ആകെ ചോദ്യങ്ങൾ 381
സൂറഃ ഫുർഖാൻ, സൂറഃ ശൂഅറാഅ് 👇👇
1) ‘നിങ്ങൾ ഒരു നാശത്തെ മാത്രം വിളിക്കേണ്ടതില്ല , അനേകം നാശങ്ങളെ തന്നെ വിളിച്ചേക്കുക ‘ ഇപ്രകാരം നരകവാസികളോട് മറുപടി നൽകപ്പെടുന്നതെപ്പോഴാണ് ?
A. അവരുടെ കൈകാലുകൾ ബന്ധിക്കുമ്പോൾ
B. അവരെ ഇടുങ്ങിയ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുമ്പോൾ
C. നരകത്തിൽ വെച്ച് ദീനരോദനങ്ങളോടെ നാശമേ, കഷ്ടമേ എന്നിങ്ങനെ നിലവിളിക്കുമ്പോൾ
D. വിചാരണ കഴിഞ്ഞു നരകത്തിൽ പ്രവേശിപ്പിക്കുമ്പോൾ
2) ആർ നിങ്ങളിൽ നിന്ന് അക്രമം പ്രവർത്തിക്കുന്നുവോ അവനെ നാം വലുതാ യ ശിക്ഷ ആസ്വദിപ്പി ക്കുന്നതാണ്’; അല്ലാഹുവിന്റെ വലിയ ശിക്ഷയെ പറ്റിയുള്ള ഈ സംസാരം ഏത് വിഷയത്തോട് ചേർത്ത് പറഞ്ഞതാണ് ?
A. നബിമാരെ മാരണം ചെയ്യുന്നവരും മാരണം ബാധിച്ചവരുമാണെന്ന് ജൽപ്പിച്ച നിഷേധികളുടെ കാര്യത്തിൽ
B. അന്യായമായി അപരനെ കൊലപ്പെടുത്തുന്ന കാര്യത്തിൽ
C. മലക്കുകൾ അല്ലാഹുവിന്റെ പെൺ മക്കളാണെന്ന് വാദിച്ച ആരോപണ കാര്യത്തിൽ
D. അല്ലാഹുവിനെ കൂടാതെ ആരാധ്യന്മാരെ സ്വീകരിച്ച കാര്യത്തിൽ
3) ഖുർആൻ പലവുരുവായി അവതരിച്ചതിൽ അതിന്റെ ശത്രുക്കളോടുള്ള ഒരു കനത്ത വെല്ലുവിളി നിലനിൽക്കുന്നുണ്ടല്ലോ. എന്താണത് ?
A. ഖുർആൻ അവർക്ക് ചുറ്റിലും രേഖപ്പെടുത്തി വെച്ചതിനെ അവർ മായ്ച്ചു കളയാൻ ശ്രമിക്കുന്നുവെങ്കിൽ അവർ അത് ചെയ്തു കൊള്ളട്ടെ
B. ഒറ്റതവണയായി ഖുർആൻ ഇറങ്ങിയിരുന്നുവെങ്കിൽ അത് ശേഖരിച്ചു കത്തിച്ചു കളയുമെന്ന അവരുടെ വീരവാദം നടപ്പാക്കട്ടെ
C. ഖുർആനിനെ പോലെ മറ്റൊന്ന് കൊണ്ട് വരാൻ അവർക്ക് കഴിയുമെങ്കിൽ അവർ അത് കൊണ്ട് വരട്ടെ
D. ഖുർആൻ മുഹമ്മദ് നബി(സ)ക്ക് പിശാചുക്കൾ നൽകുന്നതാണെന്ന അവരുടെ വാദത്തെ കഴിയുമെങ്കിൽ അവർ തെളിയിക്കട്ടെ
4) അല്ലാഹു നിഴലിനെ ദൃഷ്ടാന്തമായി പറയുന്നുണ്ട് . നിഴലിനെ പറ്റി പറഞ്ഞതിൽ ഉൾപ്പെടാത്ത പ്രസ്താവന ഏതാണ് ?
A. അല്ലാഹുവാണ് നിഴലിനെ വ്യാപിപ്പിച്ചത്
B. അല്ലാഹുവാണ് നിഴലിനെ കുറേശ്ശയായി ചുരുക്കി കൊണ്ട് വരുന്നത്
C. അല്ലാഹുവാണ് സൂര്യനെ നിഴലിന് ലക്ഷ്യമാക്കി കൊടുത്തത്
D. അല്ലാഹുവാണ് നിഴലിനെ നിശ്ചലമാക്കി വെക്കുന്നവൻ
5) സൂക്തത്തിൽ പറഞ്ഞത് പ്രകാരം വന്നിട്ടുള്ള അർത്ഥം ഏതാണെന്ന് കണ്ടെത്തുക
A. നിങ്ങൾ അല്ലാഹുവിനെ വിളിച്ചേക്കുക , അല്ലെങ്കിൽ റഹ്‌മാനെ വിളിച്ചേക്കുക
B. നിങ്ങൾ അല്ലാഹു എന്ന് വിളിച്ചേക്കുക, അല്ലെങ്കിൽ റഹ്‌മാൻ എന്ന് വിളിച്ചേക്കുക
C. നിങ്ങൾ ഏത് തന്നെ വിളിച്ചാലും അവൻ അല്ലാഹുവും റഹ്മാനുമാണ്
D. പറയുക, നിങ്ങൾ അല്ലാഹു എന്ന് വിളിച്ചാലും റഹ്‌മാൻ എന്ന് വിളിച്ചാലും അത് അവന്റെ അത്യുത്തമമായ നാമങ്ങളാണ്
6) അബ്ദുല്‍ ഹഖ് ദഹ്‌ലവി വ്യർത്ഥമായ കാര്യങ്ങളിൽ എണ്ണിയതിൽ ഉൾപ്പെടാത്തത് ഏത് ?
A. ബിദ് അത്തുകാരുടെ ചടങ്ങുകളും മാമൂലുകളും
B. അവിശ്വാസികളായ ജനങ്ങളുടെ ഉത്സവങ്ങൾ
C. ആരാധനാ കർമ്മങ്ങളെ ഒഴിവാക്കി കണ്ടുള്ള ആഘോഷങ്ങൾ
D. കലാ വിനോദങ്ങളുടെ പേരിലറിയപ്പെടുന്ന ഇന്നത്തെ സിനിമ, നൃത്തം , നാടകം
7) ഫുര്‍ഖാന്‍, ശുഅറാഉ് സൂറത്തുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത് ?
A. ഇരു സൂറത്തുകളും മുഴുവനായും മക്കയിൽ അവതരിച്ചതാണ്
B. സൂറഃ ശുഅറാഉ് മദനീ സൂറത്തുകളിൽ പ്രധാനപെട്ടതാണ്
C. സൂറത്തുല്‍ ഫുര്‍ഖാനിൽ പതിനൊന്ന് റുകൂഉം ഒരു തിലാവത്തിന്റെ സൂജൂദും ഉൾകൊള്ളുന്നു
D. സൂറത്തുല്‍ ശുഅറാഇൽ പതിനൊന്ന് റുകൂഉണ്ടെങ്കിലും തിലാവത്തിന്റെ സൂജൂദ് ഒന്നുപോലും ഇല്ല
8) ‘അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തില്‍ ആയിരിക്കുകയാണ് ‘എന്നത് ആരുടെ സംസാരമായിട്ടാണ് ആയത്തിൽ പരാമർശിക്കുന്നത് ?
A. മൂസാ (അ)
B. മുഹമ്മദ് (സ)
C. ഹാറൂൻ (അ)
D. ഇബ്രാഹീം (അ)
9) ദര്‍ബാറിലുള്ള പ്രമുഖർ ഫിർഔനിന് നൽകിയ നിര്‍ദ്ദേശങ്ങളിൽ ഉൾപെടാത്തത് ഏത് ?
A. നിപുണന്‍മാരായ ജാലവിദ്യക്കാരെ ഫിർഔനിനടുക്കല്‍ കൊണ്ടുവരുക
B. നഗരങ്ങളില്‍ (അവർക്കെതിരായ വിവരങ്ങൾ) ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുക
C. മൂസാക്കും സഹോദരനും സാവകാശം കൊടുക്കുക
D. നാട്ടിലെല്ലാമുള്ള സമര്‍ത്ഥരായ ജാലവിദ്യക്കാരെ കൊണ്ടുവന്ന് ഒരു മത്സരം നടത്തുക
10) ആയത്തിന്റെ പരാമർശത്തിൽ നിന്നും ‘പ്രഥമ വിശ്വാസികള്‍’ എന്ന വിശേഷണം യോജിക്കുന്നത് …………….
A. പ്രവാചകൻ(സ)യിൽ ആദ്യം വിശ്വസിച്ച സഹാബി വര്യന്മാർ മാത്രം
B. മുഹാജിറുകൾ
C. മുഹാജിറുകളും അൻസാരികളും
D. അസ്സഹ്റത്
11) തെറ്റായ ജോഡിയാണ് ………….
A. സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുക أُزْلِفَتِ ٱلْجَنَّة
B. നരകം വെളിവാക്കപ്പെടുക بُرِّزَتِ ٱلْجَحِيم
C. സുരക്ഷിതമായ ഹൃദയം قَلْبٍ سَلِيم
D. അനുഭാവം കാണിക്കുന്ന ചങ്ങാതി صِدْقٍ حَمِيم
12) ‘അതു കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍’ ; എന്ന് എല്ലാ പ്രവാചകന്മാരും അവരവരുടെ ജനതയോട് പറഞ്ഞതായി ആയത്തുകളിൽ വന്നിട്ടുണ്ട്, ഏതെല്ലാം പ്രവാചകന്മാരുടെ പ്രസ്താവനകളിലാണ് ഒന്നിലധികം തവണ ആയത്തിൽ വന്നിട്ടുള്ളത് ?
A. നൂഹ് (അ), ലൂഥ് (അ), സ്വാലിഹ് (അ)
B. ഹൂദ് (അ), സ്വാലിഹ് (അ), നൂഹ് (അ)
C. ശുഐബ് (അ), സ്വാലിഹ് (അ), ഹൂദ് (അ)
D. നൂഹ് (അ), സ്വാലിഹ് (അ), ലൂഥ് (അ), ശുഐബ് (അ)
13) സുഖ ലോലുപന്‍മാരായി മലകളില്‍ നിന്നും പാറവെട്ടി തുരന്ന് വീടുകൾ ഉണ്ടാക്കിയവർ …………..
A. ആദ്
B. സമൂദ്
C. ഖൗമു ലൂഥ്
D. എ യും ബി യും ശരിയാണ്
14) ”നിശ്ചയമായും അത് …………… മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലു മുണ്ട്”.; എന്ത് ?
A. ഖുര്‍ആന്‍
B. സുബുർ
C. സുബറുൽ അവ്വലീൻ
D. സുബറുൽ അവ്വലീന വൽ ആഖരീൻ
15) ആയത്തിൽ പരാമർശിച്ചത് ഏത് തരക്കാരെയാണ് ?
A. കാല്‍നടക്കാർ
B. വാഹനപ്പുറത്തേറിയവർ
C. മുഖംകുത്തിയവർ
D. A യും B യും ശരിയാണ്
16) മുമ്പ് അയക്കപ്പെട്ട നബിമാർ എല്ലാം ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്തവരാണെന്ന്’ പ്രസ്താവിക്കുന്ന വചനത്തിൽ ‘ചിലരെ ചിലർക്ക് പരീക്ഷണമാക്കിയിരിക്കുകയാണ്’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമായി നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ് …….. ?
A. നബിമാർ മറ്റ് ചില നബിമാർക്ക് പരീക്ഷണം ആയേക്കാം എന്നത്
B. എല്ലാ നബിമാർക്കും തന്റെ ജനതകളിൽ നിന്ന് ശത്രുക്കൾ ഉണ്ടാവും എന്ന്
C. നുബുവ്വത്ത് വാദിച്ചു കൊണ്ട് മനുഷ്യരിൽ ചിലർ നബിമാർക്ക് വെല്ലുവിളി ഉയർത്തുമെന്ന്
D. പ്രബോധകന്മാർക്ക് പല വിധേനയുള്ള എതിർപ്പുകളും വിഷമങ്ങളും നേരിടുമെന്ന്
17) പൂരിപ്പിക്കുക; ”നബിയേ, അവർ നിന്റെ അടുക്കൽ ഏതൊരു മാതൃകയും കൊണ്ട് വരുന്നതായാലും നിനക്ക് ………… ഉം ………….. നാം കൊണ്ട് വന്നു തരാതിരിക്കയില്ല”
A. യഥാർത്ഥവും ഏറ്റവും നല്ല വിവരണവും
B. സത്യവും ഏറ്റവും നല്ല മാതൃകയും
C. പരിഹാരവും നല്ല മറുപടിയും
D. പ്രശസ്‌തിയും നല്ല സ്വീകാര്യതയും
18) ‘ എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ശരിയായ നിര്‍ണ്ണയം ചെയ്തിരിക്കുന്നു ‘ എന്ന വചനത്തെ ഉൾക്കൊള്ളാൻ കഴിയുന്ന അടയാളങ്ങളിൽപ്പെട്ടതാണ് ………
A. മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത്
B. നിഴലിനെ വ്യാപിപ്പിക്കുന്നത്
C. സൂര്യനെ പിടിച്ചു വെക്കുന്നത്
D. രാത്രിയെ മരണമാക്കി പകലിനെ ഉയിർത്തെഴുന്നേൽപ്പാക്കിയത്
19) എന്താണ് ലോകരാക്ഷിതാവ്’ ഈ ചോദ്യവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഏറ്റവും ശരിയായത് ഏതാണ് ?
A. ഇത് മുശ് രിക്കുകൾ പ്രവാചകനോട് ചോദിച്ച ചോദ്യമാണ്
B. ഇത് ഫിർ ഔൻ മൂസാ നബിയോട് ചോദിച്ച ചോദ്യമാണ്
C. ഇത് എല്ലാ കാലത്തെയും നബിമാർ അഭിമുഖീകരിച്ച ചോദ്യമാണ്
D. ഇത് അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നിഷേധികൾ ചോദിച്ച ചോദ്യമാണ്
20) നിങ്ങൾക്ക് സലാം , ഞങ്ങൾ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല ഇത് ………….. ?
A. സൂറത്ത് ഫുർഖാനിലെ ഒരു വചനത്തിന്റെ അർത്ഥമാണ്
B. പ്രവാചകനിൽ നിന്ന് ഉമർ(റ) ഉദ്ധരിച്ച ഹദീസിൽ നിന്നുള്ളതാണ്
C. സ്വർഗവാസികൾ നരകവാസികളോട് പറയുന്ന വാക്കുകളാണ്
D. സൂറത്ത് ഖസ്വസ്വിലെ ഒരു വചനത്തിന്റെ അർത്ഥമാണ്
21) ളല്ലത് അഉ്നാഖ് ظ لّ ت ا ع ن ا ق എന്നാൽ എന്താണ് ?
A. കഴുത്തുകളിൽ പിടിക്കുക, കീഴൊതുങ്ങുക
B. പിന്നിൽ നിന്നും കുത്തുക
C. പിരടികള്‍ ആയിത്തീരുക
D. കുടുമ മുറിച്ചുകളയുക
22) ‘എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു’. വചനം സൂചിപ്പിക്കുന്ന പ്രവാചകൻ ആരാണ് ?
A. മൂസാ (അ)
B. മുഹമ്മദ് (സ)
C. നൂഹ് (അ)
D. ഇബ്രാഹീം (അ)
23) ആയത്തിൽ ‘അറിയപ്പെട്ട ദിവസം’ കൊണ്ടുദ്ദേശ്യം ………….
A. ഉത്സവദിവസം
B. ഥമൂദുകാർക്ക് വെള്ളം കുടി ഊഴമുള്ള ദിവസം
C. ഖിയാമത്തിന്റെ ദിവസം
D. എ യും ബി യും ശരിയാണ്
24) താഴെ നല്കിയവയിൽ ആയത്തിന്റെ സാരാംശത്തിൽ ……….. ഉൾപ്പെടുന്നില്ല
A. എന്‍റെ കൂടെ എന്‍റെ റബ്ബുണ്ട്
B. ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു
C. അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും
D. ഉണങ്ങിയതായ ഒരു വഴി അവർക്ക് സമുദ്രത്തില്‍ ഏര്‍പ്പെടുത്തികൊടുത്തു
25) ‘ആരാധ്യവസ്തുക്കളും ദുര്‍മ്മാര്‍ഗ്ഗികളും നരകത്തില്‍ …………………………” ; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. എടുത്ത’റിയപ്പെടുന്നതാണ്
B. കമ’ഴ്ത്തി തള്ളിയിടപ്പെടുന്നതാണ്
C. മുഖം’കുത്തി വീഴ്ത്തപ്പെടുപ്പെന്നതാണ്
D. ഇബ്ലീസി’ന്‍റെ സൈന്യങ്ങളോട് ചേരുന്നതാണ്
26) താഴെ നൽകിയവയിൽ കുറഞ്ഞ തവണ ആവർത്തിച്ച വചനമേത് ?
A. നിങ്ങള്‍( അല്ലാഹുവിനെ ) സൂക്ഷിക്കുന്നില്ലേ ?
B. നിശ്ചയമായും നിന്‍റെ രക്ഷിതാവു തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും
C. അതു കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
D. നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല
27) ഉപദേശം നല്‍കിയാലും ഇല്ലെങ്കിലും ഞങ്ങൾക്ക് സമമാണ് എന്ന് പറഞ്ഞ് തങ്ങളിലേക്ക് നിയോഗിക്കകപ്പെട്ട പ്രവാചകനെ നിഷേധിച്ചത് ആരായിരുന്നു ?
A. ആദ്
B. സമൂദ്
C. ഖൗമു നൂഹ്
D. എ യും ബി യും ശരിയാണ്
28) ഖുർആൻ അറബിയല്ലാത്ത ഭാഷയിൽ ആയിരുന്നെങ്കിൽ വേദഗ്രന്ഥം അന്യഭാഷയിലും പ്രവാചകന്‍ അറബിയും ആയിരിക്കുകയോ എന്ന് അവിശ്വാസികൾ ന്യായം പറയുമായിരിന്നു, ഈ ആശയം വന്നിട്ടുള്ള സൂറത്താണ് ….
A. ശൂറാ
B. സജദ
C. ഹാമീം സജദ
D. സ്വാദ്
29) തെറ്റായത് തിരഞ്ഞെടുക്കുക
A. സൂര്യനെ അവന്‍ നിഴലിന് അടയാളമാക്കി യിരിക്കുന്നു
B. നിഴലിനെ അവന്‍ വ്യാപിപ്പിക്കുന്നു
C. നിഴലിനെ അവനിലേക്ക് കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുന്നു
D. നിഴലിനെ അവൻ നിശ്ചലമാക്കിയിരിക്കുന്നു
30) ഒരാൾ തന്റെ മനസ്സിൽ സ്വയം ഗർവ് നടിക്കുന്നതിന്റെ ലക്ഷണമാണ് ………
A. അല്ലാഹുവിനെ കണ്ടു മുട്ടുകയില്ലെന്ന് വിചാരിക്കൽ
B. താൻ ചെയ്യുന്ന തിന്മകളൊന്നും തന്നെ എന്നെ നരകത്തിലേക്കിത്തിക്കില്ല എന്ന് വിചാരിക്കൽ
C. ഏറ്റവും കൂടുതൽ നബിമാർ അയക്കപ്പെട്ട ജനതക്ക് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ പരിഗണന കിട്ടുമെന്ന് കരുതൽ
D. ഒരാളിൽ സംഭവിക്കുന്ന തിന്മകൾ ദൈവിക തീരുമാനമാണെന്നും അതിന് മറുപടി പറയേണ്ടതില്ലെന്നും ജൽപ്പിക്കൽ
31) കൂട്ടത്തിൽ നിന്ന് സ്ഥാനം ഏറ്റവും ചീത്ത പെട്ടവരും മാർഗം ഏറ്റവും പിഴച്ചവരും ആരാണെന്ന് കണ്ടെത്തുക
A. അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവഗണനയോടെ സ്വീകരിച്ചവർ
B. തങ്ങളുടെ മനസ്സിൽ സ്വയം ഗർവ്വ് നടിക്കുകയും വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തവർ
C. നബിക്കെതിരെ ഏറ്റവും മോശമായ വെല്ലുവിളി നടത്തിയവർ
D. തങ്ങളുടെ മുഖങ്ങളിലായി നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നവർ
32) ( ശംസ് – ദലീലൻ ; ( ലൈൽ – ലിബസൻ ) ; ( നഹാർ – നുശൂറൻ). ഈ ജോഡികൾ പരിശോധിച്ച് താഴെ നൽകിയവയിൽ നിന്നും തുടർന്ന് വരുന്ന ജോഡി തിരഞ്ഞെടുക്കുക
A. ഖർയത് – നദീറൻ
B. സമാഉ് – നുസൂലൻ
C. ദ്വില്ല് – സാകിനൻ
D. നാസ് – കുഫൂറൻ
33) ‘ ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്നതിന് പകരമായി സന്ധി പത്രത്തിൽ നബിക്ക് എഴുതി ചേർക്കേണ്ടി വന്ന വാചകം ഏതാണ് ?
A. بسم الله
B. بسمك الله
C. بسم اللهم
D. بسمك اللهم
34) അവർക്ക് റഹ്‌മാന്റെ ആയത്തുകൾ ഓതി കേൾപ്പിക്കപ്പെടുന്നതായാൽ അവർ സുജൂദ് ചെയ്യുന്നവരായും …………………
A. കരയുന്നവരായും കൊണ്ട് നിലം പതിക്കുന്നതാണ്
B. നാഥന് സ്തോത്രം ചെയ്തു കൊണ്ട് പ്രകീർത്തനം ചെയ്യുന്നതമാണ്
C. അനുസരണയുള്ളവരായും തീരുന്നതാണ്
D. ബധിരന്മാരും അന്ധന്മാരുമായ നിലയിൽ അതിന്മേൽ വീഴുകയില്ല
35) അല്ലാഹു ഉദേശിച്ചി രുന്നെങ്കിൽ ആ മുശ്‌രിക്കുകൾ കീഴൊതുങ്ങു മായിരുന്നു, എന്നാൽ അല്ലാഹു അങ്ങനെ ഉദ്ദേശിച്ചി ട്ടില്ല’; ഈ ആശയം വ്യക്തമാക്കുന്ന ആയത്തിൽ അവരെ കീഴൊതു ക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ………………….. ചെയ്യുന്നതാണ് എന്നാണ് പറഞ്ഞിട്ടുള്ളത് ?
A. ആകാശത്തു നിന്നും അവരുടെ മേല്‍ ഒരു ദൃഷ്ടാന്തം ഇറക്കുക
B. മലക്കുകളെ അവർക്ക് താക്കീതുകാരാക്കി ഇറക്കുക
C. പ്രവാചകന് മണിമാളികകൾ ഉണ്ടാക്കിത്തരുക
D. മുകളിൽ നിന്നും അവരിൽ ഒരു ശിക്ഷ ഇറക്കുക
36) ഒരു ആയത്തിന്റെ ശകലമായ ‘ഫ വഹബ ലീ റബ്ബീ ഹുക്‌മ’ ( فَ وَ هَ بَ لِ ى رَ بِّ ى حُ كْ مً ) എന്നത് ………………………………… പ്രസ്‌തുത ആയത്തിൽ വന്നിട്ടുള്ളത്
A. ഒരു പ്രവാചകന്റെ പ്രാർത്ഥനയായി
B. ഇബ്രാഹീം(അ)യുടെ പ്രാർത്ഥനയായി
C. ഒരു പ്രവാചകന്റെ പ്രസ്താവനായായി
D. എ യും ബി യും ശരിയാണ്
37) ആയത്തിലെ ‘അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയം’ കൊണ്ടുദ്ദേശ്യം ….
A. ഒട്ടകത്തിന്റെ വെള്ളംകുടി സമയം
B. ഉത്സവദിവസത്തെ പൂര്‍വ്വാഹ്നസമയം
C. ഥമൂദുകാർക്ക് ഊഴം നൽകപ്പെട്ട ദിവസത്തിലെ വെള്ളം കുടി സമയം
D. എല്ലാം ശരിയാണ്
38) അവിടെവെച്ച് മറ്റേവരെ നാം അടുപ്പിക്കുകയും ചെയ്തു ; ആരാണ് മറ്റേവർ ?
A. ഇസ്രാഈല്യർ
B. സമൂദ് ആദ് ഗോത്രക്കാരെ മൊത്തമായി
C. നിഷേധികളായ എല്ലാ പ്രവാചക സമൂദായക്കാരും
D. ഫി൪ഔനും കൂട്ടരും
39) നരകത്തിലകപ്പെടുന്നവരുടെ വിലാപങ്ങൾ വിശദീകരിക്കുന്നിടത്ത് അവർ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുന്ന പ്രയോഗമാണ് ……………..
A. വല്ലാഹി وٱللَّهِ
B. തല്ലാഹി تَٱ للَّهِ
C. അല്ലാഹി ٱللَّهِ
D. ഇന്നല്ലാഹി إِنَّ ٱللَّهِ
40) നിശ്ചയമായും നിന്‍റെ രക്ഷിതാവു തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും എന്ന വചനം എത്ര തവണ പരാമർശിച്ചിട്ടുണ്ട് ?
A. 8
B. 5
C. 7
D. 9
41) ആദ് സമുദായത്തിന് ബാധിച്ച ശിക്ഷയുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?
A. അവർക്ക് ബാധിച്ച ശിക്ഷ അതിഘോരമായ കാറ്റായിരുന്നു
B. ആ ശിക്ഷ ഏഴു രാത്രിയും എട്ടു പകലും നീണ്ടു നിന്നു
C. ഈത്തപ്പന കടപുഴങ്ങി വീണകണക്കെ അവർ അതിൽ വീണടിഞ്ഞു നശിച്ചുപോയി
D. ഇടിത്തീ തട്ടിയ വസ്തുക്കളെല്ലാം നശിച്ച് ദ്രവിച്ച് തുരുമ്പുകളായിത്തീരുന്നു
42) വേദനയേറിയ ശിക്ഷ കാണുന്നതുവരേക്കും അവര്‍ അതില്‍ വിശ്വസിക്കുകയില്ല. എന്ന് ഖുർആൻ പറയുന്നത് ആരെക്കുറിച്ചാണ്?
A. അവിശ്വാസികൾ
B. കപടവിശ്വാസികൾ
C. കുറ്റവാളികൾ
D. സത്യനിഷേധികൾ
43) മഹാപാപങ്ങളിലെ തന്നെ ഏറ്റവും നികൃഷ്ടമായവയിൽ തന്നെ ആദ്യത്തേതാണ് ……………..
A. ദാരിദ്ര ഭയത്താൽ സന്താനത്തെ കൊലപ്പെടുത്തുക
B. അല്ലാഹുവിൽ സമന്മാരെ വെച്ച് പ്രാര്‍ത്ഥിക്കുക
C. അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യുക
D. ന്യായമായ കൊല
44) കുറ്റവാളികൾക്ക് അന്ന് സന്തോഷ വാർത്തയേ ഇല്ല ‘ ഇതിൽ പറഞ്ഞ ദിവസത്തിന്റെ വിശേഷണമായി പ്രസ്‌തുത ആയത്തിൽ സൂചിപ്പിച്ചത് എന്താണ് ?
A. മേഘപടലവും കൊണ്ട് ആകാശം പൊട്ടി പിളരുന്ന ദിവസം
B. അവിശ്വാസികൾക്ക് പ്രയാസമേറിയ ദിവസം
C. മലക്കുകളെ അവർ കാണുന്ന ദിവസം
D. അക്രമി വ്യസന ഭാരത്താൽ കൈകൾ കടിക്കുന്ന ദിവസം
45) ഖിയാമത്ത് നാളിൽ ജനങ്ങൾ മൂന്ന് തരക്കാരായി ഒരുമിച്ചു കൂട്ടപ്പെടും ‘ എന്ന് തുടങ്ങുന്ന ഹദീസിനെ റിപ്പോർട്ട് ചെയ്‌ത സ്വഹാബി ആരാണ് ? ഈ ഹദീസ് ഉദ്ധരിച്ച മുഹദ്ദിസ് ആരാണ് ?
A. ഇബ്നു അബ്ബാസ് – ഇമാം മുസ്‌ലിം
B. അനസ് (റ) – ഇമാം ബുഖാരി
C. അബൂ ഹുറൈറ (റ) – ഇമാം തിർമിദി
D. ആഇശ (റ) – മുത്തഫഖുൻ അലൈഹി
46) ഖബദ്വ നാഹു ഇലൈനാ ഖബ്ദ്വൻ قبضناه إلينا قبضا എന്ന് പറഞ്ഞത് ഏത് വിഷയത്തെ ആസ്പദമാക്കിയാണ് ?
A. ആത്മാവിനെ പിടിക്കുന്നതിനെ പറ്റി
B. നിഴലിന്റെ സഞ്ചാരത്തെ പറ്റി
C. കാർമേഘത്തിന്റെ ഒഴുക്കിനെ പറ്റി
D. അക്രമികൾക്കുള്ള ശിക്ഷ നടപ്പാക്കിയതിനെ പറ്റി
47) ഖുർആനിൽ പരാമർശിക്കപ്പെട്ട അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നവയാണ് …………….. , …………..
A. അർ റഹ്‌മാൻ , അൽ ഖാലിഖ്
B. അല്ലാഹു, അൽ ഇലാഹ്
C. അർ റഹ്‌മാൻ , അർ റഹീം
D. അല്ലാഹു, അർ റഹ്‌മാൻ
48) ‘ നിങ്ങളുടെ പ്രാർത്ഥന ഇല്ലെങ്കിൽ എന്റെ റബ്ബ് നിങ്ങളെ പറ്റി എന്ത് വക വെക്കുവാനാണ് ‘ ഈ വചനം ശരിക്കും ആരോട് പറയുന്നതായിട്ടാണ് മനസിലാക്കാൻ കഴിയുന്നത് ?
A. മുസ്‌ലിംകളിലെ ഈമാൻ കുറഞ്ഞവരെ അഭിമുഖീകരിച്ചു കൊണ്ട്
B. കപട വിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ട്
C. അവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ട്
D. തൗബ ചെയ്തു വീണ്ടും തെറ്റുകൾ ചെയ്തു തൗബ തേടുന്നവരെ അഭിമുഖീകരിച്ചു കൊണ്ട്
49) പാഠഭാഗത്തെ ആയത്തുകൾ പരിശോധിച്ച് താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. നിശ്ചയമായും അവൻ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും
B. എങ്കിലും അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല
C. നിശ്ചയമായും അതില്‍ ഒരു വമ്പിച്ച ദൃഷ്ടാന്തം ഉണ്ട്
D. നിശ്ചയമായും നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും കരുണാനിധിയും
50) സൂറത്തു ശുഅറാഇലെ ആയത്തുകളിൽ പലതവണ ‘ലോകരക്ഷിതാവ്’ എന്നർത്ഥം വരുന്ന ‘റബ്ബൽ ആലമീൻ’, ‘റബ്ബിൽ ആലമീൻ’, ‘റബ്ബുൽ ആലമീൻ’ എന്നിങ്ങനെ വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ തെറ്റായ പരമാർശം ഏത് ?
