ആറാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 56 മുതൽ 69 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 56-69
വിഭാഗം – 5

മുശ്‌രിക്കുകളെയും, വേദക്കാരെയും സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, അവരുടെ മര്‍ദ്ദനങ്ങളും അക്രമങ്ങളും ഹേതുവായി, അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയില്‍ നാടുവിട്ട് (ഹിജ്റ) പോയിക്കൊള്ളുവാന്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നിര്‍ദ്ദേശം നല്‍കുന്നു:-

29:56

  • يَـٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌ فَإِيَّـٰىَ فَٱعْبُدُونِ ﴾٥٦﴿
  • വിശ്വസിച്ചവരായ എന്‍റെ അടിയാന്മാരെ, നിശ്ചയമായും എന്‍റെ ഭൂമി വിശാലമായതാകുന്നു; അതുകൊണ്ട് നിങ്ങള്‍ എന്നെത്തന്നെ ആരാധിക്കുവിന്‍.
  • يَا عِبَادِيَ എന്‍റെ അടിയാന്‍മാരെ الَّذِينَ آمَنُوا വിശ്വസിച്ചവരായ إِنَّ أَرْضِي നിശ്ചയമായും എന്‍റെ ഭൂമി وَاسِعَةٌ വിശാലമായതാണ് فَإِيَّايَ അതുകൊണ്ട് എന്നെ فَاعْبُدُونِ എന്നെ (ത്തന്നെ) ആരാധിക്കുവിന്‍

29:57

  • كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ ﴾٥٧﴿
  • ഓരോ ആത്മാവും [ആളും] മരണം ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
  • كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും ذَائِقَةُ الْمَوْتِ മരണം ആസ്വദിക്കുന്നതാണ് ثُمَّ പിന്നീടു إِلَيْنَا നമ്മുടെ അടുക്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

29:58

  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَـٰمِلِينَ ﴾٥٨﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്നും അടിഭാഗത്തു കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഉന്നത സൗധങ്ങളില്‍, നിശ്ചയമായും നാം അവര്‍ക്കു താമസസൗകര്യം ചെയ്തുകൊടുക്കുന്നതാകുന്നു; അവരതില്‍ നിത്യവാസികളായിക്കൊണ്ട്‌. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം വളരെ വിശിഷ്ടം!
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَنُبَوِّئَنَّهُم നിശ്ചയമായും നാം അവരെ താമസിപ്പിക്കും, സൗകര്യം ചെയ്തുകൊടുക്കും مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു غُرَفًا ഉന്നത സൗധങ്ങളില്‍, മണിമാളികകളില്‍ تَجْرِي ഒഴുകും مِن تَحْتِهَا അതിന്‍റെ അടിയില്‍കൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായിക്കൊണ്ട് فِيهَا അവയില്‍ نِعْمَ എത്രയോ വിശിഷ്ടം أَجْرُ الْعَامِلِينَ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം, കൂലി

29:59

  • ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٥٩﴿
  • അതായത്: സഹനം കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിന്‍റെമേല്‍ (കാര്യങ്ങള്‍) ഭരമേല്പിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍.
  • الَّذِينَ صَبَرُوا സഹനം കൈകൊണ്ടവര്‍ وَعَلَىٰ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ يَتَوَكَّلُونَ ഭരമേല്‍പ്പിക്കുകയും ചെയ്യുന്ന

29:60

  • وَكَأَيِّن مِّن دَآبَّةٍ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦٠﴿
  • എത്രയോ ജീവികളാണ്, അവയുടെ ആഹാരം അവ (സ്വയം) വഹിക്കാത്തതായുള്ളത്?! അവയ്ക്കും, നിങ്ങള്‍ക്കും അല്ലാഹു ആഹാരം നല്‍കുന്നു. അവന്‍ (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
  • وَكَأَيِّن എത്രയോ, എത്രയാണ് مِّن دَابَّةٍ ജീവിയായിട്ട് لَّا تَحْمِلُ വഹിക്കാത്ത, ഏല്‍ക്കാത്ത رِزْقَهَا അതിന്‍റെ ആഹാരം, ഉപജീവനം اللَّـهُ يَرْزُقُهَا അതിന് (അവയ്ക്ക്) അല്ലാഹു ആഹാരം നല്‍കുന്നു وَإِيَّاكُمْ നിങ്ങള്‍ക്കും وَهُوَ അവന്‍ السَّمِيعُ കേള്‍ക്കുന്നവനാണ് الْعَلِيمُ അറിയുന്നവനാണ്

അല്ലാഹുവിന്‍റെ ഭൂമി കുടുസ്സായതല്ല – വിശാലമായതാണ്. എന്നിരിക്കെ, ഒരു നാട്ടില്‍വെച്ച് അവനെ ആരാധിക്കുവാനും, അവന്‍റെ മതം അനുഷ്ഠിക്കുവാനും സാധ്യമാകാത്ത പക്ഷം, സാധ്യമാകുന്ന മറ്റൊരു നാട്ടില്‍ പോയിട്ടെങ്കിലും അതു ചെയ്യേണ്ടതാണ്. നാടുവിട്ട് പോകുകയെന്നതു വളരെ വിഷമം പിടിച്ചതുതന്നെ. എന്നാല്‍ അതുമൂലം നേരിടാവുന്ന വിഷമങ്ങളില്‍വെച്ച് ഏറ്റവും വലിയതു മരണമാണല്ലോ. എവിടെയായിരുന്നാലും അതാര്‍ക്കും കൂടാതെ കഴിയുകയില്ല. മരണാനന്തരം മടങ്ങിച്ചെല്ലുന്നതു അല്ലാഹുവിങ്കലേക്കാണുതാനും. ക്ഷമയും സഹനവും സ്വീകരിച്ചുകൊണ്ടും, കാര്യങ്ങളെല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടും സല്‍ക്കര്‍മ്മം ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് നിശ്ചയമായും അവന്‍ സ്വര്‍ഗ്ഗത്തില്‍ അത്യുന്നതവും, ശാശ്വതവുമായ സുഖസൗകര്യങ്ങള്‍ നല്‍കുന്നു. മറ്റൊന്നുള്ളതു ഉപജീവനത്തിന്‍റെ കാര്യമാണ്. ഈ ലോകത്ത് എത്രയോ ജീവികള്‍ -അതില്‍ മനുഷ്യരും മനുഷ്യേതരജീവികളും ഉള്‍പ്പെടുന്നു – അതതിന്‍റെ ഉപജീവനകാര്യം സ്വയം നടത്തുവാനോ, നികത്തുവാനോ കഴിയാത്തതായിട്ടുണ്ട്. അവയ്ക്കെല്ലാം ഓരോ വിധത്തില്‍ ആഹാരം ലഭിക്കാതിരിക്കുന്നില്ല. അവയ്ക്കു മാത്രമല്ല, വാസ്തവത്തില്‍ എല്ലാവര്‍ക്കും തന്നെ ഭക്ഷണം നല്‍കുന്നതു അല്ലാഹുവാണ്. എവിടെയായാലും എല്ലാവര്‍ക്കും അവന്‍ അതു നല്‍കുന്നതാകുന്നു. അവന്‍ എല്ലാ കാര്യവും – എല്ലാവരുടെ കാര്യവും – അറിയുന്നവനത്രെ. എന്നൊക്കെയാണ് ചുരുക്കത്തില്‍ ഈ വചനങ്ങളുടെ സാരം. ഇതനുസരിച്ച് സഹാബികള്‍ ആദ്യം അബീസീനിയായിലേക്കും, പിന്നീട് മദീനായിലേക്കും ഹിജ്റ പോയതു പ്രസിദ്ധമാണ്.

ജനപ്പെരുപ്പം നിമിത്തം ഭൂമിയില്‍ മനുഷ്യനു പാര്‍പ്പിടമില്ലാതെ കുഴങ്ങുമെന്നും, ഭക്ഷണമില്ലാതെ കഷ്ടപ്പെടുമെന്നും പെരുമ്പറയടിച്ചുകൊണ്ട് അതിന്‍റെ പേരില്‍ മനുഷ്യജനനം നിയന്ത്രിക്കുവാന്‍ പ്രകൃതിവിരുദ്ധവും, തികച്ചും ആഭാസകരവുമായ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുകയും, അവ പ്രചാരത്തില്‍വരുത്തി പരസ്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്. ഇതിനു ഏതെല്ലാം ന്യായീകരണങ്ങള്‍ സമര്‍ത്ഥിക്കപ്പെട്ടാലും ശരി, ഈ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ അല്ലാഹുവിനെക്കുറിച്ചുള്ള അവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാകുന്നു. അല്ലാഹുവാണ് ഭൂലോകത്തിന്‍റെയും മനുഷ്യവര്‍ഗ്ഗത്തിന്‍റെയും സൃഷ്ടാവെന്നും, അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണെന്നും, അവനാണ് എല്ലാവര്‍ക്കും യഥാര്‍ത്ഥത്തില്‍ ഉപജീവനം നല്‍കുന്നവനെന്നും വിശ്വസിക്കുന്ന ഒരാള്‍ക്കുംതന്നെ ഈ പ്രസ്ഥാനത്തെ അനുകൂലിക്കുവാന്‍ സാദ്ധ്യമല്ല. അല്ലാഹുവിന്‍റെ ഭൂമി വിശാലമാണെന്നും, എല്ലാവര്‍ക്കും ആഹാരം നല്‍കുന്നവന്‍ അവനാണെന്നും – ഈ ആയത്തുകളിലും മറ്റു പല ആയത്തുകളിലുമായി – അല്ലാഹു ആവര്‍ത്തിച്ചു പറയുന്നതിനെ അവഗണിച്ചുകൊണ്ടല്ലാതെ ആ സംരംഭങ്ങളില്‍ പങ്കുചേരുവാനോ അനുകൂലിക്കുവാനോ ഒരു മുസ്‌ലിമിന്നും നിര്‍വ്വാഹമില്ലാത്തതാണ്. ഈ വിഷയം ഇവിടെ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. അല്ലാഹു സഹായിച്ചാല്‍ സൂ: സുഖ്റുഫിലും മറ്റും കൂടുതല്‍ സംസാരിക്കാം. والله الموفق

29:61

  • وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴾٦١﴿
  • ‘ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തതാരാണ്’ എന്നു നീ അവരോട് [ബഹുദൈവവിശ്വാസികളോട്] ചോദിക്കുന്ന പക്ഷം, തീര്‍ച്ചയായും, അവര്‍ പറയും: ‘അല്ലാഹുവാണ്’ എന്ന്‍. (അപ്പോള്‍, എങ്ങിനെയാണ് അവര്‍ (തൗഹീദില്‍ നിന്ന്‍) തെറ്റിക്കപ്പെടുന്നത്?!
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്ന പക്ഷം مَّنْ خَلَقَ സൃഷ്ടിച്ചതാരാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَسَخَّرَ കീഴ്പ്പെടുത്തുകയും, നിയന്ത്രിക്കുകയും ചെയ്തതു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നത്

ലോകസൃഷ്ടാവും, ലോകകാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്നു മുശ്‌രിക്കുകളും സമ്മതിക്കുന്നു. എന്നിരിക്കെ ആരാധ്യനായി അവനല്ലാത്തവരെ സ്വീകരിക്കുന്നതില്‍ യാതൊരു ന്യായവുമില്ല, അതുതികച്ചും വിഡ്ഢിത്തം മാത്രമാണ് എന്നു സാരം.

മനുഷ്യന്‍റെ ജീവിതപ്രശ്നങ്ങളില്‍ അതിപ്രധാനമായ ഒന്നത്രെ ആഹാരത്തിന്‍റെ കാര്യം. എന്നാല്‍ ആഹാരത്തിന്‍റെ സാക്ഷാല്‍ കൈകാര്യകര്‍ത്താവ് അല്ലാഹുതന്നെയാണ്. മനുഷ്യന്‍ അതിനുവേണ്ടി എന്തു നടപടിയെടുത്താലും ശരി, അല്ലാഹു കണക്കാക്കിയതേ ആര്‍ക്കും ലഭിക്കുകയുള്ളൂ. അവന്‍ ഉദ്ദേശിക്കുന്നതനുസരിച്ചായിരിക്കും അതില്‍ ഏറ്റക്കുറവുകള്‍ അനുഭവപ്പെടുന്നത്. അവനല്ലാത്തവരെ ഇലാഹായി സ്വീകരിച്ചതുകൊണ്ട് ഇക്കാര്യത്തിലും യാതൊരു മാറ്റവും നേരിടുവാനില്ല. അപ്പോള്‍, ആ നിലക്കും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‍ അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-

29:62

  • ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٦٢﴿
  • അല്ലാഹു, തന്‍റെ അടിയാന്‍മാരില്‍ നിന്ന്‍ താന്‍ ഉദ്ദേശിക്കുന്നവന് ആഹാരം [ഉപജീവനമാര്‍ഗ്ഗം] വിശാലപ്പെടുത്തിക്കൊടുക്കുകയും, അവന് [താന്‍ ഉദ്ദേശിക്കുന്നവന്] ഇടുക്കമാക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാണ്.
  • اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ആഹാരം, ഉപജീവനം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍ നിന്നു وَيَقْدِرُ അവന്‍ ഇടുക്കമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക)യും ചെയ്യുന്നു لَهُ അവനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ) പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

അല്ലാഹുവിന്‍റെ ഉദ്ദേശം അനുസരിച്ച് ചിലര്‍ക്ക് വിശാലമായും, മറ്റു ചിലര്‍ക്കു കുടുസ്സായും അവന്‍ ആഹാരം നല്‍കുമെന്നു പറഞ്ഞതിന്‍റെ താല്‍പര്യം, യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നിയപോലെ അവന്‍ പ്രവര്‍ത്തിക്കുന്നുവെന്നല്ല. നേരെ മറിച്ച് ആര്‍ക്കാണ്, എങ്ങിനെയാണ് എത്രയാണ് അത് നല്‍കേണ്ടതെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും – ചെറുതും വലുതുമെന്ന വ്യത്യാസമില്ലാതെ – അറിയുന്നവനാണവന്‍. ആ അറിവനുസരിച്ച് തികച്ചും യുക്തമായ നിലയില്‍ അവനതു നിയന്ത്രിക്കുന്നു. ഈ പരമാര്‍ത്ഥമാണ് ആയത്തിലെ അവസാനവാക്യം വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യന്‍റെ അനുമാനങ്ങള്‍ക്കതീതമാണത്. മനുഷ്യന്‍റെ ആഗ്രഹമോ പ്രയത്നമോ അല്ല അതിന്‍റെ തോതു നിര്‍ണ്ണയിക്കുന്നതു – വാസ്തവത്തില്‍ അവ രണ്ടും ഒഴിച്ചുകൂടാത്തതാണെങ്കിലും ശരി.

അറിവ്, ബുദ്ധി, സാമര്‍ത്ഥ്യം, പരിചയം, ശരീരസ്ഥിതി ആദിയായ ഗുണങ്ങളിലെല്ലാം സമനിലക്കാരെന്നു കാണപ്പെടുന്ന രണ്ടുപേര്‍ ഒരേ ദിവസം മുതല്‍ ഒരേതരം തൊഴില്‍ ചെയ്തു തുടങ്ങിയെന്ന് വെക്കുക. അല്ലെങ്കില്‍ ഒരേ തോതില്‍ മുതലിറക്കി ഒരേ രീതിയില്‍ വ്യവസായം ആരംഭിച്ചുവെന്നു കരുതുക: കുറച്ചു ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോഴേക്കു രണ്ടാളുടേയും അദ്ധ്വാനഫലങ്ങളില്‍ തീര്‍ച്ചയായും വ്യത്യാസം കാണാം. ഒരുപക്ഷെ, ഒരുവന്‍ വലിയൊരു തുക സമ്പാദിച്ചിരിക്കുകയും, മറ്റേവന്‍ വലിയൊരു സംഖ്യക്ക് കടപ്പെട്ടിരിക്കുകയും ചെയ്തിരിക്കും. ഏതായാലും, രണ്ടാളുടെയും നില ശരിക്കും ത്യല്യമായിക്കാണുകയില്ല. എന്താണിതിനു കാരണം? എടുക്കുന്നവനും, കൊടുക്കുന്നവനും, കണക്കാക്കുന്നവനുമെല്ലാം യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് എന്നതു തന്നെ. നമ്മുടെ പ്രവര്‍ത്തനങ്ങളും, ആസൂത്രണങ്ങളുമെല്ലാം തന്നെ കേവലം ബാഹ്യമായ ചില കാരണങ്ങള്‍ മാത്രമാണ്. ഒരേ കാരണത്താല്‍ – അല്ലെങ്കില്‍ ഒരേ മാര്‍ഗ്ഗത്തിലൂടെ – അനുഭവപ്പെടുന്ന ഫലം പരസ്‌പരം വ്യത്യസ്തമോ, വിരുദ്ധമോ ആയിട്ടാണ് കാണപ്പെടുന്നതെങ്കില്‍, അതിന്‍റെയെല്ലാം പിന്നില്‍ വേറെ ഒരു അദൃശ്യ ഹസ്തംകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നു തീര്‍ച്ചതന്നെ. ഇല്ലായിരുന്നുവെങ്കില്‍ ഓരോ മനുഷ്യന്റെയും അദ്ധ്വാനം, സാമര്‍ത്ഥ്യം, കഴിവ് ആദിയായവയുടെ തോതനുസരിച്ച് – കൃത്യമായിത്തന്നെ – സമ്പത്തും ജീവിതവിഭവങ്ങളും ഓരോരുത്തന്നും ഈ ലോകത്തു ലഭ്യമാകേണ്ടിയിരുന്നു. അല്ലാഹു വേറൊരിടത്തു പറയുന്നതു നോക്കുക:

 مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ…. – الاسراء  18

ക്ഷണികമായതിനെ – ഐഹിക വിഭവങ്ങളെ -ആരെങ്കിലും ഉദ്ദേശിക്കുന്നതായാല്‍ അവനു – അതായതു നാം ഉദ്ദേശിക്കുന്നവര്‍ക്ക് – അതില്‍ വെച്ചു നാം ഉദ്ദേശിക്കുന്നത് വേഗം നല്‍കുന്നതാണ്…. എന്നു സാരം.

29:63

  • وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴾٦٣﴿
  • ‘ആകാശത്തുനിന്ന്‍ (മഴ) വെള്ളം ഇറക്കിയിട്ട്‌ അതുമൂലം, ഭൂമിയെ – അതു നിര്‍ജ്ജീവമായതിനുശേഷം – ജീവിപ്പിക്കുന്ന [ഉല്‍പാദന യോഗ്യമാക്കുന്ന]വന്‍ ആരാണ്?’ എന്ന്‍ അവരോടു നീ ചോദിക്കുന്നപക്ഷം, നിശ്ചയമായും അവര്‍ പറയും: ‘അല്ലാഹുവാണ്’ എന്നു. പറയുക: ‘അല്ലാഹുവിന്നാണ് സ്‌തുതി!’ പക്ഷേ, അവരില്‍ അധികമാളും ബുദ്ധി കൊടു(ത്ത് ചിന്തി)ക്കുന്നില്ല.
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്നപക്ഷം مَّن نَّزَّلَ ആരാണ് ഇറക്കിയതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടു ജീവിപ്പിച്ചു بِهِ അതുമൂലം الْأَرْضَ ഭൂമിയെ مِن بَعْدِ مَوْتِهَا അതു നിര്‍ജ്ജീവമായതിനു ശേഷം لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹുവാണ് എന്ന്‍ قُلِ പറയുക الْحَمْدُ സ്‌തുതി, സ്തോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ أَكْثَرُهُمْ എങ്കിലും അവരിലധികവും لَا يَعْقِلُونَ ബുദ്ധികൊടുക്കുന്നില്ല, മനസ്സിരുത്തുന്നില്ല

61-ാം വചനത്തിലെ ആശയം തന്നെയാണ് ഈ വചനവും ഉള്‍ക്കൊള്ളുന്നത്. അല്ലാഹുവല്ലാതെ സൃഷ്ടാവില്ലെന്നും, സുര്യചന്ദ്രാദികളെ നിയന്ത്രിക്കല്‍, മഴ വര്‍ഷിപ്പിച്ച് ഭൂമിയെ ഉല്‍പാദനയോഗ്യമാക്കല്‍ തുടങ്ങിയ വന്‍കാര്യങ്ങളെല്ലാം നടത്തുന്നതു അവന്‍ തന്നെയാണെന്നും അവര്‍ക്കറിയാം. ഏറ്റവും അടിസ്ഥാനപരമായ ഈ യാഥാര്‍ത്ഥ്യം അവര്‍ സമ്മതിക്കുന്നതിന്റെ പേരിലാണ് അല്ലാഹുവിനെ സ്തുതിക്കുവാന്‍ നബി (സ) യോട് കല്‍പ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം സമ്മതിക്കുന്നതിന്‍റെ അനന്തരഫലമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് അംഗീകരിക്കല്‍. രണ്ടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ബഹുദൈവവിശ്വാസികള്‍ ഒട്ടും മനസ്സിലാക്കുന്നില്ല: ലവലേശം ചിന്തിക്കുന്നുമില്ല. ഇതാണവര്‍ക്ക് പിണഞ്ഞ ആപത്ത്.

വിഭാഗം – 7

29:64

  • وَمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ ٱلدَّارَ ٱلْـَٔاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٦٤﴿
  • ഈ ഐഹിക ജീവിതം, വിനോദവും, കളിയും അല്ലാതെ (മറ്റൊന്നും) അല്ല. നിശ്ചയമായും പരലോക ഭവനമാകട്ടെ, അതാണ്‌ (യഥാര്‍ത്ഥത്തിലുള്ള) ജീവിതം. അവര്‍ക്കറിയാമായിരുന്നുവെങ്കില്‍ (അവര്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുമായിരുന്നില്ല)!
  • وَمَا هَـٰذِهِ الْحَيَاةُ ഈ ജീവിതമല്ല الدُّنْيَا ഐഹികമായ, ഇഹത്തിലെ إِلَّا لَهْوٌ വിനോദമല്ലാതെ وَلَعِبٌ കളിയും, വിളയാട്ടും وَإِنَّ الدَّارَ الْآخِرَةَ നിശ്ചയമായും പരലോകഭാവനമാകട്ടെ لَهِيَ അതുതന്നെയാണ് الْحَيَوَانُ ജീവിതം, ജീവസ്സുള്ളതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും (എങ്കില്‍)

ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങളും, ഉപാധികളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാല്‍ വെറും കളിവിനോദമാണെന്നു കാണാം. ഒന്നിനും നിലനില്‍പില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്കു നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതിലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ജീവിതം. അതുകൊണ്ട് ആ ജീവിതത്തിലേക്ക് ഉപയോഗപ്രദമായിത്തീരുന്നതെന്തോ അതു സമ്പാദിക്കുവാന്‍ ശ്രമിക്കുകയാണ് അവന്‍ ഇവിടെവെച്ച് ചെയ്യേണ്ടത്. ഇഹലോകവും, പരലോകവും തമ്മിലുള്ള അന്തരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ ഇങ്ങിനെ വിവരിക്കുന്നു:-

وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ – مسلم

സാരം: അല്ലാഹുവാണ സത്യം! പരലോകത്തെ അപേക്ഷിച്ച് ഇഹലോകം, നിങ്ങളിലൊരാള്‍ അവന്റെ വിരല്‍ സമുദ്രത്തില്‍ ഇടുന്നതിനു തുല്ല്യമാണ്. എന്തുമാത്രം (വെള്ളം) കൊണ്ടാണ് അതു തിരിച്ചെടുക്കുന്നതു എന്നു അവന്‍ പരിശോധിച്ചു നോക്കട്ടെ. (മുസ്‌ലിം).

