വെളിച്ചം റമദാൻ 2023 ഗ്രാൻഡ് ഫിനാലെ ചോദ്യങ്ങളും ഉത്തരങ്ങളും

അടിവരയിട്ടു രേഖപ്പെടുത്തിയ ഒപ്ഷനാണ് ശരിയായ ഉത്തരങ്ങൾ

1)  താഴെ നൽകിയ നാമങ്ങളെ പരസ്പരം ബന്ധപ്പെടുത്തി നോക്കുമ്പോൾ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?

 A. തഹ്സീബുൽ ഖുർആൻ

 B. ഔസ് ബ്നു ഹുദൈഫ (റ)

 C. തജ്‌വീദുൽ ഖുർആൻ

 D. ഇബ്നു മാജ (റ)

2)  ശരിയായതിനെ തെരഞ്ഞെടുക്കുക

 A. മഹ് ശറയിലേക്ക് കടന്നു വരുന്നവനാണ് സാഇഖ്

 B. മഹ് ശറയിലേക്ക് തെളിച്ചു കൊണ്ട് വരപ്പെടുന്നവനാണ് സാഇഖ്

 C. മഹ് ശറയിൽ തെളിവുനല്‍കി സ്ഥാപിക്കുന്നവനാണ് ശഹീദ്

 D. മഹ് ശറ ലോകത്തേക്ക് തെളിച്ചു കൊണ്ട് വരുന്നവരും തെളിവുകളായി കടന്നു വരുന്നവരും മലക്കുകൾ മാത്രമാണ്

3)  ഉമർ (റ) ന്റെ കാഴ്ചപ്പാടിൽ ആരാണ് ഉത്തമൻ ?

 A. അനുസരണക്കേട് ചെയ്യാൻ ആഗ്രഹിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്യുന്നവൻ

 B. അനുസരണക്കേട് ചെയ്യാനുള്ള അവസരങ്ങളോ സന്ദർഭങ്ങളോ വരാതെ നോക്കുന്നവൻ

 C. അനുസരണക്കേട് ചെയ്യുകയും എന്നാൽ അതിനുള്ള പരിഹാരമായി തൗബ ഉടനെ തേടുകയും ചെയ്യുന്നവൻ

 D. അനുസരണക്കേടിന് പരമാവധി അവസരങ്ങൾ വരുത്താതിരിക്കുകയും അഥവാ വന്നു പോയാൽ തൗബ തേടുകയും ചെയ്യുന്നവൻ

4)  ‘ കൗമ് ‘ (قوم) എന്ന വാക്കിനോട് യോജിച്ചു വരാത്ത പ്രസ്താവന കണ്ടെത്തുക ?

 A. ജനങ്ങൾ എന്ന അർത്ഥം ലഭിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്

 B. പുരുഷന്മാർ മാത്രം എന്ന അർത്ഥത്തിലും സ്ത്രീകൾ എന്ന അർത്ഥത്തിലും ഈ പദത്തെ കണ്ട് വരാറുണ്ട്

 C. പുരുഷന്മാരും സ്ത്രീകളും അടങ്ങിയ ഒരു കൂട്ടത്തിനാണ് കൗമ് എന്ന് അറബിയിൽ പറയാറുള്ളത്

 D. എല്ലാം ശരിയാണ്

5)  ആറുമാസം കൊണ്ട് പ്രസവിച്ച ഒരു സ്ത്രീയുടെ കാര്യത്തിൽ പരിശുദ്ധ ഖുർആനിലെ വചനത്തിന്റെ അടിസ്ഥാനത്തിൽ യാഥാർഥ്യം ചൂണ്ടിക്കാണിച്ചത് ……….

 A. ഉസ്മാന്‍ (റ)

 B. അലി(റ)

 C. സ്ത്രീയുടെ ഭർത്താവ്

 D. ഉസ്മാനുബ്നു മള്ഊൻ (റ)

6)  ”പഴക്കംചെന്ന നുണഎന്ന് അവിശ്വാസികളുടെ പരാമർശം …………………… നെ ഉദ്ദേശിച്ചാണ്

 A. ഖുർആനിനെ

 B. നബി(സ)യുടെ തൗഹീദി പ്രബോധനത്തിനെ

 C. നബി(സ)യുടേയും മുൻ പ്രവാചകന്മാരുടേയും തൗഹീദ് പ്രസ്ഥാനങ്ങളെ

 D. എ യും ബി യും ശരിയാണ്

7)  യുദ്ധത്തെ കുറിച്ച് പ്രസ്താവിക്കുന്ന ഒരധ്യായം അവതീർണമായാൽ ഹൃദയങ്ങളിൽ രോഗമുള്ളവരുടെ അവസ്ഥ എന്തായിരിക്കും ?  

 A. മരണപ്പെട്ടവരെ പോലെ ഒന്നും കേൾക്കാത്തവരായി അവർ മാറി നിൽക്കുന്നു

 B. മരണം ആസന്നമായത് നിമിത്തം ബോധക്ഷയം പിടിപെട്ടവൻ നോക്കും പ്രകാരം അവർ നോക്കുന്നു

 C. തൽക്ഷണം യുദ്ധത്തിൽ പങ്കെടുത്തു മരണപ്പെടാൻ അവർ ആഗ്രഹിക്കുന്നു

 D. ബോധക്ഷയം വന്നു അവർ നിലത്തു വീഴുന്നു

8)  ആരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കിക്കളയുമെന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്  ?

 A. ഉദ്ദേശ്യ ശുദ്ധി പിഴച്ചവരും ആളുകളെ ബോധിപ്പിക്കാൻ ചെയ്യുന്നവരും

 B. വിശ്വസിക്കുകയും, പിന്നീട് അവിശ്വസിക്കുകയും ചെയ്തവരുടെ

 C. കന്നുകാലികളെപോലെയുള്ളവരും അവരെക്കാളും മോശമായി കാണുന്നവരും

 D. അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുകയും ചെയ്തവരുടെ

9)  മക്കത്തേക്ക് ദുർബലരായ വിശ്വാസികൾക്ക് അഭയം നൽകാൻ പുറപ്പെട്ട ഉസ്മാൻ (റ) ത്വവാഫ് ചെയ്യാൻ വിസമ്മതിച്ചത് എന്ത് കൊണ്ടാണ് ?

 A. നബി)സ) ക്ക് ത്വവാഫ് ചെയ്യാനുള്ള അവസരം നിഷേധിച്ചതിനാൽ

 B. അദ്ദേഹം മക്കയിൽ പ്രവേശിച്ചത് മറ്റൊരു നിയ്യത്തിനാൽ ആയതിനാൽ

 C. അത് ഖുറൈശികൾ ഒരുക്കുന്ന ഒരു സൂത്രമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതിനാൽ

 D. തിരിച്ചു പോയി നബിയുടെയും സ്വാഹാബത്തിന്റെയും കൂടെ ത്വവാഫ് നിർവഹിക്കാൻ വരുമെന്ന ഉറപ്പുള്ളതിനാൽ

10)  ‘ നിങ്ങൾ ഞങ്ങളോട് അസൂയ കാണിക്കുകയാണ് താഴെ നൽകിയതിൽ ഏത് സംസാര ശകലത്തിന്റെ മറുപടി എന്ന നിലക്കാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത് ?

 A. ഞങ്ങളെ വിട്ടേക്കണം, ഞങ്ങൾ നിങ്ങളെ അനുഗമിക്കട്ടെ

 B. നിങ്ങൾ ഞങ്ങളെ അനുഗമിച്ചു വരാവതല്ല

 C. ഞങ്ങൾ അല്ലാഹുവിന്റെ വാക്യത്തെ മാറ്റം വരുത്തുകയില്ല

 D. നിങ്ങൾ സുഖിയന്മാരായ ആളുകൾ തന്നെയാവുന്നു

11)  സൂറത്ത് ഖാഫിനെ പ്രവാചകൻ (സ) പ്രത്യേകമായി ഓതി എന്ന് പറയുന്ന സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി യോജിക്കാത്തത് ഏതാണ് ?

 A. പെരുന്നാൾ ദിവസങ്ങളിൽ

 B. രാത്രി നമസ്ക്കാരങ്ങളിൽ

 C. ജുമുഅ ദിവസങ്ങളിൽ

 D. ജന സദസുകളിൽ

12)  നരകശിക്ഷക്ക് ഇരയാകുന്നവന്റെ പ്രത്യേകതകൾ ആയത്തുകളിൽ വിശദീകരിച്ചതിൽ അവസാനം സൂചിപ്പിച്ച പ്രത്യേകത തിരഞ്ഞെടുക്കുക

 A. ദുർവാശിക്കാരായ നന്ദി കെട്ടവർ

 B. നന്മയെ മുടക്കുന്നവനും അതിക്രമിയുമായ

 C. അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ ഉണ്ടാക്കിയവനായ

 D. നിഷേധിയും സന്ദേഹക്കാരനുമായ

13)  തമീം ഗോത്രക്കാരെ അല്ലാഹു വചനത്തിൽ വിശേഷിപ്പിച്ചത് എപ്രകാരമാണ് ?

 A. അറകളിൽ എത്തി നോക്കിയവർ

 B. അറകളുടെ മുന്നിൽ നിന്ന് മാറാതെ നിന്നവർ

 C. അറകളുടെ പിന്നിൽ നിന്ന് വിളിച്ചവർ

 D. നബി അവരുടെ അടുക്കലേക്ക് വരുന്നത് വരെ നോക്കി നിന്നവർ

14)  ‘ സത്യവിശ്വാസി അസഭ്യം പറയില്ല , കുത്തിപ്പറയില്ല , ശപിച്ചു പറയില്ല ഈ ഉപദേശങ്ങൾ നൽകുന്ന പ്രവാചക വചനത്തെ ഉദ്ദരിക്കുന്ന സ്വാഹാബിയാരാണ് ?

 A. ഇബ്നു മസ്ഊദ് (റ)

 B. അബൂ ഹുറൈറ (റ)

 C. അബുദ്ദർദ്ദാഅ (റ)

 D. ഹിഷാം ബ്നു ഉർവ (റ)

15)  ഇമാമും റഹ്മത്തും എന്ന് വിശേഷിപ്പിച്ചത് ……………………

 A. ഖുർആനിനെ

 B. തൗറാത്തിനെ

 C. ഇൻജീലിനെ

 D. എല്ലാ വേദഗ്രന്ഥങ്ങളെയും

16)  മദീനായില്‍വെച്ചു മരണപ്പെട്ട ഒന്നാമത്തെ സഹാബിയാരാണ് ?

 A. ഉമ്മുല്‍ അലാഉ് (റ)

 B. അബ്ദുല്ലാഹിബ്നു സുബൈർബ്നു അവ്വാം (റ)

 C. സൈദുബ്‌നു ദസ്‌ന (റ)

 D. ഉസ്മാനുബ്നു മള്ഊന് (റ)

17)  സൂക്ഷ്മതപാലിച്ച ഭയഭക്തന്മാര്‍ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തെ വിശദീകരിച്ചു കൊണ്ട് നാല് തരം അരുവികളെ നാഥൻ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്, താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക

 A. രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവി

 B. ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവി

 C. മധുരകരമായ വെള്ളത്തിന്റെ അരുവി

 D. കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവി

18)  അവിശ്വാസികൾ കാര്യങ്ങൾ ചെയ്‌തുകൂട്ടുന്നത് എങ്ങിനെയാണെന്ന് ആയത്തിൽ വിശദീകരിച്ചിട്ടുണ്ട് , അവയിൽ പെടാത്തത് ഏത് ?

 A. അവരുടെ ദുഷ്പ്രവര്‍ത്തി അവര്‍ക്കു അലങ്കാരമായി കാണിക്കപ്പെടുന്നു

 B. അവര്‍ പിന്‍പറ്റുന്നത് അവരുടെ ഇച്ഛകളെയാണ്

 C. അലങ്കാരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക്കുകയും ദുഷ്‌കർമ്മങ്ങളെ തെളിവ് പിടിക്കുക്കുകയും ചെയ്യുന്നു 

 D. തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവോടെ ആയിരിക്കില്ല

19)  ബൈഅത്ത് ഷജറയിലെ പ്രതിജ്ഞ എന്തായിരുന്നു ?

 A. ഉസ്മാൻ റ ന്റെ ഘാതകരെ ഉടൻ പിടികൂടുക

 B. ഇനി നിർബന്ധമായും ഉംറക്ക് വേണ്ടി മക്കയിൽ പ്രവേശിക്കുക

 C. നബിയോടൊപ്പം മരണം വരെ യുദ്ധം ചെയ്തുകൊള്ളാം

 D. മക്കക്കാർ ഹുദൈബിയലേക്ക് കടന്നു വന്നാൽ ഉടൻ അവരെ ആക്രമിക്കുക

20)  ഗ്വനീമത്ത് മുതൽ ശേഖരിക്കാൻ കാത്ത് നിന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഗോത്രമായിരുന്നു ……………

 A. അസ്‌ലം

 B. ദീൽ

 C. അസദ്

 D. ഗിഫാർ

21)  ‘ ഖാഫ് എന്ന പരാമർശത്തിന് തൊട്ട് ശേഷം വിശുദ്ധ ഖുർആനിനെ പറ്റി പ്രസ്താവിച്ചപ്പോൾ എന്ത് വിശേഷണമാണ് ഖുർആനിന് ആ വചനത്തിൽ അള്ളാഹു നൽകിയത് ?

 A. മഹത്വമേറിയത്

 B. സ്‌പഷ്ടമായത്

 C. തത്വ സമ്പൂർണമായത്

 D. അത്ഭുതമേറിയത്

22)  ഒരു സത്യനിഷേധി അഭിമുഖീകരിക്കേണ്ട സന്ദർഭങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ താഴെ നൽകിയവയിൽ ഒരു വാചകം മാത്രം വേറിട്ട് നിൽക്കുന്നു. അത് ഏതെന്ന് കണ്ടു പിടിക്കുക ?

 A. എന്റെ അടുക്കൽ തയ്യാറായിട്ടുള്ളത്

 B. നിങ്ങൾ അവനെ കഠിനമായ ശിക്ഷയിൽ ഇട്ടേക്കുവീൻ

 C. നിങ്ങൾ ജഹന്നമിൽ ഇട്ടേക്കുവീൻ

 D. ഇനിയും കൂടുതൽ വല്ലതും ഉണ്ടോ

23)  അല്ലാഹു കരുണാനിധിയാണ്, വളരെ പൊറുക്കുന്നവനാണ് എന്ന ആശയത്തെ പകർന്നു തരുന്ന ചില വചനങ്ങളുടെ ശകലങ്ങൾ താഴെ നൽകിയിരിക്കുന്നു, ഒന്നൊഴികെ; അത് ഏതാണെന്ന് കണ്ടുപിടിക്കുക

 A. ഞാൻ അത് കെട്ടിച്ചമച്ചത് ആണെങ്കിൽ എനിക്ക് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ഒട്ടും രക്ഷ നൽകാൻ നിങ്ങൾക്ക് കഴിയില്ല

 B. അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും

 C. നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌

 D. സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക

24)  ഹദീസിൽ വന്ന ക്രമപ്രകാരം താഴെ നൽകിയവയിൽ അവസാനത്തിലായി വരുന്നത് ഏതാണ് ?

 A. ഗൂഢന്വേഷണം നടത്തുകയും അരുത്

 B. വിദ്വേഷം വെക്കരുത്

 C. സഹകരിക്കാതെ പിന്നോക്കം വെക്കരുത്

 D. പരസ്പരം ചൂഴ്ന്ന് അന്വേഷിക്കരുത്

25)  ”എനി ഒരിക്കലും, ഒരാളെക്കുറിച്ചും, ഞാന്‍ വളര്‍ത്തിപ്പറയുകയില്ല” ; ആരുടെ പ്രസ്താവനയാണ് ?

 A. ഉമ്മു അലി

 B. ഉമ്മു സലമ

 C. ഉമ്മുല്‍ അലാഉ്

 D. ഉമ്മു സുലൈം

26)  മനുഷ്യന്റെ പക്വതയിൽ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രസ്‌താവനകൾ താഴെ നൽകിയവയിൽ ശരിയല്ലാത്തത് തിരഞ്ഞടുക്കുക ?

 A. മനുഷ്യന്റെ വിവേകബുദ്ധിക്കു പക്വതയും പാകതയും എത്തുന്ന പ്രായമാണ് നാല്‍പതു വയസ്സ്

 B. പ്രവാചകന്മാര്‍ക്കു പ്രവാചകത്വം ലഭിക്കുന്നതും മിക്കവാറും നാല്‍പതു വയസ്സിലാണെന്നാണ് അറിയപ്പെടുന്നത്

 C. പാകതയുടെയും പരിചയത്തിന്റെയും വിശേഷതകള്‍ നാല്‍പതു തികയുമ്പോഴേക്കും മനുഷ്യനില്‍ സ്ഥലം പിടിക്കുകയും അറുപതിൽ അതു അതിന്റെ പൂര്‍ണ്ണാവസ്ഥ പ്രാപിക്കുക്കുകയും ചെയ്യുന്നു

 D. ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ സത്യവിശ്വാസിയായ മനുഷ്യന്‍ സ്വന്തത്തിനും മാതാപിതാക്കൾക്കും സന്താനങ്ങൾക്കും വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കുന്നു

27)  യുദ്ധം മുഖേനയല്ലാതെത്തന്നെ അവിശ്വാസികളെ ശിക്ഷിക്കുവാനും അക്രമങ്ങള്‍ക്കു പ്രതികാര നടപടി എടുത്ത് ഇസ്‌ലാമിനു വിജയം നല്‍കുവാനും അല്ലാഹുവിന് സാധിക്കും, പക്ഷെ അവനത് ചെയ്യാത്തത് എന്തുകൊണ്ട് ?

 A. അല്ലാഹു പ്രവാചകനും സ്വഹാബത്തിനും യുദ്ധം നിയമാക്കിയതുകൊണ്ട്

 B. സൂറത്തുൽ ആലുഇംറാന്‍  149 ന്റെ കൽപന നടപ്പിൽ വരുത്താൻ

 C. സത്യവിശ്വാസികളുടെ വിശ്വാസശക്തി, സഹനം, ക്ഷമ, ത്യാഗസന്നദ്ധത എന്നിവ പരീക്ഷിക്കുവാന്‍ വേണ്ടി

 D. എല്ലാം ശരിയാണ്

28)  അവിശ്വസിച്ചവർ – ………………….. – ………………………. –  നരകം അവര്‍ക്കു പാര്‍പ്പിടമാകുന്നു ; ആയത്തിന്റെ ആശയത്തെ  പൂർത്തീകരിക്കുക

 A. അല്ലാഹു ഇറക്കിയതിനെ വെറുക്കുക – കർമങ്ങൾ ഫലശൂന്യം –

 B. അക്രമികൾ – അല്ലാഹു അവന്റെ അടിയാനിറക്കിയതിൽ അവിശ്വസിക്കുക –

 C. സുഖഭോഗമെടുത്തുകൊണ്ടിരിക്കുക – കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുക –

 D. റസൂൽ കെട്ടിച്ചമച്ചത് – പഴയ കെട്ടുകഥ –

29)  ഹുദൈബിയയിൽ നിന്ന് മദീനത്തേക്ക് തന്നെ മടങ്ങി പോകുന്ന നബിക്കും സ്വഹാബത്തിനും മുന്നിൽ ഇനിയൊരു ഉംറ നിർവഹിക്കാനുള്ള കരാറുമായി ബന്ധപ്പെട്ട് ഖുറൈശികൾ നൽകിയ നിബന്ധനയിൽ ഉൾപ്പെടാത്തത് ഏത് ?

 A. ഈ വർഷം ഉംറ ക്ക് അവസരമില്ല, തൊട്ടടുത്ത വർഷം ഉംറ നിർവഹിക്കാം

 B. ഉംറക്ക് വരുമ്പോൾ നിരായുധരായി വേണം മക്കയിൽ പ്രവേശിക്കാൻ

 C. ഉംറ നിർവഹിച്ചു പരമാവധി മൂന്ന് ദിവസം മക്കയിൽ താമസിക്കാം

 D. ഉംറക്ക് വരുമ്പോൾ മദീനയിൽ നിന്നുള്ള ഒരു ഗോത്രത്തെയും യാത്രയിൽ കൂടെ കൂട്ടരുത്

30)  പ്രവാചകന്റെ ക്ഷണത്തിൽ നിന്ന് മാറി നിന്ന് പുറപ്പെടാൻ വൈമനസ്യം കാണിച്ചവരോട് എന്ത് ചെയ്യണമെന്നാണ് നബി(സ) ആവശ്യപ്പെട്ടത് ?

 A. അവർ ഉടനെ തൗബ തേടി പ്രായശ്ചിത്തം നൽകുക

 B. അവർ മദീനയിൽ നിന്ന് പുറത്ത് പോവുക

 C. വലിയ സമര ശേഷിയുള്ള ഒരു ജനതയുമായുള്ള യുദ്ധത്തിന് അവർ ഒരുങ്ങുക

 D. തൊട്ടടുത്ത വർഷം വരാനിരിക്കുന്ന ഉംറ യാത്രയിൽ അവർ കുടുംബ സമേതം പുറപ്പെട്ട് കൊള്ളുക

31)  താഴെ നൽകിയതിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക?

 A. എല്ലാം സൂക്ഷ്മമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളത് – ഒരു ഗ്രന്ഥo

 B. മരണത്തിന് ശേഷം പുനർജ്ജന്മം – വിദൂരമായ മടക്കം

 C. മുന്നറിയിപ്പുകാരൻ മനുഷ്യരിൽ പെട്ടവൻ – ആശ്ചര്യകരമായ കാര്യം

 D. ഇണ വസ്തുക്കളെ ഉത്പാദിപ്പിച്ചു – കൊയ്തെടുക്കാനാവും വിധം

32)  സ്വർഗം അകലത്തല്ലാത്ത വിധം സമീപത്ത് കൊണ്ട് വരപ്പെടുന്ന ഭയഭക്തന്മാരുടെ അടയാളങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?

 A. പേടിച്ചു മടങ്ങുക , കാത്ത് സൂക്ഷിക്കുക

 B. അദൃശ്യമായി റബ്ബിനെ വണങ്ങുക , വിനയം കാണിക്കുന്നവരാവുക

 C. അല്ലാഹുവിനെ അങ്ങോട്ട്‌ കാണുന്നില്ലെങ്കിലും അവൻ ഇങ്ങോട്ട് കാണുന്നുവെന്ന ബോധത്തോടെ അവനെ ഭയപ്പെടുക

 D. പാപം ചെയ്യാതെ കാത്ത് സൂക്ഷിക്കുക

33)  വിശ്വാസികൾ പരസ്പരം പെരുമാറേണ്ട വചനങ്ങളുമായി ബന്ധപ്പെട്ട് ചില പേരുകൾ താഴെ നൽകുന്നു. കൂട്ടത്തിൽ പെടാത്തത് ഏതെന്ന് എഴുതുക

 A. തമീം ഗോത്രം

 B. ഗിഫാർ ഗോത്രം

 C. അബൂബക്കർ – ഉമർ

 D. സാബിത് ബ്നു ഖൈസ്

34)  എന്താണ് ഗീബത്ത് ?

 A. ഒരു സഹോദരനെ പറ്റി എന്ത് പറഞ്ഞാലും അത് ഗീബത്താണ്

 B. ഒരു സഹോദരനെ പറ്റി ഇല്ലാത്തത് പറഞ്ഞാൽ അത് ഗീബത്താണ്

 C. ഒരു സഹോദരന്റെ അസാന്നിധ്യത്തിൽ എന്ത് പറഞ്ഞാലും അത് ഗീബത്താണ്

 D. ഒരു സഹോദരനെ പറ്റി അവന് ഇഷ്ടമില്ലാത്തത് പറഞ്ഞാൽ അത് ഗീബത്താണ്

35)  എനിക്കു നിങ്ങളോടു അറപ്പും വെറുപ്പും തോന്നുന്നു എന്ന ആശയം ധ്വനിപ്പിക്കുന്ന ആയത്തിന്റെ ഭാഗമാണ് …………..

 A. وَهُمَا يَسْتَغِيثَانِ

 B. أُفٍّ لَّكُمَآ

 C. فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

 D. وَيْلَكَ

36)  മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് അവരുടെ നൻമോപദേശങ്ങളെ തള്ളിക്കളയുന്ന ഒരു അവിശ്വാസിയുടെ പരാമർശമായിട്ടാണ് ഈ വാക്യം ആയത്തിൽ വന്നിട്ടുള്ളത് ?

 A. ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ അല്ല

 B. ഇതൊരു പ്രത്യക്ഷമായ ജാലമാണ്

 C. ഇതൊരു പഴക്കം ചെന്ന നുണയാണ്

 D. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളല്ലാതെയല്ല

37)  ഭൂമിയില്‍  ശത്രുക്കളെ നിര്‍ദ്ദയം പരാജയപ്പെടുത്തുന്നതുവരെ ഒരു പ്രവാചകന്നും തന്നെ കുറേ ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല എന്നത് ………..

 A. സൂറത്തുൽ മുഹമ്മദിന്റെ ആയത്തുകളിലൂടെയുള്ള അധ്യാപനമാണ്

 B. പ്രവാചകൻ മുഹമ്മദിന്റെ(സ) ഹദീസുകിൽ വന്നിട്ടുള്ളതാണ്

 C. പരിശുദ്ധ ഖുർആനിന്റെ വ്യക്തമായ കൽപ്പനയാണ്

 D. എ യും സി യും ശരിയാണ്

38)  അവിശ്വസിച്ചവരുമായി യുദ്ധത്തില്‍ കണ്ടുമുട്ടിയതിൽ തുടങ്ങി യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കി വെക്കുന്നതുവരേക്കും ചെയ്യേണ്ട കാര്യങ്ങൾ നൽകിയിരിക്കുന്നു: (1 . ദാക്ഷിണ്യം ചെയ്യുക അല്ലെങ്കിൽ മോചന മൂല്യം വാങ്ങിവിടുക) ; (2. അവരെ ബലഹീനമാക്കിയാല്‍ ബന്ധം മുറുക്കി ശക്തമാക്കിക്കൊള്ളുക) – (3. പിരടികള്‍ വെട്ടുക) ; ഇവയെ ശരിയായി ക്രമപ്പെടുത്തുക

 A. 3, 2, 1  

 B. 1,2,3

 C. 3,1,2

 D. 1,3,2

39)  ഫത്ഹുൽ ഫുതൂഹുമായി ബന്ധപ്പെട്ട് താഴെ നൽകിയതിൽ യോജിക്കാത്തത്തിനെ അടയാളപ്പെടുത്തുക ?

