സൂറത്തുല്‍ ഫത്ത്ഹ് : 10-17
- വെളിച്ചം റമദാന്‍ ഡേ-10 – സൂറത്തുല്‍ ഫത്ത്ഹ് പാര്‍ട്ട് 02 – ആയത്ത് 10 മുതല്‍ 17 വരെ
- വിശദീകരണം : ബഹു. മുനീർ ഹാദി , ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ജുബൈൽ ദമാം
പരായണം
വിശദീകരണം
സൂറത്തുല്‍ ഫത്ത്ഹ് : 10-7
വിഭാഗം – 2
48:11
- سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا ١١
- ‘അഅ്റാബി’ [മരുഭൂവാസികളായ (ഗ്രാമീണ) അറബി]കളില്‍നിന്നു പിന്നോക്കം നിന്നവര്‍ നിന്നോടു പറഞ്ഞേക്കും: ‘ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കി. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടണം’. തങ്ങളുടെ ഹൃദയത്തില്‍ ഇല്ലാത്തതു അവര്‍ തങ്ങളുടെ നാവുകൊണ്ടു പറയുന്നതാണ്. പറയുക: ‘എന്നാല്‍, അല്ലാഹു നിങ്ങളില്‍ വല്ല ഉപദ്രവവും [തിന്മയും] ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളില്‍ വല്ല ഉപകാരവും [നന്മയും] ഉദ്ദേശിക്കുകയോ ചെയ്തുവെങ്കില്‍ അവനില്‍നിന്നു നിങ്ങള്‍ക്കു വല്ല ഒരു കാര്യത്തിനും സാധിക്കുന്നവര്‍ ആരാണുള്ളത്?! പക്ഷേ, (അതിനും പുറമെ) നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു.
- سَيَقُولُ لَكَ നിന്നോടു (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്തിക്കപ്പെട്ടവര്‍ (പിന്നോക്കം നിന്നവര്‍) مِنَ الْأَعْرَابِ അഅ്റാബി (മരുഭൂവാസികളായ – ഗ്രാമീണ – അറബി)കളില്‍ നിന്നു شَغَلَتْنَا ഞങ്ങളെ ജോലിത്തിരക്കിലാക്കി (ഒഴിവില്ലാതാക്കി) أَمْوَالُنَا ഞങ്ങളുടെ സ്വത്തുക്കള്‍ وَأَهْلُونَا ഞങ്ങളുടെ കുടുംബങ്ങളും فَاسْتَغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്കു പാപമോചനം തേടണം يَقُولُونَ അവര്‍ പറയുന്നു, പറയും بِأَلْسِنَتِهِم അവരുടെ നാവുകളാല്‍ مَّا لَيْسَ ഇല്ലാത്തതു فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, മനസ്സില്‍ قُلْ പറയുക فَمَن يَمْلِكُ എന്നാല്‍ ആര്‍ക്കു സാധിക്കും, ആര്‍ സ്വാധീനമാക്കും لَكُم നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു شَيْئًا ഒരു കാര്യത്തിനു, വല്ലതിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍ بِكُمْ നിങ്ങളില്‍ ضَرًّا ഒരു ഉപദ്രവം (തിന്മ) أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിച്ചു بِكُمْ نَفْعًا നിങ്ങളില്‍ വല്ല ഉപകാരവും بَلْ പക്ഷേ, എങ്കിലും كَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മമായറിയുന്നവന്‍
48:12
- بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا ١٢
- ‘പക്ഷെ, നിങ്ങള്‍ ധരിച്ചു, ‘റസൂലും’ സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്കു ഒരിക്കലും തിരിച്ചെത്തുകയില്ലെന്നു. അതു നിങ്ങളുടെ ഹൃദയങ്ങളില്‍ ഭംഗിയാ(യി തോന്നിപ്പി)ക്ക പ്പെടുകയും, നിങ്ങള്‍ ദുഷിച്ചധാരണ ധരിക്കുകയും ചെയ്തു. നിങ്ങള്‍ നാശോന്മുഖരായ ഒരു ജനതയു മാകുന്നു.’
