Author: velichamsaudionline
-
വെളിച്ചം റമദാൻ 2021 – റമദാൻ 6
സൂറത്തുല്‍ ഹശ്ര് : 07-10 59:7 مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٧﴿ (എന്നുവെച്ചാല്‍) അല്ലാഹു അവന്റെ റസൂലിനു രാജ്യക്കാരില്‍നിന്നു കൈവരുത്തി (‘ഫൈആ’ക്കി)ക്കൊടുത്തതെന്തോ (അതു), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങള്‍, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ എന്നിവര്‍ക്കും…
-
വെളിച്ചം റമദാൻ 2021 – റമദാൻ 5
സൂറത്തുല്‍ ഹശ്ര് : 01-06 ഹശ്ര് (തുരത്തിയോടിക്കല്‍) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 24 – വിഭാഗം (റുകൂഅ്) 3 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 ‘അല്ഹശ്ര് ‘ (തുരത്തിവിടല്‍ അഥവാ നാടുകടത്തല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അദ്ധ്യായത്തിലെ പ്രധാനവിഷയം ‘ബനൂനള്വീര്‍’ എന്ന യഹൂദി ഗോത്രവും, അവരെ മദീനായില്‍നിന്നു നാടുകടത്തിവിട്ട സംഭവവുമാകുന്നു. അതുകൊണ്ട് – ഇമാം ബുഖാരീ (رحمه الله) രേഖപ്പെടുത്തിയതുപോലെ – ഈ സൂറത്തിന്നു…
-
വെളിച്ചം റമദാൻ 2021 – റമദാൻ 4
സൂറത്തുൽ മുജാദലഃ : 014-022 വിഭാഗം – 3 58:14 ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ ﴾١٤﴿ (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു. أَلَمْ تَرَ നീ കണ്ടില്ലേ (നോക്കുന്നില്ലേ)…
-
വെളിച്ചം റമദാൻ 2021 – റമദാൻ 3
സൂറത്തുൽ മുജാദലഃ : 007-013 വിഭാഗം – 2 58:7 أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٧﴿ നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും,…
-
വെളിച്ചം റമദാൻ 2021 – റമദാൻ 2
സൂറത്തുൽ മുജാദലഃ : 001-006 മുജാദിലഃ (തർക്കിക്കുന്നവൾ) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 22 – വിഭാഗം (റുകൂഅ്) 3 بِسْمِ ٱللَّـهِ ٱلرَّحْمَـٰنِ ٱلرَّحِيمِപരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ജുസ്ഉ് – 28 വിഭാഗം – 1 ഇസ്ലാമിനുമുമ്പ് ‘ജാഹിലിയ്യാ’ അറബികൾക്കിടയിൽ ഭാര്യമാരെ വിവാഹമോചനം ചെയുന്നതിനു ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമായിരുന്നു ‘ളിഹാർ’. أَنْتِ عَلَىَّ كَظَهْرِ أُمِّي (നീ എന്റെ മേൽ എന്റെ മാതാവിന്റെ മുതുകുപോലെയാകുന്നു) എന്നു അവർ പറയും. മാതാവുമായി ഭാര്യാഭർത്യബന്ധം പാടില്ലാത്തതുപോലെ നാം…
-
ക്യാമ്പയിൻ 12 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 67 മുതൽ 78 വരെ
لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ﴾٦٧﴿ എല്ലാ (ഓരോ) സമുദായത്തിനും നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു, അവര്‍ അതു അനുഷ്ഠിച്ചുവരുന്നവരാണ്. അതിനാല്‍, (ഈ) കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കടിക്കാതിരുന്നുകൊള്ളട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും, നീ ചൊവ്വായ സന്മാര്ഗ്ഗത്തില് തന്നെയാകുന്നു. لِّكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ, കര്‍മ്മമുറ هُمْ അവര്‍ نَاسِكُوهُ…
-
ക്യാമ്പയിൻ 11 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 49 മുതൽ 66 വരെ
വിഭാഗം – 7 22:49 قُلْ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ ﴾٤٩﴿ (നബിയേ) പറയുക: ‘ഹേ, മനുഷ്യരേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്.’ قُلْ പറയുക يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരെ إِنَّمَآ أَنَا۠ നിശ്ചയമായും ഞാൻ لَكُمْ നിങ്ങൾക്കു نَذِيرٌ ഒരു താക്കീതുകാരൻ തന്നെ مُّبِينٌ വ്യക്തമായ, സ്പഷ്ടമായ 22:50 فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٥٠﴿ എന്നാൽ, വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും…
-
ക്യാമ്പയിൻ 10 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 34 മുതൽ 48 വരെ
22:34 وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۗ فَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ ﴾٣٤﴿ എല്ലാ സമുദായത്തിനും തന്നെ – അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി – നാം [അല്ലാഹു] ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു (മാത്രം) നിങ്ങള്‍ കീഴ്പെടുക. [‘ഇസ്ലാം’ അനുഷ്ഠിക്കുക.] (നബിയേ) വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും…
-
ക്യാമ്പയിൻ 9 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 16 മുതൽ 33 വരെ
22:16 وَكَذَٰلِكَ أَنزَلْنَٰهُ ءَايَٰتٍۭ بَيِّنَٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ ﴾١٦﴿ അപ്രകാരം, നാം ഇത് (ഖുര്‍ആന്‍) വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുന്നതാണെന്നതിനാലും അവതരിപ്പിച്ചിരിക്കുകയാണ്. وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ ഇതിനെ നാം ഇറക്കിയിരുന്നു آيَاتٍ ലക്ഷ്യങ്ങളായ നിലക്ക് بَيِّنَاتٍ വ്യക്തങ്ങളായ وَأَنَّ اللَّـهَ അല്ലാഹു ആണെന്നതിനാലും يَهْدِي സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും) مَن يُرِيدُ അവൻ ഉദ്ദേശിക്കുന്നവരെ 22:17 إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلْمَجُوسَ…
-
ക്യാമ്പയിൻ 8 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 1 മുതൽ 15 വരെ
ഹജ്ജ് (തീർത്ഥാടനം) [52 മുതല്‍ 55 കൂടിയ ആയത്തുകള്‍ മക്കയുടെയും മദീനയുടെയും ഇടയ്ക്കുവെച്ച് അവതരിച്ചതും, ബാക്കി മദീനയില്‍ അവതരിച്ചതാണെന്നും, 19 മുതല്‍ 24 കൂടിയ വചനങ്ങളൊഴിച്ച് ബാക്കി മദീനയില്‍ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്. മിക്കവാറും വചനങ്ങള്‍ മദനിയും, ബാക്കി മക്കിയും ആണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരിയായിട്ടുള്ളത്.] വചനങ്ങള്‍ 78 – വിഭാഗം (റുകുഅ്) 10 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യവിഷയങ്ങള്‍ മൊത്തത്തില്‍ മൂന്നാകുന്നു:…
