VR25 Grand Finale Questions and Answers
1️⃣ വെളിച്ചം റമദാൻ 2025 ഗ്രാൻഡ് ഫിനാലെയിലെ 25 ചോദ്യോത്തരങ്ങളും
👇👇👆👆❗❗❗👇👇👆👆
🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ
🔸സൂറ ശ്ശൂറാ سورة الشُّورَى
2️⃣ വെളിച്ചം റമദാൻ 2025 ടൈബ്രേക്കർ ലൈവ് മത്സരത്തിലെ 20 ചോദ്യോത്തരങ്ങളും
VR25 Grand Finale Questions and Answers
1️⃣ വെളിച്ചം റമദാൻ 2025 ഗ്രാൻഡ് ഫിനാലെയിലെ 25 ചോദ്യോത്തരങ്ങളും
👇👇👆👆❗❗❗👇👇👆👆
🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ
🔸സൂറ ശ്ശൂറാ سورة الشُّورَى
2️⃣ വെളിച്ചം റമദാൻ 2025 ടൈബ്രേക്കർ ലൈവ് മത്സരത്തിലെ 20 ചോദ്യോത്തരങ്ങളും
വെളിച്ചം റമളാൻ 2025 ലെ ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 15
🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ
🔸സൂറ ശ്ശൂറാ سورة الشُّورَى
വെളിച്ചം റമളാൻ 2025 പ്രതിദിന ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 170
🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ
🔸സൂറ ശ്ശൂറാ سورة الشُّورَى
വെളിച്ചം റമളാൻ 2024 പ്രതിദിന ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 200
🔸സൂറ സുഖ്‌റൂഫ് سورة الزخرف
🔸സൂറ ദുഖാൻ سورة الدخان
🔸സൂറ ജാഥിയ سورة الجاثية


ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിൻ്റെ സമ്മാനം, കുടുംബത്തിൻ്റെ ആവശ്യപ്രകാരം കെ എൻ എം മർക്കസുദ്ദഅവ ജനറൽ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മർ സുല്ലമി പ്രാർത്ഥന നിറഞ്ഞ സദസ്സിൽ നിന്ന് ഏറ്റ് വാങ്ങി













🎁 🥇 🥈 🥉 🏅 🎁
വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം വിജയികൾ
📖 വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി 📖

🎁 🥇 🥈 🥉 🏅 🎁
1️⃣ ഒന്നാം സ്ഥാനം
മുഴുവൻ മാർക്കും ലഭിച്ച മൂന്ന് പഠിതാക്കളെ നറുക്കെടുപ്പില്ലാതെ ഒന്നാം സമ്മാനക്കാരായി പ്രഖ്യാപ്പിച്ചു. അവർക്ക് ആദ്യ മുന്ന് സമ്മാനങ്ങൾ തുല്യമായി വീതിക്കുന്നു.
🥇മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റർ 🥇
അരൂർ
🥇റുക്സാന ഷമീം 🥇
വേങ്ങര, മലപ്പുറം
🥇ഷക്കീൽ ബാബു 🥇
ജിദ്ദ
തുടർന്ന് വരുന്ന ആദ്യ പത്ത് റാങ്കുകാരായി പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായവർ
4️⃣നാലാം സ്ഥാനം
🏅 ഷബാന സഹദ്, ജിദ്ദ🏅
5️⃣അഞ്ചാം സ്ഥാനം (ആറ് പേർ)
🏅 മുഫീദ സുൾഫിക്കർ, അബുദാബി🏅
🏅 ജമീന അൻസാർ, ആലപ്പുഴ🏅
🏅 റംലത്ത്, അൽ ഖർജ്🏅
🏅സൽമ അബുദുൽ ഖാദർ, ദുബായ്🏅
🏅 നൗഷാദ്, റിയാദ്🏅
🏅 ഉമ്മു സൽമ. പലേമാട്🏅
6️⃣അറാം സ്ഥാനം (മൂന്ന് പേർ)
🏅 അമീന, മലപ്പുറം🏅
🏅 സഫിയാബീ, കൊല്ലം🏅
🏅 ഖൈറുന്നീസ, ജുബൈൽ🏅
7️⃣എഴാം സ്ഥാനം
🏅 സബീറ പി വേങ്ങര🏅
8️⃣എട്ടാം സ്ഥാനം (മൂന്ന് പേർ)
🏅 ഖദീജ സി എ , കോഴിക്കോട്🏅
🏅 ഹസീന പികെ, ഐകരപ്പടി🏅
🏅 ഷാക്കിറ ബിപി, ജുബൈൽ🏅
9️⃣ഒമ്പതാം സ്ഥാനം (മൂന്ന് പേർ)
🏅 ബദ്ദറുന്നീസ , സിയാകണ്ടം🏅
🏅 റസീന, പറമ്പിൽപീടിക🏅
🏅 നുസ്രത്ത്, റിയാദ്🏅
🔟പത്താം സ്ഥാനം (രണ്ട് പേർ)
🏅 ഖദീജ എ കെ, പാലക്കാട്,🏅
🏅 ജമീല എൻ, പുളിക്കൽ🏅
🎁 🥇 🥈 🥉 🏅🎁
▪️ ▪️ ▪️ ◾ ▪️ ▪️ ▪️
🌹🌹വിജയികൾക്ക് അഭിനന്ദനങ്ങൾ 🌹🌹
എല്ലാ പഠിതാക്കൾക്കും സർവ്വലോക രക്ഷിതാവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ, ആമീൻ 🤲
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ
🌐 velichamonline.islahiweb.org
🌐 velichamsaudionline.com
ഗ്രാൻ്റ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 156
🍂സൂറത്തു ന്നംല്‍
🍂 സൂറത്തുല്‍ ഖസ്വസ്വ്
അഞ്ചാം ഘട്ടം ക്യാമ്പയിനുകളിലെ ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 180
- അഞ്ചാം ഘട്ടം – Campaign – 08 – സൂറത്തുൽ ഖസ്വസ്വ് : – ആയത്ത് 01 മുതൽ 21 വരെ
- അഞ്ചാം ഘട്ടം – Campaign – 09 – സൂറത്തുൽ ഖസ്വസ്വ് : – ആയത്ത് 22 മുതൽ 42 വരെ
- അഞ്ചാം ഘട്ടം – Campaign – 10 – സൂറത്തുൽ ഖസ്വസ്വ് : – ആയത്ത് 43 മുതൽ 60 വരെ
- അഞ്ചാം ഘട്ടം – Campaign – 11 – സൂറത്തുൽ ഖസ്വസ്വ് : – ആയത്ത് 61 മുതൽ 75 വരെ
- അഞ്ചാം ഘട്ടം – Campaign – 12 – സൂറത്തുൽ ഖസ്വസ്വ് : – ആയത്ത് 76 മുതൽ 88 വരെ
- അഞ്ചാം ഘട്ടം – Campaign – 01 – സൂറത്തു ന്നംൽ : – ആയത്ത് 01 മുതൽ 14 വരെ
- അഞ്ചാം ഘട്ടം – Campaign – 02 – സൂറത്തു ന്നംൽ : – ആയത്ത് 15 മുതൽ 31 വരെ
- അഞ്ചാം ഘട്ടം – Campaign – 03 – സൂറത്തു ന്നംൽ : – ആയത്ത് 32 മുതൽ 44 വരെ
- അഞ്ചാം ഘട്ടം – Campaign – 04 – സൂറത്തു ന്നംൽ : – ആയത്ത് 45 മുതൽ 58 വരെ
- അഞ്ചാം ഘട്ടം – Campaign – 05 – സൂറത്തു ന്നംൽ : – ആയത്ത് 59 മുതൽ 69 വരെ
- അഞ്ചാം ഘട്ടം – Campaign – 06 – സൂറത്തു ന്നംൽ : – ആയത്ത് 70 മുതൽ 82 വരെ
- അഞ്ചാം ഘട്ടം – Campaign – 07 – സൂറത്തു ന്നംൽ : – ആയത്ത് 83 മുതൽ 93 വരെ
സൂറത്തുല്‍ ഖസ്വസ്വ് : 76-88
28:76
28:77
28:78
ഖാറൂനെക്കുറിച്ച് ഈ ആയത്തുകളിലും, തുടര്‍ന്നുള്ള ചില ആയത്തുകളിലും പ്രസ്താവിച്ചതല്ലാതെ ഖുര്‍ആനില്‍ അധിക വിവരങ്ങളൊന്നും പ്രസ്താവിച്ചിട്ടില്ല. 76-ാം വചനത്തില്‍ ഖാറൂന്‍ മൂസാ (അ) നബിയുടെ ജനങ്ങളില്‍പെട്ടനായിരുന്നുവെന്നു പറഞ്ഞിട്ടുള്ളതില്‍നിന്നും മറ്റു ചില പ്രസ്താവ നകളില്‍ നിന്നുമായി അവന്‍ ഇസ്രാഈല്‍ വിഭാഗത്തില്‍പെട്ടവനായിരുന്നുവെന്ന് അനുമാനിക്കാം. അടുത്ത സൂറ: 39ല്‍ وَقَارُونَ وَفِرْعَوْنَ وَهَامَانَ (ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (ഓര്‍ക്കുക)) എന്നു പ്രസ്താവിക്കുന്നുണ്ട്. മൂസാ (അ) നബിയുടെ കടുത്ത ശത്രുക്കളില്‍ ഒരു പ്രധാനിയായിരുന്നു അവന്‍ എന്നാണ് ഈ മൂന്നുപേരെയും ഒന്നിച്ചു പറഞ്ഞതില്‍നിന്നു മനസ്സിലാക്കേണ്ടതു. അവന്‍ മൂസാ (അ)ന്‍റെ പിതൃവ്യപുത്രനായിരുന്നുവെന്നും, ആദ്യം അദ്ദേഹത്തെ പിന്‍പറ്റിയിരുന്നുവെന്നും, പിന്നീട് സമ്പത്തും, ആഡംബരശേഷിയും വര്‍ദ്ധിച്ചതോടെ അസൂയയും ധിക്കാരവും മുഴുത്ത് കപടവിശ്വാസിയും ശത്രുവുമായിത്തീര്‍ന്നുവെന്നും പല മുഫസ്സിറുകളും പ്രസ്താവിച്ചു കാണാം. ഈ പ്രസ്താവനകള്‍ മിക്കവാറും ശരിയായിരിക്കുമെന്നാണ് 76-ാം വചനത്തില്‍നിന്നു മനസ്സിലാകുന്നത്.
