എട്ടാം ഘട്ടം – ചോദ്യങ്ങൾ-(Campaign 6)

വെളിച്ചം സൗദി ഓൺലൈൻ – ചോദ്യാവലി
📗

വെളിച്ചം സൗദി ഓൺലൈൻ

ചോദ്യാവലി – എട്ടാം ഘട്ടം
ക്യാമ്പയിൻ # 06

സൂറ: ഇസ്റാഅ് 78-93 | ആകെ ചോദ്യങ്ങൾ: 15

🗓️ അവസാന ദിവസം: 2026 സെപ്റ്റംബർ 13 ഞായർ രാത്രി 9.30 വരെ (🇮🇳 രാത്രി 12 വരെ)

ക്യാമ്പയിൻ കാലാവധി: 14 ദിവസം

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക.

ഉത്തരങ്ങൾ സമർപ്പിക്കാൻ സന്ദർശിക്കുക ➜
1
ഖുർആനൽ ഫജ്ർ (قُرْآنَ الْفَجْرِ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
A സൂര്യൻ ഉച്ചതിരിയുമ്പോൾ മുതലുള്ള നമസ്‌കാരങ്ങൾ
B രാത്രി ഇരുട്ടുന്നതുവരെയുള്ള നമസ്‌കാരങ്ങൾ
C സ്വുബ്ഹ് നമസ്‌കാരം
D രാത്രിയിലെ ഐച്ഛിക നമസ്‌കാരം
2
സ്വുബ്ഹ് നമസ്‌കാരത്തെ പ്രത്യേകമായി “مَشْهُودًا” (സാക്ഷ്യം വഹിക്കപ്പെടുന്നത്) എന്ന് വിശേഷിപ്പിച്ചതിന്റെ കാരണം ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നത് എന്താണ്?
A അത് ദിവസത്തിലെ ആദ്യ നമസ്‌കാരമായതിനാൽ
B രാത്രിയിലെയും പകലിലെയും മലക്കുകൾ ഒരുമിച്ചുകൂടുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിനാൽ
C മറ്റു നമസ്‌കാരങ്ങളെ അപേക്ഷിച്ച് അതിൽ ഖുർആൻ കൂടുതൽ ദൈർഘ്യത്തിൽ പാരായണം ചെയ്യുന്നതിനാൽ
D അത് മറ്റു നമസ്‌കാരങ്ങളേക്കാൾ ശ്രേഷ്ഠമായതിനാൽ
3
വമിനല്ലയ്‌ലി ഫതഹജ്ജദ് ബിഹി (وَمِنَ اللَّيْلِ فَتَهَجَّدْ بِهِ) എന്നതിലൂടെ നബി(സ)യോട് കൽപ്പിക്കപ്പെട്ടത് എന്താണ്?
A രാത്രി മുഴുവൻ ഉറങ്ങാതിരിക്കുക
B രാത്രിയിൽ ഖുർആൻ മാത്രം പാരായണം ചെയ്യുക
C രാത്രിയിൽ തഹജ്ജുദ് നമസ്‌കാരം നിർവഹിക്കുക
D ഇശാഅ് നമസ്‌കാരം വൈകിപ്പിക്കുക
4
മഖാമൻ മഹ്മൂദ (مَقَامًا مَّحْمُودًا) എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് എന്താണ്?
A മക്കയിലെ വിജയസ്ഥാനം
B നബി (സ)ക്ക് ദുനിയാവിൽ ലഭിച്ച നേതൃത്വപദവി
C മഹ്ശറിൽ മഹത്തായ ശുപാർശ നടത്താൻ നബി (സ)ക്ക് ലഭിക്കുന്ന സ്ഥാനം
D സ്വർഗ്ഗത്തിലെ ഒരു പ്രത്യേക സ്ഥാനം
5
“എന്റെ റബ്ബേ! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാടു പുറപ്പെടുവിക്കുകയും ചെയ്യേണമേ, നിന്റെ പക്കല്‍ നിന്നു എനിക്കു സഹായകമായ ഒരു ശക്തിയും നീ ഏര്‍പ്പെടുത്തിത്തരേണമേ” എന്ന് നബി(സ)യോട് പറയാൻ കൽപിക്കുന്ന വചനം അവതരിച്ചത് എപ്പോളാണ്?
