുവെന്നു വ്യക്തമാണല്ലൊ.

علم القرآن (ഖുര്‍ആന്‍ പഠിപ്പിച്ചു) എന്നു പറഞ്ഞതിന്റെ താല്‍പര്യം, അതുവായിക്കുവാന്‍ പഠിപ്പിച്ചു – അഥവാ അതിനുള്ള അക്ഷരാഭ്യാസം നല്‍കി – എന്നു മാത്രമല്ല, അതോടൊപ്പം അതു ഗ്രഹിക്കുവാനും അതിന്റെ സന്ദേശങ്ങള്‍ പ്രായോഗികമാക്കുവാനും വേണ്ടുന്ന കഴിവും സാഹചര്യങ്ങളും അവന്‍ സജ്ജമാക്കിക്കൊടുത്തിട്ടുള്ളതിനെയും ആ വാക്യം അനുസ്മരിപ്പിക്കുന്നു. ഈ വാക്യത്തിനു ‘വായന പഠിപ്പിച്ചു’ എന്നു ചിലര്‍ അര്‍ത്ഥം കല്‍പ്പിച്ചു കാണുന്നു. قرآن എന്ന വാക്കിനു ഭാഷയില്‍ വായന എന്നുതന്നെയാണര്‍ത്ഥം. പക്ഷേ, മറ്റു ചില കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇവിടെ ഈ അര്‍ത്ഥം ശരിയല്ലെന്നാണ് മനസ്സിലാകുന്നത്. (1) ഇവിടെ ال (അല്‍) എന്ന അവ്യയം ചേര്‍ത്തുകൊണ്ട് القرآن (അല്‍ ഖുര്‍ആന്‍) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ‘അല്‍ഖുര്‍ആന്‍’ എന്നു പറയുമ്പോള്‍ അതുകൊണ്ടു ഖുര്‍ആനാകുന്ന വേദഗ്രന്ഥമാണ് ഖുര്‍ആനിലും മറ്റും ഉദ്ദേശിക്കപ്പെടാറുള്ളത്. വായന എന്ന അര്‍ത്ഥം ഭാഷയില്‍ ഈ വാക്കിനുണ്ടെങ്കിലും ആ അര്‍ത്ഥത്തില്‍ അതു പതിവായി ഉപയോഗിക്കാറില്ല. ഉപയോഗിക്കുമ്പോള്‍ ഈ അവ്യയം ചേര്‍ക്കാറുമില്ല. ഏറ്റവുമധികം വായിക്കപ്പെടുന്നതും, വായിക്കപ്പെടേണ്ടതുമായ ഗ്രന്ഥമെന്ന നിലക്കാണ്, ‘അല്‍ ഖുര്‍ആന്‍’ എന്നു ഈ വിശുദ്ധ ഗ്രന്ഥത്തിനു പേര്‍ വന്നിട്ടുള്ളതും. ഏതെങ്കിലും ഒരു സാമാന്യനാമ (النـكرة) ത്തോട് ال ചേര്‍ത്തു പറഞ്ഞാല്‍ അതു ഒരു പ്രത്യേക നാമം (المعرفـة) ആയിത്തീരുമെന്നതു അറബി ഭാഷയുടെ വ്യാകരണ നിയമത്തില്‍പെട്ടതാണ്. * അതുകൊണ്ട് ‘അല്‍ ഖുര്‍ആന്‍’ എന്നു പറയുമ്പോഴെല്ലാം – പ്രത്യേക തടസ്സം ഇല്ലാത്തപക്ഷം – ഖുര്‍ആനാകുന്ന വേദഗ്രന്ഥം തന്നെയായിരിക്കും ഉദ്ദേശ്യമെന്നു കരുതേണ്ടതാകുന്നു. (2) വായന പഠിപ്പിച്ചതിലും ഉപരിയായ അനുഗ്രഹമാണ് ഖുര്‍ആന്‍ പഠിപ്പിച്ചതെന്നു വ്യക്തമാകുന്നു. കാരണം, ഖുര്‍ആന്‍ പഠിപ്പിച്ചുവെന്നു പറയുമ്പോള്‍ അതില്‍ വായനയാകുന്ന അനുഗ്രഹത്തിനു പുറമെ വേറെയും അനുഗ്രഹങ്ങള്‍ അടങ്ങുന്നുവല്ലോ.


*ഒരു സാമാന്യനാമം കൊണ്ട് ഒരു പ്രത്യേക വസ്തുവെ ഉദ്ദേശിക്കുമ്പോള്‍ ഇംഗ്ലീഷില്‍ The എന്ന അവ്യയം ചേര്‍ക്കാറുള്ളതുപോലെ അറബിയില്‍ അതിനുപകരം ചേര്‍ക്കാറുള്ള അവ്യയമാണ് ال ഈ അവ്യയം ചേര്‍ത്തുകൊണ്ട് ‘വായന’ എന്ന അര്‍ത്ഥത്തില്‍ ഈ വാക്കു (القرآن എന്നു) ഖുര്‍ആനില്‍ ഉപയോഗിച്ചു കാണുന്നില്ല. എന്നാല്‍ അമ്പതോളം സ്ഥലത്തു ഖുര്‍ആനെ ഉദ്ദേശിച്ചു തന്നെ القرآن എന്നു പറഞ്ഞിട്ടുമുണ്ട്.


വായന പഠിപ്പിച്ചു എന്നു ഇവിടെ അര്‍ത്ഥം കല്‍പ്പിക്കുന്നവര്‍ അതിനു പറയുന്ന ന്യായം ഇതാണ്: ‘പൊതുവില്‍ മനുഷ്യരെക്കുറിച്ചും അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ചുമാണ് അല്ലാഹു ഇവിടെ പ്രതിപാദിക്കുന്നത്. അഥവാ മനുഷ്യരില്‍ ഒരു പ്രത്യേക വിഭാഗക്കാരായ മുസ്‌ലിംകളെക്കുറിച്ചല്ല. എന്നിരിക്കെ, ഖുര്‍ആന്‍ പഠിപ്പിച്ചുവെന്നു ഇവിടെ അര്‍ത്ഥം കല്‍പ്പിക്കുവാന്‍ നിവൃത്തിയില്ല.’ ഈ ന്യായീകരണവും ശരിയല്ല. കാരണം:

(1) മനുഷ്യരെപ്പറ്റി ഇവിടെ പൊതുവില്‍ പ്രസ്താവിക്കാന്‍ തുടങ്ങിയതു 3-ാം വചനത്തില്‍ خَلَقَ الْإِنسَانَ (മനുഷ്യനെ സൃഷ്ടിച്ചു) എന്നതു മുതല്‍ക്കാണ്. 4-ാം വചനത്തില്‍ മനുഷ്യനെ ചൂണ്ടിക്കൊണ്ട് عَلَّمَهُ الْبَيَانَ (അവനു വിവരണം പഠിപ്പിച്ചു) എന്നും പറഞ്ഞു. ഈ രണ്ടുകാര്യങ്ങളും പൊതുവില്‍ മനുഷ്യരെക്കുറിച്ചു തന്നെ എന്നതില്‍ സംശയമില്ല. പക്ഷേ, عَلَّمَ الْقُرْآنَ (ഖുര്‍ആന്‍ പഠിപ്പിച്ചു) എന്ന വാക്യം ഇതിനു മുമ്പുള്ള 2-ാം വചനമായിട്ടാണിരിക്കുന്നത്. അതിലാകട്ടെ, ഖുര്‍ആന്‍ പഠിപ്പിച്ചു എന്നല്ലാതെ ആര്‍ക്കു പഠിപ്പിച്ചു എന്നു വ്യക്തമാക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്കു ആ വചനം മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചാകുന്നതിനും, തുടര്‍ന്നുള്ള വചനങ്ങള്‍ പൊതുവില്‍ മനുഷ്യരെക്കുറിച്ചാകുന്നതിനും വിരോധമില്ലല്ലോ. ഖുര്‍ആന്‍ പഠിപ്പിക്കുകയെന്ന അനുഗ്രഹം – ഇവര്‍ കരുതുന്നതുപോലെ – മുസ്‌ലിംകള്‍ക്കു മാത്രം നല്‍കപ്പെട്ട ഒരു അനുഗ്രഹമല്ല. ആണെന്ന സങ്കല്‍പത്തിലാണ് താനും ഇപ്പറഞ്ഞത്.

(2) ഖുര്‍ആന്‍ പഠിപ്പിച്ചു എന്നു പറഞ്ഞതു ഖുര്‍ആന്‍ വായിക്കുവാന്‍ പഠിപ്പിച്ചു എന്ന അര്‍ത്ഥത്തിലാകുവാന്‍ നിവൃത്തിയില്ല. എത്രയോ അമുസ്‌ലിംകള്‍ ഖുര്‍ആന്‍ വായിക്കുവാന്‍ കഴിയുന്നവരുണ്ട്‌. മുസ്‌ലിംകളില്‍ അതു വായിക്കാന്‍  കഴിയാത്തവരുമുണ്ട്. വായിക്കുന്നവരില്‍ ഖുര്‍ആനെ അംഗീകരിക്കാത്തവരും, അംഗീകരിച്ചവരില്‍ അതു വായിക്കുവാന്‍ കഴിയാത്തവരും ഉണ്ടെന്നുള്ളതും നിഷേധിക്കാവതല്ല. എനി, വായന എന്നു ഇവിടെ ‘ഖുര്‍ആനി’നു അര്‍ത്ഥം നല്‍കിയാല്‍പോലും. മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരുമായ മനുഷ്യരെല്ലാം വായന പഠിച്ചവരാണോ? അതുമല്ല. വാസ്തവത്തില്‍ മനുഷ്യന്റെ നന്മക്കു നിദാനമായ മാര്‍ഗ്ഗങ്ങള്‍ വിവരിക്കുന്ന ആ ഗ്രന്ഥം അവതരിപ്പിച്ചതിനെയും, അതു പഠിക്കുവാനും ഗ്രഹിക്കുവാനും മനുഷ്യനു കഴിയുമാറാക്കിയതിനെയും ഉദ്ദേശിച്ചുകൊണ്ടാണ് അല്ലാഹു ഇവിടെ ഖുര്‍ആന്‍ പഠിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്നത്. അതേ സമയത്തു മുസ്‌ലിംകളെന്ന പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണോ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്? ഒരിക്കലുമല്ല. അതു മനുഷ്യലോകത്തെ ആകമാനം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആ അനുഗ്രഹം എല്ലാവരും ഉപയോഗപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളതു വേറെ വിഷയമത്രെ. എന്നിരിക്കെ, ആ വാക്യത്തിനു ഖുര്‍ആനാകുന്ന വേദഗ്രന്ഥം പഠിപ്പിച്ചു എന്നു അര്‍ത്ഥം കല്‍പിച്ചാലും അതു പൊതുവില്‍ മനുഷ്യര്‍ക്ക് ലഭിച്ച അനുഗ്രഹം അല്ലാതായിത്തീരുന്നില്ല. والله اعلم

55:5

  • ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ ﴾٥﴿
  • സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്.)
  • الشَّمْسُ സൂര്യന്‍ وَالْقَمَرُ ചന്ദ്രനും بِحُسْبَانٍ ഒരു കണക്കനുസരിച്ചാകുന്നു

55:6

  • وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ ﴾٦﴿
  • ചെടി (അഥവാ വള്ളി) യും വൃക്ഷവും ‘സുജൂദു’ [സാഷ്ടാംഗ നമസ്ക്കാരം] ചെയ്യുന്നു.
  • وَالنَّجْمُ ചെടി, വള്ളി, നക്ഷത്രം وَالشَّجَرُ വൃക്ഷവും يَسْجُدَانِ രണ്ടും സുജൂദ് ചെയ്യുന്നു.

