സൂറത്തുല്‍ ജാഥിയഃ : 27-37
- വെളിച്ചം റമദാന്‍ ഡേ-16 – സൂറത്തുല്‍ ജാഥിയഃ : പാര്‍ട്ട് 04 – ആയത്ത് 27 മുതല്‍ 37 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ
പരായണം
വിശദീകരണം
സൂറത്തുല്‍ ജാഥിയഃ : 27-37
വിഭാഗം – 4
45:27
- وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ ﴾٢٧﴿
- അല്ലാഹുവിനാണ്, ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യര്‍ത്ഥകാരികളായുള്ളവര്‍ നഷ്ടമടയുന്നതാണ്.
- وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ഭരണാധികാരം وَالْأَرْضِ ഭൂമിയുടെയും وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ (ആ) സമയം (അന്ത്യഘട്ടം) يَوْمَئِذٍ അന്നത്തെ ദിവസം يَخْسَرُ നഷ്ടമടയും الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, പാഴ്വേലക്കാര്‍
45:28
- وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾٢٨﴿
- എല്ലാ (ഓരോ) സമുദായത്തെയും മുട്ടുകുത്തിയ നിലയില്‍ നിനക്കു കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും. (അവരോടു പറയപ്പെടും) ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു ഇന്നു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതാണ്.’
- وَتَرَىٰ നീ (നിനക്കു) കാണും, കാണാം كُلَّ أُمَّةٍ എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും جَاثِيَةً മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു كُلُّ أُمَّةٍ എല്ലാ സമുദായവും, ജനക്കൂട്ടവും تُدْعَىٰ വിളിക്കപ്പെടും إِلَىٰ كِتَابِهَا അതിന്റെ ഗ്രന്ഥത്തിലേക്കു الْيَوْمَ ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു تَعْمَلُونَ പ്രവര്‍ത്തിക്കും
45:29
- هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ﴾٢٩﴿
- ഇതാ, നമ്മുടെ ഗ്രന്ഥം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.’
- هَـٰذَا كِتَابُنَا ഇതാ നമ്മുടെ ഗ്രന്ഥം يَنطِقُ അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും) عَلَيْكُم നിങ്ങളോടു, നിങ്ങളില്‍ بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു إِنَّا كُنَّا നിശ്ചയമായും നാം ആയിരുന്നു نَسْتَنسِخُ നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു) مَا كُنتُمْ നിങ്ങളായിരുന്നതു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദിപിതാവുമുതല്‍ ലോകവസാനം വരെയുള്ള സര്‍വ്വ ജനങ്ങളും, ജിന്നുകള്‍, മലക്കുകള്‍ മുതലായവരും ഒന്നടങ്കം ഒരേ നിലയില്‍ സമ്മേളിക്കുന്ന ആ മഹാ സദസ്സാകമാനം അങ്ങേഅറ്റം സംഭ്രമാവസ്ഥയിലായിരിക്കും.പ്രവാചകന്മാരടക്കമുള്ള ഓരോരുത്തരും തന്റെ കാര്യത്തിൽ ലോകരക്ഷിതാവിന്റെ വിധി എന്തായിരിക്കുമെന്നറിയാതെ ഭയവിഹ്വലരായിരിക്കും. അവിടെ താഴ്മയോടും വിനയത്തോടും കൂടി മുട്ടുകുത്താത്ത ഒരു സമുദായമോ, ജനവിഭാഗമോ ഉണ്ടായിരിക്കയില്ല.
ഓരോ സമുദായവും അതിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും (كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا) എന്നു പറഞ്ഞതു, എല്ലാവരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്നും, അതല്ല ഓരോ സമുദായവും സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്ന വേദഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാണെന്നും വരാം. ഏതായാലും, ഓരോ സമുദായത്തില്‍ പെട്ടവരുടെയും നന്മതിന്മകള്‍ വിലയിരുത്തപ്പെടുന്നതു അവരുടെ പ്രവാചകന്മാര്‍ മുഖേന അവര്‍ക്കു ലഭിച്ച പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും, ഓരോ വ്യക്തിക്കും അവരവരുടെ കര്‍മ്മങ്ങള്‍ സവിസ്തരം മലക്കുകളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രന്ഥം (صحيفة الٲعمال) അന്നു നല്‍കപ്പെടുന്നതാണെന്നും, കുറ്റവാളികളുടെ കുറ്റങ്ങള്‍ ശരിയായ തെളിവുസഹിതം അവരെ ബോധ്യപ്പെടുത്തുമെന്നും പറയേണ്ടതില്ല. ഇതിനെപ്പറ്റിയെല്ലാം ഖുര്‍ആന്‍ പലപ്പോഴും പ്രസ്താവിക്കാറുള്ളതാണല്ലോ.
