വെളിച്ചം റമളാൻ 2022 എക്സാം ചോദ്യങ്ങളും ഉത്തരങ്ങളൂം
ഗ്രാൻ്റ് ഫിനാലെ എക്സാം ചോദ്യങ്ങളും ഉത്തരങ്ങളൂം
1) നിശ്ചയമായും,നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു സത്യമായുള്ളതുതന്നെ. ഇപ്രകാരം പറയുന്നതിന് മുമ്പ് പാഠഭാഗത്ത് സൂചിപ്പിച്ച സത്യങ്ങളിൽ പെടാത്തത് ഏതാണ് ?
A. നിഷ്പ്രയാസം സഞ്ചരിക്കുന്ന കപ്പലുകൾ
B. മഴ വെള്ളം വഹിക്കുന്ന കാർമേഘം
C. കാര്യങ്ങളെ വിഭചിച്ചു നൽകുന്ന മലക്കുകൾ
D. തുടരെത്തുടരെ അയക്കപ്പെടുന്ന കാറ്റുകൾ
2) നിങ്ങളോട് വാഗ്ദാത്തം ചെയ്യപ്പെടുന്നത്’ (മാ തൂഅദൂൻ) എന്നത് കൊണ്ട് ഉദേശിച്ചത് ?
A. മരണ ശേഷമുള്ള രക്ഷാ ശിക്ഷകൾ
B. ആകാശത്തിൽ നിന്നുള്ള ഉപജീവനം
C. എല്ലാ മനുഷ്യർക്കുമുള്ള ഇഹലോക സൗകര്യം
D. ദൈവിക അനുഗ്രഹങ്ങൾ
3) തന്നിഷ്ടമോ സ്വാർത്ഥമോ മുൻ നിർത്തി സംസാരിക്കുകയെന്ന സ്വഭാവമേ നബിക്കില്ല. ഈ ആശയം നൽകുന്ന വചനം ഏതാണ് ?
A. عَلَّمَهُۥ شَدِيدُ ٱلْقُوَىٰ
B. وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
C. إِنْ هُوَ إِلَّا وَحْىٌ يُوحَىٰ
D. എല്ലാം ശരിയാണ്
4) സൂറത്തുൽ സുഖ്‌റുഫിലെ ഇബാദു റഹ്‌മാൻ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?
A. വിനയാന്വീതർ
B. മലക്കുകൾ
C. മിതത്വം പാലിക്കുന്ന അടിമകൾ
D. സത്യ വിശ്വാസികൾ
5) മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതുന്നതിനെ പറ്റി ഇമാം ശാഫിഈ(റ) മനസ്സിലാക്കിയിരിക്കുന്നത് എന്താണ് ?
A. മരണപ്പെട്ടവർക്ക് അതിന്റെ പ്രതിഫലം ലഭിക്കപ്പെടും
B. പാരായണം ചെയ്യപ്പെട്ടവനുള്ള പ്രതിഫലം ഉറപ്പാണ്
C. മരിച്ചവർക്ക് ഖുർആൻ ഓതി ദാനം ചെയ്താൽ അത് കിട്ടുകയില്ല
D. മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതിയാൽ , ഓതിയവന് അമലായും മയ്യിത്തിന് ഹദിയയായും അത് രേഖപ്പെടുത്തപ്പെടും
6) കൂട്ടത്തിൽ ഉൾപെടാത്തത് ഏതാണ് ?
A. നിങ്ങള്‍ ആശ്ചര്യപ്പെടുന്നു
B. നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുന്നു
C. നിങ്ങള്‍ കരഞ്ഞു കൊണ്ടിരിക്കുന്നു
D. നിങ്ങള്‍ മേല്‍പോട്ടു നോക്കുന്നവരാകുന്നു
7) പാഠഭാഗത്ത് പ്രവാചകന്മാരുടെ പേര് പരാമർശിച്ചതുമായി ബന്ധപെടുത്തി തെറ്റായ പ്രസ്താവനയാണ് ………….
A. മൂസാ(അ)യുടെ പേര് രണ്ട് സൂറത്തുകളിൽ മാത്രമാണ് വന്നിട്ടുള്ളത്
B. ഇബ്രാഹീം(അ)യുടെ പേര് മൂന്ന് സൂറത്തുകളിൽ മാത്രമാണ് വന്നിട്ടുള്ളത്
C. നൂഹ്(അ)യുടെ പേര് പാഠഭാഗത്ത് രണ്ട് സൂറത്തുകളിൽ മാത്രമാണ് വന്നിട്ടുള്ളത്
D. ലൂഥ് (അ)യുടെ പേര് പരാമർശിച്ചത് സൂറത്തുൽ ഖമറിൽ മാത്രമാണ്
8) ‘ശുഭം, ഭാഗ്യം, അഭിവൃദ്ധി, ആശീര്‍വ്വാദം’ എന്നൊക്കെ അർത്ഥം വരുന്ന പദമാണ്
A- സകാത് زَكَوٰة
B- ഫൗസ് فَوْز
C- യുംന് يمن
D- ശുഅ്മ് شؤم
9) ഹിൻസിൽ അളീം حِنثِ ٱلْعَظِيمِ എന്നാൽ എന്താണ് ?
A- വമ്പിച്ച കുറ്റം
B- വലിയ പാപങ്ങൾ
C- വലിയതായ ഒരു കാര്യം
D- മഹത്തായ കാര്യം
10) ആയത്തിൽ വന്ന ക്രമത്തിൽ രണ്ടാമത് വന്നത് ഏത് ?
A- أَمْ نَحْنُ ٱلْمُنشِـُٔونَ
B- أَمْ نَحْنُ ٱلْمُنزِلُونَ
C- أَمْ نَحْنُ ٱلزَّٰرِعُونَ
D- أَمْ نَحْنُ ٱلْخَـٰلِقُونَ
11) മരണപ്പെടുന്നത് ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിൽ അവന് ലഭിക്കുന്ന ശിക്ഷകൾ സൂറത്തുൽ വാഖിഅയിൽ പരാമർശിച്ചത് താഴെ നൽകിയവയിൽ ഏതാണ് ?
A. ശറാബുൻ മിൻ ഹമീം – شَرَابٌ مِّنْ حَمِيم
B. തസ്‌ലിയതു ജഹീം – تَصْلِيَةُ جَحِيمٍ
C. നുസുലുൻ മിൻ ഹമീം نُزُلٌ مِّنْ حَمِيمٍ
D. സി യും ബി യും ശരിയാണ്
12) നജ്മ് എന്ന വാക്കിന്റെ അർത്ഥത്തിൽ …………………….. ഉൾപ്പെടുന്നില്ല
A. ചട്ടി
B. ചെടി
C. വള്ളി
D. തൈ
13) ” കുറ്റവാളികൾ വ്യാജമാക്കിക്കൊണ്ടിരിക്കുന്നതായ നരകം ഇതാ ” പ്രസ്തുത അർത്ഥം സൂചിപ്പിക്കുന്ന വചനത്തിൽ നരകം എന്ന് കിട്ടാൻ ഉപയോഗിച്ച പദമാണ് ……..?
A. നാർ
B. ജഹീം
C. ജഹന്നം
D. സഈർ
14) അവർ മാണിക്യവും പവിഴവുമെന്നൊണമിരിക്കും ‘ ആരെയാണ് ഖുർആൻ ഇങ്ങനെ വിശേഷിപ്പിച്ചത് ?
A. സ്വർഗത്തിലെ ബാലന്മാരെ
B. സ്വർഗത്തിൽ പ്രതിഫലമായി ലഭിക്കുന്ന സ്ത്രീകളെ
C. സ്വർഗത്തിലെ സ്ത്രീകളെ
D. മുഴുവൻ സ്വർഗവാസികളെയും
15) അല്ലമൽ ഖുർആൻ عَلَّمَ ٱلْقُرْءَانَ എന്ന ആയത്തിന്റെ ശരിയായ ഉദ്ദേശ്യമാണ് ……………..
A. അവൻ വായന പഠിപ്പിച്ചു
B. അവൻ ഖുർആൻ പഠിപ്പിച്ചു
C. അവൻ വിവരണം പഠിപ്പിച്ചു
D. എല്ലാം ശരിയാണ്
16) മനുഷ്യൻ ഊഴം വെച്ച് ഉപയോഗിച്ചു വരുന്നതാണ് ധനം എന്ന വസ്തുത വ്യക്തമാകുന്ന പ്രയോഗമാണ് ……
A- നല്ലതായ കടം
B-ദാനം നൽകുന്നവർ
C- പ്രാതിനിധ്യം നല്കപ്പെട്ടവർ
D-അനന്തരാവകാശം നൽകി
17) ആരാണ് അബൂ കബ്ശ ?
A-ഹലീമ ബീവിയുടെ ഭർത്താവ്
B- ഹലീമ ബീവിയുടെ പിതാവ്
C- പ്രവാചകന്റെ പോറ്റുമ്മ
D- ഹലീമ ബീവിയുടെ സഹോദരൻ
18) എല്ലാ മനുഷ്യനും തൻ്റെ സമ്പാദ്യങ്ങൾ ക്ക് പണയമാണ് എന്നതിൻ്റെ ഉദ്ദേശ്യം..?
A- തൻ്റെ സമ്പത്തിന്
B- തൻ്റെ കുടുംബത്തിന്
C- തൻ്റെ ജീവിതത്തിന്
D- തൻ്റെ പ്രവർത്തനങ്ങൾക്ക്.
19) ഒരേ ആയത്തിലെ നാലു പദങ്ങൾ നൽകുന്നു, അവയിൽ ആയത്തിൽ അവസാനം വരുന്ന പ്രയോഗം ഏതാണ് ?
A.നബാത് نَبَات
B.ഹുത്വാമ حُطَامًا
C. യഹീജ് يَهِيجُ
D. മുസ്ഫർറ مُصْفَرًّا
20) …………………. ഇലാ മഗ്ഫിറത്തിൻ മിൻ റബ്ബികും വാ ജന്നതിൻ (إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ……………….); വിട്ടഭാഗം ആയത്തുകളിൽ നിന്നും ശരിയായ ഭാഗം കൊണ്ട് പൂരിപ്പിക്കുക
A.വ സാരിഊ وَسَارِعُوا
B.വ സാബിഖൂ وَسَابِقُوا
C. സാരീഊ سَارِعُوا
D. എ യും ബി യും ശരിയാണ്
21) പാഠഭാഗത്ത് അല്ലാഹു ഇഷ്ടപ്പെടാത്ത കൂട്ടരെ പ്രസ്താവിച്ചതുമായി ബന്ധപെടുത്തി താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A.ദുരഭിമാനി
B.പിശുക്കൻ
C. അക്രമി
D. പൊങ്ങച്ചക്കാരൻ
22) ‘എന്നാല്‍ അത് പാലിക്കേണ്ട മുറപ്രകാരം അതവര്‍ പാലിച്ചില്ല’ ; ആരെയാണ് അല്ലാഹു വചനത്തിൽ ആക്ഷേപിക്കുന്നത് ?
A.മുശ്‌രികുകളെ
B.ഹൃദയം കറുത്തുപോയ വിശ്വാസികളെ
C. കപട വിശ്വാസികളെ
D. ഈസാ നബിയുടെ അനുയായികളെ
23) ‘ഇന്ന് നിങ്ങള്‍ക്ക് അനുമോദനം ‘ എന്നതിന് ഉപയോഗിച്ചത് …………..
A.തഹിയ്യത്തുഹും യൗമ സലാം تَحِيَّتُهُمْ ٱلْيَوْمَ سَلَامٌ
B.തഹിയ്യത്തുഹും ഫീഹാ സലാം تَحِيَّتُهُمْ فِيهَا سَلَامٌ
C. ബുഷ്‌റകുമുൽ യൗമ് بُشْرَىٰكُمُ ٱلْيَوْمَ
D. ദഅവാഹും ഫീഹാ دَعْوَاهُمْ فِيهَا
24) ‘നല്ലതായ കടം’ എന്നതിന്റെ താല്‍പര്യത്തിൽ ……………… വരുന്നില്ല
A. വിശ്വാസത്തോടെ
B. സദുദ്ദേശ്യത്തോട് കൂടി
C. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉന്നംവെച്ചുകൊണ്ട്
D. ഉദാരവും മാന്യവുമായ പ്രതിഫലം
25) ഫസ്ബിറൂ ഔലാ തസ്ബിറൂ……… (…………………فَٱصْبِرُوٓا۟ أَوْ لَا تَصْبِرُو) , ആയത്തിന്റെ തുടർച്ചയാണ് ?
A. ٱصْلَوْهَا
B. فِى خَوْضٍ يَلْعَبُونَ
C. سَوَآءٌ عَلَيْكُمْ
D. إِلَىٰ نَارِ جَهَنَّمَ دَعًّا
26) എങ്ങിനെയാണെങ്കിലാണ് തങ്ങൾ വഴിപിഴവിലും കിറുക്കിലും തന്നെയായിത്തീരുമെന്ന് സമൂദ് കാർ ആവലാതിപ്പെട്ടത് ?
A – അവരിൽ നിന്ന് തന്നെയുള്ള ഒരു മനുഷ്യനെ അവർ പിൻ പറ്റിയാൽ
B- അല്ലാഹു അവരെ കൈയ്യൊഴിഞ്ഞാൽ
C- ഒട്ടകത്തെ അറൂകൊല ചെയ്താൽ
D- ശിക്ഷ അവരെ പിടി കൂടിയാൽ
27) മനുഷ്യരെ ആദ്യതവണ സൃഷ്ടിച്ച് രൂപം നൽകി നടപടി ക്രമങ്ങൾ നടത്തിപ്പോരുന്ന അല്ലാഹുവിനു രണ്ടാമതൊരു ജീവിതം കൂടി നല്‍കുവാന്‍ ഒരു പ്രയാസവുമുണ്ടാകില്ല എന്നതാണ് ………… ആയത്തുകളിലൂടെ അല്ലാഹു നമ്മെ ഉണര്‍ത്തുന്നത്.
A – വാഖിഅഃ 68 മുതൽ 70 വരെ
B- വാഖിഅഃ 63 മുതൽ 67 വരെ
C- വാഖിഅഃ 58 മുതൽ 62 വരെ
D- വാഖിഅഃ 71 മുതൽ 72 വരെ
28) ലൂത് ജനതയിലേക്ക് വർഷിക്കപ്പെട്ട കല്ലുകളുടെ വിശേഷണത്തിൽ പെടാത്തത് ഏതാണ് ?
A. കളിമണ്ണിന്റെ കല്ലുകൾ
B. അടയാളപ്പെടുത്തപ്പെട്ട കല്ലുകൾ
C. നാശത്തിന്റെ കല്ലുകൾ
D. അട്ടിയായ ചൂളക്കല്ലുകൾ
29) തെറ്റായ പ്രസ്താവന കണ്ടെത്തുക ?
A. ഒരാൾ ഒരു നന്മ ചെയ്താൽ ഖിയാമത്ത് നാൾ വരെ അതനുസരിച്ചു പ്രവർത്തിക്കുന്നവരുടെ പ്രതിഫലം ഉണ്ടായിരിക്കും
B. ഒരാൾ ഒരു തിന്മ ചെയ്താൽ ഖിയാമത്ത് നാൾ വരെ അതനുസരിച്ചു പ്രവർത്തിക്കുന്നവരുടെ പ്രതിഫലം ഉണ്ടായിരിക്കും
C . നന്മകളിലും തിന്മകളിലും മനുഷ്യന് പരസ്പരം യാതൊരു പ്രതിഫലവും പങ്ക് വെക്കപ്പെടുകയില്ല
D. മനുഷ്യൻ പ്രവർത്തിച്ചത് അവനുണ്ട് , കൂടെ തന്നെ ഔദാര്യം കൊണ്ട് അള്ളാഹു നൽകുന്ന കൂടുതലും ഉണ്ട്
30) പാഠഭാഗത്തെ ചില ആയത്തുകളെ വിശദീകരിക്കുന്നതിൽ അലി(റ), ഉമർ(റ) , ഇബ്നു ഉമർ(റ) , ഇബ്നു അബ്ബാസ്(റ) പോലുള്ളവർ ഏകാഭിപ്രായക്കാരണ്, താഴെ നൽകിയവ പരിശോധിച്ച് പ്രസ്‌തുത അഭിപ്രായം തിരഞ്ഞെടുക്കുക
A. എളുപ്പത്തിൽ സഞ്ചരിക്കുന്നവ എന്ന് പറഞ്ഞത് കപ്പലുകളെ കുറിച്ചാണ്
B. വിതറുന്നവ എന്ന് പറഞ്ഞത് നീരാവി വഹിക്കുന്ന കാറ്റുകളെയാണ്
C. വിഭജിക്കുന്നവ എന്ന് പറഞ്ഞത് മലക്കുകളെ പറ്റിയല്ല
D. റൂഹ് ഊതുന്ന മലക്കുകളെയാണ് മുഖസ്സിമാത്ത് എന്ന് പറഞ്ഞിട്ടുള്ളത്
31) ഇബ്‌റാഹിം നബിയുടെ അതിഥികളെ പറ്റി ഖുർആൻ വിശേഷിപ്പിച്ചത് എന്താണ് ?
A. മലക്കുകൾ
B. മാന്യന്മാർ
C. ദൂതന്മാർ
D. സുന്ദരന്മാർ
32) ഖാബ കൗസയിൻ قَابَ قَوْسَيْنِ എന്നതിനെ വായിക്കുമ്പോൾ നാം മനസിലാക്കേണ്ട കാര്യം എന്താണ് ?
A. പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു
B. പരസ്പരം കാൽമുട്ടുകൾ ചേർന്നു ഇരുന്നു
C. പരസ്പരം അങ്ങേയറ്റം അടുത്ത് വന്നു നിന്നു
D. ഒരു അസാധാരണ കൂടിക്കാഴ്ച
33) താഴെ നൽകിയതിൽ വിശുദ്ധ ഖുർആനിന്റെ വചനാർത്ഥത്തിൽ പെടുന്നത് ഏതാണ് ?
A. നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക , ഊഹം വർത്തമാനത്തിൽ വെച്ച് ഏറ്റവും കളവാകുന്നു
B. ഊഹമാകട്ടെ , നിശ്ചയമായും യഥാർത്ഥത്തെ സംബന്ധിച്ച് ഒട്ടും ഉപകരിക്കുകയില്ല
C. ഊഹത്തെ വെടിയുക , ഊഹത്തിൽ മിക്കതും കളവാകുന്നു
D. എല്ലാം ഖുർആനിക വചനാർത്ഥങ്ങളാകുന്നു
34) എന്താണ് ഖുർബത്തുകൾ ?
A. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനായി ചെയ്യുന്ന പുണ്യ കർമ്മങ്ങൾ
B. ഉറ്റവർക്കും ഉടയവർക്കും നാം ചെയ്യുന്ന പുണ്യ കർമ്മങ്ങൾ
C. ഒരു മുസ്‌ലിം മറ്റൊരു മുസ്ലിമിന് വേണ്ടി ചെയ്യുന്ന പുണ്യ കർമ്മങ്ങൾ
D. എല്ലാം ശരിയാണ്
35) കൂട്ടത്തിൽ ഉൾപെടാത്തത് ഏതാണ് ?
A. تَعْجَبُونَ
B. لَا تَضْحَكُونَ
C. لَا تَبْكُونَ
D. سَـٰمِدُونَ
36) കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A. ഭംഗം കൂടാതെ നടന്നു കൊണ്ടിരിക്കുന്ന ദാനധര്‍മ്മം
B. ഉപകാരപ്രദമായ അറിവ്
C. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം
D. ഖുര്‍ആന്‍ പാരായണം
37) ‘വിശ്വാസം, ക്ഷമ, കാരുണ്യം, അനാഥകൾക്കും അഗതികൾക്കും ഭക്ഷണ പ്രോത്സാഹനം തുടങ്ങിയ ഗുണങ്ങൾ സൂക്ഷിക്കുന്നവരെ ‘അവരത്രെ വലതുപക്ഷക്കാര്‍’ എന്നും അല്ലാഹുവിന്റെ ആയത്തുകളില്‍ അവിശ്വസിക്കുന്നവരെ ‘അവരത്രെ ഇടതുപക്ഷക്കാര്‍’ എന്നും …………. സൂറത്തിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്
A- വാഖിഅ
B- റഹ്‌മാൻ
C- ഫജ്ർ
D- ബലദ്
38) ”നിശ്ചയമായും പൂര്‍വ്വീകന്മാരും, പിന്നീടുള്ളവരും” എന്ന് പറഞ്ഞതിന് ശേഷം ആയത്തിൽ വന്നിട്ടുള്ളത് എന്താണ് ?
A- ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെ
B- വിചാരണക്ക് വിധേയമാകുന്നവർ തന്നെ
C- നാശമടയാനുള്ളത് തന്നെ
D- കുറച്ചും, ഒരുപാടും
39) തെറ്റായ ജോഡി തിരഞ്ഞെടുക്കുക
A- (വാഖിഅ 57-62) — (മനുഷ്യന്റെ ജനനമരണങ്ങൾ)
B- (വാഖിഅ 63-67) — (ആകാശത്തിൽ നിന്നും ചൊരിയുന്ന മഴ)
C- (വാഖിഅ 68-70) —- (ദാഹത്തിനുള്ള വെള്ളം)
D- (വാഖിഅ 71-73) —- (ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ തീ)
40) ഇടതു ഭാഗക്കാര്‍ക്കുള്ള ശിക്ഷകൾ പരിശോധിച്ച് താഴെ നൽകിയവയിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏതാണ് ?
A. സമൂമ് سَمُوم
B. ഹമീം – حَمِيم
C. ബാരിദിൻ വ കരീം بَارِدٍ وَ كَرِيمٍ
D. ളില്ലിൻ മിൻ യഹ്‌മൂം – ظِلٍّ مِّن يَحْمُوم
41) സൂറത്തുൽ റഹ്‌മാനിൽ താഴെ നൽകിയ ഒരു പദം ‘തുടർച്ചയായ മൂന്ന് ആയത്തുകളിൽ’ പ്രസ്‌തുത ആയത്തുകളുടെ അവസാന പദമായിട്ട് വരുന്നുണ്ട്. ഏതാണീ പദം ?
A. അൽഇഹ്‌സാൻ
B. തുകദ്ദിബാൻ
C. അൽമീസാൻ
D.ജന്നതാൻ
42) നുഹാസ് (ചെമ്പ് ദ്രാവകം) എന്ന പദത്തിന്റെ മറ്റൊരു അർത്ഥമാണ് ………?
A. കരിമ്പുക
B. തീക്കനൽ
C. ഉഷ്ണ ജലം
D. തുളച്ചു കയറുന്ന കാറ്റ്
43) അൽ ഇഹ്സാൻ ‘ എന്ന് ഒരു വചനത്തിൽ രണ്ട് പ്രാവശ്യം ആവർത്തിച്ചിരിക്കുന്നു. വചനത്തിലെ രണ്ടാമത്തെ അൽ ഇഹ്സാനിന്റെ അർത്ഥമെന്ത് ?
A. പ്രതിഫലം
B. നന്മ ചെയ്യൽ
C. പുണ്യം
D. എല്ലാം ശരിയാണ്
44) മനുഷ്യന്റെ മനസ്സിലുള്ളതു വിവരിക്കുവാനും സംസാരിക്കുവാനും അവനെ അല്ലാഹു പഠിപ്പിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ആയത്ത് ഏതാണ് ?
A. عَلَّمَ ٱلْقُرْءَانَ
B. خَلَقَ ٱلْإِنسَـٰنَ
C. ٱلرَّحْمَـٰنُ
D. ഇവയൊന്നുമല്ല
45) പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ വഴി മനുഷ്യ ബുദ്ധി കൊണ്ടുള്ള അംഗീകാരമോ, ആത്മീയ ലോകത്ത് വെച്ച് ഞാൻ നിങ്ങളുടെ റബ്ബ് അല്ലയോ എന്ന് ചോദിച്ചതിനു സാക്ഷ്യം വഹിച്ചതുമായ വസ്തുതകളാണ് ഈ പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്, എന്തുകൊണ്ട് ?
A- അവൻ നിങ്ങളുടെ ഉറപ്പ് വാങ്ങി
B-നിങ്ങൾ വിശ്വസിക്കുന്നവരെങ്കിൽ
C- ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു
D-എല്ലാം ശരിയാണ്
46) ഹിജ്റക്കു അഞ്ചു വർഷം മുമ്പ് അന്ത്യസമയത്തിന്റെ ആസന്നതയും സംഭവ്യതയും തെളിയിക്കുന്ന ഒരു പ്രത്യക്ഷ ദൃഷ്ടാന്തം ഉണ്ടായി. പ്രസ്തുത ദൃഷ്ടാന്തം ഏതാണ് ?
A- കഅബ പൊളിച്ചു, പുതുതായി പണിതു
B- മക്കത്ത് വരണ്ട വർഷം അനുഭവപ്പെട്ടു
C- ചന്ദ്രൻ പിളർന്നു
D- പ്രവാചകന്റെ വഹ് യ് ഒരു നിശ്ചിത സമയം വരെ നിലച്ചു
47) സ്വർഗ്ഗ വാസികളുടെ ഭൃത്യന്മാർ ആയ ബാലൻമാരുടെ ഉപമയാണ്..
A- വിളങ്ങി നിൽക്കുന്ന സൂര്യനെപ്പോലെ.
B- ഒളിച്ചു വെക്കപ്പെട്ട മുത്തു പോലെ
C- കാത്തു സൂക്ഷിക്കപെട്ട മാണിക്യം പോലെ
D- ചിപ്പിക്കുള്ളിൽ വെക്കപ്പെട്ട പവിഴം പോലെ
48) (വഫിൽ ആഖിറത്തി …………………..) ………………………..وَفِي الْآخِرَةِ പാഠഭാഗത്തെ ആയത്തിൽ നിന്നും പൂരിപ്പിക്കുക
A.مَغْفِرَةٌ مِّنَ اللَّهِ وَرَحْمَة
B.حَسَنَةً وَقِنَا عَذَابَ النَّارِ
C. عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ
D. مَّغْفِرَةٌ وَرِزْقٌ كَرِيمٌ
49) നബി (സ) അരുളിച്ചെയ്തിരിക്കുന്നു; ”സ്വര്‍ഗ്ഗത്തില്‍ ……………. സ്ഥലം ഇഹലോകത്തെയും അതിലുള്ളവയെയുക്കാളും ഉത്തമമായതാണ്” ; ബുഖാരി നിവേദനം ചെയ്‌ത ഹദീസിൽ വന്ന പ്രയോഗം കൊണ്ട് പൂരിപ്പിക്കുക
A.ഒരു ചാൺ
B.ഒരു വില്ലിന്റെ
C. ഒരു ചമ്മട്ടിയുടെ
D. അര ചാൺ
50) അല്ലാഹു ഇറക്കിയിരിക്കുന്നു എന്ന് ആയത്തിൽ വന്നിട്ടുള്ളതിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A.ആയത്തിൻ ബയ്യിനാത്
B.അൽ മീസാൻ
C. അൽ കിതാബ്
D. അൽ ഹദീദ്
51) ഇസ്രാഈല്‍ സന്തതികള്‍ എത്ര വിഭാഗമായി പിരിഞ്ഞു എന്നാണ് ഹദീസിൽ വന്നിട്ടുള്ളത് ?
A.12
B.72
C. 71
D. 73
52) ഞങ്ങള്‍ ഇഹത്തില്‍ നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ ? ഇങ്ങനെ ചോദിക്കുന്നത് ആരാണ് ? ആരോടാണ് ചോദിക്കുന്നത് ? എവിടെ വെച്ചാണ് ചോദിക്കുന്നത് ?
A.അവിശ്വസിച്ചവർ കപടവിശ്വാസികളോട് മഹ്ശറില്‍വെച്ചു ചോദിക്കുന്നത്
B.കപടവിശ്വാസികൾ അവിശ്വസിച്ചവരോട് മഹ്ശറില്‍വെച്ചു ചോദിക്കുന്നത്
C. കപടവിശ്വാസികൾ വിശ്വസിച്ചവരോട് മഹ്ശറില്‍വെച്ചു ചോദിക്കുന്നത്
D. എ യും ബി യും ശരിയാണ്
53) ‘ഇന്ന് നിങ്ങള്‍ക്ക് അനുമോദനം’ ; എന്താണ് ഈ സന്തോഷ വാര്‍ത്ത?