 A. മക്ക വിജയം, ഖൈബർ വിജയം, ഹുദൈബിയ വിജയം ഇതെല്ലാം കൂടെയാണ് ഫത്ഹുൽ ഫുതൂഹ് എന്ന് അറിയപ്പെടുന്നത്

 B. അറേബ്യ മുഴുവനും ഇസ്‌ലാമിന്റെ അധീനതയിൽ വരാൻ കാരണമായ ഒന്നാണ് ഫത്ഹുൽ ഫുതൂഹ്

 C. ഹുദൈബിയ സന്ധിയെ പറ്റിയാണ് ഫത്ഹുൽ ഫുതൂഹ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്

 D. ഫത്ഹ്‌ എന്നതും ഫത്ഹുൽ ഫുതൂഹ് എന്നതും ഹുദൈബിയ സന്ധിയാണെന്നാണ് പണ്ഡിതരുടെ പ്രബലമായ അഭിപ്രായം

40)  ഇത് അവൻ നിങ്ങൾക്ക് വേഗമാക്കി തന്നിരിക്കുന്നു എന്ന് പറഞ്ഞത് ഏതൊരു കാര്യത്തെ പറ്റിയാണ് ?

 A. ശക്തിമത്തായ ശത്രുക്കകൾക്കെതിരെയുള്ള യുദ്ധവും വിജയവും

 B. ഹിജ്‌റ ഏഴാം വർഷത്തിൽ നടന്ന ഉംറത്തുൽ ഖദാഅ

 C. ഇസ്‌ലാമിനെ അന്യ നാടുകളിലേക്ക് എത്തിക്കാനുള്ള മാർഗം

 D. എല്ലാം തെറ്റാണ്

41)  മരണാനന്തര ജീവിതത്തിന് സ്‌പഷ്ടമായ ഒരു തെളിവായി ചൂണ്ടികാണിക്കാൻ കഴിയുന്ന കാര്യമാണ് ……… ?

 A. സജീവമായ ഭൂമിയെ നിർജീവമാക്കിയത്

 B. ഭൂമിയെ വിടവുകളില്ലാതെ അലങ്കരിച്ചത്

 C. ഗർഭസ്ഥ ശിശുവിനെ പുറത്ത് കൊണ്ട് വന്നത്

 D. നിർജീവമായ ഭൂമിയെ സജീവമാക്കിയത്

42)  എന്റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്കുവേണ്ടി യാതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്റെ മനസ്സിലും തോന്നിയിട്ടില്ലാത്തതും ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നു ഈ ഹദീസുമായി ബന്ധപ്പെട്ട് യോജിച്ചു നിൽക്കുന്ന പ്രസ്താവനയാണ് …..

 A. ഈ ഹദീസ് വെച്ച് തെളിവ് പിടിക്കാവുന്ന ഒരു കാര്യമാണ് സത്യവിശ്വാസികൾ റബ്ബിനെ പരലോകത്ത് വെച്ച് കണ്ടുമുട്ടുമെന്നുള്ളത്

 B. ഈ ഹദീസിൽ പറയുന്ന ആശയത്തിന് തെളിവായി കൊണ്ട് അധ്യായം സജദയിലെ പതിനേഴാം വചനം നബി(സ) ഓതുകയുണ്ടായി

 C. മുകളിൽ നൽകിയ രണ്ട് പ്രസ്താവനകളും പ്രസ്തുത ഹദീസിനോട് യോജിച്ചു വരുന്നതാണ്

 D. മുകളിൽ നൽകിയ രണ്ട് പ്രസ്താവനകളും പ്രസ്തുത ഹദീസിനോട് വിയോജിച്ചു വരുന്നതാണ്

43)  ‘ കവിതയുമായിട്ടല്ല നാം നിയോഗിക്കപ്പെട്ടിരിക്കുന്നത് , ആഭിജാത്യാഹങ്കാരത്തിനല്ല നമ്മോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതും ഈ വാക്കുകളുടെ പശ്ചാത്തലത്തിൽ ഒരു നമസ്ക്കാരത്തിന്റെ പേര് പരാമർശിക്കുന്നത് കാണാം . ഏത് നമസ്കാരമാണത് ?

 A. സുബ്ഹി

 B. രാത്രി നമസ്ക്കാരം

 C. ദുഹ്ർ

 D. പെരുന്നാൾ നമസ്‌കാരവും ജുമുഅയും

44)  നബിയുടെ വാക്കുകളിൽ ഉദ്ധരിച്ചു വരാത്ത ഒന്നാണ് ………….

 A. ജാഹിലിയ്യാ കാലത്തിലെ ഡംഭുംപിതാക്കളുടെ പേരിലുള്ള ഗർവും നാട്യവും അല്ലാഹു നിങ്ങളിൽ നിന്നു എടുത്തു കളഞ്ഞിരിക്കുന്നു

 B. മനുഷ്യരേഅറിഞ്ഞേക്കുക ; നിങ്ങളുടെ റബ്ബ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനേക്കാൾ ശ്രേഷ്ഠതയില്ല

 C. ഹേ മനുഷ്യരേ, മനുഷ്യർ രണ്ടുതരം ആളുകളാണ്. പുണ്യവാനും, സൂക്ഷ്മതയുള്ളവനും, അല്ലാഹുവിങ്കൽ ആദരണീയനുമായവൻ ഒന്ന്. ദുഷ്ടനും, ദുർമാർഗിയും അല്ലാഹുവിങ്കൽ നിന്ദ്യനുമായുള്ളവൻ മറ്റൊന്ന്

 D. അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും, സ്വത്തുക്കളിലേക്കും, പ്രവർത്തനങ്ങളിലേക്കും നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്

45)  ഒരാളുടെ ഗര്‍ഭകാലവും വേര്‍പാടും കൂടി എത്ര കാലമാണെന്നാണ് ഖുർആൻ പ്രസ്‌താവിച്ചത്‌ ?

 A. യഥാക്രമം 30 മാസവും 63 വയസ്സും

 B. 30 മാസം

 C. 30 മാസവും 40 വയസ്സും

 D. 6 മാസവും 63 വയസ്സും

46)  യഹൂദി പണ്ഡിതന്മാരില്‍ ശ്രേഷ്ഠനായ അബ്ദുല്ലാഹിബ്നു സലാമിനെ (റ) സംബന്ധിച്ചാണ് ഈ വചനം അവതരിച്ചിരിക്കുന്നതെന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്

 A. ഖാഫ് 10

 B. മുഹമ്മദ് 10

 C. ഫത്ഹ് 10

 D. അഹ്‌ഖാഫ് 10

47)  നിങ്ങളില്‍നിന്നും സമരം ചെയ്തവരെയും, ക്ഷമാശീലന്‍മാരെയും വേര്‍തിരിച്ചറിയാതെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ എന്നത് ………..

 A. സൂറത്തുൽ മുഹമ്മദിന്റെ ആയത്തുകളിലൂടെയുള്ള ഒരധ്യാപനമാണ്

 B. പ്രവാചകൻ (സ) സ്വഹാബത്തിനോട് ബദർ യുദ്ധരണാങ്കണത്തിൽ വെച്ച് ചോദിച്ചതാണ് 

 C. പരിശുദ്ധ ഖുർആനിൽ തന്നെ വ്യകത്മാക്കിയിട്ടുള്ളതാണ്

 D. എ യും സി യും ശരിയാണ്

48)  അവിശ്വസിച്ചവരുടെ പ്രവൃത്തികളെ (കര്‍മ്മങ്ങളെ) അല്ലാഹു ഫലശൂന്യമാക്കുവാനുള്ള കാരണമെന്താണെന്നാണ് ആയത്തിലൂടെ അറിയിച്ചിട്ടുള്ളത് ?

 A. അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതിനാൽ

 B. റസൂലിന് ഖുർആൻ ഇറക്കപ്പെട്ടത് അംഗീകരിക്കാൻ അവർ മടികാണിച്ചാൽ

 C. മനുഷ്യരിൽ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അവരിൽ നിയോഗിച്ചതിനാൽ

 D. റസൂലിനും മുൻകഴിഞ്ഞ പ്രവാചകൻമാർക്കും ഇറക്കപ്പെട്ടത് കെട്ടിച്ചമച്ചതാണെന്ന് കള്ളവാദം ഉന്നയിച്ചതിനാൽ

49)  ഹുദൈബിയ സന്ധിയിലൂടെ വിശ്വാസികൾക്ക് കിട്ടിയ നേട്ടമായി വചനങ്ങളിൽ എടുത്ത് പറയുന്ന കാര്യങ്ങൾ എന്തൊക്കെ ?

 A. വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ശാന്തത

 B. വിശ്വാസികളുടെ പാപങ്ങൾക്ക് മാപ്പ് നൽകപ്പെടുക

 C. വിശ്വാസികൾക്ക് ഈമാൻ വർദ്ധനവ്

 D. എല്ലാം ശരിയാണ്

50)  ജനങ്ങളുടെ കൈകളെ നിങ്ങളിൽ നിന്ന് അവൻ തടുക്കുകയും ചെയ്തു ഈ വാക്യത്തെ താഴെ നൽകിയവയിൽ സാധൂകരിക്കാത്ത ഒരുകാര്യമാണ് ?

 A. മക്കക്കാർ ഹുദൈബിയയിൽ വെച്ച് നബിയെയും സംഘത്തെയും ആക്രമിക്കാതിരുന്നത്

 B. മദീനയിൽ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനുള്ള ഉബയ്യ് ബ്നു സുലൂലിന്റെ തന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത്

 C. ഖൈബറിലേക്കു മുസ്‌ലിംകള്‍ പടയെടുത്തു പോയിരുന്നപ്പോള്‍ മദീനാ പരിസരങ്ങളിലുള്ള യഹൂദികള്‍ മദീനായെ ആക്രമിക്കുവാന്‍ മുതിരാതിരുന്നത്

 D. വമ്പിച്ച ആയുധസജ്ജീകരണങ്ങളും വന്‍ കോട്ടകളുമെല്ലാം ഉണ്ടായിരുന്നിട്ടും ഒരു ഘോരസമരം നടത്തുവാന്‍ ഖൈബറിലെ യഹൂദര്‍ക്കു ധൈര്യമില്ലാതാക്കിയത്

51)  നിഷേധികളായ മുശ് രിക്കുകളുടെ ദൃഷ്ടിയില്‍, അസംഭവ്യമായ കാര്യങ്ങൾ എന്ന നിലക്ക് മനസിലാക്കാൻ കഴിയുന്ന രണ്ടെണ്ണമാണ് ……………….

 A.മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തെയും മരണന്തര ജീവിതത്തെയും

 B.മുഹമ്മദ്‌ നബി(സ) സന്തോഷ വാർത്ത നൽകുന്നവനും ഒപ്പം മുന്നറിയിപ്പുകാരനുമാണെന്ന ഖുർആനിന്റെ നിലപാടിനെ

 C. എഴുത്തും വായനയും അറിയാത്ത മുഹമ്മദ്‌ നബി(സ) ഖുർആൻ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ

 D. മരിച്ചതിനു ശേഷം ഖബ് റിൽ നിന്ന് ഉയിർത്തുകയും പരലോകത്ത് ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നതിനെ

52)  നഖബ എന്ന പദത്തെ വായിക്കുമ്പോൾ രണ്ട് തരം വ്യാഖ്യാനങ്ങൾ കാണുവാനിടയുണ്ട് . അവയിൽ പെട്ടത് ഏതാണ് ?

 A. തങ്ങള്‍ക്കു മരണത്തില്‍നിന്നോ ശിക്ഷയില്‍ നിന്നോ വല്ല രക്ഷയും കിട്ടുമോ എന്നു അവര്‍ നാടുകളില്‍കൂടി സഞ്ചരിച്ചു പരതിനോക്കി

 B. അവര്‍ യഥേഷ്ടം ഭൂമിയില്‍കൂടി സ്വൈരവിഹാരം നടത്തിക്കൊണ്ടിരുന്നു. പക്ഷേ, ഒടുക്കം ആ ഭൂമിയിലെ വിഭവങ്ങൾ അവരെ തന്നെ വഞ്ചിക്കുന്നു

 C. ഭൂമിയിലുള്ള രക്ഷാ കേന്ദ്രവും അഭയ കേന്ദ്രവും നഷ്ടപ്പെടുത്തി കൊണ്ട് മനുഷ്യൻ പുതിയൊരിടം തേടുന്നു

 D. കാര്യങ്ങളെയെല്ലാം വേണ്ട വിധത്തിൽ സൂക്ഷ്മ പരിശോധന നടത്താതെ മനുഷ്യൻ അലഞ്ഞു തിരിഞ്ഞു നടക്കുന്നു

53)  ഒരു ദുർനടപ്പുകാരൻ ഒരു വാർത്ത കൊണ്ട് വന്നാൽ നമ്മൾ എന്ത് ചെയ്യണമെന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?

 A. കൊണ്ട് വന്ന ആളെ പറ്റി പൂർണമായും അന്വേഷിച്ചു അറിയണം

 B. കൊണ്ട് വരപ്പെട്ട വാർത്തയുടെ കാര്യത്തിൽ വ്യക്തമായി അറിയാൻ ശ്രമിക്കണം

 C. ആ വാർത്തയുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ആപത്തുകളെ ഒരു വേള ഓർക്കണം

 D. എല്ലാം ശരിയാണ്

54)  താഴെ നൽകിയതിൽ തെറ്റായ ജോഡിയെ അടയാളപ്പെടുത്തുക

 A. അസദ്‌ – വിശ്വാസത്തെ ഔദാര്യമായി എടുത്ത് പറഞ്ഞവർ

 B. ഗിഫാർ – നബിയുടെ കൂടെ മക്കത്തേക്ക് പുറപ്പെടാൻ വിസമ്മതിച്ചവർ

 C. തമീം – നബിയെ മറയുടെ പിന്നിൽ നിന്ന് വിളിച്ചവർ

 D. ഹവാസിൻ – നബിയെ വധിക്കാൻ പദ്ധതിയിട്ടവർ

55)  ”ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നിരിക്കെ നബി(സ) യുടെ ജനത അതില്‍ വിശ്വസിക്കാത്തത് അക്രമമാണ്ഈ വാക്യവുമായി ബന്ധപ്പെട്ട ചില പ്രസ്‌താവനകൾ താഴെ നൽകിയതിൽ തെറ്റായത് തിരഞ്ഞെടുക്കുക

 A. ഇസ്റാഈല്‍ സന്തതികളില്‍ നിന്നു ഒരു സാക്ഷി ഖുര്‍ആന്റെ സിദ്ധാന്തങ്ങള്‍ ശരിയാണെന്നു സാക്ഷ്യം വഹിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു

 B. വേദഗ്രന്ഥവുമായി പരിചയമില്ലാത്ത അവർ വിശ്വസിക്കാതെ ഗര്‍വ്വു നടിച്ചുകൊണ്ടിരിക്കുന്നു

 C. അവരിൽ നിന്നു തന്നെയോള്ള മറ്റൊരു സാക്ഷിയും ഖുർആനിന്റെ മാസ്മരികത അംഗീകരിച്ചതും അതിൽ വിശ്വസിച്ചതും അവരെ മറിച്ച് ചിന്തിപ്പിക്കുന്നില്ലേ

 D. ഇങ്ങിനെ മനപ്പൂര്‍വ്വം സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല

56)  സത്യവിശ്വാസിയായ നല്ല മനുഷ്യന്റെ പ്രാർത്ഥനയും തുടർന്ന് അവർക്ക് അല്ലാഹുവില്‍ നിന്നു ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും ആയത്തിൽ വിവരിച്ചതിൽ ഉൾപെടാത്തത് ഏത് ?

 A. അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള നല്ലതിനെ അവരില്‍ നിന്ന് അല്ലാഹു സ്വീകരിക്കുന്നതാണ്

 B. അവരുടെ തിന്മകളെ സംബന്ധിച്ച് അല്ലാഹു വിട്ടുക്കൊടുക്കുന്നതാണ്

 C. സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരിലായിരിക്കും അവര്‍, അതില്‍ നിത്യവാസികളായ നിലയില്‍

 D. അതെ, അവരോടു ചെയ്യപ്പെട്ടിരുന്നതായ സത്യവാഗ്ദാനം

57)  നിങ്ങളില്‍ ചിലരെ ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ അത് ; എന്ത് ?

 A. പിരടികൾ വെട്ടുക

 B. അല്ലാഹു സ്വന്തം തന്നെ അവരില്‍ നിന്നു പ്രതികാരം നടത്തി രക്ഷാനടപടി എടുക്കുക

 C. അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക

 D. എല്ലാം ശരിയാണ്

58)  അവരുടെ പാദങ്ങളെ അല്ലാഹു ഉറപ്പിച്ചു തരുന്നതാണ് എന്നായത്തിലൂടെ അറിയിച്ചിട്ടുള്ളത് ………………… ?

 A. രക്തസാക്ഷികളാകുന്നവരുടെ

 B. അല്ലാഹുവിനെ സഹായിക്കുന്നവരുടെ

 C. യുദ്ധം ചെയ്യുന്നവരുടെ

 D. പ്രബോധനത്തെ സംരക്ഷിക്കുന്നവരുടെ

59)  അല്ലാഹുവിന്റെ അടുക്കൽ ഒരു മനുഷ്യന്റെ ഭാഗ്യമായി കണക്കാവുന്ന കാര്യങ്ങളിൽ പെട്ടതാണ് …………

 A. ഇഹത്തിൽ മനസമാധാനം

 B. പരലോകത്ത് പാപമോചനം

 C. നല്ലൊരു ഇണയും യാത്രാ യോഗ്യമായ വാഹനവും

 D. എ യും ബി യും ശരിയാണ്

60)  താഴെ നൽകിയവയിൽ പരസ്പരം യോജിക്കാത്ത വിഭാഗത്തെ തെരഞ്ഞെടുക്കുക

 A. ഹുനൈൻ – ഗ്വനീമത്ത് – ഹവാസിൻ

 B. റോമാ സാമ്രാജ്യം – പേർഷ്യൻ സാമ്രാജ്യം – സന്തോഷ വാര്‍ത്ത

 C. ആസന്ന വിജയം – ഖൈബർ – പതിനഞ്ചു ശുഹദാക്കൾ

 D. മുടന്തൻ – അന്ധൻ – ബധിരൻ – രോഗി

61)  അല്ലാഹു ആകാശത്ത് നിന്ന് അനുഗ്രഹീതമായ ഒന്നിനെ ഇറക്കി എന്ന് പരാമർശിക്കുന്നുണ്ടല്ലോ; ആയത്തിൽ വന്നിട്ടുള്ള അനുഗ്രഹീതമായത് എന്താണ് ?

 A. ഖുർആൻ

 B. മഴ വെള്ളം

 C. ഉപജീവനം

 D. എ യും ബി യും ശരിയാണ്

62)  നിസാരമായ ഒരു ഒരുമിച്ചു കൂട്ടൽ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?

 A. എല്ലാവരെയും മരണത്തോടെ മണ്ണിലേക്ക് മടക്കി കൊണ്ട് പോകുന്നതിനെ

 B. നിഷേധികളായ ജനതയെ ഭൗതിക ശിക്ഷക്ക് വിധേയമാക്കാൻ വേണ്ടി ഒരാളെയും രക്ഷപ്പെടാത്ത വിധം ഒരുമിച്ചു കൂട്ടുന്നതിനെ

 C. ഓരോരുത്തരും ചെയ്‌ത സൽ കർമ്മങ്ങളും ദുഷ് കർമ്മങ്ങളും അവരവരുടെ മുമ്പിൽ കൊണ്ട് വരുന്നതിനെ

 D. മറവ് ചെയ്യപ്പെട്ട ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു എല്ലാവരെയും മഹ് ശറയിലേക്ക് ഒരുമിച്ചു കൂട്ടുന്നതിനെ

63)  ഒരു വചനത്തിൽ വിശ്വാസികളുമായി ബന്ധപ്പെട്ട് പറഞ്ഞ ഏതാനും പ്രത്യേകതകളെ താഴെ നൽകുന്നു. അവയിൽ വചനത്തിലെ ക്രമത്തിൽ ശരിയായത് ഏതാണ് ?

 A. വെറുപ്പാക്കി തരിക – അലങ്കാരമാക്കി തരിക – ഇഷ്ടമാക്കിത്തരിക

 B. ഇഷ്ടമാക്കിത്തരിക – വെറുപ്പാക്കി തരിക – അലങ്കാരമാക്കി തരിക

 C. വെറുപ്പാക്കി തരിക – ഇഷ്ടമാക്കിത്തരിക – അലങ്കാരമാക്കി തരിക

 D. ഇഷ്ടമാക്കിത്തരിക – അലങ്കാരമാക്കി തരിക – വെറുപ്പാക്കി തരിക

64)   ”അദ്ദേഹത്തിനു മരണം വന്നുകഴിഞ്ഞു; അദ്ദേഹത്തിനു നന്മയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുആര്, ആരെക്കുറിച്ച്, ആരോട് പറഞ്ഞതാണ് ?

 A. ഉമ്മുല്‍ അലാഉ് (റ), ഉസ്മാനുബ്നു അഫ്ഫാൻ (റ) യെ ക്കുറിച്ച്, നബി(സ)യോട്

 B. ഉമ്മുല്‍ അലാഉ് (റ), ഉസ്മാനുബ്നു മള്ഊന് (റ) യെ ക്കുറിച്ച്, നബി(സ)യോട്

 C. നബി(സ), ഉസ്മാനുബ്നു മള്ഊന് (റ) യെ ക്കുറിച്ച്, ഉമ്മുല്‍ അലാഉ് (റ)യോട്

 D. നബി(സ), ഉസ്മാനുബ്നു അഫ്ഫാൻ (റ) യെ ക്കുറിച്ച്, ഉമ്മുല്‍ അലാഉ് (റ)യോട്

65)  ഖുർആനിന്റെ വിശേഷണ ലക്ഷ്യങ്ങളെ വിവരിച്ച ആയത്തിൽ ഖുർആനിനെക്കുറിച്ചല്ലാത്തത് ………

 A. അക്രമം പ്രവര്‍ത്തിച്ചവരെ താക്കീതു ചെയ്യാൻ

 B. സുകൃതം ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയായി

 C. ജനങ്ങള്‍ക്ക് ഇമാമും കാരുണ്യവുമായി കൊണ്ട്

 D. അറബിഭാഷയായിക്കൊണ്ട് സത്യത സ്ഥാപിക്കുന്ന ഒരു ഗ്രന്ഥം

66)  സൂറഃ അഹ്‌ഖാഫിലെ വചനത്തിന്റെ അടിസ്ഥാനത്തിൽ ആറുമാസം കൊണ്ടു പ്രസവിച്ച കുട്ടിക്കു …………….. , ഒമ്പതു മാസം കൊണ്ടു പ്രസവിച്ച കുട്ടിക്ക് ………………… എന്ന തോതില്‍ മുലകൊടുക്കേണ്ടതാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു

 A. ഇരുപത്തേഴ് മാസം, രണ്ടു കൊല്ലം

 B. രണ്ടു കൊല്ലം, രണ്ടു കൊല്ലം

 C. രണ്ടു കൊല്ലം, ഇരുപത്തൊന്നു മാസം

 D. രണ്ടര കൊല്ലം, ഇരുപത്തൊന്നു മാസം

67)  താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക

 A. أَنْهَـٰرٌ مِّنْ رَحِيقٍ مُّصَفًّى

 B. أَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ

 C. أَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ

 D. أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ

68)  അവരുടെ തിന്മകളെ മാപ്പു നല്‍കി മൂടി വെക്കുകയും സ്ഥിതി നന്നാക്കുകയും ചെയ്യുമെന്ന് അല്ലാഹു വ്യക്തമാക്കിയ കൂട്ടരുടെ മൂന്ന് ഗുണഗണങ്ങൾ ആയത്തിൽ വന്നിട്ടുള്ളത് ?

 A. വിനയപെടുക, ആരാധന കർമ്മങ്ങളിൽ മുഴുകുക, റസൂലിൽ വിശ്വസിക്കുക

 B. ഭക്തിയുള്ളവരാവുക, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക, റസൂലിൽ വിശ്വസിക്കുക

 C. വിശ്വസിക്കുക, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക, റസൂൽ (സ)ന് മേല്‍ അവതരിക്കപ്പെട്ടതില്‍ വിശ്വസിക്കുക

 D. സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക, ഭക്തിയുള്ളവരാവുക, മുൻകഴിഞ്ഞ ഒരു പ്രവാചകനിലും  അവിശ്വസിക്കാതിരിക്കുക

69)  ഹുദൈബിയ സന്ധി യിലൂടെ നിഷേധികൾക്കും മുനാഫിഖുകൾക്കും വരാൻ പോകുന്ന നഷ്ടങ്ങളിൽ വചനത്തിൽ അവസാനം പറഞ്ഞത് എന്താണ് ?

 A. അവർക്ക് തിന്മയുടെ വലയമുണ്ട്

 B. അവർക്ക് നരകം ഒരുക്കി വെച്ചിട്ടുണ്ട്

 C. അവർക്ക് അല്ലാഹുവിന്റെ കോപമുണ്ട്

 D. അവർക്ക് അല്ലാഹുവിന്റെ ശാപമുണ്ട്

70)  അവരുടെ കൈകളെ നിങ്ങളിൽ നിന്നും , നിങ്ങളുടെ കൈകളെ അവരിൽ നിന്നും തടഞ്ഞു വെച്ചവൻ അവനത്ര ഈ ആയത്തിന്റെ പശ്ചാത്തലം താഴെ നൽകിയതിൽ ഏത് നാടിനോടാണ് ചേർന്നു നിൽക്കുന്നത് ?

 A. മക്ക

 B. മദീന

 C. ഖൈബർ

 D. ഹുനൈൻ

71)  താഴെ നൽകിയതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

 A. നൂഹിന്റെ ജനത കളവാക്കി എന്ന് പറഞ്ഞ വചനത്തിൽ തന്നെയാണ് ലൂത് നബിയും കൂട്ടരും കളവാക്കി എന്ന് പറഞ്ഞിട്ടുള്ളത്

 B. ലൂത്തിന്റെ സഹോദരങ്ങളും ആദും ബനൂ ഇസ്രാഈല്യരും കളവാക്കിയവർ തന്നെയാണ്

 C. ഐക്കത്തിന്റെ ആളുകളും റസൂലുകളെ കളവാക്കിക്കിയതിനാൽ അല്ലാഹുവിന്റെ താക്കീത് യഥാര്‍ത്ഥമായിത്തീര്‍ന്നു

 D. റസ്സിനും ഫിർഔനിനും തുബ്ബഇനും മുമ്പേ റസൂലുകളെ കളവാക്കിയവരാണ് സബഇലെ ജനത

72)  നബിയുടെ മേലുള്ള ബാധ്യതകളായി പാഠഭാഗത്ത് പറയുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?