ബൈബ്ലില്‍ ഖാറൂന്റെ കഥ ഏറെക്കുറെ വിവരിച്ചിട്ടുണ്ട്. അതില്‍ ചില ഭാഗം ഖുര്‍ആന്റെ പ്രസ്താവനക്ക് എതിരില്ലാത്തതാണ്. കോരഹ് എന്ന പേരിലാണ് അതില്‍ ഖാറൂനെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അതില്‍ ഇങ്ങിനെ കാണാം; ‘എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്‍റെ മകന്‍ യിസ്ഹാറിന്റെ മകന്‍ കോരഹ്, (*)…. ദാഥാന്‍, അബീരാം, …..ഓന്‍ എന്നിവര്‍ യിസ്രായേല്‍ മക്കളില്‍ സദാ പ്രമാണികളും സംഘസദസ്യന്‍മാരും പ്രമാണികളുമായ ഇരുന്നൂറ്റിഅമ്പതു പുരുഷന്‍മാരെ കൂട്ടി മോശെയോടു മത്സരിച്ചു. അവന്‍ മോശെക്കും അഹറോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധന്‍മാരാകുന്നു; യഹോവ (ദൈവം) അവരുടെ മദ്ധ്യെ ഉണ്ട്. പിന്നെ നിങ്ങള്‍ യഹോവയുടെ സഭക്കുമീതെ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നതെന്ത്? എന്നു പറഞ്ഞു….’ (സംഖ്യാ പുസ്തകം, അദ്ധ്യായം : 16.). മോശെ (**)യുടെ പിതാവായ അംറാം കഹാത്തി (***)ന്റെ മകനാണെന്നും ബൈബിള്‍ (പുറപ്പാട്, അ: 6) പറയുന്നു. ബൈബ്ലിന്റെ ഈ പ്രസ്താവനകളും മേല്‍പറഞ്ഞതിനെ അനുകൂലിക്കുന്നവയാണ്. അസൂയയും, ധിക്കാരവും, നേതൃത്വമോഹവും കാരണമാണ് അവന്‍ മൂസാ (അ) നബിക്കും, ഹാറൂന്‍ (അ) നബിക്കും എതിരായി പുറപ്പെട്ട തെന്നാണ് ഈ പ്രസ്താവനയുടെ സാരം.
(*). قارون بن يصهب (او يصهر) بن قاهث
(**). موسى بن عمران بن قاهث
(***). കെഹാത്ത്, കഹാത്ത് എന്നീ രണ്ടു പ്രയോഗങ്ങളും ഒരാളെക്കുറിച്ചു തന്നെയാണെന്നു വേദപുസ്തക നിഖണ്ഡുവില്‍ കാണാം.
ഖാറൂന്‍റെ ധനനിക്ഷേപങ്ങളുടെ താക്കോലുകള്‍പോലും ശക്തന്‍മാരായ ഒരു കൂട്ടം (*) ആളുകള്‍ക്കു ഞെരുങ്ങി എടുക്കുവാന്‍ മാത്രം ഉണ്ടായിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ചതില്‍നിന്നു അവന്‍റെ ധനത്തിന്‍റെ ആധിക്യം മനസ്സിലാക്കാമല്ലോ. مَفَاتِح (‘മഫാതിഹ്’) എന്ന വാക്കിനു താക്കോലുകള്‍ എന്നര്‍ത്ഥം. താക്കോലല്ല ഇവിടെ ഉദ്ദേശ്യമെന്നും സ്വര്‍ണ്ണം, വെള്ളി, മുതലായവ സൂക്ഷിച്ചിട്ടുള്ള ഖജാനകള്‍ കുറെ ആളുകള്‍ക്കു വഹിക്കുവാന്‍ തക്കവണ്ണം വളരെയുണ്ടായിരുന്നുവെന്നാണുദ്ദേശ്യമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. രണ്ടായാലും അവന്‍റെ ധനാധിക്യത്തെയാണതു കുറിക്കുന്നത്. അവന്‍ അതില്‍ അഹങ്കാരം കൊള്ളുകയും പുളകം കൊള്ളുകയും ചെയ്തു. മൂസാ (അ) മാത്രമല്ല, ജനങ്ങളും അവനെ ഉപദേശിച്ചുനോക്കി. അല്ലാഹു നിനക്കു തന്നരുളിയ ഈ വമ്പിച്ച അനുഗ്രഹങ്ങള്‍ നിന്‍റെ പരലോകഗുണത്തിനും നല്ല കാര്യങ്ങള്‍ക്കുംവേണ്ടി നീ വിനിയോഗിക്കണം, അതേസമയത്ത് ഭൗതികമായ നിന്‍റെ ആവശ്യങ്ങളും സുഖജീവിതവും നീ പാടെ ഉപേക്ഷിക്കേണ്ടതുമില്ല, പക്ഷേ അതിന് ഒരതിരുണ്ടായിരിക്കണം. ധിക്കാരത്തിനും നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അത് കാരണമാകരുത്. ഈ നില തുടര്‍ന്നാല്‍ അല്ലാഹുവിന്‍റെ കോപത്തിനു നീ വിധേയനായേക്കും എന്നൊക്കെ അവര്‍ ഉപദേശിച്ചു. ഇതൊന്നും അവന്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല, തനിക്കുവേണ്ടുന്ന അറിവും, ത്രാണിയും തനിക്കുതന്നെയുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതെല്ലാം തനിക്കു ലഭിച്ചതും. മറ്റുള്ളവരുടെ മാര്‍ഗ്ഗദര്‍ശനമോ ഉപദേശമോ തനിക്കാവശ്യമില്ല. എന്നിങ്ങനെ പൊങ്ങച്ചം നടിക്കയാണ് അവന്‍ ചെയ്തത്.
(*). عُصْبَة (ഉസ്വ്ബത്ത്) എന്ന വാക്ക് അല്‍പം ആളുകള്‍മാത്രം ഉള്‍ക്കൊള്ളുന്ന സംഘത്തിനാണ് ഉപയോഗിക്കുകയെന്നു സൂ: നൂറില്‍വെച്ച് നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പക്ഷേ, ഖാറൂനെക്കാള്‍ വമ്പിച്ച ശക്തിയും സ്വാധീനവുമുള്ള എത്രയോ ആളുകള്‍ ഇതുപോലെ ധിക്കാരവും അനുസരണക്കേടും പ്രവര്‍ത്തിച്ചതുനിമിത്തം അല്ലാഹുവിന്‍റെ ശിക്ഷക്കും ശാപകോപത്തിനും പാത്രമായിത്തീര്‍ന്നിട്ടുണ്ടെന്ന വസ്തുത അവന്‍ ഓര്‍ത്തില്ല. ഫിര്‍ഔന്‍റെ ചരിത്രവും, അവനും സൈന്യങ്ങളും ഭൂമിയില്‍വെച്ചുതന്നെ അനുഭവിച്ച ദൈവീകശിക്ഷയും ഖാറൂന്‍ ഇതിനകം കണ്ടുകഴിഞ്ഞതാണല്ലോ. അക്രമവും, ധിക്കാരവും അതിരുകവിയുമ്പോള്‍ അല്ലാഹു ഈ ലോകത്തുവെച്ചുതന്നെ ചില നടപടികള്‍ എടുക്കുന്നു. പരലോകശിക്ഷ അതിനുപുറമെയും. അല്ലാഹു സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകകൊണ്ട് ശിക്ഷ നടത്തേണ്ടതിനു കുറ്റവാളികളെക്കുറിച്ച് അവന് ഒരന്വേഷണം നടത്തുകയോ അവരുടെ കുറ്റങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ല. അതു പതിവുമില്ല.
ഖാറൂനെക്കുറിച്ച് പ്രസ്താവിച്ച ഈ വചനങ്ങളില്‍നിന്ന് നമുക്ക് അവനെപ്പറ്റി ചുരുക്കത്തില്‍ ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്:- അവന്‍ വളരെ വമ്പിച്ച ഒരു ധനികനായിരുന്നു: അതോടുകൂടി (1). അവന്‍ ജനങ്ങളോട് വളരെ ധിക്കാരം പ്രവര്‍ത്തിച്ചിരുന്നു. (2). തനിക്കുലഭിച്ച സമ്പല്‍സമൃദ്ധിയില്‍ അവന്‍ പുളകംകൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. (3). പരലോക കാര്യങ്ങളില്‍ അവന്‍ ശ്രദ്ധ പതിച്ചതേയില്ല. അവന്‍റെ ധനവും കഴിവും പരലോക ഗുണത്തിനായി വിനിയോ ഗിക്കാന്‍ ശ്രമിച്ചതുമില്ല. (4). മറ്റുള്ളവര്‍ക്ക് നന്‍മയും ഉപകാരവും ചെയ്തതുമില്ല. (5). നാട്ടില്‍ പലതരം കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. (6). തനിക്കു ലഭിച്ച സമ്പത്തും, ഭാഗ്യവുമെല്ലാം തന്‍റെ യോഗ്യതകൊണ്ടു ലഭിച്ചതാണെന്നായിരുന്നു അവന്‍റെ വിചാരം. (7). തനിക്കു മുമ്പ് തന്നെക്കാള്‍ വമ്പിച്ച ശക്തിയും പ്രതാപവും ഉണ്ടായിരുന്ന പലരും അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ചതു മൂലം, അവന്‍റെ ശിക്ഷക്കു വിധേയരായിട്ടുണ്ടെന്ന പരമാര്‍ത്ഥം അവന്‍ വിസ്മരിച്ചു കളഞ്ഞു. അഥവാ താന്‍ അല്ലാഹുവിന്‍റെ ശിക്ഷാനടപടിക്കു വിധേയനായേക്കാമെന്ന ബോധം അവന്നുണ്ടായില്ല. (8). സദുപദേശം നല്‍കിയവരുടെ ഉപദേശം സ്വീകരിക്കുവാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരോട് അഹങ്കാരപൂര്‍വ്വം താന്‍ സ്വീകരിച്ച നിലപാടും തന്‍റെ പ്രവൃത്തിയും ന്യായീകരിക്കുകയാണ് ചെയ്തത്.