A. ഫിർഔനിന്റെയും സാഹീരീങ്ങളുടെയും പ്രസ്‌താവനകളിലും അവ വന്നിട്ടുണ്ട്
B. തങ്ങൾ പ്രതിഫലം പ്രതീക്ഷിക്കുന്നത് അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന പരമർശങ്ങളിലാണ് നൂഹ് (അ), ലൂഥ് (അ), ഇബ്രാഹീം (അ) തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്രങ്ങളിൽ ഇവ വന്നിട്ടുളത്
C. പ്രവാചകൻമാരുടെ ചരിത്ര പരാമർശങ്ങളിൽ മൂസ(അ)യുടേതിലാണ് ഈ പ്രയോഗങ്ങൾ കൂടുതൽ വന്നിട്ടുള്ളത്
D. നരകവാസികളുടെ വിലാപങ്ങൾ വിശദീകരിക്കുന്നിടത്തും ഈ പ്രയോഗം കാണാവുന്നതാണ്
51) ആയത്തിൽ മുഖർറബീൻ എന്നത് ആരെ ഉദ്ദേശിച്ചാണ് ?
A. അസ്സഹ്‌റത്
B. അസ്ഹാബുൽ യമീൻ
C. അസ്സാബിഖൂൻ
D. പ്രവാചകന്മാർ എല്ലാവരും
52) അൽ അസീസ് الْعَزِيزُ എന്നും അർറഹീം الرَّحِيمُ എന്നും പറഞ്ഞതിന്റെ ഉദ്ദേശ്യത്തിൽ വരാത്തത് …………….
A. മനുഷ്യന്‍ എത്ര ധിക്കാരിയായിരുന്നാലും അല്ലാഹുവിന്റെ പ്രതാപത്തിന് യാതൊരു കോട്ടവുമുണ്ടാകില്ല
B. അപ്രകാരമാണെങ്കിലും മനുഷ്യരില്‍ അധികമാളുകളും ചിന്തിക്കുന്നില്ല, വിശ്വസിക്കുന്നുമില്ല
C. ഖേദിച്ചു മടങ്ങുന്ന പക്ഷം ഏതു തെറ്റുകുറ്റങ്ങൾക്കും പൊറുക്കുവാനും കരുണചെയ്യാനും അല്ലാഹു തയ്യാറാണ്
D. സദാസമയത്തും മനുഷ്യൻ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടും കാരുണ്യത്തെ പ്രതീക്ഷിച്ചും കൊണ്ടിരിക്കണം
53) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A. നിര്‍ദ്ദോഷമായ ഹൃദയം
B. ന്യൂനതയില്ലാത്ത ഹൃദയം
C. സുരക്ഷിതമായ ഹൃദയം
D. സമാധാനമുള്ള ഹൃദയം
54) ‘അതിന് ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ മേല്‍ ഒഴികെ ഇല്ല’ ; എത്ര തവണയാണ് അവ ആയത്തുകളിൽ വന്നിട്ടുള്ളത് ?
A. 4
B. 5
C. 6
D. 7
55) സമൂദ് ഗോത്രവുമായി ബന്ധപ്പെട്ട് തെറ്റായത് ഏത് ?
A. ഒട്ടകത്തെ അറുകൊല ചെയ്‌ത ശേഷം അവര്‍ അതിനെക്കുറിച്ച് ഖേദക്കാരായി
B. ഒട്ടകത്തെ അപകട പ്പെടുത്തിയാല്‍ 3 ദിവസംകൊണ്ട് ശിക്ഷ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്
C. അവരെ ബാധിച്ച ശിക്ഷ ഒരു തരം ഭൂകമ്പവും ഒരു വമ്പിച്ച ശബ്ദവും അഥവാ ഇടിത്തീയുമായിരുന്നു
D. ശിക്ഷ നടപ്പായ ശേഷം പ്രവാചകനും സത്യവിശ്വാസികളും സ്ഥലം വിട്ടു പോയി രക്ഷപ്പെട്ടു
56) ഖുർആൻ അവതരണവുമായി ബന്ധപ്പെട്ട് മൂന്ന് തെളിവുകൾ അല്ലാഹു ചൂണ്ടിക്കാട്ടുന്നത് എന്ത് തെളിയിക്കാൻ ആണ്?
A. ഖുർആൻ പ്രവാചകൻ്റെ സ്വന്തം വചനമല്ല എന്ന്
B. ജിന്നുകൾ ഖുർആൻ കട്ട് കേട്ടിട്ടില്ല എന്ന്
C. ഖുർആൻ മലക്ക് മുഖേന നബിയിലേക്ക് ഇറങ്ങുന്നു എന്ന്
D. പിശാച് ഖുർആൻ കൊണ്ട് വന്നിട്ടില്ല എന്ന്
57) തെറ്റായത് തിരഞ്ഞെടുക്കുക
A. ഒരാളൊരു നന്‍മ ചെയ്യാനുദ്ദേശിച്ചു, പക്ഷെ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല; എന്നിരുന്നാലും അവന് ഒരു നന്‍മയുടെ പ്രതിഫലം നൽകപ്പെടും
B. ഒരാള്‍ ഒരു തിന്‍മ ചെയ്യാനുദ്ദേശിച്ചു, പക്ഷെ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല; അതിന്റെ പേരില്‍ അയാളുടെ പേരിൽ ഒരു തിന്‍മയുടെ കുറ്റം രേഖപ്പെടുത്തുന്നതാണ്
C. ഒരാളൊരു തിന്‍മ ചെയ്യാനുദ്ദേശിച്ചു, എന്നിട്ടത് പ്രവര്‍ത്തിച്ചാല്‍ ഒരു തിന്‍മയുടെ കുറ്റം അയാൾക്ക് നല്‍കപ്പെടും
D. ഒരാളൊരു നന്‍മ ചെയ്യാനുദ്ദേശിച്ചു,എന്നിട്ടത് പ്രവർത്തിച്ചു. അവന് പത്തു മുതൽ എഴുനൂറ് ഇരട്ടിവരെയോ അതിലധികമോ പ്രതിഫലം നൽകപ്പെടും
58) ‘ഭദ്രമായ തടസ്സം’ എന്ന വാക്കുകൾ കുറ്റവാളിയുടേത് ആണെങ്കിൽ അതിന്റെ താല്പര്യം എന്താണ് ?
A. അവർക്ക് അവിടെ ഒരു സന്തോഷവുമില്ല , എല്ലാ സന്തോഷവും ഭദ്രമായി തടയപ്പെട്ടിരിക്കുന്നു
B. അവർ സന്മാർഗത്തിൽ നിന്ന് പിഴച്ചു പോകാൻ കാരണക്കാരായവർക്കും തക്കതായ ശിക്ഷ നൽകണമെന്ന്
C. അവർക്കും ശിക്ഷക്കുമിടയിൽ ഭദ്രമായ തടസ്സം ഏർപ്പെടുത്തി അവരെ രക്ഷിക്കണമെന്ന്
D. അവർ സന്മാർഗം തെറ്റിയവരല്ല, പലരാലും അവരുടെ മാർഗം തടസപ്പെടുത്തിയതാണെന്ന്
59) ഇഹലോകത്ത് കാലിന്മേൽ നടത്തി, പരലോകത്ത് മുഖത്തിന്മേൽ നടത്തും’ ഹദീസിൽ പ്രസ്താവിക്കപ്പെട്ട ഈ പ്രയോഗത്തിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു തത്വമാണ് ……………
A. പരലോകത്തെ കാര്യങ്ങൾ എല്ലാം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെടുത്തൽ
B. പരലോകത്ത് മുഖം കുത്തി നടക്കുക എന്നത് കൊണ്ട് അപമാനിതനായി നടക്കുക എന്നതാണ് ഉദ്ദേശ്യം
C. പരലോകത്തും നടത്തം കാലിന്മേൽ തന്നെയായിരിക്കും എന്നാൽ ഓരോരുത്തരുടെയും ശിക്ഷ മുഖത്ത് വെളിവാക്കി കൊടുക്കും, അത് അനുസരിച്ചു അവർ മാറി നടക്കും
D. ഇഹലോകത്തെ പ്രകൃതി ചട്ടങ്ങളും പരലോകത്തെ പ്രകൃതി ചട്ടങ്ങളും വ്യത്യസ്തമാണ് എന്ന് ബോധ്യപ്പെടുത്തൽ
60) തെറ്റായ ജോഡിയാണ് ……………….
A. മറജൽ ബഹ്‌റൈൻ – രണ്ടു സമുദ്രങ്ങള്‍ അയച്ചുവിട്ടിരിക്കിക്കുന്നു
B. അദ്ബുൻ ഫുറാത് – ശുദ്ധമായ ശുദ്ധജലം
C. മിൽഹുൻ ഉജാജ് – കയ്പായ ഉപ്പോട് കൂടിയത്
D. ഹിജ്റൻ മഹ്ജൂറ – മറക്കപെട്ട തടസ്സം
61) വീണ്ടു വിചാരവും ഉപകാര സ്മരണയുമുള്ള ഭാഗ്യവാന്മാർ രാപ്പകലുകളെ ഉപയോഗപ്പെടുത്തുന്ന സവിശേഷമായ ഒരു രീതിയാണ് ……….
A. പകൽ ചെയ്തു പോയ തെറ്റിനെ പകലിലും രാവിൽ ചെയ്തു പോയ തെറ്റിനെ രാവിലും വീണ്ടു വിചാരത്തിന് വിധേയമാക്കി ഖേദം പ്രകടിപ്പിക്കുന്നു
B. രാത്രിയെ വിശ്രമിക്കാനും പകലിനെ ദേഹേച്ഛകൾ നിർവഹിക്കാനും ഉപയോഗപ്പെടുത്തുന്നു
C. രാപ്പകലുകളില്‍ ഓരോന്നിന്റെയും സ്വഭാവ വിശേഷത കണക്കിലെടുത്തുകൊണ്ട് ഉപയോഗപ്പെടുത്തുവാനും അതത് സമയത്തിനനുയോജ്യമായ സല്‍പ്രവൃത്തികൾ ചെയ്യാനും അവനു സാധിക്കുന്നു
D. എല്ലാം ശരിയാണ്
62) അല്ലാഹുവേ, ഇതാണ് നിന്റെ പക്കല്‍നിന്നുള്ള യഥാര്‍ത്ഥമെങ്കില്‍, നീ ഞങ്ങളുടെമേല്‍ കല്ലുമഴ വര്‍ഷിപ്പിച്ചേക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനയേറിയ വല്ല ശിക്ഷയും കൊണ്ടുവന്നേക്കുക ‘ മുശ് രിക്കുകളുടെ ഇപ്രകാരമുള്ള പ്രാർത്ഥനക്ക് അല്ലാഹു നൽക്കിയ മറുപടി എന്താണ് ?
A. നബിയേ, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുവാന്‍ തയ്യാറില്ല, അവര്‍ പാപമോചനം തേടാറുള്ള സ്ഥിതിക്കും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല
B. നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും, ആഹാരം നല്‍കപ്പെടുന്നതും നിങ്ങളുടെ അബലന്‍മാര്‍ നിമിത്തമല്ലാതെ മറ്റു വല്ലതുകൊണ്ടുമാണോ
C. എന്നാല്‍, നിങ്ങള്‍ തീര്‍ച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാല്‍, വഴിയെ അതു (താക്കീതു ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമായിരിക്കുന്നതാണ്
D. മരുഭൂമിയില്‍ അവഗണിക്കപ്പെട്ട് മേഞ്ഞു നടന്നുകൊണ്ടിരിക്കുന്ന കുറെ ജീവജന്തുക്കളും ഇല്ലായിരുന്നുവെങ്കില്‍ (മനുഷ്യലോകമേ) നിങ്ങളുടെമേല്‍ വളരെ വേദനപ്പെട്ട ശിക്ഷ ചൊരിയപ്പെടുമായിരുന്നു
63) ‘ഉല്‍കൃഷ്ടമായ ഇണവസ്തുക്കൾ’ എന്നതിന് ………………………… എന്നാണ് ഉപയോഗിച്ചിട്ടുള്ളത്
A. സൗജിൻ ബഹീജ് ( ز و ج ب ه ي ج )
B. സൗജിൻ കരീം ( ز و ج ك ر ي م)
C. അസ് വാജുൻ കരീം (أ ز وا ج ك ري م)
D. അസ് വാജുൻ ബഹീജ് ( أ ز و ا ج ب ه ي ج )
64) സൂറത്തു ശുഅറാഇലെ ആയത്തുകളിൽ പലതവണ ‘ലോകരക്ഷിതാവ്’ എന്നർത്ഥം വരുന്ന ‘റബ്ബൽ ആലമീൻ’, ‘റബ്ബിൽ ആലമീൻ’, ‘റബ്ബുൽ ആലമീൻ’ എന്നിങ്ങനെ വന്നിട്ടുണ്ട്. താഴെ നൽകിയവയിൽ തെറ്റായ പരമാർശം ഏത് ?
A. ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് ‘റബ്ബിൽ ആലമീൻ’ എന്നതാണ്
B. ‘റബ്ബൽ ആലമീൻ’ എന്ന് ഒരു തവണ വന്നിട്ടുണ്ട്
C. ‘റബ്ബുൽ ആലമീൻ’ എന്ന് രണ്ടു തവണ വന്നിട്ടുണ്ട്
D. റബ്ബിൽ ആലമീൻ എന്ന് ഒൻപത് തവണ ആയത്തുകളിൽ വന്നിട്ടുണ്ട്
65) അൽഖൂ മാ അൻതും …………………………’ ; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. മൽഖൂൻ
B. അൽഖൂൻ
C. മുൽഖൂൻ
D. മാ അൽഖൂൻ
66) ‘വത്’ലു (وَٱتْلُ) അലയ്ഹിം (عَلَيْهِمْ) നബഅ ( نَبَأَ ) ……………………….” ; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. മൂസാ വ ഹാറൂൺ
B. ലൂഥ്നിൽ മുർസലീൻ
C. മൂസാ
D. ഇബ്രാഹീം
67) പ്രവാചകന്മാരുടെ പേരുകൾ ഇരു സൂറത്തുകളിൽ പരാമർശിച്ചതുമായി ബന്ധപ്പെട്ട് തെറ്റായത് ഏത് ?
A. പ്രവാചകൻമാരായ നൂഹ്(അ)യുടെയും, ലൂഥ് (അ)യുടെയും പേരുകൾ സൂറത്തു ശുഅറാഇൽ മൂന്ന് തവണ വീതമാണ് പരാമർശിച്ചിട്ടുള്ളത്
B. പ്രവാചകൻമാരായ ഹൂദ് (അ), ശുഐബ് (അ), സ്വാലിഹ് (അ) എന്നിവരുടെ പേരുകൾ ഓരോ തവണ വീതമാണ് സൂറത്തു ശുഅറാഇൽ പരാമർശിച്ചിട്ടുള്ളത്
C. പ്രവാചകൻമാരായ ഹൂദ് (അ), ശുഐബ് (അ), സ്വാലിഹ് (അ) എന്നിവരുടെ പേരുകൾ സൂറത്തുൽ ഫുർഖാനിൽ പരാമർശിച്ചിട്ടേയില്ല
D. പ്രവാചകൻമാരായ നൂഹ്(അ)യുടെയും ലൂഥ് (അ)യുടെയും പേരുകൾ ഓരോ തവണ വീതമാണ് സൂറത്തുൽ ഫുർഖാനിൽ പരാമർശിച്ചിട്ടുള്ളത്
68) ആവർത്തന വചനങ്ങളിൽ ക്രമത്തിൽ സൂറത്തിലെ അവസാനത്തേത് ഏത് ?
A. അതിന് ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല
B. നിങ്ങള്‍ ( അല്ലാഹുവിനെ ) സൂക്ഷിക്കുന്നില്ലേ
C. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെ മേല്‍ ഒഴികെ (ബാധ്യത) ഇല്ല
D. അതു കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
69) ആയത്തിന്റെ പ്രതിപാദ്യത്തിൽ ആരാണ് മുസ്‌രിഫീൻ ?
A. നരകാവകാശികൾ
B. ഫിർഔനും കൂട്ടരും
C. നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും നാട് നന്നാക്കാതിരിക്കുകയും ചെയ്യുന്നവർ
D. എല്ലാം ശരിയാണ്
70) കുറ്റവാളികളിൽ ശിക്ഷയിറങ്ങുന്ന പ്രതിപാദ്യങ്ങളിൽ നിന്നും താഴെ നൽകിയവയിൽ ആയത്തുകളിൽ അവസാനം വന്നിട്ടുള്ളത് ……………………
A. അവര്‍ക്കറിയാത്തനിലയില്‍ പെട്ടന്ന് ശിക്ഷ അവർക്ക് വന്നെത്തുന്നതാണ്
B. തങ്ങള്‍ക്ക് വല്ല ഒഴിവും ലഭിക്കുമോയെന്ന് അപ്പോളവർ വിലപിക്കുന്നതാണ്
C. അവര്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ധൃതികൂട്ടുന്നവരാണ്
D. താക്കീതു നല്‍കപ്പെട്ട ശിക്ഷ വന്നെത്തിയാൽ സൗഖ്യം നല്‍കപ്പെട്ടിരുന്നത് അവർക്ക് ഫലം ചെയ്യുകയില്ല
71) അല്ലാഹു മഹത്വമേറിയവനാകുന്നു എന്ന് വിശേഷിപ്പിക്കാൻ അല്ലാഹുവിന്റെ ഏതാനും ചില ഗുണ വിശേഷണങ്ങൾ ആയത്തിൽ എണ്ണിപ്പറയുന്നുവല്ലോ; അവയിൽ ഉൾപ്പെടാത്തത്തിനെ കണ്ടെത്തുക ?
A. തന്റെ അടിമയുടെ മേൽ വിവേചന ഗ്രന്ഥം അവതരിപ്പിച്ചു
B. എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു നിർണയം നൽകി
C. ആകാശ ഭൂമികളുടെ ആധിപത്യമുള്ളവൻ
D. ആകാശ ഭൂമികളിലെ രഹസ്യം അറിയുന്നവൻ
72) വചനങ്ങളിൽ പ്രയോഗിച്ച ചില വാക്കുകളും അവയോട് ചേർത്ത് പറഞ്ഞ അവയുടെ അവസ്ഥകളും ഒരുമിച്ചു നൽകിയിട്ടുണ്ട് . അവയിൽ യോജിക്കാത്തത് അടയാളപ്പെടുത്തുക
A. ആകാശം – പൊട്ടിപ്പിളരുക
B. രാവും പകലും – മാറി മാറി വരിക
C. ഹൃദയം – സ്ഥിരപ്പെടുത്തുക
D. മേഘപടലം – ശക്തിമത്തായ
73) താഴെ നൽകിയതിൽ വചനത്തിന്റെ അർത്ഥം ശരിയായ ക്രമത്തിൽ വന്നതിനെ അടയാളപ്പെടുത്തുക
A. മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി , കൂടെ അദ്ദേഹത്തിന്റെ സഹോദരൻ ഹാറൂനിനും അദ്ദേഹത്തെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു
B. മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്മാരിൽ നിന്ന് ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു
C. മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അതിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ അദ്ദേഹം സഹായിയായി തെരഞ്ഞെടുക്കുകയും ചെയ്തു
D. മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു
74) ശുദ്ധ ജലം , കയ്പ് ജലം , ഉപ്പു ജലം എന്നിവക്ക് പാടാഭാഗത്ത് പ്രയോഗിച്ച വാക്കുകൾ യഥാക്രമം ഏതെല്ലാം ?
A. ഫുറാത്ത്, മിൽഹ്, ഉജാജ്
B. അദ്ബ് , ഫുറാത്ത് , ഉജാജ്
C. അദ്ബ് , മിൽഹ് , ഉജാജ്
D. ഫുറാത്ത്, ഉജാജ് , മിൽഹ്
75) പാപം ചെയ്തവന്റെ പശ്ചാത്താപത്തിനായ് അല്ലാഹു രാവും പകലും കൈ നീട്ടുന്നതിന്റെ അവസാന സമയം ഏതാണെന്നാണ് ഹദീസിൽ പ്രതിപാദിക്കുന്നത് ?
A. ഓരോ ആത്മാവും തൊണ്ട കുഴിയിൽ നിന്ന് എത്തുന്നത് വരെ
B. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദയം ചെയ്യുന്ന കാലം വരെ
C. അല്ലാഹുവിന്റെ ശിക്ഷ അവർക്ക് വന്നിറങ്ങുന്നതുവരെ
D. ഇവയെല്ലാംതന്നെ ഹദീസിൽ വന്നിട്ട്ണ്ട്
76) യോജിച്ച ഉത്തരം കണ്ടെത്തുക, സഹിച്ചതിന്റെ ഫലമായി റഹ്‌മാന്റെ അടിയാന്മാർക്ക് നൽകുന്ന ഉന്നത മാളികകളിൽ അവർ …………….
A. നിത്യ വാസികളായ നിലക്ക് അവരെ എതിരേല്‍ക്കപ്പെടുന്നതാണ്
B. തൃപ്തിയുടെയും സ്നേഹത്തോടെയും അവരെ എതിരേല്‍ക്കപ്പെടുന്നതാണ്
C. അഭിവാദ്യത്തോടെയും ശാന്തിയോടെയും അവരെ എതിരേല്‍ക്കപ്പെടുന്നതാണ്
D. നിത്യവാസികളായ കുട്ടികളെ അവർക്ക് ചുറ്റും കാണിച്ചു കൊടുക്കുന്നതാണ്
77) ചരിത്രപരമായ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നതിനു മുമ്പായി പ്രകൃതിപരമായ ഒരു ദൃഷ്ടാന്തം അല്ലാഹു എടുത്തു പറയുന്നുണ്ട്, എന്താണീ ദൃഷ്ടാന്തം?
A. അനേകായിരം നക്ഷത്രസമൂഹങ്ങളാൽ അലങ്കരിച്ച ആകാശങ്ങൾ
B. വിവിധ വര്‍ഗ്ഗങ്ങളും അനേകതരം ജാതികളും ഉള്‍കൊള്ളുന്ന സസ്യലോകം
C. മനുഷ്യർക്ക് ഉപയോഗപ്രദമായ രീതിയിൽ നൽകിയ വ്യത്യസ്ത തരത്തിൽപെട്ട കാലികൾ
D. അനുഗ്രഹീതമായ ഭൂമിയിലെ എണ്ണമറ്റ അനുഗ്രഹങ്ങൾ
78) മൂസാ(അ)യോട് ഫിർഔൻ പല വാദങ്ങളും നടത്തിയല്ലോ; താഴെ നൽകിയവയിൽ ആയത്തുകളുടെ നേർക്കുനേരെയുള്ള സാരാംശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
A. നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു കുറേ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?
B. കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിവന്നില്ലേ?
C. ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ നീ കൊലചെയ്ത് നാടുവിടുകയും ചെയ്‌തില്ലേ ?
D. നീ നന്ദികെട്ടവരില്‍ പെട്ടവന്‍തന്നെ
79) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A. അസ്സഹ്‌റത്
B. മുത്തബഊൻ
C. മുൻഖലിബൂൻ
D. സാജിദീൻ
80) ഇബ്രാഹീം നബിയുടെ നാട്ടുകാരുടെ മറുപടികളിൽ അവസാനമായി ആയത്തിൽ വന്നിട്ടുള്ളത് ……………
A. ഞങ്ങള്‍ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു
B. ഞങ്ങള്‍ അവയ്ക്ക് ഭജനമിരിക്കുന്നവരായിക്കൊണ്ടിരിക്കയാണ്
C. ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു
D. എന്നാല്‍, നിങ്ങള്‍ കണ്ടുവോ – ഞങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ
81) പ്രവാചകന്മാരുടെ പേരുകൾ ഇരു സൂറത്തുകളിൽ പരാമർശിച്ചതുമായി ബന്ധപ്പെട്ട് തെറ്റായത് ഏത് ?
A. പ്രവാചകൻ മൂസ(അ)യുടെ പേര് എട്ടു തവണയാണ് സൂറത്തു ശുഅറാഇൽ പരാമർശിച്ചിട്ടുള്ളത്
B. പ്രവാചകൻ ഹാറൂൻ(അ)യുടെ പേര് രണ്ട് തവണയാണ് സൂറത്തു ശുഅറാഇൽ പരാമർശിച്ചിട്ടുള്ളത്
C. പ്രവാചകൻ മൂസ(അ)യുടെയും, ഹാറൂൻ(അ)യുടെയും പേരുകൾ ഓരോ തവണ വീതമാണ് സൂറത്തുൽ ഫുർഖാനിൽ പരാമർശിച്ചിട്ടുള്ളത്
D. പ്രവാചകൻ ഇബ്രാഹീം(അ)യുടെ പേര് ഓരോ തവണ വീതം ഇരു സൂറത്തുകളിലും പരാമർശിച്ചിട്ടുണ്ട്
82) പ്രവാചകൻ നൂഹ്(അ) യും കൂടെ ഉള്ളവരെയും കപ്പലില്‍ അല്ലാഹു രക്ഷപ്പെടുത്തി; കപ്പലിന്റെ വിശേഷണമായി ആയത്തിൽ പറഞ്ഞത്
A. അധീനപ്പെട്ട
B. വഹിക്കപ്പെട്ട
C. നിറക്കപ്പെട്ട
D. മേൽനോട്ടത്തിൽപെട്ട
83) ആഭിചാര ബാധിതരില്‍പെട്ടവനെന്ന് (മുസ്സഹരീൻ) സ്വ ന്തം സമുദായം തന്നെ ആക്ഷേപിച്ചത് ഏത് പ്രവാചകന്മാരെയായിരുന്നു ?
A. സ്വാലിഹ് (അ), ഹൂദ് (അ)
B. ഹൂദ് (അ), ശുഐബ് (അ)
C. ലൂഥ്(അ), മൂസാ (അ)
D. സ്വാലിഹ് (അ), ശുഐബ് (അ)
84) ശുഐബ് (അ) നെ അദ്ദേഹത്തിൻ്റെ സമൂഹം വെല്ലുവിളിച്ചത് എങ്ങനെ? ലഭിച്ച ശിക്ഷ എന്ത്..?
A. ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തിക്കൊള്ളുക: മേഘത്തണലിൻ്റെ ദിവസത്തിലെ ശിക്ഷ
B. ആകാശത്ത് നിന്ന് ഇടിത്തീ വീഴ്ത്തിക്കൊള്ളുക: ഉഷ്ണ തീഗോള ശിക്ഷ
C. ദൈവത്തിൻ്റെ ശിക്ഷ നീ ഇറക്കുക: വമ്പിച്ച മേഘശിക്ഷ.
D. ആകാശത്ത് നിന്ന് നീ ശിക്ഷ ഇറക്കിക്കൊള്ളുവിൻ: അതികഠിന ഉഷ്ണ ശിക്ഷ.
85) താഴെ നൽകിയവയിൽ ഖുർആനിക സൂക്തത്തോട് ശരിയായ ആശയം നൽകുന്ന പ്രസ്‌താവന ഏത് ?
A. അല്ലാഹു; അവന് ആധിപത്യത്തിൽ ഒരു പങ്കാളിയും ഉണ്ടായിട്ടില്ല
B. അല്ലാഹു; അവന് സന്താനങ്ങളിൽ ഒരു പങ്കാളിയും ഇല്ല
C. അല്ലാഹു; അവന് കാര്യങ്ങളെ നിർണയിക്കുന്നതിൽ ഒരു പങ്കാളിയും ഇല്ല
D. അല്ലാഹു; അവന് യാതൊരു പങ്കാളിയും ഉണ്ടായിട്ടില്ല
86) സത്യ വിശ്വാസികളായ ആളുകൾക്ക് ഒരു നിർബന്ധ നമസ്കാരം നിർവഹിക്കുന്നത്ര സമയം പോലെയായി ലഘുകരിക്കപ്പെടുമെന്ന് പറഞ്ഞത് ഏത് സന്ദർഭത്തെയാണ് ?
A. ഭൂമിയിലെ അമ്പതിനായിരം വർഷത്തെ
B. പരലോകത്തെ അമ്പതിനായിരം വർഷത്തെ
C. അമ്പതിനായിരം വർഷത്തോളം വരുന്ന ഭയങ്കര ദിവസത്തെ
D. ബി യും സി യും ശരിയാണ്
87) ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനത ‘ എന്ന് ആയത്തിൽ വിശേഷിപ്പിച്ചത് ആരെയാണ് ?
A. ഫിർഔനും അവന്റെ ജനങ്ങളും
B. നംറൂദും അവന്റെ ജനങ്ങളും
C. ആദ് സമൂദ് ഗോത്രങ്ങൾ
D. അല്ലാഹുവിന്റെ ഒട്ടകത്തെ കൊലപ്പെടുത്തിയ ഒൻപത് പേർ
88) സത്യവിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടക്കുള്ള അവസ്ഥയെ മനസ്സിലാക്കിത്തരുന്നവയാണ് ……
A. ഭദ്രമായ രണ്ട് മറകൾ
B. പരസ്‌പരം കൂടിച്ചേരാത്ത രണ്ട് സമുദ്രങ്ങൾ
C. മാറിമാറി വരുന്ന രാപകലുകൾ
D. സൂര്യനും അടയാളമെന്നോണം മാറിക്കൊണ്ടിരിക്കുന്ന നിഴലുകളും
89) നബിയുടെ നടത്തത്തെ പറ്റി ഹദീസ് വിശദീകരണത്തിൽ ഉൾപ്പെടാത്തത് ഏത് ?
A. അവിടുന്ന് വേഗം വേഗം കാലടികൾ പൊക്കിയെടുത്ത് നടക്കും
B. അവിടുന്ന് മന്ദം മന്ദം നടക്കും
C. ഒരു കുന്നിൻ ചെരിവിൽ നിന്ന് ഇറങ്ങുന്ന പ്രകാരം എളുപ്പത്തിൽ നടക്കും
D. എ യും സി യും ശരിയാണ്
90) തബാറക കൊണ്ട് തുടങ്ങുന്ന എത്ര വചനങ്ങളാണ് അൽ ഫുർഖാൻ അധ്യായത്തിൽ ഉള്ളത് ?
A. രണ്ട്
B. മൂന്ന്
C. നാല്
D. ഇവയൊന്നുമല്ല
91) അവർ വിശ്വസിക്കാത്തതിലുള്ള പ്രവാചകന്റെ വ്യസനത്തിനെ സൂചിപ്പിക്കുന്ന പദപ്രയോഗമാണ് …..
A. യളീഖു സ്വദ്‌റഖ് ( يَ ضِ ي قُ صَ دْ رُ ك)
B. ലഅല്ലക താരിക് ( لَ عَ لَّ كَ تَا رِ كٌ)
C. ളാഇഖുൻ ബിഹി സ്വദ്‌റഖ് (ضَ ا ئِ قٌ بِ هِ صَ دْ رُ كَ )
D. ലഅല്ലക ബാഹിഉൻ നഫ്‌സക് ( لَ عَ لَّ كَ بَ ا خِ عٌ نَّ فْ سَ كَ)
92) മൂസാ(അ) ഫി൪ഔനിനോട് നടത്തിയ സംവാദത്തിൽ ആയത്തുകളുടെ ക്രമത്തിൽ അവസാനത്തേത് ഏത് ?
A. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബ്
B. ഞാന്‍ സുപ്രത്യക്ഷമായ ഒരു കാര്യം നിനക്ക് കൊണ്ടുവന്നാലോ?
C. ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി
D. നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി
93) താഴെ നൽകിയവയിൽ തെറ്റായ പ്രസ്താവനയേത് ?