A ബദർ ദിനത്തിൽ
B നബി(സ)യോട് ഹിജ്‌റഃ പോകുവാന്‍ കല്‍പിക്കപ്പെട്ടപ്പോൾ
C മക്കാ വിജയദിവസം
D നബി(സ)യുടെ വഫാത്തിന് മുന്നോടിയായി
6
‘യഥാർത്ഥം വെളിക്കു വന്നു; അയഥാർത്ഥം നശിച്ചു നാമാവശേഷമാകുകയും ചെയ്തു’ എന്ന വചനം നബി (സ) പാരായണം ചെയ്ത സന്ദർഭം ഏതാണ്?
A മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ
B മക്കാ വിജയദിവസം കഅ്ബയിലെയും പരിസരങ്ങളിലെയും വിഗ്രഹങ്ങൾ കയ്യിലുണ്ടായിരുന്ന ഒരു കൊള്ളിക്കഷ്ണം കൊണ്ടു കുത്തിക്കൊണ്ടു
C മദീനയിലേക്ക് ഹിജ്റ പോകുന്ന സമയത്ത്
D നബിയും ഖുറൈശികളും തമ്മിൽ ഹുദൈബിയ സന്ധി നിലവിൽ വന്നപ്പോൾ
7
ആർക്ക്, ഏതു തരം ശമനമാണ് ഖുർആനിൽ നിന്ന് ലഭിക്കുന്നത്?
A എല്ലാവർക്കും; മാറാവ്യാധികൾക്ക്
B വിശ്വാസികൾക്ക്; സംശയം, അന്ധവിശ്വാസം, അജ്ഞത പോലെയുള്ള മനോരോഗങ്ങൾക്ക്
C അവിശ്വാസികൾക്ക്; അവർക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള ഉപദ്രവങ്ങൾക്കും
D എല്ലാവർക്കും; എല്ലാ തരത്തിലുള്ള രോഗങ്ങൾക്കും
8
ഖുർആൻ സത്യനിഷേധികൾക്ക് “خَسَارًا” (നഷ്ടം) വർധിപ്പിക്കുന്നതിന്റെ കാരണം എന്താണ്?
A അവർക്ക് ഖുർആൻ മനസ്സിലാക്കാൻ കഴിയാത്തതിനാൽ
B അവർ ഖുർആനെ നിഷേധിക്കുകയും അതിന്റെ മാർഗനിർദ്ദേശം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ
C അവർ ഖുർആൻ പാരായണം ചെയ്യാത്തതിനാൽ
D ഖുർആൻ അവർക്കായി അവതരിച്ചതല്ലാത്തതിനാൽ
9
‘അത് എന്റെ റബ്ബിന്റെ കാര്യത്തിൽ പെട്ടതാണ്’ എന്ന് മറുപടി പറയാൻ നബി (സ)യോട് അല്ലാഹു കൽപ്പിച്ചത് എന്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ്?
A സത്യം പുലരുന്നത് എപ്പോൾ എന്നത്
B ആദിയെയും അന്ത്യത്തെയും കുറിച്ച്
C അവരുടെ മരണത്തെക്കുറിച്ച്
D റൂഹിനെക്കുറിച്ച്
10
റൂഹ് (الرُّوحُ) എന്നതുകൊണ്ട് സൂറത്തുൽ ഇസ്റാഇലെ വചനത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത് എന്താണ്?
A ജിബ്‌രീൽ (അ)
B ഈസാ (അ)
C ഖുർആൻ
D ജീവാത്മാവ്
11
ഖുർആനിന്റെ സംരക്ഷണത്തെക്കുറിച്ച് സൂറ ഇസ്രാഇലെ വചനങ്ങളിൽ നിന്ന് എന്താണ് മനസ്സിലാക്കുന്നത്?
