Category: VelichamRamadan2025
-
വെളിച്ചം റമദാൻ 2025 –ഡേ- 14 (മാർച്ച് 15)
സൂറ ശ്ശൂറാ : 44-53 സൂറത്ത് ശ്ശൂറാ : 44-53 വിഭാഗം – 5 42:44 42:45 42:46 ഗോപ്യമായ ദൃഷ്ടിയിലൂടെ നോക്കും (يَنْظُرُونَ مِنْ طَرْفٍ خَفِيٍّ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അപമാനവും വ്യസനവും നിമിത്തം, കണ്ണ് മുഴുവൻ തുറന്ന്നോക്കാതെ, ഗോപ്യമായി കട്ടുനോക്കുകയാണവർ ചെയ്യുക എന്നാകുന്നു. കഴിഞ്ഞ കുറെ ആയത്തുകളിലായി അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തിന് അർഹമാകുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങൾ വിവരിച്ചു. അക്രമികളുടെയും, വിദ്രോഹികളുടെയും ശിക്ഷാനടപടികളെക്കുറിച്ചും പ്രസ്താവിച്ചു. സത്യോപദേശങ്ങളും, മാർഗദർശനങ്ങളും വകവെക്കാതെ ദുർമാർഗ്ഗത്തിൽ ആപതിക്കുന്നവരുടെ ഭാവിയും ചൂണ്ടിക്കാട്ടി.…
-
വെളിച്ചം റമദാൻ 2025 –ഡേ- 13 (മാർച്ച് 14)
സൂറ ശ്ശൂറാ : 36-43 സൂറത്ത് ശ്ശൂറാ : 36-43 42:36 42:37 42:38 42:39 ഇങ്ങിനെയുള്ള സജ്ജനങ്ങൾക്കാണ് അല്ലാഹുവിങ്കൽ നിന്ന് – അഥവാ പരലോകത്തുവെച്ച് – ലഭിക്കുന്ന എല്ലാ പ്രതിഫലങ്ങളും വളരെ ഉത്തമവും, നശിച്ചുപോകാതെ അവശേഷിക്കുന്നതും ആയിരിക്കുക. ഈ ഗുണങ്ങൾ നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിങ്കൽനിന്ന് ലഭിക്കുവാനിരിക്കുന്നത് ശിക്ഷയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം, ഇഹത്തിൽ തങ്ങൾക്ക് ലഭിച്ചതെന്തോ അത് മാത്രമേ അവർക്കുള്ളൂ. ഈ വചനങ്ങളിൽ സജ്ജനങ്ങളുടേതായ പത്ത് ഗുണങ്ങളെയാണ് അള്ളാഹു എടുത്ത് കാണിച്ചിരിക്കുന്നത്: 1) സത്യവിശ്വാസം: സത്യവിശ്വാസം സ്വീകരിക്കാത്തവർക്ക് പരലോകത്ത്…
-
വെളിച്ചം റമദാൻ 2025 –ഡേ- 12 (മാർച്ച് 13)
സൂറ ശ്ശൂറാ : 28-35 സൂറത്ത് ശ്ശൂറാ : 28-35 42:28 42:29 دَابَّةٍ (ദാബ്ബത്ത്) എന്ന വാക്ക് ചരിക്കുന്ന എല്ലാ ജീവികള്‍ക്കും പറയപ്പെടുന്നതാണ്. മനുഷ്യന്, ജിന്ന്, മലക്കുകള്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയ എല്ലാ ജീവികള്‍ക്കും ആ വാക്ക് ഉപയോഗിക്കാം. ആകാശഗോളങ്ങളിലും മലക്കുകള്ക്കും പുറമേ പലതരം ജീവികള്‍ ഉണ്ടായിരിക്കാമെന്നാണ് ഈ വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. അല്ലാഹുവിനറിയാം. അവയുടെ പ്രകൃതിസ്വഭാവങ്ങളെപ്പറ്റിയോ മറ്റോ നമുക്കൊന്നും തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഭൂമിയിലെ പലതരം ജീവികളെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നൂര്‍ 45-ല്‍ പറയുന്നു: يَخْلُقُ اللَّهُ…
-
വെളിച്ചം റമദാൻ 2025 –ഡേ- 11 (മാർച്ച് 12)
സൂറ ശ്ശൂറാ : 22-27 സൂറത്ത് ശ്ശൂറാ : 22-27 42:22 അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാതെ തോന്നിയ മതാചാരങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ബഹുദൈവ വിശ്വാസികളുടെ ശ്രദ്ധയെ തട്ടിയുണർത്തുവാൻ വേണ്ടി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കുകയാണ്: ഒരു പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാത്ത പുത്തൻ മതനിയമങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന മറ്റു വല്ല ദൈവങ്ങളും – മനുഷ്യരിൽ നിന്നോ ജിന്നുകളിൽ നിന്നോ – അവർക്കുണ്ടോ, അഥവാ അതുകൊണ്ടാണോ അവർ ഈ നില സ്വീകരിച്ചിരിക്കുന്നതു എന്ന്?…