ഇതിനെല്ലാം പുറമെ അസൂയ, അധികാരപ്രമത്തത, നേതൃത്വമോഹം, ധനപരമായ കടമകളെ നിഷേധിക്കല്‍ എന്നിവയും അവന്‍റെ ദുസ്വഭാവങ്ങളില്‍ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിക്കാണു ന്നു. മൂസാ (അ) നബിയുടെ പേരില്‍ ചില ആരോപണങ്ങള്‍ അവന്‍ നടത്തിയതായും ചിലര്‍ പ്രസ്താവിക്കുന്നു. അല്ലാഹുവിനറിയാം. ഏതായാലും, കണക്കിലേറെ ധനവും, വേണ്ടത്ര സുഖസൗകര്യങ്ങളും ലഭിച്ചിട്ടുള്ളവരില്‍ – അല്ലാഹു കാത്തുരക്ഷിച്ചവരിലൊഴികെ – പലപ്പോഴും കാണപ്പെടുന്ന സമ്പ്രദായങ്ങളാണിവ. ഇങ്ങിനെയുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുവാന്‍ വേണ്ടിത്തന്നെയാണ് ഖാറൂന്‍റെ ചരിത്രവും, അവന്‍റെ പര്യവസാനവും അല്ലാഹു ഖുര്‍ആനില്‍ പ്രസ്താവിച്ചതും.
28:79
28:80
ഖാറൂന്‍ തന്‍റെ ആര്‍ഭാട സാമഗ്രികള്‍ സഹിതം ആഡംബരപൂര്‍വ്വം പുറത്തുവരുന്നതു കാണുമ്പോള്‍ കാണികളില്‍ അതിന്‍റെ പ്രതികരണം രണ്ടു തരത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു തരക്കാര്‍ അതില്‍ ആകൃഷ്ടരാകുന്നു. അവരെ സംബന്ധിച്ചിടത്തോളം ഖാറൂന്‍ ഒരു മഹാഭാഗ്യവാനും അത്യുല്‍കൃഷ്‌ടനുമാണ്. ഹാ, തങ്ങള്‍ക്കും അതുപോലെയുള്ള നിലപാടു ലഭിച്ചിരുന്നുവെങ്കില്‍ നന്നായേനെ! എന്ന് അവര്‍ വ്യാമോഹിക്കുന്നു. ഐഹിക സുഖവും, ഭൗതിക നേട്ടങ്ങളുമാണ് ജീവിതലക്ഷ്യമെന്നു കരുതുന്നവരാണിവര്‍. മറ്റൊരുതരം ആളുകളാകട്ടെ, യാതൊരു നിലയും വിലയും അതിനു കല്‍പിക്കുന്നില്ല. അവരുടെ ദൃഷ്ടിയില്‍ അതെല്ലാം നിസ്സാരമാണ്. അല്ലാഹുവിലും പര ലോകത്തിലും വിശ്വസിച്ചുകൊണ്ട് പ്രസ്തുത കഴിവുകള്‍ യഥാവിധി വിനിയോഗിക്കുന്നപക്ഷം അതിനെക്കാള്‍ എത്രയോ ഉപരിയായ നേട്ടങ്ങള്‍ ലഭിക്കുവാനിരിക്കുന്നുണ്ടെന്നും, അല്ലാത്തപക്ഷം നശ്വരമായ ഈ നേട്ടങ്ങളെല്ലാം ഭാവിയില്‍ ആപത്തായിട്ടാണ് കലാശിക്കുവാനിരിക്കുന്നതെന്നും, അതെല്ലാം കേവലം പരീക്ഷണം മാത്രമാണെന്നും അവര്‍ക്കറിയാം. ആകയാല്‍ അവര്‍ക്ക് അതി ലൊന്നും യാതൊരു മതിപ്പും തോന്നുന്നില്ല. ഐഹികസുഖം ജീവിതാധാരമായി കരുതുന്ന ധനാഢ്യന്‍മാരിലും, അതേ ലക്‌ഷ്യംവെച്ചുകൊണ്ടു അതിനായി അയവിറക്കി കാലം കഴിച്ചുകൂട്ടുന്ന നിര്‍ധനന്‍മാരിലും സാധാരണ കാണപ്പെടാറുള്ള അവസ്ഥ തന്നെയാണിത്. അതെ, ഖാറൂന്‍റെയും അനുയായികളുടെയും സ്വഭാവം. അവരുടെ അറിവിന്‍റെ ആകെത്തുകയും അതുതന്നെയായിരി ക്കും. അല്ലാഹു നബി (സ്വ) യോടു പറയുന്നതു നോക്കുക:
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا : النجم : ٢٩
(നമ്മുടെ സ്മരണ വിട്ടുതിരിഞ്ഞുകളയുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശിക്കാതിരിക്കുകയും ചെയ്യുന്നവരില്‍നിന്നു നീ ശ്രദ്ധ തിരിച്ചുകൊള്ളുക; അറിവില്‍നിന്നുള്ള അവരുടെ ആകെത്തുകയത്രെ അതു.)
നബി (സ്വ) പ്രസ്താവിച്ചതായി അബൂകബ്ശത്തല്‍ അന്‍മാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്‍റെ അര്‍ദ്ധഭാഗം ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കുന്നതു നന്നായിരിക്കും. അതിന്‍റെ സാരം ഇതാണ്: ‘ഇഹലോകം നാലുകൂട്ടരുടേതാണ്. അഥവാ നാലു തരക്കാരെ അതില്‍ കാണാം. ഒന്ന്: അല്ലാഹു ധനവും അറിവും നല്‍കിയിട്ടുള്ള മനുഷ്യന്‍. അവന്‍ അതുമൂലം തന്‍റെ റബ്ബിനെ സൂക്ഷിക്കുകയും, അതില്‍ അവന്‍റെ കുടുംബബന്ധം പാലിക്കുകയും ചെയ്യുന്നു; അതില്‍ അല്ലാഹുവിന് ചില അവകാശങ്ങ ളുണ്ടെന്നും അവന്ന് അറിയാം. ഇങ്ങിനെയുള്ളവന്‍ ഏറ്റവും ശ്രേഷ്ഠമായ പദവിയിലുള്ളവനത്രെ. വേറൊരുവന്‍: അല്ലാഹു അവന്ന്‍ അറിവു നല്‍കിയിട്ടുണ്ട്, ധനം കൊടുത്തിട്ടില്ല; എന്നാലവന്‍ നല്ല വിചാരക്കാരനാണ്; എനിക്കു കുറെ ധനമുണ്ടായിരുന്നുവെങ്കില്‍, ഇന്ന ആള്‍ (ആദ്യം പറഞ്ഞ തര ത്തിലുള്ള ആള്‍) പ്രവര്‍ത്തിക്കുന്നതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നു എന്ന് അവന്‍ കരുതും. അതാണവന്‍റെ ഉദ്ദേശ്യം. അതിനാല്‍, ഈ രണ്ടുപേരുടെയും പ്രതിഫലം ഒരുപോലെയായിരിക്കും. മറ്റൊരുവന്‍: അവന്ന്‍ അല്ലാഹു ധനം നല്‍കി, അറിവു നല്‍കിയിട്ടില്ല, അങ്ങനെ അവന്‍ തന്‍റെ ധനത്തില്‍ തപ്പിവീണു (അനിയന്ത്രിതമായി കൈകാര്യം ചെയ്തു) കൊണ്ടിരിക്കും. അതിലവന്‍ തന്‍റെ റബ്ബിനെ സൂക്ഷിക്കുകയും തന്‍റെ കുടുംബബന്ധം പാലിക്കുകയും ചെയ്കയില്ല. അതില്‍ അല്ലാഹുവിന് അവകാശമുണ്ടെന്ന് അറിയുകയുമില്ല. അതിനാല്‍ ഇവനത്രെ ഏറ്റവും ദുഷിച്ച പദവിക്കാരന്‍. ഇനിയൊരാള്‍: ഇവന്ന് അല്ലാഹു ധനവും നല്‍കിയിട്ടില്ല. അറിവും നല്‍കിയിട്ടില്ല. എന്നിട്ട് ഇവന്‍ പറയും: എനിക്കു കുറെ ധനമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന ആള്‍ (മൂന്നാമത്തേവന്‍) പ്രവര്‍ത്തിക്കുന്നപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നു എന്ന്. അതാണവന്‍റെ ഉദ്ദേശ്യം. അതി നാല്‍ ഈ രണ്ടു പേരുടെയും കുറ്റം ഒരുപോലെയാകുന്നു.’ (തിര്‍മദി).
