Category: ആറാം ഘട്ടം
-
🔖 ആറാം ഘട്ടം കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്

📊 ആറാം ഘട്ടം ക്യാമ്പയിൻ പരീക്ഷകളുടെ കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് നിങ്ങളുടെ ഡാഷ്ബോർഡിൽ ലഭ്യമാണ്. ▶ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് 👇 STEP – 1 നിങ്ങളുടെ ഡാഷ്ബോർഡിലെ ‘കോഴ്സ് ഇവാലുവേഷൻ’ എന്ന ടാബിന് താഴെയുള്ള ‘മാർക്ക് ലിസ്റ്റ് & സർട്ടിഫിക്കറ്റ്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക STEP – 2 കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ടാബിന് താഴെയുള്ള ഘട്ടം 6 മാർക്കലിസ്റ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 📝 ഇതാണ് ആറാം ഘട്ടം…
-
ആറാം ഘട്ടം – ക്യാമ്പയിൻ 13 – സൂറത്തു ലുഖ്മാന് : ആയത്ത് 31 മുതൽ 34 വരെ
സൂറത്തു ലുഖ്മാന്: 31-34 വിഭാഗം – 4 31:31 സത്യവിശ്വാസികൾ നിർവ്വഹിക്കേണ്ടതുള്ള കാര്യങ്ങൾ ആകമാനം പരിശോധിച്ചാൽ അവ ഒന്നുകിൽ ക്ഷമ, അല്ലെങ്കിൽ നന്ദി എന്നീ രണ്ടിലൊരു ഇനത്തിൽപെട്ടതായി കാണാം. അതായത്: വിഷമങ്ങളിലും നാശനഷ്ടങ്ങളിലും ക്ഷമയും സഹനവും പ്രകടമാക്കുക; സുഖസന്തോഷങ്ങളിലും നേട്ടങ്ങളിലും നന്ദിയും കൂറും പ്രകടമാക്കുക. ഇതാണവന്റെ കര്‍മ്മങ്ങളുടെ പശ്ചാത്തലം. ‘സത്യവിശ്വാസമെന്നത് രണ്ടു പകുതിയാണ്: ഒരു പകുതി ക്ഷമയും ഒരു പകുതി നന്ദിയും’ (الإيمان نصفان: نصف صبر ونصف شكر) എന്നു ചില ഹദീഥുകളിലും മറ്റും കാണുന്നതിന്റെ താൽപര്യം…
-
ആറാം ഘട്ടം – ക്യാമ്പയിൻ 12 – സൂറത്തു ലുഖ്മാന് : ആയത്ത് 20 മുതൽ 30 വരെ
സൂറത്തു ലുഖ്മാന്: 20-30 വിഭാഗം – 3 31:20 31:21 ആകാശത്ത് സ്ഥിതിചെയ്യുന്ന സൂര്യ ചന്ദ്രനക്ഷത്രാദി ഗോളങ്ങളെയും, മേഘം, മഴ, മഞ്ഞ്, വായു മുതലായവയെയും, ഭൂമിയിലെ ജീവികൾ, സസ്യലതാദികൾ, പർവ്വതങ്ങൾ, നദികൾ ഖനനവസ്തുക്കൾ തുടങ്ങിയ നിരവധി വസ്തുക്കളെയും മനുഷ്യന് ഓരോ തരത്തിൽ അല്ലാഹു ഉപയോഗപ്പെടുത്തിക്കൊടുത്തിരിക്കുന്നു. വിശപ്പിന് ഭക്ഷണം, ദാഹത്തിന് വെള്ളം, താമസത്തിന് സ്ഥലസൗകര്യം, കാഴ്ച, കേൾവി, സംസാരം എന്നിങ്ങനെയുള്ള എണ്ണമറ്റ അനുഗ്രഹങ്ങൾ പ്രത്യക്ഷത്തിൽ അറിയപ്പെടാവുന്നവയാണ്. വിശേഷബുദ്ധി, ജ്ഞാനം സമ്പാദിക്കുവാനുള്ള മാർഗ്ഗങ്ങൾ, വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും മുഖേനയുള്ള മാർഗ്ഗദർശനങ്ങൾ, പ്രാര്‍ത്ഥനക്ക്…
-
ആറാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു ലുഖ്മാന് : ആയത്ത് 12 മുതൽ 19 വരെ
