വെളിച്ചം റമദാൻ 2026 –ഡേ- 10 (മാർച്ച് 02)
സൂറത്തു യാസീൻ : 41-50 സൂറത്തു യാസീന്‍ : 41-50 36:41 36:42 36:43 36:44 ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് സമുദ്രത്തില്‍ സഞ്ചരിക്കുവാന്‍ പായക്കപ്പലുകളും, കരയില്‍ സഞ്ചരിക്കുവാന്‍ ഒട്ടകം, കുതിര മുതലായവയുമായിരുന്നു പ്രധാന വാഹനങ്ങള്‍. ഇന്നാകട്ടെ, ഏറ്റവും പരിഷ്കൃത രീതിയിലുള്ള യാന്ത്രിക വാഹനങ്ങളാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. ഇന്നു അവന്റെ യാത്രാമണ്ഡലം, കരയും കടലും മാത്രമല്ല, വായുവും, ഉപരിയാകാശവും കൂടിയാണ്. ഇന്നത്തെ വാഹനങ്ങള്‍ മനുഷ്യ കരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവയുമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യനു അഹങ്കരിച്ചുകൂടാ. അവ കണ്ടുപിടിക്കുവാനുള്ള ബുദ്ധി, നിര്‍മ്മിക്കുവാനുള്ള…
വെളിച്ചം റമദാൻ 2026 –ഡേ- 09 (മാർച്ച് 01)
സൂറത്തു യാസീൻ : 28-40 സൂറത്തു യാസീന്‍ : 28-40 ജുസ്ഉ് – 23 36:28 36:29 36:30 ദൂതന്മാരെ ധിക്കരിക്കുകയും ഉപദേഷ്ടാവിനെ അക്രമിക്കുകയും ചെയ്തതിന്റെ ഫലമായി ആ ജനതയെ അല്ലാഹു വമ്പിച്ച ശിക്ഷ മൂലം നശിപ്പിച്ചു. അതിന്നായി ആകാശത്ത് നിന്ന് ഒരു പട്ടാളത്തെ അയക്കുകയുണ്ടായില്ല, അതിന്റെ ആവശ്യവുമില്ല, അങ്ങിനെ അല്ലാഹുവിനു പതിവുമില്ല. ഒരൊറ്റ ഘോരശബ്ദം മാത്രം ഉണ്ടായി. അതോടെ ആ ജനതയുടെ കഥ കഴിഞ്ഞു! ഇത്രയും വമ്പിച്ച ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വന്നത് ദൈവദൂതന്മാരേയും, ദിവ്യദൗത്യത്തേയും…
വെളിച്ചം റമദാൻ 2026 –ഡേ- 08 (ഫെബ്രുവരി 28)
സൂറത്തു യാസീൻ : 13-27 സൂറത്തു യാസീൻ : 13-27 വിഭാഗം – 2 36:13 36:14 36:15 36:16 36:17 അറബിമുശ്‌രിക്കുകളെപ്പോലെ, തൗഹീദില്‍ വിശ്വസിക്കാത്തവരും, തൗഹീദിലേക്ക് ക്ഷണിക്കുവാന്‍ നിയോഗിക്കപ്പെട്ടവരെ ധിക്കരിച്ചവരുമായ ഒരു രാജ്യക്കാരുടെ കഥയാണ് ഈ വചനങ്ങളില്‍ വിവരിക്കുന്നത്. ഈ രാജ്യക്കാര്‍ (أَصْحَابَ الْقَرْيَةِ) എതായിരുന്നുവെന്നു തിട്ടപ്പെടുത്തിപ്പറയുവാന്‍ സാധ്യമല്ല. ഇവര്‍ അന്താക്കിയ (*) നിവാസികളായിരുന്നുവെന്നും, ഈസാ (عليه السلام) നബി മതപ്രബോധനാര്‍ത്ഥം അവരിലേക്കയച്ച ദൂതന്മാരെ (**) ക്കുറിച്ചാണ് ഇവിടെ ദൂതന്മാര്‍ (الْمُرْسَلُونَ) എന്ന് പറഞ്ഞിട്ടുള്ളതെന്നുമാണ് ഖുര്‍ആന്‍…
വെളിച്ചം റമദാൻ 2026 –ഡേ- 07 (ഫെബ്രുവരി 27)