80-ാം ആയത്തിന്‍റെ അവസാനം ‘സഹനശീലന്‍മാര്‍ക്കല്ലാതെ അതു സാധിച്ചുകിട്ടുകയില്ല’ (وَلَا يُلَقَّاهَا إِلَّا الصَّابِرُونَ) എന്നു പറഞ്ഞ വാക്യം അറിവു നല്‍കപ്പെട്ട ആ ജനങ്ങളുടെ പ്രസ്താവനയുടെ ഭാഗമായിരിക്കുവാനും, അല്ലാഹുവിന്‍റെ പ്രസ്താവനയായിരിക്കുവാനും സാധ്യതയുണ്ട്. ജനങ്ങളുടെ വാക്യമായിരിക്കുമ്പോള്‍, അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലം ലഭിക്കുവാന്‍ സഹനശീലന്‍മാര്‍ക്കേ ഭാഗ്യം ലഭിക്കുകയുള്ളുവെന്നു സാരം. അല്ലാഹുവിന്‍റെ വാക്യമായിരിക്കുമ്പോള്‍, ഇങ്ങനെ പറയുവാനുള്ള മനസ്ഥിതിയും ഭാഗ്യവും സഹനശീലന്‍മാര്‍ക്കല്ലാതെ സിദ്ധിക്കുകയില്ല എന്നും സാരമായിരിക്കും.
28:81
ഇതായിരുന്നു ഖാറൂന്‍റെ ജീവിതത്തിന്‍റെ അന്ത്യം. ഖുര്‍ആന്‍ ആ സംഭവം ഒറ്റവാക്യത്തില്‍ ചുരുക്കി പറഞ്ഞിരിക്കുകയാണ്. മൂസാ (അ) ഖാറൂന്നും കൂട്ടുക്കാര്‍ക്കും നല്‍കിയ ചില മുന്നറിയിപ്പുകള്‍ ഉദ്ധരിച്ചുകൊണ്ട് ബൈബ്ള്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങിനെ പറഞ്ഞുകാണുന്നു: ‘അവന്‍ ഈ വാക്കുകളെല്ലാം പറഞ്ഞുതീര്‍ന്നപ്പോള്‍, അവരുടെ കീഴെ ഭൂമി പിളര്‍ന്നു. ഭൂമി വായ് തുറന്നു അവരെയും, അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കിറങ്ങി; ഭൂമി അവരുടെ മേല്‍ അടയുകയും അവര്‍ സഭയുടെ ഇടയില്‍ നിന്നു നശിക്കയും ചെയ്തു.’ (സംഖ്യ അ: 16). ചില ഗ്രന്ഥങ്ങളില്‍ ഈ സംഭവത്തെക്കുറിച്ചു പല വിശദീകരണങ്ങളും കാണാവുന്നതാണ്. പക്ഷേ, ഖുര്‍ആന്‍ പലപ്പോഴും ചെയാറുള്ളതുപോലെ ഇവിടെയും കൂടുതലൊന്നും പ്രസ്താവിച്ചിട്ടില്ല. എന്നിരിക്കെ – ഇബ്നുകഥീര്‍ (റ) പറഞ്ഞതുപോലെ – കേവലം ‘ഇസ്രാഈലിയ്യാത്തു’കളായ ആ പ്രസ്താവനകളില്‍ നാം ശ്രദ്ധ കൊടുക്കേണ്ടതില്ല. ഖാറൂനെ മഹാ ഭാഗ്യവാനായി ഗണിച്ചിരുന്നവര്‍ക്കു അവന്‍റെ സംഭവം കണ്ടപ്പോള്‍ ബോധംവീണു:
28:82
അതെ, ധനവും, സുഖസൗകര്യങ്ങളും മനുഷ്യന്‍റെ സാക്ഷാല്‍ ഭാഗ്യത്തെയോ, നന്‍മയെയോ യോഗ്യതയെയോ നിര്‍ണ്ണയിക്കുന്ന ഒരു അളവുകോലല്ല; ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ അല്ലാഹു ചിലര്‍ക്കു കൂടുതലായും, ചിലര്‍ക്കു കുറവായും നല്‍കുന്നു; അതവന്‍റെ ഉദ്ദേശമനുസരിച്ചു നടക്കുന്നുവെന്നല്ലാതെ അതിനൊരു മാനദണ്ഡം നിശ്ചയിക്കുവാനോ, അതില്‍ കൈകടത്തുവാനോ ആര്‍ക്കും സാദ്ധ്യമല്ല; അവന്‍റെ നിയമത്തിനും ഇഷ്ടത്തിനും എതിരായി അവ വിനിയോഗിക്കുവാന്‍ മനുഷ്യനവകാശമില്ല; അവന്‍ നല്‍കിയ വിഭവങ്ങള്‍ തന്നിഷ്ടപ്രകാരം വിനിയോഗിക്കുന്നതു അവനോടുള്ള നന്ദികേടും, അവനില്‍ വിശ്വാസമില്ലായ്മയുമാണ്; ഇങ്ങിനെയുള്ളവര്‍ അവസാനം പരാജയത്തിലും നാശത്തിലും കലാശിക്കുകതന്നെ ചെയ്യും; എന്നൊക്കെ അവര്‍ക്കു ബോധ്യമായി. ഖാറൂന്‍റെ ധിക്കാരം കൂടുതല്‍ മുഴുത്തു കാണുകയുണ്ടായതു പരലോകവിഷയങ്ങളെക്കുറിച്ച് അവനെ ഉപദേശിച്ചപ്പോഴാണല്ലോ. എന്നാല്‍ പരലോകഗുണത്തിന് അര്‍ഹരായുള്ളവര്‍ ആരായിരിക്കുമെന്ന് അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
28:83
28:84
കഴിഞ്ഞ ആയത്തുകളിലും മറ്റും പരലോകത്തെപ്പറ്റി പ്രസ്താവിക്കുകയുണ്ടായല്ലോ. ആ മഹത്തായ ഭവനം – അതെ, സകലവിധ സുഖൈശ്വര്യങ്ങളും സമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ഭവനം – ഈ ലോകത്തു അഹംഭാവവും ഗര്‍വ്വും നടിക്കാതെ, അക്രമവും അനീതിയും ചെയ്യാതെ, വിനയത്തോടും, മര്യാദയോടും, അച്ചടക്കത്തോടുംകൂടി ജീവിക്കുന്ന സജ്ജനങ്ങള്‍ക്കാണ് അല്ലാഹു നല്‍കുക. നബി (സ്വ) തിരുമേനി അരുളിചെയ്ത ചില വചനങ്ങള്‍ ഇവിടെ ശ്രദ്ധേയമാകുന്നു:-
(1). إِنَّ اللَّهَ أَوْحَى إِلَيَّ أَنْ تَوَاضَعُوا حَتَّى لَا يَبْغِيَ أَحَدٌ عَلَى أَحَدٍ، وَلَا يَفْخَرَ أَحَدٌ عَلَى أَحَدٍ – رواه مسلم
(2). ما نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللَّهُ : مسلم
(3). لا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ، قَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا، وَنَعْلُهُ حَسَنَةً، قَالَ: إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ، الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ: مسلم
(4). إن الله يحب العبد التَّقيَّ الغنيَّ الخفيَّ : مسلم
(5). لا ينظرُ الله يوم القيامة إلى مَنّ جرَّ إزارَهُ بطراً : متفق عليه
അര്‍ത്ഥം: (1). ഒരാള്‍ ഒരാളോട് അന്തസ്സു നടിക്കാതെയും, ഒരാള്‍ ഒരാളോട് അതിക്രമം പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് വഹ്-യു നല്‍കിയിരിക്കുന്നു. (2). യാതൊരു ദാനധര്‍മ്മവും തന്നെ ധനത്തില്‍ കുറവു വരുത്തുന്നതല്ല; മാപ്പു നല്‍കുന്നതുമൂലം ഏതൊരു അടിയാന്നും വീര്യം (യോഗ്യത) അല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുന്നതുമല്ല; അല്ലാഹുവിന്നുവേണ്ടി – അല്ലാഹുവിന്‍റെ പ്രതിഫലം ഉദ്ദേശിച്ച് – ഏതൊരുവനും വിനയം കാണിക്കുന്നതായാല്‍ അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുന്നതുമല്ല. (3). ഒരു അണുഅളവ് അഹംഭാവം ആരുടെയെങ്കിലും ഹൃദയത്തില്‍ ഉണ്ടായിരുന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. ഇതു പറഞ്ഞപ്പോള്‍ ഒരു പുരുഷന്‍ ചോദിച്ചു: ഒരു മനുഷ്യന്‍ അവന്‍റെ വസ്ത്രം നല്ലതായിരിക്കണമെന്നും, തന്‍റെ ചെരിപ്പ് നല്ലതായിരിക്കണമെന്നും ഇഷ്ടപ്പെടുന്നു – ഇതു അഹംഭാവമാണോ? തിരുമേനി (സ്വ) പറഞ്ഞു: അല്ലാഹു സുന്ദരനാണ്; അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. അഹംഭാവം എന്നാല്‍, ന്യായമായ കാര്യത്തോടു ഗര്‍വ്വ് (ധിക്കാരം) കാണിക്കുകയും, ജനങ്ങളോടു പുച്ഛം കാണിക്കലുമാണ്. (4). ഭയഭക്തനും, ധനികനും (ജനമദ്ധ്യെ പേരും കീര്‍ത്തിയും ആര്‍ജ്ജിക്കാതെ) അജ്ഞാതനുമായുള്ള അടിയാനെ അല്ലാഹു ഇഷ്ടപ്പെടുന്നു.’ (5). ഗര്‍വ്വു കാരണം വസ്ത്രം ഇഴച്ചു നടക്കുന്നവനിലേക്ക് ഖിയാമത്തുനാളില്‍ അല്ലാഹു (കോപം നിമിത്തം) നോക്കുന്നതല്ല. [അവസാനത്തെ ഹദീസ് ബുഖാരിയും മുസ്‌ലിമും (റ) ഉദ്ധരിച്ചതും, ബാക്കിയെല്ലാം മുസ്‌ലിം ഉദ്ധരിച്ചതുമാണ്.].