സൂറത്തു ലുഖ്മാന്: 12-19 വിഭാഗം – 2 31:12 ‘ലുക്വ് മാനുൽ ഹകീം’ (لقمان الحكيم) അഥവാ വിജ്ഞാനിയായ ലുക്വ് മാൻ എന്ന പേർ പരക്കെ ഇന്നും പ്രചാരത്തിലുണ്ട്. ഖുർആൻ അവതരിച്ച കാലത്തും ആ നാമം പ്രചാരത്തിലുണ്ടായിരുന്നു. അദ്ദേഹം വിജ്ഞാനമൊഴി (*) കളായി പല നീതിവാക്യങ്ങളും ഗ്രന്ഥങ്ങളിൽ സ്ഥലംപിടിച്ചുകാണാം. ഇദ്ദേഹം ഏതു കാലക്കാരനും ദേശക്കാരനുമായിരുന്നുവെന്നുള്ളതിൽ പല അഭിപ്രായങ്ങൾ കാണാം. പക്ഷേ ഒന്നിനും മതിയായ തെളിവുകളില്ല. ഏതായാലും ബുദ്ധിയും, വിവേകവും, ജ്ഞാനവും തികഞ്ഞ ഒരു മഹാനായിരുന്നു അദ്ദേഹമെന്നതിൽ സംശയമില്ല.…
-
ആറാം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തു ലുഖ്മാന് : ആയത്ത് 01 മുതൽ 11 വരെ
സൂറത്തു ലുഖ്മാന്: 01-11 ലുഖ്മാൻ മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 34 – വിഭാഗം (റുകൂഉ്) 4 (27 മുതല്‍ മൂന്നു വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും പക്ഷമുണ്ട്) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 31:1 31:2 31:3 31:4 31:5 (*). ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആനില്‍ നിരവധി വിജ്ഞാനങ്ങളും, യുക്തിതത്വങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് അതിന് الْكِتَابِ الْحَكِيمِ (വിജ്ഞാനപ്രദമായ ഗ്രന്ഥം) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ…
-
ആറാം ഘട്ടം – ക്യാമ്പയിൻ 09 – സൂറത്തുര്‍ റൂം : ആയത്ത് 47 മുതൽ 60 വരെ
അർറൂം 30 : 47- 60 അർറൂം 30 : 47 Verse:وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ VerseTranslation:(അമാനി തഫ്സീർ):നിനക്കുമുമ്പ് പല റസൂലുകളെ [ദൈവദൂതന്മാരെ]യും അവരുടെ ജനതയിലേക്ക് നാം അയക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകളും കൊണ്ടുചെന്നു. (അവരതു നിഷേധിച്ചു) അപ്പോള്‍, കുറ്റം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാര നടപടിയെടുത്തു. നമ്മുടെ മേല്‍ കടമയായിരുന്നു സത്യവിശ്വാസികളെ സഹായിക്കല്‍.…
-
ആറാം ഘട്ടം – ക്യാമ്പയിൻ 08 – സൂറത്തുര്‍ റൂം : ആയത്ത് 33 മുതൽ 46 വരെ
സൂറത്തുര്‍ റൂം : 33-46 30:33 30:34 30:35 ആപത്തു നേരിടുമ്പോള്‍ ഭക്തിയോടും, വിനയത്തോടുംകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, ആപത്തു നീങ്ങിയാല്‍ വീണ്ടും പഴയപടി ശിര്‍ക്കു തുടരുകയും ചെയ്യുകയെന്നതു ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ മുശ്രിക്കുകളുടെ പതിവായിരുന്നു. ഇന്നത്തെ മുശ്രിക്കുകളിലും ഈ പതിവ് ഇല്ലായ്കയില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദിക്കുപകരം നന്ദികേടു കാണിക്കുക എന്ന അപരാധം കൂടിയാണ് ഇതുമൂലം അവര്‍ ചെയ്യുന്നത്. തല്ക്കാലം അവരെ തങ്ങളുടെ ഇഷ്ടത്തിനൊത്തു സുഖിച്ചു കഴിഞ്ഞുകൂടുവാന്‍ വിട്ടിരിക്കുകയാണ്, അതിന്റെ ഫലം താമസിയാതെ അവര്‍ക്കു അനുഭവപ്പെടും എന്നു…