സൂറത്തു യാസീൻ : 01-12 സൂറത്തു യാസീന്‍ : 01-27 യാസീൻ മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 83 – വിഭാഗം (റുകുഅ്) 5 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ വിഭാഗം – 1 മഅഖലുബ്നുയസാര്‍ (റ) പറയുകയാണ് : ‘യാസീന്‍’ ഖുര്‍ആന്‍റെ ഹൃദയമാണ്.’ എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു. അതു അതിന്റെ ഒരു പേരായി തിരുമേനി എണ്ണുകയും ചെയ്തിട്ടുണ്ട്. (അ; ദാ; ജ; ന.) ഖിയാമത്ത്…
വെളിച്ചം റമദാൻ 2026 –ഡേ- 06 (ഫെബ്രുവരി 26)
സൂറത്തു ഫാത്വിര്‍ : 38-45 സൂറത്തു ഫാത്വിര്‍ : 38-45 വിഭാഗം – 5 35:38 35:39 ഒരു സമുദായത്തിനുശേഷം മറ്റൊരു സമുദായമെന്ന നിലക്കു മുമ്പുള്ളവരുടെ പിന്നാലെ വരുന്നവര്‍ എന്നാണ് خَلَائِف എന്ന വാക്കുകൊണ്ടുദ്ദേശ്യം. ‘പിന്‍തുടര്‍ച്ചക്കാര്‍, പ്രതിനിധികള്‍, അനന്തരക്കാര്‍’ എന്നൊക്കെ ആ വാക്കിനു അര്‍ത്ഥം പറയാം 35:40 അല്ലാഹുവിനു പങ്കുകാരാണെന്നു ഗണിച്ചുകൊണ്ടു അവര്‍ വിളിച്ചാരാധിച്ചുവരുന്ന ദൈവങ്ങള്‍ ഭൂമിയില്‍ വല്ലതും സൃഷ്ടിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ആകാശങ്ങളില്‍ എന്തെങ്കിലും ഒരു കൂട്ടവകാശം അവര്‍ക്കുണ്ടോ? അല്ലെങ്കില്‍ തങ്ങളുടെ നിലപാടിനു തെളിവു നല്‍കത്തക്കവണ്ണം വല്ല…
വെളിച്ചം റമദാൻ 2026 –ഡേ- 05 (ഫെബ്രുവരി 25)
സൂറത്തു ഫാത്വിര്‍ : 33-37 സൂറത്തു ഫാത്വിര്‍ : 33-37 ഖുര്‍ആന്റെ അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:- 35:33 35:34 35:35 29-ാം വചനത്തില്‍, ഒരിക്കലും നഷ്ടംവരാത്ത ലാഭകരമായ വ്യാപാരം നടത്തുന്നവരെപ്പറ്റി പറഞ്ഞതിനെത്തുടര്‍ന്ന്‍ അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുമാണെന്നു ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആ വാഗ്ദാനം തികച്ചും സത്യമായി തങ്ങള്‍ക്കു അനുഭവപ്പെട്ടിരിക്കുന്നു എന്നു ആ വ്യാപാരികള്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു ഇപ്പോള്‍ ഇതാ സന്തോഷപൂര്‍വ്വം പ്രഖ്യാപിക്കുകയാണ്: إِنَّ رَبَّنَا لَغَفُورٌ شَكُورٌ (നമ്മുടെ റബ്ബ് വളരെ…
വെളിച്ചം റമദാൻ 2026 –ഡേ- 04 (ഫെബ്രുവരി 24)
സൂറത്തു ഫാത്വിര്‍ : 27-32 സൂറത്തു ഫാത്വിര്‍ : 27-32 വിഭാഗം – 4 35:27 35:28 മനുഷ്യന്‍ നിത്യേന പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുക്കളില്‍പോലും -ഒരേ ഇനത്തില്‍തന്നെ- വര്‍ണ്ണവൈവിധ്യങ്ങളും, ജാതി വ്യത്യാസങ്ങളും കാണുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ മനുഷ്യനെ അല്ലാഹു ആഹ്വാനം ചെയ്യുന്നു. ഒരേ മഴവെള്ളം, ഒരേതരം വളം, ഒരേ ഭൂമി, ഇവയില്‍നിന്നുത്ഭവിച്ച ഫലവര്‍ഗ്ഗങ്ങള്‍ നോക്കുക! ഒന്നൊന്നില്‍നിന്നു നിറത്തിലും, രൂപത്തിലും വ്യത്യസ്തമായിരിക്കും. മലകള്‍ നോക്കുക! അവയും, അവയിലുള്ള വഴികളും വ്യത്യസ്ത രൂപത്തിലും വര്‍ണ്ണത്തിലും! മനുഷ്യരടക്കമുള്ള എല്ലാ ജീവികളും, അവര്‍ നിത്യം ഉപയോഗപ്പെടുത്തിവരുന്ന…