 A. പ്രബോധനം ചെയ്യാൻ ആഹ്വാനം നൽകുക

 B. ഖുർആൻ മുഖേന ഉപദേശം നൽകുക

 C. നിർബന്ധപൂർവ്വം സന്മാർഗത്തിലെത്തിക്കുക

 D. എ യും ബി യും ശരിയാണ്

73)  സത്യവിശ്വാസത്തിൽ നിങ്ങൾക്ക് ……………… അവിശ്വാസത്തിലും ദുർന്നടപ്പിലും ………………. ജനിപ്പിച്ചു തന്നതു അല്ലാഹുവാണ് ?

 A. വെറുപ്പും സന്തോഷവും

 B. പ്രേമവും വെറുപ്പും

 C. ദയയും അനുഗ്രഹവും

 D. താല്പര്യവും ഭയപ്പാടും

74)  അവിശ്വസിച്ചവർ – മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് – …………… ; ഈ വാക്കുകൾ ഉൾകൊള്ളുന്ന ആയത്തിന്റെ ആശയം പൂർണ്ണമാകാൻ താഴെ നൽകിയവയിൽ യോജിക്കുന്നത് തിരഞ്ഞെടുക്കുക ?

 A. (അശ്രദ്ധർ) – തിരിഞ്ഞുകളയുന്നവർ

 B. (അശ്രദ്ധർ) – മക്കക്കാർ – കപടവിശ്വാസികൾ – അനുസരണക്കേടു കാണിച്ചവർ

 C. (ശിക്ഷ വരുമ്പോൾ) – പരക്കം പായുന്നവർ – രക്ഷാമാർഗം – മഹീസ്

 D. മക്കക്കാർ – കപടവിശ്വാസികൾ – ജൂതന്മാർ – (മുതലവയവർ)

75)  ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം ആറു മാസം ആകാമെന്നു പരിശുദ്ധ ഖുർആനിൽ നിന്നും വ്യക്തമാണ്, ഇതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?

 A. മുലകുടിയുടെ പൂര്‍ണ്ണകാലം രണ്ടു കൊല്ലമാണ്

 B. ഗര്‍ഭകാലവും മുലകുടി കാലവും കൂടി മുപ്പതു മാസമാണ്

 C. സ്ത്രീകളുടെ ഗര്‍ഭകാലം സാധാരണ ഒമ്പതു മാസവും ഏതാനും ദിവസങ്ങളുമായിരിക്കും

 D. ബഖറ 233, അഹ്‌ഖാഫ് 15

76)  ഹമലത്ഹു ഉമ്മുഹു …………….. വ വളഅത്ഹു ……………..

 A. കർഹൻ, കുർഹൻ

 B. കുർഹൻ, കുർഹൻ

 C. കരിഹാ, കുർഹാ

 D. കർഹാ, കർഹാ

77)  താഴെ നൽകിയ പ്രസ്താവനകളിൽ ആയത്തിനു നിരക്കാത്തത് ഏത് ?

 A. ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴിവതും ശത്രുക്കളെ നിര്‍ദ്ദയം കൊലപ്പെടുത്തേണ്ടതാണ്

 B. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ അവിടെപ്പിന്നെ ശത്രുക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാന്‍ ശ്രമിക്കാതിരിക്കുക

 C. ശത്രുവിനു ബലക്ഷയം വന്നു കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ കിട്ടിയവരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്

 D. ശത്രുക്കളില്‍ കൊല മുഖേന ദൗര്‍ബ്ബല്യം നേരിടുന്നതിനു മുമ്പ് അവരെ ചിറപിടിച്ചു ബന്ധനത്തിലാക്കുന്ന നയം പാടില്ലാത്തതാകുന്നു

78)  അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല എന്ന് ഖണ്ഡിതമായി അല്ലാഹു വ്യക്തമാക്കിയത് ഏതു കൂട്ടരുടേതാണ് ?

 A. അല്ലാഹുവിനെയും റസൂലിനെയും സഹായിച്ചവർ

 B. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവർ

 C. വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവർ

 D. പ്രവാചകനിലും അവനിറങ്ങിയതിലും മുൻവേദങ്ങളിലും വിശ്വസിച്ചവർ 

79)  ഒരു സത്യവിശ്വാസി അവന്റെ ജീവിതത്തില്‍ സ്വീകരിക്കുകയും, അനുഷ്ഠിക്കുകയും ചെയ്യേണ്ടതുള്ള എല്ലാ കാര്യങ്ങളും താഴെ നൽകിയ ഈ വചനത്തിൽ പ്രസ്താവിച്ച കാര്യങ്ങളുടെ പൂർത്തീകരണവും വിശദാംശങ്ങളുമാണെന്നു പറയാം, ഏതാണ് ഈ വചനം ?

 A. ഖാഫ് : 33

 B. മുഹമ്മദ്‌ : 7

 C. ഹുജുറാത്ത് : 15

 D. ഫത്ഹ്‌ : 9

80)  നബി (സ) മദീനയിൽ വെച്ചു കണ്ട സ്വപ്നം എന്തായിരുന്നുവെന്നാണ് വചനത്തിൽ പറയുന്നത് ?

 A. പുരുഷന്മാർ തലമുടി കളഞ്ഞവരായും സ്ത്രീകൾ തലമുടി അൽപം വെട്ടിയവരായും മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നത്

 B. ആളുകൾ തലമുടി കളഞ്ഞവരായും വെട്ടിയവരുമായി കൊണ്ട് നിർഭയരായ നിലയിൽ മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നത്

 C. ബലി മൃഗങ്ങളെയും കൊണ്ട് മക്കയിൽ പ്രവേശിക്കുകയും തലമുടി കളഞ്ഞവരും വെട്ടിയവരുമായി മക്കയിൽ നിന്ന് പുറത്ത് വരികയും ചെയ്യുന്നത്

 D. പ്രവാചകനും സ്വഹാബത്തും മക്കയിൽ ചെന്ന് ഉംറയുടെ കർമ്മങ്ങൾ ഓരോന്നും ചെയ്തു കൊണ്ടിരിക്കുന്നത്

81)  റസ്സ് എന്ന പദവുമായി ബന്ധപ്പെട്ട് തെറ്റായ വാചകം ഏതാണ് ?

 A. റസ്സ് എന്ന് പറഞ്ഞാൽ കെട്ടിപ്പടുക്കാത്ത കിണർ എന്ന് അർത്ഥമാക്കാം

 B. റസ്സ് എന്ന കിണറിന്റെ അടുക്കൽ വസിച്ചവരാണ് റസ്സ് ജനത

 C. റസ്സ് എന്നത് ഒരു രാജ്യക്കാരുടെ പേരായി മനസിലാക്കുന്നതിൽ തെറ്റില്ല

 D. റസ്സുകാര്‍ വസിച്ചിരുന്നത് ഒരു വെള്ളതാവളത്തിന്റെ അടുത്തായിരുന്നു

82)  യമനിലെ മുസ്‌ലിംകൾക്ക് മതവിധി നൽകാനായി പുറപ്പെട്ട മുആദ് (റ) എപ്രകാരം വിധി കൽപ്പിക്കുമെന്നാണ് റസൂൽ(സ) യോട് മറുപടി പറഞ്ഞത് ?

 A. ആദ്യം തന്നെ ഖുർആനിലേക്കും ഹദീസിലേക്കും കാര്യങ്ങളെ മടക്കും, എന്നിട്ട് മതവിധി പറയും

 B. ആദ്യം ഖുർആനിലേക്ക് നോക്കും അതിന് എന്തെങ്കിലും വിപരീതമായി ഹദീസിൽ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മതവിധി നൽകും

 C. അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ടും ശേഷം റസൂലിന്റെ സുന്നത്ത് കൊണ്ടും മറുപടി നൽകും

 D. ഖുർആനും സുന്നത്തും പഠിച്ചതിന് ശേഷം സ്വന്തം അറിവിനെ ഉപയോഗപ്പെടുത്തി അതിൽ ഏറ്റവും നല്ലതിനെ കൊണ്ട് മതവിധി നൽകും

83)  മനസ്സുകൊണ്ടുള്ള വിശ്വാസം , നാവുകൊണ്ടു അതു ഏറ്റുപറയലും പ്രഖ്യാപിക്കലും, വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ; ഇവ മൂന്നിന്റെയും യഥാക്രമമനുസരിച്ചുള്ള മറുവശങ്ങൾ താഴെ നൽകിയതിൽ ഏതാണ് ?

 A. അവിശ്വാസം , അനുസരണക്കേട്, ദുർ നടപ്പ്

 B. അനുസരണക്കേട് അവിശ്വാസം , ദുർ നടപ്പ്

 C. അവിശ്വാസം , ദുർനടപ്പ് , അനുസരണക്കേട്

 D. അവിശ്വാസം , വെറുപ്പ് , അനുസരണക്കേട്

84)  അല്ലാഹു അല്ലാത്ത ആ ആരാധ്യർ, അവരെ വിളിച്ചവർ ….. ; ഇവയുൾക്കൊള്ളുന്ന ആയത്തുകൾ പരിശോധിച്ച് അവയുടെ ആശയത്തോട് യോജിക്കാത്തത് തിരഞ്ഞെടുക്കുക

 A. ശത്രുക്കൾ

 B. ആരാധനയെ നിഷേധിക്കുന്നവർ

 C. ആരാധനയെ അനുകൂലിക്കുന്നവർ

 D. ഉത്തരം നൽകാത്തവർ

85)  ഞാന്‍ അതു കെട്ടിച്ചമച്ചെങ്കില്‍ എനിക്കുവേണ്ടി അല്ലാഹുവില്‍ നിന്നും യാതൊന്നിനും നിങ്ങള്‍ക്കു സാധ്യമാകുകയില്ല ; ഇത് ആരോട് പറയാനാണ് നബിയോട് കൽപിച്ചിട്ടുള്ളത് ?

 A. അഅ്റാബികളോട്

 B. കപടവിശ്വാസികളോട്

 C. അവിശ്വസിച്ചവരോട്

 D. അഅ്റാബികളിൽ (ഗ്രാമീണ അറബികളിൽ) പെട്ട കപടവിശ്വാസികളോട്

86)  മുൻപുള്ള വല്ല വേദഗ്രന്ഥം – അറിവില്‍ നിന്നു വല്ല പ്രമാണം ; ഇവയോട് യോജിക്കുന്ന വിഭാഗത്തെ താഴെ നൽകിയവയിൽ നിന്നും തിരഞ്ഞെടുക്കുക

 A.ശിർക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവ് – മുശ്രിക്കുകൾക്കുള്ള വെല്ലുവിളി

 B. സത്യവാന്മാർ -അവശിഷ്ടം – മുശ്രിക്കുകൾ – ആരാധനയെ നിഷേധിക്കുന്നവര്‍

 C. ആരാധനയെ നിഷേധിക്കുന്നവര്‍ – പ്രത്യക്ഷമായ ജാലമാണ് – തെളിവുകൾ

 D. എല്ലാം ശരിയാണ് (യോജിക്കുന്നു)

87)  താഴെ നൽകിയ പദങ്ങൾ പരിശോദിച്ചു സൂറഃ മുഹമ്മദുമായി ബന്ധപ്പെടുത്തി തെറ്റായത് കണ്ടുപിടിക്കുക

 A. ‘അവരുടെ പ്രവര്‍ത്തനങ്ങൾ(പ്രവർത്തികൾ)എന്നർത്ഥം നൽകിയ أَعْمَالَهُمْ എന്നതുകൊണ്ടവസാനിക്കുന്ന ആറു ആയത്തുകളും,  ‘നിങ്ങളുടെ പ്രവര്‍ത്തനങ്ങൾ(പ്രവർത്തികൾ)എന്നർത്ഥം നൽകിയ أَعْمَالَكُم എന്നതുകൊണ്ടവസാനിക്കുന്ന മൂന്ന് ആയത്തുകളുമാണ് സൂറത്തുൽ മുഹമ്മദിലുള്ളത്

 B. ‘അവരുടെ ഉപമകൾഎന്നർത്ഥം നൽകിയ  أَمْثَالَهُمْ  എന്നതുകൊണ്ടവസാനിക്കുന്നത് ഒരു ആയത്താണെങ്കിലും മറ്റൊരു വചനത്തിലും  أَمْثَالَهُمْ  എന്ന് വന്നിട്ടുണ്ട്

 C. ‘തങ്ങളുടെ ഇച്ഛകളെഎന്നർത്ഥം നൽകിയ   أَهْوَاءَهُم  എന്നതുകൊണ്ടവസാനിക്കുന്ന രണ്ടു ആയത്തുകളാണുള്ളത് 

 D.  ‘അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യുംഎന്നർത്ഥം നൽകിയ وَأَصْلَحَ بَالَهُمْ എന്നവസാനിക്കുന്ന ഒരായത്തും അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യുംഎന്നർത്ഥം തന്നെ നൽകിയ وَيُصْلِحُ بَالَهُمْ എന്ന വാക്കുകൊണ്ട് അവസാനിക്കുന്ന ഒരായത്തുമാണ് സൂറത്തുൽ മുഹമ്മദിലുള്ളത്

88)  അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളാകുന്നവർക്ക് അല്ലാഹു വാഗ്‌ദാനം ചെയ്‌ത കാര്യങ്ങളിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക

 A. അവരുടെ കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കുന്നതല്ല

 B. തക്കതായ പ്രതിഫലം നല്‍കുകന്നതാണ്, അവരുടെ സ്ഥിതിഗതികള്‍ നന്നാക്കിത്തീര്‍ക്കുന്നതുമാണ്

 C. അവരുടെ വേണ്ടപ്പെട്ടവർക്ക് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യാൻ അനുവാദം നൽകുന്നതാണ്

 D. നേരത്തെ പരിചയപ്പെടുത്തിയിരിന്ന സ്വര്‍ഗ്ഗത്തില്‍ അവരെ പ്രവേശിപ്പിക്കുന്നതാണ്

89)  അല്ലാഹുവിന്റെ റസൂലിനോട് പ്രതിജ്ഞ ചെയ്തവരുടെ പ്രത്യേകതയായി വചനത്തിൽ വിവരിക്കുന്നത് എന്താണ് ?

 A. യഥാർത്ഥത്തിൽ അവർ അല്ലാഹുവിനോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്

 B. പ്രതിജ്ഞ നിറവേറ്റിയാൽ അവർക്ക് വമ്പിച്ച പ്രതിഫലം അല്ലാഹുവിൽ നിന്ന് ലഭിക്കും

 C. അവർ പ്രതിജ്ഞ ചെയ്തത് നിറവേറ്റാനല്ലെങ്കിൽ പോലും അതവർക്ക് വലിയ നന്മക്ക് കാരണമാവുന്നതാണ്

 D. എ യും ബി യും ശരിയാണ്

90)  താഴെ നൽകിയതിൽ ഖുർആനിൽ പറഞ്ഞ ആശയത്തോട് യോജിക്കുന്ന വാചകം ഏതാണ് ?

 A. അല്ലാഹു ആദ്യമായി മനുഷ്യനെ സൃഷ്ടിച്ചപ്പോൾ പാടേ കുഴങ്ങിപോയി എന്നത് മുശ് രിക്കുകളുടെ വാദമായിരുന്നു

 B. ആദ്യമായി മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന് ഒരു ക്ഷീണം വന്നിട്ടില്ല എന്ന് കാണിക്കാനാണ് രണ്ടാമതൊരു ജീവിതം അല്ലാഹു മനുഷ്യർക്ക് നൽകുന്നത്

 C. മനുഷ്യന് പുതിയൊരു ജീവിതം കൂടി നൽകുമെന്നത് സംശയത്തോടെ കണ്ടവരോടാണ് ഒന്നാമത്തെ സൃഷ്ടിപ്പ് കൊണ്ട് അള്ളാഹു ക്ഷീണിതനായിട്ടില്ല എന്ന നിലക്ക് അള്ളാഹു പറഞ്ഞത്

 D. കേവലം ഒന്നോ രണ്ടോ സൃഷ്ടിപ്പ് കൊണ്ട് മാത്രം ക്ഷീണം വരുന്നവനല്ല അല്ലാഹു എന്നും, അവന്റെ ക്ഷീണത്തെ പ്രകടിപ്പിക്കാൻ മാത്രം സൃഷ്ടിപ്പുകൾ പ്രപഞ്ചത്തിൽ നടന്നിട്ടില്ല എന്നും വചനത്തിൽ നിന്ന് മനസിലാക്കാം

91)  സത്യ വിശ്വാസികളെ സംസാര മര്യാദ പഠിപ്പിക്കുന്ന ഒരു വചനത്തിൽ പ്രധാന്യമേറിയ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അവയിൽ അവസാനം വന്നതിനെ തെരഞ്ഞെടുക്കുക ?

 A. നിങ്ങളിൽ ചിലർ ചിലരോട് പറയുന്ന പോലെ അദ്ദേഹത്തോട് വാക്കുകൾ കൊണ്ട് ഉച്ചത്തിലാവരുത്

 B. പ്രവാചകന്റെ ശബ്ദം കേൾക്കുന്നിടത്തൊന്നും നിങ്ങളുടെ ശബ്ദം കൊണ്ട് അദ്ദേഹത്തെ മറി കടക്കരുത്

 C. അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടുള്ള പ്രാർത്ഥനയും പതുക്കെയാക്കുക

 D. ഹൃദയങ്ങൾക്ക് ഭവ്യതയും ഭക്തിയും പരിശീലിപ്പിക്കുക

92)  ‘ ഇസ്‌ലാം പരസ്യവും ……………… തൊട്ട് ശേഷം വരുന്ന ഭാഗം കൊണ്ട് പൂരിപ്പിക്കുക ?

 A. ഈമാൻ രഹസ്യവുമാകുന്നു

 B. തഖ്‌വ ഇവിടെയാകുന്നു

 C. തഖ്‌വ നെഞ്ചിലാകുന്നു

 D. ഈമാൻ ഹൃദയത്തിലുമാകുന്നു

93)  (………………………………..إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ ) ആയത്തിന്റെ തുടർച്ചയിൽ വരുന്നത്

 A. നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട

 B. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.

 C. അവരുടെമേല്‍ യാതൊരു ഭയവും ഇല്ല, അവര്‍ വ്യസനിക്കുകയുമില്ല

 D. എല്ലാം ശരിയാണ്

94)  താഴെ നൽകിയ ഗ്രൂപ്പുകൾ പരിശോധിച്ച് പാഠഭാഗത്തെ ആയത്തിനെ ആസ്‌പദമാക്കി ശരിയായത് തിരഞ്ഞെടുക്കുക

 A. തൗറാത് – ഖുർആൻ – അൽ അസീസ് – ഇൻജീൽ

 B. ഖുർആൻ – അൽ അസീസ് – അൽ കിതാബ് – അർറഹീം

 C. അൽ കിതാബ് – ഖുർആൻ – അൽ അസീസ് – അൽ ഹകീം

 D. ഖുർആൻ – അൽ അസീസ് – അർറഹീം- അൽ ഹകീം

95)  ആദ് സമൂഹത്തെ അല്ലാഹു ശിക്ഷിച്ചതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ ആയത്തിൽ നിന്ന് മാത്രമായി ലഭിക്കാത്ത ഒരു പ്രസ്താവനയാണ്…….

 A. മഴയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു കാര്‍മേഘം ചക്രവാളത്തില്‍ പൊന്തിവരുന്നതു അവര്‍ കാണുകയുണ്ടായി

 B. വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു ഭയങ്കര കാറ്റ്

 C. ആ കാറ്റ് അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു നശിപ്പിച്ചു കളയും

 D. അങ്ങനെ അവര്‍ പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു

96)  താഴെ നൽകിയ ഗ്രൂപ്പുകൾ പരിശോദിച്ചു ആയത്ത് മനസ്സിലാക്കി  കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക

 A. ഭയഭക്തന്മാര്‍ – വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി – പകര്‍ച്ച പറ്റാത്ത വെള്ളത്തിന്റെ അരുവി

 B. നരകത്തില്‍ നിത്യവാസി – ചൂടേറിയ വെള്ളം – കുടലുകളെ നുറുക്കിക്കളയുക

 C. ഭയഭക്തന്മാര്‍ – വ്യത്യസ്‌തങ്ങളായ പാനീയങ്ങൾ – രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനം

 D. എല്ലാ ഫലങ്ങൾ നിന്നുമുള്ള ജോഡികൾ – കാഴ്ചയിൽ സാദൃശ്യം തോന്നുന്നവ – സമീപത്തേക്ക് അടുത്ത് വരുന്നവ

97)  അല്ലാഹു അവിശ്വാസികളുടെ പര്യവസാനം തകര്‍ത്തുകളയുന്നതായിരിക്കും, അതിനുള്ള കാരണമായി പറഞ്ഞിട്ടുള്ളത് എന്താണ് ?

 A. അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതു കൊണ്ടും അവിശ്വാസികൾക്കു ഒരു സംരക്ഷകനുമില്ലെയെന്നുള്ളതു കൊണ്ടുമാകുന്നു

 B. അല്ലാഹു തന്നെയാണ് എല്ലാവരുടെയും സംരക്ഷകൻ എന്നതുകൊണ്ട്

 C. ഇഹലോകത്ത് അല്ലാഹുവിന്റെ കാരുണ്യം വിശ്വസിച്ചവർക്കും അല്ലാത്തവർക്കും ലഭ്യമാക്കും എന്നതുകൊണ്ട്

 D. എ യും സി യും ശരിയാണ് 

98)  സത്യ വിശ്വാസികൾ നബിയോട് പ്രതിജ്ഞ ചെയ്തപ്പോൾ അവരുടെ കൈകൾക്ക് മേലെ അല്ലാഹുവിന്റെ കൈ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

 A. മുസ്‌ലിംകൾ പ്രതിജ്ഞ ചെയ്യുമ്പോൾ പരസ്പരം കൈ കൊടുക്കൽ നിർബന്ധമാണ്

 B. മുസ്‌ലിംകൾ പരസ്‌പരം ഒരു ബൈഅത്ത് നടത്തുമ്പോൾ അത് അല്ലാഹുവിനോട് ബൈഅത്ത് ചെയ്യുന്നതിന് സമാനമാണ്

 C. വിശ്വാസികൾ നബിയോട് ഒരു ബൈഅത്ത് ചെയ്യുമ്പോൾ അത് പ്രത്യക്ഷത്തിൽ നബിയോടാണെങ്കിലും വാസ്തവത്തിൽ അല്ലാഹുവിനോടുള്ള പ്രതിജ്ഞയാണ്

 D. എല്ലാം ശരിയാണ്

99)  താഴെ നൽകിയ ആശയങ്ങളിൽ നിന്നും സൂറത്ത് സുഖ്റുഫിൽ പ്രതിപാദിച്ച ആശയത്തെ തെരഞ്ഞെടുക്കുക ?

 A. നിശ്ചയമായും നിങ്ങളുടെ മേൽ ചില കാവൽക്കാരുണ്ട്

 B. നിശ്ചയമായും നിങ്ങളുടെ മേൽ എഴുത്തുകാരായ ചില മാന്യന്മാരുണ്ട്

 C. നമ്മുടെ ദൂതന്മാർ അവരുടെ അടുക്കൽ എഴുതി കൊണ്ടിരിക്കുന്നു

 D. രേഖപ്പെടുത്തുന്ന രണ്ടാളുകൾ ഇല്ലാതെ അവർ ഒന്നും ഉച്ചരിക്കുന്നില്ല

100)  ഹൃദയങ്ങളെ ഭക്തി കൊണ്ട് പരീക്ഷിച്ചവരുടെ അടയാളങ്ങളിൽ പെടുന്ന ഒന്നാണ് ………….

 A. നബിയുടെ സന്നിധിയിൽ മൗനം പാലിക്കുന്നവർ

 B. നബിയുടെ അടുക്കൽ വെച്ച് ശബ്ദം താഴ്ത്തുന്നവർ

 C. പരീക്ഷണങ്ങളിൽ പതറാതെ തഖ്‌വ പാലിക്കുന്നവർ

 D. പാപമോചനം കൊണ്ട് പരിഹാരം കണ്ടെത്തുന്നവർ

101)  അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്റെ ആജ്ഞയിലേക്ക് മടങ്ങി വരുന്നത് വരെ നിങ്ങൾ അതിനോട് ……………….

 A. നീതിമുറ പാലിക്കുവീൻ

 B. സന്ധി ചെയ്യുവീൻ

 C. യോജിപ്പിച്ചു നന്നാക്കുവീൻ

 D. സമരം നടത്തുവീൻ

102)  അവിശ്വസിച്ചവരുടെ പ്രസ്‌താവനയായി ആയത്തിൽ വരാത്തത് ……………

 A. ഇതൊരു പ്രത്യക്ഷമായ ജാലമാണ്

 B. ഇതൊരു പഴക്കം ചെന്ന നുണയാണ്

 C. ഹാദാ ഇഫ്‍ഖുൻ മുബീൻ

 D. ഹാദാ സിഹ്റുൻ മുബീൻ

103)  താഴെ നൽകിയവയിൽ ആയത്തിൽ വന്നിട്ടുള്ള പ്രാർത്ഥനവാക്യത്തിൽ ഉൾപെടാത്തത് ഏത് ?

 A. എന്‍റെ മേലും എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദി ചെയ്യാനും (എനിക്കു നീ പ്രചോദനം നല്‍കേണമേ)

 B. നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ

 C. എന്‍റെ ഇണകളിലും സന്തതികളിലും എനിക്കു നീ നന്മ വരുത്തിത്തരണമേ

 D. നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാകുന്നു

104)  അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടിയപ്പോൾ അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ ഒന്നും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; എന്തുകൊണ്ട് ?

 A. അവര്‍ക്കു ഭൗതിക സൗകര്യങ്ങൾ അധികം നൽകപ്പെട്ടതിനാൽ

 B. അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍

 C. അവർ ആ ശിക്ഷ കൊണ്ടുവരാനും നടപ്പിൽ വരുത്താനും വേണ്ടി അവരുടെ പ്രവാചകനോട് ആവശ്യപെട്ടിരുന്നതിനാൽ

 D.എല്ലാം ശരിയാണ്

105)  ഒരു കൂട്ടർക്ക്  മാപ്പു നല്‍കുകയും അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യുമെങ്കിൽ മറ്റൊരുകൂട്ടരുടെ കർമ്മങ്ങൾ അല്ലാഹു പാഴാക്കിക്കളയുന്നതാണ്, കാരണമായി അല്ലാഹു വിശദീകരിച്ചത് എന്താണ് ?

