Author: velichamsaudionline
-
വെളിച്ചം റമദാൻ 2023 –ഡേ- 17 (റമളാൻ 18)
സൂറത്തു ഖ്വാഫ് : 16-35 പരായണം വിശദീകരണം സൂറത്തു ഖ്വാഫ് : 16-35 വിഭാഗം – 2 50:16 50:17 50:18 മനുഷ്യന്റെ കഴുത്തില്‍ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു പ്രധാന രക്തനാഡികളില്‍ ഓരോന്നിനും وَرِيدِ (കണ്ഠനാഡി) എന്നു പറയുന്നു. മനുഷ്യന്റെ മനസ്സില്‍ തോന്നുന്ന രഹസ്യങ്ങള്‍പോലും അല്ലാഹു അറിയുന്നു. അവന്റെ ജീവന്റെ നിലനില്‍പ്പിനു അനുപേക്ഷണീയമായ അവന്റെ ഏറ്റവും പ്രധാനപ്പെട്ട അംശത്തെക്കാളും അടുത്ത ബന്ധമാണ് അല്ലാഹുവിനു അവനോടുള്ളത്. അതോടുകൂടി, അവന്റെ വലത്തും, ഇടത്തും സദാ ഇരുപ്പുറപ്പിച്ചുകൊണ്ട് അവന്റെ ചെയ്തികള്‍ ഒന്നൊഴിയാതെ…
-
വെളിച്ചം റമദാൻ 2023 –ഡേ- 16 (റമളാൻ 17)
സൂറത്തു ഖ്വാഫ് : 01-15 പരായണം വിശദീകരണം സൂറത്തു ഖ്വാഫ് : 01-15 ഖ്വാഫ് മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകൂഅ്) 3 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 മുഖവുരയില്‍ പ്രസ്താവിച്ചിട്ടുള്ളതു പോലെ വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യായങ്ങള്‍ അവയുടെ വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു നാലുഭാഗമായി പരിഗണിക്കപ്പെടാറുണ്ട്. (1) ദീര്‍ഘമായ അദ്ധ്യായങ്ങള്‍ (السبع الطوال) (2) നൂറോ അധികമോ ആയത്തുകള്‍ അടങ്ങുന്നവ (المؤن)…
-
വെളിച്ചം റമദാൻ 2023 –ഡേ- 15 (റമളാൻ 16)
സൂറത്തുൽ ഹുജുറാത്ത് : 13-18 പരായണം വിശദീകരണം സൂറത്തുൽ ഹുജുറാത്ത് : 13-18 49:13 കഴിഞ്ഞ ആയത്തുകൾ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ടുള്ളതായിരുന്നു. ഈ ആയത്താകട്ടെ, മനുഷ്യലോകത്തെ ആകമാനം അഭിമുഖീകരിച്ചുകൊണ്ടാണുള്ളത്. ലോകരാഷ്ട്രങ്ങൾ അൽപം ദശവർഷങ്ങൾക്ക് മുമ്പു മാത്രം പ്രഖ്യാപനം ചെയ്യാൻ ധൈര്യപ്പെട്ടതും, പ്രഖ്യാപിച്ചവർക്കുപോലും ശരിക്ക് പ്രായോഗികരംഗത്ത് വരുത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതുമായ ഒരു തത്വം, ഈ വിശുദ്ധവചനം മുഖേന ഖുർആൻ ആയിരത്തിനാനൂറ് കൊല്ലംമുമ്പ് ജനമദ്ധ്യേ തുറന്ന ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്: മനുഷ്യരേ, നിങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്; ആദമിന്റെയും ഹവ്വാഇന്റെയും സന്തതികളാണ്-…
-
വെളിച്ചം റമദാൻ 2023 –ഡേ- 14 (റമളാൻ 15)