- بَلْ ظَنَنتُمْ പക്ഷെ നിങ്ങള്‍ ധരിച്ചു, കരുതി أَن لَّن يَنقَلِبَ തിരിച്ചെത്തുന്നതേയല്ലെന്നു الرَّسُولُ റസൂല്‍ وَالْمُؤْمِنُونَ സത്യവിശ്വാസികളും إِلَىٰ أَهْلِيهِمْ അവരുടെ കുടുംബങ്ങളി (സ്വന്തക്കാരി) ലേക്കു أَبَدًا ഒരിക്കലും, എന്നും وَزُيِّنَ ذَٰلِكَ അതു ഭംഗിയാക്കപ്പെടുകയും ചെയ്തു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍, മനസ്സില്‍ وَظَنَنتُمْ നിങ്ങള്‍ ധരിക്കുകയും ചെയ്തു ظَنَّ السَّوْءِ ദുഷിച്ച ധാരണ, ദുര്‍വിചാരം وَكُنتُمْ നിങ്ങളാണു താനും , ആകുകയും ചെയ്തു قَوْمًا بُورًا നശിച്ച (നാശോന്മുഖരായ) ഒരു ജനത
48:13
- وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًا ١٣
- അല്ലാഹുവിലും, അവന്റെ ‘റസൂലി’ലും ആര്‍ വിശ്വസിക്കുന്നില്ലയോ, എന്നാല്‍, (ആ) അവിശ്വാസികള്‍ക്കു നിശ്ചയമായും നാം ജ്വലിക്കുന്ന അഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
- وَمَن لَّمْ يُؤْمِن ആര്‍ വിശ്വസിച്ചില്ലയോ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِنَّا أَعْتَدْنَا എന്നാല്‍ നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു سَعِيرًا ജ്വലിക്കുന്ന അഗ്നി
48:14
- وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ١٤
- അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം وَالْأَرْضِ ഭൂമിയുടെയും يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
ഹിജ്റ 6-ാം കൊല്ലാവസാനത്തില്‍ ഹുദൈബിയ്യാ സംഭവം നടന്നു. ഏഴാം കൊല്ലം ആദ്യത്തില്‍ തന്നെ, ഖൈബറില്‍വെച്ച് വഞ്ചനാവര്‍ഗ്ഗമായ യഹൂദികളുമായി നേരിടേണ്ടി വന്നു. ഹുദൈബിയാ സന്ധി നിമിത്തം ഖുറൈശികളും അവരുമായി സഖ്യബന്ധമുള്ളവരും അടങ്ങിയിരിക്കുകയായതുകൊണ്ട് ഈ സംഘട്ടനം വിജയത്തില്‍ കലാശിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ വകയുണ്ടായിരുന്നു. മാത്രമല്ല, കുറെ ‘ഗനീമത്തു’ (യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്നു പിടിച്ചെടുക്കുന്ന സ്വത്തു) ലഭിച്ചേക്കുവാനും ഇടയുണ്ടായിരുന്നു. അതുകൊണ്ടു കഴിഞ്ഞ പ്രാവശ്യം ഒഴികഴിവു പറഞ്ഞു പിന്തിനിന്നവര്‍ ഇപ്രാവശ്യം സ്വയം മുന്നോട്ടു വരുകയുണ്ടായി. പക്ഷേ, ഹുദൈബിയ്യായില്‍ പങ്കെടുത്ത സഹാബികള്‍ മാത്രം ഇതില്‍ പങ്കെടുത്താല്‍ മതിയെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അല്ലാഹുവില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെപ്പറ്റിയാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്:
48:15
- سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا ١٥
- നിങ്ങള്‍ വല്ല ‘ഗനീമത്തു’ [യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന] സ്വത്തുക്കളിലേക്കും – അവ എടുക്കുവാന്‍വേണ്ടി – പോകുന്നതായാല്‍ (ആ) പിന്നോക്കം നിന്നവര്‍ പറഞ്ഞേക്കും : ‘ഞങ്ങളെ വിട്ടേക്കണം [അനുവദിക്കണം] ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ.’ അവര്‍ അല്ലാഹുവിന്റെ വാക്യത്തെ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ്. (നബിയേ) പറയുക : ‘നിങ്ങള്‍ ഞങ്ങളെ അനുഗമിച്ചു വരികയില്ല (അഥവാ വരാവതല്ല) തന്നെ. അല്ലാഹു മുമ്പേ അങ്ങിനെ പറഞ്ഞിരിക്കുന്നു.’ അപ്പോള്‍ അവര്‍ പറഞ്ഞേക്കും : ‘(അല്ല) പക്ഷെ, നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ്.’ (അല്ല) പക്ഷേ, അവര്‍ അല്പമാത്രമല്ലാതെ (കാര്യം) ഗ്രഹിക്കാതിരിക്കുകയാണ്.