A. അരുവി
B. നിത്യവാസം
C. നിത്യവാസത്തിന്റെ സ്വര്‍ഗ്ഗങ്ങൾ
D. പാപമോചനവും സത്യപ്രകാശവും
54) ആയത്തിന്റെ ശരിയായ ഭാഗമാണ് ………
A. فَٱصْبِرُوٓا۟ أَوْ تَصْبِرُو
B.فَٱصْبِرُوٓا۟ أَوْ لَا تَصْبِرُو
C. وَٱصْبِرُوٓا۟ أَوْ لَا تَصْبِرُو
D. وَٱصْبِرُوٓا۟ أَوْ تَصْبِرُو
55) കുല്ലു യൗമിൻ ഹുവ ഫീ ഷഅ്‌ൻ كُلَّ يَوْمٍ هُوَ فِى شَأْن എന്നാൽ ഉദ്ദേശ്യം
A – ലോകാവസാനം വരെയുള്ള കാര്യങ്ങളെല്ലാം നിര്‍ണ്ണയിക്കപ്പെട്ടതാണ്
B- ഉറക്കമോ, മയക്കമോ, ക്ഷീണമോ, മറവിയോ അവന് ബാധിക്കുകയില്ല
C- ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു
D- അവന്‍ നിത്യവും ഓരോരോ കാര്യങ്ങളില്‍ ബദ്ധാശ്രദ്ധനാണ്
56) നിങ്ങള്‍ നിസ്സാരമാക്കുന്നവരണോ എന്നർത്ഥം വരുന്ന ആയത്തിന്റെ ഭാഗമാണ് ……………
A – അന്നകും തുകദ്ദിബൂൻ أَنَّكُمْ تُكَذِّبُونَ
B- അൻതും തൻളുറൂൻ أَنتُمْ تَنظُرُونَ
C- അൻതും മുദ്ഹിനൂൻ أَنتُم مُّدْهِنُونَ
D- അന്നകും തൻളുറൂൻ أَنَّكُمْ تَنظُرُونَ
57) ലൂത് നബിയുടെ വീട്ടുകാരെ അല്ലാഹു വിശേഷിപ്പിച്ചത് ………. എന്ന് പറഞ്ഞാണ് ?
A. മുഅ്‌മിനുകളും മുസ്‌ലിംകളും
B. മുസ്‌ലിംകൾ എന്ന് മാത്രം
C. മുഅമിനുകൾ എന്ന് മാത്രം
D. മുഹ്സിനുകൾ
58) അല്ലാഹുവിനെ കുറിച്ചുള്ള ഭയപ്പാട് നിമിത്തം കരയുന്നവൻ നരകത്തിൽ പ്രവേശിക്കുകയില്ല പ്രവാചകൻ സ പറഞ്ഞ ഈ വചനത്തിന്റെ ബാക്കി എന്താണ് ?
A. തീർച്ചയായും അന്ത്യ നാൾ സംഭവിക്കുക തന്നെ ചെയ്യും
B. അനുസരണക്കേടിൽ നിരതനായയവൻ സ്വർഗത്തിലും പ്രവേശിക്കുകയില്ല
C. അല്ലാഹുവിനല്ലാതെ ആർക്കും അന്ന് തുറവി നൽകാനാവുകയില്ല
D. ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ചിരിക്കുമായിരുന്നില്ല
59) താഴെ നൽകിയ പദങ്ങൾ ആകാശത്തെ പറ്റി പറഞ്ഞതുമായി ബന്ധപ്പെട്ട് സൂക്ഷ്മമായി നോക്കിയാൽ ഒന്ന് മാത്രം വേറിട്ട് നിൽക്കുന്നു. പ്രസ്‌തുത പദം ഏതാണ് ?
A. കെട്ടുറപ്പ്
B. ഭംഗി
C. മാർഗങ്ങൾ
D. അഴക്
60) ഇബ്‌റാഹിം നബിയുടെ വീട്ടിൽ വന്ന അതിഥികൾ വീട്ടുകാരുമായി നടത്തിയ സംഭാഷണത്തിലെ ചില ശകലങ്ങൾ താഴെ നൽയിട്ടുണ്ട്. ഇവയിൽ ഖുർആൻ ആദ്യം പരാമർശിച്ചത് എന്താണ് ?
A. പേടിക്കേണ്ട
B. അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്
C. നിങ്ങൾ തിന്നുകയല്ലേ ?
D. മാന്യാഥിതികളുടെ വർത്തമാനം വന്നെത്തിയോ ?
61) ‘അദ്ദേഹം (നബി) കണ്ടതിനെ ഹൃദയം നിഷേധിച്ചിട്ടില്ല”; ഇവിടെ സൂചിപ്പിച്ച ഹൃദയം ആരുടേതാണ് ?
A. ജിബ് രീൽ(അ) ന്റെ
B. അബൂബക്കർ (റ) ന്റെ
C. മുഹമ്മദ് നബി (സ) യുടെ
D. മക്കക്കാരുടെ
62) അൽ ഹുസ്നാ ‘ എന്ന പ്രയോഗം ആയത്തിൽ വന്നുവല്ലോ. എന്താണ് അൽ ഹുസ്നാ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ? ?
A. ഏറ്റവും നല്ലത്
B. ഏറ്റവും തഖ്‌വ പാലിക്കുന്നവർ
C. സ്വർഗീയ അനുഗ്രഹങ്ങൾ
D. സൽ കർമ്മങ്ങൾ
63) സംതൃപ്തിയും മനഃസമാധാനവും കൂടാതെയുള്ള സമ്പത്തിനേക്കാൾ ഉത്തമം അവയോടുകൂടിയുള്ള ദാരിദ്ര്യമാകുന്നു. ഈ പ്രസ്താവന …….. ?
A. ഇസ്ലാമിക വീക്ഷണമല്ല
B. ഹദീസിന്റെ സാരത്തോട് യോജിക്കുന്നതാണ്
C. കൂടുതൽ സമ്പത്ത് നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു
D. സൂഫി ചിന്താഗതിക്കാരുടെ നിലപാടാണ്
64) അപ്പോള്‍, ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുന്നത്? ‘ഈ വര്‍ത്തമാനം’ എന്നു പറഞ്ഞതു എന്തിനെ ഉദ്ദേശിച്ചാണ് ?
A. അന്ത്യനാളിനെ
B. മരണാന്തര ജീവിതത്തിലെ രക്ഷാ ശിക്ഷകളെ
C. അന്ത്യനാൾ ആസന്നമായിരിക്കുന്നു എന്നതിനെ
D. ഖുര്‍ആനെ
65) അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നും തന്നെ ഇല്ല’, പ്രസ്‌തുത വചനം വന്നിട്ടുള്ളത് ഏത് സൂറത്തിലാണ് ?
A- ഖാരിഅ
B- നബഅ്
C- ഖിയാമ
D- ഇവയൊന്നുമല്ല
66) നബിമാര്‍, സിദ്ധീഖുകള്‍, ശഹീദുകള്‍, സ്വാലിഹുകള്‍ എന്നിവര്‍ ഉൾപ്പെടുന്ന വിഭാഗമാണ് ……….
A- أَصْحَابُ الْمَيْمَنَة
B- السَّابِقُون
C- أَصْحَابُ الْيَمِين
D- എല്ലാം ശരിയാണ്
67) ഹേ, വ്യാജവാദികളായ ദുര്‍മ്മാര്‍ഗ്ഗികളേ എന്ന് വിളിച്ചിട്ട് തൊട്ടു താഴെ അല്ലാഹു പറയുന്നത് എന്താണ് ?
A- ഒരുമിച്ചുകൂട്ടി വിചാരണക്ക് വിധേയമാകുന്നവർ തന്നെ
B- ചുട്ടുതിളക്കുന്ന വെള്ളത്തില്‍നിന്നു കുടിക്കുന്നവരായിരിക്കും
C- സഖ്ഖുമാകുന്ന ഒരു വൃക്ഷത്തില്‍ നിന്നു തിന്നുന്നവരാകുന്നു
D- എന്തുകൊണ്ട് നിങ്ങള്‍ ശരിവെച്ചു സത്യമാക്കുന്നില്ല?
68) ”എങ്കിലും അതു മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു, ‘ലൗഹുല്‍ മഹ്ഫൂളിലാണുള്ളത്” എന്ന വചനം ഉകൊള്ളുന്ന അദ്ധ്യായം ……..
A-അൽ വാഖിഅ
B- അൽ ബുറൂജ്
C- ശുഅറാഅ
D-എ യും ബി യും ശരിയാണ്
69) ഇടതു ഭാഗക്കാരുടെ സ്വഭാവദൂഷ്യങ്ങൾ ആയത്തുകളിൽ വന്നതിൽ …………………….. ഉൾപ്പെടുന്നില്ല
A. ഇഹത്തില്‍ സുഖലോലുപന്‍മാർ
B. വമ്പിച്ച തെറ്റുകുറ്റത്തില്‍ ശഠിച്ചു നില്‍ക്കുന്നവർ
C. മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവർ
D. മതത്തെ കളവാക്കുന്നവർ
70) ജിന്നുകളുടെ സൃഷ്ടിപ്പ് ……….. ൽ നിന്നാണെന്ന് മനസിലാക്കാം
A. അഗ്നിയുടെ ജ്വാല കലരാത്ത ശുദ്ധമായ പുക
B. രോമക്കുത്തുകളിൽ തുളഞ്ഞു കയറുന്ന അത്യുഷ്ണമായ തീ
C. അഗ്നിയുടെ കരിമ്പുകയിൽ നിന്ന്
D. എല്ലാം ശരിയാണ്
71) കുറ്റവാളികൾ ചുറ്റി അലയുമെന്ന് പറഞ്ഞത് ……… ?
A. നരകത്തിലെ അഗ്നിയുടെ പുഴ വക്കിലൂടെ
B. നരകത്തിന്റെയും ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിൽ
C. കയ്യാമങ്ങൾ തലകളിലേക്ക് ബന്ധിപ്പിച്ച നിലയിൽ
D. ഇരുമ്പിന്റെ ദണ്ഡുകൾക്കും വസ്ത്രങ്ങൾക്കുമിടയിലൂടെ
72) താഴെ നൽകിയവയിൽ ഒറ്റപ്പദം കൊണ്ടുള്ള ആയത്താണ് (ഏറ്റവും ചെറിയആയത്താണ് ) …………..
A. റഹ്‌മാൻ 48
B. റഹ്‌മാൻ 64
C. റഹ്‌മാൻ 26
D. റഹ്‌മാൻ 2
73) പൂക്കളെയും ഫലങ്ങളെയും പൊതിഞ്ഞുനില്‍ക്കുന്ന പോളകള്‍ക്കും, കുലകളെ പൊതിഞ്ഞു നില്‍ക്കുന്ന പാളകള്‍ക്കുമാണ് …………………….. എന്നു പറയുന്നത്
A. الانام (അനാമ്)
B. العصف (അസ്വ്’ഫ്)
C. ريحان (റൈഹാന്‍)
D. اكمام (അക്മാമ്)
74) ധനം കൊണ്ടും ദേഹം കൊണ്ടും ‘വിജയ’ത്തിന് മുമ്പ് ചിലവഴിച്ചവരും ശേഷം ചിലവഴിച്ചവരും എന്തുകൊണ്ടാണ് പദവിയിൽ ഒരു പോലെയാകാത്തത് ?
A- കഷ്ട നഷ്ടങ്ങളിൽ ഏറ്റ വ്യത്യാസമുള്ളതിനാൽ
B-വിജയത്തിന് മുമ്പ് ആളുകൾ കുറവായതിനാൽ
C- പ്രതിസന്ധികളിൽ ത്യാഗം കൂടുതൽ ചെയ്തതിനാൽ
D-എല്ലാം ശരിയാണ്
75) ഇത് ഞെരുക്കം ഏറിയ ദിവസമാകുന്നു’ ഇത് ആരുടെ വാക്കായിട്ടാണ് ആയത്തിൽ വന്നിട്ടുള്ളത് ?
A- അവിശ്വാസികൾ
B- അക്രമകാരികൾ
C- അധർമകാരികൾ
D- അസത്യവാദികൾ
76) സഖ് ഫിൽ മർഫൂഇ سقف المرفوع എന്നത് കൊണ്ടുള്ള ഉദ്ദേശ്യം എന്ത്?
A- ഉയർത്തപ്പെട്ട മേൽപുര
B- സൂക്ഷിക്കപ്പെട്ട മേല്‍പുര
C- അന്തരീക്ഷം
D- ആകാശം
77) താഴെ നൽകിയ പദങ്ങളിൽ മൂന്ന് പദങ്ങൾ ഒരേ ആയത്തിൽ നിന്നാണ്. ഒറ്റപ്പെട്ട പദം തിരഞ്ഞെടുക്കുക
A.അദാബുൻ ഷദീദ് عَذَابٌ شَدِيد
B.മഗ്ഫിറത് مَغْفِرَة
C. രിള്’വാൻ رِضْوَان
D. റഹ്‌മത് رَحْمَة
78) സത്യവിശ്വാസികളില്‍ തന്നെ ശിക്ഷാര്‍ഹമായ പാപങ്ങള്‍ ചെയ്തവരുടെ സ്ഥിതി എന്തായിരിക്കുമെന്നാണ് നബിവചനങ്ങളില്‍നിന്നും വ്യക്തമാകുന്നത് ?
A.പാപങ്ങൾ ചെയ്തവർ സത്യവിശ്വാസികൾ എന്ന ഗണത്തിൽ തന്നെ ഉൾപെടുകയില്ല, അവർ നരകത്തിൽ നിത്യവാസികൾ ആയിരിക്കും
B.നബി വചനങ്ങൾ പ്രകാരം അവർക്ക് മാപ്പു നൽകപ്പെടാനും നൽകപ്പെടാതിരിക്കാനും സാധ്യതയുണ്ട്, നരകകത്തിലെത്തിയാൽ സ്വർഗ്ഗ പ്രവേശനത്തിന് അവർക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കുക മാത്രമാണ് പോംവഴി
C. ആ പാപങ്ങള്‍ക്കുള്ള ശിക്ഷ അവര്‍ നരകത്തില്‍ വെച്ച് അനുഭവിക്കേണ്ടിവരികയും അതവസാനിച്ചശേഷം അവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ ജീവിതം നല്‍കപ്പെടുന്നതാണ്
D. എല്ലാം തെറ്റാണ്
79) ഇരുമ്പ് ഇറക്കിയത് എന്തിനാണെന്ന് ആയത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ ……………….. ഉൾപ്പെടുന്നില്ല
A.സത്യാസത്യങ്ങളും ന്യായാന്യായങ്ങളും കണക്കാക്കുക
B.കഠിനമായ ആയോധന ശക്തി
C. ജനങ്ങള്‍ക്കു പല ഉപയോഗങ്ങൾ
D. അല്ലാഹുവിനെയും റസൂലുകളെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നത് ആരാണെന്നവനറിയാൻ
80) ”അത് എല്ലാറ്റിന്റെയും തലയാണ്” ; എന്ത് ?
A.അല്ലാഹുവിനോട് ഭയഭക്തി കാണിക്കൽ
B.അല്ലാഹുവിന്റെ ദിക്‌റു ചെല്ലൽ
C. ഖുർആൻ പാരായണം
D. ജിഹാദുൻ ഫീ സബീലില്ലാഹ്
81) ഇന്ന് യാതൊരു തെണ്ടവും സ്വീകരിക്കപ്പെടുന്നതല്ല”; ആരിൽ നിന്ന് ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല എന്നാണ് പാഠഭാഗത്തെ ആയത്തിൽ വന്നിട്ടുള്ളത് ?
A.അവിശ്വസിച്ചവരില്‍ നിന്ന്
B.കപടവിശ്വാസികളിൽ നിന്ന്
C. വേദക്കാരിൽ നിന്ന്
D. എ യും ബി യും ശരിയാണ്
82) ആയിരം ആയത്തുകളേക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളവ എന്നതിനോട് യോജിക്കുന്ന ഗ്രൂപ്പ് ഏത് ?
A. സൂ: ഹദീദ് ആയത്ത് 1 , 3 , സൂ: ഹശ്ര്
B. സൂ: ഹദീദ് ആയത്ത് 3 , സൂ: ഹശ്റിന്റെ അവസാന ഭാഗങ്ങൾ
C. സൂ: ഹശ്റിന്റെ ആദ്യ ഭാഗങ്ങൾ, സൂ: ഹദീദിന്റെ അവസാന ഭാഗങ്ങൾ
D. സൂ: അഅലാ, സൂ: തഗാബുൻ, സൂ: സ്വഫ്ഫ്, സൂ: ഹാഖ
83) സ്വർഗീയ സ്ടത്രീകളായ حور عين നെ പരാമർശിച്ചതുമായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക
A. മുത്തഖീങ്ങൾക്കുള്ള പ്രതിഫലമായി സൂ:അത്തൂരിൽ വന്നിട്ടുണ്ട്
B.വലതുപക്ഷകർക്കുള്ള പ്രതിഫലമായി സൂ:വാഖിഅയിൽ വന്നിട്ടുണ്ട്
C. സ്വർഗീയ സ്ത്രീകളെ പരിചയപെടുത്തികൊണ്ട് സൂ:റഹ്‌മാനിൽ വന്നിട്ടുണ്ട്
D. എ ശരിയാണ്, സി തെറ്റാണ്, ബി യും ശരിയാണ്
84) ഹൂറുൻ മഖ്‌സൂറാത് حُورٌ مَّقْصُورَٰتٌ എന്നാൽ ……………
A -കൂടാരങ്ങളിലെ ഘോഷാസ്ത്രീകൾ
B- നിയന്ത്രിക്കപ്പെട്ടിട്ടുള്ള ഘോഷാസ്ത്രീകള്‍
C- കൂടാരത്തിൽ ഒരു തരുണീമണി
D- നിയന്ത്രിക്കപ്പെട്ടിട്ടുള്ള വെളുത്ത ഭംഗിയുള്ള മെയ്യാമണികള്‍
85) ”മരണാസന്നവേളയില്‍ എന്തുകൊണ്ടു മരണപ്പെടുന്നവന്റെ ജീവനെ നിങ്ങള്‍ മടക്കിയെടുക്കുന്നില്ല”? എന്ന് മരണാന്തര ജീവിതത്തെയും അനന്തര നടപടികളെയും നിഷേധിക്കുന്നവരെ അല്ലാഹു വെല്ലുവിളിക്കുന്ന വചനമേത് ?
A – വാഖിഅഃ 68 മുതൽ 70 വരെ
B- വാഖിഅഃ 83 മുതൽ 87 വരെ
C- വാഖിഅഃ 58 മുതൽ 62 വരെ
D- വാഖിഅഃ 88 മുതൽ 90 വരെ
86) ഈമാൻ ഹൃദയത്തിലുള്ള വിശ്വാസം ആണെങ്കിൽ ………… ആ വിശ്വാസമനുസരിച്ചുള്ള പ്രവർത്തനമാണ്
A. ഇബാദത്ത്
B. ഇസ്‌ലാം
C. ഇഹ്‌സാൻ
D. ഇത്വാഅത്ത്
87) താഴെ നൽകിയതിൽ പാഠഭാഗത്ത് പരാമർശിക്കാത്ത വചനം ഏതാണ് ?
A. നിങ്ങൾ ചിരിച്ചു കൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും
B. അതല്ല , മനുഷ്യന് അവൻ വ്യാമോഹിക്കുന്നത് (ഒക്കെ) ഉണ്ടെന്നോ ?
C. അവൻ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്
D. അതിനാൽ നിങ്ങൾ കുറച്ചു ചിരിക്കുക, കൂടുതൽ കരയുക
88) ജാലം , കവിത, ജോത്സ്യം, ഭ്രാന്ത് എന്നിങ്ങനെ പ്രവാചകനെ പലതും പറഞ്ഞതിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ് ……… ?
A. ഇതൊന്നും പ്രവാചകനെതിരെ ശത്രുക്കൾ ആക്ഷേപിച്ച കാര്യങ്ങളേ അല്ല
B. ഇതെല്ലാം പ്രവാചകനെതിരെ ഒരേ സ്വരത്തിൽ ഒറ്റക്കെട്ടായി ശത്രുക്കൾ പറഞ്ഞതാണ്
C. ഇതെല്ലാം പ്രവാചകനിൽ നിന്ന് മക്കക്കാർക്ക് പലപ്പോഴായി അനുഭവപ്പെട്ട കാര്യങ്ങളാണ്
D. പ്രവാചകനെതിരെയുള്ള സത്യനിഷേധികളുടെ വിമർശനം ഐക്യ രൂപത്തിലോ സ്ഥിര സ്വഭാവമുള്ളതോ ആയിരുന്നില്ല
89) “ഇതൊരു ആശ്ചര്യകരമായ വസ്തുത തന്നെ ” ഈ വാക്കുകൾ ആരുടേതാണ് ?
A. സാറ ബീവി
B. ഇബ്‌റാഹിം നബി
C. മലക്കുകൾ
D. എ യും ബി യും ശരിയാണ്
90) നബി(സ) ജിബ് രീലിനെ കണ്ടതുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ തെറ്റായത് ഏതാണ് ?
A. സിദ് റത്തുൽ മുൻതഹ യുടെ അടുക്കലാണ് സ്വർഗം കുടി കൊള്ളുന്നത്
B. നബി(സ) ജിബ് രീലിനെ ആദ്യം കണ്ടത് മക്ക ഭൂമിയിൽ വെച്ചാണ്
C. സിദ് റത്തുൽ മുൻ തഹയുടെ അടുക്കൽ വെച്ച് നബി(സ) ജിബ് രീലിനെ കണ്ടത് സാക്ഷാൽ രൂപത്തിലാണ്
D. നബി(സ) രണ്ടേ രണ്ട് പ്രാവശ്യമാണ് ജിബ് രീൽ(അ)നെ അടുത്തുവെച്ച് കണ്ടിട്ടുള്ളത്
91) പാപങ്ങളുടെ ഗണങ്ങളെ പറ്റി പറഞ്ഞതിൽ ഏറ്റവും ശരിയായ പ്രസ്താവന ഏതാണ് ?
A. കർശനമായി വിരോധിച്ച എല്ലാ കാര്യങ്ങളുമാണ് اللَّمَمَ
B. സാധാരണ ഗതിയിൽ വന്നു പിണഞ്ഞേക്കാവുന്ന ലഘുവായ തെറ്റുകുറ്റങ്ങളാണ് كَبَائِرَ الْإِثْم
C.كَبَائِرَ الْإِثْمِ ൽ പെട്ട കാര്യങ്ങളെല്ലാം فَوَاحِشَകളിലും ഉൾപ്പെടുന്നു
D. സാധാരണ ഗതിയിൽ സംഭവിക്കുന്ന എല്ലാ വൻ പാപങ്ങളും ചെറു പാപങ്ങളും اللَّمَمَ ൽ ഉൾപ്പെടുന്നു
92) തലകീഴായി മറിക്കപ്പെട്ട രാജ്യത്തിന്റെ വിശേഷണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. ചൂളക്കല്ലുകൾ കൊണ്ടുള്ള മഴ വർഷിപ്പിക്കപ്പെട്ടു
B. ചീത്ത മഴ വർഷിപ്പിക്കപ്പെട്ടു
C. ആവരണം ചെയ്തതൊക്കെ ആവരണം ചെയ്തു
D. ഭൂമിയിൽ നിന്ന് കുഴിച്ചുമൂടി
93) ”മനുഷ്യരേ, അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവിനു …………….. ; ആരാധനയും ചെയ്യുവിന്‍”
A. തസ്ബീഹുകൾ
B. സ്ത്രോത്ര കീർത്തനങ്ങൾ
C. സുജൂദ്
D. ഇബാദത്
94) ‘അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നും തന്നെ ഇല്ല’, എന്താണ് ആയത്തിൽ നിന്നും വ്യക്തമാകുന്നത് ?
A- ലോകാവസാനത്തിന്റെ സംഭവ്യത അനിശ്ചിതമാണ്
B- ഖിയാമത്തെന്ന മഹാസംഭവം സംഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുവാനോ വ്യജമാക്കുവാനോ, തടയുവാനോ ആര്‍ക്കും സാധ്യമല്ല.
C- ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക പതിവാണ്
D- എല്ലാം ശരിയാണ്
95) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A- സാമീപ്യം സിദ്ധിച്ചവർ
B- സുഖാനുഭവത്തിന്റെ സ്വർഗം
C- ഒടുവിലുള്ളവരിൽ നിന്ന് വലിയ കൂട്ടം
D- മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിന്മേല്‍ ചാരിയിരുന്നു കൊണ്ട്
96) മീഖാത്തി യൗമിൻ മഉലൂം مِيقَـٰتِ يَوْمٍ مَّعْلُوم എന്ന് പ്രയോഗിച്ചത് എന്തിനെ ഉദ്ദേശിച്ചിട്ടാണ് ?
A- എല്ലവരുടെയും അവധി നിശയിച്ചിട്ടുള്ള മരണസമയത്തെ
B- അന്ത്യനാളിനെ
C- സമൂദ് ഗോത്രത്തിലെ ഒട്ടകത്തിനും നാട്ടുകാർക്കും വെള്ളം കുടിക്കാൻ പ്രത്യേകം പ്രത്യേകം ഊഴം നിശ്ചയിച്ചത്
D- മൂസ നബിയോട് മത്സരിക്കാൻ സാഹിറുകൾ ഒരുമിച്ച് കൂട്ടിയ സമയത്തെ
97) മവാഖിഇന്നുജൂം مَوَٰقِعِ ٱلنُّجُوم എന്നതിന്റെ ഉദ്ദേശ്യങ്ങളിൽ വരാത്തത് ഏത് ?
A. നക്ഷത്രങ്ങള്‍ അസ്തമിക്കുന്ന സ്ഥാനങ്ങൾ
B. നക്ഷത്രങ്ങളുടെ സഞ്ചാര പദങ്ങൾ
C. നക്ഷത്രങ്ങളുടെ ചലനമണ്ഡലങ്ങൾ
D. നക്ഷത്രങ്ങള്‍ വീഴുന്ന സ്ഥാനങ്ങള്‍ തന്നെയാണ് സത്യം
98) മുൻകടന്നവർക്കും വലതു പക്ഷക്കാർക്കും സ്വര്‍ഗ്ഗങ്ങളില്‍ ഉണ്ടാകുന്ന ചില സുഖാനുഗ്രഹങ്ങളെ താഴെ നൽകിയിരിക്കുന്നു, അവയിൽ വലതു പക്ഷക്കാർക്കുള്ളതായി ആയത്തിൽ വന്നത് ……………
A. സുറൂരിൻ മൗളൂനത് سُرُرٍ مَّوْضُونَة
B. മാഇൻ മസ്‌കൂബ് مَآءٍ مَّسْكُوب
C. കഅ്‌സിൻ മിൻ മഈൻ كَأْسٍ مِّن مَّعِين
D. ലഹ്‌മി ത്വയ്‌ർ لَحْمِ طَيْر – പക്ഷിമാംസം
99) മനുഷ്യനെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് സൂറത്തുൽ റഹ്‌മാനിൽ വന്നത് ഏതാണ് ?
A. കളിമണ്ണില്‍ നിന്ന്
B. പശിമയുള്ള കളിമണ്ണില്‍ നിന്ന്
C. കളിമണ്ണിന്റെ സത്തില്‍ നിന്ന്
D. ചൂളവെക്കപ്പെട്ട ചിലപ്പുള്ള മണ്ണില്‍ നിന്ന്
100) താഴെ നൽകിയതിൽ കുറ്റവാളികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട് സൂറത്തുൽ റഹ്‌മാനിൽ വന്നത് ഏതാണ് ?
A. ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെട്ടുകൊണ്ടു അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തില്‍ വലിച്ചിഴക്കപ്പെടും
B. നരകത്തില്‍ ഇട്ടു കത്തിക്കപ്പെടും
C. സഖ്ഖൂമാകുന്ന വൃക്ഷത്തില്‍നിന്നും അവര്‍ തിന്നുകയും, പിന്നീടു അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും
D.നരകത്തിന്റെയും ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിൽ ഇടയിലായി അവര്‍ ചുറ്റി അലയും
101) താഴെ നൽകിയവയിൽ ഒറ്റപ്പദം കൊണ്ടുള്ള രണ്ടു ആയത്തുകളാണ് (ഏറ്റവും ചെറിയ രണ്ടു ആയത്തുകളാണ്) …………..
A. റഹ്‌മാൻ 48, റഹ്‌മാൻ 2
B. റഹ്‌മാൻ 64, റഹ്‌മാൻ 62
C. റഹ്‌മാൻ 1, റഹ്‌മാൻ 2
D. റഹ്‌മാൻ 1, റഹ്‌മാൻ 64
102) …………….. എന്നാല്‍ സൃഷ്ടികള്‍, അഥവാ മനുഷ്യനടക്കമുള്ള എല്ലാ ജീവികളുമാകുന്നു
A. الانام (അനാമ്)
B. العصف (അസ്വ്’ഫ്)
C. ريحان (റൈഹാന്‍)
D. اكمام (അക്മാമ്)
103) ‘വിജയത്തിന് മുമ്പ്’ എന്ന് ആയത്തിലെ വിജയത്തിലേക്ക് വഴി തുറന്ന സംഭവമേത്?
A- ഹുദൈബിയ സംഭവം
B-ബദർ യുദ്ധം
C- മക്ക വിജയം
D-എല്ലാം ശരിയാണ്
104) ഏത് പർവതത്തിൻ്റെ ചെരുവിൽ വെച്ചാണ് നൂഹ് നബിയുടെ കപ്പലിൻ്റെ അവശിഷ്ടം കണ്ടെത്തിയത്?