സൂറത്തുൽ ഹുജുറാത്ത് : 07-12 പരായണം വിശദീകരണം സൂറത്തുൽ ഹുജുറാത്ത് : 07-12 49:7 49:8 അല്ലാഹുവിന്റെ റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങളുടെ ഇടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമുണ്ട്. നിങ്ങളുടെ നന്മ ഏതിലാണു സ്ഥിതി ചെയ്യുന്നതെന്നു നിങ്ങളെക്കാൾ അറിയുക അദ്ദേഹത്തിന്നാണ്. നേരെമറിച്ച് നിങ്ങളുടെ ഇഷ്ടത്തിനോ ആവശ്യത്തിനോ അദ്ദേഹം വഴങ്ങണമെന്നു കരുതിയാൽ അതു പലപ്പോഴും നിങ്ങൾക്കു തന്നെ ആപത്തായിത്തീർന്നേക്കുമെന്നു നിങ്ങൾ മനസ്സിലാക്കണം. സത്യവിശ്വാസത്തിൽ നിങ്ങൾക്കു പ്രേമവും, അവിശ്വാസത്തിലും ദുർന്നടപ്പിലും വെറുപ്പും ജനിപ്പിച്ചു തന്നതു…
-
വെളിച്ചം റമദാൻ 2023 –ഡേ- 13 (റമളാൻ 14)
സൂറത്തുൽ ഹുജുറാത്ത് : 01-06 പരായണം വിശദീകരണം സൂറത്തുൽ ഹുജുറാത്ത് : 01-06 ഹുജുറാത്ത് (അറകൾ) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 ‘സൂറത്തുല്‍ – ഖിത്താല്‍’ (യുദ്ധത്തിന്റെ അദ്ധ്യായം) എന്നുകൂടി പേരുള്ള ‘സൂറത്ത് മുഹമ്മദി’ല്‍ യുദ്ധ സംബന്ധമായ പല കാര്യങ്ങളും അല്ലാഹു വിവരിച്ചു. പിന്നീടു, ‘വിജയത്തിന്റെ അദ്ധ്യായ’മായ ‘സൂറത്തുല്‍ ഫത്ഹി’ല്‍ വിജയത്തിന്റെ മാര്‍ഗ്ഗങ്ങളും…
-
വെളിച്ചം റമദാൻ 2023 –ഡേ- 12 (റമളാൻ 13)
സൂറത്തുല്‍ ഫത്ത്ഹ് : 27-29 പരായണം വിശദീകരണം സൂറത്തുല്‍ ഫത്ത്ഹ് : 27-29 വിഭാഗം – 4 48:27 ഹജ്ജിനും ഉംറാക്കും പ്രവേശിക്കുന്നതോടെ തലമുടി എടുക്കുവാന്‍ പാടില്ലാതായിത്തീരുന്നു. പിന്നീടു ആ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതോടുകൂടി തലമുടി വടിക്കുകയോ വെട്ടുകയോ ചെയ്യല്‍ നിര്‍ബ്ബന്ധവുമാകുന്നു. (തലമുടി മുഴുവന്‍ കളയുകയാണ് കൂടുതല്‍ നല്ലതെന്നു നബി വചനങ്ങളില്‍നിന്നും മനസ്സിലാക്കാം.) ഇങ്ങിനെ – പതിവുപ്രകാരം – ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട് സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ ‘മസ്ജിദുല്‍ ഹറാമി’ല്‍ പ്രവേശിക്കുന്നതായിരുന്നു നബി (صَلَّى اللَّهُ…
-
വെളിച്ചം റമദാൻ 2023 –ഡേ- 11 (റമളാൻ 12)
സൂറത്തുല്‍ ഫത്ത്ഹ് : 18-26 പരായണം വിശദീകരണം സൂറത്തുല്‍ ഫത്ത്ഹ് : 18-26 വിഭാഗം – 3 ഹുദൈബിയായില്‍വെച്ചു ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്വാന് പ്രതിജ്ഞയെടുത്ത സഹാബികളെ പ്രശംസിച്ചുകൊണ്ടും, അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു :- 48:18 48:19 ‘ആസന്നവിജയം’, ഖൈബര്‍ വിജയവും, ‘വളരെ ഗനീമത്തുകള്‍’ ഖൈബറിലെ യഹൂദികളില്‍നിന്നു ലഭിച്ച സ്വത്തുക്കളുമാകുന്നു. മുസ്ലിംകളില് പതിനഞ്ചു പേര് ‘ശഹീദാ’ (രക്തസാക്ഷിയാ) യെങ്കിലും, ശത്രുക്കളുടെ ഏറ്റവും വലിയ കോട്ടയും കേന്ദ്രവുമായിരുന്ന ആ രാജ്യം അവര്‍ ഉപേക്ഷിച്ചുപോകേണ്ടിവന്നു. വമ്പിച്ച കോട്ടകളും,…
