എട്ടാം ഘട്ടം – ചോദ്യങ്ങൾ-(Campaign 5)

വെളിച്ചം സൗദി ഓൺലൈൻ – ചോദ്യാവലി
📗

വെളിച്ചം സൗദി ഓൺലൈൻ

📖 ചോദ്യാവലി – എട്ടാം ഘട്ടം
ക്യാമ്പയിൻ # 05

സൂറ: ഇസ്റാഅ് 61-77 | ആകെ ചോദ്യങ്ങൾ # 15

🗓️ അവസാന ദിവസം: 2026 ആഗസ്റ്റ് 30 ഞായർ രാത്രി 9.30 വരെ (🇮🇳 രാത്രി 12 വരെ)

ക്യാമ്പയിൻ കാലാവധി: 14 ദിവസം

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക.

ഉത്തരങ്ങൾ സമർപ്പിക്കാൻ സന്ദർശിക്കുക ➜
1
ഇബ്‌ലീസ് ആദം നബി (അ)ക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ചതിന്റെ യഥാർത്ഥ കാരണം എന്തായിരുന്നു?
A ആദം (അ)യുടെ സൗന്ദര്യം
B താൻ ആദമിനേക്കാൾ ശ്രേഷ്ഠനാണെന്ന അഹങ്കാരം
C അല്ലാഹുവിന്റെ കൽപ്പന മനസ്സിലാകാത്തതിനാൽ
D ആദം (അ) യോടുള്ള ആദരവ്
2
ഇബ്‌ലീസ് ഉപയോഗിച്ച لَأَحْتَنِكَنَّ (ലഅഹ്തനികന്ന) എന്ന പ്രയോഗം എന്താണ് സൂചിപ്പിക്കുന്നത്?
A മനുഷ്യരെ ഞാൻ ഉപദേശിക്കുകയും നന്മയിലേക്ക് നയിക്കുന്നതുമാണ്
B മനുഷ്യരെ ഞാൻ അടക്കി ഒതുക്കി അവരുടെ മേൽ അധികാരം നടത്തുന്നതാണ്
C ആദമിന്(അ) സുജൂദ് ചെയ്യാൻ വിസമ്മതിച്ചതിന് മനുഷ്യരോട് ഞാൻ ക്ഷമ ചോദിക്കുന്നതാണ്
D മനുഷ്യരിൽ നിന്ന് മാറി ഞാൻ അകന്നു നിൽക്കുന്നതായിരിക്കും
3
ഇബ്‌ലീസ് ആദം സന്തതികളെ വഴിതെറ്റിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, അവൻ തന്നെ സമ്മതിച്ച ഒഴിവാക്കപ്പെട്ട വിഭാഗം ഏതാണ്?
A പണ്ഡിതന്മാർ മാത്രം
B സമ്പന്നരായ വിശ്വാസികൾ
C ശക്തരായ ഒരു കൂട്ടം മനുഷ്യർ
D അല്ലാഹുവിന്റെ നിഷ്കളങ്കരായ അടിയാന്മാർ
4
ഇബ്‌ലീസിന്റെ വെല്ലുവിളിക്ക് അല്ലാഹു നൽകിയ മറുപടികളിൽ നിന്ന് ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ടത് എന്താണ്?
A ഇബ്‌ലീസിന് മനുഷ്യരുടെ മേൽ പൂർണ്ണ അധികാരമുണ്ട്
B ഇബ്‌ലീസിനെ പിന്തുടരുന്നവർക്ക് അവസാനം ജഹന്നമാണ്
C ഇബ്‌ലീസിന് ഒരിക്കലും മനുഷ്യരെ വഴിതെറ്റിക്കാൻ കഴിയില്ല
D മനുഷ്യൻ സ്വന്തം ബുദ്ധികൊണ്ട് മാത്രം ഇബ്‌ലീസിനെ പരാജയപ്പെടുത്തും
5
സമുദ്രത്തിൽ കപ്പലുകളെ സഞ്ചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം വചനത്തിൽ നിന്നും വ്യക്തമാകുന്നത് എന്താണ് ?
A അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഉപജീവനം തേടാൻ
B വിനോദയാത്ര നടത്താൻ
C പുതിയ മേഖലകളിൽ എത്തിപ്പെട്ട് അധീശത്വം സ്ഥാപിക്കാൻ
D യുദ്ധം നടത്താൻ
6
ഇബ്‌ലീസിന്റെ കെണികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗമെന്താണ് ?
A സ്വന്തം ബുദ്ധിയിലും കഴിവിലും ആശ്രയിക്കുക
B പിശാചിന്റെ വാഗ്ദാനങ്ങളെ പിന്തുടരുക
C അല്ലാഹുവിൽ മാത്രം പൂർണ്ണമായി ഭരമേൽപ്പിക്കുക
D പിശാചിന്റെ പ്രലോഭനങ്ങളിൽ വശംവദരാവുക
7
സമുദ്രത്തിൽ അപകടത്തിൽ അകപ്പെടുമ്പോൾ മനുഷ്യന്റെ സ്വാഭാവികമായ അവസ്ഥയെന്തായിരിക്കും ?
A മനുഷ്യൻ എല്ലാവരെയും മറന്ന് അല്ലാഹുവിനെ മാത്രം വിളിക്കുന്നു
B മനുഷ്യൻ ഒരിക്കലും ഭയപ്പെടുന്നില്ല
C മനുഷ്യൻ തന്റെ സമ്പത്തിനെ മാത്രം ആശ്രയിക്കുന്നു
D മനുഷ്യൻ മറ്റുള്ളവരെ മാത്രം സഹായത്തിനായി വിളിക്കുന്നു
8
വചനം 67 ൽ മനുഷ്യന്റെ ഏത് സ്വഭാവത്തെയാണ് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്?
A ധൈര്യം
B ക്ഷമ
C നന്ദികേട്
D വിനയം
9