84-ാം ആയത്തിന്‍റെ ആശയം സ്പഷ്ടമാണ്. കഴിഞ്ഞ സൂ: 89-ാം വചനത്തിന്‍റെ വിവരണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ശ്രദ്ധേയമാകുന്നു.
ഈ വചനം മദീനാ ഹിജ്രക്കിടയില്‍ ജൂഹ്ഫാ (الجحفة)യില്‍വെച്ച് അവതരിച്ചതാണെന്നു സൂറത്തിന്‍റെ പ്രാരംഭത്തില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നബി (സ്വ) മക്കായില്‍ നിന്നു ഗൂഢമായി പുറപ്പെട്ട് രണ്ടു മൂന്ന് ദിവസം ഥൌര്‍ മലയിലെ (ثور) ഗുഹയില്‍ ഒളിച്ചിരുന്നശേഷം അതില്‍നിന്നു പുറത്തുവന്ന പ്പോള്‍, പിതൃദേശത്തേക്കുതന്നെ തിരിച്ചു പോയാല്‍കൊള്ളാമെന്ന് ആഗ്രഹം തോന്നുകയുണ്ടായെന്നും, അപ്പോഴാണ് ഈ വചനം അവതരിച്ചതെന്നും മുഖാത്തില്‍ (مقاتل – رح) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ‘മടക്കസ്ഥാനം’ (مَعَاد) കൊണ്ടുള്ള വിവക്ഷ മക്കയായിരിക്കുന്നതാണ്. മറ്റു ചില മഹാന്‍മാരുടെ അഭിപ്രായവും ഇതുതന്നെ. അപ്പോള്‍, ചരിത്ര പ്രസിദ്ധമായ മക്കാ വിജയം ഉണ്ടായതോടുകൂടി അല്ലാഹുവിന്‍റെ ഈ വാഗ്ദാനം – മടക്കസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം – പാലിക്കപ്പെടുകയും ചെയ്തു. നബി (സ്വ)യെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രവചനവും, അതിന്‍റെ സാക്ഷാല്‍ക്കാരം അവിടുത്തെ പ്രവാചകത്വത്തിന് ഒരു ദൃഷ്ടാന്തവുമായിരിക്കും. ‘നിനക്കു ഖുര്‍ആനെ നിയമിച്ചുതന്നു’ (فَرَضَ عَلَيْكَ الْقُرْآنَ) എന്നതിന്‍റെ താൽപര്യം, അത് പാരായണം ചെയ്യുന്നതും. അനുഷ്ഠാനത്തില്‍ വരുത്തുന്നതുമെല്ലാം നിര്‍ബ്ബന്ധമാക്കിയിരിക്കുന്നുവെന്നത്രെ.
‘മടക്കസ്ഥാനം’ എന്നു പറഞ്ഞതു പരലോകത്തെ ഉദ്ദേശിച്ചാണെന്നും, സ്വര്‍ഗ്ഗത്തെ ഉദ്ദേശിച്ചാണെന്നും, ഖിയാമത്തുനാളില്‍ നബി (സ്വ)ക്കു നല്‍കപ്പെടുമെന്ന് ഖുര്‍ആനില്‍ (17: 79 ല്‍) സൂചിപ്പിക്കപ്പെട്ടിട്ടുള്ള ആ ‘പ്രശംസനീയ സ്ഥാന’ത്തെ (المقام المحمود) ഉദ്ദേശിച്ചാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്.
ഒരു വേദഗ്രന്ഥം ലഭിക്കുമെന്ന പ്രതീക്ഷയാകട്ടെ, ലഭിക്കേണമെന്ന ആഗ്രഹമാകട്ടെ നബി (സ്വ)ക്ക് ഉണ്ടായിരുന്നില്ല; അല്ലാഹു അവന്‍റെ അനുഗ്രഹവും കാരുണ്യവുംകൊണ്ടുമാത്രം, അവിടുത്തേക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്തതാണ് എന്ന് ഈ വചനം സ്പഷ്ടമാക്കുന്നു. പ്രവാചകത്വം സിദ്ധിക്കലും, വേദഗ്രന്ഥം ലഭിക്കലും മനുഷ്യന്‍റെ പരിശ്രമംകൊണ്ടോ, യോഗ്യതകൊണ്ടോ, ആഗ്രഹം കൊണ്ടോ ഒന്നും സാധ്യമാകുന്ന കാര്യമല്ല. ഏതൊരാളെ അവമൂലം അനുഗ്രഹിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവര്‍ക്കതു അവന്‍ നല്‍കുമെന്നേയുള്ളു. അതിന് അവന്‍ ഇഷ്ടപ്പെടുന്നവരെ അവന്‍തന്നെ തിരഞ്ഞെടുക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വവും വേദഗ്രന്ഥവും മനുഷ്യന്‍റെ പ്രവര്‍ത്തനഫലമായി സിദ്ധിക്കുന്നത് (الكسبى) അല്ല, നേരെമറിച്ച് അല്ലാഹുവിനാല്‍ പ്രദാനം ചെയ്യപ്പെടുന്നത് (الوهي) ആകുന്നു. ഇസ്‌ലാമിലെ സര്‍വ്വ സ്വീകാര്യമായ ഒരടിസ്ഥാനതത്വമത്രെ ഇത്. ഈ തത്വത്തിനെതിരായി ഏതെങ്കിലും തല്പരകക്ഷികളില്‍നിന്നോ, ഇസ്ലാമിന്‍റെ ശത്രുക്കളില്‍നിന്നോ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള യാതൊരു നിര്‍വ്വചനവും, ഏതൊരു വ്യാഖ്യാനവും ഇസ്‌ലാമിലെ പ്രവാചകത്വത്തിന്‍റെ നിര്‍വ്വചനമോ വ്യാഖ്യാനമോ അല്ലതന്നെ. അതെല്ലാം ‘കുഫ്റും’ അതിനെ അനുകൂലിക്കുന്നതു കുഫ്റിനു അരു നില്‍ക്കലുമത്രെ.
ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നോ, പഠിച്ചറിഞ്ഞ പണ്ഡിതന്‍മാരില്‍നിന്നോ അല്ലാതെ പാശ്ചാത്യന്‍ സാഹിത്യങ്ങള്‍ വഴി ഇസ്‌ലാമിനെ പരിചയപ്പെടുന്ന ചിലര്‍ക്കും തത്വശാസ്ത്രത്തിന്‍റെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍മാത്രം പ്രവാചകത്വത്തെ വ്യാഖ്യാനിക്കുവാന്‍ മുതിരുന്ന ചിലര്‍ക്കും ഈ തത്വം ഗ്രഹിക്കുവാന്‍ കഴിയാതെ വമ്പിച്ച അമളി പിണയാറുണ്ട്. നബി (സ്വ) തിരുമേനി പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പ് ഹിറാ മലയിലെ ഗുഹയില്‍ പോയി ഏകാന്തവാസം ചെയ്തിരുന്നത്, ഈ ലോകത്തെ സത്യത്തിലേക്കു നയിക്കുവാനുള്ള ഒരു വെളിച്ചം തേടിക്കൊണ്ടായിരുന്നുവെന്നും, അതിനായി ഒരു ആത്മീയപരിശ്രമം നടത്തുകയായിരുന്നു അവിടുന്നു ചെയ്തിരുന്നതെന്നും, അങ്ങിനെയിരിക്കെയാണ് ആ തേടിയ വെളിച്ചം – അതെ, വഹ്‌യ് – പെട്ടെന്ന്‍ ലഭിച്ചതെന്നും ഇവര്‍ പ്രസ്താവിക്കുന്നതു കാണാം. ഈ ചിത്രീകരണം യഥാര്‍ത്ഥത്തില്‍ പ്രവാചകത്വത്തിന്‍റെ അടിത്തറയെത്തന്നെ പൊളിച്ചു കളയുന്നതാണെന്ന് ഇവര്‍ മനസ്സിലാക്കാത്തതാണ് അത്ഭുതം. ഈ ഒരു ആയത്തില്‍ മാത്രമല്ല, ഒന്നിലധികം സ്ഥലത്ത് ഖുര്‍ആന്‍ ചെയ്ത വ്യക്തമായ പ്രസ്താവനകള്‍ക്കും, ബലവത്തായ പല ഹദീസുകള്‍ക്കും വിരുദ്ധമാണിത്. മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും ദൂതന്‍മാരെ അല്ലാഹു തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് എന്നു സൂ: ഹജ്ജ് 75ല്‍ അല്ലാഹു പറഞ്ഞതു നാം കണ്ടു. സൂ: ശൂറായില്‍ അല്ലാഹു പറയുന്നു:
مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا – الشورى ٥٢
(കിത്താബ് – വേദഗ്രന്ഥം – എന്താണെന്നോ, ഈമാന്‍ – സത്യവിശ്വാസം – എന്താണെന്നോ നിനക്കറിയുമായിരുന്നില്ല. എങ്കിലും, നാം ഇതിനെ നമ്മുടെ അടിയാന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഒരു പ്രകാശമാക്കിയിരിക്കുകയാണ്.) കൂടുതല്‍ വിവരം അവിടെവെച്ചാവാം. إِنْ شَاءَ اللَّهُ
അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടതായ ശിര്‍ക്കിന്‍റെ ആള്‍ക്കാര്‍ക്കു യാതൊരുവിധത്തിലും സഹായിക്കയോ, കൂട്ടുനില്‍ക്കയോ ചെയ്യാതെ, തൗഹീദില്‍ ഉറച്ചുനില്‍ക്കുവാനും, അതിലേക്കു ക്ഷണിക്കുവാനും നബി (സ്വ) യോടു ഊന്നിപ്പറഞ്ഞുകൊണ്ടാണ് അല്ലാഹു ഈ സൂറത്തു അവസാനിപ്പിക്കുന്നത്. ഇതിനു നാലു കാരണങ്ങളും അവന്‍ ഉണര്‍ത്തിക്കുന്നു.