A. മൂസാ(അ)യുടെ ആവശ്യപ്രകാരം ജാലവിദ്യക്കാരാണ് ആദ്യം വടികളും കയറുകളും നിലത്തിട്ടത്
B. ഫി൪ഔൻ നീണാൾ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ട് ജാലവിദ്യക്കാർ അവരുടെ വടികളും കയറുകളും നിലത്തിട്ടു
C. മൂസാ(അ) തന്‍റെ വടി താഴെയിട്ടപ്പോൾ ജാലവിദ്യക്കാർ പകിട്ടാക്കി കാണിച്ചിരുന്നതിനെയെല്ലാം അതു വിഴുങ്ങുകയുണ്ടായി
D. മൂസാ(അ)യുടേത് ദൈവിക ദൃഷ്ടാന്തമാണെന്ന് മനസിലാക്കി സുജൂദ് ചെയ്‌തുകൊണ്ട് ലോകരക്ഷിതാവില്‍ വിശ്വസിച്ചതായി ജാലവിദ്യക്കാർ പ്രഖാപിച്ചു
94) ‘അവര്‍ എനിക്കു ശത്രുക്കളാണ്’ ; ആരാണ് ആയത്തിൽ ഉദ്ദേശിക്കുന്ന ശത്രുക്കൾ ?
A. ഫിർഔനും കൂട്ടരും
B. പരമകാരുണികന്റെ ശത്രുക്കൾ
C. അല്ലാഹു അല്ലാത്ത ആരാധ്യന്‍മാര്‍
D. എല്ലാവരും ഉൾപ്പെടുന്നു
95) എറിഞ്ഞാട്ടപ്പെടുമെന്ന് ഭീഷണി നൽകപെട്ട പ്രവാചകനാണ് ……..
A. ഹൂദ് (അ)
B. നൂഹ് (അ)
C. സ്വാലിഹ് (അ)
D. ലൂഥ് (അ)
96) അല്ലാഹുവിനെ സൂക്ഷിക്കുകെയെന്ന് പറഞ്ഞതിന്‍റെ താല്‍പര്യത്തിൽ ………….. ഉൾപ്പെടുന്നില്ല
A. അല്ലാഹുവില്‍ ശരിയാം വണ്ണം വിശ്വസിക്കുക
B. അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക
C. ഇഹലോക ശിക്ഷയെ ഭയപ്പെടുക
D. അല്ലാഹുവോട് ഭയഭക്തിയുള്ളവർ ആയിരിക്കുക
97) പാഠഭാഗത്തെ ആയത്തുകളിൽ നിന്നും പൂർണമല്ലാത്ത എന്നാൽ വിശദീകരണത്തിൽ നിന്നും കൂടി മനസ്സിലാക്കാവുന്ന പ്രസ്താവനായാണ് ……
A. വെള്ളത്താവളത്തില്‍ നിന്ന് വെള്ളം കുടിക്കുവാന്‍ ഒട്ടകത്തിനും ഥമൂദ് ഗോത്രക്കാർക്കുമിടയിൽ ഊഴം നിശ്ചയിച്ചിരുന്നു
B. ഒരു ദൃഷ്ടാന്തം കൊണ്ടു വരാൻ ഥമൂദ് ഗോത്രക്കാർ പ്രവാചകൻ സ്വാലിഹ്(അ)യോട് ആവശ്യപ്പെട്ടു
C. ഒട്ടകത്തെ ഉപദ്രവിക്കരുത് എന്നും അങ്ങനെ ചെയ്‌താൽ വമ്പിച്ച ദിവസത്തെ ശിക്ഷയുണ്ടാകുമെന്നും അവരെ മുന്നറിയിപ്പ് നൽകിയിരുന്നു
D. അവര്‍ ഒട്ടകത്തെ കുതികാല്‍വെട്ടി അറുത്തു കളയുവാന്‍ ഒരാളെ ശട്ടംകെട്ടി
98) ലോകർക്ക് മുന്നറിയിപ്പുകാരൻ എന്ന നിലക്ക് പ്രവാചകനെ വിശേഷിപ്പിച്ചതിന്റെ കാരണം എന്താണ് ?
A. പ്രവാചകൻ ബഷീർ (സുവിശേഷകൻ) മാത്രമല്ല എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി
B. കഴിഞ്ഞ അധ്യായത്തിൽ നബി(സ)യെ പറ്റി സുവിശേഷകൻ എന്ന് പരാമർശിച്ചതിനാൽ
C. സുവിശേഷകൻ എന്നതിനേക്കാൾ താക്കീത് നൽകുന്ന കൃത്യം നിർവഹിക്കുന്നതിനാൽ മുന്നറിയിപ്പുകാരൻ എന്നതിനെയാണ് വിശുദ്ധ ഖുർആൻ കൂടുതൽ തവണ ഉപയോഗിച്ചത്
D. ഖുർആനിനെയും പ്രവാചകന്മാരെയും അന്ത്യ ദിനത്തെയും നിഷേധിക്കുന്നതിനെ പറ്റി പറയുന്നതിനാലും ഭയവാര്‍ത്ത നല്‍കുന്നതിനാലും
99) അക്രമി തന്റെ കൈകൾ കടിച്ചു വ്യസന ഭാരത്തോടെ പറയുന്ന വാക്കുകകൾ പരിശോധിച്ച് താഴെ നൽകിയ പരാമർശങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക
A. ഞാൻ റസൂലിന്റെ കൂടെ ഒരു കൂട്ടുകാരനെ സ്വീകരിച്ചിരുന്നുവെങ്കിൽ
B. റസൂൽ എന്നെ കൂടി ഒരു കൂട്ടു കാരനായി സ്വീകരിച്ചിരുന്നുവെങ്കിൽ
C. റസൂലിനെ ഞാനൊരു സുഹൃത്തായി സ്വീകരിക്കാതിരുന്നുവെങ്കിൽ
D. ഇന്നവനെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കിൽ നന്നായേനെ
100) നൂഹി(അ)ന്റെ ജനതയെ പരാമർശിക്കുന്ന ഒരു ആയത്തിൽ നിന്നും താഴെ നൽകിയവയിൽ അവസാനം പരാമർശിച്ച കാര്യം ഏതാണ് ?
A. അവരെ മനുഷ്യർക്ക് നാം ദൃഷ്ടാന്തമാക്കി
B. അവർ റസൂലുകളെ വ്യാജമാക്കി
C. അവരെ നാം മുക്കി നശിപ്പിച്ചു
D. അക്രമകാരികൾക്ക് നാം കനത്ത ശിക്ഷ തന്നെ നൽകി
101) മനുഷ്യര്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്. ഏതെല്ലാമാണ് ഈ ബന്ധങ്ങൾ ?
A. നകഹെൻ വ മഹ് റാ
B. നസബൻ വ സ്വിഹ്‌റ
C. ഹസബെൻ വ ഹസ് റ
D. എ യും ബിയും ശരിയാണ്
102) പരമ കാരുണികന്റെ അടിയാന്മാരുടെ ഗുണങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ ഒറ്റപ്പെട്ട് നിൽക്കുന്ന പരാമർശമേത്?
A. അവർ സലാം പറയും
B. സമാധാന പരമായ വാക്കുകൾ ഉപയോഗിക്കും
C. വിട്ടു വീഴ്ചയും നല്ല വാക്കും ഉപയോഗിക്കും
D. മര്യാദ കെട്ട വാക്കുകൾ ഉപയോഗിക്കില്ല
103) അധ്യായം ഫുർഖാനിൽ ചില പദങ്ങളും അതിന്റെ തന്നെ ബഹുവചനങ്ങളും ഉപയോഗിച്ചിട്ടുണ്ട് . താഴെ നൽകിയതിൽ അപ്രകാരം ബഹുവചനം പ്രതിപാദിക്കാത്ത പദമേതെന്ന് കണ്ടു പിടിക്കുക
A. യൗമ് – അയ്യാം
B. ഇലാഹ് – ആലിഹത്
C. മലക് – മലാഇകത്
D. നഹ് ർ – അൻഹാർ
104) മൂസ(അ) യുടെ സംസാരത്തിൽ വന്നട്ടുള്ള ഒരു പ്രയോഗമാണ് ………….
A. യളീഖു സ്വദ്‌റഖ് (يَ ضِ ي قُ صَ دْ رُ ك)
B. ളാഇഖുൻ ബിഹി സ്വദ്‌റഖ്( ضَ ا ئِ قٌ بِ هِ صَ دْ رُ كَ)
C. യളീഖു സ്വദ്‌റീ ( يَ ضِ ي قُ صَ دْ رِى)
D. ളാഇഖുൻ ബി സ്വദ്‌റീ ( ضَ ا ئِ قٌ بِ صَ دْ رِى)
105) തടവിലാക്കപ്പെടേണ്ടി വരുമെന്ന് ഭീഷണി നൽകപ്പെട്ട പ്രവാചകനാണ് ……..
A. ഹൂദ് (അ)
B. നൂഹ് (അ)
C. മൂസാ (അ)
D. ലൂഥ് (അ)
106) ആയത്തിൽ ‘ഖിലാഫിൻ’ (خِ لَـٰ فٍ) ആയി മുറിക്കുക എന്നതുകൊണ്ടദ്ദേശിക്കുന്നത് ……………………….
A. കൈകാലുകൾ ഒറ്റവെട്ട് കൊണ്ട് മുറിച്ച് രണ്ടു തുണ്ടമാക്കുക
B. ഇരുകൈകളും കാലുകളും ഓരോന്നായി മുറിച്ചു മാറ്റുക
C. ഒരു പുറത്തെ കാലും മറുപുറത്തെ കയ്യും മുറിക്കുക
D. ആദ്യം ഇരു കൈകളും പിന്നീട് ഇരു കാലുകളും മുറിച്ചു മാറ്റുക
107) തഖ്‌ലീദ് ചെയ്യുന്നതിന് മതത്തില്‍ അംഗീകൃതമല്ലെന്നുള്ളതിന് …………….. പ്രവാചകന്റ വചനം തെളിവാണ്
A. മൂസാ (അ)
B. മുഹമ്മദ് (സ)
C. നൂഹ് (അ)
D. ഇബ്രാഹീം (അ)
108) എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനം ഏര്‍പ്പെടുത്തിത്തരേണമേ എന്ന് സ്വജനതക്കെതിരെ പ്രാർത്ഥിച്ചത് ഏത് പ്രവാചകനാണ് ?
A. ഹൂദ് (അ)
B. നൂഹ് (അ)
C. സ്വാലിഹ് (അ)
D. ലൂഥ് (അ)
109) പ്രവാചകനെ വിശ്വസിക്കാതിരിക്കാൻ നൂഹ്(അ)യുടെ ജനത പറഞ്ഞ ന്യായം എന്തായിരുന്നു ?
A. പ്രവാചകനിൽ വിശ്വസിച്ചവർ യാഥാർത്ഥത്തിൽ അധമന്മാരായിരിന്നതിനാൽ
B. പ്രവാചകനിൽ വിശ്വസിച്ചവർ നിസ്സാരന്‍മാരായിരിന്നതിനാൽ
C. പ്രവാചകനിൽ വിശ്വസിച്ചവർ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി അവർക്ക് അറിവില്ലാത്തതിനാൽ
D. എല്ലാം ശരിയാണ്
110) അദാബ യൗമിന് അളീം (വമ്പിച്ച ദിവസത്തിലെ ശിക്ഷ) കൊണ്ട് മുന്നറിയിപ്പ് നൽകിയ പ്രവാചകന്മാർ ആരെല്ലാം ?
A. ഹൂദ്(അ), സ്വാലിഹ്(അ)
B. ലൂഥ്(അ), ശുഐബ്(അ)
C. നൂഹ്(അ), ഇബ്രാഹീം(അ)
D. എ യും ബി യും ശരിയാണ്
111) താഴെ നൽകിയവിൽ അല്ലാഹുവിനെ കൂടാതെ വിളിച്ചു പ്രാർത്ഥിക്കപ്പെടുന്നവരുടെ വിശേഷണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. അവർ അല്ലാഹുവിന് പുറമെ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്
B. അവർ യാതൊരു വസ്തുവും സൃഷ്ടിക്കുന്നില്ല
C. അവർ ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുന്നില്ല
D. അവർ മരണത്തെയോ ജീവിതത്തെയോ ഉടമപ്പെടുത്തുന്നില്ല
112) താഴെ നൽകിയതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
A. നിങ്ങൾ എണ്ണി വരുന്ന പതിനായിരം കൊല്ലത്തിന് സമമാണ് നിന്റെ റബ്ബിന്റെ അടുക്കൽ ഒരു ദിവസം
B. ഉഖ്ബത്ത് ഉഹദ് യുദ്ധത്തിൽ അലി(റ) ന്റെ കരങ്ങളാൽ കൊല്ലപ്പെട്ടു
C. ഒരു മനുഷ്യൻ തന്റെ ചങ്ങാതിയുടെ മതത്തിലായിട്ടാവും മരണപ്പെട്ടുപ്പോവുക
D. അറിഞ്ഞേക്കുക, മുഖം കുത്തി നടക്കുമ്പോൾ എല്ലാ കല്ലും മുള്ളും അവർ തങ്ങളുടെ മുഖം കൊണ്ട് തന്നെ സൂക്ഷിക്കുന്നതാണ്
113) എല്ലാവർക്കും നാം ഉദാഹ രണങ്ങൾ വിവരിച്ചു കൊടുത്തു (അവരത് നിരസിച്ചു കളഞ്ഞു )’; പ്രസ്തുത പരാമർശത്തിൽ എടുത്ത് ഉദ്ദരിക്കാത്ത ജനത ഏതാണ് ?
A. ആദ്
B. സമൂദ്
C. നൂഹി(അ)ന്റെ ജനത
D. ലൂത്തി(അ)ന്റെ ജനത
114) അവിശ്വാസിയുടെ പിന്തുണ ആർക്കായിരിക്കുമെന്നാണ് അല്ലാഹു സൂചിപ്പിക്കുന്നത് ?
A. അല്ലാഹുവിനെതിരിൽ
B. ഖുർആനിനെതിരിൽ
C. പ്രവാചകനെതിരിൽ
D. എല്ലാം ശരിയാണ്
115) ”ഞങ്ങളുടെ റബ്ബേ, നരക ശിക്ഷ ഞങ്ങളിൽ നിന്ന് ഒഴിവാക്കി തരേണമേ ‘ ഈ പ്രാർത്ഥന ആരുടേതാണ് ?
A. രാത്രി നമസ്കാരം നിർവഹിക്കുന്നവരുടേത്
B. പാപമോചനം തേടുന്നവരുടേത്
C. പരമ കാരുണികന്റെ അടിയാന്മാരുടേത്
D. കാര്യങ്ങളിൽ പിശുക്കും ദുർവ്യയവും ഇല്ലാത്തവരുടേത്
116) താഴെ നൽകിയതിൽ പാഠഭാഗത്ത് നരകം എന്ന് അർത്ഥം വരുന്ന പദങ്ങളിൽ കൂടുതൽ തവണ ഉപയോഗിച്ചത് ഏതാണ് ?
A. ജഹീം
B. ജഹന്നം
C. സഈർ
D. നാർ
117) കൂട്ടത്തിൽ ഉൾപെടാത്തത് ………..
A. എന്‍റെ മനസ്സ് ഇടുങ്ങിപ്പോയേക്കും
B. എനിക്കു നാവോട്ടം ഉണ്ടാകുകയും ചെയ്തേക്കും
C. ഹാറൂന്‍റെ അടുക്കലേക്ക് നീ അയച്ചാലും
D. എന്‍റെമേല്‍ അവര്‍ക്കു ഒരു കുറ്റവും ഉണ്ട്
118) സൂറത്തുൽ ഫുർഖാനിലെ ഒരു വചനഭാഗത്തിന്റെ സാരാംശമാണ് ………..
A. ഭ്രാന്തു ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്
B. ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല
C. നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്
D. നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും മാരണക്കാക്കരൻ തന്നെയാണ്
119) രാപ്രയാണം എന്നതിനുപയോഗിച്ച പദമാണ് ……..
A. رحلة
B. جولة
C. أسر
D. سفرة
120) ലോക രക്ഷിതാവായവൻ യാതൊരുവനുമാണ് ………………… (ഇബ്രാഹീം നബിയുടെ വിശദീകരണത്തിൽ അവസാനത്തേത് തിരഞ്ഞെടുക്കുക)
A. അവൻ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്കു കുടിക്കുവാന്‍ തരുകയും ചെയ്യുന്നു
B. എന്നെ മരിപ്പിക്കുന്നവനുമാണ്, ശേഷം എന്നെ ജീവിപ്പിക്കുന്നു
C. നടപടി എടുക്കുന്ന ദിവസം എന്‍റെ പിഴവ് അവന്‍ പൊറുത്തുതരുമെന്നു ഞാന്‍ മോഹിക്കുന്നു
D. എന്നെ മരിപ്പിക്കുന്നവനുമാണ്, ശേഷം എന്നെ ജീവിപ്പിക്കുന്നു
121) ‘സുമ്മ (ثُ مَّ ) അഗ്’റഖ്’നാ (أَغْ رَ قْ نَا) …………….” ; പ്രസ്‌തുത വചനത്തിന്റെ ബാക്കിവരുന്ന ഭാഗത്തിന്റെ അർത്ഥത്തിന് യോജിക്കത്തത് ഏത് ?
A. ശേഷം ശേഷിച്ചവരെ
B. ബാക്കിയുള്ളവരെ
C. മറ്റേകൂട്ടരെ
D. മറ്റേവരെ
122) ‘ഞാന്‍ സത്യ വിശ്വാസികളെ ……………………….. തന്നെ’
A. വിട്ടു കളയുന്നവൻ അല്ല
B. ആട്ടി കളയുന്നവൻ അല്ല
C. ഓടിച്ചു കളയുന്നവൻ അല്ല
D. പുറത്തു കളയുന്നവൻ അല്ല
123) അതിക്രമകാരികളായ ഒരു ജനത എന്നർത്ഥം വരുന്ന ഖൗമുൻ ആദൂൻ എന്നത് ആരെ സൂചിപ്പിക്കുന്നു ?
A. സമൂദ്
B. ഖൗമു നൂഹ്
C. ഖൗമു ലൂഥ്
D. ആദ്
124) ഖുർആനിനെ കുറിച്ച് മുശ് രിക്കുകൾ ജൽപ്പിച്ച ചില വാദങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയിൽ തെറ്റായതിനെ അടയാളപ്പെടുത്തുക
A. ഇത് ഒരു നുണയല്ലാതെ മറ്റൊന്നുമല്ല, അത് അവൻ കെട്ടിയുണ്ടാക്കിയിരിക്കുകയാണ്
B. അത് അവൻ കെട്ടിയുണ്ടാക്കിയിരിക്കുകയാണ് , മറ്റ് ചില ജനങ്ങൾ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്
C. പൂർവീകരുടെ ഐത്യഹങ്ങളാണ് , അവൻ അത് എഴുതിച്ചെടുത്തിരിക്കുന്നു
D. അത് രാവിലെയും വൈകുന്നേരവും എഴുതിച്ചെടുത്ത് വായിച്ചു കേൾപ്പിക്കപ്പെടുന്നു
125) പിശാച് മനുഷ്യനെ കൈ വെടിയുന്നവനാണ് ‘ ഈ വാക്യത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ് ………… ?
A. പിശാച് മനുഷ്യനെ വഴികേടിലാക്കിയതിന് ശേഷം അവന്റെ സുഹൃദ് ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതാണ്
B. പരലോകത്ത് പിശാച് അവനാൽ വഴി കേടിലായവർക്കെതിരെ തിരിയുന്നതാണ്
C. ഒരു മനുഷ്യൻ ഒരിക്കലും നന്നാവാത്ത വിധം തിന്മകളിൽ മുഴുകിയവനായാൽ അവനെ പിന്നെ പിശാച് പിന്തുടരുന്നതല്ല
D. പിശാച് ഇഹലോകത്തും പരലോകത്തും ഒരുപോലെ മനുഷ്യനെ കൈ വെടിയുന്നതാണ്
126) താഴെ നൽകിയതിൽ ഏറ്റവും ശരിയായ പ്രസ്താവന ഏതാണ് ?
A. സമൂദ് ജനതയെ ഉദ്ദേശിച്ചു തന്നെയാണ് റസ്സുകാർ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്
B. റസ്സ് എന്ന് പറഞ്ഞാൽ വെള്ളത്തിനരികെ താമസിക്കുന്നവർ എന്നാണ് അർത്ഥമാക്കുന്നത്
C. യമാമയിലെ ഒരു രാജ്യത്തിന്റെ പേരാണ് റസ്സ് എന്നതിൽ (ആർക്കും) ഭിന്നാ-ഭിപ്രായമില്ല
D. (മതിൽ കെട്ടപ്പെടാത്ത) കിണറിന്റെ അടുത്ത് താമസമാക്കിയ -തിനാലാണ് അവരെ റസ്സുകാർ എന്ന് വിശേഷിപ്പിച്ചത്
127) നബി(സ) യുടെ നിയോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ യോജിക്കാത്തത് ഏതാണ് ?
A. അല്ലാഹുവിൽ വി ശ്വസിച്ചവർക്ക് അല്ലാഹുവിൽ നിന്ന് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കാനാണ് പ്രവാചകൻ അയക്കപ്പെട്ടത്
B. അവിശ്വാസികൾക്ക് നിഷേധിച്ചവർക്ക് അതി കഠിനമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നൽകാനാണ് പ്രവാചകൻ അയക്കപ്പെട്ടത്
C. പ്രബോധനത്തിന്റെ പേരിൽ എന്തെങ്കിലും ഒരു പ്രതിഫലമോ സ്വാർത്ഥമോ പ്രവാചകൻ ചോദിക്കുന്നില്ല
D. ഇതുവരെ താക്കീത് നൽകപെടാത്ത അറബികൾക്ക് താക്കീത് നൽകൽ ആയിരുന്നു പ്രവാചക നിയോഗത്തിന്റെ പ്രധാനലക്ഷ്യം
128) ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
A. നിർബന്ധ നമസ്ക്കാരങ്ങളും റവാതിബ് സുന്നത്തുകളും കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായത് രാത്രി നമസ്ക്കാരമാണ്
B. രാത്രിയിൽ അവർ ഉറങ്ങുന്നത് കുറവായിരുന്നു , രാത്രികളിൽ അവർ പാപമോചനം തേടുകയും ചെയ്തിരുന്നു
C. റഹ്‌മാന്റെ അടിയാന്മാർ അല്ലാഹുവിന്റെ ശിക്ഷ യെ കുറിച്ച് സദാ ഭയപ്പാടുള്ളവരും , അവർ എപ്പോഴും നരക ശിക്ഷ യിൽ നിന്ന് ഒഴിവാക്കണേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കും
D. അല്ലാഹുവിന്റെ അടിയാന്മാർ കൂടുതൽ ഭക്തി പ്രകടിപ്പിക്കുന്നവരും സുജൂദുകളിൽ ദീർഘ നേരം പ്രാർത്ഥിക്കുന്നവരുമായിരിക്കും
129) അധ്യായം ഫുർ ഖാനിൽ മുഹമ്മദ് നബിയെ വിശേഷിപ്പിച്ച നാമങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. ഖലീൽ
B. നദീർ
C. റസൂൽ
D. മുബശ്ശിർ
130) മൂസ(അ) യുടെ സംസാരത്തിൽ ഉൾപെടാത്തത് …………….
A. വയളീഖു സ്വദ്‌റീ (وَ يَ ضِ ي قُ صَ دْ رِ ى)
B. വയൻതലിഖു ലിസാനീ (وَ يَ ن طَ لِ قُ لِ سَ ا نِ ى)
C. ഫഅർസിൽ ഇലാ ഹാറൂൻ ( ف أَر ْسِ لْ إِ لَ ىٰ هَـٰ رُ و نَ)
D. വലഹും അലയ്യ ദമ്ബ് ( وَ لَ هُ مْ عَ لَ ىَّ ذَ نۢ بٌ)
131) സൂറത്തുൽ ശുഅറാഇലെ ഒരു വചനഭാഗത്തിന്റെ സാരാംശമാണ് ………..
A. ഭ്രാന്തു ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്
B. ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല
C. നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്
D. നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും മാരണക്കാക്കരൻ തന്നെയാണ്
132) മൂസാക്ക് നാം ബോധനം നല്‍കി’ ; എന്തായിരുന്നു (പ്രസ്‌തുത) ബോധനം ?
A. രണ്ടു പേരെയും (മൂസാ(അ),ഹാറൂൺ(അ)) പ്രവാചകന്മാരാക്കിയിരിക്കുന്നു
B. ഇസ്രാഈല്യരുമായി രാപ്രയാണം ചെയ്യുക
C. നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക
D. ബി യും സിയും ശരിയാണ്
133) ഒരു ആയത്തിന്റെ ശകലമായ ‘റബ്ബി ഹബ് ലീ ഹുക്‌മ’ എന്നത് ………………………………… പ്രസ്‌തുത ആയത്തിൽ വന്നിട്ടുള്ളത്
A. ഒരു പ്രവാചകന്റെ പ്രാർത്ഥനയായി
B. ഒരു പ്രവാചകന്റെ പ്രസ്താവനായായി
C. ഇബാദു റഹ്മാനിന്റെ പ്രാർത്ഥനയായി
D. എ യും സിയും ശരിയാണ്
134) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A. ആഹ്ളാദ ചിത്തരായി കൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും പാറ വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു ?
B. നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങള്‍ വന്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു ?
C. കയ്യൂക്ക് നടത്തുകയാണെങ്കില്‍ നിഷ്ഠൂരന്‍മാരായ നിലയില്‍ നിങ്ങള്‍ കയ്യൂക്ക് നടത്തുകയും ചെയ്യുന്നു ?
D. നേരമ്പോക്ക് കാണിച്ചുകൊണ്ട് എല്ലാ ഉയര്‍ന്ന കുന്നുകളിലും നിങ്ങൾ അടയാളസ്തംഭം കെട്ടി വരുകയാണോ?
135) ഞാൻ സ്‌പഷ്ടം ആയ ഒരു താക്കീതുകാരൻ അല്ലാതെ അല്ല എന്ന് സ്വസമൂഹത്തെ ബോധിപ്പിച്ചത് ആയത്തിൽ വന്നിട്ടുള്ളത് ………………… പ്രവാചകന്റെ കാര്യത്തിലാണ്.
A. സ്വാലിഹ് (അ)
B. ലൂഥ് (അ)
C. നൂഹ് (അ)
D. ഹൂദ് (അ)
136) പ്രവാചകൻ ലൂത്ത്വ്(അ)യുടെ ജനത പ്രവാചകന് അന്ത്യശാസനം നൽകിയത് എന്താണ് ?
A. വധിച്ചുകളയുമെന്ന് ഭീഷണിമുഴക്കി
B. എറിഞ്ഞോടിക്കുമെന്ന് ഭീഷണിപ്പെടുത്തി
C. പുറത്താക്കപ്പെടുന്നവരില്‍ ആയിത്തീരുമെന്ന് ഭീഷണിപ്പെടുത്തി
D. സ്വന്തം വീട്ടിൽ നിന്ന് പുറം തള്ളി ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി
137) കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക
A. നദ് റ് ബ്നു ഹർ ഥ്
B. അബൂ ഫുകൈഹത് റൂമി
C. ഹുവൈത്വബ് ബ്നു അബ്ദുൽ ഉസ്സ
D. സഅലത് ബ്നു ഹാത്വിബ്
138) കുറ്റവാളികളിൽ പെട്ട ഓരോ ശത്രുവിനെ നാം ഏർപ്പെടുത്തിയിരിക്കുന്നു എന്ന് അല്ലാഹു പറയുന്നു, ആർക്കാണ് അല്ലാഹു ഇപ്രകാരം ശത്രുവിനെ ഏർപ്പെടുത്തിയിട്ടുള്ളത് ?
A. എല്ലാ ജിന്നുകൾക്കും മനുഷ്യർക്കും
B. എല്ലാ അവിശ്വാസികൾക്കും
C. എല്ലാ പ്രവാചകന്മാർക്കും
D. എല്ലാ സത്യ വിശ്വസികൾക്കും
139) പ്രവാചകനെ കാണുമ്പോൾ അവിശ്വാസികൾ അദ്ദേഹത്തെ ഒരു പരിഹാസ കഥാ പാത്രമാക്കുന്നു. പ്രവാചകനെ പരിഹസിച്ചു കൊണ്ട് അവർ ചോദിക്കുന്ന ചോദ്യം എന്താണെന്നാണ് ഖുർആൻ ഉണർത്തുന്നത് ?
A. ഇവനാണോ ജനങ്ങളെ നന്നാക്കാൻ ഇറങ്ങി തിരിച്ചവൻ ?
B. ഇവനാണോ അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവൻ ?
C. ജനങ്ങളെ നല്ല വഴിക്ക് നടത്താൻ തെരഞ്ഞെടുത്തവൻ തന്നെയോ ഇവൻ ?
D. പിച്ചിചീന്തിയതിനെ ഒരുമിച്ചു കൂട്ടുമെന്ന് പറയുന്നവൻ ഇവനാണോ ?
140) തവക്കുലിനെയും തഹ്മീദിനെയും തസ്ബീഹിനെയും സൂചിപ്പിക്കുന്ന ഒരായത്തിൽ വന്നിട്ടുള്ള അല്ലാഹുവിന്റെ രണ്ട് വിശേഷണങ്ങളാണ് …………
A. അർ റഹ്‌മാൻ – ഖബീർ
B. അൽ ഹയ്യ് – ഖബീറെൻ
C. റബ്ബ് – ഖദീറെൻ
D. വക്കീൽ – ഗ്വഫൂർ
141) ‘ അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ അബൂ ഖുബൈസ് മലയോളം സ്വർണം ചെലവഴിച്ചാലും അത് അമിത വ്യയമല്ല ‘ ഈ വാക്കുകൾക്ക് ശേഷം തുടർന്ന് വരുന്ന വാക്കുകൾ ഏതാണ് ?
A. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തിൽ ഒരു ധാന്യം ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു
B. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തിൽ ഒരു വെള്ളിപ്പണം ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു
C. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തിൽ ഒരു ദീനാർ ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു
D. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തിൽ ഒരു കുളമ്പ് കൊടുത്താലും അത് അമിതവ്യയമാകുന്നു
142) സൂറത്ത് അൽ ഫുർ ഖാനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
A. ഈ അധ്യായത്തിൽ കബീറെൻ كبيرا എന്നും കെസീറൻ كثيرا എന്നും പറഞ്ഞു ആയത്തുകളെ അവസാനിപ്പിച്ചത് തുല്യ എണ്ണം കൊണ്ടാണ്
B. ഈ അധ്യായത്തിൽ നുശൂറെൻ نشورا എന്ന് പറഞ്ഞു ആയത്തുകളെ അവസാനിപ്പിച്ചത് നാല് തവണയാണ്
C. ഈ അധ്യായത്തിൽ സബീലെൻ سبيلا എന്ന് പറഞ്ഞു സൂക്തം അവസാനിപ്പിച്ചത് അഞ്ചു തവണയാണ്
D. ഈ അധ്യായത്തിൽ നദീറെൻ نذيرا എന്ന് പറഞ്ഞത് മുഹമ്മദ് നബിയെ പറ്റി മാത്രമാണ്
143) മൂസാ(അ)യെ അവർ കൊന്നുകളയുമെന്ന് പ്രവാചകൻ ഭയപ്പെട്ടത് എന്തുകൊണ്ട് ?
A. അല്ലാഹുവിന്റെ ദൗത്യനിർവ്വഹണം ഏറ്റെടുത്തതിനാൽ
B. ഇസ്രാഈല്യരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ
C. മുമ്പ് ഒരു ഖിബ്ത്തിയെ കൊലപ്പെടുത്തിയതിനാൽ
D. എല്ലാം ശരിയാണ്
144) ‘നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്” ; ഏതു പ്രവാചകനെയാണ് ഇത്തരം കുത്തുവാക്കുകൾ കേൾക്കേണ്ടതായി ആയത്തിൽ വന്നിട്ടുളളത് ?