29:65

  • فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ﴾٦٥﴿
  • എന്നാല്‍, അവര്‍ [ബഹുദൈവവിശ്വാസികള്‍] കപ്പലില്‍ കയറിയാല്‍, കീഴ്വണക്കം അല്ലാഹുവിന്നു നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. എന്നിട്ട് കരയിലേക്ക് അവന്‍ അവരെ രക്ഷപ്പെടുത്തിക്കൊടുക്കുമ്പോഴോ – അപ്പോള്‍ അവരതാ – (അവനോടു) പങ്കുചേര്‍ക്കുന്നു!
  • فَإِذَا رَكِبُوا എന്നാല്‍ അവര്‍ കയറിയാല്‍ فِي الْفُلْكِ കപ്പലില്‍ دَعَوُا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും اللَّـهَ അല്ലാഹുവിനെ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു لَهُ അവനു الدِّينَ കീഴ്വണക്കം, അനുസരണം, മതം فَلَمَّا نَجَّاهُمْ എന്നിട്ട് അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്ക് إِذَا അപ്പോഴതാ هُمْ അവര്‍ يُشْرِكُونَ പങ്കുചേര്‍ക്കുന്നു, ശിര്‍ക്കുവെക്കുന്നു

29:66

  • لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ﴾٦٦﴿
  • നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ അവര്‍ നന്ദികേടുകാണിക്കട്ടെ! അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ! എന്നാല്‍ വഴിയെ അവര്‍ക്കു അറിയാറാകും!
  • لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കട്ടെ, കാണിക്കുവാന്‍ വേണ്ടി بِمَا آتَيْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ وَلِيَتَمَتَّعُوا അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ, ചെയ്യുവാനായിട്ടും فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവന്‍ അറിയും

ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന ഒരു കനത്ത തക്കീതാണിത്. അവര്‍ കപ്പലില്‍ കയറി സമുദ്രയാത്ര ചെയ്യുമ്പോള്‍, കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യന്മാരെയല്ല വിളിച്ചു പ്രാര്‍ത്ഥിക്കുക. നിഷ്കളങ്കമായ ഭയഭക്തിയോടുകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കും. ആപത്തു നീങ്ങി കരയിലേക്കു രക്ഷപ്പെട്ടു കഴിയുന്നതോടെ അതെല്ലാം മറന്ന് വീണ്ടും പഴയ ശിര്‍ക്കു തന്നെ ആവര്‍ത്തിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടാണ് തങ്ങള്‍ക്കു അഭയം തേടുവാനുള്ളതെന്നോ അവനാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നോ ഉള്ള ഭാവംപോലും അവരില്‍ പ്രകടമാകുകയില്ല. ഈ മുശ്‌രിക്കുകളെ അല്ലാഹു താക്കീതു ചെയ്യുകയാണ്: അവരങ്ങനെ നന്ദികേട് കാണിച്ചാലും, സുഖജീവിതം നയിച്ചുകൊണ്ടും നടക്കട്ടെ, അതിന്റെ ഫലം അവര്‍ക്കു വഴിയെ അറിയാം എന്ന്‍.

لِيَكْفُرُوا എന്നും, وَلِيَتَمَتَّعُوا എന്നുമുള്ള ക്രിയാരൂപങ്ങള്‍ക്ക് ‘അവര്‍ നന്ദികേടു കാണിക്കുവാന്‍ വേണ്ടിയും, അവര്‍ സുഖമാസ്വദിക്കുവാന്‍ വേണ്ടിയും’ എന്നും അര്‍ത്ഥം വരാവുന്നതാണ്. അവര്‍ കരയിലേക്കു രക്ഷപ്പെട്ടശേഷം വീണ്ടും ശിര്‍ക്കു തുടരുന്നതിന്റെ അനന്തരഫലം അത് രണ്ടുമായിരിക്കും എന്നാണ് അപ്പോള്‍ അതിന്റെ സാരം. وَلِيَتَمَتَّعُوا എന്നതിലെ ‘ലാമി’നു ‘സുകൂന്‍’ കൊടുത്തുകൊണ്ടും ഇവിടെ വായനയുണ്ട്. ഇതനുസരിച്ച് നാം ആദ്യം നല്‍കിയ അര്‍ത്ഥം തന്നെയാണ് നല്‍കേണ്ടതും.

വിഗ്രഹാരാധകന്മാരായ മുശ്‌രിക്കുകള്‍ ആപല്‍ഘട്ടങ്ങളിലെങ്കിലും തങ്ങളുടെ പങ്കുകാരെ വിട്ടേച്ച്‌ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുമെന്നു അല്ലാഹു പറയുന്നു. എന്നാല്‍, സാധാരണമായ ആവശ്യങ്ങളില്‍ അല്ലാഹുവിനെമാത്രം വിളിക്കുകയും, ആപത്തുകളില്‍ ‘നേര്‍ച്ച’ക്കാരെയും മറ്റും വിളിക്കുകയും ചെയ്യുന്ന ചിലരെ മുസ്‌ലിംകള്‍ക്കിടയില്‍ കാണാമെന്നതു വളരെ ആശ്ചര്യകരവും വേദനാജനകവുമാണ്. ഇതും, ഇതുപോലുള്ളതുമായ ഖുര്‍ആന്‍ വചനങ്ങള്‍ അവര്‍ക്കും വമ്പിച്ച താക്കീതാണെന്നുള്ളതില്‍ സംശയമില്ല.

29:67

  • أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ ﴾٦٧﴿
  • നിര്‍ഭയമായ ഒരു ‘ഹറം’ [അലംഘ്യ സങ്കേതം] നാം ഏര്‍പ്പെടുത്തിയിട്ടുള്ളത് അവര്‍ കാണുന്നില്ലേ?! അവരുടെ ചുറ്റുപാടില്‍നിന്ന്‍ ജനങ്ങള്‍ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, മിഥ്യയായിട്ടുള്ളതില്‍ അവര്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അവര്‍ അവിശ്വസിക്കുക (അഥവാ നന്ദികേടു കാണിക്കുക) യും ചെയ്യുകയാണോ?!
  • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّا جَعَلْنَا നാം ഏര്‍പ്പെടുത്തി (ആക്കി)യിട്ടുള്ളതു حَرَمًا ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം آمِنًا നിര്‍ഭയമായ وَيُتَخَطَّفُ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു النَّاسُ മനുഷ്യര്‍ مِنْ حَوْلِهِمْ അവരുടെ ചുറ്റുപാടില്‍ നിന്നും أَفَبِالْبَاطِلِ എന്നിട്ടും വ്യര്‍ത്ഥമായ (മിഥ്യയായ)തിലോ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു وَبِنِعْمَةِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തിലോ يَكْفُرُونَ അവര്‍ അവിശ്വസിക്കുന്നു, നന്ദികേടു കാണിക്കുന്നു

29:68

  • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ ﴾٦٨﴿
  • അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ തനിക്കു സത്യം വന്നെത്തുമ്പോള്‍ അതിനെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ കൂടുതല്‍ അക്രമിയായുള്ളവന്‍ ആരാണ്?! അവിശ്വാസികള്‍ക്കു നരകത്തില്‍ പാര്‍പ്പിടം ഇല്ലയോ?! (നിശ്ചയമായും ഉണ്ട്.)
  • وَمَنْ أَظْلَمُ കൂടുതല്‍ അക്രമി ആരാണു مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിയുണ്ടാക്കിയ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ كَذِبًا വ്യാജം أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِالْحَقِّ സത്യത്തെ لَمَّا جَاءَهُ അതു തനിക്കു വന്നപ്പോള്‍ أَلَيْسَ ഇല്ലയോ فِي جَهَنَّمَ നരകത്തില്‍ مَثْوًى പാര്‍പ്പിടം لِّلْكَافِرِينَ അവിശ്വാസികള്‍ക്കു

സമുദ്രത്തില്‍ വെച്ചുണ്ടാകുന്ന ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടുമാത്രം സഹായത്തിനു പ്രാര്‍ത്ഥിച്ച് തൗഹീദ് പ്രകടിപ്പിക്കുന്ന ആ മുശ്‌രിക്കുകള്‍ നിവസിക്കുന്നതു മക്കാഹറമിലാണല്ലോ. അതിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ ആക്രമണങ്ങളും, രക്തച്ചൊരിച്ചലും നിത്യേന നടമാടിക്കൊണ്ടിരിക്കുന്നു. അതേസമയത്തു ഖുറൈശികളാകട്ടെ, ഏറ്റവും ശക്തിമത്തായ കോട്ടകളിലെന്നപോലെ യുദ്ധഭീതിയും, ആക്രമണഭയവും നേരിടാതെ ഹറമില്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുകൂടുന്നു. പരിശുദ്ധ കഅ്ബയുടെ പരിസരപ്രദേശമായ ആ ആദരണീയ സ്ഥലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍വെച്ച് അക്രമങ്ങളും, കയ്യേറ്റങ്ങളും പാടില്ലെന്നും, ഹറമില്‍ പ്രവേശിച്ചവരെല്ലാം നിര്‍ഭയരായിരിക്കുമെന്നുമുള്ള അല്ലാഹുവിന്റെ നിയമം ഖുറൈശികളും അല്ലാത്തവരും ഒരുപോലെ പാലിച്ചുവരുന്നു. കപ്പലുകളിലാകുമ്പോള്‍ തങ്ങളുടെ വിഗ്രഹാദി ദൈവങ്ങളെ വിട്ടേച്ച് അല്ലാഹുവിനെമാത്രം വിളിച്ചു രക്ഷക്കപേക്ഷിക്കുന്നതുപോലെ, ഹറമില്‍ സുരക്ഷിതമായി സമാധാനത്തോടെ കഴിഞ്ഞുകൂടുന്ന അവസരത്തിലും എന്തുകൊണ്ട് അവര്‍ക്കു അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനുമാത്രം ആരാധന നടത്തുകയും ചെയ്തുകൂടാ?! അല്ലാഹു അവര്‍ക്കു നല്‍കിയ ഈ മഹത്തായ അനുഗ്രഹത്തിനു നന്ദി കാണിക്കുന്നതിനുപകരം, വിഗ്രഹങ്ങളെ അല്ലാഹുവിനു സമമാക്കി ആരാധിക്കുകയും, അവയോടു പ്രാര്‍ത്ഥിക്കുകയുമാണല്ലോ അവര്‍ ചെയ്യുന്നത്. ഇതില്‍പരം അക്രമം മറ്റേതാണ്?! അതിനാല്‍, അല്ലാഹു അവര്‍ക്കു മരണാനന്തരം നരകത്തിലാണ് പാര്‍പ്പിടം ഒരുക്കിവെച്ചിട്ടുള്ളത്. അവരെ ശിക്ഷിക്കുവാന്‍ അതില്‍ ധാരാളം സ്ഥലമുണ്ടു!

അവിശ്വാസികളെക്കുറിച്ച് പലതും പ്രസ്താവിച്ചശേഷം വിശ്വാസികളായ സജ്ജനങ്ങളുടെ നേട്ടത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു:-

29:69

  • وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ﴾٦٩﴿
  • നമ്മുടെ കാര്യത്തില്‍ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതന്മാരോടു കൂടെയായിരിക്കുന്നതുമാകുന്നു.
  • وَالَّذِينَ جَاهَدُوا സമരം നടത്തുന്നവര്‍ فِينَا നമ്മുടെ കാര്യത്തില്‍ لَنَهْدِيَنَّهُمْ നിശ്ചയമായും നാം അവരെ നയിക്കും سُبُلَنَا നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَمَعَ الْمُحْسِنِينَ സുകൃതവാന്മാരുടെ (സല്‍ഗുണവാന്മാരുടെ, പുണ്യവാന്മാരുടെ) കൂടെയായിരിക്കും

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – അവന്റെ തൗഹീദിനെ ഉയര്‍ത്തുകയും, മതത്തെ സഹായിക്കുകയും ചെയ്യുന്ന വിഷയത്തില്‍ – വേണ്ടിവന്നാല്‍ അടര്‍ക്കളത്തിലിറങ്ങി യുദ്ധം നടത്തുകവരെയുള്ള സമരങ്ങള്‍ നടത്തുവാന്‍ തയ്യാറുള്ള സത്യവിശ്വാസികള്‍ക്കു അവന്റെ പ്രീതിയും പ്രതിഫലവും കൂടുതല്‍ കൂടുതല്‍ ലഭിക്കുവാനുതകുന്ന മാര്‍ഗ്ഗങ്ങളില്‍ ചരിക്കുവാനുള്ള മാര്‍ഗ്ഗദര്‍ശനവും സഹായവും അവന്‍ ചെയ്തുകൊടുക്കും. അവന്‍, അങ്ങിനെയുള്ള സല്‍ഗുണവാന്മാരുടെ പക്ഷത്തായിരിക്കുന്നതുമാണ്. അല്ലാഹു ഏതു പക്ഷത്താണോ ആ പക്ഷത്തിലുള്ളവരത്രെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. സൂ: മുഹമ്മദ്‌ 17ല്‍ അല്ലാഹു ഇപ്രകാരം പറയുന്നു: وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ – محمد സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അവര്‍ക്കുവേണ്ടുന്ന ഭയഭക്തി നല്‍കുകയും ചെയ്യുമെന്ന് സാരം.

അല്ലാഹു നമ്മെയെല്ലാം ഭയഭക്തരും, സുകൃതന്മാരുമായ അടിയാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. آمين

[التسويد: ١٨ ربيع الٲول ١٣٨٠: ٦٠/٨/٣١ م والتبييض: ٤ جمادى الاخرى ١٣٨٧: ٩/٨/٦٧]

ആറാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 45 മുതൽ 55 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 45-55
വിഭാഗം – 5

29:45

  • ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ ﴾٤٥﴿
  • (നബിയേ) വേദഗ്രന്ഥത്തില്‍ നിന്നു നിങ്ങള്‍ക്ക് ‘വഹ്‌യ്‌’ [ബോധനം] നല്‍കപ്പെട്ടിട്ടുള്ളതു നിങ്ങള്‍ പാരായണം ചെയ്യുക. നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക; നിശ്ചയമായും നമസ്‌കാരം, നീചവൃത്തിയില്‍ നിന്നും, നിഷിദ്ധമായതില്‍നിന്നും തടയുന്നു. അല്ലാഹുവിനെ ഓര്‍മ്മിക്കുന്നതു ഏറ്റവും വലിയ കാര്യംതന്നെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു അല്ലാഹു അറിയുന്നതാണ്.
  • اتْلُ നിങ്ങള്‍ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹ്‌യു നല്‍കപ്പെട്ടതു إِلَيْكَ നിങ്ങള്‍ക്ക് مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, വേദഗ്രന്ഥമായിട്ടു وَأَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക إِنَّ الصَّلَاةَ നിശ്ചയമായും നമസ്‌കാരം تَنْهَىٰ തടയുന്നു, നിരോധിക്കുന്നു عَنِ الْفَحْشَاءِ നീചവൃത്തി (ദുഷ്പ്രവൃത്തി)യില്‍നിന്നു وَالْمُنكَرِ നിഷിദ്ധമായ (നികൃഷ്ടമായ-വെറുക്കപ്പെട്ട)തില്‍നിന്നും وَلَذِكْرُ اللَّـهِ അല്ലാഹുവിനെ ഓര്‍മ്മിക്കല്‍, സ്മരിക്കല്‍ أَكْبَرُ ഏറ്റവും വലിയ (മഹത്തായ) കാര്യംതന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا تَصْنَعُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു

വിശുദ്ധ ഖുര്‍ആനാകുന്ന വേദഗ്രന്ഥം പാരായണം ചെയ്‌വാനും, നമസ്‌കാരം നിലനിറുത്തുവാനുമുളള ഈ കല്‍പന ബാഹ്യത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, വാസ്‌തവത്തില്‍ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മാത്രം ബാധകമായതല്ല, എല്ലാവര്‍ക്കും ബാധകമായതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സ്വയംതന്നെ ഒരു പുണ്യകര്‍മ്മമാകുന്നു. അതിലടങ്ങിയ തത്വങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായ വശങ്ങള്‍ മനസ്സിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ്‌ വായനയുടെ ആവശ്യം. അതു പ്രവര്‍ത്തനത്തിലും, പ്രയോഗത്തിലും വരുത്തുകയാണ് അതിന്‍റെ പരമമായ ലക്ഷ്യം. നമസ്‌കാരം നിലനിറുത്തുവാന്‍ കല്‍പിച്ചതിന്‍റെ പ്രധാന ഉദ്ദേശ്യങ്ങള്‍ അല്ലാഹുതന്നെ ഇവിടെ ഉണര്‍ത്തുന്നു. നീചവും നിഷിദ്ധവുമായ കാര്യങ്ങളില്‍നിന്നു നമസ്‌കാരം മനുഷ്യനെ തടയുന്നുവെന്നുള്ളതാണു അതിലൊന്ന്‍. പക്ഷേ, നാമമാത്ര നമസ്‌കാരംകൊണ്ട് ഈ ഉദ്ദേശ്യം സാദ്ധ്യമാവുകയില്ല. അതുകൊണ്ടാണ് ‘നമസ്കരിക്കണ’മെന്നു പറഞ്ഞു മതിയാക്കാതെ ‘നമസ്‌കാരം നിലനിറുത്തുക’ (أَقِمِ ٱلصَّلَوٰةَ) എന്നു പറഞ്ഞിരിക്കുന്നത്. പതിവായും, കൃത്യമായും, പരിപൂര്‍ണ്ണമായും, ഹൃദയസാന്നിധ്യത്തോടും, ഭയഭക്തിയോടും കൂടിയും ആയിരിക്കണം നമസ്‌കാരം. എന്നാല്‍ മാത്രമേ നമസ്‌കാരം യഥാര്‍ത്ഥത്തില്‍ നിലനിറുത്തലാവുകയുള്ളൂ. അല്ലാഹുവിനെ ഓര്‍മ്മിക്കുകയാണ് നമസ്കാരത്തിന്‍റെ മറ്റൊരു ഉദ്ദേശ്യം. ‘അല്ലാഹുവിനെ ഓര്‍മ്മിക്കല്‍ ഏറ്റവും വലിയ കാര്യമാണ്’ (وَلَذِكْرُ اللَّـهِ أَكْبَرُ) എന്നു തുടര്‍ന്നു പറഞ്ഞിട്ടുള്ളതില്‍ നിന്നും ‘എന്നെ സ്മരിക്കുവാനായി നമസ്‌കാരം നിലനിറുത്തുക’ (وَأَقِمِ الصَّلَاةَ لِذِكْرِي) എന്ന് സൂ: ത്വാഹായില്‍ മൂസാ (عليه الصلاة والسلام) നബിയോടു പറഞ്ഞിട്ടുള്ളതില്‍ നിന്നും മറ്റും ഇതു വ്യക്തമാണ്. നമസ്കാരത്തില്‍ അടങ്ങിയിട്ടുള്ള ഓരോ ഘടകവും – വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നിര്‍വ്വഹിക്കുന്ന ഓരോ കര്‍മ്മവും – പരിശോധിച്ചാലും അവയെല്ലാം ഈ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമാണെന്നു കാണാം.

അപ്പോള്‍, നമസ്‌കാരംകൊണ്ട് ഈ ഉദ്ദേശ്യങ്ങള്‍ – നീചനികൃഷ്ടകൃത്യങ്ങളില്‍ നിന്ന്‍ വിരമിക്കലും, അല്ലാഹുവിനെക്കുറിച്ചുള്ള ബോധം ഉണ്ടായിരിക്കലും – കൈവരുന്നില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം നമസ്‌കാരം അതിന്‍റെ യഥാരൂപത്തിലായിരുന്നില്ലെന്നാകുന്നു. ‘ഒരുവന്‍റെ നമസ്‌കാരം അവനെ നീചവൃത്തിയില്‍നിന്നും, നിഷിദ്ധമായതില്‍നിന്നും തടഞ്ഞില്ലെങ്കില്‍ അവനു നമസ്കാരമില്ല’.

(مَنْ لَمْ تَنْهَهُ صَلَاتُهُ عَنِ الْفَحْشَاءِ وَالْمُنْكَرِ فَلَا صَلَاة لَهُ – ابو حاتم وغيره) എന്ന ഹദീസ് ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ ആയത്തിന്‍റെ അവസാനഭാഗവും ഇതിലേക്കു സൂചന നല്‍കുന്നു: وَاللَّـهُ يَعْلَمُ مَا تَصْنَعُونَ (നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു അല്ലാഹു അറിയുന്നു.)