സൂര്യചന്ദ്രന്മാരുടെ ചലനം, ഗതി, ഭ്രമണം, വലുപ്പം, അകലം, ചൂടു, തണുപ്പു തുടങ്ങിയ എല്ലാമെല്ലാം ഒരു കൃത്യമായ അളവും കണക്കും അനുസരിച്ചാണു അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അവയില്‍ ഏതെങ്കിലുമൊന്ന് ആ കണക്കു തെറ്റിക്കൊണ്ടായിരുന്നുവെങ്കില്‍ നിശ്ചയമായും ഈ ലോക ഗതിതന്നെ മറ്റൊന്നായി മാറുമായിരുന്നു. ശാസ്ത്രജ്ഞന്‍മാരെല്ലാം യോജിക്കുന്ന ഒരു വാസ്തവമത്രെ ഇത്.  نجم (നജ്മ) എന്ന വാക്കിനു നക്ഷത്രം, ചെടി, വള്ളി, തൈ’ എന്നീ അര്‍ത്ഥങ്ങളുണ്ട്. സൂര്യനെയും ചന്ദ്രനെയും പറഞ്ഞതിന്റെ തുടര്‍ച്ചയായി ‘നജ്മി’നെയും പറഞ്ഞിരിക്കകൊണ്ട് നക്ഷത്രം എന്നും, തുടര്‍ന്നു പറയപ്പെട്ടിട്ടുള്ളതു ‘വൃക്ഷം’ (الشجر) ആകകൊണ്ട് ചെടി അല്ലെങ്കില്‍ വള്ളി എന്നും ഇവിടെ ഉദ്ദേശിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. വ്യാഖ്യാതാക്കള്‍ രണ്ടും സ്വീകരിച്ചിട്ടുണ്ടുതാനും.

സസ്യങ്ങളും വൃക്ഷങ്ങളും മാത്രമല്ല ആകാശഭൂമികളിലുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിനു സാഷ്ടാംഗ നമസ്കാരവും കീര്‍ത്തനവും നടത്തുന്നുണ്ടെന്നു ഒന്നിലധികം വചനങ്ങളില്‍ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. ഓരോന്നും അതാതില്‍ നിന്നും അല്ലാഹു ഉദ്ദേശിച്ചപ്രകാരം അവ നടത്തുന്നുവെന്നല്ലാതെ നമ്മുക്കു അതിന്റെ രൂപം നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. ഇതു സംബന്ധിച്ചു സൂഃ അമ്പിയാഉ് 79; സൂഃ ഹജ്ജ് 18; സൂഃ നൂര്‍ 41 മുതലായ സ്ഥലങ്ങളില്‍ നാം വിവരിച്ചത് ഓര്‍ക്കുക.

55:7

  • وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ ﴾٧﴿
  • ആകാശത്തെ അവന്‍ ഉയര്‍ത്തിയുണ്ടാക്കുകയും, തുലാസ്സു സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
  • وَالسَّمَاءَ ആകാശത്തെ رَفَعَهَا അതിനെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു وَوَضَعَ സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു الْمِيزَانَ തുലാസു

55:8

  • أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ ﴾٨﴿
  • നിങ്ങള്‍ തുലാസ്സില്‍ [തൂക്കത്തില്‍] ക്രമം തെറ്റാതിരിക്കുന്നതിന്.
  • أَلَّا تَطْغَوْا നിങ്ങള്‍ ക്രമം തെറ്റാതിരിക്കുവാന്‍, അതിരു വിടാതിരിക്കുന്നതിനു فِي الْمِيزَانِ തുലാസില്‍

55:9

  • وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ ﴾٩﴿
  • നിങ്ങള്‍ നീതിമുറയനുസരിച്ചു തൂക്കം നിലനിറുത്തുവിന്‍. തുലാസ്സു (അഥവാ തൂക്കം) നഷ്ടം വരുത്തുകയും അരുത്.
  • وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക الْوَزْنَ തൂക്കം بِالْقِسْطِ നീതിമുറപ്രകാരം وَلَا تُخْسِرُوا നിങ്ങള്‍ നഷ്ടം വരുത്തരുത് الْمِيزَانَ തുലാസ്സു (തുലാസില്‍)

സൂഃ ഹദീദില്‍ അല്ലാഹു പറയുന്നു:

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ – سورة الحديد 25

(തീര്‍ച്ചയായും നാം, വ്യക്തമായ തെളിവുകളുമായി നമ്മുടെ റസൂലുകളെ അയച്ചിരിക്കുന്നു. മനുഷ്യര്‍ നീതിമുറപ്രകാരം നിലകൊള്ളുവാന്‍വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കിയിരിക്കുന്നു.) അല്ലാഹുവിന്റെ നീതിന്യായ വ്യവസ്ഥയാകുന്ന ഈ തുലാസ്സു തന്നെയാണ് 7ഉം 8ഉം വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതും. ആ നീതിവ്യവസ്ഥകളില്‍ ഒന്നത്രെ തൂക്കത്തില്‍ സത്യവും നീതിയും പാലിക്കണം, അതില്‍ ജനങ്ങളെ കബളിപ്പിക്കുവാന്‍ പാടില്ല എന്നുള്ള വ്യവസ്ഥയും. ഇതിനെക്കുറിച്ചാണ് 9-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്.

55:10

  • وَٱلْأَرْضَ وَضَعَهَا لِلْأَنَامِ ﴾١٠﴿
  • ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
  • وَالْأَرْضَ ഭൂമിയെ وَضَعَهَا അതിനെ അവന്‍ വെച്ചിരിക്കുന്നു (സ്ഥാപിച്ചിരിക്കുന്നു) لِلْأَنَامِ സൃഷ്ടികള്‍ക്കു (ജീവികള്‍ക്കു) വേണ്ടി

55:11

  • فِيهَا فَـٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ ﴾١١﴿
  • അതില്‍ പഴവര്‍ഗ്ഗമുണ്ടു: പാളകളുള്ള ഈത്തപ്പനകളുമുണ്ട്.
  • فِيهَا അതിലുണ്ട് فَاكِهَةٌ പഴവര്‍ഗ്ഗം, സുഖഭോജ്യവസ്തു وَالنَّخْلُ ഈത്തപ്പനയും ذَاتُ الْأَكْمَامِ പോള (പാള) കളുള്ള

55:12

  • وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ ﴾١٢﴿
  • വൈക്കോലുള്ള ധാന്യ (വര്‍ഗ്ഗ)വും, സുഗന്ധച്ചെടിയും ഉണ്ട്.
  • وَالْحَبُّ ധാന്യവും ذُو الْعَصْفِ വൈക്കോല്‍ (ഓല) ഉള്ളതായ وَالرَّيْحَانُ സുഗന്ധച്ചെടിയും, രുചികരമായ ഭക്ഷ്യവസ്തുവും.

الانام (അനാമ്) എന്നാല്‍ സൃഷ്ടികള്‍, അഥവാ മനുഷ്യനടക്കമുള്ള എല്ലാ ജീവികളുമാകുന്നു. പൂക്കളെയും ഫലങ്ങളെയും പൊതിഞ്ഞുനില്‍ക്കുന്ന പോളകള്‍ക്കും, കുലകളെ പൊതിഞ്ഞു നില്‍ക്കുന്ന പാളകള്‍ക്കുമാണ് اكمام (അക്മാമ്) എന്നു പറയുന്നത്. ഫലവൃക്ഷങ്ങളില്‍ പ്രധാനമായ ഒന്നത്രെ ഈത്തപ്പന. അറബികള്‍ക്കു സുപരിചിതവും അവരുടെ ഒരു മുഖ്യ ഭക്ഷണവുമാണല്ലോ ഈത്തപ്പഴം. വരണ്ട മരുഭൂമികളിലെ അനുഗ്രഹീത ഉല്‍പന്നമത്രെ അത്. പിഞ്ച്, പച്ചക്കായ, പഴം, ഉണക്കല്‍ (കാരക്ക) എന്നീ ഓരോ ഘട്ടത്തിലും വളരെ രുചികരവും ഹൃദ്യവുമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് അത്. ഈന്തമരം എല്ലാ കാലത്തും കായ്ക്കും. ഓലകൊണ്ടു പായ, വട്ടി മുതലായവ ഉണ്ടാക്കാം. പട്ടകൊണ്ടു പുരമേയാം. തടികൊണ്ടു മരത്തിന്റെ ഉപയോഗവും നടത്തപ്പെടുന്നു. നാരുകൊണ്ടു ചൂടിക്കയറും, ഞണം (ചോറു) കൊണ്ടു ഭക്ഷണ പദാര്‍ത്ഥവും, ഇസ്ത്രിപ്പൊടി മുതലായവയും ഉണ്ടാക്കാം. ഈന്തക്കുലകള്‍ പോള വിരിഞ്ഞശേഷം മേല്‍ക്കുമേലെ തൂങ്ങിനില്‍ക്കുന്നതു നല്ലൊരു കാഴ്ചയാകുന്നു. ഇത്രയും പറഞ്ഞതില്‍നിന്നു ഈന്തപ്പന കാണാത്തവര്‍ക്കും അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. العصف (അസ്വ് ഫ്) എന്നാല്‍ വൈക്കോല്‍, അഥവാ ഗോതമ്പ്, നെല്ല് മുതലായ ധാന്യങ്ങളുടെ ഓല എന്ന്‍ അര്‍ത്ഥമാകുന്നു. എല്ലാതരം വാസനച്ചെടികള്‍ക്കുമാണ് ريحان (‘റൈഹാന്‍’) എന്നു പറയുന്നത്. രുചികരമോ പരിമളമുള്ളതോ ആയ ഭക്ഷണപദാര്‍ത്ഥമെന്നും ചിലര്‍ ഈ വാക്കിനു അര്‍ത്ഥം നല്‍കിക്കാണുന്നു. ചുരുക്കത്തില്‍, അല്ലാഹു ഭൂമിയില്‍ അവന്റെ സൃഷ്ടികള്‍ക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുള്ള ചില പ്രധാന നിത്യാനുഗ്രഹങ്ങളെക്കുറിച്ച് ഈ വചനങ്ങളില്‍ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. അനന്തരം ഭൂമിയിലെ രണ്ടു ബുദ്ധിവര്‍ഗ്ഗമായ മനുഷ്യരേയും ജിന്നുകളെയും അഭിമുഖീകരിച്ച് അല്ലാഹു ചോദിക്കുന്നു :-

