വെളിച്ചം റമദാൻ 2023 –ഡേ- 8 (റമളാൻ 9)

സൂറത്തുല്‍ മുഹമ്മദ് : 29-38



  • വെളിച്ചം റമദാന്‍ ഡേ-8 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 04- ആയത്ത് 29 മുതൽ 38 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ മുഹമ്മദ് : 29-38

വിഭാഗം – 4

47:29

  • أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ ٢٩
  • അതല്ല, (ഒരു പക്ഷേ) ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ഈര്‍ഷ്യതകളെ അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?!
  • أَمْ حَسِبَ അതല്ലാ വിചാരിച്ചുവോ الَّذِينَ യാതൊരുകൂട്ടര്‍ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിളുണ്ടു مَّرَضٌ വല്ല രോഗവും, ഒരു രോഗം أَن لَّن يُخْرِجَ പുറത്താക്കുന്നതേയല്ല എന്നു اللَّـهُ അല്ലാഹു أَضْغَانَهُمْ അവരുടെ വിദ്വേഷങ്ങളെ (ഈര്‍ഷ്യത, പക)
47:30
  • وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ ٣٠
  • (നബിയേ) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍, അവരെ നിനക്കു നാം കാട്ടിത്തരുമായിരുന്നു; അങ്ങിനെ, അവരുടെ ലക്ഷണം കൊണ്ടു നിനക്കവരെ (ശരിക്കു) മനസ്സിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്റെ ശൈലിയില്‍ (സ്വരവ്യത്യാസം കൊണ്ടു) നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാവുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറിയുന്നു.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَأَرَيْنَاكَهُمْ അവരെ നിനക്കു നാം കാണിച്ചു തരുമായിരുന്നു فَلَعَرَفْتَهُم അങ്ങനെ (എന്നിട്ടു) അവരെ നീ മനസ്സിലാക്കുമായിരുന്നു بِسِيمَاهُمْ അവരുടെ അടയാളം (പ്രത്യേകത) കൊണ്ടു وَلَتَعْرِفَنَّهُمْ നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാം, പരിചയപ്പെടാം فِي لَحْنِ സംസാര ശൈലിയില്‍, സ്വരമാറ്റത്തില്‍ الْقَوْلِ വാക്കിന്റെ (പറയുന്നതിന്റെ) وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ

മുസ്‌ലിം വേഷമണിഞ്ഞ ‘മുനാഫിഖു’കളായ വ്യക്തികള്‍ ഏതൊക്കെയാണെന്നു കാട്ടിക്കൊടുക്കുവാന്‍ അല്ലാഹുവിനു കഴിയാഞ്ഞിട്ടല്ല, അവനതു വേണ്ടെന്നുവെച്ചിരിക്കുകയാണ്. അതേസമയത്തു അവരുടെ സംസാരഗതിയില്‍ നിന്നും, സ്വരങ്ങളില്‍നിന്നും തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവരെ തിരിച്ചറിയുവാന്‍ കഴിയുന്നതുമാണ് എന്നു സാരം. ഈ ആയത്തു അവതരിച്ചതിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ, പല വ്യക്തികളെക്കുറിച്ചും മനസ്സിലാക്കിയിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

47:31
  • وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ ٣١
  • നിങ്ങളില്‍നിന്നുള്ള സമരശാലികളെയും, ക്ഷമാശീലന്‍മാരെയും (പ്രത്യക്ഷത്തില്‍) അറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങളെ (സ്ഥിതിഗതികളെ) പരീക്ഷിച്ചറിയുകയും ചെയ്യുന്നതുവരെ, നിശ്ചയമായും നിങ്ങളെ നാം പരീക്ഷണം ചെയ്യും.
  • وَلَنَبْلُوَنَّكُمْ നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും حَتَّىٰ نَعْلَمَ നാം അറിയുന്നതുവരെ الْمُجَاهِدِينَ സമരശാലികളെ, ‘ജിഹാദു’ ചെയ്യുന്നവരെ مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّابِرِينَ ക്ഷമിക്കുന്നവരെയും وَنَبْلُوَ നാം പരീക്ഷിച്ചറിയുകയും (ചെയ്യുന്നതുവരെ) أَخْبَارَكُمْ നിങ്ങളുടെ വര്‍ത്തമാനങ്ങള്‍

ഓരോരുത്തരുടെയും എല്ലാ സ്ഥിതികളും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു. എന്നിരിക്കെ, യുദ്ധം മുതലായ വിഷമഘട്ടങ്ങളെയും, മതസംബന്ധമായ വിധിവിലക്കുകളെയും ഓരോരുത്തനും എങ്ങിനെ നേരിടുമെന്ന വസ്തുത അവന് അജ്ഞാതമല്ല. പക്ഷേ, ഒരോരുത്തരുടെയും നിലപാടു അനുഭവത്തില്‍ വെളിപ്പെട്ടു കാണുവാനുള്ള പരീക്ഷണങ്ങളത്രെ അവ. പരീക്ഷണങ്ങളില്‍ ഓരോ വ്യക്തിയും സ്വീകരിച്ച നയവും നിലപാടുമനുസരിച്ചായിരിക്കും പ്രതിഫലം നല്‍കപ്പെടുന്നത്.

جهاد (ജിഹാദ്) എന്ന മൂലത്തില്‍നിന്നുള്ള കര്‍ത്തൃരൂപമത്രെ مُجاهِد (മുജാഹിദ്). ‘യുദ്ധം, ധര്‍മ്മ സമരം പരമാവധി പരിശ്രമം’ എന്നൊക്കെയാണ് അതിനു അര്‍ത്ഥം. ദേഹം കൊണ്ടും, ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നടത്തപ്പെടുന്ന എല്ലാ ത്യാഗപരിശ്രമങ്ങള്‍ക്കും, ധര്‍മ്മസമരങ്ങള്‍ക്കും ‘ജിഹാദു’ എന്നു പറയാം. ചിലര്‍ ധരിക്കാറുള്ളപോലെ, ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെയോ, വിഭാഗത്തിന്റെയോ പേരല്ല ‘മുജാഹിദ്’.

47:32
  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ ٣٢
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം ‘റസൂലി’നോടു ചേരിപിരിയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ലതന്നെ. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ വഴിയെ ഫലശൂന്യമാക്കുകയും ചെയ്യും.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുക (തട്ടുക, തിരിച്ചുവിടുക) യും عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ വഴിയില്‍നിന്നു وَشَاقُّوا ചേരിപിരിയുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത الرَّسُولَ റസൂലിനോടു, റസൂലുമായി مِن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്റെ الْهُدَىٰ സന്മാര്‍ഗ്ഗം لَن يَضُرُّوا അവര്‍ ഉപദ്രവം വരുത്തുന്നതേയല്ല اللَّـهَ അല്ലാഹുവിനു شَيْئًا യാതൊന്നും, ഒട്ടും وَسَيُحْبِطُ അവന്‍ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തികളെ

47:33

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ ٣٣
  • ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; ‘റസൂലി’നെയും അനുസരിക്കുവിന്‍; നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയുകയും അരുത്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ أَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ وَلَا تُبْطِلُوا വ്യര്‍ത്ഥമാക്കുക (കേടുവരുത്തുക)യും ചെയ്യരുത് أَعْمَالَكُمْ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ

47:34

  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ ٣٤
  • നിശ്ചയമായും, അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു (ജനങ്ങളെ) തടയുകയും, പിന്നീട് തങ്ങള്‍ അവിശ്വാസികളായ നിലയില്‍ (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അല്ലാഹു അവര്‍ക്കു പൊറുത്തു കൊടുക്കുന്നതേയല്ല.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്ത عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ثُمَّ مَاتُوا പിന്നെ മരണപ്പെടുകയും ചെയ്ത وَهُمْ അവരായിരിക്കെ كُفَّارٌ അവിശ്വാസികള്‍ فَلَن يَغْفِرَ اللَّـهُ എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല لَهُمْ അവര്‍ക്കു

ദുര്‍ന്നടപ്പുകളും, പാപങ്ങളും നിമിത്തം സല്‍ക്കര്‍മ്മങ്ങള്‍ ഉപയോഗശൂന്യമായിത്തീര്‍ന്നേക്കും. ഓരോ പ്രവര്‍ത്തിയും അല്ലാഹുവും, റസൂലും നിര്‍ദ്ദേശിച്ചപ്രകാരം അതതിന്റെ യഥാരൂപത്തില്‍ ഹൃദയശുദ്ധിയോടുകൂടി ആയിരിക്കേണ്ടതുണ്ട്. മരണത്തിനുമുമ്പു ഏതവസരത്തിലും പശ്ചാത്തപിച്ചു മടങ്ങാവുന്നതും, അല്ലാഹു അതു സ്വീകരിക്കുന്നതുമാകുന്നു. പക്ഷേ, അവിശ്വാസിയായിക്കൊണ്ടു മരണപ്പെട്ടവരുടെ പാപങ്ങള്‍ ഒന്നുംതന്നെ അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. സത്യവിശ്വാസത്തോടുകൂടിയുള്ള പശ്ചാത്താപം മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ.

47:35
  • فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ ٣٥
  • ആകയാല്‍, (സത്യവിശ്വാസികളേ,) നിങ്ങള്‍ക്കു ദൗര്‍ബല്യം പിണയുകയും, നിങ്ങള്‍ ഉന്നതന്‍മാരായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെകൂടെ ഉണ്ടുതാനും. നിങ്ങളുടെ പ്രവൃത്തികളെ നിങ്ങള്‍ക്കവൻ നഷ്ടപ്പെടുത്തുകയും ചെയ്കയില്ല തന്നെ.
  • فَلَا تَهِنُوا ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു) وَتَدْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും إِلَى السَّلْمِ സമാധാനത്തിലേക്കു (സന്ധിയിലേക്കു) وَأَنتُمُ നിങ്ങളായിരിക്കെ, നിങ്ങളത്രെ الْأَعْلَوْنَ ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍ وَاللَّـهُ അല്ലാഹു مَعَكُمْ നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട് وَلَن يَتِرَكُمْ അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

ശത്രുപക്ഷത്തിന്റെ സ്ഥിതിഗതികള്‍ വിവരിക്കുകയും, സത്യവിശ്വാസികള്‍ക്കു വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തശേഷം, ശത്രുക്കളുമായി കണ്ടുമുട്ടുമ്പോള്‍ അവര്‍ മനസ്സിരുത്തേണ്ടുന്ന ചില സംഗതികള്‍ അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. ധൈര്യക്ഷയവും, ദുര്‍ബ്ബലമനസ്ഥിതിയും അവരെ തീണ്ടരുതെന്നും, ശത്രുക്കളോടു അങ്ങോട്ടു ചെന്നു സന്ധിക്കപേക്ഷിക്കരുതെന്നും ഉപദേശിക്കുന്നു. അതോടൊപ്പം, ‘അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്’ എന്നും, ‘നിങ്ങളുടെ പ്രവർത്തനങ്ങളെ അവൻ നഷ്ടപ്പെടുത്തുന്നതേയല്ല’എന്നും വാഗ്ദാനം ചെയ്തുകൊണ്ട്  അവര്‍ക്കു ധൈര്യവും, മനസ്സമാധാനവും നല്‍കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ പക്ഷത്തായിരിക്കെ നിങ്ങള്‍ക്കു എന്തിനു ദൗര്‍ബ്ബല്യം നേരിടണം? അവന്റെ കക്ഷിയായിരിക്കുമല്ലോ വിജയികള്‍ (الا أن حِزْبَ اللَّهِ هُمُ الْغَالِبُونَ) നിങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസികളായിരിക്കുമ്പോള്‍ നിങ്ങള്‍തന്നെയായിരിക്കും ഉന്നതന്‍മാരായിരിക്കുക. (وأنتم الأعلون إن كنتم مؤمنين) എന്നൊക്കെയാണ് ഇതുമുഖേന സൂചിപ്പിക്കുന്നത്. യാതൊരു പരിതസ്ഥിതിയിലും ശത്രുക്കളുമായി സന്ധിസംസാരങ്ങള്‍ നടത്തികൂടാ എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. അതു മുസ്‌ലിംകളുടെ ദുര്‍ബ്ബലമനസ്ഥിതിയില്‍ നിന്നുളവാകുന്നതാവരുത്, അവരുടെ പവിത്രതയെ ഹനിക്കുന്നതുമാകരുത് എന്നത്രെ താല്‍പര്യം.

47:36
  • إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ ٣٦
  • നിശ്ചയമായും ഐഹികജീവിതം, കളിയും, വിനോദവും തന്നെയാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നതായാല്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളോടു നിങ്ങളുടെ (മുഴുവന്‍) സ്വത്തുക്കള്‍ അവന്‍ ചോദിക്കുന്നുമില്ല.
  • إِنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം لَعِبٌ കളി (തന്നെ)യാകുന്നു وَلَهْوٌ വിനോദവും, അനാവശ്യവും وَإِن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും يُؤْتِكُمْ എന്നാലവന്‍ നിങ്ങള്‍ക്കു തരും أُجُورَكُمْ നിങ്ങളുടെ കൂലി (പ്രതിഫലം)കള്‍ وَلَا يَسْأَلْكُمْ നിങ്ങളോടവന്‍ ചോദിക്കുന്നുമില്ല, ചോദിക്കയുമില്ല أَمْوَالَكُمْ നിങ്ങളുടെ ധനങ്ങള്‍, സ്വത്തുക്കള്‍

47:37

  • إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ ٣٧
  • നിങ്ങളോടു അതു [സ്വത്തുക്കള്‍] ചോദിക്കുകയും, അങ്ങിനെ നിങ്ങളോടു കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം, നിങ്ങള്‍ ലുബ്ധത കാണിക്കുന്നതാണു; നിങ്ങളുടെ വിദ്വേഷങ്ങളെ അതു പുറത്തുകൊണ്ടുവരുകയും ചെയ്യും.
  • إِن يَسْأَلْكُمُوهَا അവന്‍ നിങ്ങളോടതു ചോദിക്കുന്ന പക്ഷം فَيُحْفِكُمْ എന്നിട്ടു നിങ്ങളോടു കിണയുകയും, ഊന്നിച്ചോദിക്കുകയും تَبْخَلُوا നിങ്ങള്‍ ലുബ്ധത (പിശുക്കു) കാണിക്കും وَيُخْرِجْ അതു പുറത്തു വരുത്തുകയും ചെയ്യും أَضْغَانَكُمْ നിങ്ങളുടെ വിദ്വേഷങ്ങളെ, ഉള്‍പകകളെ

47:38

  • هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم ٣٨
  • ഹേ! കൂട്ടരേ – നിങ്ങള്‍ (ഇതാ), അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാന്‍വേണ്ടി ക്ഷണിക്കപ്പെടുന്നു! എന്നാല്‍, നിങ്ങളില്‍ (ചിലര്‍) ലുബ്ധത കാണിക്കുന്നവരുണ്ട്. ആര്‍ ലുബ്ധത കാണിക്കുന്നുവോ അവന്‍ നിശ്ചയമായും തന്നോടുതന്നെയാണ് ലുബ്ധത കാണിക്കുന്നതും. അല്ലാഹുവാകട്ടെ, (പരാശ്രയമില്ലാത്ത) ധന്യനാകുന്നു; നിങ്ങളോ (പരാശ്രയക്കാരായ) ദരിദ്രന്‍മാരുമാകുന്നു; നിങ്ങള്‍ (അനുസരിക്കാതെ) പിന്‍തിരിയുകയാണെങ്കില്‍, നിങ്ങളല്ലാത്ത (വേറെ) ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട്, അവര്‍ നിങ്ങളെപ്പോലെയുള്ളവരായിരിക്കയുമില്ല.
  • هَا أَنتُمْ ഹേ, നിങ്ങള്‍ هَـٰؤُلَاءِ ഇക്കൂട്ടരാണ്, ഇങ്ങിനെയുള്ളവരാണ്, കൂട്ടരേ تُدْعَوْنَ നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു لِتُنفِقُوا നിങ്ങള്‍ ചില വഴിക്കുവരാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ വഴിയില്‍ فَمِنكُم എന്നാല്‍ (അപ്പോള്‍) നിങ്ങളിലുണ്ടു مَّن يَبْخَلُ ലുബ്ധത കാണിക്കുന്ന ചിലര്‍ وَمَن يَبْخَلْ ആരെങ്കിലും ലുബ്ധത കാണിക്കുന്നതായാല്‍ فَإِنَّمَا يَبْخَلُ എന്നാല്‍ നിശ്ചയമായും അവന്‍ ലുബ്ധത കാണിക്കുന്നു عَن نَّفْسِهِ തന്നോടുതന്നെ وَاللَّـهُ الْغَنِيُّ അല്ലാഹു ധന്യനത്രെ, നിരാശ്രയനാണ് وَأَنتُمُ الْفُقَرَاءُ നിങ്ങള്‍ ദരിദ്രന്‍മാരുമാണ്, പരാശ്രയക്കാരാണ് وَإِن تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞു പോകുന്നപക്ഷം يَسْتَبْدِلْ അവന്‍ പകരം കൊണ്ടുവരും قَوْمًا ഒരു ജനതയെ غَيْرَكُمْ നിങ്ങളല്ലാത്ത ثُمَّ لَا يَكُونُوا പിന്നെ (എന്നിട്ടു) അവരായിരിക്കയില്ല أَمْثَالَكُم നിങ്ങളെപ്പോലുള്ളവര്‍

‘നിങ്ങളുടെ സ്വത്തുക്കള്‍ അല്ലാഹു നിങ്ങളോടു ചോദിക്കുന്നില്ല’ (ولا يسألكم أموالكم) എന്നു പറഞ്ഞതിന്റെ താല്‍പര്യം – തുടര്‍ന്നുള്ള പ്രസ്താവനകളെക്കൂടി കണക്കിലെടുക്കുമ്പോള്‍ – ഒന്നിലധികം പ്രകാരത്തില്‍ ആയിരിക്കുവാന്‍ ഇടയുണ്ട്.

1) നിങ്ങളുടെ സ്വത്തുകള്‍ മുഴുവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കണമെന്നു അല്ലാഹു ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്കു വലിയ വിഷമമൊന്നും വരാത്ത അളവില്‍ ചിലവഴിക്കണമെന്നേ പറയുന്നുള്ളൂ. സക്കാത്തു മുതലായ സ്വല്‍പം ചില നിര്‍ബന്ധ കടമകളും, അതിനു പുറമെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളുടെ കഴിവനുസരിച്ചു ചിലവഴിക്കണമെന്നും മാത്രമേ അവന്‍ നിര്‍ബന്ധിക്കുന്നുള്ളൂ.

2) അല്ലാഹുവിന്റെ ആവശ്യാര്‍ത്ഥം അവന്‍ നിങ്ങളോടു സ്വത്തു അവശ്യപ്പെടുന്നില്ല. നിങ്ങളുടെ സ്വന്തം നന്മക്കുവേണ്ടി മാത്രമാണ് നിങ്ങള്‍ ചിലവഴിക്കണമെന്നാവശ്യപ്പെടുന്നത്.

3) അല്ലാഹു നിങ്ങളോടു സ്വത്തു ചിലവഴിക്കുവാന്‍ ആവശ്യപ്പെടുന്നതു ശരിയാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അതു നിങ്ങളുടെ സ്വത്തല്ല, അല്ലാഹു നിങ്ങള്‍ക്കു നല്‍കിയതാണ്. അവന്‍ നിങ്ങളുടെ പക്കല്‍ തന്നതില്‍നിന്നു ചിലവാക്കുവാന്‍ മാത്രമാണ് അവന്‍ അവശ്യപ്പെടുന്നത്. 37-ാം വചനത്തിന്റെ ആശയത്തോടു കൂടുതല്‍ അനുയോജ്യമായിക്കാണുന്നത് ആദ്യത്തെ വ്യാഖ്യാനമാണെന്നാണ് തോന്നുന്നത്. الله اعلم

ഏതായാലും, യുദ്ധം മുതലായ പൊതുകാര്യങ്ങളില്‍ ധനം ചിലവഴിക്കുവാനുള്ള ശക്തിമത്തായ ഒരു ആഹ്വാനമാണ് ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുവാന്‍ കിണഞ്ഞാവശ്യപ്പെടുമ്പോള്‍ പിശുക്കു കാണിക്കലും, ഹൃദയത്തില്‍ ഒളിഞ്ഞുകിടപ്പുള്ള വിദ്വേഷവും, ഉള്‍പ്പോരും വെളിക്കുചാടലും മിക്കവരുടെ സ്വഭാവമാണെന്നും, ഈ സ്വഭാവം നന്നല്ലെന്നും, അതു തങ്ങള്‍ക്കുതന്നെ ദോഷകരമാണെന്നും അല്ലാഹു പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. ധനം ചിലവഴിക്കുവാന്‍ ആവശ്യപ്പെടുന്നതു അല്ലാഹുവിന്റെ ഗുണത്തിനുവേണ്ടിയല്ല, ചിലവഴിക്കുന്നവരുടെ സ്വന്തം നന്മക്കു വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. അവസാനം, നിങ്ങള്‍ അനുസരിക്കാതെ പിന്‍തിരിയുകയാണെങ്കില്‍ നിങ്ങള്‍ക്കു പകരം വേറൊരു ജനതയെ ഇവിടെ കൊണ്ടുവരുമെന്ന ഒരു താക്കീതും! അപ്പോള്‍, ഈ ആഹ്വാനത്തിന്റെ ഗൗരവം എത്രമാത്രമാണെന്നു ആലോചിച്ചുനോക്കുക!

يَا أَيُّهَا الَّذِينَ آمَنُوا (വിശ്വസിച്ചവരേ) എന്നു സംബോധന ചെയ്തുകൊണ്ടു ആരംഭിച്ച 33ആം വചനം തുടങ്ങി ഇതുവരെ സത്യവിശ്വാസികളെ അഭിമുഖീകരിച്ച് അല്ലാഹു പലതും പ്രസ്താവിച്ചു. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം, സ്വന്തം പ്രവര്‍ത്തനങ്ങളെ ഫലശൂന്യമാക്കാതിരിക്കണം, ശത്രുക്കളുടെ മുമ്പില്‍ ദൗര്‍ബ്ബല്യം കാണിക്കാതിരിക്കണം, വിശ്വാസത്തോടും സൂക്ഷ്മതയോടും ജീവിക്കണം, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിക്കണം എന്നിങ്ങനെ പലതും. എല്ലാം കാര്യകാരണങ്ങളോടുകൂടിത്തന്നെ അവരെ ഓര്‍മ്മപ്പെടുത്തി. അവസാനം ഇങ്ങിനെയുള്ള കാര്യങ്ങള്‍ അനുസരിക്കുവാന്‍ തയ്യാറില്ലാതെ നിങ്ങള്‍ പിന്‍തിരിഞ്ഞുപോകുകയാണെങ്കില്‍, അക്കാരണം കൊണ്ടു ഈ പ്രസ്ഥാനം – ഇസ്‌ലാമിനെ നിലനിറുത്തുവാനുള്ള ഈ സംരംഭം – മുടങ്ങുവാന്‍ പോകുന്നില്ലെന്നും, അതിനു പറ്റിയ മറ്റൊരു ജനതയെ അല്ലാഹു എഴുന്നേല്‍പ്പിക്കുമെന്നും താക്കീതുചെയ്തുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്. ഈ സംഗതി മറ്റൊരിടത്തു അല്ലാഹു ഇങ്ങിനെ വിവരിക്കുന്നു:

يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّـهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ – سورة المائدة ٥٤

സാരം: വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവരും തന്റെ മതത്തെ വിട്ടുമടങ്ങി – ഭ്രഷ്ടരായി – പ്പോകുന്നതായാല്‍, വഴിയെ അല്ലാഹു ഒരു ജനതയെ കൊണ്ടുവരും: അവന്‍ അവരെ സ്നേഹിക്കുകയും, അവര്‍ അവനെ സ്നേഹിക്കുകയും ചെയ്യും. സത്യവിശ്വാസികളോടു എളിയവരും, അവിശ്വാസികളോടു ഗൗരവമുള്ളവരുമായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അവര്‍ സമരം ചെയ്യും. യാതൊരു ആക്ഷേപക്കാരന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുന്നതുമല്ല. (ഇങ്ങിനെയുള്ളവരായിരിക്കും അവര്‍). അല്ലാഹുവിന്റെ അനുഗ്രഹമത്രെ അത്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതു അവന്‍ കൊടുക്കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു. (سورة المائدة – 54) പുതുതായി വരുന്ന ജനത നിങ്ങളെപ്പോലെയുള്ളവരായിരിക്കുകയില്ല (ثُمَّ لَا يَكُونُوا أَمْثَالَكُم) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്താണെന്നും, ആ ജനങ്ങളുടെ സവിശേഷത എന്തായിരിക്കുമെന്നും ഈ വചനത്തില്‍നിന്നു മനസ്സിലാകുന്നതാണ്.

അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സഹാബികള്‍ക്കും ലഭിക്കുകയുണ്ടായെന്നും, ആ കൃത്യം അവര്‍ തന്നെ നിര്‍വ്വഹിച്ചുവെന്നും പറയേണ്ടതില്ലല്ലോ. കല്‍ബീ (رحمه الله) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു : ‘മറ്റൊരു ജനതയെ പകരം കൊണ്ടുവരുമെന്നതിനു അല്ലാഹു ഒരു ഉപാധിവെച്ചിട്ടുള്ളതു, സഹാബികളുടെ പിന്‍തിരിച്ചലാണല്ലോ. അവര്‍ പിന്‍തിരിഞ്ഞിട്ടില്ല. അതുകൊണ്ട് അവര്‍ക്കു പകരം മറ്റൊരു കൂട്ടരെ കൊണ്ടുവന്നതുമില്ല’ (فرضى الله عنهم ورضى عنا اجمعين)

[ولله الحمد وله المنة والفضل]

വെളിച്ചം റമദാൻ 2023 –ഡേ- 7 (റമളാൻ 8)

സൂറത്തുല്‍ മുഹമ്മദ് : 20-28



  • വെളിച്ചം റമദാന്‍ ഡേ-7 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 03- ആയത്ത് 20 മുതൽ 28 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ മുഹമ്മദ് : 20-28

വിഭാഗം – 3

47:20

  • وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ ٢٠
  • വിശ്വസിച്ചവര്‍ പറയുന്നു: ‘ഒരു ‘സൂറത്തു’ [അദ്ധ്യായം] അവതരിപ്പിക്കപ്പെടാത്തതെന്താണ്?!’ എന്നാല്‍, (വ്യക്തമായി) നിയമം വിവരിക്കപ്പെട്ട ഒരു ‘സൂറത്തു’ അവതരിപ്പിക്കപ്പെടുകയും, അതില്‍ യുദ്ധത്തെക്കുറിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്‌താല്‍, ഹൃദയങ്ങളില്‍ വല്ല രോഗമുള്ളവരെ (നബിയേ) നിനക്കു കാണാം; മരണം (ആസന്നമായതു) നിമിത്തം ബോധക്ഷയം പിടിപെട്ടവന്‍ നോക്കും പ്രകാരം നിന്റെ അടുക്കലേക്കു അവര്‍ നോക്കുന്നതായിട്ടു്. എന്നാല്‍, അവര്‍ക്കു വേണ്ടതു [യോജിച്ചതു] തന്നെയാണ് (അതു)!
  • وَيَقُولُ പറയും, പറയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ لَوْلَا نُزِّلَتْ അവതരിപ്പിക്കപ്പെടാത്തതെന്താണ് سُورَةٌ ഒരു സൂറത്തു, അദ്ധ്യായം فَإِذَا أُنزِلَتْ എന്നാല്‍ അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ مُّحْكَمَةٌ നിയമം വിവരിക്കപ്പെട്ട (നിയമപ്രധാനമായ, ബലവത്തായ) ഒരു അദ്ധ്യായം وَذُكِرَ فِيهَا അതില്‍ പ്രസ്താവിക്കപ്പെടുകയും الْقِتَالُ യുദ്ധം, യുദ്ധത്തെപ്പറ്റി رَأَيْتَ നീ (നിനക്കു) കാണും الَّذِينَ فِي قُلُوبِهِم തങ്ങളുടെ ഹൃദയങ്ങളിലുള്ളവരെ مَّرَضٌ വല്ല രോഗവും, ഒരു രോഗം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്റെ അടുക്കലേക്കു نَظَرَ الْمَغْشِيِّ عَلَيْهِ ബോധക്ഷയം, പിടിപെട്ടവന്റെ നോട്ടം مِنَ الْمَوْتِ മരണത്താല്‍ فَأَوْلَىٰ അപ്പോള്‍ വേണ്ടപ്പെട്ടതാണ് (കൂടുതല്‍ യോജിച്ചതാണ്) لَهُمْ അവര്‍ക്കു

47:21

  • طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ ٢١
  • അനുസരണവും, ഉചിതമായ (നല്ല) വാക്കും. (അതാണ്‌ വേണ്ടതു). എനി, കാര്യം (ഉറപ്പിച്ച്) തീര്‍ച്ചയായിക്കഴിഞ്ഞാലോ, അപ്പോള്‍, അല്ലാഹുവിനോടു അവര്‍ (പറഞ്ഞ) സത്യം പാലിച്ചിരുന്നെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു.
  • طَاعَةٌ അനുസരണമാണ് وَقَوْلٌ വാക്കും مَّعْرُوفٌ ഉചിതമായ, സദാചാരപരമായ, നല്ല, മര്യാദപ്പെട്ട فَإِذَا عَزَمَ എനി തീര്‍ച്ചപ്പെട്ടാല്‍, നിശ്ചയമായാല്‍ الْأَمْرُ കാര്യം فَلَوْ صَدَقُوا അപ്പോഴവര്‍ സത്യം പറയുകയാണെങ്കില്‍ (സത്യം പാലിച്ചാല്‍) اللَّـهَ അല്ലാഹുവിനോടു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവര്‍ക്കു ഗുണം, ഉത്തമം

ശത്രുക്കളാല്‍ പൊറുതിമുട്ടുകയും, മദീനയില്‍ ഇസ്‌ലാമിനു കുറെയൊക്കെ സ്വീകരണം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍, യുദ്ധസംബന്ധമായ വല്ല വഹ് യുകളും ലഭിച്ചാല്‍ കൊള്ളാമെന്നു സത്യവിശ്വാസികള്‍ ആഗ്രഹം പ്രകടിപ്പിക്കും. പ്രത്യക്ഷത്തില്‍ അവരോടൊപ്പം കപടവിശ്വാസികളും ഉണ്ടായിരിക്കുമല്ലോ. അങ്ങിനെ വല്ല വഹ്യുകളും അല്ലാഹുവില്‍നിന്നു വന്നുകഴിഞ്ഞാല്‍ കപടവിശ്വാസികളുടെ മട്ടുമാറും. അവര്‍ മരണ ഗോഷ്ടികള്‍ കാട്ടുവാന്‍ തുടങ്ങും. അതു സ്വാഭാവികവുമാണ്. നേരെമറിച്ച് കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുകയും, നല്ല വാക്കു പറയുകയുമാണവര്‍ ചെയ്യേണ്ടിയിരുന്നത്. യുദ്ധം ചെയ്യേണ്ടുന്ന സന്ദര്‍ഭം നേരിട്ടുകഴിഞ്ഞാല്‍ പിന്നെ, യാതൊരു പരിഭ്രമമോ, പ്രതിഷേധമോ കൂടാതെ അതില്‍ പങ്കെടുക്കുകയും, മുമ്പ് പ്രകടിപ്പിച്ചിരുന്ന സന്നദ്ധത പ്രായോഗികമായി തെളിയിക്കുകയും വേണ്ടിയിരുന്നു. അങ്ങിനെ ചെയ്യുന്നപക്ഷം, അതു അവര്‍ക്കു തന്നെ ഗുണമായിരിക്കുന്നതുമാണ് എന്നു സാരം.

فَأَوْلَىٰ لَهُمْ (അവര്‍ക്കു വേണ്ടതുതന്നെ) എന്ന വാക്യം രണ്ടുമൂന്നു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

1) യുദ്ധത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ അവതരിക്കുമ്പോള്‍ അവരില്‍നിന്നു അത്തരം പ്രതികരണം ഉണ്ടാകുന്നത് അവരുടെ സ്ഥിതിക്കു യോജിച്ചതും സ്വാഭാവികവുമാണെന്ന്.

2) അവരുടെ സ്വഭാവം അനുരസിച്ചു അവര്‍ക്കു വേണ്ടതുണ്ട്, അഥവാ നാശമാണവര്‍ക്കുള്ളതു എന്ന്. ഈ രണ്ടു വ്യാഖ്യാനമനുസരിച്ചും ആ വാക്യം അതോടെ അവസാനിക്കുന്നതും, തൊട്ട (21-ാം) വചനവുമായി ഘടനയില്‍ ബന്ധമില്ലാത്തതുമായിരിക്കും.

3) അവരില്‍ ഉണ്ടായിരിക്കേണ്ടതു അനുസരണവും നല്ല വാക്കുകളുമാണ്‌. അഥവാ പരിഭ്രമമോ വെറുപ്പോ അല്ല എന്ന്. ഇതനുസരിച്ച് ഈ വാക്യം അപൂര്‍ണ്ണവും, തുടര്‍ന്നുള്ള ആയത്തുമായി ഘടനാബന്ധം ഉള്ളതുമായിരിക്കും. അതിന്റെ പൂര്‍ണ്ണ രൂപം فَأَوْلَى لَهُمْ طَاعَةٌ وَقَوْلٌ مَعْرُوفٌ (അപ്പോള്‍ അവര്‍ക്കു വേണ്ടതു അനുസരണവും ഉചിതമായ വാക്കുമാകുന്നു.) എന്നുമായിരിക്കും. കപടവിശ്വാസികളെ ഉന്നംവെച്ചു കൊണ്ടു അല്ലാഹു ചോദിക്കുന്നു:-

47:22
  • فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ ﴾٢٢﴿
  • എന്നാല്‍, നിങ്ങള്‍ കൈകാര്യം നേടിയാല്‍, ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്തേക്കുമോ?!
  • فَهَلْ عَسَيْتُمْ അപ്പോള്‍ (എന്നാല്‍) നിങ്ങളായേക്കുമോ إِن تَوَلَّيْتُمْ നിങ്ങള്‍ കൈകാര്യം (അധികാരം) നേടിയാല്‍ أَن تُفْسِدُوا നിങ്ങള്‍ കുഴപ്പമുണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَتُقَطِّعُوا മുറിച്ചുകളയുവാനും أَرْحَامَكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍

അതെ, നിങ്ങളുടെ സ്ഥിതി മേല്‍ചൂണ്ടിക്കാട്ടിയതുപോലെയായിരിക്കെ, നിങ്ങളുടെ പക്കലെങ്ങാനും ജനങ്ങളുടെ കൈകാര്യവും അധികാരവും വന്നു കഴിഞ്ഞാല്‍, നിങ്ങള്‍ ചെയ്തേക്കുക നാട്ടില്‍ പലതും കുഴപ്പവും വഴക്കും ഉണ്ടാക്കലായിരിക്കും എന്നു താല്‍പര്യം. അല്ലാഹു പറയുന്നു:

47:23
  • أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ ٢٣
  • അക്കൂട്ടര്‍, അല്ലാഹു ശപിച്ചിട്ടുള്ളവരത്രെ. അങ്ങനെ അവന്‍ അവര്‍ക്കു ബധിരത
    നല്‍കുകയും, അവരുടെ കണ്ണുകളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു.
  • أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّـهُ അല്ലാഹു
    فَأَصَمَّهُمْ അങ്ങനെ അവര്‍ക്കു ബധിരത (കേട്ടുകൂടായ്മ) യുണ്ടാക്കി وَأَعْمَىٰ അന്ധമാക്കുകയും ചെയ്തു أَبْصَارَهُمْ അവരുടെ കണ്ണുകളെ, കാഴചകളെ

47:24

  • أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ ٢٤
  • അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! [എന്നാലവര്‍ക്കു കാര്യം
    ഗ്രഹിക്കാമല്ലോ] അതല്ല, (ഒരുപക്ഷേ) വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍
    ഉണ്ടോ?!
  • أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ
    أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍

ബധിരന്‍മാരാക്കി എന്നും അന്ധന്മാരാക്കി എന്നും പറഞ്ഞതും, ഹൃദയങ്ങള്‍ക്കു പൂട്ടുവെച്ചിട്ടുണ്ടോ എന്നു ചോദിച്ചതും, ആ കപടവിശ്വാസികളുടെ ഹൃദയങ്ങളിലേക്കു നന്മ പ്രവേശിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം അവ ദുഷിച്ചുപോയിരിക്കുന്നുവെന്നു കാണിക്കുകയാണ്. ‘അവരുടെ ഹൃദയങ്ങളില്‍ പൂട്ടുകളുണ്ടോ’ എന്നു ചോദിക്കേണ്ടുന്ന സ്ഥാനത്ത് ‘വല്ല ഹൃദയങ്ങളിലും പൂട്ടുകളുണ്ടോ’ എന്നു ചോദിച്ചതു അവരുടെ സ്ഥിതിയെക്കുറിച്ചു ആശ്ചര്യം പ്രകടിപ്പിച്ചതുമാകുന്നു.

47:25
  • إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ ٢٥
  • നിശ്ചയമായും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍, അവര്‍ക്കു പിശാചു (അവരുടെ ചെയ്തികളെ) അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. അവര്‍ക്കവര്‍ (വ്യാമോഹങ്ങളെ) അയച്ചിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ ارْتَدُّوا തിരിച്ചുപോയ, ഭ്രഷ്ടരായ, മടങ്ങിപ്പോയ عَلَىٰ أَدْبَارِهِم തങ്ങളുടെ പിന്നോട്ടു (പിന്‍തിരിഞ്ഞു) مِّن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്റെ الْهُدَى സന്മാര്‍ഗ്ഗം الشَّيْطَانُ പിശാചു سَوَّلَ لَهُمْ അവര്‍ക്കു അലംകൃതമാക്കിക്കൊടുത്തിരിക്കുന്നു وَأَمْلَىٰ അയച്ചു കൊടുക്കുക (നീട്ടിക്കൊടുക്കുക) യും ചെയ്തു لَهُمْ അവര്‍ക്കു

47:26

  • ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ ٢٦
  • അത്, അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തിട്ടുള്ളവരോടു അവര്‍ പറഞ്ഞതുനിമിത്തമത്രെ: ‘ചില കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം’ എന്ന്. അല്ലാഹുവാകട്ടെ, അവര്‍ രഹസ്യമാക്കുന്നതു അറിയുകയും ചെയ്യുന്നു.
  • ذَٰلِكَ അതു بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞതുകൊണ്ടത്രെ لِلَّذِينَ كَرِهُوا വെറുത്തവരോടു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയതിനെ سَنُطِيعُكُمْ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം فِي بَعْضِ الْأَمْرِ ചില കാര്യത്തില്‍ وَاللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു إِسْرَارَهُمْ അവരുടെ രഹസ്യമാക്കല്‍, രഹസ്യം പറയല്‍

അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തവര്‍ എന്നു പറഞ്ഞതു ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ അവിശ്വാസികളെക്കുറിച്ചാകുന്നു. അവരുമായി സ്വകാര്യ കൂട്ടുകെട്ടുകള്‍ പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ് കപടവിശ്വാസികള്‍ ചെയ്യുന്നത്. ഞങ്ങള്‍ വെളിയില്‍ മുസ്‌ലിംകളുടെ കൂടെയാണെങ്കിലും, എല്ലാ വിഷയത്തിലും അവരുമായി ഞങ്ങള്‍ യോജിക്കുന്നില്ല, ചില കാര്യങ്ങളിലെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്കു വിധേയരാണ് എന്നിങ്ങിനെ അവര്‍ അവിശ്വാസികളെ ധരിപ്പിക്കുകയും, അതിനാവശ്യമായ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുകയും അവരുടെ പതിവാണ്. യുദ്ധസംബന്ധമായ കാര്യങ്ങളിലാണ് ഇത്തരം ഗൂഢപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അവര്‍ നടത്തുക. ഇതൊന്നും അല്ലാഹുവിന് അജ്ഞാതമല്ല, അവരുടെ എല്ലാ രഹസ്യങ്ങളും അവന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നു അവരെ അല്ലാഹു താക്കീതു ചെയ്യുന്നു.

47:27
  • فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ ٢٧
  • (ഇങ്ങിനെയൊക്കെയാണ് കാര്യം.) എന്നിരിക്കെ, അവരുടെ മുഖങ്ങളെയും, പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കുമ്പോള്‍ [മരണപ്പെടുത്തുമ്പോള്‍] എങ്ങിനെയിരിക്കും അവരുടെ സ്ഥിതി?!
  • فَكَيْفَ എന്നാല്‍ എങ്ങിനെയിരിക്കും إِذَا تَوَفَّتْهُمُ അവരെ പൂര്‍ണ്ണമായി പിടിക്കുമ്പോള്‍ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചുകൊണ്ടു وُجُوهَهُمْ അവരുടെ മുഖങ്ങളെ, മുഖത്തു وَأَدْبَارَهُمْ പിന്‍ പുറങ്ങളെയും, പുറത്തും

47:28

  • ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ ٢٨
  • അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ അവര്‍ പിന്‍പറ്റുകയും, അവന്റെ പ്രീതിയെ അവര്‍ വെറുക്കുകയും ചെയ്തതുകൊണ്ടാണ് അത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ ഫലശൂന്യമാക്കിയിരിക്കുന്നു.
  • ذَٰلِكَ അതു بِأَنَّهُمُ اتَّبَعُوا അവര്‍ പിന്‍പറ്റിയതുകൊണ്ടാണ് مَا أَسْخَطَ اللَّـهَ അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം وَكَرِهُوا അവര്‍ വെറുക്കുകയും (ചെയ്തതു) رِضْوَانَهُ അവന്റെ പ്രീതി, പൊരുത്തം فَأَحْبَطَ അതിനാല്‍ അവന്‍ ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തന (കര്‍മ്മ)ങ്ങളെ

പരലോകജീവിതത്തിന്റെ മാത്രമല്ല, മരണവേളയില്‍ മലക്കുകളില്‍നിന്നു അവര്‍ക്കു ചില ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നും, അതിനുള്ള കാരണമെന്താണെന്നുമാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. മനുഷ്യന്റെ മരണവേളയില്‍ മലക്കുകള്‍ വരുമെന്നും, സജ്ജനങ്ങളുടെ അടുക്കല്‍ അവരുടെ സമീപനം വളരെ സന്തോഷകരമായ രൂപത്തിലും, ദുര്‍ജ്ജനങ്ങളുടെ അടുക്കല്‍ വളരെ കഠിനമായ രൂപത്തിലും ആയിരിക്കുമെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. (32: 11; 41: 30; 6: 93. മുതലായവ നോക്കുക) تَوَفَّى എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം ‘മരണപ്പെടുത്തി’ എന്നല്ലെന്നും, ‘പൂര്‍ണ്ണമായെടുത്തു’ എന്നും മറ്റുമാണെന്നും സൂഃസുമര്‍ 42ന്റെ വിവരണത്തില്‍ വായിച്ചതു ഇവിടെയും സ്മരണീയമാകുന്നു.

വെളിച്ചം റമദാൻ 2023 –ഡേ- 6 (റമളാൻ 7)

സൂറത്തുല്‍ മുഹമ്മദ് : 12-19



  • വെളിച്ചം റമദാന്‍ ഡേ-6 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 05- ആയത്ത് 12 മുതൽ 19 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


വിഭാഗം – 2

47:12

  • إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ ١٢
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവര്‍ സുഖഭോഗമെടുത്തുകൊണ്ടിരിക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു; നരകം അവര്‍ക്കു പാര്‍പ്പിടവുമായിരിക്കും.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്കയും ചെയ്തു جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി നടക്കുന്നു, ഒഴുകുന്നു الْأَنْهَارُ അരുവികള്‍, നദികള്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَتَمَتَّعُونَ സുഖമെടുക്കുന്നു وَيَأْكُلُونَ അവര്‍ തിന്നുകയും ചെയ്യുന്നു كَمَا تَأْكُلُ തിന്നുന്നതുപോലെ الْأَنْعَامُ കാലികള്‍ وَالنَّارُ നരകം مَثْوًى لَّهُمْ അവര്‍ക്കു പാര്‍പ്പിടമാകുന്നു

കന്നുകാലികളെപ്പോലെ, മരണപ്പെടുവോളം തിന്നണം, കുടിക്കണം, സുഖഭോഗങ്ങളനുഭവിക്കണം എന്നതില്‍ കവിഞ്ഞു അവിശ്വാസികള്‍ക്കു ജീവിതലക്ഷ്യമായി ഒന്നുമില്ല. അതവര്‍ക്കു തല്‍ക്കാലം സാധിക്കുകയും ചെയ്യും. പക്ഷേ പരലോകത്തു നരകമാണ് ആധാരം.

47:13
  • وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ ١٣
  • (നബിയേ) എത്ര രാജ്യമുണ്ട്, നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തെക്കാള്‍ ശക്തിയില്‍ ഊക്കേറിയതാകുന്നു അവ (എന്നിട്ടും) നാം അവരെ [ആ രാജ്യക്കാരെ] നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അപ്പോള്‍, ഒരു സഹായിയും അവര്‍ക്കില്ല.
  • وَكَأَيِّن എത്രയോ ഉണ്ട് مِّن قَرْيَةٍ രാജ്യമായിട്ടു هِيَ أَشَدُّ അതു ഊക്കേറിയതാണ്, കഠിനമാണ് قُوَّةً ശക്തിയില്‍ مِّن قَرْيَتِكَ നിന്റെ രാജ്യത്തെക്കാള്‍ الَّتِي أَخْرَجَتْكَ നിന്നെ പുറത്താക്കിയ أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു فَلَا نَاصِرَ അപ്പോള്‍ (എന്നിട്ടു) സഹായിയേ ഇല്ല لَهُمْ അവര്‍ക്കു
47:14
  • أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم ١٤
  • എന്നാല്‍, തന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള തെളിവോടെ (സല്‍പാതയില്‍) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്റെ ദുഷ്പ്രവര്‍ത്തി തനിക്കു അലങ്കാരമായി കാണിക്കപ്പെടുകയും, (അങ്ങിനെ) തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?!
  • أَفَمَن എന്നാല്‍ ഒരുവനോ كَانَ عَلَىٰ بَيِّنَةٍ അവന്‍ തെളിവോടെ (തെളിവിന്‍മേല്‍) ആകുന്നു مِّن رَّبِّهِ തന്റെ റബ്ബിങ്കല്‍നിന്നുള്ള كَمَن ഒരുവനെപ്പോലെ (ആകുന്നു) زُيِّنَ لَهُ അവന്നു അലങ്കാരമാക്കപ്പെട്ടു سُوءُ عَمَلِهِ അവന്റെ ദുഷ്പ്രവൃത്തി وَاتَّبَعُوا അവന്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ

‘നിന്നെ പുറത്താക്കിയ നിന്റെ രാജ്യം’ എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ഏറ്റവും ഇഷ്ടപ്പെട്ടതും അവിടുന്നു ജനിച്ചു വളര്‍ന്നതുമായ മക്കയാകുന്നു. സ്വന്തം ജനതയായ ആ നാട്ടുകാരുടെ അക്രമമര്‍ദ്ദനങ്ങളാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സഹാബികളെയും ആ നാടുവിടുവാന്‍ നിര്‍ബ്ബന്ധിതരാക്കിയത്. മക്കാ വിട്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായുടെ ഭാഗത്തേക്കു തിരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു: ‘നീയാണു അല്ലാഹുവിന്റെ രാജ്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് – നീയാണ് അല്ലാഹുവിന്റെ രാജ്യങ്ങളില്‍ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. മുശ്രിക്കുകള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍നിന്നു പുറത്തുപോരുമായിരുന്നില്ല.’ (ابن أبي حاتم) എന്നാല്‍, ഇവരെക്കാള്‍ ശക്തന്മാരും, പ്രബലന്മാരുമായിരുന്ന പല നാട്ടുകാരും തങ്ങളുടെ അക്രമം നിമിത്തം അല്ലാഹുവിന്റെ വമ്പിച്ച ശിക്ഷകള്‍ക്കു വിധേയരായിട്ടുണ്ട്; അതില്‍നിന്നു അവരെ ആരും രക്ഷപ്പെടുത്തുവാനുണ്ടായില്ല; അതുപോലെ ഇവര്‍ക്കും വല്ല ശിക്ഷയും ബാധിച്ചേക്കുന്നത് ഇവര്‍ സൂക്ഷിച്ചുകൊള്ളട്ടെ എന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്. മദീനായില്‍ വന്നശേഷം, അവിടെയും മുസ്‌ലിംകള്‍ക്കു സ്വൈരജീവിതം അസാധ്യമാക്കിക്കൊണ്ടു ഖുറൈശികള്‍ യുദ്ധസംരഭങ്ങള്‍ നടത്തിവരുന്ന അവസരത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിലേക്കു ഹിജ്റ പോരുംമദ്ധ്യെ വഴിയില്‍വെച്ചാണ് ഈ (13-ാം) വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍, ആ സന്ദര്‍ഭം ഈ താക്കീതിന്ന് കൂടുതല്‍ അനുയോജ്യവുമായിരിക്കുമല്ലോ.