സമുദ്രത്തിലെ ആപത്തിൽ നിന്ന് രക്ഷപ്പെട്ടാൽ നബി (സ) യുടെ അടുക്കൽ ചെന്ന് ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും, രക്ഷപെട്ടു തിരിച്ചെത്തി ഇസ്ലാം സ്വീകരിക്കുകയും ചെയ്‌ത സ്വഹാബി ആര്?
A അബൂജഹ്ൽ
B ഇക്‌രിമ (റ)
C അബൂസുഫ്യാൻ (റ)
D ഉസ്മാൻ ഇബ്നു ത്വൽഹ (റ)
10
‘ആദമിന്റെ സന്തതികളെ അല്ലാഹു ആദരിച്ചിട്ടുണ്ട്’; താഴെ നൽകിയവയിൽ ശരിയല്ലാത്തത് ഏതാണ്?
A മനുഷ്യന് വിവേചനശക്തിയും ബുദ്ധിയും നൽകി
B കരയിലും കടലിലും സഞ്ചരിക്കാനുള്ള സൗകര്യം നൽകി
C നല്ലതും വിശിഷ്ടവുമായ ആഹാരം നൽകി
D എല്ലാ സൃഷ്ടികളെക്കാളും പൂർണ്ണമായ ശ്രേഷ്ഠത നൽകി
11
മനുഷ്യന്റെ അത്രയോ മനുഷ്യരേക്കാൾ അധികാമോ ശ്രേഷ്ഠതയുള്ള മറ്റു സൃഷ്ടികൾ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഖുർആൻ പ്രയോഗമാണ് …………
A ആദമിന്റെ സന്തതികളെ നാം ആദരിച്ചിട്ടുണ്ട്‌
B വിശിഷ്‌ട വസ്‌തുക്കളില്‍ നിന്നും അവര്‍ക്കു നാം ആഹാരം നല്‍കി
C നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്‌ഠത അവര്‍ക്ക്‌ നാം നല്‍കി
D തീർച്ചയായും മനുഷ്യൻ നന്ദികെട്ടവർ തന്നെയാണ്
12
“എല്ലാ മനുഷ്യരെയും അവരുടെ ഇമാമിനൊപ്പം നാം വിളിക്കുന്ന ദിവസം” എന്ന ആയത്തിലെ “അവരുടെ ഇമാം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെല്ലാമാണ്?
A അവർ മാതൃകയായി സ്വീകരിച്ച നേതാക്കളും അവരുടെ കർമ്മങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥരേഖകളും
B ആദ്യ പ്രവാചകനായ ആദം നബി (അ)യും അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യും
C അവരുടെ സ്വാലിഹായ സന്താനങ്ങളും ജാരിയായ സ്വദഖയും
D അവരുടെ വിശേഷിപ്പുകളും അവശേഷിപ്പുകളും
13
ഖിയാമത്ത് നാളിൽ കർമ്മരേഖ ലഭിക്കുമ്പോൾ സജ്ജനങ്ങളിൽ നിന്നും ദുര്‍ജ്ജനങളിൽ നിന്നുമുള്ള പ്രതികരണമെന്താണ്?
A സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും സന്തോഷത്തോടെ അത് വായിക്കും
B ഇരുകൂട്ടരും ഒരുപോലെ വ്യസനിക്കും
C സജ്ജനങ്ങൾ സന്തോഷത്തോടെ തങ്ങളുടെ ഗ്രന്ഥം വായിക്കും; ദുര്‍ജ്ജനങ്ങൾ അത് ലഭിക്കാതിരുന്നെങ്കിൽ എന്ന് കൊതിക്കും
D സജ്ജനങ്ങൾ അവരുടെ ഗ്രന്ഥം സ്വീകരിക്കും; ദുര്‍ജ്ജനങ്ങൾ വിസമ്മതിക്കും
14
ഇഹത്തില്‍ ആര്‍ അന്ധനായിരുന്നുവോ അവന്‍ പരത്തിലും അന്ധനായിരിക്കും; “ഇഹലോകത്തിൽ അന്ധനായവൻ” എന്ന് പറയുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്താണ്?
A കാഴ്ചശക്തി നഷ്ടപ്പെട്ട വ്യക്തി
B സത്യവും അല്ലാഹുവിന്റെ മാർഗദർശനവും തിരിച്ചറിയാതെ ജീവിച്ചവൻ
C ഇഹത്തിൽ തോൽവി ശീലമാക്കിയവൻ
D അറിവ് നേടാൻ കഴിയാത്തവൻ
15
മുൻ പ്രവാചകന്മാരുടെ കാര്യത്തിൽ അല്ലാഹു സ്വീകരിച്ചിരുന്ന നടപടിച്ചട്ടം നബി(സ)യെ പുറത്താക്കാൻ ശ്രമിക്കുന്ന മക്കാ മുശ്‌രിക്കുകളുടെ കാര്യത്തിലും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന പ്രയോഗമാണ് ?
A നമ്മുടെ റസൂലുകളിൽ മുൻപ് ചിലരിൽ മാത്രമുണ്ടായ നടപടിച്ചട്ടം
B നമ്മുടെ റസൂലുകളുടെ കാര്യത്തിലുള്ള നടപടിച്ചട്ടത്തിൽ മാറ്റം വരുത്തുക
C നമ്മുടെ നടപടിച്ചട്ടത്തിന് ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല
D നമ്മുടെ റസൂലുകളുടെ നടപടിച്ചട്ടത്തിൽ നാം വ്യത്യാസം വരുത്തുന്നതാണ്