വെളിച്ചം റമളാൻ 2025 – ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളും

വെളിച്ചം റമളാൻ 2025 ലെ ഡെമോ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളും
ആകെ ചോദ്യങ്ങൾ 15

🔸സൂറ ഫുസ്സിലത്ത് سورة فُصِّلَتْ
🔸സൂറ ശ്ശൂറാ سورة الشُّورَى

1 )  മക്കയെ ഉദ്ദേശിച്ചാണ് വചനത്തിൽ ……… എന്ന് പേര് പറഞ്ഞത് ?   [ചോദ്യാവലി ക്രമം # 1]

 A. ഉമ്മുൽ ഖുറാ
 B. ബക്ക
 C.ബലദുൻ ആമിന:
 D. മക്കത്തുൽ മുകറമ :

2)  താഴെ നൽകിയവയിൽ ഖുർആനിലെ വചനഭാഗങ്ങളുടെ അർത്ഥമല്ലാത്തത്…………   [ചോദ്യാവലി ക്രമം # 2]

 A. തേനീച്ചക്ക് വഹ്‌യ്‌ നൽകി
 B. സ്വപ്നത്തിൽ എനിക്ക് കാണിക്കപ്പെട്ടു
 C. ഭൂമിക്ക് വഹ്‌യ്‌ കൊടുത്തു
 D. മൂസായുമായി അല്ലാഹു സംസാരിച്ചു

3)  ആദ് സമൂഹവുമായി ചേർത്തി പാഠഭാഗത്തെ വചനങ്ങളിൽ പറഞ്ഞിട്ടുളള രണ്ടു കാര്യങ്ങളാണ് ….    [ചോദ്യാവലി ക്രമം # 3]

 A. അവർ ഊക്കേറിയവരും മണിമാളികകൾ നിർമ്മിച്ചവരുമായിരുന്നു
 B. പാറകൾ തുരന്നു വീടുകൾ നിർമ്മിക്കുന്നവരും താഴ് വരകളിൽ ഗ്രാമങ്ങൾ ഉണ്ടാക്കുന്നവരുമായിരുന്നു
 C. അവർ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നു , അവർ സഹായിക്കപ്പെടുകയില്ലതാനും
 D. അവർ ഭൂമിയിൽ അഹംഭാവം കാണിച്ചു , ഐഹിക ജീവിതത്തിൽ സുഖാസ്വാദനങ്ങളിൽ മുഴുകി

4)  നബി ഇപ്രകാരം ആവർത്തിച്ചു പറഞ്ഞതായി മുസ്‍ലിം (റ) ഉദ്ദരിച്ചിട്ടുണ്ട്. “……………… ഞാൻ നിങ്ങളോട് അല്ലാഹുവിനെ ഓർമ്മപ്പെടുത്തുന്നു”    [ചോദ്യാവലി ക്രമം # 4]

 A. ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിന്റെ കാര്യത്തിൽ
 D. ഉമ്മത്തിന്റെ വിചാരണയുടെ കാര്യത്തിൽ
 C. എന്റെ അഹ് ലു ബൈത്തിന്റെ കാര്യത്തിൽ
 D. ഉമ്മത്തിന് അനുഗ്രഹങ്ങൾ വർധിക്കുന്നതിന്റെ കാര്യത്തിൽ

5)  കാതുകൾ , കണ്ണുകൾ, തൊലികൾ ഇവയെ വചനത്തിൽ പരാമർശിക്കുന്നത് ഏതൊരു വിഷയത്തിലാണ് ?   [ചോദ്യാവലി ക്രമം # 5]