സത്യവിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള താരതമ്യമാണ് 14-ാം വചനത്തില്‍ കാണുന്നത്. സത്യ വിശ്വാസികളുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാംതന്നെ അല്ലാഹുവിങ്കല്‍നിന്നുള്ള തെളിവും ലക്ഷ്യവും അനുസരിച്ചുള്ളതാണ്. അവരുടെ ഇച്ഛകള്‍ക്കു അതില്‍ സ്ഥാനമില്ല. നേരെമറിച്ച് അവിശ്വാസികളാകട്ടെ, അവര്‍ ചെയ്യുന്നതെന്തും അവര്‍ക്കു ഭൂഷണം; ഏതു ദുഷ്ചെയ്തിയും അവര്‍ക്കു അലങ്കാരം. അവരുടെ ഏകാവലംബം അവരുടെ ഇച്ഛകള്‍തന്നെ. എന്നിരിക്കെ, ഈ രണ്ടുകൂട്ടരും എങ്ങിനെ സമമാകും?! എങ്ങിനെ യോജിക്കും?! ഐഹികജീവിതത്തില്‍ ഇരുവരും തമ്മില്‍ വൈരുദ്ധ്യമുള്ളതുപോലെ, പാരത്രിക ജീവിതത്തിലും അവരുടെ നില പരസ്പര വിരുദ്ധമായിരിക്കും. അല്ലാഹു പറയുന്നു:-

47:15
  • مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ ١٥
  • സൂക്ഷ്മതയുള്ളവര്‍ക്കു [ഭയഭക്തന്മാര്‍ക്കു] വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതാണ്): അതില്‍, കേടു (വന്നു പകര്‍ച്ച) പറ്റാത്ത വെള്ളത്തിന്റെ അരുവികളുണ്ട്‌; രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവികളുമുണ്ട്; കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവികളുമുണ്ട്‌; ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കു അതില്‍ എല്ലാ(വിധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറമെ) തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ നിത്യവാസിയായിരിക്കുന്നവനെപ്പോലെ (യാകുമോ)?! അവര്‍ക്കു ചൂടേറിയ വെള്ളം കുടിപ്പാന്‍ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോള്‍, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു! [ഇരുകൂട്ടരും ഒരിക്കലും സമമാകുകയില്ല.]
  • مَّثَلُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ മാതിരി, ഉപമ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍ക്കു, ഭയഭക്തന്മാരോടു فِيهَا أَنْهَارٌ അവയില്‍ അരുവികളുണ്ട്‌ مِّن مَّاءٍ വെള്ളത്താലുള്ള വെള്ളത്തിന്റെ غَيْرِ آسِنٍ കേടു (പകര്‍ച്ച, മാറ്റം) പറ്റാത്ത وَأَنْهَارٌ مِّن لَّبَنٍ പാലിനാലുള്ള (പാലിന്റെ) അരുവികളും لَّمْ يَتَغَيَّرْ പകര്‍ച്ച (വ്യത്യാസം) വരാത്ത طَعْمُهُ അതിന്റെ രുചി, സ്വാദ് وَأَنْهَارٌ അരുവികളും مِّنْ خَمْرٍ കള്ളിനാല്‍ (കള്ളിന്റെ) لَّذَّةٍ രസമായ, രുചിയുള്ള لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു وَأَنْهَارٌ مِّنْ عَسَلٍ തേനിന്റെ അരുവികളും مُّصَفًّى തെളിയിക്കപ്പെട്ട, ശുദ്ധ وَلَهُمْ يهَا അവര്‍ക്കു അതിലുണ്ടുതാനും مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَمَغْفِرَةٌ പാപമോചനവും مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നു كَمَنْ ഒരുവനെ (ചിലരെ) പോലെ هُوَ خَالِدٌ അവന്‍ നിത്യവാസിയാണ് فِي النَّارِ നരകത്തില്‍ وَسُقُوا അവര്‍ക്കു കുടിപ്പിക്കുക (കുടിക്കാന്‍ കൊടുക്കുക)യും ചെയ്യും مَاءً حَمِيمًا ചൂടേറിയ വെള്ളം فَقَطَّعَ അപ്പോഴതു നുറുക്കും, തുണ്ടമാക്കും أَمْعَاءَهُمْ അവരുടെ കുടലുകളെ

സ്വര്‍ഗ്ഗീയ വസ്തുക്കളെല്ലാം, നമ്മുടെ ഭൗതികവസ്തുക്കളുമായി നാമമാത്ര സാമ്യമേയുള്ളൂവെന്നും, അവയെപ്പറ്റി നമുക്കറിയുന്ന പേരുകളില്‍ വിശേഷിപ്പിക്കുവാനേ നിവൃത്തിയുള്ളൂവെന്നും ഇതിനുമുമ്പു ചിലപ്പോഴെല്ലാം നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവിശ്വാസികളെയും, അവിശ്വാസികളെയും കുറിച്ചു പലതും പ്രസ്താവിച്ചശേഷം, അടുത്ത വചനങ്ങളില്‍, ഇരുമുഖന്മാരായി വര്‍ത്തിക്കുന്ന കപടവിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു:-

47:16
  • وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ١٦
  • അവരിലുണ്ടു, നിന്റെ അടുക്കലേക്കു ചെവികൊടുക്കുന്ന ചിലര്‍; അങ്ങനെ, നിന്റെ അടുക്കല്‍നിന്നു അവര്‍ പുറത്തു പോയാല്‍; ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരോടു അവര്‍ പറയും: ‘എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?!’ തങ്ങളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
  • وَمِنْهُم അവരിലുണ്ട്‌ مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന) ചിലര്‍ إِلَيْكَ നിന്നിലേക്കു حَتَّىٰ إِذَا خَرَجُوا അങ്ങനെ അവര്‍ പുറത്തുപോയാല്‍ مِنْ عِندِكَ നിന്റെ അടുക്കല്‍നിന്നു قَالُوا അവര്‍ പറയും لِلَّذِينَ യാതൊരുവരോടു أُوتُوا الْعِلْمَ അറിവു (ജ്ഞാനം) നല്‍കപ്പെട്ട مَاذَا قَالَ അവന്‍ (അദ്ദേഹം) എന്തു പറഞ്ഞു, പറഞ്ഞതെന്തു آنِفًا അടുത്ത സമയം (അല്‍പം മുമ്പു) أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരാണ് طَبَعَ اللَّـهُ അല്ലാഹു മുദ്രവെച്ചതായ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ
47:17
  • وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ ١٧
  • നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മ്മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്.
  • وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി

മദീനയില്‍ ഇസ്‌ലാമിന്റെ വൈരികളായ മുനാഫിഖു (കപടവിശ്വാസി) കളുടെ ചില സ്വഭാവങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. മുസ്‌ലിംകളുടെ ഇടയില്‍ വരുമ്പോള്‍ ഇവര്‍ മുസ്‌ലിംകളെപ്പോലെ പെരുമാറും. വിട്ടു പോയാല്‍ പരിഹാസവും, കുസൃതിയും, അട്ടിമറി പ്രവര്‍ത്തനങ്ങളും! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്‍ ചെന്നു അവിടുത്തെ സംസാരങ്ങളും, ഉപദേശങ്ങളും മുസ്‌ലിംകളെപ്പോലെ ഇവരും ചെവികൊടുത്തു കേള്‍ക്കും. പക്ഷേ, മനസ്സില്‍ അവഗണനയും, പരിഹാസവുമായിരിക്കുമല്ലോ. പറയുന്ന കാര്യം ശരിക്കും ഗ്രഹിക്കുകയോ ചിന്തിക്കുകയോ ഇല്ല. സദസ്സു വിട്ടശേഷം, കാര്യം ശരിക്കു കേട്ടു ഗ്രഹിച്ച സത്യവിശ്വാസികളോടു ചോദിക്കും : ‘അല്ലാ, എന്താണദ്ദേഹം അല്‍പം മുമ്പ് ആ പറഞ്ഞത്?!’ ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. നല്ല വഴിയെപ്പറ്റി അന്വേഷിക്കുന്നതിലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മൊഴികള്‍ കേട്ടു മനസ്സിലാക്കുന്നതിലോ താല്‍പര്യമില്ലാത്തതുകൊണ്ടു കേട്ട സംസാരം വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നുള്ളതാണ് ഒന്ന്. മനസ്സിലായാല്‍ തന്നെയും, അതിനുനേരെയുള്ള പരിഹാസപ്രകടനം മറ്റൊന്ന്. ഇത്തരം ദുഷ്ടഹൃദയങ്ങളിലേക്കു പിന്നെ എങ്ങിനെയാണ് നന്മ പ്രവേശിക്കുക?! അവരില്‍നിന്ന് എങ്ങിനെയാണ് നന്മ പുറത്തുവരുക?! അവരെ നയിക്കുവാന്‍ അവരുടെ ദേഹേച്ഛകളും, സ്ഥാപിത താല്‍പര്യങ്ങളുമല്ലാതെ മറ്റെന്തുണ്ടു?! അതുകൊണ്ടുതന്നെയാണ് അവരെപ്പറ്റി ഹൃദയത്തിനു മുദ്രവെച്ചു എന്നും മറ്റും അല്ലാഹു പറഞ്ഞതും. നേരെമറിച്ചു പറയുന്നതു ശ്രദ്ധിച്ചുകേട്ടും, നല്ലതിനെ പിന്‍പറ്റിയുംകൊണ്ടു സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധരായ സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു മേല്‍ക്കുമേല്‍ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചുകൊണ്ടിരിക്കുകയും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന സൂക്ഷ്മതയും ഭയഭക്തിയും അവര്‍ക്കു അവന്‍ പ്രദാനം ചെയ്കയും ചെയ്യുന്നു.

47:18
  • فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ ١٨
  • എനി, അന്ത്യസമയത്തെ – അതവര്‍ക്ക് പെട്ടെന്നു വന്നെത്തുന്നതിനെയല്ലാതെ അവര്‍ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാല്‍, അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് – അതവര്‍ക്കു വന്നാല്‍ – അവരുടെ ഉപദേശം (പ്രയോജനപ്പെടുക)?!
  • فَهَلْ يَنظُرُونَ എനി, (എന്നാല്‍) അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതിനെ بَغْتَةً പെട്ടെന്നു, യാദൃശ്ഛികമായി فَقَدْ جَاءَ എന്നാല്‍, വന്നു കഴിഞ്ഞു أَشْرَاطُهَا അതിന്റെ അടയാളങ്ങള്‍, ഉപാധികള്‍ فَأَنَّىٰ لَهُمْ എന്നിരിക്കെ അവര്‍ക്കു എങ്ങിനെയാണ്, എവിടെ നിന്നാണ് إِذَا جَاءَتْهُمْ അതവര്‍ക്കു വന്നാല്‍ ذِكْرَاهُمْ അവരുടെ ഉപദേശം

മേല്‍പ്പറഞ്ഞ പ്രകാരം ഹൃദയം ദുഷിച്ചു മരവിച്ചവര്‍ക്കു ബോധം വരുന്നതിനു എനി വല്ലതും കാത്തിരിക്കുവാനുണ്ടെങ്കില്‍ അതു ലോകാവസാനഘട്ടമല്ലാതെ മറ്റെന്താണുള്ളത്?! അതാണെങ്കില്‍, യാതൊരുമുന്നറിയിപ്പും കൂടാതെ, വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. അതിനു എനി വളരെയൊന്നും കാലതാമസവുമില്ല. അടുത്തെത്തിയിരിക്കുന്നു. അതു സമീപിച്ചതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, അതങ്ങു സംഭവിക്കുമ്പോള്‍ അവര്‍ക്കു ഉപദേശവും, ബോധവും എവിടെനിന്നു കിട്ടുവാനാണ്?! അതെങ്ങിനെ ഫലപ്പെടുവാനാണ്?! എന്നു സാരം.

അന്ത്യപ്രവാചകനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനംതന്നെ ലോകാവസാനം അടുത്തതിന്റെ ഒരു പ്രധാന അടയാളമാണ്. അതുകൊണ്ടാണ് അവിടുന്നു ചൂണ്ടുവിരലും നടുവിരലും കാട്ടിക്കൊണ്ടു ഇങ്ങിനെ അരുളിച്ചെയ്തതും.: ‘ഞാനും അന്ത്യസമയവും ഈ രണ്ടുവിരലുകള്‍പോലെ അടുത്തതായിട്ടാണു എന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏‏ ‏.‏ وَأَشَارَ أَبُو دَاوُدَ بِالسَّبَّابَةِ وَالْوُسْطَى – متفق) ഇതു മാത്രമല്ല, വേറെയും പല കാര്യങ്ങള്‍ ഖിയാമത്തിന്റെ അടയാളങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളതു കാണാവുന്നതാണ്. പലതും നാം കണ്ടും അനുഭവിച്ചും വരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ധാര്‍മ്മികമൂല്യങ്ങളെയും, മാനുഷികമൂല്യങ്ങളെയും പരസ്യമായി പരിഹാസ്യമാക്കിക്കൊണ്ടുള്ള ലോകഗതി ആ മഹാപ്രളയത്തിലേക്കു ലോകം എത്താറായതിന്റെ സൂചനകളാണ്. ഏതു ദിവസവും, ഏതു നിമിഷവും അതു സംഭവിക്കാം. എപ്പോഴാണ്, ഏതു നിമിഷമാണ് എന്ന കാര്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ. മറ്റാര്‍ക്കും അതിനെപ്പറ്റി തരിമ്പുപോലും അറിയുന്നതല്ല.

47:19
  • فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ ١٩
  • (അങ്ങിനെയാണു കാര്യങ്ങള്‍) ആകയാല്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക. നിന്റെ പാപത്തിനും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും നീ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്.
  • فَاعْلَمْ ആകയാല്‍ (എന്നാല്‍) നീ അറിയുക أَنَّهُ നിശ്ചയമായും കാര്യം لَا إِلَـٰهَ ഒരു ആരാധ്യനേയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്റെ പാപത്തിനു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു വേണ്ടിയും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مُتَقَلَّبَكُمْ നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം وَمَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിടവും, താമസിക്കുന്നതും.

പകല്‍സമയം വിവിധ ജോലികള്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന അവസരത്തിലും, രാതിസമയം അടങ്ങി ഒതുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലും നിങ്ങളുടെ പൂര്‍ണ്ണവിവരം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു സാരം. അല്ലെങ്കില്‍, ഐഹികജീവിതത്തില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴത്തെ വിവരവും, പാരത്രികജീവിതത്തില്‍ എത്തിചേര്‍ന്നാലത്തെ സ്ഥിതികളും അറിയാം എന്നും ഉദ്ദേശ്യമായിരിക്കാവുന്നതാണ്. الله أعلم

തൗഹീദില്‍ ഉറച്ചു നിന്നുകൊണ്ട് അതിന്റെ മുദ്രാവാക്യം ഉയര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും, എതിരാളികളുടെ ചെയ്തികളെ അവഗണിക്കുവാനും ഉണര്‍ത്തിയശേഷം, സ്വന്തം ദേഹത്തിനും, സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടിയും പാപമോചനം തേടുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുന്നു. പ്രവാചകന്‍മാര്‍ സാധാരണ ജനങ്ങളെപ്പോലെ പാപം ചെയുന്നവരല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തിരിക്കുന്നുവെന്നു സൂഃ ഫത്ത്ഹിന്റെ ആരംഭത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇവിടെ പാപങ്ങള്‍ എന്നു പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹുവിന്റെ ഏതെങ്കിലും കല്‍പനകളെ അനുസരിക്കാതിരിക്കുക എന്നതായിരിക്കുവാന്‍ തരമില്ല. പ്രവാചകന്‍മാരുടെ പദവി എത്ര ഉന്നതവും പരിശുദ്ധവുമാണെങ്കിലും അവര്‍ അല്ലാഹുവിന്റെ അടിമകളും, അല്ലാഹുവിനോടു കൂടുതല്‍ ഉത്തരവാദിത്വമുള്ളവരൂമാണല്ലോ. ആ സ്ഥിതിക്ക് കേവലം വളരെ നിസ്സാരമായ ചില സംഗതികള്‍പോലും – മറ്റുള്ളവരെ അപേക്ഷിച്ച് അവ പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയില്ലെങ്കിലും – അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്കപ്പെട്ടേക്കാം. ഏതു നിലക്കു നോക്കിയാലും അല്ലാഹുവിന്റെ അടിയാന്മാര്‍ അവനോടു പാപമോചനത്തിനും മാപ്പിനും അപേക്ഷിക്കുന്നതു അവന്റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കലാണെന്നു പറയേണ്ടതില്ല. കൂടാതെ, പ്രവാചകന്മാരാകട്ടെ എല്ലാ കാര്യത്തിലും ജനങ്ങള്‍ക്കു മാതൃക കാണിക്കേണ്ടുന്നവരുമാണ്. ഈ വസ്തുത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീസുകളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.

ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു: ‘ഹേ, മനുഷ്യരേ! നിങ്ങള്‍ അല്ലാഹുവിങ്കലേക്കു പാശ്ചാത്തപിക്കുകയും, അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍. ഞാന്‍തന്നെ, അവനോടു ദിവസം നൂറു പ്രാവശ്യം പശ്ചാത്തപിച്ചു മടങ്ങുന്നു’. (മുസ്‌ലിം). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചിരുന്നതായി അബൂമൂസല്‍ ആശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു ഈ പ്രാര്‍ത്ഥന നാം ഒരോരുത്തരും സദാ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവരെത്രെ. അതിലെ വാചകങ്ങള്‍ ഇതാണ്:

 اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ – متفق عليه

(സാരം : അല്ലാഹുവേ! എന്റെ പിഴവും, എന്റെ അജ്ഞതയും, എന്റെ കാര്യത്തില്‍ ഞാന്‍ ക്രമം തെറ്റിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്കു പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാന്‍ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാന്‍ അബദ്ധം ചെയ്തതും, കല്‍പിച്ചുകൂട്ടിചെയ്തതും, എനിക്കു നീ പൊറുത്തു തരേണമേ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്റെ പക്കലുണ്ട്. അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും, പിന്നീടു ചെയ്യുന്നതും, ഞാന്‍ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം എനിക്ക് നീ പൊറുത്തുതരേണമേ! നീയാണ് – എല്ലാ കാര്യവും – മുന്നോട്ടാക്കുന്നവന്‍, നീയാണ് – എല്ലാം – പിന്നോട്ടാക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (ബു; മു)

സജ്ജനങ്ങളുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമല്ലോ. എന്നിരിക്കെ, നബിമാര്‍ – അതും തങ്ങളുടെ ജനതയുടെ നന്മക്കുവേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമെന്നു പറയേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു അതു മനസ്സമാധാനം നല്‍കുന്നതും, അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൂടുതല്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിത്തീരുന്നതുമായിരിക്കും. ഒരു സംഭവത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിധി സ്വീകരിക്കുവാന്‍ കൂട്ടാക്കാതിരുന്ന കപടവിശ്വാസികളെക്കുറിച്ചു പറയുന്ന മദ്ധ്യേ സൂഃ നിസാഉ് 64ല്‍ അല്ലാഹു പറയുന്നു : ‘അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ച അവസരത്തില്‍, അവര്‍ നിന്റെ അടുക്കല്‍ വരുകയും, എന്നിട്ട് അല്ലാഹുവിനോടു പാപമോചനം തേടുകയും. അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍, അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അവര്‍ കണ്ടെത്തുമായിരുന്നു.’

(وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا – سورة النساء 64)

വെളിച്ചം റമദാൻ 2023 –ഡേ- 5 (റമളാൻ 6)

സൂറത്തുല്‍ മുഹമ്മദ് : 1-11



  • വെളിച്ചം റമദാന്‍ ഡേ-5 – സൂറത്തുല്‍ മുഹമ്മദ്: പാർട്ടി 01- ആയത്ത് 1 മുതൽ 11 വരെ
    • വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം


പരായണം

വിശദീകരണം


സൂറത്തുല്‍ മുഹമ്മദ് : 01-11

മുഹമ്മദ്

[സൂറത്തുല്‍ – ‘ഖിതാല്‍’ എന്നും ഇതിനു പേരുണ്ട്]

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 38 – വിഭാഗം (റുകൂഅ്) 4

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

47:1

  • ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ ﴾١﴿
  • അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തവര്‍ (ആരോ) അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്.
  • الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്തു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു أَضَلَّ അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ

47:2

  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ ٢
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, മുഹമ്മദിന്റെ മേല്‍ അവതരിക്കപ്പെട്ടതില്‍ – അതാകട്ടെ, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥവുമാണു – വിശ്വസിക്കുകയും ചെയ്തവരാകട്ടെ – അവരുടെ തിന്മകളെ അവരില്‍ നിന്നു അവന്‍ (മാപ്പു നല്‍കി) മൂടി വെക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത وَآمَنُوا വിശ്വസിക്കുകയും ചെയ്ത بِمَا نُزِّلَ ഇറക്കപ്പെട്ടതില്‍ عَلَىٰ مُحَمَّدٍ മുഹമ്മദിന്റെ മേല്‍ وَهُوَ الْحَقُّ അതു യഥാര്‍ത്ഥവുമാണ് مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَفَّرَ عَنْهُمْ അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും سَيِّئَاتِهِمْ അവരുടെ തിന്മകളെ وَأَصْلَحَ അവന്‍ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
47:3
  • ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ ٣
  • (കാരണം:) അതു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുകയും, വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുകയും ചെയ്തിരിക്കകൊണ്ടാണ്. അപ്രകാരം, ജനങ്ങള്‍ക്കു അവരുടെ മാതിരികള്‍ അല്ലാഹു വിവരിച്ചു കൊടുക്കുന്നു.
  • ذَٰلِكَ بِأَنَّ അതു എന്തെന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ اتَّبَعُوا അവര്‍ പിന്‍പറ്റി الْبَاطِلَ വ്യര്‍ത്ഥമായാത്, അന്യായമായത് وَأَنَّ الَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ اتَّبَعُوا അവര്‍ പിന്‍പറ്റി الْحَقَّ യഥാര്‍ത്ഥം, ന്യായം مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു, വിവരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കു أَمْثَالَهُمْ അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ

രണ്ടാം വചനത്തില്‍ ആദ്യം ‘വിശ്വസിച്ചു’ (ءَامَنُوا۟) എന്നു മൊത്തത്തില്‍ പറഞ്ഞ ശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിക്കപ്പെട്ടതിലും വിശ്വസിച്ചു എന്നു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. പൂര്‍വ്വവേദങ്ങളിലും അവയിലടങ്ങിയ തത്വങ്ങളിലും, മുന്‍പ്രവാചകന്‍മാരിലുമെല്ലാം ഓരോ സത്യവിശ്വാസിയും മൊത്തത്തില്‍ വിശ്വസിക്കേണ്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിച്ച വേദഗ്രന്ഥമാകുന്ന ഖുര്‍ആനില്‍ പ്രത്യേകമായും വിശ്വസിക്കേണ്ടതുമുണ്ട്. ഇതാണ് അങ്ങിനെ പറയുവാന്‍ കാരണം.

സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതി ഗതികള്‍ മേല്‍വിവരിച്ച പ്രകാരമായിരിക്കെ രണ്ടു വിഭാഗക്കാരും തമ്മില്‍ ഒത്തിണങ്ങിക്കൊണ്ടു സമാധാനപരമായ ഒരന്തരീക്ഷം നിലനില്‍ക്കുവാന്‍ മാര്‍ഗ്ഗമില്ല. തമ്മില്‍ സംഘര്‍ഷവും, സംഘട്ടനവും അനിവാര്യമാണ്. അല്ല, ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് സമരഘട്ടത്തില്‍ സ്വീകരിക്കേണ്ടുന്ന ചില നയങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു:-

47:4
  • فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ ٤
  • അതിനാല്‍, നിങ്ങള്‍ അവിശ്വസിച്ചവരുമായി (യുദ്ധത്തില്‍) കണ്ടുമുട്ടിയാല്‍, പിരടികള്‍ വെട്ടുക! അങ്ങനെ, നിങ്ങള്‍ അവരെ (നിര്‍ദ്ദയം) ബലഹീനമാക്കിയാല്‍ അപ്പോള്‍ ബന്ധം മുറുക്കി [ശക്തമായി] ക്കൊള്ളുവിന്‍. എന്നിട്ടു – പിന്നീടു – ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക. ഒന്നുകില്‍ തെണ്ടം [മോചന മൂല്യം] വാങ്ങിവിടുക; യുദ്ധം അതിന്റെ ഭാരങ്ങള്‍ (ഇറക്കി) വെക്കുന്നതുവരേക്കും (ഇങ്ങിനെ വേണം). അതാണ്‌ (വേണ്ടതു). അല്ലാഹു ഉദ്ദേശിച്ചിരിന്നുവെങ്കില്‍, അവന്‍ (സ്വന്തം തന്നെ) അവരില്‍ നിന്നു (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെ, ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല.
  • فَإِذَا لَقِيتُمُ അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَضَرْبَ الرِّقَابِ എന്നാല്‍ പിരടികള്‍ വെട്ടുക حَتَّىٰ إِذَا أَثْخَنتُمُوهُمْ അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍ فَشُدُّوا അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക الْوَثَاقَ ബന്ധത്തെ فَإِمَّا مَنًّا എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക بَعْدُ പിന്നീട് وَإِمَّا فِدَاءً ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക حَتَّىٰ تَضَعَ (ഇറക്കി) വെക്കുന്നതുവരെ الْحَرْبُ യുദ്ധം, പട أَوْزَارَهَا അതിന്റെ ഭാരങ്ങളെ ذَٰلِكَ അതാണ്‌ وَلَوْ يَشَاءُ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَانتَصَرَ അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും مِنْهُمْ അവരില്‍ നിന്നു, അവരോടു وَلَـٰكِن പക്ഷേ, എങ്കിലും لِّيَبْلُوَ അവന്‍ പരീക്ഷണം ചെയ്യാനാണ് بَعْضَكُم നിങ്ങളില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു وَالَّذِينَ قُتِلُوا കൊല്ലപ്പെട്ടവരാകട്ടെ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ فَلَن يُضِلَّ അവന്‍ പാഴാക്കുന്നതേയല്ല أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ

47:5

  • سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ٥
  • അവന്‍ അവരെ (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും’.
  • سَيَهْدِيهِمْ അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും وَيُصْلِحُ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി

47:6

  • وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ ٦
  • അവരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും; അതവന്‍ അവര്‍ക്കു (നേരത്തെ) പരിചയപ്പെടുത്തിയിരിക്കുന്നു.
  • وَيُدْخِلُهُمُ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ عَرَّفَهَا അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നു لَهُمْ അവര്‍ക്കു

ഈ വചനങ്ങളില്‍ പ്രധാനപ്പെട്ട പല തത്വങ്ങളും നിയങ്ങളും അടങ്ങിയിരിക്കുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം:

1) ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴിവതും ശത്രുക്കളെ നിര്‍ദ്ദയം കൊലപ്പെടുത്തേണ്ടതാണ്. യുദ്ധം കൂടാതെ കഴിക്കുവാനാണ് ഇസ്‌ലാമിന്റെ ആഗ്രഹമെങ്കിലും, അനിവാര്യമാകുന്ന ഘട്ടത്തില്‍ അതു യുദ്ധത്തിനു തയ്യാറാകുന്നു. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ അവിടെപ്പിന്നെ ശത്രുക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതു വിഡ്ഢിത്തവും ആപല്‍കരവുമായിരിക്കുമല്ലോ.