 A. വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിൽ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുന്നു, അവിശ്വസിച്ചവര്‍ അവരുടെ ഇഛകളെ പിന്‍പറ്റുന്നു

 B. വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിൽ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുന്നു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുന്നു

 C. വിശ്വസിച്ചവര്‍ സൽകർമ്മങ്ങൾ ചെയ്യുന്നു, അവിശ്വസിച്ചവര്‍ അവരുടെ ഇഛകളെ പിന്‍പറ്റുന്നു

 D. എല്ലാം കാരണങ്ങളായി ആയത്തിൽ വന്നിട്ടുണ്ട്

106)  കഴിഞ്ഞ രാത്രി എനിക്കൊരു സൂറത്ത് അവതരിച്ചിട്ടുണ്ട് , ഈ ലോകത്തേക്കാളും അതിലുള്ള വസ്തുക്കളേക്കാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണത് ഇത് ആര് ആരോട് എപ്പോൾ പറഞ്ഞ വാക്കുകളാണ് ?

 A. നബി (സ) അബൂബക്കർ (റ) നോട്‌ , ഹുദബിയയിൽ വെച്ച്

 B. നബി (സ) അലി (റ) നോട്‌ , മക്കയിൽ നിന്ന് മടങ്ങി വരുന്ന വഴിയിൽ വെച്ച്

 C. നബി (സ) ഉമർ (റ) നോട്‌ , ഹുദൈബിയാ സന്ധി കഴിഞ്ഞു മടങ്ങുമ്പോള്‍

 D. നബി (സ) ഉസ്മാൻ (റ) നോട്‌ , ഹുദൈബിയയിൽ നിന്ന് മടങ്ങുമ്പോൾ

107)  ” ഞങ്ങൾക്ക് വേണ്ടി താങ്കൾ പാപമോചനം തേടണം ” ഇത് ആരുടെ വാക്കുകളായിട്ടാണ് ഖുർആൻ ഉദ്ധരിക്കുന്നത് ?

 A. നബിയുടെ സദസ്സിൽ പതിവ് പോലെ ഉപദേശം കേട്ടിരുന്നു മടങ്ങി പോകുന്ന മുനാഫിഖുകളുടെ

 B. സത്യാവിശ്വാസം ഉള്ളിൽ ഉറക്കാത്ത ഗ്രാമീണ അറബികളുടെ

 C. നബിയെ മറയുടെ പിന്നിൽ നിന്ന് നിരന്തരം വിളിച്ചു ശല്യം ചെയ്ത ഗ്രാമീണരുടെ

 D. ഖൈബർ യുദ്ധത്തിൽ നിന്ന് വിട്ട് നിൽക്കാൻ നബിയോട് അനുവാദം ചോദിച്ച മദീനത്തെ വിശ്വാസികളുടെ

108)  ഒരാളുടെ ജീവ നാഡിയേക്കാൾ അല്ലാഹു അടുത്തുണ്ടെന്ന് പറഞ്ഞതിന് ശേഷം അല്ലാഹു സമർത്ഥിക്കുന്ന ചില കാര്യങ്ങളിൽ പെട്ടതാണ് …………….

 A. മനുഷ്യന്റെ അടുക്കൽ എപ്പോഴും സൂക്ഷ്മ വീക്ഷകരായി രണ്ടാളുകളെ നിർത്തേണ്ട ആവശ്യം ശരിക്കും അല്ലാഹുവിന് ഇല്ല, എന്നിട്ടും അവൻ അപ്രകാരം ചെയ്തത് മനുഷ്യന്റെ കർമ്മഫലങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്

 B. മനുഷ്യന്റെ മനസിന്റെ മന്ത്രങ്ങളെ അറിയുന്നത് കൊണ്ടാണ് അവൻ അവന്റെ ജീവ നാഡിയേക്കാൾ അടുത്ത് നിൽക്കാനുള്ള കാരണമായി ഖുർആൻ എടുത്തു പറയുന്നത്

 C. മനുഷ്യന്റെ വലത് ഭാഗത്തും ഇടത് ഭാഗത്തും വേറിട്ടു പോകാതെ ഇരുന്നു കൊണ്ടിരിക്കുന്ന രണ്ട് ഏറ്റെടുക്കുന്നവർ അറിയാതെ ഒരാളും ഒരു വാക്കും ഉച്ചരിക്കുന്നില്ല

 D. മനുഷ്യന്റെ മനസിന്റെ മന്ത്രങ്ങൾ അറിയാനും അവന്റെ എല്ലാ കാര്യങ്ങൾ രേഖപ്പെടുത്താനുമാണ് രണ്ട് മലക്കുകളെ അല്ലാഹു ഏർപ്പെടുത്തിയിട്ടുള്ളത്

109)  റസൂലിന്റെ അടുക്കൽ പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് കൂട്ടത്തിൽ പെടാത്തത്തിനെ തെരഞ്ഞെടുക്കുക

 A. ഹൃദയങ്ങളിൽ തഖ്‌വ

 B. പാപമോചനവും മഹത്തായ പ്രതിഫലവും

 C. ശബ്ദം താഴ്ത്തുന്നവർ

 D. നബി(സ) വരുന്നത് വരേക്കും ക്ഷമിക്കുക

110)  നബിയുടെ ഒരു ഹദീസിൽ വന്ന ഉപദേശങ്ങളെ പഠിക്കുമ്പോൾ , പ്രസ്തുത ഹദീസിൽ പരാമർശിക്കാത്ത ഒരു ഉപദേശമാണ് …………….

 A. അന്യോന്യം ഈർഷ്യത വെക്കരുത്

 B. അന്യോന്യം മത്സരിച്ചു വില കയറ്റരുത്

 C. അന്യോന്യം കുത്ത് വാക്കുകൾ പ്രയോഗിക്കരുത്

 D. ചിലരുടെ കച്ചവടത്തിന് മീതെ കച്ചവടം നടത്തരുത്

111)  അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരോടു പറയപ്പെടുന്ന പ്രസ്താവനകളിൽ ഉൾപെടാത്തത് ഏത് ?

 A. എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍ (പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലങ്ങൾ)

 B. ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു

 C. നിങ്ങളുടെ വിശിഷ്ടവസ്തുക്കളെല്ലാം നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളഞ്ഞു

 D. നിങ്ങള്‍ ഭൂമിയില്‍ ന്യായമല്ലാതെ അഹംഭാവം നടിച്ചിരുന്നതുകൊണ്ടും തോന്നിയവാസം പ്രവര്‍ത്തിച്ചതുകൊണ്ടും

112)  താഴെ നൽകിയവയിൽ ഏറ്റവും വഴി പിഴച്ചവര്‍ ആരായിരിക്കും ?

 A. വിളിക്കുന്നവരുടെ വിളിയെപ്പറ്റി അശ്രദ്ധയിലയാവർ

 B. അല്ലാഹുവിനു പുറമെ മറ്റുള്ളവയെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവർ

 C. ഖിയാമത്തുനാള്‍ വരേക്കും ഉത്തരം നല്‍കാത്തവർ

 D. എല്ലാം ശരിയാണ്

113)  ”നിങ്ങളുടെ ചുറ്റുപാടുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്” ; ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍എന്നു പറഞ്ഞതിൽ ഉൾപെടാത്തത് …………….

 A. യമനിലും, മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍

 B. അസ്ഹാബു റസ്സും, തുബ്ബഇന്റെ ജനതയും, ഫിർഔനും കൂട്ടരും

 C. അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം

 D. സദൂം നിവാസികളായിരുന്ന ലൂത്ത്വ് നബിയുടെ ജനത

114)  ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾ പരാജയപ്പെട്ടപ്പോൾ മുശ്‌രിക്കുകൾ വിളിച്ചു പറഞ്ഞത് എന്തായിരുന്നു  ?

 A. لَنَا اللَّهُ وَلاَ عُزَّى لَكُمْ

 B. لَنَا العُزَّى وَلاَ اللَّهُ لَكُمْ

 C. لَنَا العُزَّى وَلاَ عُزَّى لَكُمْ

 D. اللَّهُ مَوْلاَنَا ، وَلاَ مَوْلَى لَكُمْ

115)  ആരാണ് മുആവിയത്ത് ബ്നു ഖുർറ (റ) ?

 A. മക്കയിൽ നിന്ന് ഖുറൈശികൾ ഹുദൈബിയലേക്ക് പുറപ്പെട്ടു എന്ന വാർത്ത മുസ്‌ലിംകളെ അറിയിച്ച വ്യക്തി

 B. മക്കയിലേക്ക് കാര്യങ്ങളെ നോക്കി അറിയാൻ പുറപ്പെട്ട ഉസ്മാൻ (റ) കൊല്ലപ്പെട്ടു എന്ന വാർത്ത പ്രചരിപ്പിച്ച വ്യക്തി

 C. പ്രവാചകന്റെ ഖസ്‌വഅ ഒട്ടകത്തെ ഹുദൈബിയ യാത്രയിൽ പരിപാലിച്ച വ്യക്തി

 D. മക്ക വിജയത്തിന്റെ അന്ന് നബി (സ) ഓതിയ പോലെ സൂറത്തുൽ ഫത്ഹ്‌ പിന്നീട് ഓതാൻ ഭയപ്പെട്ട വ്യക്തി

116)  ഞങ്ങളുടെ കുടുംബവും സ്വത്തുക്കളും ഞങ്ങളെ ജോലിതിരക്കിലാക്കി എന്ന് പറഞ്ഞവരോട് അല്ലാഹു നൽകിയ മറുപടി എന്തായിരുന്നു ?

 A. തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്തത് തങ്ങളുടെ നാവ് കൊണ്ട് പറയുന്നതാണ്

 B. നിങ്ങൾ നിങ്ങളുടെ കുടുംബങ്ങളിലേക്ക് തിരിച്ചു വരികയില്ല എന്ന് ധരിച്ചവരാണ് നിങ്ങൾ

 C. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവരിൽ നിന്ന് അല്ലാഹു പൊറുത്ത് കൊടുക്കുകയും, അവരിൽ നിന്ന് അവൻ ഉദ്ദേശിച്ചവർക്ക് ശിക്ഷ നൽകുകയും ചെയ്യും

 D. അവരുടെ ഹൃദയങ്ങളെ ദുഷിച്ച ധാരണകൾ കൊണ്ട് വലയം ചെയ്തതാണ്

117)  യാതൊന്നിൽ നിന്ന് നീ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത് എന്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന കാര്യമാണ് വചനത്തിൽ പ്രസ്താവിച്ചത് ?

 A. മഹ് ശറ വിചാരണയിൽ നിന്ന്

 B. മരണത്തിൽ നിന്ന്

 C. നരക ശിക്ഷയിൽ നിന്ന്

 D. ഐഹികമായ പിടുത്തത്തിൽ (നാശം) നിന്ന്

118)  തഖ്‌വ എന്ന പദവുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ താഴെ നൽകുന്നു. അവയിൽ സൂറത്ത് ഹുജുറാത്തിന്റെ ആശയോത്തോട് യോജിച്ചത് കണ്ടെത്തുക

 A. മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാർഹവുമായ കാര്യങ്ങളെ സൂക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഖുർആനിലും ഹദീഥിലും ‘തഖ്‌വാ’ ഉപയോഗിക്കപ്പെടുന്നത്

 B. അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്‌മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്യുക

 C. സന്‍മാര്‍ഗം സ്വീകരിച്ചവർക്ക് അല്ലാഹു കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്‌

 D. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗത്തെ കൊണ്ട് വരുന്നതാണ്

119)  വിശ്വാസിയായിരിക്കെ ഒരാൾ കൊലപാതകം ചെയ്താൽ അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോയി എന്ന് പറയുന്നതിതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ ശരിയേത്?

 A. ഒരിക്കലും അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്നില്ല

 B. ഖുർആൻ അത്തരക്കാരെ മുർതദ്ദ് എന്നാണ് പറഞ്ഞിട്ടുള്ളത്

 C. കൊലപാതകം അനുവദിച്ചതും അനുവദിക്കാത്തതും ഉണ്ട് , ആയതിനാൽ കൊലപാതകം നോക്കിയാണ് നിലപാട് പറയേണ്ടത്

 D. കൊലപാതകി തൗബ തേടുന്നത് വരെ ഇസ്‌ലാമിൽ നിന്ന് പുറത്താണെന്ന് വ്യക്തമാണ്

120)  ആകാശങ്ങൾ – ഭൂമി – സൃഷ്ടിപ്പ് ; ഈ ഗ്രൂപ്പിനോട് യോജിച്ചത് താഴെ നല്കിയവയിൽ നിന്നും തിരഞ്ഞെടുക്കുക

 A. ആറു ദിവസം – അവധി നിർണ്ണയിച്ച ദിവസങ്ങൾ – മഹത്വപൂർണ്ണനാണ്

 B. യഥാര്‍ത്ഥത്തോടു കൂടി – നിര്‍ണ്ണയിക്കപ്പെട്ട ഒരവധി

 C. അവധി – ഗൗരവത്തോടു കൂടി – മഹത്വപൂർണ്ണനാണ്

 D. ആറു ദിവസം- സൃഷ്ടിച്ചിട്ടില്ല- അനുമതിയോടു കൂടിയല്ലാതെ

121)  താഴെ നൽകിയവയിൽ ശരിയല്ലാത്ത പ്രസ്‌താവന തിരഞ്ഞെടുക്കുക

 A. സഹാബികളില്‍പെട്ട ചില വ്യക്തികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗസ്ഥരായിരിക്കുമെന്നു തിരുമേനി അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തന്നെ പറയുകയുണ്ടായിട്ടുണ്ട്

 B. ‘എന്നെക്കൊണ്ടാകട്ടെ നിങ്ങളെക്കൊണ്ടാകട്ടെ എന്തു ചെയ്യപ്പെടുമെന്ന് എനിക്കു അറിയുകയുമില്ലഎന്നത് നബി(സ)യോട് പറയാൻ അല്ലാഹു ആവശ്യപ്പെട്ടതാണ്

 C. ‘ഞാന്‍ അവന്റെ റസൂലായിരിക്കെ, എനിക്കറിഞ്ഞുകൂടാ, എന്നെക്കൊണ്ട് എന്തു ചെയ്യപ്പെടുമെന്നുഎന്ന് നബി(സ) പറയുകയുണ്ടായിട്ടുണ്ട്

 D. വ്യക്തികളെ സംബന്ധിച്ച് അവരുടെ പര്യവസാനം സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എന്നൊന്നും വഹ്‌യ്‌ കൊണ്ടല്ലാതെ റസൂലിന് അറിയുവാന്‍ മാര്‍ഗ്ഗമില്ല

122)  അവരുടെ ദൈവങ്ങള്‍ അവർക്ക് വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, അല്ലാഹുവിങ്കൽ സാമീപ്യസ്ഥാനം നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളായ മുൻജനതകളെല്ലാം വാദിച്ചിരുന്നു. ആയത്തിൽ ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ………………….. എന്നു പറഞ്ഞത്

 A. ഒരു സാമീപ്യകര്‍മ്മമായി മറ്റു ആരാധ്യന്മാരെ അവർ സ്വീകരിച്ചു

 B. ആരാധ്യർ അവർക്ക്‌ വേണ്ടി അല്ലാഹുവിങ്കൽ ശുപാര്‍ശ ചെയ്‌തു

 C. ആരാധ്യർ അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നേടിക്കൊടുത്തു

 D. അവർ അവരെ സഹായിച്ചില്ല

123)  ഉഹ്ദ് യുദ്ധത്തിൽ മുശ്‌രിക്കുകൾക്ക് മുസ്‌ലിംകൾ നൽകിയ മറുപടി എന്തായിരുന്നു ?

 A. لَنَا اللَّهُ ، وَلاَ مَوْلَى لَكُمْ

 B. اللَّهُ مَوْلاَنَا ، وَعُزَّى مَوْلاَ لَكُمْ

 C. لَنَا اللَّهُ وَلاَ عُزَّى لَكُمْ

 D. اللَّهُ مَوْلاَنَا ، وَلاَ مَوْلَى لَكُمْ

124)  അസ്ഫാൻ ഈ പദവുമായി ബന്ധപ്പെട്ട് ഏറ്റവും ശരിയായി വരുന്ന പ്രസ്താവന എഴുതുക

 A. ഹുദൈബിയ യാത്രയിൽ ഈ സ്ഥലത്ത് വെച്ചാണ് ഖുറൈശികൾ മുസ്‌ലിംകളെ തടഞ്ഞു വെച്ചത്

 B. ഈ സ്ഥലത്ത് വെച്ചാണ് മക്കയിലേക്കുള്ള ഉംറ യാത്രയെ നബി (സ) വഴി തിരിച്ചു വിട്ടത്

 C. കഅബ യെ തകർക്കാൻ വന്ന അബ്റ ഹത്തിന്റെ സൈന്യത്തെ അള്ളാഹു തടഞ്ഞു നിർത്തിയത് ഇവിടെ വെച്ചാണ്

 D. ഉംറക്ക് പുറപ്പെട്ട നബിയെയും സ്വഹാബത്തിനെയും നേരിടാൻ ഖുറൈശികൾ വമ്പിച്ച സൈന്യത്തെ ഒരുക്കിയത് അസ്ഫാൻ എന്ന ശത്രുവിന്റെ നേതൃത്വത്തിന് കീഴിലാണ്

125)  അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ പൊറുത്ത് കൊടുക്കുകയും അവൻ ഉദ്ദേശിച്ചവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നു ഇങ്ങനെ വിശദീകരിച്ചതിന് ശേഷം അല്ലാഹുവിന്റെ നാമ വിശേഷണമായി അള്ളാഹു പ്രസ്തുത വചനത്തിൽ സൂചിപ്പിച്ചത് എന്താണ് ?

 A. അവൻ എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്

 B. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്

 C. അവൻ പ്രതാപശാലിയും അഗാധജ്ഞാനിയുമാണ്

 D. അവൻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്

126)  റസൂലുകളാകുന്ന (റസൂലുകളിൽ നിന്നുള്ള) ദൃഢമനസ്കതയുള്ളവര്‍ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ എന്നതുമായി ബന്ധപ്പെട്ട തെറ്റായത് തിരഞ്ഞടുക്കുക

 A. ദൃഢമനസ്കതയുള്ളവര്‍ എന്ന വിശേഷണം എല്ലാ മുര്‍സലുകളെയും പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നാരഭിപ്രായമുണ്ട്

 B. സൂ: അന്‍ആം 83 – 90 ല്‍ പേരു പറയപ്പെട്ടിട്ടുള്ള റസൂലുകളാണ് ‘ദൃഢമനസ്കരായ റസൂലുകള്‍ എന്നഭിപ്രായത്തിനാണ് കൂടുതല്‍ ന്യായം കാണുന്നതും ശരിയോട് ചേർന്ന് നിൽക്കുന്നതും

 C. ദൃഢമനസ്കരായ റസൂലുകള്‍ ഒമ്പതെന്നും , ആറെന്നും , അഞ്ചെന്നും പറയുന്നവരുമുണ്ട്

 D. അഞ്ചു പേരാണെന്ന അഭിപ്രായ പ്രകാരം മുഹമ്മദ്(സ), നൂഹ്(അ), ഇബ്രാഹീം(അ), മൂസാ(അ), ഈസ(അ) എന്നിവരാണ് أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُل

127)  സൂറത്ത് ഖാഫുമായി ബന്ധപ്പെട്ട് താഴെ നൽകിയ വയിൽ തെറ്റായ പ്രസ്താവന ഏതാണ് ?

 A. ഖേദിച്ചു മടങ്ങുന്ന എന്ന അർത്ഥം ലഭിക്കുന്ന മുനീബ് പദം കൊണ്ട് രണ്ട് തവണ വചനങ്ങൾ അവസാനിക്കുന്നുവെങ്കിൽ പ്രസ്തുത വചനങ്ങളിൽ ഹൃദയം എന്ന് അർത്ഥം ലഭിക്കുന്ന പദം ഒരു പ്രാവശ്യം മാത്രമാണ് വന്നിട്ടുള്ളത്

 B. ഈ അധ്യായത്തിലെ ആദ്യത്തെയും അവസാനത്തെയും വചനങ്ങളിൽ ഒരു വാക്ക് ആവർത്തിച്ചു വന്നിട്ടുള്ളതായി കാണാം

 C. ‘ ഫുറൂജ് എന്ന വാക്കിനെ ഒരു തവണ പ്രയോഗിച്ചപ്പോൾ രണ്ട് തവണ ഖുറൂജ് എന്ന പദത്തെ ഉപയോഗിച്ചിതായി കാണാം “

 D. ‘ ഖരീബ് എന്ന പദം കൊണ്ട് രണ്ട് പ്രാവശ്യം വചനങ്ങൾ അവസാനിക്കുമ്പോൾ ബഈദ് എന്ന പദം കൊണ്ട് മൂന്ന് പ്രാവശ്യമാണ് വചനങ്ങൾ അവസാനിക്കുന്നത്

128)  അധ്യായം ഹുജുറാത്തുമായി ബന്ധമുള്ള ചില പരാമർശങ്ങൾ താഴെ നൽകുന്നു . അവയിൽ തെറ്റായതിനെ കണ്ടെത്തുക ?

 A. ‘ ഹേ വിശ്വസിച്ചവരേ എന്ന് അഭിസംബോധന ചെയ്ത അത്ര തന്നെ തവണ കുറവാണ് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ എന്ന നിലക്ക് ഈ അധ്യായത്തിൽ വന്നിട്ടുള്ളത്

 B. ‘ നിങ്ങൾ ചെയ്യണേ എന്ന നിലക്ക് കൂടുതൽ നിർദേശങ്ങൾ വരുന്ന വചനത്തിന് ശേഷമാണ് ഈ അധ്യായത്തിൽ നിങ്ങൾ ചെയ്യരുതേ എന്ന നിലക്ക് കൂടുതൽ നിർദേശങ്ങൾ വരുന്ന വചനത്തെ പരാമർശിക്കുന്നത്

 C. ഈ അധ്യായത്തിൽ കൂടുതൽ തവണ പ്രയോഗിച്ച അല്ലാഹുവിന്റെ വിശേഷണ നാമങ്ങൾ അവൻ എല്ലാം അറിയുന്നവനാണ്‘, ‘അവൻ കരുണാനിധിയാണ്എന്ന അർത്ഥങ്ങളിൽ വരുന്ന വാക്കുകളാണ്

 D. ഈ അധ്യായത്തിൽ വെറുപ്പിനെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളുടെ എണ്ണവും സന്ധിയെ പറ്റി പരാമർശിച്ച എണ്ണവും നീതിയെ പറ്റി ഓർമ്മപ്പെടുത്തിയ എണ്ണവുമെല്ലാം തുല്യമാണ്

 

 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #01

1)   പരിശുദ്ധ ഖുർആനിന്റെ അവതരണം അല്ലാഹവിൽ നിന്നാണെന്ന വ്യക്തമാക്കുന്ന ആയത്തിൽ പരാമർശിച്ചിട്ടുള്ള അല്ലാഹുവിന്റെ ഉന്നത നാമങ്ങൾ ഏതെല്ലാം ?  

 a. അൽ അസീസ് ٱلْعَزِيز , അൽ ഹകീം ٱلْحَكِيمِ
 b. അൽ ഗഫൂർ ٱلْغَفُور, അർറഹീം ٱلرَّحِيم
 c. അൽ അസീസ് ٱلْعَزِيز, അർറഹീം ٱلرَّحِيم
 d. അർറഹ്‌മാൻ الرَّحْمَـٰن, അർറഹീം ٱلرَّحِيم

2)  ”ആകാശങ്ങളെയും ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും …………. , …………….. നാം സൃഷ്ടിച്ചിട്ടില്ല”.  

 a. ആറു ദിവസങ്ങളിലുമായിട്ടും, അവധി നിർണ്ണയിച്ച ദിവസങ്ങൾക്കു വേണ്ടിയുമല്ലാതെ
 b. ഗൗരവത്തോടും, ആരാധനക്കു വേണ്ടിയും
 c. കാര്യ ഗൗരവത്തോടും , നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടും കൂടിയല്ലാതെ
 d. അനുമതിയോടും, അവധിയോടും കൂടിയല്ലാതെ

3)  മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് അശ്രദ്ധരായി തിരിഞ്ഞുകളയുന്നവർ ആരാണ് ?  

 a. മക്കക്കാർ
 b. മദീനയിലെ കപടവിശ്വാസികൾ
 c. അവിശ്വസിച്ചവർ
 d. അശ്രദ്ധർ

4)  ശിർക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവുമുണ്ടെങ്കില്‍ കൊണ്ടുവരുവാന്‍ മുശ്‌രിക്കുകളെ അല്ലാഹു വെല്ലുവിളിക്കുന്നുണ്ട്, താഴെ നൽകിയവയിൽ ആയത്തിൽ വന്ന വെല്ലുവിളിയാണ് ………..  

 a. അവരുടെ ആരാധ്യ വസ്തുക്കളെ ഒന്നടങ്കം (പ്രത്യക്ഷത്തിൽ) കൊണ്ടുവരിക
 b. ശിർക്കിനെ ന്യായീകരിക്കുന്നതായി അറിവില്‍ പെട്ട വല്ല അവശിഷ്ടമോ (പ്രമാണമോ) കൊണ്ടുവരിക
 c. ഖുര്‍ആനു ശേഷം (ഇറങ്ങിയ) ശിർക്കിനെ ശരിവെക്കുന്ന മറ്റു വല്ല വേദഗ്രന്ഥവുമുണ്ടെങ്കിൽ ഉടനെ കൊണ്ടുവരിക
 d. എല്ലാം ശരിയാണ്

5)  ആരാണ് ഏറ്റവും വഴി പിഴച്ചവര്‍ ?  

 a. അശ്രദ്ധയിലയാവർ
 b. അല്ലാഹുവിനു പുറമെ മറ്റുള്ളവയെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവർ
 c. ഖിയാമത്തുനാള്‍ വരേ പ്രാര്‍ത്ഥിക്കുന്നവർ
 d. വഴി തെറ്റിയവരെല്ലാം

