Author: velichamsaudionline
-
വെളിച്ചം റമദാൻ 2023 –ഡേ- 7 (റമളാൻ 8)
സൂറത്തുല്‍ മുഹമ്മദ് : 20-28 പരായണം വിശദീകരണം സൂറത്തുല്‍ മുഹമ്മദ് : 20-28 വിഭാഗം – 3 47:20 47:21 ശത്രുക്കളാല്‍ പൊറുതിമുട്ടുകയും, മദീനയില്‍ ഇസ്ലാമിനു കുറെയൊക്കെ സ്വീകരണം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍, യുദ്ധസംബന്ധമായ വല്ല വഹ് യുകളും ലഭിച്ചാല്‍ കൊള്ളാമെന്നു സത്യവിശ്വാസികള്‍ ആഗ്രഹം പ്രകടിപ്പിക്കും. പ്രത്യക്ഷത്തില്‍ അവരോടൊപ്പം കപടവിശ്വാസികളും ഉണ്ടായിരിക്കുമല്ലോ. അങ്ങിനെ വല്ല വഹ്യുകളും അല്ലാഹുവില്‍നിന്നു വന്നുകഴിഞ്ഞാല്‍ കപടവിശ്വാസികളുടെ മട്ടുമാറും. അവര്‍ മരണ ഗോഷ്ടികള്‍ കാട്ടുവാന്‍ തുടങ്ങും. അതു സ്വാഭാവികവുമാണ്. നേരെമറിച്ച് കല്പനയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുകയും,…
-
വെളിച്ചം റമദാൻ 2023 –ഡേ- 6 (റമളാൻ 7)
സൂറത്തുല്‍ മുഹമ്മദ് : 12-19 പരായണം വിശദീകരണം വിഭാഗം – 2 47:12 കന്നുകാലികളെപ്പോലെ, മരണപ്പെടുവോളം തിന്നണം, കുടിക്കണം, സുഖഭോഗങ്ങളനുഭവിക്കണം എന്നതില്‍ കവിഞ്ഞു അവിശ്വാസികള്‍ക്കു ജീവിതലക്ഷ്യമായി ഒന്നുമില്ല. അതവര്‍ക്കു തല്ക്കാലം സാധിക്കുകയും ചെയ്യും. പക്ഷേ പരലോകത്തു നരകമാണ് ആധാരം. 47:13 47:14 ‘നിന്നെ പുറത്താക്കിയ നിന്റെ രാജ്യം’ എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ഏറ്റവും ഇഷ്ടപ്പെട്ടതും അവിടുന്നു ജനിച്ചു വളര്‍ന്നതുമായ മക്കയാകുന്നു. സ്വന്തം ജനതയായ ആ നാട്ടുകാരുടെ അക്രമമര്‍ദ്ദനങ്ങളാണല്ലോ നബി (صَلَّى اللَّهُ…
-
വെളിച്ചം റമദാൻ 2023 –ഡേ- 5 (റമളാൻ 6)
സൂറത്തുല്‍ മുഹമ്മദ് : 1-11 പരായണം വിശദീകരണം സൂറത്തുല്‍ മുഹമ്മദ് : 01-11 മുഹമ്മദ് [സൂറത്തുല്‍ – ‘ഖിതാല്’ എന്നും ഇതിനു പേരുണ്ട്] മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 38 – വിഭാഗം (റുകൂഅ്) 4 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 47:1 47:2 47:3 രണ്ടാം വചനത്തില്‍ ആദ്യം ‘വിശ്വസിച്ചു’ (ءَامَنُوا۟) എന്നു മൊത്തത്തില്‍ പറഞ്ഞ ശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു…
-
വെളിച്ചം റമദാൻ 2023 –ഡേ- 4 (റമളാൻ 5)
സൂറത്തുല്‍ അഹ്ഖാഫ് : 29-35 പരായണം വിശദീകരണം സൂറത്തുല്‍ അഹ്ഖാഫ് : 29-35 46:29 പത്തില്‍ കുറഞ്ഞ സംഘത്തിനാണ് نَفَر (നഫര്‍) എന്ന വാക്കു അധികവും ഉപയോഗിക്കാറുള്ളത്. ഈ സംഘത്തില്‍ എത്ര ആളുകളുണ്ടായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നു ഖുര്‍ആന്‍ കേട്ടപ്പോള്‍ അവരിലുണ്ടായ പ്രതികരണം വളരെ ശ്രദ്ധേയമാകുന്നു. അവരതില്‍ ആവേശഭരിതരാകുക മാത്രമല്ല, സ്വജനങ്ങളില് ചെന്നു – അടുത്ത വചനങ്ങളില്‍ കാണുന്നതുപോലെ – അവരെ അതുവഴി സന്മാര്ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. നബി (صَلَّى…
-
വെളിച്ചം റമദാൻ 2023 –ഡേ- 3 (റമളാൻ 4)
സൂറത്തുല്‍ അഹ്ഖാഫ് : 21-28 പരായണം വിശദീകരണം സൂറത്തുല്‍ അഹ്ഖാഫ് : 21-28 വിഭാഗം – 3 46:21 യമനിന്റെയും, ഹളര്‍മൗത്തിന്റെയും ഇടയ്ക്കു അറേബ്യായുടെ തെക്കേ കടലോരപ്രദേശങ്ങളില്‍ (*) പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികളാണ് അഹ്ഖാഫ് (الْأَحْقَاف) ഹൂദ് (عليه السلام) നബിയുടെ ജനതയായ ആദ് ഗോത്രത്തിന്റെ വാസസ്ഥലമായിരുന്നു അത്. മറ്റു പല പ്രവാചകന്മാരും ചെയ്തതുപോലെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്കയും ചെയ്തു. അദ്ദേഹത്തിനുനേരെ അവര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് താഴെ…