45:30
- فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ ﴾٣٠﴿
- എന്നാല്‍, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവരുടെ റബ്ബ് അവരെ തന്റെ കാരുണ്യത്തില്‍ [സ്വര്‍ഗ്ഗത്തില്‍] പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം!
- فَأَمَّا الَّذِينَ എന്നാലപ്പോള്‍ യാതൊരുകൂട്ടര്‍ آمَنُوا വിശ്വസിച്ചു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളും ചെയ്തു فَيُدْخِلُهُمْ അവരെ പ്രവേശിപ്പിക്കും رَبُّهُمْ അവരുടെ റബ്ബ് فِي رَحْمَتِهِ അവന്‍റെ കാരുണ്യത്തില്‍ ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ الْمُبِينُ സ്പഷ്ടമായ ഭാഗ്യം
45:31
- وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ ﴾٣١﴿
- എന്നാല്‍, അവിശ്വസിച്ചവരോ, (അവരോടു പറയപ്പെടും:) ‘എന്റെ ‘ആയത്തു’കള്‍ [ലക്ഷ്യങ്ങള്‍] നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍, നിങ്ങള്‍ ഗര്‍വ്വു നടിച്ചു; നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു!
- وَأَمَّا എന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَفَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ആയത്തുകള്‍ تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുക فَاسْتَكْبَرْتُمْ അപ്പോള്‍ നിങ്ങള്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു وَكُنتُمْ നിങ്ങളായിത്തീരുകയും ചെയ്തു قَوْمًا مُّجْرِمِينَ കുറ്റവാളികളായ ഒരു ജനത
45:32
- وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ ﴾٣٢﴿
- ‘നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതില്‍ യാതൊരു സന്ദേഹവുമില്ല.’ എന്ന്‍ പറയപ്പെടുമ്പോള്‍, നിങ്ങള്‍ പറയും: ‘ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്താണു (ഈ) അന്ത്യഘട്ടമെന്നു; ഞങ്ങള്‍ (ഒരു) തരത്തിലുള്ള) ഊഹം ഊഹിക്കുന്നുവെന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങള്‍ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവരല്ല തന്നെ.’
- وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ إِنَّ وَعْدَ اللَّـهِ നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം, താക്കീതു حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَالسَّاعَةُ അന്ത്യസമയമാകട്ടെ لَا رَيْبَ സന്ദേഹമേയില്ല فِيهَا അതില്‍ قُلْتُم നിങ്ങള്‍ പറയും, പറഞ്ഞു مَّا نَدْرِي ഞങ്ങള്‍ക്കറിഞ്ഞുകൂടാ مَا السَّاعَةُ എന്താണു അന്ത്യഘട്ടം إِن نَّظُنُّ ഞങ്ങള്‍ ഊഹിക്കുന്നി(കരുതുന്നി)ല്ല إِلَّا ظَنًّا ഒരു ഊഹമല്ലാതെ وَمَا نَحْنُ ഞങ്ങളല്ലതാനും بِمُسْتَيْقِنِينَ ഉറപ്പിച്ചു വിശ്വസിക്കുന്നവര്‍
ജുസ്ഉ് – 26
45:33
- وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٣٣﴿
- അവര്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്കു വെളിവാകുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.
- وَبَدَا لَهُمْ അവര്‍ക്കു വെളിവാകും سَيِّئَاتُ തിന്മകള്‍, ദോഷങ്ങള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്റെ وَحَاقَ بِهِم അവരില്‍ വലയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും مَّا യാതൊന്നു كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിക്കും
45:34
- وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ ﴾٣٤﴿
- (വീണ്ടും അവരോടു) പറയപ്പെടും: ‘നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.