55:13

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾١٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ഈ വചനം ഈ സൂറത്തില്‍ 31 പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുകയും, അവര്‍ക്ക് നന്ദി കാണിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം എത്രമേല്‍ വമ്പിച്ചതാണെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. ഈ വചനം ഓതികേട്ടപ്പോള്‍ ഓരോ പ്രാവശ്യവും ജിന്നുകള്‍ മറുപടി പറഞ്ഞതായി ഒരു ഹദീസില്‍ വന്നിട്ടുള്ളതുപോലെ നാമും പറയുക:

لَا بِشَيْءٍ مِنْ نِعَمِكَ رَبَّنَا نُكَذِّبُ، فَلَكَ الحَمْدُ – الترمذى وابن جرير والبزار

(ഞങ്ങളുടെ റബ്ബേ, നിന്റെ അനുഗ്രഹങ്ങളില്‍ യാതൊന്നിനെയും ഞങ്ങള്‍ വ്യാജമാക്കുന്നില്ല. അപ്പോള്‍, നിനക്കത്രെ സ്തുതി!) ഈ വചനത്തില്‍ നിങ്ങള്‍ രണ്ടുകൂട്ടര്‍ എന്നു പറഞ്ഞതു മനുഷ്യരെയും ജിന്നുകളെയും ഉദ്ദേശിച്ചാണെന്നു അടുത്ത രണ്ടു വചനങ്ങളില്‍ നിന്നും 31-35 വചനങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

55:14

  • خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍ كَٱلْفَخَّارِ ﴾١٤﴿
  • മനുഷ്യനെ അവന്‍, ചൂളവെക്കപ്പെട്ട (ഇഷ്ടിക) മണ്ണുപോലെ ചിലപ്പുള്ള (ഉണങ്ങിയ) മണ്ണിനാല്‍ സൃഷ്ടിച്ചിരിക്കുന്നു;
  • خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുള്ള (ചല ചല ശബ്ദമുണ്ടാകുന്ന) മണ്ണില്‍നിന്നു كَالْفَخَّارِ ചൂളമണ്ണു (ചുട്ടെടുത്ത മണ്‍പാത്രം) പോലെയുള്ള

55:15

  • وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ ﴾١٥﴿
  • ജിന്നിനെ അഗ്നിയില്‍ നിന്നുള്ള (പുകകലരാത്ത) ശുദ്ധജ്വാലയാലും സൃഷ്ടിച്ചിരിക്കുന്നു.
  • وَخَلَقَ الْجَانَّ ജിന്നുകളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن مَّارِجٍ ശുദ്ധമായ (തനി) ജ്വാലയില്‍ (നാളത്തില്‍) നിന്നു مِّن نَّارٍ തീയില്‍ (അഗ്നിയില്‍) നിന്നുള്ള

55:16

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾١٦﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ചൂളവെച്ചു വേവിച്ചെടുത്ത ഇഷ്ടിക, കലം മുതലായവപോലെ, മുട്ടിയാല്‍ ചിലപ്പുണ്ടാകുന്നതും, നനവിന്റെ അംശമില്ലാത്തതുമായ കളിമണ്ണില്‍നിന്നു മനുഷ്യനെ സൃഷ്ടിച്ചുവെന്നാണ് ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചത്. വേറെ സ്ഥലങ്ങളില്‍ ‘മണ്ണില്‍നിന്നു’ എന്നും, ‘കളിമണ്ണില്‍നിന്നു’ എന്നും, ‘പശിമയുള്ള കളിമണ്ണില്‍നിന്നു’ എന്നും, ‘കളിമണ്ണിന്റെ സത്തില്‍നിന്നു’ എന്നും, ‘നിറപ്പകര്‍ച്ചവന്ന കളിമണ്ണില്‍നിന്നു’ എന്നും പ്രസ്താവിച്ചിരിക്കുന്നു. (*) മനുഷ്യമൂലമായ മണ്ണിന്റെ വിവിധ ഘട്ടങ്ങളെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് സൂറത്തു സ്വാദ് 71-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വായിച്ചതു ഓര്‍ക്കുക. ഇതുപോലെത്തന്നെ ജിന്നുകളുടെ ഉല്‍പത്തിയെക്കുറിച്ച് അഗ്നിയുടെ പുകകലരാത്ത ശുദ്ധമായ ജ്വാലയില്‍ നിന്നു എന്നു ഇവിടെ പ്രസ്താവിക്കുന്നു. വേറെ സ്ഥലങ്ങളില്‍ ‘അഗ്നിയില്‍നിന്നു’ എന്നും, ‘രോമക്കുത്തുകളില്‍കൂടി തുളഞ്ഞുകയറുന്ന – അത്യുഷ്ണമായ – തീയില്‍നിന്നു’ എന്നും പറഞ്ഞിരിക്കുന്നു. (**) ഇതു തീയി (النار) ന്റെ വ്യത്യസ്ത ഗുണങ്ങളെയും കുറിക്കുന്നു. ഇങ്ങിനെയുള്ള വ്യത്യസ്ത സ്വഭാവങ്ങളും ഗുണങ്ങളും ഓരോ വര്‍ഗ്ഗത്തിന്റെ സന്തതികളിലും അല്ലാഹു വെളിപ്പെടുത്തിക്കാണാം. അവയുടെയെല്ലാം വിശദമായ യഥാര്‍‍ത്ഥ്യങ്ങളും അതിലടങ്ങിയ യുക്തിരഹസ്യങ്ങളും അല്ലാഹുവിനേ അറിയുകയുള്ളു.


(*) സൂ : റൂം 20; സൂ: സ്വാദ് 71; മുഅ്മിനൂന്‍ 12; സ്വാഫ്ഫാത്ത് 11 മുതലായ സ്ഥലങ്ങള്‍ നോക്കുക.

(**) (സൂ: ഹിജ്ര്‍ 27-ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)അരുളിച്ചെയ്തതായി ആയിശ (رضي الله عنها) ഉദ്ധരിക്കുന്നു : ‘മലക്കുകള്‍ പ്രകാശത്തിനാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജിന്നുകള്‍ അഗ്നിയുടെ ശുദ്ധമായ ജ്വാലയാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആദം നിങ്ങള്‍ക്കു (ഖുര്‍ആനില്‍) വിവരിച്ചു തരപ്പെട്ടിട്ടുള്ളതിനാലും (മണ്ണിനാലും) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (അ; മു). മേല്‍ കാണിച്ചതു പോലെയുള്ള പല ഖുര്‍ആന്‍ വചനങ്ങളും, ഇതുപോലെയുള്ള നബിവചനങ്ങളും പരിശോധിച്ചാല്‍ മനുഷ്യനും, ജിന്നും, മലക്കും ഉല്‍പത്തിയിലേ വ്യത്യസ്തമായ പ്രത്യേകം പ്രത്യേകം വര്‍ഗ്ഗങ്ങളാണെന്നും, ഒന്നു മറ്റേ വര്‍ഗ്ഗത്തിന്റെ ഇനങ്ങളില്‍ ഉള്‍പ്പെട്ടതല്ലെന്നും ആര്‍ക്കും വ്യക്തമായി മനസ്സിലാക്കാമല്ലോ.

എന്നാല്‍, ജിന്നുകള്‍ ഒരു പ്രത്യേകം വര്‍ഗ്ഗമല്ലെന്നും, മനുഷ്യവര്‍ഗ്ഗത്തിലെ അപരിഷ്കൃത വിഭാഗമാണെന്നും ചില യുക്തിവാദികള്‍ വാദിക്കാറുണ്ട്. ഇക്കാലത്തു അവരെ അനുകരിക്കുന്ന ചില പുത്തന്‍ പ്രസ്ഥാനക്കാര്‍ ആ വാദം ശരിവെച്ചുകൊണ്ട് അതിനൊപ്പിച്ചു ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യാറുമുണ്ട്. ഇതു സംബന്ധിച്ച് മതിയായ തെളിവുകളോടുകൂടി ‘ജിന്നും ശൈത്താനും’ എന്ന ശീര്‍ഷകത്തില്‍ സൂഃ ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദമായ മറുപടി നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.

55:17

  • رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ ﴾١٧﴿
  • രണ്ടു ഉദയസ്ഥാനങ്ങളുടെ റബ്ബും, രണ്ടു അസ്തമന സ്ഥാനങ്ങളുടെ റബ്ബുമാകുന്നു (അവന്‍).
  • رَبُّ الْمَشْرِقَيْنِ രണ്ടു ഉദയ സ്ഥാനങ്ങളുടെ റബ്ബാണ് وَرَبُّ الْمَغْرِبَيْنِ രണ്ടു അസ്തമന സ്ഥാനങ്ങളുടെയും റബ്ബ്

55:18

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾١٨﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ഉത്തരായനവും ദക്ഷിണായനവും മൂലം സൂര്യന്റെ ഉദയാസ്തമനസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുമല്ലോ. ഭൂമിയുടെ പൂര്‍വ്വാര്‍ദ്ധത്തിലും, പശ്ചിമാര്‍ദ്ധത്തിലും നിവസിക്കുന്നവര്‍ക്കും ഉദയാസ്തമന സ്ഥാനങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതുപോലെത്തന്നെ, ഉത്തരാര്‍ദ്ധത്തിലും ദക്ഷിണാര്‍ദ്ധത്തിലും അതു വ്യത്യസ്തമായി അനുഭവപ്പെടും. ഇങ്ങിനെ ഒന്നിലധികം പ്രകാരത്തില്‍ രണ്ടു ഉദയാസ്തമനസ്ഥാനങ്ങള്‍ക്കു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. ഇവക്കു പുറമെ സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമനങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നുംവരാം. الله اعلم ഏതായാലും അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും മനുഷ്യന്‍ ചിന്തിക്കുവാന്‍ കടപ്പെട്ടവനാകുന്നു. എല്ലാം അല്ലാഹുവിന്റെ മഹത്വത്തെയാണ്‌ കുറിക്കുന്നതെന്നതില്‍ സംശയമില്ല.