ذِكْر (ദിക്ര്‍) എന്ന വാക്കിന് ‘സ്മരിക്കുക, നിരൂപിക്കുക, ഓര്‍മ്മിക്കുക, പറയുക, ധ്യാനിക്കുക’ എന്നിങ്ങനെ സന്ദര്‍ഭോചിതം പല അര്‍ത്ഥവും പറയാവുന്നതാണ്. ‘അല്ലാഹുവിന്‍റെ ദിക്ര്‍ ‘ (ذِكْرُ اللَّـهِ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സുകൊണ്ടും വാക്കുകൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു. അഥവാ, അല്ലാഹുവിന്‍റെ മഹല്‍ ഗുണങ്ങളെയും, സൃഷ്ടിമാഹാത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താവിചാരങ്ങളും, അവനോടുള്ള മാനസികമായ ഭയഭക്തിയും, ‘തസ്ബീഹ്, തഹ് ലീല്‍, തക്ബീര്‍, ഹംദ്, ദുആ’ (*) മുതലായ ധ്യാനവാക്യങ്ങളും – എല്ലാംതന്നെ – ദിക്റുകളാകുന്നു. വാഗ് മൂലമുള്ള ഈ ദിക് റുകള്‍ക്കും ഹൃദയസാന്നിധ്യം അത്യന്താപേക്ഷിതമാണ്. അല്ലാഹു പ്രസ്താവിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ഉദ്ധരിക്കുന്നു:-

أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعهُ إِذَا ذَكَرَني، فَإن ذَكرَني في نَفْسهِ، ذَكَرْتُهُ في نَفسي، وإنْ ذَكَرَني في ملإٍ، ذكَرتُهُ في ملإٍ خَيْرٍ منْهُمْ – متفق عليه

സാരം: എന്‍റെ അടിയാന്‍ എന്നെപ്പറ്റി വിചാരിക്കുന്നതിനനുസരിച്ചായിരിക്കും ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവന്‍റെ കൂടെയുണ്ടായിരിക്കും. അവന്‍ സ്വയം (മനസ്സില്‍) എന്നെ ഓര്‍ത്താല്‍ ഞാന്‍ അവനെയും സ്വയം ഓര്‍ക്കും. ഒരു സംഘത്തില്‍വെച്ച് അവന്‍ എന്നെ ഓര്‍ത്താല്‍ (എന്നെക്കുറിച്ച് പ്രസ്താവിച്ചാല്‍) അവരെക്കാള്‍ ഉത്തമമായ ഒരു സംഘത്തില്‍വെച്ച് ഞാന്‍ അവനെയും ഓര്‍ക്കും (പ്രസ്താവിക്കും). (ബു. മു.) ‘എന്നെപ്പറ്റി വിചാരിക്കുന്നതിനനുസരിച്ചായിരിക്കും ഞാന്‍’ എന്നു പറഞ്ഞിട്ടുള്ളതു വളരെ ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്‍റെ കാരുണ്യത്തിലും, കൃപാകടാക്ഷത്തിലും ഒരാള്‍ക്കു എത്രകണ്ട് ശുഭാപ്തിവിശ്വാസവും, സുപ്രതീക്ഷയും ഉണ്ടോ ആ തോതനുസരിച്ചായിരിക്കും അല്ലാഹു അവനോട് ഇടപെടുക എന്നു താല്‍പര്യം. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയനുസരിച്ചായിരിക്കും ഈ വിശ്വാസവും, പ്രതീക്ഷയും ഉണ്ടാവുക.


(*) التسبيح والتهليل والتكبير والحمد والدعاء


‘കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത്?’ എന്ന്‍ ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു ഇങ്ങനെ മറുപടി കൊടുക്കയുണ്ടായി: ‘അല്ലാഹുവിന്‍റെ ദിക്ര്‍’ നിമിത്തം നിന്‍റെ നാവു നനഞ്ഞതായിക്കൊണ്ടു – നാവിനാല്‍ ദിക്ര്‍ നടത്തിക്കൊണ്ടിരിക്കെ – നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു’.

(أَنْ تُفَارِقَ الدُّنْيَا وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ – احمد والترمذى)

وَلَذِكْرُ اللَّـهِ أَكْبَرُ (അല്ലാഹുവിന്‍റെ സ്മരണ ഏറ്റവും വലിയതു തന്നെ.) എന്ന വാക്യത്തെ ചിലര്‍ വ്യാഖ്യാനിച്ചിട്ടുള്ളതു ഇപ്രകാരമാകുന്നു: അല്ലാഹു അവന്‍റെ കാരുണ്യവും, അനുഗ്രഹവും വഴി നിങ്ങളെ – മനുഷ്യരെ – സ്മരിക്കുന്നത്, നിങ്ങള്‍ അവനെ അനുസരണവും, കര്‍മ്മങ്ങളുംവഴി സ്മരിക്കുന്നതിനെക്കാള്‍ എത്രയോ വമ്പിച്ചതും, ശ്രേഷ്ഠമായതുമാകുന്നു. الله ٲعلم

ജുസ്ഉ് – 21

29:46

  • وَلَا تُجَـٰدِلُوٓا۟ أَهْلَ ٱلْكِتَـٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَٰحِدٌ وَنَحْنُ لَهُۥ مُسْلِمُونَ ﴾٤٦﴿
  • വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ തര്‍ക്കം നടത്തരുത്; അവരില്‍നിന്ന്‍ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുകയും ചെയ്യണം: ‘ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആരാധ്യനും, നിങ്ങളുടെ ആരാധ്യനും ഒരുവനാകുന്നു; ഞങ്ങള്‍ അവന് കീഴ്പ്പെട്ടവരും (മുസ്‌ലിംകളും) ആകുന്നു’.
  • وَلَا تُجَادِلُوا നിങ്ങള്‍ തര്‍ക്കം നടത്തരുത്, വാഗ്വാദം ചെയ്യരുത് أَهْلَ الْكِتَابِ വേദക്കാരോടു إِلَّا بِالَّتِي യാതൊന്നുകൊണ്ടല്ലാതെ (യാതൊരു രീതിയിലല്ലാതെ) هِيَ അതു أَحْسَنُ ഏറ്റവും നല്ലതാണ് إِلَّا الَّذِينَ യാതൊരു കൂട്ടരോടൊഴികെ ظَلَمُوا അക്രമം പ്രവര്‍ത്തിച്ച مِنْهُمْ അവരില്‍നിന്നു وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യണം آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِالَّذِي أُنزِلَ إِلَيْنَا ഞങ്ങളിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളതില്‍ وَأُنزِلَ إِلَيْكُمْ നിങ്ങളിലേക്കും ഇറക്കപ്പെട്ടിട്ടുള്ളതിലും وَإِلَـٰهُنَا ഞങ്ങളുടെ ഇലാഹും (ആരാധ്യനും) وَإِلَـٰهُكُمْ നിങ്ങളുടെ ഇലാഹും وَاحِدٌ ഒരുവനാണ്, ഏകനാണ് وَنَحْنُ ഞങ്ങള്‍ لَهُ അവന് مُسْلِمُونَ കീഴ്പെട്ടവരുമാണ്, അനുസരണമുള്ളവരാണ്

ജൂതന്മാരും, ക്രിസ്ത്യാനികളുമാകുന്ന വേദക്കാരെ ഇസ്‌ലാമിലേക്കു പ്രേരിപ്പിക്കുവാന്‍വേണ്ടി അവരുമായി വാഗ്വാദം നടത്തുമ്പോള്‍, യുക്തവും ഹൃദ്യവുമായ ന്യായങ്ങളും, ലക്ഷ്യങ്ങളും മുഖേന സൗമ്യമായ രൂപത്തിലായിരിക്കണം അതു നടത്തുന്നത് എന്ന്‍ ഈ വചനം മുസ്‌ലിംകളെ ശാസിക്കുന്നു. കുതര്‍ക്കങ്ങള്‍ നടത്തുന്നവര്‍, അപമര്യാദയോടെ പെരുമാറുന്നവര്‍, ന്യായത്തിനും ലക്ഷ്യത്തിനും വില കല്പിക്കാത്തവര്‍ എന്നിങ്ങിനെയുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കല്‍പന ബാധകമല്ല. അവരോടു പരുഷമായും, ഗൗരവപൂര്‍വ്വവും ഇടപെടേണ്ടതായി വരുന്നതാണ്. إِلَّا الَّذِينَ ظَلَمُوا مِنْهُمْ (അവരില്‍നിന്നും അക്രമം പ്രവര്‍ത്തിച്ചവരൊഴികെ) എന്ന വാക്കു അതാണ്‌ കാണിക്കുന്നത്. അക്രമം അതിരുകവിഞ്ഞ് വാളെടുക്കുന്നതുവരെ നില എത്തിച്ചേര്‍ന്നിട്ടുള്ളപക്ഷം, അങ്ങിനെയുള്ളവരോടുള്ള വാദപ്രതിവാദം വാള്‍മുഖേന ആയിരികേണ്ടതാകുന്നു.

വാസ്തവമോ അവാസ്തവമോ എന്ന്‍ തീരുമാനിക്കുവാന്‍ നിവൃത്തിയില്ലാത്ത വല്ല വാര്‍ത്തയും അവര്‍ -വേദക്കാര്‍- കൊണ്ടുവരുന്നപക്ഷം അതു സ്വീകരിക്കുവാനും, നിഷേധിക്കുവാനും നിവൃത്തിയില്ല. വാസ്തവത്തില്‍ അതു സത്യമായേക്കാനിടയുള്ളതുകൊണ്ട് നിഷേധിക്കാന്‍ പാടില്ല; അസത്യമായിരിക്കാനിടയുള്ളതുകൊണ്ട് സ്വീകരിക്കാനും പാടില്ല. അതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകള്‍ കൈകൊള്ളേണ്ടുന്ന നയമാണ് وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ (ഞങ്ങള്‍ക്കു ഇറക്കപ്പെട്ടതിലും, നിങ്ങള്‍ക്കു ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറയണം.) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. അതായത്: ഞങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നതു പോലെത്തന്നെ നിങ്ങള്‍ക്കു ഇറക്കപ്പെട്ടിട്ടുള്ള എല്ലാ യഥാര്‍ത്ഥ വേദഗ്രന്ഥങ്ങളിലും മൊത്തത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു; ഒന്നുപോലും ഞങ്ങള്‍ നിധേഷിക്കുന്നില്ല. പക്ഷേ, ഖുര്‍ആനെപ്പോലെ അവ സുരക്ഷിതമല്ലാത്തതു കൊണ്ട് – പല ഏറ്റക്കുറവുകളും കൈകടത്തലുകളും അവയില്‍ നടത്തപ്പെട്ടിട്ടുള്ളതുകൊണ്ട് – ഇന്നത്തെ രൂപത്തില്‍ നിങ്ങളുടെ വേദഗ്രന്ഥങ്ങള്‍ അപ്പടി സ്വീകരിക്കുവാനോ, വിശദരൂപത്തില്‍ ഓരോന്നിലും വിശ്വസിക്കുവാനോ ഞങ്ങള്‍ക്കു നിവൃത്തിയില്ല. എന്നിങ്ങിനെയാണ് വേദക്കാര്‍ തൗറാത്തില്‍നിന്നോ, ഇഞ്ചീലില്‍ നിന്നോ വല്ല ഭാഗവും ഉദ്ധരിച്ചു കാണിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കു പറയുവാനുള്ളത്.

അബൂഹുറൈറ (റ) പ്രസ്താവിച്ചതായി ബുഖാരി (റ) ഇപ്രകാരം ഉദ്ധരിക്കുന്നു:

 كَانَ أَهْلُ الْكِتَابِ يَقْرَءُونَ التَّوْرَاةَ بِالْعِبْرَانِيَّةِ، وَيُفَسِّرُونَهَا بِالْعَرَبِيَّةِ لأَهْلِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ تُصَدِّقُوا أَهْلَ الْكِتَابِ وَلاَ تُكَذِّبُوهُمْ، وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا – الآيَةَ – رواه البخارى

‘ഇസ്‌ലാമിന്‍റെ ആള്‍ക്കാര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) വേദക്കാര്‍ അബ്റാനീ (ഹിബ്രു) ഭാഷയില്‍ തൗറാത്ത് വായിച്ച് അറബിയില്‍ വിവരിച്ചുകൊടുക്കാറുണ്ടായിരുന്നു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങള്‍ വേദക്കാരെ (അവരുടെ പ്രസ്താവനകളെ) സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. നിങ്ങള്‍ آمَنَّا بِاللَّهِ الخ എന്ന്‍ (ഈ വചനത്തിന്‍റെ അവസാനം വരെ) പറഞ്ഞേക്കുവിന്‍.’ (ബു)

വേദക്കാരില്‍ നിന്നും, നിലവിലുള്ള തൗറാത്ത് ഇഞ്ചീലുകളില്‍നിന്ന് (ബൈബ്ളില്‍നിന്ന്) വാര്‍ത്തകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരം നാം മുഖവുരയില്‍ പ്രതിപാദിച്ചിട്ടുള്ളതു നോക്കുക.

29:47

  • وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ ۚ فَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَـٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلْكَـٰفِرُونَ ﴾٤٧﴿
  • അതുപോലെ, [മുന്‍വേദങ്ങള്‍ ഇറക്കിയതുപോലെ] നിനക്ക് നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കയാണ്. എന്നാല്‍, നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ [വേദക്കാര്‍] ഇതില്‍ വിശ്വസിക്കുന്നതാണ്‌. ഇക്കൂട്ടരിലും തന്നെ ഇതില്‍ വിശ്വസിക്കുന്നവരുണ്ട്. നമ്മുടെ ലക്ഷ്യങ്ങളെ അവിശ്വാസികളല്ലാതെ നിഷേധിക്കുകയില്ല.
  • وَكَذَٰلِكَ അപ്രകാരം, അതുപോലെ أَنزَلْنَا നാം ഇറക്കിയിരിക്കുന്നു, അവതരിപ്പിച്ചു إِلَيْكَ നിനക്ക്, നിന്നിലേക്ക്‌ الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം فَالَّذِينَ എന്നാല്‍ (അപ്പോള്‍) യാതൊരുകൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്കു നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു, വിശ്വസിക്കും بِهِ ഇതില്‍, അതില്‍ وَمِنْ هَـٰؤُلَاءِ ഇക്കൂട്ടരിലുമുണ്ട്, ഇവരില്‍ നിന്നുമുണ്ട് مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ بِهِ ഇതില്‍, അതില്‍ وَمَا يَجْحَدُ നിഷേധിക്കയില്ല بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളെ إِلَّا الْكَافِرُونَ അവിശ്വാസികളല്ലാതെ, (സത്യത്തെ) മൂടിവെക്കുന്നവരല്ലാതെ

വേദക്കാരായ എല്ലാവരും ഖുര്‍ആനില്‍ വിശ്വസിക്കും എന്നല്ല ഉദ്ദേശ്യം. തൗറാത്തിലും, ഇഞ്ചീലിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ള അടയാളങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ പുലര്‍ന്നു കണ്ടതിനെ നിഷേധിക്കുവാനും, അന്യഥാ വ്യാഖ്യാനിക്കാനും മുതിരാത്തവരും, ഖുര്‍ആനെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുന്നവരുമായ എല്ലാവരും അതില്‍ വിശ്വസിക്കുന്നതാണ്‌ എന്നു താല്‍പര്യം. അബ്ദുല്ലാഹിബ്നു സലാം (رضي الله عنه) തുടങ്ങിയ പല പണ്ഡിതന്മാരും മറ്റു പലരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിലും, ഖുര്‍ആനിലും വിശ്വസിച്ചിരുന്നതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലശേഷവും എത്രയോ ആളുകള്‍ ഇസ്‌ലാമില്‍ വന്നിട്ടുള്ളതും പ്രസ്താവ്യമാണ്. സൂ: ആലുഇംറാനില്‍ അല്ലാഹു പറയുന്നു:

وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّـهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّـهِ لَا يَشْتَرُونَ بِآيَاتِ اللَّـهِ ثَمَنًا قَلِيلًا ۗ أُولَـٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ – آل عمران  – 199

(അല്ലാഹുവോട് ഭക്തി കാണിക്കുന്നവരായുംകൊണ്ടും അല്ലാഹുവിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, തങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും വിശ്വസിക്കുന്നവര്‍, നിശ്ചയമായും വേദക്കാരിലുണ്ട്. അവര്‍ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ക്ക് അല്‍പമായ വില വാങ്ങുന്നതല്ല. അക്കൂട്ടര്‍ക്കു അവരുടെ പ്രതിഫലം തങ്ങളുടെ രക്ഷിതാവിന്‍റെ പക്കല്‍ ഉണ്ടായിരിക്കും.) ആലുഇംറാന്‍ മദനീസൂറത്തുകളില്‍പെട്ടതും അങ്കബൂത്ത് മക്കീസൂറത്തുകളില്‍ ഉള്‍പ്പെട്ടതുമാണ്.

മക്കായിലെ മുശ്‌രിക്കുകളെ ചൂണ്ടിക്കൊണ്ടാണ് وَمِنْ هَـٰؤُلَاءِ (ഇക്കൂട്ടരിലുമുണ്ട്) എന്നു പറഞ്ഞത്. വേദക്കാരായാലും അല്ലെങ്കിലും ശരി, ഖുര്‍ആനെ നിഷേധിക്കുന്നവര്‍ ഒരിക്കലും സത്യാന്വേഷികളും യഥാര്‍ത്ഥ ദൈവവിശ്വാസികളും ആയിരിക്കയില്ല: സത്യനിഷേധികളായ അവിശ്വാസികള്‍ മാത്രമേ അതിനെ നിഷേധിക്കുകയുള്ളൂ എന്ന് അല്ലാഹു തുറന്ന് പ്രഖ്യാപിച്ചിരിക്കയാണ്. 48-ാം വചനത്തില്‍ അവരെക്കുറിച്ച് വ്യര്‍ത്ഥകാരികള്‍ – അഥവാ നിരര്‍ത്ഥവാദികള്‍- എന്നും, 49-ല്‍ അക്രമകാരികള്‍ എന്നും പറയുന്നു. അപ്പോള്‍ ഖുര്‍ആനില്‍ വിശ്വസിക്കാത്ത ഒരാള്‍ ഒരു വിധേനയും അല്ലാഹുവിന്‍റെ അടുക്കല്‍ മോക്ഷത്തിനു വിധേയനാവുകയില്ലെന്നുള്ളതില്‍ സംശയമില്ല – മറ്റുവിധേന അവര്‍ എത്ര നല്ലവരായാലും ശരി.

29:48

  • وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًا لَّٱرْتَابَ ٱلْمُبْطِلُونَ ﴾٤٨﴿
  • യാതൊരു ഗ്രന്ഥവും ഇതിന് മുമ്പ് നീ പാരായണം ചെയ്യുകയാകട്ടെ, നിന്‍റെ വലതുകൈകൊണ്ട് അതെഴുതുകയാകട്ടെ ചെയ്തിരുന്നില്ല. അങ്ങിനെയാണെങ്കില്‍ ഈ വ്യര്‍ത്ഥകാരികള്‍ക്ക് സന്ദേഹപ്പെടാമായിരുന്നു.
  • وَمَا كُنتَ നീ ആയിരുന്നില്ലتَتْلُو പാരായണം ചെയ്യും مِن قَبْلِهِ ഇതിനുമുമ്പ് مِن كِتَابٍ ഒരു ഗ്രന്ഥവും, ഗ്രന്ഥത്തില്‍ നിന്ന് (ഒന്നും) وَلَا تَخُطُّهُ നീ അതു എഴുതുകയും ചെയ്തിരുന്നില്ല بِيَمِينِكَ നിന്‍റെ വലങ്കൈകൊണ്ട് إِذًا എന്നാല്‍ (അങ്ങിനെയാണെങ്കില്‍) لَّارْتَابَ സംശയിക്കാമായിരുന്നു, സന്ദേഹിക്കാമായിരുന്നു لْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥവാദികള്‍ (ക്ക്)

29:49

  • بَلْ هُوَ ءَايَـٰتٌۢ بَيِّنَـٰتٌ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلظَّـٰلِمُونَ ﴾٤٩﴿
  • എങ്കിലും അത് ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളില്‍ സുവ്യക്തമായി (തെളിഞ്ഞു) കിടക്കുന്ന ലക്ഷ്യങ്ങളാകുന്നു. അക്രമകാരികളല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയില്ല.
  • بَلْ എങ്കിലും, പക്ഷേ هُوَ അതു آيَاتٌ ലക്ഷ്യങ്ങളാണ്, ദൃഷ്ടാന്തങ്ങളാണ് بَيِّنَاتٌ സുവ്യക്തങ്ങളായ, തെളിഞ്ഞുകിടക്കുന്ന فِي صُدُورِ الَّذِينَ യാതൊരു കൂട്ടരുടെ നെഞ്ഞു (ഹൃദയം) കളില്‍ أُوتُوا الْعِلْمَ ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ള وَمَا يَجْحَدُ നിഷേധിക്കുകയില്ല بِآيَاتِنَا നമ്മുടെ ആയത്തുകളെ إِلَّا الظَّالِمُونَ അക്രമകാരികളല്ലാതെ

ജ്ഞാനികളായുള്ളവര്‍ ഖുര്‍ആനാകുന്ന ആ ഗ്രന്ഥം പഠിക്കുകയും, ഗ്രഹിക്കുകയും, മനഃപാഠമാക്കുകയും ചെയ്യുന്നു. അതിന്റെ സന്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും അവരുടെ എല്ലാ ജീവിത തുറകളിലേക്കും അവര്‍ക്കു വെളിച്ചം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതര വേദഗ്രന്ഥങ്ങളെപ്പോലെ അതിനെ മാറ്റിമറിക്കുവാനോ, അതില്‍ കയ്യേറ്റം നടത്തുവാനോ സാധ്യതയില്ല. ഖുര്‍ആന്‍റെ പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിതമായിരിക്കുവാന്‍ ഇതും കാരണമാകുന്നു. ലോകത്തു നിലവിലുള്ള മുസ്ഹഫിന്‍റെ പ്രതികളെല്ലാം നഷ്ടപ്പെട്ടാലും ഖുര്‍ആന്‍ – അതിന്‍റെ വള്ളിക്കോ പുള്ളിക്കോ മാറ്റം കൂടാതെ – യഥാരൂപത്തില്‍തന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സുരക്ഷിതമായി അവശേഷിക്കുന്നതാണ്. ഖുര്‍ആനോളം വലുപ്പം വരുന്ന ഏതൊരു ഗ്രന്ഥവും കാലവ്യത്യാസം കൂടാതെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്നതായി കാണപ്പെടുകയില്ല എന്ന തീര്‍ത്തുപറയാം. الحمد لله

29:50

  • وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَـٰتٌ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ﴾٥٠﴿
  • അവര്‍ [അവിശ്വാസികള്‍] പറയുകയാണ്‌: ‘അവന് അവന്‍റെ രക്ഷിതാവിങ്കല്‍നിന്ന്‍ വല്ല ദൃഷ്ടാന്തങ്ങളും ഇറക്കപ്പെട്ടുകൂടേ?!’ (നബിയേ) പറയുക: ‘ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്; ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ എന്നേയുള്ളൂ.’
  • وَقَالُوا അവര്‍ പറയുന്നു لَوْلَا أُنزِلَ ഇറക്കപ്പെട്ടുകൂടേ, ഇറക്കപ്പെടരുതോ عَلَيْهِ അവന്‍റെമേല്‍, അവനു آيَاتٌ വല്ല ദൃഷ്ടാന്തങ്ങളും مِّن رَّبِّهِ അവന്‍റെ റബ്ബിന്‍റെ പക്കല്‍നിന്ന്‍ قُلْ പറയുക إِنَّمَا الْآيَاتُ നിശ്ചയമായും ദൃഷ്ടാന്തങ്ങള്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രമാണ്) وَإِنَّمَا أَنَا നിശ്ചയമായും ഞാന്‍ نَذِيرٌ താക്കീതുകാരന്‍ (മാത്രമാണ്, എന്നേയുള്ളു) مُّبِينٌ സ്പഷ്ടമായ

എനിക്കു തോന്നുമ്പോള്‍ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ – അത്ഭുതസംഭവങ്ങള്‍ വെളിപ്പെടുത്തുവാന്‍ – എനിക്കു കഴിവില്ല. അല്ലാഹുവിന്‍റെ അനുമതിപ്രകാരം, അവനുദ്ദേശിക്കുമ്പോള്‍ മാത്രമേ അതു വെളിപ്പെടുകയുള്ളൂ. എന്‍റെ ചുമതല നിങ്ങളെ താക്കീതുചെയ്യല്‍ മാത്രമാണ്. അതു ഞാന്‍ നിര്‍വ്വഹിക്കുന്നു എന്നു സാരം.