- وَقِيلَ പറയപ്പെടും الْيَوْمَ ഇന്നു نَنسَاكُمْ നിങ്ങളെ നാം മറക്കും كَمَا نَسِيتُمْ നിങ്ങള്‍ മറന്നതുപോലെ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ وَمَأْوَاكُمُ നിങ്ങളുടെ അഭയ (വാസ)സ്ഥാനം النَّارُ നരകമാണുوَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)
45:35
- ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ ﴾٣٥﴿
- ‘അതൊക്കെ (സംഭവിച്ചതു), നിങ്ങള്‍ അല്ലാഹുവിന്റെ ‘ആയത്തു’കളെ പരിഹാസ്യമാക്കിത്തീര്‍ത്തതു കൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.’ എനി, ഇന്ന്‍, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് പുറത്തുവിടപ്പെടുന്നതല്ല; അവരോട് (പശ്ചാത്തപിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
- ذَٰلِكُم അതു بِأَنَّكُمُ اتَّخَذْتُمْ നിങ്ങള്‍ ആക്കീത്തീര്‍ത്തതുകൊണ്ടാണ് آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ هُزُوًا പരിഹാസ്യം وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എനി ഇന്നു لَا يُخْرَجُونَ അവര്‍ പുറത്തു വിടപ്പെടുകയില്ല مِنْهَا അതില്‍നിന്നു وَلَا هُمْ അവര്‍ (അവരോടു) ഇല്ല يُسْتَعْتَبُونَ മടക്കം (ഖേദം, തൃപ്തിപ്പെടുത്തല്‍) ആവശ്യപ്പെടുക (യില്ല)
നരകത്തില്‍നിന്നു രക്ഷയില്ലെന്നു മാത്രമല്ല, പശ്ചാത്തപിച്ചു മടങ്ങിയോ, ഒഴികഴിവുകള്‍ സമര്‍പ്പിച്ചോ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനുള്ള ഒരു സന്ദര്‍ഭം എനി അവര്‍ക്കില്ല. അതിനുണ്ടായിരുന്ന അവസരമെല്ലാം അവര്‍ പാഴാക്കിക്കളഞ്ഞു എന്നു താല്‍പര്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, മനുഷ്യരുടെ ഉത്ഭവം, പര്യവസാനം തുടങ്ങിയ പലതിനെക്കുറിച്ചും വിവരിച്ചശേഷം, ലോകരക്ഷിതാവായ അല്ലാഹു അവനെത്തന്നെ പുകഴ്ത്തിക്കൊണ്ടും, എല്ലാവിധ പ്രതാപത്തിനും അര്‍ഹന്‍ അവനാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടും ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:-
45:36
- فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ ﴾٣٦﴿
- അപ്പോള്‍, [കാര്യം ഇങ്ങിനെയിരിക്കെ,] ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും.
- فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു الْحَمْدُ സ്തുതി رَبِّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവായ وَرَبِّ الْأَرْضِ ഭൂമിയുടെ രക്ഷിതാവുമായ رَبِّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
45:37
- وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٣٧﴿
- ആകാശങ്ങളിലും, ഭൂമിയിലും അവനു തന്നെയാണ് ഗാംഭീര്യവും, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും അവന്‍ തന്നെ.
- وَلَهُ അവനാണു الْكِبْرِيَاءُ ഗാംഭീര്യം, മാഹാത്മ്യം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, തത്വജ്ഞാനി
അല്ലാഹുവില്‍നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന (‘ഖുദ്സീ’യായ) ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:
يَقُولُ اللَّهُ تعالى: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، أسكنته فِي النَّار- احمد و مسلم و ابو داود و ابن ماجةِ
ഗാംഭീര്യം എന്റെ തട്ടമാണ്, മഹത്വം എന്റെ തുണിയുമാണ്. ഈ രണ്ടിലൊന്നിന് ആരെങ്കിലും എന്നോടു വഴക്കു കൂടുന്നപക്ഷം, ഞാനവനെ എന്റെ നരകത്തില്‍ താമസിപ്പിക്കുന്നതാണ്. (അ; മു; ദാ; ജ.)
اللهم لك الحمد أنت رب السموات ورب الأرض رب العالمين
ولك الكبرياء والعظمة والجلال وأنت العزيز الحكيم