55:19

  • مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ﴾١٩﴿
  • രണ്ടു സമുദ്രങ്ങളെ, അവ തമ്മില്‍ കൂട്ടിമുട്ടത്തക്ക നിലയില്‍ അവന്‍ അയച്ചുവിട്ടിരിക്കുന്നു.
  • مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ يَلْتَقِيَانِ രണ്ടും കൂടി മുട്ടി (ചേര്‍ന്നു തൊട്ടു തൊട്ടു) കൊണ്ടു

55:20

  • بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ﴾٢٠﴿
  • അവ രണ്ടും (അന്യോന്യം) അതിക്രമി(ച്ചു കട)ക്കാതിരിക്കത്തക്ക ഒരു മറ അവക്കിടയിലുണ്ട്.
  • بَيْنَهُمَا അവ രണ്ടിനുമിടയിലുണ്ട് بَرْزَخٌ ഒരു മറ (തടസ്സം) لَّا يَبْغِيَانِ രണ്ടും അതിക്രമിക്കുകയില്ലാത്ത

55:21

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:22

  • يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ ﴾٢٢﴿
  • അവ രണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
  • يَخْرُجُ مِنْهُمَا അവ രണ്ടില്‍ നിന്നും പുറത്തുവരുന്നു اللُّؤْلُؤُ മുത്തു وَالْمَرْجَانُ പവിഴവും

55:23

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:24

  • وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ ﴾٢٤﴿
  • സമുദ്രത്തില്‍ (സഞ്ചരിക്കുന്നതിനു) മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റേതാകുന്നു.
  • وَلَهُ അവന്റേതാണ്, അവനുള്ളതാണ് الْجَوَارِ കപ്പലുകള്‍ الْمُنشَآتُ (പായ) ഉയര്‍ത്തപ്പെട്ട, നിര്‍മ്മിച്ചുണ്ടാക്കപ്പെട്ട فِي الْبَحْرِ സമുദ്രത്തില്‍ كَالْأَعْلَامِ മലകളെപ്പോലെ, (ഉയര്‍ന്ന അടയാളങ്ങള്‍പോലെ)

55:25

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

രണ്ടു സമുദ്രങ്ങള്‍കൊണ്ടുദ്ദേശ്യം ശുദ്ധജലാശയങ്ങളും, ഉപ്പുജലാശയങ്ങളുമാകുന്നു. രണ്ടും ഒന്നൊന്നോട് തൊട്ടും, അടുത്തടുത്തും സ്ഥിതി ചെയ്യുന്നുവെങ്കിലും ഒന്നു മറ്റേതിനെ ആക്രമിച്ച് അതില്‍ ലയിപ്പിക്കുന്നില്ല. ഓരോന്നും അതതിന്റെ വ്യത്യസ്തമായ പ്രകൃതി വിശേഷത്തോടെത്തന്നെ നിലനില്‍ക്കത്തക്കവണ്ണം അവയ്ക്കിടയില്‍ അല്ലാഹു എന്തോ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. (സൂഃ ഫുര്‍ഖാന്‍ 53-ാം വചനവും വ്യാഖ്യാനവും ഓര്‍മ്മിക്കുക.) രണ്ടുതരം ജലാശയങ്ങളില്‍ നിന്നും മുത്തും പവിഴവും സിദ്ധിക്കുന്നു. മുത്തും പവിഴവും മാത്രമാണ് ഇവിടെ എടുത്തു പറഞ്ഞതെങ്കിലും അവക്കു പുറമെ വേറെയും എത്രയോ ജലവിഭവങ്ങളും മനുഷ്യനു വേണ്ടി അല്ലാഹു സമുദ്രത്തില്‍ നിക്ഷേപിച്ചുവെച്ചിട്ടുണ്ടെന്നു പറയേണ്ടതില്ല. കാര്യപ്പെട്ട ചിലതു എടുത്തു പറഞ്ഞുവെന്നു മാത്രം. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ.

ഉയരത്തില്‍ മലപോലെ പൊങ്ങിക്കാണത്തക്കവിധം പായകെട്ടി ഉയര്‍ത്തപ്പെട്ട കപ്പലുകള്‍, അല്ലെങ്കില്‍ വളരെ ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട കപ്പലുകള്‍ എന്നത്രെ الْمُنشَآتُ الخ എന്നതുകൊണ്ടു വിവക്ഷ. മുന്‍കാലത്തു പായക്കപ്പലുകളാണല്ലോ ഉണ്ടായിരുന്നത്.

വിഭാഗം – 2

55:26

  • كُلُّ مَنْ عَلَيْهَا فَانٍ ﴾٢٦﴿
  • അതിന്‍റെ [ഭൂമിയുടെ] മീതെയുള്ളവല്ലൊം നാശമടയുന്നവരാണ്
  • كُلُّ مَنْ യാതൊരുവരെല്ലാം عَلَيْهَا അതിന്‍റെ മേലുള്ള فَانٍ നശിക്കുന്ന (നാശമടയുന്ന) താണ്

55:27

  • وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ ﴾٢٧﴿
  • മഹത്വവും ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ വദനം ശേഷിക്കുകയും ചെയ്യും.
  • وَّيَبْقَىٰ ശേഷിക്കയും ചെയ്യും وَجْهُ رَبِّكَ നിന്റെ റബ്ബിന്റെ വദനം, മുഖം ذُو الْجَلَالِ മഹത്വമുള്ള وَالْإِكْرَامِ ഉദാരതയും, ബഹുമാനവുമുള്ള

ذُو الْجَلَالِ وَالْإِكْرَامِ എന്ന വിശേഷണത്തെ സംബന്ധിച്ച ചില വിവരങ്ങള്‍ സൂറത്തിന്റെ അവസാനത്തില്‍ കാണാം إن شاء الله

55:28

  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٨﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

വെളിച്ചം റമദാൻ 2022 – റമദാൻ 09

സൂറത്തുല്‍ഖമര്‍ : 23-55



  • റമദാന്‍ 9- സൂറത്തുല്‍ ഖമര്‍ – പാര്‍ട്ട് 2 -ആയത്ത് 23 മുതല്‍ 55 വരെ
    • വിശദീകരണം : ബഹു. സഹ്ല്‍ ഹാദി ദാഇ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ്.



വിഭാഗം – 2

54:23

  • كَذَّبَتْ ثَمُودُ بِٱلنُّذُرِ ﴾٢٣﴿
  • ‘ഥമൂദ്’ (ഗോത്രം) താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
  • كَذَّبَتْ ثَمُودُ ഥമൂദു വ്യാജമാക്കി بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ

54:24

  • فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ ﴾٢٤﴿
  • അങ്ങനെ, അവര്‍ പറഞ്ഞു: ‘നമ്മളില്‍നിന്നുള്ള ഒരേ ഒരു മനുഷ്യനെയോ നാം പിന്‍പറ്റുന്നു?!’ അങ്ങിനെയാണെങ്കില്‍, നിശ്ചയമായും നാം വഴിപിഴവിലും, കിറുക്കിലും തന്നെയായിരിക്കും.
  • فَقَالُوا അങ്ങിനെ (എന്നിട്ടു) അവര്‍ പറഞ്ഞു أَبَشَرًا ഒരു മനുഷ്യനെയോ مِّنَّا നമ്മില്‍പ്പെട്ട وَاحِدًا ഒരുത്തനെ نَّتَّبِعُهُ നാമവനെ പിന്‍പറ്റുന്നു, തുടരുന്നു إِنَّا നിശ്ചയമായും നാം إِذًا എന്നാല്‍, അപ്പോള്‍, അങ്ങിനെയാണെങ്കില്‍ لَّفِي ضَلَالٍ വഴിപിഴവില്‍ തന്നെ وَسُعُرٍ കിറുക്കിലും (ചൂടിലും, അസ്ഥിരതയിലും, ഭ്രമത്തിലും, ഭ്രാന്തിലും)

54:25

  • أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ ﴾٢٥﴿
  • ‘നമ്മുടെ ഇടയില്‍നിന്നു് അവനു (പ്രത്യേകം) ബോധനം കൊടുക്കപ്പെട്ടുവോ?! (ഇല്ല) പക്ഷേ, അവന്‍ അഹങ്കാരിയായ വ്യാജവാദിയുമാകുന്നു.’
  • أَأُلْقِيَ ഇട്ടുകൊടുക്കപ്പെട്ടു(നല്‍കപ്പെട്ടു)വോ الذِّكْرُ ബോധനം, ഉപദേശം, സന്ദേശം عَلَيْهِ അവന്റെമേല്‍ مِن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു بَلْ هُوَ പക്ഷേ അവന്‍ كَذَّابٌ വ്യാജ (കള്ള) വാദിയാണ് أَشِرٌ അഹങ്കാരിയായ, ഗര്‍വ്വിഷ്ഠനാണ്

നമ്മളില്‍പെട്ട കേവലം സാധാരണക്കാരനായ ഒരാളത്രെ സ്വാലിഹ്. അവനെ നാം പിന്‍പറ്റണമെന്നു വരുന്ന പക്ഷം നാം സമചിത്തതയില്ലാത്ത കിറുക്കന്മാരും വഴിപിഴച്ചവരുമായിരിക്കുമല്ലോ. നാമെല്ലാം നിലവിലുള്ളപ്പോള്‍, അവനുമാത്രം അല്ലാഹുവില്‍നിന്നു ഒരു ദിവ്യബോധനം ലഭിക്കുന്നുവെന്നും മറ്റും പറയുന്നതു എങ്ങിനെ വിശ്വസിക്കും?! പക്ഷേ, യഥാര്‍ത്ഥം അതൊന്നുമല്ല. അവന്‍ കള്ളവാദിയാണ്, തനി അഹങ്കാരിയാണ്. ഇതാണതിനു കാരണം എന്നൊക്കെ ആ ജനത തട്ടിമൂളിച്ചു. സ്വാലിഹു (عليه السلام) നബിയെ അഭീമുഖികരിച്ചുകൊണ്ടു അല്ലാഹു അവര്‍ക്കു കൊടുത്ത മറുപടി:-

54:26

  • سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ ﴾٢٦﴿
  • നാളെ അവര്‍ക്ക് അറിയാറാകും, ആരാണ് അഹങ്കാരിയായ വ്യാജവാദി എന്നു്!
  • سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും غَدًا നാളെ مَّنِ الْكَذَّابُ വ്യാജവാദി ആരെന്നു الْأَشِرُ അഹങ്കാരിയായ

54:27

  • إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ ﴾٢٧﴿
  • അവര്‍ക്ക് ഒരു പരീക്ഷണമായിക്കൊണ്ട് നാം ഒട്ടകത്തെ അയക്കുന്നു. എന്നിട്ടു നീ അവരെ വീക്ഷിച്ചുകൊള്ളുക; ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
  • إِنَّا مُرْسِلُو നാം അയക്കുന്നവരാണ് (അയക്കുന്നു) النَّاقَةِ ഒട്ടകത്തെ فِتْنَةً പരീക്ഷണമായിട്ടു لَّهُمْ അവര്‍ക്കു فَارْتَقِبْهُمْ എന്നാല്‍ (എന്നിട്ടു) നീ അവരെ വീക്ഷിച്ചുകൊള്ളുക وَاصْطَبِرْ ക്ഷമ കൈകൊള്ളുകയും ചെയ്യുക.