-
വെളിച്ചം റമദാൻ 2025 –ഡേ- 10 (മാർച്ച് 11)
സൂറ ശ്ശൂറാ : 15-21 സൂറത്ത് ശ്ശൂറാ : 15-21 42:15 സത്യം ഇന്നതാണെന്നു വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭിന്നിപ്പിനു കാരണം, അറിയായ്മയോ അവ്യക്തതയോ അല്ല; കേവലം വാശിയും മാത്സര്യബുദ്ധിയും മാത്രമാകുന്നു. അതുകൊണ്ടാണ് നമുക്കിടയിൽ ന്യായവാദത്തിനു സ്ഥാനം ഇല്ലെന്നു പറയുന്നത്. അടുത്ത വചനം നോക്കുക: 42:16 42:17 42:18 സത്യാസത്യങ്ങളെ വേർതിരിക്കാനും തൂക്കിക്കണക്കാക്കുവാനുമുള്ള തുലാസ്സും വേദഗ്രന്ഥവും അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്: അതിന്റെ അടിസ്ഥാനത്തിൽ പലരും അല്ലാഹുവിന്റെ ക്ഷണം സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു എനി ഒരു ന്യായവാദത്തിനോ തർക്കത്തിനോ സ്ഥാനമില്ല.…
-
വെളിച്ചം റമദാൻ 2025 –ഡേ- 09 (മാർച്ച് 10)
സൂറ ശ്ശൂറാ : 09-14 സൂറത്ത് ശ്ശൂറാ : 09-14 42:9 മുശ്രിക്കുകൾ തങ്ങളുടെ നിലപാടിനെപ്പറ്റി ചിന്തിച്ചുനോക്കുവാൻ വേണ്ടി -അവരുടെ സ്ഥിതിഗതികൾ മുഴുവനും അറിയാത്ത ഭാവേന- അവരുടെ ശ്രദ്ധയെ തട്ടിഉണർത്തുകയാണ് ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം. വിഭാഗം – 2 42:10 ഭിന്നാഭിപ്രായമുള്ള കാര്യത്തിന്റെ വിധി അല്ലാഹുവിങ്കലാണ് എന്നു പറഞ്ഞതിനു രണ്ടു തരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. 1) മതകാര്യങ്ങളിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതകളെക്കുറിച്ച് അല്ലാഹുവാണ് ഖിയാമത്തുനാളിൽ വിധികൽപിച്ചു തീരുമാനിക്കുന്നതു എന്നും. 2) മതസംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളിൽ വിധികൽപിക്കുവാനുള്ള…
-
വെളിച്ചം റമദാൻ 2025 –ഡേ- 08 (മാർച്ച് 09)
സൂറ ശ്ശൂറാ : 01-08 സൂറത്ത് ശ്ശൂറാ : 01-08 ശൂറാ (കൂടിയാലോചന) (23 മുതല്‍ 27 വരെ ആയത്തുകള്‍ മദനീയാണെന്നും അഭിപ്രായമുണ്ട്) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 53 – വിഭാഗം (റുകൂഉ്) 5 بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ വിഭാഗം – 1 42:1 42:2 ഈ അക്ഷരങ്ങള്‍ രണ്ടു ആയത്തുകളായിട്ടാണ് എണ്ണപ്പെട്ടിരിക്കുന്നത്. ഇതുപോലെയുള്ള കേവലാക്ഷരങ്ങളുടെ സാക്ഷാല്‍ ഉദ്ദേശ്യം എന്താണെന്നു നമുക്കറിവില്ല. കൂടുതല്‍ വിവരം നാം മുമ്പു പലപ്പോഴും…
-
വെളിച്ചം റമദാൻ 2025 –ഡേ- 07 (മാർച്ച് 08)
സൂറ:ഫുസ്സിലത് : 49-54 സൂറ; ഫുസ്-സ്വിലത്ത് ( സൂറത്ത് ഹാമീം സജദഃ : 49-54)-Ebook വിഭാഗം – 6 41:45 41:46 മുൻപുണ്ടായിട്ടുള്ള വാക്ക് (كَلِمَةٌ سَبَقَتْ) എന്നു പറഞ്ഞതു, ഐഹികജീവിതത്തിൽ വെച്ചു ചെയ്യുന്ന ദുഷ്കർമ്മങ്ങളുടെ ശിക്ഷ പരലോകത്തുവെച്ചാണ് നൽകുക എന്ന നിശ്ചയത്തെ ഉദ്ദേശിച്ചാകുന്നു. ഈ വചനങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മനസ്സമാധാനം നൽകുന്നതും, അതേസമയത്തു അവിശ്വാസികൾക്കു താക്കീതു ഉൾക്കൊള്ളുന്നതുമാകുന്നു. ജുസ്ഉ് – 25 41:47 41:48 ലോകാവസാന സമയമാകുന്ന ആ അന്ത്യനിമിഷത്തെപ്പറ്റി…
