Author: velichamsaudionline
-
നാലം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു ശുഅറാഉ് – ആയത്ത് 176 മുതൽ 199വരെ
സൂറത്തു ശുഅറാഉ് : 176-199 വിഭാഗം – 10 26:176 26:177 26:178 26:179 26:180 ‘ഐക്കത്ത്’ (الْأَيْكَة) എന്നാല്‍, വൃക്ഷങ്ങള്‍ അധികം തിങ്ങിനില്കുന്ന മരക്കാവ് എന്നര്‍ത്ഥം. മദ്-യനി (*) ന്റെ അടുത്തായിരുന്നു ഈ മരക്കാവ്. മദ്-യന്‍കാരടക്കമുള്ള അവിടുത്തെ നിവാസികളിലേക്ക് ശുഐബ് (عليه الصلاة والسلام) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചു. ഐക്കത്തുകാരും, മദ്-യന്‍കാരും വെവ്വേറെ രണ്ടു ജനങ്ങളായിരുന്നുവെന്നും, ശുഐബ് (عليه الصلاة والسلام) നബി ഒരു പ്രാവശ്യം അവരിലേക്കും മറ്റൊരു പ്രാവശ്യം ഇവരിലേക്കും റസൂലായി നിയോഗിക്കപ്പെടുകയാണുണ്ടായതെന്നും…
-
നാലാം ഘട്ടം ക്യാമ്പയിൻ 7,8 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻഖുർആൻ പഠന പദ്ധതി നാലാം ഘട്ടം 7,8 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ് ക്യാമ്പയിൻ ഏഴിൽ ആകെ പങ്കെടുത്തവർ 1286 ക്യാമ്പയിൻ ഏഴിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 795 ക്യാമ്പയിൻ എടിൽ ആകെ പങ്കെടുത്തവർ – 1275 ക്യാമ്പയിൻ എട്ടിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 733 07, 08 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 537 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്.…
-
നാലം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തു ശുഅറാഉ് – ആയത്ത് 141 മുതൽ 175 വരെ
സൂറത്തു ശുഅറാഉ് : 141-175 വിഭാഗം – 8 26:141 26:142 26:143 26:144 26:145 26:146 26:147 26:148 26:149 26:150 26:151 26:152 ഹിജാസില്‍നിന്ന് സിറിയയിലേക്ക് പോകുന്ന ഒട്ടകപ്പാതയില്‍ സ്ഥിതിചെയ്യുന്ന രാജ്യമായിരുന്നു പ്രാചീന ഗോത്രമായ ‘ഥമൂദി’ന്റെ വാസസ്ഥലം. ‘അല്ഹിജ്ര്’ (الحجر) എന്നും, ‘മദാഇനുസ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങള്‍ – مدائن صالح) എന്നും ഇതിനു പേര് പറയുന്നു. (*) മദീനായില്‍നിന്ന് വടക്ക് സുമാര്‍ 180 നാഴികയും, തബൂക്കില്‍നിന്ന് തെക്കുകിഴക്ക് ഏകദേശം 170 നാഴികയും അകലെയായി അത്…
-
നാലം ഘട്ടം – ക്യാമ്പയിൻ 9 – സൂറത്തു ശുഅറാഉ് – ആയത്ത് 105 മുതൽ 140 വരെ
സൂറത്തു ശുഅറാഉ് : 105-140 വിഭാഗം – 6 26:105 26:106 26:107 26:108 26:109 26:110 നാം മുമ്പ് പ്രസ്താവിച്ചതുപോലെ, എല്ലാ റസൂലുകളുടെയും പ്രബോധനതത്വം ഒന്നായതുകൊണ്ടാണ് നൂഹ് (عليه السلام) നബിയുടെ ജനത ‘മുര്‍സലുകളെ’ വ്യാജമാക്കി എന്ന് (ബഹുവചനരൂപത്തില്‍) പറഞ്ഞത്. اتَّقُوا اللَّـهَ (അല്ലാഹുവിനെ സൂക്ഷിക്കുവിന്‍) എന്ന് പറഞ്ഞതിന്റെ താല്പര്യം, അവനില്‍ ശരിയാംവണ്ണം വിശ്വസിക്കുകയും അവന്റെ കല്പനാനിര്ദ്ദേശങ്ങള് അനുസരിക്കുകയും, അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്തുകൊണ്ട് ജീവിക്കുക – അഥവാ അല്ലാഹുവോട് ഭയഭക്തിയുള്ളവരായിരിക്കുക – എന്നത്രെ. അതേ…
-
നാലം ഘട്ടം – ക്യാമ്പയിൻ 8 – സൂറത്തു ശുഅറാഉ് – ആയത്ത് 70 മുതൽ 104 വരെ