29:51

  • أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ ﴾٥١﴿
  • അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിലയില്‍ ഈ വേദഗ്രന്ഥം നിനക്കു നാം അവതരിപ്പിച്ചു തന്നിട്ടുള്ളത് അവര്‍ക്ക് (ദൃഷ്ടാന്തത്തിന്) മതിയായിട്ടില്ലേ?! വിശ്വസിക്കുന്ന ജനതക്ക് നിശ്ചയമായും അതില്‍ കാരുണ്യവും, ഉപദേശവുമുണ്ട്.
  • أَوَلَمْ يَكْفِهِمْ അവര്‍ക്കു മതിയായിട്ടില്ലേ, പോരെയോ أَنَّا أَنزَلْنَا നാം ഇറക്കിയതു عَلَيْكَ നിനക്കു الْكِتَابَ വേദഗ്രന്ഥം يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടു عَلَيْهِمْ അവര്‍ക്കു, അവരില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَرَحْمَةً കാരുണ്യം, അനുഗ്രഹം وَذِكْرَىٰ ഉപദേശവും, സ്മരണയും لِقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന

വിഭാഗം – 6

29:52

  • قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَـٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٥٢﴿
  • (നബിയേ) പറയുക: ‘എന്‍റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായിക്കൊണ്ട് അല്ലാഹുതന്നെ മതി. ആകാശങ്ങളിലും, ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു. വ്യര്‍ത്ഥമായതില്‍ വിശ്വസിക്കുകയും, അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍തന്നെയാണ് നഷ്ടപ്പെട്ടവര്‍.
  • قُلْ പറയുക كَفَىٰ മതി بِاللَّـهِ അല്ലാഹുതന്നെ بَيْنِي എന്‍റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും شَهِيدًا സാക്ഷിയായിട്ടു, ദൃക്സാക്ഷിയായി يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ بِالْبَاطِلِ വ്യര്‍ത്ഥത്തില്‍ (അയഥാര്‍ത്ഥമായതില്‍) وَكَفَرُوا അവിശ്വസിക്കുകയും ചെയ്ത بِاللَّـهِ അല്ലാഹുവില്‍ أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْخَاسِرُونَ നഷ്ടപ്പെട്ടവര്‍

29:53

  • وَيَسْتَعْجِلُونَكَ بِٱلْعَذَابِ ۚ وَلَوْلَآ أَجَلٌ مُّسَمًّى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٥٣﴿
  • അവര്‍ നിന്നോട് ശിക്ഷക്ക് ധൃതികൂട്ടുന്നു. നിര്‍ണ്ണയിക്കപ്പെട്ട ഒരവധി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് (ഇപ്പോള്‍തന്നെ) ശിക്ഷ വരുമായിരുന്നു. അവര്‍ അറിയാത്ത നിലയില്‍ തീര്‍ച്ചയായും അതവര്‍ക്ക് പെട്ടെന്ന് വന്നെത്തുക തന്നെ ചെയ്യുന്നതാണ്.
  • وَيَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതിപ്പെടുന്നു بِالْعَذَابِ ശിക്ഷക്ക്, ശിക്ഷയെപ്പറ്റി وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَجَلٌ ഒരവധി مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട لَّجَاءَهُمُ അവര്‍ക്കു വരികതന്നെ ചെയ്യുമായിരുന്നു الْعَذَابُ ശിക്ഷ وَلَيَأْتِيَنَّهُم അതവര്‍ക്കു വന്നെത്തുകയുംതന്നെ ചെയ്യും بَغْتَةً പെട്ടെന്നു, യാദൃച്ഛികമായി وَهُمْ അവര്‍ ആയിരിക്കെ لَا يَشْعُرُونَ അറിയുന്നില്ല

29:54

  • يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ ﴾٥٤﴿
  • അവര്‍ നിന്നോട് ശിക്ഷക്കു ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നു; നരകമാകട്ടെ, നിശ്ചയമായും അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു.
  • يَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതിപ്പെടുന്നു بِالْعَذَابِ ശിക്ഷക്ക് وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം, നരകം لَمُحِيطَةٌ വലയം ചെയ്യുന്നതാണ് بِالْكَافِرِينَ അവിശ്വാസികളെ

29:55

  • يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ ﴾٥٥﴿
  • അവരുടെ മുകള്‍ഭാഗത്തുകൂടിയും, അവരുടെ കാലുകളുടെ അടിയില്‍ കൂടിയും ശിക്ഷ അവരെ മൂടുന്ന ദിവസം! (അന്നാണ് അതുണ്ടാകുക.) ‘നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതു [പ്രവര്‍ത്തിച്ചതിന്‍റെ ഫലം] നിങ്ങള്‍ ആസ്വദിക്കുവിന്‍’. എന്ന്‍ അവന്‍ [അല്ലാഹു] പറയുകയും ചെയ്യും.
  • يَوْمَ يَغْشَاهُمُ അവരെ മൂടുന്ന (പൊതിയുന്ന) ദിവസം الْعَذَابُ ശിക്ഷ مِن فَوْقِهِمْ അവരുടെ മുകളില്‍ കൂടി, മീതെനിന്നു وَمِن تَحْتِ അടിയില്‍ (താഴെ) നിന്നും أَرْجُلِهِمْ അവരുടെ കാലുകളുടെ وَيَقُولُ അവന്‍ പറയുകയും ചെയ്യും ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ مَا كُنتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്

നീ താക്കീതു ചെയ്യുന്ന ശിക്ഷ എന്താണ് എനിയും വന്നുകാണാത്തത്?! എന്ന്‍ പറഞ്ഞ് അവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു പരിഹാസപൂര്‍വ്വം ധൃതികൂട്ടുകയാണ്. എന്നാല്‍, അല്ലാഹു അതിനൊരു അവധി നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ തല്‍ക്ഷണം തന്നെ അതവര്‍ക്ക് അനുഭവപ്പെടുമായിരുന്നു. ശിക്ഷ വരുന്നതാകട്ടെ, അപ്രതീക്ഷിതമായ നിലയിലും, വളരെ പെട്ടെന്നുമായിരിക്കും. നാനാഭാഗത്തുകൂടിയും അതവരെ പിടികൂടുകയും ചെയ്യും. ഒരു ഭാഗത്തും രക്ഷക്കു പഴുതുണ്ടായിരിക്കയില്ല.

لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ

(നരകത്തില്‍ നിന്നും അവര്‍ക്കൊരു വിരിപ്പുണ്ടായിരിക്കും: അവരുടെ മേല്‍ഭാഗത്തുനിന്നു മൂടികളും ഉണ്ടായിരിക്കും. 7:41)

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ

(അവര്‍ക്കു അവരുടെ മുകളില്‍കൂടി നരകത്തില്‍ നിന്നുള്ള തണലുകള്‍ – മൂടികള്‍ – ഉണ്ടായിരിക്കും. അവരുടെ അടിയില്‍കൂടിയും തണലുകള്‍ ഉണ്ടായിരിക്കും. 39:16)

മുശ്‌രിക്കുകളെയും, വേദക്കാരെയും സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, അവരുടെ മര്‍ദ്ദനങ്ങളും അക്രമങ്ങളും ഹേതുവായി, അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയില്‍ നാടുവിട്ട് (ഹിജ്റ) പോയിക്കൊള്ളുവാന്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നിര്‍ദ്ദേശം നല്‍കുന്നു:-

ആറാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 28 മുതൽ 44 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 28-44

29:28

  • وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ ﴾٢٨﴿
  • ലൂത്ത്വിനെയും (ഓര്‍ക്കുക). അതായത് അദ്ദേഹം തന്‍റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: ‘നിശ്ചയമായും, നിങ്ങള്‍ നീചകൃത്യം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു; ലോകരില്‍ നിന്ന്‍ ഒരാളും തന്നെ അതു നിങ്ങള്‍ക്കുമുമ്പ് ചെയ്കയുണ്ടായിട്ടില്ല!
  • وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ കൊണ്ടുവരുന്നു (പ്രവര്‍ത്തിക്കുന്നു) الْفَاحِشَةَ നീചവൃത്തി مَا سَبَقَكُم നിങ്ങള്‍ക്കു മുന്‍കടന്നിട്ടില്ല (മുമ്പ് ചെയ്‌തിട്ടില്ല) بِهَا അതുകൊണ്ട് مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍ നിന്ന്‍

29:29

  • أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٢٩﴿
  • ‘നിങ്ങള്‍ (കാമനിവാരണാര്‍ത്ഥം) പുരുഷന്‍മാരുടെ അടുക്കല്‍ തന്നെ ചെല്ലുകയും, വഴി മുറിക്കുകയും [വഴിപോക്കരെ അക്രമിക്കുകയും] നിങ്ങളുടെ സദസ്സില്‍വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ?!’ അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, ‘നീ സത്യവാദികളില്‍പെട്ടവനാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ!’ എന്നു പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല.
  • أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെ ചെയ്യുകയോ الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ وَتَقْطَعُونَ നിങ്ങള്‍ മുറിക്കുകയും (തടസ്സമുണ്ടാക്കുകയും) السَّبِيلَ വഴി, മാര്‍ഗ്ഗം وَتَأْتُونَ നിങ്ങള്‍ കൊണ്ടുവരുകയും فِي نَادِيكُمُ നിങ്ങളുടെ സദസ്സില്‍, സഭയില്‍ الْمُنكَرَ ദുരാചാരം, നിഷിദ്ധം فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ ائْتِنَا നീ ഞങ്ങള്‍ക്കു കൊണ്ടുവാ بِعَذَابِ اللَّـهِ അല്ലാഹുവിന്‍റെ ശിക്ഷയെ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്മാരില്‍പെട്ടവന്‍

മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ലൂത്ത്വ് നബി (عليه السلام) അങ്ങേഅറ്റത്തെ അറപ്പോടും, വെറുപ്പോടും കൂടി അദ്ദേഹത്തിന്‍റെ ജനതയെ ആക്ഷേപിക്കുന്നത്:

(1) സ്ത്രീകള്‍ക്കു പകരം പുരുഷന്മാരെ കാമനിവാരണ മാര്‍ഗ്ഗമായി സ്വീകരിച്ചത്. പ്രകൃതിവിരുദ്ധവും, തികച്ചും മൃഗീയവുമായ ഈ നീചകൃത്യം ആദ്യമായി സ്വീകരിച്ചത് അവരായിരുന്നു. അവരുടെ മുമ്പ് ആരും പ്രവര്‍ത്തിക്കാത്ത ആ നീചവൃത്തി അവരില്‍ സര്‍വ്വത്ര പടര്‍ന്നു പിടിച്ചിരുന്നു. മാനമര്യാദയോ, മനുഷ്യസഹജമായ ലജ്ജാശീലമോ അവരെ തടഞ്ഞിരുന്നില്ല. നീചവും നികൃഷ്ടവുമായ ഈ ഏര്‍പ്പാടു ആദ്യമായി നടപ്പാക്കിയവരെന്ന നിലക്ക് ലോകാവസാനംവരെ ആ കൃത്യത്തിനു മുതിരുന്ന ആളുകള്‍ക്കുണ്ടാകുന്ന കുറ്റങ്ങളില്‍ അവര്‍ക്കും തുല്യപങ്കുണ്ടായിരിക്കും. معاذ الله

(2) വഴിമുറിക്കല്‍, അഥവാ, വഴിപോക്കരായ ആളുകളെ സ്വൈരസഞ്ചാരത്തിനനുവദിക്കാതെ, അവരുടെ ദേഹത്തിനും, ധനത്തിനും, മാനത്തിനും ഭംഗം വരുത്തുന്ന അക്രമങ്ങള്‍ നടത്തുക.

(3) സദസ്സുകളില്‍ – ആളുകള്‍ കൂടിയ സ്ഥലങ്ങളില്‍ – വെച്ച് ദുരാചാരങ്ങളും, നിഷിദ്ധങ്ങളുമായ കൃത്യങ്ങള്‍ സ്വീകരിക്കുക.

അസഭ്യമായ വാക്കും ഭാഷയും ഉപയോഗിക്കല്‍, പരസ്യമായി പുരുഷഭോഗം നടത്തല്‍, അനിയന്ത്രിതമായി ചിരിച്ചുപുളച്ചും, ബഹളം കൂട്ടിയും കൊണ്ടിരിക്കല്‍, ആടു, കോഴി തുടങ്ങിയ ജന്തുക്കള്‍ക്കിടയില്‍ പന്തയപ്പരീക്ഷകള്‍ നടത്തല്‍, വൃഥാ കൂക്കും വിളിയുമുണ്ടാക്കല്‍ എന്നിങ്ങിനെ പലതരം ദുര്‍ന്നടപ്പുകളും, ആ ജനങ്ങള്‍ക്കിടയില്‍ പതിവായിരുന്നുവെന്നാണ് പല നിവേദനങ്ങളില്‍ നിന്നുമായി മനസ്സിലാക്കാന്‍ കഴിയുന്നത്. നിവേദനങ്ങള്‍ വെവ്വേറെ പരിശോധിക്കുമ്പോള്‍ പലതും വിമര്‍ശനാര്‍ഹമായിരിക്കാമെങ്കിലും, ഖുര്‍ആന്‍ അവരെ സംബന്ധിച്ചു ചെയ്യുന്ന പ്രസ്താവനകള്‍ വെച്ചു നോക്കുമ്പോള്‍ അത്തരം സ്വഭാവങ്ങള്‍ അവരില്‍ ഉണ്ടായിരിക്കുകയെന്നതു ഒട്ടും അസംഭവ്യമായി തോന്നുന്നില്ല. (*) الله اعلم


(*) നമ്മുടെ രാജ്യങ്ങളില്‍ ഇന്നു – പരിഷ്കാരത്തിന്‍റെയും, ഉല്‍ബുദ്ധതയുടെയും ഉച്ചകോടിയില്‍ മനുഷ്യന്‍ എത്തിയിരിക്കുന്നുവെന്നു ഘോഷിക്കപ്പെടുന്ന ഇക്കാലത്തു – അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും, പുരോഗമനത്തിന്‍റെയും പേരില്‍ – നടമാടിക്കൊണ്ടിരിക്കുന്ന പല പേക്കൂത്തുകളും, അച്ചടക്കരാഹിത്യവും, ധാര്‍മ്മികാരാജകത്വവും, മാനുഷിക മൂല്യങ്ങളുടെ നേരെയുള്ള പരിഹാസവും കാണുമ്പോള്‍, ഏറെക്കുറെ നാലായിരം കൊല്ലം മുമ്പുണ്ടായിരുന്ന ആ ജനതയുടെ മിക്ക സ്വഭാവങ്ങളും ഇന്നത്തെ ആളുകള്‍ മാതൃകയാക്കിയിരിക്കുകയാണെന്നു തോന്നിപ്പോകുന്നു. നിലവിലുള്ള നിയമങ്ങളുടെ കുത്തയവും, നേതാക്കളുടെയും, അധികാരസ്ഥന്മാരുടെയും കൊള്ളരുതായ്മയും കാരണം ദിനംപ്രതി സമുദായത്തിന്‍റെ സ്വൈരജീവിതം കടങ്കഥയായി അവശേഷിച്ചുകൊണ്ട് അതിദാരുണമായ ഒരാപല്‍ഗര്‍ത്തത്തിലേക്കു നാം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. അല്ലാഹു കാക്കട്ടെ. ആമീന്‍.


ഇമാം തിര്‍മദീ (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസില്‍ ഉമ്മുഹാനീ (ام هانى بنت ابى طالب – رض) ഇപ്രകാരം പറയുന്നു: ‘ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ (നിങ്ങള്‍ നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുന്നു) എന്ന വാക്യത്തെക്കുറിച്ചു ചോദിച്ചു. തിരുമേനി പറഞ്ഞു: ‘അവര്‍ വഴിയില്‍ ഇരുന്ന് ജനങ്ങളെ ചരല്‍ക്കല്ലെടുത്തു എറിയുകയും, പരിഹസിക്കുകയും ചെയ്‌തിരുന്നു’. (الترمذى واحمد والبيهقى والطبرانى)

മനുഷ്യന്‍റെ ധിക്കാരവും, നിഷ്ഠൂരബുദ്ധിയും മുഴുത്തു കഴിഞ്ഞാല്‍ പിന്നെ അവനെ ഉപദേശിക്കുന്നവരുടെ നേരെയും അതേ നിലതന്നെ അവന്‍ കൈക്കൊള്ളും. ഭവിഷ്യത്തുകളെപ്പറ്റി അവന്‍ ചിന്തിക്കുകയില്ല. ചിന്തിച്ചിട്ടു ഫലമില്ലാതാകുന്ന സമയത്തേ അവനു ബോധം വരികയുള്ളു. ലൂത്ത്വ് (അ) നബിയുടെ ഉപദേശങ്ങള്‍ക്കും താക്കീതിനും ആ ജനത കൊടുത്ത മറുപടിയുടെ രത്നച്ചുരുക്കമാണ്‌ അല്ലാഹു ഇവിടെ ഉദ്ധരിച്ചത്: ‘നീ സത്യവാദിയാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ’ എന്ന്‍! എനി, ലൂത്ത്വ് (അ) അല്ലാഹുവിന്‍റെ മുമ്പില്‍ സങ്കടം ബോധിപ്പിക്കുകയല്ലാതെ എന്തു ചെയവാനാണ്?!

29:30

  • قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ ﴾٣٠﴿
  • അദ്ദേഹം പറഞ്ഞു: ‘രക്ഷിതാവേ, (ഈ) നാശകാരികളായ ജനങ്ങളുടെ മേല്‍ എന്നെ നീ സഹായിക്കണേ!’
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ انصُرْنِي എന്നെ സഹായിക്കണേ عَلَى الْقَوْمِ ജനങ്ങളുടെ മേല്‍ الْمُفْسِدِينَ നാശകാരികളായ, കുഴപ്പക്കാരായ

അല്ലാഹു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചു. അതു നടപ്പില്‍ വരുത്തിയതെങ്ങിനെയാണെന്ന് തുടര്‍ന്നുള്ള ആയത്തുകളില്‍ വിവരിക്കുന്നു:-

വിഭാഗം – 4

29:31

  • وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ ﴾٣١﴿
  • നമ്മുടെ ദൂതന്‍മാര്‍ [മലക്കുകള്‍] ഇബ്രാഹീമിന്‍റെ അടുക്കല്‍ സന്തോഷവാര്‍ത്തയും കൊണ്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘നിശ്ചയമായും, ഞങ്ങള്‍ ഈ രാജ്യക്കാരെ നശിപ്പിക്കുന്നവരാകുന്നു. (കാരണം) അതിലെ ആള്‍ക്കാര്‍ അക്രമകാരികളായിത്തീര്‍ന്നിരിക്കുന്നു’.
  • وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്റെ അടുക്കല്‍ بِالْبُشْرَىٰ സന്തോഷവാര്‍ത്തയുംകൊണ്ട് قَالُوا അവര്‍ പറഞ്ഞു إِنَّا مُهْلِكُو നിശ്ചയമായും ഞങ്ങള്‍ നശിപ്പിക്കുന്നവരാണ് أَهْلِ هَـٰذِهِ الْقَرْيَةِ ഈ രാജ്യക്കാരെ إِنَّ أَهْلَهَا നിശ്ചയമായും അതിലെ ആള്‍ക്കാര്‍ كَانُوا ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍

ഇബ്രാഹീം (عليه السلام) നബിക്ക് അദ്ദേഹത്തിന്‍റെ  വാര്‍ദ്ധക്യകാലത്ത് ഒരു പുത്രന്‍ (ഇസ്ഹാഖ് – عليه السلام) ജനിക്കുവാന്‍ പോകുന്നുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ ചെന്ന ദൈവദൂതന്മാരായ മലക്കുകള്‍, ആ കൃത്യം നിര്‍വ്വഹിച്ചശേഷം, തങ്ങള്‍ ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം നശിപ്പിക്കുവാന്‍കൂടി നിയോഗിക്കപെട്ടവരാണെന്ന് അദ്ദേഹത്തെ അറിയിച്ചു. (രണ്ടു പ്രവാചകന്‍മാരും രണ്ടു രാജ്യത്തായിരുന്നു താമസമുറപ്പിച്ചിരുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ 6-ാം വ്യാഖ്യാനക്കുറിപ്പില്‍ നാം വിവരിച്ചിട്ടുണ്ട്.)