2) ശത്രുവിനു ബലക്ഷയം വന്നു കഴിഞ്ഞാല്‍, പിന്നെ കയ്യില്‍ കിട്ടിയവരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്. ബന്ധനത്തില്‍ നിന്ന് ഉപായത്തിലോ മറ്റോ രക്ഷപ്പെടുവാന്‍ സാധിക്കാത്തവിധം അതു കര്‍ശനമായ രൂപത്തിലായിരിക്കേണ്ടതുമാണ്. എന്നാല്‍, ശത്രുക്കളില്‍ കൊല മുഖേന ദൗര്‍ബ്ബല്യം നേരിടുന്നതിനു മുമ്പ് അവരെ ചിറപിടിച്ചു ബന്ധനത്തിലാക്കുന്ന നയം പാടില്ലാത്തതാകുന്നു. ബദ്ര്‍ യുദ്ധത്തില്‍ വെച്ചു ശത്രുക്കളില്‍ പലരെയും ബന്ധനത്തിലാക്കുകയും മോചനമൂല്യം വാങ്ങി വിട്ടയക്കുകയും ചെയ്തതിനെപ്പറ്റി സൂഃ അന്‍ഫാല്‍ 67-68ല്‍ അല്ലാഹു ആക്ഷേപിച്ചുകൊണ്ടു ഇങ്ങിനെ പറഞ്ഞിരിക്കുന്നു:

مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا – إلى قوله : عَذَابٌ عَظِيمٌ – الأنفال

(സാരം : ഭൂമിയില്‍ – ശത്രുക്കളെ – നിര്‍ദ്ദയം പരാജയപ്പെടുത്തുന്നതുവരെ ഒരു പ്രവാചകന്നും തന്നെ കുറെ ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. നിങ്ങള്‍ ഐഹികവിഭവം ഉദ്ദേശിക്കുന്നു. അല്ലാഹു പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മേടിച്ചതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുമായിരുന്നു. 8:67, 68 ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതുപോലെ, സൂഃ അന്‍ഫാലിലെ ഈ വചനമാണ് ആദ്യം അവതരിച്ചിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്. الله أعلم

3) ബന്ധനത്തിലാക്കിക്കഴിഞ്ഞശേഷം, ബന്ധനത്തില്‍ അകപ്പെട്ടവരെ യുക്തമനുസരിച്ച് ഒന്നുകില്‍ ദയാദാക്ഷിണ്യം കാണിച്ചു നിരുപാധികം വിട്ടയക്കാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടുകൊടുക്കാം. രണ്ടില്‍ ഏതാണു വേണ്ടതു, മോചനമൂല്യം എന്തായിരിക്കണം. അതില്‍ എന്തെല്ലാം ഉപാധികള്‍ നിശ്ചയിക്കാം. ആദിയായ കാര്യങ്ങളെല്ലാം – സന്ദര്‍ഭവും പരിതസ്ഥിതിയും കണക്കിലെടുത്തുകൊണ്ടു – മുസ്‌ലിംകളുടെ നേതാവിനു തീരുമാനിക്കാവുന്നതാണ്‌.

4) ഈ നയം – യുദ്ധത്തില്‍വെച്ച് കഴിയുന്നതും നിര്‍ദ്ദയം ശത്രുക്കളെ കൊന്നൊടുക്കി പരാജയപ്പെടുത്തുക, പിന്നീടു കിട്ടിയവരെ ബന്ധനത്തിലാക്കുക, അതിനുശേഷം ദാക്ഷിണ്യമായി വിട്ടയക്കുകയോ, തെണ്ടം വാങ്ങി വിട്ടയക്കുകയോ ചെയ്യുക എന്ന സമ്പ്രദായം – യുദ്ധഭാരം അവസാനിക്കുന്ന കാലംവരെ തുടരേണ്ടതാണ്. അതായതു, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അതിനു കീഴടങ്ങുകയോ, മുസ്‌ലിംകളുമായി സഖ്യത്തിലും സമാധാനത്തിലും കഴിഞ്ഞു കൂടുകയോ ചെയ്യുകവഴി യുദ്ധത്തിന്റെ ആവശ്യമില്ലെന്നു വരുന്നതുവരെ ഈ നയം സ്വീകരിക്കേണ്ടതാണ്.

5) യുദ്ധംമുഖേനയല്ലാതെത്തന്നെ അവിശ്വാസികളെ ശിക്ഷിക്കുവാനും അവരുടെ അക്രമങ്ങള്‍ക്കു പ്രതികാര നടപടി എടുത്ത് ഇസ്‌ലാമിനു വിജയം നല്‍കുവാനും അല്ലാഹുവിനു വേണമെങ്കില്‍ കഴിയും. പക്ഷേ, അവനതു ചെയ്യാത്തതു സത്യവിശ്വാസികളുടെ വിശ്വാസശക്തി, സഹനം, ക്ഷമ, ത്യാഗസന്നദ്ധത ആദിയായ ഗുണങ്ങള്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാകുന്നു. ‘നിങ്ങളില്‍നിന്നും സമരം ചെയ്തവരെയും, ക്ഷമാശീലന്‍മാരെയും വേര്‍തിരിച്ചറിയാതെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? (أَمۡ حَسِبۡتُمۡ أَن تَدۡخُلُوا۟ ٱلۡجَنَّةَ وَلَمَّا یَعۡلَمِ ٱللَّهُ ٱلَّذِینَ جَـٰهَدُوا۟ مِنكُمۡ وَیَعۡلَمَ ٱلصَّـٰبِرِینَ) എന്നു സൂഃ ആലുഇംറാന്‍ 142ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. താഴെ 31-ാം വചനത്തിലും ഈ പരീക്ഷണത്തെക്കുറിച്ചു പറയുന്നുണ്ട്.

6) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ കൊല്ലപ്പെടുക സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – തൗഹീദിന്റെ വാക്യം ഉന്നതിപ്പെടുത്തുവാനുള്ള ധര്‍മ്മയുദ്ധത്തില്‍ – രക്തസാക്ഷികളായവരുടെ കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കാതെ അവന്‍ തക്കതായ പ്രതിഫലം നല്‍കുകയും, അവരുടെ സ്ഥിതിഗതികള്‍ നന്നാക്കിത്തീര്‍ക്കുകയും, അവര്‍ക്കു നേരത്തെത്തന്നെ – ഖുര്‍ആന്‍വഴിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴിയും – പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശ്രേഷ്ടതയെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും പ്രസിദ്ധങ്ങളാണല്ലോ. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു തങ്ങളുടെ മരണം യാതൊരു തരത്തിലും നഷ്ടകരമല്ലെന്നു മാത്രമല്ല, വമ്പിച്ച ഭാഗ്യം കൂടിയായിരിക്കുന്നതാണ്.

യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ സംബന്ധിച്ച് ഒന്നുകില്‍ ദയ നല്‍കി വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യത്തിന്‍മേല്‍ വിട്ടയക്കുക എന്നീ രണ്ടു കാര്യങ്ങളാണു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് : എന്നാല്‍, അതിനുപുറമെ, കൊലപ്പെടുത്തുക, അടിമയാക്കുക എന്നീ രണ്ടു കാര്യങ്ങള്‍കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ഖുലഫാഉറാശിദീന്റെയും കാലത്തു നടന്നിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായവ്യത്യാസങ്ങളും കാണാം. പ്രസ്തുത അഭിപ്രായങ്ങളും, ഓരോന്നിന്റെ തെളിവുകളും, വിശദീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. അതില്‍ വലിയ പ്രയോജനവും കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിരുപാധികം വിടുകയോ, മോചനമൂല്യം വാങ്ങിവിടുകയോ മാത്രമേ പാടുള്ളൂ – ഏതു പരിതസ്ഥിതിയിലും മറ്റൊരു മാര്‍ഗ്ഗവും സ്വീകരിച്ചുകൂടാ – എന്നു കര്‍ശനമായി ശാസിക്കുകയല്ല ഈ ആയത്തിന്റെ താല്‍പര്യമെന്നും, കേവലം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കലാണ് ഉദ്ദേശ്യമെന്നും, അതതു സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകള്‍ക്കു കൂടുതല്‍ ഗുണകരം ഏതാണോ അതു സ്വീകരിക്കുവാന്‍ നേതാവിനു സ്വാതന്ത്രമുണ്ടെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ചുകൊണ്ട് മര്‍ഹും സയ്യിദ് ഖുത്ത്ബ് (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയ ചില കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. അവയുടെ രത്നച്ചുരുക്കം ഇവിടെ ഉദ്ധരിക്കുന്നതു പ്രയോജനകരമായിരിക്കും. അതിങ്ങിനെ വിവരിക്കാം:- യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ ഒന്നുകില്‍ ദാക്ഷിണ്യം കാണിച്ചു വിട്ടയക്കുക അല്ലെങ്കില്‍ മോചനമൂല്യം നിശ്ചയിച്ചു വിട്ടുകൊടുക്കുക (الفِدَآءً) എന്നീ രണ്ടു കാര്യം മാത്രമാണു ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ പൊതുനയം. മറ്റുള്ളതെല്ലാം, ബന്ധനത്തിലകപ്പെട്ടവരെ സംബന്ധിക്കുന്ന പ്രത്യേക പരിതസ്ഥിതികളെ മുന്‍നിറുത്തി മാത്രം അനുവര്‍ത്തിക്കപ്പെട്ട നടപടികളായിരുന്നു. അങ്ങിനെയുള്ള ഏതെങ്കിലും പരിതസ്ഥിതികള്‍ നേരിടുമ്പോള്‍, അവയില്‍ കരണീയവും യുക്തവുമായതു സ്വീകരിക്കാമെന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും, സഹാബികളുടെയും ചര്യകള്‍ കാട്ടിത്തരുന്നത്. അല്ലാതെ അവയൊന്നും ഇസ്‌ലാമിലെ സ്ഥിരമായ നയങ്ങളെന്ന നിലക്കല്ല. ഇസ്‌ലാമിന്റെ സ്ഥിരമായ പൊതുനിയമം ഈ ആയത്തില്‍ കാണുന്ന രണ്ടു കാര്യങ്ങളിലൊന്നു സ്വീകരിക്കുക എന്നുള്ളതാണ്. (ملخصا من ظلال القرآن)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സഹാബത്തിന്റെയും കാലത്തു ഈ രണ്ടു കാര്യങ്ങള്‍ക്കുപുറമെ ഉണ്ടായിട്ടുള്ള മറ്റു നടപടികളെപ്പറ്റി ശരിക്കു പരിശോധിക്കുമ്പോള്‍ ഈ സംഗതി ബോധ്യമാകുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കു വിധിച്ചവരുടെ കാര്യം എടുക്കുക: യുദ്ധത്തില്‍ പങ്കെടുത്തവരെന്ന നിലക്കും ബന്ധനത്തിലകപ്പെട്ടവരെന്ന നിലക്കും മാത്രമല്ല അവരെ വധിച്ചതെന്നു കാണാം. വധിക്കപ്പെട്ട ഓരോ വ്യക്തിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്‌ലാമിനും എതിരില്‍ പ്രകോപനപരവും കടുത്തതുമായ ഉപദ്രവത്തില്‍ പേരെടുത്തവരായിരുന്നു. യുദ്ധത്തിലല്ലാതെ മറ്റു പ്രകാരത്തില്‍ പിടി കിട്ടിയാലും അവര്‍ വധിക്കപ്പെടേണ്ടവരുമായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കുവിധിച്ച നള്വ്-ര്‍, ഉഖ്ബഃ, ഇബ്നു ഖത്വല്‍ കവിയായിരുന്നു അബൂഅസ്സഃ (نضر بن الحارث, عقبة بن ابي معيط, ابن خطل, ابو عزة الشاعر) മുതലായി കൊല്ലപ്പെട്ട ഓരോരുത്തരുടെയും ചരിത്രത്തില്‍ നിന്നു ഇതു വ്യക്തമായി മനസ്സിലാക്കാം. ഖുറൈളഃ ഗോത്രക്കാരായ യഹൂദികളാകട്ടെ, കരാറുലംഘനം, കുതന്ത്രം, അട്ടിമറി ആദിയായവ പതിവാക്കിയവരായിരുന്നു. മാത്രമല്ല, അവരുടെ ആവശ്യപ്രകാരം അവര്‍തന്നെ സ്വീകരിച്ച ഒരു മദ്ധ്യസ്ഥന്‍ (സഅ്ദുബ്നു മുആദ്-(رضي الله عنه)) തീരുമാനിച്ച വിധി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടപ്പില്‍ വരുത്തുക മാത്രമാണ് ചെയ്തതും. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, ഖുലഫാഉറാശിദീനാകട്ടെ, യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ, കൊലക്കു വിധിച്ചിട്ടുള്ള ഏതൊരു സംഭവം നോക്കിയാലും യുദ്ധത്തില്‍ പങ്കെടുത്തതല്ലാത്ത ഒരു പ്രത്യേക കാരണം അതിനു പിന്നിലുണ്ടായിരിക്കുന്നതാണ്. യുദ്ധക്കളത്തില്‍നിന്നു പിന്തിരിഞ്ഞോടുന്നവരെയും, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെയും കൊല്ലരുതെന്നും, യുദ്ധത്തില്‍ മുറിയേറ്റു കിടക്കുന്നവരെ ജീവഹാനി വരുത്തരുതെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കര്‍ശനമായി വിരോധിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.

ബന്ധനത്തില്‍പെട്ടവരെ അടിമകളാക്കിയ പരിതസ്ഥിതികള്‍ പരിശോധിച്ചാലും അങ്ങിനെത്തന്നെ. യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ അടിമകളാക്കുന്ന സമ്പ്രദായം അന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു നയമായിരുന്നു. മുസ്‌ലിംകളില്‍നിന്നു ബന്ധനത്തിലാക്കപ്പെടുന്നവരെ ശത്രുക്കള്‍ അടിമകളാക്കുന്ന ആ പരിതസ്ഥിതി നിലവിലുള്ളപ്പോള്‍, ശത്രുക്കളില്‍നിന്നു പിടിക്കപ്പെടുന്ന ചിലരിലും അതു അനുവര്‍ത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിംകളെ പകരം വിട്ടുതരുകയെന്ന ഉപാധിയോടുകൂടി, അവരില്‍ നിന്നു ബന്ധനത്തിലകപ്പെട്ടവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുകൊടുക്കുകയുണ്ടായതും പ്രസ്താവ്യമാണ്. ബന്ധനസ്ഥരെ അടിമയാക്കുക എന്ന സൈനികനയം മറുഭാഗക്കാരില്‍ ഇല്ലാത്തപക്ഷം മുസ്‌ലിംകളും അതു ഉപയോഗിക്കുന്നതല്ല. അതേസമയത്തു യുദ്ധശാലികളല്ലാത്തവരെ – സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍ മുതലായവരെ – യാണ് മിക്കവാറും അടിമകളാക്കിയിരുന്നതും. അവരുടെ രക്ഷാധികാരികളും നേതാക്കളും യുദ്ധത്തില്‍ കൊല്ലപ്പെടുക നിമിത്തം നിരാലംബരായി അവശേഷിക്കുന്നവരായിരിക്കും അവര്‍. ആ സ്ഥിതിക്കു അവരെ അടിമകളാക്കുക എന്നതിന്റെ അര്‍ത്ഥം ഒരു കണക്കിനു അവരുടെ രക്ഷാകര്‍ത്തൃത്വം മുസ്‌ലിംകള്‍ ഏറ്റെടുക്കുക എന്നതായിരിക്കും. അതാകട്ടെ, ഒരു ശിക്ഷയായിട്ടല്ല, രക്ഷയായിട്ടാണു അനുഭവപ്പെടുന്നതും. അടിമകളോടുള്ള പെരുമാറ്റത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതും, പൂര്‍വ്വ മുസ്‌ലിംകള്‍ സ്വീകരിച്ചുവന്നതുമായ സമത്വഭാവനയും, നീതിയുമാണതിനു കാരണം. മറ്റേതു സമുദായത്തിലും കാണപ്പെടാത്ത ഒരു വസ്തുതയാണ് ഇത്. ‘ജാഹിലിയ്യ’ത്തില്‍ സ്വതന്ത്രരായിരുന്നപ്പോള്‍ അനുഭവിച്ചിരുന്നതിനെക്കാള്‍ മെച്ചമായിട്ടാണ് മുസ്‌ലികളുടെ കീഴില്‍ അവര്‍ അടിമകളെന്ന പേരില്‍ ജീവിച്ചുവന്നിട്ടുള്ളതെന്നതു ഒരു ചരിത്രസത്യമത്രെ. പലരും അഭിമാനപൂര്‍വ്വം അതു പ്രഖ്യാപിച്ചിട്ടുമുണ്ട്. അടിമത്തത്തില്‍നിന്നു മോചനം ലഭിക്കുവാനുള്ള സുഗമമാര്‍ഗ്ഗങ്ങളാകട്ടെ, ഇസ്ലാമില്‍ കുറച്ചൊന്നുമല്ലതാനും. ഇവിടെ അതൊന്നും വിവരിക്കേണ്ടുന്ന സന്ദര്‍ഭമല്ലാത്തതുകൊണ്ടു ദീര്‍ഘിപ്പിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരുടെ കാര്യത്തില്‍ ഇസ്‌ലാമിന്റെ സ്ഥിരമായ നിയമവും, പൊതുനിയമവും അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചതാണ്. അതായതു ഒന്നുകില്‍ ദയാപൂര്‍വ്വം വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങിവിടുക. എനി, വ്യക്തികളുടെ സ്ഥിതിഗതികളോ, പൊതു നന്മയോ നോക്കുമ്പോള്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ചു മറ്റു രണ്ടു നയങ്ങളും – വധവും അടിമത്തവും – സ്വീകരിക്കുവാന്‍ നേതാവിനു വിരോധമില്ലാത്തതുമാകുന്നു. الله أعلم സത്യവിശ്വാസികളോടു അല്ലാഹു പറയുന്നു:-

47:7
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ٧
  • ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِن تَنصُرُوا നിങ്ങള്‍ സഹായിച്ചാല്‍ اللَّـهَ അല്ലാഹുവിനെ يَنصُرْكُمْ അവന്‍ നിങ്ങളെ സഹായിക്കും وَيُثَبِّتْ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും أَقْدَامَكُمْ നിങ്ങളുടെ പാദങ്ങളെ

അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാണല്ലോ. അബൂമൂസല്‍ അശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിക്കപ്പെട്ടു: മനുഷ്യന്‍ ധീരത നിമിത്തം യുദ്ധം ചെയ്യുന്നു: രോഷം നിമിത്തം യുദ്ധം ചെയ്യുന്നു; ശ്രുതിക്കുവേണ്ടി യുദ്ധം ചെയ്യുന്നു; ഇതില്‍ ഏതാണു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ളതു? തിരുമേനി പറഞ്ഞു : അല്ലാഹുവിന്റെ വാക്യം ഉന്നതമായതാകുവാന്‍ വേണ്ടി ആര്‍ യുദ്ധം ചെയ്തുവോ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്.’ (ബു; മു.)

47:8
  • وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ ٨
  • അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ فَتَعْسًا എന്നാല്‍ അധഃപതനം, നാശം, വീഴ്ച لَّهُمْ അവര്‍ക്കു وَأَضَلَّ അവന്‍ പാഴാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

47:9

  • ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ ﴾٩﴿
  • അതു, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതുനിമിത്തമത്രെ. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
  • ذَٰلِكَ അതു بِأَنَّهُمْ كَرِهُوا അവര്‍ വെറുത്തുവെന്നതു കൊണ്ടാണ് مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതിനെ فَأَحْبَطَ അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങളെ

അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ പ്രീതിയെ ലക്ഷ്യമാക്കാതെയുമുള്ള കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമാക്കിയിട്ടുള്ളതാണ്.

47:10
  • أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا ١٠
  • അവര്‍ ഭൂമിയില്‍ (കൂടി) സഞ്ചരിച്ചിട്ടില്ലേ? അപ്പോഴവര്‍ക്കു അവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കിക്കാണാമല്ലോ, അല്ലാഹു അവരോടെ [അവരുടേതെല്ലാം] തകര്‍ത്തുകളഞ്ഞു. (ഈ) അവിശ്വാസികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും.
  • أَفَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോഴവര്‍ക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം مِن قَبْلِهِمْ അവരുടെ മുമ്പുള്ള دَمَّرَ اللَّـهُ അല്ലാഹു തകര്‍ത്തു عَلَيْهِمْ അവരോടെ, അവരില്‍ وَلِلْكَافِرِينَ (ഈ) അവിശ്വാസികള്‍ക്കുമുണ്ട്‌ أَمْثَالُهَا അവപോലുള്ളത്

47:11

  • ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ ١١
  • അതു [അതിന്നു കാരണം], അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതു കൊണ്ടും, അവിശ്വാസികളാകട്ടെ, അവര്‍ക്കു ഒരു സംരക്ഷകനുമില്ലെന്നുള്ളതുകൊണ്ടുമാകുന്നു.
  • ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് مَوْلَى സംരക്ഷന്‍, യജമാനന്‍, ഉടയവന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരുടെ وَأَنَّ الْكَافِرِينَ അവിശ്വാസികള്‍ ആണെന്നതും لَا مَوْلَىٰ സംരക്ഷകനില്ല (എന്നതും) لَهُمْ അവര്‍ക്കു

ഉഹ്ദുയുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കു പരാജയം പിണഞ്ഞപ്പോള്‍ മുശ്രിക്കുകള്‍ വിളിച്ചു പറയുകയുണ്ടായി: يَوْمٌ بِيَوْمِ  : لَنَا العُزَّى وَلاَ عُزَّى لَكُمْ (ഒരു ദിവസത്തിനൊരു ദിവസം! ഞങ്ങള്‍ക്കു ‘ഉസ്സാ’യുണ്ട്. നിങ്ങള്‍ക്കു ‘ഉസ്സാ’ ഇല്ലതാനും.) അതായത്, ബദ്റില്‍ ഞങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഉഹ്ദില്‍ ഞങ്ങള്‍ വിജയിച്ചു. ഞങ്ങളെ സഹായിക്കുവാന്‍ ഞങ്ങളുടെ ‘ഉസ്സാ’ എന്ന ദൈവം (വിഗ്രഹം) ഉണ്ട്. നിങ്ങളെ സഹായിക്കുവാന്‍ ആരുമില്ല. എന്നു താല്‍പര്യം. ഈ അവസരത്തില്‍ അതിനു മറുപടിയായി ഇങ്ങിനെ പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളോടു കല്‍പിച്ചു :  اللَّهُ مَوْلاَنَا ، وَلاَ مَوْلَى لَكُمْ  (അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്. നിങ്ങള്‍ക്കു സംരക്ഷകനില്ലതാനും.) ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചതെന്നു ഖത്താദഃ (رحمه الله) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

വെളിച്ചം റമദാൻ 2023 –ഡേ- 4 (റമളാൻ 5)

സൂറത്തുല്‍ അഹ്ഖാഫ് : 29-35



  • വെളിച്ചം റമദാന്‍ ഡേ-4 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 04 – ആയത്ത് 29 മുതല്‍ 35 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


പരായണം

വിശദീകരണം


സൂറത്തുല്‍ അഹ്ഖാഫ് : 29-35

46:29
  • وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ٢٩
  • (നബിയേ) ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടും കൊണ്ട് ജിന്നുകളില്‍നിന്നുള്ള ഒരു കൂട്ടരെ [ചെറുസംഘത്തെ] നിന്റെ അടുക്കലേക്കു നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്, അതിന്നടുക്കല്‍ അവര്‍ ഹാജറായപ്പോള്‍, ‘നിശ്ശബ്ദമായിരിക്കുവിന്‍’ എന്നു അവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ, അതു [പാരായണം] നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, തങ്ങളുടെ ജനതയുടെ അടുത്തേക്കു താക്കീതു നല്‍കുന്നവരായും കൊണ്ടു അവര്‍ തിരിച്ചുപോയി.
  • وَإِذْ صَرَفْنَا നാം തിരിച്ചുവിട്ട സന്ദര്‍ഭം إِلَيْكَ നിന്റെ അടുക്കലേക്കു نَفَرًا ഒരു സംഘത്തെ, കൂട്ടത്തെ مِّنَ الْجِنِّ ജിന്നില്‍പെട്ട يَسْتَمِعُونَ അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു الْقُرْآنَ ഖുര്‍ആനെ فَلَمَّا حَضَرُوهُ എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍ قَالُوا അവര്‍ പറഞ്ഞു أَنصِتُوا നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍ فَلَمَّا قُضِيَ അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍ وَلَّوْا അവര്‍ തിരിച്ചു إِلَىٰ قَوْمِهِم തങ്ങളുടെ ജനതയിലേക്കു مُّنذِرِينَ താക്കീതു ചെയ്യുന്നവരായി

പത്തില്‍ കുറഞ്ഞ സംഘത്തിനാണ് نَفَر (നഫര്‍) എന്ന വാക്കു അധികവും ഉപയോഗിക്കാറുള്ളത്. ഈ സംഘത്തില്‍ എത്ര ആളുകളുണ്ടായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നു ഖുര്‍ആന്‍ കേട്ടപ്പോള്‍ അവരിലുണ്ടായ പ്രതികരണം വളരെ ശ്രദ്ധേയമാകുന്നു. അവരതില്‍ ആവേശഭരിതരാകുക മാത്രമല്ല, സ്വജനങ്ങളില്‍ ചെന്നു – അടുത്ത വചനങ്ങളില്‍ കാണുന്നതുപോലെ – അവരെ അതുവഴി സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍നിന്നും ഖുര്‍ആന്‍ കേട്ടമാത്രയില്‍, മനുഷ്യേതരവര്‍ഗ്ഗമായ ജിന്നുകള്‍ക്കുപോലും ഇത്രത്തോളം മാനസാന്തരം ഉണ്ടായി. എന്നാല്‍ സ്വവര്‍ഗ്ഗവും സ്വന്തം ജനതയുമായ അറബി മുശ്രിക്കുകള്‍ അതേ ഖുര്‍ആന്റെ നേരെ സ്വീകരിച്ച നിലപാടു എത്ര ശോചനീയം! ജിന്നുകള്‍ തങ്ങളുടെ അനുഭവം സ്വജനങ്ങളെ അറിയിക്കുന്നതും ഉപദേശിക്കുന്നതും നോക്കുക:

46:30

  • قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ٣٠
  • അവര്‍ പറഞ്ഞു: ‘നിശ്ചയമായും, ഞങ്ങള്‍ ഒരു വേദഗ്രന്ഥം (പാരായണം ചെയ്യപ്പെടുന്നതു) കേട്ടു. അത്, അതിന്റെ മുമ്പിലുള്ളതിനെ [മുന്‍വേദഗ്രന്ഥങ്ങളെ] സത്യമാക്കിക്കൊണ്ട് മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. യഥാര്‍ത്ഥത്തിലേക്കും, ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും അതു വഴികാട്ടുന്നു.’
  • قَالُوا അവര്‍ പറഞ്ഞു يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങള്‍ കേട്ടു كِتَابًا ഒരു ഗ്രന്ഥം أُنزِلَ അതു ഇറക്കപ്പെട്ടിരിക്കുന്നു مِن بَعْدِ مُوسَىٰ മൂസാക്കു ശേഷം مُصَدِّقًا സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു لِّمَا യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള يَهْدِي അതു വഴികാട്ടുന്നു إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്കു وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും

‘മൂസാ (عليه السلام) നബിയുടെ ശേഷം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം’ എന്നു പറഞ്ഞതില്‍നിന്ന് ആ ജിന്നുകള്‍ തൗറാത്തിന്റെ അനുയായികളായിരുന്നുവെന്നു അനുമാനിക്കുവാന്‍ ന്യായമുണ്ട്. ഇവര്‍ യഹൂദരായിരുന്നുവെന്നു പ്രസ്താവിക്കപ്പെട്ടുകാണുന്നതും ഇതുകൊണ്ടായിരിക്കും. മുന്‍ വേദഗ്രന്ഥങ്ങളില്‍ – ഒരു ‘ശരീഅത്തു’ നിയമസംഹിത എന്ന നിലക്കും മറ്റും – തൗറാത്തിനുള്ള മുന്‍ഗണനനിമിത്തമാണ് അങ്ങിനെ പറഞ്ഞതെന്നും വരാന്‍ സാധ്യതയുണ്ട്. الله أعلم

ജിന്നുകള്‍ തുടരുന്നു:

46:31

  • يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ٣١
  • ‘ഞങ്ങളുടെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു [ദൂതനു] ഉത്തരം നല്‍കുവിന്‍; അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍: എന്നാലവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും, വേദനയേറിയ ശിക്ഷയില്‍നിന്നു നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്.
  • يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ أَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു وَآمِنُوا بِهِ അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍ يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു وَيُجِرْكُم നിങ്ങളെ കാക്കുകയും ചെയ്യും مِّنْ عَذَابٍ ശിക്ഷയില്‍ നിന്നു أَلِيمٍ വേദനയേറിയ.