(1). അവനല്ലാതെ വേറെ യാതൊരു ഇലാഹും ഇല്ലതന്നെ.
(2). അവനല്ലാത്ത എല്ലാ വസ്തുക്കളും നാശത്തിന് വിധേയമാണ്; അവന്‍ മാത്രമേ നാശത്തിനു വിധേയനാകാത്തവനായുള്ളു.
(3). നിയമാധികാരം അഥവാ വിധികര്‍തൃത്വം അവനുമാത്രമാണ്.
(4). എല്ലാവരും അവങ്കലേക്കുതന്നെയാണ് മടങ്ങിച്ചെല്ലുന്നതും. ഈ നാലു കാര്യങ്ങളും തൌഹീദിന്‍റെ അനിവാര്യതക്ക് മതിയായ അടിസ്ഥാനങ്ങളാകുന്നുതാനും. ഹാ, എത്ര മഹത്തായ സമാപനം!
അല്ലാഹു നമ്മെയെല്ലാം, തൗഹീദില്‍ ജീവിക്കുകയും, തൗഹീദില്‍ മരിക്കുകയും തൗഹീദോടുകൂടി അവങ്കലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്ന സല്‍ഭാഗ്യവാന്‍മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
[.التسويد: ١٣-٣-١٣٨١ ه/ ٢٦-٨-٦١م. التبيض: ٢٣-٤-١٣٨٧ / ٣١-٧-٦٧م]
സൂറത്തുല്‍ ഖസ്വസ്വ് : 61-75
സ൯മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുമെന്ന് ഏറ്റിട്ടുള്ള മഹത്തായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയും, അതിനര്‍ഹരായിത്തീരുകയും, അങ്ങിനെ അതു ലഭിക്കുവാന്‍ ഭാഗ്യമുണ്ടായിരിക്കുകയും ചെയ്യുന്നവരും – ക്ഷണികമായ ഐഹിക സൗഖ്യങ്ങളില്‍ അവരുടെ നില കേവലം മോശമായിരുന്നാലും ശരി – ഐഹികജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും പരലോകത്ത് ശിക്ഷാര്‍ഹരായിത്തീരുന്ന കേഡികളും ഒരിക്കലും സമമല്ല. സുഖസമ്പൂര്‍ണ്ണമായ ഐഹികജീവിതം അവസാനിച്ചതിനെത്തുടര്‍ന്ന് യാതൊരു തരത്തിലുള്ള ശിക്ഷാനടപടികളും ഭാവിയില്‍ അനുഭവപ്പെടുവാനില്ലെന്ന് സങ്കല്‍പ്പിച്ചാല്‍പോലും ഒടുക്കമില്ലാത്ത പരലോകജീവിതത്തിലെ സുഖാനുഭവങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ യത്നിക്കേണ്ടതുണ്ട്. എന്നിരിക്കെ, അവിടെവെച്ച് ശാശ്വതവും കഠിനകഠോരവുമായ ശിക്ഷാനടപടികൂടി നേരിടാനി രിക്കുന്ന സ്ഥിതിക്ക് തീര്‍ച്ചയായും അവന്‍ അതിനുള്ള മാര്‍ഗ്ഗം അവലംബിക്കേണ്ടതല്ലേ?! പരലോകത്തില്‍ ശിക്ഷാര്‍ഹരായുള്ളവര്‍ നേരിടേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങള്‍ ചുവടെ വിവരിക്കുന്നു:-
28:63
28:64
അല്ലാഹുവിന്റെ ശിക്ഷക്കു ബാധ്യസ്ഥരായ ശിര്‍ക്കിന്‍റെ നേതാക്കളും, പ്രചാരകന്‍മാരുമാണ് ‘വാക്കിന്നവകാശപ്പെട്ടവര്‍’ (الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം. ശിര്‍ക്കിന്‍റെ നേതാക്കളെയും, നീതന്‍മാരെയും വഷളാക്കുവാനായി, ആരാധകന്‍മാരോടു ചോദിക്കുന്ന ചോദ്യമാണ് 62-ാം വചനത്തില്‍ കാണുന്നത്. ഈ ചോദ്യം തന്നെ അവര്‍ക്കൊരു അസഹ്യമായ ശിക്ഷയായിരിക്കുമെന്നു പറയേണ്ടതില്ല. ഈ അവസരത്തില്‍ തങ്ങളുടെ കുറ്റത്തില്‍ വല്ല ഇളവും ലഭിച്ചെങ്കിലോ എന്ന ഭാവേന നേതാക്കളായ ആരാധ്യന്‍മാര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ബോധിപ്പിക്കുന്ന മറുപടിയാണ് 63-ാം വചനത്തിലുള്ളത്. ‘ഞങ്ങള്‍ ഏതായാലും സ്വയം പിഴച്ചുപോയി, അപ്രകാരം അവരും ആയിത്തീരട്ടെ എന്നുവെച്ചു അവരെയും ആ പിഴവിലേക്കു പ്രേരിപ്പിച്ചു, അതില്‍ കവിഞ്ഞു ഞങ്ങളൊന്നും ചെയ്തിട്ടില്ല. അവര്‍ ഞങ്ങളുടെ നിര്‍ബ്ബന്ധംകൊണ്ടും ശക്തി കൊണ്ടും വഴിപിഴച്ചതല്ല, വാസ്തവത്തില്‍ അവര്‍ ഞങ്ങളെ ആരാധിച്ചു വന്നിട്ടുമില്ല, അവര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം വിഗ്രഹങ്ങള്‍ തുടങ്ങിയ മറ്റു പലതിനെയുമാണ് ആരാധിച്ചിരുന്നതു, ‘അതുകൊണ്ട് അവരുടെ കുറ്റത്തിന് ഞങ്ങള്‍ ഉത്തരവാദപ്പെട്ടവരല്ല, ഞങ്ങളുടെ നിരപരാധിത്വം ഞങ്ങളിതാ ബോധിപ്പിക്കുന്നു.’ എന്നൊക്കെയാണ് അവരുടെ മറുപടിയുടെ സാരം.
പരദൈവാരാധകന്‍മാരുടെ നിസ്സഹായതയും, വഷളത്തവും കൂടുതല്‍ സ്പഷ്ടമാക്കത്തക്കവണ്ണം അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ചപേക്ഷിക്കുവാന്‍ അവരോടു കല്‍പിക്കപ്പെടുമെന്നും, അതിരില്ലാത്ത പരിഭ്രമത്തിലും, ദുഃഖത്തിലും മുഴുകിയ അവര്‍ അവയെ വിളിച്ചുനോക്കുമ്പോള്‍ അവ ഉത്തരം നല്‍കുകപോലും ചെയ്കയില്ലെന്നുമാണ് 64-ാം വചനം കാണിക്കുന്നത്. ഇവിടെ വെച്ച് ഇരുകൂട്ടരും – ആരാധകരും നീതരുമായുള്ളവരും, നേതാക്കളും ആരാധ്യന്‍മാരുമായുള്ളവരും എല്ലാം തന്നെ – കൊതിച്ചുപോകും: ഹാ! തങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്ന്.
അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ വിചാരണക്കായി എല്ലാവരും ഹാജറാക്കപ്പെടുന്ന അതിഗുരുതരമായ ഘട്ടത്തില്‍ – സജ്ജനങ്ങള്‍, ദുര്‍ജ്ജനങ്ങള്‍, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെയുള്ള എല്ലാ വിഭാഗക്കാരും, പ്രവാചകന്‍മാരും, സാക്ഷികളും ഒന്നടങ്കം സമ്മേളിപ്പിക്കപ്പെടുന്ന ആ വമ്പിച്ച മഹാസദസ്സില്‍ – അല്ലാഹു ചോദിക്കുന്ന മറ്റൊരു ചോദ്യം തുടര്‍ന്നു പറയുന്നു:
28:66
28:67
പ്രവാചകന്‍മാരെ നിഷേധിച്ചു വന്ന അവര്‍ക്കു അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള ഈ ചോദ്യത്തിന് ഉത്തരമായി ഒരക്ഷരം ഉരിയാടുവാനാകട്ടെ, തങ്ങള്‍ അനുവര്‍ത്തിച്ചുവന്ന നയത്തിന് എന്തെങ്കിലും ന്യായീകരണമോ, ഒഴിവുകഴിവോ സമര്‍പ്പിക്കുവാനാകട്ടെ സാധ്യമാകുന്നതല്ല. എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടാതെ അവര്‍ കുഴങ്ങുന്നതാണ്. ഐഹികജീവിതത്തിലെ പതിവനുസരിച്ച് ആരോടെങ്കിലും വല്ലതും ചോദിക്കുവാനോ, അന്വേഷിക്കുവാനോ, അപേക്ഷിക്കുവാനോ സാധ്യമാകുമോ? അതും സാധ്യമല്ല. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടരായ പ്രവാചകന്‍മാര്‍പോലും വമ്പിച്ച പരിഭ്രമത്തിലായിത്തീരുന്ന ആ ഘട്ടത്തില്‍, സൃഷ്ടികളില്‍വെച്ച് ഏറ്റവും നികൃഷ്ടരായ ആ മഹാപാപികള്‍ക്കു വല്ല മനസ്സമാധാനത്തിനും അവകാശമുണ്ടാകുന്നതെങ്ങനെ?! പ്രവാചകന്‍മാരുടെ അന്നത്തെ നിലയെ സംബന്ധിച്ച് അല്ലാഹു സൂറത്തുല്‍ മാഇദയില്‍ ഇപ്രകാരം പറയുന്നു:-
يَوْمَ يَجْمَعُ اللَّـهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنتَ عَلَّامُ الْغُيُوبِ : سورة المائدة : ١٠٩
(അല്ലാഹു റസൂലുകളെ ഒരുമിച്ചുകൂട്ടുന്ന ദിവസം! എന്നിട്ടവരോട് അവന്‍ പറയും: ‘നിങ്ങള്‍ക്ക് എന്താണ് ഉത്തരം നല്‍കപ്പെട്ടതു?’ അവര്‍ പറയുന്നതാണ്: ‘ഞങ്ങള്‍ക്ക് അറിവില്ല. നിശ്ചയമായും നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ ധാരാളം അറിയുന്നവന്‍) എന്നിരിക്കെ മറ്റുള്ളവരുടെ പരിഭ്രമത്തെക്കുറിച്ചു പറയേണ്ടതുണ്ടോ?!!