29:32

  • قَالَ إِنَّ فِيهَا لُوطًا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ ﴾٣٢﴿
  • അദ്ദേഹം പറഞ്ഞു: ‘അതില്‍ ലൂത്ത്വ് ഉണ്ടല്ലോ?!’ അവര്‍ പറഞ്ഞു: ‘അതിലുള്ളവരെക്കുറിച്ച് ഞങ്ങള്‍ നല്ലവണ്ണം അറിയുന്നവരാണ്; അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു’.
  • قَالَ അദ്ദേഹം പറഞ്ഞു إِنَّ فِيهَا നിശ്ചയമായും അതിലുണ്ട് لُوطًا ലൂത്ത്വ് قَالُوا അവര്‍ പറഞ്ഞു نَحْنُ أَعْلَمُ ഞങ്ങള്‍ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവരാണ് بِمَن فِيهَا അതിലുള്ളവരെപ്പറ്റി لَنُنَجِّيَنَّهُ ഞങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകതന്നെ ചെയ്യും وَأَهْلَهُ അദ്ദേഹത്തിന്‍റെ വീട്ടുകാരെയും, ആള്‍ക്കാരെയും إِلَّا امْرَأَتَهُ അദ്ദേഹത്തിന്‍റെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവള്‍ ആകുന്നു, ആയിരിക്കുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍, കഴിഞ്ഞുപോകുന്നവരില്‍, പിന്തി നില്‍ക്കുന്നവരില്‍

രാജ്യം ഒന്നാകെ നശിപ്പിക്കുവാന്‍ പോകുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്ക് ലൂത്ത്വ് (عليه السلام) നബിയുടെ കാര്യത്തില്‍ ഉല്‍കണ്ഠ തോന്നുക സ്വാഭാവികമാണല്ലോ. അതുകൊണ്ടാണദ്ദേഹം അവരോട് ‘അതില്‍ ലൂത്തുണ്ടല്ലോ’ എന്നു പറയുന്നത്. ലൂത്ത്വ് (عليه السلام) നബിയുടെ ഭാര്യ ശത്രുപക്ഷക്കാരിയായിരുന്നുവെന്നും, അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ കൂട്ടത്തില്‍ അവള്‍ക്കു രക്ഷ കിട്ടാതെ പോയതെന്നും നാം ഇതിനുമുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

29:33

  • وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ ﴾٣٣﴿
  • നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ വരുകയുണ്ടായപ്പോള്‍, അവര്‍ മൂലം അദ്ദേഹത്തിനു വ്യസനം പിടിപെടുകയും, അവരെകൊണ്ട് മനസ്സു മുട്ടുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട! താങ്കളെയും, താങ്കളുടെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു.
  • وَلَمَّا أَن جَاءَتْ വരികയുണ്ടായപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَ അദ്ദേഹത്തിന്നു വ്യസനം (അനിഷ്‌ടം) പിടിപെട്ടു بِهِمْ അവര്‍മൂലം, അവരെക്കൊണ്ടു وَضَاقَ ഇടുങ്ങുകയും ചെയ്തു بِهِمْ അവര്‍മൂലം ذَرْعًا മുഴങ്കൈ [മനസ്സു] وَقَالُوا അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَلَا تَحْزَنْ വ്യസനിക്കുകയും വേണ്ട إِنَّا നിശ്ചയമായും ഞങ്ങള്‍ مُنَجُّوكَ താങ്കളെ രക്ഷപ്പെടുത്തുന്നവരാണ് وَأَهْلَكَ താങ്കളുടെ വീട്ടുകാരെയും, കുടുംബത്തെയും إِلَّا امْرَأَتَكَ താങ്കളുടെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവളാകുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍

29:34

  • إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ ﴾٣٤﴿
  • ‘ഈ രാജ്യക്കാര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു വരുന്നതുകൊണ്ട് ആകാശത്തുനിന്ന്‍ അവരുടെ മേല്‍ ഞങ്ങള്‍ ഒരു ആപത്ത് [ശിക്ഷ] ഇറക്കുന്നവരാണ്.’
  • إِنَّا مُنزِلُونَ നിശ്ചയമായും ഞങ്ങള്‍ ഇറക്കുന്നവരാണ് عَلَىٰ أَهْلِ ആള്‍ക്കാരുടെ മേല്‍ هَـٰذِهِ الْقَرْيَةِ ഈ രാജ്യത്തിന്‍റെ رِجْزًا ആപത്തു, ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവരായതുകൊണ്ടു يَفْسُقُونَ തോന്നിയവാസം (തെമ്മാടിത്തം) പ്രവര്‍ത്തിക്കുന്ന (വര്‍)

29:35

  • وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ ﴾٣٥﴿
  • മനസ്സിരുത്തുന്ന ജനങ്ങള്‍ക്ക്‌ അതില്‍ [ആ രാജ്യത്തില്‍] നിന്ന്‍ ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീര്‍ച്ചയായും ബാക്കിയാക്കി വെച്ചിട്ടുണ്ട്.
  • وَلَقَد تَّرَكْنَا തീര്‍ച്ചയായും നാം ഒഴിവാക്കി (ബാക്കിയാക്കി) വെച്ചിട്ടുണ്ട് مِنْهَا അതില്‍ നിന്നു, അതു നിമിത്തം آيَةً بَيِّنَةً വ്യക്തമായ ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതയ്ക്കു يَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്ന

ഇബ്രാഹീം (عليه السلام) നബിയുടെ അടുക്കല്‍ ചെന്ന ദൂതന്‍മാര്‍ പിന്നീടു ലൂത്ത്വ് (عليه السلام) നബിയുടെ അടുക്കല്‍ വന്നു. അതിസുന്ദരമായ മനുഷ്യരൂപത്തിലായിരുന്നു അവര്‍ പ്രത്യക്ഷപ്പെട്ടത്. അവരെ കണ്ടപ്പോള്‍ തന്‍റെ നാട്ടുകാരായ തെമ്മാടികളുടെ നില ഓര്‍ത്ത് അദ്ദേഹത്തിന് അസ്വാസ്ഥ്യം തോന്നി. അപ്പോഴാണ്‌ അവര്‍ തങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നത്. ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യക്കാര്‍ക്ക് പിണഞ്ഞ അതിഭയങ്കരമായ ശിക്ഷയെക്കുറിച്ച് ‘അമ്പിയാഉ്’ , ‘ശുഅറാഉ്’ മുതലായ സൂറത്തുകളില്‍ വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. അതു കേവലം ഒരു ‘പൊട്ടിത്തെറിയായിരുന്നു’ എന്നു ചിലര്‍ പറഞ്ഞു കാണുന്നതു ശരിയല്ലെന്ന് ആ സംഭവത്തെക്കുറിച്ചു അല്ലാഹു പ്രസ്താവിച്ചിട്ടുള്ള വാക്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അറിയുന്നതാണ്. 34-ാം വചനവും ഇതിന്നു തെളിവാകുന്നു.

ضاق ذرعا എന്ന വാക്കിനാണ് ‘മനസ്സുമുട്ടി’ എന്നു സാരാര്‍ത്ഥം കൊടുത്തതു. ‘മുഴങ്കൈ ഇടുങ്ങി’ എന്നും മറ്റുമാണതിനു വാക്കര്‍ത്ഥം നല്‍കേണ്ടതു. ‘ബുദ്ധിമുട്ടി’, കഴിവില്ലാതെ കുഴങ്ങി’ എന്നിങ്ങിനെയുള്ള ഉദ്ദേശ്യത്തിലാണ് ആ വാക്ക് അറബിയില്‍ പ്രയോഗിക്കപ്പെടാറുള്ളത്. നേരെമറിച്ച് ‘കഴിവുണ്ടായി, സാധ്യമായി’ എന്നിങ്ങിനെയുള്ള ഉദ്ദേശ്യത്തില്‍ طال ذرعا (മുഴങ്കൈ നീണ്ടു) എന്നും ഉപയോഗിക്കപ്പെടാറുണ്ട്.

29:36

  • وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾٣٦﴿
  • മദ് യനിലേക്ക് അവരുടെ [മദ്‌യൻകാരുടെ] സഹോദരന്‍ ശുഐബിനെയും അയച്ചു. എന്നിട്ട്, അദ്ദേഹം പറഞ്ഞു: ‘എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുക (അഥവാ ഭയപ്പെടുക)യും ചെയ്യുവിന്‍! നിങ്ങള്‍ നാശകാരികളായിക്കൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്.’
  • وَإِلَىٰ مَدْيَنَ മദ് യനിലേക്ക് أَخَاهُمْ شُعَيْبًا അവരുടെ സഹോദരന്‍ ശുഐബിനെയും فَقَالَ എന്നിട്ട് അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَارْجُوا പ്രതീക്ഷിക്കുകയും, (ഭയപ്പെടുകയും) ചെയ്യുവിന്‍ الْيَوْمَ الْآخِرَ അന്ത്യദിനത്തെ وَلَا تَعْثَوْا നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) مُفْسِدِينَ നാശകാരികളായിക്കൊണ്ടു

29:37

  • فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ ﴾٣٧﴿
  • അപ്പോള്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അതിനാല്‍ അവരെ കഠിനകമ്പനം പിടികൂടി; അങ്ങനെ, അവര്‍ തങ്ങളുടെ വസതികളില്‍ ചത്തൊടുങ്ങിയവരായി.
  • فَكَذَّبُوهُ എന്നിട്ടു അദ്ദേഹത്തെ അവര്‍ വ്യാജമാക്കി فَأَخَذَتْهُمُ അപ്പോള്‍ അവര്‍ക്കു പിടിപെട്ടു الرَّجْفَةُ കഠിനകമ്പനം (കുലുക്കം) فَأَصْبَحُوا അങ്ങനെ അവരായി, രാവിലെയായി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍ (വസതികളില്‍) جَاثِمِينَ ചത്തൊടുങ്ങിയവരായി, ഭൂമിയിലമര്‍ന്നവരായി

ഈ സംഭവവും, ആദ് – ഥമൂദിന്‍റെ കഥയും ഇതിനുമുമ്പ് നാം വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ അതെല്ലാം അല്ലാഹു വളരെ ചുരുക്കത്തില്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

29:38

  • وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ ﴾٣٨﴿
  • ആദിനെയും, ഥമൂദിനെയും (നശിപ്പിക്കുകയുണ്ടായി); അവരുടെ വാസസ്ഥലങ്ങളില്‍ നിന്നു നിങ്ങള്‍ക്കതു വ്യക്തമായിട്ടുമുണ്ട്, തങ്ങളുടെ പ്രവൃത്തികളെ പിശാച് അവര്‍ക്ക് ഭംഗിയാക്കിക്കൊടുക്കുകയും, അങ്ങനെ (ശരിയായ) മാര്‍ഗ്ഗത്തില്‍നിന്ന്‍ അവന്‍ അവരെ തടയുകയും ചെയ്തു. അവര്‍ കണ്ടറിയാവുന്നവരായിരുന്നുതാനും. (പക്ഷേ അവരതു ചെയ്‌തില്ല.)
  • وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَقَد تَّبَيَّنَ അതു വ്യക്തമായിട്ടുമുണ്ട് لَكُم നിങ്ങള്‍ക്കു مِّن مَّسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു وَزَيَّنَ لَهُمُ അവര്‍ക്കു ഭംഗിയാക്കിക്കൊടുത്തു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَصَدَّهُمْ അങ്ങനെ അവന്‍ അവരെ തടഞ്ഞു, തിരിച്ചു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَكَانُوا അവരായിരുന്നുതാനും مُسْتَبْصِرِينَ കണ്ടറിയാവുന്നവര്‍

ആദിന്‍റെ വാസസ്ഥലം യമനിലും, ഥമൂദിന്റേതു ഹിജ്റിലും ആയിരുന്നു. (*) രണ്ടു സ്ഥലങ്ങളിലും അവരവരുടെ അവശിഷ്ടങ്ങള്‍ അറബികള്‍ക്കു കണ്ടു മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു.


(*) പടം 8 നോക്കുക.

29:39

  • وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ ﴾٣٩﴿
  • ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (നശിപ്പിച്ചു.) മൂസാ അവര്‍ക്കു തെളിവുകളുമായി വരികയുണ്ടായി; അപ്പോള്‍ അവര്‍ നാട്ടില്‍ അഹംഭാവം നടിച്ചു. അവര്‍ (നമ്മെ) തോല്പിച്ച് മുന്‍കടന്നുപോകുന്നവരായിരുന്നില്ല.
  • وَقَارُونَ ഖാറൂനെയും وَفِرْعَوْنَ ഫിര്‍ഔനെയും وَهَامَانَ ഹാമാനെയും وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വരികയുണ്ടായി مُّوسَىٰ മൂസാ بِالْبَيِّنَاتِ തെളിവുകളും കൊണ്ട് فَاسْتَكْبَرُوا എന്നിട്ടു അവര്‍ അഹംഭാവം നടിച്ചു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كَانُوا അവരായിരുന്നില്ല سَابِقِينَ മുന്‍കടക്കുന്നവര്‍, കവച്ചുവെക്കുന്നവര്‍

29:40

  • فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾٤٠﴿
  • അതിനാല്‍, എല്ലാവരെയും അവനവന്‍റെ കുറ്റത്തിനു നാം പിടിച്ചു (ശിക്ഷിച്ചു). അങ്ങനെ, നാം ചരല്‍ക്കാറ്റ് അയച്ചിട്ടുള്ളവര്‍ അവരിലുണ്ട്; ഘോരശബ്ദം പിടിപെട്ടവരും അവരിലുണ്ട്; നാം ഭൂമിയില്‍ ആഴ്ത്തിയവരും അവരിലുണ്ട്; നാം (വെള്ളത്തില്‍) മുക്കിനശിപ്പിച്ചവരും അവരിലുണ്ട്. അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല; പക്ഷേ, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തത്.
  • فَكُلًّا അതിനാല്‍ എല്ലാവരെയും أَخَذْنَا നാം പിടിച്ചു, പിടികൂടി بِذَنبِهِ അവനവന്‍റെ കുറ്റത്തിനു, പാപത്തിനു فَمِنْهُم അങ്ങനെ അവരിലുണ്ടു مَّنْ ഒരു കൂട്ടര്‍ أَرْسَلْنَا عَلَيْهِ അവരില്‍ നാം അയച്ചു حَاصِبًا ചരല്‍കാറ്റ്‌ وَمِنْهُم അവരിലുണ്ട് مَّنْ ഒരു കൂട്ടരും أَخَذَتْهُ അവര്‍ക്കു പിടിപെട്ടു الصَّيْحَةُ ഘോരശബ്ദം, അട്ടഹാസം وَمِنْهُم അവരിലുണ്ടു مَّنْ ഒരു കൂട്ടരും خَسَفْنَا بِهِ അവരെ നാം ആഴ്ത്തി الْأَرْضَ ഭൂമിയില്‍, ഭൂമിയെ وَمِنْهُم അവരിലുണ്ടു مَّنْ أَغْرَقْنَا നാം മുക്കിനശിപ്പിച്ചവരും وَمَا كَانَ اللَّـهُ അല്ലാഹു അല്ല, ആയിരുന്നില്ല لِيَظْلِمَهُمْ അവരെ അക്രമിക്കുക, അക്രമിക്കുവാന്‍ (തയ്യാര്‍) وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടുതന്നെ, തങ്ങളുടെ ആത്മാക്കളെ يَظْلِمُونَ അക്രമം ചെയ്യുക, അനീതി ചെയ്യുന്നവ(ര്‍)

അല്ലാഹുവിന്‍റെ ആജ്ഞകളെ ധിക്കരിക്കുകയും, നബിമാരെ നിഷേധിക്കുകയും ചെയ്‌തവര്‍ ഈ ലോകത്തുവെച്ച് അനുഭവിക്കേണ്ടി വന്ന നാലുതരം ശിക്ഷകളെയാണ് അല്ലാഹു ഇവിടെ എടുത്തുപറഞ്ഞത്.

1) ചരല്‍ക്കാറ്റ്. ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം അടിമേലായി മറിക്കപ്പെടുന്നതിനുമുമ്പ് അവിടെ അതിഭയങ്കരമായ ചരല്‍ക്കാറ്റടിക്കുകയുണ്ടായി.

2) ഘോരശബ്ദം. മദ്‌യൻ നിവാസികള്‍ക്കും, ഥമൂദ്‌ ഗോത്രത്തിനും ബാധിച്ച ശിക്ഷ ഇതായിരുന്നു.

3) ഭൂമിയില്‍ ആഴ്ത്തുക. ഖാറൂനും അവന്‍റെ വസതിയും ഭൂമിയില്‍ ആഴ്ത്തപ്പെട്ട സംഭവം കഴിഞ്ഞ സൂറത്തില്‍ പ്രസ്താവിക്കുകയുണ്ടായി.

4) മുക്കി നശിപ്പിക്കല്‍. നൂഹ് (عليه السلام) നബിയുടെ ജനത ജലപ്രളയത്തിലും, ഫിര്‍ഔനും സൈന്യവും ചെങ്കടലിലും മുക്കി നശിപ്പിക്കപ്പെട്ടു.

29:41

  • مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ ﴾٤١﴿
  • അല്ലാഹുവിനു പുറമെ (ഏതെങ്കിലും) രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടുണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാകുന്നു. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ. അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍!
  • مَثَلُ ഉപമ الَّذِينَ اتَّخَذُوا സ്വീകരിച്ചവരുടെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളെ, കാര്യകര്‍ത്താക്കളെ كَمَثَلِ الْعَنكَبُوتِ എട്ടുകാലിയുടെ മാതിരിയാണ് اتَّخَذَتْ ഉണ്ടാക്കിയിട്ടുള്ള بَيْتًا വീടു وَإِنَّ أَوْهَنَ الْبُيُوتِ നിശ്ചയമായും വീടുകളില്‍ ഏറ്റവും ദുര്‍ബ്ബലമായതു لَبَيْتُ الْعَنكَبُوتِ എട്ടുകാലിയുടെ വീടുതന്നെ لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും

എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി ആര്‍ക്കും അറിയാവുന്നതാണ്. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതു പര്യാപ്തമല്ല. കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതു കേടുവന്നു പോകയും ചെയ്യും. ഇതുപോലെത്തന്നെയാണ് അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും, അവരോടു പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു നേര്‍ച്ചവഴിപാടുകള്‍ നടത്തുകയും ചെയ്യുന്നവരുടെ സ്ഥിതിയും. യാതൊരു രക്ഷയും സഹായവും അതുമൂലം അവര്‍ക്കു ലഭിക്കുവാനില്ല. ഒന്നിനെയും ഇതില്‍നിന്ന് ഒഴിവാക്കാനുമില്ല. കാരണം:

29:42

  • إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٤٢﴿
  • നിശ്ചയമായും, തനിക്കു പുറമെ അവര്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുന്നു. പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍ അവനത്രെ.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا يَدْعُونَ അവര്‍ വിളിക്കുന്നതിനെ, പ്രാര്‍ത്ഥിക്കുന്നതു مِن دُونِهِ അവനു പുറമെ مِن شَيْءٍ ഏതൊരു വസ്തുവെയും وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍

അവര്‍ രക്ഷാകര്‍ത്താക്കളായി ഗണിച്ചു വരുന്നവര്‍ ആരാവട്ടെ – വിഗ്രഹങ്ങളോ, ദേവീദേവന്‍മാരോ, മനുഷ്യരോ, മലക്കുകളോ, മഹാത്മാക്കളോ ആരായാലും ശരി – ഓരോരുത്തനെക്കുറിച്ചും, അവരുടെ എല്ലാ സ്ഥിതിഗതികളെക്കുറിച്ചും അല്ലാഹുവിനു നല്ലപോലെ അറിയാം. അവര്‍ക്കാര്‍ക്കും തന്നെ സ്വന്തം നിലക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്‌വാന്‍ കഴിവില്ലെന്നും അവന് പരിപൂര്‍ണ്ണമായും അറിയാം. അതുകൊണ്ടു തന്നെയാണ് ഈ ഉപമയില്‍നിന്ന്‍ ഒരാളെയും ഒഴിവാക്കുവാനില്ലാതിരുന്നതും. ഇതും, ഇതുപോലെ ഖുര്‍ആനില്‍ കാണുന്ന മറ്റു ഉപമകളും ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-

29:43

  • وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ ﴾٤٣﴿
  • ആ ഉപമകള്‍ (എല്ലാംതന്നെ) നാം മനുഷ്യര്‍ക്കു വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെ (ചിന്തിച്ച്) മനസ്സിലാക്കുകയില്ല.
  • وَتِلْكَ الْأَمْثَالُ ആ ഉദാഹരണങ്ങള്‍ نَضْرِبُهَا നാം അവയെ വിവരിക്കുന്നു, ഏര്‍പ്പെടുത്തുന്നു لِلنَّاسِ മനുഷ്യര്‍ക്കു وَمَا يَعْقِلُهَا അവയെ മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല إِلَّا الْعَالِمُونَ അറിവുള്ളവരല്ലാതെ, ജ്ഞാനികളല്ലാതെ

29:44

  • خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ ﴾٤٤﴿
  • ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിശ്ചയമായും അതില്‍ സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ട്.
  • خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ മുറപ്രകാരം, ന്യായപ്രകാരം, യഥാര്‍ത്ഥമനുസരിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്

ഓരോന്നും അതതിന്‍റെ ചിട്ടയും, ക്രമവും അനുസരിച്ച് – നീക്കുപോക്കും, ഏറ്റക്കുറവും കൂടാതെ -യുക്തവും ലക്ഷ്യപൂര്‍ണ്ണവുമായ വിധത്തില്‍ സൃഷ്ടിച്ചിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് ‘മുറപ്രകാരം സൃഷ്ടിച്ചു’ എന്നു പറഞ്ഞിരിക്കുന്നത്.

‘ചാണകം ഒട്ടകത്തെയും, കാല്‍പാടുകള്‍ നടന്നുപോയതിനെയും കുറിക്കുന്നു’ (البعرة تدل على البعير واثار الاقدام تدل على المسير) എന്ന്‍ അറബിയില്‍ ഒരു ഉപമാവാക്യമുണ്ട്. അതുപോലെ ഈ ലോകത്തിലെ ഓരോ മണല്‍തരിയിലും, അതിന്‍റെ സൃഷ്ടാവിന്‍റെ സൃഷ്ടി വൈഭവത്തിനും, അപാരമായ കഴിവിനും മതിയായ ദൃഷ്ടാന്തങ്ങള്‍ അടങ്ങിയിരിക്കുന്നു. വിശ്വാസപൂര്‍വ്വം ചിന്തിക്കുന്നവര്‍ക്കെല്ലാം കണ്ടറിയാവുന്ന ഒരു പരമാര്‍ത്ഥമത്രെ അത്.

ആറാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 14 മുതൽ 27 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 14-27

വിഭാഗം – 2

29:14

  • وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ ﴾١٤﴿
  • നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി; എന്നിട്ട് അദ്ദേഹം അവരില്‍ അമ്പതു സംവത്സരം ഒഴിച്ച് ആയിരം കൊല്ലം കഴിഞ്ഞുകൂടി. അങ്ങനെ, അവര്‍ അക്രമികളായിരിക്കവെ ജലപ്രളയം അവരെ പിടികൂടി.
  • وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ فَلَبِثَ എന്നിട്ടു അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِيهِمْ അവരില്‍ أَلْفَ سَنَةٍ ആയിരം കൊല്ലം إِلَّا خَمْسِينَ അമ്പതൊഴിച്ച് عَامًا സംവത്സരം فَأَخَذَهُمُ എന്നിട്ടു അവര്‍ക്കു പിടിപെട്ടു الطُّوفَانُ ജലപ്രളയം وَهُمْ അവരായിരിക്കെ ظَالِمُونَ അക്രമികള്‍

29:15

  • فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةً لِّلْعَـٰلَمِينَ ﴾١٥﴿
  • അപ്പോള്‍, അദ്ദേഹത്തെയും, (അദ്ദേഹത്തോടൊപ്പം) കപ്പലിലുള്ളവരെയും നാം രക്ഷപ്പെടുത്തി. അതു [ആ സംഭവം] നാം ലോകര്‍ക്കു ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
  • فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَصْحَابَ السَّفِينَةِ കപ്പലിലുള്ളവരെയും وَجَعَلْنَاهَا നാമതിനെ ആക്കുകയും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്കു

950 കൊല്ലക്കാലം ബഹുമാനപ്പെട്ട നൂഹ് (عليه الصلاة والسلام) നബി തന്റെ ജനതയെ തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രവാചകത്വം ലഭിച്ചതുമുതല്‍ ജലപ്രളയം ഉണ്ടായതുവരെയുള്ള കാലമായിരിക്കും ഇതു എന്നാണ് ഈ വചനത്തില്‍നിന്ന്‍ മനസ്സിലാകുന്നത്. അപ്പോള്‍ അതിനുമുമ്പും പിമ്പുമായി കുറച്ചു കാലംകൂടി അദ്ദേഹം ജീവിച്ചിരുന്നിരിക്കണം. (*) ഏതായാലും മുന്‍കാലത്തുള്ളവര്‍ ഇന്നത്തെക്കാള്‍ അധികം ജീവിച്ചിരിക്കാറുണ്ടായിരുന്നുവെന്ന വസ്തുത ചരിത്രങ്ങളില്‍ നിന്നറിയാവുന്നതാണ്. ഇതിനു ശാസ്‌ത്രീയമായിത്തന്നെ ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു കാണാം. നൂഹ് (عليه الصلاة والسلام) നബിയുടെ ആയുഷ്ക്കാലം ചരിത്രത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ഉദാഹരണമായിരിക്കുകയും ചെയ്യാം. الله اعلم


(*) ബൈബ്ള്‍ പറയുന്നതു ഇങ്ങിനെയാണ്‌: ‘ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്ക്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു. പിന്നെ അവന്‍ മരിച്ചു (ഉല്‍പ്പത്തി 9:28, 29) ഇതില്‍ ഖുര്‍ആന്റെ പ്രസ്താവനക്കു യോജിക്കാത്ത ഭാഗം നമുക്കു സ്വീകരിപ്പാന്‍ നിവൃത്തിയില്ല.