6)  ഖിയാമാത്തുനാളിൽ മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ ആ ആരാധിക്കപെട്ടവർ ……  

 a. അവരെ വിളിച്ചവരുടെ ശത്രുക്കളായിത്തീരും
 b. അവരുടെ ആരാധനയെ നിഷേധിച്ചു പറയും
 c. അവരുടെ ആരാധനയെ അനുകൂലിക്കും, പക്ഷെ പ്രയോജനമുണ്ടാകില്ല
 d. എ യും ബി യും ശരിയാണ്

7)  അല്ലാഹുവിന്റെ ആയത്തുകള്‍ സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടു കൊണ്ട് യഥാര്‍ത്ഥം വന്നെത്തുന്ന അവസരത്തിൽ അവിശ്വസിച്ചവർ ………… എന്ന് പറയുന്നതാണ്  

 a. ഇതൊരു പ്രത്യക്ഷമായ ജാലമാണ്
 b. വിശ്വാസികൾ ഇത് കെട്ടിച്ചമച്ചിരിക്കയാണ്
 c. ഇതൊരു പുതിയ നുണയാണ്
 d. നബിയൊരു പുത്തനൊന്നുമല്ല

8)  കഫാ ബിഹി ശഹീദൻ ബൈനീ വ ബൈനകും ‎كَفَىٰ بِهِ شَهِيدًۢا بَيْنِى وَبَيْنَكُمْ എന്നാൽ അർത്ഥമാക്കുന്നത് ………..  

 a. നിങ്ങള്‍ മുഴുകി കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അറിയുന്നവനാണ്
 b. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌ അവന്‍ (അല്ലാഹു) മതി
 c. ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെന്നാണോ നിങ്ങൾ പറയുന്നത്
 d. അവന്‍ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

9)   പ്രവാചകരോട് അല്ലാഹു പറയാൻ ആവശ്യപ്പെട്ട കാര്യങ്ങൾ ആയത്തിൽ വന്നിട്ടുണ്ട്; താഴെ നൽകിയവയിൽ തെറ്റായി നൽകിയ പ്രസ്താവനയാണ് ………………..  

 a. ഞാന്‍ റസൂലുകളില്‍നിന്നും  ഒരു പുത്തനല്ല
 b. എന്നെക്കൊണ്ടും നിങ്ങളോരോരുത്തരെക്കൊണ്ടും മരണശേഷം എന്തു ചെയ്യപ്പെടുമെന്ന് എനിക്കു നന്നായി അറിയും
 c. എനിക്കു വഹ്‌യ്‌  നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല
 d. ഞാന്‍, സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ മറ്റൊന്നും അല്ല

10)  ഉസ്മാനുബ്നു മള്ഊന് (റ) മരണപ്പെട്ടപ്പോൾ അവരെക്കുറിച്ച് ………………………… എന്ന വനിതാ സ്വഹാബി ‘അല്ലാഹു താങ്കള്‍ക്കു കരുണ ചെയ്യട്ടെ. താങ്കളെ തീര്‍ച്ചയായും അല്ലാഹു ആദരിച്ചിരിക്കുന്നു’ എന്ന് വളർത്തി പറഞ്ഞതിനെ തിരുറസൂൽ തിരുത്തുകയുണ്ടായി  

 a. ഉമ്മു മഉ്ബദ്
 b. ഉമ്മു സലമ (റ)
 c. ഉമ്മുല്‍ അലാഉ് (റ)
 d. ഉമ്മു സുലൈം (റ)
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #02  

1)  ‘പ്രവാചകൻ പ്രബോധനം ചെയ്യുന്നത് നല്ല കാര്യമായിരുന്നുവെങ്കില്‍, അതിലേക്കു ഇവര്‍ ഞങ്ങളെ മുന്‍കടന്നു വരുകയില്ലായിരുന്നു’ എന്ന് ആർ ആരെക്കുറിച്ച് പറഞ്ഞതാണ് ?  

 a. വിശ്വസിച്ചവര്‍ അവിശ്വസിച്ചവരെക്കുറിച്ച്
 b. അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ച്
 c. മക്കയിലെ പ്രമാണിമാർ മദീനക്കാരെക്കുറിച്ച്
 d. കപടന്മാർ മുഹാജിറുകളെക്കുറിച്ച്

2)  ഖുർആനെയും പ്രവാചകർ പ്രബോധനം ചെയ്ത തൗഹീദിന്റെ മാർഗ്ഗത്തെയും പറ്റി നിഷേധിച്ചവർ പറഞ്ഞു ……………..  

 a. ഇതൊരു പുരാണമാണ്
 b. ഇതൊരു പഴക്കം ചെന്ന നുണയാണ്
 c. ഇതൊരു അത്ഭുതകരമായ വാർത്തയാണ്
 d. ഇത് തീർച്ചയായും വിശ്വാസയോഗ്യമായ വാർത്തയാണ്

3)  ഇമാമും (നേതൃത്വം നല്‍കുന്നതും) റഹ്മത്തും (കാരുണ്യവും) ആയിക്കൊണ്ട് ………………… ഖുർആനിന് മുൻപ് ഉണ്ട്  

 a. ബനൂ ഇസ്രായില്യർ
 b. മൂസായുടെ ഗ്രന്ഥം
 c. സുഹ്‌ഫി ഇബ്രാഹീം
 d. സബൂർ

4)   ‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്’ എന്നു പറയുക [പ്രഖ്യാപിക്കുക]യും, പിന്നീടു ചൊവ്വിനു നിലകൊള്ളുകയും ചെയ്തുവോ ………………  

 a. അവരുടെമേല്‍ യാതൊരു ഭയവും ഇല്ല
 b. അവര്‍ വ്യസനിക്കുകയുമില്ല
 c. അക്കൂട്ടര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു
 d. എല്ലാം ശരിയാണ്

5)  തൗഹീദിന്റെ പ്രാധാന്യം വ്യക്തമാക്കിയതിനു ശേഷം അതിനോട് ചേർന്നുകൊണ്ട് അല്ലാഹു മനുഷ്യനോട് ആജ്ഞാനിര്‍ദ്ദേശം ചെയ്യുന്നത് എന്താണ് ?  

 a. മാതാപിതാക്കളോട് നന്മ ചെയ്യുക
 b. നമസ്കരിക്കുക
 c. വ്രതമനുഷ്ഠിക്കുക
 d. സ്വദഖ ചെയ്യുക

6)  ”അവന്‍റെ ഉമ്മ വിഷമിച്ചുകൊണ്ട് അവനെ ഗര്‍ഭം ചുമന്നു; വിഷമിച്ചുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു” ; ഒരാളുടെ ഗര്‍ഭകാലവും മുലകുടിപ്രായവും കൂടി, കുറഞ്ഞത് എത്ര കാലമാണ് എന്നാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത് ?  

 a. 24 മാസം (2 വർഷം)
 b. 30 മാസം
 c. 36 മാസം (3 വർഷം)
 d. 33 മാസവും 9 ദിവസവും (2 വർഷവും 9 മാസവും 9 ദിവസവും)

7)  ”അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി എത്തുകയും ചെയ്‌തു” ; എത്രവയസ്സിലാണ് ഒരാൾ അയാളുടെ ശക്തി പ്രായത്തിൽ എത്തുന്നതെന്നാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത് ?  

 a. 25
 b. 28
 c. 30
 d. 40

8)  വ അൻ അഅ്മല സ്വാലിഹൻ തർളാഹു وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ എന്നാൽ അർത്ഥമാക്കുന്നത് ……….  

 a. എനിക്കും മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദിചെയ്യുവാനും
 b. നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും
 c. എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും
 d. എനിക്കു നീ പ്രചോദനം നല്‍കേണമേ

9)  ‘ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ (മറ്റൊന്നും) അല്ല” എന്നത് ആരുടെ പ്രസ്താവനയായാണ് ആയത്തിൽ വന്നിട്ടുള്ളത് ?  

 a. ജിന്നുകളുടെ
 b. പുരോഗമന വാദികളുടെ
 c. മാതാപിതാക്കളോട് നന്മ ചെയ്യുന്ന അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളുടെ
 d. വിശ്വാസികളായ മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് അവരുടെ നൻമോപദേശങ്ങളെ തള്ളിക്കളയുന്ന മക്കളുടെ

10)  അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരോടു പറയപ്പെടുന്ന പ്രസ്താവനകളിൽ ഉൾപെടാത്തത് ഏത് ?  

 a. ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു
 b. എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍ (പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലങ്ങൾ)
 c. നിങ്ങളുടെ വിശിഷ്ടവസ്തുക്കളെല്ലാം നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളഞ്ഞു
 d. നിങ്ങള്‍ ഭൂമിയില്‍ ന്യായമല്ലാതെ അഹംഭാവം നടിച്ചിരുന്നതുകൊണ്ടും തോന്നിയവാസം പ്രവര്‍ത്തിച്ചതുകൊണ്ടും
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #03  

1)   ‘അഹ്ഖാഫി’ല്‍ വെച്ച് സ്വന്തം ജനതയെ താക്കീതു ചെയ്ത പ്രവാചകവര്യനാരാണ് ? അവരുടെ ഗോത്രമേത് ? എന്താണ് അഹ്‌ഖാഫ് ?  

 a. ഹൂദ് (അ) ; ആദ് ; പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികൾ
 b. സ്വാലിഹ് (അ) ; സമൂദ് ; മദാഇൻ സ്വാലിഹ് (അൽ ഹിജ്ർ)
 c. ഇബ്രാഹീം (അ) ; പദ്ദന്‍അരം (മെസ്സെപ്പെട്ടോമിയ); യൂപ്രട്ടീസ്, ടൈഗ്രിസ്‌ നദികള്‍ക്കിടയിലുള്ള സമതലം
 d. ശുഐബ് (അ) ; മദ്‌യൻ ; മരക്കൂട്ടങ്ങൾക്കിടയിൽ നിവസിച്ചവർ

2)  അഹ്‌ഖാഫിൽ വെച്ചു പ്രവാചകൻ തന്റെ ജനതയെ താക്കീതു ചെയതത് എന്താണ് ?  

 a. നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്
 b. നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു
 c. നിങ്ങൾ ഒട്ടകത്തെ അറുകൊല ചെയ്യരുത്
 d. എ യും ബി യും ശരിയാണ്

3)  അഹ്‌ഖാഫിലെ നിവാസികൾ അവരുടെ പ്രവാചകനോട് മറുപടി പറഞ്ഞതെന്ത് ?  

 a. ഞങ്ങളുടെ ആരാധ്യന്മാരില്‍ നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ ?
 b. നീ ഞങ്ങളോടു താക്കീതു ചെയ്യുന്ന ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക
 c. അതിന്റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്.
 d. എ യും ബി യും ശരിയാണ്

4)  ”വിവരമില്ലാത്ത ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു” ; ഇത് ആരുടെ പ്രസ്‌താവനയാണ് ?   

 a. അഹ്‌ഖാഫിലെ പ്രമാണിമാരുടെ
 b. അവരുടെ പ്രവാചകന്റെ
 c. അയൽ പ്രദേശത്തുള്ള (ചുറ്റുപാടുമുള്ള) ജനതയുടെ
 d. അവിശ്വാസികളിൽ നേതൃത്വം വഹിച്ചവരോട് താഴെക്കിടയിൽ ഉള്ളവർ പ്രസ്താവിച്ചത്

5)  അവർക്ക് പിടിപെട്ട ശിക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനയാണ് ………….  

 a. താഴ്വരകളെ അഭീമുഖീകരിച്ചു കൊണ്ടു ഒരു മേഘം വെളിപ്പെട്ടു
 b. വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു ഭയങ്കര കാറ്റ്
 c. ഏഴു പകലും എട്ടു രാവും നീണ്ടുനിന്ന അത്യുഗ്രമായ കാറ്റ്
 d. ആ കാറ്റ് അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു നശിപ്പിച്ചു

6)  അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ ……………. അല്ലാതെ മറ്റൊന്നും കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു  

 a. പ്രവർത്തനങ്ങൾ
 b. വലിയ കെട്ടിടങ്ങൾ
 c. വാസസ്ഥലങ്ങൾ
 d. കൃഷിഭൂമി

7)   ”അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല” ; എന്തുകൊണ്ട് ?  

 a. അവര്‍ക്കു നൽകപ്പെട്ട ഭൗതിക സൗകര്യങ്ങൾ കുറവായതിനാൽ
 b. അവർ ആ ശിക്ഷ പ്രതീക്ഷിച്ചിരുന്നതിനാൽ
 c. അല്ലാഹുവിന്റെ ആയത്തുകളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
 d. എല്ലാം ശരിയാണ്

8)  ”നിങ്ങളുടെ ചുറ്റുപാടുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്” ; ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍’ എന്നു പറഞ്ഞതിൽ ഉദ്ദേശിക്കപ്പെടുന്നത് …………….  

 a. അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം
 b. സദൂം നിവാസികളായിരുന്ന ലൂത്ത്വ് നബിയുടെ ജനത
 c. യമനിലും മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍
 d. ഇവർ എല്ലാവരും ഉൾപ്പെടുന്നു

9)  അവരുടെ ദൈവങ്ങള്‍ അവർക്ക് വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, അല്ലാഹുവിങ്കൽ സാമീപ്യസ്ഥാനം നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളായ മുൻജനതകളെല്ലാം വാദിച്ചിരുന്നു. ആയത്തിൽ ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ………………….. എന്നു പറഞ്ഞത്.   

 a. ഒരു സാമീപ്യകര്‍മ്മമായി മറ്റു ആരാധ്യന്മാരെ അവർ സ്വീകരിച്ചു
 b. ആരാധ്യർ അവർക്ക്‌ വേണ്ടി അല്ലാഹുവിങ്കൽ ശുപാര്‍ശ ചെയ്‌തു
 c. ആരാധ്യർ അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നേടിക്കൊടുത്തു
 d. അവർ അവരെ സഹായിച്ചില്ല

10)  അവരുടെ ദൈവങ്ങള്‍ (ആരാധ്യന്മാർ ) അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നൽകിക്കൊടുക്കുമെന്നും സഹായിക്കുമെന്നുള്ള മുശ്രിക്കുകളുടെ ആ വാദം …………………..   

 a. കള്ളവാദവും കെട്ടിച്ചമച്ചതുമാണ്
 b. യാഥാർത്യവും പ്രയോജനപ്രദവുമാണ്
 c. തികച്ചും ആലങ്കാരികമാണ്
 d. നല്ല പ്രതീക്ഷയാണ്

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #04  

 

1)   നബി(സ)യിൽ നിന്നും ഖുര്‍ആന്‍ ശ്രദ്ധിച്ചു കേട്ട …………….. നിന്നുള്ള ഒരു ചെറു സംഘത്തെക്കുറിച്ചും, ശേഷം സ്വജനതയിലേക്ക് ……………………. ആയിക്കൊണ്ട് അവർ പോയതുമാണ് ഈ പാഠഭാഗത്തെ പ്രതിപാദ്യം  

 a. മനുഷ്യരിൽ, സന്തോഷ വാർത്ത അറിയിക്കുന്നവർ
 b. ജിന്നുകളില്‍, സന്തോഷ വാർത്ത അറിയിക്കുന്നവർ
 c. ജിന്നുകളില്‍, താക്കീതു നല്‍കുന്നവരായി
 d. പ്രവാചകന്മാരിൽ, താക്കീതു നല്‍കുന്നവരായി

2)  നബി(സ) പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കൂടുതൽ ശ്രദ്ധ കൊടുത്തു കേൾക്കാൻ വേണ്ടി ‘നിശ്ശബ്ദമായിരിക്കുവിന്‍’ എന്നു അവര്‍ തമ്മില്‍ പറഞ്ഞതാണ് ……………… എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്   

 a. യസ്‌തമിഊ يَسْتَمِعُوا
 b. അൻസ്വിതൂ أَنصِتُوا
 c. ഹളറൂ حَضَرُوا
 d. അൻദിറൂ أَنذِرُوا

3)   ഖുർആൻ കേട്ട ആ ചെറുസംഘം തൗറാത്തിന്റെ അനുയായികളായിരുന്നുവെന്നു അനുമാനിക്കാൻ കാരണമെന്താണ് ?  

 a. അവർ യഹൂദികളായിരുന്നു എന്ന് ആയത്തിൽ വന്നിട്ടുണ്ട്
 b. അവർ ഇസ്രായേലിൽ നിന്ന് വരുകയായിരുന്നു
 c. മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം ഞങ്ങള്‍ കേട്ടു എന്ന അവരുടെ പ്രസ്‌താവന
 d. എ യും ബി യും ശരിയാണ്

4)  ഖുർആൻ ശ്രദ്ധിച്ചു കേട്ട ആ ചെറിയ സംഘം തങ്ങളുടെ ജനതയിലേക്ക് തിരിച്ചു പോയി അവരെ വിളിച്ചുപദേശിച്ചത് എന്താണ് ?  

 a. അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു നിങ്ങൾ ഉത്തരം നല്‍കുകുക
 b. അല്ലാഹുവിന്റെ ക്ഷണകര്‍ത്താവില്‍ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക
 c. നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളിൽ തുടരുക
 d. എ യും ബിയും ശരിയാണ്

5)  അവരുടെ ഉപദേശം സ്വീകരിച്ചാൽ ആ ജനതക്കുണ്ടാകുന്ന മെച്ചമെന്താണെന്നാണ് അവർ വിശദീകരിച്ചത് ?   

 a. അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു നൽകും
 b. വേദനയേറിയ ശിക്ഷയിൽ നിന്നും അല്ലാഹു അവരെ കാക്കും
 c. അവർക്ക് ഭൗതികശിക്ഷകളിൽ നിന്ന് രക്ഷനൽകും
 d. എ യും ബിയും ശരിയാണ്

6)  ആരെങ്കിലും അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു (ദൂതനു) ഉത്തരം ചെയ്യാതിരുന്നാല്‍, അക്കൂട്ടർ …………….  

 a. സ്പഷ്ടമായ വഴിപിഴവിലാകുന്നു
 b. ജിന്നുകളിൽ ഉൾപ്പെടുന്നു
 c. ഭൂമിയില്‍ വെച്ച് തോൽക്കുന്നു, ആകാശത്തു രക്ഷപെടുന്നു
 d. എല്ലാം ശരിയാണ്

7)  ”ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, ………………. കഴിയുന്നവന്‍ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടെ ”  

 a. അവരെ മരിപ്പിക്കാൻ
 b. മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍
 c. അവരെ ശിക്ഷിക്കാൻ
 d. അവരെ രക്ഷിക്കാൻ

8)   അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരോട് ചോദിക്കപ്പെടുന്നതെന്ത് ?  

 a. ഇതു യഥാര്‍ത്ഥം തന്നെയല്ലേ?
 b. നിങ്ങളുടെ പങ്കുകാരെ കണ്ടുവോ ?
 c. നിങ്ങൾക്ക് രക്ഷകരാരെങ്കിലും ഉണ്ടോ ?
 d. ഇന്ന് നിങ്ങൾക്ക് വല്ല രക്ഷയുമുണ്ടോ ?

9)  നരകത്തിങ്കൽ വച്ച് അവിശ്വാസികളോട് റബ്ബ് പറയുന്നതായി ആയത്തിൽ വന്നിട്ടുള്ളത് ………….  

 a. നിങ്ങൾ ഇന്ന് നഷ്ടക്കാരിൽ പെട്ടവർതന്നെയാണ്
 b. എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍
 c. നിങ്ങളുടെ റബ്ബ് തന്നെയാണ് സത്യം
 d. എ യും ബി യും ശരിയാണ്

10)  അവരോടു താക്കീതു ചെയ്യപ്പെടുന്ന ശിക്ഷ അവിശ്വാസികൾ നേരിൽ കാണുന്ന ദിവസം ഭൂമിയില്‍ അവരുടെ താമസം എങ്ങനെ ആയിരിന്നുവെന്നാണ് അവർക്കനുഭവപ്പെടുക ?  

 a. ആറു പകലും ആറു രാവും (ഒരാഴ്ച്ചയിൽ അൽപം കുറഞ്ഞ സമയം) താമസിച്ചിരുന്ന പോലെ
 b. അഞ്ചു ഫർള് നമസ്‌കാരത്തിനുള്ള സമയം മാത്രം
 c. ഒരു മാസമോ അല്ലെങ്കിൽ അൽപ ദിവസങ്ങളോ മാത്രമായിട്ട്
 d. ഒരു പകലിന്റെ ഒരു നാഴികനേരമല്ലാതെ ഭൂമിയിൽ താമസിച്ചിട്ടെല്ലെന്ന്

 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #05  

1)  കർമ്മങ്ങൾ നിഷ്‌ഫലമായി പോകുന്നതിനുള്ള കാരണമായി ആയത്തിൽ എടുത്തു പറഞ്ഞത് ……….   

 a. അവിശ്വാസത്തിൽ നിന്ന് വിട്ട് പോവുക
 b. ഉദ്ദേശ്യ ശുദ്ധി പിഴച്ചു പോവുക
 c. അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുക
 d. വിശ്വസിക്കുകയും ജനങ്ങളെ തടയുകയും ചെയ്യുക

2)  വിശ്വസിച്ചവർ പിൻ പറ്റുന്നത് അവരുടെ റബ്ബിങ്കൽ നിന്നുള്ള യഥാർത്ഥത്തെയാണെങ്കിൽ അവിശ്വാസികൾ പിൻ പറ്റുന്നത് എന്തിനെയാണ് ?  

 a. റബ്ബിങ്കൽ നിന്നുള്ള യഥാർത്ഥത്തെ
 b. റബ്ബിങ്കൽ നിന്നുള്ള വ്യർത്ഥമായതിനെ
 c. യഥാർത്ഥവും വ്യർത്ഥവും കൂടിച്ചേർന്നതിനെ
 d. വ്യർത്ഥമായതിനെ

3)  ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തിൽ ഏറ്റുമുട്ടേണ്ടി വന്നാൽ ശത്രുക്കളെ ബലഹീനരാക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം എന്ന നിലക്ക് പറയുന്നത് എന്താണ് ?  

 a. അവരെ ചിറ പിടിച്ചു വെക്കുക (ബന്ദികളാക്കുക)
 b. അവരുടെ പിരടികൾ വെട്ടുക
 c. മോചന മൂല്യം വാങ്ങിവിടുക
 d. ദയാ ദാക്ഷിണ്യത്തോടെ പെരുമാറുക

4)  ‘ ഭൂമിയിൽ ശത്രുക്കളെ നിർദയം പരാജയപ്പെടുത്തുന്നത് വരെ ഒരു പ്രവാചകനും തന്നെ കുറേ ബന്ധനസ്ഥർ ഉണ്ടായിരിക്കുവാൻ പാടില്ല ‘ പ്രസ്തുത ആശയം നൽകുന്ന വചനം അവതരിച്ചത് ഏത് യുദ്ധവുമായി ബന്ധപ്പെട്ടാണ് ?  

 a. ബദ്ർ
 b. ഉഹ്ദ്
 c. ഖന്തക്ക്
 d. അഹ്സാബ്

5)  കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കതെ തക്കതായ പ്രതിഫലം നല്‍കപ്പെടുക, സ്ഥിതി ഗതികൾ നന്നാക്കപ്പെടുക, സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുക; ഇത്തരത്തിൽ നന്മകൾ ലഭിക്കപ്പെടുന്ന വിഭാഗക്കാർ ആരാണെന്നാണ് ആയത്തുകളിൽ നിന്നും വ്യക്തമാകുന്നത് ?  

 a. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ
 b. അല്ലാഹുവിനെ സഹായിച്ചവർ
 c. അല്ലാഹുവിന്റെ മതത്തെ വക്രതയില്ലാതെ പ്രബോധനം നടത്തിയവർ
 d. റബ്ബിന്റെ പരീക്ഷണത്തെ പതറാതെ നേരിട്ടവർ

6)  ‘ അല്ലാഹുവിനെ സഹായിക്കുക ‘ എന്നതിന്റെ താല്പര്യമാണ് …………..  

 a. അല്ലാഹുവിന്റെ മതത്തെയും പ്രബോധനത്തെയും സംരക്ഷിക്കുക
 b. അല്ലാഹുവിന്റെ മതത്തിനു വേണ്ടുന്ന സേവനങ്ങൾ ചെയ്യുക
 c. യുദ്ധത്തിലേക്ക് മുൻകൈയെടുത്ത് ഓടിയടുക്കുക
 d. എ യും ബി യും ശരിയാണ്

7)  അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധമേതെന്നറിയാനുള്ള അബൂ മൂസൽ അശ്അരി (റ) യുടെ ചോദ്യത്തിന് നബി (സ) നൽകിയ മറുപടി എന്താണ് ?  

 a. ധീരത കൊണ്ട് മനുഷ്യൻ ചെയ്യുന്ന യുദ്ധം
 b. രോഷം നിമിത്തം മനുഷ്യൻ ചെയ്യുന്ന യുദ്ധം
 c. അല്ലാഹുവിന്റെ വാക്ക് ഉന്നതമാവാൻ വേണ്ടി ചെയ്യുന്ന യുദ്ധം
 d. ശ്രുതിക്ക്‌ വേണ്ടി ഒരാൾ ചെയ്യുന്ന യുദ്ധം

8)   അല്ലാഹു അവതരിപ്പിച്ചതിനെ അവർ (അവിശ്വാസികൾ ) വെറുത്തു കളഞ്ഞത് നിമിത്തം …………. ?  

 a. അല്ലാഹു അവർക്ക് നന്മയിൽ വിലക്കേർപ്പെടുത്തി
 b. അല്ലാഹു അവരുടെ കർമ്മങ്ങളെ അവർക്കെതിരാക്കി
 c. അവരുടെ കർമ്മങ്ങളെ അല്ലാഹു നിഷ്‌ഫലമാക്കി
 d. അല്ലാഹു അവർക്ക് ഇഹത്തിലും പരത്തിലും തടസങ്ങളേർപ്പെടുത്തി

9)  ‘ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾ പരാജയപ്പെട്ടപ്പോൾ മുശ്‌രിക്കുകൾ ഇപ്രകാരം വിളിച്ചു പറയുകയുണ്ടായി . എന്തായിരുന്നു അവർ വിളിച്ചു പറഞ്ഞത് ?  

