Category: അഞ്ചാം ഘട്ടം
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 43 മുതൽ 60 വരെ
സൂറത്തുല്‍ ഖസ്വസ്വ് : 43-60 മൂസാ (അ) നബിക്കു മുമ്പും എത്രയോ പ്രവാചകന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. ആ പ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കാവശ്യമായ ദൈവീകസന്ദേശങ്ങളും, മാര്ഗ്ഗദര്ശനങ്ങളും ആ പ്രവാചകന്മാര് മുഖാന്തരം നല്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനുമുമ്പുള്ള ഒരു സമുദായത്തിനും ‘ശരീഅത്താ’കുന്ന നിയമസംഹിത (الشريعة) എന്ന നിലക്കു ഒരു വേദഗ്രന്ഥം നല്കപ്പെട്ടതായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിനുമുമ്പ് ഇസ്ലാമിന്റെ പേരില്‍ ധര്‍മ്മസമരം (ജിഹാദ്) നടന്നിരുന്നതായും അറിയപ്പെടുന്നില്ല. അറിയപ്പെട്ടിടത്തോളം, ഒന്നാമത്തെ ശരീഅത്ത് നിയമഗ്രന്ഥമത്രെ തൗറാത്ത്. അതുമുതല്‍ക്കാണ് ജിഹാദ് ആരംഭിച്ചിട്ടുള്ളതും, മുന്‍സമുദായങ്ങളില്‍ ഉണ്ടായതുപോലെ പ്രവാചകനെ ധിക്കരിക്കുകമൂലം ഒരു…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 09 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 22 മുതൽ 42 വരെ
സൂറത്തുല്‍ ഖസ്വസ്വ് : 22-44 വിഭാഗം – 3 28:22 28:23 മൂസാ (അ) യാത്രതിരിച്ചത് മദ്യനിലേക്കായിരുന്നു. (*). ഏറെക്കുറെ ഒരാഴ്ചകാലത്തെ യാത്രകൊ ണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാര്‍ത്ഥിയായി ഒളിച്ചുപോകുന്ന അദ്ദേഹം – അക്കാലത്തെ ചുറ്റുപാടുകളില്‍ വിശേഷിച്ചും – വളരെയേറെ ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ടായിരിക്കും മദ്യനില്‍ എത്തിയിരിക്കുക എന്നു പറയേണ്ടതില്ല. മദ്യനിലെത്തിയപ്പോള്‍ അനുഭവപ്പെട്ട ഒരു കാഴ്ചയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 08 – സൂറത്തുല്‍ ഖസ്വസ്വ് : ആയത്ത് 01 മുതൽ 21 വരെ
സൂറത്തുല്‍ ഖസ്വസ്വ് : 01-21 ഖസ്വസ്വ് (കഥാകഥനം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 88 – വിഭാഗം (റുകുഅ്) 9 (52 മുതല്‍ 55 വരെ ആയത്തുകള്‍ മദീനായില്‍ അവതരിച്ചതാണെന്നും 85-ആം വചനം മദീനായിലേ ക്കുള്ള ഹിജ്ര മദ്ധ്യേ ജുഹ്ഫയില്‍ അവതരിച്ചതാണെന്നും മുഖാത്തില്‍ (റ) പ്രസ്താവിച്ചിരിക്കുന്നു) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 28:1 28:2 28:3 (*). ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്. 28:4 ഉപദേശം കേട്ടു…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 07 – സൂറത്തുന്നംല് : ആയത്ത് 83 മുതൽ 93 വരെ
