എട്ടാം ഘട്ടം – ചോദ്യങ്ങൾ-(Campaign 10)

വെളിച്ചം സൗദി ഓൺലൈൻ – ചോദ്യാവലി (ക്യാമ്പയിൻ 10)
📗

വെളിച്ചം സൗദി ഓൺലൈൻ

ചോദ്യാവലി – എട്ടാം ഘട്ടം
ക്യാമ്പയിൻ # 10

സൂറ: അൽ കഹ്‌ഫ് 32-53 | ആകെ ചോദ്യങ്ങൾ: 15

🗓️ അവസാന ദിവസം: 2026 നവംബർ 8 ഞായർ രാത്രി 9.30 വരെ (🇮🇳 രാത്രി 12 വരെ)

⏳ ക്യാമ്പയിൻ കാലാവധി: 14 ദിവസം

🌀 ഉത്തരങ്ങൾ വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ ഫോൺ നമ്പർ നൽകി സമർപ്പിക്കുക.

ഉത്തരങ്ങൾ സമർപ്പിക്കാൻ സന്ദർശിക്കുക ➜
1
അല്ലാഹു രണ്ട് തോട്ടങ്ങളുടെ പ്രത്യേകതകൾ വിവരിക്കുന്നു. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A ഈന്തപ്പനകൾ കൊണ്ട് വലയം ചെയ്യപ്പെട്ട മുന്തിരികളുടെ രണ്ടു തോട്ടങ്ങൾ
B കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലത്ത് സമൃദ്ധമായ രണ്ട് തോട്ടങ്ങൾ
C പഴങ്ങളും ഫലങ്ങളും വളരെ കുറവുള്ള തോട്ടങ്ങൾ
D സുലഭമായി വെള്ളം ലഭിക്കാത്ത രണ്ട് തോട്ടങ്ങൾ
2
തോട്ടങ്ങളുടെ അഹങ്കാരിയായ ഉടമ തന്റെ ചങ്ങാതിയോട് പറഞ്ഞ ചില വർത്തമാനങ്ങൾ വചനങ്ങളിൽ വന്നിട്ടുണ്ട്. താഴെ നൽകിയവയിൽ അവയിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക.
A ഞാൻ നിന്നേക്കാൾ ധനം കൂടുതലുള്ളവനാകുന്നു
B ഒരു കാലത്തും ഈ തോട്ടം നശിച്ചു പോകുമെന്ന് ഞാൻ കരുതുന്നില്ല
C അന്ത്യസമയം സംഭവിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല
D ഈ തോട്ടം നശിച്ചു പോയാൽ ഇതിനേക്കാൾ നല്ല തോട്ടം എനിക്ക് ലഭിക്കും
3
തോട്ടങ്ങളുടെ ഉടമയും സുഹൃത്തും പരസ്പരം തർക്കിച്ചത് ഏത് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ?
A തോട്ടങ്ങളിലെ കായ്കനികളെ കുറിച്ച്
B ഫലങ്ങളുടെ വിളവെടുപ്പിനെ കുറിച്ച്
C അന്ത്യനാളിനെ കുറിച്ച്
D മറ്റൊരു നല്ല തോട്ടം ഒരുക്കുന്നതിനെ കുറിച്ച്
4
“അല്ലാഹുവാണ് എന്റെ രക്ഷിതാവ്; എന്റെ രക്ഷിതാവിനോട് ഞാൻ ആരെയും പങ്കുചേർക്കുകയില്ല” എന്ന് പറഞ്ഞത് ആരാണ്?
A സത്യവിശ്വാസിയായ ചങ്ങാതി
B സത്യവിശ്വാസിയായ തോട്ടത്തിന്റെ ഉടമ
C തോട്ടക്കാരന്റെ സംഘത്തിലുള്ള ഒരാൾ
D അഹങ്കാരിയായ തോട്ടത്തിന്റെ ഉടമ
5
അങ്ങനെയുള്ള അല്ലാഹുവിനെ നീ അവിശ്വസിക്കുകയാണോ എന്ന് അഹങ്കാരിയായ തോട്ടക്കാരനോട് വിശ്വാസിയായ ചങ്ങാതി ചോദിക്കുന്നുണ്ട്. അദ്ദേഹം അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ പരാമർശിച്ചവയിൽ ഉൾപ്പെടാത്തത് ഏതാണ്?
A സമൃദ്ധമായ രണ്ട് തോട്ടങ്ങൾ നൽകിയ രക്ഷിതാവ്