A. മൂസാ (അ)
B. മുഹമ്മദ് (സ)
C. ഇബ്രാഹീം (അ)
D. എ യും ബി യും ശരിയാണ്
145) അല്ലാഹു മൂസാ(അ)യോട് വിളിച്ചുകല്‍പിച്ചത് എന്തായിരുന്നു ?
A. ആ അക്രമികളായ ജനങ്ങളുടെ അടുക്കല്‍ ചെല്ലുക
B. ഇസ്രാഈല്യരുമായി രാപ്രയാണം ചെയ്യുക
C. നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക
D. എല്ലാം ശരിയാണ്
146) കദ്ദബത് ഖൗമു (ك ذّ ب ت ق و م) …………….’ ; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. ഖൗമു നൂഹിനിൽ മുർസലീൻ
B. ലൂഥിനിൽ മുർസലീൻ
C. ആദുനുൽ മുർസലീൻ
D. സമൂദുനുൽ മുർസലീൻ
147) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A. ഇവിടെയുള്ള ഭൗതികസുഖങ്ങളില്‍ നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ വിട്ടേക്കപ്പെടുന്നതാണോ?
B. കന്നുകാലികളെയും മക്കളെയുംകൊണ്ട് അവന്‍ നിങ്ങള്‍ക്ക് സഹായം നല്‍കിയിരിക്കുന്നു
C. തോപ്പുകളിലും നീരുറവുകളിലും
D. വിളകളിലും കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകളിലും
148) മുബീൻ എന്നതിനോട് യോജിക്കാത്തത് തിരഞ്ഞെടുക്കുക
A. നദീർ
B. സുഉ്ബാൻ
C. ലിസാനിൻ അറബിയ്യ്
D. ഉഫുഖ്
149) പാഠഭാഗത്തെ ആയത്തുകളിൽ നിന്നും പൂർണമല്ലാത്ത എന്നാൽ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കാവുന്ന പ്രസ്താവനായാണ് ……
A. ആ ജനത പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിൽ നിന്നും രക്ഷപെടുത്താൻ ലൂഥ്(അ) അല്ലാഹുവോട്പ്രാര്‍ത്ഥിച്ചു
B. ലൂഥ്(അ)യുടെ ജനതയെ നശിപ്പിക്കുവാൻ സുന്ദരന്‍മാരായ യുവാക്കളുടെ രൂപത്തിൽ മലക്കുകളെ അയച്ചു
C. ശിക്ഷയിൽ അകപ്പെട്ടവരിൽ ലൂഥ്(അ)യുടെ സ്വന്തക്കാരിൽ പെട്ട കിഴവിയായ സ്ത്രീയുമുൾപ്പെട്ടു
D. മറ്റുള്ളവരെ തകര്‍ത്തു കളയുകയും അവരുടെ മേല്‍ ഒരു ചീത്ത മഴ വര്‍ഷിപ്പിക്കുകയും ചെയ്തു
150) ഏതാനും ചില വചനങ്ങളിൽ പരാമർശിക്കപ്പെട്ട പദജോഡികൾ നൽകിയിരിക്കുന്നു ; (അങ്ങാടി – ഭക്ഷണം) ; ( മലക്ക് – താക്കീതുകാരൻ ) ; ( തോട്ടം – നിധി ) ; ഇവ തമ്മിലുള്ള ബന്ധത്തെ മനസിലാക്കി താഴെനിന്നും അനുയോജ്യമായ ജോഡി തെരഞ്ഞെടുക്കുക.
A. അക്രമികൾ – ഉപമകൾ
B. നടക്കുന്നു – ഇരിക്കുന്നു
C. മാറി നിൽക്കുന്നു – പിന്തുടരുന്നു
D. ആഭിചാരം ചെയ്യുന്നവൻ – ആഭിചാര ബാധിതൻ
151) അല്ലാഹുവിന്റെ രണ്ട് വിശേഷണങ്ങളായി ഒരു വചനത്തിൽ അടുത്തടുത്ത് പറഞ്ഞവയാണ് ………
A. ഖദീറെൻ , ദ്വഹീറെൻ
B. കെബീറെൻ , ബസ്വീറെൻ
C. ഹാദിയെൻ, നസ്വീറെൻ
D. മസ്വീറെൻ , ബസ്വീറെൻ
152) നാൽക്കാലികൾ എന്ന് അർത്ഥം വരുന്ന ഒരു പദപ്രയോഗം പാഠഭാഗത്ത് നടത്തുന്നുണ്ട് . പ്രസ്തുത വാക്ക് വരുന്ന വചനത്തിൽ നാൽക്കാലികളിൽ നിന്നും വ്യത്യസ്‌തമായി മനുഷ്യർക്കുണ്ടാകേണ്ട രണ്ട് കാര്യങ്ങളെ അല്ലാഹു സൂചിപ്പിക്കുന്നുണ്ട് . അവ യഥാക്രമം താഴെ നൽകിയിട്ടുമുണ്ട്, അവ കണ്ട് പിടിക്കുക
A. വിചാരിക്കുക , അനുസരിക്കുക
B. അനുസരിക്കുക, മനസിലാക്കുക
C. മനസിലാക്കുക , അനുസരിക്കുക
D. കേൾക്കുക , ചിന്തിക്കുക
153) വിശുദ്ധ ഖുർആനിൽ പരാമർശിച്ച ചില സമയങ്ങളെ ചുവടെ ചേർക്കുന്നു. കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A. ആറ് ദിവസങ്ങൾ
B. അമ്പതിനായിരം വർഷം
C. പന്ത്രണ്ട് മാസങ്ങൾ
D. ആയിരം ദിവസങ്ങൾ
154) ന്യായ പ്രകാരമുള്ള കൊലപാതകങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ് ?
A. ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെടുമ്പോൾ സ്വന്തം കക്ഷിക്കെതിരിൽ നടത്തുന്ന കൊലപാതകം
B. പ്രതികാര ശിക്ഷാ നിയമം നടത്തേണ്ടി വരുമ്പോൾ ഉണ്ടാകുന്ന കൊലപാതകം
C. മനപ്പൂർവമല്ലാതെ അശ്രദ്ധമായി ചെയ്യേണ്ടി വരുന്ന കൊലപാതകം
D. സന്താനങ്ങളെ പട്ടിണി ഭയന്ന് കൊണ്ട് ചെയ്യേണ്ടി വരുന്ന കൊലപാതകം
155) താഴെ നൽകിയതിൽ പ്രവാചകൻ മൊഴിഞ്ഞ വാക്കുകൾ ഏതെന്ന് പറയുക ?
A. നിങ്ങളുടെ റബ്ബ് എന്ത് ചെയ്‌തു വെന്ന് നിങ്ങൾക്ക് അറിയാമോ ?
B. അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം
C. ഞങ്ങൾക്ക് ഇന്നിന്ന ഞാറ്റു വേല മൂലം മഴ പെയ്തുവെന്ന് പറയുന്നവരാരോ അവർ നക്ഷത്രങ്ങളിൽ അവിശ്വസിച്ചു
D. അല്ലാഹു പറയുന്നു, നേരം പുലർന്നപ്പോൾ എന്റെ അടിയാന്മാരിൽ എന്നിൽ വിശ്വസി ക്കുന്നവരും എന്നിൽ അവിശ്വസി ക്കുന്നവരും ഉണ്ടായിതീർന്നു
156) ‘ഇന്നാ മഅകും…………….” ( ………………. إِ ن ا م ع ك م) ; ആയത്തിന്റെ വിട്ടഭാഗമാണ്
A. മുസ്‌തമിഊൻ ( م س ت م ع و ن)
B. മുതറബ്ബിസൂൻ ( م ت رب ص و ن)
C. മുസ്‌തഹ്സിഊൻ ( م س ت ه ز ئ و ن)
D. മുതറബ്ബസൂൻ ( م ت ر ب س و ن)
157) പ്രത്യക്ഷമായ ഒരു സര്‍പ്പമെന്നതിന് ഉപയോഗിച്ചത് …….
A. സുഉ്ബാനുൻ മുബീൻ
B. ഹയ്യത്തുൻ തസ്ആ
C. ഹയ്യത്തുൻ ബൈളാഉ്
D. സുഉ്ബാനുൻ ബൈളാഉ്
158) ആയത്തുകളിൽ നിന്നും താഴെ നൽകിയ പദാർത്ഥങ്ങളിൽ ഇസ്രാഈല്യരോട് ചേരാത്തത് …………
A. അരിശം കൊള്ളിച്ചവർ
B. കുറഞ്ഞആളുള്ള ഒരു സംഘം
C. ജാഗരൂകരായ സംഘം
D. പിന്‍തുടരപ്പെടുന്നവർ
159) കദ്ദബത്(ك ذّ ب ت ) …………….’; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. നൂഹിനിൽ മുർസലീൻ
B. ലൂഥിനിൽ മുർസലീൻ
C. ഖൗമു ആദുനുൽ മുർസലീൻ
D. സമൂദുനുൽ മുർസലീൻ
160) ”വ ഇദാ (وَإِذَا) ബത്വശ്ത്തും (بَ طَ شْ تُ م) ……………………. ജബ്ബാരീൻ (جَ بَّ ا رِي نَ)” ; വിട്ടഭാഗമാണ് ?
A. ജബ്ബാരിൻ جَ بَّ ا رِ
B. യുഫ്സിദൂനാ يُ فْ سِ دُ و نَ
C. ബത്വശ്ത്തും بَ طَ شْ تُ م
D. ദമ്മർനാ دَ مَّ رْ نَ ا
161) അവരിതുമൂലം സന്‍ മാര്‍ഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇത് ഒരു പഴഞ്ചന്‍ നുണയാണ് എന്നവര്‍ പറഞ്ഞേക്കും’ എന്ന ദൈവിക വചനം ആരെപ്പറ്റിയാണ് പ്രസ്താവിക്കുന്നത് ?
A. നബി(സ)യിൽ വിശ്വസിക്കാത്തവരെ
B. ഹൂദ് (അ)നബിയിൽ വിശ്വസിക്കാത്തവരെ
C. നൂഹ് (അ)നബിയിൽ വിശ്വസിക്കാത്തവരെ
D. ലൂഥ്(അ)നബിയിൽ വിശ്വസിക്കാത്തവരെ
162) ‘പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു നിശ്ശേഷം നശിപ്പിച്ചു കളഞ്ഞു’ എന്ന് പ്രയോഗിച്ചത് ഏത് സമൂഹത്തെ ഉദ്ദേശിച്ചാണ് ?
A. സമൂദ്
B. ഖൗമു നൂഹ്
C. ഖൗമു ലൂഥ്
D. ആദ്
163) അന്ത്യ സമയത്തെ വ്യാജമാക്കിയവർക്ക് ഒരുക്കിവെച്ചിരിക്കുന്ന നരകത്തിന്റെ വിശേഷണങ്ങളിൽ ഉൾപ്പെടുന്നത് …………
A. നാശം വിളിച്ചു പറയുന്നത്
B. ചങ്ങലകളിൽ ബന്ധിക്കപ്പെട്ടത്
C. കോപം വമിക്കലും ഇരമ്പലും
D. ദൂരെയുള്ളവർക്ക് ഇടുങ്ങിയതായി കാണുന്നത്
164) ഓരോ പ്രവാചകനും കുറ്റവാളികളിൽ പെട്ട ഓരോ തരം ശത്രുവിനെ നാം ഏർപ്പെടുത്തിയിരിക്കുന്നു’ യഥാർത്ഥത്തിൽ ഈ വചനം നബിക്ക് …………
A. മുന്നറിയിപ്പ് നൽകുകയാണ് ചെയ്തത്
B. ഭയവും സങ്കടവും നൽകുകയാണ് ചെയ്തത്
C. സങ്കടം നൽകുകയാണ് ചെയ്തത്
D. ആശ്വാസം നൽകുകയാണ് ചെയ്തത്
165) ഇച്ഛയെ ഇലാഹാക്കുക എന്ന് പറഞ്ഞതിനെ പറ്റി ഇബ്നു ജരീർ നൽകുന്ന വ്യാഖ്യാനം എന്താണ് ?
A. ഏതെങ്കിലും ഒരു കാര്യം ഒരാൾക്ക് നന്നായി തോന്നുകയും , തന്റെ ഇച്ഛയുടെ അടിസ്ഥാനത്തിൽ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ ആ കാര്യം തന്റെ മതവും ആദർശവുമായി കണക്കാക്കുക
B. പണത്തോടും സമ്പത്തിനോടും ഭൗതിക ജീവിതത്തോടും ആസക്തി യുള്ളവനായി മതത്തെ വിട്ട് ഭൗതിക ഭ്രമത്തിൽ ജീവിക്കുക
C. തത്വ ദീക്ഷയും വിവേചന ബുദ്ധിയും കൂടാതെ ആരാധ്യ വസ്തുക്കളെ പ്രതിമകളോ ചിഹ്നങ്ങളോ ആയി സ്വീകരിച്ചു അവയുടെ മുമ്പിൽ അപേക്ഷയോടെ താഴ്മ കാണിക്കുക
D. ജാഹിലിയത് ന്റെ ആളുകൾ കുറേ കാലം ഒരു കല്ലിനെ ആരാധിക്കുകയും അതിനേക്കാൾ നല്ലാരു കല്ല് കാണുമ്പോൾ ആദ്യത്തേതിനെ ഉപേക്ഷിക്കുകയും പുതിയതിനെ പ്രതിഷ്ഠിച്ചു ആരാധിക്കുകയും ചെയ്യുന്നു
166) സൂക്ഷ്മ ജ്ഞാനിയായ ഒരുവനോട് ചോദിച്ചു കൊള്ളുക ‘ ഈ സൂക്ത ഭാഗത്തെ കൂടുതലായി മനസിലാക്കുമ്പോൾ തെറ്റായി വരുന്ന ഒരു അഭിപ്രായം ഏതാണ് ?
A. അല്ലാഹുവിന്റെ സൃഷ്ടി മഹാത്മ്യത്തെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ അവൻ ഒരുവൻ മാത്രമാണ്, അത് കൊണ്ട് അതിനെ പറ്റിയുള്ള ശരിയായതും സൂക്ഷ്മ മായതുമായ അറിവ് അവനിൽ നിന്നല്ലാതെ അന്വേഷിച്ചിട്ട് കാര്യമില്ല
B. ഖുർആനിന്റെ വ്യക്തമായ പ്രസ്താവനക്കെതിരെ ശാസ്ത്രീയ സിദ്ദാന്തത്തിൽ വിശ്വസിക്കാൻ നിവൃത്തിയില്ല; ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനയോട് ഒപ്പിച്ചുകൊണ്ട് ആ സിദ്ധാന്തത്തിന് വ്യാഖ്യാനം നല്‍കലാണ് യുക്തം
C. കൂടുതല്‍ വിവരമുള്ള വല്ല മനുഷ്യനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മനസിലാക്കാനുള്ള ഒരു ആഹ്വാനം കൂടിയാണിത്
D. എല്ലാം ശരിയാണ്
167) തിന്മകളെ അല്ലാഹു നന്മകളാക്കി തീർക്കുമെന്ന് പറയുന്നുവല്ലോ. അതിന് വേണ്ട നിബന്ധനകൾ സൂക്തത്തിൽ പറഞ്ഞത് പ്രകാരം ഏതാണെന്ന് തെരഞ്ഞെടുക്കുക
A. വിശ്വസിക്കുക , പശ്ചാത്തപിക്കുക , സൽക്കർമ്മം ചെയ്യുക
B. സൽക്കർമ്മം ചെയ്യുക , വിശ്വസിക്കുക , പശ്ചാത്തപിക്കുക
C. പശ്ചാത്തപിക്കുക , സൽക്കർമ്മം ചെയ്യുക , വിശ്വസിക്കുക
D. പശ്ചാത്തപിക്കുക , വിശ്വസിക്കുക , സൽക്കർമ്മം ചെയ്യുക
168) സ്വർറഫ്’നാ ഹു صَ رَّ فْ نَا هُ ഇതിന് യോജിച്ചു വരാവുന്ന അർത്ഥമാണ് ……….
A. നാം കൊടുക്കു കയും വാങ്ങു കയും ചെയ്തു
B. നാം ആവർ ത്തിച്ചു വിവരി ച്ചു
C. തിരിഞ്ഞു കളഞ്ഞവനെ നാം തിരിച്ചു കളഞ്ഞു
D. ബി യും സി യും ശരിയാണ്
169) വ ഫഅൽത ഫഉ്’ലതക അല്ലതീ ഫഅൽത ( وَ فَ عَ لْ تَ فَ عْ لَ تَ كَ ٱ لَّ ت ِى فَ عَ لْ تَ എന്നതുകൊണ്ട് അർത്ഥക്കുന്നത് …………….
A. നീ പ്രവര്‍ത്തിക്കുകയും നീ പ്രവർത്തിക്കാതിരിക്കിക്കുകയും ചെയ്‌തു
B. നീ നിന്‍റെ ആ പ്രവൃത്തി പ്രവര്‍ത്തിക്കുകയും ചെയ്‌തു
C. നീ പ്രവര്‍ത്തിച്ച നിന്‍റെ പ്രവൃത്തി നീ പ്രവര്‍ത്തിക്കുകയും ചെയ്‌തു
D. നീ പ്രവൃത്തിച്ചു, നീ തന്നെ അത് പ്രവർത്തിച്ചു
170) കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്
B. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെയും രക്ഷിതാവ്
C. ഉദയസ്ഥാനത്തിന്‍റെയും അസ്തമയ സ്ഥാനത്തിന്‍റെയും അവ രണ്ടിനുമിടയിലുള്ളതിന്‍റെയും രക്ഷിതാവ്
D. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്
171) ആയുധസാമഗ്രികള്‍ മുതലായ മുന്‍കരുതല്‍ ചെയ്തിട്ടുള്ളവർ എന്നർത്ഥം നൽകപ്പെട്ടത് ………..
A. حَـٰذِرُونَ
B. حَذرُونَ
C. غَآئِظُون
D. غَئِظُونَ
172) കദ്ദബ ( ك ذّ ب ) …………….’; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. അസ്ഹാബുൽ അയ്ക്കതിൽ മുർസലീൻ
B. ഖൗമു ലൂഥിനിൽ മുർസലീൻ
C. ആദുനുൽ മുർസലീൻ
D. സമൂദുനുൽ മുർസലീൻ
173) ”അവരുടെ സഹോദരന്‍ ………………….. അവരോട് പറഞ്ഞപ്പോള്‍”; ആയത്തുകൾ പരിശോധിച്ച് വിട്ടഭാഗത്തോട് യോജിക്കാത്തത് തിരഞ്ഞെടുക്കുക
A. നൂഹ് (അ)
B. ലൂഥ് (അ)
C. ശുഐബ് (അ)
D. സ്വാലിഹ് (അ)
174) തെറ്റായ പ്രസ്താവനയേത് ?
A. അല്ലാഹുവിന്റെ കല്‍പന പ്രകാരം നൂഹ് (അ) ഒരു വലിയ കപ്പല്‍ നിര്‍മ്മിച്ചു
B. പ്രവാചകന്റെ കൂടെ സത്യവിശ്വാസികളായിരുന്നവരെ മുഴുവനും കപ്പലിൽ കയറ്റി
C. അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവര്‍ വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു
D. കപ്പലിലുള്ളവര്‍ രക്ഷപ്പെടുകയും മറ്റുള്ളവരെല്ലാം മുങ്ങി നശിക്കുകയും ചെയ്തു
175) ആയത്തിന്റെ ക്രമത്തിൽ അവസാനം വന്നത് ………
A. ശരിയായിട്ടുള്ള തുലാസ്സു കൊണ്ട് തൂക്കുക
B. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ നഷ്ടമുണ്ടാക്കരുത്
C. ജനങ്ങളെ നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ നിങ്ങള്‍ ആകരുത്
D. അളവ് പൂര്‍ത്തിയാക്കി കൊടുക്കുക
176) അല്ലാഹുവിന്റെ മേൽ ചോദ്യം ചെയ്യപ്പെടാവുന്ന വിധം ഉത്തരവാദപ്പെട്ട ഒരു വാഗ്ദാനമായി അല്ലാഹു എടുത്ത് പറഞ്ഞത് എന്തിനെയാണ് ?
A. അന്ത്യ സമയത്തെ വ്യാജമാക്കിയവർക്ക് നരകമുണ്ടെന്ന കാര്യം
B. അല്ലാഹുവിന്റെ വിചാരണയും നടപടിയും ഒട്ടും അക്രമമില്ലാതെ നീതിയോടെയായിരിക്കുമെന്ന കാര്യം
C. ഭയ ഭക്തന്മാർക്കുള്ള പ്രതിഫലം ശാശ്വതസ്വർഗമാണെന്ന കാര്യം
D. തെറ്റ് കുറ്റങ്ങൾക്ക് പ്രായശ്ചിത്തം തേടിയാവനോട് റബ്ബ് പൊറുക്കുന്നവനും കാരുണ്യവാനുമായിരിക്കുമെന്ന കാര്യം
177) ഖുർആൻ അവതരിച്ചതുമായി ബന്ധപ്പെട്ട് ഒരു വചനത്തിൽ നിന്നുള്ള ഏതാനും ചില കാര്യങ്ങളെ താഴെ നൽകുന്നു . അവയിൽ പ്രസ്തുത വചനത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. ഖുർആൻ അത് പല പ്രാവശ്യമായിട്ടാണ് അവതരിച്ചിട്ടുള്ളത്
B. അത് സാവകാശത്തോടെയാണ് ഓതികൊടുത്തിട്ടുള്ളത്
C. പ്രാവചകന്റെ ഹൃദയത്തെ സ്ഥിരപ്പെടുത്താനാണ് ഖുർആൻ പല തവണയായി ഇറക്കിക്കൊടുത്തത്
D. നീ അത് ജനങ്ങൾക്ക് സാവധാനം ഓതിക്കൊടുക്കാൻ വേണ്ടിയാകുന്നു
178) ഉദ്ദേശി ച്ചത് കിട്ടി യാൽ തൃപ്തി പ്പെടും , കിട്ടിയി ല്ലെങ്കിൽ കുപിത നാകും’; പ്രസ്‌തുത ഹദീസിൽ പരാമർശിക്കാത്ത വിഭാഗമാണ് ?
A. പൊൻ പണ ത്തിന്റെ അടിമ
B. വെള്ളി പ്പണ ത്തിന്റെ അടിമ
C. പട്ടു പുതപ്പി ന്റെഅടിമ
D. സ്വർഗ്ഗ തളികയുടെ അടിമ
179) അല്ലാഹു അർ റഹ്‌മാനാകുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളിൽ ഉൾപെടാത്തത് ഏത് ?
A. പാപികളായുള്ളവര്‍ക്ക് പശ്ചാത്തപിച്ച് മടങ്ങാൻ അത് വഴിയൊരുക്കുന്നു
B. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആവേശവും മോഹവും ഉള്ളവരായിരിക്കണമെന്ന് അത് ഓർമ്മിപ്പിക്കുന്നു
C. പുണ്യവാന്‍മാര്‍ക്ക് കൂടുതല്‍ ആവേശവും, പ്രോത്സാഹനവും വര്‍ദ്ധിക്കുവാൻ അത് വഴിയൊരുക്കുന്നു
D. പാപം ചെയ്യുന്നവന് ആ പാപത്തിൽ തന്നെയായി എന്നെന്നും നില കൊള്ളാൻ കഴിയുകയില്ല
180) തിന്മകൾ സംഭവിച്ചാൽ പശ്ചാത്തപിക്കുകയും സൽക്കർമ്മങ്ങൾ ചെയ്യുകയുമാണ് വേണ്ടത്. എന്നാൽ അതിന്റെ കൂടെ വിശ്വസിക്കുകയും ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞതിന്റെ പൊരുൾ എന്താണ് ?
A. തിന്മ ചെയ്യുന്നവന് വിശ്വാസം ഇല്ലാതിരിക്കുകയോ വിശ്വാസം ദുർബലപ്പെടുകയോ ചെയ്തിരിക്കും , ആയതിനാൽ അവൻ വിശ്വാസത്തെ പുതുക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്
B. ഏത് തെറ്റ് ചെയ്താലും അവൻ ആ സമയത്ത് മതത്തിൽ നിന്ന് ഭ്രഷ്ടനാകുന്നു , ആകയാൽ അവൻ തൗബ ചെയ്യണമെങ്കിൽ വിശ്വാസിയായി കടന്നു വരേണ്ടതുണ്ട്
C. തിന്മകൾക്ക് തൗബ ചെയ്തു മടങ്ങി വന്നവൻ പിന്നീട് വിശ്വാസത്തിന് വേണ്ടി സേവനങ്ങളും ത്യാഗങ്ങളും ചെയ്യേണ്ടതുണ്ട് എന്ന് പഠിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്
D. അവിശ്വാസി തെറ്റ് ചെയ്താൽ അവൻ തൗബ ചെയ്യുന്നതിന് മുമ്പ് വിശ്വസിക്കുകയാണ് വേണ്ടതെന്നു ഉണർത്തുകയാണ് ഇതിന്റെ ലക്ഷ്യം
181) ആരോടാണ് ഖുർആൻ കൊണ്ട് വലുതായ സമരം നടത്തേണ്ടത് എന്ന് ആയത്തിൽ വന്നിട്ടുള്ളത് ?
A. അക്രമികളോട്
B. മുശ് രിക്കുകളോട്
C. വേദക്കാരോട്
D. അവിശ്വാസികളോട്
182) തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക
A. തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നതാണ് എല്ലാ റസൂലുകളുടെയും പ്രഥമപ്രധാനമായ കടമ
B. ഫി൪ഔനില്‍ നിന്ന് ഇസ്രാഈല്യരെ മോചിപ്പിക്കുകയെന്നത് മൂസാ (അ)ക്കു നൽകപ്പെട്ട പ്രധാനപ്പെട്ട ഒരു പ്രത്യേക കര്‍ത്തവ്യമായിരുന്നു
C. ഇസ്രാഈല്യർ ആയിരം കൊല്ലത്തോളമായി ഖിബ്ത്തികളുടെ അടിമകളായി കഴിഞ്ഞുകൂടുകയായിരുന്നു
D. ഇസ്രാഈല്യരെ വാഗ്ദാനഭൂമിയായ ഫലസ്തീന്‍ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുവാന്‍ അവരെ വിട്ടുകിട്ടണമെന്നാണ് മൂസാ (അ) ഫി൪ഔനോട് ആവശ്യപ്പെടുന്നത്
183) ആയത്തിൽ പരാമർശിക്കപ്പെട്ട, നബി(സ)യെ ഉദ്ദേശിച്ചുന്നയിക്കപ്പെട്ട ആരോപണമാണ് (ങ്ങളാണ്) …………
A. നിശ്ചയമായും ഇവന്‍ നിപുണനായ ഒരു ജാലവിദ്യക്കാരന്‍ തന്നെ
B. നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്
C. ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല
D. എല്ലാം പ്രവാചകനെ ഉദ്ദേശിച്ചാണ്
184) അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു എന്നതുകൊണ്ടുദ്ദേശ്യം ……..
A. ഫി൪ഔനും കൂട്ടരും നശിപ്പിക്കപ്പെട്ടശേഷം ഇസ്രാഈല്യര്‍ ഈജിപ്തിലേക്ക് മടങ്ങിയതായും ചരിത്രമുണ്ട്
B. ഫി൪ഔനും കൂട്ടരും നശിപ്പിക്കപ്പെട്ടശേഷം ഇസ്രാഈല്യര്‍ക്കു അവയെ തന്നെ അവകാശപ്പെടുത്തിക്കൊടുത്തുവെന്നാണ്
C. അതേ പ്രകാരത്തിലുള്ള സുഖസൗകര്യങ്ങള്‍ പിന്നീട് അല്ലാഹു ഇസ്രാഈല്യര്‍ക്ക് ഫലസ്തീനില്‍ വെച്ച് നല്‍കുകയുണ്ടായി എന്നാണ്
D. വചനത്തിന്റെ മുഴുവൻ ഉദ്ദേശ്യം എ യും ബി യും കൂടിയതാണ്
185) ‘എന്നെ ……………… സ്വർഗ്ഗത്തിന്റെ അനന്തരാ വകാശികളില്‍ ആക്കിത്തരുകയും വേണമേ” ; ആയത്തിന്റെ വിട്ടഭാഗമാണ് ?
A. പ്രവശിലമായ അനുഗ്രങ്ങളുടെ
B. ഉന്നതങ്ങൾ ആയ
C. സ്ഥിര വാസത്തിന്റെ
D. സുഖാനന്ദത്തിന്‍റെ
186) ”നിങ്ങള്‍ ( അല്ലാഹുവിനെ ) സൂക്ഷിക്കുന്നില്ലേ ?” എന്ന് എല്ലാ പ്രവാചകന്മാരും അവരവരുടെ ജനതയോട് പറഞ്ഞതായി ആയത്തുകളിൽ വന്നിട്ടുണ്ട്, എത്ര തവണയാണ് അവ ആയത്തുകളിൽ വന്നിട്ടുള്ളത് ?
A. 5
B. 6
C. 7
D. 4
187) ആദ് സമുദായവുമായി ബന്ധപ്പെടാത്തത് …………….
A. ഉയര്‍ന്ന കുന്നുകളിൽ അടയാളങ്ങൾ
B. മേടുകളിൽ അടയാളങ്ങൾ
C. വന്‍കെട്ടിടങ്ങള്‍
D. മലകൾ വെട്ടിതുരന്ന് വീട്
188) ആകാശത്തു നിന്ന് തങ്ങളുടെ മേൽ തുണ്ടങ്ങള്‍ വീഴ്ത്താൻ അവരുടെ പ്രവാചകനെ വെല്ലുവിളിച്ച സമുദായം
A. സമൂദ്
B. മദ്’യന്‍കാർ
C. ഖൗമു ലൂഥ്
D. ആദ്
189) ‘എന്റെ ഈ അടിയാന്മാരെ നിങ്ങൾ വഴി പിഴപ്പിച്ചതാണോ , അഥവാ അവർ തന്നെ വഴി തെറ്റിപ്പോയതാണോ’ ; അല്ലാഹുവിന്റെ ഈ ചോദ്യത്തിന് ആരാധ്യ വസ്തുക്കൾ നൽകുന്ന മറുപടിയിലെ പ്രസക്തഭാഗം ഏതാണ് ?
A. ഇപ്പോൾ ഇതാ നിങ്ങൾ പറയുന്നതിൽ അവർ നിങ്ങളെ കളവാക്കി കഴിഞ്ഞു
B. അവർക്ക് നീ ധാരാളമായി സുഖ ഭോഗം നൽകി, ആയതിനാൽ അവർ ഞങ്ങളെ ആരാധ്യന്മാരാക്കി
C. നിനക്ക് പുറമെ ഞങ്ങൾ ഒരു ഇലാഹിനെയും സ്വീകരിച്ചവരായിരുന്നില്ല
D. നിനക്ക് പുറമെ യാതൊരു ബന്ധുമിത്രങ്ങളെയും സ്വീകരിക്കുന്നത് ഞങ്ങൾക്ക് അനുയോജ്യമായിരുന്നില്ല
190) ഖുർആനിലടങ്ങിയ നിയമങ്ങളെല്ലാം തന്നെ ജനങ്ങൾ ഒറ്റയടിക്ക് അനുഷ്ഠിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യേണ്ടി വരുമായിരുന്ന സാഹചര്യത്തിന് കാരണമായേക്കാവുന്ന കാര്യമെന്താണ് ?