ഏതു ഭയങ്കര കുറ്റം ചെയ്തവനാകട്ടെ, പശ്ചാത്തപിച്ചു മടങ്ങുകയും, സത്യവിശ്വാസം കൈക്കൊള്ളുകയും, നല്ല കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു രക്ഷയുണ്ട്. അങ്ങിനെയുള്ളവര്‍ സല്‍ഭാഗ്യവാന്മാരാണ്. വിജയികളാണ്. പരമകാരുണികനും അത്യുദാരനുമായ അല്ലാഹു ‘ആയേക്കാം’ (عَسَىٰ أَن يَكُونَ) എന്നു പറഞ്ഞാല്‍ അക്കാര്യം സുദൃഢം തന്നെയാണെന്ന് ഉറപ്പിക്കാവുന്നതാണ്. അന്നത്തെ ദിവസം അവന്‍ നമുക്കെല്ലാം വിജയവും, രക്ഷയും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
എന്തെല്ലാമാണ് സൃഷ്ടിക്കേണ്ടത്, എങ്ങനെയെല്ലാമാണത് സൃഷ്ടിക്കേണ്ടത്, ഏതെല്ലാം കാര്യങ്ങളാണു നടപ്പില്‍ വരുത്തേണ്ടത്, ഏതിനൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടത്, എന്നിങ്ങിനെയുള്ള ഒന്നിലുംതന്നെ, അവന്‍റെ ഉദ്ദേശമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയല്ലാതെ, അതില്‍ മറ്റാരുടെയെങ്കിലും ഇഷ്ടത്തിനോ, അഭിപ്രായത്തിനോ യാതൊരുവിധ പങ്കുമില്ലതന്നെ. എന്നിരിക്കെ, അവനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ മറ്റൊരാളെ പങ്കാളിയായി ഗണിക്കുന്ന പ്രശ്നമേ ഇല്ല. അങ്ങിനെയുള്ള ഏതു സങ്കല്‍പ്പത്തിനും അവന്‍ അതീതനാകുന്നു, പരിശുദ്ധനാകുന്നു, അത്യുന്നതനാകുന്നു. ഒരു അറബിക്കവി പറഞ്ഞതെത്ര വാസ്തവം:-
” الْعَبْدُ ذُو ضَجَرٍ، وَالرَّبُّ ذُو قَدَرٍ * وَالدَّهْرُ ذُو دُوَلٍ، وَالرِّزْقُ مَقْسُومُ
وَالْخَيْرُ أَجْمَعُ فِيمَا اخْتَارَ خَالِقُنَا * وَفِي اخْتِيَارِ سِوَاهُ اللَّوْمُ وَالشُّومُ “
(സാരം:- അടിയാന്‍ മടുപ്പ് ബാധിക്കുന്നവനത്രെ; റബ്ബാകട്ടെ, എല്ലാം നിര്‍ണ്ണയിക്കുന്നവനും! കാലം മാറിക്കൊണ്ടിരിക്കുന്നതും, ആഹാരം ഭാഗിച്ചുകൊടുക്കപ്പെടുന്നതുമാണ്. നന്‍മ മുഴുവനും സ്ഥിതിചെയ്യുന്നതു നമ്മുടെ സൃഷ്ടാവ് തിരഞ്ഞെടുക്കുന്നതിലത്രെ. മറ്റുള്ളവര്‍ തിരഞ്ഞെടുക്കുന്നതിലാണ് ആക്ഷേപവും ദുശ്ശകുനവുമുള്ളത്.)
68-ാം ആയത്തിന്‍റെ വെളിച്ചത്തില്‍ അല്‍പം ചിന്തിച്ചുനോക്കുക. വരാനിരിക്കുന്ന കാര്യങ്ങളെയോ, മറഞ്ഞ സംഗതികളെയോ അറിയേണ്ടതിനും, കാര്യകാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഉദ്ദേശങ്ങള്‍ സാധിക്കേണ്ടതിനുംവേണ്ടി, പലതരം പ്രശ്നക്കാരെ – അവര്‍ ഏതുപേരില്‍ അറിയപ്പെട്ടാലും ശരി – സമീപിക്കുന്നതും, അവരില്‍ വിശ്വാസമര്‍പ്പിക്കുന്നതും വമ്പിച്ച വിഡ്ഢിത്തം മാത്രമല്ല, മഹാപാപംകൂടിയാണെന്നു കാണാം. ‘അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അല്ലാഹു മഹാ പരിശുദ്ധനും പരമോന്നതനുമാണ്’ എന്നു ആയത്തിന്‍റെ അവസാനത്തില്‍ പറഞ്ഞതു നോക്കുമ്പോള്‍, ഇത്തരം പ്രവര്‍ത്തികള്‍ ശിര്‍ക്കിന്‍റെ ഇനത്തില്‍ ഉള്‍പ്പെട്ടേക്കുമെന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രശ്നക്കാരെസംബന്ധിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെ താക്കീതുകള്‍ നല്‍കുന്നതും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി മുസ്ലിം റ) രേഖപ്പെടുത്തിയിരിക്കുന്നു:
مَنْ أتى عَرَّافًا فَسَأَلهُ عَنْ شَئٍ لم تقْبَل لَهُ صَلاةُ أربعينَ ليلةً : مسلم
(ആരെങ്കിലും ഒരു ‘അ൪-റാഫി’ന്‍റെ – അഥവാ പ്രശ്നക്കാരന്‍റെ – അടുക്കല്‍ ചെന്ന് അവനോട് വല്ല കാര്യത്തെക്കുറിച്ചും ചോദിക്കുന്നപക്ഷം നാല്‍പതു ദിവസത്തെ നമസ്കാരം അവന് സ്വീകരിക്കപ്പെടുന്നതല്ല.) മറഞ്ഞ കാര്യങ്ങളോ, ഭാവികാര്യങ്ങളോ ഏതെങ്കിലും പ്രകാരത്തില്‍ ഗണിച്ചുപറയുന്ന എല്ലാവര്‍ക്കും ഉപയോഗിക്കുന്ന പേരാണ് ‘അ൪-റാഫ്’ (عَرَّاف). മറഞ്ഞ കാര്യങ്ങള്‍ അറിയാമെന്നു കരുതപ്പെടുന്ന പുരോഹിതന്‍മാരായ ഗണിതക്കാര്‍ക്ക് ‘കാഹിന്‍’ (كاهن) എന്നും പറയപ്പെടും. ‘കാഹിനി’ന്‍റെ അടുക്കല്‍ പോകുകയും, അവന്‍ പറഞ്ഞതു വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അവതരിപ്പിക്കപ്പെട്ടതില്‍നിന്നും ബന്ധമറ്റുപോകുന്നതാണ്’ എന്ന് ഇമാം അഹ്മദും (റ) അബൂദാവൂദും (റ) രിവായത്ത് ചെയ്തിട്ടുള്ള ഒരു ഹദീസിലും വന്നിട്ടുണ്ട്.
വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാന്‍ ഉദ്ദേശിക്കുന്നവന്‍, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ, ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവനു മനസ്സമാധാനം ലഭിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’ (الاستخارة). ഗുണകരമായതു കാണിച്ചുതരുവാന്‍ അല്ലാഹുവിനോടു തേടുക എന്നത്രെ ഈ വാക്കിന്‍റെ വിവക്ഷ. ഇസ്തിഖാറത്തിന്‍റെ ഏറ്റവും നല്ല രൂപം ഇമാം ബുഖാരീ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമുക്കു പഠിപ്പിച്ചുതന്നിരിക്കുന്നു. അതിപ്രകാരമാണ്:-
عن جابِرٍبن عبد الله رضيَ اللَّه عنه قال : كانَ النبي صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُنَا الاسْتِخَارَةَ في الأُمُور كُلِّهَا كما يعلمنا السُّورَةِ منَ القُرْآنِ ، يَقُولُ إِذا هَمَّ أَحَدُكُمْ بالأمر ، فَليَركعْ رَكعتَيْنِ مِنْ غَيْرِ الفرِيضَةِ ثم ليقُلْ : اللَّهُم إِني أَسْتَخِيرُكَ بعِلْمِكَ ، وأستقدِرُكَ بقُدْرِتك ، وأَسْأَلُكَ مِنْ فضْلِكَ العَظِيم ، فإِنَّكَ تَقْدِرُ ولا أَقْدِرُ ، وتعْلَمُ ولا أَعْلَمُ ، وَأَنتَ علاَّمُ الغُيُوبِ . اللَّهُمَّ إِنْ كنْتَ تعْلَمُ أَنَّ هذا الأمرَ خَيْرٌ لي في دِيني وَمَعَاشي وَعَاقِبَةِ أَمْرِي ، فاقْدُرْهُ لي وَيَسِّرْهُ لي، ثمَّ بَارِكْ لي فِيهِ ،اللَّهُمَّ إِن كُنْتَ تعْلمُ أَنَّ هذَا الأَمْرَ شرٌّ لي في دِيني وَمَعاشي وَعَاقبةِ أَمَرِي ، فاصْرِفهُ عَني ، وَاصْرفني عَنهُ، وَاقدُرْ لي الخَيْرَ حَيْثُ كانَ ، ثُمَّ رَضِّني بِهِ » قال : ويسمِّي حاجته . رواه البخاري.