വെളിച്ചം റമദാൻ 2026 –ഡേ- 03 (ഫെബ്രുവരി 23)
സൂറത്തു ഫാത്വിര്‍ : 14-26 സൂറത്തു ഫാത്വിര്‍ : 14-26 35:14 യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാണ്. ഇവിടെ ‘നിങ്ങളുടെ ശിര്‍ക്കു’ (شِرْكِكُمْ) എന്നു പറഞ്ഞതു അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ ഉദ്ദേശിച്ചാണെന്നു പറയേണ്ടതില്ല. ഇതുസംബന്ധിച്ചു സൂ: മര്‍യം 49, 50 എന്നീ വചനങ്ങളുടെ വിവരണത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അതു ശിര്‍ക്കുതന്നെയാണെന്നു കഴിഞ്ഞ സൂറ: 40, 41ലും അവയുടെ വ്യാഖ്യാനത്തിലും നാം കാണുകയും ചെയ്തു. അടുത്ത വചനവും താഴെ…
വെളിച്ചം റമദാൻ 2026 –ഡേ- 02 (ഫെബ്രുവരി 22)
സൂറത്തു ഫാത്വിര്‍ : 08-13 സൂറത്തു ഫാത്വിര്‍ : 08-13 വിഭാഗം – 2 35:8 ഐഹികജീവിതത്തിന്‍റെയും, പിശാചിന്‍റെയും വഞ്ചനകള്‍ക്കു പാത്രമാകുന്നവര്‍ക്കു യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കുവാനും, നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാനും സാധിക്കാതെവരും. അങ്ങനെ, തങ്ങള്‍ സ്വീകരിക്കുന്ന ദുര്‍ന്നടപ്പുകളുടെ കൊള്ളരുതായ്മ അവര്‍ക്കു അജ്ഞാതമായിത്തീരുകയും,അവ സല്‍പ്രവൃത്തികളായി ഗണിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇത്രയും ദുഷിച്ചുപോയ ഇവര്‍ എങ്ങിനെയാണ് അല്ലാഹുവിന്‍റെ പാപമോചനത്തിനും, പ്രതിഫലങ്ങള്‍ക്കും അര്‍ഹരാവുക?! എങ്ങിനെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു ഇവരെ ഉള്‍പ്പെടുത്തുക?! തങ്ങളുടെ നടപടികള്‍ ചീത്തയാണെന്ന ബോധമെങ്കിലും അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍…
വെളിച്ചം റമദാൻ 2026 –ഡേ- 01 (ഫെബ്രുവരി 21)
സൂറത്തു ഫാത്വിര്‍ : 01-07 വിഭാഗം – 1 സൂറത്തു ഫാത്വിര്‍ : 01-07 ഫാത്വിർ (സ്രഷ്ടാവ്) സൂറത്തുല്‍ – മലാഇക : (മലക്കുകള്‍) എന്നും ഇതിനു പേരുണ്ട്. മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകുഅ്) 5 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ വിഭാഗം – 1 35:1 الْحَمْدُ لِلَّـهِ (സ്തുതി അല്ലാഹുവിനാണ്) എന്ന വാക്യംകൊണ്ടു ആരംഭിക്കുന്ന സൂറത്തുകളില്‍ അവസാനത്തെതാണിത്. സ്തുതികീര്‍ത്തനങ്ങളുടെ അര്‍ഹതയും, അവകാശവും അല്ലാഹുവിനാണെന്നും,…
Something went wrong. Please refresh the page and/or try again.
Follow My Blog
Get new content delivered directly to your inbox.