A. ഭൂമിയിലേക്ക് എല്ലാ ജനതക്കും വേണ്ടി ഒരൊറ്റ പ്രവാചകനെ മാത്രം അയച്ചിരുന്നുവെങ്കിൽ
B. മനുഷ്യൻ അല്ലാത്ത ഒരാളെ മലക്കിനെയോ ജിന്നിനെയോ ഒക്കെ പ്രവാചകനായി നിയോഗിച്ചിരുന്നുവെങ്കിൽ
C. ഖുർആനിനെ പലതവണകളിലായിട്ടല്ലാതെ ഒറ്റ തവണയായി ഇറക്കിയിരുന്നുവെങ്കിൽ
D. അല്ലാഹുവിന്റെ കരുണയും പ്രായശ്ചിത്തവും തെറ്റ് ചെയ്യുന്നവരുടെ മേൽ അതി ജയിച്ചിട്ടില്ലായിരുന്നുവെങ്കിൽ
191) നിഴലിനെ വിശദീകരച്ചതിൽ തെറ്റായത് തിരഞ്ഞെടുക്കുക
A. പ്രാഭാതം മുതൽ സൂര്യോദയം വരെയുള്ള സമയത്ത് ഭൂമിയിൽ വ്യാപകമായി നിഴൽ ഉണ്ടായിരിക്കും
B. സൂര്യൻ ഉദിക്കുന്നത്തോട് കൂടെ സ്ഥൂല വസ്തുക്കൾക്കെല്ലാം നിഴൽ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കും
C. ഭൂമിയുടെ പകുതിഭാഗം നിത്യേന സൂര്യന് പ്രതിമുഖമായി നിന്ന് നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു
D. കറുത്തിരുണ്ട അര്‍ദ്ധരാത്രി മാറി ഒരു നൊടിയിടയില്‍ പെട്ടന്ന് പ്രകാശം വരുമ്പോൾ മദ്ധ്യാഹ്നത്തിൽ നിഴൽ അനുഭവപ്പെടുന്നു
192) എന്താണ് റഹ്‌മാൻ ഇങ്ങനെ അറബികൾ നബിയോട് ചോദിച്ചതിന്റെ കാരണം എന്താണ് ?
A. അല്ലാഹുവിന്റെ നാമമായി റഹ്‌മാൻ എന്ന് ഉപയോഗിക്കുന്നത് അറബികൾക്ക് പരിചയമില്ലാത്തത്തിനാൽ
B. ഹുദൈബിയ സന്ധിയിൽ അല്ലാഹുവിന്റെ നാമത്തിന്റെ കൂടെ റഹ്‌മാൻ എന്ന് കൂട്ടിച്ചേർത്തതിനെ അറബികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമായതിനാൽ
C. അല്ലാഹു കഠിന ഹൃദയനും കഠിനമായി ശിക്ഷിക്കുന്നവനുമായതിനാൽ ഈ വിശേഷണം റബ്ബിന് യോജിക്കുകയില്ല എന്ന നിലപാടുള്ളതിനാൽ
D. ഫിർഔൻ മൂസയോട് ചോദിച്ച അതേ ചോദ്യം അറബികളും അഹങ്കാര പൂർവ്വം ചോദിച്ചതാണ്
193) കള്ള സാക്ഷ്യത്തെ പറ്റി പറഞ്ഞതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?
A. കള്ള സാക്ഷ്യം വഹിക്കൽ ഏഴ് മഹാപാപങ്ങളിൽ ഒന്നാണെന്നാണ് പണ്ഡിതർ അഭിപ്രായപ്പെടുന്നു
B. കള്ളസാക്ഷ്യം വഹിക്കുന്നവനെ നബി(സ) നാൽപ്പത് അടിക്ക് വിധേയമാക്കിയിരുന്നു
C. കള്ള സാക്ഷ്യം വഹിച്ചവനെ തല മുടി കളയിച്ചു അങ്ങാടിയിൽ കൂടി നടത്തിയിരുന്നു
D. കള്ള സാക്ഷ്യം പറഞ്ഞവനെ മുഖത്ത് അടയാളം വെക്കുക , ചെവിയിൽ അടയാളം വെക്കുക എന്നതൊക്കെ ഉമർ (റ) നടപ്പാക്കിയിരുന്നു
194) മഴ വെള്ളം എന്ന അനുഗ്രഹത്തെ ഓർമിപ്പിച്ചു കൊണ്ട് പ്രവാചകത്വമാകുന്ന ആത്മീയ അനുഗ്രഹത്തെ പ്രസ്താ വിക്കുന്നതിൽ നാം അറിയേണ്ട ഒരു കാര്യമാണ് ………
A. മഴ വെള്ളം ഓരോ നാട്ടിലും വർഷി പ്പിച്ചു കൊണ്ടിരിക്കുന്നത് പോലെ പ്രവാചകന്മാരെയും ഓരോ നാട്ടിലും അള്ളാഹു വർഷി പ്പിച്ചിട്ടുണ്ട്
B. മഴ വെള്ളം ആത്മാവിനെ ശുദ്ധീകരി ക്കുന്നതിന് കാരണ മാകുന്ന പോലെ ആത്മീയ ശുദ്ധി നേടാനാണ് നബിമാരെയും അയച്ചിട്ടുള്ളത്
C. മഴ വെള്ളം വർഷി ക്കുന്നത് വ്യത്യസ്ത അളവിലും സ്വഭാവത്തിലു മാണല്ലോ, അപ്രകാരം തന്നെയാണ് നബിമാരുടെയും പദവിയും ശ്രേഷ്ടതയും
D. മഴ വെള്ളം ഓരോ നാട്ടിലും വര്‍ഷി’പ്പിച്ചു കൊണ്ടിരിക്കുന്നതുപോലെ, പ്രവാചകത്വത്തെയും എല്ലാ ഇടത്തിലും സദാ വര്‍ഷി’പ്പിച്ചു കൊണ്ടിരിക്കുന്നതു ഈ ലോക പ്രകൃതി വ്യവസ്ഥക ള്‍ക്ക് യോജിച്ചതല്ല
195) ഞാന്‍ പിഴവു ബാധിച്ചവരില്‍പെട്ടവനായിരുന്നു എന്നത് ആരുടെ സംസാരമായിട്ടാണ് ആയത്തിൽ പരാമർശിക്കുന്നത് ?
A. നരകത്തിലേക്ക് മുഖം കുത്തി എറിയപ്പെടുന്ന അക്രമി
B. നരകത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന അക്രമി
C. മരണസമയത്ത് എല്ലാ അക്രമികളും
D. മൂസാ (അ)
196) സൂറത്തുകളിൽ പരാമർശിക്കപ്പെട്ട, മൂസാ (അ)യെ ഉദ്ദേശിച്ചുന്നയിക്കപ്പെട്ട ആരോപണമാണ് (ങ്ങളാണ്) …………
A. നിശ്ചയമായും ഇവന്‍ നിപുണനായ ഒരു ജാലവിദ്യക്കാരന്‍ തന്നെ
B. നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്
C. ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല
D. എ യും ബി യും ശരിയാണ്
197) താഴെ നല്കിയവയിൽ തെറ്റായത് ഏത് ?
A. ഫി൪ഔനും സൈന്യവും അസ്തമായ വേളയിലായി ഇസ്രാഈല്യരുടെ പിന്നാലെ വന്നു
B. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ സ്ഥാനത്തു നിന്നും അവരെ പുറത്തിറക്കി
C. തോപ്പുകളില്‍ നിന്നും നീരുറവകളില്‍ നിന്നും അവരെ പുറത്തിറക്കി
D. അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു
198) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A. ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം
B. മഹത്തായ ദിവസം
C. ഒരു മുതലും മക്കളും ഉപകരിക്കാത്ത ദിവസം
D. പ്രതിഫല നടപടിയുടെ ദിവസം
199) ‘അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍’ ; എന്ന് എല്ലാ പ്രവാചകന്മാരും അവരവരുടെ ജനതയോട് പറഞ്ഞതായി ആയത്തുകളിൽ വന്നിട്ടുണ്ട്, എത്ര തവണയാണ് അവ ആയത്തുകളിൽ വന്നിട്ടുള്ളത് ?
A. 6
B. 5
C. 7
D. 8
200) സമൂദ് ഗോത്രത്തിന് ചെയ്‌തു കൊടുത്ത അനുഗ്രഹങ്ങൾ ആയത്തിൽ പരാമർശിച്ചതതിൽ …….. ഉൾപ്പെടുന്നില്ല
A. ജന്നാത്തിൻ വ ഉയൂൻ
B. കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകൾ
C. കന്നുകാലികളും മക്കളും
D. വിളകൾ
201) കൂട്ടത്തിൽ ഉൾപെടാത്തത് ഏത്
A. മേഘത്തണലിന്‍റെ ദിവസത്തിലെ ശിക്ഷ
B. ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ
C. ഐക്കത്തുകാർ
D. അദാബു യൗമിൻ ആസിഫ്
Campaign 1
1) ”സത്യാസത്യങ്ങൾ വേർതിരിക്കുന്നത്” എന്ന അർത്ഥത്തിൽ ഖുർആനിനെ വിശേഷിപ്പിച്ച പദമാണ് ……….
A. അൽ ഫുർഖാൻ الْفُرْقَان
B. നസ്സല نَزَّلَ
C. നദീർ نَذِير
D. തബാറക تَبَارَكَ
2) അല്ലാഹുവിനു മാത്രം യോജിക്കുന്ന മഹത്തായ സവിശേഷതകൾ ആയത്തിൽ പ്രസ്താവിച്ചിരിക്കുന്നത് ………..
A. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളവന്‍
B. സന്താനത്തെ അവന്‍ സ്വീകരിച്ചിട്ടില്ല
C. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയും ഉണ്ടായിട്ടില്ല
D. എല്ലാം ശരിയാണ്
3) അല്ലാഹു അല്ലാത്ത ആരാധ്യന്മാരുടെ കഴിവു കേടുകൾ ആയത്തിൽ പ്രസ്താവിച്ചിട്ടുള്ളത് ………….
A. അവർ ഉപകാരമോ ഉപദ്രവമോ അധീനപ്പെടുത്തുന്നില്ല
B. അവര്‍ യാതൊരു വസ്തുവും സൃഷ്ടിക്കുന്നില്ല, അവർ തന്നെ സൃഷ്ടിക്കപ്പെട്ടവരാകുന്നു
C. അവർ മരണത്തെയോ ജീവിതത്തെയോ പുനരുത്ഥാനത്തെയോ അധീനപ്പെടുത്തുന്നില്ല
D. മുകളിൽ നൽകിയവയെല്ലാം ആയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്
4) ഖുർആനിനെ പറ്റി മുശ് രിക്കുകൾ ജൽപ്പിച്ചിരുന്ന ചില കാര്യങ്ങൾ അല്ലാഹു ആയത്തിൽ വ്യക്തമാക്കുന്നുണ്ടല്ലോ. അവയിൽ ഉൾപ്പെടാത്തത് ഏത് ?
A. ഖുർആനിനെ ചിലരുടെ സഹായത്താൽ മുഹമ്മദ് നബി(സ) കെട്ടിയുണ്ടാക്കിയതാണ്
B. ഖുർആൻ വെറും നുണയാകുന്നു
C. രാവിലെയും വൈകുന്നേരവും ജിബിരീൽ നബി(സ)ക്കു ഓതി കേൾപ്പിക്കുന്നു
D. ഖുർആൻ പൂർവ്വികരുടെ ഐതിഹ്യങ്ങളാണ്
5) മുഹമ്മദ് നബി(സ) റസൂലാവാൻ അർഹനല്ല എന്ന് വരുത്തിത്തീർക്കാൻ സത്യനിഷേധികൾ കണ്ടെത്തിയ കാര്യങ്ങൾ എന്താണ് ?
A. സാധാരണ മനുഷ്യനെ പോലെ അങ്ങാടിയിൽ കൂടി നടക്കുന്നു
B. സാധാരണ മനുഷ്യനെ പോലെ ഭക്ഷണം കഴിക്കുന്നു
C. സാധാരണ മനുഷ്യനെ പോലെ കുടുംബ ജീവിതം നയിക്കുന്നു
D. എ യും ബി യും ശരിയാണ്
6) മുഹമ്മദ് നബി(സ) റസൂലായിരിക്കണമെങ്കില്‍ മനുഷ്യാതീതമായ ചില പ്രകൃതിവിശേഷങ്ങള്‍ ഉണ്ടായിരിക്കണമെന്ന് മുശ്രിക്കുകൾ സമര്‍ത്ഥിക്കുന്നു. എന്താണ് അവർ ആവശ്യപെട്ടിരുന്നത് ?
A. മുഹമ്മദ് നബിയോടൊന്നിച്ച് അദ്ദേഹത്തിങ്കലേക്ക് ഒരു മലക്കിനെ താക്കീതുകാരനായി ഇറക്കിക്കൊടുക്കാത്തത് എന്താണ് ?
B. മുഹമ്മദ് നബിയിലേക്ക് വല്ല നിക്ഷേപവും ഇട്ടുകൊടുക്കാത്തത് എന്താണ് ?
C. മുഹമ്മദ് നബിക്ക് ഭക്ഷണം തിന്നുമാറുള്ള ഒരു തോട്ടമുണ്ടാകാത്തത് എന്താണ് ?
D. മുകളിൽ നൽകിയവയെല്ലാം അവർ ആവശ്യപ്പെട്ടതായി ആയത്തുകളിൽ വന്നിട്ടുണ്ട്.
7) മുഹമ്മദ് നബിക്കെതിരെ മക്കാ മുശ്‌രിക്കുകൾ നടത്തിയ ഗുരുതരമായ ആരോപണമായി ആയത്തിൽ വന്നിട്ടുള്ളത് എന്താണ് ?
A. മുഹമ്മദ് നബി(സ) സിഹ്ർ ചെയ്യുന്നവനാണ്
B. മുഹമ്മദ് നബി(സ) ആഭിചാര ബാധയേറ്റവനാണ്
C. മുഹമ്മദ് നബി(സ) സന്താനത്തെ സ്വീകരിച്ചവനാണ്
D. മുഹമ്മദ് നബി(സ) കുടുംബ ബന്ധം മുറിക്കുന്നവനാണ്
8) ഖുസൂർ قُصُور എന്നാൽ ………..
A. മണിമാളികകള്‍
B. നദികള്‍
C. നന്‍മകൾ
D. തോപ്പുകള്‍
9) നിഷേധിച്ചവർക്ക് ഒരുക്കിവെച്ചിരിക്കുന്ന നരകത്തിന്റെ വിശേഷണമാണ് ……….
A. കത്തിജ്വലിക്കുന്നത് سَعِير
B. ക്രോധഭാവം (കോപം വമിക്കല്‍) تَغَيُّظ
C. ഇരമ്പുന്നത് زَفِير
D. എല്ലാം ശരിയാണ്
10) ”അവിടെ വെച്ച് അവര്‍ നാശം വിളിച്ചു പറയുന്നതാണ്”. ആര്, എപ്പോൾ,എവിടെ വെച്ചാണിങ്ങനെ നാശം വിളിച്ചു പറയുന്നത് ?
A. നിഷേധിച്ചവർ, നരകത്തിൽ വെച്ച് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായ നിലയില്‍ അവരെ ഇടുമ്പോള്‍
B. മുശ്രിക്കുകൾ, ബദർ യുദ്ദത്തിൽ പരാജിതരായപ്പോൾ
C. അവിശ്വസിച്ചവർ, ഖബറിൽ വെച്ച് മലക്കുകൾ ചോദ്യം ചെയ്യപെടുമ്പോൾ
D. അവിശ്വസിച്ചവർ, മരണ സമയത്ത് ഇനിയൊരു തിരിച്ചുവരവ് സാധ്യമെല്ലന്ന് ബോധ്യമാകുമ്പോൾ
11) ‘നിങ്ങൾ ഒരു നാശത്തെ മാത്രം വിളിക്കേണ്ടതില്ല , അനേകം നാശങ്ങളെ തന്നെ വിളിച്ചേക്കുക ‘ ഇപ്രകാരം നരകവാസികളോട് മറുപടി നൽകപ്പെടുന്നതെപ്പോഴാണ് ?
A. അവരുടെ കൈകാലുകൾ ബന്ധിക്കുമ്പോൾ
B. അവരെ ഇടുങ്ങിയ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുമ്പോൾ
C. നരകത്തിൽ വെച്ച് ദീനരോദനങ്ങളോടെ നാശമേ, കഷ്ടമേ എന്നിങ്ങനെ നിലവിളിക്കുമ്പോൾ
D. വിചാരണ കഴിഞ്ഞു നരകത്തിൽ പ്രവേശിപ്പിക്കുമ്പോൾ
12) ”അക്കാര്യം, നിന്‍റെ റബ്ബിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വാഗ്‌ദാനമാകുന്നു.” ‘അക്കാര്യം’ എന്ന് അല്ലാഹു ആയത്തിൽ പറഞ്ഞിട്ടുള്ളത് എന്താണ് ?
A. ദുർജനങ്ങൾക്കുള്ള നരകശിക്ഷ
B. ഭയഭക്തന്‍മാര്‍ക്കുള്ള പ്രതിഫലം ശാശ്വതസ്വര്‍ഗ്ഗമാണെന്ന കാര്യം
C. അല്ലാഹു കരുണ ചെയ്യുമെന്ന കാര്യം
D. പ്രവാചകന്മാരെ വിജയകളാക്കുമെന്ന കാര്യം
13) അവർ പറയും : ”നീ വളരെ പരിശുദ്ധൻ, നിനക്ക് പുറമെ യാതൊരു വിധ രക്ഷ കർത്താക്കളെയും സ്വീകരിക്കുന്നത് ഞങ്ങൾക്ക് അനുയോജ്യമായിരുന്നില്ല, പിന്നെ, ഞങ്ങളെങ്ങിനെ അവരെ അതിന് പ്രേരിപ്പിക്കും?” ; ഈ വാക്കുകൾ ആര് പറയുന്നതായിട്ടാണ് ഖുർആൻ വിശദീകരിക്കുന്നത് ?
A. അല്ലാഹു അല്ലാത്തവരെ ആരാധിക്കാൻ പ്രേരിപ്പിച്ചവർ
B. വിശ്വാസികൾ
C. അല്ലാഹുവിന് പുറമെ ചില വിഭാഗക്കാര്‍ ആരാധിച്ചുവന്ന നബിമാര്‍, മലക്കുകള്‍
D. എല്ലാം ശരിയാണ്
14) ”ആര്‍ നിങ്ങളില്‍ നിന്ന് അക്രമം പ്രവര്‍ത്തിക്കുന്നുവോ അവനെ നാം ……………….. ആസ്വദിപ്പിക്കുന്നതാകുന്നു” ; ആയത്തിൽ വിട്ടുപോയ ഭാഗമാണ് ?
A. വേദനയേറിയ ശിക്ഷ
B. നിന്ദ്യമായ ശിക്ഷ
C. വലുതായ ശിക്ഷ
D. കഠിനമായ ശിക്ഷ
15) ആയത്തിൽ പരാമർശിച്ച മുർസലുകൾ ആരാണ് ?
A. മലക്കുകളിൽ നിന്നുള്ള ദൂതന്മാർ
B. മനുഷ്യരിൽ നിന്നുള്ള പ്രവാചകന്മാർ
C. ജിന്നുകൾ
D. എ യും ബി യും ശരിയാണ്
Campaign 2
1) ”സത്യനിഷേധികൾ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്” ; എന്താണ് അവരുടെ ഗർവ്വിനും ധിക്കാരത്തിനും കാരണമായി അല്ലാഹു പറഞ്ഞിട്ടുള്ളത് ?
A. അല്ലാഹുവിനെ കണ്ടുമുട്ടുമെന്നവർ പ്രതീക്ഷിക്കുന്നു
B. മലക്കുകൾ തങ്ങളിലേക്ക് ഇറക്കപ്പെടുകയോ റബ്ബിനെ നേരില്‍ കാണുകയോ ചെയ്യണമെന്നവർ ശഠിക്കുന്നു
C. മലക്കുകളെ ശരിക്ക് കാണുന്ന ഒരു ദിവസ ത്തെ അവർ പ്രതീക്ഷിക്കുന്നു
D. അവർ മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിക്കുന്നു
2) ‘ഹിജ്റെൻ മഹ്ജൂറ’ حِجْرًا مَّحْجُورًا എന്ന വാക്കിന്റെ ഉദ്ദേശ്യം എന്താണ് ?
A. വിലക്കപ്പെട്ട കനി
B. തടയപ്പെട്ട അല്ലെങ്കില്‍ മുടക്കപ്പെട്ട വഴി
C. മുടക്കപ്പെട്ട ഉപജീവനം
D. ശക്തിയായ അല്ലെങ്കില്‍ ഭദ്രമായ തടസ്സം
3) അല്ലാഹു ചിതറിയ ധൂളിയാക്കിത്തീര്‍ക്കുന്നത് എന്തിനെയാണ് ?
A. നാം നിസാരമായി കണക്കാക്കിയ സൽക്കർമ്മങ്ങളെ
B. ഒരാൾ പരസ്യമായി ചിലവഴിച്ച മുഴുവൻ ദാനധര്‍മ്മങ്ങളെയും
C. അവിശ്വാസികൾ ഇഹത്തില്‍ വെച്ച് ചെയ്തിട്ടുള്ള സൽകർമ്മങ്ങളെ
D. വിശ്വാസികളിൽ നിന്നുണ്ടായേക്കാവുന്ന നിസാര പാപങ്ങളെ
4) ഖൈറുൻ മുസ്തഖ്ഖർ خَيْرٌ مُّسْتَقَر എന്നും അഹ്‌സനു മഖീൽ أَحْسَنُ مَقِيل എന്നും പറഞ്ഞിട്ടുള്ളത് …………………… നെയാണ്
A. നരകത്തെ
B. സ്വർഗത്തെ
C. ബർസഖിനെ
D. ഇഹലോകത്തെ
5) അന്ത്യനാളിന്റെ നടപടിക്രമങ്ങളും ഭയാനകതയും പ്രസ്താവിക്കപ്പെട്ട ആയത്തുകളിൽ, ക്രമത്തിൽ അവസാനം വന്നിട്ടുള്ളത് ഏത് ?
A. മേഘപടലം കൊണ്ട് ആകാശം പൊട്ടിപ്പിളരുക
B. അവിശ്വാസികൾക്ക് പ്രയാസമേറിയ ഒരു ദിവസമായിരിക്കും
C. യഥാർത്ഥ രാജാധികാരം പരമകാരുണികനാവുക
D. മലക്കുകൾ ശക്തിയായി ഇറക്കപ്പെടുക
6) അമ്പതിനായിരം കൊല്ലത്തോളം ദൈര്‍ഘ്യം വരുന്ന അന്ത്യ നാളിനെ സത്യവിശ്വാസികളായ ആളുകള്‍ക്ക് അനുഭവപ്പെടുന്നത് എങ്ങിനെയായിരിക്കും ?
A. ഭൂമിയിലെ ഒരു ദിവസം പോലെ
B. ഒരു അഥിതി ഒരു വീട്ടിൽ നിന്നും തിരിച്ചു പോകുന്നത്ര സമയം പോലെ
C. ഒരു നിർബന്ധ നമസ്ക്കാരം നിർവ്വഹിക്കാനുള്ള സമയം പോലെ
D. ഒരു വഴിയാത്രക്കാരൻ തണലിൽ വിശ്രമിക്കാനെടുക്കുന്ന സമയം പോലെ
7) യാ വൈലതാ ലൈതനീ ലം അത്തഖിദ് ഫുലാനൻ ഖലീല يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا എന്ന വചനത്തിന്റെ അർത്ഥം എന്താണ് ?
A. അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ
B. എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ
C. എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ
D. അക്രമകാരിയായുള്ളവന്‍ വ്യസനഭാരത്താല്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം
8) ”താന്‍ മക്കയില്‍നിന്ന് വെളിയില്‍പോകുന്നപക്ഷം, തന്റെ തലക്കുമീതെ വാള്‍ വീഴാതെ ഞാന്‍ കാണുകയുണ്ടാവുകയില്ല” ; നബി(സ)യെ അങ്ങേയെറ്റം ഉപദ്രവിച്ച ഒരു അക്രമിയോടാണ് തിരുദൂതർ ഇങ്ങനെ പറഞ്ഞത്, ആരാണയാൾ ? അയാൾക്ക് പിന്നീട് സംഭവിച്ചതെന്ത് ?
A. ഉബയ്യ് ബ്നു ഖലഫ്; ഉഹദ് യുദ്ധത്തില്‍ തിരുമേനിയുടെ കരങ്ങളാല്‍ കുന്തംകൊണ്ട് കിട്ടിയ കുത്തേറ്റു മരണപ്പെട്ടു
B. ഉമയ്യത്ത് ബ്നു ഖലഫ്; ബദർ യുദ്ധത്തില്‍ ബിലാൽ(റ)യുടെ വാളിനിരയായി മരണപ്പെട്ടു
C. ഉത്ബത്ബിനു റബീഅ; ബദറിലെ ദ്വന്തയുദ്ധത്തില്‍ ഹംസ(റ)യുടെ വാളിനിരയായി
D. ഉഖ്ബത് ബ്നു അബീ മുഅയ്യത്ത്; ബദർ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ട അയാളെ അലി(റ) കൊലപ്പെടുത്തി
9) ………………………. ഉഹദ് യുദ്ധത്തില്‍ തിരുമേനിയുടെ കരങ്ങളാല്‍ കുന്തം കൊണ്ട് കിട്ടിയ കുത്തുനിമിത്തം നരകാവകാശിയായി മരണപ്പെട്ടു
A. ഉബയ്യ് ബ്നു ഖലഫ്
B. ഉമയ്യത്ത് ബ്നു ഖലഫ്
C. ഉത്ബത്ബിനു റബീഅ
D. ഉഖ്ബത് ബ്നു അബീ മുഅയ്യത്ത്
10) നബി (സ) അരുളിയിരിക്കുന്നു; ‘മനുഷ്യന്‍ അവന്റെ ………………. മതത്തിലായി ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. ആകയാല്‍, നിങ്ങള്‍ ഓരോരുവനും, താന്‍ ആരെയാണ് ………………. വെക്കേണ്ടതെന്നു നോക്കിക്കൊള്ളട്ടെ”. ഹദീസിൽ വിട്ടഭാഗം യഥാക്രമം എന്തല്ലാം ?
A. ചങ്ങാതിയുടെ, ചങ്ങാതിയായി
B. ഇണയുടെ, ഇണയായി
C. അയൽവാസിയുടെ, അയൽവാസിയായി
D. ബന്ധുവിന്റെ, ബന്ധുവായായി
11) മുഹമ്മദ് നബി(സ) തന്റെ ജനതയുടെ കാര്യത്തിൽ അല്ലാഹുവിനോട് സങ്കടപ്പെട്ട് ബോധിപ്പിച്ചത് എന്താണ് ?
A. ഈ ജനത അറിവില്ലാത്തവരാണ്, അവർക്ക് നീ പൊറുത്ത് കൊടുക്കണേ
B. അല്ലാഹുവേ ഈ ജനത എന്നെ കൈവിട്ടിരിക്കുന്നു
C. എന്റെ ജനങ്ങൾ ഈ ഖുർആനിനെ അവഗണിച്ചിരിക്കുന്നു
D. അല്ലാഹുവേ, ഈ ജനതക്ക് മാർഗദർശനം നൽകി എന്നെ നീ സഹായിക്കണേ
12) ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാതെ പല പ്രാവശ്യമായി അവതരിച്ചതു എന്തിനാണ് എന്നാണ് ആയത്തിൽ വ്യക്തമാക്കുന്നത് ?
A. മുൻവേദഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്‌തമാകാൻ വേണ്ടി
B. പ്രവാചകന്റെ ഹൃദയത്തെ അതുകൊണ്ട് സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടി
C. പ്രവാചകന്റെ ആവശ്യാർഥം
D. ജിബ്‌രീൽ(അ)യുടെ പഠിപ്പിക്കാനുള്ള എളുപ്പത്തിന്
13) റത്തൽനാഹു തർത്തീല رَتَّلْنَـٰهُ تَرْتِيلًا എന്നാൽ എന്താണ് ?
A. പ്രവാചകന്റെ ഹൃദയത്തെ സ്ഥിരപ്പെടുത്തുക
B. ഖുർആനിനെ ശരിക്ക് സാവകാശക്രമം ഓതിത്തരുക
C. ഖുർആനിനെ പല പ്രാവശ്യമായി അവതരിപ്പിക്കുക
D. ഖുർആനിനെ ഒട്ടാകെ ഒന്നായി ഇറക്കപ്പെടുക
14) ഖിയാമത്തുനാളില്‍ ജനങ്ങള്‍ താഴെ നൽകിയ പ്രകാരത്തിലുള്ള മൂന്നു തരക്കാരായികൊണ്ട് ഒരുമിച്ചു കൂട്ടപ്പെടും എന്ന് നബി(സ) അരുളിയിട്ടുണ്ട്. അവയിൽ ഏതു തരക്കാരെയാണ് ആയത്തിൽ പരാമർശിച്ചത് ?
A. കാല്‍നടക്കാരായി
B. വാഹനപ്പുറത്തായി
C. മുഖംകുത്തിയവരായി
D. A യും B യും ശരിയാണ്
15) ”എന്നാല്‍, അറിഞ്ഞേക്കുക; അങ്ങിനെ മുഖംകുത്തി നടക്കുമ്പോള്‍ എല്ലാ കല്ലും മുള്ളും അവര്‍ തങ്ങളുടെ …………….. സൂക്ഷിക്കുന്നതാണ്’’ ; ഹദീസിൽ വിട്ടഭാഗമാണ് ?
A. മുഖം കൊണ്ടു തന്നെ
B. ഉദരങ്ങളിൽ അടിച്ചേൽപ്പിച്ച നിലയിൽ
C. ചുമലിൽ തറപ്പിച്ചവരായിക്കൊണ്ട്
D. പിൻ ഭാഗത്ത് തറച്ചവരായിക്കൊണ്ട്
Campaign 3
1) വസീർ وَزِير എന്ന് പരാമർശിച്ചത് ഏത് പ്രവാചകനെ ഉദേശിച്ചാണ് ?
A. മൂസാ(അ)
B. ഹാറൂൺ(അ)
C. ഈസാ(അ)
D. മുഹമ്മദ്(സ)
2) ”അവരെ നാം പാടെ തകര്‍ത്തു നശിപ്പിച്ചു” دَمَّرْنَـٰهُمْ تَدْمِيرًا എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
A. ബനൂ ഇസ്രാഈല്യരെ
B. ആദിനെയും, ഥമൂദിനെയും, റസ്സ്കാരെയും
C. ഫിര്‍ഔനെയും അവന്റെ ജനങ്ങളെയും
D. നൂഹ് നബിയിൽ അവിശ്വസിച്ചവരെ
3) ”അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം അവരെ മുക്കി നശിപ്പിക്കുകയും മനുഷ്യര്‍ക്ക് അവരെ ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്‌തു.” ഏതു കൂട്ടരേയാണ് ആയത്തിൽ പ്രതിപാദ്യം?
A. അസ്ഹാബ റസ്സ് أَصْحَـٰبَ ٱلرَّس
B. നൂഹിന്റെ ജനത قَوْمَ نُوح
C. ആദ്, സമൂദ് عَاد وَثَمُود
D. ഖൗമു ലൂത്ത് قَوْمُ لُوط
4) ലൂത്ത്(അ) നബിയുടെ ജനതയെ നശിപ്പിക്കാൻ അഗ്നിയാലുള്ള ശരവര്‍ഷം നടത്തിയതിനെ ആയത്തിൽ സൂചിപ്പിക്കുന്നത് എങ്ങനെയാണ് ?
A. ചീത്തമഴ مَطَرَ السَّوْء
B. അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ حِجَارَةً مِّن سِجِّيل
C. അടയാളം വെക്കപ്പെട്ട مُّسَوَّمَة
D. കീഴ്മേല്‍ മറിച്ചു – عَالِيَهَا سَافِلَهَا
5) നബി(സ)യെ പരിഹാസ്യമാക്കാൻ (هُزُوًا) വേണ്ടി അവിശ്വാസികള്‍ ചോദിച്ചത് എന്തായിരുന്നു ?