സൂറത്തുന്നംല് : 83-93 വിഭാഗം – 7 27:83 അല്ലാഹുവിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാത്ത ഓരോ സമൂഹത്തെയും തടഞ്ഞുവെച്ച് ഒരുമിച്ചു കൂട്ടി നിന്ദ്യമായ നിലയില്‍ ഒന്നടങ്കം അന്ന് വിചാരണ നിലയത്തിലേക്ക് കൊണ്ടുവരുന്നതാണ്. 27:84 27:85 അവരുടെ കണ്മുമ്പില് തന്നെ സ്ഥിതിചെയ്തിരുന്ന അനേകം ലക്ഷ്യങ്ങളെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കുവാനും, അതുവഴി അല്ലാഹുവിലും അവന്റെ നിര്‍ദ്ദേശങ്ങളിലും വിശ്വസിക്കുവാനും തയ്യാറാകാതെ, അവയെ അപ്പാടെ നിഷേധിച്ചു വന്നവരോട് അല്ലാഹു തന്റെ സന്നിധിയില്‍വെച്ച് സഗൗരവം ചോദിക്കുന്ന ചോദ്യങ്ങളാണത്. എന്ത് മറുപടിയാണവര്‍ക്ക് പറയുവാനുണ്ടാകുക?! അതിഭയങ്കരമായ ആ വിപല്‍…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുന്നംല് : ആയത്ത് 70 മുതൽ 82 വരെ
സൂറത്തുന്നംല് : 70-82 27:70 وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ ﴾٧٠﴿ 27:71 27:72 ഖിയാമത്തുനാള്‍ വരുവാനിരിക്കുന്നു, മരണാനന്തരം എല്ലാവരും പുനര്‍ജ്ജീവിപ്പിക്കപ്പെടും. സത്യനിഷേധികള്‍ ഭയങ്കര ശിക്ഷക്ക് വിധേയരാകും എന്നിങ്ങിനെ പ്രവാചകന്മാരാല് മുന്നറിയിപ്പ് നല്കപ്പെടുന്ന കാര്യങ്ങളാണ് ‘ഈ വാഗ്ദാനം’ (هذا الوعد) എന്നതുകൊണ്ടുദ്ദേശ്യം. ഇതെല്ലാം യഥാര്‍ത്ഥമാണെങ്കില്‍ അതൊന്നു കാണട്ടെ എന്നും മറ്റും പരിഹാസപൂര്‍വ്വം ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവിശ്വാസികള്‍. വേണ്ട, ധൃതികൂട്ടുന്നത് നല്ലതിനല്ല, ഒരു പക്ഷേ, അവയില്‍ ചിലത് താമസംവിനാ നിങ്ങള്‍ക്ക് അനുഭവപ്പെട്ടുവന്നു വന്നേക്കും, അപ്പോള്‍…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുന്നംല് : ആയത്ത് 59 മുതൽ 69 വരെ
സൂറത്തുന്നംല് : 59-69 വിഭാഗം – 5 27:59 27:60 മേല്‍ ഉദ്ധരിച്ച മഹല്‍കൃത്യങ്ങളും, വമ്പിച്ച അനുഗ്രഹങ്ങളും ചെയ്തുവരുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. പരമാര്‍ത്ഥം ഇതായിരുന്നിട്ടും അവര്‍ ചില വസ്തുക്കളെ അല്ലാഹുവിന് സമമായി ഗണിക്കുകയും, അവരെ ദൈവങ്ങളാക്കുകയും ചെയ്തുവരുകയാണ്. അങ്ങിനെ, അവര്‍ യഥാര്‍ത്ഥത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. قَوْمٌ يَعْدِلُونَ എന്ന വാക്കിന് ‘ സമപ്പെടുത്തുന്ന ജനത’ എന്നും,…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 04 – സൂറത്തുന്നംല് : ആയത്ത് 45 മുതൽ 58 വരെ
സൂറത്തുന്നംല് : 45-58 വിഭാഗം – 4 27:45 27:46 27:47 സ്വാലിഹ് (عليه السلام) നബിയില്‍ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരുമാണ് രണ്ടു കക്ഷികള്‍ എന്നു പറഞ്ഞത്. നിഷേധവിഭാഗക്കാര്‍ കടുത്ത അക്രമികളും ധിക്കാരബുദ്ധികളുമായിരുന്നുവെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചുകാണാം. സ്വാലിഹ്(عليه السلام) നബിയും അവരും തമ്മില്‍ നടന്നിട്ടുള്ള പല വാഗ്വാദങ്ങളുടെ കൂട്ടത്തില്‍ ചിലതാണ് ഈ ആയത്തുകളില്‍ കാണുന്നത്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ഇഹപരനന്മകള്ക്കുവേണ്ടി പരിശ്രമിക്കുന്നതിനു പകരം, ‘ഹേ സ്വാലിഹേ!…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 03 – സൂറത്തു ന്നംല് : ആയത്ത് 32 മുതൽ 44 വരെ