-
വെളിച്ചം റമദാൻ 2023 –ഡേ- 2 (റമളാൻ 3)
സൂറത്തുല്‍ അഹ്ഖാഫ് : 11-20 സൂറത്തുല്‍ അഹ്ഖാഫ് : 11-20 വിഭാഗം – 2 46:11 ഭൗതികനേട്ടങ്ങളും, ഐഹികയശസ്സുമാണ് മനുഷ്യന്റെ ഏറ്റവും വലിയ യോഗ്യതയെന്നും, അവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യന് നല്ലവനും, ചീത്തപ്പെട്ടവനുമായിരിക്കുന്നതെന്നും ധരിക്കുന്നവരെ ഇന്നും അന്നും ധാരാളം കാണാം. ‘അധമാന്മാരായ’ ആളുകളാണ് ആദ്യം സത്യവിശ്വാസം സ്വീകരിച്ചതെന്ന കാരണത്താല്‍ തങ്ങൾ വിശ്വസിക്കുവാന്‍ തയ്യാറില്ലെന്നു നൂഹ് (عليه السلام ) നബിയുടെ ജനത അദ്ദേഹത്തോടു പറയുകയുണ്ടായി, (ശുഅറാഉ് : 111; ഹൂദ് : 27). വളരെ പഴക്കമുള്ള ഒരു ധാരണയാണിത്.…
-
വെളിച്ചം റമദാൻ 2023 –ഡേ- 1 (റമളാൻ 2)
സൂറത്തുല്‍ അഹ്ഖാഫ് : 01-10 സൂറത്തുല്‍ അഹ്ഖാഫ് : 01-20 അഹ്ഖാഫ് മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 35 – വിഭാഗം (റുകുഅ്) 4 [10, 15, 35 എന്നീ വചനങ്ങള്‍ ‘മദനി’യാണെന്നും പക്ഷമുണ്ട്] بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 46:1 46:2 46:3 46:4 ആകാശഭൂമികളെയും അവയിലെ സൃഷ്ടികളെയും ഗൗരവമേറിയ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടു കൂടി സൃഷ്ടിച്ചതാണെന്നും, ഓരോന്നിനും പ്രത്യേക പരിധിയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ടെന്നും, അവയുടെ സൃഷ്ടിയിലോ…
-
🍁വെളിച്ചം റമദാൻ 2023 🍁
🍁വെളിച്ചം റമദാൻ 2023 🍁 അവസാനിക്കാത്ത വഴികളിലൂടെ ലക്ഷ്യം തേടിയലയുമ്പോൾ….അതിരുകൾക്കുള്ളിലായിരുന്നു ലക്ഷ്യമെങ്കിലെന്ന് മനുഷ്യൻ ആഗ്രഹിച്ചു പോകും…. ലക്ഷ്യം നേടലാണ് വിജയമെങ്കിൽ വിജയത്തിൽ കുറഞ്ഞതൊന്നും അവന്ന് ആശ്വാസമാവില്ല…. ആഗ്രഹിച്ചതെല്ലാം അനുഭവേദ്യമാകുന്ന അനശ്വരമായ ആരാമം അരികിലുണ്ടെന്ന് ആവർത്തിക്കുന്നുണ്ട് ഖുർആൻ …..അതാണ് സ്വർഗ്ഗീയ വിജയം …. വിജയ വഴികൾ വിളക്കി വെക്കുന്നത് വിശുദ്ധ വചനങ്ങളാണ്…..വഴിയറിയണമെങ്കിൽ വെളിച്ചം വരേണ്ടതുണ്ട് …. റമദാൻ വിജയ വാതായനമാണ് …..ഇരുപത്തി ആറാം ജുസ്ആണ് വിരുന്നുകാരൻ….. ആ വചനങ്ങളിലൂടെ വെളിച്ചം വാതിൽ തുറക്കട്ടെ
-
വെളിച്ചം റമദാൻ 2023 PDF പാഠഭാഗവും ഷെഡ്യുളും
വെളിച്ചം റമദാൻ 2023👆👆 ഷെഡ്യൂൾ 👆👆 വെളിച്ചം റമദാൻ 2023 PDF പാഠഭാഗം ഫുൾ വെളിച്ചം റമദാൻ 2023 – ഷെഡ്യൂൾ
-
“വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം” സമ്മാന വിതരണം
ഒന്നാം സമ്മാന വിതരണം സൗദി ഇന്ത്യൻ ഇസ്ലാഹി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട പരീക്ഷയിൽ ഒന്നാം സമ്മാനമായ ഒരു പവൻ ഗോൾഡ് കോയിൻ നേടിയ സൽമ അബ്ദുൽഖാദർ, ദുബൈ, പ്രശസ്ത എഴുത്തുകാരൻ മുജീബ് എടവണ്ണ യിൽ നിന്ന് സമ്മാനം ഏറ്റ് വാങ്ങുന്നു ദുബായ് ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ , സെക്രട്ടറി അനീസ് എറിയാട് ,പ്രശസ്ത ട്രെയിനർ പി പി സിയാദ് എന്നിവർ സമീപം. ദുബൈ ഇസ്ലാഹി സെന്റർ…