A. ‘ഈ പ്രവാചകൻ അങ്ങാടിയിലൂടെ നടക്കുന്നുവല്ലോ’?
B. ‘ഈ പ്രവാചകൻ ഭക്ഷിക്കുന്നവല്ലോ’?
C. ‘ഇവനാണോ നമ്മുടെ ഇലാഹുകളെ തള്ളിപ്പറയുന്നവൻ’?
D. ‘ഇവനാണോ അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍’?
6) പ്രമാണങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ ദേഹേച്ഛയും തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവരെയാണ് ……………… എന്ന് ആയത്തിൽ വിളിക്കുന്നത്
A. മര്‍ക്കട മുഷ്ടികൊണ്ടവർ
B. സ്വന്തം ഇച്ഛയെ ഇലാഹാക്കിയവർ
C. തങ്ങളുടെ ദൈവങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവർ
D. സ്ഥിരചിത്തത കൈകൊള്ളാത്തവർ
7) ‘സത്യം കേൾക്കാതെയും മനസ്സിരുത്താതെയും സ്വന്തം ഇച്ഛകളെ ആരാധിക്കുന്നവരാണ് അവർ’ ; അവരെ ഖുർആൻ താരതമ്യപ്പെടുത്തിയിരിക്കുന്നത് എങ്ങിനെയാണ് ?
A. അവർ കന്നുകാലികളെപ്പോലെയാണ്, അത്രയുമല്ല അവർ കന്നുകാലികൾ തന്നെയാണ്
B. അവർ കന്നുകാലികളെപ്പോലെയാണ്, അത്രയുമല്ല അവയേക്കാൾ കൂടുതല്‍ വഴിപിഴച്ചവരാണ്
C. അവർ കന്നുകാലികളെപ്പോലെയാണ്, അവർ ദുഷ്ട മൃഗങ്ങളെപ്പോലെയാണ്
D. അവർ നികൃഷ്ടരാണ്, അവർ ദുഷ്ടരുമാണ്
8) താഴെ നൽകിയവയിൽ തെറ്റായിട്ടുള്ളത് ഏത് ?
A. നിഴലിനെ അവൻ നിശ്ചലമാക്കിയിരിക്കുന്നു
B. സൂര്യനെ അവന്‍ നിഴലിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു
C. നിഴലിനെ അവന്‍ വ്യാപിപ്പിക്കുന്നു
D. നിഴലിനെ അവനിലേക്ക് കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുന്നു
9) നാൽപത്തി ഏഴാമത്തെ ആയത്തിൽ പ്രതിപാദിച്ച അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് ………..
A. രാത്രിയെ ഒരു വസ്ത്രമാക്കിയിരിക്കുന്നു
B. ഉറക്ക് ഒരു വിശ്രമമാക്കിയിരിക്കുന്നു
C. പകലിനെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാ(അഥവാ വ്യാപാരയോഗ്യമാ)ക്കിയിരിക്കുന്നു
D. എല്ലാം ആയത്തിൽ വന്നിട്ടുണ്ട്
10) അവന്റെ കാരുണ്യം رَحْمَتِهِ എന്ന് ആയത്തിൽ ഉദ്ദേശിക്കുന്നത് എന്തിനെയാണ് ?
A. മഴയെ
B. സൂര്യനെ
C. കാറ്റുകളെ
D. പ്രവാചകനെ
11) തന്റെ കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് …………… അയച്ചിട്ടുള്ളവനും അവന്‍ തന്നെ
A. മഴയെ
B. കാറ്റുകളെ
C. കാർമേഘങ്ങളെ
D. മലക്കുകളെ
12) തഹൂറാ طَهُورًا എന്നാൽ എന്താണ് അർത്ഥമാക്കുന്നത് ?
A. കുടിക്കാൻ യോഗ്യമായത്
B. അനുഗ്രഹീതമായത്
C. വളരെ ശുദ്ധമായത്
D. ആത്മീയ ശുദ്ധി
13) മഴവെള്ളംകൊണ്ട് അനേകം ഗുണങ്ങളിൽ പാഠഭാഗത്തെ ആയത്തുകളിൽ വന്നിട്ടുള്ളത് ………..
A. അത് വളരെ ശുദ്ധമായത് ആകുന്നു
B. ഉല്‍പാദനയോഗ്യതയില്ലാത്ത ഭൂമിയെ അത് ജീവസ്സുമുള്ളതാക്കുന്നു
C. കന്നുകാലികള്‍ക്കും ജനങ്ങള്‍ക്കും കുടിപ്പിക്കുവാനും ഉതകുന്നു
D. എല്ലാം ശരിയാണ്
14) ”ജനങ്ങളില്‍ അധികഭാഗവും ……………………………യല്ലാതെ മറ്റൊന്നും കൂട്ടാക്കാതിരിക്കുകയാണ്”; ആയത്തിൽ വിട്ടഭാഗമാണ് ?
A. വിശ്വാസത്തെ
B. ക്ഷമയെ
C. ഭക്തിയെ
D. നന്ദികേടിനെ
15) അവിശ്വാസികളോട് എന്തുകൊണ്ട് സധീരം സമരം നടത്തിക്കൊള്ളാനാണ് അല്ലാഹു പ്രവാചകരോട് കൽപിച്ചിട്ടുള്ളത് ?
A. വിശുദ്ധ ഖുര്‍ആനുമായി
B. ആയുധങ്ങളുമായി
C. ഒരു കയ്യിൽ സൂര്യനും മറു കയ്യിൽ ചന്ദ്രനുമായി
D. മുന്നറിയിപ്പുകളുമായി
Campaign 4
1) ”രണ്ടു സമുദ്രങ്ങളെ മറയും ഭദ്രമായ തടസ്സവും ഇടയിൽ ഏർപ്പെടുത്തിക്കൊണ്ട് അല്ലാഹു അയച്ചുവിട്ടിരിക്കിക്കുന്നു”; ആയത്തിൽ പ്രതിപാദിചിരിക്കുന്ന ‘രണ്ടു സമുദ്രങ്ങള്‍’ ഏതെല്ലാം ?
A. അറബിക്കടലും മെഡിറ്ററേനിയൻ കടലും
B. ശുദ്ധജലം ഉൾകൊള്ളുന്ന രണ്ടു ജലാശയങ്ങൾ
C. കഠിനമായ ഉപ്പുരസമുള്ള രണ്ടു സമുദ്രങ്ങള്‍
D. ശുദ്ധജലം ഉൾകൊള്ളുന്ന ഒരു ജലാശയവും കയ്പായ ഉപ്പോട് കൂടിയ മറ്റൊന്നും
2) മനുഷ്യര്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്. ഏതെല്ലാമാണ് ഈ ബന്ധങ്ങൾ ?
A. വംശബന്ധവും, വൈവാഹികബന്ധവും
B. നസബൻ വ സ്വിഹ്‌റ نَسَبًا وَصِهْرًا
C. ഭർത്താവ് بُعُولَت , പിതാക്കൾ آبَائِ
D. എ യും ബിയും ശരിയാണ്
3) അല്ലാഹുവല്ലാത്ത ഏതൊന്നിനെയും അവർ ആരാധിക്കുന്നതുമൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം, അല്ലെങ്കിൽ അവയെ ആരാധിക്കാത്തതുകൊണ്ട് ഏതെങ്കിലും ഒരു ദോഷം അവർക്ക് ബാധിക്കുവാനുണ്ടാകണം. എന്നാൽ ഇത് രണ്ടുമില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് പരമ വിഢിത്തം തന്നെയാണ്. ഈ ആശയം വ്യക്തമാക്കുന്ന വചനമാണ്…….
A. വചനം 54
B. വചനം 55
C. വചനം 56
D. വചനം 57
4) നബി(സ) നിയോഗലക്ഷ്യവും ദൗത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശമേത് ?
A. ദൗത്യനിര്‍വ്വഹണത്തിന്റെ പേരില്‍ റസൂൽ(സ) യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല
B. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക
C. നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്യുക
D. ബലം പ്രയോഗിച്ച് നിര്‍ബ്ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുക
5) അൽ ഹയ്യില്ലദീ ലാ യമൂത് ٱلْحَىِّ ٱلَّذِى لَا يَمُوتُ എന്നാൽ …………..
A. മരണം ബാധിക്കാത്ത സജീവനായുള്ളവൻ
B. കാര്യങ്ങളെ ഭരമേല്‍പിക്കുന്നവൻ
C. സൂക്ഷ്മജ്ഞനായിയായവൻ
D. ജീവിചിരിക്കുന്നവൻ
6) ക്രമത്തിൽ ആയത്തിൽ അവസാനം വന്നത് ………………..
A. അവന്‍ പരമകാരുണികന്‍
B. പിന്നീടവന്‍ ‘അര്‍ശി’ല്‍ ആരോഹണം ചെയ്തു.
C. എന്നാല്‍ അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക
D. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ അവന്‍
7) “ആ വാക്ക് അവര്‍ക്ക് വെറുപ്പ് അധികരിപ്പിക്കുകയും ചെയ്യുന്നതാണ്”. അവർക്ക് വെറുപ്പ് അധികരിപ്പിക്കുന്നത് എന്താണ് ?
A. ഹുദൈബിയ സന്ധിയിൽ ‘ബിസ്മികല്ലാഹുമ്മ’ എന്നെഴുതാൻ പറഞ്ഞത്
B. ‘റഹ്‌മാന്നു (പരമകാരുണികനായവന്നു) സൂജൂദ് ചെയ്യുവിന്‍’ എന്ന് അവരോട് ആവശ്യപ്പെട്ടത്
C. ‘എന്താണ് ലോകരക്ഷിതാവ്’ എന്ന് ഫിർഔൻ ചോദിച്ചത്
D. അല്ലാഹുവിനെ തീരെ പരിചയമില്ലാത്ത അവർക്ക് ‘അല്ലാഹു’ എന്ന് പരിചയപെടുത്തിയത്
8) ‘ബുറൂജ്’ (بُرُوجا) എന്നാൽ എന്താണ് ?
A. ഗ്രഹമണ്ഡലങ്ങള്‍
B. രാശി മണ്ഡലങ്ങള്‍
C. ഉപഗ്രഹങ്ങള്‍
D. എ യും ബി യും ശരിയാണ്
9) സ്വയം പ്രകാശിക്കുന്നതിനാൽ സൂര്യനെ ……………. എന്നും, സൂര്യനിൽ നിന്നും പതിക്കുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ചന്ദ്രനെ ……………. എന്നുമാണ് യഥാക്രമം ആയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്.
A. സിറാജ سِرَاجًا, മുനീറ مُّنِيرًا
B. ഷംസ് شمس , സിറാജ سِرَاجًا
C. ഷംസ് شمس, ഖമർ قمر
D. ഖമറൻ قَمَرًا , മുനീറ مُّنِيرًا
10) രാവിനെയും പകലിനെയും മാറിവരുന്നതാക്കിയത് ഗുണം ചെയ്യുന്നത് ആർക്കാണ് ?
A. എല്ലാ മനുഷ്യർക്കും
B. എല്ലാ ജന്തുജാലങ്ങൾക്കും
C. അല്ലാഹുവിനെ പറ്റി ഉറ്റാലോചിക്കുവാനും അവനോട് നന്ദി ചെയ്യാനും ഉദ്ദേശിക്കുന്നവർക്ക്
D. ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവനും നന്ദികെട്ടവനും
11) രാവോ പകലോ സ്ഥിരമായി നില്‍ക്കാതെ ഒന്നിനുശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി …………………. എന്ന് ആയത്തിൽ പ്രസ്താവിച്ചത്
A. ഖിൽഫത് (خِلْفَةً)
B. ലൈല വന്നഹാർ (ٱلَّيْلَ وَٱلنَّهَارَ)
C. ജഅല (جَعَلَ)
D. അറാദ (أَرَادَ)
12) ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) – ”പരമകാരുണികന്റെ അടിയാന്‍മാര്‍” – എങ്ങിനെയുള്ളവരായിരിക്കും ?
A. ഭൂമിയില്‍ വളരെ വിനയത്തോടെ നടക്കുന്നവർ അഥവാ അടക്കത്തോടും, ഒതുക്കത്തോടും കൂടി കഴിഞ്ഞുകൂടുന്നവർ
B. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുമ്പോൾ സമാധാനപരമായ വാക്കുകള്‍ പറയുന്നവർ
C. രാത്രിയില്‍ വളരെയേറെ സമയം നമസ്കാരകര്‍മ്മത്തിലായി ചിലവാക്കുന്നവർ
D. എല്ലാം ശരിയാണ്
13) ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) നടത്തുന്നതായ ഒരു പ്രാർത്ഥനയായി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളതാണ് …………….
A. رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا
B. رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
C. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
D. رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
14) റസൂൽ (സ) ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു; ‘നിര്‍ബ്ബന്ധനമസ്കാരങ്ങളെ കഴിച്ചാല്‍ പിന്നെ, നമസ്കാരത്തില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് …………………. നമസ്കാരമാകുന്നു.’
A. റവാതിബ്
B. പെരുന്നാൾ
C. രാത്രിക്കുള്ളില്‍ ചെയ്യുന്ന
D. തഹിയ്യത്
15) ഇബാദു റഹ്‌മാൻ ചിലവഴിക്കുമ്പോൾ അമിതവ്യയം ചെയ്യുകയുമില്ല, പിശുക്ക് കാണിക്കുകയുമില്ല; അതിനിടയില്‍ മിതത്വം പാലിക്കുന്നവരായിരിക്കും. ‘മിതമായത്’ എന്നതിന് ആയത്തിൽ പ്രയോഗിച്ചിട്ടുള്ള പ്രയോഗം എന്ത് ?
A. യുസ്‌രിഫു يُسْرِفُوا۟
B. യഖ്‌തറു يَقْتُرُوا۟
C. ബൈന ദാലിക بَيْنَ ذَٰلِكَ
D. ഖ്വവാമ قَوَامًا
Campaign 5
1) ഇബാദു റഹ്‌മാൻ (പരമകാരുണുകിന്റെ അടിയാന്മാർ) എങ്ങിനെ നിലകൊള്ളുന്നവരായിരിക്കും ?
A. അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും അവർ വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ല
B. അന്യായമായ കൊല അവർ ചെയ്യുകയില്ല
C. അവർ വ്യഭിചരിക്കുകയില്ല
D. മുകളിലുള്ള എല്ലാ ഗുണങ്ങളും കൂടിയവരായിരിക്കും
2) ശിര്‍ക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന് മഹാപാപങ്ങളിൽ നിന്നും അകന്നു നിൽക്കാനാണ് അവയുടെ ഗൗരവം അല്ലാഹു ആയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്; അത്തരം പാപങ്ങളിൽ ഏർപെടുന്നവനെ ഖിയാമത്തു നാളില്‍ കാത്തിരിക്കുന്നത് എന്ത് ?
A. അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും
B. അവൻ അതില്‍ (ആ ശിക്ഷയിൽ) നിന്ദ്യനായ നിലയിലായിരിക്കും.
C. അവൻ അതില്‍ (ആ ശിക്ഷയിൽ) ശാശ്വതനായിരിക്കും.
D. മുകളിലുള്ളതെല്ലാം ഖിയാമത്തു നാളില്‍ അവനുണ്ടായിരിക്കും
3) മഹാപാപങ്ങളിലെ തന്നെ ഏറ്റവും നികൃഷ്ടമായ മൂന്ന് ഇനങ്ങൾ ഏതെല്ലാമാണെന്ന് തിരുദൂതർ (സ) ക്രമത്തിൽ നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അവയിൽ ഒന്നാമതായി എണ്ണിയത് ഏതാണ് ?
A. അല്ലാഹുവിൽ സമന്മാരെ വെച്ച് പ്രാര്‍ത്ഥിക്കുക
B. ദാരിദ്ര ഭയത്താൽ സന്താനത്തെ കൊലപ്പെടുത്തുക
C. അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യുക
D. ന്യായമായ കൊല
4) പാപങ്ങൾ വന്നു പോയാൽ തന്നെയും ചില ആളുകളുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു, അതിനുവേണ്ടി അവർ അനുവർത്തിക്കേണ്ടത് എന്താണ് ?
A. പ്രവാചകന്മാരെയും പുണ്യാത്മാക്കളെയും ഇടയാളന്മാരായി ഇസ്തിഗാസ നടത്തുക
B. പശ്ചാത്തപിക്കുക, വിശ്വസിക്കുക, വീണ്ടും പാപങ്ങളിൽ മുഴുകുക
C. ചെയ്തുപോയ പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കുക, അല്ലാഹുവിൽ വിശ്വസിക്കുക, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുക
D. മരണം വരെ പാപങ്ങളിൽ മുഴുകുക, മരണം മുന്നിൽ കാണുമ്പോൾ പശ്ചാത്തപിക്കുക
5) ചെയ്തതിനെപ്പറ്റി മനഃപ്പൂര്‍വ്വം ഖേദിക്കുക, ചെയ്തുവരുന്ന തെറ്റ് നിറുത്തല്‍ ചെയ്ത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുക; ഇതാണ് ……………………….എന്നു പറയുന്നത്.
A. തൗബ التوبة
B. അമില عَمِلَ
C. അമല عَمَلً
D. ആമന آمَن
6) നന്മതിന്മകൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലം വ്യക്‌തമാക്കുന്ന നബി(സ)യുടെ തിരുവചനം പരിശോദിച്ചു താഴെ നല്കിയവയിൽ തെറ്റായത് തിരഞ്ഞെടുക്കുക
A. ഒരാളൊരു നന്‍മ ചെയ്യാനുദ്ദേശിച്ചു, പക്ഷെ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല; എന്നിരുന്നാലും അവന് ഒരു നന്‍മയുടെ പ്രതിഫലം നൽകപ്പെടും
B. ഒരാളൊരു നന്‍മ ചെയ്യാനുദ്ദേശിച്ചു,എന്നിട്ടത് പ്രവർത്തിച്ചു. അവന് പത്തു മുതൽ എഴുനൂറ് ഇരട്ടിവരെയോ അതിലധികമോ പ്രതിഫലം നൽകപ്പെടും
C. ഒരാള്‍ ഒരു തിന്‍മ ചെയ്യാനുദ്ദേശിച്ചു, അതിന്റെ പേരില്‍ തന്നെ അയാളുടെ പേരിൽ ഒരു തിന്‍മയുടെ കുറ്റം രേഖപ്പെടുത്തുന്നതാണ്.
D. ഒരാളൊരു തിന്‍മ ചെയ്യാനുദ്ദേശിച്ചു, എന്നിട്ടത് പ്രവര്‍ത്തിച്ചാല്‍ ഒരേ ഒരു തിന്‍മയുടെ കുറ്റം മാത്രം അയാൾക്ക് നല്‍കപ്പെടും.
7) ഇബാദു റഹ്‌മാൻ (പരമകാരുണുകിന്റെ അടിയന്മാർ) ആയിട്ടുള്ളവർ യാതൊരു അക്രമങ്ങള്‍ക്കോ അസത്യത്തിനോ കൂട്ട് നില്‍ക്കുകയുമില്ല, അവർ കള്ളസാക്ഷി പറയുകയുമില്ല, അതിലവർ ഭാഗവാക്കാക്കുകയുമില്ല. ഈ ആശയം വ്യക്തമാക്കുന്ന ആയത്തിന്റെ ഭാഗമാണ് …….
A. وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ
B. وَإِذَا مَرُّوا۟ بِٱللَّغْوِ
C. مَرُّوا۟ كِرَامًا
D. وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ
8) അനാവശ്യമായതും, ധാര്‍മ്മികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം ‘വ്യര്‍ത്ഥമായ കാര്യങ്ങളിൽ’ അഥവാ …………… ഇൽ പെടുന്നു
A. “മുസവ്വര്‍” (مُزَوَّر)
B. “ലഗ്’വ്” (اللَّغْو)
C. “യശ്ഹദൂന” (يَشْهَدُونَ)
D. “സൂര്‍” (زُّور)
9) തങ്ങളുടെ രക്ഷിതാവിന്റെ ‘ആയത്തു’കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍ പരമകാരുണുകിനായ അല്ലാഹുവിന്റെ അടിയന്മാർ ( ഇബാദു റഹ്‌മാൻ) എന്താണ് ചെയ്യുക ?
A. വിമര്‍ശനബുദ്ധ്യാ അവയെ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അവരത് സ്വീകരിക്കും
B. ബധിരന്‍മാരും അന്ധന്‍മാരുമായ നിലയില്‍ അവരതിൽ വീഴുന്നു
C. അതിനോട് അശ്രദ്ധയും, അവഗണനയും കാണിക്കുന്നവരായിരിക്കും
D. കണ്ണും കാതും കൊടുത്ത് സശ്രദ്ധം മനസ്സിലാക്കി സബഹുമാനം അവരത് സ്വീകരിക്കും
10) ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) നടത്തുന്ന മറ്റൊരു പ്രാർത്ഥനയായി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളതാണ് …………….
A. رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
B. رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ
C. رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا
D. رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
11) ഖുര്റത അഉയുൻ قُرَّةَ أَعْيُنٍ എന്നാൽ എന്താണ് ?
A. കണ്ണിമ വെട്ടുക (വളരെ പെട്ടെന്ന്)
B. കണ്‍കുളിര്‍മ്മ (മനസ്സന്തോഷം)
C. മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)
D. ബി യും ശരിയാണ്, സി യും ശരിയാണ്
12) ”ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ” എന്ന ഇബാദു റഹ്‌മാൻ (عِبَادُ ٱلرَّحْمَـٰن) നടത്തുന്ന പ്രാർത്ഥനയിൽ ആരെയാണ് ഞങ്ങളെന്നത് കൊണ്ട് അവർ ഉദ്ദേശിച്ചിക്കുന്നത് ? …………….
A. അവരും അവരുടെ ഇണകളും അവരുടെ സന്താനങ്ങളും
B. അവരുടെ സന്താനങ്ങളെ മാത്രം
C. മുഴുവൻ മുസ്ലിം ഉമ്മത്തിനെയും
D. അവരെ മാത്രം
13) ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍ മൂന്നു കാര്യത്തെ സംബന്ധിച്ചിടത്തോളമല്ലാതെ മറ്റെല്ലാം മുറിഞ്ഞുപോകുന്നതാണ് എന്ന് റസൂൽ(സ) വ്യക്തമാക്കിയിട്ടുണ്ട്. അവയിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. അയാളുടെ ഫർള് നമസ്‌കാരം
B. അയാൾക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മക്കള്‍
C. അയാളുടെ കാലശേഷം ഉപകാരപ്രദമായിത്തീരുന്ന അറിവ്
D. അയാൾ നടത്തിയിരുന്ന സ്ഥായിയായ ദാനധര്‍മ്മം
14) ഇബാദു റഹ്‌മാൻ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ?
A. മണിമേടകള്‍
B. അഭിവാദ്യത്തോടും സലാമോടും എതിരേൽക്കപെടും
C. നിത്യവാസികളായ നിലയിൽ (വസിക്കാൻ) ഏറ്റവും നല്ലതായ ഭവനവും പാർപ്പിടവും
D. എല്ലാം ശരിയാണ്
15) ‘നിങ്ങളുടെ …………. ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല).; ആയത്തിൽ വിട്ടഭാഗമാണ് ?
A. പ്രാര്‍ത്ഥന دُعَآ
B. വിളി نَادَىٰ
C. ഭയപ്പാട് خَوْف
D. പ്രതീക്ഷ طَمَع
Campaign 6
1) കൂട്ടത്തിൽ ഉൾപ്പെടാത്ത കേവലാക്ഷരമേതാണ് ?
A. ط
B. ص
C. م
D. س
2) ‘അവര്‍ (മക്ക മുശ്‌രിക്കുകൾ) വിശ്വാസികളാകാത്തതിനാല്‍ നീ നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം’ എന്നതിലൂടെ നബി(സ)യെ അല്ലാഹു ഉപദേശിക്കുന്നതെന്താണ് ?
A. നബി(സ) പ്രബോധനം നിർത്തേണ്ടതുണ്ട്
B. നബി(സ) അത്യധികം വിഷമിക്കേണ്ടതുണ്ട്
C. നബി(സ) വിഷമിക്കേണ്ടതില്ല; മറിച്ച് ദൗത്യം നിര്‍വ്വഹണം തുടരുകയാണ് വേണ്ടത്.
D. ജീവന്‍ അപകടപ്പെടുത്തേണ്ട, പക്ഷെ വിഷമിക്കേണ്ടതുണ്ട്
3) ”പരമ കാരുണികനായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ അവര്‍ക്ക് വരുന്നില്ല”; എന്നതു കൊണ്ടുദ്ദേശിക്കുന്നത് …………….
A. അവർ ആവശ്യപ്പെട്ട തെളിവുകൾ (കൊണ്ടു) വന്നിരുന്നെകിൽ വിശ്വസിക്കാൻ അവർ തയ്യാറായിരുന്നു
B. ഏതു ഉല്‍ബോധനവും തന്നെ (അവരിലേക്ക് കൊണ്ട്) വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു
C. വിശ്വാസികളാകാൻ അവർക്ക് താത്പര്യമുണ്ട്, പക്ഷെ തെളിവുകൾ അപര്യാപ്‌തമാണ്
D. അവർക്ക് വിശ്വാസികളാകാൻ തക്കതായ ഒരുത്ബോധനവും (കൊണ്ടു) വന്നിട്ടില്ല
4) ഏത് ദൃഷ്ടാന്തത്തെ പരാമർശിച്ചു കൊണ്ടാണ് ഭൂമിയിലേക്ക് അവര്‍ നോക്കുന്നില്ലേയെന്ന് അല്ലാഹു ചോദിക്കുന്നത് ?
A. എല്ലാതരം ഉല്‍കൃഷ്ടമായ ഇണകളില്‍ നിന്നും (അനേകം സസ്യലതാതികളെ) മുളപ്പിച്ചിട്ടുള്ളത്
B. ഭൂമിയെ തൊട്ടിലാക്കിയതും, നീട്ടി പരത്തി (വിശാലമാക്കി)യതും
C. ചെറുതും വലുതുമായ വഴികൾ (ഏർപ്പെടുത്തിയത്)
D. ഭൂമി (ഇളകാതെ) ഉറച്ചു നിൽക്കാൻ പർവ്വതങ്ങളെ ആണികളാക്കിയത്
5) എന്താണ് മൂസാ(അ)യോട് റബ്ബ് വിളിച്ചു കല്‍പിച്ചത് ?
A. ഫിർഔനിനെ ഒരു മത്സരത്തിന് വെല്ലുവിളിക്കാൻ
B. ഫി൪ഔനിന്‍റെ ജനതയുടെ അടുക്കല്‍ ചെന്ന് അവര്‍ സൂക്ഷിക്കുകയില്ലേ എന്ന് നോക്കാൻ
C. ഫിർഔനിനെയും കൂട്ടരെയും കൊലപ്പെടുത്താൻ
D. ഫി൪ഔന്‍റെ ജനതയോട് യുദ്ധം ചെയ്യാൻ
6) ‘ഹാറൂന്‍റെ അടുക്കലേക്ക് നീ ദൂതനെ അയച്ചാലും’ എന്ന് മൂസാ(അ) അല്ലാഹുവിനോട് പറഞ്ഞതിന്‍റെ താല്‍പര്യം എന്ത് ?
A. പ്രവാചകനാകാൻ തനിക്ക് പ്രയാസമുണ്ട്, ഹാറൂൻ(അ)യെ റസൂലായി നിയോഗിക്കുക
B. പ്രവാചകനാകാൻ താൻ യോഗ്യനല്ല, ഹാറൂൻ(അ)യെ റസൂലായി നിയോഗിക്കണം
C. തനിക്ക് പകരക്കാരനായി ഹാറൂൻ(അ)യെ ദൂതനായി ഫിർഔനിലേക്കയക്കുക
D. തനിക്ക് ഒരു സഹായകന്‍ എന്ന നിലക്ക് ഹാറൂൻ(അ)യെ റസൂലായി നിയോഗിച്ചു തരണമേ
7) ”എന്‍റെ മേല്‍ അവര്‍ക്ക് ഒരു കുറ്റം ആരോപിക്കുവാനുണ്ട്” എന്ന് മൂസാ(അ) അല്ലാഹുവിനോട് പറഞ്ഞുവല്ലോ, എന്തായിരുന്നു പ്രവാചകന്റെ മേൽ ഫിർഔനിന് ആരോപിക്കാനുണ്ടായിരുന്ന ആ കുറ്റം ?
A. മൂസാ(അ) ഒരു ഇസ്രാഈല്യനെ അടിച്ചവശനാക്കിയത്
B. മൂസാ(അ) ഈജിപ്തിൽ നിന്നും ഓടിപ്പോയത്
C. മൂസാ(അ) ഒരു ഖിബ്ത്തിയെ കൊലപ്പെടുത്തിയത്
D. മൂസാ(അ) കൊട്ടാരത്തിൽ അനധികൃതമായി വളർന്നതും പരിപാലിക്കപ്പെട്ടതും
8) …………………………………. എന്നതാണ് എല്ലാ റസൂലുകളുടെയും പ്രഥമപ്രധാനമായ കടമ
A. തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക
B. പരസ്‌പരം സ്നേഹിക്കാൻ ജനങ്ങളെ ഉപദേശിക്കുക
C. സ്വർഗ്ഗനരകങ്ങളെ പരിചയപ്പെടുത്തുക
D. അല്ലഹിവിന്റെ ശിക്ഷയെ പരിചയപ്പെടുത്തുക
9) ……………………. എന്നത് മൂസാ(അ) നബിക്ക് നൽകപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു പ്രത്യേക കര്‍ത്തവ്യമായിരുന്നു
A. ഫി൪ഔനിനേയും കൂട്ടരെയും മുക്കി നശിപ്പിക്കുക
B. ഇസ്രാഈല്യരെ വിശ്വസിപ്പിച്ച് കൂടെ നിർത്തുക
C. ഇസ്രാഈല്യരെ ഫി൪ഔനില്‍ നിന്ന് മോചിപ്പിക്കുക
D. ഫി൪ഔനിന് തൗറാത് പരിചയപെടുത്തുക
10) ”വ ഫഅൽത ഫഅ്ലതകല്ലതീ ഫഅൽത وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ” എന്നാൽ അർത്ഥമാക്കുന്നത് എന്ത് ?
A. ഞാൻ ആ പ്രവൃത്തി പ്രവര്‍ത്തിക്കയും ചെയ്‌തു
B. നീ പ്രവര്‍ത്തിക്കയും ചെയ്‌തു, നീ ആവർത്തിക്കുകയും ചെയ്‌തു
C.നീ പ്രവൃത്തിച്ചു, ഞാനും പ്രവർത്തിച്ചു, മാത്രമല്ല അവരും പ്രവർത്തിച്ചു
D. നിന്‍റെ പ്രവൃത്തി നീ പ്രവര്‍ത്തിക്കയും ചെയ്‌തു
11) മൂസാ(അ) ഫി൪ഔനിനോട് നടത്തിയ ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു; അവയിൽ ആയത്തുകളിൽ വന്ന ക്രമത്തിൽ അവസാനത്തേത് ഏത് ?
A. എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു
B. ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി
C. എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു
D. നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി
12) മൂസ(അ)യെ കുട്ടിയായപ്പോൾ എടുത്തു വളർത്തിയത് മൂസ(അ)ക്ക് ചെയ്തു കൊടുത്ത ഒരനുഗ്രഹമായിക്കൊണ്ട് ഫിർഔൻ കണക്കാക്കേണ്ടതില്ല എന്ന് വ്യക്തമാക്കാൻ തക്കകാരണമായി മൂസ(അ) ബോധിപ്പിച്ചത് എന്താണ് ?