 a. ‘ ഒരു ദിവസത്തിന് ഒരു ദിവസം, ഞങ്ങൾക്ക് ഉസ്സയുണ്ട് , നിങ്ങൾക്ക് ഉസ്സ ഇല്ലതാനും
 b. ‘ ഒരു ദിവസത്തിന് മറ്റൊരു ദിവസം, ഞങ്ങൾക്ക് ഉസ്സയുണ്ട് , നിങ്ങൾക്ക് ആരുമില്ല
 c. ‘ അല്ലാഹു ഞങ്ങൾക്ക് സംരക്ഷകനാണ് , നിങ്ങൾക്ക് സംരക്ഷകൻ ഇല്ലതാനും ‘
 d. ‘ഒരു ദിവസത്തിന് ഒരു ദിവസം, നിങ്ങൾക്ക് അല്ലാഹു ഉള്ളത് പോലെ ഞങ്ങൾക്ക് ഉസ്സയുണ്ട് ‘

10)   ‘ഉഹ്ദ് യുദ്ധത്തിൽ മുശ്‌രിക്കുകൾക്ക് മുസ്‌ലിംകൾ നൽകിയ മറുപടി എന്തായിരുന്നു ?  

 a. ‘അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്. നിങ്ങള്‍ക്കു സംരക്ഷകനില്ലതാനും
 b. ‘നിങ്ങൾക്ക് ഉസ്സയുണ്ടെകിൽ ഞങ്ങൾക്ക് അല്ലാഹു മതി’
 c. ‘നിങ്ങൾക്കും ഞങ്ങൾക്കും സംരക്ഷകനായി അല്ലാഹു ഉണ്ട്’
 d. ‘നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം’

 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #06  

1)  അവിശ്വസിച്ചവരെ പറ്റി അല്ലാഹു പറഞ്ഞിട്ടുള്ളതിൽ ഉൾപ്പെടാത്തതാണ് ………….   

 a. നരകം അവര്‍ക്കു പാര്‍പ്പിടമാണ്
 b. കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുന്നു
 c. സുഖഭോഗമെടുത്തുകൊണ്ടിരിക്കുന്നു
 d. അടിഭാഗത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളിലാണ്

2)  മക്ക രാജ്യത്തെ പറ്റി വചനത്തിൽ വിശേഷിപ്പിച്ചത് എന്ത് ?  

 a. നശിപ്പിച്ചുകളഞ്ഞ രാജ്യം
 b. നിന്നെ പുറത്താക്കിയ നിന്റെ രാജ്യം
 c. ഊക്കേറിയ രാജ്യം
 d. എല്ലാം ശരിയാണ്

3)   ”………………… എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍നിന്നു പുറത്തുപോരുമായിരുന്നില്ല’  

 a. മക്കക്കാർ
 b. ഖുറൈശികൾ
 c. അക്രമികൾ
 d. മുശ്‌രിക്കുകൾ

4)  സത്യവിശ്വാസികൾ തെളിവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ , അവിശ്വാസികൾ എപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത് ?  

 a. അവരുടെ ഇച്ഛകൾക്കനുസരിച്ച് കൊണ്ട്
 b. അവരുടെ അലങ്കാരങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു
 c. അവർ ദുഷ് കർമ്മങ്ങളെ തെളിവ് പിടിക്കുന്നു
 d. എല്ലാ കർമങ്ങളും ദൈവവിധിയാണെന്ന് പറഞ്ഞു കാര്യങ്ങൾ ചെയ്തുകൂട്ടുന്നു

5)  നബി(സ) മദീനയിലേക്ക് ഹിജ്‌റ പോരും മദ്ധ്യേ വഴിയില്‍ വെച്ച് അവതരിച്ചുവെന്ന് നിവേദനം ചെയ്യപ്പെട്ട സൂറത്തുൽ ഖിത്താലിലെ വചനമേത് ?  

 a. 11
 b. 12
 c. 13
 d. 14

6)  സൂക്ഷ്മതപാലിച്ച ഭയഭക്തന്മാര്‍ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തെ വിശദീകരിച്ചു കൊണ്ട് നാല് തരം അരുവികളെ നാഥൻ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ആയത്തിലെ ക്രമത്തിൽ അവസാനം വന്നിട്ടുള്ളത് ഏത് ?  

 a. രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവി
 b. ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവി
 c. കേടു പറ്റാത്ത വെള്ളത്തിന്റെ അരുവി
 d. കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവി

7)  സൂക്ഷ്മതയുള്ളവര്‍ക്കു സ്വര്‍ഗ്ഗത്തിൽ ലഭിക്കുന്നത് വ്യത്യസ്തങ്ങളായ അരുവികളിലെ വളരെ രുചികരമായ പാനീയങ്ങൾ ആണെങ്കിൽ നരകത്തില്‍ നിത്യവാസിയായവന് ലഭിക്കുന്ന പാനീയം എന്താണ്, അതിന്റെ പ്രത്യേകതയെന്ത്?  

 a. കുടലുകളെ നുറുക്കിക്കളയുന്ന ചൂടേറിയ വെള്ളം
 b. പാകമായ ചൂട് വെള്ളം
 c. കഠിനമായ ഖരാവസ്ഥയിലുള്ള വെള്ളം
 d. തണുപ്പ് അധികം ഏൽക്കാത്ത കലക്ക് വെള്ളം

8)  ‘എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?’ ഈ വാക്കുകൾ ആര് ആരെ പറ്റിപറയുന്നതാണ് ?  

 a. ജ്ഞാനം നൽകപ്പെട്ടവർ വിശ്വാസിയെ പറ്റി
 b. ജ്ഞാനം നൽകപ്പെട്ടവർ നബി(സ)യെ പറ്റി
 c. കപട വിശ്വാസി വിശ്വാസിയെ പറ്റി
 d. കപട വിശ്വാസികൾ നബി(സ)യെ പറ്റി

9)  മുനാഫിഖുകളുടെ പ്രത്യേകതകളിൽ ഉൾപെടാത്തത് …………  

 a. ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവർ
 b. തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുന്നവർ
 c. നബി(സ)യുടെ മൊഴികള്‍ കേട്ടു മനസ്സിലാക്കുന്നതിന് താല്‍പര്യമില്ലാത്തവർ
 d. മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചവർ

10)   നബി(സ)യോട് അല്ലാഹു നൽകിയ കൽപ്പനകളിൽ ഉൾപെടാത്തത് ഏത് ?  

 a. അന്ത്യസമയത്തിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞാൽ പാപമോചനം അധികരിപ്പിക്കുക
 b. നീ അറിയുക അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ല
 c. നിന്റെ പാപത്തിന് പാപമോചനം തേടുക
 d. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടി നീ പാപമോചനം തേടുക

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #07  

1)   “ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ് ” എന്നാരാഞ്ഞുകൊണ്ട് യുദ്ധസംബന്ധമായ വഹ് യ് ലഭിക്കാൻ വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നവർ ആരായിരുന്നു ?  

 a. കപട വിശ്വാസികൾ
 b. അവിശ്വാസികൾ
 c. സത്യവിശ്വാസികൾ
 d. മദീയനയിലെ യഹൂദന്മാർ

2)  യുദ്ധത്തെ കുറിച്ച് പ്രസ്താവിക്കുന്ന ഒരധ്യായം അവതീർണമായാൽ ഹൃദയങ്ങളിൽ രോഗമുള്ളവരുടെ അവസ്ഥ എന്തായിരിക്കും ?  

 a. മരണപ്പെട്ടവരെ പോലെ ഒന്നും കേൾക്കാത്തവരായി അവർ മാറി നിൽക്കുന്നു
 b. ബോധക്ഷയം വന്നു അവർ നിലത്തു വീഴുന്നു
 c. തൽക്ഷണം യുദ്ധത്തിൽ പങ്കെടുത്തു മരണപ്പെടാൻ അവർ ആഗ്രഹിക്കുന്നു
 d. മരണം ആസന്നമായത് നിമിത്തം ബോധക്ഷയം പിടിപെട്ടവൻ നോക്കും പ്രകാരം അവർ നോക്കുന്നു

3)  കപടവിശ്വാസികൾക്ക് ഗുണകരമായിരിക്കണെമെങ്കിൽ യഥാത്ഥത്തിൽ അവർക്ക് വേണ്ടത് എന്തെല്ലാമെന്നാണ് ആയത്തിൽ നിന്നും വ്യക്തമാകുന്നത് ?  

 a. അനുസരണം
 b. ഉചിതമായ നല്ല വാക്ക്
 c. സത്യം പാലിക്കുക
 d. എല്ലാം ശരിയാണ്

4)  കപടവിശ്വാസികളുടെ സ്വഭവവും സ്ഥിതിയും പരിഗണിക്കുമ്പോൾ ആയത്തിലെ ”فَأَوْلَى لَهُمْ” (അപ്പോള്‍ അവർക്കത് വേണ്ടത് തന്നെ) എന്ന പ്രയോഗത്തോട്, താഴെ നൽകിയവയിൽ യോജിക്കാത്തത് ഏത് ?  

 a. അവരുടെ അത്തരം പ്രതികരണങ്ങൾ കാരണം അവർക്ക് നാശമാണുള്ളത്
 b. അത്തരം പ്രതികരണങ്ങൾ അവരുടെ സ്ഥിതിക്കു യോജിച്ചതാണ്
 c. അത്തരം പ്രതികരണങ്ങൾ അവരിൽ നിന്നുണ്ടാകന്നത് സ്വാഭാവികമാണ്
 d. അത്തരം പ്രതികരണങ്ങൾ അവർക്ക് യഥാർത്ഥത്തിൽ ഉത്തമമാണ്

5)  കപടവിശ്വാസികളുടെ പക്കലെങ്ങാനും ജനങ്ങളുടെ കൈകാര്യവും അധികാരവും വന്നു കഴിഞ്ഞാല്‍ അവർ ചെയ്യുന്നത് എന്തായിരിക്കും ?  

 a. അവർ സത്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്തും
 b. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്യും
 c. ഇസ്ലാമിന്റെ മറ്റു പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിന് അധ്വാനിക്കും
 d. അവർ പൂർണ്ണമായും അനുസരണമുള്ളവരായി മാറി ഭൂമിയിൽ നന്മ വരുത്തും

6)  കപടവിശ്വാസികളുടെ സ്ഥിതിയെക്കുറിച്ചു ആശ്ചര്യം പ്രകടിപ്പിച്ചതിനാലാണ് …………….. എന്ന് ഖുർആൻ പ്രയോഗിച്ചത്   

 a. അവരുടെ ഹൃദയങ്ങളിൽ പൂട്ടുകളുണ്ടോ ?
 b. നിങ്ങളുടെ ഹൃദയങ്ങൾ പൂട്ടി വെച്ചിരിക്കുകയാണ്
 c. നിങ്ങളുടെ ഹൃദയങ്ങൾക്കും പൂട്ട് വെച്ചിട്ടുണ്ടോ ?
 d. വല്ല ഹൃദയങ്ങളിലും അവരുടേതായ പൂട്ടുകൾ ഉണ്ടോ ?

7)  ”………………….. പിശാചു അവരുടെ ചെയ്തികളെ അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്” ; വിട്ടഭാഗമാണ് ?  

 a. വിശ്വാസികൾക്ക്
 b. വിശ്വാസികൾക്കും അവിശ്വാസികൾക്കും
 c. സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍ക്ക്
 d. കപടവിശ്വാസികൾക്ക്

8)  അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തവര്‍ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?  

 a. ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ അവിശ്വാസികളെ
 b. യുദ്ധത്തിന് ഒരുങ്ങി പുറപ്പെട്ടതിന് ശേഷം പിന്തിരിഞ്ഞവരെ
 c. ജൂത ക്രൈസ്തവരെ
 d. പ്രവാചക സന്നിധിയിൽ വന്നിരുന്ന കപടന്മാരെ

9)  കപടവിശ്വാസികളെ മരണപ്പെടുത്തുമ്പോള്‍ എങ്ങിനെയിരിക്കും മലക്കുകൾ അവരെ പിടിച്ചെടുക്കുക ?  

 a. അവരുടെ മുഖങ്ങളെയും പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട്
 b. വളരെ സൗമ്യമായ രീതിയിൽ
 c. വളരെ സന്തോഷകരമായ രൂപത്തിൽ
 d. സലാം പറഞ്ഞു സമീപിച്ചുകൊണ്ട്

10)   കർമ്മങ്ങൾ പാഴാക്കാനുള്ള കാരണമായി വചനത്തിൽ പറയുന്നത് എന്താണ് ?  

 a. അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ പിന്‍പറ്റുക
 b. അല്ലാഹുന്റെ പ്രീതിയെ അവര്‍ വെറുക്കുക
 c. സ്വന്തം പ്രീതിക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുക
 d. എ യും ബി യും ശരിയാണ്
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #08  

1)  ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ……………………………… അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?  

 a. രഹസ്യങ്ങളെ
 b.വിദ്വേഷങ്ങളെ
 c. ഈര്‍ഷ്യതകളെ
 d. ബി യും സി യും ശരിയാണ്

2)  കപട വിശ്വാസികൾ ആരാണെന്ന് ശരിക്കും മനസ്സിലാക്കാൻ പ്രവാചകന് എപ്രകാരം സാധിക്കുമെന്നാണ് ഖുർആൻ ഓർമ്മപ്പെടുത്തുന്നത് ?  

 a. അവരുടെ മുഖത്ത് ചില അടയാളങ്ങൾ പ്രത്യക്ഷമായി തന്നെ കാണാവുന്നതാണ്
 b. അവരുടെ നടത്തം എപ്പോഴും പ്രവാചകന് പിന്നിലായിരിക്കും
 c. അവരുടെ സംസാരശൈലിയിൽ സ്വര വ്യത്യാസം ഉണ്ടായിരിക്കും
 d. അവരുടെ പ്രത്യേക നോട്ടവും ഗോഷ്ടികളും പ്രകടനപരതയും കാരണം

3)  ദേഹം കൊണ്ടും, ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നടത്തപ്പെടുന്ന എല്ലാ ത്യാഗപരിശ്രമങ്ങള്‍ക്കും ധര്‍മ്മസമരങ്ങള്‍ക്കും ………… എന്ന് പറയുന്നു   

 a. ജിഹാദ്
 b ഫീ സബീലില്ലാഹ്
 c. ഖിത്താൽ
 d. ബലാഅ

4)  അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ല എന്ന് പറഞ്ഞ കൂട്ടരുടെ വിശേഷണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?  

 a. അവിശ്വസിക്കുക
 b. സന്മാർഗം വ്യക്തമായതിന് ശേഷം റസൂലിനോട് ചേരിപിരിയുക
 c. ശൂന്യമായ പ്രവര്‍ത്തനങ്ങളെ തിരക്കിട്ട് അധികരിപ്പിക്കുക
 d. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുക

5)  തങ്ങളുടെ സൽപ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയാതിരിക്കാൻ എന്ത് ചെയ്യണമെന്നാണ് അല്ലാഹു വിശ്വാസികളോട് കൽപ്പിക്കുന്നത് ?  

 a. അല്ലാഹുവിനെ അനുസരിക്കുക, റസൂലിനെ അംഗീകരിക്കുക
 b. റസൂലിനെ അനുസരിക്കുക, അല്ലാഹുവിനെ അറിയുക
 c. അല്ലാഹുവിനെ അനുസരിക്കുക, റസൂലിനെയും അനുസരിക്കുക
 d. അല്ലാഹുവിനെയും റസൂലിനെയും വ്യക്തമായി പഠിക്കുക, അംഗീകരിക്കുകയും ചെയ്യുക

6)   “ആരെങ്കിലും അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു ജനങ്ങളെ തടയുകയും, പിന്നീട് ……………. യും ചെയ്താൽ അവരുടെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതേയല്ല” ; വിട്ടഭാഗം തിരഞ്ഞെടുക്കുക   

 a. അനുസരണക്കേട്‌ കാണിക്കുക
 b. ലുബ്‌ധത കാണിക്കുക
 c. ജനങ്ങളെ വഞ്ചിക്കുക
 d. അവിശ്വാസികളായ നിലയില്‍ തന്നെ മരണപ്പെടുക

7)  അല്ലാഹുവിന്റെ മാർഗത്തിൽ സ്വത്തുക്കള്‍ നൽകാൻ ………………….. നിങ്ങൾ ലുബ്‌ധത കാണിക്കുന്നതാണ്   

 a. കിണഞ്ഞാവശ്യപ്പെട്ടാൽ (ഊന്നിച്ചോദിച്ചാൽ)
 b. ആഹ്വാനം ചെയ്യപെട്ടാൽ
 c. പ്രയാസകരമാല്ലാത്തനിലയിൽ (ആവശ്യപ്പെട്ടാൽ)
 d. സൗമ്യമായി (ആവശ്യപ്പെട്ടാൽ)

8)  അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നിടത്ത് ലുബ്‌ധത നടിക്കുന്നത് എന്തിനെ പുറത്ത് കൊണ്ട് വരുമെന്നാണ് ആയത്തിൽ പരാമർശിക്കുന്നത്   

 a. ഔദാര്യ മനോഭാവത്തെ, സഹായ മനസ്കതയെ
 b. വിദ്വേഷങ്ങളെ, ഉള്‍പകകളെ
 c. അവിശ്വാസത്തെ
 d. യഥാർത്ഥത്തെ

9)  ”അല്ലാഹുവാകട്ടെ ധന്യനാകുന്നു; നിങ്ങളോ ദരിദ്രന്‍മാരുമാകുന്നു” എന്ന പരാമർശത്തിന് തൊട്ട് മുൻപ് ആയത്തിൽ അല്ലാഹു വ്യക്തമാക്കിയത് എന്ത് ?  

 a. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതെ ലുബ്‌ധത നടിക്കുന്നവർ അവരവരോട് തന്നെയാണ് ലുബ്‌ധത നടിക്കുന്നത്
 b. നിങ്ങൾ പിന്‍തിരിയുകയാണെങ്കില്‍ നിങ്ങളല്ലാതതോരു ജനതയെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്
 c. നിങ്ങളുടെ മുഴുവൻ സ്വത്തുക്കളും അവൻ ചോദിക്കുന്നില്ല
 d. നിങ്ങളോടു ചിലവഴിക്കാൻ കിണഞ്ഞാവശ്യപ്പെട്ടാൽ നിങ്ങള്‍ ലുബ്‌ധത കാണിക്കുന്നു

10)  ആരെങ്കിലും അല്ലാഹുവിന്റെ മതത്തെ വിട്ട് പോകുന്നതയാൽ, വഴിയെ അല്ലാഹു ഒരു ജനതയെ കൊണ്ട് വരും, ആ ജനതക്കുള്ള പ്രത്യേകതകളിൽ ഉൾപെടാത്തത് …………….  

 a. അവർ അല്ലാഹുവിനെ സ്നേഹിക്കും, അല്ലാഹു അവരെയും സ്നേഹിക്കും
 b. അവർ സത്യ വിശ്വാസികളോട് എളിമയുള്ളവരും അവിശ്വാസികളോട് ഗൗരവമുള്ളവരുമായിരിക്കും
 c. അവർ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യും, ഒരു ആക്ഷേപക്കാരന്റെ ആക്ഷേപവും അവർ ഭയപ്പെടുകയില്ല
 d. അവർ വിശാല മനസ്‌കരും സര്‍വ്വജ്ഞരുമായിരിക്കും

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #09 

1)  സൂറത്തുൽ ഫത്ഹു മായി യോജിക്കാത്തത് ……………..  

 a. ഹിജ്റ 6-ാം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍ അവതരണം
 b. മക്കീ സൂറത്തുകളിൽ ഉൾപ്പെടുന്നു
 c. ഈ ലോകത്തെക്കാളും അതിലുള്ള വസ്തുക്കളെക്കാളും പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം
 d. ഹുദൈബിയാ സന്ധി

2)  ………………. നെ ഖുറൈശികള്‍ മക്കയിൽ തടഞ്ഞുവെച്ചു; അദ്ദേഹം കൊല്ലപ്പെട്ടതായി ഒരു വാര്‍ത്ത മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് നബി(സ)യോന്നിച്ചു ഖുറൈശികളുമായി മരണം വരെ യുദ്ധം ചെയ്തുകൊള്ളാമെന്ന് വിശ്വാസികൾ പ്രതിജ്ഞ ചെയ്‌തു. ഈ പ്രതിജ്ഞയാണ് ………..  

 a. ഉസ്‌മാൻ (റ), ബൈഅത്തുൽ ഷജറത്
 b. ഉമർ (റ), ബൈഅത്തുൽ റിള്’വാൻ
 c. ഉസ്‌മാൻ (റ), ബൈഅത്തുൽ റിള്’വാൻ
 d. എ യും സി യും ശരിയാണ്

3)  ഖുറൈശികളുടെ നിര്‍ബന്ധപ്രകാരം നബി(സ) അവരുമായി വിട്ടുവീഴ്ച ചെയ്തുകൊണ്ട് നടത്തിയ ഹുദൈബിയ സന്ധിയിലെ പ്രധാന വ്യവസ്ഥകളെ താഴെ നൽകിയവയിൽ തെറ്റായി നൽകിയത് ഏതാണ് ?   

 a. ഇരുകൂട്ടര്‍ക്കുമിടയില്‍ നാലു കൊല്ലം യുദ്ധം നിറുത്തിവെക്കുക
 b. ഖുറൈശികളില്‍ നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്കു വരുന്നവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കുക,
 c. മുസ്ലിംകളില്‍ നിന്നു ഖുറൈശികളുടെ പക്ഷത്തേക്കു വരുന്നവരെ മദീനയിലേക്ക് തന്നെ തിരിച്ചയക്കുക.
 d. അടുത്ത കൊല്ലം തിരുമേനിയും സഹാബികളും നിരായുധരായി വന്ന് ഉംറഃ കര്‍മ്മം നിര്‍വഹിക്കുക

4)  ഉംറത്തുല്‍ -ഖള്വാഉ് എന്നാൽ ……………..  

 a. ഹുദൈബിയ സന്ധി പ്രകാരം അടുത്ത വർഷം നബിയും സഹാബികളും നിർവഹിച്ച ഉംറ
 b. ഹിജ്‌റ ആറാം കൊല്ലത്തിൽ ഉംറ നിർവഹിക്കാതെ അവർ തിരിച്ചു പോയത്
 c. നബിയും സഹാബികളും ഹജ്ജത്തുൽ വിദാഇന്റെ കൂടെ ചെയ്‌ത ഉംറ
 d. ഉസ്‌മാൻ(റ) നിർവഹിക്കാൻ വിസമ്മതിച്ച ത്വവാഫ്‌

5)  ഖുറൈശികളുടെ ഭാഗത്തുനിന്നു ഹുദൈബിയ സന്ധി ലംഘനം ഉണ്ടായപ്പോള്‍ പതിനായിരം വരുന്ന സഹാബികളോടെ ഒരുക്കത്തോടുകൂടി …………… നീങ്ങുകയും വലിയ സംഘട്ടനങ്ങളൊന്നും കൂടാതെ തന്നെ ……………………. ഉണ്ടാകുകയും ചെയ്തു  

 a. മക്കയിലേക്ക്, ഹുദൈബിയ സന്ധി
 b. മക്കയിലേക്ക്, മക്കാവിജയം
 c. ഖൈബറിലേക്ക്, ഖൈബർ വിജയം
 d. കിസ്രായിലേക്ക്, ഖൈസര്‍ വിജയം

6)  അല്ലാഹു നബിക്ക് നൽകിയ വിജയത്തെ വചനത്തിൽ വിശേഷിപ്പിച്ചത് എപ്രകാരമാണ് ?  

 a. പ്രത്യക്ഷമായ ഒരു വിജയം
 b. വമ്പിച്ച വിജയം
 c. വിജയങ്ങളുടെ വിജയം
 d. വിജയങ്ങളുടെ ഉദ്ഘാടനം

7)   ഫത്ഹ്ൽ ഫുതൂഹ് فتح الفتوح എന്നറിയപെടുന്നത് ………………….  

 a. ഖൈബര്‍ വിജയം
 b. മക്കാ വിജയം
 c. ഹുദൈബിയ സന്ധി
 d. ബൈഅത്തുൽ രിള്’വാൻ

8)  ഹുദൈബിയ സന്ധി കൊണ്ട് വിശ്വാസികൾക്കുണ്ടായ നേട്ടമെന്താണ് ?  

 a. ഹൃദയങ്ങളില്‍ ശാന്തത
 b. വിശ്വാസം വര്‍ദ്ധനവ്
 c. പാപമോചനവും സ്വർഗപ്രവേശവും
 d. എല്ലാം ശരിയാണ്

9)   ഹുദൈബിയ സന്ധി കൊണ്ട് കപട വിശ്വാസികൾക്കും ബഹുദൈവ വിശ്വാസികൾക്കും ലഭിക്കുന്നത് …….   

 a. ശിക്ഷ
 b. അല്ലാഹുവിന്റെ കോപവും ശാപവും
 c. നരക പ്രവേശനം
 d. എല്ലാം ശരിയാണ്

10)  മൂന്നു സ്ഥാനവിശേഷതകളോടുകൂടി നബി തിരുമേനി(സ)യെ നിയോഗിച്ചതിന്റെ ലക്ഷ്യം അല്ലാഹു വ്യക്തമാക്കുന്നുണ്ടല്ലോ; മൂന്ന് സ്ഥാന വിശേഷണങ്ങൾ പരമർശിച്ചതിൽ ………………… ഉൾപെടുന്നില്ല   

 a. സാക്ഷി
 b. സന്തോഷവാര്‍ത്ത അറിയിക്കുന്നവൻ
 c. താക്കീതുകാരൻ
 d. സത്യവിശ്വാസികളുടെ നേതാവ്
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #11 

1)  മുശ്‌രിക്കുകളുമായി മരണംവരെ യുദ്ധം ചെയ്യാമെന്ന് ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു ബൈഅത്ത് (പ്രതിജ്ഞ) ചെയ്‌തപ്പോൾ, സത്യവിശ്വാസികൾക്ക് കൈകൊടുത്തത് നബി(സ)യാണെങ്കിലും അത് അല്ലാഹു നേരില്‍ കൈകൊടുത്തതിനു സമമാണ് എന്ന് അറിയിക്കുന്ന ‘വചനത്തിലെ’ ഭാഗമേത് ?  

 a. അവരുടെ പ്രതിജ്ഞ അല്ലാഹു അറിഞ്ഞിട്ടുണ്ട്
 b. അവർ അല്ലാഹുവിനോടും റസൂലിനോടും കൂടിയാണ് പ്രതിജ്ഞ ചെയ്തത്
 c. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്
 d. കരാർ നിറവേറ്റിയാൽ അവന് പ്രതിഫലം ഉണ്ട്

