എട്ടാം ഘട്ടം – ചോദ്യങ്ങൾ-(Campaign 7)

വെളിച്ചം സൗദി ഓൺലൈൻ – ചോദ്യാവലി
📗

വെളിച്ചം സൗദി ഓൺലൈൻ

ചോദ്യാവലി – എട്ടാം ഘട്ടം
ക്യാമ്പയിൻ # 07

സൂറ: ഇസ്റാഅ് 94-111 | ആകെ ചോദ്യങ്ങൾ: 15

🗓️ അവസാന ദിവസം: 2026 സെപ്റ്റംബർ 27 ഞായർ രാത്രി 9.30 വരെ (🇮🇳 രാത്രി 12 വരെ)

ക്യാമ്പയിൻ കാലാവധി: 14 ദിവസം

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക.

ഉത്തരങ്ങൾ സമർപ്പിക്കാൻ സന്ദർശിക്കുക ➜
1
ജനങ്ങളിലേക്ക് സന്മാർഗം വന്നപ്പോൾ അതിൽ വിശ്വസിക്കുന്നതിന് മുടക്കമായി അവർ പറഞ്ഞത് എന്തായിരുന്നു?
A മലക്കുകൾ പ്രവാചകന്മാരായി വന്നില്ല എന്നത് കൊണ്ട്
B പ്രവാചകന്മാർ മനുഷ്യരാണ് എന്നത് കൊണ്ട്
C വഹ് യ് അപരിചിത ഭാഷയായത് കൊണ്ട്
D നബിമാർ ദൃഷ്ടാന്തങ്ങൾ കൊണ്ടുവരാത്തത് കൊണ്ട്
2
അല്ലാഹു ആകാശത്തു നിന്ന് മലക്കിനെ ഒരു റസൂലായി അവരിൽ ഇറക്കുമായിരുന്നു, എങ്ങനെ ആയിരുന്നുവെങ്കിൽ?
A മനുഷ്യർ കൂടുതൽ ശക്തരും അക്രമകാരികളുമായിരുന്നുവെങ്കിൽ
B മനുഷ്യരെ അത്ര തന്നെ ആകാശത്ത് മലക്കുകളും ഉണ്ടായിരുന്നുവെങ്കിൽ
C ഭൂമിയില്‍ സമാധാനപൂര്‍വ്വം അടങ്ങിഒതുങ്ങിക്കഴിയുകയും മനുഷ്യരെപ്പോലെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കുറെ മലക്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍
D മനുഷ്യരോട് സംവദിക്കാൻ മലക്കുകൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ
3
“എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും……………….”
A അല്ലാഹു അവന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു
B ഞാൻ അല്ലാഹുവിനാൽ അയക്കപ്പെട്ട പ്രവാചകൻ മാത്രമാകുന്നു
C അല്ലാഹു സാക്ഷികളിൽ വെച്ച് ഏറ്റവും വലിയവനാകുന്നു
D അവൻ ഉന്നതനും മഹാനുമാകുന്നു
4
അല്ലാഹുവിനെ കൂടാതെ രക്ഷാകർത്താക്കളെ സ്വീകരിച്ചവരെ പരലോകത്തിൽ എങ്ങനെയാണ് ഒരുമിച്ചു കൂട്ടുന്നത്?
A അന്ധന്‍മാരും ഊമകളും ബധിരന്‍മാരുമായി, മുഖം കുത്തിക്കൊണ്ടു
B ചങ്ങലകളിൽ ബന്ധിപ്പിച്ചവരായി
C കൈകൾ കെട്ടിയിട്ടവരായി
D തൊലി ഉരിക്കപ്പെട്ടവരായി
5
ഖിയാമത്ത് നാളിൽ മനുഷ്യരെ മൂന്നു തരക്കാരായി ഒരുമിച്ചുകൂട്ടപ്പെടും, അവയിൽ ഉൾപ്പെടാത്തത് ഏതാണ് ?
A കാല്‍നടക്കാരായി
B വാഹനക്കാരായി
C ശരീരം മണ്ണിൽ പുരണ്ടവരായി
D തങ്ങളുടെ മുഖങ്ങളിലായി
6
കടുത്ത ശിക്ഷകള്‍ക്ക് ആ കുറ്റവാളികൾ പാത്രമാകുവാന്‍ കാരണങ്ങളായി വചനത്തിൽ പറഞ്ഞിട്ടുള്ളത് എന്തെല്ലാമാണ്?
A അവർ പ്രവാചകന്മാരെ ധിക്കരിക്കുകയും, അവരെ ഉപദ്രവിക്കുകയും , തോന്നിയവാസികളാവുകയും ചെയ്തു