(സാരം: ജാബിര്‍ (റ) പറയുന്നു: ഖുര്‍ആനിലെ സൂറത്തു പഠിപ്പിച്ചു തരുന്നതുപോലെ – അത്ര പ്രാധാന്യം കല്‍പിച്ചുകൊണ്ടു – എല്ലാ കാര്യങ്ങളിലും ‘ഇസ്തിഖാറത്ത്’ – നല്ലതിനെ തേടല്‍- ചെയ്യേണ്ട ക്രമം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങള്‍ക്കു പഠിപ്പിച്ചുതന്നിരുന്നു. അവിടുന്ന് ഇങ്ങിനെ പറഞ്ഞിരുന്നു: ‘നിങ്ങളില്‍ ഒരാള്‍ ഒരു കാര്യത്തിന്ന് ഉദ്ദേശിച്ചാല്‍ അവന്‍ ‘ഫ൪ള്വ്’ (നിര്‍ബ്ബന്ധ) നമസ്ക്കാരമല്ലാത്ത രണ്ടു റക്അത്ത് നമസ്കരിച്ചുകൊള്ളട്ടെ. പിന്നീട് …..اللَّهُم إِني أَسْتَخِيرُكَ എന്നു (തുടങ്ങി അവസാനം വരെയുള്ള ദുആ) പറഞ്ഞുകൊള്ളുകയും ചെയ്യട്ടെ. അതോടുകൂടി അവന്‍റെ ആവശ്യം എടുത്തു പറയുകയും വേണം.’ (ബു). ഈ പ്രാര്‍ത്ഥന എല്ലാവരും പഠിക്കേണ്ടതും അര്‍ത്ഥം ഗ്രഹിച്ചിരിക്കേണ്ടതും ആവശ്യമാകുന്നു.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം:- ‘അല്ലാഹുവേ, നിന്‍റെ അറിവുനിമിത്തം ഞാന്‍ നിന്നോട് ഗുണത്തിനപേക്ഷിക്കുന്നു. നിന്‍റെ കഴിവുനിമിത്തം ഞാന്‍ നിന്നോട് കഴിവിന്നപേക്ഷിക്കയും ചെയ്യുന്നു. നിന്‍റെ മഹത്തായ അനുഗ്രഹത്തില്‍നിന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു. കാരണം, നിശ്ചയമായും നിനക്കു കഴിവുണ്ട്. എനിക്കു കഴിവില്ല; നിനക്കറിയാം, എനിക്കറിയുകയില്ല; നീ അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവനാണല്ലോ. അല്ലാഹുവേ! (എന്‍റെ ഉദ്ദേശത്തിലിരിക്കുന്ന) ഇക്കാര്യം, എന്‍റെ മതത്തിലും, എന്‍റെ ജീവിതത്തിലും, എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (ഭാവിയിലും) എനിക്ക് ഗുണകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അത് എനിക്കു നീ സാധിപ്പിച്ചുതരുകയും, അതെനിക്കു നിഷ്പ്രയാസമാക്കിത്തരുകയും ചെയ്യേണമേ! അനന്തരം അതില്‍ എനിക്കു ‘ബര്‍ക്കത്തും’ (അഭിവൃദ്ധിയും) നല്‍കേണമേ! അല്ലാഹുവേ! ഇക്കാര്യം എന്‍റെ മതത്തിലും, എന്‍റെ ജീവിതത്തിലും, എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും എനിക്കു ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അത് എന്നില്‍ നിന്ന് നീ തിരിച്ചുവിടേണമേ! എന്നെ അതില്‍നിന്നും തിരിച്ചു തരേണമേ! നന്‍മ സ്ഥിതിചെയ്യുന്നതു എവിടെയായിരുന്നാലും നീ അതെനിക്ക് നിശ്ചയിച്ചുതരുകയും, പിന്നീട് എനിക്കതില്‍ തൃപ്തി വരുത്തിത്തരുകയും വേണമേ!’
ഈ പ്രാര്‍ത്ഥനയില്‍ ‘എന്‍റെ ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും’ (وَمَعَاشي وَعَاقِبَةِ أَمْرِي) എന്നതിന്‍റെ സ്ഥാനത്ത് ‘എന്‍റെ കാര്യത്തിന്‍റെ താല്‍ക്കാലികാവസ്ഥയിലും, ഭാവിയി ലും’ (في عَاجِلِ أَمْرِي وَآجِله) എന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കുന്നവന്‍റെ യുക്തംപോലെ രണ്ടിലൊന്നു ഉപയോഗിക്കാവുന്നതാണ്.
28:70
ഈ വചനത്തില്‍ പ്രസ്താവിച്ച നാലു യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ആസ്പദങ്ങളായ ചില ഉദാഹരണങ്ങള്‍ തുടര്‍ന്നുള്ള വചനങ്ങളില്‍ കാണാം:-
28:72
28:73
അല്‍പമൊന്നു ചിന്തിച്ചുനോക്കുക! മുഴുവന്‍ സമയവും ഭൂലോകമാകെ രാത്രിയായിരുന്നുവെ ങ്കില്‍, അല്ലെങ്കില്‍ മുഴുവന്‍ സമയവും പകലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ?! പകല്‍വെളിച്ചത്തില്‍ വിവിധ രംഗങ്ങളില്‍ വ്യാപരിച്ചും, അത്യദ്ധ്വാനം ചെയ്തും പോരുന്ന മനുഷ്യന് സ്വൈരപൂര്‍വ്വം വിശ്രമംകൊള്ളുവാന്‍ ഉതകുന്ന – അല്ല; അതിനു നിര്‍ബ്ബന്ധിതനാകുന്ന – രാത്രിയും, ശാന്തമായ വിശ്രമത്തിനുശേഷം തിരിച്ചുകിട്ടിയ ഉണര്‍വ്വും, ഉന്മേഷവും ഉപയോഗപ്പെ ടുത്തികൊണ്ട് ആയിരമായിരം കാര്യങ്ങളില്‍ വിഹരിക്കേണ്ടതിന് അനിവാര്യമായ പകലും മാറി മാറി ലഭിക്കാത്ത ഒരു ഭൂലോകത്തെപ്പറ്റി സങ്കല്‍പ്പിച്ചുനോക്കുക! മനുഷ്യനെന്നുവേണ്ടാ, ഇതരജീവികള്‍ക്കുപോലും ഇവിടെ ജീവിക്കുവാന്‍ സാദ്ധ്യമാകുമോ?! ഒരിക്കലുമില്ല! ഈ ഒരേ അനുഗ്രഹത്തിന്‍റെ പേരില്‍ മാത്രം രാവും പകലും മനുഷ്യന്‍ അല്ലാഹുവിനെ സ്തുതിക്കുവാനും അവനോട് നന്ദിയുള്ളവനായിരിക്കുവാനും കടപ്പെട്ടവനത്രെ.
28:75
ഓരോ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരാണ് ഇവിടെ സാക്ഷികൊണ്ടുദ്ദേശ്യം. ഓരോ സമുദായവും അവരവരുടെ നബിമാരുടെ പ്രബോധനത്തില്‍ എന്തു നില കൈക്കൊണ്ടുവെന്നു അവരുടെ മുമ്പാകെ വെച്ചു തെളിവു കൊടുക്കുന്നതിനാണ് അവരെ സാക്ഷികളായി കൊണ്ടുവരുന്നത്. അല്ലാഹു എല്ലാം അറിയുന്നവനാണെങ്കിലും, അവന്‍റെ നീതിന്യായപാലനം അവരെ ബോദ്ധ്യപ്പെടുത്തുവാനായിട്ടത്രെ സാക്ഷികളും, തെളിവുകളും ഹാജറാക്കപ്പെടുന്നത്. തങ്ങളുടെ നിലപാട് ന്യായീകരിക്കുവാനുള്ള തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ അല്ലാഹു അവിശ്വാസികളെ ആഹ്വാനം ചെയ്യുമെങ്കിലും അവര്‍ക്കുണ്ടോ അതിന്നു സാദ്ധ്യമാകുന്നു?! അപ്പോള്‍ ഏക ഇലാഹായിരിക്കുവാനുള്ള അവകാശവും, അര്‍ഹതയും എല്ലാം തന്നെ അല്ലാഹുവിന്നാണുള്ളതെന്ന് അവര്‍ക്ക് തികച്ചും ബോദ്ധ്യപ്പെടും.
സമ്പല്‍സമൃദ്ധിയും, സുഖസൗകര്യങ്ങളും വാസ്തവത്തില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹമാണ്. പക്ഷേ, അവ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവ മനുഷ്യനെ ഉന്‍മത്തനും ധിക്കാരിയുമാ ക്കിത്തീര്‍ക്കുന്നു. അങ്ങനെ, അവന്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് അവകാശിയാകുകയും ചെയ്യുന്നു. ഇങ്ങിനെ അല്ലാഹുവിന്‍റെ ശാപകോപത്തിന്ന് ഇരയായ ഒരു മുഴുത്ത ധിക്കാരിയായിരുന്നു ഖാറൂന്‍. അവന്‍റെ കഥയാണ് അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നതു:-