46:32

  • وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ ٣٢
  • ആരെങ്കിലും അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു ഉത്തരം ചെയ്യാതിരുന്നാല്‍ അവന്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പ്പിക്കുന്നവനൊന്നുമല്ല; അവനു പുറമെ യാതൊരു രക്ഷാകര്‍ത്താക്കളും തനിക്കു ഉണ്ടാവുകയില്ലതാനും. അക്കൂട്ടര്‍ സ്പഷ്ടമായ വഴിപിഴവിലാകുന്നു.
  • وَمَن لَّا يُجِبْ ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു فَلَيْسَ എന്നാല്‍ അവനല്ല بِمُعْجِزٍ അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന) فِي الْأَرْضِ ഭൂമിയില്‍ وَلَيْسَ لَهُ അവനു ഇല്ലതാനും مِن دُونِهِ അവനു പുറമെ أَوْلِيَاءُ രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍ أُولَـٰئِكَ ആ കൂട്ടര്‍ فِي ضَلَالٍ വഴികേടിലാണ് مُّبِينٍ പ്രത്യക്ഷമായ

അഹ്മദ്, ബുഖാരീ, മുസ്ലിം, തിര്‍മദീ, നസാഈ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്: ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ചില സഹാബികളൊന്നിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘സൂഖുഉക്കാള്വി’ (سوق عكاظ)ലേക്കു പോയി. പിശാചുക്കള്‍ ആകാശത്തുനിന്നു കട്ടുകേള്‍ക്കുന്നതു അഗ്നിജ്വാല മൂലം തടയപ്പെട്ടിട്ടുണ്ടായിരുന്നു.’ ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടു ജിന്നുകളില്‍ പലരും പല ഭാഗത്തേക്കും പോകുകയുണ്ടായി. തിഹാമഃ (*) യുടെ ഭാഗത്തേക്കു പോയിരുന്ന ജിന്നുകള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും നഖ്‌ലഃ (نخلة)യിലെത്തിയിരുന്നപ്പോള്‍ അവിടെ അവരുമായി ഒത്തുകൂടി. നമസ്കാരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ ഓതുന്നതു അവര്‍ കേട്ടു. ഇതുതന്നെയാണ് (അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞതാണ്) തങ്ങള്‍ ആകാശത്തു നിന്നും തടയപ്പെടുവാന്‍ കാരണമെന്നു അവര്‍ പറഞ്ഞു. അവര്‍ തങ്ങളുടെ ജനതയിലേക്കു മടങ്ങിച്ചെന്നു അവരെ വിവരമറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഈ വിവരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിഞ്ഞതു വഹ്‌യുമൂലമായിരുന്നു.’


(*) ഹിജാസിന്റെ പടിഞ്ഞാറെ കടലോരപ്രദേശങ്ങളാണ് തിഹാമഃ


പ്രസ്തുത ജിന്നുകളെക്കുറിച്ച് വഹ്‌യുമുഖേനയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാന്‍ കഴിഞ്ഞതെന്നാണല്ലോ ഇബ്നു അബ്ബാസ്‌ (رضي الله عنهما) ന്റെ മേലുദ്ധരിച്ച ഹദീസിലുള്ളത്. എന്നാല്‍ അഹ്മദു, തിര്‍മദീ, മുസ്ലിം, അബൂദാവുദ്‌ (رحمهم الله) എന്നിവര്‍ അബ്ദുല്ലാഹിബ്നു മസ്ഊദു (رضي الله عنه) പറഞ്ഞതായി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണു: ‘തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിന്നുകളെ കണ്ട അവസരത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നില്ല. ഒരു രാത്രി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ കൂട്ടത്തില്‍നിന്നു കാണാതായി. ഞങ്ങള്‍ അന്വേഷിക്കുകയും, വിവരം കിട്ടാതെ പരിഭ്രമത്തിലാവുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിറാമലയുടെ ഭാഗത്തുനിന്നു വരികയുണ്ടായി. അവിടുന്നു പറഞ്ഞു: ‘ജിന്നുകളുടെ ദൂതന്‍ എന്റെ അടുക്കല്‍ വന്ന് എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്ന് അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിച്ചു. ‘പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അവര്‍ വന്നതിന്റെ ചില അടയാളങ്ങള്‍ കാട്ടിത്തന്നു.’ കൂടാതെ, ഇബ്നു അബ്ബാസ്‌ (رضي الله عنهما) ല്‍ നിന്നുതന്നെ, ഇബ്നു ജരീറും, ത്വബ്റാനീ (رحمهما الله) യും ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍, ആ ജിന്നുകള്‍ ‘നസ്വീബീന്‍’ ദേശക്കാരായിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അവരുടെ ജനതയിലേക്കു ഉപദേഷ്ടാക്കളായി അയച്ചുവെന്നും പ്രസ്താവിച്ചിട്ടുമുണ്ട്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന് ഖുര്‍ആന്‍ കേള്‍ക്കുകയോ, ഉപദേശം കേള്‍ക്കുകയോ ചെയ്തതിനെ സംബന്ധിക്കുന്ന വേറെയും ധാരാളം ഹദീസുകള്‍ ഉണ്ട്. അവ മിക്കതും ഇബ്നുകഥീര്‍ (رحمه الله) തന്റെ തഫ്സീറില്‍ ഉദ്ധരിച്ചുകാണാം. അതെല്ലാം പരിശോധിക്കുമ്പോള്‍, ജിന്നുകളുടെ വരവു ഒന്നിലധികം പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തമായിരുന്നപ്പോഴും, അല്ലാത്തപ്പോഴും, വരവിനെപ്പറ്റി അറിഞ്ഞും, അറിയാതെയും ഉണ്ടായിട്ടുണ്ടെന്നും മനസ്സില്ലാക്കുവാന്‍ സാധിക്കും. സൂക്ഷ്മാന്വേഷികളായ പല മഹാന്മാരും പ്രസ്തുത ഹദീസുകളില്‍നിന്നു അതാണ്‌ മനസ്സിലാക്കിയിട്ടുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന ജിന്നുകളുടെ എണ്ണത്തിലും അവരെ കണ്ട സ്ഥലത്തിലും ഹദീസുകളില്‍ വ്യത്യസ്ഥ പ്രസ്താവനകള്‍ ഉണ്ടാകുവാനുള്ള കാരണവും അതാണ്‌. ചുരുങ്ങിയതു രണ്ടു പ്രാവശ്യമെങ്കിലും സംഭവിച്ചിട്ടുണ്ടെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. രണ്ടു പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ജിന്നുകള്‍ ചെന്നിട്ടുണ്ടെന്നു ഇബ്നു അബ്ബാസു (رضي الله عنهما) പ്രസ്താവിച്ചതായി ത്വബ്റാനീ (رحمه الله) ഉദ്ധരിച്ചിട്ടുമുണ്ട്. (رواه في الاوسط)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപ്പാടിനെപ്പറ്റി ജിന്നുകള്‍ ആദ്യമായി അറിയാനിടവന്ന സംഭവത്തെപ്പറ്റിയാണ് ഇബ്നു അബ്ബാസ്‌ (رضي الله عنهما) ന്റെ ഹദീസില്‍ പ്രസ്താവിച്ചതെന്നും, ആ അവസരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കണ്ടില്ലെന്നും (വഹ്‌യുമൂലമാണ് അതറിഞ്ഞതെന്നും), പിന്നീടു മറ്റൊരു പ്രാവശ്യം ജിന്നുകളുടെ ദൂതന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വന്നു ക്ഷണിച്ചതനുസരിച്ചു അവിടുന്നു അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിക്കുകയുണ്ടായെന്നും. അതാണ്‌ ഇബ്നു മസ്ഊദ് (رضي الله عنه) ഉദ്ധരിച്ച സംഭവമെന്നും ഇമാം ബൈഹഖീ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. (كما في الفتح وابن كثير)

ഇന്നത്തെ ‘പുരോഗമന’ വാദക്കാരുടെ ‘പരിഷ്കൃതാശയ’ങ്ങളില്‍ ഒന്നാണല്ലോ ജിന്നുവര്‍ഗ്ഗത്തിന്റെ നിഷേധം. ജിന്നുകള്‍ എന്നു പറയുന്നതു ചില അപരിഷ്കൃത മനുഷ്യവര്‍ഗ്ഗമാണെന്നാണ് അവരുടെ വാദം. ഈ വാദത്തിനു വേണ്ടി വളരെ ഖുര്‍ആന്‍ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാനും, നിരവധി ഹദീസുകളെ കണ്ണു ചിമ്മി നിഷേധിക്കുവാനും അവര്‍ നിര്‍ബ്ബന്ധിതരാകുന്നതും നാം കാണാറുണ്ട്. അക്കൂട്ടത്തില്‍, ഇവിടെ (29-ാം വചനത്തില്‍) പ്രസ്താവിച്ച ജിന്നുകളുടെ സംഘം (نَفَرًا مِّنَ الْجِنِّ) കൊണ്ടുദ്ദേശ്യവും മനുഷ്യര്‍ തന്നെയാണെന്നു ഇവര്‍ പറയുന്നു. മക്കാമുശ്രിക്കുകളുടെ ഉപദ്രവത്തെ ഭയന്നു പട്ടണത്തിലേക്കു വരുവാന്‍ ധൈര്യപ്പെടാത്ത ഏതോ അന്യദേശക്കാരായിരുന്നു അതെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പട്ടണത്തിനു വെളിയില്‍വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തുകയാണ് അവര്‍ ചെയ്തിരുന്നതെന്നും, ആ സംഭവമാണ് ഇവിടെ പ്രസ്താവിച്ചതെന്നുമാണ് അവരില്‍ ചിലരുടെ പുതിയ കണ്ടുപിടുത്തം. എന്നാല്‍, സൂ: ജിന്നിലെ ആദ്യവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ നിന്നു ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടതിനെപ്പറ്റി പറയുന്നതു ഇങ്ങിനെയാണ്‌: قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ (ജിന്നുകളില്‍ നിന്നൊരു കൂട്ടര്‍ ശ്രദ്ധിച്ചു കേട്ടുവെന്നു എനിക്കു വഹ്‌യു നല്‍കപ്പെട്ടിരിക്കുന്നുവെന്നു പറയുക). അപ്പോള്‍, ജിന്നുകള്‍ ഖുര്‍ആനിലേക്കു ശ്രദ്ധകൊടുത്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുന്നതു വഹ്‌യു മുഖേനയാണല്ലോ. ഈ സംഗതി ഇബ്നു മസ്ഊദ് (رضي الله عنه) ല്‍ നിന്നു നാം ഒന്നാമതായി ഉദ്ധരിച്ച ഹദീസിലും പ്രസ്താവിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെങ്കില്‍, ആ സംഭവത്തെക്കുറിച്ചുതന്നെയാണ് ഈ പറഞ്ഞിരിക്കുന്നത്. അതല്ല – ഹദീസുകളില്‍നിന്നും മഹാന്മാരുടെ പ്രസ്താവനകളില്‍നിന്നും മനസ്സിലാകുന്നതുപോലെ – ഒന്നിലധികം പ്രാവശ്യം അതു സംഭവിച്ചിട്ടുണ്ടെങ്കില്‍, അവയില്‍ ആദ്യത്തേതിനെക്കുറിച്ചായിരിക്കും ഈ പറഞ്ഞിരിക്കുന്നത്. ഇവര്‍ ജല്‍പ്പിക്കുന്നതുപോലെ, ജിന്നുകളുടെ സംഘം എന്നു പറഞ്ഞതിന്റെ വിവക്ഷ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ ഏതോ ഒരു വിഭാഗം മനുഷ്യന്മാരായിരുന്നുവെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കാണാതിരിക്കുന്നതെങ്ങിനെ?! ഒരു സംഘം മനുഷ്യന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കൂടിക്കാഴ്ച നടത്തുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു ഖുര്‍ആന്‍ കേള്‍ക്കുകയും, അവര്‍ നാട്ടില്‍ ചെന്നു അതുപ്രകാരം പ്രബോധനം നടത്തുകയും ചെയ്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു വന്നപ്പോള്‍ മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളുവെന്നു പറയുവാന്‍ ബുദ്ധിയുള്ളവരാരെങ്കിലും മുതിരുമോ?!

ചുരുക്കത്തില്‍, ജിന്നു എന്നു ഒരു പ്രത്യേക വര്‍ഗ്ഗമില്ലെന്ന ഇവരുടെ വാദത്തില്‍ നിന്നു ഉത്ഭവിച്ച അനേകം പൊള്ളയായ വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണ് ഇതും. അതുകൊണ്ടു അതിനെപ്പറ്റി ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ച് ഖുര്‍ആന്റെയും , ഹദീസിന്റെയും പ്രസ്താവനകള്‍ക്കു എതിരായി ഈ ‘പുരോഗമനക്കാര്‍’ ഇറക്കുമതി ചെയ്തിട്ടുള്ള എല്ലാ നവീനവാദങ്ങളെയും സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം ശക്തിയുക്തം ഖണ്ഡിച്ചു കഴിഞ്ഞതാണ്. ഖുര്‍ആനിലും ഹദീസിലും യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഏതൊരു സത്യാന്വേഷിക്കും മതിയായ തെളിവുസഹിതം ജിന്നുകളെ സംബന്ധിച്ച പല വിവരങ്ങളും അതില്‍ നാം ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. അവിടെ നോക്കുക.

46:33

  • أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ٣٣
  • അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സ്രിഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവന്‍ തന്നെയാണെന്നു?! അല്ലാതേ! നിശ്ചയമായും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.
  • أَوَلَمْ يَرَوْا അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَلَمْ يَعْيَ ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത بِخَلْقِهِنَّ അവയെ സൃഷ്ടിച്ചതുകൊണ്ടു بِقَادِرٍ കഴിവുള്ളവന്‍ തന്നെ (എന്നു) عَلَىٰ أَن يُحْيِيَ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ بَلَىٰ അല്ലാതേ, (അതെ) إِنَّهُ നിശ്ചയമായും അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്

46:34

  • وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ٣٤
  • അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) ‘ഇതു യഥാര്‍ത്ഥം തന്നെയല്ലേ?!’
    അവര്‍ പറയും: ‘(അതെ) അല്ലാതേ – ഞങ്ങളുടെ റബ്ബ് തന്നെയാണ (സത്യം)!’ അവന്‍ [റബ്ബ്] പറയും: ‘എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍!’.
  • وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ عَلَى النَّارِ നരകത്തിങ്കല്‍ أَلَيْسَ هَـٰذَا ഇതല്ലേ بِالْحَقِّ യഥാര്‍ത്ഥം, വാസ്തവം തന്നെ قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ وَرَبِّنَا ഞങ്ങളുടെ റബ്ബ് തന്നെയാണ് قَالَ അവന്‍ പറയും فَذُوقُوا എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ അവിശ്വസിക്കുക

സത്യനിഷേധികളുടെ പര്യവസാനം മേല്‍വിവരിച്ച പ്രകാരമായിരിക്കും. എങ്കിലും, തല്‍ക്കാലം ഭൂമിയില്‍ വെച്ച് അവര്‍ മൂലം സത്യവിശ്വാസികള്‍ക്കു കുറെ സ്വൈര്യക്കേടും ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കുമല്ലോ. അതു കൊണ്ടു ക്ഷമ കൈക്കൊള്ളുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദേശിക്കുന്നു:-

46:35

  • فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ ٣٥
  • ആകയാല്‍, ‘റസൂലു’കളാകുന്നു ദൃഢമനസ്കന്മാര്‍ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവര്‍ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. അവരോടു വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന കാര്യം [ശിക്ഷ] അവര്‍ കാണുന്ന ദിവസം, ഒരു പകലിന്റെ ഒരു നാഴികനേരമല്ലാതെ അവര്‍ (ഭൂമിയില്‍) താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇതു) ഒരു പ്രബോധനമത്രെ! എന്നാല്‍, തോന്നിയവാസികളായ ജനങ്ങളല്ലാതെ നാശത്തിലകപ്പെടുമോ?! [ഇല്ല].
  • فَاصْبِرْ ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക كَمَا صَبَرَ ക്ഷമിച്ചതുപോലെ أُولُو الْعَزْمِ ദൃഢമനസ്കന്മാര്‍ مِنَ الرُّسُلِ റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള وَلَا تَسْتَعْجِل നീ ധൃതിപ്പെടുകയും ചെയ്യരുതു لَّهُمْ അവര്‍ക്കുവേണ്ടി, അവരോടു كَأَنَّهُمْ അവര്‍ …. പോലെയിരിക്കും يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം مَا يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ലാത്ത (പോലെയിരിക്കും) إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّن نَّهَارٍ ഒരു പകലില്‍നിന്നു, പകലിന്റെ بَلَاغٌ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍ فَهَلْ يُهْلَكُ എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ إِلَّا الْقَوْمُ ജനതയല്ലാതെ الْفَاسِقُونَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

أُولُو الْعَزْمِ (ദൃഢമനസ്കതയുള്ളവര്‍) എന്ന വിശേഷണം എല്ലാ മുര്‍സലുകളെയും പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, മുര്‍സലുകളില്‍ പ്രധാനികളായ ചിലരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും വരാം. ഇങ്ങിനെ രണ്ടഭിപ്രായങ്ങളും ഇവിടെയുണ്ട്. ഒന്നാമത്തേതനുസരിച്ച് مِنَ الرُّسُلِ (‘മിന-ര്‍-റുസൂലി’) എന്ന വാക്കിനു ‘റസൂലുകളാകുന്ന’ എന്നും, രണ്ടാമത്തേതനുസരിച്ച് ‘റസൂലുകളില്‍ നിന്നുള്ള’ എന്നും അര്‍ത്ഥമാക്കുന്നതു നന്നായിരിക്കും. രണ്ടര്‍ത്ഥത്തിനും സാധ്യതയുണ്ടുതാനും. രണ്ടാമത്തെ അഭിപ്രായക്കാരില്‍ ചിലര്‍ പറയുന്നത്, സൂ: അന്‍ആം 83 – 90ല്‍ പേരു പറയപ്പെട്ടിട്ടുള്ള റസൂലുകളാണ് ‘ദൃഢമനസ്കരായ റസൂലുകള്‍’ (أُولُو الْعَزْمِ مِنَ الرُّسُلِ) എന്നാകുന്നു. വേറെ ചില അടിസ്ഥാനത്തില്‍ മറ്റു ചിലര്‍, ഒമ്പതെന്നും , ആറെന്നും , അഞ്ചെന്നും പറയുന്നവരുമുണ്ട്. അഞ്ചു പേരാണെന്ന അഭിപ്രായ പ്രകാരം നമ്മുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസ (عليهم السلام) എന്നിവരുമാണത്. സൂ: ശൂറാ 13-ാം വചനത്തിലും, സൂ: അഹ്സാബ് 7-ാം വചനത്തിലും ഈ അഞ്ചു പേരെപ്പറ്റിയും അവരുടെ പേരു പറഞ്ഞുകൊണ്ടു പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിനാണു കൂടുതല്‍ ന്യായം കാണുന്നത്. الله أعلم

പരലോകജീവിതത്തിലെ ശിക്ഷകളും ഒടുക്കമില്ലാത്ത അനുഭവങ്ങളും കാണുമ്പോള്‍ മുമ്പ് തങ്ങള്‍ക്കു കഴിഞ്ഞു പോയ ഐഹികജീവിതം എത്രയോ തുച്ഛമായിരുന്നതായി അവര്‍ക്കു തോന്നും. അതെ, ഒരു പകലിന്റെ ഒരു നാഴികനേരം മാത്രമേ തങ്ങള്‍ ഭൂമിയില്‍ താമസിച്ചിട്ടുള്ളുവെന്നപോലെ അനുഭവപ്പെടും. സൂറത്തിന്റെ അവസാനത്തിലെ ചോദ്യം വളരെ അര്‍ത്ഥഗര്‍ഭമാകുന്നു. അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് ദുര്‍ന്നടപ്പിലും, തോന്നിയവാസത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്കു കനത്ത ഒരു താക്കീതാണത്.

[اللهم لك الحمد ولك المنة والفضل]

വെളിച്ചം റമദാൻ 2023 –ഡേ- 3 (റമളാൻ 4)

സൂറത്തുല്‍ അഹ്ഖാഫ് : 21-28



  • വെളിച്ചം റമദാന്‍ ഡേ-3 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 03 – ആയത്ത് 21 മുതല്‍ 28 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ


പരായണം

വിശദീകരണം


സൂറത്തുല്‍ അഹ്ഖാഫ് : 21-28

വിഭാഗം – 3

46:21

  • وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ٢١
  • ആദ്(ഗോത്രത്തി)ന്‍റെ സഹോദരനെ [ഹൂദിനെ] ഓര്‍മ്മിക്കുക. അതായതു, ‘അഹ്ഖാഫി’ല്‍വെച്ച് അദ്ദേഹം തന്‍റെ ജനതയെ താക്കീതുചെയ്ത സന്ദര്‍ഭം; അദ്ദേഹത്തിന്‍റെ മുമ്പിലും പിമ്പിലും (പല) താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. ‘നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു; നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു’ എന്ന്.
  • وَاذْكُرْ ഓര്‍ക്കുക أَخَا عَادٍ ആദിന്റെ സഹോദരനെ إِذْ أَنذَرَ അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍ قَوْمَهُ തന്റെ ജനതക്കു بِالْأَحْقَافِ അഹ്ഖാഫില്‍വെച്ചു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുമുണ്ടു النُّذُرُ താക്കീതുകാര്‍ مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്റെ മുന്നില്‍ وَمِنْ خَلْفِهِ പിന്നിലും أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച

യമനിന്റെയും, ഹളര്‍മൗത്തിന്റെയും ഇടയ്ക്കു അറേബ്യായുടെ തെക്കേ കടലോരപ്രദേശങ്ങളില്‍ (*) പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികളാണ് അഹ്ഖാഫ് (الْأَحْقَاف) ഹൂദ്‌ (عليه السلام) നബിയുടെ ജനതയായ ആദ് ഗോത്രത്തിന്റെ വാസസ്ഥലമായിരുന്നു അത്. മറ്റു പല പ്രവാചകന്മാരും ചെയ്തതുപോലെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്കയും ചെയ്തു. അദ്ദേഹത്തിനുനേരെ അവര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് താഴെ വിവരിക്കുന്നത്. (ആദിനെക്കുറിച്ച് സൂ: ശുഅറാഉ് 123 – 140 വചനങ്ങളില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക.)