A- അറാറത്
B- ജൂദി
C- സീനാ
D- ത്വുവാ
105) വരിയായി ക്രമീകരിച്ച് എഴുതപ്പെട്ട ഗ്രന്ഥം എന്നാൽ ——?
A- ഇഞ്ചീൽ
B- സബൂർ
C- തൗറാത്തും ഇഞ്ചീലും
D- ഖുർആനും തൗറാത്തും ഉൾപ്പെടെയുള്ള വേദഗ്രന്ഥങ്ങൾ.
106) ആയത്തിലെ അൽ ഗുറൂറ്‍ الْغُرُورِ എന്നത് യോജിക്കുന്നത് ………………..
A.പിശാച്
B.മഹാ വഞ്ചകൻ
C. ഇഹലോകജീവിതം
D. എ യും ബി യും ശരിയാണ്
107) താഴെ നൽകിയവയിൽ ശരിയേത് ?
A.റസൂൽ(സ) യെ ഒഴികെ ബാക്കിയുള്ളവരാരും തന്നെ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടല്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല
B.സത്യവിശ്വാസം സ്വീകരിച്ചശേഷം കര്‍മ്മപരമായി മഹാപാപം ചെയ്തവരെല്ലാം അവിശ്വാസികളാണ്
C. സജ്ജനങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുകയും അവരെ നരകത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യുന്നതാണ്
D. എല്ലാം ശരിയാണ്
108) ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട് എന്ന് ആയത്തിൽ പറഞ്ഞിട്ടുള്ളത് …………..
A.കാലികൾ
B.ഒട്ടകം
C. ഇരുമ്പ്
D. എല്ലാം ശരിയാണ്
109) മൂന്നു കൂട്ടർക്ക് അവരുടെ പ്രതിഫലം രണ്ടുപ്രാവശ്യം നൽകപ്പെടും, ഹദീസിൽ പ്രസ്താവിച്ച പ്രസ്തുത കൂട്ടരിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക
A.പ്രവാചകനിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദാവുകയും ചെയ്‌ത പോരാളി
B.അവരുടെ പ്രവാചകനും പിന്നീട് റസൂൽ(സ)യിലും വിശ്വസിച്ച വേദക്കാരിൽപെട്ട മനുഷ്യൻ
C. അല്ലാഹുവിനോടുള്ള കടമയും യജമാനൻമാരോടുള്ള കടമയും നിർവ്വഹിച്ച അടിമ
D. തന്റെ അടിമസ്ത്രീക്ക് മര്യാദ ശീലിപ്പിക്കുകയും പിന്നീട് അവളെ വിവാഹം കഴിക്കുയും ചെയ്തവൻ
110) അതത്രെ നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച ബന്ധു; ആയത്തിൽ ഉദ്ദേശിച്ചിട്ടള്ളത് എന്തിനെയാണ് ?
A.പിശാച്
B.മഹാ വഞ്ചകൻ
C. നരകം
D. എ യും ബി യും ശരിയാണ്
111) കിതാബിൻ മസ്‌തൂർ كِتَـٰبٍ مَّسْطُورٍ എന്നാൽ ……………………… എന്നാണ് അർത്ഥമാക്കുന്നത്
A. തുറന്നു വിരുത്തിവെക്കപ്പെട്ട തോലില്‍ എഴുതപ്പെട്ട ഗ്രന്ഥം
B. വരിയായി ക്രമീകരിച്ച് എഴുതപ്പെട്ട ഗ്രന്ഥം
C. മേന്മയുള്ളതും വിരുത്തിവെക്കപ്പെട്ട എഴുതപ്പെട്ടതുമായ ഗ്രന്ഥങ്ങൾ
D. മുകളിൽ നൽകിയ എല്ലാം ശരിയാണ്
112) തെറ്റായ ജോഡി കണ്ടെത്തുക
A. ലുഉലുഉൻ മക്‌നൂൻ لُؤْلُؤٌ مَّكْنُونٌ – ചിപ്പിയില്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുത്ത്
B. കഅസൻ ലാ ലഗ്‌വുൻ كَأْسًا لَّا لَغْوٌ – കുറ്റകരമില്ലാത്ത (മദ്യം നിറക്കപ്പെട്ട) കോപ്പ
C. ഫാകിഹതിൻ വ ലഹ്‌മിൻ فَـٰكِهَةٍ وَلَحْمٍ – പഴവര്‍ഗ്ഗവും മാംസവും
D. അധാബ സ്സമൂമ് عَذَابَ ٱلسَّمُومِ – സുഷിരങ്ങളില്‍ കടന്നുചെല്ലുന്ന (അത്യുഷ്ണമായ) അഗ്നിശിക്ഷ
113) റുജ്ജത്തിൽ അർള് رُجَّتِ ٱلْأَرْضُ എന്നും ബുസ്സത്തിൽ ജിബാൽ بُسَّتِ ٱلْجِبَالُ എന്നതുകൊണ്ടും ഉദ്ദേശിക്കുന്നത് യഥാക്രമം ………………..
A – ഭൂമി ശക്തമായ പ്രകമ്പനം കൊള്ളുക, പർവ്വതങ്ങൾ കടഞ്ഞ ആട്ടിന്‍ രോമം പോലെയാവുക
B- ഭൂമി കഠിനമായി വിറപ്പിക്കപ്പെടുക, മലകള്‍ പൊടിച്ചു നുറുക്കപ്പെടുക
C- ഭൂമി കഠിനമായി വിറപ്പിക്കപ്പെടുക, മലകള്‍ ധൂളിയായിത്തീരുക
D- ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെടുക, പർവ്വതങ്ങൾ പൊടിച്ചു ധൂളിയായിത്തീരുക
114) ആദു ഗോത്രം വ്യാജമാക്കിയപ്പോൾ കടുത്ത ശിക്ഷ നൽകിക്കൊണ്ട് അടിയോടെ പിഴുതെറിയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ആയത്തുകൾ പരിശോധിച്ച് ശരിയായ ഗ്രൂപ്പ് കണ്ടെത്തുക.
A. ദുശ്ശകുനത്തിന്റെ ഒരു കാറ്റ് رِيحًا صَرْصَرًا
B. കടപുഴങ്ങിവീണ പറിച്ചെറിയും മുരടുകളെന്നോണം أَعْجَازُ نَخْلٍ مُّنقَعِرٍ
C. മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്ന ശിക്ഷയുടെ ദിവസത്തില്‍ فِى يَوْمِ نَحْسٍ مُّسْتَمِرٍّ
D. എല്ലാം തെറ്റാണ്
115) ഫിർഔൻ തന്റെ ആളുകളുമായി അഹങ്കരിച്ചുകൊണ്ട് പിന്തിരിഞ്ഞു എന്നതിന് പ്രയോഗിച്ചതാണ് …………
A. തവല്ലാ ബി റുക്നിഹി
B. തവല്ലാ വ കഫർ
C. ഫനബദ ഫിൽ യെമ്മി
D. ബി റുക്നിഹി
116) മത വിരോധികളെ അനുകരിച്ചു കൊണ്ട് ബിദ്അത്തിന്റെ കക്ഷികളായ ചിലരും ചന്ദ്രൻ പിളർന്നതിനെ നിഷേധിച്ചിരിക്കുന്നു , എന്നാൽ ബുദ്ധി അതിനെ നിഷേധിക്കുന്നില്ല ഇത് ആരുടെ വാക്കുകളാണ് ?
A . അബൂ ഇസ്ഹാഖ് സജ്ജാദ്
B. ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി
C. ഇമാം നവവി
D. അല്ലാമ ഷൗകാനി
117) ഒരു വിഭാഗത്തെ പറ്റി അവർ കൊല്ലപ്പെടട്ടെ എന്ന് അല്ലാഹു പറയാനുള്ള കാരണങ്ങളിൽപ്പെട്ടതാണ് ……..
A. അവർ കൊലപാതകങ്ങൾക്ക് ആക്രോശിച്ചവരാണ്
B.. അവർ അന്യായമായി രക്തം ചിന്തിയവരാണ്
C. അവർ ഊഹിച്ചും മതിപ്പിട്ടും കള്ളം പറഞ്ഞവരാണ്
D. അവർ അവരുടെ തന്റെടം കാരണം സത്യങ്ങളെ പുച്ഛിച്ചു തള്ളിയവരാണ്
118) ഇബ്രാഹിം നബിയുടെ വീട്ടിലേക്ക് വന്ന മലക്കുകളുടെ ഉദ്ദേശ്യങ്ങളിൽ ഉൾപെടാത്തതാണ് …….
A. ഇസ്ഹാഖ് നബിയെ പറ്റി സന്തോഷ വാർത്ത അറിയിക്കാൻ
B. യഅകൂബ് നബിയെ പറ്റി സന്തോഷ വാർത്ത അറിയിക്കാൻ
C. ലൂത് നബിയുടെ ജനതയെ നശിപ്പിക്കാൻ
D. ഇസ്മായിൽ നബിയെ പറ്റി സന്തോഷ വാർത്ത അറിയിക്കാൻ
119) സിദ് റത്തുൽ മുൻ തഹ എന്നാൽ ………… എന്നാണ് വാക്കർത്ഥം
A. ഇലന്ത വൃക്ഷം
B. സ്വർഗത്തിലെ വൃക്ഷം
C. അറ്റത്തെ ഇലന്ത വൃക്ഷം
D. സ്വർഗത്തിലെ ഇലന്ത വൃക്ഷം
120) ഇബ്രാഹിം നബിയെ വിശേഷിപ്പിച്ചത് ………….. എന്ന് പറഞ്ഞു കൊണ്ടാണ്
A. കടമകൾ നിറവേറ്റിയ
B. നന്ദിയുള്ള ദാസനായ
C. അനുസരണ ശീലമുള്ള
D. പരീക്ഷണത്തിൽ വിജയിച്ച
121) …………….എന്ന വാക്കിനു ‘ധന്യമാക്കി, ഐശ്വര്യം നല്‍കി, ധനം കൊടുത്തു, ആശ്രയമില്ലാതാക്കി, പര്യാപ്തമാക്കി’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ വരുന്നതാണ്
A. اقنى (അഖ്നാ)
B. اغنى (അഗ്നാ)
C. غِنَي (ഗിനാ)
D. قنى (ഖിനാ )
122) ”അപ്പോള്‍ ആര്‍ ഒരു അണുവോളം ഗുണം ചെയ്യുന്നുവോ അവന്‍ അതു കാണും, ആര്‍ ഒരു അണുവോളം ദോഷം ചെയ്യുന്നുവോ അവന്‍ അതും കാണും”. ഇത് ……………
A. സൂറത്തുൽ നജ്മിലെ വചനമാണ്
B. ഹദീസിൽ വന്നിട്ടുള്ളതാണ്
C. ഖുർആനിൽ നിന്നുള്ളതാണ്
D. എ യും സി യും ശരിയാണ്
123) ……………… ദുര്‍ഭാഗ്യവാന്‍മാരെപ്പറ്റിയും, ………… അതിഭാഗ്യവാന്‍മാരെപ്പറ്റിയും, …………… രണ്ടാമത്തെ തരക്കാരായ ഭാഗ്യവാന്‍മാരെപ്പറ്റിയും യഥാക്രമം സൂറത്തുൽ വാഖിഅയിൽ വിശദീകരിച്ചിരിക്കുന്നു.
A- 8-10, 11-26, 41-56
B- 41-56, 27-40, 11-26
C- 11-26, 27-40, 41-56
D- 41-56, 11-26, 27-40
124) സുറുരിൻ മൗളൂനത് سُرُرٍ مَّوْضُونَة എന്നാൽ ……………..
A- നെയ്യപ്പെട്ട കട്ടിലുകൾ
B- ചാരിയിരിക്കാനുള്ള പര്യങ്കം
C- മുത്തും സ്വര്‍ണ്ണവും ചേര്‍ത്തു മടയപ്പെട്ട
D- ഉയര്‍ന്ന (തരം) വിരുപ്പുകൾ (കിടപ്പറകൾ)
125) അതുകൊണ്ടു വയറുനിറക്കുന്നവരായിരിക്കും, എന്തിൽ നിന്ന് വയറുനിറക്കുന്നവരായിരിക്കും എന്നാണ് ആയത്തിൽ വന്നിട്ടുള്ളത് ?
A- ചലങ്ങളിൽ നിന്നും ചീഞ്ചലത്തില്‍ നിന്നും
B- സഖ്ഖുമാകുന്ന വൃക്ഷത്തില്‍ നിന്നും
C- ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്നും
D- എല്ലാം ശരിയാണ്
126) ………….. എന്ന പദത്തിനു ഗഡുക്കള്‍ എന്നും അര്‍ത്ഥമുണ്ട്
A. نجوم
B. قسم
C. أُقْسِم
D. لَقَسَم
127) സ്വര്‍ഗ്ഗങ്ങളില്‍ വലതു പക്ഷക്കാർക്കുണ്ടാകുന്ന സുഖാനുഗ്രഹങ്ങളെ പരിശോദിച്ചു കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞടുക്കുക ?
A. വ ത്വൽഹിന് മൻളൂദ് وَطَلْحٍ مَّنضُود
B. വ ളില്ലിൻ മംദൂദ് وَظِلٍّ مَّمْدُود
C. വ ഫാകിഹത്തിൻ കസീറത് وَفَـٰكِهَةٍ كَثِيرَة
D. മുഖത്തൂഅതിൻ വ മംനൂഅത് مَقْطُوعَةٍ وَ مَمْنُوعَةٍ
128) ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക; മുൻശആത്ത് എന്നാൽ ……… ?
A. കപ്പലുകൾ
B. പായ കപ്പലുകൾ
C. വളരെ ഉയരത്തിൽ നിർമ്മിക്കപ്പെട്ട കപ്പലുകൾ
D. സഞ്ചരിക്കുന്ന കപ്പലുകൾ
129) താഴെ നൽകിയതിൽ കുറ്റവാളികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
A. അവർക്ക് സഖൂമിൽ നിന്നുള്ള ഭക്ഷണം അൽപ്പം ആശ്വാസം നൽകും
B. ചീഞ്ചലവും തിളച്ച വെള്ളവും മിശ്രിത പാനീയമായി നൽകും
C. സഖൂമിൽ നിന്നും ദ്വരീഇൽ നിന്നും ഇഷ്ടമുള്ളത് മാറി മാറി കഴിക്കാം
D. സഖ്ഖൂമാകുന്ന വൃക്ഷത്തില്‍നിന്നും അവര്‍ തിന്നുകയും പിന്നീടു അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും
130) കടും പച്ച വർണ്ണമുള്ള രണ്ടെണ്ണം ‘ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?
A. പ്രതിഫലമായി ലഭിക്കുന്ന ആദ്യ രണ്ട് സ്വർഗങ്ങളെ
B. പ്രതിഫലമായി ലഭിക്കുന്ന രണ്ട് സ്വർഗങ്ങൾക്ക് പുറമെയുള്ള രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളെ
C. സ്വർഗത്തിലെ സസ്യങ്ങളെയും ചെടികളെയും
D. സ്വർഗത്തിലെ ഫലവൃക്ഷങ്ങളും വിരിപ്പുകളും
131) റബ്ബുൽ മശ്’രിഖൈൻ رَبُّ ٱلْمَشْرِقَيْنِ എന്നാൽ ……………..
A. ഉദയസ്ഥാനങ്ങളുടെ റബ്ബ്
B. അസ്തമന സ്ഥാനങ്ങളുടെ റബ്ബ്
C. ഉദയാസ്‌തമായ സ്ഥാനങ്ങളുടെ റബ്ബ്
D. ഇവയൊന്നുമല്ല
132) ‘അക്രമം ഖിയാമത് നാളിൽ ___________________യിരിക്കും” (ബു; മു)
A- നഷ്ടകാരണം
B-ചീത്ത കടം
C- അന്ധകാരങ്ങൾ
D-മൂന്നും തെറ്റാണ്
133) ഏടുകൾ എന്നതിന് ഉപയോഗിച്ച വാക്ക്?
A- زبر
B- صحف
C- كتب
D- عليين
134) കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A.لَعِبٌ وَلَهْوٌ
B.سِينَةٌ
C. تَفَاخُرٌ بَيْنَكُمْ
D. تَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ
135) സ്വര്‍ഗ്ഗത്തിന്റെ വിസ്താരം എത്രയാണെന്നാണ് ആയത്തിൽ വന്നിട്ടുള്ളത് ?
A.ഭൂമിയും അതിന്റെ പതിന്മടങ്ങും ആകാശവും ചേർന്നത്ര
B.എണ്ണി തിട്ടപ്പെടുത്താൻ സാധ്യമാക്കത്തത്രത്തോളം
C. ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെ
D. എല്ലാം ആയത്തിൽ വന്നിട്ടുണ്ട്
136) താഴെ നൽകിയവയിൽ തെറ്റായ പ്രസ്താവനായാണ് ………..
A.അല്ലാഹുവിന്റെ കാരുണ്യം കൊണ്ടല്ലാതെ ഒരാളുടേയും കർമ്മം കൊണ്ടുമാത്രം ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല
B.അല്ലാഹുവിന്റെ കാരുണ്യം കൊണ്ടല്ലാതെ ഒരാളുടേയും കർമ്മം കൊണ്ടുമാത്രം ആരും നരകത്തിൽ നിന്നു രക്ഷപ്പെടുകയില്ല
C. സത്യവിശ്വാസം സ്വീകരിച്ചശേഷം കര്‍മ്മപരമായി മഹാപാപം ചെയ്തവരെല്ലാം അവിശ്വാസികളാണ്
D. സജ്ജനങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുകയും അവരെ നരകത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യും
137) താഴെ നൽകിയവയിൽ ‘ശക്തി, സമരശക്തി, ധീരത, ഭയം’ എന്നൊക്കെയാണര്‍ത്ഥം നൽകപ്പെട്ടത് ഏത് ?
A.ബഅസ് بَعَث
B.ബഅ്സ് بَأْس
C. ഷദീദ് شَدِيد
D. എല്ലാം ഈ അർത്ഥഗണങ്ങളിൽ ഉൾപ്പെടുന്നു
138) വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; എന്നാൽ അവന്റെ കാരുണ്യത്തിൽ നിന്നു ………………. അവൻ നിങ്ങൾക്കു നൽകുന്നതാണ്.
A.അളവറ്റ നിലയിൽ
B.അവൻ ഉദേശിച്ചത്
C. രണ്ടു ഓഹരി
D. മതിവരാത്തത്ര അളവിൽ
139) ‘…………………………… ക്വിയാമത്തുനാളില്‍ അന്ധകാരങ്ങളായിരിക്കും’ (ബു; മു); ഹദീസിൽ വിട്ടഭാഗമാണ് ?
A.അക്രമം
B.അല്ലാഹുവിന്റെ സ്മരണവിട്ട് ജീവിച്ചവർ
C. സ്മരണവിട്ട് അന്ധരായി ജീവിച്ചവർ
D. അവിശ്വാസിയുടെ പ്രവർത്തനങ്ങൾ
140) അഞ്ചു കാര്യങ്ങളെ ആണയിട്ട് സത്യം പറഞ്ഞുകൊണ്ട് ഒരു സൂറത്താരംഭിക്കുന്നത്. ഇവയിൽ ക്രമത്തിൽ നാലാമത്തെ കാര്യമെന്താണ് ?
A. ആകാശം
B. തൗറാത്ത്
C. ബൈത്തുൽ മഉമൂർ
D. മഹാ സമുദ്രം
141) സത്യം കണ്ടാലും സത്യനിഷേധികൾ ഗ്രഹിക്കുകയില്ല എന്ന് ബോധ്യപ്പെടുത്താൻ അല്ലാഹു പറഞ്ഞ ഒരു വാക്യമാണ് ……..
A. ആകാശത്തു കയറിച്ചെന്ന് ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?
B. ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി നേരില്‍ കണ്ടാലും അട്ടിയിടപ്പെട്ട മേഘമാണെന്ന് അവര്‍ പറയും
C. നിന്റെ റബ്ബിന്റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?
D. നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍
142) സാബിഖീങ്ങൾക്ക് (മുൻകടന്നവർക്ക്) സ്വര്‍ഗ്ഗങ്ങളില്‍ ഉണ്ടാകുന്ന സുഖാനുഗ്രഹങ്ങൾ താഴെ നൽകിയിരിക്കുന്നു. അർത്ഥം പരിശോധിച്ച് തെറ്റായി നൽകിയ ഗ്രൂപ്പ് തിരഞ്ഞെടുക്കുക
A – സുറൂരിൻ മൗളൂനത് سُرُرٍ مَّوْضُونَة – നെയ്യപ്പെട്ട കട്ടിലുകൾ
B- കഅ്‌സിൻ മിൻ മഈൻ كَأْسٍ مِّن مَّعِين – ഉറവു നീരിന്റെ കൂജകളും കോപ്പകളും
C- ലഹ്‌മി ത്വയ്‌ർ لَحْمِ طَيْر – പക്ഷിമാംസം
D- ഫാകിഹത്തിൻ മിമ്മാ യതഖയ്യറൂൻ فَـٰكِهَةٍ مِّمَّا يَتَخَيَّرُونَ – ഉത്തമമായി തിരഞ്ഞെടുത്തു സ്വീകരിക്കുന്ന തരത്തില്‍പെട്ട പഴവര്‍ഗ്ഗങ്ങൾ
143) നൂഹ് നബി(അ) യുടെ കപ്പലിന് പ്രയോഗിച്ച ذَاتِ أَلْوَٰحٍ وَدُسُرٍ എന്നതിന്റെ അർത്ഥമാണ് …………….
A – പലകകളും ആണികളുമുള്ളത്
B- പലകകളിൽ ആണിഉള്ളത്
C- പലകകളും ആണികളുമുള്ള കപ്പല്‍
D- പലകകളിൽ ആണികളുള്ള കപ്പല്‍
144) അപ്പോൾ അവർക്ക് എഴുന്നേൽക്കാൻ കഴിവുണ്ടായില്ല ഇപ്രകാരം അല്ലാഹു പറഞ്ഞത് ഏത് ജനതയെ പറ്റിയാണ്
A. സമൂദ് സമൂഹം
B. ആദ് സമൂഹം
C. നൂഹ് നബിയുടെ ജനത
D. ലൂത്ത് നബിയുടെ ജനത
145) ആദ് ഗോത്രത്തെ പറ്റിയുള്ള പരാമർശങ്ങളിൽ വരാത്തത് ഏതാണ് ?
A. അവരിലേക്ക് ഉഗ്രമായ കാറ്റിനെ അയച്ചു
B. അവർ കട പുഴങ്ങി വീണ ഈന്തമരത്തിന്റെ മുരടുകളെ പോലെ ആയി
C. മുറിഞ്ഞു പോകാതെ നിൽക്കുന്ന ഒരു ദുഃശകുന ദിവസത്തിലാണ് ശിക്ഷ വന്നത്
D . അല്ലാഹുവിന്റെ ശിക്ഷയിലേക്ക് അവർ കഴുത്ത് നീട്ടി നിൽക്കായിരുന്നു
146) “നിങ്ങള്‍ യാതൊന്നിനു ധൃതിപ്പെട്ടുകൊണ്ടിരുന്നുവോ അതാണിത് ” ഇപ്രകാരം അല്ലാഹു മറുപടി പറയുന്നത് നിഷേധികളുടെ ഏത് ചോദ്യത്തിനാണ് ?
A. പറയുന്നത് സത്യമെങ്കിൽ എവിടെ നീ പറയുന്ന ശിക്ഷ?
B. ഏതവസരത്തിലാണ് ഈ പ്രതിഫല നടപടിയുടെ ദിവസം ?
C. മരണശേഷം ഞങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കുകയോ?
D. എപ്പോഴാണ് നിന്റെ രക്ഷിതാവിന്റെ വാഗ്ദാനം?
147) കുറ്റവാളിയായ ജനത’ യുടെ പ്രത്യേകതകളിൽ പെട്ടത് ഏതാണ് ?
A. ശിക്ഷയെ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തമാക്കി
B. അവർ ആക്ഷേപകരമായത് പ്രവർത്തിച്ചവരായിരുന്നു
C. നിശ്ചയമായും അവർ ദുർനടപ്പുകാരായ ഒരു ജനതയായിരുന്നു
D. എങ്കിലും അവർ അതിക്രമികളായ ജനങ്ങളാകുന്നു
148) പരസ്പരം യോജിക്കാത്ത ജോഡി ഏതെന്ന് തെരഞ്ഞെടുക്കുക ?
A. ലാത്ത – ഥഖീഫ്
B. ഉസ്സ – നഖ്ല
C. മനാത്ത് – മുശല്ലൽ
D. ഹീറ – മക്ക
149) നബി (സ) കരഞ്ഞു, സ്വാഹാബികളും കരഞ്ഞു , ഞങ്ങളും ഒന്നിച്ചു കരഞ്ഞു”. ഏത് സൂറത്തിലെ ആയത്തുകൾ ഓതികൊണ്ടാണ് ഇങ്ങനെ കരഞ്ഞത് ?
A. തൂർ
B. നജ്മ്
C. ഖമർ
D. വാഖിഅ
150) …………….എന്ന വാക്കിനു ‘സമ്പാദ്യം നല്‍കി, ശേഖരിച്ചു കൊടുത്തു, മതിവരുത്തി, തൃപ്തി നല്‍കി’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ വരുന്നതാണ്
A. اقنى (അഖ്നാ)
B. اغنى (അഗ്നാ)
C. غِنَي (ഗിനാ)
D. قنى (ഖിനാ )
151) ഒരേ സൂറത്തിലെ വ്യത്യസ്‌ത ആയത്തുകളുടെ അവസാനത്തിൽ വന്ന ചില പദങ്ങൾ താഴെ നൽകിയിരിക്കുന്നു, അവയിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് ഏത് ?
A. الْأُخْرَىٰ
B. الشِّعْرَىٰ
C. الْأُولَىٰ
D. أَهْوَىٰ
152) ഖാഫിളത് خَافِضَةٌ എന്നതിന്റെ വിപരീത പദമാണ് ………..
A- ആസിഫത് آزِفَة
B- കാദിബത് كَاذِبَة
C- റാഫിഅത് رَّافِعَة
D- കാഷിഫത് كَاشِفَة
153) സ്ഥിരവാസം നല്‍കപ്പെട്ടവർ എന്നർത്ഥം വരുന്ന مُّخَلَّدُون എന്ന് പ്രയോഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?
A- സ്വർഗത്തിൽ പ്രവേശിപ്പിച്ച എല്ലാ വിശ്വാസികളും
B- മുഖർറബ് (സാമീപ്യം ലഭിച്ച) ആയ വിശ്വാസികൾ
C- സാബിഖൂൻ (മുൻകടന്നവർ)
D- സ്വർഗ്ഗത്തിലെ ബാലന്മാർ
154) താഴെ നൽകിയവയിൽ പ്രതിഫല നടപടിയുടെ ദിവസം ഇടതുപക്ഷക്കാരുടെ സല്‍ക്കാരം എന്താണെന്ന് സൂറത്തിൽ വിശദമാക്കുന്നുണ്ട്. അവയിൽ ഉൾപെടാത്തത് ഏത് ?
A- സഖ്ഖുമാകുന്ന ഒരു വൃക്ഷത്തില്‍ നിന്നു തിന്നു വയറു നിറക്കേണ്ടി വരുക
B- ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്നു കുടിക്കേണ്ടി വരുക
C- ദാഹരോഗം പിടിപെട്ട ഒട്ടകം കുടിക്കുന്ന പ്രകാരം കുടിക്കേണ്ടി വരുക
D- ഉരുകിയ ലോഹം പോലെ ആ വെള്ളം വയറുകളില്‍ തിളയ്ക്കും
155) ‘നിശ്ചയമായും നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെ’ എന്ന് ഉറപ്പിച്ചുകൊണ്ട് അല്ലാഹു സ്ഥാപിക്കുന്ന വിഷയമെന്താണ് ?
A. ഉറപ്പായ മരണം
B. ഖുര്‍ആന്റെ മഹത്വവും അതിന്റെ ഉന്നത നിലപാടും
C. അന്ത്യനാളിലെ മഹാസംഭവങ്ങൾ
D. വിചാരണ
156) ‘സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്: വാഹനക്കാരനായ ഒരാള്‍ അതിന്റെ തണലില്‍ ……………….സഞ്ചരിച്ചാലും അവനതു മുറിച്ചു കടക്കുകയില്ല. (ബു.മു.) ; ഹദീസിലെ വിട്ടഭാഗം എന്ത് ?
A. ആയിരം കൊല്ലം
B. കൊല്ലങ്ങളോളം
C. നൂറു കൊല്ലം
D. പത്ത് രാവും പകലും തുടർച്ചയായി
157) ” അവ രണ്ടിൽ നിന്നും മുത്തും പവിഴവും പുറത്ത് വരുന്നു ” ഏതാണ് ഇവിടെ പരാമർശിച്ച അവ രണ്ടും ?
A. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം
B. ശുദ്ധ ജലാശയം, ഉപ്പു ജലാശയം
C. സമുദ്രത്തിലെ അന്തർ ജലവും ഉപരി ജലവും
D. ചെറിയ ജലാശയങ്ങളും വലിയ ജലാശയങ്ങളും
158) ” മഖാമ റബ്ബിഹി ” എന്നതിലെ മഖാമ് (സ്ഥാനം) കൊണ്ട് ഉദ്ദേശിച്ചത് എന്താണ് ?
A. റബ്ബിന്റെ മുമ്പിൽ
B. റബ്ബിന്റെ അടുത്ത്
C. റബ്ബിന്റെ കോടതിയിൽ
D. റബ്ബിന്റെ വിചാരണ വീക്ഷിച്ചും
159) ജിന്നും മനുഷ്യനും അവരെ സ്പർശിച്ചിട്ടില്ല എന്ന് പറഞ്ഞത് ആരെപ്പറ്റിയാണ് ?
A. സ്വർഗവാസികളെ
B. സ്വർഗത്തിലെ സ്ത്രീകളെ
C. സ്വർഗത്തിലെ കുട്ടികളെ
D. എല്ലാം ശരിയാണ്
160) വർദത് എന്നതിന്റെ വാക്കർത്ഥത്തിൽ ഉൾപെടാത്തത് ഏത് ?
A. പനിനീര്‍ വര്‍ണ്ണമുള്ളത്
B. ഊറക്കിട്ട തോല്‍ പോലെ ചുവന്നത്
C. ചെമ്മഞ്ഞയായത്
D. എണ്ണ കുഴമ്പ് പോലെ ചുവന്നത്
161) സത്യവിശ്വാസികൾക്ക് വിനയപ്പെട്ടുവരുവാന്‍ സമയമായില്ലേ എന്ന ചോദ്യം അല്ലാഹു ചോദിച്ച സാഹചര്യം ഏതായിരുന്നു?
A- സ്വഹാബികൾ മദിനയിൽ വന്നതിനു ശേഷം ജീവിതത്തില്‍ കുറച്ചൊക്കെ സൗഖ്യം ലഭ്യമായപ്പോൾ
B-മക്കൻ വിജയത്തിൽ മതിമറന്നപ്പോൾ
C- സ്വഹാബികൾ ഖുർആൻ പഠിക്കാതായപ്പോൾ
D-A യും B യും ശരിയാണ്
162) നരകത്തിൻ്റെ ഒരു പേരാണ് ?
A- سقر
B- نكر
C- ذقر
D- مفر
163) തഫാഖുര് تَفَاخُرٌ എന്നും ഫഖൂര് فَخُورٍ എന്നും ഒരേ സൂറത്തിൽ തന്നെ വന്നിട്ടുണ്ട്. ഈ പദങ്ങളുടെ അർത്ഥങ്ങൾ യഥാക്രമം എന്താണ് ?
A.പൊങ്ങച്ചം കാണിക്കുക, പൊങ്ങച്ചക്കാരനായവൻ
B.പിശുക്ക് കാണിക്കുക, പിശുക്കനായവൻ
C. പാഴാക്കുക, പാഴാക്കി കളഞ്ഞവനായവൻ
D. ദുരഭിമാനം നടിക്കുക, ദുരഭിമാനിയായവൻ
164) ”അത് അല്ലാഹുവിന്റെ ദയവത്രെ”, എന്താണ് അല്ലാഹുവിന്റെ ദയവ് എന്ന് ആയത്തിൽ പരാമർശിച്ചിട്ടുള്ളത് ?
A.അല്ലാഹുവിന്റെ കാരുണ്യത്തെ വീതിച്ചു നൽകിയത്
B.നബി(സ)യുടെ ഉമ്മത്തിലെ പകുതിയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നത്
C. സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗം നല്‍കുന്നത്
D. മുഖർറബുകളെ മുൻകടന്നവരാക്കിയത്
165) താഴെ നൽകിയവയിൽ ആയത്തിൽ വന്നിട്ടുള്ളത് ഏത് ?
A.മാ അസ്വാബത്തൻ مَآ أَصَابَة
B.മിൻ മുസ്വീബത്തിൻ مِن مُّصِيبَة
C. അസ്വാബത്തൻ أَصَابَة
D. മാ മുസ്വീബത്തൻ مَآ مُّصِيبَة
166) കൂട്ടത്തിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക
A.മനാഫിഉ ലിന്നാസ് مَنَـٰفِعُ لِلنَّاس
B.ബഅ്സുൻ ഷദീദ് بَأْسٌ شَدِيد
C. അൽ ഹദീദ് ٱلْحَدِيد
D. അൽ വാഖിഅ الْوَاقِعَة
167) വിശ്വാസത്തോടും സദുദ്ദേശ്യത്തോടുംകൂടി അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉന്നംവെച്ചുകൊണ്ടുള്ളത് എന്നാണ് ………………… എന്നതിന്റെ താൽപര്യം
A.അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുക
B.നല്ലതായ കടം
C. മാന്യമായ സമ്പാദിക്കുക
D. അവശ്യകാര്യങ്ങളിൽ ചിലവഴിക്കുക
168) ”……………………….. അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാര്‍ത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ വിനയപ്പെട്ടുവരുവാന്‍ സമയമായില്ലേ?” ആയത്തിൽ വിട്ടഭാഗമാണ് ?
A.വിശ്വസിച്ചവര്‍ക്ക്
B.അവിശ്വസിച്ചവര്‍ക്ക്
C. കപടവിശ്വാസികൾക്ക്
D. ഹേ മനുഷ്യരേ, നിങ്ങൾക്ക്
169) താഴെ നൽകിയ ഗ്രൂപ്പുകൾ പരിശോധിച്ച് ഒറ്റപെട്ടു നിൽക്കുന്ന ഗ്രൂപ്പ് തിരഞ്ഞെടുക്കുക
A. ആകാശം, കഅബ, വേദഗ്രന്ഥങ്ങൾ
B. കഅബ, ത്വവാഫ്, നമസ്കാരം
C. ബൈത്തുൽ മഉമൂർ, മഹാ സമുദ്രം, തൗറാത്ത്
D. സീന പർവ്വതം, ആകാശം, തൗറാത്ത്
170) രക്ഷിതാവിന് സ്‌തുതിയും സ്തോത്രകീര്‍ത്തനവും നടത്താൻ ആയത്തിൽ പറഞ്ഞിട്ടുള്ള മൂന്നു സമയങ്ങളിൽ ……………… ഉൾപ്പെടുന്നില്ല
A. حِينَ تَقُومُ
B. نُّجُومُ طُمِسَتْ
C. إِدْبَـٰرَ ٱلنُّجُومِ
D. مِنَ ٱلَّيْلِ
171) അല്ലുഅ്‌ലുഇൽ മക്‌നൂൻ ٱللُّؤْلُؤِ ٱلْمَكْنُونِ എന്നാൽ ………………….
A – ചിപ്പികളില്‍ ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്ത്
B- ദൃഷ്ടി നിയന്ത്രണമുള്ളത്
C- വിശാലമായ നേത്രങ്ങൾ
D- പവിഴവും മാണിക്യവും
172) മുൻപ്രവാചക സമുദായങ്ങൾക്ക് ബാധിച്ച ശിക്ഷകളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളും അവയുടെ അർത്ഥവും നൽകിയത് പരിശോധിച്ച തെറ്റായ ജോഡി കണ്ടു പിടിക്കുക
A. സ്വയഹതൻ വാഹിദത് صَيْحَةً وَٰحِدَةً – ഒരേ ഒരു ഘോരശബ്ദം
B. അദാബുൻ മുസ്തഖര്ർ عَذَابٌ مُّسْتَقِرٌّ – ഉറച്ചുനില്‍ക്കുന്ന പ്രഭാതശിക്ഷ
C. കഹഷീമിൽ മുഹ്തളിര് كَهَشِيمِ ٱلْمُحْتَظِرِ – ആലവളപ്പുകാരന്റെ ചില്ലിത്തുരുമ്പുപോലെ
D. ഫ ത്വമസ്‌നാ അഉയുനഹും فَطَمَسْنَآ أَعْيُنَهُمْ – അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി
173) ആകാശത്തെ ശക്തിയുള്ള കരങ്ങളാലും ഭൂമിയെ പരവതാനി വിരിച്ച പോലെയും അല്ലാഹു സൃഷ്ടിച്ചു എന്ന് പറഞ്ഞു കൊണ്ട് അല്ലാഹു ആഹ്വാനം ചെയ്യുന്ന കാര്യമെന്താണ് ?
A. അല്ലാഹു എല്ലാവർക്കും താക്കീത് നൽകുന്നവനാണ്
B. അല്ലാഹുവിന്റെ സൃഷ്ടിപ്പുകൾ ഒരിക്കലും അവസാനിക്കുകയില്ല
C. അല്ലാഹു സൃഷ്ടിക്കുന്നത് പോലെ സൃഷ്ടിക്കാൻ ആർക്കും കഴിവില്ല
D. സൃഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക
174) ആദ് സമൂഹത്തിനെ പിടികൂടിയ ശിക്ഷയുടെ കാലയളവ് എത്രയായിരുന്നു ?
A. ഏഴ് പകലും എട്ട് രാത്രികളും
B. എട്ട് പകലും എട്ട് രാത്രികളും
C. ഏഴു രാത്രിയും എട്ട് പകലും
D. ഒന്നിടവിട്ട എട്ട് ദിവസങ്ങളിൽ
175) ‘ഭയഭക്തന്മാർ സ്വർഗ്ഗതോപ്പുകളിലും അരുവികളിലുമായിരിക്കും” . ഇതിന് കാരണമായി വചനത്തിൽ അല്ലാഹു പ്രസ്ഥാവിച്ചത് എന്താണ് ?
A. അവർ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു
B. അവർ നമസ്കാരം നിലനിർത്തുന്നവരായിരുന്നു
C. അവർ മറ്റുള്ളവരെ സഹായിക്കുന്നവരായിരുന്നു
D. അവർ ഇച്ഛകളെ തടഞ്ഞു നിർത്തിയവരായിരുന്നു
176) താഴെ നൽകിയവയിൽ തെറ്റായ ജോഡി ഏതാണെന്ന് വ്യക്തമാക്കുക ?
A. ഒരു സമയം വരേക്ക് നിങ്ങൾ സുഖഭോഗമെടുത്ത് കൊള്ളുവീൻ – ലൂത് ജനത
B. സ്പെഷ്ടമായ അധികൃത പ്രമാണം – ഫിർ ഔൻ
C. അപ്പോൾ അവർക്ക് എഴുന്നേൽക്കാൻ കഴിവുണ്ടായിരുന്നില്ല – സമൂദ് ഗോത്രം
D. അദ്ദേഹത്തിന്റെ അടുക്കല്‍ പ്രവേശിച്ച സന്ദർഭം അവർ സലാം പറഞ്ഞു – മലക്കുകൾ
177) നീതി കെട്ട ഓഹരി എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?
A. മലക്കുകൾ അല്ലാഹുവിന്റെ പെൺ മക്കളാണെന്ന സങ്കൽപത്തെ
B. കഅബയിലെ ബിംബങ്ങളോടുള്ള ആരാധനകളെ
C. അവർക്ക് പരിചിതനായ മുഹമ്മദ് നബിയെ കള്ളനും വ്യാജനും മാരണക്കാരനുമാക്കിയതിനെ
D. പരലോകം മറന്നു ഇഹാലോകത്തെ തെരഞ്ഞെടുത്തത്തിനെ
178) ” ഞാൻ റസൂലുകളിൽ ഒരു പുത്തനല്ല ” ഇത് ഏത് നബിയുടെ വാക്കുകളായിട്ടാണ് ഖുർആൻ ഉദ്ദരിക്കുന്നത് ?
A. മൂസാ നബി
B. ഇബ്‌റാഹിം നബി
C. ഈസാ നബി
D. ഇവയൊന്നുമല്ല
179) ”………….. അധികരിക്കുന്നതുകൊണ്ടല്ല ധനമുണ്ടാകുന്നത്. പക്ഷേ, ധനമെന്നത് മനസ്സിന്റെ ധന്യതയാണ്” . ഹദീസിൽ വട്ടഭാഗമാണ് ?
A. സമ്പത്ത്
B.വിഭവങ്ങള്‍
C. അനുഗ്രഹങ്ങൾ
D. ബറകത്തുകൾ
180) ഒരേ സൂറത്തിലെ വ്യത്യസ്‌ത ആയത്തുകളുടെ അവസാനത്തിൽ വന്ന ചില പദങ്ങൾ താഴെ നൽകിയിരിക്കുന്നു, അവയിൽ ആയത്തുകളുടെ ക്രമത്തിൽ ആദ്യം വന്നിട്ടുള്ള പദമേത് ?
A. الْأُخْرَىٰ
B. الشِّعْرَىٰ
C. الْأُولَىٰ
D. أَهْوَىٰ
181) …………………..وَكُنتُمْ أَزْوَٰجًا
A- رَّابِعة
B- سَبْعَة
C- ثَلَـٰثَة
D- سَادِسة
182) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A- അക്’വാബ് أَكْوَاب
B- കഅ്സിൻ മിൻ മഈൻ كَأْسٍ مِّن مَّعِين
C- അബാരീഖ് أَبَارِيق
D- ആനിയത്തിൻ മിൻ ഫിള്ളത് آنِيَةٍ مِّن فِضَّة
183) നശഅത്തൽ ഊലാ نَّشْأَةَ ٱلْأُولَىٰ എന്നാൽ
A- ഒന്നാമത്തെ അടയാളം
B- ഒന്നാമത്തെ ഉണ്ടാക്കല്‍
C- ഒന്നാമത്തെ ഊത്ത്
D- ആദ്യ ജീവിതം (മരണത്തിന് മുൻപുള്ള)
184) അല്ലാഹുവിങ്കല്‍ വളരെ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള സുരക്ഷിത ഫലകമാകുന്ന ലൗഹുല്‍-മഹ്ഫൂളിനെയാണ്, ……………… എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
A. ലുഉലുഅൻ മക്‌നൂൻ لُؤْلُؤٌ مَّكْنُون
B. ബൈളുൻ മക്‌നൂൻ بَيْضٌ مَّكْنُونٌ
C. കിതാബിൻ മക്‌നൂൻ كِتَـٰبٍ مَّكْنُون
D. എല്ലാം ശരിയാണ്
185) ‘അതിലെ ഒരു പഴക്കുല ………………ശേഷിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു ഭക്ഷിക്കുമാറുണ്ടായിരിക്കും’ (ബു: മു.); ഹദീസിലെ വിട്ടഭാഗം എന്ത് ?
A. ഇഹലോകം
B. സ്വർഗം
C. സ്വർഗ്ഗത്തിലെ ജീവിതം
D. മൂന്ന് കർണുകൾ
186) ” അവൻ വെളിക്ക് വരുത്തുന്ന കാര്യങ്ങളാണ് , അവൻ ആദ്യമായി തുടങ്ങുന്ന കാര്യങ്ങളല്ല ” ലോകാവസാനം വരെയുള്ള കാര്യങ്ങൾ നിർണയിക്കപ്പെടുന്നതിനെ പറ്റി ഇപ്രകാരം പറഞ്ഞതാരാണ് ?
A. ഹുസൈൻ ബ്നു ഫദ്ൽ
B. ഹുസൈൻ ബ്നു അലി
C. ഫദ്ൽ ബ്നു അബ്ബാസ്
D. ഇമാം ഫാക്കിഹാനി
187) താഴെ നൽകിയതിൽ പാഠഭാഗത്ത് വന്ന ഘടനയനുസരിച്ചു ശരിയായത് ഏതാണ് ?
A. അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത് ?
B. നിങ്ങള്‍, അപ്പോള്‍ അനുഗ്രഹങ്ങളില്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത് ?
C. അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ നിങ്ങള്‍ വ്യാജമാക്കുന്നത് ഏതൊന്നിനെയാണ് ?
D. അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരും നിങ്ങളുടെ റബ്ബിന്‍റെ ഏതേത് അനുഗ്രഹങ്ങളെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത് ?
188) പച്ചവർണമുള്ള മെത്തത്തലയിണകളിൽ ചാരിയിരുന്ന് സുഖിക്കുന്നവർ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?
A. സ്വർഗ്ഗ സ്ത്രീകളെ
B. സ്വർഗ്ഗ വാസികളെ
C. സ്വർഗത്തിലെ ജിന്നുകളെ
D. സ്വർഗത്തിലെ മനുഷ്യരെ
189) നവാസി വൽ അഖ്‌ദാമ് نَّوَٰصِى وَٱلْأَقْدَام എന്നാൽ ……….
A. കാലടികളും കാൽപാദങ്ങളും
B. നെറുകന്തലകൾ
C. കുടുമകളും കാലടികളും
D. കുറ്റവാളികളുടെ നെറുകന്തലകൾ
190) ഞാനും എന്റെ സ്വഹാബികളും നിലകൊള്ളുന്ന പ്രകാരത്തിലുള്ളതാണ് എന്ന് നബി (സ) പറഞ്ഞത് ആരെക്കുറിച്ചാണ്?
A-എഴുപത്തിരണ്ടു കക്ഷികൾ
B-എഴുപത്തിമൂന്ന് കക്ഷികൾ
C- ഇസ്രാഈല്യര്‍
D-രക്ഷപ്പെട്ട ഒരു കക്ഷി
191) ലൂത്ത് നബിയുടെ സമൂഹത്തിന് ശിക്ഷ ബാധിച്ച സമയം ?
A- പ്രഭാതം
B- പുലരാന്‍ കാലത്തു
C- നിശാന്ത്യത്തില്‍
D- ബി യും സി യും ശരിയാണ്
192) ഉണങ്ങി എന്നർത്ഥം വരുന്നത് ………….
A.നബാത് نَبَات
B.ഹുത്വാമ حُطَامًا
C. യഹീജ് يَهِيجُ
D. മുസ്ഫർറ مُصْفَرًّا
193) ആർക്ക് വേണ്ടിയാണെന്ന് സ്വര്‍ഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നാണ് സൂ:ആലുഇംറാനിൽ പറഞ്ഞിട്ടുള്ളത് ?
A.വിശ്വസിക്കുന്നവര്‍ക്ക്
B.അല്ലാഹുവിലും റസൂലുകളിലും വിശ്വസിക്കുന്നവര്‍ക്ക്
C. മുത്തഖീങ്ങൾക്ക്
D. സാബിഖീങ്ങൾക്ക്
194) നിശ്ചയമായും അത് അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു എന്ന് പാഠഭാഗത്തു വന്ന ആയത്തുകളിൽ പ്രസ്താവിച്ചിട്ടുളളത് എന്തിനെക്കുറിച്ചാണ് ?
A.ആപത്തുകൾ മുൻകൂട്ടി രേഖപെടുത്തിയെന്നത്
B.സൃഷ്ടി ആരംഭിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നത്
C. ആകാശത്തിലും ഭൂമിയിലുമുള്ളതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്നത്
D. എ യും സി യും ശരിയാണ്
195) അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും, കരുണയും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. കൃപ എന്നതിന് ആയത്തിൽ ഉപയോഗിച്ച പദമാണ് …………
A.ഫള്’ല് فَضْل
B.റഅ്ഫത് رَأْفَة
C. രിള്’വാൻ رِضْوَٰن
D. റഹ്‌മത് رَحْمَة
196) പിന്നീട് നിങ്ങളൊരാള്‍ തന്റെ കുതിരക്കുട്ടിയെ ലാളിച്ചു വളര്‍ത്തുന്നതുപോലെ അവന്‍ അതിന്റെ ആള്‍ക്കുവേണ്ടി അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും, എന്ത് ?
A.കാരക്കചീള്
B.കാരക്കപ്പൊളി
C. കടം
D. പരിശുദ്ധമായ സമ്പാദ്യത്തില്‍ നിന്നുള്ള ധർമ്മം
197) “ഞാനും എന്റെ സ്വഹാബികളും നിലക്കൊള്ളുന്ന പ്രകാരത്തിലുള്ള കഷി മാത്രമാണ് എന്റെ സമുദായത്തിൽ നിന്നും രക്ഷപ്പെടുക” എന്ന പ്രശസ്തമായ ഹദീസ് നിവേദനം ചെയ്തത് ആരാണ് ?
A.ഇമാം ബുഖാരി
B.ഇമാം മുസ്ലിം
C. ഇമാം തിർമുദി
D. എ യും ബി യും ശരിയാണ്
198) ആകാശത്തെപ്പറ്റി ……………. എന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്.
A. سَقْفاً مَّحْفُوظاً
B. السَّقْفِ المَرْفُوع
C.ٱلْبَحْرِ ٱلْمَسْجُور
D. എ യും ബി യും ശരിയാണ്
199) നമസ്കാരത്തിന്‍റെ ആരംഭത്തില്‍ നബി(സ) പ്രാർത്ഥിക്കാറുള്ള ഒരു പ്രാർത്ഥനയിലെ തുടർച്ചയായ വാക്യങ്ങളുടെ അർത്ഥങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. പ്രസ്തുത പ്രാർത്ഥനയിലെ അവസാന വാക്യത്തിന്റെ അർത്ഥമാണ് ………………
A. നീയല്ലാതെ ആരാധ്യനേയില്ല
B. നിന്‍റെ മഹത്വം വളരെ ഉന്നതമാണ്
C. അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു.
D. നിന്റെ നാമം വളരെ മേന്മയേറിയതാണ്
200) താഴെ നൽകിയ നാലു ചോദ്യങ്ങളെ ആയത്തുകളിൽ വന്ന ക്രമത്തിൽ ശരിപ്പെടുത്തുക (1- أَفَرَءَيْتُم مَّا تُمْنُونَ) ; (2-أَفَرَءَيْتُم مَّا تَحْرُثُونَ); (3- أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ); (4- أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ)
A – 1,4,2,3
B-1,3,4,2
C- 1,3, 4, 2
D- 1, 2, 3, 4
201) ഭക്ഷണം കഴിക്കാത്ത മലക്കുകളായ അതിഥികൾക്ക് ഇബ്രാഹിം നബി ഭക്ഷണം നൽകിയ സംഭവത്തിൽ നിന്നും നാം മനസിലാക്കേണ്ടത് ?
A. അള്ളാഹു അറിയിച്ചു കൊടുത്താലല്ലാതെ നബിമാർക്ക് പോലും മറഞ്ഞ കാര്യം അറിയുകയില്ല
B. മലക്കുകൾ മനുഷ്യരിൽ നിന്നും ഭക്ഷണം സ്വീകരിക്കുകയില്ല
C. മലക്കുകൾ വന്നത് ഭക്ഷണം കഴിക്കാനായിരുന്നില്ല
D. മലക്കുകളെ കണ്ടപ്പോഴുള്ള പേടി മാറ്റാനാണ് ഇബ്രാഹിം നബി അപ്രകാരം ചെയ്തത്
202) അവർ അന്യോന്യം ഒസിയ്യത് ചെയ്തിരിക്കയാണോ ? അല്ലാഹു ഇപ്രകാരമൊരു ചോദ്യം ചോദിച്ചത് ഏത് കാര്യത്തിലാണ് ?
A. എല്ലാ ജനതയും ആദ്യം ശിർക്കിലേക്ക് പോകുന്നത് കണ്ടപ്പോൾ
B. പാരമ്പര്യമായി ഖബറാരാധന തുടർന്ന് കൊണ്ട് വന്നപ്പോൾ
C. എല്ലാ സമുദായക്കാരും പ്രവാചകന്മാരെ നിഷേധിക്കുന്നത് കണ്ടാൽ
D. പ്രതിഫല നടപടി യുടെ നാളിനെ ചോദിക്കുന്ന കാര്യത്തിൽ
203) ഒട്ടകത്തിനെ പരീക്ഷണമായി കൊണ്ട് നൽകിയതിന് ശേഷം എന്തെല്ലാം കാര്യങ്ങളാണ് അതിന്റെ കാര്യത്തിൽ സ്വാലിഹ് നബിയോട് അല്ലാഹു നിർദേശിച്ചത് ?
A. ഒട്ടകത്തെ നീ വീക്ഷിച്ചു കൊള്ളുക
B. വെള്ളം ഒട്ടകത്തിന് മാത്രമുള്ളതാണെന്ന് വിവരമറിയിക്കുക
C. ഒട്ടകത്തെ ഉപദ്രവമേൽക്കാതെ അഴിച്ചു വിടുക
D . നീ ക്ഷമ കൈ കൊള്ളുക
204) സുകൃതവാന്മാരുടെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞിടത്ത് താഴെ നൽകിയവയിൽ ……. ആയത്തുകളിൽ വന്നിട്ടില്ല
A. രാത്രിയിൽ അല്പസമയം ഉറങ്ങുക
B. നിശാന്ത്യ സമയത്ത് പാപമോചനം തേടുക
C. അല്ലാഹു നൽകിയതിൽ തൃപ്തി കാണിക്കുക
D. ചോദിച്ചു വരുന്നവരെ സാമ്പത്തികമായി സഹായിക്കുക
205) ബുദ്ധി ജീവികൾക്കുള്ള ഇബാദത്താണ് ……….
A. ഇബാദത്തു ബി തസ്ഖീർ
B. ഇബാദത്തു ബിൽ ഇഖ്തിയാർ
C. ഇബാദത്തു തദല്ലുൽ
D. ഇബാദത്തുൽ ഖുശൂഅ
206) എന്നാൽ അല്ലാഹുവിന്റേതാണ് പരലോകവും ഇഹലോകവും’ അല്ലാഹു ഇപ്രകാരം മറുപടി പറയുന്നതിന് മുമ്പ് ചോദിച്ച ഒരു ചോദ്യമാണ് ……… ?
A. അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയുണ്ടായിരുന്നു ?
B. അവന്റെ പക്കൽ അദൃശ്യ ജ്ഞാനമുണ്ടോ ?
C. ആ തിരിഞ്ഞു പോയവനെ നീ കണ്ടുവോ ?
D. അതല്ല, മനുഷ്യന് അവൻ വ്യാമോഹിക്കുന്നത് ഒക്കെ ഉണ്ടെന്നോ ?
207) അവന് (മനുഷ്യന്) നീതി ന്യായപ്രകാരം താന്‍ യത്നിച്ചതല്ലാതെ ഒന്നുമില്ല, അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് അവന് കിട്ടും ‘ ഈ വാക്കുകളുടെ ഉടമ ആരാണ് ?
A. അല്ലാഹു
B. മുഹമ്മദ് നബി (സ)
C. ഹുസൈന് ബ്നു ഫദ്ൽ
D. അലി(റ)
208) ഫഗശ്ശഹാ മാ ഗശ്ശ فَغَشَّىٰهَا مَا غَشَّىٰ എന്നത് ആരെയാണ് സൂചിപ്പിക്കുന്നത് ?
A. ആദ് ജനതയെയും സമൂദ് ജനതയെയും
B. സ്വാലിഹ് (അ) നബിയുടെ ജനതയെ മാത്രം
C. ലൂത്ത്(അ) നബിയുടെ രാജ്യത്തെ
D. നൂഹി(അ) നബിയുടെ ജനതയെ
209) അൽ ഉഖ്‌റാ الْأُخْرَى , അൽ ഊലാ الْأُولَىٰ എന്ന പദങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക
A. അൽ ഉഖ്‌റാ الْأُخْرَى എന്ന പദമാണ് ആയത്തുകളുടെ ക്രമത്തിൽ ആദ്യം വന്നിട്ടുള്ളത്
B. അൽ ഊലാ الْأُولَىٰ എന്ന പദമാണ് ആയത്തുകളുടെ ക്രമത്തിൽ അവസാനം വന്നിട്ടുള്ളത്
C. അൽ ഉഖ്‌റാ الْأُخْرَى എന്ന പദം മൂന്ന് തവണയാണ് സൂറത്തുൽ നജ്മിൽ വന്നിട്ടുള്ളത്
D. അൽ ഊലാ الْأُولَىٰ എന്ന പദം മൂന്ന് തവണയാണ് സൂറത്തുൽ നജ്മിൽ വന്നിട്ടുള്ളത്
210) ആയത്തിലെ هَبَآءً مُّنۢبَثّ എന്നാൽ എന്താണ് ?
A- ചിന്നിച്ചിതറിയ പാറ്റ
B- ചിതറിയ ധൂളി
C- പൊടിച്ചു പാറ്റിയ തരി
D- കടഞ്ഞ ആട്ടിന്‍ രോമം
211) ഇടതുപക്ഷക്കാർക്കുണ്ടാകുന്ന ശിക്ഷ സൂറത്തുൽ വാഖിഅയിൽ വന്നിട്ടുള്ളത് ഏത് ?
