“വെളിച്ചം റമദാൻ 2022” വിജയികളുടെ ന്യൂസ് വ്യത്യസ്ത മീഡിയകളിൽ

മാധ്യമം ⬆️
14-05-2022, Saturday

Malayalam News
14/05/2022

മാത്രുഭൂമി ഓൺലൈൻ ലിങ്ക്

https://www.mathrubhumi.com/news/gulf/velicham-ramadan-2022-1.7515733


വെളിച്ചം റമദാൻ വിജയികളെ പ്രഖ്യാപിച്ചു; നാലാം ഘട്ടം ജൂണിൽ

സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ “വെളിച്ചം റമദാൻ 2022 ” ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

വിശുദ്ധ ഖുർആൻ 52 മുതൽ 57 വരെയുള്ള അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി
18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 2200 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. തുടർന്നു 1100 ലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ സന ഫാത്തിമ കൊണ്ടോട്ടി, ഹസീന പി കെ ഐക്കരപ്പടി, ഹസീന അറക്കൽ ജിദ്ദ, ഷഫീഖ് പി എൻ ജുബൈൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സഥാനങ്ങൾ കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനാർഹരായി അഞ്ച് മുതൽ പതിനാറ് വരെയുള്ള റാങ്കുകൾ നേടി ഫസ്‌ന സി എം റിയാദ് ,അഷ്‌റഫ് പി ടി പാലേമാട്,ജമീല എൻ മലപ്പുറം, മുബഷിറ മുണ്ടോളി റിയാദ്‌ , മുഹമ്മദ് അഷ്‌റഫ് ജിദ്ദ ,ഷക്കീൽ ബാബു ജിദ്ദ, മുഹമ്മദ് ഇസ്ഹാഖ് എം അരൂർ, നുസ്രത്ത് റിയാദ് , മിന്നത്‌ ഷക്കീൽ അരീക്കോട്, ഇഹ്‌സാൻ കൊക്കാടൻ ജിദ്ദ, അമീൻ മുഹമ്മദ് ടി പി മലപ്പുറം , ഗീന മറിയം കോഴിക്കോട് , സുലൈഖ എ അരീക്കോട്, ഷാഹിന മഞ്ചേരി, എന്നിവർ മികച്ച വിജയം കൈവരിച്ചു.

വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളിൽ നിന്നുള്ള വെളിച്ചം കോർഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. 2022 ജൂൺ മുതൽ വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട മത്സരങ്ങൾ തുടങ്ങുമെന്ന് വെളിച്ചം കൺവീനർ അറിയിച്ചു.


Leave a comment