B മണ്ണില്‍ നിന്നും നിന്നെ സൃഷ്ടിച്ചവൻ
C ശുക്ലബിന്ദുവില്‍ നിന്നും നിന്നെ സൃഷ്ടിച്ചവൻ
D നിന്നെ ഒരു പുരുഷനായി രൂപം നല്‍കി ശരിപ്പെടുത്തിയവൻ
6
തോട്ടത്തിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അംഗീകരിച്ചുകൊണ്ട് യഥാർത്ഥത്തിൽ എന്ത്‌ പറയണമെന്നായിരുന്നു വിശ്വാസിയായ ചങ്ങാതി തൊട്ടക്കാരനെ ഉപദേശിച്ചത് ?
A إن شاء الله ، كل طهور
B ما شاء الله تبارك الله
C ما شاء الله لا قوة إلا بالله
D الحمد لله تتم الصالحات بنعمته
7
അഹങ്കാരിയായ തോട്ടക്കാരനെ ഉപദേശിക്കുന്നതിനിടെ അവന്റെ ചങ്ങാതി പറഞ്ഞവയിൽ പെട്ടതായിരുന്നു …………….. ?
A നിന്റെ തോട്ടത്തിലെ കായ്കനികൾ ഉണങ്ങിപ്പോയേക്കാം
B എന്റെ തോട്ടത്തേക്കാൾ നല്ലൊരു തോട്ടം നിനക്ക് ലഭിച്ചേക്കാം
C നിന്റെ തോട്ടം ഇടി മിന്നലേറ്റ് വഴുതുന്ന മൺപ്രദേശമായേക്കാം
D നിന്റെ തോട്ടത്തിലെ വെള്ളം എന്റെ തോട്ടത്തിലേക്ക് തിരിച്ചുവിട്ടേക്കാം
8
“ഞാൻ എന്റെ റബ്ബിനോട് ആരെയും പങ്ക് ചേർക്കാതിരുന്നെങ്കിൽ നന്നായിരുന്നേനെ!” എന്ന് അഹങ്കാരിയായ തോട്ടക്കാരൻ വിലപിച്ചത് എപ്പോഴാണ്?
A വിചാരണദിവസം അല്ലാഹു അവനെ വിചാരണയ്ക്ക് വിധേയനാക്കിയപ്പോൾ
B അയാളുടെ സമൃദ്ധിയുടെ തോട്ടങ്ങൾ മുഴുവനും ആപത്തുകളാൽ വലയം ചെയ്യപ്പെട്ടപ്പോൾ
C തോട്ടങ്ങളിൽ നിന്നുള്ള വിളവെടുപ്പ് കുറഞ്ഞപ്പോൾ
D തന്റെ തോട്ടം ഒരു പരിക്കുമേൽക്കാതെ സമൃദ്ധമായി നില നിൽക്കുന്നത് കണ്ടപ്പോൾ
9
“രക്ഷാധികാരം യഥാര്‍ത്ഥാ- സ്തിത്വമുള്ളവനായ അല്ലാഹുവിനുള്ളതാണ്……………….” വചനത്തിൽ നിന്നും വിട്ടഭാഗമാണ് ?
A അവൻ പ്രതിഫലം (നൽകുന്നതിൽ) ഉത്തമനായുള്ളവനും, പര്യവസാനം ഉത്തമനായുള്ളവനുമാകുന്നു
B അവൻ സഹായിക്കുന്നവനും സ്വയം രക്ഷ നൽകുന്നവനുമാകുന്നു
C അവൻ തക്കതായ ശിക്ഷ നൽകുന്നവനുമാകുന്നു
D അവൻ അനുഗ്രഹങ്ങളും രക്ഷയും നൽകുന്നവനുമാകുന്നു
10
മഴവെള്ളംകൊണ്ട് സസ്യങ്ങൾ വളരുകയും പിന്നീട് ഉണങ്ങി നശിക്കുകയും ചെയ്യുന്ന ഉപമയിലൂടെ അല്ലാഹു എന്താണ് വ്യക്തമാക്കുന്നത്?
A അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള ഉപമ
B ഐഹിക ജീവിതത്തിന്റെ ഉപമ
C അല്ലാഹുവിന് രക്ഷയും ശിക്ഷയും ഉണ്ടെന്നതിനുള്ള ഉപമ
D മരണാന്തരം ശിക്ഷകൾക്കുള്ള ഉപമ
11
സമ്പത്തിനെയും സന്താനങ്ങളെയും കുറിച്ച് ഖുർആൻ പറയുന്നതെന്താണ്?
A അത് എന്നെന്നും നില നിൽക്കുന്ന ശാശ്വത കാര്യങ്ങളാണ്
B അത് റബ്ബിങ്കൽ പ്രതിഫലത്തിൽ ഗുണമേറിയതാണ്