A- شَرَابٌ مِّنْ حَمِيم
B- سَمُومٍ وَحَمِيم
C- مَاءً حَمِيم
D- عَذَابِ الْحَمِيم
212) കൃഷിയുമായി (വിളയിടുന്നതുമായി) ബന്ധപ്പെടുത്തി പറഞ്ഞ ആയത്തുകളിൽ കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A- مُغْرَمُونَ
B- مَحْرُومُونَ
C- تَحْرُثُونَ
D- مُنشِـُٔونَ
213) പരിശുദ്ധമാക്കപ്പെട്ടവര്‍ الْمُطَهَّرُونَ എന്നു പറഞ്ഞത് ആരെപ്പറ്റിയാണ് ?
A. മലക്കുകളെപ്പറ്റി
B. മലക്കുകളെയും പ്രവാചകനെയും കൂടി
C. വുളു മുഖേന ശുദ്ധിയായ ആളുകള്‍
D. എ യും ബി യും ശരിയാണ്
214) തെറ്റായ പരാമർശം ഏതെന്ന് കാണിക്കുക ?
A. സൂറത്ത് റഹ്‌മാൻ മക്കയിൽ അവതരിച്ചതും മൂന്ന് റുകൂഉകളിലായി എഴുപത്തിയെട്ട് വചനങ്ങൾ ഉൾക്കൊള്ളുന്നതുമാണ്
B. ഖുർആനിലെ നവവധു എന്ന ബാഹുമതിപ്പേർ സൂറത്ത് റഹ്മാനാണ് ഉള്ളത്
C. സൂറത്ത് റഹ്മാനിൽ മുപ്പത്തി ഒന്ന് വട്ടം ആവർത്തിക്കുന്ന ഒരു വചനത്തിലെ അർത്ഥവ്യാപ്തിയും ഗൗരവവും ഗാനമാധുര്യവുമൊക്കെയാണ് ഈ അധ്യായത്തിനെ ഉറൂസുൽ ഖുർആൻ എന്ന് വിളിക്കുന്നതിലെ തത്വം
D. A ശരിയും B തെറ്റുമാണ്
215) സൂറത്ത് റഹ്‌മാനിൽ ലോകാവസാന നാളിലെ ആകാശത്തെ പറ്റി പറഞ്ഞപ്പോൾ വിശേഷിപ്പിച്ചതിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. എണ്ണക്കീടം പോലെയാകുന്നു
B. പനിനീർ വർണമുള്ളതായി തീരുന്നു
C.ഊറക്കിട്ട തോല്‍ പോലെ ചുവന്നതായി തീരുന്നു
D. പൊട്ടിക്കീറി ഉതിർന്നു വീഴുന്നു
216) സ്വർഗവാസികൾക്ക് കട്ടിപ്പട്ട് നിറച്ച ……… ഉണ്ടായിരിക്കുന്നതാണ് ?
A. സോഫ – أرائك
B. വിരിപ്പ് – فرش
C. തലയിണ – نمارق
D. വസ്ത്രം – لباس
217) സ്വർഗീയ സ്ത്രീകളെ ഉത്തമ സ്വഭാവമുള്ളവരും മുഖ സൗന്ദര്യമുള്ളവരെന്നും വിശേഷിപ്പിക്കുന്ന ഹദീസ് നിവേദനം ചെയ്യുന്നത് ……….. ആണ് ?
A. ആയിഷ((റ)
B. ഉമ്മു സലമ(റ)
C. ഉമ്മു സുലയിം(റ)
D. ഉമ്മു ഹബീബ(റ)
218) ദവാത്താ അഫ്’നാൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത് …………..
A. പല വകുപ്പുകളിൽ ഒട്ടനവധി വൃക്ഷശാഖകളും അവ നിറഞ്ഞു നിൽക്കുന്ന പല സ്വര്‍ഗ്ഗത്തോട്ടങ്ങളും
B. വൈവിധ്യങ്ങളായ ഫലവര്‍ഗ്ഗങ്ങളും വൃക്ഷങ്ങളും വകുപ്പുകളും കൂടിയ ഒന്നോ അധികമോ സ്വര്‍ഗ്ഗത്തോട്ടങ്ങൾ
C. വൈവിധ്യങ്ങളായ ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളോടും കൂടിയ സ്വര്‍ഗ്ഗത്തോട്ടം
D. വൈവിധ്യങ്ങളായ ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളും നിറഞ്ഞ രണ്ടു സ്വര്‍ഗ്ഗതോപ്പുകള്‍
219) ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ശക്തിക്കനുസരിച്ച് നേടാനാവുന്ന പദവികൾ ആണ് …….
A-രക്തസാക്ഷിത്വം, സത്യസാക്ഷ്യം
B-വിലായത്, കറാമത്
C- പ്രവാചകത്വം, രിസാലത്
D-സത്യസാക്ഷ്യം, ശഹാദത്
220) ഏത് ദിവസമാണ് ആദു സമുദായത്തിന് ശിക്ഷ ബാധിച്ചത്?
A- نحس مستمر
B- سحر مستمر
C- أمر مستقر
D- എല്ലാം ശരിയാണ്.
221) കര്‍ഷകരെ ആശ്ചര്യപ്പെടുത്തിയത് എന്താണ് ?
A.നബാത് نَبَات
B.ഹുത്വാമ حُطَامًا
C. യഹീജ് يَهِيجُ
D. മുസ്ഫർറ مُصْفَرًّا
222) ആർക്ക് വേണ്ടിയാണെന്ന് സ്വര്‍ഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നാണ് സൂ:ഹദീദിൽ പറഞ്ഞിട്ടുള്ളത് ?
A.വിശ്വസിക്കുന്നവര്‍ക്ക്
B.അല്ലാഹുവിലും റസൂലുകളിലും വിശ്വസിക്കുന്നവര്‍ക്ക്
C. മുത്തഖീങ്ങൾക്ക്
D. സാബിഖീങ്ങൾക്ക്
223) ലി കൈലാ തഅ്‌സൂ لِّكَيْلَا تَأْسَوْا۟ എന്നാൽ അർത്ഥമാക്കുന്നത് …………….
A.നിങ്ങള്‍ വ്യസനപ്പെടാതിരിക്കുവാന്‍ വേണ്ടി
B.നിങ്ങൾ സങ്കടപെടുന്നന്നതിന് വേണ്ടി
C. നിങ്ങൾ ആഹ്ളാദിക്കുന്നതിന് വേണ്ടി
D. നിങ്ങള്‍ സന്തോഷം കൊള്ളാതിരിക്കുവാന്‍ വേണ്ടി
224) സൂറത്തുൽ ഹദീദിൽ പേര് പരാമർശിച്ച പ്രവാചന്മാരിൽ ……………. ഉൾപ്പെടുന്നില്ല
A.നൂഹ് (അ)
B.ഇബ്രാഹീം (അ)
C. മൂസാ (അ)
D. ഈസാ (അ)
225) ‘അവന് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കുമെന്നും’, ”അവര്‍ക്ക് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കുമെന്നും” പാഠഭാഗത്ത് വന്നിട്ടുണ്ട്. ആർക്കെല്ലാമാണ് മാന്യമായ പ്രതിഫലം അല്ലാഹു വാഗ്‌ദാനം ചെയ്തിട്ടുള്ളത് ?
A.അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവർക്കും ധർമ്മിഷ്ഠർക്കും
B.അല്ലാഹുവിലും പ്രവാചകമാരിലും വിശ്വസിച്ച എല്ലാവർക്കും
C. അവരുടെ പ്രവാചകരിലും പിന്നീട് റസൂൽ(സ) യിലും വിശ്വസിച്ച എല്ലാ വേദക്കാർക്കും
D. എ യും സി യും ശരിയാണ്
226) കടുത്തു പോയ ഹൃദയങ്ങളില്‍ ജീവചൈതന്യം ഉണ്ടാകുന്നത് എപ്പോളാണ് ?
A.അല്ലാഹുവിന്റെ സ്മരണയിലേക്കും ഖുർആനിലേക്കും മടങ്ങുമ്പോൾ
B.പുരോഹിതന്‍മാരെയും പണ്ഡിതന്‍മാരെയും റബ്ബുകളാക്കാതിരുന്നാൽ
C. വേദക്കാരെ പോലെ കാലം ദീർഘിക്കാതിരുന്നാൽ
D. എല്ലാം ശരിയാണ്
227) ഗൗരവമേറിയ അഞ്ചു സത്യവാചകങ്ങളില്‍ ആണയിട്ടുകൊണ്ടു അല്ലാഹു പറയുന്നത് എന്താണ് ?
A.തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്
B.നിശ്ചയമായും റബ്ബിന്റെ ശിക്ഷ സംഭവിക്കുന്നതു തന്നെ
C.അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല
D. ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു
228) ആയിശാ (റ) യിൽ നിന്നും നിവേദനം: ……………………. നബി (സ) സൂക്ഷ്മത കാണിക്കുന്ന അത്രയധികം സൂക്ഷ്മത മറ്റൊരു സുന്നത്തു നമസ്കാരത്തെക്കുറിച്ചും അവിടുന്നു കാണിക്കാറുണ്ടായിരുന്നില്ല. (ബു; മു.)
A. സ്വലാത്ത് വിത്ർ
B. രാത്രിയിലെ അന്ത്യയാമങ്ങളിലെ തഹജുദ് നമസ്കാരം
C. റവാത്തിബ് നമസ്കാരങ്ങൾ
D. സുബ്ഹു നമസ്കാരത്തിന്റെ മുമ്പുള്ള സുന്നത്തു നമസ്കാരം
229) സത്യവിശ്വാസികളോടുള്ള നബി(സ)യുടെ കൽപനകൾ താഴെ നൽകിയതിൽ തെറ്റായത് ഏത് ?
A – ‘കാറ്റിനെ ശപിക്കരുത്, അതു ആജ്ഞക്ക് വിധേയമാണ്’
B- ഇന്നിന്ന നക്ഷത്രം നിമിത്തം മഴ പെയ്‌തു എന്നു സത്യവിശ്വാസികൾ പറയുവാന്‍ പാടില്ല
C- لا يَقُولَنَّ أَحَدُكُمْ : حَرَثْتُ ، وَلَكِنْ لِيَقُلْ زَرَعْتُ
D- ഇന്നിന്ന രാശി നിമിത്തം മഴ പെയ്‌തു എന്നു സത്യവിശ്വാസികൾ പറയുവാന്‍ പാടില്ല
230) ഇബ്രാഹിം നബി അതിഥികൾക്ക് ഭക്ഷണമായി മൂരിക്കുട്ടിയെ (പശുക്കുട്ടിയെ) പാകം ചെയ്യാനുള്ള കാരണം ?
A. അതിഥി കളുടെ ഇഷ്ടം പരിഗണിച്ചതിനാൽ
B. അന്നത്തെ മികച്ച ഭക്ഷണങ്ങളിലൊന്ന് മൂരിക്കുട്ടിയായതിനാൽ
C. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം മൂരിക്കുട്ടിയായതിനാൽ
D. ഇബ്രാഹിം നബിക്ക് പെട്ടന്ന് കിട്ടിയ വിഭവം മൂരിക്കുട്ടിയായതിനാൽ
231) പ്രവാചകനെതിരെ കാലവിപത്തിനെ കാത്തിരുന്നവരോട് നബി സ മറുപടി പറഞ്ഞത് എപ്രകാരമാണ് ?
A. നിങ്ങൾ കാത്തിരുന്നു കൊള്ളുവീൻ , നിങ്ങൾക്ക് കാത്തിരിപ്പ് മാത്രം തന്നെയായിരിക്കും
B. നിശ്ചയമായും നിങ്ങളുടെ കാത്തിരിപ്പ് വെറുതെയാവുകയില്ല
C. അല്ലാഹു കാത്തിരിക്കുകയാണ് , നിങ്ങളും ദൈർഘ്യമായി കാത്തിരുന്നു കൊള്ളുക
D. നിങ്ങൾ കാത്തിരുന്നു കൊള്ളുവീൻ , ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവനാണ്
232) അല്ലാഹുവിന്റെ ഒട്ടകത്തിന് വെള്ളം കുടിക്കാൻ പ്രത്യേകം ഊഴമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന വചനമുള്ളത് ഏത് അദ്ധ്യായത്തിലാണ് ?
A. ശംസ്
B. ശുഅറാഅ
C. ഖമർ
D. ഹൂദ്
233) ചോദിക്കാൻ തടസമുള്ളവനെയാണ് ……… എന്ന് പറയുന്നത്
A. മഹ്റൂം مَحْرُوم
B. മുഹ്റം مُحْرَم
C. മഹ്റം مَحْرَم
D. മുഹ്‌രിം مُحْرِم
234) സൂറത്ത് നജ്മിന് യോജിക്കാത്ത ഒരു പാരാമർശമാണ് ………..
A. തിലാവത്തിന്റെ സുജൂദ് ചെയ്യേണ്ട ആദ്യം അവതരിച്ച അധ്യായമാണ്
B. നബി(സ) ജനമദ്ധ്യേ പരസ്യമായി ആദ്യം പാരായണം ചെയ്ത സൂറത്ത്
C. നബി(സ) ഹറമിൽ വെച്ച് ഈ സൂറത്തിന്റെ തിലാവത്തിന്റെ വചനമാണ് ആദ്യം ഓതിയത്
D. സുജൂദ് തിലാവത്തിന്റെ വചനം അവസാനത്തിൽ വരുന്ന അധ്യായം
235) കൂട്ടത്തിൽ ശരി ഏതെന്ന് കണ്ടു പിടിക്കുക
A. മലക്കുകളെല്ലാം അല്ലാഹുവിന്റെ ആദരണീയരായ അടിയാന്മാരാണ്
B. മലക്കുകൾക്കെല്ലാം ഇഷ്ടപ്രകാരം ശുപാർശ ചെയ്യാവുന്നതാണ്
C. അല്ലാഹു ഉദ്ദേശിക്കുന്നവർ മാത്രമാണ് മലക്കുകൾക്ക് വേണ്ടി ശുപാർശ ചെയ്യുകയുള്ളു
D. അല്ലാഹുവിന് തൃപ്തിപ്പെട്ട മലക്കുകൾ എന്നൊരു വിഭാഗം തന്നെ ശുപാർശ നൽകാൻ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്
236) താഴെ നൽകിയവയിൽ ദൈവിക വചനമല്ലാത്തത് ഏതാണ് ?
A. അവന്റെ പ്രയത്നം വഴിയെ അവന് കാട്ടിക്കൊടുക്കപ്പെടുന്നതാണ്
B. പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരിൽ ചിലർ ചിലരെ അഭിമുഖീകരിക്കും.
C. നിങ്ങൾ ചിരിക്കുകയും കരയുകയും ചെയ്യുന്നു
D. പരിശുദ്ധി നൽകപ്പെട്ടവരല്ലാതെ അതിനെ സ്പർശിക്കുകയില്ല
237) ”ഇതു പൂര്‍വ്വികന്മാരായ താക്കീതുകാരിൽ പെട്ട ഒരു താക്കീതുകാരനത്രെ” ; ആയത്തിൽ ഉദ്ദേശിച്ചിട്ടുള്ളത് ആരെയാണ് ?
A. മൂസാ നബി
B. ഇബ്‌റാഹിം നബി
C. ഈസാ നബി
D. ഇവയൊന്നുമല്ല
238) മറ്റേ മൂന്നാമത്തേതായ ………………………… നെയും
A. ലാത്ത
B. ഉസ്സാ
C. മനാത്ത
D. ശിഅ്റാ
239) താഴെ നല്കിയവയിൽ ഒരായത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ആ ആയത്ത് കണ്ടുപിടിക്കുക
A- وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ
B- وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ
C- وَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ
D- وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ
240) കൂട്ടത്തിൽ ഉൾപെടാത്തത് ഏത് ?
A- سَمُومٍ
B- حَمِيم
C- ظِلٍّ مِّن يَحْمُوم
D- بَارِدٍ وَ كَرِيمٍ
241) ആയത്തിൽ വന്ന ക്രമത്തിൽ ശരിയേത് ? (1- أَمْ نَحْنُ ٱلْمُنزِلُونَ); (2- أَمْ نَحْنُ ٱلْمُنشِـُٔونَ) ; (3- أَمْ نَحْنُ ٱلزَّٰرِعُونَ) ; (4- أَمْ نَحْنُ ٱلْخَـٰلِقُونَ)
A- 4, 2, 3, 1
B- 4, 1, 3, 2
C- 4, 3, 2, 1
D- 4, 3, 1, 2
242) മരണപ്പെടുന്നത് മുഖർറബീങ്ങളിൽ (مُقَرَّبِينَ ) പെട്ടവരാണെങ്കിൽ അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ താഴെ നൽകിയവയിൽ ആയത്തിൽ പ്രാസ്താവിക്കാത്തത് ഏത് ?
A. റൗഹ് رَوْحٌ
B. റയ്ഹാൻ رَيْحَانٌ
C. ജന്നതു നഈം جَنَّتُ نَعِيمٍ
D. മുൽകൻ കബീര് مُلْكًا كَبِير
243) രണ്ട് നാമങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും നാമങ്ങളായോ വിശേഷങ്ങളായോ ഉപയോഗിക്കാറില്ല . ഏതാണവ ?
A. അൽ ഇലാഹ് – റബ്ബ്
B. അല്ലാഹു – റഹ്‌മാൻ
C. ഖബീർ – ഖാലിഖ്
D. ഇലാഹ് – മാലിക്
244) കുറ്റവാളികളുടെ അവയവങ്ങളെ പരാമർശിച്ചു കൊണ്ട് അവർക്കുള്ള ശിക്ഷയുടെ കാഠിന്യം മനസ്സിലാക്കി തരുന്ന പാഠഭാഗത്തെ ആയത്തിൽ എന്താണ് പ്രസ്താവിച്ചിട്ടുള്ളത് ?
A. അവരുടെ കഴുത്തുകളിലേക്ക് താടിയെല്ലുകളെ ബന്ധിച്ചിരിക്കും
B. അവരുടെ കഴുത്തിലെ സർപ്പം മുഖത്തെ കൊത്തുന്നു
C. അവരുടെ വയറുകളിലും വാരിയെല്ലുകളിലും തീ പടരുന്നു
D. അവരുടെ കുടുമകളും കാലടികളും കൂട്ടിപ്പിടിക്കപ്പെടുന്നതായിരിക്കും
245) ഖാസ്വിറാത്തുത്വർഫ് കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ് ?
A. സ്വഭര്‍ത്താക്കന്മാരെ മാത്രം സ്നേഹിക്കുന്ന സ്വർഗ സ്ത്രീകള്‍
B. പതിവ്രതകളായ എല്ലാ സ്ത്രീകളും
C. സ്വഭർത്താക്കളുടെ മാത്രം ദൃഷ്ടി പതിഞ്ഞ സ്ത്രീകള്‍
D. എല്ലാം ശരിയാണ്
246) കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
A. ഖൈറാത്തുൻ ഹിസാൻ
B. ഖൈറാത്തുൽ അഖ്ലാഖ്
C. ഹിസാനുൽ വുജൂ ഹ്
D. ഹുസ്നുൽ ഖുൽഖ്
247) മുദ്‌ഹാമ്മതാൻ എന്ന ആയത്തിന്റെ അർത്ഥമാണ് ………
A. കടുംപച്ച
B. സസ്യലതാദികൾ
C. കരിമ്പച്ചയായ രണ്ടെണ്ണം
D. കുതിച്ചൊഴുകുന്ന അരുവികള്‍
248) സൂറ: ഖമറിലെ ചില വചനങ്ങൾ മദീനയിൽ അവതരിച്ചതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പ്രസ്തുത വചനങ്ങൾ ഏതെല്ലാം ?
A- 45 മുതൽ 46 വരെ
B- 54 മുതൽ 55 വരെ
C- 25 മുതൽ 26 വരെ
D- 35 മുതൽ 36 വരെ
249) ഇത് ഞെരുക്കം ഏറിയ ദിവസമാകുന്നു’ അവിശ്വാസികളുടെ ഈ വർത്തമാനത്തെ വിശദീകരിക്കുന്നിടത്ത് പറയുന്ന കാര്യമാണ് ………..
A. ഖബറിൽ വെച്ച് അവിശ്വാസികൾ ഇപ്രകാരം പറയും
B. വിളിക്കുന്ന ആളിലേക്ക് കഴുത്ത് നീട്ടി ധൃതിപ്പെട്ടു കൊണ്ട് അവിശ്വാസികൾ ഇപ്രകാരം പറയും
C. നാട്ടക്കുറിയിലേക്ക് ഓടി വരുന്നവരായി കൊണ്ട് അവിശ്വാസികൾ ഇപ്രകാരം പറയും
D. നരകത്തിൽ വെച്ച് മുറവിളി കൂട്ടികൊണ്ട് അവിശ്വാസികൾ ഇപ്രകാരം പറയും
250) താഴെ നല്കിയവയിൽ നിന്നും ആയത്തിന്റെ തുടർ ഭാഗം അർത്ഥങ്ങൾ ശരിയാകും പ്രകാരം പൂരിപ്പിക്കുക ; വമൽ ഹയാത്തുദ്ദുൻയാ …………………. (…………………..وَمَا الْحَيَاةُ الدُّنْيَا)
A.കളിയും, വിനോദവും, അലങ്കാരവും, നിങ്ങള്‍ തമ്മില്‍ ദുരഭിമാനം നടിക്കലും, സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നു
B.വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നും അല്ല
C. കഠിനമായ ശിക്ഷയും, അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും, പ്രീതിയും അല്ലാതല്ല
D. എ യും ബി യും ശരിയാണ്
251) നരകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് അവിശ്വാസികള്‍ക്കു വേണ്ടിയാണെന്ന് പ്രസ്താവിക്കപെട്ട ആയത്തുകളാണ് ….
A.ആലുഇംറാൻ 24, അല്‍ബക്വറ 131
B.അല്‍ബക്വറ 124, ആലുഇംറാൻ 31
C. അല്‍ബക്വറ 31, ആലുഇംറാൻ 124
D. ആലുഇംറാൻ 131 , അല്‍ബക്വറ 24
252) വല്ലാഹു ലാ യുഹിബ്ബു ……….. (……………..وَاللَّهُ لَا يُحِبُّ) പാഠഭാഗത്തെ ആയത്തിൽ നിന്നും പൂരിപ്പിക്കുക
A.كُلَّ كَفَّارٍ أَثِيم
B.الْمُفْسِدِين
C. كُلَّ مُخْتَالٍ فَخُور
D. الظَّالِمِين
253) ‘നൂതനമായുണ്ടാക്കിയത്’ എന്ന് അല്ലാഹു പരാമർശിച്ചത് എന്തിനെയാണ് ?
A.സന്യാസജീവിതം
B.ബിദ്അത്
C. ത്രികേയത്വം
D. ദൈവത്തിന് സന്താനവാദം
254) നല്ലതായ കടം എന്നർത്ഥം വരുന്ന പ്രയോഗം ……………. തവണ ആയത്തുകളിൽ വന്നിട്ടുണ്ട്
A.1
B.2
C. 3
D. 4
255) നമ്മെ ബാധിക്കുന്ന ഏതൊരു കാര്യവും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനു വേണ്ടിയാണ്? (ശരിയായത് തിരഞ്ഞെടുക്കുക)
A. നമുക്ക് പാഴായിപ്പോയതിന്റെ പേരില്‍ നമ്മൾ സങ്കടപ്പെടാൻ വേണ്ടി
B. നമുക്ക് അവൻ നല്‍കിയതിന്റെ പേരില്‍ നമ്മൾ ആഹ്ളാദം കൊള്ളാതിരിക്കാൻ വേണ്ടി
C. നന്മബാധിക്കുമ്പോള്‍ അഹങ്കാരവുമുള്ളവനാകാനും തിന്മ ബാധിക്കുമ്പോള്‍ നിരാശയുള്ളവനും വേണ്ടി
D. എ യും ബി യും ശരിയാണ്
256) താഴെ ഗ്രൂപ്പുകളിൽ ആശയങ്ങളും പ്രയോഗങ്ങളും പരിശോധിച്ച് പരസ്പരം യോജിക്കാത്ത ഒരു ഗ്രൂപ്പ് തിരഞ്ഞെടുക്കുക
A. എഴുപതിനായിരം മലക്കുകള്‍ – ബൈത്തുൽ മഉമൂർ
B.ആകാശം – സൂക്ഷിക്കപ്പെട്ട മേല്‍പുര
C.വിറകുനിറച്ചു കത്തിക്കപ്പെടുന്നത് – സമുദ്രങ്ങള്‍
D. ത്വൂര്‍- സീന പർവ്വതം
257) നിങ്ങള്‍ക്കു ഏടുകളില്‍ വല്ല ഒഴിവും ഉണ്ടോ? ആയത്തിൽ ഈ ചോദ്യം അല്ലാഹു ആരോട് ചോദിക്കുന്നതായാണ് വന്നിട്ടുള്ളത് ?
A. ഥമൂദ്
B. ഖൗമു ലൂഥ്
C. ആല ഫിർഔൻ
D. നബി(സ)യെ കളവാക്കിയ സത്യനിഷേധികള്‍
258) ശുർബൽ ഹീം شُرْبَ ٱلْهِيمِ എന്നാൽ …………………..
A – ഒട്ടകസൂപ്പ്
B- ദുർഗന്ധമുള്ള പാനീയം
C- ദാഹരോഗം പിടിപെട്ട ഒട്ടകത്തിന്റെ കുടി
D- എല്ലാം ശരിയാണ്
259) താഴെ നൽകിയതിൽ ഏറ്റവും ശരിയായ പ്രസ്താവന ഏതാണ് ?
A. മലക്കുകൾ ഇബ്രാഹിം നബിക്കും സാറ ബീവിക്കും ഇസ്ഹാഖ് എന്ന പുത്രനെ മാത്രമാണ് സന്തോഷ വാർത്തയായി അറിയിച്ചത്
B. മലക്കുകൾ ഇബ്രാഹിം നബിക്കും സാറ ബീവിക്കും യഅകൂബ് എന്ന പുത്രനെ പറ്റിയാണ് ആദ്യമായി സന്തോഷ വാർത്ത അറിയിച്ചത്
C . മലക്കുകൾ ഇബ്രാഹിം നബിക്കും സാറ ബീവിക്കും ഇസ്ഹാഖ്, യഅകൂബ് എന്നിവരെ പറ്റി സന്തോഷ വാർത്ത അറിയിച്ചു
D. മലക്കുകൾ ഇസ്ഹാഖ് നബിയെ പറ്റി ഇബ്രാഹിം നബിയോടും ഇസ്മാഈൽ നബിയെ പറ്റി സാറ ബീവിയോടുമാണ് സന്തോഷ വാർത്ത അറിയിച്ചത്
260) മുഹമ്മദ് നബി സ നിങ്ങൾക്കിടയിൽ ജനിച്ചു വളർന്നു. നാൽപ്പത് വർഷം നിങ്ങളുടെ എല്ലാ ബഹുമാന ആദരവുകൾക്കും തികച്ചും പത്രമായിരുന്നു . അങ്ങനെയുള്ള നിങ്ങളുടെ സ്വന്തം ആളാണ് എന്ന ആശയമാണ് ……….. പദപ്രയോഗത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത് ?
A. സ്വാഹിബുക്കും (നിങ്ങളുടെ ആൾ )
B. വമാ ഗ്വവാ (അബദ്ധം പിണഞ്ഞവനല്ല )
C. ശദീദുൽ ഖുവാ (ശക്തമായ കഴിവുള്ളവൻ )
D. ഉഫുഖിൽ അഅലാ (ഉന്നത സ്ഥാനമുള്ളവൻ )
261) അല്ലാഹുവിന്റെ ഒട്ടകത്തിനെ സമൂദിലെ നിഷ്ടൂരൻ വധിച്ചത് എപ്രകാരമാണ് ?
A. അതിന്റെ കുടിവെള്ളത്തിൽ വിഷം നൽകി കൊന്നു
B. അതിനെ അഗ്നിക്കിരയാക്കി
C . വാൾ കൊണ്ട് കാലിന് വെട്ടി വീഴ്ത്തി കൊന്നു
D. അതിന്റെ മേലേക്ക് പാറ തള്ളിയിട്ട് കൊന്നു
262) ശാന്തമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുള്ള കാര്യങ്ങളെ പ്രസ്താവിച്ച ഹദീസിൽ താഴെ നൽകിയവയിൽ പരാമർശിക്കാത്തത് ഏത് ?
A. സലാം പ്രചരിപ്പിക്കൽ
B. ഭക്ഷണം നൽകൽ
C. നമസ്ക്കാരം നില നിർത്തൽ
D. രക്തബന്ധം പാലിക്കൽ
263) താണു പോകുക, മേൽപ്പോട്ട് ഉയരുക എന്ന വിപരീത അർത്ഥങ്ങൾ വരുന്ന ഒരു പദമാണ് ……..
A. ഹവാ هَوَىٰ
B. അൽ ഹവാ ٱلْهَوَىٰٓ
C. ഗ്വവാ غَوَىٰ
D. അദ്‌നാ أَدْنَىٰ
264) “പരമ കാരുണികന്റെ അടിയാന്മാരാകുന്ന മലക്കുകളെ അവർ പെണ്ണുങ്ങളാക്കുകയും ചെയ്തിരിക്കുന്നു ” എന്നർത്ഥം വരുന്ന വചനം ഏത് അധ്യായത്തിലാണ് ?