54:28

  • وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ ﴾٢٨﴿
  • വെള്ളം അവര്‍ക്കിടയില്‍ പങ്കാണ് – എല്ലാ വെള്ളം കുടിക്കും [ഓരോരുത്തരുടെ ഊഴത്തിനും] തയ്യാറെടുക്കപ്പെടേണ്ടതാകുന്നു – എന്നു നീ അവരെ വിവരമറിയിക്കുകയും ചെയ്യുക.
  • وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുകയും ചെയ്യുക أَنَّ الْمَاءَ വെള്ളം (ആകുന്നു) എന്നു قِسْمَةٌ പങ്കു, (ഓഹരി (ഊഴം) ആകുന്നു (എന്നു) بَيْنَهُمْ അവര്‍ക്കിടയില്‍ كُلُّ شِرْبٍ എല്ലാ കുടിയും (വെള്ളത്തിന്റെ ഊഴവും) مُّحْتَضَرٌ ഹാജറാക്കപ്പെടേണ്ടതാണ്, തയ്യാറെടുക്കപ്പെടേണ്ടതാണ്

ഥമൂദുഗോത്രത്തിന്റെ ധിക്കാരം മുഴുത്തപ്പോള്‍ ഒരു അന്ത്യപരീക്ഷണമായി അല്ലാഹു അവരിലേക്കു ഒരു ഒട്ടകത്തെ നിയോഗിച്ചയച്ചു. ആ ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാല്‍ അവരുടെ നാശത്തിനു ഹേതുവാകുമെന്നും. അവരുടെ ജലാശയത്തിലെ വെള്ളം അവര്‍ക്കും ഒട്ടകത്തിനും ഊഴമായി പങ്കിടപ്പെടേണ്ടതാണെന്നും, അവരവരുടെ ഊഴത്തില്‍ അവരവര്‍ വെള്ളമെടുക്കാന്‍ ചെല്ലേണ്ടതാണെന്നും അറിയിച്ചു. [കൂടുതല്‍ വിവരം സൂ: ശുഅറാഉ് 155-156 ല്‍ കഴിഞ്ഞുപോയതു ഓര്‍ക്കുക). പരീക്ഷണത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് വീക്ഷിച്ചുകൊണ്ടിരിക്കുവാനും, അവരുടെ അക്രമങ്ങളില്‍ ക്ഷമകൈക്കൊള്ളുവാനും സ്വാലിഹു (عليه السلام) നബിയോടും അല്ലാഹു ഉപദേശിച്ചു.

‘വെള്ളം അവര്‍ക്കിടയില്‍ പങ്കാണ്’ (أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ) എന്ന വാക്യത്തില്‍ ഒട്ടകത്തിനും അവരെപ്പോലെ ഒരു പ്രത്യേക ഊഴം നിശ്ചയിച്ചിരുന്നു എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. പക്ഷേ, സൂ: ശുഅറാഇല്‍, ‘അതിനു ഒരു നിശ്ചിത വെള്ളം കുടിയുണ്ട്. നിങ്ങള്‍ക്കും ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടിയുണ്ട്.’ (لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍۢ مَّعْلُومٍۢ) എന്നു പറഞ്ഞിരിക്കകൊണ്ട് വെള്ളം ഇന്നിന്ന ദിവസം ഒട്ടകത്തിനും, ഇന്നിന്ന ദിവസം അവര്‍ക്കുമെന്നു പ്രത്യേകം ഊഴം നിശ്ചയിക്കപ്പെട്ടിരുന്നുവെന്നു സ്പഷ്ടമാകുന്നു. ഒരു ഗോത്രത്തിലെ ജനങ്ങള്‍ക്കെന്നപോലെ, ജലാശയത്തില്‍നിന്നു ഒരു ഒട്ടകത്തിനും വെള്ളം കുടിക്കുവാനുള്ള അവകാശം ഇത്ര കണിശമായി നിശ്ചയിക്കപ്പെടുമ്പോള്‍ ആ ഒട്ടകത്തിനു എന്തോ ചില പ്രത്യേകതയോ അസാധാരണത്വമോ ഉണ്ടായിരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാഹുവിനറിയാം.

പക്ഷേ, ഏതെങ്കിലും ഒരു വസ്തുവിലോ, ഒരു സംഭവത്തിലോ വല്ലവിധത്തിലുള്ള അസാധാരണത്വവും കണ്ടേക്കുന്നതു സഹിക്കാന്‍ കഴിയാത്ത ചില പുത്തന്‍ വ്യാഖ്യാനക്കാരുണ്ടല്ലോ ഇക്കാലത്ത്. അവര്‍ പതിവുപ്രകാരം ഇവിടെയും ചില സാഹസങ്ങള്‍ക്കു മിനക്കെട്ടു കാണാം. അവിടെയുണ്ടായിരുന്ന വെള്ളം അവര്‍ക്കു – ഥമൂദു ജനതക്കു – മാത്രം പങ്കിടപ്പെട്ടതായിരുന്നുവെന്നല്ലാതെ, ഒട്ടകത്തിനും അവര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നുവെന്നു പറയുന്നതിനോടു ഖുര്‍ആന്‍ യോജിക്കുന്നില്ലെന്നാണ് അവരുടെ വാദം. ജനങ്ങള്‍ വെള്ളം പങ്കിട്ടു ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒട്ടകം വെള്ളം കുടിക്കാന്‍ ചെന്നാല്‍ ആരും അതിനെ തടയരുതെന്നായിരുന്നു അവരോടു കൽപിക്കപ്പെട്ടിരുന്നതെന്നു അവര്‍ പറയുന്നു. ഇതെല്ലം തട്ടിമൂളിക്കുമ്പോള്‍, സൂറത്തു ശുഅറാഇലെ മേലുദ്ധരിച്ച വചനം ഇവര്‍ മൂടിവെക്കുകയോ, മറന്നുപോകുകയോ ചെയ്തിരിക്കുകയാണെന്നു നമുക്കു നിസ്സംശയം പറയാം. എനി, അവിടെവെച്ച് ഇതേ ആളുകള്‍ തന്നെ ഇതിനുനേരെ വിപരീതവും പറഞ്ഞുകാണാവുന്നതാണ്. അതാണ് കൂടുതല്‍ ആശ്ചര്യം. ഒട്ടകത്തിനു വെള്ളം ലഭിക്കുവാനുള്ള ഒരു നിശ്ചിത ഊഴവും നിങ്ങള്‍ക്കു കുടിക്കുവാനുമുള്ള ഒരു നിശ്ചിത ഊഴവും ഉണ്ടെന്നും, ഇന്നിന്ന ദിവസം ഒട്ടകവും, ഇന്നിന്നദിവസം നിങ്ങളും വെള്ളം കുടിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നതായി തുറന്ന ഭാഷയില്‍ ഇവര്‍ – അറിഞ്ഞോ അറിയാതെയോ – അവിടെ (സൂ: ശുഅറാഇല്‍) പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, ഇതിന്നൊരു ചെറിയ അപവാദവും അവിടെ ഇവര്‍ വരുത്തിവെച്ചിട്ടുണ്ട്. അതായതു, വെള്ളത്താവളം ഒന്നിലധികമുണ്ടായിരുന്നുവെന്നു ധ്വനിപ്പിച്ചിരിക്കുന്നു. ഈ സൂറത്തിലെത്തിയപ്പോള്‍ അതു കേവലം ഒരു ജലാശയം മാത്രമായിട്ടാണ് വിവരിച്ചിരിക്കുന്നത്. എന്താവശ്യത്തിനാണ്‌ ഇത്തരം പരസ്പവിരുദ്ധവും ബാലിശവുമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്കു ഇവര്‍ മിനക്കെടുന്നതെന്നു മനസ്സിലാകുന്നില്ല. അല്ലാഹു നമുക്കും അവര്‍ക്കും പൊറുത്തു തരുകയും സല്‍ബുദ്ധി നല്‍കുകയും ചെയ്യട്ടെ. ആമീന്‍. ഏതായാലും, ഥമൂദു ജനത ഒട്ടകത്തെ അക്രമിക്കുവാന്‍ തന്നെ മുതിര്‍ന്നു. അതു അവര്‍ക്കൊരു ഭാരമായി അവര്‍ കരുതി.

54:29

  • فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ ﴾٢٩﴿
  • എന്നിട്ട്, അവര്‍ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു; എന്നിട്ട് അവന്‍ (വധശ്രമം) ഏറ്റെടുത്ത് (അതിനെ) അറൂകൊല ചെയ്തു.
  • فَنَادَوْا എന്നിട്ടവര്‍ വിളിച്ചു صَاحِبَهُمْ അവരുടെ ചങ്ങാതിയെ (ആളെ) فَتَعَاطَىٰ എന്നിട്ടു അവന്‍ ഏറ്റെടുത്തു (വധകൃത്യം നിര്‍വ്വഹിച്ചു) فَعَقَرَ അങ്ങനെ അവന്‍ അറുകൊല ചെയ്തു, വെട്ടിയറുത്തു, കുതികാലറുത്തു

54:30

  • فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾٣٠﴿
  • അപ്പോള്‍, നമ്മുടെ ശിക്ഷയും, നമ്മുടെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക):
  • فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്റെ ശിക്ഷوَنُذُرِ എന്റെ താക്കീതുകളും

54:31

  • إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ ﴾٣١﴿
  • നാം അവരുടെ മേല്‍ ഒരേ ഒരു ഘോരശബ്ദം അയച്ചു; – അപ്പോള്‍ അവര്‍, ആലവളപ്പുകാരന്റെ ചില്ലിത്തുരുമ്പുപോലെ ആയിത്തീര്‍ന്നു!
  • إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരില്‍ صَيْحَةً ഒരു ഘോരശബ്ദം وَاحِدَةً ഒരേ فَكَانُوا അങ്ങനെ അവരായിത്തീന്നു كَهَشِيمِ ചില്ലിത്തുരുമ്പു (നുറുങ്ങുകഷ്ണങ്ങള്‍) പോലെ الْمُحْتَظِرِ (കാലികള്‍ക്കുവേണ്ടി വളച്ചുകെട്ടിയ) കാലിവളപ്പുകാരന്റെ

ഒട്ടകത്തെ വധിക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവരില്‍ വെച്ച് ഏറ്റവും നിഷ്ഠൂരനായ അവരുടെ ഒരു കൂട്ടുകാരനെ അവര്‍ അതിനു ക്ഷണിച്ചു. അവന്‍ അതു സ്വയം ഏറ്റെടുത്തു. വാളെടുത്തു ഒട്ടകത്തിന്റെ കാല്‍ക്കുവെട്ടി വീഴ്ത്തി അതിനെ കൊന്നുകളഞ്ഞു. താമസംവിനാ അല്ലാഹുവിന്റെ ശിക്ഷയും ഇറങ്ങി. ഒരൊറ്റ ഘോരശബ്ദം! കാലികളെ താമസിപ്പിക്കുവാന്‍വേണ്ടി ചുള്ളിക്കൊമ്പുകളാല്‍ ഇടയന്മാര്‍ വളച്ചു കെട്ടിയുണ്ടാക്കുന്ന കാലിവളപ്പുകളില്‍ അവയുടെ ചിതാങ്ങളും ചില്ലകളും കൊഴിഞ്ഞുവീണു കിടക്കുമല്ലോ. അതുപോലെയായി ആ ഗോത്രക്കാര്‍. അതെ, അവരുടെ ശരീരങ്ങള്‍ നുറുങ്ങി ചിന്നിച്ചിതറിപ്പോയി!

54:32

  • وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾٣٢﴿
  • തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
  • وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന – ഉപദേശം ഫലിക്കുന്ന) വല്ലവരും

ഈ സംഭവത്തിനുശേഷവും – മുമ്പു രണ്ടുതവണ കണ്ടതുപോലെ – അല്ലാഹു ഈ പ്രസ്താവനയും ആഹ്വാനവും ആവര്‍ത്തിച്ചിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവമത്രെ ഇതു കാണിക്കുന്നത്.