2)  ഉംറ ഉദ്ദേശിച്ചു മാത്രം പുറപ്പെട്ട പ്രവാചകരുടെയും സഹാബികളുടെയും കൂടെ പോകാൻ കൂട്ടാക്കാതെ, ഖുറൈശികളുമായി ഏറ്റുമുട്ടിയേക്കുമെന്ന ഭയം നിമിത്തം ഒഴിഞ്ഞുമാറിയവരെയാണ് …………….. എന്ന് ആയത്തിൽ പരാമർശിച്ചിട്ടുള്ളത്  

 a. ജൂതന്മാരിൽ നിന്നും മാറിനിന്നവർ
 b. കപടത കാരണം പോകാതെ ശഠിച്ചവർ
 c. അറബികളിലെ ചില ഗോത്രങ്ങൾ
 d. അഅ്റാബികളില്‍നിന്നു പിന്നോക്കം നിന്നവര്‍

3)   ഉംറ യാത്രയിൽ പങ്കെടുക്കാത്ത ഗ്രാമീണ അറബികൾ കാരണം ബോധിപ്പിച്ചത് എന്തായിരുന്നു ?  

 a. ഞങ്ങൾക്ക് നിങ്ങൾ ഇസ്‌തിഗ്‌ഫാർ നൽകിയില്ല
 b. ഞങ്ങൾ നിങ്ങൾ മടങ്ങി വരില്ല എന്ന് വിചാരിച്ചു
 c. ഞങ്ങളുടെ സ്വത്തുക്കളും കുടുംബവും ഞങ്ങളെ ജോലിത്തിരക്കിലാക്കി
 d. ഞങ്ങൾ പിന്നോക്ക വിഭാഗക്കാരാണ്

4)  പ്രവാചകന്റെ കൂടെയുള്ള ഉംറ യാത്രയിൽ നിന്ന് മാറിനിന്നവർ പറഞ്ഞ കാരണത്തോട് ഖുർആൻ മറുപടി പറഞ്ഞത് എപ്രകാരമാണ് ?  

 a. തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്തത് അവർ നാവ് കൊണ്ട് പറയുന്നതാണ്
 b. തങ്ങളുടെ നാവിൽ വരാത്തത് അവർ ഹൃദയത്തിൽ ഒളിപ്പിച്ചതാണ്
 c. തങ്ങളുടെ ഹൃദയം കൊണ്ടും നാവ് കൊണ്ടും അവർ കള്ളം പറഞ്ഞതാണ്
 d. അവരുടെ നാവ് പറഞ്ഞത് ഹൃദയം മറച്ചു വെച്ചതാണ്

5)   മക്കയിലേക്കുള്ള ഉംറ യാത്രയിൽ പോകാൻ വിസമ്മതിച്ചുവരുടെ, അതിൽ നിന്നും വിട്ടു നിൽക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത് ?  

 a. നബിക്കും സത്യ വിശ്വാസികൾക്കും ഈ യാത്രയിൽ ഉംറ നിർവഹിക്കാൻ കഴിയില്ലെന്ന് അവർ മുൻകൂട്ടി മനസിലാക്കി
 b. നബിയും സ്വാഹാബത്തും മക്കക്കാരോട് യുദ്ധം ചെയ്യാനുള്ള സാധ്യത മുൻ കൂട്ടി മനസ്സിലാക്കി പുറപ്പെട്ടത് അവർ കണ്ടതിനാൽ
 c. അല്ലാഹുവിന്റെ റസൂലും സത്യ വിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരിക്കലും തിരിച്ചെത്തുകയില്ലെന്ന് അവർ ധരിച്ചതിനാൽ
 d. ഇബ്‌ലീസ് അവർക്ക് തിന്മകളെയൊക്കെ നന്മകളാക്കി തോന്നിപ്പിച്ചതിനാൽ

6)  നബി(സ)യെയും സഹാബത്തിനെയും പറ്റി നിങ്ങള്‍………………….. ധരിക്കുകയും ചെയ്തു ; നിങ്ങള്‍ ……………… ഒരു ജനതയുമാകുന്നു.’   

 a. നല്ലത്, കൂറുള്ള
 b. ദുഷിച്ചധാരണ, നാശോന്മുഖരായ
 c. സദ്‌വിചാരം, നല്ലവരായ
 d. ദുർവിചാരം, കപടന്മാരയ

7)  ഖൈബറിലേക്കു പുറപ്പെടുവാന്‍ നബി അനുവാദം കൊടുത്തത് ആർക്കായിരുന്നു ?  

 a. വിശ്വാസികൾക്കും ആദ്യതവണ പിന്നോക്കം നിന്നവർക്കും
 b. ആദ്യതവണ വരാതെ പിന്നോക്കം നിന്നവർക്ക് മാത്രം
 c. ഹുദൈബിയ്യാ സന്ധിയിൽ പങ്കെടുത്ത സഹാബികള്‍ക്കു മാത്രം
 d. അങ്ങനെ ഒരു പ്രത്യേക അനുവാദം നബി നൽകിയിട്ടില്ല

8)  ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് ക്ഷണിക്കപ്പെട്ടാൽ പിന്നോക്കം നിന്നിരുന്ന അഅ്റാബികൾ ഇനി എന്ത് ചെയ്‌താലാണ് അവർക്ക് നല്ല പ്രതിഫിലം നൽകുകയെന്ന് അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌ ?  

 a. ശതൃക്കളോട് യുദ്ധം ചെയ്യണം അല്ലെങ്കിൽ അവർ ഇസ്ലാമിനെ അംഗീകരിക്കണം
 b. അവർ പിന്തിരിയണം, ശത്രുക്കളെ മിത്രങ്ങളാക്കാൻ ശ്രമം നടത്തണം
 c. ശതുക്കളെ പിന്തിരിപ്പിച്ച് സമവായത്തിന് ശ്രമിക്കണം
 d. ഒഴിവുകഴിവു പറഞ്ഞു വീണ്ടും പിന്നോക്ക ക്കാരിൽ ഉൾപ്പെടണം

9)  യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന സ്വത്തുക്കൾക്കാണ് …………….. എന്ന് പറയുന്നത്   

 a. ഗനീമത്ത്
 b. സകാത്തുൽ ഖിതാൽ
 c. സകാത്തുൽ മാൽ
 d. ഫൈഹ്

10)   ”……………..ന്റെ മേല്‍ കുറ്റം ഇല്ല; ……………..ന്റെ മേലും കുറ്റം ഇല്ല; …………………….. മേലും കുറ്റം ഇല്ല”. ആയത്തിൽ വന്ന ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക   

 a. മുടന്തന്റെ, അന്ധന്റെ, രോഗിയുടെ
 b. രോഗിയുടെ, അന്ധന്റെ, മുടന്തന്റെ
 c. അന്ധന്റെ, മുടന്തന്റെ, രോഗിയുടെ
 d. അന്ധന്റെ, രോഗിയുടെ, മുടന്തന്റെ

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #12 

1)  വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചു റസൂലിനോട് ബൈഅത്തു ചെയ്‌തപ്പോൾ സത്യവിശ്വാസികൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ അല്ലാഹു വ്യക്തമാക്കിയതിൽ ആയത്തുകളിലെ ക്രമത്തിൽ അവസാനം പറഞ്ഞത് ഏത്  

 a. അവരില്‍ അല്ലാഹു ശാന്തത ഇറക്കി
 b. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടു
 c. ആസന്നമായ ഒരു വിജയം പ്രതിഫലം കൊടുത്തു
 d. പിടിച്ചെടുക്കുന്ന വളരെ ഗനീമത്തുകൾ നൽകി

2)  ‘ആസന്നമായ വിജയം’ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?   

 a. ഹുനൈൻ വിജയം
 b. ഹുദൈബിയ സന്ധി
 c. ഖൈബർ വിജയം
 d. മക്കാ വിജയം

3)  അല്ലാഹു സത്യ വിശ്വാസികൾക്ക് ‘ഇത് വേഗമാക്കി തന്നിരിക്കുന്നു’ എന്ന് പറഞ്ഞത് എന്തിനെ പറ്റിയാണ് ?   

 a. മക്കാ വിജയം
 b, ഹുനൈൻ വിജയം
 c. ഖൈബർ വിജയം
 d. തബൂക്ക് പടയെടുപ്പ്

4)  താഴെ നൽകിയവയിൽ ഒന്ന് മാത്രമാണ് ശരിയായതും ”ജനങ്ങളുടെ കൈകളെ അവന്‍ നിങ്ങളില്‍നിന്നു തടുക്കുകയും ചെയ്തു” എന്ന ആയത്തിലെ വാക്യത്തിനോട് യോജിക്കുന്നതും; ഏത് ?  

 a. ഖൈബറിലേക്കു മുസ്‌ലിംകൾ പടയെടുത്തപ്പോൾ ചുറ്റുവട്ടത്തിലുള്ള യഹൂദികള്‍ മദീനയെ ആക്രമിച്ചത്
 b. വമ്പിച്ച ആയുധങ്ങളും കോട്ടകളും ഉണ്ടെങ്കിലും ഒരു ഘോരസമരത്തിന് ഖൈബറിലെ യഹൂദർക്ക് ധൈര്യമില്ലാതാക്കിയത്
 c. കപടവിശ്വാസികളുടെ യുദ്ധപാടവം ഖൈബറിൽ പുറത്തെടുത്തത്
 d. ഹുദൈബിയായില്‍ വെച്ചു മക്കാ മുശ്‌രിക്കുകൾ മുസ്ലിംകളെ ആക്രമിച്ചത്

5)  ”വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്.’ ; ആയത്തിലെ ‘വേറെ ചിലതും’ എന്നതിന്റെ ആശയത്തിൽ വരുന്നത് …………  

 a. ഉമര്‍ ((റ) യുടെ ഖിലാഫത്തു കാലത്തു കൈവന്ന പേര്‍ഷ്യന്‍ വിജയങ്ങൾ
 b. ഖൈബറിലെ ഗ്വനീമത്ത്
 c. ഹുനൈൻ വിജയവും അനുബന്ധമായി ലഭിച്ച വമ്പിച്ച ഗനീമത്തും
 d. എ യും സി യും ശരിയാണ്

6)  ഹുനൈൻ യുദ്ധത്തിൽ മുസ്‌ലിംകളുടെ ശത്രു പക്ഷത്ത് ആരായിരുന്നു ?  

 a. ബനൂ ഖുറൈദ
 b, ബനൂ ഗ്വത്ഫാൻ
 c. എല്ലാ ജൂത ഗോത്രങ്ങളും
 d. ഹവാസിൻ

7)  ”ഇനി ആ അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍ തന്നെ, അവര്‍ ……………………………….. ”   

 a. നിങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുമായിരുന്നു
 b. പിന്‍തിരിഞ്ഞു പോകുമായിരുന്നു
 c. വിജയിക്കുമായിരുന്നു
 d. നിങ്ങളെ പുറത്താക്കുമായിരിന്നു

8)  പരിശുദ്ധ മക്കക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടാതെയും രക്തച്ചൊരിച്ചില്‍ ഉണ്ടാവാതെയും കാത്തത് അല്ലാഹുവാണ് എന്ന ആശയം നൽകുന്ന വചനമാണ് ………………..  

 a. വചനം 22
 b. വചനം 23
 c. വചനം 24
 d. വചനം 25

9)  പരിശുദ്ധ കഅബായും അതിന്റെ പരിസരപ്രദേശവും, അനാദരിക്കുവാന്‍ പാടില്ലാത്ത അലംഘനീയമായ പള്ളി, മക്കയിലേക്കു ബലികര്‍മ്മം നടത്തുവാന്‍ കൊണ്ടുപോകുന്ന മൃഗങ്ങൾ, ബലി നടത്തപ്പെടേണ്ടുന്ന സ്ഥലം ; താഴെ നൽകിയവയിൽ ഇവയോട് യഥാക്രമം യോജിക്കുന്നത് തിരഞ്ഞെടുക്കുക   

 a. മസ്‌ജിദുൽ ഹറാം, മസ്‌ജിദുൽ ഹറാം, ഹദ്‌യ്, മിനാ
 b. മസ്‌ജിദുൽ ഹറാം, ഹറാം, ഹലാൽ, മിനാ
 c. മസ്‌ജിദുൽ ഹറാം, ഹറാം, ഹിദായ, മഹില്ല
 d. അറഫാത്, മസ്‌ജിദുൽ ഹറാം, ഹദ്‌യ്, മിനാ

10)  അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – ജാഹിലിയ്യാ കാല സമ്പ്രദായത്തിന്റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്നപ്പോൾ …………………….  

 a. അവിശ്വാസികൾക്ക് അവരുടെ പ്രവർത്തനങ്ങളെ ഭംഗിയായി തോന്നിപ്പിച്ചു
 b. അതെ, അവർ ജാഹിലിയ്യത്തിൽ ദുരഭിമാനം നടിക്കുന്നവർ തന്നെയായിരുന്നു
 c. അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ ശാന്തത ഇറക്കിക്കൊടുത്തു
 d. ആ ദുരഭിമാനം അവരെ നാശത്തിലാക്കി
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #13 

1)  ”തീര്‍ച്ചയായും അല്ലാഹു അവന്റെ റസൂലിനു സ്വപ്‌നം യഥാര്‍ത്ഥപ്രകാരം സത്യമാക്കിയിരിക്കുന്നു”; എന്തായിരുന്നു പ്രവാചകന്റെ സ്വപ്‌നം ? (ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക)  

 a. വരുന്ന വർഷത്തിൽ സത്യവിശ്വാസികൾ ഉംറ നിർവ്വഹണത്തിനായി മസ്‌ജിദുൽ ഹറാമില്‍ പ്രവേശിക്കുന്നതായി
 b. തലമുടികളഞ്ഞവരായി എല്ലാ വിശ്വാസികളും മക്കാ വിജയത്തിന് മുമ്പ്തന്നെ മസ്‌ജിദുൽ ഹറാമില്‍ പ്രവേശിക്കുന്നതായി
 c. ചിലര്‍ മുടി കളഞ്ഞവരും മറ്റു ചിലര്‍ മുടി വെട്ടിയവരുമായി ക്കൊണ്ട് സമാധാനപൂര്‍വ്വം സത്യവിശ്വാസികൾ മസ്‌ജിദുൽ ഹറാമില്‍ പ്രവേശിക്കുന്നതായി
 d. സത്യവിശ്വാസികൾക്ക് മസ്‌ജിദുൽ ഹറാമില്‍ പ്രവേശിച്ചു തിരിച്ചു വരാൻ ഒരു മാർഗം അവൻ തുറന്നു തരുന്നതായി

2)  ആ വരവില്‍ തന്നെ സ്വപ്നം പുലരുമെന്നു അറിയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്ന് ആര് ആരെയാണ് ഓർമ്മപെടുത്തിയത് ?  

 a. നബി(സ), ഉമർ(റ)നെ
 b. അബൂബക്കർ(റ), ഉമർ(റ)നെ
 c. ഉമർ(റ), അബൂബക്കർ(റ)നെ
 d. നബി(സ), അബൂബക്കർ(റ)നെയും ഉമർ(റ)നെയും

3)  വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ടുണ്ട്; എന്തുകൊണ്ട് ?  

 a. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ മാത്രമേ ഏതൊരു കാര്യവും സംഭവിക്കുകയുള്ളു എന്നത്‌കൊണ്ട്
 b. അല്ലാഹുവും നബിയും ഉദ്ദേശിച്ചാലാണ് ഏതൊരു കാര്യവും സംഭവിക്കുന്നത്
 c. ഇൻശാ അല്ലാഹ് എന്ന് പറയുന്നത് അറബി ഭാഷയിലെ ഒരു അനുവാച്യകാര്യമായതു കൊണ്ട്
 d. എല്ലാ പൂർവ്വ സമൂഹങ്ങളിലും അങ്ങനെ പറഞ്ഞതായി അറിയപ്പെട്ടതിനാൽ

4)  വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ടുണ്ട് എന്ന് വ്യക്തമാക്കുന്ന സൂറാത്താണ് ………..  

 a. സൂറഃ കഹ്ഫ്
 b. സൂറഃ ഖാഫ്
 c. സൂറഃ അഹ്‌ഖാഫ്
 d. സൂറഃ മുഹമ്മദ്

5)  അല്ലാഹു തന്റെ റസൂലിനെ അയച്ചത് …….  

 a. സന്മാര്‍ഗ്ഗവുമായിക്കൊണ്ട്
 b. യഥാര്‍ത്ഥ മതവുമായിക്കൊണ്ട്
 c. എല്ലാ മതങ്ങളെക്കാളും മേലേയാക്കി അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി
 d. എല്ലാം ശരിയാണ്

6)  അല്ലാഹുവിൽ നിന്നുള്ള സന്മാര്‍ഗ്ഗമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പ്രായോഗിക നടപടി ക്രമങ്ങളെ അഥവാ നിയമവ്യവസ്ഥയെയാണ് ………………. എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്   

 a. മാര്‍ഗ്ഗദര്‍ശനങ്ങളും, തത്വോപദേശങ്ങളും (സന്മാര്‍ഗ്ഗവും) – بِالْهُدَىٰ
 b. സത്യ മതവും – وَدِينِ الْحَقِّ
 c. അല്ലാഹു തന്നെ മതി – وَكَفَىٰ بِاللَّـهِ
 d. എല്ലാ മതത്തെക്കാളും – عَلَى الدِّينِ كُلِّهِ

7)  സത്യവാഗ്‌ദാനം അല്ലാഹു പാലിച്ചുകഴിഞ്ഞുവെന്നുള്ളതിനു തെളിവായി (സാക്ഷിയായിട്ട്‌) അവന്‍ തന്നെ മതി എന്നാണ് …………… ഈ വാക്യം വ്യക്തമാക്കുന്നത്   

 a. وَكَفَىٰ بِاللَّهِ عَلِيمًا
 b. وَكَفَىٰ بِاللَّهِ وَكِيلًا
 c. وَكَفَىٰ بِاللَّهِ نَصِيرًا
 d. وَكَفَىٰ بِاللَّـهِ شَهِيدًا

8)  പ്രവാചകന്റെ അനുയായിയകളെക്കുറിച്ച് അല്ലാഹു പ്രശംസിച്ചു പറഞ്ഞ ചില വാക്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. അവയിൽ ആദ്യത്തേത് (ആയത്തിലെ ക്രമത്തിൽ) ……………………  

 a. റുകൂഉം സുജൂദും ചെയ്തുകൊണ്ടിരിക്കുന്നവർ
 b. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു
 c. അവിശ്വാസികളുടെമേല്‍ കഠിനന്മാർ
 d. തങ്ങള്‍ക്കിടയില്‍ ദയാലുക്കൾ

9)  ”സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്”; ഈ അടയാളവുമായി ബന്ധപ്പെട്ട് യോജിക്കാത്തത് തിരഞ്ഞെടുക്കുക   

 a. നല്ല രീതിയാണത്; അഥവാ ആകര്‍ഷിക്കത്തക്ക മുഖഭാവം എന്നര്‍ത്ഥം
 b. അതു ഭക്തിയും വിനയവുമാണ്
 c. നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്.
 d. ഈ അടയാളംകൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു നിസ്കാരത്തഴമ്പ് ആണ്

10)  നബി(സ)യുടെ അനുയായികളുടെ ഉപമ തൗറാത്തിലും ഇഞ്ചീലിലും ഉണ്ടെന്ന് ആയത്തിൽ അല്ലാഹു വ്യക്തമാക്കുന്നുണ്ട്; ഇഞ്ചീലിൽ അവരെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?  

 a. അന്ധകാരത്തിൽ നിന്നും പുറത്തുവരുന്ന പ്രകാശകിരണത്തോട്
 b. തണ്ടുകളില്‍ സ്വയം മുളച്ചു പൊന്തി ശരിപ്പെട്ടു വരുന്ന വിളയോട്
 c. വിളക്ക് മാടത്തിലെ സ്വയം പ്രകാശിക്കുന്ന ഒരു വിളക്കിനോട്
 d. ആകാശത്തിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളോട്
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #14 

1)  സൂറത്തുൽ ഹുജുറാത്തിലെ പ്രധാന പ്രതിപാദ്യ വിഷയമെന്താണ് ?  

 a. യുദ്ധ സംബന്ധമായ കാര്യങ്ങൾ
 b. വിജയത്തിന്റെ മാര്‍ഗ്ഗങ്ങളും നേട്ടങ്ങളും
 c. നബി(സ)യും അനുയായികളും തമ്മിലും, സത്യവിശ്വാസികള്‍ തമ്മിൽ തമ്മിലും എങ്ങനെ വര്‍ത്തിക്കണം
 d. സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തര ജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍

2)  ”നബി(സ) സത്യവിശ്വാസികളോട്‌ …………………………………………… ബന്ധപ്പെട്ട ആളാണ്‌” ; ആയത്തിൽ വിട്ടഭാഗമാണ് ?  

 a. അവരുടെ സ്വന്തം ദേഹങ്ങളെക്കാളും
 b. അവരുടെ പിതാക്കളേക്കാളും
 c. അവരുടെ മാതാക്കളെക്കാളും
 d. അവരുടെ സ്വന്തം ദേഹങ്ങൾ കഴിഞ്ഞാൽ പിന്നീട് ഏറ്റവും

3)  ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെയും അവന്റെ ‘റസൂലി’ന്റെയും മുമ്പിൽ നിങ്ങൾ മുൻകടന്നു ഒന്നും പ്രവർത്തിക്കരുത് എന്നതുകൊണ്ടുള്ള ഒരുദ്ദേശമാണ് ………….  

 a. വിശ്വാസികൾ അവരവരുടെ നന്മകളിൽ മുൻകടക്കരുത്
 b. വിശ്വാസികൾ ഒരു കാര്യവും തന്നെ മുൻകൂട്ടി ചെയ്യാൻ പാടില്ല
 c. മതകാര്യങ്ങളിൽ ഓരോരുത്തർക്കും അവരുടെ ബുദ്ധിക്കനുസരിച്ചുള്ള വിധികൾ കൈകൊള്ളവുന്നതാണ്
 d. മതസംബന്ധമായ ഏതൊരു കാര്യത്തിലും ഖുർആന്റെയും സുന്നത്തിന്റെയും വിധി അന്വേഷിക്കാതെ ആർക്കും സ്വന്തമായൊരു വിധി ഉണ്ടായിരിക്കുവാൻ പാടില്ല

4)  ഖുർആനിലും സുന്നത്തിലും വിധി കണ്ടില്ലെങ്കിൽ മാത്രം വിധി കൽപ്പിക്കാൻ സ്വന്തം അഭിപ്രായം ആരാഞ്ഞെടുക്കും എന്ന് നബി(സ)ക്ക് മറുപടി നൽകിയ സഹാബിയാര് ?  

 a. മുസ് അബ് ബിൻ ഉമൈർ(റ)
 b. ജഅ് ഫർ ബിൻ അബീത്വാലിബ്(റ)
 c. മുആദ് ബിൻ ജബൽ(റ)
 d. ഉമറുൽ ഫാറൂഖ്(റ)

5)  കർമ്മങ്ങൾ ഫലശൂന്യമായിപ്പോകാൻ കാരണമാകുമെന്ന് ഖുർആൻ പ്രസ്‌താവിച്ചത് എന്തിനെയാണ് ?  

 a. പ്രവാചകന്റെ ശബ്ദത്തിനു മീതെ ഒരാളുടെ ശബ്ദം ഉയർത്തുന്നത്
 b. പ്രവാചകനോടു പറയുന്ന വാക്കു ഉച്ചത്തിലാക്കുന്നത്
 c. നബീസന്നിധിയിൽ പതുക്കെ സംസാരിക്കുന്നത്
 d. എ യും ബി യും ശരിയാണ്

6)  പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്ന ഈ സഹാബി, ഹുജുറാത്തിലെ ആദ്യ വചനങ്ങൾ ഇറങ്ങിയപ്പോൾ നബി(സ)യുടെ ശബ്ദത്തെക്കാൾ തന്റെ ശബ്ദം ഉച്ചത്തിലായി കർമ്മങ്ങൾ ഫലശൂന്യമായിപ്പോകുമെന്ന് ഭയപ്പെടുകയും നബിയുടെ അടുക്കലേക്കുള്ള തന്റെ വരവു നിറുത്തുകയുമുണ്ടായി?  

 a. ഥാബിത്ത്ബ്നുഖൈസ് (റ)
 b. അബൂബക്കർ (റ)
 c. ഉമർ(റ)
 d. പ്രശസ്‌ത കവി ഹസ്സാനുബിനു സാബിത്(റ)

7)  അല്ലാഹു ‘തഖ്‌വാ’ ക്കുവേണ്ടി ഹൃദയങ്ങളെ പരീക്ഷിച്ചറിഞ്ഞകൂട്ടർ ആരാണെന്നാണ് ഉമർ(റ) മറുപടി നൽകിയത് ?  

 a. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല, അവനത് ചെയ്യുന്നുമില്ല
 b. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുന്നു, എന്നിട്ടവരത് ചെയ്യുന്നു
 c. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല, എന്നിട്ടും അവരത് ചെയ്യുന്നു
 d. അനുസരണക്കേടു ചെയ്യുവാൻ ആഗ്രഹിക്കുകയും, എന്നിട്ടതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവർ

8)  (നബിയേ) അറകളുടെ പിന്നിൽനിന്നു നിന്നെ വിളിക്കുന്നവരിൽ അധികമാളുകളും കാര്യം മനസ്സിലാക്കുന്നില്ല ; ആരാണ് പ്രവാചകനെ അറകളുടെ പിന്നിൽ നിന്നും ധൃതിപ്പെട്ടുകൊണ്ട് വിളിച്ചത് ?  

 a. ബനൂ നളീർ ഗോതക്കാർ
 b. തമീം ഗോത്രക്കാരുടെ ഒരു നിവേദകസംഘം
 c. മക്കാമുശ്‌രിക്കുകൾ
 d. മദീനയിലെ ജൂതന്മാരിലെ ചില പണ്ഡിതന്മാർ

9)  തമീം ഗോത്രത്തിൻ്റെ പ്രസ്‌തുത ചെയ്‌തികൾ അല്ലാഹു പൊറുത്തു കൊടുത്തതിനുള്ള കാരണമെന്താണ് ?  

 a. അവർ നബിയോടൊപ്പം മത്സരത്തിന് തയ്യാറായപ്പോൾ
 b. അവർ അവസാനം ഇസ്ലാംസ്വീകരിച്ചതിനാൽ
 c. അവർ അറിവുള്ളവർ ആയതിനാൽ
 d. അവരുടെ അറിവില്ലായ്മയ്‌മ കരണമായതിനാൽ

10)  ദുർമ്മാര്‍ഗ്ഗിയായ ഒരാൾ നിങ്ങൾക്ക് വല്ല വൃത്താന്തവും കൊണ്ടുവന്നാൽ ………………..   