A. ഖമർ
B. ഖമറിലും നജ്മിലും
C. സുഖ് റുഫ്
D. ജാഥിയ
265) പ്രവാചക വചനങ്ങളെ മനസിലാക്കുമ്പോൾ താഴെ നൽകിയവയിൽ തെറ്റായ പരാമർശം ഏതാണ് ?
A. ഒരാൾ ഒരു നല്ല നടപടി നടപ്പാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്
B. ഒരാൾ ഒരു ദുഷിച്ച നടപടി നടപ്പാക്കിയാൽ ഖിയാമത്ത് നാൾ വരെ അതനുസരിച്ചു പ്രവർത്തിച്ചവരുടെ കുറ്റം കൂടി ഏൽക്കേണ്ടി വരും
C. മനുഷ്യന്റെ മരണ ശേഷം മുറിഞ്ഞു പോകാത്ത അമലുകളിൽ ഹജ്ജ്, ഉംറ ഉൾപ്പെടുമെന്ന് ഫുഖഹാക്കൾ സമ്മതിക്കുന്നു
D. ഒരാൾ തിന്മ കൊണ്ട് ക്ഷണിച്ചാലും നന്മ കൊണ്ട് ക്ഷണിച്ചാലും രണ്ടിന്റെയും ഫലങ്ങൾ അവന് അനുഭവിക്കാവുന്നതാണ്
266) തെറ്റായ ഗ്രൂപ്പ് ഏത് ?
A. ആസന്ന സംഭവം – ٱلْـَٔازِفَةُ
B. ആ സംഭവം- الواقعة
C. ആ ഭയങ്കര സംഭവം – القارعة
D. ആ യഥാര്‍ത്ഥ സംഭവം – الحاكَة
267) ‘അധികപ്രശംസ നടത്തുന്നവരെ കണ്ടാല്‍, അവരുടെ മുഖത്തു മണ്ണുവാരിയിടുവാന്‍ ഞങ്ങളോടു നബി(സ) കല്‍പിച്ചിരിക്കുന്നു’; ഇത് പറഞ്ഞ സഹാബിയാരാണ് ?
A. മിഖ്ദാദ് (റ)
B. ഉസ്‌മാന്‍ (റ)
C. അലി(റ)
D. ഉമർ(റ)
268) വ അസ്ഹാബു ……………….. മാ അസ്ഹാബു………….. (………………..وَأَصْحَابُ…………………………. مَا أَصْحَابُ) താഴെ നൽകിയവയിൽ ആയത്തിനോട് യോജിക്കാത്ത ഗ്രൂപ്പ് തിരഞ്ഞെടുക്കുക
A- ൽയമീനി الْيَمِينِ ; ൽയമീൻ الْيَمِين
B- ശ്ശിമാലി الشِّمَالِ ; ശ്ശിമാൽ الشِّمَال
C- ൽ മയ്‌മനത്തി ٱلْمَيْمَنَةِ ; ൽ മയ്‌മനത് ٱلْمَيْمَنَة
D- ൽ മശ്അമത്തി الْمَشْأَمَةِ ; ൽ മശ്അമത് الْمَشْأَمَة
269) മുത്റഫീൻ مُتْرَفِين എന്നത് വിളിച്ചിട്ടുള്ളത് ആരെയാണ് ?
A- ഇടതു പക്ഷക്കാരെ
B- വലതു പക്ഷക്കാരെ
C- മുകര്റബീങ്ങളെ
D- വലീദ്ബ്നു മുഗീറയെ
270) ആയത്തിൽ വന്ന ക്രമത്തിൽ അവസാനം വന്നത് ഏത് ?
A- أَمْ نَحْنُ ٱلْمُنشِـُٔونَ
B- أَمْ نَحْنُ ٱلْمُنزِلُونَ
C- أَمْ نَحْنُ ٱلزَّٰرِعُونَ
D- أَمْ نَحْنُ ٱلْخَـٰلِقُونَ
271) മരണപ്പെടുന്നത് ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിൽ അവന് ലഭിക്കുന്ന ശിക്ഷകൾ സൂറത്തുൽ വാഖിഅയിൽ പരാമർശിച്ചത് ഏത് ?
A. ശറാബുൻ മിൻ ഹമീം – شَرَابٌ مِّنْ حَمِيم
B. തസ്‌ലിയതു ജഹീം – تَصْلِيَةُ جَحِيمٍ
C. സിയാബുൻ മിന്നാര് ثِيَابٌ مِّن نَّار
D. മഖാമിഉ മിൻ ഹദീദ് مَّقَامِعُ مِنْ حَدِيد
272) അല്ലാഹു കാരുണ്യവാനാകാൻ കാരണമായ മൂന്ന് കാരണങ്ങളിൽ ഒന്നാമത്തേതാണ് ?
A. ഖുർആൻ പഠിപ്പിച്ചു
B. മനുഷ്യനെ സൃഷ്ടിച്ചു
C. കാരുണ്യം കാണിച്ചു
D. മനുഷ്യനെ വിവരണം പഠിപ്പിച്ചു
273) രണ്ട് കനത്ത സമൂഹമേ എന്ന് ഖുർആൻ അഭിസംബോധന ചെയ്തത് ആരെയാണ് ?
A. മനുഷ്യരിലെ വിശ്വാസികളെയും അവിശ്വാസികളെയും
B. ജിന്നുകളിലെ വിശ്വാസികളെയും അവിശ്വാസികളെയും
C. മലക്കുകളെയും ജിന്നുകളെയും
D. ജിന്നുകളെയും മനുഷ്യരെയും
274) അൽ യാഖൂത് വൽ മർജാൻ എന്നാൽ …………..
A. പവിഴവും മാണിക്യവും
B. മരതകവും മാണിക്യവും
C. മാണിക്യവും മരതകവും
D. മാണിക്യവും പവിഴവും
275) ‘നിങ്ങൾ അല്ലാഹുവിനെ മഹത്വപ്പെടുത്തുവീൻ , അവൻ നിങ്ങൾക്ക് ………….. ” ; ഹദീസിൽ വിട്ടഭാഗമാണ് ?
A. അനുഗ്രഹം ചൊരിയും
B. കാരുണ്യം കാണിക്കും
C. പൊറുത്ത് തരും
D. ഉപജീവനം നൽകും
276) കട ബാധ്യതകൾ വീട്ടിക്കിട്ടുവാനും ദാരിദ്ര്യത്തില്‍ നിന്ന് ധന്യത കിട്ടാനും സഹായകരമാവുന്ന ഒരു പ്രാർത്ഥന നബി (സ) പ്രത്യേകമായി പ്രാർത്ഥിച്ചത് എപ്പോഴായിരുന്നു ?
A- നമസ്‌കാരങ്ങൾക്ക് ശേഷം
B-യാത്രാ വേളകളിൽ
C- ഉറങ്ങാൻ കിടക്കുമ്പോൾ
D-അന്ത്യയാമങ്ങളിൽ
277) രണ്ട് വിരലുകൾ ചേർത്തു വെച്ച് നബി സ പറഞ്ഞ ശ്രദ്ധേയമായ വാക്കുകൾ ഏതെന്ന് തെരഞ്ഞെടുക്കുക ?
A. ഞാനും യതീമിനെ സഹായിക്കുന്നവനും ഈ വിരലുകൾ പോലെ അടുത്ത് നിൽക്കും
B. എന്നെ സ്നേഹിക്കുന്നവൻ എന്റെ ദീനിനെ ചേർത്തു വെക്കട്ടെ
C. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയാണ് സത്യം, രണ്ട് പേരുടെയും അമലുകൾ നിഷ്ഫലമാക്കുകയില്ല
D. ഞാനും അന്ത്യസമയവും ഈ രണ്ട് വിരലുകൾ കണക്കെ ആയിക്കൊണ്ടാണ് എന്നെ നിയോഗിച്ചിട്ടുള്ളത്
278) സ്വർഗ്ഗ വാസികൾക്ക് സേവനം ചെയ്യുന്ന ബാലന്മാരെ കുറിക്കാൻ ഖുർആൻ ഉപയോഗിച്ച പദം എന്ത്?
A- اولاد
B- طلبان
C- غلام
D- غلمان
279) താഴെ നൽകിയ ഗ്രൂപ്പുകളിൽ മൂന്ന് ഗ്രൂപ്പും ഒരേ ആയത്തിൽ നിന്നാണ്. ഒറ്റപ്പെട്ട ഗ്രൂപ്പ് തിരഞ്ഞെടുക്കുക
A.അല്ലാഹുവിന്റെ കല്‍പന, വ്യാമോഹങ്ങള്‍, പിശാച്
B.ഐഹിക ജീവിതം, കളി, വിനോദം
C. പരലോകം, കഠിനമായ ശിക്ഷ, അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനം
D. മഴ, ചെടി, മഞ്ഞനിറം
280) സ്വര്‍ഗ്ഗം ലഭിക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡം സത്യവിശ്വാസമാണെന്ന് ………….. ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്
A.റഹ്‌മാൻ 47
B.ഹദീദ് 21
C. ആലുഇംറാൻ 131
D. റഹ്‌മാൻ 46
281) ഒരാളില്‍ ഒരു ചീത്ത സ്വഭാവം ഉണ്ടാകുമ്പോള്‍ ആ സ്വഭാവം മറ്റുള്ളവരിലും ഉണ്ടായിക്കാണാന്‍ അവനു ആഗ്രഹാമുണ്ടായിരിക്കുമെന്ന് ഈ വചനത്തിൽ നിന്നും മനസ്സിലാക്കാം
A.തൂർ 16
B.ദാരിയത് 10
C. ഹദീദ് 24
D. വാഖിഅ 47
282) അവരുടെമേല്‍ അല്ലാഹു അതിനെ നിയമിച്ചിട്ടില്ല, എന്നിരുന്നാലും അല്ലാഹുവിന്റെ പ്രീതിയെ തേടേണ്ടതിന് അവരത് ചെയ്തുവെന്ന് ആയത്തിൽ വന്നിട്ടുള്ളത് എന്താണ് ?
A.രാത്രിയിലെ പ്രത്യേക പ്രാർത്ഥന
B.രാത്രിയിലെ എല്ലാ സുന്നത് നമസ്‍കാരങ്ങളും
C. രാത്രിയുടെ അന്ത്യയാമങ്ങളിലെ തഹജ്ജുദ് നമസ്‌കാരം
D. സന്യാസജീവിതം
283) ആയത്തിൽ വന്ന പ്രയോഗങ്ങളിൽ ഉൾപെടാത്തത് ഏത് ?
A.യുളാഇഫഹു ലഹും يُضَـٰعِفَهُۥ لَهُمْ
B.ഫ യുളാഇഫഹു ലഹു فَيُضَـٰعِفَهُۥ لَهُ
C. യുളാഅഫു ലഹും يُضَـٰعَفُ لَهُمْ
D. ഫ യുളാഇഫഹു فَيُضَـٰعِفَهُ
284) ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; എന്നാൽ …………………………. (താഴെ നൽകിയവയിൽ ആയത്തിനോട് ചേർച്ചയുള്ള വാക്യം തിരഞ്ഞെടുക്കുക)
A. അവന്റെ കാരുണ്യത്തിൽ നിന്നു ഒരോഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്
B. നിങ്ങൾക്കു കൊണ്ടുനടക്കുവാനുള്ള ഒരു മാർഗം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുന്നതാണ്
C. നിങ്ങൾക്കു പൊറുത്തുതരുന്നതാണ്
D. എല്ലാം ശരിയാണ്
285) വിറകുനിറച്ചു കത്തിക്കപ്പെടുന്നതു, ജ്വലിപ്പിക്കപ്പെട്ടതു എന്നൊക്കെയാണ് …………………എന്ന വാക്കിനു ഭാഷാർത്ഥം
A. അൽ മർഫൂഇ المَرْفُوعِ
B. സഖ്‌ഫ് سَقْف
C. മഹ്ഫൂള് مَّحْفُوظ
D. അൽ മസ്’ജൂർ ٱلْمَسْجُور
286) ദൂഖൂ മസ്സ സഖർ ذُوقُوا۟ مَسَّ سَقَرَ എന്നാൽ …………….. എന്നർത്ഥം.
A – അവരുടെ മുഖങ്ങളിലായി നരകത്തിൽ വലിച്ചിഴക്കപ്പെടുന്നു
B- നരകത്തിന്റെ ബാധയെ രുചി നോക്കിക്കൊള്ളുവിന്‍
C- സഖറിന്‍റെ ഗന്ധം
D- കുറ്റവാളികള്‍ വഴിപിഴവിലും, കിറുക്കിലുമാകുന്നു
287) താഴെ നൽകിയ നാലു ചോദ്യങ്ങളെ ആയത്തുകകളുടെ ക്രമത്തിൽ മൂന്നാമതായി വന്നിട്ടുള്ളത് ഏത് ?
A – أَفَرَءَيْتُم مَّا تُمْنُونَ
B- أَفَرَءَيْتُم مَّا تَحْرُثُونَ
C- أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ
D- أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ
288) ലൂത് നബിയുടെ ജനതയെ അല്ലാഹു വിശേഷിപ്പിച്ചത് എപ്രകാരമാണ് ?
A. കുറ്റവാളികളായ ജനത
B. പരീക്ഷിക്കപ്പെട്ട ജനത
C. തെമ്മാടികളായ ജനത
D. നശിക്കപ്പെടേണ്ട ജനത
289) അലാ തസിറൂ വാസിറത്തുൻ വിസ്റ ഉഖ് റാ താഴെ നൽകിയതിൽ ഇതുമായി യോജിക്കുന്ന പ്രസ്താവന ഏതാണ്
A. കുറ്റമില്ലാത്ത ആത്മാക്കൾക്ക് ഒരിക്കലും വിചാരണ നേരിടേണ്ടി വരില്ല
B. കുറ്റങ്ങളുടെ ആധിക്യം സ്വദേഹത്തെ ഭാരമുള്ളതാക്കി തോന്നിപ്പിക്കും
C. കുറ്റങ്ങളിൽ കുറവുള്ള ആത്മാക്കൾക്ക് മറ്റൊരു ആത്മാവിന്റെ പാപങ്ങളെ വഹിക്കുന്നതിൽ തെറ്റില്ല
D. കുറ്റം വഹിക്കുന്ന ഒരു ആത്മാവും മറ്റൊരു ആത്മാവിന്റെ കുറ്റം വഹിക്കുകയില്ല
290) ചരൽ കാറ്റിന്റെ ശിക്ഷ വന്നിറങ്ങിയ ലൂത്ത് നബിയുടെ ജനതയിൽ നിന്ന് അല്ലാഹു അവരെ രക്ഷിച്ച സമയം ഏതെന്നാണ് വ്യക്തമാക്കുന്നത് ?
A . നിശാന്ത്യത്തിൽ
B. നട്ടപ്പാതിരയിൽ
C. പകൽ വെളിച്ചത്തിൽ
D. പൂർവാഹ്‌ന സമയത്ത്
വെളിച്ചം റമളാൻ 2022 ഏകദിന ക്യാമ്പയിനുകളിലെ ചോദ്യങ്ങളും ഉത്തരങ്ങളും.
1) ‘നിഷ്പ്രയാസം സഞ്ചരിക്കുന്നവ‘ ٱلْجَـٰرِيَـٰتِ يُسْرً എന്നതു കൊണ്ട് ആയത്തിൽ ഉദേശിച്ചത് എന്തിനെയാണ് ?
A. കാർമേഘം
B. കപ്പൽ
C. തിരമാല
D. മലക്കുകൾ
2) അൽ മുഖസ്സിമാത് ٱلْمُقَسِّمَـٰت എന്ന് വചനത്തിൽ സത്യം ചെയ്തിട്ടുള്ളത് എന്തിനെ ഉദ്ദേശിച്ചിട്ടാണ് ?
A. സമുദ്രങ്ങളിൽ അതിവേഗം സഞ്ചരിക്കുന്ന കപ്പലുകളെ
B. വലിയ തിരമാലകളെ
C. മഴക്കു കരണങ്ങളായ കാർമേഘങ്ങളെ
D. സൃഷ്ടികള്‍ക്കിടയില്‍ കാര്യങ്ങളെ ഭാഗിച്ചുകൊടുക്കുന്ന മലക്കുകളെ
3) ആകാശത്തിനെ വിശേഷിപ്പിക്കാൻ പ്രയോഗിച്ച ‘ഹുബുക്ക്‘ (حُبُك) എന്നതിന്റെ അർത്ഥങ്ങളിൽ ഉൾപ്പെടുന്നതാണ് …………………….
A. മാർഗങ്ങൾ
B. അഴക്
C. കെട്ടുറപ്പ്
D. മുകളിൽ നൽകിയ അർത്ഥങ്ങളെല്ലാം ശരിയാണ്
4) ആരെയാണ് വചനത്തിൽ ‘നശിക്കട്ടെ‘, ‘തുലയട്ടെ‘ എന്നൊക്കെ അല്ലാഹു ആക്ഷേപിച്ചിട്ടുള്ളത് ?
A. യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ഊഹിച്ചും മതിപ്പിട്ടും കള്ളം പറയുന്നവരെ
B. മക്കയിലുണ്ടായിരുന്നവരെ
C. തർക്കിക്കുന്നവരെ
D. കളവിന് കൂട്ട് നിൽക്കുന്നവരെ
5) ‘ഏതവസരത്തിലാണ് പ്രതിഫലനടപടിയുടെ ദിവസം?’ എന്ന സത്യനിഷേധികളുടെ പരിഹാസത്തോടെയുള്ള ചോദ്യത്തിന് അല്ലാഹു നൽകിയ മറുപടിയെന്താണ് ?
A. അവരുടെ മരണത്തിന് ശേഷമാണ് അതുണ്ടാവുക
B. അവര്‍ ധൃതിപ്പെട്ടു കൊണ്ടിരിക്കുന്ന ദിവസമാണതുണ്ടാവുക
C. അവര്‍ നരകാഗ്നിക്കുമീതെ പരീക്ഷണം ചെയ്യപ്പെടുന്ന ദിവസമാണതുണ്ടാവുക
D. ഉടനെ അത് സംഭവിക്കുന്നതാണ്
6) ‘സുകൃതവാന്‍, നന്മ ചെയ്യുന്നവന്‍, പുണ്യം ചെയ്യുന്നവന്‍’ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം
A. മുഹ്സിന്‍ مُحْسِن
B. മുത്തഖീൻ مُتَّقِينَ
C. ഉയൂൻ عُيُون
D. സ്വാദിഖ് صَادِقٌ
7) ‘നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ………………… ; നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്‘ എന്നതാണ് احسان (ഇഹ്സാന്‍) എന്നതിന് നബി(സ) നൽകിയ നിർവചനം
A. കരുതുക
B. ആരാധിക്കുക
C. ഭയപ്പെടുക
D. വിശ്വസിക്കുക
8) രാത്രിയുടെ അന്ത്യയാമങ്ങളിൽ മുഹ്സിനുകൾ എന്താണ് ചെയ്യുന്നത് ?
A. എല്ലാവരയും പോലെ സുഖനിദ്രയിലായിരിക്കും
B. വിനോദവും കളിയുമായി സമയം ചിലവഴിക്കും
C. അല്പസമയം ഉറങ്ങും, ബാക്കി സമയം ഉണർന്നിരിക്കും
D. അല്ലാഹുവിനോട് പാപമോചനം തേടും
9) ആരാണ് ‘ചോദിക്കുന്നതിനു തടസ്സം ബാധിച്ചവർ‘ (المحروم) ?
A. യാചന പതിവാക്കി ആളുകളോട് ചോദിച്ചു കൊണ്ടേയിരിക്കുന്നവൻ
B. വല്ലപ്പോഴും ആളുകളോട് സഹായം ചോദിക്കേണ്ടി വരുന്നവൻ
C. സമ്പന്നനാണെങ്കിലും അത്യാവശ്യ ഘട്ടത്തിൽ കടം ചോദിക്കാൻ മടിക്കുന്നവൻ
D. ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടെങ്കിലും അതു അന്യനെ അറിയിക്കാതെ അഭിമാനം സംരക്ഷിച്ചുകൊണ്ടു വിഷമം സഹിക്കുന്നവർ
10) ‘നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതുമുണ്ട്‘ എന്ന് വചനത്തിൽ പറഞ്ഞിട്ടുള്ളത് എന്താണ് ?
A. മഴയും വെയിലും
B. ഉപജീവനമാര്‍ഗ്ഗങ്ങൾ
C. മഴയും ആഹാരവും
D. മരണശേഷമുള്ള രക്ഷാശിക്ഷകള്‍
Top of Form
1) നല്ല ഒരു അഥിതി സൽക്കാരത്തെക്കുറിച്ച് ഈ അദ്ധ്യായത്തിൽ അല്ലാഹു പരാമർശിക്കുന്നുണ്ട്. ആരായിരുന്നു യഥാർത്ഥത്തിൽ അഥിതികൾ ? ആരായിരുന്നു ആതിഥേയൻ ?
A. മലക്കുകൾ, നൂഹ് നബി(അ)
B. അപരിചിതരായ ഒരു കൂട്ടം ആളുകള്‍, നൂഹ് നബി(അ)
C. മനുഷ്യരൂപത്തിൽ വന്നിരുന്ന മലക്കുകൾ, ഇബ്രാഹീം നബി(അ)
D. മലക്കുകൾ, ഇബ്രാഹീം നബി(അ)യും യഅഖൂബ്(അ)യും
2) വീട്ടുകാരുടെ അടുക്കല്‍ ചെന്നു മാന്യഅഥിതികളെ സത്കരിക്കാനുള്ള ഏര്‍പ്പാടുകൾ പ്രവാചകൻ ചെയ്‌തുവല്ലോ, എങ്ങനെയാണ് അദ്ദേഹം അതിഥികളുടെ അടുത്തുനിന്നും പോയത് ?
A. ബഹളമുണ്ടാക്കി
B. പതുക്കെ ഉപായത്തില്‍
C. ഭാര്യയെ വിളിച്ചു കൂവിക്കൊണ്ട്
D. അഥിതികൾ വന്നതിനോടുള്ള അനിഷടം കാണിച്ചുകൊണ്ട്
3) പ്രവാചകൻ അതിഥികളെ ഭക്ഷണത്തിലേക്ക് വിളിച്ചത് എങ്ങനെയാണ് ?
A. ഇതു കഴിച്ചേക്കണം എന്ന് നിര്‍ബന്ധിച്ചു പറഞ്ഞു കൊണ്ട്
B. തടിച്ചു കൊഴുത്ത കാളക്കൂറ്റനെ പാകം ചെയ്യാൻ ഉത്തരവിട്ടുകൊണ്ട്
C. കൈ കൊട്ടി തീന്മേശയിലേക്ക് മാടി വിളിച്ചു
D. തിന്നുകയല്ലേ എന്നു പറഞ്ഞുകൊണ്ട് സാദരം ക്ഷണിച്ചു
4) മലക്കുകൾ ഇബ്രാഹീം(അ)ക്ക് ജ്ഞാനിയായ ഒരാണ്‍കുട്ടിയെക്കൊണ്ട് സന്തോഷ വാർത്തയറിയിച്ചുവല്ലോ. ആരായിരുന്നു ഈ പുത്രൻ ?
A. ഇസ്മാഈല്‍(അ)
B. യഅ്ഖൂബ്(അ)
C. ഇസ്ഹാഖ്(അ)
D. എല്ലാം ശരിയാണ്
5) ‘വന്ധ്യയായ ഒരു കിഴവി‘; ആര് ആരെപ്പറ്റിയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് ?
A. മലക്കുകൾ സാറാ(അ)യെപ്പറ്റി
B. സാറാ(അ) അവരെപ്പറ്റിതന്നെ (സ്വയം) പറഞ്ഞത്
C. ഇബ്റാഹീം(അ) സാറാ(അ)യെപ്പറ്റി
D. ലൂത്ത്വ് (അ) അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന വൃദ്ധസ്ത്രീയെപ്പറ്റി
6) ഇബ്റാഹീം(അ)യുടെ അടുത്തു വന്ന മലക്കുകളെ അല്ലാഹു ഏൽപിച്ചിരുന്ന പ്രധാന വിഷയം എന്തായിരുന്നു ?
A. ഇബ്രാഹീം(അ) നബിക്ക് സന്തോഷവാർത്ത അറിയിക്കാൻ
B. ലൂത്ത്വ്(അ) നബിയുടെ ജനതയെ ശിക്ഷിക്കുവാൻ
C. ആദ്(അ) നബിയുടെ ജനതയെ ശിക്ഷിക്കുവാൻ
D. നൂഹ്(അ) നബിയുടെ ജനതയെ ശിക്ഷിക്കുവാൻ
7) ‘കുറ്റവാളികളായ ജനത’ (قَوْمٍۢ مُّجْرِمِينَ) എന്ന് പറഞ്ഞിട്ടുള്ളത് ആരെയാണ് ?
A. ഥമൂദ് ജനതയെ
B. ആദ് ജനതയെ
C. നൂഹ്(അ) നബിയുടെ ജനതയെ
D. ലൂത്ത്വ്(അ) നബിയുടെ ജനതയെ
8) ഓരോ പ്രവാചക സമുദായങ്ങളെയും അവരുടെ അഹങ്കാരത്തിനു അല്ലാഹു നൽകിയ ശിക്ഷകളെയും താഴെ നൽകിയതിൽ തെറ്റായി നൽകിയ ജോഡിയേത് ?
A. ലൂത്ത്വ്(അ) നബിയുടെ ജനത- അടയാളപ്പെടുത്തപ്പെട്ട കല്ലുകള്‍
B. ആദ് – വന്ധ്യയായ കാറ്റ്
C. ഥമൂദ് – ഇടിത്തീ
D. നൂഹ്(അ) നബിയുടെ ജനത – ഘോരശബ്ദം
9) പാഠഭാഗത്തെ ആയത്തിൽ ആക്ഷേപാര്‍ഹന്‍ – مُلِيمٌ – എന്ന് ആരെയാണ് അല്ലാഹു വിളിച്ചിട്ടുള്ളത് ?
A. ജാലവിദ്യക്കാരനെ
B. ഫിര്‍ഔനിനെ
C. യോനാ പ്രവാചകനെ
D. ദുര്‍നടപ്പുകാരായ ഒരു ജനതയെ
10) ഒട്ടും ഗുണകരമല്ലാത്തതും അങ്ങേയറ്റം നാശകരവുമായിരുന്നതുകൊണ്ടാണ് ആ കാറ്റിനെപ്പറ്റി…………… എന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്
A. സൗമ്യമായ കാറ്റ് الرِّيحَ رُخَاءً
B. തുരുമ്പിപ്പിക്കുന്ന കാറ്റ് الرِّيحَ الْرَّمِيمِ
C. വന്ധ്യയായ കാറ്റ് الرِّيحَ الْعَقِيمَ
D. ശക്തിയായി വീശുന്ന കാറ്റ് الرِّيحَ عَاصِفَةً
Bottom of Form
1) ”വിപുലമായ കഴിവുള്ളവര്‍” എന്നും (ആകാശത്തെ അല്ലാഹു) ”വിശാലപ്പെടുത്തു(ക്കൊണ്ടിരിക്കു)ന്നു” എന്നും അർത്ഥം നൽകപെട്ട പദമാണ് ……………………
A. ബനയ്‌നാഹാ بَنَيْنَـٰهَا
B. ഫറഷ്നാഹ فَرَشْنَـٰهَا
C. മാഹിദൂൻ مَـٰهِدُونَ
D. മൂസിഊൻ مُوسِعُونَ
2) (1-ഭൂമിയെ പരത്തി വിതാനിച്ചു) ; (2-ആകാശങ്ങളെ ശക്തിയോടെയും വൈദഗ്ദ്ധ്യത്തോടെയും സ്ഥാപിച്ചു); (3-എല്ലാ വസ്തുക്കളില്‍നിന്നും രണ്ടു ഇണകളെ സൃഷ്ടിച്ചിരിക്കുന്നു). ഇവിടെ നൽകിയ പ്രപഞ്ച ദൃഷ്ടാന്തങ്ങൾ ആയത്തിൽ വന്ന ക്രമത്തിൽ ശരിപ്പെടുത്തുക
A. 1, 2 ,3
B. 2, 1, 3
C. 2, 3, 1
D. 3, 2, 1
3) അല്ലാഹുവിവന്റെ ചില സൃഷ്ടി മാഹാത്മ്യങ്ങളെ എടുത്തുദ്ധരിച്ചതിന് ശേഷം നമ്മോട് അവൻ ആഹ്വാനം ചെയ്യുന്ന കാര്യമെന്താണ് ?