54:33

  • كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ ﴾٣٣﴿
  • ലൂത്ത്വിന്റെ ജനത താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
  • كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്റെ ജനത بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ

54:34

  • إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ ﴾٣٤﴿
  • നാം അവരുടെ മേല്‍ ഒരു ചരല്‍ക്കാറ്റു അയച്ചു- ലൂത്ത്വിന്റെ കുടുംബം ഒഴിച്ചു. അവരെ നാം ഒരു നിശാന്ത്യത്തില്‍ [പുലരാന്‍ കാലത്തു] രക്ഷപ്പെടുത്തി;-
  • إِنَّا أَرْسَلْنَا നാം അയച്ചു عَلَيْهِمْ അവരില്‍ حَاصِبًا ഒരു ചരല്‍ക്കാറ്റു إِلَّا آلَ لُوطٍ ലൂത്ത്വിന്റെ കുടുംബം (ആള്‍ക്കാര്‍) ഒഴികെ نَّجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തി بِسَحَرٍ നിശാന്ത്യത്തില്‍ (രാത്രിയുടെ അന്ത്യത്തില്‍)

54:35

  • نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ ﴾٣٥﴿
  • നമ്മുടെ പക്കല്‍നിന്നുള്ള ഒരു (വലിയ) അനുഗ്രഹമായിക്കൊണ്ട്. അപ്രകാരമത്രെ നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
  • نِّعْمَةً അനുഗ്രഹമായിട്ടു مِّنْ عِندِنَا നമ്മുടെ പക്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരമത്രെ, അതു പോലെ نَجْزِي നാം പ്രതിഫലം നല്‍കുന്നത് (നല്‍കുന്നു) مَن شَكَرَ നന്ദി കാണിച്ചവര്‍ക്കു.

54:36

  • وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ ﴾٣٦﴿
  • നമ്മുടെ കഠിനപിടുത്തത്തെ [ശിക്ഷയെ] ക്കുറിച്ച് അദ്ദേഹം അവരെ തീര്‍ച്ചയായും താക്കീതു ചെയ്കയുണ്ടായി. അപ്പോള്‍, അവര്‍ താക്കീതുകളെക്കുറിച്ച് തര്‍ക്കം നടത്തി (നിഷേധിച്ചു).
  • وَلَقَدْ أَنذَرَهُم തീര്‍ച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി بَطْشَتَنَا നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി فَتَمَارَوْا അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി بِالنُّذُرِ താക്കീതുകളെക്കുറിച്ചു.

54:37

  • وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ ﴾٣٧﴿
  • അദ്ദേഹത്തിന്റെ അതിഥികളെ [തോന്നിയവാസത്തിനു] വിട്ടുകിട്ടുവാന്‍ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു ചെല്ലുകയുണ്ടായി. അപ്പോള്‍, നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി; അവരോടു (പറയപ്പെട്ടു): ‘എനി, നിങ്ങള്‍ എന്റെ ശിക്ഷയും, എന്റെ താക്കീതുകളും ആസ്വദിച്ചു കൊള്ളുവിന്‍!’
  • وَلَقَدْ رَاوَدُوهُ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടുചെന്നു, ശ്രമം നടത്തി عَن ضَيْفِهِ അദ്ദേഹത്തിന്റെ അതിഥികള്‍ക്കുവേണ്ടി, വിരുന്നുകാരെ വിട്ടുകൊടുപ്പാന്‍ فَطَمَسْنَا അപ്പോള്‍ നാം തുടച്ചുനീക്കി, മായിച്ചുകളഞ്ഞു أَعْيُنَهُمْ അവരുടെ കണ്ണു (കാഴ്ച്ച)കളെ فَذُوقُوا എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക عَذَابِي എന്റെ ശിക്ഷ وَنُذُرِ എന്റെ താക്കീതുകളും.

ഇബ്രാഹീം (عليه السلام) നബിക്കു ഒരു പുത്രനെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ ചെന്ന മലക്കുകളായിരുന്നു ലൂത്ത്വ് (عليه السلام) നബിയുടെ ജനതയെ നശിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്നതെന്നും. അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ അതിഥികളെന്നോണം മനുഷ്യരൂപത്തില്‍ ചെന്നിരുന്നുവെന്നും, വളരെ സുമുഖരായിരുന്ന അവരെ തങ്ങളുടെ ദുരുദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതിനു വിട്ടുക്കൊടുക്കുവാന്‍ ആ ജനത അദ്ദേഹത്തോടു കിണഞ്ഞു നോക്കുകയുണ്ടായെന്നും ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം നാം കണ്ടിരിക്കുന്നുവല്ലോ. ആ സംഭവമാണ് ഇവിടെയും അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍, ആ തെമ്മാടികളുടെ കണ്ണിന്റെ കാഴ്ച്ച അല്ലാഹു എടുത്തുകളയുകയും, അവര്‍ അന്ധന്മാരെപ്പോലെ തപ്പിത്തടഞ്ഞു നടക്കേണ്ടിവരികയും ചെയ്തു.

54:38

  • وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ ﴾٣٨﴿
  • തീര്‍ച്ചയായും, (നീങ്ങിപ്പോകാതെ) ഉറച്ചുനില്‍ക്കുന്ന ഒരുശിക്ഷ ഒരു പ്രഭാതത്തില്‍ അവര്‍ക്കു ബാധിച്ചു കളഞ്ഞു.
  • وَلَقَدْ صَبَّحَهُم തീര്‍ച്ചയായും അവരെ പ്രഭാതത്തില്‍ ബാധിച്ചു بُكْرَةً ഒരു രാവിലെ عَذَابٌ مُّسْتَقِرٌّ ഉറച്ച(സ്ഥിരമായ) ഒരു ശിക്ഷ

54:39

  • فَذُوقُوا۟ عَذَابِى وَنُذُرِ ﴾٣٩﴿
  • ‘എനി, എന്റെ ശിക്ഷയും, എന്റെ താക്കീതുകളും ആസ്വദിച്ചുകൊള്ളുവിന്‍!’ (എന്നു പറയപ്പെട്ടു).
  • فَذُوقُوا എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക عَذَابِي എന്റെ ശിക്ഷ وَنُذُرِ എന്റെ താക്കീതുകളും.

ലൂത്ത്വി (عليه السلام)ന്റെ ജനതയെയും അവര്‍ക്ക് ബാധിച്ച അതിഭയങ്കര ശിക്ഷയെയും കുറിച്ചു മുമ്പ് പലപ്പോഴും പ്രസ്താവിച്ചു കഴിഞ്ഞിരിക്ക കൊണ്ടു ഇവിടെ കൂടുതല്‍ വിവരിക്കേണ്ടതില്ല. മുമ്പ് 17-ാം വചനത്തില്‍ കണ്ട അതേ വാചകം ഈ സംഭവം ഓര്‍മ്മിപ്പിച്ചശേഷവും അല്ലാഹു അതാ ഒന്നുകൂടി ആവര്‍ത്തിച്ചു പറയുന്നു:-

54:40

  • وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾٤٠﴿
  • തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
  • وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന – ഉപദേശം ഫലിക്കുന്ന) വല്ലവരും

വിഭാഗം – 3

54:41

  • وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ ﴾٤١﴿
  • ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വരികയുണ്ടായിട്ടുണ്ട്.
  • وَلَقَدْ جَاءَ വന്നിട്ടുണ്ട് آلَ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കു النُّذُرُ താക്കീതുകള്‍

54:42

  • كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ ﴾٤٢﴿
  • അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയെല്ലാം വ്യാജമാക്കി. അപ്പോള്‍, പ്രതാപശാലിയും കഴിവുറ്റവനുമായ ഒരുവന്‍റെ പിടുത്തം നാം അവരെ പിടിച്ചു (ശിക്ഷിച്ചു).
  • كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلِّهَا അവയെല്ലാം فَأَخَذْنَاهُمْ അപ്പോള്‍ നാമവരെ പിടിച്ചു أَخْذَ عَزِيزٍ ഒരു പ്രതാപശാലിയുടെ പിടുത്തം مُّقْتَدِرٍ കഴിവുള്ളവനായ

വളരെ ശക്തിയേറിയ പിടുത്തംപിടിച്ചു, അഥവാ അതികഠിനമായി ശിക്ഷിച്ചു എന്നു സാരം. സുപ്രസിദ്ധമായ ഈ സംഭവവും, ഇതിനുമുമ്പു ഉദ്ധരിച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടി ഓര്‍മ്മിപ്പിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായത്തോടായി അല്ലാഹു പറയുന്നു:-

54:43

  • أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ ﴾٤٣﴿
  • (ഹേ, സമുദായമേ) നിങ്ങളിലുള്ള അവിശ്വാസികള്‍ അക്കൂട്ടരെക്കാള്‍ ഉത്തമമാകുന്നുവോ?! അതല്ല, നിങ്ങള്‍ക്കു ഏടുകളില്‍ [വേദ പ്രമാണങ്ങളില്‍] വല്ല ഒഴിവും (അഥവാ നിരപരാധിത്വംവും) ഉണ്ടോ?!!
  • أَكُفَّارُكُمْ നിങ്ങളുടെ (നിങ്ങളിലുള്ള ഈ) അവിശ്വാസികളോ خَيْرٌ ഉത്തമം, ശ്രേഷ്ഠമായവര്‍ مِّنْ أُولَـٰئِكُمْ അക്കൂട്ടരെക്കാള്‍ أَمْ لَكُم അതല്ല (ഒരു പക്ഷേ) നിങ്ങള്‍ക്കുണ്ടോ بَرَاءَةٌ വല്ല കഴിവും, നിരപരാധിത്തം فِي الزُّبُرِ ഏടുകളില്‍ (വേദഗ്രന്ഥങ്ങളില്‍)

54:44

  • أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ ﴾٤٤﴿
  • അതല്ല, (നബിയേ) അവര്‍ പറയുന്നുവോ : ‘ഞങ്ങള്‍ സ്വരക്ഷാനടപടിയെടുക്കുന്ന (സുശക്തമായ) ഒരു സംഘക്കാരാകുന്നു എന്നു?!
  • أَمْ يَقُولُونَ അതല്ല (അതോ) അവര്‍ പറയുന്നുവോ نَحْنُ ഞങ്ങള്‍ جَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടരാണ് مُّنتَصِرٌ സ്വരക്ഷാനടപടി എടുക്കുന്ന, (സുശക്തമായ, പ്രതികാരശക്തിയുള്ള)