സൂറത്തു ശുഅറാഉ് : 70-104 വിഭാഗം – 5 26:70 26:71 26:72 26:73 26:74 മൂസാ (عليه الصلاة والسلام) നബിയുടെ കഥയെത്തുടര്‍ന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ചില വൃത്താന്തങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്രഹങ്ങളെയാണെന്ന് ഇബ്രാഹീം (عليه الصلاة والسلام) നബിക്കറിയാത്തതല്ല. അതിന്റെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ ഒരസ്ഥിവാരമിടുകയാണ് അദ്ദേഹം ഈ ചോദ്യം വഴി ചെയ്യുന്നത്. തങ്ങള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പില്‍ സ്ഥിരമായി നമിച്ചുകൊണ്ട്…
-
നാലാം ഘട്ടം ക്യാമ്പയിൻ 5,6 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻഖുർആൻ പഠന പദ്ധതി നാലാം ഘട്ടം 5, 6 ക്യാമ്പയിനുകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മുന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ് ക്യാമ്പയിൻ അഞ്ചിൽ ആകെ പങ്കെടുത്തവർ 1369ക്യാമ്പയിൻ അഞ്ചിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 921 ക്യാമ്പയിൻ ആറിൽ ആകെ പങ്കെടുത്തവർ – 1321ക്യാമ്പയിൻ ആറിൽ മുഴുവൻ മാർക്കും വാങ്ങിയവർ – 870 05, 06 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 673 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക്…
-
നാലം ഘട്ടം – ക്യാമ്പയിൻ 7 – സൂറത്തു ശുഅറാഉ് – ആയത്ത് 34 മുതൽ 69 വരെ
സൂറത്തു ശുഅറാഉ് : 34-69 സൂറത്തു ശുഅറാഉ് : 34-69 വിഭാഗം – 3 26:34 26:35 26:36 26:37 മൂസാ കാണിച്ചത് ഒരു ദിവ്യദൃഷ്ടാന്തമൊന്നുമല്ല – ജാലവിദ്യ (*) മാത്രമാണ് – പക്ഷേ അവനതില്‍ നിപുണനാണ്; അതുവഴി ജനങ്ങളെ വശീകരിച്ച് നാട്ടില്‍നിന്ന് പുറത്ത് കൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഫി൪ഔന് സമര്‍ത്ഥിച്ചു. എങ്കിലും, എനി എന്തു വേണമെന്നറിയാതെ കുഴങ്ങി. ദര്‍ബാറിലുള്ളവരോട് നിര്‍ദ്ദേശം തേടി. തല്ക്കാലം മൂസാ (അ) നബിയെയും, സഹോദരന് ഹാറൂന്‍ (അ) നബിയെയും ഒഴിവാക്കിവിടുവാനും നാട്ടിലെല്ലാമുള്ള…
-
നാലം ഘട്ടം – ക്യാമ്പയിൻ 6 – സൂറത്തു ശുഅറാഉ് – ആയത്ത് 01 മുതൽ 33 വരെ
സൂറത്തു ശുഅറാഉ് : 01-33 ശുഅറാ (കവികൾ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 227 – വിഭാഗം (റുകുഅ്) 11 (അവസാനത്തെ 4 വചനങ്ങള്‍ മദീനായില്‍ അവതരിച്ചത്) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 26:1 طسٓمٓ ﴾١﴿ ‘ത്വാ-സീന്‍-മീം.’ (*) طسٓمٓ ‘ത്വാ-സീന്‍-മീം’ 26:2 تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿ (താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു. تِلْكَ അത്, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്,…
-
നാലാം ഘട്ടം ക്യാമ്പയിൻ 3,4 വിജയികൾ
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ക്യാമ്പയിൻ 03, 04 മത്സരങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയവരിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയാണ്. 03, 04 ക്യാമ്പയിനുകളിൽ ആയിരത്തിനാന്നുറിൽ പരം പഠിതാക്കൾ പങ്കെടുക്കുകയുണ്ടായി. അവരിൽ 439 പേർക്കാണ് മുഴുവൻ മാർക്കും നേടാൻ സാധിച്ചത്. വിജയികൾക്ക് വെളിച്ചം സൗദി ഓൺലൈൻ ടീമിന്റെ അഭിനന്ദനങ്ങൾ. എല്ലാ പഠിതാക്കൾക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
-
നാലം ഘട്ടം – ക്യാമ്പയിൻ 5 – സൂറത്തുല്‍ ഫുര്‍ഖാന്‍– ആയത്ത് 68 മുതൽ 77 വരെ
സൂറത്തുല്‍ ഫുര്‍ഖാന്‍ : 68-77 25:68 وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴾٦٨﴿ അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്ത്ഥി) ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:- وَالَّذِينَ യാതൊരു…