A. അല്ലാഹുവിങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങി അഭയം പ്രാപിക്കുക
B. അല്ലാഹുവിനെമാത്രം ആരാധ്യനായി സ്വീകരിക്കുക
C. അല്ലാഹു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു
D. എ യും ബി യും ശരിയാണ്
4) പ്രവാചകന്മാരെ നിഷേധിച്ചു തള്ളിയ എല്ലാ ജനതകളും അവരുടെ പ്രവാചകന്മാരെ പരിഹസിച്ചു വിളിച്ച രണ്ടു വാക്കുകളാണ് ……………
A. ഷാഇർ, മജ്‌നൂൻ
B. ബഷർ, മലക്ക്
C. സാഹിർ, മജ്‌നൂൻ
D. ഷാഇർ, സാഹിർ
5) ”നബിയെ, നിങ്ങൾ ഉപദേശം നല്‍കി ഓര്‍മിപ്പിക്കുകയും ചെയ്യുക. നിശ്ചയമായും ഓര്‍മിപ്പിക്കൽ [ഉപദേശം] ……………………….. ഫലം ചെയ്യും”.
A. സത്യനിഷേധികൾക്ക്
B. ആലോചനയുള്ളവർക്ക്
C. പേടിക്കുന്നവർക്ക്
D. സത്യവിശ്വാസികള്‍ക്ക്
6) ”ജിന്നിനെയും മനുഷ്യനെയും അവർ എന്നെ ………………………. വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (ദാരിയാത് 56)
A. ആരാധിക്കുവാൻ
B. ഭയപ്പെടാൻ
C. നന്ദികാണിക്കുവാൻ
D. അനുസരിക്കുവാൻ
7) അല്ലാഹുവിന്റെ മൂന്ന് വിശേഷണങ്ങൾ എടുത്തുദ്ധരിച്ച വചനത്തിൽ ഉൾപ്പെടാത്ത വിശേഷണമാണ് …………
A. ഉപജീവനം നൽകുന്നവൻ
B. ശക്തിയുള്ളവൻ
C. ബലപ്പെട്ടവൻ
D. പരമാധികാരിയായവൻ
8) ഇബാദത്ത് എന്നാൽ എന്താണ് ?
A. കീഴ്‌പ്പെടുക
B. അടിമത്തം
C. അങ്ങേയറ്റം താഴ്മയും ഭക്തിയും പ്രകടമാക്കുക
D. അനുസരണയോടെയുള്ള ആരാധന
9) അൻപത്തൊമ്പതാമത്തെ വചനത്തിൽ ആവർത്തിച്ചു വന്ന പദമാണലോ ذَنُوبِ (ദനൂബ്). ഇതുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
A. ഒരു തരം വെള്ള നിറത്തിലുള്ള പത്രമാണ് ദനൂബ്
B. ദനൂബിൽ വെള്ളം കുടിക്കുന്നത് സുന്നത്താണ്
C. വിഹിതം അല്ലെങ്കില്‍ ഓഹരി എന്നര്‍ത്ഥം നൽകപ്പെട്ടിരിക്കുന്നു
D. അറബികൾ കുളിക്കാൻ ഉപയോഗിക്കുന്ന പത്രമാണ് ദനൂബ്
10) അവിശ്വാസികൾക്ക് വമ്പിച്ച നാശം ഉണ്ടാകുന്നത് എപ്പോഴാണെന്നാണ് അവസാന വചനത്തിൽ പറഞ്ഞപറഞ്ഞിട്ടുള്ളത് ?
A. ബർസഖ്
B. മരണം
C. ഖിയാമാത്തുനാൾ
D. എല്ലാം ശരിയാണ്
വെളിച്ചം റമദാൻ 2022 # 04
1) തൂർ എന്നാൽ പർവതം എന്നാണല്ലോ അർത്ഥം . എന്നാൽ അത്തൂർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
A. ഉഹ്ദ് മല
B. സീന പർവതം
C. ജൂദി പര്‍വതം
D. ജബൽ റുമാത്
2) കിതാബിൻ മസ്‌തൂർ كِتَـٰبٍ مَّسْطُورٍ എന്നാൽ ……………………… എന്നാണ് അർത്ഥമാക്കുന്നത്
A. വരിയായി ക്രമീകരിച്ച് എഴുതപ്പെട്ട ഗ്രന്ഥം
B. തുറന്നു വിരുത്തിവെക്കപ്പെട്ട തോലില്‍ എഴുതപ്പെട്ട ഗ്രന്ഥം
C. മേന്മയുള്ള ഗ്രന്ഥങ്ങൾ
D. മുകളിൽ നൽകിയ എല്ലാം ശരിയാണ്
3) അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ആണയിട്ട് സത്യം പറയുന്നത്. ഇവയിൽ ………… ഉൾപ്പെടുന്നില്ല
A. ആകാശം
B. തൗറാത്ത്
C. ബൈത്തുൽ മഉമൂർ
D. നക്ഷത്രമണ്ഡലങ്ങൾ
4) അഞ്ചു വസ്തുക്കളെകൊണ്ട് ആണയിട്ട് അല്ലാഹു ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത് എന്താണ് ?
A. സത്യനിഷേധികള്‍ക്കു വമ്പിച്ച ശിക്ഷ അനുഭവപ്പെടുന്നതാണ്, അവ തടുക്കുവാന്‍ സാധ്യമല്ല
B. വേദഗ്രന്ഥങ്ങൾ സത്യം തന്നെയാണ്
C. ആകാശവും സമുദ്രവും അന്ത്യനാളിൽ കത്തിക്കപ്പെടുന്നതാണ്
D. സത്യനിഷേധികള്‍ വമ്പിച്ച വഴിപിഴവിലാണ്, അവരതിൽ തുടർന്നു കൊണ്ടിരിക്കും
5) ലോകാവസാന വേളയില്‍ ഉണ്ടാകുന്ന അതിഭയങ്കര സംഭവവികാസങ്ങളിൽ ഈ സൂറത്തിൽ വന്നിട്ടുളളത് ………..
A. നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുന്നതാണ്
B. ആകാശം ഒരു ശക്തിയായ പ്രകമ്പനം പ്രകമ്പിക്കുന്നതാണ്
C. മലകള്‍ ഒരു ശക്തിയായ സഞ്ചാരം സഞ്ചരിക്കുന്നതാണ്
D. ബി യും സി യും ശരിയാണ്
6) ”നിഷേധിച്ചവര്‍ക്കക്കാകുന്നു അന്ത്യനാളിൽ വമ്പിച്ച നാശം” ; അവർ ഏതു തരക്കാരാണെന്നാണ് തൊട്ടുതാഴത്തെ ആയത്തിൽ പറഞ്ഞിട്ടുള്ളത് ?
A. അനാവശ്യത്തില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍
B. ക്ഷമിച്ചിരുന്നവർ
C. കുതർക്കികൾ
D. എ യും സി യും ശരിയാണ്
7) ‘അവരെ ഒരു പിടിച്ചുതള്ളല്‍ തള്ളപ്പെടുന്നതാണ്’, ആരെയാണ് തള്ളപ്പെടുന്നത് ? എങ്ങോട്ടാണ് അവരെ തള്ളപ്പെടുന്നത് ?
A. ഭയഭക്തന്മാരെ, സ്വർഗ്ഗത്തോപ്പുകളിലേക്ക്
B. വിശ്വസിച്ചവരെ, കാരുണ്യത്തിലേക്ക്
C. വ്യാജമാക്കിയിവരെ, നരകത്തിന്റെ അഗ്നിയിലേക്ക്
D. അവിശ്വസിച്ചവരെ, നിഷേധത്തിലേക്ക്
8) ”എന്നിട്ടു നിങ്ങള്‍ ക്ഷമിച്ചുകൊള്ളുക; അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക” ആരോടാണീ ആഹ്വാനം ? എവിടെവെച്ചാണീ ഇങ്ങനെ പറയുന്നത് ?
A. ഭയഭക്തന്മാരോട്, സ്വർഗത്തിൽ
B. വിശ്വാസികളോട്, ഭൂമിയിൽ
C. വ്യാജമാക്കിയിവരോട്, നരകത്തിൽ
D. എല്ലാവരോടും, വിചാരണ വേളയിൽ
9) ഭയഭക്തന്മാര്‍ക്ക് സ്വര്‍ഗ്ഗതോപ്പുകളിലുണ്ടാകുന്ന സുഖാനുഗ്രഹങ്ങളാണ് …………….
A. മംഗളമായി തിന്നുകയും കുടിക്കുകയും ചെയ്യാം
B. വിശാലനേത്രകളായ സുന്ദരികളായ തരുണീമണികളെ ഇണ ചേര്‍ത്തു കൊടുക്കുന്നു
C. സത്യവിശ്വാസത്തോടെ പിന്തുടർന്ന സന്താനങ്ങളെ ചേര്‍ത്തു കൊടുക്കുന്നു
D. എല്ലാം ശരിയാണ്
10) അവസാന ആയത്തുകൾ വായിച്ച് തെറ്റായ ജോഡി കണ്ടെത്തുക
A. ലുഉലുഉൻ മക്‌നൂൻ لُؤْلُؤٌ مَّكْنُونٌ – ചിപ്പിയില്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുത്ത്
B. കഅസൻ ലാ ലഗ്‌വുൻ كَأْسًا لَّا لَغْوٌ – അനാവശ്യം ഇല്ലാത്ത (മദ്യം നിറക്കപ്പെട്ട) കോപ്പ
C. ഫാകിഹതിൻ വ ലഹ്‌മിൻ فَـٰكِهَةٍ وَلَحْمٍ – പഴവര്‍ഗ്ഗവും മാംസവും
D. അധാബ സ്സമൂമ് عَذَابَ ٱلسَّمُومِ – പ്രത്യക്ഷമായ പ്രകടമായ ശിക്ഷ
വെളിച്ചം റമദാൻ 2022 # 05
1) ”നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ടു നബിയേ, നീ ഒരു ‘പ്രശ്നക്കാരനുമല്ല’, ‘ഭ്രാന്തനുമല്ല’ ” എന്ന് അല്ലാഹു വ്യക്തമാക്കിയ ആയത്തിൽ പ്രയോഗിച്ച പദങ്ങൾ യഥാക്രമം ……….. , ………… എന്നിവയാണ്.
A. കാഹിൻ كَاهِن, ഷാഇർ شَاعِر
B. ഷാഇർ شَاعِرٌ, മജ്‌നൂൻ مَجْنُون
C. കാഹിൻ كَاهِن, മജ്‌നൂൻ مَجْنُون
D. മജ്‌നൂൻ مَجْنُون, കാഹിൻ كَاهِن
2) മുഹമ്മദ്(സ)യുടെ ശല്യം ഇല്ലാതാകാൻ വേണ്ടി ശത്രുക്കൾ കാത്തിരുന്നത് എന്തിനെയാണ് ?
A. കവിയരങ്ങിൽ നബിയെ തോൽപ്പിക്കാം
B. തങ്ങളുടെ വിഗ്രഹങ്ങൾ നബിയെ അപായപ്പെടുത്തിക്കൊള്ളും
C. കാലവിപത്തുകളില്‍പെട്ടു ഏറെത്താമസിയാതെ മുഹമ്മദ്(സ)യുടെ കഥ അവസാനിച്ചുകൊള്ളും
D. തങ്ങളുടെ പൂർവികരുടെ ശാപകോപങ്ങൾ മുഹമ്മദ്(സ)യെ ബാധിച്ചുകൊള്ളും
3) നബി(സ) ഖുർആൻ സ്വയം കെട്ടിയുണ്ടാക്കിയവരാണെന്ന് പറയുന്നവരോട് അല്ലാഹു ആയത്തിലൂടെ മറുപടി പറയുന്നതെന്താണ് ?
A. ഖുർആനിനെ പോലുള്ള ഒന്ന് അവർ കൊണ്ട് വരട്ടെ
B. ഖുർആനിൽ എന്തെങ്കിലും ഒരു അപാകത അവർ എടുത്തു കാണിക്കട്ടെ
C. ഖുർആൻ അവർക്ക് വേണ്ടിയല്ലേ അവതരിപ്പിക്കപ്പെട്ടത്
D. ഈ ഖുർആൻ മനുഷ്യനോ ജിന്നോ സ്പർശിച്ചിട്ടില്ല
4) അല്ലാഹു നിഷേധികളോട് ചോദിക്കുന്ന ചില ചോദ്യങ്ങൾ താഴെ നൽകുന്നു. ആയത്തിൽ വന്ന ക്രമത്തിൽ അവയിൽ അവസാനം വന്നത് ഏത് ?
A. അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?
B. നിന്റെ റബ്ബിന്റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?
C. അവര്‍ സ്വയം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?
D. ആകാശങ്ങളെയും ഭൂമിയെയും അവര്‍ സൃഷ്ടിച്ചിരിക്കുകയാണോ?
5) അവിശ്വാസിയായിരിക്കെ, സൂറത്തുത്ത്വൂറിലെ ചില വചനങ്ങൾ നബി(സ) ഓതുന്നതു കേട്ടിട്ട് അവയിലടങ്ങിയ ചോദ്യങ്ങള്‍ നിമിത്തം “എന്റെ ഹൃദയം പറന്നു പോകാറായി” എന്ന് പറഞ്ഞിരുന്നത് ആരാണ്? ഈ വചനങ്ങൾ അദ്ദേഹം ഇസ്ലാമിലേക്ക് കടന്നു വരാൻ ഒരു കാരണമാവുകയും ചെയ്‌തു.
A. അബ്ദുല്ലാഹിബ്നു ജുബൈർ(റ)
B. ജുബൈറുബ്നു മുത്അം (റ)
C. ഇക്‌രിമത് ബ്നു അബൂജഹ്ൽ(റ)
D. ഉമർ ബ്നുൽ ഖത്വാബ്(റ)
6) തങ്ങൾക്ക് പെൺമക്കളുണ്ടാകുമ്പോൾ ക്ഷുഭിതരാകുകയും അവരെ കൊന്നുകളയാൻ തുനിയുകയും ചെയ്‌തിരുന്ന മുശ്രിക്കുകൾ തന്നെ, മലക്കുകള്‍ അല്ലാഹുവിന്‍റെ പെൺമക്കളാണെന്ന് വിശ്വാസമുള്ളവരായിരുന്നു, അതുകൊണ്ടാണ് ഈ ചോദ്യം അല്ലാഹു ചോദിക്കുന്നത് ?
A. അദൃശ്യജ്ഞാനം അവരുടെ അടുക്കല്‍ ഉണ്ടോ?
B. ആകാശത്തു കയറിച്ചെന്ന് ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?
C. നിങ്ങള്‍ക്ക് ആൺമക്കളും പെൺമക്കളുമാണോ ഉള്ളത് ?
D. അല്ലാഹുവിനു പെൺമക്കളും നിങ്ങള്‍ക്കു ആൺമക്കളുമാണോ ഉള്ളത് ?
7) കുതന്ത്രം പ്രയോഗിച്ച മുശ്രിക്കുകൾക്കെതിരെ അല്ലാഹു പ്രയോഗിച്ച തന്ത്രങ്ങൾക്കുള്ള ഉദാഹരണമാണ് ………………………
A. കൊല്ലാൻ പദ്ധതിയിട്ട് വീടുവളഞ്ഞ മുശരിക്കുകളിൽ നിന്ന് നബി(സ) രക്ഷപ്പെട്ടതും ബദ്റില്‍വെച്ച് ആ മുശരിക്കുകൾ കൊല്ലപ്പെട്ടതും
B. ഹിജ്‌റ വേളയിൽ മുശരിക്കുകൾ നബിയുടെ വീട് വളഞ്ഞത്
C. ഹുദയ്ബിയ്യ സന്ധിയിലെ കരാറും മുശരിക്കുകൾ കരാർ ലംഘിച്ചതും
D. മുശ്രിക്കുകൾ ഒന്നടകം മുസ്ലിംകളായത്
8) സത്യം കണ്ടാലും സത്യനിഷേധികൾ ഗ്രഹിക്കുകയില്ല എന്ന് ബോധ്യപ്പെടുത്താൻ അല്ലാഹു പറഞ്ഞ ഒരു വാക്യമാണ് ……..
A. ആകാശത്തു കയറിച്ചെന്ന് ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?
B. ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി നേരില്‍ കണ്ടാലും അട്ടിയിടപ്പെട്ട മേഘമാണെന്ന് അവര്‍ പറയും
C. നിന്റെ റബ്ബിന്റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?
D. നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍
9) ഖിയാമത്ത് നാളിനെ പാഠഭാഗത്ത് വിശേഷിപ്പിച്ചത് ………… എന്നാണ്
A. തല്ക്ഷണം വീഴുന്ന ദിവസം
B. അടിപതറുന്ന ദിവസം
C. ജീവനെ വിസ്മരിച്ചു പോകുന്ന ദിവസം
D. ബോധം കെട്ട് പോകുന്ന ദിവസം
10) രക്ഷിതാവിന് തഹ്‌മീദും (സ്‌തുതി) തസ്ബീഹും [സ്തോത്രകീര്‍ത്തനം] നടത്താൻ മൂന്നു സമയങ്ങൾ ആയത്തിൽ പറഞ്ഞുവല്ലോ, അവയിൽ ഉൾപെടാത്തത് ഏതാണ് ?
A. എഴുന്നേല്‍ക്കുന്ന സമയത്ത് حِينَ تَقُومُ
B. രാത്രിയില്‍ നിന്നും അല്‍പസമയം مِنَ ٱلَّيْلِ
C. നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുമ്പോൾ نُّجُومُ طُمِسَتْ
D. നക്ഷത്രങ്ങള്‍ അസ്തമിച്ചു തുടങ്ങുമ്പോൾ إِدْبَـٰرَ ٱلنُّجُومِ
വെളിച്ചം റമദാൻ 2022 # 06
1) സൂറത്തുനജ്ജ്മിന്റെ പ്രത്യകേതകൾ താഴെ നൽകുന്നു, അവയിൽ ഉൾപെടാത്തത് തിരഞ്ഞെടുക്കുക.
A. ഓത്തിന്റെ സുജൂദ് (തിലാവാത്തിന്റെ സുജൂദ്) വരുന്ന അദ്ധ്യായങ്ങളിൽ ആദ്യം അവതരിച്ചത്
B. നബി(സ) ജനമദ്ധ്യേ പരസ്യമായി ഓതിക്കേള്‍പ്പിച്ച ഒന്നാമത്തെ സൂറത്ത്
C. ജനമദ്ധ്യേ അതു ഓതിക്കൊണ്ടു നബി(സ) സുജൂദു ചെയ്തു
D. നബി(സ) ഓതിക്കേള്‍പ്പിച്ചപ്പോൾ കേട്ടവർ ഏല്ലാവരും സുജൂദു ചെയ്തു
2) ‘ആ മനുഷ്യന്‍ ഒരു പിടി മണ്ണു കയ്യിലെടുത്ത് അതിന്‍മേല്‍ സുജൂദു ചെയ്കയാണ് ചെയ്‌തത്. പിന്നീടു അയാള്‍ അവിശ്വാസിയായ നിലയില്‍ കൊല്ലപ്പെട്ടതു ഞാന്‍ കാണുകയുണ്ടായി’; നബി(സ) ജനമദ്ധ്യേ ഈ സൂറത്ത് ഓതിയപ്പോൾ ആരാണ് അതിനെ അവഗണിച്ചതായി ഇബ്നു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്തിട്ടുള്ളത് ?
A. അബൂജഹൽ
B. അബൂലഹബ്
C. ഉമയ്യത്തുബ്നു ഖലഫ്
D. ഉബയ്യത്തുബ്നു ഖലഫ്
3) അസ്തമിക്കുന്ന നക്ഷത്രത്തെ സത്യം ചെയ്തു പറഞ്ഞ് അല്ലാഹു പറയുന്നത് എന്താണ് ?
A. നബി(സ) വഴിപിഴച്ചിട്ടില്ല, നബി(സ)ക്ക് അബദ്ധം പിണഞ്ഞിട്ടുല്ല
B. നബി(സ) സ്വന്തം ഇച്ഛപ്രകാരം സംസാരിക്കുകയില്ല
C. വഹ്‌യുമൂലവും വഹ്‌യിന്റെ അടിസ്ഥാനത്തിലും മാത്രമാണ് അവിടുന്നു സംസാരിക്കാറുള്ളത്
D. മുകളിൽ നൽകിയവയെല്ലാം ശരിയാണ്
4) ”എഴുതിക്കൊള്ളുക. എന്റെ ദേഹം യതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! എന്നില്‍ നിന്നു യഥാര്‍ത്ഥമല്ലാതെ പുറത്തു വരികയില്ല” . ഇത് ആരുടെ വാക്കുകളാണ് ? ആരോട് പറഞ്ഞതാണ് ?
A. നബി(സ) സൈദ് ബ്നു സാബിത്(റ)യോട്
B. നബി(സ) അബ്ദുല്ലാഹിബ്നു അംറ്(റ) / ഇബ്നു ഉമർ (റ) യോട്
C. ജിബ്‌രീൽ(അ) നബി(സ)യോട്
D. നബി(സ) സ്വഹാബാക്കളോട്
5) ജിബ്‌രീല്‍(അ)യെ ഉദ്ദേശിച്ച് ഖുർആനിൽ വന്ന പ്രയോഗങ്ങൾ നൽകിയവയിൽ ഒരു ജോഡി തെറ്റായിട്ടാണ് താഴെ നൽകിയിരിക്കുന്നത്, ഏത് ?
A. ശക്തിമത്തായ കഴിവുകളുള്ള ഒരാള്‍ – ഷദീദുൽ ഖുവാ شَدِيدُ الْقُوَىٰ
B. ബലവാനായുള്ള ഒരുവന്‍ – ദൂ മിറ്ർത് ذُو مِرَّةٍ
C. വിശ്വസ്തനായ ആത്മാവ് – റൂഹുല്ലാഹ് روح االله
D. പരിശുദ്ധാത്മാവ് – റൂഹുൽ ഖുദ് സ് روح القدس
6) നബി(സ) ജിബ്‌രീലിനെ (അ) അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ എത്ര പ്രാവശ്യമാണ് കണ്ടിട്ടുള്ളത് ?
A. 1
B. 2
C. 3
D. സാക്ഷാല്‍ രൂപത്തില്‍ കണ്ടതായി വ്യക്തമാക്കിയിട്ടില്ല
7) സിദ്റത്തുല്‍ മുന്‍തഹാ എന്നാൽ എന്താണ് ?
A. വാനയാത്ര
B. ജന്നത്തുൽ മഅവാ
C. ഭൗതിക ലോകത്തിലെ വൃക്ഷം
D. സ്വർഗത്തിനടുത്തുള്ള അറ്റത്തെ ഇലന്തവൃക്ഷം
8) മുൻകാലത്ത് ഹജ്ജിനു പോകുന്നവര്‍ക്കു ഗോതമ്പത്തരികൊണ്ടു ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു നല്ല മനുഷ്യന്റെ സ്മാരകമായി സ്ഥാപിക്കപ്പെട്ട് പിന്നീട് അറബികള്‍ ആരാധ്യദൈവമായി സ്വീകരിച്ചു വന്നിരുന്ന വിഗ്രഹമാണ് ……………….
A. ലാത്ത
B. ഉസ്സാ
C. മനാത്ത്
D. ഹുദൈല്‍
9) ഇബാദുൻ മുക്റമൂൻ عِبَادٌ مُّكْرَمُونَ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് ആരെയാണ് ?
A. പ്രവാചകന്മാർ
B. സ്വർഗവാസികൾ
C. മലക്കുകൾ
D. എ യും ബി യും ശരിയാണ്
10) പ്രത്യേകം താക്കീതു ചെയ്യപ്പെട്ടതോ, കര്‍ശനമായി വിരോധിച്ചതോ ആയ എല്ലാ കാര്യങ്ങളും …………… ലും , നീചമോ നികൃഷ്ടമോ ആയി ഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും ………………… ലും ഉള്‍പ്പെടുന്നു.
A. നീചവൃത്തികളി (الْفَوَاحِشَ) ലും നിസ്സാരപാപങ്ങളി(اللَّمَمَ) ലും
B. വലിയ പാപങ്ങളി (كَبَائِرَ الْإِثْمِ)ലും നിസ്സാരപാപങ്ങളി(اللَّمَمَ) ലും
C. നിസ്സാരപാപങ്ങളി(اللَّمَمَ) ലും നീചവൃത്തികളി(الْفَوَاحِشَ) ലും
D. വലിയ പാപങ്ങളി (كَبَائِرَ الْإِثْمِ) ലും നീചവൃത്തികളി(الْفَوَاحِشَ) ലും
വെളിച്ചം റമദാൻ 2022 # 07
Top of Form
1) ”പിന്‍മാറിപ്പോയ ഒരുവനെ നീ കണ്ടുവോ?” എന്ന ആയത്തിന്റെ അവതരണ പശ്ചാത്തലവുമായി ബന്ധമുള്ള അവിശ്വാസിയാരാണ് ?
A. ഉത്ബത് ഇബ്‌നു റബീഅ
B. വലീദ് ഇബ്‌നു ഉത്ബ
C. ശൈബത് ഇബ്‌നു റബീഅ
D. വലീദ് ഇബ്‌നു മുഗീറ
2) “അവന്റെ അടുക്കല്‍ …………… ഉണ്ടായിട്ട് അവന്‍ അതുവഴി കണ്ടറിയുന്നുവോ?!” . അല്ലാഹു പരിഹസിച്ചു ചോദിക്കുന്നതായ പ്രസ്തുത ആയത്തിലെ വിട്ടഭാഗം താഴെ നൽകിയവയിൽ നിന്നും തിരഞ്ഞെടുക്കുക
A. ഏടുകൾ
B. സത്യോപദേശങ്ങള്‍
C. അദൃശ്യജ്ഞാനം
D. ധനം
3) ‘കടമകള്‍ നിറവേറ്റിയവൻ‘ എന്നർത്ഥം വരുന്ന ٱلَّذِى وَفَّىٰٓ എന്നത് ആർക്ക് അല്ലാഹു നൽകിയ വിശേഷണമാണ് ?
A. മൂസാ(അ)
B. ഇബ്രാഹീം(അ)
C. മുഹമ്മദ് (സ)
D. എല്ലാം ശരിയാണ്
4) 38 മുതൽ 41 വരെയുള്ള വചനങ്ങളിലൂടെ അല്ലാഹു ഖണ്ഡിതമായി പ്രഖ്യാപിച്ച ഇസ്ലാമിന്റെ ചില മൗലിക സിദ്ധാന്തങ്ങൾ താഴെ നൽകുന്നു. അവയിൽ “അല്ലാ തസിറൂ വാസിറത്തുൻ വിസ്റ ഉഖ്റാ ” أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
A. മനുഷ്യന് അവന്‍ സ്വയം പ്രയത്നിച്ചതല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല
B. മനുഷ്യന് അവന്റെ പ്രയത്നം വഴിയെ കാട്ടിക്കൊടുക്കുന്നതാണ്
C. മനുഷ്യന് മരണശേഷം പരിപൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണ്
D. കുറ്റംവഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല
5) ‘ഖുര്‍ആന്‍ പാരായണം ചെയ്‌ത് അതിന്റെ കൂലി മരിച്ചുപോയവര്‍ക്കു ദാനം ചെയ്‌താല്‍ അതവര്‍ക്കു കിട്ടുകയില്ല‘ എന്ന് ………………. വചനത്തിൽ നിന്നും മഹാനായ ശാഫീ(റ) ഇമാമും അദ്ദേഹത്തെ പിന്‍പറ്റിയവരും മനസ്സിലാക്കിയിതായി ഇമാം ഇബ്‌നു കഥീർ (റ) വ്യക്തമാക്കിയിട്ടുണ്ട്.
A. സൂറത്തുന്നജ്മ് 38
B. സൂറത്തുന്നജ്മ് 39
C. സൂറത്തുന്നജ്മ് 40
D. സൂറത്തുന്നജ്മ് 41
6) താഴെ നൽകിയ ജോഡികൾ ഓരോന്നും ഓരോരോ ആയത്തിൽ വന്നിട്ടുള്ളതാണ്. ആയത്തുകളുടെ ക്രമത്തിൽ അവസാനത്തിൽ വന്ന ജോഡി ഏതാണ് ?
A. ചിരിപ്പിക്കുക (أَضْحَكَ) — കരയിപ്പിക്കുക (أَبْكَىٰ)
B. മരണപ്പെടുത്തുക (أَمَاتَ) — ജീവിപ്പിക്കുക (أَحْيَا)
C. ആണ് (الذَّكَرَ) — പെണ്ണ് (أُنثَىٰ)
D. ഐശ്വര്യം (أَغْنَىٰ) — സംതൃപ്തി (أَقْنَىٰ)
7) കീഴ് മേലായി മറിഞ്ഞുകിടക്കുന്നത് എന്നർത്ഥം വരുന്ന അൽ മുഉതഫികത് ٱلْمُؤْتَفِكَةَ എന്ന് അല്ലാഹു പരാമർശിച്ചത് ആരെയാണ് ?