സൂറത്തു ന്നംല് : 32-44 വിഭാഗം – 3 27:32 27:33 വേണമെങ്കില്‍ ഒരു യുദ്ധത്തിനുള്ള കഴിവും, കോപ്പും നമുക്കുണ്ട്. നാമെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവിടുന്നുതന്നെയാണ്. അവിടുത്തെ കല്പന ഏതും നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നത്രെ ഉപദേശകസമിതിയുടെ മറുപടി. ഇതില്‍ ഒരു സമരസൂചനയുണ്ടെന്ന് റാണിക്ക് തോന്നിയിരിക്കാം. 27:34 27:35 ഒരു നാട്ടിനെ ആക്രമിക്കുമ്പോള്‍ അവിടെ പലവിധ നാശനഷ്ടങ്ങളും വരുത്തലും, അവിടെയുള്ള പ്രധാനികളുടെ നേരെ കയ്യേറ്റം നടത്തലും രാജാക്കളുടെ സാധാരണ പതിവാണ്. അതുകൊണ്ട് ഈ എഴുത്തയച്ചവര് നമ്മുടെ നാട്ടിനെ…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തു ന്നംല് : ആയത്ത് 15 മുതൽ 31 വരെ
സൂറത്തു ന്നംല് : 15-31 വിഭാഗം – 2 27:15 പ്രവാചകവര്യന്മാരും, അതോടൊപ്പം അനിതരസാധാരണമായ പ്രതാപശക്തിയും, അതിശക്തമായ ഭരണാധികാരവും ഒത്തിണങ്ങിയ രണ്ടു മഹാരാജാക്കളും കൂടിയായിരുന്നു ദാവൂദ് നബിയും, സുലൈമാന്‍ നബിയും (അ). മുമ്പുള്ളവര്‍ക്ക് അപരിചിതമായിരുന്ന പടയങ്കിനിര്‍മ്മാണം, ഇരുമ്പുകൊണ്ടുള്ള വിവിധ സാമഗ്രികളുടെ ഉപയോഗം, പര്‍വ്വതങ്ങളുടെ ‘തസ്ബീഹും’ (സ്തുതികീര്‍ത്തനങ്ങള്‍) പക്ഷിമൃഗാദികളുടെ സംസാരവും മനസ്സിലാക്കുവാനുള്ള പ്രത്യേക അറിവ് ഇങ്ങിനെ പലതും ഈ രണ്ട് പ്രവാചകശ്രേഷ്ഠന്മാരുടെ സവിശേഷതകളാകുന്നു. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടായിരിക്കും ‘…..മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്കിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും’ എന്ന്…
-
അഞ്ചാം ഘട്ടം – ക്യാമ്പയിൻ 01 – സൂറത്തു ന്നംല് : ആയത്ത് 01 മുതൽ 14 വരെ
സൂറത്തു ന്നംല് : 01-14 നംൽ (ഉറുമ്പ്) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 93 – വിഭാഗം ( റുകൂഅ് ) 7 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം – 1 27:1 27:2 27:3 (*) ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി ഒന്നിലധികം സ്ഥലത്ത് നാം പ്രസ്താവിച്ചിട്ടുണ്ട്. 27:4 27:5 27:6 പരലോകജീവിതത്തിലും, മരണാനന്തരമുള്ള രക്ഷാശിക്ഷയിലും വിശ്വസിക്കാത്ത കാരണത്താല്‍, തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം തന്നെ നല്ല കാര്യങ്ങളാണെന്ന ഒരു ധാരണ അല്ലാഹു അവരില്‍…
