Category: ആറാം ഘട്ടം
-
ആറാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 45 മുതൽ 55 വരെ
സൂറത്തുല്‍ അങ്കബൂത്ത് : 45-55 വിഭാഗം – 5 29:45 വിശുദ്ധ ഖുര്‍ആനാകുന്ന വേദഗ്രന്ഥം പാരായണം ചെയ്വാനും, നമസ്കാരം നിലനിറുത്തുവാനുമുളള ഈ കല്പന ബാഹ്യത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, വാസ്തവത്തില്‍ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മാത്രം ബാധകമായതല്ല, എല്ലാവര്ക്കും ബാധകമായതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സ്വയംതന്നെ ഒരു പുണ്യകര്‍മ്മമാകുന്നു. അതിലടങ്ങിയ തത്വങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായ വശങ്ങള് മനസ്സിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ് വായനയുടെ ആവശ്യം. അതു…
-
ആറാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 28 മുതൽ 44 വരെ
സൂറത്തുല്‍ അങ്കബൂത്ത് : 28-44 29:28 29:29 മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ലൂത്ത്വ് നബി (عليه السلام) അങ്ങേഅറ്റത്തെ അറപ്പോടും, വെറുപ്പോടും കൂടി അദ്ദേഹത്തിന്റെ ജനതയെ ആക്ഷേപിക്കുന്നത്: (1) സ്ത്രീകള്‍ക്കു പകരം പുരുഷന്മാരെ കാമനിവാരണ മാര്‍ഗ്ഗമായി സ്വീകരിച്ചത്. പ്രകൃതിവിരുദ്ധവും, തികച്ചും മൃഗീയവുമായ ഈ നീചകൃത്യം ആദ്യമായി സ്വീകരിച്ചത് അവരായിരുന്നു. അവരുടെ മുമ്പ് ആരും പ്രവര്‍ത്തിക്കാത്ത ആ നീചവൃത്തി അവരില്‍ സര്‍വ്വത്ര പടര്‍ന്നു പിടിച്ചിരുന്നു. മാനമര്യാദയോ, മനുഷ്യസഹജമായ ലജ്ജാശീലമോ അവരെ തടഞ്ഞിരുന്നില്ല. നീചവും നികൃഷ്ടവുമായ ഈ ഏര്‍പ്പാടു ആദ്യമായി നടപ്പാക്കിയവരെന്ന…
-
ആറാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 14 മുതൽ 27 വരെ
സൂറത്തുല്‍ അങ്കബൂത്ത് : 14-27 വിഭാഗം – 2 29:14 29:15 950 കൊല്ലക്കാലം ബഹുമാനപ്പെട്ട നൂഹ് (عليه الصلاة والسلام) നബി തന്റെ ജനതയെ തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രവാചകത്വം ലഭിച്ചതുമുതല്‍ ജലപ്രളയം ഉണ്ടായതുവരെയുള്ള കാലമായിരിക്കും ഇതു എന്നാണ് ഈ വചനത്തില്‍നിന്ന് മനസ്സിലാകുന്നത്. അപ്പോള്‍ അതിനുമുമ്പും പിമ്പുമായി കുറച്ചു കാലംകൂടി അദ്ദേഹം ജീവിച്ചിരുന്നിരിക്കണം. (*) ഏതായാലും മുന്കാലത്തുള്ളവര് ഇന്നത്തെക്കാള്‍ അധികം ജീവിച്ചിരിക്കാറുണ്ടായിരുന്നുവെന്ന വസ്തുത ചരിത്രങ്ങളില്‍ നിന്നറിയാവുന്നതാണ്. ഇതിനു ശാസ്ത്രീയമായിത്തന്നെ ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു കാണാം. നൂഹ്…
-
ആറാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 01 മുതൽ 13 വരെ
സൂറത്തുല്‍ അങ്കബൂത്ത് : 01-13 അങ്കബൂത് (എട്ടുകാലി) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 69 – വിഭാഗം (റുകൂഅ്) 7 (ആദ്യത്തെ 11 ആയത്തുകള്‍ മദീനായില്‍ അവതരിച്ചതാണെന്നും പറയപ്പെട്ടിട്ടുണ്ട്) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 29:1 29:2 29:3 29:4 ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍, സത്യവിശ്വാസം സ്വീകരിച്ച പല സഹാബികള്‍ക്കും മുശ്രിക്കുകളില്‍നിന്ന് അനുഭവിക്കേണ്ടി വന്ന മര്‍ദ്ദനങ്ങളും അക്രമങ്ങളും പ്രസിദ്ധമാണല്ലോ. അമ്മാര്‍ (رضي الله عنه), സ്വുഹൈബ് (رضي الله…
-
വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം PDF പാഠഭാഗവും ഷെഡ്യുളും
👇👆വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം ഷെഡ്യൂൾ 👇👆 ✳️ 3 സൂറത്തുകൾ 🍂സൂറ: അങ്കബൂത്ത്🍂 സൂറ: റൂം🍂സൂറ: ലുഖ്മാൻ ✳️ 13 ക്യാമ്പയിനുകൾ✳️ 2 റിവിഷനുകൾ ✳️ ഗ്രാന്റ് ഫിനാലെ 🍂 2024 മെയ് 24 മുതൽ ഡിസംബർ 21 വരെ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം PDF പാഠഭാഗം ഫുൾ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം – ഷെഡ്യൂൾ -PDF വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം👆👆 ഷെഡ്യൂൾ 👆👆