(*) ഭൂപടം 8 നോക്കുക.

46:22

  • قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ٢٢
  • അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ ആരാധ്യന്മാരില്‍ [ദൈവങ്ങളില്‍] നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ?! എന്നാല്‍, നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതു [താക്കീതു ചെയ്യുന്ന ശിക്ഷ] ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക – നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!’
  • قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ വന്നിരിക്കയാണോ لِتَأْفِكَنَا നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍ عَنْ آلِهَتِنَا ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍

46:23

  • قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ ٢٣
  • അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും, (അതിന്റെ) അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ യാതൊന്നുമായി നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നുവോ അതു നിങ്ങള്‍ക്കു എത്തിച്ചുതരുകയാണ്‌. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു’.
  • قَالَ അദ്ദേഹം പറഞ്ഞു إِنَّمَا الْعِلْمُ നിശ്ചയമായും അറിവു عِندَ اللَّـهِ അല്ലാഹുവിങ്കലാണ് وَأُبَلِّغُكُم ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു مَّا أُرْسِلْتُ بِهِ ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു وَلَـٰكِنِّي എങ്കിലും (പക്ഷേ) ഞാന്‍ أَرَاكُمْ നിങ്ങളെ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന

ഹൂദ്‌ (عليه السلام) നബിയുടെ ഉപദേശത്തിന്റെയും, അതിനു അവരില്‍നിന്നുണ്ടായ പ്രതികരണത്തിന്റെയും രത്നച്ചുരുക്കമാണിത്. അവര്‍ക്കു ഭവിച്ച ശിക്ഷയെക്കുറിച്ചാണ്‌ തുടര്‍ന്നു പറയുന്നത്. മഴയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍, ഒരു കാര്‍മേഘം ചക്രവാളത്തില്‍ പൊന്തിവരുന്നതു അവര്‍ കാണുകയുണ്ടായി. ഇതവരുടെ ശിക്ഷയുടെ മുന്നോടിയായിരുന്നു.

46:24

  • فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ ٢٤
  • അങ്ങനെ, അതു [ആ ശിക്ഷ] തങ്ങളുടെ താഴ്വരകളെ അഭീമുഖീകരിച്ചുകൊണ്ടു (വെളിപ്പെട്ട) ഒരു മേഘമായിക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇതാ, നമുക്കു മഴ നല്‍കുന്ന ഒരു മേഘം (വെളിപ്പെടുന്നു)!’ ‘(അല്ല-) പക്ഷേ, അതു നിങ്ങള്‍ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണ്‌; (അതെ) വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു (ഭയങ്കര) കാറ്റ്!
  • فَلَمَّا رَأَوْهُ അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍ عَارِضًا വെളിപ്പെട്ടതായി, മേഘമായിട്ടു مُّسْتَقْبِلَ അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന أَوْدِيَتِهِمْ അവരുടെ താഴ്വരകളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا عَارِضٌ ഇതാ ഒരു മേഘം (വെളിപ്പെടുന്നു) مُّمْطِرُنَا നമുക്കു മഴ നല്‍കുന്ന بَلْ هُوَ എങ്കിലും അതു مَا اسْتَعْجَلْتُم നിങ്ങള്‍ ധൃതികൂട്ടിയതാണ് بِهِ അതിനു رِيحٌ ഒരു കാറ്റു فِيهَا അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ

46:25

  • تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ٢٥
  • ‘(ആ കാറ്റ്) അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു (നശിപ്പിച്ചു) കളയും!’ അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്കു അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു.
  • تُدَمِّرُ അതു തകര്‍ക്കും كُلَّ شَيْءٍ എല്ലാ വസ്തുവെയും بِأَمْرِ رَبِّهَا അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം فَأَصْبَحُوا എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു لَا يُرَىٰ കാണപ്പെടാത്തവിധം إِلَّا مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങളല്ലാതെ كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ الْمُجْرِمِينَ കുറ്റവാളികളായ ജനതക്ക്

ഏഴു രാവും എട്ടു പകലും നീണ്ടുനിന്ന അത്യുഗ്രമായ ആ കൊടുങ്കാറ്റ് അവരെ മുഴുവനും നാമാവശേഷമാക്കി; അവരുടെ വാസസ്ഥലമായ ആ പ്രദേശം ഒഴിച്ചു മറ്റെല്ലാം നശിച്ചുപോയി എന്നു സാരം. ആയിശാ (رضي الله عنها) നിവേദനം ചെയ്യുന്നു: ശക്തിയായി കാറ്റടിച്ചു തുടങ്ങിയാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നു:

اللَّهمَّ إِنِّي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيْهَا، وَخَيْرَ مَا أُرْسِلَتْ بِهِ، وَأَعُوْذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيْهَا، وَشَرِّ مَا أُرْسِلَتْ بِهِ

(അല്ലാഹുവേ! ഇതിന്റെ ഗുണവും, ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണവും, ഇതു അയക്കപ്പെട്ടതിലുള്ള ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ ദോഷത്തില്‍നിന്നും, ഇതുള്‍ക്കൊള്ളുന്നതിന്റെ ദോഷത്തില്‍നിന്നും, ഇതു അയക്കപ്പെട്ടതിലുള്ള ദോഷത്തില്‍നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു.) അങ്ങനെ, അന്തരീക്ഷത്തിനു ഭാവഭേദം വന്നാല്‍, തിരുമേനിക്ക് (പരിഭ്രമം നിമിത്തം) നിറമാറ്റം വരുകയും, അവിടുന്നു അകത്തും, പുറത്തും, മുമ്പോട്ടും, പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക്‌ ആശ്വാസമാകും. ഇതിനെപ്പറ്റി ഞാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ (هَـٰذَا عَارِضٌ مُّمْطِرُنَا) എന്നു ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ!’ (മു; തി; ന.) ആപല്‍സാധ്യതയുള്ള വല്ല സംഭവങ്ങളും കാണുമ്പോള്‍, ആപത്തിനെ ഭയപ്പെടുകയും, വിനയത്തോടും ഭക്തിയോടുംകൂടി അല്ലാഹുവോടു രക്ഷക്കപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ആപത്തുകള്‍, എപ്പോഴാണു, എങ്ങിനെയൊക്കെയാണു സംഭവിക്കുകയെന്നു നമുക്കറിയുകയില്ലല്ലോ. അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-

46:26

  • وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ٢٦
  • നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തില്‍ (പലതിലും) തീര്‍ച്ചയായും അവര്‍ക്ക് [ആദിനു] നാം സൗകര്യം നല്‍കുകയുണ്ടായി. അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; അല്ലാഹുവിന്റെ ‘ആയത്തു’ [ലക്ഷ്യദൃഷ്ടാന്തം]കളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ! ഏതൊന്നിനെക്കുറിച്ചു അവര്‍ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
  • وَلَقَدْ مَكَّنَّاهُمْ തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി فِيمَا യാതൊന്നില്‍ إِن مَّكَّنَّاكُمْ നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത فِيهِ അതില്‍ وَجَعَلْنَا لَهُمْ അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു سَمْعًا കേള്‍വി وَأَبْصَارًا കാഴ്ചകളും وَأَفْئِدَةً ഹൃദയങ്ങളും فَمَا أَغْنَىٰ എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല) عَنْهُمْ അവര്‍ക്കു سَمْعُهُمْ അവരുടെ കേള്‍വി وَلَا أَبْصَارُهُمْ അവരുടെ കാഴ്ചകളും ഇല്ല وَلَا أَفْئِدَتُهُم അവരുടെ ഹൃദയങ്ങളുമില്ല مِّن شَيْءٍ യാതൊന്നും (ഒട്ടും) തന്നെ إِذْ كَانُوا അവരായിരുന്നതിനാല്‍ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കുക بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَحَاقَ بِهِم അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു مَّا യാതൊരു കാര്യം كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിച്ചുകൊണ്ടിരിക്കും

സാരം: കയ്യൂക്ക്, മെയ്യൂക്ക്, സാമ്പത്തികാഭിവൃദ്ധി മുതലായ പലതിലും നിങ്ങളെക്കാള്‍ മികച്ചവരായിരുന്നു അവര്‍. കാര്യങ്ങള്‍ കണ്ടറിയുവാനുള്ള കണ്ണും കരുത്തും ബുദ്ധി ശക്തിയുമെല്ലാം അവര്‍ക്കുണ്ടായിരുന്നു. അതൊന്നും അവര്‍ വേണ്ടപ്രകാരം ഉപയോഗപ്പെടുത്തിയില്ല. നമ്മുടെ സന്ദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ നിഷേധിച്ചു. അവയെപ്പറ്റി ചിന്തിച്ചതേയില്ല. താക്കീതുകളെ പരിഹസിക്കയും ചെയ്തു. അങ്ങനെ, അവര്‍ക്കു താക്കീതു ചെയ്യപ്പെട്ട ശിക്ഷ അവരെ വലയം ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങള്‍ നിങ്ങള്‍ക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു.

വിഭാഗം – 4

46:27

  • وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ٢٧
  • നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവര്‍ [ആ രാജ്യക്കാര്‍] മടങ്ങുവാന്‍ വേണ്ടി, ‘ആയത്തു’ [ലക്ഷ്യം]കളെ നാം വിവിധ രൂപത്തില്‍ വിവരിക്കുകയും ചെയ്തു. [അവര്‍ സ്വീകരിച്ചില്ല. അതാണ്‌ കാരണം.]
  • وَلَقَدْ أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് مَا حَوْلَكُم നിങ്ങളുടെ ചുറ്റുപാടിലുള്ളതു مِّنَ الْقُرَىٰ രാജ്യങ്ങളില്‍നിന്നു وَصَرَّفْنَا നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു) الْآيَاتِ ആയത്തുകളെ لَعَلَّهُمْ يَرْجِعُونَ അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ

46:28

  • فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ ٢٨
  • അല്ലാഹുവിനുപുറമെ (അവങ്കലേക്ക്‌) ഒരു സാമീപ്യകര്‍മ്മമായിക്കൊണ്ട് ആരാധ്യന്മാരായി അവര്‍ സ്വീകരിച്ചുവെച്ചവര്‍, അപ്പോള്‍ എന്തുകൊണ്ടു അവരെ സഹായിച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവര്‍ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അതു, അവരുടെ കള്ള (വാദ)വും, അവര്‍ കെട്ടിച്ചമചിരുന്നതുമത്രെ.
  • فَلَوْلَا نَصَرَهُمُ അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല الَّذِينَ اتَّخَذُوا അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ قُرْبَانًا സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു آلِهَةً ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി بَلْ ضَلُّوا എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി عَنْهُمْ അവരെ വിട്ടു وَذَٰلِكَ അതു إِفْكُهُمْ അവരുടെ കള്ളമാണ്, നുണയാണ് وَمَا كَانُوا അവരായിരുന്നതും يَفْتَرُونَ കെട്ടിച്ചമക്കും

ഹിജാസിന്റെ തെക്കു ഭാഗത്തായിരുന്ന അഹ്ഖാഫിലെ നിവാസികളായ ആദിന്റെ ശിക്ഷയെക്കുറിച്ചു മുകളില്‍ പ്രസ്താവിച്ചുവല്ലോ. കൂടാതെ, ഹിജാസിനും ശാമിനും ഇടയില്‍, അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം, ഫലസ്തീനിലെ സോദോം (സദൂം) നിവാസികളായിരുന്ന ലൂത്ത്വ്  (عليه السلام) നബിയുടെ ജനത, യമനിലും മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍ മുതലായവരെല്ലാമാണ് ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍’ (مَا حَوْلَكُم) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. തങ്ങളുടെ ദൈവങ്ങള്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ സാമീപ്യസ്ഥാനം അവ നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളെല്ലാം വാദിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘സാമീപ്യകര്‍മ്മമായി ആരാധ്യ വസ്തുക്കളെ സ്വീകരിച്ച്’ (قُرْبَانًا آلِهَةً) എന്നു പറഞ്ഞത്. എന്നാല്‍, ശിക്ഷ വന്നപ്പോള്‍ ആ ദൈവങ്ങളുടെ യാതൊരു സഹായവും അവര്‍ക്കു ലഭിച്ചില്ലെന്നു മാത്രമല്ല, അവരെ ആ ഘട്ടത്തില്‍ കണ്ടെത്താന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. അപ്പോള്‍ ആ വാദം തനി കള്ളവും നുണയുമാണെന്നു തീര്‍ച്ച തന്നെ.

മനുഷ്യ വര്‍ഗ്ഗത്തില്‍ സത്യവിശ്വാസികളും, സത്യനിഷേധികളുമുള്ളതുപോലെത്തന്നെ, ജിന്നുവര്‍ഗ്ഗത്തിലുമുണ്ട്. അവരും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ശാസനകള്‍ക്കും ബാധ്യസ്ഥരാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യം ഒരു പ്രകാരത്തില്‍ അവരിലേക്കും ഉണ്ടായിരുന്നു. എന്നിങ്ങനെയുള്ള പല കാര്യങ്ങളും മനസ്സിലാക്കാവുന്ന ഒരു സംഭവമാണ് അടുത്ത ആയത്തുകളില്‍ അല്ലാഹു ഉദ്ധരിക്കുന്നത്;-

വെളിച്ചം റമദാൻ 2023 –ഡേ- 2 (റമളാൻ 3)

സൂറത്തുല്‍ അഹ്ഖാഫ് : 11-20



  • വെളിച്ചം റമദാന്‍ ഡേ-2 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 02 – ആയത്ത് 11 മുതല്‍ 20 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ



സൂറത്തുല്‍ അഹ്ഖാഫ് : 11-20

വിഭാഗം – 2

46:11

  • وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ .١١
  • അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു പറയുകയാണ്: ‘ഇതൊരു നല്ല കാര്യമായിരുന്നുവെങ്കില്‍, ഇതിലേക്കു ഇവര്‍ ഞങ്ങളെ മുന്‍കടന്നു വരുകയില്ലായിരുന്നു.’ അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവര്‍ പറഞ്ഞേക്കും: ‘ഇതൊരു പഴക്കം ചെന്ന നുണയാണു’ എന്ന്.
  • وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ചു لَوْ كَانَ ഇതു (അതു) ആയിരുന്നെങ്കില്‍ خَيْرًا ഒരു നന്മ, നല്ലതു مَّا سَبَقُونَا അവര്‍ ഞങ്ങളെ മുന്‍കടക്കുകയില്ല إِلَيْهِ അതിലേക്കു وَإِذْ لَمْ يَهْتَدُوا بِهِ അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ (…ഇല്ലാത്തപ്പോള്‍) فَسَيَقُولُونَ അവര്‍ പറഞ്ഞേക്കും, പറയും هَـٰذَا إِفْكٌ ഇതൊരു നുണയാണ്, കള്ളമാണ് قَدِيمٌ പഴഞ്ചന്‍, പഴകിയ

ഭൗതികനേട്ടങ്ങളും, ഐഹികയശസ്സുമാണ് മനുഷ്യന്റെ ഏറ്റവും വലിയ യോഗ്യതയെന്നും, അവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ നല്ലവനും, ചീത്തപ്പെട്ടവനുമായിരിക്കുന്നതെന്നും ധരിക്കുന്നവരെ ഇന്നും അന്നും ധാരാളം കാണാം. ‘അധമാന്മാരായ’ ആളുകളാണ് ആദ്യം സത്യവിശ്വാസം സ്വീകരിച്ചതെന്ന കാരണത്താല്‍ തങ്ങൾ  വിശ്വസിക്കുവാന്‍ തയ്യാറില്ലെന്നു നൂഹ് (عليه السلام ) നബിയുടെ ജനത അദ്ദേഹത്തോടു പറയുകയുണ്ടായി, (ശുഅറാഉ് : 111; ഹൂദ്‌ : 27). വളരെ പഴക്കമുള്ള ഒരു ധാരണയാണിത്‌. തങ്ങള്‍ സ്വീകരിക്കുന്നതും, തങ്ങള്‍ക്കു ലഭിക്കുന്നതുമെല്ലാം നല്ലതു, അല്ലാത്തവയെല്ലാം മ്ലേച്ഛം. ഇതാണു ഇത്തരക്കാരുടെ അഭിമതം. ഈ ധാരണ ഖുറൈശികളും വെച്ചുപോറ്റിയിരുന്നു. അമ്മാര്‍ (رضي الله عنه), ബിലാല്‍ (رضي الله عنه ), ഖബ്ബാബ്  رضي الله عنه)), സ്വുഹൈബ് (رضي الله عنه ) മുതലായവരെപ്പോലെ , കേവലം അടിമകളോ ദരിദ്രന്മാരോ ആയിരുന്ന സഹാബികളെ ചൂണ്ടിക്കൊണ്ട് ഖുറൈശികള്‍ പറയും: ‘മുഹമ്മദു പ്രബോധനം ചെയ്യുന്ന ഈ മതം അത്ര നല്ലതാണെങ്കില്‍ ഇത്തരം ആളുകളല്ല – ഞങ്ങളൊക്കെയായിരുന്നു – അതിലേക്കു മുമ്പോട്ടു വരേണ്ടത്.’ ആദ്യം മുമ്പോട്ടു വന്നവര്‍ കേവലം പാവങ്ങളായതു ആ മതം കൊള്ളരുതാത്തതാണെന്നുള്ളതിനു തെളിവാകുന്നുവെന്നത്രെ അവര്‍ സമര്‍ത്ഥിക്കുന്നത്. വാസ്തവത്തില്‍ അവര്‍ക്കു അതിനോടു വൈരാഗ്യം ഉണ്ടാകുവാന്‍ കാരണം, അതിനെപ്പറ്റി അവർ മനസ്സിലാക്കാത്തതും, അതിന്റെ മെച്ചം ആസ്വദിച്ചറിയുവാനുള്ള അവസരം അവർക്ക് ലഭിക്കാത്തതുമാണ് എന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. പഴക്കംചെന്ന നുണ (إفك قديم) എന്ന് അവർ വിശേഷിപ്പിച്ചതു, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരുടെ തൌഹീദു പ്രസ്ഥാനങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാകുന്നു. النَّاسُ أَعدَاءُ مَا جَهِلُوا (തങ്ങള്‍ക്കു അറിയാത്തതിന്റെ ശത്രുക്കളായിരിക്കും മനുഷ്യന്മാര്‍) എന്ന ഒരു ആപ്തവാക്യമുള്ളത് പ്രസ്താവ്യമാണ്.

46:12

  • وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ .١٢
  • (ജനങ്ങള്‍ക്ക്) നേതൃത്വം നല്‍കുന്നതായും, കാരുണ്യമായും കൊണ്ടു മൂസായുടെ ഗ്രന്ഥം ഇതിനുമുമ്പുണ്ട്. അറബിഭാഷയായിക്കൊണ്ട് (അതിനെ ശരിവെച്ച്) സത്യമാക്കുന്ന ഒരു ഗ്രന്ഥമത്രെ ഇതും, അക്രമം പ്രവര്‍ത്തിച്ചവരെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സുകൃതം ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയായിക്കൊണ്ടും.
  • وَمِن قَبْلِهِ ഇതിന്റെ മുമ്പുണ്ട് كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا നേതൃത്വം നല്‍കുന്നതായിട്ടു (വഴികാട്ടിയായി) وَرَحْمَةً കാരുണ്യമായും وَهَـٰذَا كِتَابٌ ഇതും ഒരു ഗ്രന്ഥം, ഇതാ ഒരു ഗ്രന്ഥം مُّصَدِّقٌ സത്യമാക്കുന്ന (സത്യത സ്ഥാപിക്കുന്ന, ശരിവെക്കുന്ന) لِّسَانًا عَرَبِيًّا അറബിഭാഷയായിക്കൊണ്ടു لِّيُنذِرَ അതു താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُحْسِنِينَ നന്മ (പുണ്യം, സുകൃതം) ചെയ്യുന്നവര്‍ക്കു

തൗഹീദു സിദ്ധാന്തം ഒരു പഴക്കം ചെന്ന നുണയാണെന്നു ജല്‍പിക്കുന്ന ആ മുശ്രിക്കുകള്‍ക്ക് മൂസാ (عليه السلام ) നബിയുടെ തൗറാത്തിനെപ്പറ്റി തികച്ചും കേട്ടറിവുണ്ട്. അതു ഇസ്രാഈല്‍ ജനതക്ക് മാര്‍ഗ്ഗദര്‍ശനവും നേതൃത്വവും നല്‍കിയിരുന്നുവെന്നും, അവര്‍ക്കു അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമായിരുന്നു അതെന്നും അവര്‍ക്കറിയാം. അതവര്‍ നിഷേധിക്കാറുമില്ലായിരുന്നു. അപ്പോള്‍, ആ സിദ്ധാന്തം ഖുര്‍ആന്റെയോ , നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയോ ഒരു പുതുസിദ്ധാന്തമല്ല. തൗറാത്തിലെ സിദ്ധാന്തത്തെ ശരിവെക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. തൗറാത്തു അബ്‌രിഭാഷയിലായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ അവരുടെ സൗകര്യാര്‍ത്ഥം – അറബിയലാണുള്ളതും.

46:13

  • إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾١٣﴿
  • നിശ്ചയമായും, യാതൊരു കൂട്ടര്‍ ‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്’ എന്നു പറയുക [പ്രഖ്യാപിക്കുക]യും, പിന്നീടു ചൊവ്വിനു നിലകൊള്ളുകയും ചെയ്തുവോ, അവരുടെമേല്‍ യാതൊരു ഭയവും ഇല്ല; അവര്‍ വ്യസനിക്കുകയുമില്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ قَالُوا അവര്‍ പറഞ്ഞു رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് (എന്നു) ثُمَّ اسْتَقَامُوا പിന്നീടവര്‍ ചൊവ്വിനു നിലകൊള്ളുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ വ്യസനിക്കും

46:14

  • أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ .١٤
  • അക്കൂട്ടര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു – അതില്‍ നിത്യവാസികളായ നിലയില്‍. (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു (നല്‍കപ്പെടുന്ന) പ്രതിഫലമായിട്ട്‌!
  • أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാണ് خَالِدِينَ فِيهَا അതില്‍ നിത്യവാസികളായി കൊണ്ടു جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവൃത്തിക്കും

തൗഹീദില്‍ വിശ്വസിക്കുകയും, ആ വിശ്വാസം പ്രഖ്യാപിക്കുകയും, ആ അടിസ്ഥാനത്തില്‍ നേര്‍ക്കുനേരെ – കാപട്യത്തിനും ദുര്‍ന്നടപ്പിനും വശംവദരാകാതെ- ജീവിച്ചുപോരുകയും ചെയ്യുന്നവരുടെ നേട്ടങ്ങള്‍ ചുരുക്കിപ്പറയുകയാണ്‌. അല്ലാഹുവാണ് തന്റെ റബ്ബ് എന്ന് ശരിക്കും ബോധമുള്ളവന് പരലോകത്തും ഇഹലോകത്തും പേടിക്കുവാനെന്തുണ്ട്?! വ്യസനിക്കുവാനെന്തുണ്ട്?! അനിഷ്ടകരമായ വല്ലതും സംഭവിക്കുമെന്ന ഭയമോ, പ്രിയംകരമായ വല്ലതും നഷ്ടപ്പെട്ടേക്കുമെന്ന ഭയമോ അവര്‍ക്കുണ്ടാകുവാനുമില്ല.