- سَيَقُولُ (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്നോക്കം നിന്നവര്‍ إِذَا انطَلَقْتُمْ നിങ്ങള്‍ പോയാല്‍, പോകുമ്പോള്‍ إِلَىٰ مَغَانِمَ ‘ഗനീമത്തു’കളിലേക്കു لِتَأْخُذُوهَا നിങ്ങള്‍ അതു എടുക്കുവാന്‍വേണ്ടി ذَرُونَا ഞങ്ങളെ വിട്ടേക്കുവിന്‍ (അനുവദിക്കണം) نَتَّبِعْكُمْ ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ, പിന്‍തുടരട്ടെ يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يُبَدِّلُوا മാറ്റിമറിക്കുവാന്‍ كَلَامَ اللَّـهِ അല്ലാഹുവിന്റെ വാക്യം قُل പറയുക لَّن تَتَّبِعُونَا നിങ്ങള്‍ ഞങ്ങളെ അനുഗമിക്കുന്നതേയല്ല كَذَٰلِكُمْ അപ്രകാരം قَالَ اللَّـهُ അല്ലാഹു പറഞ്ഞിരിക്കുന്നു مِن قَبْلُ മുമ്പ്, മുമ്പേ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ പറഞ്ഞേക്കും بَلْ تَحْسُدُونَنَا പക്ഷേ നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ് بَلْ كَانُوا പക്ഷേ അവരാകുന്നു, ആയിരിക്കുന്നു لَا يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നില്ല إِلَّا قَلِيلًا അൽപമല്ലാതെ
‘ഗനീമത്തു’ (الغنيمة) കരസ്ഥമാക്കുവാന്‍ പോകുക എന്നു പറഞ്ഞതു ഖൈബറിലേക്കുള്ള പടയെടുപ്പും, അല്ലാഹുവിന്റെ വാക്യം (كَلَامَ اللَّـهِ) എന്നു പറഞ്ഞതു, ഖൈബറില്‍നിന്നു ലഭിക്കുന്ന ഗനീമത്തുകള്‍ ഹുദൈബിയ്യാ സംഭവത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രമുള്ളതാണെന്ന വാഗ്ദാനവുമാകുന്നു. ഒരു സംഘട്ടനത്തിനുള്ള യാതൊരു മുന്‍കരുതലുമില്ലാത്ത ഒരവസരത്തില്‍, തങ്ങളെക്കാള്‍ എത്രയോ വമ്പിച്ച ഒരു ശത്രുവെ ഓര്‍ക്കാപ്പുറത്തു നേരിടേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോള്‍ യാതൊരു വൈമനസ്യവും കാണിക്കാതെ, ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവരാണ് ആ ധീര മുജാഹിദുകളായ സഹാബികള്‍. അവര്‍ക്കു പ്രത്യേകമായി അല്ലാഹു നിശ്ചയിച്ചു കൊടുത്തതായിരുന്നു ഖൈബറിലെ ഗനീമത്തുകള്‍. അതുകൊണ്ട് ഗനീമത്തില്‍നിന്നു യാതൊരു പങ്കും ആവശ്യപ്പെടാതെ, യുദ്ധത്തെ മാത്രം ഉദ്ദേശിച്ചു പോരുന്നവര്‍ക്കല്ലാതെ ഖൈബറിലേക്കു പുറപ്പെടുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവാദം കൊടുത്തിരുന്നില്ല.
48:16
- قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا ١٦
- ‘അഅ്റാബി’ [മരുഭൂവാസികളായ അറബി]കളില്‍ പിന്നോക്കം നിന്നവരോടു പറയുക: ‘ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെട്ടേക്കും; നിങ്ങളവരോടു യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം അവര്‍ കീഴൊതുങ്ങണം. (അഥവാ ഇസ്ലാമിനെ അംഗീകരിക്കണം). അപ്പോള്‍, നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്കു നല്ലതായ പ്രതിഫലം നല്‍കും; നിങ്ങള്‍ മുമ്പ് പിന്‍തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കിലോ, അവന്‍ നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
- قُل لِّلْمُخَلَّفِينَ പിന്നോക്കം നിന്നവരോടു പറയുക مِنَ الْأَعْرَابِ അഅ്റാബികളില്‍നിന്നു سَتُدْعَوْنَ നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെടും إِلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കലേക്കു أُولِي بَأْسٍ സമരശേഷി (ശക്തി, ധീരത)യുള്ളവരായ شَدِيدٍ കഠിനമായ, ശക്തമായ تُقَاتِلُونَهُمْ നിങ്ങളവരോടു യുദ്ധം ചെയ്യണം أَوْ يُسْلِمُونَ അല്ലെങ്കില്‍ അവര്‍ കീഴൊതുങ്ങണം (മുസ്ലിമാവണം) فَإِن تُطِيعُوا അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം يُؤْتِكُمُ اللَّـهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കും أَجْرًا حَسَنًا നല്ലകൂലി, പ്രതിഫലം وَإِن تَتَوَلَّوْا നിങ്ങള്‍ പിന്‍തിരിയുന്ന പക്ഷം كَمَا تَوَلَّيْتُم നിങ്ങള്‍ പിന്‍തിരിഞ്ഞതുപോലെ مِّن قَبْلُ മുമ്പ് يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയറിയ ശിക്ഷ
യുദ്ധം ചെയ്തു – പുണ്യം നേടുവാനും, മതത്തെ സഹായിക്കുവാനുമുള്ള അവസരം കഴിഞ്ഞുപോയിട്ടില്ല, എനിയും, പലരുമായും ഏറ്റുമുട്ടേണ്ടിവരും, അവരാണെങ്കില്‍ വലിയ ധീരപരാക്രമികളുമായിരുന്നേക്കും, അവര്‍ ഇസ്ലാമിനെ അംഗീകരിച്ചു കീഴൊതുങ്ങുന്ന കാലംവരെ യുദ്ധത്തിന്റെ ആവശ്യം നിലനിന്നേക്കും, അപ്പോഴൊക്കെ നിങ്ങള്‍ യുദ്ധത്തിനായി വീണ്ടും ക്ഷണിക്കപ്പെടും, ആ ക്ഷണം നിങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്കു വമ്പിച്ച പ്രതിഫലവും ലഭിക്കും, മുമ്പു ചെയ്തപോലെ അപ്പോഴും നിങ്ങള്‍ പിന്നോക്കം നിന്നാല്‍ നിങ്ങള്‍ക്കു കടുത്ത ശിക്ഷയും അനുഭവപ്പെടും. എന്നൊക്കെ അവരെ അറിയിക്കുകയാണ്.