A. നീയല്ല, ആസിയ ബീവിയാണ് അത് ചെയ്‌തത്
B. ഞാൻ ഖിബ്ത്തിയായതുകൊണ്ടാണ് നീയന്നങ്ങനെ ചെയ്‌തത്
C. ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാലാണ് അങ്ങനെയൊക്കെ സംഭവിച്ചത്
D. എന്റെ ഉമ്മയുടെ പദ്ധതി പ്രകാരമാണ് അങ്ങനെ നടന്നത്, നിന്റെ ഔദാര്യമല്ല
13) ”എന്താണ് ലോകരക്ഷിതാവ് ?” എന്ന ഫിർഔനിന്റെ ചോദ്യത്തിന് മൂസ(അ) നൽകിയ അർത്ഥഗംഭീരമായ മറുപടികളാണ് താഴെ നൽകിയിട്ടുള്ളത്. അവയിൽ ഒന്നൊഴികെ മറ്റെല്ലാം ഈ സൂറത്തിൽ വന്നിട്ടുള്ളതാണ്, ഈ സൂറത്തിൽ നിന്നല്ലാത്ത ആ വിവരണം ഏതാണ് ?
A. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്
B. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെയും രക്ഷിതാവ്
C. ഉദയസ്ഥാനത്തിന്‍റെയും അസ്തമയ സ്ഥാനത്തിന്‍റെയും അവ രണ്ടിനുമിടയിലുള്ളതിന്‍റെയും രക്ഷിതാവ്
D. ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്
14) മൂസ(അ)യെ എന്ത് വിളിച്ചുകൊണ്ടാണ് ഫിർഔൻ പരിഹസിച്ചത് ?
A. മസ്‌ജൂൻ مَسْجُون
B. ജാന്ന് جَانٌّ
C. ജിന്ന് جِنّ
D. മജ്‌നൂൻ مَجْنُون
15) ‘സുപ്രത്യക്ഷമായ ഒരു കാര്യം’ എന്ന് പറഞ്ഞു കൊണ്ട് മൂസാ(അ) അല്ലാഹുവിൽ നിന്നുള്ള ദൃഷ്ടാന്തമായി ഫിർഔനിന്റെ മുൻപിൽ കൊണ്ടുവന്നതെന്താണ് ?
A. വടി പാമ്പായതും കൈ പുറത്തെടുത്തപ്പോൾ വെളുത്ത വസ്‌തുവായതും
B. വടി പാറയിലടിച്ചപ്പോൾ പന്ത്രണ്ട് ഉറവകളുണ്ടായത്
C. തൗറാത്തിന്റെ ഏടുകൾ
D. എല്ലാം ശരിയാണ്
Campaign 7
1) മൂസാ(അ) കാണിച്ച ദിവ്യദൃഷ്ടാന്തത്തെ എതിർക്കാൻ ഫിർഔൻ പറഞ്ഞതെന്താണ് ?
A. നിശ്ചയമായും ഇവൻ ദൈവത്തിൽ നിന്നുള്ള ഒരു ദൂതൻ തന്നെ
B. നിശ്ചയമായും ഇവൻ നാട്ടിൽ അക്രമം പ്രവൃത്തിക്കുന്നവൻ തന്നെയാണ്
C. നിശ്ചയമായും ഇവന്‍ നിപുണനായ ഒരു ജാലവിദ്യക്കാരന്‍ തന്നെ
D. നിശ്ചയമായും അക്രമം പ്രവൃത്തിക്കുന്നവൻ ആരായാലും ക്രൂശിക്കപ്പെടും
2) ദര്‍ബാറിലുള്ള പ്രമുഖരോട് ഫിർഔൻ നിർദേശമാരാഞ്ഞപ്പോൾ അവർ അഭിപ്രായപ്പെട്ടതെന്താണ് ?
A. മൂസാ(അ)ക്കും സഹോദരനും സാവകാശം കൊടുക്കുക
B. നഗരങ്ങളില്‍ (ജലവിദ്യക്കാരെ) ശേഖരിക്കുന്ന ആളുകളെ നിയോഗിക്കുക
C. നിപുണന്‍മാരായ ജാലവിദ്യക്കാരെ (മൂസാ(അ)ക്കെതിരെയായി മത്സരം നടത്താൻ വേണ്ടി) ഫിർഔനിന്റെ അടുക്കൽ കൊണ്ടുവരുക
D. മുകളിൽ നൽകിയതെല്ലാം ആ പ്രമുഖർ ഫിർഔനിന് നൽകിയ അഭിപ്രായ-നിർദേശങ്ങളാണ്
3) ജാലവിദ്യ മത്സരം നടക്കാൻ വിളിക്കപ്പെട്ട ‘മീഖാത്തി യൗമിൻ മഉ്ലൂം مِيقَـٰتِ يَوْمٍ مَّعْلُومٍ ‘എന്നത് ……………………….. ആയിരുന്നു
A. ആ നാട്ടിലെ ഉത്സവ നാളിലെ പൂർവാഹ്‌ന സമയം
B. ദർബാർ ഹാളിലെ ഒഴിഞ്ഞ ഒരിടം
C. ഫിർഔനും പ്രമുഖരുമടങ്ങുന്ന രഹസ്യ സദസ്സ്
D. സന്ധ്യയോടടുത്ത ഒരു സായാഹ്‌നം
4) മത്സരം ആരംഭിക്കുന്നതിനു മുൻപ് ജാലവിദ്യക്കാര്‍ ഫി൪ഔനോട് ചോദിച്ചത് എന്താണ് ?
A. ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ വല്ല പ്രതിഫലവും ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുമോ ?
B. മൂസാ(അ)യാണ് വിജയിയാവുന്നതെങ്കിൽ ഞങ്ങളെ അദ്ദേഹത്തിൽ വിശ്വസിക്കാൻ നീ സമ്മതിക്കുമോ ?
C. ഇനിയെങ്ങാനും ഞങ്ങൾ തോറ്റാൽ ഞങ്ങളെ നീ നീചശിക്ഷക്ക് വിധേയമാക്കുമോ ?
D. നിന്റെ സന്നിധിയില്‍ ഞങ്ങൾക്ക് സാമീപ്യം നല്‍കപ്പെടുമോ ?
5) ……. എന്ന് പറഞ്ഞുകൊണ്ടാണ് ജലവിദ്യക്കാർ അവരുടെ വടികളും കയറുകളും നിലത്ത് ഇട്ടത്.
A. ബിസ്‌മിക്കല്ലാഹ്
B. ഫി൪ഔൻ നീണാൾ വാഴട്ടെ
C. ഫി൪ഔനിൽ നിന്നാണ് സർവ്വ ഐശ്വര്യങ്ങളും മംഗളങ്ങളും
D. ഫി൪ഔന്‍റെ വീര്യം കൊണ്ട് നിശ്ചയമായും ഞങ്ങള്‍തന്നെയായിരിക്കും വിജയികള്‍
6) താഴെ നൽകിയവയിൽ ശരിയായ പ്രസ്താവനയേത് ?
A. ജാലവിദ്യക്കാരുടെ ആവശ്യപ്രകാരം മൂസാ(അ)യാണ് ആദ്യം വടി നിലത്തിട്ടത്
B. യഥാർത്ഥത്തിൽ മൂസാ(അ) ജലവിദ്യക്കാർക്ക് ജാലവിദ്യ പഠിപ്പിച്ചു നൽകിയ അവരുടെ നേതാവായിരുന്നു
C. മൂസാ(അ) തന്‍റെ വടി താഴെയിട്ടപ്പോൾ ജലവിദ്യക്കാർ പകിട്ടാക്കി കാണിച്ചിരുന്നതിനെയെല്ലാം (സർപ്പമായികൊണ്ട്) അതു വിഴുങ്ങുകയുണ്ടായി
D. മൂസാ(അ)യുടേത് ദൈവിക ദൃഷ്ടാന്തമാണെന്ന് മനസിലാക്കിയ (ഉടനെ തന്നെ) സുജൂദ് ചെയ്‌തുകൊണ്ട് ലോകരക്ഷിതാവില്‍ വിശ്വസിച്ചതായി ഫിർഔൻ പ്രഖാപിച്ചു
7) മത്‌സരത്തിന് മുൻപ് കാഫിറുകളായിരുന്ന അവർ മത്സരാനന്തരം സത്യവിശ്വാസികളാവുകയും തുടർന്ന് തൗഹീദിന്‍റെ രക്തസാക്ഷികളുമായിത്തീര്‍ന്നു, ആരാണവർ ?
A. ദർബാറിലെ പ്രമുഖർ
B. മത്സരം കാണാനെത്തിയ ആ നാട്ടിലെ സാധാരണക്കാർ
C. ജാലവിദ്യക്കാർ
D. ഇസ്രാഈല്യർ
8) വിശ്വാസികളായി പ്രഖ്യാപനം നടത്തിയവർക്ക് ഫിർഔൻ പ്രഖ്യാപിച്ച ശിക്ഷകളെന്തായിരുന്നു ?
A. കൈകാലുകൾ വ്യത്യസ്തമായനിലയില്‍ മുറിക്കുക, ക്രൂശിക്കുക
B. ഇരു കൈകാലുകളും മുറിക്കുക, കുരിശിലേറ്റുക
C. ഇരു കൈകാലുകളിലും ആണിയടിച്ചുകൊണ്ട് ക്രൂശിക്കുക
D. തൂക്കിലേറ്റുക, ക്രൂശിക്കുക
9) ഫിർഔനിന്റെ ക്രൂരമായ ശിക്ഷയുടെ ഭീഷണി വകവെക്കാതെ ആ സത്യവിശ്വാസികൾ സധൈര്യം അവന് മറുപടി നൽകുകയുണ്ടായി, അവയിൽ ഉൾപ്പെടാത്തത് ……………….
A. ഒരു ദോഷവുമില്ല (നീ പറയും പ്രകാരം ഞങ്ങളെ ശിക്ഷിക്കുന്നതിന് ഞങ്ങൾക്ക് ഒരു വിരോധവുമില്ല)
B. നിശ്ചയമായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാകുന്നു
C. ഞങ്ങള്‍ സത്യവിശ്വാസികളില്‍ ആദ്യത്തേവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്കു പൊറുത്തുതരുമെന്ന് ഞങ്ങളാശിക്കുന്നു
D. ഞങ്ങൾക്ക് ശിക്ഷ നടപ്പാക്കിയാൽ നിശ്ചയമായും നീ മുക്കി നശിപ്പിക്കപ്പെടുന്നതാണ്
10) ”എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക”; ആരെയാണ് ആയത്തിൽ അടിയന്മാർ എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് ?
A. മൂസ(അ)യിൽ വിശ്വസിച്ച ജാലവിദ്യക്കാർ
B. ഇസ്രാഈല്‍ ഗോത്രക്കാര്‍
C. മൂസ(അ)യിൽ വിശ്വസിച്ച ഖിബ്ത്തികൾ
D. മൂസ(അ)യിൽ വിശ്വസിച്ച ജാലവിദ്യക്കാരും, എല്ലാ ഇസ്രാഈല്യരും
11) ‘നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും’ എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് ………….
A. ഫി൪ഔൻ തീർച്ചയായും (മൂസ(അ)യിൽ) വിശ്വസിക്കുന്നതാണ്
B. ഫി൪ഔനും കൂട്ടരും അവരുടെ (മൂസ(അ)ടേയും കൂട്ടരുടേയും) പിന്നാലെ വരും
C. ഖിബ്ത്തികൾ വിശ്വസിച്ചുകൊണ്ട് അവരെ (മൂസ(അ)യേയും കൂട്ടരേയും) അനുഗമിക്കും
D. ഇസ്രാഈല്യർ വിശ്വസിച്ചു കൊണ്ട് അദ്ദേഹത്തെ (മൂസ(അ)യെ) അനുഗമിക്കുന്നവരായിരിക്കും
12) മൂസാ(അ)ക്കും കൂട്ടർക്കുമെതിരെ തന്റെ സൈന്യത്തെ സജ്ജമാക്കിക്കൊണ്ട് ഫിർഔൻ പറഞ്ഞ പ്രസ്താവനകളിൽ ………….. ഉൾപെടുന്നില്ല
A. നിശ്ചയമായും, ഇക്കൂട്ടര്‍ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ
B. അവര്‍ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്
C. നാമാകാട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു
D. നിശ്ചയമായും അവർ പിടിയിലകപ്പെടുന്നവരാണല്ലോ
13) ‘അവയ്ക്ക് ഇസ്രാഈല്‍ സന്തതികളെ നാം അവകാശപ്പെടുത്തി’; ആയത്തിന്റെ ഈ ഭാഗം സൂചിപ്പിക്കുന്നത് …………….. എന്നതാണ്.
A. ഫി൪ഔനും കൂട്ടരും നശിപ്പിക്കപ്പെട്ട ശേഷം ഇസ്രാഈല്യര്‍ ഈജിപ്തിലേക്ക് മടങ്ങി
B. ഈജിപ്തില്‍ തങ്ങള്‍ക്കുള്ള സര്‍വ്വസ്വവും വിട്ടേച്ചുകൊണ്ട് ഫി൪ഔനും സൈന്യവും പുറത്തുവന്നു
C. അതേ പ്രകാരത്തിലുള്ള സുഖസൗകര്യങ്ങള്‍ പിന്നീട് അല്ലാഹു ഇസ്രാഈല്യര്‍ക്ക് ഫലസ്തീനില്‍ വെച്ച് നല്‍കുകയുണ്ടായി
D. ഈജിപ്ജിൽ അവശേഷിച്ച ഇസ്രാഈല്യർ പിന്നീട് സുഖമായി ജീവിച്ചു
14) നമ്മൾ ഫിർഔനിന്റെ പിടിയിലകപ്പെടാൻ പോകുന്നുവല്ലോ എന്ന ഇസ്രായീല്യരുടെ ചോദ്യത്തിന് തവക്കുലിന്റെ അങ്ങേയറ്റം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു മറുപടിയായിരുന്നു പ്രവാചകൻ മൂസാ(അ) നൽകിയത്, എന്തായിരുന്നു ആ മറുപടി ?
A. كَلَّآ إِنَّ مَعِىَ رَبِّى سَيَهْدِينِ
B. لَا تَحْزَنْ إِنَّ اللَّهَ مَعَنَا
C. حَسْبِيَ اللَّه
D. حَسْبِيَ اللَّ وَنِعْمَ الْوَكِيل
15) ”അപ്പോള്‍ മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി”; പ്രസ്‌തുത ആയത്തിൽ പറഞ്ഞിട്ടുള്ള ബോധനം എന്തായിരുന്നു ?
A. ”നിന്‍റെ വടി താഴെയിടുക, അപ്പോളതൊരു ഉഗ്രസർപ്പമായി മാറുന്നതാണ്”
B. ”വടി പാറയിലടിക്കുക, അപ്പോൾ അവയിൽ നിന്നും പന്ത്രണ്ട് ഉറവകളുണ്ടാകുന്നതാണ്”
C. ”വടികൊണ്ട് ഓരോ പിളർപ്പിലും അടിക്കുക, എന്നിട്ട് ഓരോ പിളര്‍പ്പും നീ മലന്തിണ്ണ പോലെയാക്കുക”
D. ”നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക”
Campaign 8
1) വിഗ്രഹാരാധനയുടെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ പിതാവിനോടും ജനങ്ങളോടും ഇബ്രാഹീം നബി(അ) ചോദിക്കുന്ന ചില ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. അവയിലെ ആദ്യ ചോദ്യമാണ് …………..
A. നിങ്ങള്‍ വിളിക്കുമ്പോള്‍ അവര്‍ നിങ്ങളെ കേള്‍ക്കുമോ? هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
B. അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കു ഉപകാരം ചെയ്യുമോ ? أَوْ يَنفَعُونَكُمْ
C. അല്ലെങ്കില്‍ അവര്‍ ഉപദ്രവം ചെയ്യുമോ ?أَوْ يَضُرُّونَ
D. നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത് ? مَا تَعْبُدُونَ
2) ബിംബങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ കേൾക്കാനോ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനോ അവയെക്കൊണ്ട് സാധിക്കുമോയെന്ന ഇബ്രാഹിം നബിയുടെ ചോദ്യത്തിന് ആ ജനതയുടെ മറുപടിയെന്തായിരുന്നു ?
A. ഞങ്ങൾക്ക് ഉപകാരവും ഉപദ്രവവും ഉണ്ടാക്കാൻ കഴിവുള്ളവരാണ് ആ ബിംബങ്ങൾ
B. ഞങ്ങൾ വിളിക്കുന്നത് നിശ്ചയമായും അവ കേൾക്കുന്നുണ്ട്
C. (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു
D. നീ സമൂഹത്തിൽ അക്രമവും കുഴപ്പവുമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവോ ?
3) ‘നിങ്ങളും നിങ്ങളുടെ മുന്‍കഴിഞ്ഞ പിതാക്കളും ആരാധിച്ചു കൊണ്ടിരിക്കുന്നതിനെ നിങ്ങള്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ടോ?’ എന്ന പ്രവാചകൻ ഇബ്രാഹീം നബി(അ)യുടെ മറുപടി, ………………. മതത്തിൽ അംഗീകൃതമല്ലെന്നുള്ളതിന് മതിയായ തെളിവാണ്.
A. ലക്ഷ്യമൊന്നും നോക്കാതെ പൂര്‍വ്വികന്‍മാരെ അനുകരിക്കുന്നത് (തഖ്‌ലീദ് ചെയ്യൽ)
B. അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചറിയുന്നത്
C. പിതാവ് പുത്രൻ വാദത്തിന്
D. ഏക ദൈവ വിശ്വാസത്തിന്
4) ഇബ്രാഹീം നബി(അ) അദ്ദേഹത്തിന്റെ ജനതയോട് പ്രഖ്യാപിച്ചു. ”അവർ (ആ ആരാധ്യന്മാർ) എനിക്ക് ശത്രുക്കളാണ് , …………. ഒഴികെ”
A. എന്റെ പിതാവ്
B. ലോകരക്ഷിതാവ്
C. വലിയ ബിംബം
D. പൂർവ്വ പിതാക്കൾ
5) ആരാധ്യനായ ലോകരക്ഷിതാവ് എങ്ങനെയുള്ളവനാണെന്നും, അവനെ മാത്രം ആരാധ്യനായി സ്വീകരിക്കുവാനുള്ള കാരണങ്ങള്‍ എന്താണെന്നും ഇബ്രാഹീം നബി(അ) വിവിവരിച്ചവയിൽ …………. ഉൾപ്പെടുന്നില്ല
A. എന്നെ സൃഷ്ടിച്ചിട്ടുള്ളവനത്രെ അവന്‍. എന്നിട്ട് അവന്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു
B. അവന്‍ എനിക്കു ഭക്ഷണം നല്‍കുന്നു, എനിക്ക് കുടിക്കുവാന്‍ തരുകയും ചെയ്യുന്നു
C. എനിക്ക് രോഗം ബാധിച്ചാല്‍ എന്നെ അവന്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു
D. എന്നെ ജീവിപ്പിക്കുന്നു, പിന്നീട് എന്നെ മരണപ്പെടുത്തുകയും ചെയ്യുന്നു
6) അന്ത്യനാളിനെ സൂചിപ്പിക്കുന്ന മൂന്ന് പരാമർശങ്ങളാണ് പാഠഭാഗത്തെ ആയത്തുകളിൽ വന്നിട്ടുള്ളത്. അവയിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. പ്രതിഫല നടപടിയുടെ ദിവസം يَوْمَ ٱلدِّينِ
B. മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം يَوْمَ يُبْعَثُونَ
C. സ്വത്താകട്ടെ മക്കളാകട്ടെ ഉപകരിക്കാത്ത ദിവസം يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
D. വിചാരണ നിലവില്‍ വരുന്ന ദിവസം يَوْمَ يَقُومُ الْحِسَابُ
7) ‘ലിസാന സ്വിദ്ഖിൻ ‘ لِسَانَ صِدْقٍ എന്നാൽ അർത്ഥമാക്കുന്നത് എന്ത് ?
A. സൽക്കീർത്തി
B. നല്ല നാവോട് കൂടിയവൻ
C. സത്യ സന്ധത
D. സത്യം ചെയ്യൽ
8) പില്‍ക്കാലക്കാരില്‍ എനിക്ക് സല്‍ക്കീര്‍ത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ എന്നത് ഏത് പ്രവാചകന്റെ പ്രാത്ഥനയാണ് ?
A. ഇസ്ഹാഖ് നബി (അ)
B. ഇബ്രാഹിം നബി (അ)
C. യഅകൂബ് നബി (അ)
D. മൂസാ നബി (അ)
9) ഖൽബുൻ സലീം قَلْب سَلِيمٍ എന്നതിനെ അർത്ഥ വ്യാപ്തിയിൽ ഉൾപ്പെടാത്തത് ഏത് ?
A. നിര്‍ദ്ദോഷമായ ഹൃദയം
B. ന്യൂനതയില്ലാത്ത (അവിശ്വാസത്തിന്‍റെ കറ ബാധിക്കാത്തതും പാപപങ്കിലമല്ലാത്തതുമായ) ഹൃദയം
C. സുരക്ഷിതമായ ഹൃദയം
D. സമാധാനമുള്ള ഹൃദയം
10) മുശ് രിക്കായ പിതാവിന് വേണ്ടി ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചതിന്റെ കാരണം എന്തായിരുന്നു ?
A. തനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിണമെന്ന് പിതാവ് ആവശ്യപ്പെട്ടതിനാൽ
B. നേരത്തെ പിതാവിന് നൽകിയ ഒരു വാഗ്ദാനത്തിന്റെ പേരിൽ
C. പിതാവ് ഇസ്‌ലാം അംഗീകരിക്കുമെന്ന ഉറപ്പിൽ
D. അല്ലാഹു എല്ലാം പൊറുക്കുന്നവനാണ് എന്ന് പിതാവിനെ പഠിപ്പിക്കാൻ
11) അന്നേ ദിവസം സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നത് ആർക്കുവേണ്ടിയായിരിക്കും ?
A. മുത്തഖീങ്ങൾക്ക് لِلْمُتَّقِينَ
B. ഗാവീനുകൾക്ക് لِلْغَاوِينَ
C. ആരാധ്യവസ്തുക്കൾക്ക്
D. എ യും ബി യും ശരിയാണ്
12) അവരും (ആരാധ്യവസ്തുക്കളും) ദുർമാർഗികളും അതില്‍ [നരകത്തില്‍] ……………………….
A. കമഴ്ത്തിത്തള്ളിയിടപ്പെടുന്നതാണ്
B. വലിച്ചെറിയപ്പെടുന്നതാണ്
C. കുത്തനെ നിർത്തപ്പെടുന്നതാണ്
D. അട്ടിയായി വീണുകിടക്കുന്നതാണ്
13) നരകത്തിൽ വെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കുന്നത് ആരാണ് ?
A. ശുപാർശകരും ദുർമൂർത്തികളും
B. ഇബ്ലീസും നരകത്തിന്റെ കാവൽക്കാരായ മലക്കുകളും
C. ദുര്‍മ്മാര്‍ഗ്ഗികളും അവരുടെ ആരാധ്യവസ്തുക്കളും
D. അനുകമ്പയുള്ള ചങ്ങതിമാർ
14) ‘അനുകമ്പയുള്ള’ എന്ന വിശേഷണം നൽകിയ പദം ഏത് ?
A. ഹമീം حَمِيمٍ
B. സ്വദീഖ് صَدِيقٍ
C. ശാഫിഉ് شَـٰفِع
D. ഹനാൻ حَنَان
15) ”ഇനി, ഞങ്ങള്‍ക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുമായിരുന്നേനെ” എന്ന് നരകത്തിൽ വെച്ചു വിലപിക്കുന്നത് ആരാണ്?
A. ഇബ്‌ലീസ്
B. അല്ലാഹുവല്ലാത്തവരെ ആരാധിച്ചിരുന്ന ദുര്‍മ്മാര്‍ഗ്ഗികൾ
C. ശുപാർശകർ
D. ദുർമൂർത്തികൾ
Campaign 9
1) പ്രവാചകൻ നൂഹ് (അ) തന്റെ ജനതയെ ഉത്‌ബോധിപ്പിച്ചപ്പോൾ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് എന്താണ് ?
A. ഞാന്‍ നിങ്ങള്‍ക്ക് റസൂലാകുന്നു
B. അല്ലാഹുവല്ലാത്ത ആരാധ്യന്മാരെ നിങ്ങൾ വെടിയുക
C. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
D. അതിന്റെ പേരിൽ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല
2) അല്ലാഹുവിനെ സൂക്ഷിക്കുക (اتَّقُوا اللَّـهَ ) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം എന്താണ് ?
A. അല്ലാഹുവിൽ ശരിയാംവണ്ണം വിശ്വസിക്കുക
B. അല്ലാഹുവിന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക
C. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടു കൊണ്ട് ജീവിക്കുക
D. മുകളിൽ നൽകിയവയെല്ലാം പ്രസ്‌തുത താൽപര്യത്തിൽ ഉൾപ്പെടുന്നു
3) പ്രവാചകൻ നൂഹ്(അ)യിൽ വിശ്വസിക്കാതിരിക്കാൻ ആ ജനത കാരണമായി ബോധിപ്പിച്ചത് എന്തായിരുന്നു ?
A. നൂഹ്(അ) കീഴ്‌ജാതിക്കാരനാണ്
B. സമൂഹത്തിലെ നിസ്സാരന്‍മാര്‍ മാത്രമാണ് നൂഹ്(അ)യെ പിന്‍തുടര്‍ന്നിട്ടുള്ളത്
C. പ്രമുഖർ മാത്രമാണ് നൂഹ്(അ)യെ പിന്‍തുടര്‍ന്നിട്ടുള്ളത്
D. നൂഹ്(അ) മലക്കുകളെ കൊണ്ടുവരുന്നില്ല
4) ‘നിന്നെ പിൻപറ്റിയവരെ പുറം തള്ളുന്നപക്ഷം ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം’ എന്ന് ആ ജനത ശഠിച്ചപ്പോൾ പ്രവാചകൻ നൂഹ്(അ) അവരോട് പറഞ്ഞ മറുപടിയെന്തായിരുന്നു ?
A. അവരുടെ പ്രവർത്തനങ്ങളെ പറ്റി എനിക്കറിയുകയില്ല
B. അവരുടെ വിചാരണ അല്ലാഹുവിന്റെ ബാധ്യതയാണ്
C. ഞാന്‍ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല
D. ഇവയെല്ലാം പ്രവാചകൻ നൽകിയ മറുപടിയാണ്
5) തൊള്ളായിരത്തി അമ്പത് കൊല്ലക്കാലം ഇടതടവില്ലാതെ പ്രവാചകൻ നൂഹ്(അ) ആ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നിട്ടും ഒടുവിൽ അവരില്‍ നിന്നുണ്ടായിത്തീര്‍ന്ന പ്രതികരണമെന്തായിരുന്നു ?
A. തടവിലാക്കാൻ തുനിഞ്ഞു
B. നാട്ടിൽ ഒറ്റപെടുത്തുമെന്ന് താക്കീത് ചെയ്‌തു
C. മുക്കികൊല്ലുമെന്ന് ആക്രോശിച്ചു
D. എറിഞ്ഞോടിക്കുമെന്ന് ഭീഷണിപ്പെടുത്തി
6) ആ ജനതയില്‍നിന്ന് യാതൊരു ആശക്കും വഴിയില്ലെന്ന് മനസ്സിലാക്കിയ പ്രവാചകൻ നൂഹ് (അ) അവസാനം അല്ലാഹുവിനോട് പ്രാർത്ഥിച്ചത് എന്തായിരുന്നു ?
A. അവർക്കും തങ്ങൾക്കുമിടയിൽ ഒരു തുറന്ന തീരുമാനം ഏർപ്പെടുത്താനും സത്യവിശ്വാസികളെ രക്ഷിക്കുവാനും
B. അവിശ്വാസികളെ മുക്കിക്കൊല്ലാൻ
C. വെള്ളപൊക്കമുണ്ടാക്കാനും കപ്പലുണ്ടാക്കാനും
D. എല്ലാം ശരിയാണ്
7) പ്രവാചകൻ നൂഹ്(അ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചുവല്ലോ, ശേഷം നടന്ന കാര്യങ്ങൾ താഴെ നൽകിയവയിൽ തെറ്റായി പരാമർശിച്ചത് തിരഞ്ഞടുക്കുക.
A. അല്ലാഹുവിന്റെ കല്‍പന കാത്തു നിൽക്കാതെ നൂഹ് (അ) ഒരു വലിയ കപ്പല്‍ നിര്‍മ്മിച്ചു
B. പ്രവാചകന്റെ കൂടെ സത്യവിശ്വാസികളായിരുന്നവരെ മുഴുവനും കപ്പലിൽ കയറ്റി
C. അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവര്‍ ആകെ 80 പേരായിരുന്നു
D. കപ്പലിലുള്ളവര്‍ മാത്രം രക്ഷപ്പെടുകയും മറ്റുള്ളവരെല്ലാം മഹാജലപ്രളയത്തിൽ മുങ്ങി നശിക്കുകയും ചെയ്തു
8) ആദ് സമുദായക്കാരുടെ വാസസ്ഥലം എവിടെയായിരുന്നു ?
A. കൻആൻ
B. അഹ്ഖാഫ്
C. മെസ്സപ്പെട്ടോമിയ
D. ഊർ
9) പ്രവാചകൻ ഹൂദ് (അ) ആദ് ജനതയുടെ ചില പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്, അവയിൽ ഉൾപ്പെടാത്തത് ഏത് ?
A. നേരമ്പോക്ക് കാണിച്ചുകൊണ്ട് എല്ലാ ഉയര്‍ന്ന കുന്നുകളിലും നിങ്ങൾ അടയാളസ്തംഭം കെട്ടി വരുകയാണോ?
B. നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങള്‍ വന്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു ?
C. കയ്യൂക്ക് നടത്തുകയാണെങ്കില്‍ നിഷ്ഠൂരന്‍മാരായ നിലയില്‍ നിങ്ങള്‍ കയ്യൂക്ക് നടത്തുകയും ചെയ്യുന്നു ?
D. ആഹ്ളാദ ചിത്തരായി കൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും പാറ വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു ?
10) പ്രവാചകൻ ഹൂദ് (അ) ആദ് ജനതയോട് അവർക്ക് അല്ലാഹു നൽകിയ സഹായങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ടല്ലോ, അവയിൽ ഉൾപ്പെടാത്തത് ………..
A. കന്നുകാലികൾ (ആടുമാടൊട്ടകങ്ങൾ)
B. മക്കൾ
C. കെട്ടിടങ്ങളും തൂണുകളും
D. തോപ്പുകള്‍, നീരുറവകള്‍
11) ആദ് ജനതയുടെ കെട്ടിട നിർമ്മാണത്തെ അല്ലാഹു വിമർശിച്ചത് എന്ത് കൊണ്ട് ?
A. അവ നിർമ്മിച്ചത് അവരുടെ ഉപയോഗത്തെയും ആവശ്യത്തെയും അടിസ്ഥാനമാക്കിയായിരുന്നതിനാൽ
B. അവ നിർമ്മിച്ചത് കേവലം നേരമ്പോക്കിനും അഭിമാനത്തിനും വേണ്ടി മാത്രമായിരുന്നതിനാൽ
C. അവ നിർമ്മിച്ചത് അനധികൃത ഭൂമിയിൽ ആയിരുന്നതിനാൽ
D. അവ നിർമ്മിക്കുന്നതിൽ നിന്നും അവർ ആദ്യമേ വിലക്കെപ്പെട്ടിരുന്നതിനാൽ
12) ആദ് ജനത പ്രവാചകൻ ഹൂദ്(അ) യോട് മറുപടി പറഞ്ഞത് ………..
