Category: രണ്ടാംഘട്ടം
-
ക്യാമ്പയിൻ 12 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 67 മുതൽ 78 വരെ
لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ﴾٦٧﴿ എല്ലാ (ഓരോ) സമുദായത്തിനും നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു, അവര്‍ അതു അനുഷ്ഠിച്ചുവരുന്നവരാണ്. അതിനാല്‍, (ഈ) കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കടിക്കാതിരുന്നുകൊള്ളട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും, നീ ചൊവ്വായ സന്മാര്ഗ്ഗത്തില് തന്നെയാകുന്നു. لِّكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ, കര്‍മ്മമുറ هُمْ അവര്‍ نَاسِكُوهُ…
-
ക്യാമ്പയിൻ 11 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 49 മുതൽ 66 വരെ
വിഭാഗം – 7 22:49 قُلْ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ ﴾٤٩﴿ (നബിയേ) പറയുക: ‘ഹേ, മനുഷ്യരേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്.’ قُلْ പറയുക يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരെ إِنَّمَآ أَنَا۠ നിശ്ചയമായും ഞാൻ لَكُمْ നിങ്ങൾക്കു نَذِيرٌ ഒരു താക്കീതുകാരൻ തന്നെ مُّبِينٌ വ്യക്തമായ, സ്പഷ്ടമായ 22:50 فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٥٠﴿ എന്നാൽ, വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും…
-
ക്യാമ്പയിൻ 10 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 34 മുതൽ 48 വരെ
22:34 وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۗ فَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ ﴾٣٤﴿ എല്ലാ സമുദായത്തിനും തന്നെ – അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി – നാം [അല്ലാഹു] ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു (മാത്രം) നിങ്ങള്‍ കീഴ്പെടുക. [‘ഇസ്ലാം’ അനുഷ്ഠിക്കുക.] (നബിയേ) വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും…
-
ക്യാമ്പയിൻ 9 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 16 മുതൽ 33 വരെ
22:16 وَكَذَٰلِكَ أَنزَلْنَٰهُ ءَايَٰتٍۭ بَيِّنَٰتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ ﴾١٦﴿ അപ്രകാരം, നാം ഇത് (ഖുര്‍ആന്‍) വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുന്നതാണെന്നതിനാലും അവതരിപ്പിച്ചിരിക്കുകയാണ്. وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ ഇതിനെ നാം ഇറക്കിയിരുന്നു آيَاتٍ ലക്ഷ്യങ്ങളായ നിലക്ക് بَيِّنَاتٍ വ്യക്തങ്ങളായ وَأَنَّ اللَّـهَ അല്ലാഹു ആണെന്നതിനാലും يَهْدِي സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും) مَن يُرِيدُ അവൻ ഉദ്ദേശിക്കുന്നവരെ 22:17 إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلْمَجُوسَ…
-
ക്യാമ്പയിൻ 8 -സൂറത്തുല്‍ ഹജ്ജ് ആയത്ത് 1 മുതൽ 15 വരെ
ഹജ്ജ് (തീർത്ഥാടനം) [52 മുതല്‍ 55 കൂടിയ ആയത്തുകള്‍ മക്കയുടെയും മദീനയുടെയും ഇടയ്ക്കുവെച്ച് അവതരിച്ചതും, ബാക്കി മദീനയില്‍ അവതരിച്ചതാണെന്നും, 19 മുതല്‍ 24 കൂടിയ വചനങ്ങളൊഴിച്ച് ബാക്കി മദീനയില്‍ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്. മിക്കവാറും വചനങ്ങള്‍ മദനിയും, ബാക്കി മക്കിയും ആണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരിയായിട്ടുള്ളത്.] വചനങ്ങള്‍ 78 – വിഭാഗം (റുകുഅ്) 10 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യവിഷയങ്ങള്‍ മൊത്തത്തില്‍ മൂന്നാകുന്നു:…
-
സൂറത്തുല്‍ അമ്പിയാഉ് : വ്യാഖ്യാനക്കുറിപ്പ്
ഇബ്രാഹീം നബി (عليه السلام) അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ടിട്ടില്ലേ?! മുഹമ്മദ് മുസ്തഫാ (صلى الله عليه وسلم) തിരുമേനിക്കുശേഷം, വീണ്ടും പുതിയ പ്രവാചകന്മാര് ഉണ്ടാവാമെന്നു വിശ്വസിക്കുന്ന ചില കക്ഷികള്‍, നബിമാരുടെ കൈക്ക് വെളിപ്പെട്ട അമാനുഷികസംഭവങ്ങളെ നിഷേധിക്കുകയും, അന്യഥാ വ്യാഖ്യാനിക്കുകയും ചെയ്യുക പതിവാണ്. നബിമാരുടെ നുബുവ്വത്തിന് (പ്രവാചകത്വത്തിന്) ഒരു പ്രധാന തെളിവാണല്ലോ അങ്ങിനെയുള്ള സംഭവങ്ങള്‍. അതില്ലെന്നു വന്നുകഴിഞ്ഞാല്‍, നുബുവ്വത്ത് വാദക്കാര്‍ക്ക് രംഗപ്രവേശത്തിനുള്ളമാര്ഗ്ഗം സുഗമമാകുമല്ലോ. ഈ വിഷയത്തില്‍ അഹ്മദീ (ഖാദിയാനി) കളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുമ്പേ പ്രസിദ്ധമാണ്. ഇപ്പോള്‍, വേറെ ചിലരും…
-
വെളിച്ചം സൗദി ഓൺലൈൻ – രണ്ടാംഘട്ടം- ക്യാമ്പയിൻ 7
സൂറഃ അൽ അമ്പിയാഅ് 98 മുതൽ 112 വരെയുള്ള ആയത്തുകളെ ആസ്പദമാക്കി ഡിസംബർ 1 മുതൽ 15 വരെ 21:98 إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ ﴾٩٨﴿ ‘(അവിശ്വാസികളേ) നിശ്ചയമായും നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും (എല്ലാം തന്നെ) നരകത്തിന്റെ ഇന്ധനമായിരിക്കും; നിങ്ങള്‍ അതിലേക്കു വന്നു ചേരുന്നവരാകുന്നു.’ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നവയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ حَصَبُ…