B അവർ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്തു
C അവർ അവിശ്വസിക്കുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്തു
D അവർ അല്ലാഹുവിന്റെ ആയത്തുകളില്‍ അവിശ്വസിക്കുകയും, മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും ചെയ്‌തു
7
“അതിൽ സന്ദേഹമേ ഇല്ല” എന്ന് വചനത്തിൽ പറഞ്ഞത് ഏതൊരു കാര്യത്തെ പറ്റിയാണ് ?
A പരിശുദ്ധ ഖുർആൻ ദൈവീകമാണ് എന്ന കാര്യത്തിൽ
B മനുഷ്യരെ വീണ്ടും സൃഷ്ടിക്കാൻ അവൻ ഒരു അവധി ഏർപ്പെടുത്തി എന്ന കാര്യത്തിൽ
C ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് അവനാണ് എന്ന കാര്യത്തിൽ
D മനുഷ്യരെ നല്ലവരും അല്ലാത്തവരുമായി സൃഷ്ടിക്കുമെന്ന കാര്യത്തിൽ
8
‘മനുഷ്യന്‍ വളരെ പിശുക്കനാകുന്നു’ എന്നതിന് അല്ലാഹു നൽകിയ ഉദാഹരണമാണ് ……….
A അവൻ ഇനിയും കിട്ടണമെന്ന ചിന്തയോടെ ധാരാളം നേടുമ്പോഴും കിട്ടിയതിനെ തൊട്ട് വിസ്മരിക്കുന്നവനാകുന്നു
B അവൻ ചെലവഴിക്കുന്ന കാര്യത്തിൽ കൈകാലുകൾ കെട്ടിയിട്ട് മുഖം മൂടപ്പെട്ടവനെ പോലെയാകുന്നു
C അവൻ ചെലവഴിക്കുമ്പോൾ അവന്റെ കൈകൾ പിരടിയിലേക്ക് കെട്ടിയവനെ പോലെയും സമ്പാദിക്കുമ്പോൾ കൈ വലിച്ചു നീട്ടിയവനെ പോലെയുമാകുന്നു
D അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഖജനാവ് കൈകാര്യം ചെയ്യാൻ മനുഷ്യർക്ക് കഴിഞ്ഞാൽ പോലും അവർ അതിൽ നിന്ന് ചിലവഴിക്കാൻ ഭയപ്പെട്ട് പിടിച്ചു വെക്കുമായിരുന്നു
9
വ്യക്തങ്ങളായ ഒൻപത് ദൃഷ്ടാന്തങ്ങളുമായി മൂസാ നബി (അ)യെ അല്ലാഹു നിയോഗിച്ചപ്പോൾ അദ്ദേഹത്തെ പറ്റി ഫിർഔൻ പറഞ്ഞത് എന്തായിരുന്നു ?
A ഒരാളെ കൊലചെയ്‌ത്‌ നീ നാട് വിട്ടു പോയിട്ട് ഇപ്പോൾ കള്ളവുമായി വന്നിരിക്കുകയാണോ?
B നിശ്ചയമായും നിന്നെ ഞാന്‍ മാരണം പിണഞ്ഞ ഒരുവനാണെന്നു വിചാരിക്കുന്നു
C ഞനാണ് അത്യുന്നതനായ രക്ഷിതാവ്, എന്നേക്കാൾ വലിയവനായ മറ്റൊരു ദൈവമോ ?
D മൂസാ നീ കടന്നു പോവുക, നാട്ടിലെ ജനങ്ങൾക്കിടയിൽ നീ കുഴപ്പമുണ്ടാക്കരുത്
10
ഫിർഔനിന്റെ ആരോപണത്തിന് മൂസാ നബി (അ) നൽകിയ മറുപടിയുടെ താൽപര്യത്തിൽ പെട്ടതാണ് …….
A ആകാശങ്ങളെയും ഭൂമിയുടെയും റബ്ബാണ് ഇവ ഇറക്കിയതെന്ന് ഇപ്പോഴും നിനക്ക് ബോധ്യപ്പെട്ടിട്ടില്ല
B ഈ ദൃഷ്ടാന്തങ്ങളെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന സത്യം നിനക്ക് തികച്ചും ബോദ്ധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്
C നീ ഇപ്പോഴും സത്യം മനസിലാക്കിയിട്ടില്ല, നീ മനസ്സിലാക്കുമെന്ന് എനിക്ക് തോന്നുന്നുമില്ല
D യാഥാർഥ്യം എന്താണെന്നറിയാതെ നീ എന്നെ എതിർക്കുക മാത്രമാണ് ചെയ്യുന്നത്