A. ഞങ്ങൾ നിരീശ്വരവാദികളാണ്, നിന്നിൽ വിശ്വസിക്കാൻ ഒരുക്കമല്ല
B. നിന്നെ പിൻപറ്റിയവരെല്ലാം അധമന്മാരാണല്ലോ, അതിനാൽ ഞങ്ങൾ വിശ്വസിക്കുന്നവരല്ല തന്നെ
C. ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് അറിയിക്കാം
D. നീ ഉപദേശിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് സമമാണ്, മുന്‍ഗാമികളുടെ ഈ സമ്പ്രദായത്തില്‍നിന്ന് ഞങ്ങൾ പിന്‍മാറുന്നതല്ല
13) ”നീ ഞങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ ഉപേക്ഷിക്കുന്നവരുമല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല”. ഏതു പ്രവാചകനോടാണ് ഇങ്ങനെ നിഷേധികൾ പറഞ്ഞത് ? അവരുടെ ഈ പരാമർശം ഏതു സൂറത്തിലാണുള്ളത്?
A. നൂഹ്, സൂറത്തു നൂഹ്
B. ഹൂദ്, സൂറത്തു ഹൂദ്
C. ഇബ്രാഹീം, സൂറത്തു ഇബ്രാഹീം
D. ഹൂദ്, സൂറത്തു ശുഅറാഉ്
14) ”നിശ്ചയമായും അതില്‍ ഒരു വലിയ ദൃഷ്ടാന്തമുണ്ട്” എന്ന് പാഠഭാഗത്ത് ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് എന്തിനെക്കുറിച്ചാണ് ?
A. പ്രകൃതി ദൃഷ്ടാന്തങ്ങളെ
B. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ
C. മനുഷ്യരുടെ സൃഷ്ടിപ്പും പരിപാലനവും
D. പ്രവാചകന്മാരെ കളവാക്കിയ സമൂഹങ്ങളെ നശിപ്പിച്ചത്
15) പ്രവാചകനെ കളവാക്കിയ ആദ് സമുദായത്തെ അതിഘോരമായ കൊടുങ്കാറ്റ് നൽകികൊണ്ട് അല്ലാഹു ശിക്ഷിച്ചു, ഇതുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ തെറ്റായത് തിരഞ്ഞെടുക്കുക.
A. അവരെ ബാധിച്ച ആ കൊടുങ്കാറ്റ് എട്ടു രാത്രിയും ഏഴു പകലും നീണ്ടു നിന്നു
B. ഈത്തപ്പന കടപുഴങ്ങി വീണകണക്കെ അവർ അതിൽ വീണടിഞ്ഞു നശിച്ചുപോയി
C. കാറ്റ് തട്ടിയ വസ്തുക്കളെല്ലാം നശിച്ച് ദ്രവിച്ച് തുരുമ്പുകളായിത്തീരുന്നു
D. ശിക്ഷ ബാധിച്ച ആ സമുദായം പാടെ നാമാവശേഷമായിപ്പോയി
Campaign 10
1) ഥമൂദ് ഗോത്രത്തിന്‍റെ വാസസ്ഥലം എവിടെയായിരുന്നു ?
A. ഹിജാസില്‍നിന്ന് സിറിയയിലേക്ക് പോകുന്ന ഒട്ടകപ്പാതയില്‍
B. അല്‍ ഹിജ്‍ർ
C. മദാഇനുസ്വാലിഹ്
D. എല്ലാം ശരിയാണ്
2) ഥമൂദ് ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകൻ സ്വാലിഹ്(അ)യെ എങ്ങിനെയാണ് ആയത്തിൽ പരാമർശിച്ചത് ?
A. അവരിലെ പ്രമാണി
B. അവരുടെ സഹോദരന്‍
C. അവരുടെ നാട്ടുകാരാന്‍
D. അവരുടെ അയൽവാസി
3) ഭൗതിക സുഖങ്ങളില്‍ നിര്‍ഭയരായി കഴിയുന്ന ഥമൂദ് ഗോത്രക്കാരോട് അവർ നിവസിക്കുന്ന സുഖ സൗകര്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ട് പ്രവാചകൻ സ്വാലിഹ്(അ) അവരെ തൗഹീദിലേക്ക് ക്ഷണിക്കുന്നുണ്ട്. താഴെ നൽകിയവയിൽ അവയിൽ ഉൾപെടാത്തത് ഏത് ?
A. തോപ്പുകൾ, നീരുറവുകൾ
B. വിളകൾ, കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകൾ
C. മലകളില്‍ നിന്നും പാറ വെട്ടിതുരന്ന് വീടുകൾ
D. ഉയര്‍ന്ന കുന്നുകളിലെ അടയാളസ്തംഭങ്ങൾ, വന്‍കെട്ടിടങ്ങള്‍
4) ‘അതിക്രമികളു’ടെ കല്‍പന നിങ്ങള്‍ അനുസരിക്കരുത് എന്ന് പ്രവാചകൻ സ്വാലിഹ്(അ) ഥമൂദ് ഗോത്രക്കാരോട് പറയുന്നുണ്ടല്ലോ, അതിക്രമികൾ (مُسْرِفِينَ) ആരാണെന്നാണ് പ്രവാചകൻ വിശദീകരിച്ചിട്ടുള്ളത് ?
A. നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും, നാട് നന്നാക്കാതിരിക്കുകയും ചെയ്യുന്നവർ
B. നാട്ടിൽ കുഴപ്പമുണ്ടാക്കുകയും ഒട്ടകത്തിന്റെ വഴി തടഞ്ഞവരും ചെയ്‌തവർ
C. നാട്ടുകാരെ ഉപദ്രവിച്ചുകൊണ്ട് കാലം കഴിക്കുന്ന ഗോത്രപ്രമാ ണിമാർ
D. നാട്ടുകാരെ പരിഗണിക്കാത്ത എല്ലാവരും
5) നബിതിരുമേനി (സ) ഒരിക്കല്‍ ഒരു നാട്ടിനടുത്തുകൂടി പോയപ്പോള്‍, അല്ലാഹുവിന്‍റെ ശാപത്തിന് ഇരയായ ആ നാട്ടില്‍ കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുതെന്ന് സഹാബികളെ ഉപദേശിക്കയുണ്ടായി. ഏതാണാ നാട് ?
A. അഹ്കാഫ്
B. ഡമാസ്ക്കസ്
C. അൽ ഉല
D. അല്‍ ഹിജ്‍ർ
6) ആയത്തിലെ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്ത് ?
A. ഒരു ദൃഷ്ടാന്തം കൊണ്ടുവരാൻ ഥമൂദ് ഗോത്രക്കാർ പ്രവാചകൻ സ്വാലിഹ്(അ)യോട് ആവശ്യപ്പെട്ടു
B. ഒരു ഒട്ടകത്തെ അല്ലാഹു ദൃഷ്ടാന്തമാക്കി ഥമൂദ് ഗോത്രക്കാർക്ക് കൊടുത്തു
C. വെള്ളത്താവളത്തില്‍നിന്ന് വെള്ളം കുടിക്കുവാന്‍ ഒട്ടകത്തിനും നാട്ടുകാർക്കുമിടയിൽ ഊഴം നിശ്ചയിച്ചു
D. ഇതിഷ്ടപ്പെടാത്ത അവർ ഒട്ടകത്തെ കൊന്നുകളയുവാന്‍ ഒരാളെ ശട്ടംകെട്ടി
7) അല്ലഹുവിന്റെ ദൃഷ്ടാന്തമായി സാലിഹ് നബിക്ക് നൽകപ്പെട്ട ഒട്ടകത്തിനെ ……………. എന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്
A. ജമൽ جَمَل
B. നാഖത് نَاقَة
C. ഇബിൽ إِبِل
D. ഹാം حَام
8) പ്രവാചകൻ സ്വാലിഹ്(അ) അല്ലാഹുവിന്റെ ഒട്ടകത്തിന്റെ കാര്യത്തിൽ ഥമൂദ് ഗോത്രക്കാരെ താക്കീത് ചെയ്തതെന്തായിരുന്നു ?
A. ഒട്ടകം വരുന്ന വഴിയിൽ നിങ്ങൾ മാലിന്യങ്ങൾ ഇടരുത്
B. ഒട്ടകത്തെ നിങ്ങൾ അറുംകൊല നടത്തരുത്
C. യാതൊരു തരത്തിലുള്ള തിന്മകൊണ്ടും നിങ്ങള്‍ അതിനെ ഉപദ്രവിക്കരുത്
D. ഒട്ടകത്തിന്റെ സഞ്ചാര വഴിയെ നിങ്ങൾ തടസ്സപ്പെടുത്തരുത്
9) ഥമൂദ് ഗോത്രക്കാർ ഖേദക്കാരായിത്തീ൪ന്നു; എപ്പോഴാണ് അവർ ഖേദക്കാരായത് ?
A. ഒട്ടകത്തെ ദൃഷ്ടാന്തമായി ഇറക്കിയപ്പോൾ
B. ഒട്ടകത്തിന്റെ വെള്ളം കുടി അവർ നിർത്തലാക്കിയപ്പോൾ
C. ഒട്ടകത്തിനെ അറുകൊല ചെയ്യാൻ ഒരാളെ ശട്ടം കെട്ടിയപ്പോൾ
D. കുതികാല്‍വെട്ടി ഒട്ടകത്തിനെ അവർ അറുത്തുകളഞ്ഞപ്പോൾ
10) ‘ഉടനെ അല്ലാഹുവിന്റെ ശിക്ഷ ഥമൂദു കാരെ പിടികൂടി’ ; അവരെ ബാധിച്ച ശിക്ഷ എന്തായിരുന്നു ?
A. ഏഴു രാത്രിയും എട്ടു പകലും നീണ്ടുനിന്ന ഭയങ്കര കൊടുങ്കാറ്റ്
B. ഒരുതരം ഭൂകമ്പവും ഒരു വമ്പിച്ച ശബ്ദവും അഥവാ ഇടിത്തീയും
C. മഹാ ജലപ്രളയവും അഗ്നിയും
D. അടിമേൽ മറിക്കുകയും ചീത്തമഴ പെയ്യിക്കുകയും ചെയ്‌തു
11) ‘അവരുടെ സഹോദരന്‍; എന്നും ‘വിശ്വസ്തനായ റസൂല്‍’ എന്നും ഓരോ നബിമാരെയും വിശേഷിപ്പിച്ചതിൽ നിന്നുള്ള സൂചനകളാണ് ………….
A. പ്രവാചകന്മാർ അവരുടെ സമൂഹത്തിന് സുപരിചിതരായിരുന്നു
B. പ്രവാചകന്മാർ അവരുടെ സമൂഹത്തിന് ബന്ധപ്പെട്ട വ്യക്തിയായിരുന്നു
C. പ്രവാചകത്വം ലഭിക്കുന്നതുവരെ വിശ്വസ്തനും സത്യവാനുമാണെന്നു സമ്മതിക്കപ്പെട്ടിരുന്ന വ്യക്തികളാണ് അവര്‍
D. എല്ലാം ശരിയാണ്
12) ലൂത്ത്വ് (അ) നബിയുടെ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന നീചപ്രവൃത്തി കാരണം പ്രവാചകൻ അവരെ എന്തുവിളിച്ചുകൊണ്ടാണ് ആക്ഷേപിച്ചത് ?
A. വിവരമില്ലാത്ത ജനത قَوْمٌ تَجْهَلُونَ
B. കുറ്റവാളികളായ ജനത قَوْمٌ مُّجْرِمُونَ
C. അതിക്രമകാരികളായ ജനത قَوْمٌ عَادُونَ
D. മാരണം ചെയ്യപ്പെട്ട ജനത قَوْمٌ مَّسْحُورُونَ
13) പ്രവാചകൻ ലൂത്ത്വ്(അ)യുടെ ജനത പ്രവാചകന് അന്ത്യശാസനം നൽകിയത് എന്താണ് ?
A. പ്രവാചകനെ ബഹിഷ്‌കരിച്ച് നാട്ടില്‍ നിന്ന് പുറംതള്ളുമെന്ന്
B. എറിഞ്ഞോടിക്കുമെന്ന് ഭീഷണിപ്പെടുത്തി
C. പ്രവാചകനെ വധിച്ചുകളയുമെന്ന് ഭീഷണിമുഴക്കി
D. യുദ്ധത്തിന് തയാറുക്കാൻ വെല്ലുവിളിച്ചു
14) പ്രവാചകൻ ലൂത്ത്വ്(അ) തന്‍റെ കഠിനമായ പ്രതിഷേധവും വെറുപ്പും തുറന്നു പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞെതെന്താണ് ?
A. ഞാന്‍ നിങ്ങളുടെ ഈ പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്
B. ഞാൻ അല്ലാഹുവിനോട് നിങ്ങൾക്കെതിരെ സഹായമഭ്യർത്ഥിക്കാൻ പോകുകയാണ്
C. നിങ്ങളെ അല്ലാഹു അടിമേൽ മറിക്കാൻ പോകുകയാണ്
D. എല്ലാം ശരിയാണ്
15) ലൂത്ത്വ്(അ)യുടെ ജനതയുടെ പര്യവസാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയവയിൽ തെറ്റായ പ്രസ്താവനയേത് ?
A. അവർ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും തങ്ങളെ രക്ഷപെടുത്താൻ ലൂത്ത്വ്(അ) അല്ലാഹുവോട്പ്രാര്‍ത്ഥിച്ചു
B. ആ ജനതയെ നശിപ്പിക്കുവാനായി സുന്ദരന്‍മാരായ യുവാക്കളുടെ രൂപത്തിൽ മലക്കുകളെ അയച്ചു
C. ശിക്ഷയിൽ അകപ്പെട്ട യുവതിയും സുന്ദരിയുമായ ആ സ്ത്രീ ലൂത്ത്വ്(അ) നബിയുടെ ഒരു ഭാര്യയായിരുന്നു
D. അട്ടഹാസവും, ആകാശത്തുനിന്ന് ചൂളക്കല്ലുകളാല്‍ വര്‍ഷിപ്പിക്കപ്പെട്ട മഴയും അയക്കുയും, ആ രാജ്യം കീഴുമേൽ മറിക്കപ്പെടുകയും ചെയ്‌തു
Campaign 11
1) ഐക്കത്ത്കാരുമായി യോജിക്കാത്ത പ്രസ്‌താവനയേത് ?
A. വൃക്ഷങ്ങള്‍ അധികം തിങ്ങിനില്‍കുന്ന മരക്കാവിൽ വസിച്ചിരുന്നവർ
B. പ്രവാചകൻ ശുഐബ്(അ) യുടെ ജനത
C. അളവിലും തൂക്കത്തിലും വഞ്ചനയും കൃത്രിമവും നടത്തിയുരുന്ന ഒരു സമുദായം
D. മദ്-യനുകാരിൽ നിന്നും വിശ്വാസികളായവർ മാത്രം
2) മറ്റു പ്രവാചകന്മാരിൽ നിന്നും വ്യത്യസ്‌തമായി ശുഐബ് നബി(അ) ഐക്കത്തുകാർക്ക് നൽകിയ ഒരു ഉപദേശമായിരുന്നു …………
A. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?
B. ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു
C. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അനുസരിക്കുക
D. നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍
3) വസിനൂബിൽ ഖിസ്താസിൽ മുഖ്തസിമീൻ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ എന്നാൽ ………………….
A. നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ നിങ്ങൾ ആകരുത്
B. ശരിയായ തുലാസ് കൊണ്ട് നിങ്ങൾ തൂക്കുക
C. സാധനങ്ങൾ (കബളിച്ചെടുത്തു) ജനങ്ങൾക്ക് നഷ്ടമുണ്ടാക്കരുത്
D. കുഴപ്പക്കാരായിക്കൊണ്ട് നാട്ടില്‍ അനര്‍ത്ഥം ചെയ്യരുത്
4) ”…………………….. വിശ്വാസികള്‍ക്ക് ഫലം ചെയ്യുന്നതാകുന്നു” ; ആയത്തിലെ വിട്ടഭാഗം തിരഞ്ഞെടുക്കുക
A. ഉപദേശം
B. വിശ്വാസം
C. നിയ്യത്ത്
D. അനുസരണം
5) പ്രവാചകൻ ശുഐബ്(അ)യെ അദ്ദേഹത്തിന്റെ ജനങ്ങൾ ആക്ഷേപിച്ചു പറഞ്ഞത് എന്തായിരുന്നു ?
A. വ്യാജവാദികളില്‍ പെട്ടവന്‍
B. ഭ്രാന്തന്‍
C. ആഭിചാരബാധിതരില്‍ പെട്ടവന്‍
D. എ യും സി യും ശരിയാണ്
6) താങ്കൾ സത്യവാദിയാണെങ്കിൽ എന്ത് ചെയ്യണമെന്നാണ് ശുഐബ്(അ)യുടെ ജനത അദ്ദേഹത്തെ വെല്ലുവിളിച്ചത് ?
A. ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ വീഴ്ത്തിക്കൊള്ളുക
B. കോണിപ്പടികളിലൂടെ ആകാശത്തിലേക്ക് കയറിപ്പോവുക
C. കായ്കനികള്‍ എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാക്കുക
D. ഞങ്ങളിലേക്ക് ഒരു മലക്കിനെ ഇറക്കുക
7) ഐക്കത്തുകാരെ അല്ലാഹു ശിക്ഷിച്ച ദിവസത്തെ ഖുർആൻ വിശേഷിപ്പിച്ചത് എങ്ങനെയാണ് ?
A. ഒരു വമ്പിച്ച ദിവസം يَوْمٍ عَظِيم
B. മേഘത്തണലിന്റെ ദിവസം يَوْمِ ٱلظُّلَّة
C. നഷ്ടബോധത്തിന്‍റെ ദിവസം يَوْمَ الْحَسْرَةِ
D. എ യും ബി യും ശരിയാണ്
8) ശുഐബ്(അ) നബിയുടെ ജനതയെ ബാധിച്ച ശിക്ഷയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
A. ആദ്യം അതികഠിനമായ ഉഷ്ണം അവരെ ബാധിച്ചു
B. വലിയ ഒരു കാര്‍മേഘം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു
C. അവരെല്ലാം മൈതാനിയില്‍ മേഘത്തണലില്‍ ഒരുമിച്ചു കൂടി
D. ഒരു ചരൽ വര്‍ഷം നടത്തി അവരെ അടിമേൽ മറിച്ചു
9) വിശ്വസ്തനായ ആത്മാവ് ٱلرُّوحُ ٱلْأَمِينُ എന്ന് വചനത്തിൽ പരാമർശിച്ചത് ആരെയാണ് ?
A. മുഹമ്മദ് നബി (സ)
B. ജിബ്രീല്‍ (അ)
C. എല്ലാ മലക്കുകളെയും
D. എ യും ബി യും ശരിയാണ്
10) “ബി ലിസാനിൻ അറബിയ്യിൻ” بِلِسَانٍ عَرَبِىٍّ എന്നാൽ …………….
A. അറബികളുടെ നാവിനാൽ
B. പ്രാദേശിക ഭാഷയിൽ
C. അറബി ഭാഷയിൽ
D. സ്പെഷ്ടമായ ഭാഷയിൽ
11) കാര്യങ്ങള്‍ ഗ്രഹിക്കുവാനും, സ്മരിക്കുവാനുമുള്ള ആ ആന്തരിക ശക്തിയാണിവിടെ …………….. കൊണ്ടുദ്ദേശ്യം.
A. ലിസാൻ
B. റൂഹ്
C. ഖൽബ്
D. സ്വദ്ർ
12) ”നിശ്ചയമായും അത് മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുമുണ്ട്” എന്ന് ആയത്തിൽ പറഞ്ഞിട്ടുള്ളത് എന്തിനെ ഉദ്ദേശിച്ചാണ് ?
A. പ്രവാചകന്മാരെ നിഷേധിച്ചവരുടെ ശിക്ഷകൾ
B. പ്രവാചക സമൂഹങ്ങളുടെ കഥാവിശേഷങ്ങൾ
C. സുബുർ
D. ഖുര്‍ആന്‍
13) അന്ത്യപ്രവാചകന്റെ അടയാളങ്ങള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ വേദക്കാരായ കുറെ ആളുകള്‍ നബി(സ)യിൽ വിശ്വസിക്കുകയുണ്ടായിട്ടുണ്ട്. അവരിൽ പണ്ഡിതന്‍മാരായിരുന്ന പ്രമുഖൻമാരിയിരുന്നു ……………….
A. അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം(റ), സുഹൈബ് അർറൂമി(റ)
B. അബ്ദുല്ലാഹിബ്നുസലാം(റ), സൽമാനുൽ ഫാരിസി(റ)
C. അബ്ദുല്ലാഹിബ്നു സുലൂൽ, അബ്ദുല്ലാഹിബ്നു ലുഅയ്യ്
D. നജ്ജാശി , അംറുബ്നു ആസ് (റ)
14) ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് ‘അതറിയാമെ’ന്നുള്ളത് ഈ അവിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമാകുന്നില്ലേ എന്നർത്ഥം വരുന്ന വചനത്തിലെ യഉ്ലമഹു ‘يَعْلَمَهُ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തിനെയാണ് ?
A. ഖുർആനെയും നബി(സ)യെയും
B. ജിബ്രീലി(അ)നെയും റൂഹുൽ അമീനെയും
C. ഈസാ പ്രവാചകനെ
D. ഇന്ജീലിനെയും തൗറാത്തിനേയും
15) അനറബികളില്‍ ചിലരുടെമേല്‍ ഖുര്‍ആന്‍ അവതരിപ്പിക്കുകയും അദ്ദേഹം അതവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്‌താല്‍ …………
A. അവര്‍ അതില്‍ വിശ്വസിക്കുമായിരുന്നു
B. അവര്‍ അതില്‍ വിശ്വസിക്കാതിരിക്കുകയില്ല
C. അവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കയില്ല
D. എ യും ബി യും ശരിയാണ്
Campaign 12
1) എന്താണ് കുറ്റവാളികളുടെ ഹൃദയങ്ങളിൽ കടന്നു കൂടിയിരിക്കുന്നത് ?
A. അതിഭൗതിക വാദം
B. അവിശ്വാസ നയം
C. അന്ധവിശ്വാസം
D. അഭൗതിക വാദം
2) ‘കുറ്റവാളികളുടെ പ്രസ്തുത നയം കാരണം …………………….. വരേക്കും അവര്‍ വിശ്വസിക്കുകയില്ല’
A. ഖിയാമത്ത് നാൾ
B. വലിയ പരീക്ഷണങ്ങൾ അവർക്ക് വരുന്നത്
C. വേദനയേറിയ ശിക്ഷ കാണുന്നത്
D. അപകട മരണങ്ങൾ അവർക്ക് സംഭവിക്കുന്നത്
3) കുറ്റവാളികളിൽ ശിക്ഷയിറങ്ങുന്ന പ്രതിപാദ്യങ്ങളിൽ നിന്നും താഴെ നൽകിയവയിൽ ആയത്തുകളിൽ അവസാനം വന്നിട്ടുള്ളത് ……………………
A. അവര്‍ക്കറിയാത്തനിലയില്‍ പെട്ടന്ന് ശിക്ഷ അവർക്ക് വന്നെത്തുന്നതാണ്
B. തങ്ങള്‍ക്ക് വല്ല ഒഴിവും ലഭിക്കുമോയെന്ന് അപ്പോളവർ വിലപിക്കുന്നതാണ്
C. അവര്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ധൃതികൂട്ടുന്നവരാണ്
D. താക്കീതു നല്‍കപ്പെട്ട ശിക്ഷ വന്നെത്തിയാൽ സൗഖ്യം നല്‍കപ്പെട്ടിരുന്നത് അവർക്ക് ഫലം ചെയ്യുകയില്ല
4) മുൻ സമുദായങ്ങളെ (രാജ്യക്കാരെ) നശിപ്പിച്ചതുമായി ബന്ധപെടുത്തി താഴെ നൽകിയവയിലെ തെറ്റായ പ്രസ്താവനയാണ് ……
A. മുന്നറിയിപ്പുകാർ ഇല്ലാതെയും ചില രാജ്യക്കാരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്
B. ധിക്കാരികളായ പല സമുദായങ്ങളും മുൻപ് നശിപ്പിക്കപ്പെട്ടിട്ടുണ്ട്
C. ധിക്കാരികളായ രാജ്യക്കാരെ നശിപ്പിച്ചതില്‍ അല്ലാഹു അക്രമം പ്രവര്‍ത്തിച്ചിരിക്കുകയല്ല
D. അവരിലേക്കയക്കപ്പെട്ട മുന്നറിയിപ്പുകാരെ നിഷേധിച്ചതും ധിക്കരിച്ചതുമാണ് അവരുടെ നാശത്തിന് കാരണം
5) ‘അവര്‍ക്കത് യോജിക്കയുമില്ല; അവര്‍ക്കതിനു സാധ്യമാകുന്നതുമല്ല’ എന്ന് ഖണ്ഡിതമായി ഖുർആൻ പ്രഖ്യാപിക്കുന്നു. എന്തിനെപ്പറ്റിയാണീ പരാമർശം, ആർക്കാണ് അത് യോജിക്കാത്തതും സാധിക്കാത്തതും ?
A. ഖുർആനിനെ സ്വീകരിക്കാൻ, മനുഷ്യർക്ക്
B. ഖുര്‍ആനുമായി ഇറങ്ങാൻ, പിശാചുക്കള്‍ക്ക്
C. ഖുർആൻ പാരായണം കേൾക്കാൻ, ജിന്നുകൾക്ക്
D. ഖുര്‍ആനുമായി ഇറങ്ങാൻ, മാലാഖക്ക്
6) ”ഖുർആൻ (കട്ട്) കേൾക്കുന്നതിൽ നിന്നും ……………… പിശാചുക്കൾ”
A. കഴിവു നൽകപ്പെട്ടവരാണ്
B. അനുവാദം നൽകപ്പെട്ടവരാണ്
C. നീക്കം ചെയ്യപ്പെട്ടവരാണ്
D. ഉൾഭയമുള്ളവരാണ്
7) ‘ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്‍റെ മേല്‍ ഇറക്കിയിരുന്നെങ്കില്‍, അത് പേടിക്കുന്നതായും, പൊട്ടിപ്പൊളിയുന്നതായും നീ കാണുമായിരുന്നു’; ഖുര്‍ആന്‍റെ മഹത്വത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത് ഏത് സൂറത്തിലാണ് ?
A. സൂറത്തു ശുഅറാഉ്
B. സൂറത്തുൽ ജിന്ന്
C. സൂറത്തു സ്വാഫ്ഫാത്ത്
D. സൂറത്തുൽ ഹശ്ർ
8) ഏത് വചനം അവതരിച്ചപ്പോഴാണ് റസൂല്‍ തിരുമേനി (സ) സ്വകുടുംബമായ ഖുറൈശി ഗോത്രക്കാരെ മുഴുവൻ വിളിച്ചുവരുത്തി പൊതുവായും പ്രത്യേകം പ്രത്യേകമായും മുന്നറിയിപ്പ് നൽകിയത്?
A. وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ
B. قُمْ فَأَنذِرْ
C. وَأَنذِرْ بِهِ الَّذِينَ يَخَافُونَ أَن يُحْشَرُوا إِلَىٰ رَبِّهِمْ
D. وَأَنذِرْهُمْ يَوْمَ الْحَسْرَةِ
9) ഖുറൈശി ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടി മുന്നറിയിപ്പ് നൽകിയപ്പോൾ നബി(സ) സ്വന്തം മകള്‍ ഫാത്ത്വിമ(റ) യെ വിളിച്ചു പറഞ്ഞത് എന്താണ് ?
A. പ്രവാചക പുത്രിയായതുകൊണ്ട് നിനക്കു അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തെ ഞാൻ ബാധ്യത ഏറ്റിരിക്കുന്നു
B. നീ നിന്‍റെ ദേഹത്തെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊള്ളുക! നിനക്ക് യാതൊരു ഉപദ്രവമോ ഉപകാരമോ ചെയ്യുവാന്‍ എനിക്ക് കഴിയുന്നതല്ല
C. മകളെ, നിനക്ക് അല്ലാഹുവിങ്കൽ ഉപകാരം ചെയ്യുവാന്‍ എനിക്ക് കഴിവ് നൽകപ്പെട്ടിട്ടുണ്ട്
D. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന ഏതൊന്നിനേയും ഞാന്‍ നിനക്ക് ഒഴിവാക്കിത്തരുന്നതാണ്
10) സത്യവിശ്വാസികളുടെ മേൽ പ്രവാചകനുള്ള ഒരു ബാധ്യതയായി അല്ലാഹു പ്രത്യേകം എടുത്തു ഉദ്ദരിക്കുന്ന നിർദേശമാണ് …………
A. പാര്‍ശ്വം ഉയർത്തുക
B. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഒഴിഞ്ഞുനില്‍ക്കുക
C. സൗമ്യത്തില്‍ പെരുമാറുക
D. എ യും സി യും ശരിയാണ്
11) വേണ്ടത്ര ഉപദേശിച്ചിട്ടും ജനങ്ങള്‍ അതനുസരിക്കാതെ പിടിവാശിയില്‍ തന്നെ നിലകൊള്ളുന്നപക്ഷം എന്തു നിലപാട് സ്വീകരിക്കാനാണ് പ്രവാചകനോട് അല്ലാഹു കൽപ്പിക്കുന്നത് ?
A. അവരോട് സൗമ്യമായി പെരുമാറുക
B. അവരുടെ ചെറിയ തെറ്റുകളിൽ വിമർശിക്കാതിരിക്കുക
C. അവരോട് സഹിഷ്ണുതയോടെ വർത്തിക്കുക
D. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഒഴിഞ്ഞുനില്‍ക്കുക
12) ഹീന തഖൂമു حِينَ تَقُومُ എന്നത് കൊണ്ടു അർത്ഥ / ഉദ്ദേശ്യമെന്ത് ?
A. നബി(സ) നിന്നു നമസ്കരിക്കുന്ന സമയം
B. നബി(സ) നമസ്കാരത്തിലേക്ക് എഴുന്നേല്‍ക്കുന്ന സമയം
C. നബി(സ) നമസ്കാരത്തിന് പുറപ്പെടുന്ന സമയം
D. എല്ലാം ശരിയാണ്
13) ”നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന പ്രകാരം അവന്നു …………. ; നീ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു” (മുസ്ലിം)
A. നന്ദി ചെയ്യുക
B. ഇബാദത്ത് ചെയ്യുക
C. കീർത്തനങ്ങളർപ്പിക്കുക
D. കീഴ്പ്പെടുക
14) ആരുടെമേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത് ?
A. എല്ലാ കവികളുടെ മേലും
B. എല്ലാ മിതവ്യയക്കാരുടെ മേലും
C. മഹാ വ്യാജകനും ദുഷ്ടനുമായ എല്ലാവരുടെയും മേല്‍
D. എല്ലാം ശരിയാണ്
15) ആക്ഷേപത്തിന് വിധേയരല്ലാത്ത നല്ല കവികളുടെ ലക്ഷണങ്ങള്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിട്ടുണ്ട്, അവയിൽ ഉൾപെടാത്തത് ഏത് ?
A. സത്യവിശ്വാസം, സല്‍ക്കര്‍മ്മം
B. അല്ലാഹുവിനെ ധാരാളം സ്മരിക്കല്‍
C. ഇങ്ങോട്ട് കവിതവഴി അക്രമം നടത്തിയവരോട് പ്രതികാരമായി അങ്ങോട്ടും കവിതവഴി നടപടിയെടുക്കൽ
D. തങ്ങള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാത്തതു പറയൽ
Leave a comment