ഇത്രയും ദീര്‍ഘിച്ച കാലത്തെ പ്രബോധനം അദ്ദേഹം നടത്തിയിട്ടും വളരെ കുറഞ്ഞ ആളുകള്‍ – ഏറെക്കുറെ എണ്‍പതു പേരാണെന്നു പറയപ്പെടുന്നു – മാത്രമാണ് അദ്ദേഹത്തില്‍ വിശ്വസിച്ചത്. ജനത ആകമാനം അദ്ദേഹത്തെ നിഷേധിക്കയും ധിക്കരിക്കയും ചെയ്തപ്പോഴാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചതും, തുടര്‍ന്ന്‍ ജലപ്രളയമുണ്ടായതും. ഹൂദ്‌, ശുഅറാഅ് തുടങ്ങിയ സൂറത്തുകളില്‍ ഈ സംഭവത്തെപ്പറ്റി കുറെ വിവരം നാം കാണുകയുണ്ടായി. എനിയും ചില സൂറത്തുകളില്‍ വീണ്ടും കൂടുതല്‍ വിവരം കാണാവുന്നതുമാണ്. إِنْ شَاءَ اللَّهُ

29:16

  • وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾١٦﴿
  • ഇബ്രാഹീമിനെയും (ഓര്‍ക്കുക), അതായതു: അദ്ദേഹം തന്റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അതാണ്‌ നിങ്ങള്‍ക്കു നല്ലതു – നിങ്ങള്‍ (വാസ്‌തവം) അറിയുന്നുവെങ്കില്‍!
  • وَإِبْرَاهِيمَ ഇബ്രാഹീമിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്റെ ജനതയോടു اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ ذَٰلِكُمْ അതാണ്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്കു നല്ലത് إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു (എങ്കില്‍)

29:17

  • إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ ﴾١٧﴿
  • ‘നിങ്ങള്‍ അല്ലാഹുവിനുപുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചു വരുന്നത്; നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചു വരുന്നവര്‍ (ആരും) നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഉപജീവനത്തിന് അല്ലാഹുവിങ്കല്‍ അന്വേഷിക്കുവിന്‍, അവനെ ആരാധിക്കുകയും, അവനോടു നന്ദി കാണിക്കുകയും ചെയ്യുവിന്‍. അവങ്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്.
  • إِنَّمَا تَعْبُدُونَ നിശ്ചയമായും നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَوْثَانًا ചില വിഗ്രഹങ്ങളെ وَتَخْلُقُونَ നിങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു إِفْكًا വ്യാജം إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല) لَكُمْ നിങ്ങള്‍ക്കു رِزْقًا ആഹാരം, ഉപജീവനം فَابْتَغُوا അതുകൊണ്ടു നിങ്ങള്‍ അന്വേഷിക്കുവിന്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ الرِّزْقَ ഉപജീവനം, ആഹാരം وَاعْبُدُوهُ അവനെ ആരാധിക്കയും ചെയ്യുവിന്‍ وَاشْكُرُوا لَهُ അവനോടു നന്ദികാണിക്കയും ചെയ്യുവിന്‍ إِلَيْهِ അവങ്കലേക്കത്രെ, അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

29:18

  • وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾١٨﴿
  • ‘നിങ്ങള്‍ കളവാക്കുകയാണെങ്കില്‍, നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്. ‘റസൂലിന്റെ [ദൈവദൂതന്റെ] മേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല’.
  • وَإِن تُكَذِّبُوا നിങ്ങള്‍ വ്യാജമാക്കുന്ന പക്ഷം فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ട് أُمَمٌ പല സമുദായങ്ങള്‍ مِّن قَبْلِكُمْ നിങ്ങള്‍ക്കു മുമ്പ് وَمَا عَلَى الرَّسُولِ റസൂലിന്റെമേല്‍ ഇല്ല إِلَّا الْبَلَاغُ എത്തിച്ചുകൊടുക്കല്‍ (പ്രബോധനം) അല്ലാതെ الْمُبِينُ സ്പഷ്ടമായ

‘നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു’ (وَتَخْلُقُونَ إِفْكًا) എന്ന് ഇബ്രാഹീം നബി (عليه الصلاة والسلام) അവരോടു പറഞ്ഞതു വളരെ അര്‍ത്ഥവത്താകുന്നു. സ്വന്തം കൈകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തതും, ഉപകാരമോ അപകാരമോ ചെയ്‌വാന്‍ കഴിവില്ലാത്തതുമായ നിര്‍ജ്ജീവ വസ്തുക്കളെ ദൈവങ്ങളെന്നും, ആരാധ്യന്മാരെന്നും നിശ്ചയിച്ച് അവയുടെ മുമ്പില്‍ അങ്ങേഅറ്റത്തെ ഭക്തിയാരാധനകളും, അപേക്ഷകളും അര്‍പ്പിക്കുന്നതില്‍പരം വ്യാജനിര്‍മ്മാണം മറ്റെന്താണുള്ളത്?! ചില പ്രത്യേക ദേവിദേവന്‍മാരുടെ പ്രതിമയെന്ന സങ്കല്‍പ്പത്തില്‍ അവയ്ക്കു ചില നാമകരണങ്ങള്‍ ചെയ്യുന്നതും, അവയുടെ പേരില്‍ – അവയുടെ പ്രസാദം, അനുഗ്രഹം, കോപശാപങ്ങള്‍ ആദിയായവയെ സ്ഥാപിക്കുന്ന – പലതരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതും വിഗ്രഹാരാധകന്മാരുടെ പതിവാണ്. ഓരോ വിഗ്രഹത്തിനും മറ്റേതിന്നില്ലാത്ത മഹത്വങ്ങളും കഴിവുകളും അവര്‍ വെച്ചു കെട്ടിയിട്ടുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍ അടിതൊട്ടു മുടിയോളം വ്യാജത്തിന്‍മേല്‍ കെട്ടിപ്പടുത്തു വ്യാജത്തില്‍മാത്രം നിലക്കൊള്ളുന്ന ഒരു പ്രസ്ഥാനമാണ് വിഗ്രഹപ്രസ്ഥാനമെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതു ബുദ്ധി ജീവികള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഏതാണ്ട് മുശ്രിക്കുകള്‍ക്കിടയില്‍ നിലനിന്നുവരുന്ന അതേമാതിരി പല കള്ളക്കഥകളും, വ്യാജപ്രസ്താവനകളും ചില മഹാത്മാക്കളുടെ പേരില്‍ ഇന്നു മുസ്‌ലിംകള്‍ക്കിടയിലും പ്രചാരത്തിലുണ്ടെന്നതു ഏറ്റവും ഖേദകരമായ ഒരു പരമാര്‍ത്ഥമത്രെ. അവയുടെ അടിസ്ഥാനത്തിലാണ് ശിര്‍ക്കുപരമായ പല പ്രവര്‍ത്തനങ്ങളും കാലക്രമത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചത്. ചിലപ്പോള്‍, മരണപ്പെട്ടുപോയ മഹാത്മാക്കളോ, ജീവിച്ചിരിപ്പുള്ള വ്യക്തികളോ അല്ലാത്ത – തനി സങ്കല്‍പ്പിതമായ- അജ്ഞാത നാമങ്ങളെച്ചൊല്ലിയും ഇത്തരം കെട്ടുകഥകളും പ്രാര്‍ത്ഥനാ വഴിപാടുകളും, കര്‍മ്മങ്ങളും നടന്നുവരുന്നു. معاذ الله (അല്ലാഹുവില്‍ ശരണം!)

അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിച്ചുവരുന്നവരാരും തന്നെ നിങ്ങളുടെ ജീവിതത്തിന് അനിവാര്യമായ ആഹാരം തരുവാന്‍ ശക്തരല്ല. ആഹാരം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. ആകാശത്തുനിന്ന് മഴ പെയ്യിപ്പിച്ച് ഭൂമിയെ ഉല്‍പ്പാദനയോഗ്യമാക്കുന്നതും, ആഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും അവന്‍ മാത്രമാണ്. എന്നിരിക്കെ, ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതും, അതിനപേക്ഷിക്കേണ്ടതും അവനോടത്രെ. അതുപോലെത്തന്നെ, ജനങ്ങളുടെ സൃഷ്ടാവും, രക്ഷിതാവുമെല്ലാം അവന്‍ മാത്രമായിരിക്കെ ജനങ്ങളുടെ എല്ലാ വിധേനയുമുള്ള ആരാധനയും, കൂറും, ഭക്തിയും അവനുമാത്രം അവകാശപ്പെട്ടതാണ്. ഈ നഗ്നമായ യാഥാര്‍ത്ഥ്യത്തിനും, സ്പഷ്ടമായ യുക്തിതത്വത്തിനും കടകവിരുദ്ധമാണു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഈ നില നിങ്ങള്‍ കൈവിടാത്തപക്ഷം, നിങ്ങള്‍ക്കു രക്ഷകിട്ടുമെന്നു നിങ്ങള്‍ കരുതേണ്ട. നിങ്ങളെല്ലാം അല്ലാഹുവിങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ട്. അവന്‍ നിങ്ങളുടെമേല്‍ തീര്‍ച്ചയായും നടപടിയെടുക്കും. ഇതൊക്കെ അറിഞ്ഞിട്ടു പിന്നെയും നിങ്ങള്‍ നിങ്ങളുടെ ഇതേ നിലപാടു തുടരുകയാണെങ്കില്‍, നിങ്ങളുടെ മുമ്പും ഇതുപോലെ ദൈവദൂതന്മാരെ നിഷേധിച്ച ജനങ്ങളുടെ അനുഭവങ്ങള്‍ നിങ്ങള്‍ക്കുമുണ്ടാവും. ദൈവദൂതന്മാര്‍ക്ക് സത്യപ്രബോധനം ചെയ്യുക എന്ന ബാദ്ധ്യത മാത്രമേയുള്ളു എന്നൊക്കെ ഇബ്രാഹീം നബി (عليه الصلاة والسلام) ജനങ്ങളെ താക്കീതു ചെയ്യുകയാണ്.

ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രസ്താവന ഉദ്ധരിച്ചശേഷം – അതിനൊരു വിശദീകരണമെന്നോണം – തൗഹീദില്‍ വിശ്വസിക്കാത്ത എല്ലാ സത്യനിഷേധികളെയും അഭിമുഖീകരിച്ചുകൊണ്ട് – അല്ലാഹു പറയുന്നു:-

29:19

  • أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾١٩﴿
  • അല്ലാഹു സൃഷ്ടിയെ ആദ്യമായുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് അവര്‍ കാണുന്നില്ലേ?! പിന്നീട് അവനതു (രണ്ടാമതും) ആവര്‍ത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്.
  • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ كَيْفَ എങ്ങിനെയാണ് يُبْدِئُ اللَّـهُ അല്ലാഹു ആദ്യമായുണ്ടാക്കുന്നതു, ആരംഭമാക്കുന്നതു الْخَلْقَ സൃഷ്ടിയെ ثُمَّ പിന്നെ يُعِيدُهُ അവനതു ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍يَسِيرٌ നിസ്സാരമാണ്

29:20

  • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٠﴿
  • പറയുക: ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരി(ച്ചു നോ)ക്കുവിന്‍, എന്നിട്ട് അവന്‍ എങ്ങിനെയാണ് സൃഷ്ടി തുടങ്ങിയിരിക്കുന്നതെന്ന് നോ (ക്കി മനസ്സിലാ)ക്കുവിന്‍!’ പിന്നീട്, അല്ലാഹു അവസാനത്തെ ഉത്‌ഭവം ഉത്‌ഭവിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിന്നും കഴിവുള്ളവനാകുന്നു.
  • قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ട് നോക്കുവിന്‍ كَيْفَ എങ്ങിനെയാണ് بَدَأَ അവന്‍ ആരംഭിച്ചിരിക്കുന്നതു, ആദ്യം ചെയ്തതു الْخَلْقَ സൃഷ്ടിയെ ثُمَّ اللَّـهُ പിന്നീടു അല്ലാഹു يُنشِئُ ഉത്‌ഭവിപ്പിക്കുന്നു النَّشْأَةَ الْآخِرَةَ അവസാനത്തെ ഉത്‌ഭവിപ്പിക്കല്‍, ഉണ്ടാക്കല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌

മനുഷ്യര്‍ കണ്ണു തുറന്ന് വെളിയിലേക്ക് ദൃഷ്ടിപതിക്കട്ടെ! കാലെടുത്ത് ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കട്ടെ! ഉന്നതമായ ആകാശം, കണക്കറ്റ നക്ഷത്രഗ്രഹങ്ങള്‍, ചലിക്കുന്നതും അല്ലാത്തതുമായ വന്‍ഗോളങ്ങള്‍, പര്‍വ്വതങ്ങള്‍, മൈതാനങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, അരുവികള്‍, സമുദ്രങ്ങള്‍, മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികള്‍ എന്നിങ്ങിനെ എണ്ണിപ്പറഞ്ഞവസാനിപ്പിക്കുവാന്‍ കഴിയാത്ത പലതും അവര്‍ക്കു കാണാം. അവയെല്ലാം ശുദ്ധശൂന്യതയില്‍നിന്ന്‍ സൃഷ്ടിച്ചുണ്ടാക്കിയ ഒരു മഹാ ശക്തിയുണ്ടല്ലോ. വ്യവസ്ഥാപിതമായ നിലയില്‍ നിലനിന്നുപോരുന്ന ഇവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതാണെന്നുവെച്ച് തൃപ്തിയടയുവാന്‍ മനുഷ്യബുദ്ധിക്കു സാദ്ധ്യമല്ലതന്നെ. തൃപ്തിയടയുവാന്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരുടെ ബുദ്ധി മനുഷ്യബുദ്ധിയല്ലെന്നുവേണം പറയുവാന്‍ മുമ്പുണ്ടായിരുന്ന ഒരു മാതൃകയോ, ഏതെങ്കിലും ഒന്നിന്റെ സഹായമോ കൂടാതെ പുത്തനായും, ആദ്യമായും അവയെല്ലാം നിര്‍മ്മിച്ചുണ്ടാക്കിയ ആ സര്‍വ്വശക്തനായ കര്‍ത്താവുതന്നെ, അവയുടെ നാശത്തിനുശേഷം അവയ്ക്കൊരു പുതിയ ഘടനാവ്യവസ്ഥയും നല്‍കും. അവരുടെ മരണത്തിനുശേഷം അവര്‍ക്കൊരു പുതിയ ജീവിതവും നല്‍കും. ആദ്യത്തെ സൃഷ്ടിയുടെ കര്‍ത്താവായ അവന് രണ്ടാമത്തെ സൃഷ്ടിയുടെ കാര്യം കൂടുതല്‍ നിസ്സാരമായിരിക്കുമല്ലോ.

(وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ: الروم)

29:21

  • يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ ﴾٢١﴿
  • അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കരുണയും ചെയ്യും. അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചുകൊണ്ടു വരപ്പെടുകയും ചെയ്യും.
  • يُعَذِّبُ അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَرْحَمُ അവന്‍ കരുണയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَإِلَيْهِ അവനിലേക്കുതന്നെ تُقْلَبُونَ നിങ്ങള്‍ തിരിച്ചു കൊണ്ടു വരപ്പെടുകയും ചെയ്യും

29:22

  • وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾٢٢﴿
  • ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, നിങ്ങള്‍ (അവനെ) അസാദ്ധ്യമാക്കുന്നവരല്ല; അല്ലാഹുവിനു പുറമെ ഒരു രക്ഷാകര്‍ത്താവാകട്ടെ, ഒരു സഹായകനാകട്ടെ, നിങ്ങള്‍ക്കില്ലതാനും.
  • وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമല്ല وَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷാകര്‍ത്താവും, ബന്ധുവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല

29:23

  • وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ ﴾٢٣﴿
  • അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാകട്ടെ, അക്കൂട്ടര്‍ എന്റെ [അല്ലാഹുവിന്റെ] കാരുണ്യത്തെസംബന്ധിച്ച് ആശ വെടിഞ്ഞിരിക്കുകയാണ്; അക്കൂട്ടര്‍ക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ وَلِقَائِهِ അവനുമായി കണ്ടുമുട്ടുന്നതിലും أُولَـٰئِكَ അക്കൂട്ടര്‍ يَئِسُوا നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു مِن رَّحْمَتِي എന്റെ കാരുണ്യത്തില്‍നിന്നു وَأُولَـٰئِك അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ

മേല്‍ പ്രസ്താവിച്ചതുപോലുള്ള യാഥാര്‍ത്ഥ്യങ്ങളും, വ്യക്തമായ ന്യായങ്ങളും നിരത്തിവെച്ചുകൊണ്ട് ഇബ്രാഹീം നബി (عليه الصلاة والسلام) തന്റെ ജനതയെ വളരെ ശക്തിപൂര്‍വ്വം ഉപദേശിച്ചു.

വിഭാഗം – 3

29:24

  • فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٢٤﴿
  • എന്നാല്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, ‘അവനെ കൊലപ്പെടുത്തുവിന്‍, അല്ലെങ്കില്‍ അവനെ ചുട്ടെരിക്കുവിന്‍’ എന്ന്‍ അവര്‍ പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്നു രക്ഷപ്പെടുത്തി. നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
  • فَمَا كَانَ എന്നാല്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ اقْتُلُوهُ നിങ്ങളവനെ കൊല്ലുവിന്‍ أَوْ حَرِّقُوهُ അല്ലെങ്കില്‍ നിങ്ങളവനെ (ചുട്ട്) കരിക്കുവിന്‍ فَأَنجَاهُ اللَّـهُ അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി مِنَ النَّارِ അഗ്നി (തീ) യില്‍ നിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന

ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രവും, അദ്ദേഹം അഗ്നികുണ്ഡത്തില്‍ നിന്ന്‍ രക്ഷപ്പെട്ട സംഭവവും സൂ: അമ്പിയാഇല്‍ വെച്ച് വിസ്തരിച്ചു പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതു ആവര്‍ത്തിക്കേണ്ടതില്ല. അഗ്നിയില്‍നിന്നു രക്ഷപ്പെട്ടശേഷവും അദ്ദേഹം പ്രബോധനം തുടര്‍ന്നുകൊണ്ടിരുന്നു. സ്വജനതക്കിടയില്‍ താമസിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം നാടുവിട്ടുപോകുകയും ചെയ്തു. താഴെ വചനങ്ങള്‍ ഇതിനെക്കുറിച്ചു പ്രസ്താവിക്കുന്നു.

29:25

  • وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ ﴾٢٥﴿
  • (വീണ്ടും) അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനു പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ (ആരാധ്യവസ്തുക്കളായി) സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള താല്‍പ്പര്യത്തിന്നായി മാത്രമാകുന്നു. പിന്നെ, ഖിയാമത്തുനാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുന്നതും, ചിലര്‍ ചിലരെ ശപിക്കുന്നതുമാകുന്നു; നിങ്ങളുടെ സങ്കേതം നരകവുമായിരിക്കും; സഹായികളായിട്ട്‌ നിങ്ങള്‍ക്ക് (ആരും തന്നെ) ഉണ്ടാവുകയുമില്ല’.
  • وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنَّمَا اتَّخَذْتُم നിശ്ചയമായും നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْثَانًا വിഗ്രഹങ്ങളെ مَّوَدَّةَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ള താല്‍പ്പര്യത്തിനു, സ്നേഹബന്ധത്തിനു (മാത്രം) فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ ثُمَّ പിന്നെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يَكْفُرُ നിഷേധിക്കും بَعْضُكُم നിങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരില്‍ وَيَلْعَنُ ശപിക്കുകയും ചെയ്യും بَعْضُكُم നിങ്ങളില്‍ ചിലര്‍ بَعْضًا ചിലരെ وَمَأْوَاكُمُ നിങ്ങളുടെ സങ്കേതം, അഭയസ്ഥാനം النَّارُ നരകമാകുന്നു, അഗ്നിയാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായി (ആരും), സഹായികളില്‍പെട്ട(വര്‍)

29:26

  • فَـَٔامَنَ لَهُۥ لُوطٌ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٦﴿
  • അപ്പോള്‍, ലൂത്ത്വ് അദ്ദേഹത്തെ വിശ്വസിച്ചു. അദ്ദേഹം [ഇബ്രാഹീം] പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് ‘ഹിജ്റ’ [നാടുവിട്ട്] പോകുകയാണ്; നിശ്ചയമായും, അവന്‍ തന്നെയാണ്, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍.’
  • فَآمَنَ അപ്പോള്‍ വിശ്വസിച്ചു لَهُ അദ്ദേഹത്തെ لُوطٌ ലൂത്ത്വ് وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنِّي مُهَاجِرٌ നിശ്ചയമായും ഞാന്‍ ഹിജ്റ (നാടുവിട്ടു) പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍

വിഗ്രഹാരാധനയുടെ നിരര്‍ത്ഥതയും, കൊള്ളരുതായ്മയും നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടു പിന്നെയും നിങ്ങളതില്‍ മൂടുറച്ചുകൊണ്ട്‌കൊണ്ടിരിക്കുന്നത് നിങ്ങള്‍ തമ്മതമ്മിലുള്ള സ്നേഹതാല്‍പര്യബന്ധങ്ങള്‍ നിലനിറുത്തുവാനും, അതിന്നു ഭംഗം നേരിടാതിരിക്കുവാനും വേണ്ടി മാത്രമാണെന്നാണ്, ആ മന:ശാസ്ത്രപടുവായ പ്രവാചകവര്യന്‍ അവരോടു പറയുന്നത്. ഈ ആവശ്യാര്‍ത്ഥം ഏറ്റവും കടുത്ത ഈ മഹാപാപം നിങ്ങളിപ്പോള്‍ ന്യായീകരിച്ചുകൊണ്ടിരിക്കുന്നുവല്ലോ. എന്നാല്‍ ഖിയാമത്തുനാളില്‍ നിങ്ങള്‍ തമ്മിലുള്ള ഈ ബന്ധം മുറിഞ്ഞു പോകും. നിങ്ങള്‍ പരസ്‌പരം വൈരികളും, നിഷേധികളുമായി മാറും. നിങ്ങള്‍ അന്യോന്യം ശപിക്കും. ഒടുക്കം സഹായത്തിനും രക്ഷക്കും ആരുമില്ലാതെ എല്ലാവരും കാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടതായും വരും എന്നൊക്കെ അദ്ദേഹം ജനങ്ങളെ താക്കീതുചെയ്യുന്നു.