11
ഫിർഔനിനെ മുക്കി നശിപ്പിച്ചതിന് ശേഷം ഇസ്റാഈൽ സന്തതികളോട് പറയപ്പെട്ടത് എന്താണ് ?
A നിങ്ങൾക്ക് ഭൂമിയിൽ ഇഷ്ടമുള്ളിടത്ത് താമസിക്കാം, നിങ്ങൾ ആഗ്രഹിക്കുന്നത് ഭൂമിയിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യാം
B നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുവീൻ , ഈ നാടിനെ നിങ്ങൾക്ക് അവകാശമാക്കി തന്നിരിക്കുന്നു
C നിങ്ങൾ ഭൂമിയിൽ താമസിച്ചു കൊള്ളുവീൻ, പരലോക വാഗ്ദത്തം വന്നാൽ നിങ്ങളെ നാം കൂട്ടമായി കൊണ്ട് വരുന്നതാണ്
D നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിങ്ങൾ പൂർണമായും വിശ്വസിക്കുക, നിങ്ങൾ നാട്ടിൽ കലഹമുണ്ടാക്കരുത്
12
വിശുദ്ധ ഖുർആനിനെ പറ്റി നേരത്തെ അറിവ് നൽകപ്പെട്ട വേദക്കാരിൽ പെട്ടവർക്ക് ഖുർആൻ ഓതി കേൾക്കുമ്പോൾ അവരിൽ ഉണ്ടാകുന്ന പ്രതികരണമെന്താണ് ?
A ഖുര്‍ആന്‍ ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍ അവര്‍ താടി കുത്തി ‘സുജൂദു’ ചെയ്തുകൊണ്ടു നിലംപതിക്കുന്നതാണ്
B ഞങ്ങളുടെ റബ്ബ് മഹാ പരിശുദ്ധന്‍ എന്നവർ വാഴ്ത്തുന്നതാണ്
C അവര്‍ കരഞ്ഞുകൊണ്ടു താടികുത്തി നിലംപതിക്കുകയും, അതവര്‍ക്ക് ഭക്തിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
D എല്ലാം ശരിയാണ്
13
വേറെയും പല ഉല്‍കൃഷ്ട നാമങ്ങള്‍ (ٱلْأَسْمَآءُ ٱلْحُسْنَىٰ) അല്ലാഹുവിനുണ്ട്. അവയില്‍ ഏത് നാം ഉപയോഗിക്കുന്നതിനും വിരോധമില്ല. വചനത്തിൽ വന്നിട്ടുള്ള രണ്ടു അസ്മാഉൽ ഹുസ്‌നകൾ ഏതെല്ലാമാണ് ?
A റഹ്‌മാൻ, റഹീം
B അല്ലാഹു,റഹീം
C അല്ലാഹു, റഹ്‌മാൻ
D റഹ്‌മാൻ, സുബ്‌ഹാന
14
നമസ്കാരം – അഥവാ അതിലെ ക്വുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, ദിക്ര്‍ – എങ്ങനെ ആയിരിക്കണമെ ന്നാണ് വചനമറിങ്ങിയത് ?
A അധികം ഉച്ചത്തിലാകണം
B വളരെ പതുക്കെയാകണം
C രണ്ടിനും മദ്ധ്യേ ഒരു മിതമായ ശബ്ദത്തിലായിരിക്കണം
D എങ്ങിനെയാണെങ്കിലും കുഴപ്പമില്ല
15
തസ്ബീഹു കൊണ്ട് ആരംഭിച്ച ഈ സൂറത്ത് അവസാനിപ്പിക്കുന്നത് ‘ഹംദും’ ‘തക്ബീറും’ കൊണ്ടാണ്. അവന്റെ മഹത്വത്തിനും പരിശുദ്ധിക്കും നിദാനവുമായിരിക്കുന്ന മൂന്നു യാഥാര്‍ത്ഥ്യങ്ങള്‍ അവസാന വചനത്തിൽ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവയിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A അവൻ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല
B രാജാധികാരത്തില്‍ അവനു യാതൊരു പങ്കാളികളുമില്ല
C എളിമ നികത്തുവാന്‍ അവനു ഒരു ബന്ധുവുമില്ല.
D മനുഷ്യരും ജിന്നുകളും ഉൾപ്പെടെ എല്ലാവരും അവനു സ്തുതി പറയുന്നു