-
വെളിച്ചം റമദാൻ 2023 –ഡേ- 10 (റമളാൻ 11)
സൂറത്തുല്‍ ഫത്ത്ഹ് : 10-17 പരായണം വിശദീകരണം സൂറത്തുല്‍ ഫത്ത്ഹ് : 10-7 വിഭാഗം – 2 48:11 48:12 48:13 48:14 ഹിജ്റ 6-ാം കൊല്ലാവസാനത്തില്‍ ഹുദൈബിയ്യാ സംഭവം നടന്നു. ഏഴാം കൊല്ലം ആദ്യത്തില്‍ തന്നെ, ഖൈബറില്‍വെച്ച് വഞ്ചനാവര്‍ഗ്ഗമായ യഹൂദികളുമായി നേരിടേണ്ടി വന്നു. ഹുദൈബിയാ സന്ധി നിമിത്തം ഖുറൈശികളും അവരുമായി സഖ്യബന്ധമുള്ളവരും അടങ്ങിയിരിക്കുകയായതുകൊണ്ട് ഈ സംഘട്ടനം വിജയത്തില്‍ കലാശിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ വകയുണ്ടായിരുന്നു. മാത്രമല്ല, കുറെ ‘ഗനീമത്തു’ (യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്നു പിടിച്ചെടുക്കുന്ന സ്വത്തു) ലഭിച്ചേക്കുവാനും ഇടയുണ്ടായിരുന്നു.…
-
വെളിച്ചം റമദാൻ 2023 –ഡേ- 9 (റമളാൻ 10)
സൂറത്തുല്‍ ഫത്ത്ഹ് : 01-09 പരായണം വിശദീകരണം സൂറത്തുല്‍ ഫത്ത്ഹ് : 01-09 ഫത്ത്ഹ് (വിജയം) മദനീ അദ്ധ്യായം – വചനങ്ങള്‍ 29 – വിഭാഗം (റുകൂഅ്) 4 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 1. ഹിജ്റ 6-ാം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സഹാബികളൊന്നിച്ച് ഹുദൈബിയാ സന്ധി കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യേ വെച്ചാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. മദീനാ…
-
വെളിച്ചം റമദാൻ 2023 –ഡേ- 8 (റമളാൻ 9)
സൂറത്തുല്‍ മുഹമ്മദ് : 29-38 പരായണം വിശദീകരണം സൂറത്തുല്‍ മുഹമ്മദ് : 29-38 വിഭാഗം – 4 47:29 47:30 മുസ്ലിം വേഷമണിഞ്ഞ ‘മുനാഫിഖു’കളായ വ്യക്തികള്‍ ഏതൊക്കെയാണെന്നു കാട്ടിക്കൊടുക്കുവാന്‍ അല്ലാഹുവിനു കഴിയാഞ്ഞിട്ടല്ല, അവനതു വേണ്ടെന്നുവെച്ചിരിക്കുകയാണ്. അതേസമയത്തു അവരുടെ സംസാരഗതിയില്‍ നിന്നും, സ്വരങ്ങളില്‍നിന്നും തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവരെ തിരിച്ചറിയുവാന്‍ കഴിയുന്നതുമാണ് എന്നു സാരം. ഈ ആയത്തു അവതരിച്ചതിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ, പല വ്യക്തികളെക്കുറിച്ചും മനസ്സിലാക്കിയിരുന്നതായി നിവേദനം…