 a. അയാളെ ശിക്ഷിക്കുക, പിന്നീട് മാത്രം ആ വാർത്ത സ്വീകരിക്കുക
 b. വാർത്ത സ്വീകരിക്കുക, പിന്നീട് ഭവിഷ്യത്തുകളുണ്ടാകുമ്പോൾ മാത്രം അന്വേഷിക്കുക
 c. അതിനെക്കുറിച്ചു അന്വേഷിച്ചു വ്യക്തമായി അറിയുക, സത്യാവസ്ഥ മനസ്സിലാക്കുക
 d. അയാളുടെ വാർത്തകൾക്കനുസൃതമായി നടപടിയെടുക്കുവുന്നതാണ്

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #15 

1)   ‘നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു’ എന്ന് ഖുർആൻ പ്രസ്താവിച്ച ഒരു കാര്യമാണ്…..  

 a. നിങ്ങൾ റസൂലിനെ അനുസരിക്കേണ്ടി വരിക
 b. ശത്രുക്കളെ അനുസരിക്കേണ്ടി വരിക
 c. നിങ്ങൾ പരസ്‌പരം അനുസരിക്കുക
 d. റസൂൽ നിങ്ങളെ അനുസരിക്കേണ്ടി വരിക

2)  അല്ലാഹു സന്മാർഗ്ഗികളായിട്ടുള്ളവർക്ക് ………………………………. ഇഷ്ടമാക്കിത്തരുകയും, ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്‌തിരിക്കുന്നു; …………. , ഉം ………………., ഉം ………………. ഉം അല്ലാഹു അവർക്ക് വെറുപ്പാക്കി നൽകുകയും ചെയ്തിരിക്കുന്നു.  

 a. ഇസ്ലാമിനെ; ദുർമ്മാർഗ്ഗവും ദുർന്നടപ്പും തോന്നിയവാസവും
 b. സത്യവിശ്വാസത്തെ ; ദുർമ്മാർഗ്ഗവും ദുർന്നടപ്പും തോന്നിയവാസവും
 c. സത്യവിശ്വാസത്തെ ; അവിശ്വാസവും ദുർന്നടപ്പും അനുസരണക്കേടും
 d. ഇസ്ലാമിനെ; കുഫ്‌റും ഫുസൂഖും ദുർമ്മാർഗ്ഗവും

3)  യഥാർത്ഥമായ സത്യവിശ്വാസം മൂന്നു ഘടകങ്ങൾ ഉൾക്കൊള്ളുന്നു; താഴെ നൽകിയവയിൽ അതിൽ ഉൾപെടാത്തത് ഏതാണ് ?  

 a. മനസ്സുകൊണ്ടുള്ള വിശ്വാസം
 b. നാവുകൊണ്ടു വിശ്വാസം ഏറ്റുപറയലും പ്രഖ്യാപിക്കലും
 c. വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ
 d. പ്രകടനപരതയിൽ ഊന്നിയ പ്രവർത്തനങ്ങൾ

4)  ……………… പരസ്യവും, ……………… ഹൃദയത്തിലുമാകുന്നു എന്നു നബി (സ) പറയാറുണ്ടായിരുന്നു, പിന്നീടു നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ……………….. ഇവിടെയാണു എന്നു മൂന്നു പ്രാവശ്യം പറയുകയും ചെയ്തിരുന്നു   

 a. ഇസ്‌ലാം, ഈമാൻ, തഖ്‌വാ
 b. തഖ്‌വാ, ഇസ്‌ലാം, ഈമാൻ
 c. ഇസ്‌ലാം, തഖ്‌വാ, ഈമാൻ
 d. ഈമാൻ, ഇസ്‌ലാം, തഖ്‌വാ

5)  രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവരുടെ, വിശേഷിച്ചും നേതാക്കളുടെ കടമയെന്താണ്?   

 a. ഇരുകൂട്ടരും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്നുവെച്ചു മൗനമവലംബിക്കുക
 b. അവർക്കിടയിൽ സന്ധിയാക്കി നന്നാക്കിത്തീർക്കുക
 അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ ഇരുഭാഗത്തോടും സമരം ചെയ്യുക
 d. ഇരു കൂട്ടരെയും മഹല്ലിൽ നിന്ന് പുറത്താക്കുക

6)  ”നിങ്ങളിൽ ഒരാൾ തന്റെ ദേഹത്തിനു എന്തു ഇഷ്ടപ്പെടുന്നുവോ അതു തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ അവൻ ………………… ആവുകയില്ല”  

 a. മനുഷ്യൻ
 b. അദബുള്ളവൻ
 c. മുസ്‌ലിം
 d. സത്യവിശ്വാസി

7)  താഴെ നൽകിയവയിൽ പതിനൊന്നാമത്തെ ആയത്തിന്റെ അർത്ഥാശയത്തിൽ ഉൾപെടാത്തത് ഏതാണ് ?   

 a. ഒരു ജനത വേറെ ഒരു ജനതയെപ്പറ്റിയും, സ്ത്രീകൾ വേറെ സ്ത്രീകളെപ്പറ്റിയും പരിഹസിക്കരുത്
 b. നിങ്ങൾ നിങ്ങളെത്തന്നെ പരസ്‌പരം കുറവാക്കരുത്‌
 c. അസഭ്യമായ അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കരുത്
 d. നിങ്ങൾ പരസ്പരം സഹായിക്കാതെ പിന്മാറിപ്പോകരുത്

8)  നബി(സ) അരുളി ; ”സത്യവിശ്വാസി …………………… ”; ഇബ്നുമസ്ഊദ് (റ) ഉദ്ധരിച്ച ഹദീസിന്റെ വിട്ടഭാഗത്തോട് യോജിക്കാത്തത് തിരഞ്ഞെടുക്കുക   

 a. കുത്തിപ്പറയുന്നവനായിരിക്കുകയില്ല
 b. ശപിച്ചു പറയുന്നവനുമായിരിക്കുകയില്ല
 c. അക്ഷമനുമായിരിക്കുകയില്ല
 d. അസഭ്യം പുലമ്പുന്നവനുമായിരിക്കുകയില്ല

9)  താഴെ നൽകിയവയിൽ പന്ത്രണ്ടാമത്തെ ആയത്തിന്റെ അർത്ഥാശയത്തിൽ വരാത്തത് ഏത് ?   

 a. ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ, നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റകര മായിരിക്കും
 b. നിങ്ങൾ ചാരവൃത്തി നടത്തരുത്
 c. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദൂഷണം പറയരുത്
 d. നിങ്ങൾ പരസ്‌പരം കുത്തിപ്പറയരുത്

10)  ഗീബത്ത് الغيبة അഥവാ പരദൂഷണം എന്നാലെന്താണെന്നു സ്വഹാബികൾക്കു നബി(സ) വിവരിച്ചുകൊടുത്തത് എങ്ങിനെയാണ് ?  

 a. നീ നിന്റെ സഹോദരനിൽ ഇല്ലാത്ത ഒരു കാര്യം പറയുന്നതാണ് ഗീബത്ത്
 b. തന്റെ സഹോദരന്റെ മാംസം തിന്നുന്നതിനു തുല്യമാണ് പരദൂഷണം
 c. നീ നിന്റെ സഹോദരനെക്കുറിച്ച് അവനു വെറുപ്പുള്ള കാര്യം പ്രസ്താവിക്കലാണ് ഗീബത്ത്
 d. നീ നിന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ നന്മ എടുത്തു പറഞ്ഞു

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #16 

1)  അല്ലാഹു മനുഷ്യരെ ചില ശാഖകളും ഗോത്രങ്ങളുമാക്കിയിട്ടുള്ളത് എന്തിനുവേണ്ടിയാണ് ?  

 a. ഉൽകൃഷ്ടതയുടെയോ നികൃഷ്ടതയുടെയോ അടിസ്ഥാനത്തിൽ വേർതിരിക്കാൻ
 b. അന്യോന്യം തിരിച്ചറിയുവാനും പരിചയപ്പെടുവാനും വേണ്ടി
 c. ഉയർച്ചയും താഴ്ച്ചയും കണക്കാക്കുന്നതിന് വേണ്ടി
 d. അടിമകളും ഉടമകളും ഉണ്ടായാലേ സമത്വം ഉണ്ടാകൂ എന്നതിനാൽ

2)  ഒരാളെ ഉന്നതനോ അധമനോ ആക്കുന്ന മാനദണ്ഡം എന്താണ് ?   

 a. അയാളുടെ തഖ്‌വാ
 b. അയാളുടെ ഖബീല (ഗോത്രം)
 c. അവന്റെ കുടുംബ മാഹാത്മ്യവും കുലമഹിമയും
 d. അവന്റെ തൊലിനിറം

3)   ”നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ………………”  

 a. ഏറ്റവും കൂടുതൽ നമസ്‌കരിക്കുന്നവനാകുന്നു
 b. എല്ലാം സഹിക്കുന്നവനാകുന്നു
 c. ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു
 d. ഏറ്റവും ചിലവഴിക്കുന്നവനാകുന്നു

4)  നബി(സ) അരുളിചെയ്തിരിക്കുന്നു : ”അല്ലാഹു നിങ്ങളുടെ ………………………..നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ………………. നോക്കുന്നു”  

 a. ബാഹ്യരൂപത്തിലേക്ക് ; പ്രാർത്ഥനനകളിലേക്ക്
 b. അനുഗ്രഹങ്ങളിലേക്ക് ; നമസ്‌കാരങ്ങളിലേക്ക്
 c. രൂപങ്ങളിലേക്കും സ്വത്തുക്കളിലേക്കും ; ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും
 d. ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ; രൂപങ്ങളിലേക്കും സ്വത്തുക്കളിലേക്കും

5)  അസദ് ഗോത്രത്തിൽപെട്ട അഅ്റാബികളോട് ”ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന് പറയേണ്ടതില്ല, മറിച്ച് ’ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് പറഞ്ഞാൽ മതിയെന്ന് അല്ലാഹു നിഷ്കർഷിക്കാൻ കാരണമെന്തായിരുന്നു ?  

 a. അവർ അഅ്റാബികൾ ആയതുകൊണ്ട്
 b. യഥാർത്ഥത്തിൽ ആ അഅ്റാബികൾ മുഴുവനും കപടന്മാർ ആയിരുന്നതിനാൽ
 c. അവർ പറയുന്നത് പ്രവർത്തിക്കാത്തവരാണ്
 d. അവരുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം അതുവരെയും പ്രവേശിച്ചിട്ടുണ്ടായിരുന്നില്ല

6)  ”അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ”; സത്യവാന്മാർക്ക് ഉണ്ടാകേണ്ട ഗുണഗണങ്ങളെ പരാമർശിച്ചിടത്തു ആയത്തിൽ വരാത്തത് ഏതാണ് ?  

 a. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുക
 b. വിശ്വസിച്ചു കഴിഞ്ഞാൽ പിന്നീട് സന്ദേഹപ്പെടാതിരിക്കുക
 c. സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യുക
 d. ഈമാനും ഇസ്ലാമും ഒരുമിച്ചു കൊണ്ടുപോകുക

7)  താഴെ നൽകിയവയിൽ ഒരായത്തിലെ വാക്യങ്ങളിൽ വരാത്തത് ……….  

 a. നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?
 b. നിങ്ങളുടെ വിശ്വാസത്തെ അല്ലാഹു അറിയുന്നു
 c. അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അറിയുന്നു.
 d. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.

8)  ‘അല്ലാഹു നിങ്ങളുടെമേൽ അങ്ങോട്ട് ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്’ ; എങ്ങനെയാണ് അല്ലാഹു ആ അഅ്റാബികൾക്ക് ദാക്ഷീണ്യം ചെയ്‌തിട്ടുള്ളത് ?  

 a. അവർക്ക് സത്യവിശ്വാസത്തിലേക്ക് മാർഗദർശനം നൽകികൊണ്ട്
 b. അവർക്ക് അറിവു നൽകികൊണ്ട്
 c. അവർക്ക് രിസ്ഖ് നൽകിയത്
 d. അവരെ സമൂഹത്തിൽ ഉന്നതന്മാരാക്കിയത്

9)  നബിയേ പറയുക: ‘നിങ്ങളുടെ …………………. എന്റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്’  

 a. ഈമാനെ (വിശ്വാസത്തെ)
 b. ഇസ്ലാമിനെ (കീഴൊതുക്കത്തെ)
 c. ഈമാനെയും ഇസ്ലാമിനെയും
 d. ഈമാനെയും ഇസ്ലാമിനെയും അമലുകളേയും

10)  ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ നേർവഴിയിലാക്കുകയും ധന്യരാക്കുകയും നിങ്ങളുടെ മനസ്സുകളെ ഇണക്കുകയും ചെയ്‌തില്ലേ എന്ന പ്രവാചകന്റെ ചോദ്യങ്ങൾക്ക് അൻസാരികളുടെ മറുപടിയെന്തായിരുന്നു ?  

 a. തീർച്ചയായും അതെ, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്‌തു
 b. അതെ, ഞങ്ങൾ അബദ്ധം പറ്റിയവരിൽ ഉൾപെടാത്തതിന് അല്ലാഹുവിന് സ്‌തുതി
 c. അതെ, അല്ലാഹുവിനു സർവ സ്തുതിയും
 d. അതെ, അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും ദാക്ഷിണ്യം ചെയ്തവർ

 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #17 

1)  വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു ഖുര്‍ആൻ അദ്ധ്യായങ്ങളെ നാലു ഭാഗമാക്കിയതിൽ സൂറത്തുൽ ഖാഫ് ………………………. അദ്ധ്യായങ്ങളിൽ ഉൾപ്പെടുന്നു   

 a. സബ്ഉത്വിവാൽ السبع الطوال
 b. അൽ മിഊൻ المؤن
 c. അൽ മസാനി المثانى
 d. മുഫസ്സ്വല്‍ المفصل

2)  ചെറിയ ആയത്തുകളോടു കൂടിയതും, ആയത്തുകളുടെ അവസാനങ്ങളില്‍ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകളാണ് ………………  

 a. സബ്ഉത്വിവാൽ السبع الطوال
 b. അൽ മിഊൻ المؤن
 c. അൽ മുഫസ്വലാത്ത് المفصلات
 d. അൽ മസാനി المثانى

3)  താഴെ നൽകിയവയിൽ സൂറ: ഖാഫുമായി ബന്ധപ്പെട്ട് തെറ്റായത് തിരഞ്ഞെടുക്കുക   

 a. സൂറ: ഖ്വാഫ് നബി(സ) യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല) എന്ന് വനിതാ സഹാബി ഉമ്മുഹിശാം(റ) പ്രസ്താവിച്ചിരിക്കുന്നു
 b. സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍ എന്നിവയെക്കുറിച്ച് സൂറത്തിൽ ഊന്നി പ്രസ്താവിച്ചിരിക്കുന്നു
 c. പെരുന്നാള്‍ നമസ്‌കാരത്തില്‍ നബി(സ) സൂ: ഖ്വാഫും സൂ: ഖമറും ഓതാറുണ്ടായിരുന്നു
 d. ഖാഫുമല എന്ന പേരില്‍ ഭൂമിയെ വലയം ചെയ്തുകൊണ്ടുള്ള മലയാണിവിടെ ഉദ്ദേശ്യം

4)  ഇതൊരു ആശ്ചര്യകരമായ കാര്യമാണ് എന്ന് നിഷേധികൾ പറഞ്ഞിട്ടുള്ളത് എന്തിനെക്കുറിച്ചാണ് ?  

 a. മനുഷ്യരില്‍ നിന്നു തന്നെ ഒരു മുന്നറിയിപ്പു നല്‍കുന്ന ദൈവദൂതൻ അവർക്ക് വന്നിട്ടുള്ളത്
 b. മറ്റു ഗോത്രങ്ങൾ നിലനിൽക്കെ, ഖുറൈശികളിൽ നിന്നുള്ള ഒരാൾ തന്നെ പ്രവാചകനായി എന്നതിനാൽ
 c. മരിച്ചുമണ്ണാകുന്നതിനെ
 d. മരണശേഷമുള്ള ബർസഖിനെ

5)  നിഷേധികളായ മുശ്‌രിക്കുകൾ അതിവിദൂരമായ മടക്കമെന്ന് പറഞ്ഞത് എന്തിനെ പറ്റിയാണ് ?  

 a. മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്
 b. മണ്ണിൽനിന്ന് സൃഷ്ടിക്കപെട്ടവൻ മണ്ണിലേക്ക് തന്നെ മടങ്ങുന്നത്
 c. മരിച്ചു മണ്ണായിത്തീര്‍ന്ന മനുഷ്യന്‍ പിന്നെ ജീവിക്കപ്പെടുന്നത്
 d. ഭൗതികതയിലേക്കുള്ള മടക്കം

6)  ‘തീര്‍ച്ചയായും നമുക്കറിയാം അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്” ; എന്തിൽ നിന്ന് കുറവ് വരുത്തുന്നതാണ് ആയത്തിലെ പ്രസ്താവ്യം ?  

 a. യുദ്ധങ്ങളിൽ അവർ കൊല്ലപ്പെടുന്നത്
 b. ഓരോ വർഷവും അവരുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നത്
 c. മരണപ്പെട്ടവരുടെ ശരീരം മണ്ണിലേക്ക് ലയിക്കുന്നത്
 d. ഭൂമിയിൽ തോറ്റു ബന്ധികളാക്കപ്പെടുന്നത്

7)  യാതൊരു വിടവുകളും കൂടാതെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?  

 a. സഞ്ചരിക്കുന്ന മേഘ പാളികളെ
 b. മുകളിലെ ആകാശത്തെ
 c. ഭൂമിയുടെ താഴേക്ക് ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ
 D. ഇടതൂർന്ന രീതിയിൽ വിടവുകൾ പോലുമില്ലാതെ തിങ്ങി നിൽക്കുന്ന തോട്ടങ്ങളെ

8)  മനസ്സുമടങ്ങി വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടതിനും ഓര്‍മ്മക്കായും വേണ്ടിയാണ് ഇതെല്ലം അല്ലാഹു ചെയ്‌തതെന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?   

 a. ഭൂമിയെ നീട്ടി വിശാലപ്പെടുത്തിയിരിക്കുന്നു
 b. ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നു
 c. കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നു
 d. എല്ലാം ശരിയാണ്

9)  ഏതുപോലെയാണ് ‘പുറപ്പാട് (പുനര്‍ജ്ജീവിതം)’ എന്നാണ് അല്ലാഹു പറയുന്നത്?   

 a. ഈത്തപ്പനകൾക്ക് മേൽക്കുമേൽ കുലകൾ ഉണ്ടാകുന്നത്
 b. ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളെ ഉല്‍പാദിപ്പിച്ചത്
 c. മഴ പെയ്യിക്കുന്നത്
 d. വെള്ളം മൂലം നിര്‍ജ്ജീവമായ രാജ്യത്തെ അല്ലാഹു ജീവിപ്പിക്കുന്നത്

10)  റസൂലുകളെ വ്യാജമാക്കി നശിപ്പിക്കപ്പെട്ട മുൻസമൂഹങ്ങൾ ആയതിന്റെ ക്രമമനുസരിച്ച് ആദ്യം വന്നത് ………   

 a. ഐക്കത്തി’ന്റെ (മരക്കാവിന്റെ) ആള്‍ക്കാർ
 b. ആദു വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്റെ സഹോദരങ്ങളും
 c. നൂഹിന്റെ ജനതയും റസ്സിന്റെ ആള്‍ക്കാരും ഥമൂദുഗോത്രവും
 d. ‘തുബ്ബഇ’ന്റെ ജനത
 

വെളിച്ചം റമളാൻ 2023 പ്രതിദിന എക്സാം #18 

1)  ”അവന്റെ (മനുഷ്യന്റെ) മനസ്സ് യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം (അല്ലാഹു) അറിയുന്നു; …………………”  

 a. അവനിലേക്കു നാം (അല്ലാഹു) അവന്റെ കണ്ഠനാഡിയേക്കാൾ അടുത്തവനുമാണ്
 b. അവനു നാം (അല്ലാഹു) സമീപസ്ഥനുമാണ്
 c. നാം (അല്ലാഹു) എല്ലാം സൂക്ഷമായി അറിയുന്നവനുമാണ്
 d. നാം (അല്ലാഹു) എല്ലാം കാണുന്നവനും അറിയുന്നവനുമാണ്

2)  ”വലതു ഭാഗത്തും, ഇടതു ഭാഗത്തും വേറിട്ടു പോകാതെ ഇരിക്കുന്നവരായ രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു” ; ‘ഏറ്റെടുക്കുന്ന രണ്ടുപേര്‍’ എന്നു ആയത്തിൽ പറഞ്ഞത് ആരെപ്പറ്റിയാണ് ?  

 a. ഓരോരുത്തരും മരണപെടുമ്പോൾ ഏറ്റെടുക്കുന്ന മലക്കുകൾ
 b. മനുഷ്യന്റെ നന്മതിന്മകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോഗിച്ച മലക്കുകൾ
 c. നല്ല ആത്മാക്കളെ മാത്രം ഏറ്റെടുക്കുന്ന മലക്കുകൾ
 d. ചീത്തവരായ ആത്മാക്കളെ മാത്രം ഏറ്റെടുക്കുന്ന മലക്കുകൾ

3)  റഖീബുൻ അതീദ് رَقِيبٌ عَتِيدٌ എന്നാൽ എന്താണ് ?   

 a. വലതുഭാഗവും ഇടതുഭാഗവും
 b. വലതുഭാഗത്തുള്ള മലക്കിന്റെ പേര് റഖീബ് , ഇടതുഭാഗത്തുള്ള മലക്കിന്റെ പേര് അതീദ്
 c. നമ്മളുടെ ഓരോ ചെയ്‌തികളും-നന്മകളും തിന്മകളും- , നാം ഉച്ചരിക്കുന്ന ഓരോ വാക്കുകളും രേഖപെടുത്താൻ സാദാ തയ്യാറുള്ള സൂക്ഷ്‌മ വീക്ഷകർആയിട്ടുളള മലക്കുകൾ
 d. മനുഷ്യന്റെ കഴുത്തില്‍ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു കണ്ഠനാഡികൾ

4)  ”……………….. യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്”   

 a. സക്റത്തുൽ മൗത് سَكْرَةُ الْمَوْتِ
 b. മരണം مَوْت
 c. യൗമുൽ വഈദ് يَوْمُ ٱلْوَعِيدِ
 d. കാഹളത്തിലൂത്ത്

5)  ”………………..; അതത്രെ, താക്കീതു ചെയ്യപ്പെടുന്ന ദിവസം!”   

 a. ആ ഭയങ്കര സംഭവം (അത് സംഭവിച്ചാൽ)
 b. കാഹളത്തില്‍ ഊതപ്പെടും
 c. ഖബറുകളിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കപെട്ടാൽ
 d. ആ മഹത്തായ സംഭവം

6)  സാഇ ഖും വ ഷഹീദ് سَآئِقٌ وَشَهِيدٌ എന്നാൽ എന്താണ് ?  

 a. ഓരോ ജനസമൂഹങ്ങളിക്കും അയക്കപ്പെട്ട പ്രവാചകർ
 b. മഹ്ശറയിലെ തയ്യാറായ സാക്ഷികൾ
 c. തെളിച്ചുകൊണ്ടുവന്ന് തെളിവ് നൽകുന്ന മലക്കുകൾ
 d. ഓരോ ആളെയും മഹ്ശറി’ലേക്കു തെളിച്ചുകൊണ്ടുവരുന്ന മലക്കുകളും നന്മതിന്മകളെ തെളിവുനല്‍കി സ്ഥാപിക്കുന്ന സാക്ഷികളും

7)  “ഇപ്പോള്‍, നിനക്കു നിന്റെ മറ നാം തുറന്നു നീക്കി തന്നിരിക്കുന്നു. ആകയാല്‍, നിന്റെ കാഴ്ച്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു”; ഇതിൽ നിന്നുള്ള ഉദ്ദേശമാണ് ………….  

 a. അതുവരെ എല്ലാ മനുഷ്യരുടെ കണ്ണുകളിലും അന്ധത ബാധിച്ചതായിരുന്നു
 b. കാഴ്ച്ചയുടെ മറ നീങ്ങുന്നതോടെ മരണാനന്തര യാഥാർഥ്യങ്ങൾ മുഴുവനും നേരില്‍ കണ്ടനുഭവിക്കാം
 c. കൂടുതൽ കാഴ്ച്ചശക്തി ഉള്ളവനാക്കി മനുഷ്യനെ ഉയർത്തുന്നതായിരിക്കും
 d. മനുഷ്യന് പരലോകത്തു കിട്ടുന്ന പ്രത്യേക പരിഗണനയാണ് ഉദ്ദേശിക്കുന്നത്

8)   ”അവന്റെ കൂട്ടുകാരന്‍ പറയും, ……………” ; എന്താണ് നന്മതിന്മകളെ രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട ആ ഖരീൻ പറയുന്നത് ?  

 a. നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍
 b. ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ ജഹന്നമി’ല്‍ ഇട്ടേക്കുവിന്‍
 c. അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു
 d. ‘ഇതാ എന്റെ അടുക്കല്‍ തയ്യാറായിട്ടുള്ളത് (തയ്യാറാക്കിയ രേഖ)

9)   ”അവന്റെ കൂട്ടാളി പറയും. …………. “ ; എന്താണ് പിശാചായ ഈ ഖരീൻ പറയുന്നത് ?  

 a. ഞാൻ തന്നെയാണ് അവന്റെ വഴിപിഴപ്പിച്ചത്, ഇന്ന് ഞാൻ എന്റെ തെറ്റ് സമ്മതിക്കുന്നു
 b. ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ ജഹന്നമി’ല്‍ ഇട്ടേക്കുവിന്‍
 c. നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍
 d. ഞാന്‍ അവനെ നേര്‍മാര്‍ഗ്ഗം തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു

10)  ‘ജഹന്നമി’നോടു ‘നീ നിറഞ്ഞുവോ’ എന്നു അല്ലാഹു ചോദിക്കുമ്പോൾ നരകം മറുപടിയായി പറയുന്നത് / ചോദിക്കുന്നത് എന്താണ് ?   

 a. കുറ്റവാളികളെകൊണ്ട് നിറഞ്ഞു കവിഞ്ഞു
 b. ഇനിയും കൂടുതല്‍ വല്ലതും ഉണ്ടോ?
 c. കുറ്റവാളികൾക്ക് നാശം തന്നയല്ലയോ ?
 d. കുറ്റവാളികളുടെ ആധിക്യം നിമിത്തം നരകത്തിൽ ഇനിയിടമില്ല

Leave a comment