
ഒന്നാം സമ്മാന വിതരണം
സൗദി ഇന്ത്യൻ ഇസ്ലാഹി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട പരീക്ഷയിൽ ഒന്നാം സമ്മാനമായ ഒരു പവൻ ഗോൾഡ് കോയിൻ നേടിയ സൽമ അബ്ദുൽഖാദർ, ദുബൈ, പ്രശസ്ത എഴുത്തുകാരൻ മുജീബ് എടവണ്ണ യിൽ നിന്ന് സമ്മാനം ഏറ്റ് വാങ്ങുന്നു ദുബായ് ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്‌മാൻ പാലക്കൽ , സെക്രട്ടറി അനീസ് എറിയാട് ,പ്രശസ്ത ട്രെയിനർ പി പി സിയാദ് എന്നിവർ സമീപം. ദുബൈ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വെളിച്ചം സംഗമവും ഇഫ്താർ മീറ്റും എന്ന പ്രോഗാമിൽ വെച്ചാണ് സമ്മാന വിതരണം ചെയ്തത്.

രണ്ടാം സമ്മാന വിതരണം
സൗദി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ പരീക്ഷയിൽ രണ്ടാം സമ്മാനമായ അര പവൻ ഗോൾഡ് കോയിൻ നേടിയ ഡോ; ഷിഫ്ന യുടെ സമ്മാനം ബന്ധു ഏറ്റ് വാങ്ങുന്നു

മുന്നാം സമ്മാന വിതരണം
സൗദി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച വെളിച്ചം സൗദി ഓൺലൈൻ പരീക്ഷയിൽ മുന്നാം സമ്മാനമായ കാൽ പവൻ ഗോൾഡ് കോയിൻ നേടിയ ഹസീന പി. കെ യുടെ സമ്മാനം ബന്ധു ഏറ്റ് വാങ്ങുന്നു


















14-05-2022, Saturday












https://www.madhyamam.com/gulf-news/saudi-arabia/velicham-quran-study-conference-1128866

14/05/2022
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു;
വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു;
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ “വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം ” ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആൻ സൂറതുൽ ഫുർഖാൻ, സൂറതുശുഅറാഅ് എന്നീ രണ്ട് അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 6 മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 2020 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. തുടർന്നു 800 ലധികം പഠിതാക്കൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെ പരീക്ഷയിൽ ദുബായിൽ നിന്നുള്ള സൽമ അബ്ദുൽ ഖാദർ ഒന്നാം സമ്മാനത്തിനും മലപ്പുറത്ത് നിന്നുള്ള ഡോ. ഷിഫ്‌ന രണ്ടാം സമ്മാനത്തിനും ഹസീന പി.കെ ഐക്കരപ്പടി മൂന്നാം സമ്മാനത്തിനും അർഹരായി. മുസ്തഫ പി എൻ ഒതായി , ജമീല എൻ പുളിക്കൽ എന്നിവർ നാലം സ്ഥാനം പങ്കിട്ടു..
ഫസ്‌ന സി എം, ഷെഹനാസ് അൽതാഫ്, റുക്‌സാന ഷമീം വേങ്ങര, സാജിദ റിയാദ് , ആമിനാ സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കൽ ജിദ്ദ, നിലൂഫർ അൻസാർ ദമ്മാം, ഹസീന വണ്ടൂർ, നൗഷില റിയാദ് എന്നിവർ 5 മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വെച്ച് വിതരണം വിതരണം ചെയ്തു.
വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളിൽ നിന്നുള്ള വെളിച്ചം കോർഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു.അടുത്ത റമളാനിൽ വെളിച്ചം റമളാൻ 2023 ഖുർആനിലെ ജുസ്അ് 26 നെ ആസ്പദമാക്കിയുള്ള പുതിയ പഠനപദ്ധതി പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്യുന്നതിന്ന് https://velichamsaudionline.com/ എന്ന വെബ്സസൈറ്റ് സന്ദർശിക്കാൻ വെളിച്ചം സൗദി കമിറ്റി അറിയിച്ചു

Leave a comment