 A. അല്ലാഹു മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കണമെന്ന് ഓർമ്മപ്പെടുത്താൻ
 B. മനുഷ്യർ ചെയ്ത പ്രവർത്തങ്ങൾക്ക് അവരുടെ തന്നെ അവയവങ്ങൾ സാക്ഷ്യം വഹിക്കുമെന്ന് ബോധ്യപ്പെടുത്താൻ
 C. മനുഷ്യർ ചെയ്തു കൂട്ടുന്ന തിന്മകളിൽ ഭൂരിഭാഗവും അവന്റെ കണ്ണും കാതും നാവും ഉപയോഗിച്ചാണെന്ന് പഠിപ്പിക്കാൻ
 D. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും ഉപകാരപ്രദമായതും കൂടുതൽ ജനങ്ങൾ അശ്രദ്ധയിൽ കഴിയുന്നതും ശാരീരിക അനുഗ്രഹങ്ങളിലാണെന്ന് ബോധ്യപ്പെടുത്താൻ

6)  അല്ലാഹുവിന്റെ മതത്തിന് സ്വീകരണം ലഭിച്ച ശേഷം അവന്റെ കാര്യത്തിൽ ന്യായവാദം നടത്തുന്നവർക്ക് …………. ?   [ചോദ്യാവലി ക്രമം # 6]

 A.അല്ലാഹുവിന്റെ സംരക്ഷണവും മേൽനോട്ടവുമിണ്ടായിരിക്കും
 B. അല്ലാഹുവിന്റെ കഠിനമായ വിചാരണ തന്നെയായിരിക്കും
 C. കർമ്മങ്ങളിൽ വർധനവും പ്രതിഫലവുമുണ്ടായിരിക്കും
 D. അല്ലാഹുവിന്റെ കോപവും കഠിനമായ ശിക്ഷയുമുണ്ടാകും

7)  അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ പരാമർശിച്ചു കൊണ്ട് പ്രസ്തുത വചനത്തിലൂടെ അല്ലാഹു നൽകുന്ന ഒരു നിർബന്ധ കൽപനയാണ് …………..    [ചോദ്യാവലി ക്രമം # 7]

 A. രാത്രിയുടെയും പകലിന്റെയും മാത്രം നാഥനിൽ നിങ്ങൾ സുജൂദ് ചെയ്യുക
 B. അല്ലാഹുവിന്റെ സൃഷ്ടികൾക്ക് മുമ്പിൽ അവന്റെ അനുവാദമില്ലാതെ നിങ്ങൾ സുജൂദ് ചെയ്തുകൂടാ
 C. സൂര്യനും ചന്ദ്രനും വേണ്ടി നിങ്ങൾ സുജൂദ് ചെയ്യരുത്
 D. നിങ്ങൾ അഹംഭാവം നടിക്കുകയോ സ്തോത്രകീർത്തനങ്ങൾ ഉപേക്ഷിക്കുകയോ ചെയ്യരുത്

8)  അല്ലാഹുവിന് മാത്രമായുള്ള അറിവുകളെ പറ്റി വചനത്തിൽ വ്യക്തമാക്കുന്നു. അവിടെ പരാമർശിക്കാത്ത ഒന്നാണ് ……….. ?   [ചോദ്യാവലി ക്രമം # 8]

 A. അന്ത്യസമയം എപ്പോൾ സംഭവിക്കുമെന്നത്
 B. ഗർഭം ധരിച്ചിട്ടുള്ള ഒരു സ്ത്രീയുടെ പ്രസവത്തെ കുറിച്ച്
 C. ഏത് ഫലവും അവയുടെ പോളകളിൽ നിന്ന് പുറത്ത് വരുന്നത്
 D . എപ്പോഴാണ് ഭൂമിയിൽ മഴ വർഷിക്കുക എന്ന കാര്യം

9)  ഭൂമിയുടെ സൃഷ്ടിപ്പിന് ശേഷമാണ് ആകാശത്തെ സൃഷ്ടിച്ചത് എന്നത് താഴെ പറയുന്നതിൽ ഏത് വചനത്തിനാണ് എതിരായി വരുന്നത് ?    [ചോദ്യാവലി ക്രമം # 9]

 A. ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ
 B. فَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍ فِى يَوْمَيْنِ
 C. الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ
 D. وَالْأَرْض بَعْد ذَلِكَ دَحَاهَا