A ഖുർആൻ മലക്കുകളുടെ സംരക്ഷണം കൊണ്ടാണ് നിലനിൽക്കുന്നത്
B ഖുർആൻ നിലനിൽക്കുന്നത് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ടാണ്
C ഖുർആൻ, അത് എന്റെ റബ്ബിന്റെ കാര്യത്തിൽ പെട്ടതാണ്
D ഖുർആൻ സ്വയം സംരക്ഷിക്കപ്പെടുന്നു
12
ഖുർആനിലെ പല സൂറത്തുകളിലായി നിഷേധികളോട് അല്ലാഹു നടത്തിയ ചില വെല്ലുവിളികൾ താഴെ നൽകുന്നു; അവയിൽ സൂറത്തുൽ ഇസ്റാഇൽ നിന്നുള്ളത് ഏത്?
A ഈ ഖുർആൻ പോലെയുള്ള ഒരു സൂറത്ത് നിങ്ങൾ കൊണ്ടുവരുവിൻ; അല്ലാഹുവിനെക്കൂടാതെ നിങ്ങൾക്ക് സാധിക്കുന്നവരെ നിങ്ങൾ വിളിച്ചുകൊള്ളുവിൻ.
B ഈ ഖുർആൻ പോലെയുള്ള ഒരു സൂറത്ത് നിങ്ങൾ കൊണ്ടുവരുവിൻ; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ വിളിക്കുകയും ചെയ്തുകൊള്ളുവിൻ.
C ഈ ഖുർആൻ പോലെയുള്ള പത്ത് സൂറത്ത് കൊണ്ടുവരുവിൻ; അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധ്യമായവരെ നിങ്ങൾ വിളിച്ചുകൊള്ളുവിൻ.
D ഈ ഖുർആൻ പോലെയുള്ളത് കൊണ്ടുവരുവാൻ മനുഷ്യരും ജിന്നുകളും ഒരുമിച്ചുചേർന്നാലും, ഇതുപോലെയുള്ളത് അവർ കൊണ്ടുവരുന്നതല്ല.
13
ഖുറൈശി പ്രമാണിമാർ നബി (സ) യോട് മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
A ഭൂമിയിൽ നിന്ന് ഒരു വെള്ളത്തിന്റെ ഉറവിടം പൊട്ടിയൊഴുക്കുക
B നബിക്ക് ഈത്തപ്പനയും മുന്തിരിയുമായി ഒരു തോട്ടം ഉണ്ടായിരിക്കുക
C തനിത്തങ്കം കൊണ്ടൊരു വീടുണ്ടായിരിക്കുക
D മക്കയിലെ എല്ലാ വിഗ്രഹങ്ങളും തകർക്കുക
14
നബി (സ) ആകാശത്തിലേക്ക് കയറിപ്പോകണമെന്ന ആവശ്യത്തോടൊപ്പം മുശ്‌രിക്കുകൾ ഉന്നയിച്ച മറ്റൊരു ആവശ്യം എന്തായിരുന്നു?
A ആകാശത്തിൽ നിന്ന് മഴ കൊണ്ടുവരണം
B അവിടെ നിന്ന് വായിക്കാവുന്ന ഒരു ഗ്രന്ഥം കൊണ്ടുവരണം
C മലക്കുകളെ ഭൂമിയിലേക്ക് ഇറക്കണം
D സൂര്യനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കണം
15
മുശ്‌രിക്കുകളുടെ ഇത്തരം ആവശ്യങ്ങൾക്ക് നബി (സ) നൽകേണ്ട മറുപടിയായി അല്ലാഹു പഠിപ്പിച്ചത് ഏതാണ്?
A തീർച്ചയായും, ഞാൻ അത് സാധിച്ചുനൽകാൻ കഴിവുള്ളവനാണ്
B അവ ഉണ്ടാക്കിത്തരാൻ ഞാൻ എന്റെ അല്ലാഹുവിനോട് ആവശ്യപ്പെടാം
C ഞാൻ റസൂലായ ഒരു മനുഷ്യനല്ലാതെ മറ്റുവല്ലവനും ആകുമോ?
D അത് അല്ലാഹുവിന്റെ കാര്യത്തിൽ പെട്ടതാകുന്നു