എത്ര അര്‍ത്ഥവത്തായ ഒരു താക്കീതാണിത്?! തെറ്റായ ആദര്‍ശങ്ങളും, പിഴച്ച നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ജനങ്ങള്‍ക്കിടയില്‍ അനുഭവത്തില്‍ കണ്ടുവരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ ഇബ്രാഹീം നബി (عليه السلام) എടുത്തുകാട്ടിയത്. തങ്ങള്‍ സ്വീകരിച്ച ആദര്‍ശത്തിന്റെയോ ചെയ്തികളുടെയോ ചീത്തത്തം ശരിക്കും മനസ്സിലായാല്‍ പോലും – സഹവര്‍ത്തികളുടെയും, സ്വകക്ഷിയുടെയും അലോഗ്യവും വെറുപ്പും സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടി – അതില്‍ തന്നെ പറ്റിപ്പിടിച്ചുകൂടുകയും, മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അതിനു ന്യായീകരണമുണ്ടാക്കുകയും ചെയ്യുക മിക്കവരുടെയും പതിവാകുന്നു. ചിലപ്പോള്‍, ചുറ്റുപാടു മാറുന്നതോടെ ഇത്തരം ആളുകള്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്തുവാന്‍ തയ്യാറായെന്നും വരും. സമനിലയിലുള്ളവര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ മാത്രമല്ല, ഉയര്‍ന്ന നിലവാരത്തിലും താണ നിലവാരത്തിലുമുള്ളവര്‍ തമ്മിലുള്ള കൂട്ടുബന്ധങ്ങളും ഇതിനു കാരണമായിത്തീരാറുണ്ട്. മേലേക്കിടയിലുള്ളവരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നാല്‍ മാത്രമേ തങ്ങള്‍ക്കു കാര്യലാഭം കൈവരികയുള്ളു, അല്ലെങ്കില്‍ അവരുടെ മര്‍ദ്ദനപരമായ പെരുമാറ്റത്തില്‍ നിന്നു രക്ഷ കിട്ടുകയുള്ളൂവെന്ന് താഴേക്കിടയിലുള്ളവര്‍ ധരിക്കുന്നു. മേലേക്കിടയിലുള്ളവരാകട്ടെ, തങ്ങളുടെ നേതൃത്വവും, സ്വാധീനവും, സ്വാര്‍ത്ഥതാല്‍പര്യങ്ങളും സംരക്ഷിക്കുവാനായി താഴേക്കിടയിലുള്ളവരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാന്‍ അവരും മുതിരുന്നു. ഇതാണ് ഈ രണ്ടു വിഭാഗക്കാരെയും തമ്മില്‍ ആ ദുഷിച്ച സഹവര്‍ത്തിത്വത്തില്‍ കൂട്ടിയിണക്കുന്നത്. ഏതു വിഷയത്തിലാണോ ഒരാള്‍ക്കു മറ്റവരേക്കള്‍ ഉന്നതി ലഭിച്ചിട്ടുള്ളത് എങ്കില്‍, ആ വിഷയത്തില്‍ അയാളെക്കാള്‍ താണ പടിയിലുള്ളവരുടെ എണ്ണം കുറഞ്ഞുപോകാതെ നിലനില്‍ക്കുന്നത് അയാളുടെ നേതൃത്വത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണല്ലോ.

ഇബ്രാഹീം (عليه السلام) നബിയുടെ സുദീര്‍ഘമായ സദുപദേശങ്ങളും അദ്ദേഹം അഗ്നിയില്‍ നിന്ന്‍ അത്ഭുതകരമാം വണ്ണം രക്ഷപ്പെട്ടതും അദ്ദേഹത്തിന്‍റെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം പ്രയോജനപ്പെട്ടില്ല. എങ്കിലും ലൂത്ത്വ് (عليه السلام) അദ്ദേഹത്തെ വിശ്വസിക്കുകയും, അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു. എനി, ആ നാട്ടില്‍ അദ്ദേഹത്തിന് ആശക്കു വകയില്ലാതായി. അദ്ദേഹം തന്‍റെ റബ്ബിങ്കലേക്ക് – അഥവാ റബ്ബ് അനുഗ്രഹിച്ചരുളുകയും കല്പിച്ചരുളുകയും ചെയ്യുന്ന ഒരിടത്തേക്ക് – നാടുവിട്ടുപോകുവാന്‍ ഉറച്ചു. അതെ, ഇറാഖില്‍ നിന്നും ശാമിലേക്കു നീങ്ങി. സഹോദരപുത്രനായ ലൂത്ത്വ് (عليه السلام) അല്ലാതെ, സ്വദേശത്തുനിന്ന്‍ തന്‍റെ അനുയായികളായി മറ്റാരും ഉണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തിനു പിന്നീട് പ്രദാനം ചെയ്ത അനുഗ്രഹങ്ങള്‍ അളവറ്റതും, ഇണയറ്റതുമായിരുന്നു. അല്ലാഹു പറയുന്നു:

29:27

  • وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ ﴾٢٧﴿
  • അദ്ദേഹത്തിന് ഇസ്ഹാഖിനെയും, യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിയില്‍ നാം പ്രവാചകത്വവും, വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതിഫലം ഇഹത്തില്‍ നാം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം പരലോകത്തിലാകട്ടെ, നിശ്ചയമായും സദ്‌വൃത്തന്മാരില്‍പെട്ടവനുമാകുന്നു.
  • وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനം ചെയ്തു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും وَجَعَلْنَا നാം ആക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു فِي ذُرِّيَّتِهِ അദ്ദേഹത്തിന്‍റെ സന്തതിയില്‍ النُّبُوَّةَ പ്രവാചകത്വം وَالْكِتَابَ വേദഗ്രന്ഥവും وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു أَجْرَهُ തന്‍റെ പ്രതിഫലം فِي الدُّنْيَا ഇഹത്തില്‍ وَإِنَّهُ നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍പെട്ടവന്‍ തന്നെ

സ്വന്തം നാട്ടില്‍നിന്നും, സ്വന്തം കുടുംബത്തില്‍നിന്നും ഇബ്രാഹീം നബി (عليه السلام) ബഹിഷ്കൃതനായി. അദ്ദേഹം നാടും വീടും വിട്ടുപോയി. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പാഴാക്കിയില്ല. ശാമില്‍ വന്നശേഷം അദേഹത്തിന് പുത്രനായി ഇസ്ഹാഖ് (عليه السلام) നബിയെയും, പൗത്രനായി യഅ്ഖൂബ് (عليه السلام) നബിയെയും അവന്‍ പ്രദാനം ചെയ്തു. അവരുടെ സന്താനപരമ്പര വര്‍ദ്ധിപ്പിച്ച് നാളിതുവരെ നിലനിറുത്തുകയും ചെയ്തു. പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി ആ പരമ്പരയെ അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം അന്ത്യപ്രവാചകനായ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിവരെ അറിയപ്പെട്ടിട്ടുള്ള പ്രവാചകന്മാരെല്ലാം ആ പരമ്പരയില്‍ ഉള്‍പ്പെട്ടവരാകുന്നു. പിതാവില്ലാതെ ജനിച്ച ഈസാ (عليه السلام) നബിയുടെ മാതാവും അതില്‍പെട്ടവരാണ്. അദ്ദേഹത്തിനുശേഷം ലോകത്തു നിലവില്‍വന്ന എല്ലാ സനാതന തത്വങ്ങളുടെയും ഉറവിടം ആ പരമ്പരയാകുന്നു. ഇങ്ങിനെയുള്ള മഹത്തായ അനുഗ്രഹങ്ങള്‍ പലതും ഈ ലോകത്തു അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ, പരലോകത്തില്‍ അദ്ദേഹം അല്ലാഹുവിന്‍റെ സദ്‌വൃത്തന്മാരായ അടിയാന്മാരില്‍ പെട്ടവനാണെന്ന സാക്ഷ്യപത്രം നല്‍കുകയും ചെയ്തിരിക്കയാണ്. صلى الله عليه وعلى نبينا وسلم

ആറാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 01 മുതൽ 13 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 01-13

അങ്കബൂത് (എട്ടുകാലി)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 69 – വിഭാഗം (റുകൂഅ്) 7

(ആദ്യത്തെ 11 ആയത്തുകള്‍ മദീനായില്‍ അവതരിച്ചതാണെന്നും പറയപ്പെട്ടിട്ടുണ്ട്)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

29:1

  • الٓمٓ ﴾١﴿
  • ‘അലിഫ്-ലാം-മീം’.
  • الٓمٓ ‘അലിഫ്-ലാം-മീം’

29:2

  • أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ﴾٢﴿
  • ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു’ എന്നു പറയുന്നതുകൊണ്ട് (മാത്രം) – തങ്ങള്‍ പരീക്ഷിക്കപ്പെടാതെ-വിട്ടു കളയപ്പെടുമെന്ന് മനുഷ്യര്‍ ധരിച്ചിരിക്കുന്നുവോ?!
  • أَحَسِبَ ധരിച്ചുവോ, കണക്കാക്കിയോ النَّاسُ മനുഷ്യര്‍ أَن يُتْرَكُوا വിട്ടുകളയപ്പെടുമെന്നു, ഉപേക്ഷിക്കപ്പെടുമെന്നു أَن يَقُولُوا അവര്‍ പറയുന്നതിനാല്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു എന്നു وَهُمْ لَا يُفْتَنُونَ അവര്‍ പരീക്ഷിക്കപ്പെടാതെ

29:3

  • وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ ﴾٣﴿
  • തീര്‍ച്ചയായും, അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷണം ചെയ്തിട്ടുണ്ട്; അങ്ങനെ, സത്യം പറഞ്ഞവരെ അല്ലാഹു അറിയുകതന്നെ ചെയ്യും; വ്യാജം പറയുന്നവരെയും അവന്‍ അറിയും.
  • وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട് الَّذِينَ യാതൊരു കൂട്ടരെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള فَلَيَعْلَمَنَّ اللَّـهُ അങ്ങനെ അല്ലാഹു അറിയുകതന്നെ ചെയ്യും الَّذِينَ صَدَقُوا സത്യം പറഞ്ഞവരെ وَلَيَعْلَمَنَّ അവന്‍ അറിയുകയും ചെയ്യും الْكَاذِبِينَ വ്യാജം പറയുന്നവരെ

29:4

  • أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ ﴾٤﴿
  • അഥവാ, തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ നമ്മെ (തോല്‍പ്പിച്ച്) മുന്‍കടന്ന്‍ കളയാമെന്ന് ധരിച്ചിട്ടുണ്ടോ?! അവര്‍ വിധി കല്‍പിക്കുന്നത് എത്ര ചീത്ത!
  • أَمْ حَسِبَ അഥവാ ധരിച്ചുവോ الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ തിന്മകള്‍, ദുഷ്പ്രവൃത്തികള്‍ أَن يَسْبِقُونَا നമ്മെ മുന്‍കടന്നു (തോല്‍പ്പിച്ചു) കളയുമെന്നു سَاءَ എത്ര ചീത്ത, വളരെമോശം مَا يَحْكُمُونَ അവര്‍ വിധി കല്‍പ്പിക്കുന്നതു

ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍, സത്യവിശ്വാസം സ്വീകരിച്ച പല സഹാബികള്‍ക്കും മുശ്രിക്കുകളില്‍നിന്ന് അനുഭവിക്കേണ്ടി വന്ന മര്‍ദ്ദനങ്ങളും അക്രമങ്ങളും പ്രസിദ്ധമാണല്ലോ. അമ്മാര്‍ (رضي الله عنه), സ്വുഹൈബ് (رضي الله عنه), ബിലാല്‍ (رضي الله عنه) മുതലായ മഹാന്‍മാര്‍ കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നവരായിരുന്നു. അങ്ങനെ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കു വിധേയരായ ആദ്യമുസ്‌ലിംകളുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്. ഈ വിഷയത്തില്‍ വ്യത്യസ്തങ്ങളായ രിവായത്തുകള്‍ കാണാമെങ്കിലും, അവയുടെ ആകെ സാരം അതാണ്‌. ഒരു സംഭവത്തെക്കുറിച്ച് അവതരിക്കുന്ന ആയത്തുകളും, കല്‍പനകളും അതുപോലെയുള്ളതിനെല്ലാം ബാധകമാണെന്നു പറയേണ്ടതില്ല. അതുകൊണ്ട് ഈ വചനങ്ങളില്‍ അടങ്ങിയ പാഠങ്ങള്‍ എല്ലാ കാലത്തേക്കും ബാധകം തന്നെ.

വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ട് പറഞ്ഞതിന്റെ പേരില്‍ മാത്രം ഒരാള്‍ വിശ്വാസിയാകുമെന്ന് ആരും ധരിക്കേണ്ടതില്ല. അതിന്റെ അടിസ്ഥാനത്തില്‍ മാതം അയാളെ അല്ലാഹു വിട്ടുകളയുന്നതുമല്ല. വിശ്വാസികള്‍ പലവിധ പരീക്ഷണങ്ങളെയും നേരിടേണ്ടിവരും. മുമ്പുണ്ടായിരുന്ന സത്യവിശ്വാസികളും അങ്ങനെ പരീക്ഷണങ്ങള്‍ക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്. പരീക്ഷണത്തില്‍ ക്ഷമയും, സഹനവും, സ്ഥിരചിത്തതയും കൈക്കൊള്ളുന്നതുകൊണ്ടാണ് വിശ്വാസം യഥാര്‍ത്ഥീകരിക്കുന്നതും, അതിനു ദാര്‍ഢ്യം വര്‍ദ്ധിക്കുന്നതും. യഥാര്‍ത്ഥ വിശ്വാസികളും, കപടന്മാരും ആരൊക്കെയാണെന്നും മറ്റുമുള്ള വസ്തുത അല്ലാഹുവിനു മുന്‍കൂട്ടിത്തന്നെ തികച്ചും അറിയാവുന്നതാണ്. എങ്കിലും, പരീക്ഷണങ്ങള്‍ മുഖേന സത്യവാദികളും, അസത്യവാദികളും തമ്മില്‍ വ്യക്തമായി വേര്‍തിരിയുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. എനി, പരീക്ഷണങ്ങള്‍ക്കു വിധേയരായിട്ടില്ലാത്ത കുറ്റവാളികളായ ആളുകള്‍ തല്‍ക്കാലം രക്ഷപ്പെട്ടതുപോലെ മേലിലും തങ്ങള്‍ രക്ഷപ്പെടുമെന്നും, അങ്ങനെ തങ്ങളുടെ ദുഷ്ചെയതികളുടെ ഫലം അനുഭവിക്കാതെ അല്ലാഹുവിനെ തോല്‍പിച്ചു കളയാമെന്നും കരുതുന്നുണ്ടെങ്കില്‍, ആ വിചാരവും പരമാബദ്ധമാണ്. അല്ലാഹു അവരുടെമേല്‍ തക്ക ശിക്ഷാ നടപടി എടുക്കുക തന്നെ ചെയ്യും എന്നൊക്കെയാണ് ആയത്തുകളുടെ ചുരുക്കം.

ഹിജ്ര (സ്വരാജ്യം ത്യജിച്ചുപോകല്‍), സമരം, ദേഹേച്ഛകള്‍ വര്‍ജ്ജിക്കല്‍, നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകല്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍, ദേഹത്തിലും, ധനത്തിലും, മാനത്തിലും നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ എന്നിങ്ങിനെയുള്ള പല കാര്യങ്ങള്‍ മുഖേനയും സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുന്നതാകുന്നു. വിശ്വാസത്തിന്റെ ഏറ്റക്കുറവനുസരിച്ചായിരിക്കും പരീക്ഷണത്തിന്റെ ഏറ്റക്കുറവും. കൂടുതല്‍ പരീക്ഷണത്തിനു പാത്രമാകുന്നവര്‍ക്കു അല്ലാഹു കൂടുതല്‍ പ്രതിഫലം നല്‍കുന്നതുമാകുന്നു. പല ഹദീസുകളിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇക്കാര്യം ഉണര്‍ത്തിയിട്ടുള്ളതു കാണാം.

ഇമാം ബുഖാരി (رحمه الله)യും മറ്റും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസിന്‍റെ സാരം ഇപ്രകാരമാകുന്നു: ഖബ്ബാബ് (خَبَّاب بن الأَرَتّ – رض) പറയുകയാണ്‌: ഞങ്ങള്‍ക്കു ഖുറൈശികളുടെ മര്‍ദ്ദനം കഠിനമായിത്തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്കു വേണ്ടി അവിടുന്നു പ്രാര്‍ത്ഥിക്കുന്നില്ലേ, രക്ഷ തേടുന്നില്ലേ എന്നൊക്കെ ഞങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സങ്കടപ്പെടുകയുണ്ടായി. തിരുമേനി ഒരു പുതപ്പു തലയണയാക്കിക്കൊണ്ട് കഅ്ബയുടെ നിഴലില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നിങ്ങളുടെ മുമ്പ് (മുന്‍ സമുദായങ്ങളില്‍) ഒരാളെ പിടിച്ച് ഭൂമിയില്‍ കുഴിവെട്ടി അതില്‍ നിറുത്തി അവന്റെ തലയില്‍ വാളുളി വെച്ച് അവനെ രണ്ടു പൊളിയാക്കുമായിരുന്നു; ഇരുമ്പിന്റെ ചീര്‍പ്പു കൊണ്ട് അവന്റെ മാംസവും എല്ലുമല്ലാത്ത ഭാഗം മുഴുവനും വാര്‍ന്നെടുക്കുകയും ചെയ്‌തിരുന്നു. അതൊന്നുംതന്നെ അവന്റെ മതത്തില്‍നിന്നും അവനെ തടയുമായിരുന്നില്ല. അല്ലാഹുവാണ സത്യം! ഒരു വാഹനക്കാരന്‍ (യമനിലെ) സ്വന്‍ആഇല്‍ നിന്നു ഹളര്‍മൂത്തിലേക്ക് (*) പോകുമ്പോള്‍ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായയെയും അല്ലാതെ മറ്റൊന്നും പേടിക്കാനില്ലാത്തവണ്ണം ഇക്കാര്യം (ഇസ്‌ലാമിന്‍റെ നില) പരിപൂര്‍ണ്ണമാകുകതന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതിപ്പെടുകയാണ് ചെയ്യുന്നത്. തിരുമേനിയുടെ ഈ പ്രവചനം അല്‍പ വര്‍ഷങ്ങള്‍ക്കകം സാക്ഷാല്‍ക്കരിക്കപ്പെട്ടുവെന്നു പറയേണ്ടതില്ല.


(*) صَنْعَاء ല്‍ നിന്നു حَضْرَمَوْتَ ലേക്കു അക്കാലത്തുള്ള യാത്രാമാര്‍ഗ്ഗം ഭയാനകമായിരുന്നു.


വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്യുന്നു:

عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ – مسلم

(സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മു.)). മറ്റൊരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘മനുഷ്യന്‍ അവന്റെ മതപ്പറ്റനുസരിച്ച് പരീക്ഷണം ചെയ്യപ്പെടുന്നതാണ്. അവനു തന്റെ മതത്തില്‍ ദൃഢതയുണ്ടെങ്കില്‍ പരീക്ഷണത്തിലും അവനു വര്‍ദ്ധനവുണ്ടായിരിക്കും’.

(يُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صلابة زيد له فى البلاء – حكاه ابن كثير وقال صحيح)

29:5

  • مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٥﴿
  • ആരെങ്കിലും അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന് ആശിക്കുന്നുവെങ്കില്‍ (അഥവാ കാണുമെന്നു പ്രതീക്ഷിക്കുന്നുവെങ്കില്‍), നിശ്ചയമായും അല്ലാഹുവിന്റെ (നിശ്ചിത) അവധി വരാനിരിക്കുന്നതു തന്നെയാകുന്നു. അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
  • مَن كَانَ ആരെങ്കിലും ആണെങ്കില്‍ يَرْجُو പ്രതീക്ഷിക്കുന്നു, ആശിക്കുന്നു (എങ്കില്‍) لِقَاءَ اللَّـهِ അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന്, കാണുന്നതിനെ فَإِنَّ എന്നാല്‍ നിശ്ചയമായും أَجَلَ اللَّـهِ അല്ലാഹുവിന്റെ അവധി لَآتٍ വരുന്നതു (വരാനിരിക്കുന്നതു) തന്നെ وَهُوَ അവന്‍, അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍

29:6

  • وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ ﴾٦﴿
  • ആരെങ്കിലും സമരം ചെയ്യുന്നതായാല്‍, അവനു വേണ്ടിത്തന്നെയാണവന്‍ സമരം ചെയ്യുന്നത്. നിശ്ചയമായും, അല്ലാഹു ലോകരില്‍ നിന്നും അനാശ്രയനാകുന്നു.
  • وَمَن جَاهَدَ ആരെങ്കിലും സമരം ചെയ്യുന്നതായാല്‍ فَإِنَّمَا يُجَاهِدُ നിശ്ചയമായും അവന്‍ സമരം ചെയ്യുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ, അവന്റെ ആത്മാവിനുവേണ്ടി മാത്രം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَنِيٌّ അനാശ്രയനാകുന്നു, ധന്യന്‍ തന്നെ عَنِ الْعَالَمِينَ ലോകരില്‍ നിന്നു, ലോകരോടു

29:7

  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ ﴾٧﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് അവരുടെ തിന്‍മകളെ നാം (പൊറുത്ത്) മായിച്ചുകൊടുക്കുകതന്നെ ചെയ്യുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതു നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും.
  • وَالَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَنُكَفِّرَنَّ നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യും, പൊറുക്കും, മൂടിവെക്കും عَنْهُمْ അവര്‍ക്ക്, അവരില്‍നിന്നു سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, ദുഷ്കര്‍മ്മങ്ങളെ وَلَنَجْزِيَنَّهُمْ അവര്‍ക്കു നാം പ്രതിഫലം നല്‍കയും ചെയ്യും أَحْسَنَ الَّذِي യാതൊന്നില്‍വെച്ച് നല്ലതിനു, യാതൊന്നിനെക്കാള്‍ മെച്ചമായതു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന

അല്ലാഹുവിനെ കണ്ടുമുട്ടണം, അവന്റെ പ്രീതിയും പ്രതിഫലവും ലഭിക്കണം എന്ന ആശയും, അതുണ്ടാകുമെന്ന പ്രതീക്ഷയും വല്ലവര്‍ക്കുമുണ്ടെങ്കില്‍, അതു വിദൂരമൊന്നുമല്ല; അതിനുള്ള അവധി ഇതാ ആസന്നമാണ്‌. അതിനുള്ള ഒരുക്കങ്ങള്‍ അവര്‍ ചെയ്തുകൊള്ളട്ടെ. ദേഹംകൊണ്ടോ, ധനംകൊണ്ടോ ചെയ്യുന്ന എല്ലാ സമരങ്ങളും – ശത്രുക്കളുമായുള്ള ധര്‍മ്മസമരമോ, ദേഹേച്ഛയോടോ, പിശാചിനോടോ ഉള്ള കര്‍മ്മസമരമോ ഏതായാലും ശരി – വാസ്തവത്തില്‍ അതു ചെയ്യുന്നവരുടെ തന്നെ ഗുണത്തിനുവേണ്ടിയുള്ളതാണ്; അതിന്റെ ഫലം അവര്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല. അല്ലാഹുവിന് അതുമൂലം യാതൊരു ഗുണവും ഉണ്ടാകാനില്ല. അവന് ആരുടേയും ആശ്രയമോ, സഹായമോ ആവശ്യമില്ല. ശരിയായ വിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ളവരില്‍നിന്ന് ആ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുക മാത്രമല്ല അവന്‍ ചെയ്യുന്നത്; അവരുടെ പക്കല്‍ വന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ മൂടിമറച്ച് മാപ്പാക്കിക്കൊടുക്കുകയും, അവരുടെ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാകുന്നു.