46:15

  • وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ ﴾١٥﴿
  • മനുഷ്യനോട് , അവന്‍റെ മാതാപിതാക്കളില്‍ നന്മ ചെയ്‌വാന്‍ നാം ‘ഒസിയ്യത്ത്’ [ആജ്ഞാനിര്‍ദ്ദേശം] നല്‍കിയിരിക്കുന്നു. അവന്‍റെ ഉമ്മ [മാതാവു] വിഷമിച്ചുകൊണ്ട് അവനെ ഗര്‍ഭം ചുമന്നു; വിഷമിച്ചുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭ(കാല)വും, അവന്‍റെ (മുലകുടി മാറ്റിക്കൊണ്ടുള്ള) വേര്‍പാടും (കൂടി) മുപ്പതു മാസമായിരിക്കും. അങ്ങനെ, അവന്‍ തന്‍റെ പൂര്‍ണ്ണശക്തി (അഥവാ ശക്തി പ്രായം) എത്തുകയും, നാല്പതു വസ്സിങ്കല്‍ എത്തുകയും, ചെയ്‌താല്‍ അവന്‍ പറയുന്നതാണ്: ‘എന്‍റെ റബ്ബേ! എന്‍റെ മേലും, എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദിചെയ്‌വാനും, നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ! എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും വേണമേ! നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ ‘മുസ്‌ലിം’കളില്‍ പെട്ടവനാകുന്നു.’
  • وَوَصَّيْنَا നാം ഒസിയ്യത്ത് (ആജ്ഞാ നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്‍റെ മാതാപിതാക്കളില്‍ إِحْسَانًا നന്മ ചെയ്‌വാന്‍ حَمَلَتْهُ അവനെ ഗര്‍ഭം ചുമന്നു أُمُّهُ അവന്‍റെ ഉമ്മ (മാതാവു) كُرْهًا വിഷമിച്ചുകൊണ്ട് وَوَضَعَتْهُ അവനെ അവള്‍ പ്രസവിക്കയും ചെയ്തു كُرْهًا വിഷമത്തോടെ وَحَمْلُهُ അവന്‍റെ ഗര്‍ഭം, ഗര്‍ഭം ധരിച്ചതു وَفِصَالُهُ അവന്‍റെ വേര്‍പാടും (മുലകുടിമാറ്റലും) ثَلَاثُونَ മുപ്പതാണ് شَهْرًا മാസം حَتَّىٰ إِذَا بَلَغَ അങ്ങനെ അവന്‍ എത്തിയാല്‍, പ്രാപിക്കുമ്പോള്‍ أَشُدَّهُ അവന്‍റെ പൂര്‍ണ്ണ ശക്തി (ശക്തിപ്രായം) وَبَلَغَ എത്തുകയും أَرْبَعِينَ നാല്പതിങ്കല്‍ سَنَةً കൊല്ലം (വയസ്സു) قَالَ അവന്‍ പറയും رَبِّ أَوْزِعْنِي റബ്ബേ എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിക്കണേ (സാധിപ്പിക്കണേ) أَنْ أَشْكُرَ ഞാന്‍ നന്ദി ചെയ്‌വാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്ത عَلَيَّ എന്‍റെ മേൽ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കളുടെ മേലും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا നല്ലതു, സല്‍കര്‍മ്മം تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَصْلِحْ لِي എനിക്കു നന്നാക്കി (നന്മ വരുത്തി)ത്തരുകയും വേണമേ فِي ذُرِّيَّتِي എന്‍റെ സന്തതികളില്‍ إِنِّي تُبْتُ നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു, മടങ്ങി إِلَيْكَ നിന്‍റെ അടുക്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍ (കീഴോതുക്കമുള്ളവരില്‍) പെട്ടവനുമാണ്

46:16

  • أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ . ١٦
  • അങ്ങിനെയുള്ളവര്‍ യാതൊരു കൂട്ടരത്രെ, അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള നല്ലതിനെ അവരില്‍ നിന്ന് നാം സ്വീകരിക്കുകയും, അവരുടെ തിന്മകളെ സംബന്ധിച്ച് നാം വിട്ടുക്കൊടുക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരിലായിരിക്കും (അവര്‍). (അതെ) അവരോടു ചെയ്യപ്പെട്ടിരുന്നതായ സത്യവാഗ്ദാനം?
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് نَتَقَبَّلُ عَنْهُمْ അവരില്‍ നിന്നു നാം സ്വീകരിക്കും أَحْسَنَ مَا യാതൊന്നില്‍ നല്ലതിനെ عَمِلُوا അവര്‍ പ്രവര്‍ത്തിച്ച وَنَتَجَاوَزُ നാം വിട്ടുകൊടുക്കയും ചെയ്യും عَن سَيِّئَاتِهِمْ അവരുടെ തിന്മകളെ സംബന്ധിച്ചു فِي أَصْحَابِ الْجَنَّة സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരില്‍ وَعْدَ الصِّدْقِ സത്യവാഗ്ദാനം الَّذِي كَانُوا അവരായിരുന്നതായ يُوعَدُونَ വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന

മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചു ഖുര്‍ആന്‍ ശക്തിയായ ഭാഷയിലും, ആവര്‍ത്തിച്ചും പ്രസ്താവിച്ചിരിക്കുന്നതു കാണാം. وَصَّيْنَا (നാം ഒസിയ്യത്തു ചെയ്തിരിക്കുന്നു – അഥവാ ആജ്ഞാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു) എന്ന തലക്കെട്ടോടുകൂടിയും, തൗഹീദിന്റെ കല്പനയോടു അനുബന്ധിച്ചുമാണ് പലപ്പോഴും അതിനെപ്പറ്റി പ്രസ്താവിക്കാറുള്ളത്. വിഷയത്തിന്റെ ഗൗരവത്തെയാണ്‌ ഇതെല്ലാം കുറിക്കുന്നത്. സൂ:ലുഖ്മാനില്‍ കണ്ടതുപോലെ , പിതാവിനെ അപേക്ഷിച്ച് മാതാവിനോടാണ് മനുഷ്യനു കൂടുതല്‍ ബാധ്യതയുള്ളതെന്നു ഇവിടെയും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. മക്കള്‍ക്കുവേണ്ടി അവരുടെ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളും, യാതനകളും മക്കള്‍ക്കു അറിയുവാന്‍ കഴിയുന്നതു അവരും മാതാപിതാക്കളായി തീരുമ്പോള്‍ മാത്രമായിരിക്കും. പ്രതിഫലം നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ലാത്തതാണ് അവരോടുള്ള കടപ്പാട്. മാതാപിതാക്കളെ അടിമകളായി കണ്ടെത്തുകയും, എന്നിട്ടവരെ വിലക്കുവാങ്ങി മോചിപിച്ചുവിടുകയും ചെയ്യുകയാണെങ്കിലല്ലാതെ, അവരോടുള്ള കടപ്പാടിനു പ്രതിഫലം നല്‍കുവാന്‍ മക്കള്‍ക്കു സാധ്യമല്ല എന്നു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിചെയ്തിട്ടുള്ളതു സ്മരണീയമാകുന്നു.(മുസ്‌ലിം). മാതാപിതാക്കള്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ രക്ഷിതാവേ, അവര്‍ രണ്ടുപേരും ചെറുപത്തില്‍ എന്നെ പരിപാലിച്ചു വളര്‍ത്തിയതുപോലെ, നീ അവര്‍ക്കു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു മക്കളോടു കല്‍പിക്കുന്നു. (സൂ: ഇസ്രാഉ് : 24). സൂറത്തു ലുഖ്മാന്‍ 14ഉം അതിന്റെ വിവരണവും ഇവിടെയും ഓര്‍മ്മിക്കുക.

ഒരു മാതാവു ഗര്‍ഭവതിയായാല്‍ പ്രസവംവരെ – അവസാനത്തെ മാസങ്ങളില്‍ പ്രത്യേകിച്ചും – അനുഭവിക്കുന്ന ബുദ്ധിമുട്ടും ക്ലേശവും കണക്കില്ല. പ്രസവമാണെങ്കില്‍ മരണത്തിന്റെ വക്കോളം അവരെ എത്തിക്കുന്നു. പിന്നീടു മുലകുടി അവസാനിക്കുന്നതുവരെ തന്റെ ശിശുവിനുവേണ്ടി അവള്‍ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളും വിഷമങ്ങളും പുറമെയും. ചുരുക്കത്തില്‍ മുപ്പതില്‍ കുറയാത്ത മാസങ്ങള്‍ തുടര്‍ച്ചയായി ഒരു കുട്ടിയെച്ചൊല്ലി മാതാവു യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കണം. മക്കള്‍ക്കുവേണ്ടി പിതാവിന്റെ ത്യാഗം എത്ര വലുതാണെങ്കിലും മാതാവിന്റെതാണ് അതിനെക്കാള്‍ വമ്പിച്ചതെന്നു പറയേണ്ടതില്ല. അവരുടെ വാര്‍ദ്ധക്യകാലത്തു അവരെ നന്നായി ശുശ്രൂഷിക്കുകയും, അവരോടു വിനയത്തോടെ പെരുമാറുകയും ചെയ്യുന്നതുകൊണ്ടല്ലാതെ അവരോടുള്ള കടപ്പാട് അല്പമെങ്കിലും തീര്‍ക്കുവാന്‍ മക്കള്‍ക്കു സാധ്യമല്ല തന്നെ.

ഗര്‍ഭകാലവും, മുലകുടികാലവും കൂടി മുപ്പതു മാസമാണെന്നു ഈ വചനത്തില്‍ പറഞ്ഞുവല്ലോ. മുലകുടിയുടെ പൂര്‍ണ്ണകാലം രണ്ടു കൊല്ലമാണെന്നു സൂ: അല്‍ബഖറ : 233ലും പ്രസ്താവിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗര്‍ഭകാലം സാധാരണ ഒമ്പതു മാസവും ഏതാനും ദിവസങ്ങളുമായിരിക്കും. ചിലപ്പോഴെല്ലാം ഏറിയും കുറഞ്ഞും ആകാറുണ്ട്. ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം ആറു മാസം ആകാമെന്നു ഈ വചനത്തില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. വിവാഹാനന്തരം ആറുമാസം കഴിഞ്ഞ ഉടനെ പ്രസവിച്ച ഒരു സ്ത്രീയുടെ പേരില്‍ ആ കുട്ടി തന്റെതല്ലെന്നു അവളുടെ ഭര്‍ത്താവ് ഉസ്മാന്‍ (റ) ന്റെ അടുക്കല്‍ വാദിക്കുകയുണ്ടായി. ഉസ്മാന്‍(റ) ആദ്യം ആ വാദം ശരിവെക്കുകയും ചെയ്തു. എങ്കിലും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ അലി (رضي الله عنه) ചൂണ്ടിക്കാട്ടിയതനുസരിച്ച് അദ്ദേഹം  പിന്നീടു ആദ്യവിധി മാറ്റുകയും, ഗര്‍ഭകാലം ആറുമാസം മാത്രം ആവാനിടയുണ്ടെന്നും, കുട്ടി ഭര്‍ത്താവിന്റെതു തന്നെയാണെന്നും തിരുമാനിക്കുകയും ചെയ്തു. (رواه ابن اسحق). മിക്ക പണ്ഡിതന്മാരും അലി(റ)യുടെ ഈ അഭിപ്രായം സ്വീകരിച്ചവരാകുന്നു. വൈദ്യശാസ്ത്രപടുക്കളും ഈ അഭിപ്രായം ശരിവെച്ചിട്ടുണ്ടെന്നു ഇമാം റാസീ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു.

ഗര്‍ഭകാലവും മുലകുടികാലവുംകൂടി മുപ്പതു മാസമെന്നു പറഞ്ഞിരിക്കകൊണ്ട് ഗര്‍ഭകാലത്തിന്റെ ഏറ്റകുറവനുസരിച്ച് മുലകുടികാലത്തിലും ഏറ്റക്കുറവു വരുത്തേണ്ടതാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതായതു ആറുമാസംകൊണ്ടു പ്രസവിച്ച കുട്ടിക്കു രണ്ടു കൊല്ലം, ഒമ്പതു മാസം കൊണ്ടു പ്രസവിച്ച കുട്ടിക്ക് ഇരുപത്തൊന്നുമാസം എന്ന തോതില്‍ മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ ആരോഗ്യപരമായി നോക്കുമ്പോള്‍ ഈ അഭിപ്രായം ഒരു നല്ല അഭിപ്രായമാണെന്നു കാണാം. മുലകുടി പൂര്‍ത്തിയായി നിര്‍വ്വഹിക്കുന്നവര്‍ക്കാണ് രണ്ടു കൊല്ലക്കാലം പറഞ്ഞിട്ടുള്ളതെന്നും, വേണ്ടിവന്നാല്‍ മാതാപിതാക്കള്‍ കൂടിയാലോചിച്ചു അതില്‍ വ്യത്യാസപ്പെടുത്താമെന്നും സൂറത്തുല്‍ ബഖറഃയിലെ 233-ാം ആയത്തില്‍ പ്രത്യേകം വ്യകതമാക്കിയിട്ടുള്ളതും പ്രസ്താവ്യമാണ്.

 لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَ‌ٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَ‌ٰلِكَ ۗ  فَإِنْ أَرَادَا فِصَالًا عَن تَرَاضٍ الخ

മനുഷ്യന്റെ വിവേകബുദ്ധിക്കു പക്വതയും പാകതയും എത്തുന്ന പ്രായമാണ് നാല്‍പതു വയസ്സ്. പ്രവാചകന്മാര്‍ക്കു പ്രവാചകത്വം ലഭിക്കുന്നതും മിക്കവാറും നാല്‍പതു വയസ്സിലാണെന്നാണ് അറിയപ്പെടുന്നത്. ഏറെക്കുറെ മുപ്പത്തിമൂന്നു വയസ്സു മുതല്‍ യുവത്വത്തിന്റെതായ പ്രത്യേകതകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയും, പകരം പാകതയുടെയും പരിചയത്തിന്റെയും വിശേഷതകള്‍ മനുഷ്യനില്‍ സ്ഥലം പിടിക്കുകയും ചെയ്യുന്നു. നാല്പതു തികയുമ്പോഴേക്കും അതു അതിന്റെ പൂര്‍ണ്ണാവസ്ഥ പ്രാപിക്കുന്നു. അനന്തരം ഏറെക്കുറെ അറുപതുവരേക്കും വലിയൊരു മാറ്റം കൂടാതെ ആ നില തുടരുകയും, പിന്നീടു ഗതി കീഴ്പോട്ടു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ക്കും പരിതസ്ഥിതികള്‍ക്കും അനുസരിച്ചു വ്യത്യാസം കാണാമെങ്കിലും പൊതുനില ഇതാണ്.

ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ മനുഷ്യന്‍ അവന്റെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞുനോക്കുന്നപക്ഷം, ഒരു വശത്തു അവന്റെ മാതാപിതാക്കളെയും, മറുവശത്തു തന്റെ  സന്താനങ്ങളെയും അവനു കാണാം.ഇരുകൂട്ടരുമായും തനിക്കുള്ള കെട്ടുപാടുകളും ഓരോ വശത്തൂടെ തന്റെ മേലുള്ള കടപ്പാടുകളും, ഭൂതഭാവി സ്മരണകളും അവന്റെ മനസ്സില്‍ ഉദയം ചെയ്യുന്നു. അങ്ങനെ, അവന്‍ അതാ പ്രാര്‍ത്ഥിക്കുന്നു:

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ

(‘എന്റെ രക്ഷിതാവേ!’ എന്നു തുടങ്ങി ‘ഞാന്‍ മുസ്ലിംകളില്‍ പെട്ടവനുമാകുന്നു’ എന്നുവരെ). അതെ, അവന്‍ തന്നെക്കുറിച്ചും, തന്റെ മാതാപിതാക്കളെക്കുറിച്ചും, മക്കളെക്കുറിച്ചും ബോധവാനായിത്തീരുന്നു. എല്ലാവരുടെയും നന്മക്കുവേണ്ടി അവന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ പ്രീതിയാണ് എല്ലാ നന്മയിലും വെച്ച് അവന്‍ പ്രധാനമായിക്കാണുന്നതും.

കേവലം, സത്യവിശ്വാസിയായ നല്ല മനുഷ്യനില്‍ സ്വാഭാവികമായും ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ഒരു സ്ഥിതിവിശേഷമാണ് ഈ വചനം മുഖേന അല്ലാഹു ചിത്രീകരിക്കുന്നത്. ഇങ്ങിനെയുള്ള വിശിഷ്ടന്മാര്‍ക്ക് അല്ലാഹുവില്‍നിന്നു ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും വിവരിച്ചിരിക്കുന്നു. അങ്ങിനെയുള്ള ഭാഗ്യവാൻമാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍. അടുത്ത വചനത്തില്‍ നേരെമറിച്ച് ദുഷ്ടരായ മക്കളെപ്പറ്റി വിവരിക്കുന്നു;-

46:17

  • وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴾١٧﴿
  • തന്റെ മാതാപിതാക്കളോട് (ഇപ്രകാരം) പറയുന്നവനാകട്ടെ, ‘ച്ഛെ! നിങ്ങള്‍ രണ്ടാളും!’ [എനിക്കു നിങ്ങളോടു അറപ്പും വെറുപ്പും തോന്നുന്നു!] എന്റെ മുമ്പ് (പല) തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. (ആരും പുറത്തു വന്നിട്ടില്ല.) എന്നിരിക്കെ, ഞാന്‍ (മരണശേഷം) പുറത്തു കൊണ്ടുവരപ്പെടുമെന്ന് നിങ്ങള്‍ എന്നെ താക്കീതു ചെയ്യുകയോ?!’ അവര്‍ രണ്ടുപേരുമാകട്ടെ, അല്ലാഹുവിനോടു സഹായമാര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു; (അവര്‍ പറയുന്നു;) ‘നിന്റെ നാശം! നീ വിശ്വസിച്ചേക്കുക! നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാര്‍ത്ഥമാണ്;’ അപ്പോള്‍ അവന്‍ പറയുന്നു : ‘ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ (മറ്റൊന്നും) അല്ല;’
  • وَالَّذِي قَالَ പറഞ്ഞ (പറയുന്ന)വനാകട്ടെ لِوَالِدَيْهِ തന്റെ മാതാപിതാ(ജനയിതാ)ക്കളോടു أُفٍّ ച്ഛെ, പ്പെ (വെറുപ്പു, അറപ്പു) لَّكُمَا നിങ്ങളോടു أَتَعِدَانِنِي നിങ്ങള്‍ രണ്ടാളും എന്നോടു വാഗ്ദത്തം (താക്കീതു) ചെയ്യുകയോ أَنْ أُخْرَجَ ഞാന്‍ (എന്നെ) പുറത്തുകൊണ്ടു വരപ്പെടുമെന്നു وَقَدْ خَلَتِ കഴിഞ്ഞു പോയിട്ടുണ്ടു എന്നിരിക്കെ الْقُرُونُ തലമുറകള്‍, കാലക്കാര്‍ مِن قَبْلِي എന്റെ മുമ്പ് وَهُمَا يَسْتَغِيثَانِ അവര്‍ രണ്ടുപേരും സഹായമര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു اللَّـهَ അല്ലാഹുവിനോടു وَيْلَكَ നിന്റെ നാശം, കഷ്ടം آمِنْ നീ വിശ്വസിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം حَقٌّ യഥാര്‍ത്ഥമാണ് فَيَقُولُ അപ്പോള്‍ അവന്‍ പറയുന്നു, പറയും مَا هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണങ്ങള്‍ (പഴങ്കഥകള്‍, ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ

46:18

  • أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ . ١٨
  • (ഇങ്ങിനെയുള്ള) അക്കൂട്ടര്‍, തങ്ങളുടെ മേല്‍ (ശിക്ഷയുടെ) വാക്ക് യഥാര്‍ത്ഥമായിത്തീര്‍ന്നിട്ടുള്ളവരത്രെ; (അതെ) ജിന്നുകളില്‍നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളുടെ കൂട്ടത്തില്‍! (കാരണം) നിശ്ചയമായും, അവര്‍ നഷ്ടപ്പെട്ടവരാകുന്നു.
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് حَقَّ عَلَيْهِمُ അവരില്‍ യഥാര്‍ത്ഥമായി (സ്ഥാപിതമായി)രിക്കുന്നു الْقَوْلُ വാക്കു, വാക്യം فِي أُمَمٍ സമുദായങ്ങളില്‍ (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ള مِن قَبْلِهِم അവരുടെ മുമ്പ് مِّنَ الْجِنِّ ജിന്നില്‍നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും إِنَّهُمْ كَانُوا നിശ്ചയമായും അവരാകുന്നു, ആയിരുന്നു, ആയി خَاسِرِينَ നഷ്ടക്കാര്‍

46:19

  • وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُون . ١٩
  • എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍. (അതുകൊണ്ടും) അവര്‍ക്കു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രതിഫലം) നിറവേറ്റിക്കൊടുക്കുവാന്‍വേണ്ടിയും ആകുന്നു (അത്). അവര്‍ അക്രമിക്കപ്പെടുകയില്ലതാനും.
  • وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു, പ്രവര്‍ത്തിച്ചതുമൂലം وَلِيُوَفِّيَهُمْ അവര്‍ക്കു അവന്‍ നിറവേറ്റിക്കൊടുക്കുവാനും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുകയുമില്ല.

സത്യവിശ്വാസികളും, മക്കളുടെ നന്മയില്‍ ആകാംഷയുള്ളവരുമായ മാതാപിതാക്കളും, പരലോകജീവിതത്തില്‍ വിശ്വസിക്കാത്തവനും മാതാപിതാക്കളോടു പരുഷമായി പെരുമാറുന്നവനുമായ മകനും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണമാതൃകയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അവര്‍ അവനെ സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്നു. അവന്‍ ‘ച്ഛെ!’ ‘പ്പെ!’ എന്നൊക്കെ പറഞ്ഞു അറപ്പും വെറുപ്പും പ്രകടിപ്പിച്ചുകൊണ്ടു കയര്‍ക്കുകയും, കുതര്‍ക്കം പറയുകയുമാണ് ചെയ്യുന്നത്. മരണപ്പെട്ടശേഷം വീണ്ടും ഞാന്‍ എഴുന്നേല്‍പിക്കപ്പെടുമെന്നും, എന്നിട്ട് എന്റെ കര്‍മ്മങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമെന്നുമാണോ നിങ്ങള്‍ പറയുന്നതു?! എത്രയോ തലമുറകള്‍ ഇതിനുമുമ്പു കഴിഞ്ഞുപോയി. അവരാരും തിരിച്ചു വന്നിട്ടില്ലല്ലോ…….’ എന്നിങ്ങിനെ പരലോക നിഷേധികള്‍ പണ്ടുമുതല്‍ക്കേ പറഞ്ഞു വന്ന അതെ വാക്കുകള്‍ തന്നെ ഇവനും പറയുന്നു. പുത്രവാത്സല്യവും, അവന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആ മാതാപിതാക്കളെ ധര്‍മ്മസങ്കടത്തിലാക്കുന്നു. അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നു; അവനെ ഗുണദോഷിക്കുന്നു; വീണ്ടും വീണ്ടും ഉപദേശിക്കുന്നു. അവന്‍ അതൊന്നും ചെവിക്കൊള്ളുന്നില്ല. അവന്‍റെ അങ്ങേ അറ്റത്തെ ഗുണകാംക്ഷികളായ ആ മാതാപിതാക്കളോടു അവനു അനുഭാവം പോലും പ്രകടമാകുന്നില്ല. ‘അതൊക്കെ ചില പഴഞ്ചന്‍ അന്ധവിശ്വാസങ്ങളാണ്, യുക്തിക്കു നിരക്കാത്തതാണ്, അതൊന്നും വിശ്വസിക്കുവാന്‍ എനി ആളെക്കിട്ടുകയില്ല…’ എന്നൊക്കെ പ്രസംഗിച്ചുകൊണ്ടു അവന്‍ സ്വയം ജയഭേരി മുഴക്കുകയാണ് ചെയ്യുന്നത്. അല്ലാഹു ഉപമാരൂപത്തില്‍ വിവരിച്ച ഇത്തരം സംഭവങ്ങളൊന്നും കേവലം സങ്കല്‍പങ്ങളല്ല. അതും, അതിലധികവും ഇന്നു ധാരളക്കണക്കില്‍ നടന്നുവരുന്ന പരമാര്‍ത്ഥങ്ങളാണ്.

പരോലോകനിഷേധികളായിക്കൊണ്ടു ജിന്നുവര്‍ഗ്ഗത്തിലും മനുഷ്യവര്‍ഗ്ഗത്തിലും എത്രയോ ആളുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരെല്ലാം അല്ലാഹുവിന്റെ ശിക്ഷക്കു പാത്രവാന്മാരായിത്തീര്‍ന്നിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഈ ഭൗതികന്മാരും ഉള്‍പ്പെടുന്നു. നിഷേധികളുടെ ആധിക്യം അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്കു തടസ്സമല്ല. ഓരോരുത്തന്റെയും കര്‍മ്മഫലങ്ങള്‍ – നല്ലതാകട്ടെ, ചീത്തയാകട്ടെ – അവന്‍ ശരിക്കും നീതിനിഷ്ഠയോടെ പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കുകയില്ല.

46:20

  • وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ ٢٠
  • അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോടു പറയപ്പെടും): ‘നിങ്ങളുടെ വിശിഷ്ടവസ്തുക്കളെ(ല്ലാം) നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളയുകയും, അവകൊണ്ടു നിങ്ങള്‍ സുഖമെടുക്കുകയും ചെയ്തു. എനി, ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു; (കാരണം): നിങ്ങള്‍, ഭൂമിയില്‍ ന്യായമല്ലാത്തവിധം അഹംഭാവം നടിച്ചിരുന്നതുകൊണ്ടും, നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിചിരുന്നതുകൊണ്ടും (തന്നെ).
  • وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്ക (കാട്ട)പ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍عَلَى النَّارِ നരകത്തിങ്കല്‍ أَذْهَبْتُمْ നിങ്ങള്‍ പോക്കി, പാഴാക്കി طَيِّبَاتِكُمْ നിങ്ങളുടെ വിശിഷ്ട (നല്ല) വസ്തുക്കളെ فِي حَيَاتِكُمُ നിങ്ങളുടെ ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَاسْتَمْتَعْتُم നിങ്ങള്‍ ഉപയോഗം (സുഖം) എടുക്കുകയും ചെയ്തു بِهَا അവകൊണ്ടു فَالْيَوْمَ എനി (അതിനാല്‍) ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നു عَذَابَ الْهُونِ നിന്ദ്യതയുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം നടിക്കും فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായമല്ലാത്തവിധം, ശരിക്കല്ലാതെ وَبِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടും تَفْسُقُونَ തോന്നിയവാസം പ്രവര്‍ത്തിക്കും

ഭൂമിയില്‍വെച്ചു നിങ്ങള്‍ക്കു ലഭിച്ച എല്ലാ നല്ല വസ്തുക്കളെയും, നിങ്ങളുടെ ഐഹികസുഖങ്ങള്‍ക്കും അന്തസ്സിനും വേണ്ടി വിനിയോഗിച്ചു നശിപ്പിച്ചു; നിങ്ങളുടെ ഭാവിക്കു ഉപയോഗപ്പെടുമാറു അവയൊന്നും നിങ്ങള്‍ കൈകാര്യം ചെയ്തില്ല; ഗര്‍വ്വിഷ്ഠരും തോന്നിയവാസികളുമായി നിങ്ങള്‍ കാലം കഴിച്ചു; മരണാനന്തരകാര്യത്തെപ്പറ്റി ചിന്തിച്ചതേയില്ല; അതുകൊണ്ട് എനി നിങ്ങള്‍ക്ക് അങ്ങേഅറ്റം അപമാനത്തിന്റെയും നിന്ദ്യതയുടെയും ശിക്ഷയാണ് ഇവിടെ ലഭിക്കുവാനുള്ളതു എന്നു സാരം. ഐഹികസുഖസൗകര്യങ്ങളില്‍ മുഴുകുകയും അവയെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഇതില്‍ താക്കീതുണ്ട്. അത്യാവശ്യമായ അളവില്‍ മാത്രം ഐഹികവിഭവങ്ങള്‍ നന്ദിപൂര്‍വ്വം ഉപയോഗപ്പെടുത്തുക,  സുഖാഡംബരങ്ങള്‍ മനഃപൂര്‍വ്വം ത്യജിക്കുക, ഇതാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും, സഹാബത്തും നമുക്കു കാണിച്ചു തന്നിട്ടുള്ളതും അതാണ്‌.