അല്ല, മേല്‍പ്രസ്താവിച്ച പൂര്‍വ്വസമുദായക്കാരായ സത്യനിഷേധികളെക്കള്‍ ശ്രേഷ്ടന്മാരോ ഊക്കന്മാരോ അല്ല ഈ സത്യനിഷേധികള്‍. ഇല്ല, സത്യനിഷേധികള്‍ നിരപരാധികളാണെന്നും, അവര്‍ക്കു ശിക്ഷയില്‍നിന്നു ഒഴിവു ലഭിക്കുമെന്നും ഏതെങ്കിലും ദൈവികഗ്രന്ഥങ്ങളില്‍ വന്നിട്ടുമില്ല. ഇല്ല. അല്ലാഹുവിന്‍റെ ശിക്ഷയെ ചെറുത്തു നില്‍ക്കുവാനുള്ള ശക്തിയോ, അതിനു പ്രതികാരം ചെയ്‌വാനുള്ള കഴിവോ അതും ആ സംഘങ്ങള്‍ക്കു ഇല്ല. ‘അതെ’ എന്നോ ‘ഉവ്വ്’ എന്നോ ഈ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുവാന്‍ അവര്‍ക്കു സാധിക്കയില്ല എന്നു വ്യക്തം. അതിനാല്‍ അല്ലാഹു അവരെ ഇപ്രകാരം താക്കീതു ചെയ്യുന്നു:-

54:45

  • سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ ﴾٤٥﴿
  • വഴിയെ (ആ) സംഘം പരാജയപ്പെടുത്തപ്പെടും; അവര്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും.
  • سَيُهْزَمُ വഴിയെ പരാജയപ്പെടുത്തപ്പെടും الْجَمْعُ (ആ) കൂട്ടം, സംഘം وَيُوَلُّونَ അവര്‍ തിരിച്ചുപോകും الدُّبُرَ പിന്‍പുറം

54:46

  • بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ ﴾٤٦﴿
  • (അത്രയുമല്ല) പക്ഷേ, അന്ത്യഘട്ടമത്രെ അവരുടെ നിശ്ചിതസമയം. അന്ത്യഘട്ടമാകട്ടെ, ഏറ്റവും ആപല്‍ക്കരമായതും, ഏറ്റവും കൈപ്പായ [അരോചകമായ]തുമാകുന്നു!
  • بَلِ السَّاعَةُ പക്ഷേ അന്ത്യഘട്ടം مَوْعِدُهُمْ അവരുടെ നിശ്ചിത സമയമത്രെ وَالسَّاعَةُ അന്ത്യഘട്ടമാകട്ടെ أَدْهَىٰ ഏറ്റം ആപല്‍ക്കരമായതാണു وَأَمَرُّ ഏറ്റം കൈപ്പായതുമാണ്

ഇഹത്തില്‍വെച്ചു താമസംവിനാ അവര്‍ക്കു പരാജയം നേരിടുകയും, അവരുടെ സംരംഭങ്ങളില്‍ നിന്നെല്ലാം അവര്‍ പിന്‍വാങ്ങേണ്ടിവരികയും ചെയ്യും. പക്ഷേ, അതുകൊണ്ടൊന്നും അവരുടെ ഭാഗ്യക്കേടു അവസാനിക്കുന്നില്ല. അവരുടെ യഥാര്‍ത്ഥ പ്രതിഫലം ലഭിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതു അന്ത്യനാളിലാണ്. അന്നത്തെ അവരുടെ അനുഭവമാകട്ടെ, ഏറ്റമേറ്റം ആപല്‍ക്കരവും അരോചകവുമായിരിക്കും.

ഇബ്നുഅബ്ബാസ്‌ (رضي الله عنه) ല്‍ നിന്നുള്ള ഒരു ഹദീസിന്‍റെ ചുരുക്കം ഇതാകുന്നു: ‘ബദര്‍യുദ്ധാവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിക്കുകയുണ്ടായി: ‘അല്ലാഹുവേ, നിന്‍റെ വാഗ്ദാനവും കരാറും പാലിക്കണേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസത്തിനുശേഷം നീ ആരാധിക്കപെടുകയുണ്ടാകുകയില്ല’.

ഇതുകേട്ടു അബൂബക്കര്‍ (رضي الله عنه) : ‘നബിയേ, മതി, അവിടുന്നു റബ്ബിനോടു കുറെ ഊന്നിച്ചോദിച്ചുപോയി’ എന്നു പറഞ്ഞുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈപിടിച്ചു. അനന്തരം തിരുമേനി തമ്പില്‍നിന്നു ഈ വചനങ്ങള്‍ (45,46) ഓതിക്കൊണ്ടു പുറത്തുവന്നു.’ (ബുഖാരി).

54:47

  • إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ ﴾٤٧﴿
  • നിശ്ചയമായും, കുറ്റവാളികള്‍ വഴിപിഴവിലും, കിറുക്കിലുമാകുന്നു.
  • إِنَّ الْمُجْرِمِينَ – നിശ്ചയമായും കുറ്റവാളികള്‍ فِي ضَلَالٍ – വഴിപിഴവിലാണ് وَسُعُرٍ – ഭ്രമത്തിലും, ഭ്രാന്തിലും, ജ്വലിക്കുന്ന അഗ്നിയിലും, കിറുക്കിലും

54:48

  • يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ ﴾٤٨﴿
  • അവരുടെ മുഖങ്ങളിലായി അവര്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം (-അന്നു പറയപ്പെടും) : ‘സഖറി [നരകത്തി]ന്‍റെ ബാധയെ രുചിനോക്കിക്കൊള്ളുവിന്‍!’
  • يَوْمَ يُسْحَبُونَ അവര്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം فِي النَّارِ നരകത്തില്‍, തീയില്‍ عَلَىٰ وُجُوهِهِمْ – അവരുടെ മുഖങ്ങളില്‍ ذُوقُوا രുചി നോക്കുവിന്‍, അനുഭവിക്കുവിന്‍ مَسَّ سَقَرَ സഖറിന്‍റെ ബാധ, സ്പര്‍ശനം

54:49

  • إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ ﴾٤٩﴿
  • നിശ്ചയമായും, എല്ലാ വസ്തുവും തന്നെ, നാം ഒരു നിര്‍ണ്ണയപ്രകാരം [വ്യവസ്ഥയനുസരിച്ചു] സൃഷ്ടിച്ചിരിക്കുന്നു.
  • إِنَّا നിശ്ചയമായും നാം كُلَّ شَيْءٍ എല്ലാ വസ്തുവെയും خَلَقْنَاهُ നാമതിനെ സൃഷ്ടിച്ചിരിക്കുന്നു بِقَدَرٍ ഒരു നിര്‍ണ്ണയം (കണക്ക്, ക്ലുപ്തം, വ്യവസ്ഥ) പ്രകാരം.

നരകത്തിനു ഖുര്‍ആനില്‍ ഒന്നിലധികം പേരുകള്‍ ഉപയോഗിച്ചു കാണാം. അവയില്‍ ഒന്നത്രെ سقر (സഖര്‍) എന്ന പേരും. നരകത്തിന്‍റെ കഠോരതയും, ഭയങ്കരതകളും, കാണിക്കുന്ന വിശേഷ നാമങ്ങളാണ് അവയെല്ലാം. قدر (ഖദര്‍) എന്ന വാക്കിനു ‘നിര്‍ണ്ണയം, തോതു കണക്കു, വ്യവസ്ഥ, നിശ്ചയം’ എന്നൊക്കെ വാക്കര്‍ത്ഥം. ഉണ്ടായിക്കഴിഞ്ഞതും, ഉണ്ടാക്കുവാനിരിക്കുന്നതുമായ സകല വസ്തുക്കളുടെയും സ്രഷ്ടാവു അല്ലാഹുവാണല്ലോ. (اللَّهُ خَالِقُ كُلِّ شَيْءٍ) എല്ലാ വസതുക്കളെയും- ചെറുതോ, വലുതോ സംസാരിക്കുന്നതോ അല്ലാത്തതോ, ചലിക്കുന്നതോ ചലിക്കാത്തതോ, കഴിഞ്ഞതോ വരാനിരിക്കുന്നതോ, അറിയപ്പെട്ടതോ അറിയപ്പെടാത്തതോ എന്ന വ്യത്യാസമൊന്നും കൂടാതെ – അവന്‍ ഒരു നിശ്ചിത വ്യവസ്ഥയോടു കൂടിയാകുന്നു എല്ലാം സൃഷ്ടി ച്ചിരിക്കുന്നത്. ഓരോന്നിന്‍റെയും യാഥാര്‍ഥ്യം, ആകൃതി, പ്രകൃതി, സ്വഭാവം, വലുപ്പം, സമയം, സ്ഥലം, പ്രവര്‍ത്തനം, നന്മ, തിന്മ തുടങ്ങിയ ഓരോ കാര്യവും ഇന്നിന്നപ്രകാരമെന്നുള്ള നിര്‍ണ്ണയവും വ്യവസ്ഥയും അവന്‍ മുമ്പേ നിശ്ചയിച്ചിട്ടുണ്ട്. അവ എപ്രകാരം ആവണം, ആവരുത്, ആയിരിക്കും, ആയിരിക്കുകയില്ല എന്നൊക്കെ അവനു അറിയുകയും ചെയ്യാം. അഥവാ ‘ഖദരിയ്യത്ത്’ മുതലായ തല്പരകക്ഷികള്‍ പറയുന്നപോലെ, ചില പൊതുവ്യവസ്ഥകള്‍ മാത്രം നിശ്ചയിച്ചുകൊണ്ടു സൃഷ്ടിക്കുകയോ, സൃഷ്ടിച്ചതിന്‍റെശേഷം വ്യവസ്ഥ നിര്‍ണ്ണയിക്കുകയോ അല്ല ചെയ്തിരിക്കുന്നത്.

ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍, ഈ വിഷയകമായി വന്നിട്ടുള്ള മറ്റു ചില ആയത്തുകളെയും ഉദ്ധരിച്ചുകൊണ്ടു ഇബ്നു കഥീര്‍ (رحمه الله) ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു: ‘ഇക്കാരണത്താലാണ് സൃഷ്ടിയുടെ മുമ്പുണ്ടായിട്ടുള്ള അല്ലാഹുവിന്‍റെ ഖദര്‍ സ്ഥാപിക്കുന്നതിനു ഈ (49-ാം) ആയത്തു രേഖയായി സുന്നത്തിന്‍റെ ഉലമാക്കള്‍ സ്വീകരിക്കുന്നത്. ഖദര്‍ എന്നാല്‍, വസ്തുക്കള്‍ ഉണ്ടാകുന്നതിനു മുമ്പു അല്ലാഹു അവയെപ്പറ്റി അറിയുകയും, അവയെ സൃഷ്ടിക്കുന്നതിനുമുമ്പ് അവയെ രേഖപ്പെടുത്തിവെക്കലുമാകുന്നു. ഈ ആയത്തും, അതിനോടു യോജിച്ച ആയത്തുകളും, സ്ഥിരപെട്ടു വന്നിട്ടുള്ള ഹദീസുകളും മുഖേന, സഹാബികളുടെ അവസാന കാലത്തു പൊട്ടിപ്പുറപ്പെട്ട ‘ഖദരിയ്യത്ത്’ എന്ന കക്ഷികള്‍ക്കു അവര്‍ ഖണ്ഡനം നല്‍കുകയും ചെയ്തിരിക്കുന്നു. ഈ വിഷയത്തെയും, ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളെയും സംബന്ധിച്ചു ബുഖാരിയുടെ വ്യാഖ്യാനത്തില്‍ (*) നാം വിസ്തരിച്ചു സംസാരിച്ചിട്ടുണ്ട്.