7-ാം വചനത്തിലെ അവസാനഭാഗം (وَلَنَجْزِيَنَّهُمْ أَحْسَنَ الَّذِي كَانُوا يَعْمَلُونَ ) രണ്ടു പ്രകാരത്തില്‍ വിവക്ഷിക്കപ്പെടാവുന്നതാണ്:

(1) സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ തോതിനെക്കാള്‍ കവിഞ്ഞ നിലക്കുള്ള പ്രതിഫലം അല്ലാഹു കൊടുക്കുന്നതാണ് എന്നും,

(2) അവരുടെ പ്രവര്‍ത്തനങ്ങളില്‍വെച്ച് ഏറ്റവും നല്ല കര്‍മ്മങ്ങളുടെ തോതനുസരിച്ച് മൊത്തത്തില്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും നല്ല പ്രതിഫലം നല്‍കുമെന്നും. (كما فى الرازى)

29:8

  • وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٨﴿
  • മനുഷ്യനോട് അവന്റെ മാതാപിതാക്കളെ സംബന്ധിച്ച് – (അവരില്‍) നന്‍മ ചെയ്‌വാന്‍ – നാം ആജ്ഞ നല്‍കിയിരിക്കുന്നു; (ഹേ, മനുഷ്യാ) നിനക്ക് (യാഥാര്‍ത്ഥത്തില്‍) യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കു ചേര്‍ക്കുന്നതിന് അവര്‍ നിന്നോട് നിര്‍ബ്ബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ (രണ്ടാളെയും) അനുസരിച്ചു പോകരുത്. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ (എല്ലാവരുടെയും) മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിച്ചു തരുന്നതാകുന്നു.
  • وَوَصَّيْنَا നാം ഒസ്യത്ത് ചെയ്‌തിരിക്കുന്നു, ആജ്ഞ (ശാസന, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حُسْنًا നന്‍മയെ, നന്‍മ ചെയ്‌വാന്‍ وَإِن جَاهَدَاكَ അവര്‍ രണ്ടാളും നിന്നോടു നിര്‍ബ്ബന്ധം ചെലുത്തിയാല്‍, ബുദ്ധിമുട്ടിച്ചാല്‍ لِتُشْرِكَ بِي നീ എന്നോടു പങ്കുചേര്‍ക്കുവാനായി مَا യാതൊന്നിനെ لَيْسَ لَكَ നിനക്കില്ല بِهِ അതിനെക്കുറിച്ചു عِلْمٌ ഒരറിവും, വിവരം فَلَا تُطِعْهُمَا എന്നാല്‍ നീ അവരെ അനുസരിക്കരുതു إِلَيَّ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടക്കസ്ഥാനം فَأُنَبِّئُكُم അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെക്കുറിച്ചു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്ന

29:9

  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ ﴾٩﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും നാം അവരെ സദ്‌വൃത്തന്മാരില്‍ ഉള്‍പ്പെടുത്തുന്നതാകുന്നു.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَنُدْخِلَنَّهُمْ നിശ്ചയമായും നാമവരെ പ്രവേശിപ്പിക്കും, ഉള്‍പ്പെടുത്തും فِي الصَّالِحِينَ സദ്‌വൃത്തന്മാരില്‍, സജ്ജനങ്ങളില്‍

ഖുര്‍ആനില്‍ അല്ലാഹു വളരെ ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മാതാപിതാക്കളോടുള്ള കടമ. അതേ സമയത്ത് മാതാപിതാക്കളോടുള്ള കടമ എത്ര വമ്പിച്ചതാണെങ്കില്‍പോലും, അതിലുപരിയായ ഒന്നത്രെ അല്ലാഹുവിനോടു മനുഷ്യനുള്ള കടമ. അതുകൊണ്ടാണ് മാതാപിതാക്കളുടെ കടമയെപ്പറ്റി ഉപദേശിക്കുന്നതോടൊപ്പം, അല്ലാഹുവിനോടു പങ്കുചേര്‍ക്കുന്ന വിഷയത്തില്‍ അവരെ അനുസരിച്ചു പോകരുതെന്നുകൂടി പ്രത്യേകം ഉണര്‍ത്തുന്നത്.

സഅ്ദു (سَعْدِ بْنِ أَبِي وَقَّاصٍ – رض) ഇസ്‌ലാമിന്റെ ആരംഭഘട്ടത്തില്‍ വിശ്വസിച്ച ഒരു സഹാബിയാകുന്നു. അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചതു നിമിത്തം അദ്ദേഹത്തിന്റെ മാതാവ് (അബൂസുഫ്‌യാന്‍ മകള്‍ ഹംന) അദ്ദേഹത്തോടു ഇങ്ങനെ പറഞ്ഞു: ‘മാതാവിനോടു നന്‍മ ചെയ്യണമെന്നു നിന്നോടു അല്ലാഹു കല്പിച്ചിട്ടില്ലേ?! അതുകൊണ്ട് ഒന്നുകില്‍ ഞാന്‍ മരണമടയുക, അല്ലെങ്കില്‍ നീ ഇസ്‌ലാമില്‍ അവിശ്വസിക്കുക, ഈ രണ്ടിലൊന്നുണ്ടാകുന്നതുവരെ ഞാന്‍ ഭക്ഷണപാനീയമൊന്നും കഴിക്കുകയില്ല.’ അങ്ങനെ ഒന്നു രണ്ടു ദിവസം കഴിഞ്ഞു. മാതാവിനു ഭക്ഷണം കൊടുക്കുവാനായി അദ്ദേഹം അവരുടെ വായ നിര്‍ബ്ബന്ധിച്ചു പിളര്‍ത്തിക്കൊണ്ടിരിക്കുകയായി. ഈ അവസരത്തിലാണ് ഈ ആയത്തു അവതരിച്ചത്. അദ്ദേഹം പിന്‍മാറുന്നില്ലെന്നു കണ്ടപ്പോള്‍ മാതാവ് തന്റെ സത്യവ്രതത്തില്‍നിന്നു പിന്‍മാറി. സഅ്ദു (رضي الله عنه) തന്റെ മാതാപിതാക്കളെ വളരെയധികം സ്നേഹിക്കുന്ന ഒരാളായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചതു ‘എന്റെ ഉമ്മാ! നിങ്ങള്‍ നൂറുവട്ടം മരിച്ചാലും എനിക്ക് എന്റെ മതം വിടുവാന്‍ നിവൃത്തിയില്ല’ എന്നായിരുന്നു. (الترمذى، واحمد ومسلم وغيرهم)

‘നിനക്കു യാതൊരറിവുമില്ലാത്തതിനെ എന്നോടു പങ്കുചേര്‍ക്കുവാന്‍’ (لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ) എന്നു പറഞ്ഞതു ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിനു യാതൊരു പങ്കുകാരും ഇല്ലെന്നുള്ളതു സുസ്ഥാപിതമായ ഒരു പരമാര്‍ത്ഥമത്രെ. എന്നിരിക്കെ, പിന്നെയെങ്ങനെയാണ് അവനോടു വല്ലതിനെയും പങ്കുചേര്‍ക്കുന്ന വിഷയത്തില്‍ അവരെ അനുസരിക്കുക?! ഏതെങ്കിലും തരത്തിലുള്ള ഒരു പങ്കുകാരന്‍ അവനു യഥാര്‍ത്ഥത്തില്‍ ഉള്ളതായി നിനക്കറിയാമായിരുന്നുവെങ്കില്‍ അതനുസരിക്കുവാന്‍ ന്യായമുണ്ടായിരുന്നു. പക്ഷേ, അതില്ലല്ലോ. അപ്പോള്‍ മാതാപിതാക്കളോടുള്ള കടമ വളരെ വമ്പിച്ചതാണെങ്കിലും ഇക്കാര്യത്തില്‍ അവരെ അനുസരിക്കുന്ന പ്രശ്നമേയില്ല. എന്നൊക്കെയാണ് ആ വാക്ക് ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ എല്ലാവരും അല്ലാഹുവിങ്കലേക്കു മടങ്ങി വരുന്നവരാകകൊണ്ട് ഓരോരുത്തരുടെയും കര്‍മ്മഫലങ്ങള്‍ – മാതാപിതാക്കളുടെ ശിര്‍ക്കിന്റെ ഫലവും, നീ അവര്‍ക്കു ചെയ്ത നന്മയുടെയും, നിന്റെ മതവിശ്വാസത്തിന്റെയും ഫലവും – അപ്പോള്‍ നിങ്ങളെ ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും അല്ലാഹു തുടര്‍ന്നു പ്രസ്താവിക്കുന്നു. ഈ ആയത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം സൂ:ലുഖ്മാനിലും മറ്റും വരുന്നതാണ്. إِنْ شَاءَ اللَّهُ

29:10

  • وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ ﴾١٠﴿
  • മനുഷ്യരിലുണ്ട് ചില ആളുകള്‍: ‘ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു’ എന്ന്‍ അവര്‍ പറയും. എന്നാല്‍, അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് (വല്ലതും) ഉപദ്രവം ബാധിച്ചാല്‍, ജനങ്ങളുടെ പരീക്ഷണം [മര്‍ദ്ദനം] അവര്‍ അല്ലാഹുവിന്റെ ശിക്ഷക്കു സമമാക്കിത്തീര്‍ക്കുന്നു നിന്റെ രക്ഷിതാവിങ്കല്‍നിന്നു വല്ല സഹായവും വന്നുവെങ്കിലോ, അവര്‍ പറയും: ‘നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ [സത്യവിശ്വാസികളുടെ] കൂടെയായിരുന്നു’ എന്ന്‍. ലോകരുടെ ഹൃദയങ്ങളില്‍ ഉള്ളതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ”?!
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن ചിലര്‍, ഒരു തരക്കാര്‍ يَقُولُ അവര്‍ (അവന്‍) പറയും, പറയുന്ന آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ فَإِذَا أُوذِيَ എന്നാല്‍ അവന്‍ ഉപദ്രവിക്കപ്പെട്ടാല്‍, അവനു ഉപദ്രവം ബാധിച്ചാല്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ جَعَلَ അവന്‍ (അവര്‍) ആക്കും (ഗണിക്കും) فِتْنَةَ النَّاسِ മനുഷ്യരുടെ പരീക്ഷണം, കുഴപ്പം (മര്‍ദ്ദനം) كَعَذَابِ اللَّـهِ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ, ശിക്ഷക്കു സമം وَلَئِن جَاءَ വന്നുവെങ്കില്‍ نَصْرٌ വല്ല സഹായവും مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു مَعَكُمْ നിങ്ങളുടെ കൂടെ أَوَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ നല്ലവണ്ണം അറിയുന്നവന്‍ بِمَا യാതൊന്നിനെപ്പറ്റി فِي صُدُورِ നെഞ്ഞുകളില്‍ (ഹൃദയങ്ങളില്‍) ഉള്ള الْعَالَمِينَ ലോകരുടെ

29:11

  • وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ ﴾١١﴿
  • വിശ്വസിച്ചിട്ടുള്ളവരെ അല്ലാഹു തീര്‍ച്ചയായും അറിയുന്നു; കപടവിശ്വാസികളെയും അവന്‍ തീര്‍ച്ചയായും അറിയും.
  • وَلَيَعْلَمَنَّ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയും, അറിയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيَعْلَمَنَّ അല്ലാഹു അറിയുകയും ചെയ്യും الْمُنَافِقِينَ കപടവിശ്വാസികളെ

സത്യവിശ്വാസത്തെ സംബന്ധിച്ചിടത്തോളം, യഥാര്‍ത്ഥവിശ്വാസി (മുഅ്മിന്‍)‍, അവിശ്വാസി (കാഫിര്‍), കപടവിശ്വാസി (മുനാഫിഖ്) ഇങ്ങിനെ മൂന്നു തരക്കാരാണുള്ളത്. പ്രധാനമായും ആദ്യത്തെ രണ്ടു തരക്കാരെക്കുറിച്ചായിരുന്നു ഇതിനുമുമ്പ് പ്രസ്താവിച്ചതു. മുനാഫിഖുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. താല്‍ക്കാലിക ഗുണത്തെ ഓര്‍ത്തു ഞാനും വിശ്വസിച്ചിരിക്കുന്നുവെന്നു പറഞ്ഞു സത്യവിശ്വാസികളുടെ കൂട്ടത്തില്‍ നടക്കുമെങ്കിലും, വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളില്‍നിന്ന്‍ വല്ല ഉപദ്രവമോ മര്‍ദ്ദനമോ ബാധിച്ചാല്‍ അക്ഷമനായിത്തീരുക, കേവലം തുച്ഛവും, സ്വാഭാവികവുമായ ആ വിഷമങ്ങളെ അല്ലാഹുവിങ്കല്‍നിന്നുള്ള ഭയങ്കര ശിക്ഷയെന്നോണം പരിഗണിക്കുക, നേരെമറിച്ച് സത്യവിശ്വാസികളുടെ ഭാഗത്ത് വല്ല വിജയമോ മറ്റു ഗുണമോ കിട്ടിക്കാണുമ്പോള്‍ തങ്ങളും അതില്‍ അവകാശികളും പങ്കുകാരുമാണെന്ന് അഭിനയിക്കുകയും ചെയ്യുക. ഇതാണിവരുടെ പ്രധാനലക്ഷണം. എന്നാല്‍, എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്ന അല്ലാഹുവിന്നുണ്ടോ ഇതെല്ലം അജ്ഞാതമായിത്തീരുന്നു?!

29:12

  • وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ ﴾١٢﴿
  • അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുകയാണ്‌ : ‘നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റുവിന്‍, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുകൊള്ളാം’ എന്ന്‍! (വാസ്‌തവത്തില്‍) അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന്‍ യാതൊന്നും തന്നെ അവര്‍ ഏറ്റെടുക്കുന്നവരല്ലതന്നെ. നിശ്ചയമായും അവര്‍ കളവുപറയുന്നവരാകുന്നു.
  • وَقَالَ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ سَبِيلَنَا ഞങ്ങളുടെ മാര്‍ഗ്ഗം وَلْنَحْمِلْ ഞങ്ങള്‍ ഏറ്റെടുക്കയും ചെയ്യാം خَطَايَاكُمْ നിങ്ങളുടെ തെറ്റുകളെ وَمَا هُم അവരല്ലതാനും بِحَامِلِينَ ഏറ്റെടുക്കുന്നവര്‍ مِنْ خَطَايَاهُم അവരുടെ തെറ്റുകുറ്റങ്ങളില്‍നിന്നു مِّن شَيْءٍ യാതൊന്നുംതന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ കളവു പറയുന്നവര്‍തന്നെ

29:13

  • وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ ﴾١٣﴿
  • (അത്രയുമല്ല,) തങ്ങളുടെ ഭാരങ്ങളും, തങ്ങളുടെ ഭാരങ്ങളോടൊപ്പം (വേറെ) കുറെ ഭാരങ്ങളും തീര്‍ച്ചയായും അവര്‍ വഹിക്കേണ്ടതായിവരും. അവര്‍ (കളവു) കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഖിയാമത്തുനാളില്‍ അവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
  • وَلَيَحْمِلُنَّ നിശ്ചയമായും അവര്‍ ഏറ്റെടുക്കും, വഹിക്കേണ്ടിവരും, പേറും أَثْقَالَهُمْ തങ്ങളുടെ ഭാരങ്ങളെ وَأَثْقَالًا കുറെ ഭാരങ്ങളും مَّعَ أَثْقَالِهِمْ അവരുടെ ഭാരങ്ങളോടുകൂടി وَلَيُسْأَلُنَّ നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടും يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ عَمَّا كَانُوا അവരായിരുന്നതിനെപ്പറ്റി يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

സത്യവിശ്വാസികളോടു അവിശ്വാസികള്‍ പറയാറുള്ള ഒരു വാക്യവും, അതിന് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള മറുപടിയുമാണ്‌ മുകളില്‍ കാണുന്നത്. മറ്റുള്ളവരെ സല്‍പന്ഥാവില്‍നിന്നു തെറ്റിച്ചു കളയുവാന്‍ വേണ്ടി വക്രബുദ്ധികളാല്‍ അനുവര്‍ത്തിക്കപ്പെടുന്ന വിവിധ നയങ്ങളില്‍പെട്ട ഒന്നാണ് ഇതും. തങ്ങളെപ്പോലെ എല്ലാവരും വഴിപിഴച്ചു കാണണമെന്നാഗ്രഹിക്കുക ദുര്‍ജ്ജനങ്ങളുടെ സ്വഭാവമാണ്. മതഭക്തിയില്ലാത്ത മുസ്‌ലിം നാമധാരികളായ ചില ആളുകള്‍, അല്പജ്ഞരും ശുദ്ധഗതിക്കാരുമായ ആളുകളോടും ഈ നയം ഉപയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം വിരോധിച്ചതും, തങ്ങളുടെ യുക്തിന്യായങ്ങള്‍ക്കു യോജിക്കാത്തതുമായ ചില കാര്യങ്ങളെ സാധാരണക്കാരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍വേണ്ടി, അതൊന്നും മതദൃഷ്ട്യാ വിരോധമില്ലാത്തതാണെന്നും, അതു അംഗീകരിച്ചതുകൊണ്ടുണ്ടാകുന്ന കുറ്റം തങ്ങള്‍ ഏറ്റുകൊള്ളാമെന്നും പറഞ്ഞ് അവര്‍ പൊതുജനങ്ങളെ ധൈര്യപ്പെടുത്തുന്നതു കാണാം. അങ്ങിനെയുള്ളവര്‍ക്കും ഈ വചനങ്ങളില്‍ താക്കീതുണ്ട്.

എന്നാല്‍, ഓരോരുത്തന്റെയും കുറ്റം അവന്‍തന്നെ വഹിക്കണമെന്നും, ഒരാള്‍ ചെയ്ത കുറ്റത്തിനു വേറൊരാള്‍ ശിക്ഷിക്കപ്പെടുകയില്ലെന്നും ഉള്ളത് അല്ലാഹുവിന്റെ ഉറച്ച നിയമമത്രെ. എന്നാല്‍ സ്വയം ദുര്‍മ്മാര്‍ഗ്ഗത്തില്‍ പതിക്കുകയും, മറ്റുള്ളവരെക്കൂടി വഴി പിഴപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവര്‍ കൂടുതല്‍ കുറ്റഭാരം വഹിക്കേണ്ടിവരുന്നതുമാകുന്നു. കാരണം, മറ്റുള്ളവരെ വഴിപിഴപ്പിക്കുവാന്‍ പരിശ്രമം നടത്തിയതിന്റെ പേരിലും, ദുര്‍മ്മാര്‍ഗ്ഗത്തിനുവേണ്ടി പ്രചാരം ചെയ്‌തതിന്റെ പേരിലും, അതിനായി കളവു കെട്ടിച്ചമച്ചതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരാകുന്നു. ‘തങ്ങളുടെ ഭാരങ്ങളോടൊപ്പം വേറെയും കുറെ ഭാരങ്ങള്‍ അവര്‍ വഹിക്കേണ്ടിവരും’ എന്നു പറഞ്ഞത് അതുകൊണ്ടാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു കാണുക:

مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا – مسلم

(ഒരാള്‍ ഒരു സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നപക്ഷം അവനെ പിന്‍പറ്റുന്നവര്‍ക്കുണ്ടാകുന്ന പ്രതിഫലം പോലെയുള്ള പ്രതിഫലം അവന്നുണ്ടായിരിക്കുന്നതാണ്. അവരുടെ പ്രതിഫലങ്ങളില്‍ അതു യാതൊരു കുറവും വരുത്തുന്നതല്ല. ഒരാള്‍ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നപക്ഷം അവനെ പിന്‍പറ്റുന്നവര്‍ക്കുണ്ടാകുന്ന കുറ്റം പോലെയുള്ള കുറ്റവും അവന്നുണ്ടായിരിക്കും. അവരുടെ കുറ്റങ്ങളില്‍ അതു യാതൊരു കുറവും വരുത്തുകയുമില്ല. (മു.) ചില ‘രിവായത്തു’ കളില്‍ من تبعه الى يوم القيمة (ഖിയാമത്തു നാള്‍വരെ അവനെ പിന്‍പറ്റുന്നവരുടെ) എന്നാണുള്ളത്.) ഈ ഹദീസില്‍ നിന്നു 13-ാം ആയത്തിന്റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാകുന്നു.

വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും

👇👆വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ഷെഡ്യൂൾ 👇👆

✳️ 3 സൂറത്തുകൾ

🍂സൂറ: അങ്കബൂത്ത്
🍂 സൂറ: റൂം
🍂സൂറ: ലുഖ്മാൻ

✳️ 13 ക്യാമ്പയിനുകൾ
✳️ 2 റിവിഷനുകൾ

✳️ ഗ്രാന്റ് ഫിനാലെ

🍂 2024 മെയ് 24 മുതൽ ഡിസംബർ 21 വരെ

വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം PDF പാഠഭാഗം ഫുൾ

വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം – ഷെഡ്യൂൾ -PDF

വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം
👆👆 ഷെഡ്യൂൾ 👆👆