സമരശേഷിയുള്ള ജനങ്ങളിലേക്കു നിങ്ങള്‍ ക്ഷണിക്കപ്പെടും (سَتُدْعَوْنَ إِلَىٰ قَوْمٍ الخ) എന്നു പറഞ്ഞതു, മുസ്‌ലിംകള്‍ക്കു പിന്നീടു നേരിടേണ്ടി വന്ന ചില പ്രത്യേക സൈന്യങ്ങളെയും, യുദ്ധങ്ങളെയും ഉദ്ദേശിച്ചാണെന്നു ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ വ്യക്തമാക്കിയതുപോലെ, ഒരു പ്രത്യേക യുദ്ധത്തെയോ ജനതയെയോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല – ഭാവിയെപ്പറ്റി പൊതുവില്‍ പ്രസ്താവിച്ചതാണു – എന്നുള്ളതാണു ശരിയായ അഭിപ്രായം. അറബി മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, മക്കാവിജയത്തിനുശേഷം ഒന്നുകില്‍ ഇസ്‌ലാമിനെ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധം (الإِسْلاَم أَوْ الْقِتَال) എന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സൂറത്തു ത്തൗബഃയില്‍ ഇതിനെപ്പറ്റി വിശദീകരിച്ചു പറഞ്ഞിരിക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അവര്‍ ഇസ്‌ലാമിനെ അംഗീകരിക്കുകയോ, സ്വീകാര്യമായ സന്ധിവ്യവസ്ഥകളനുസരിച്ചു കീഴൊതുങ്ങുകയോ ചെയ്യുന്നതുവരേക്കു മാത്രമേ അവരുമായി യുദ്ധത്തിനു സ്ഥാനമുള്ളു. أَوْ يُسْلِمُونَ (അല്ലെങ്കില്‍ കീഴൊതുങ്ങണം) എന്നു പറഞ്ഞതിന്റെ താല്‍പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അടുത്ത വചനത്തില്‍, യുദ്ധത്തിന്റെ നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാക്കപ്പെട്ടവരെപ്പറ്റി പ്രസ്താവിക്കുന്നു:-
48:17
- لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا ١٧
- അന്ധന്റെ മേല്‍ വിഷമം [കുറ്റം] ഇല്ല; മുടന്തന്റെ മേലും വിഷമം ഇല്ല; രോഗിയുടെമേലും വിഷമം ഇല്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവനെ, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. ആര്‍ പിന്തിരിയുന്നുവോ അവനെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
- لَّيْسَ عَلَى الْأَعْمَىٰ അന്ധന്‍റെ മേല്‍ ഇല്ല حَرَجٌ ഒരു വിഷമവും (കുറ്റം, തെറ്റു) وَلَا عَلَى ٱلْأَعْرَجِ മുടന്തന്റെ മേലും ഇല്ല حَرَجٌ വിഷമം وَلَا عَلَى ٱلْمَرِيضِ രോഗിയുടെ മേലും ഇല്ല حَرَجٌ വിഷമം وَمَن يُطِعِ ആര്‍ അനുസരിക്കുന്നു (വഴിപ്പെടുന്നു)വോ اللَّـهَ അല്ലാഹുവിനു وَرَسُولَهُ അവന്‍റെ റസൂലിനും يُدْخِلْهُ എന്നാലവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي സഞ്ചരിക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദി)കള്‍ وَمَن يَتَوَلَّ ആര്‍ പിന്തിരിഞ്ഞുവോ يُعَذِّبْهُ അവനെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