C അത് ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാണ്
D അത് ജീവിതത്തിൽ ധാരാളം പ്രത്യാശകൾ നൽകുന്നതാണ്
12
ലോകാവസാന സമയത്തുണ്ടാകുന്ന അതിഭയങ്കരങ്ങളായ സംഭവ വികാസങ്ങളില്‍ പെട്ടതാകുന്നു …………?
A പർവ്വതങ്ങളെ തൽസ്ഥാനങ്ങളിൽ നിന്ന് ചലിപ്പിക്കുക
B ഭൂമിയെ വെളിപ്പെട്ടതാക്കി കാണപ്പെടുക
C മനുഷ്യരെ ഒരാളെയും വിട്ടു കളയാതെ ഒരുമിച്ചു കൂട്ടുക
D എല്ലാം ശരിയാണ്
13
വിചാരണ വേളയിൽ ഒരോരുത്തരുടെ കയ്യിലും അവന്റെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം വെക്കപ്പെടുന്ന സന്ദർഭത്തിൽ കുറ്റവാളികളുടെ അവസ്ഥയെ കുറച്ച് പരാമർശിക്കുന്ന വചനത്തിൽ ഉൾപ്പെടാത്ത പരാമർശം ഏത്?
A അതില്‍ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ചു കുറ്റവാളികൾ ഭയവിഹ്വലരാകുന്നതാണ്
B ചെറിയതോ വലിയതോ ആയ ഒന്നും തന്നെ ക്ലിപ്തപ്പെടുത്താതെ അത് വിട്ടുകളയുന്നില്ലല്ലോ എന്ന് കുറ്റവാളികൾ വിലപിക്കുന്നതാണ്
C നല്ലവർക്ക് വലതു കൈയിലും ദുഷിച്ചവർക് ഇടത് കൈയിലും ഗ്രന്ഥം നൽകപ്പെടുന്നതായി അവർ കണ്ടെത്തുന്നതാണ്
D അവര്‍ എന്ത് പ്രവര്‍ത്തിച്ചുവോ അത് അവരുടെ മുമ്പില്‍ ഹാജറുള്ളതായി അവര്‍ കണ്ടെത്തുന്നതാണ്
14
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വചനത്തിന്റെ ആശയങ്ങൾക്ക് എതിരായി നൽകിയത് ഏതാണ്?
A മനുഷ്യവര്‍ഗ്ഗത്തിന്റെ ഔന്നത്യം സ്ഥാപിക്കുവാനായി ആദം(അ)മിനു തലകുനിച്ചു ‘സുജൂദ്’ ചെയ്യണമെന്നു അല്ലാഹു മലക്കുകളോടു കല്‍പിച്ചു
B കല്‍പന ഇബ്ലീസിനും ബാധകമായിരുന്നു. എന്നാല്‍, അവന്റെ വര്‍ഗ്ഗീയ ദുരഹങ്കാരം അവനെ വഞ്ചിച്ചു
C അവന്‍ കല്‍പന നിരസിച്ചു കളഞ്ഞു; അല്ലാഹുവിന്റെ കോപശാപത്തിനു ഇരയാകുകയും ചെയ്തു. അതോടെ അവന്‍ മനുഷ്യന്റെ ജന്മശത്രുവായിത്തീര്‍ന്നു
D ഇതു മനസ്സിലാക്കിയ മനുഷ്യരെല്ലാം ഇബ്‌ലീസിനെയും അവന്റെ വര്‍ഗ്ഗക്കാരെയും കാര്യകര്‍ത്താക്കളാക്കാതെ അവനെ ശത്രുവായി തന്നെ ഗണിച്ചുവരുന്നു
15
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്?
A പരലോകത്ത് അക്രമികളോട് തങ്ങൾ പങ്കാളികളാക്കിയവരെ വിളിക്കാൻ പറയപ്പെടും
B പരലോകത്ത് വെച്ച് പങ്കുകാർ അക്രമികൾക്ക്‌ ഉത്തരം ചെയ്യാൻ ശ്രമിക്കുക തന്നെ ചെയ്യും
C പരലോകത്ത് വെച്ച് അക്രമികൾ അവരുടെ പങ്കുകാരെ വിളിക്കുമ്പോൾ അവർക്ക് ഉത്തരം ചെയ്യാൻ കഴിയുന്നതല്ല
D കുറ്റവാളികൾക്ക് നരകത്തിൽനിന്ന് തിരിഞ്ഞുപോകുവാനുള്ള ഒരു മാർഗവും കണ്ടെത്താനാവുകയില്ല