10)  സജ്ജനങ്ങളായ ആളുകൾക്ക് മലക്കുകളിൽ നിന്ന് സന്തോഷ വാർത്ത ലഭിക്കുന്ന സമയങ്ങൾ ഏതൊക്കെയെന്ന് ഇമാം ഇബ്നു കഥീർ (റ) വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ ഉൾപ്പെടാത്തത് ഏതാണ് ?   [ചോദ്യാവലി ക്രമം # 10]

 A. ഖബ്റിൽ വെച്ച്
 B. മരണവേളയിൽ
 C. പുനരുത്ഥരണ സമയത്ത്
 D. വിചാരണ വേളയിൽ

11)  പാഠഭാഗത്ത് വിദൂരമായ വഴികേടിലെന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?   [ചോദ്യാവലി ക്രമം # 11]

 A. പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന് പറഞ്ഞവരെ
 B. അന്ത്യസമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവരെ
 C. അല്ലാഹുവിന് മക്കളുണ്ടെന്ന് വാദിച്ച ജൂത ക്രൈസ്തവരെ
 D. അന്ത്യ ദിനത്തിന്റെ കാര്യത്തിൽ ഭയചകിതമായി നിലകൊള്ളുന്ന വിശ്വാസികളെ

12)  കുടുംബ ബന്ധം പാലിക്കുന്ന കാര്യത്തിൽ അലി (റ) യോട് അബൂബക്കർ (റ) പറഞ്ഞ വളരെ പ്രസക്തമായ വാക്കുകളാണ് ……………. ?   [ചോദ്യാവലി ക്രമം # 12]

 A. എന്റെ വീട്ടിൽ ഇനി ഒന്നുമില്ല , അല്ലാഹുവും അവന്റെ റസൂലുമല്ലാതെ
 B. എന്റെ കുടുംബം പാലിക്കുന്നതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റസൂൽ തിരുമേനിയുടെ കുടുംബം പാലിക്കലാകുന്നു
 C. അഹ് ലു ബൈത്തിനോട് ആദരവും സ്നേഹവും കാണിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാകുന്നു
 D. അഹ്ലുബൈത്ത് നിൻ്റെ പിന്തുടർച്ചകാരാകുന്നു.

13)  അകിന്ന أَكِنَّةٍ – ഹിജാബ് حِجَابٌ – വഖ്‌ർ وَقْرٌ ഈ പദങ്ങളുടെ അർത്ഥങ്ങൾ യഥാക്രമം എഴുതുക ?   [ചോദ്യാവലി ക്രമം # 13]

 A. ഇയ്യം – കനം – മൂടപ്പെട്ടത്
 B. തടസം – മൂടൽ – അടപ്പ്
 C. മൂടി – മറ – കട്ടി
 D. ഭാരം – മങ്ങിയത് – തടയപ്പെട്ട

14)  ആരെയാണ് അല്ലാഹു സൂക്ഷിച്ചു വീക്ഷിച്ചുകൊണ്ടിരിക്കുന്നത് ?   [ചോദ്യാവലി ക്രമം # 14]

 A. തിന്മയിൽ മുഴുകിക്കൊണ്ടിരിക്കുന്ന എല്ലാ കുറ്റവാളികളെയും
 B. അല്ലാഹുവിന് പുറമെ വലിയ്യ് കളെ സ്വീകരിക്കുന്നവരെ
 C. അല്ലാഹുവിൽ കാര്യങ്ങൾ ഭരമേൽപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നവരെ
 D . സത്യവിശ്വാശികളിൽ നിന്നും അവിശ്വാസികളിൽ നിന്നുമുള്ള എല്ലാ മനുഷ്യരെയും

15)  ദുശ്ശകുനം പിടിച്ച അഥവാ അശുഭകരങ്ങളായ ദിവസങ്ങൾക്ക് ഖുർആൻ നൽകിയ മറ്റൊരു വിശേഷണമാണ് ……….    [ചോദ്യാവലി ക്രമം # 15]

 A. أَيَّامِ الْخَالِيَةِ ‎
 B. يَوْم الطَائِرٍ
 C. يَوْمِ نَحْسٍۢ مُّسْتَمِرٍّۢ
 D.  أيام اللغوب

Leave a comment