(*). ഇമാം ഇബ്നു കഥീര്‍ (رحمه الله) സഹീഹുല്‍ ബുഖാരിക്കു ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിലയേറിയ മറ്റു പല ഗ്രന്ഥങ്ങളെയും പോലെ അതും നമ്മുടെ ഇടയില്‍ അധികം പ്രചാരത്തില്‍ വന്നിട്ടില്ലാത്തത് വമ്പിച്ചൊരു നഷ്ടം തന്നെയാകുന്നു.


തുടര്‍ന്നുകൊണ്ട് അദ്ദേഹം ഈ ആയത്തുമായി ബന്ധപ്പെട്ടു പല ഹദീസുകളും ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ ചിലതുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു:

(1) അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘ഖുറൈശികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ‘ഖദര്‍’നെ പറ്റി തര്‍ക്കിച്ചു കൊണ്ടുവരികയുണ്ടായി. അപ്പോള്‍ ഈ (48, 49) വചനങ്ങള്‍ അവതരിച്ചു.’ (അ;മു;തി).

(2) ഈ വചനങ്ങള്‍ ഖദരിയ്യത്തിന്‍റെ (ഖദറിനെ നിഷേധിക്കുന്ന കക്ഷിയുടെ) കാര്യത്തിലല്ലാതെ അവതരിച്ചിട്ടില്ല എന്നു കാണിക്കുന്ന ഓരോ ഹദീസുകള്‍ അഹ്മദ് (رحمه الله), ബസ്സാര്‍ (رحمه الله) ഇബ്നു അബീഹാതം (رحمه الله) എന്നിവരും ഉദ്ധരിച്ചിരിക്കുന്നു.

ഖദറിനെ സംബന്ധിച്ചും, അതിനെ നിഷേധിക്കുന്നവരെ സംബന്ധിച്ചും സവിസ്തരം വിവരിക്കുന്ന ഒരു നീണ്ട വ്യാഖ്യാനക്കുറിപ്പ്‌ സൂ:ഹദീദിന്‍റെ അവസാനത്തില്‍ നാം കൊടുക്കുന്നുണ്ട്. ഖദറിലുള്ള വിശ്വാസം ഈമാനിന്‍റെ ഒരു പ്രധാന ഘടകമായതുകൊണ്ടും, അതിന്‍റെ നിഷേധം ഇസ്ലാമിന്‍റെ പല മൗലിക സിദ്ധാന്തങ്ങളുടെയും നിഷേധത്തിനു കാരണമാകുന്നതാകകൊണ്ടും ആ കുറിപ്പു വായനക്കാര്‍ പ്രത്യേകം മനസ്സിരുത്തണമെന്നു ഉണര്‍ത്തിക്കൊള്ളുന്നു. നമ്മുടെ ഈമാനിനു ഭംഗം നേരിടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين

54:50

  • وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ ﴾٥٠﴿
  • നമ്മുടെ കല്‍പന ഒരേപ്രാവശ്യമല്ലാതെ (കൂടുതലൊന്നും) ഇല്ല; (അതെ) കണ്ണുകൊണ്ടു ഒന്നു ഇമവെട്ടുന്നതു പോലെ. [അത്രയും വേഗത്തിലായിരിക്കും].
  • وَمَا أَمْرُنَا നമ്മുടെ കാര്യം (കല്‍പന) ഇല്ല (അല്ല) إِلَّا وَاحِدَةٌ ഒന്നല്ലാതെ كَلَمْحٍ ഒരു ഇമ (മിഴി) വെട്ടല്‍പോലെ بِالْبَصَرِ കണ്ണുകൊണ്ടു.

അല്ലാഹു ഏതൊരു കാര്യം ഉദ്ദേശിച്ചാലും അതു പ്രയോഗത്തില്‍ വരുത്തുവാന്‍ അവനു ഒട്ടും പ്രയാസമില്ല. ഇന്ന കാര്യം ഉണ്ടാവണമെന്നു ഒന്നു കല്‍പിക്കുക മാത്രമെ വേണ്ടതുള്ളു. അതുണ്ടായിക്കൊള്ളും. കല്‍പന ആവര്‍ത്തിക്കുകയോ, കൂടുതല്‍ വല്ല ശ്രമവും ചെയ്യുകയോ ഒന്നും ആവശ്യമില്ല. അതെ, ഒന്നു കണ്ണിമവെട്ടുന്ന അത്രയും വേഗത്തില്‍ – ലവലേശം താമസം കൂടാതെ – അവന്‍റെ കാര്യങ്ങളെല്ലാം നടപ്പില്‍ വരും. സൂ: യാസീനില്‍ അല്ലാഹു പറയുന്നു:

إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ – سورة يس 82

(അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനെക്കുറിച്ചു ‘ഉണ്ടാകുക’ എന്നു പറയുകയേ വേണ്ടതുള്ളു. അപ്പോഴേക്കും അതുണ്ടാകുന്നതാണ്).

54:51

  • وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ ﴾٥١﴿
  • (ഹേ, അവിശ്വാസികളേ) നിങ്ങളുടെ കക്ഷികളെ നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
  • وَلَقَدْ أَهْلَكْنَا തീര്‍ച്ചയായും നാം നശിപ്പിച്ചിട്ടുണ്ട് أَشْيَاعَكُمْ നിങ്ങളുടെ കക്ഷികളെ فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവരും, ഓര്‍മ്മിക്കുന്നവരായി

54:52

  • وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ﴾٥٢﴿
  • അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യവും എടുകളിലുണ്ട്.
  • وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും فَعَلُوهُ അവര്‍ ചെയ്‌തതായ فِي الزُّبُرِ ഏടു (ഗ്രന്ഥം)കളിലുണ്ടു

54:53

  • وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ﴾٥٣﴿
  • എല്ലാ ചെറുതും, വലുതും (ആയ കാര്യവും) എഴുതി രേഖപ്പെടുത്തപ്പെടുന്നതാകുന്നു.
  • وَكُلُّ صَغِيرٍ എല്ലാ ചെറുതും وَكَبِيرٍ വലുതും مُّسْتَطَرٌ രേഖപ്പെടുത്ത(എഴുത)പ്പെട്ടതാണ്,
    രേഖപ്പെടുത്തപ്പെടുന്നതാണ്.

‘നിങ്ങളുടെ കക്ഷികള്‍’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം നിലവിലുള്ള സത്യനിഷേധികളെപ്പോലെ മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞുപോയ സത്യനിഷേധികളാകുന്നു. ‘ഏടുകള്‍’ എന്നു പറഞ്ഞതു ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള രേഖാ ഗ്രന്ഥങ്ങളെക്കുറിച്ചുമാണ്‌. അവരുടെ ഓരോരുത്തരുടെയും സകല ചെയ്തികളും ഒന്നൊഴിയാതെ പ്രത്യേകം പ്രത്യേകം ഏടുകളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുകയും അവരുടെ മേല്‍ നടപടിയെടുക്കുകയും ചെയ്യും. നിസ്സാരമെന്നുവെച്ചു എത്ര ചെറിയ കാര്യവും മനുഷ്യന്‍റെ കര്‍മ്മരേഖ (صحيفة الاعمال) കളിൽ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു എന്നാണ് 53-ാം വചനത്തിന്‍റെ ഉദ്ദേശ്യമെന്നും ചില വ്യാഖ്യാതക്കള്‍ക്കു അഭിപ്രായമുണ്ട്. ഒരു നബിവചനം ഇപ്രകാരം നിവേദനംചെയ്യപ്പെട്ടിരിക്കുന്നു : ‘ആയിഷാ, നിസ്സരങ്ങളായി ഗണിക്കപ്പെടുന്ന പാപങ്ങളെ നീ സൂക്ഷിക്കണം. കാരണം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നു അവയെ അന്വേഷിക്കുന്ന ഒരാള്‍ ഉണ്ട്. (ദാ; ന; ജ). مُّسْتَطَرٌ എന്ന വാക്കിനു ‘രേഖപ്പെടുത്തപ്പെട്ടതു’ എന്നു ഭൂതകാലരൂപത്തിലും, ‘രേഖപ്പെടുത്തപ്പെടുന്നതു’ എന്നു വര്‍ത്തമാന – ഭാവികാലരൂപത്തിലും അര്‍ത്ഥം കല്‍പ്പിക്കപ്പെടാവുന്നതാണെന്നു സ്മരണീയമാണ്. 47-48 വചനങ്ങളില്‍ കുറ്റവാളികളെ (المجرمين) സംബന്ധിച്ചു പ്രസ്താവിച്ചുവല്ലോ. എന്നാല്‍, ഭയഭക്തന്മാരുടെ (المتقين) സ്ഥിതി എന്തായിരിക്കും? അതാണ്‌ അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്.

54:54

  • إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ ﴾٥٤﴿
  • നിശ്ചയമായും, (സൂക്ഷ്മതയുള്ളവരായ) ഭയഭക്തന്മാര്‍, സ്വര്‍ഗ്ഗങ്ങളിലും അരുവികളിലുമായിരിക്കും.
  • إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ സ്വര്‍ഗ്ഗങ്ങളിലായിരിക്കും وَنَهَرٍ അരുവി (നദി)കളിലും

54:55

  • فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ ﴾٥٥﴿
  • (അതെ) സത്യത്തിന്‍റെ ആസ്ഥാനത്തില്‍. കഴിവുറ്റവനായ ഒരു രാജാധിപതിയുടെ അടുക്കല്‍!
  • فِي مَقْعَدِ ഇരിപ്പിടത്തില്‍ (ആസ്ഥാനത്തില്‍) صِدْقٍ സത്യത്തിന്‍റെ عِندَ مَلِيكٍ ഒരു രാജാധിപതിയുടെ (രാജാവായുള്ളവന്‍റെ) അടുക്കല്‍ مُّقْتَدِرٍ കഴിവുറ്റവനായ

അതെ, സത്യസാക്ഷ്യം വഹിച്ച് സത്യത്തിന്‍റെ കീര്‍ത്തിമുദ്ര സമ്പാദിച്ച് സത്യത്തിന്‍റെ ആസ്ഥാനപദവി നേടിയ ആ മഹാഭാഗ്യവാന്മാര്‍ക്കു അവരുടെ സങ്കേതമായ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന അയല്‍പക്കം. ഹാ! സര്‍വ്വശക്തനായ രാജാധിരാജനായ അല്ലാഹുവിന്‍റെതായിരിക്കും. അവന്‍റെ പ്രീതിയും പൊരുത്തവുമാണ് എല്ലാറ്റിലും ഉപരിയായത്. (ورضوان من الله اكبر) ഇങ്ങിനെയുള്ള മഹാനുഭാവന്മാരില്‍ നമ്മെയെല്ലാം അല്ലാഹു ഉള്‍പ്പെടുത്തട്ടെ ആമീന്‍.