വെളിച്ചം റമദാൻ 2023 –ഡേ- 1 (റമളാൻ 2)

സൂറത്തുല്‍ അഹ്ഖാഫ് : 01-10



  • വെളിച്ചം റമദാന്‍ ഡേ-1 – സൂറത്തുല്‍ അഹ്ഖാഫ് : പാര്‍ട്ട് 01 – ആയത്ത് 01 മുതല്‍ 10 വരെ
    • വിശദീകരണം : ബഹു. ശമീർ സ്വലാഹി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജിദ്ദ



സൂറത്തുല്‍ അഹ്ഖാഫ് : 01-20

അഹ്ഖാഫ്

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 35 – വിഭാഗം (റുകുഅ്) 4

[10, 15, 35 എന്നീ വചനങ്ങള്‍ ‘മദനി’യാണെന്നും പക്ഷമുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

46:1

  • حمٓ ﴾١﴿
  • ‘ഹാ-മീം’.
  • حم ‘ഹാ-മീം’

46:2

  • تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾٢﴿
  • (ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു പ്രതാപശാലിയായ, അഗധാജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
  • تَنزِيلُ الْكِتَابِ വേദഗ്രന്ഥത്തിന്റെ അവതരണം, ഗ്രന്ഥത്തെ അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവില്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗധാജ്ഞനായ

46:3

  • مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ ﴾٣﴿
  • ആകാശങ്ങളെയും, ഭൂമിയെയും, അവയുടെ ഇടയിലുള്ളതിനെയും കാര്യം (ഗൗരവ)ത്തോടും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടുംകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
  • مَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും إِلَّا بِالْحَقِّ കാര്യ (യഥാര്‍ത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَالَّذِينَ كَفَرُوا അവിശ്വസിച്ചവരോ عَمَّا أُنذِرُوا അവരോടു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെപ്പറ്റി مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്

46:4

  • قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ ﴾٤﴿
  • (നബിയേ) പറയുക: ‘നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്ന വസ്തുക്കളെ?! ഏതൊരു വസ്തുവിനെയാണവര്‍ ഭൂമിയില്‍ നിന്നു സൃഷ്ടിച്ചിരി ക്കുന്നതെന്നു നിങ്ങള്‍ എനിക്കു കാട്ടിത്തരുവിന്‍! അതല്ലെങ്കില്‍, ആകാശങ്ങളില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?! ഇതിന്റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ, അല്ലെങ്കില്‍ അറിവി(ന്റെ ഇനത്തി)ല്‍ പെട്ട വല്ല അവശിഷ്ടമോ [പ്രമാണമോ] എനിക്കു നിങ്ങള്‍ കൊണ്ടുതരുവിന്‍, നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!
  • قُلْ പറയുക أَرَأَيْتُم നിങ്ങള്‍ കണ്ടുവോ مَّا تَدْعُونَ നിങ്ങള്‍ വിളിക്കുന്നവയെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَرُونِي നിങ്ങളെനിക്കു കാട്ടിത്തരുവിന്‍ مَاذَا خَلَقُوا അവര്‍ എന്തു (ഏതു) സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അല്ലെങ്കില്‍ അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ ائْتُونِي നിങ്ങളെനിക്കു കൊണ്ടുവന്നുതരുവിന്‍ بِكِتَابٍ ഒരു ഗ്രന്ഥത്തെ مِّن قَبْلِ هَـٰذَا ഇതിനുമുമ്പുള്ള أَوْ أَثَارَةٍ അല്ലെങ്കില്‍ വല്ല അവശിഷ്ടവും (പ്രമാണവും) مِّنْ عِلْمٍ അറിവില്‍നിന്നു (അറിവിന്റെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

ആകാശഭൂമികളെയും അവയിലെ സൃഷ്ടികളെയും ഗൗരവമേറിയ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടു കൂടി സൃഷ്ടിച്ചതാണെന്നും, ഓരോന്നിനും പ്രത്യേക പരിധിയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ടെന്നും, അവയുടെ സൃഷ്ടിയിലോ കൈകാര്യ നടത്തിപ്പിലോ മറ്റാര്‍ക്കും യാതൊരു പങ്കും അധികാരവുമില്ലെന്നും ഉണര്‍ത്തിയശേഷം, ശിര്‍ക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവുമുണ്ടെങ്കില്‍ കൊണ്ടുവരുവാന്‍ മുശ്രിക്കുകളെ വെല്ലുവിളിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നതു നിങ്ങള്‍ക്കു സ്വീകാര്യമല്ലെങ്കില്‍, ഖുര്‍ആനു മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അല്ലെങ്കില്‍ പ്രാമാണികമായ ഏതെങ്കിലും തെളിവോ അതിനെ ന്യായീകരിക്കുന്നതായി നിങ്ങള്‍ക്കു കാണിച്ചുതരുവാന്‍ കഴിയുമോ? ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ! എന്നു സാരം.

46:5

  • وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ ﴾٥﴿
  • ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
  • وَمَنْ أَضَلُّ അധികം വഴിപിഴച്ചവരാരാണ് مِمَّن يَدْعُو വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരേക്കാള്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَن لَّا يَسْتَجِيبُ ഉത്തരം നല്‍കാത്തവരെ لَهُ തനിക്കു إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍വരേക്കു وَهُمْ അവരോ عَن دُعَائِهِمْ ഇവരുടെ വിളി (പ്രാര്‍ത്ഥന)യെപ്പറ്റി غَافِلُونَ അശ്രദ്ധരാണ്

46:6

  • وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ ﴾٦﴿
  • (മാത്രമല്ല) മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, ഇവര്‍ക്ക് അവര്‍ ശത്രുക്കളായിരിക്കയും ചെയ്യും; അവര്‍, ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുന്നവരുമായിരിക്കും.
  • وَإِذَا حُشِرَ ഒരുമിച്ചുകൂട്ടപ്പെട്ടാല്‍ النَّاسُ മനുഷ്യര്‍ كَانُوا അവരായിരിക്കും لَهُمْ أَعْدَاءً അവര്‍ക്കു ശത്രുക്കള്‍ وَكَانُوا അവരായിരിക്കയും ചെയ്യും بِعِبَادَتِهِمْ ഇവരുടെ ആരാധനയെ كَافِرِينَ നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍

അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ നിരര്‍ത്ഥതയാണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങള്‍ മാത്രമല്ല, അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ഖിയാമാത്തുനാള്‍ വരെ – ലോകാവസാനം വരെ- അവര്‍ ആ വിളിക്ക് ഉത്തരം ചെയ്കയില്ല. അതിരിക്കട്ടെ, വിളിക്കപ്പെടുന്നതു അവര്‍ അറിയുമോ? അതുമില്ല. ഇഹത്തിലെ സ്ഥിതിയാണിത്. എനി പരലോകത്തു എല്ലാവരും സമ്മേളിക്കുന്ന അവസരത്തിലോ? വിളിക്കപ്പെട്ടിരുന്നവര്‍ വിളിച്ചവരുടെ ശത്രുക്കളായിത്തീരുകയും, അവരുടെ ആ ആരാധനയെ – തങ്ങള്‍ അതറിയുകയോ അനുകൂലിക്കുകയോ ചെയ്യുന്നവരല്ലെന്നു – നിഷേധിച്ചു പറയുകയുമാണ് ചെയ്യുക! സൂ: അങ്കബൂത്ത് 25 ലും മറ്റും പ്രസ്താവിച്ച സംഗതികള്‍ ഇവിടെ അനുസ്മരിക്കുന്നതു നന്നായിരിക്കും.

46:7

  • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ ﴾٧﴿
  • നമ്മുടെ ‘ആയത്തുകള്‍’ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, യഥാര്‍ത്ഥം തങ്ങള്‍ക്കു വന്നെത്തുന്ന അവസരത്തില്‍, അതിനെക്കുറിച്ച് (ആ) അവിശ്വസിച്ചവര്‍ പറയും: ‘ഇതൊരു പ്രത്യക്ഷമായ ജാലമാണ്’ എന്ന്!
  • وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല് عَلَيْهِمْ അവര്ക്കു, ഇവര്ക്കു ءَايَٰتُنَا നമ്മുടെ ആയത്തുകള് بَيِّنَاتٍ വ്യക്തങ്ങളായിട്ടു, തെളിവുകളായി قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവര് പറയും لِلْحَقِّ യഥാര്ത്ഥത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്ക്കു വന്ന അവസരം, വന്നപ്പോള് هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ പ്രത്യക്ഷമായ (തനി)

46:8

  • أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٨﴿
  • അതല്ല, ‘ഇതു അവന്‍ [നബി] കെട്ടിച്ചമച്ചിരിക്കയാണെന്നു അവര്‍ പറയുന്നുവോ? (അവരോടു) പറയണം: ‘ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെങ്കില്‍, അല്ലാഹുവില്‍ നിന്നു (ഉണ്ടാകുന്ന) യാതൊന്നും എനിക്കുവേണ്ടി (നേരിടുവാന്‍) നിങ്ങള്‍ക്കു സാധ്യമാകുന്നതല്ല. നിങ്ങള്‍ യാതൊന്നില്‍ മുഴുകി പ്രവേശിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണ്. അവന്‍ മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌. അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവനുമത്രെ.
  • أَمْ يَقُولُونَ അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാന്‍ അതു കെട്ടിച്ചമച്ചെങ്കില്‍ فَلَا تَمْلِكُونَ എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല لِي എനിക്കു, എനിക്കുവേണ്ടി مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا യാതൊന്നിനും, ഒട്ടും هُوَ أَعْلَمُ അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി تُفِيضُونَ നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു فِيهِ അതില്‍ كَفَىٰ بِهِ അവന്‍തന്നെ മതി شَهِيدًا സാക്ഷിയായി, കണ്ടറിയുന്നവനായി بَيْنِي എനിക്കിടയിലും وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَهُوَ അവന്‍, അവന്‍തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി

അല്ലാഹു എന്നെ യഥാര്‍ത്ഥത്തില്‍ റസൂലായി നിയോഗിച്ചതല്ല – ഞാന്‍ അവന്റെ പേരില്‍ കളവു കെട്ടിപ്പറയുകയാണ് – എന്നുവെക്കുക, എന്നാലവന്‍ തീര്‍ച്ചയായും എന്നെ അതികഠിനമായി ശിക്ഷിക്കാതിരിക്കയില്ല. അതു തടയുവാന്‍ നിങ്ങള്‍ക്കാവട്ടെ, മറ്റാര്‍ക്കെങ്കിലുമാകട്ടെ കഴിയുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ നിലപാടാണ് ശിക്ഷാര്‍ഹമായിട്ടുല്ലത്. അല്ലാഹു അതു ശരിക്കും കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും. പക്ഷേ, നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ പശ്ചാത്തപിക്കുന്നപക്ഷം. നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും കരുണ ചെയ്യുകയും ചെയ്യുന്നതാണ് എന്നു സാരം.

46:9

  • قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ ﴾٩﴿
  • (നബിയേ) പറയുക: ‘ഞാന്‍ റസൂലുകളില്‍നിന്നും, (നടാടെ വന്ന) ഒരു പുത്തനല്ല. എന്നെക്കൊണ്ടാകട്ടെ, നിങ്ങളെക്കൊണ്ടാകട്ടെ എന്തു ചെയ്യപ്പെടുമെന്ന് എനിക്കു അറിയുകയുമില്ല. എനിക്കു ‘വഹ്യു’ [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. ഞാന്‍, സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
  • قُلْ പറയുക مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല بِدْعًا ഒരു പുത്തന്‍, നവീനന്‍ مِّنَ الرُّسُلِ റസൂലുകളില്‍ നിന്നു وَمَا أَدْرِي എനിക്കറിയുകയുമില്ല مَا يُفْعَلُ بِي എന്നെക്കൊണ്ടു ചെയ്യപ്പെടുന്നതു وَلَا بِكُمْ നിങ്ങളെക്കൊണ്ടും ഇല്ല إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا യാതൊന്നിനെയല്ലാതെ يُوحَىٰ إِلَيَّ എനിക്കു വഹ്യു നല്‍കപ്പെടുന്ന وَمَا أَنَا ഞാനല്ലതാനും إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ

ഞാന്‍ ഒന്നാമതായി രംഗപ്രവേശം ചെയ്ത ഒരു റസൂലല്ല. എന്റെ മുമ്പ് എത്രയോ റസൂലുകള്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരെല്ലാം പ്രബോധനം ചെയ്ത തത്വം തന്നെയാണ് ഞാനും പ്രബോധനം ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്നുവെച്ച് എല്ലാ കാര്യവും എനിക്കറിയുമെന്നു ധരിക്കരുത്, എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തൊക്കെയാണ് ചെയ്യപ്പെടുക – നമ്മില്‍ എന്തൊക്കെ സംഭവിക്കുവാനിരിക്കുന്നു – എന്നൊന്നും എനിക്കറിവില്ല. അതെല്ലാം അറിയുന്നതുകൊണ്ടല്ല ഞാന്‍ ഇതിനു മുതിര്‍ന്നിട്ടുള്ളതും. അല്ലാഹുവില്‍ നിന്നു എനിക്കു വഹ്യു ലഭിക്കാറുണ്ട്. അതനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി നിങ്ങളെ മുന്‍കൂട്ടി താക്കീതുചെയ്യുന്ന ഒരാള്‍ മാത്രമാണ് ഞാന്‍. അധികാരവും കൈകാര്യവുമെല്ലാം അല്ലാഹുവിനാണുള്ളത്. എന്നൊക്കെയാണ് മേല്‍പ്പറഞ്ഞതിന്റെ താല്‍പര്യം.

ഉമ്മുല്‍ അലാഉ് (ام العلاء) എന്ന വനിതാസഹാബി (റ)യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്:- ‘അവര്‍ പറയുന്നു: ഉസ്മാനുബ്നു മള്ഊന് (عثمان بن مظعون – رضي الله عنه) മരണം (*) പ്രാപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹു താങ്കള്‍ക്കു കരുണ ചെയ്യട്ടെ. താങ്കളെ തീര്‍ച്ചയായും അല്ലാഹു ആദരിച്ചിരിക്കുന്നു.’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരിക്കുന്നുവെന്നു തനിക്കു എന്തറിയാം? അദ്ദേഹത്തിനു മരണം വന്നുകഴിഞ്ഞു; അദ്ദേഹത്തിനു നന്മയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, അല്ലാഹുവാണ! ഞാന്‍ അവന്റെ റസൂലായിരിക്കെ, എനിക്കറിഞ്ഞുകൂടാ, എന്നെക്കൊണ്ട് എന്തു ചെയ്യപ്പെടുമെന്നു!’.അപ്പോള്‍ ഞാന്‍ പറഞ്ഞു : ‘എനി ഒരിക്കലും, ഒരാളെക്കുറിച്ചും, ഞാന്‍ വളര്‍ത്തിപ്പറയുകയില്ല. (ബുഖാരി).


(*).മദീനായില്‍വെച്ചു മരണപ്പെട്ട ഒന്നാമത്തെ സഹാബിയായിരുന്നു ഉസ്മാനുബ്നു മള്ഉന്‍ (റ).


അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ക്കും, സത്യവിശ്വാസികള്‍ക്കും അല്ലാഹു സഹായവും രക്ഷയും നല്‍കുമെന്നും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് അറിഞ്ഞുകൂടേ? സഹാബികളില്‍പെട്ട ചില വ്യക്തികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗസ്ഥരായിരിക്കുമെന്നുപോലും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായിട്ടില്ലേ? സത്യവിശ്വാസികളുടെ വിജയവും അവിശ്വാസികളുടെ പരാജയവും സംബന്ധിച്ചു പല വാഗ്ദാനങ്ങളും ഖുര്‍ആനില്‍തന്നെ വന്നിട്ടില്ലേ? എന്നിരിക്കെ, وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ (എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്തു ചെയ്യപ്പെടുമെന്നു എനിക്കറിഞ്ഞുകൂടാ.). എന്നു പറയുന്നതിന്റെ രഹസ്യമെന്തായിരിക്കും? ഇതിനു ഉത്തരം കാണുവാന്‍ പ്രയാസമില്ല. മേല്‍പറഞ്ഞതുപോലെയുള്ള പലതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാമെന്നതു ശരിയാണ്, പക്ഷെ, അവയില്‍ പലതിന്റെയും വിശദവിവരമോ, സൂക്ഷ്മവിവരമോ തിരുമേനിക്കു അറിയുകയില്ല. അദൃശ്യകാര്യങ്ങളില്‍ ഏതൊന്നിനെക്കുറിച്ചും അല്ലാഹുവില്‍നിന്നു വഹയുമൂലം ലഭിക്കുന്ന വിവരമല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കാകട്ടെ, മറ്റാര്‍ക്കുമാകട്ടെ, യാതൊന്നും അറിയുകയില്ല. ഉദാഹരണമായി: ആരെല്ലാം വിശ്വസിക്കും, അല്ലെങ്കില്‍ വിശ്വസിക്കുകയില്ല, ഓരോ വ്യക്തിയും എത്രകണ്ടു നല്ലവനോ ചീത്തപ്പെട്ടവനോ ആയിരിക്കും, അവര്‍ക്കു ഈ ലോകത്തു എന്തെല്ലാം സംഭവിക്കും, പരലോകത്തു ഓരോരുത്തരുടെയും പ്രതിഫലം എങ്ങിനെയെല്ലാമായിരിക്കും, സത്യനിഷേധികള്‍ക്കു എന്തെല്ലാം ആപത്തുകള്‍ വരാനിരിക്കുന്നു, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സത്യവിശ്വാസികളും ഈ ലോകത്തു എന്തെല്ലാം അനുഭവിക്കും, എപ്പോള്‍ മരിക്കും, അതെങ്ങിനെയായിരിക്കും എന്നിത്യാദി എത്രയോ കാര്യങ്ങളെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയുകയില്ലല്ലോ. പ്രത്യേകിച്ചു വ്യക്തികളെ സംബന്ധിച്ച് അവരുടെ പര്യവസാനം സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എന്നൊന്നും വഹ്യു കൊണ്ടല്ലാതെ അറിയുവാന്‍ മാര്‍ഗ്ഗമില്ല. ചുരുക്കം ചില സഹാബികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചുകാണുന്നത് ശരിയാണ്. ഇതു വഹ്യുമുഖേന അറിവായതുകൊണ്ടായിരിക്കുവാനോ മാര്‍ഗ്ഗമുള്ളു. ഉസ്മാനുബ്നു മള്ഊന്‍ (റ) ന്റെ കാര്യത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്  സല്‍പ്രതീക്ഷയാണുള്ളതെങ്കിലും അവിടുന്ന് ഒന്നും തീര്‍ത്തു പറയാതിരുന്നതു ആ വിഷയത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പ്രത്യേകമായ അറിവു ലഭിച്ചിട്ടില്ലാത്തതുകൊണ്ടുമായിരിക്കും. والله اعلم

46:10

  • قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٠﴿
  • (നബിയേ) പറയുക: ‘ നിങ്ങള്‍ കണ്ടുവോ, ഇതു [ഖുര്‍ആന്‍] അല്ലാഹുവിന്റെ പക്കല്‍നിന്നായിരിക്കുകയും, അതില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണെങ്കില്‍, ഇതു പോലെയുള്ളതില്‍ ഇസ്റാഈല്‍ സന്തതികളില്‍ നിന്നു ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ അതില്‍ വിശ്വസിക്കുകയും, നിങ്ങള്‍ (വിശ്വസിക്കാതെ) അഹംഭാവം നടിക്കുകയും, ചെയ്തു (വെങ്കില്‍)? അപ്പോള്‍ നിങ്ങള്‍ തനിഅക്രമികളല്ലേ?!].
    നിശ്ചയമായും, അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല.’
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن كَانَ ഇതായിരുന്നാല്‍ مِنْ عِندِ اللَّـهِ അല്ലാഹുവിന്റെ പക്കല്‍നിന്നു وَكَفَرْتُم بِهِ നിങ്ങളതില്‍ അവിശ്വസിക്കുകയും وَشَهِدَ സാക്ഷ്യം വഹിക്കുകയും شَاهِدٌ ഒരു സാക്ഷി, വല്ല സാക്ഷിയും مِّن بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍നിന്നു عَلَىٰ مِثْلِهِ ഇതുപോലെയുള്ളതില്‍ فَآمَنَ എന്നിട്ടു അയാള്‍ വിശ്വസിച്ചു وَاسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം നടിക്കയും ചെയ്തു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ

സാരം: വാസ്തവത്തില്‍ : ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. എന്നിരിക്കെ, നിങ്ങളതില്‍ വിശ്വസിക്കാത്തത് അക്രമമാണ് അതോടുകൂടി, വേദഗ്രന്ഥങ്ങളുമായി പരിചയമുള്ള ഇസ്രാഈല്‍ ജനതയില്‍പെട്ട ചിലരും ഖുര്‍ആന്റെ സിദ്ധാന്തങ്ങള്‍ ശരിയാണെന്നു സാക്ഷ്യം വഹിക്കുകയും, അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. വേദഗ്രന്ഥവുമായി പരിചയമില്ലാത്ത നിങ്ങള്‍ വിശ്വസിക്കാതെ ഗര്‍വ്വു നടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു ഒരിക്കലും ന്യായമല്ല. എന്നു നിങ്ങള്‍ക്കുതന്നെ ആലോചിച്ചറിയാവുന്ന വസ്തുതയാണ്. ഇങ്ങിനെ, മനപ്പൂര്‍വ്വം സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.

شَاهِدٌ مِّن بَنِي إِسْرَائِيلَ (ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള സാക്ഷി) കൊണ്ടുദ്ദേശ്യം ആരാണെന്നു ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല. അബ്ദുല്ലാഹിബ്നു സലാമാണ് (റ) ഉദ്ദേശ്യമെന്നാണ് പലരും പറയുന്നത്. അദ്ദേഹം യഹൂദി പണ്ഡിതന്മാരില്‍ ശ്രേഷ്ഠനായ ഒരാളായിരുന്നു. അറബികളില്‍ വരുവാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് തൗറാത്തില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴി യഥാര്‍ത്ഥമായി പുലര്‍ന്നു കണ്ടതുകൊണ്ടാണ് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചതെന്ന കാര്യം പ്രസിദ്ധമാണ്. ഇദ്ദേഹത്തെ സംബന്ധിച്ചാണ് ഈ വചനം അവതരിച്ചിരിക്കുന്നതെന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. പക്ഷേ, ഈ സൂറത്തു മക്കീസൂറത്തുകളില്‍ പെട്ടതും, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച സംഭവം മദീനായില്‍വെച്ചു നടന്നതുമാകുന്നു. അതുകൊണ്ടാണ് സൂറത്തു മക്കീയാണെങ്കിലും, ഈ ആയത്ത് മദനീയാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നതും. ഈ സാക്ഷി കൊണ്ടുദ്ദേശ്യം, അബ്ദുല്ലാഹിബ്നു സലാമോ (റ) മറ്റേതെങ്കിലും പ്രത്യേക വ്യക്തിയോ അല്ല, അദ്ദേഹത്തെപ്പോലെ തൗറാത്തിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചിരുന്ന എല്ലാ വേദക്കാരും അതില്‍ സാമാന്യമായി ഉള്‍പ്പെടും എന്നാണ് മറ്റൊരാഭിപ്രായം. ഇതാണ് കൂടുതല്‍ യുക്തമായി തോന്നുന്നത്. അബ്ദുല്ലഹിബ്നു സലാം (റ)നെ സംബന്ധിച്ചാണ് ഈ ആയത്തു അവതരിച്ചതെന്നു ഹദീസില്‍ വന്നിട്ടുള്ളതിന്റെ താല്‍പര്യം, അദ്ദേഹത്തെപ്പോലെ തൗറാത്തു പഠിച്ചറിഞ്ഞ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുവാന്‍ മുമ്പോട്ടു വന്നവരുടെ വിഷയത്തില്‍ അവതരിച്ചു എന്നായിരിക്കാം. മറ്റു ചില ആയത്തുകളുടെ അവതരണ ഹേതുക്കള്‍ വിവരിക്കുമ്പോഴും ഇത്തരം പ്രയോഗങ്ങള്‍ ഹദീസുകളിലും, സഹാബികളുടെ പ്രസ്താവനകളിലും കാണാറുള്ളതാണ്. ഇതിനെപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക. الله اعلم

വെളിച്ചം റമദാൻ 2023 PDF പാഠഭാഗവും ഷെഡ്യുളും

വെളിച്ചം റമദാൻ 2023
👆👆 ഷെഡ്യൂൾ 👆👆

വെളിച്ചം റമദാൻ 2023 PDF പാഠഭാഗം ഫുൾ

വെളിച്ചം റമദാൻ 2023 – ഷെഡ്യൂൾ