-
ആറാം ഘട്ടം – ക്യാമ്പയിൻ 07 – സൂറത്തുര്‍ റൂം : ആയത്ത് 20 മുതൽ 32 വരെ
സൂറത്തുര്‍ റൂം : 20-32 വിഭാഗം – 3 30:20 30:21 30:22 ഇവിടെ ‘ലാമി’നു അകാരം (فتح) കൊടുത്തു, (عالَمين) എന്നും വായനയുണ്ട്. അപ്പോള്‍, ‘ലോകര്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്’ എന്ന് അര്‍ത്ഥമായിരിക്കും. ഒരേ മാതാപിതാക്കളില്‍നിന്ന് ഉത്ഭവിച്ച മനുഷ്യന് പെറ്റുപെരുകി ഇന്നു ഭൂലോകം മുഴുവനും വ്യാപിച്ചു കിടക്കുന്നു. ഇതിനിടയ്ക്കു എത്രയെത്ര കോടി മനുഷ്യര്‍ മണ്മറഞ്ഞു പോയിരിക്കുമെന്ന് അല്ലാഹുവിനേ അറിഞ്ഞുകൂടു. ഇവരെല്ലാവരും മനുഷ്യപ്രകൃതിയിലും, ആകൃതിയിലും യോജിക്കുന്നുവെങ്കിലും വ്യക്തികളുടെ രൂപം, നിറം, ഭാഷ, ശബ്ദം, സ്വഭാവം ആദിയായതില് ഓരോരുത്തരും വ്യത്യസ്തരാണല്ലോ. ഒരേ…
-
ആറാം ഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുര്‍ റൂം : ആയത്ത് 01 മുതൽ 19 വരെ
സൂറത്തുര്‍ റൂം : 01-19 റൂം (റോമാക്കാർ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകുഅ്) – 6 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 30:1 30:2 30:3 30:4 30:5 30:6 വാചകഘടനയില്‍ പരസ്പരബന്ധമുള്ള 2 മുതല്‍ 6 കൂടിയ ഈ വചനങ്ങളുടെ അര്‍ത്ഥം മൊത്തത്തില്‍ ഇങ്ങിനെ സംഗ്രഹിക്കാം:- ‘അടുത്ത നാട്ടില്‍വെച്ച് റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ (ഈ) പരാജയത്തിനുശേഷം, ഏതാനും (സ്വല്പം) കൊല്ലങ്ങള്‍ക്കുള്ളില്‍…
-
ആറാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 56 മുതൽ 69 വരെ
സൂറത്തുല്‍ അങ്കബൂത്ത് : 56-69 വിഭാഗം – 5 മുശ്രിക്കുകളെയും, വേദക്കാരെയും സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, അവരുടെ മര്‍ദ്ദനങ്ങളും അക്രമങ്ങളും ഹേതുവായി, അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയില്‍ നാടുവിട്ട് (ഹിജ്റ) പോയിക്കൊള്ളുവാന്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നിര്‍ദ്ദേശം നല്കുന്നു:- 29:56 29:57 29:58 29:59 29:60 അല്ലാഹുവിന്റെ ഭൂമി കുടുസ്സായതല്ല – വിശാലമായതാണ്. എന്നിരിക്കെ, ഒരു നാട്ടില്‍വെച്ച് അവനെ ആരാധിക്കുവാനും, അവന്റെ മതം അനുഷ്ഠിക്കുവാനും സാധ്യമാകാത്ത പക്ഷം, സാധ്യമാകുന്ന മറ്റൊരു നാട്ടില്‍ പോയിട്ടെങ്കിലും അതു…