A. ഹൂദ് (അ) നബിയുടെ സമുദായമായ ആദ്
B. സ്വാലിഹ്(അ) നബിയുടെ സമുദായമായ സമൂദ്
C. ലൂത്ത്(അ) നബിയുടെ രാജ്യം
D. നൂഹ്(അ) നബിയുടെ ജനത
8) ഖിയാമത്തു നാളിനെക്കുറിക്കാൻ സൂറത്തിൽ ഉപയോഗിച്ച പദമാണ് ………………
A. അൽ വാഖിഅ الواقعة
B. അൽ ഖാരിഅ القارعة
C. അൽ ആസിഫ ٱلْـَٔازِفَةُ
D. കാശിഫത് كَاشِفَةٌ
9) വ തള്ഹകൂന വലാ തബ്‌കൂൻ وَتَضْحَكُونَ وَلَا تَبْكُونَ എന്നാൽ ……………………
A. നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുകയും കരഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു
B. നിങ്ങൾ ചിരിച്ചു കൊണ്ടിരിക്കൂ, നിങ്ങൾ കരയാതിരിക്കൂ
C. നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നു
D. നിങ്ങള്‍ ചിരിക്കുകയുമരുത്, നിങ്ങൾ കരയുകയുമരുത്
10) ”അപ്പോള്‍, ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുന്നത്?” ; ‘ഈ വര്‍ത്തമാനം’ എന്നു ആയത്തിൽ പരാമർശിച്ചത് എന്തിനെ ഉദ്ദേശിച്ചാണ് ?
A. ഖിയാമത് നാളിനെ
B. ആ മഹാ സംഭവത്തെ
C. ആ വൃത്താന്തത്തെ
D. ഖുര്‍ആനെ
Bottom of Form
വെളിച്ചം റമദാൻ 2022 # 08
1) ……………………… സൂറത്തുൽ ഖാഫും സൂറത്തുൽ ഖമറും നബി(സ) ഓതാറുണ്ടായിരുന്നു
A. ജുമുഅഃയിലും ചന്ദ്രഗ്രഹണ നമസ്‌കാരങ്ങളിലും
B. എല്ലാ ഗ്രഹണ നമസ്‌കാരങ്ങളിലും
C. വെള്ളിയാഴ്ചയും പെരുന്നാള്‍ ദിവസങ്ങളിലും പ്രസംഗത്തില്‍
D. ഗ്രഹണ നമസ്‌കാരങ്ങളിലും പെരുന്നാൾ നമസ്‌കാരങ്ങളിലും
2) ഇഖ്‌തറബതി സ്സാഅത് ٱقْتَرَبَتِ ٱلسَّاعَةُ എന്നാൽ ……………………………. എന്നാണർത്ഥം
A. അന്ത്യസമയം അടുത്തുവന്നിരിക്കുന്നു
B. അന്ത്യസമയം രണ്ടു വിരലുകള്‍ക്കിടയിലാണിരിക്കുന്നത്
C. അന്ത്യസമയം വിദൂരമായ ഭാവിയില്‍ സംഭവിക്കുന്നതാണ്
D. എല്ലാം ശരിയാണ്
3) ‘അന്ത്യസമയം അടുത്തുവന്നിരിക്കുന്നു; ചന്ദ്രന്‍ പിളരുകയും ചെയ്തു”; പ്രസ്‌തുത ആയത്തിലെ ‘ചന്ദ്രന്‍ പിളരുകയും ചെയ്തു’ എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
A. അന്ത്യസമയത്ത് ചന്ദ്രൻ പിളരുന്നതാണ്
B. അന്ത്യനാൾ ആസന്നമാകും വരെ ചന്ദ്രൻ പിളർന്ന് കൊണ്ടേയിരിക്കുന്നതാണ്
C. നബി(സ)യുടെ കാലത്തുണ്ടായ ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തെയാണ്
D. എല്ലാം ശരിയാണ്
4) വല്ല ദൃഷ്ടാന്തവും അവർ കാണുന്നതായാല്‍…………………..
A. അവഗണിച്ചുകൊണ്ട് അവര്‍ തിരിഞ്ഞുകളയും
B. നടമാടികൊണ്ടിരിക്കുന്ന ഒരു ജാലവിദ്യയാണ് എന്ന് അവര്‍ പറയും
C. ഭക്തിയാൽ അവർ സുജൂദിൽ വീഴും
D. എ യും ബി യും ശരിയാണ്
5) നബി(സ)യുടെ കാലത്തു ഒരു രാത്രിയില്‍ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു മലയുടെ ഇരുഭാഗത്തുമായി കാണുകയുണ്ടായല്ലോ, അത് കണ്ടപ്പോൾ മക്കാമുശ്രിക്കുകളുടെ പ്രതികരണം എന്തായിരുന്നു ?
A. മിക്ക പ്രമുഖരും കൂട്ടത്തോടെ മുസ്ലിംകളായി
B. അത് ജാലവിദ്യയാണെന്ന് പറഞ്ഞുകൊണ്ട് നിഷേധിച്ചു
C. അവർ നബിയുടെ കഴിവിനെ പ്രകീർത്തിച്ചു
D. അവർ അന്നേ ദിവസത്തെ ഒരാഘോഷമാക്കി
6) ഖബ്റുകളില്‍ നിന്നും പുറത്തുവരുമ്പോഴുള്ള അവിശ്വാസികളുടെ ചില അവസ്ഥകളെ ആയത്തുകളിൽ അല്ലാഹു എടുത്തു പറയുന്നുണ്ട്. അവയിൽ …………….. ഉൾപ്പെടുന്നില്ല
A. അവരുടെ ദൃഷ്ടികള്‍ പേടിച്ച വിനയപ്പെട്ടവരായ നിലയില്‍ خُشَّعًا أَبْصَـٰرُهُمْ
B. ചിന്നിപ്പരന്ന വെട്ടുകിളികളെപ്പോലെ كَأَنَّهُمْ جَرَادٌ مُّنتَشِرٌ
C. വിളിക്കുന്നവനിലേക്കു കഴുത്തുനീട്ടി ധൃതിപ്പെട്ടവരായി مُّهْطِعِينَ إِلَى ٱلدَّاعِ
D. ഞങ്ങൾ പരാജിതരാണ് أَنّا مَغْلُوبٌ
7) നൂഹ്(അ) നബിയുടെ ജനത പ്രവാചകനെ വ്യാജമാക്കുകയും ഭ്രാന്തന്‍ എന്നു വിളിക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്‌തുവെന്ന് ആയത്തിൽ പറയുന്നുണ്ട്. പ്രസ്‌തുത ആയത്തിലെ ‘അദ്ദേഹം വിലക്കപ്പെടുകയും ചെയ്‌തു’ എന്നതിന് പ്രയോഗിച്ച പദമാണ് …………..
A. മജ്‌നൂൻ مَجْنُونٌ
B. വസ്ദുജിര് وَازْدُجِرَ
C. ഫകദ്ദബൂ فَكَذَّبُوا
D. ഫൻതസിര് فَٱنتَصِرْ
8) നൂഹ് നബിയുടെ കപ്പലിനെ സൂറത്തുൽ ഖമറിലെ ആയത്തിൽ അല്ലാഹു എങ്ങിനെയാണ് പരിചയപെടുത്തിയത് ?
A. പലകകളും ആണികളുമുള്ള ഒന്ന്
B. പായ് കപ്പൽ
C. വെള്ളത്തിൽ പൊന്തി നിൽക്കുന്നത്
D. അന്തർവാഹിനി
9) സൂറത്തുൽ ഖമറിൽ ആവർത്തിച്ച് വരുന്ന وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ എന്ന ആയത്തിന്റെ അർത്ഥമെന്ത് ?
A. തീര്‍ച്ചയായും, ഓര്‍മ്മിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ഓര്‍മ്മിച്ചു മനസ്സിലാക്കുന്നവരായി വല്ലവരും ഉണ്ടോ?
B. തീര്‍ച്ചയായും ഖുർആൻ എളുപ്പമാണ്, അല്ലാഹു എളുപ്പത്തെ ഇഷ്ടപെടുന്നു
C. തീര്‍ച്ചയായും ഓര്‍മ്മിച്ചു മനസ്സിലാക്കാൻ കഴിവുള്ളവർക്ക് മാത്രം ഖുർആനെ അല്ലാഹു എളുപ്പമാക്കിയിരിക്കുന്നു
D. ഖുർആൻ താൽപ്പര്യത്തോടെ മനസ്സിലാക്കാൻ കഴിവുള്ളവർ വല്ലവരും നിങ്ങളിൽ ഉണ്ടോ?
10) ആദു ഗോത്രം വ്യാജമാക്കിയപ്പോൾ കടുത്ത ശിക്ഷ നൽകിക്കൊണ്ട് അടിയോടെ പിഴുതെറിയപ്പെട്ടു. അവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട് സൂറത്തുൽ ഖമറിൽ വരാത്ത ഒരു പരമാർശമാണ് ……………
A. ശരശരെയുള്ള ഉഗ്രമായ ഒരു കാറ്റ് رِيحًا صَرْصَرًا
B. കടപുഴങ്ങിവീണ ഈന്തമരത്തിന്‍റെ മുരടുകളെന്നോണം أَعْجَازُ نَخْلٍ مُّنقَعِرٍ
C. മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്ന ഒരു ദുശ്ശകുന ദിവസത്തില്‍ فِى يَوْمِ نَحْسٍ مُّسْتَمِرٍّ
D. ഏഴു രാത്രിയും, എട്ടുപകലും തുടര്‍ച്ചയായി سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا
വെളിച്ചം റമദാൻ 2022 # 09
Top of Form
1) സ്വാലിഹ്(അ) നബിയെ നിഷേധിച്ചവർ അദ്ദേഹത്തെ പറ്റി പറഞ്ഞിരുന്നത് എന്താണ് ?
A. നമ്മളില്‍നിന്നുള്ള ഒരേ ഒരു മനുഷ്യനെയാണോ നാം പിന്‍പറ്റുന്നത് ?
B. നമ്മുടെ ഇടയില്‍നിന്നു് അവനു പ്രത്യേകം ബോധനം കൊടുക്കപ്പെട്ടുവോ?
C. അവന്‍ അഹങ്കാരിയായ വ്യാജവാദിയാകുന്നു
D. എല്ലാം ശരിയാണ്
2) ആർക്കിടയിലാണ് അല്ലാഹു വെള്ളം കുടിക്കാൻ ഊഴം നിശ്ചയിച്ചിരുന്നത് ?
A. ഥമൂദുഗോത്രക്കാർക്കും സ്വാലിഹ് (അ) പ്രവാചകനും
B. ഥമൂദുഗോത്രക്കാർക്കും ഒട്ടകത്തിനും
C. ഒട്ടകത്തിനും ഥമൂദുഗോത്രക്കാരുടെ ചങ്ങാതിക്കും
D. ഒട്ടകത്തിനും മറ്റു കാലികൾക്കും
3) ”ഒട്ടകത്തിന്റെ വധശ്രമം ഏറ്റെടുത്ത് അതിനെ അറൂകൊല ചെയ്തു”. ആരാണ് ഈ കൂരകൃത്യം ചെയ്‌തത് ?
A. ഥമൂദു ഗോത്രക്കാരിലെ പ്രമുഖർ ഒന്നടങ്കം
B. ഥമൂദു ഗോത്രക്കാരുടെ അകന്ന ഒരു ബന്ധു
C. ഥമൂദു ഗോത്രക്കാർ ഏർപ്പാടാക്കിയ അവരുടെ ചങ്ങാതി
D. ആരാണെന്ന് വ്യക്തമല്ല
4) അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയപ്പോൾ ”ആലവളപ്പുകാരന്റെ ചില്ലിത്തുരുമ്പുപോലെ” അവർ ആയിത്തീര്‍ന്നു. ഥമൂദുകാരുടെ ഈ അവസ്ഥയെ സൂചിപ്പിക്കുന്ന ഭാഗമാണ് …………….
A. അദാബുൻ മുസ്തഖിര് عَذَابٌ مُّسْتَقِرٌّ
B. സ്വയ്ഹതൻ വാഹിദതൻ صَيْحَةً وَٰحِدَةً
C. കഹഷീമിൽ മുഹ്തളിര് كَهَشِيمِ ٱلْمُحْتَظِرِ
D. കാന അദാബീ كَانَ عَذَابِى
5) ലൂത്ത്(അ) നബിയുടെ ജനതയെ ശിക്ഷിക്കാൻ ചരൽ കാറ്റയച്ചപ്പോൾ ലൂത്ത്(അ)യും കുടുംബത്തെയും അല്ലാഹു രക്ഷിച്ച സമയം ഏതായിരുന്നു ?
A. പൂർവ്വാഹ്‌ന സമയത്ത്
B. പകലിൽ (വെയിൽ വെളിച്ചത്തിൽ)
C. അർദ്ധരാത്രി (കൂരിരുട്ടിൽ)
D. നിശാന്ത്യത്തിൽ (പുലരാൻ കാലത്ത് )
6) ലൂത്ത്(അ) നബിയുടെ അതിഥികളെ തോന്നിയവാസത്തിനു വിട്ടുകിട്ടുവാന്‍ അദ്ദേഹത്തിന്റെ ജനത ആവശ്യപ്പെട്ടപ്പോൾ അല്ലാഹു ഉടനെ എന്ത് നടപടിയാണെടുത്തത് ?
A. അവരുടെ കണ്ണുകളെ തുടച്ചുനീക്കി (കാഴ്ച്ച എടുത്തുകളഞ്ഞു)
B. കേൾവിയെ ഇല്ലതാക്കി (ബധിരന്മാരാക്കി)
C. അവരുടെ മേൽ ഇടിത്തീ വീഴ്ത്തി
D. ആയത്തിൽ വ്യക്തമാക്കിയിട്ടില്ല
7) ബദര്‍ യുദ്ധാവസരത്തില്‍ അല്ലാഹുവിനോട് സഹായമഭ്യർത്ഥിച്ചു പ്രാർത്ഥിച്ച ശേഷം നബി(സ) സൂറത്തുൽ ഖമറിലെ ………………… വചനങ്ങൾ ഓതിക്കൊണ്ടു തമ്പില്‍നിന്നും പുറത്തുവന്നു
A. 45, 46
B. 42, 43
C. 50, 51
D. 48, 49
8) അല്ലാഹു ഉദ്ദേശിച്ച കാര്യം ‘കണ്ണിമ വെട്ടുന്നതു‘ പോലെ വേഗത്തില്‍ നടപ്പില്‍ വരും എന്നതിന് സൂറത്തുൽ ഖമറിൽ ഉപയോഗിച്ച പ്രയോഗമാണ് ……………
A. ഇല്ലാ വാഹിദത്തൻ إِلَّا وَٰحِدَةٌ
B. കുൻ ഫയകൂൻ كُن فَيَكُونُ
C. കലംഹിൻ ബിൽ ബസ്വർ كَلَمْحٍۭ بِٱلْبَصَرِ
D. ബി യും സി യും ശരിയാണ്
9) നബി(സ) യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു ; ‘’ആയിഷാ, ……………… നീ സൂക്ഷിക്കണം. കാരണം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നു അവയെ അന്വേഷിക്കുന്ന ഒരാള്‍ ഉണ്ട്” ; ഹദീസിൽ വിട്ടഭാഗമാണ് ?
A. വൻപാപങ്ങളെ
B. പാപങ്ങളെ
C. സബ്ഉൽ മൂബികാത്തുകളെ (ഏഴു മഹാ പാപങ്ങളെ)
D. നിസ്സരങ്ങളായി ഗണിക്കപ്പെടുന്ന പാപങ്ങളെ
10) സൂക്ഷ്മതയുള്ളവരായ ഭയഭക്തന്മാരരുടെ പര്യവസാനം എവിടെയായിരിക്കും ?
A. സ്വര്‍ഗ്ഗങ്ങളിലും അരുവികളിലും
B. സത്യത്തിന്‍റെ ആസ്ഥാനത്തില്‍
C. കഴിവുറ്റവനായ ഒരു രാജാധിപതിയുടെ അടുക്കല്‍
D. എല്ലാം ശരിയാണ്
Bottom of Form
വെളിച്ചം റമദാൻ 2022 # 10
Top of Form
1) അല്ലമൽ ഖുർആൻ عَلَّمَ ٱلْقُرْءَانَ എന്ന ആയത്തിന്റെ ശരിയായ ഉദ്ദേശ്യമാണ് ……………..
A. അവൻ വായന പഠിപ്പിച്ചു
B. അവൻ ഖുർആൻ പഠിപ്പിച്ചു
C. വിവരണം പഠിപ്പിച്ചു
D. എല്ലാം ശരിയാണ്
2) മനുഷ്യന്റെ മനസ്സിലുള്ളതു വിവരിക്കുവാനും സംസാരിക്കുവാനും അവനെ അല്ലാഹു പഠിപ്പിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ആയത്ത് ഏതാണ് ?
A. റഹ്മാന്‍ 1
B. റഹ്മാന്‍ 2
C. റഹ്മാന്‍ 3
D. റഹ്മാന്‍ 4
3) ”സൂര്യനും ചന്ദ്രനും ……………… നിലകൊള്ളുന്നത്” ; ആയത്തിലെ വിട്ടഭാഗമെന്ത് ?
A. ഭ്രമണപദത്തിലാണ്
B. സ്ഥായിയായിയാണ്
C. നീന്തിസഞ്ചരിച്ചുകൊണ്ടാണ്
D. ഒരു കണക്കനുസരിച്ചാകുന്നു
4) താഴെ നൽകിയവയിൽ അർത്ഥം പരിശോധിച്ച് തെറ്റായ ഗ്രൂപ്പ് തിരഞ്ഞടുക്കുക
A. നജ്‌മ് النَّجْم – നക്ഷത്രം, ചെടി, വള്ളി
B. അനാമ് الانام – മനുഷ്യനടക്കമുള്ള എല്ലാ ജീവികളും
C. ധാതുൽ അക്മാം ذَاتُ الْأَكْمَامِ – വൈക്കോല്‍, ധാന്യങ്ങളുടെ ഓല
D. റൈഹാന്‍ ريحان – വാസനച്ചെടി
5) ഈ സൂറത്തിൽ 31 തവണ അല്ലാഹു ആവർത്തിച്ച فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ എന്ന ആയത്തിന്റെ അർത്ഥം എന്താണ് ?
A. റബ്ബിന്റെ അനുഗ്രഹങ്ങളെ വ്യാജമാക്കുന്നവരെ നീ കണ്ടുവോ ?
B. അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?
C. റബ്ബിന്റെ അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കാൻ നിങ്ങൾ തയ്യാറുണ്ടോ ?
D. ഏതു രണ്ടു അനുഗ്രഹങ്ങളെയാണ് മനുഷ്യരെ, ജിന്നുകളെ നിങ്ങൾ കളവാക്കുന്നത് ?
6) സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയ ഗ്രൂപ്പുകളിൽ ശരിയായത് തിരഞ്ഞെടുക്കുക
A. മനുഷ്യൻ – ചൂളവെക്കപ്പെട്ട ഇഷ്ടിക മണ്ണുപോലെ ചിലപ്പുള്ള മണ്ണ്
B. ജിന്ന് – അഗ്നിയില്‍ നിന്നുള്ള പുകകലരാത്ത ശുദ്ധജ്വാല
C. മലക്കുകള്‍ – പ്രകാശം
D. മുകളിൽ നൽകിയവയെല്ലാംശരിയാണ്
7) റബ്ബുൽ മഗ്‘രിബയിന് رَبُّ ٱلْمَغْرِبَيْن എന്നാൽ …………………
A. ഉദയസ്ഥാനങ്ങളുടെ റബ്ബ്
B. അസ്തമന സ്ഥാനങ്ങളുടെ റബ്ബ്
C. രണ്ടു ഉദയസ്ഥാനങ്ങളുടെ റബ്ബ്
D. രണ്ടു അസ്തമന സ്ഥാനങ്ങളുടെ റബ്ബ്
8) രണ്ടു സമുദ്രങ്ങൾക്കിടയില്‍ അന്യോന്യം അതിക്രമച്ചു കടക്കാതിരിക്കത്തക്ക നിലയിൽ അല്ലാഹു എന്തോ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മറക്ക് ………………. എന്നാണ് പ്രയോഗിച്ചിട്ടുള്ളത്
A. ബർസഖ് بَرْزَخ
B. ലുഉലുഉ لُّؤْلُؤ
C. മർജാൻ مَرْجَان
D. മറജ مَرَجَ
9) അൽജവാരിൽ മുൻഷആത് ٱلْجَوَارِ لْمُنشَـَٔاتُ എന്നാൽ എന്താണ് ?
A. പലകകളും ആണികളുമുള്ള കപ്പലുകൾ
B. മലകളെപ്പോലെയുള്ള ഉയര്‍ന്ന അടയാളങ്ങള്‍
C. പൊക്കിയുണ്ടാക്കപ്പെടുന്ന പായ ഉയര്‍ത്തപ്പെട്ട കപ്പലുകൾ
D. കപ്പലുകളും മലകളും
10) ഭൂമിയുടെ മീതെയുള്ളവല്ലൊം നാശമടയുന്നവരാണ്, …………………………. ശേഷിക്കുകയും ചെയ്യും
A. മലക്കുകളും ജിന്നുകളും
B. പ്രവാചകമാരും മലക്കുകളും
C. മലക്കുകൾ മാത്രം
D. മഹത്വവും ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ മുഖം
1) കുല്ലു യൗമിൻ ഹുവ ഫീ ഷഅ്‌ൻ كُلَّ يَوْمٍ هُوَ فِى شَأْن എന്നാൽ ……………….
A. ലോകാവസാനം വരെയുള്ള കാര്യങ്ങളെല്ലാം നിര്‍ണ്ണയിക്കപ്പെട്ടതാണ്
B. ഉറക്കമോ, മയക്കമോ, ക്ഷീണമോ, മറവിയോ അവന് ബാധിക്കുകയില്ല
C. ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു
D. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും
2) അല്ലാഹു തീർച്ചയായും മനുഷ്യർക്കും ജിന്നുകൾക്കും വേണ്ടി ഒഴിഞ്ഞിരിക്കുന്നതാണ് എന്നതിന്റെ ഉദ്ദേശ്യം എന്താണ് ?
A. വിചാരണക്കുള്ള ശക്തമായ താക്കീത്
B. പ്രാർത്ഥനകൾ കേൾക്കാനിരിക്കുക
C. ദൈനം ദിന പ്രവർത്തനങ്ങളുടെ നിരീക്ഷണം
D. എല്ലാം ശരിയാണ്
3) ജിന്നുവര്‍ഗ്ഗത്തെയും മനുഷ്യവര്‍ഗ്ഗത്തെയും ആകമാനം മുപ്പത്തിമൂന്നാം വചനത്തിലൂടെ അല്ലാഹു വെല്ലുവിളിക്കുന്നത് എന്താണ് ?
A. ഉപരിയാകാശ യാത്രകളും ഉപരിഗോള നിരീക്ഷണങ്ങളും നടത്തുവാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ തയ്യാറാകൂ
B. റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങളിരുവരും നിഷേധിക്കുന്നത്
C. അപ്പോൾ നിങ്ങൾക്ക് സാധിക്കുമെങ്കിൽ രക്ഷാനടപടിയെടുക്കൂ
D. ആകാശഭൂമികളുടെ മേഖലകളില്‍ നിന്നു പുറത്തു പോകുവാന്‍ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങള്‍ കടന്നു പോകുവിന്‍
4) കരിമ്പുക, ചെമ്പു ദ്രാവകം എന്നൊക്ക അർത്ഥം നൽകിയിട്ടുള്ള പദം
A. ഷുവാള് شُوَاظ
B. നാർ نَّار
C. നുഹാസ് نُحَاس
D. തൻതസിര് تَنتَصِر
5) ആകാശം പൊട്ടിപ്പിളര്‍ന്ന് കുഴമ്പ് പോലെയും പനിനീര്‍ വര്‍ണ്ണമുള്ളതും ആകുന്നത് എപ്പോളാണ് ?
A. അന്ത്യനാളില്‍
B. സൃഷ്ടിപ്പിന്റെ സമയത്ത്
C. പാപങ്ങൾ അധികരിക്കുമ്പോൾ
D. പാപങ്ങൾ പരസ്പരം ചോദിക്കാൻ മടിക്കുമ്പോൾ
6) വർദത് وَرْدَة എന്നതിന്റെ വാക്കർത്ഥമാണ് …..
A. പനിനീര്‍ വര്‍ണ്ണമുള്ളത്
B. ഊറക്കിട്ട തോല്‍ പോലെ ചുവന്നത്
C. ചെമ്മഞ്ഞയായത്
D. എല്ലാം ശരിയാണ്
7) മനുഷ്യനും ജിന്നുകളും അവരുടെ പാപത്തെപ്പറ്റി ചോദിക്കപ്പെടുന്നതല്ല എന്നതിന്റെ താല്പര്യമാണ് ……
A. വിചാരണയേയില്ല
B. വിചാരണ വേളയിൽ അവരുടെ പാപങ്ങളെ പറ്റി ചോദിക്കില്ല
C. യഥേഷ്‌ഠം പാപം ചെയ്‌തോളൂ,അല്ലാഹു ഒന്നും ചോദിക്കുന്നതല്ല
D. പാപങ്ങളെപ്പറ്റി അവരോട് ചോദിച്ചറിയേണ്ടതില്ല, അതിനു മതിയായ തെളിവുകളും രേഖകളും അല്ലാഹുവിന്റടുത്തുണ്ട്
8) മുജ്‌രിമൂൻ مُجْرِمُون എന്നാൽ ആരാണ് ?
A. കുറ്റവാളികള്‍
B. കൊലയാളികൾ
C. അഹങ്കാരികൾ
D. പ്രത്യേകം അടയാളപ്പെടുത്തി വെച്ചവർ
9) നവാസി വൽ അഖ്‌ദാമ് نَّوَٰصِى وَٱلْأَقْدَام എന്നാൽ ……….
A. കാലടികളും കാൽപാദങ്ങളും
B. നെറുകന്തലകൾ
C. കുടുമകളും കാലടികളും
D. കുറ്റവാളികളുടെ അടയാളങ്ങൾ
10) നാൽപത്തി നാലാമത്തെ ആയത്തിൽ പരാമർശിച്ച നരകത്തിലെ ഒരു ശിക്ഷയാണ് …………
A. ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെടുക
B. സഖ്ഖൂമാകുന്ന വൃക്ഷത്തില്‍നിന്നും തിന്നുക
C. ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിനിടയിൽ ചുറ്റിയലയുക
D. ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരിക
1) റബ്ബിന്റെ സ്ഥാനത്തെ ഭയപ്പെടുക (خَافَ مَقَامَ رَبِّهِ) എന്നതുകൊണ്ടുള്ള വിവക്ഷയാണ് …………..
A. അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു നില്‍ക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയപ്പാട്
B. ഓരോരുത്തന്‍റെയും സ്ഥിതിഗതികളും അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞും കൊണ്ടിരിക്കുന്നുണ്ടെന്ന ബോധം
C. അല്ലാഹുവിന്‍റെ അസ്തിത്വത്തെ അംഗീകരിക്കുക
D. എ യും ബി യും ശരിയാണ്
2) പല വകുപ്പുകളുള്ളതായ രണ്ടെണ്ണം (ذَوَاتَآ أَفْنَانٍ) എന്നതുകൊണ്ടുദ്ദേശിക്കുന്നത് …………..
A. രണ്ടു വകുപ്പുകളിൽ ഒട്ടനവധി വൃക്ഷശാഖകള്‍
B. വൈവിധ്യങ്ങളായ ഫലവര്‍ഗ്ഗങ്ങളും വൃക്ഷങ്ങളും വകുപ്പുകളും
C. വൈവിധ്യങ്ങളായ ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളോടും കൂടിയ ഒരു സ്വര്‍ഗ്ഗത്തോട്ടം
D. വൈവിധ്യങ്ങളായ ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളും നിറഞ്ഞ രണ്ടു സ്വര്‍ഗ്ഗതോപ്പുകള്‍
3) അയ്നാനി തജ്‌രിയാൻ عَيْنَانِ تَجْرِيَانِ എന്നാൽ ……………..
A. ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികൾ
B. ഒഴുകുന്ന ഉറവകൾ
C. ഒഴുകി നടക്കുന്ന ഉറവിടങ്ങൾ
D. രണ്ടിലും അരുവികളുണ്ട്
4) (1 – രണ്ടു തോപ്പുകളിലെയും പറിച്ചെടുക്കുന്ന പഴം താണു നില്‍ക്കുന്നതായിരിക്കും) ; (2 -വിരുപ്പുകളില്‍ ചാരിയിരുന്നു കൊണ്ട് അവര്‍ സുഖിക്കും) ; (3 -അവയുടെ ഉള്‍ഭാഗം നിറക്കപ്പെട്ടിട്ടുള്ളത് കട്ടിപ്പട്ടു കൊണ്ടാണ്). ആയത്തിനെ ശരിയായി ക്രമപ്പെടുത്തുക
A. 1, 2 ,3
B. 2, 1, 3
C. 2, 3, 1
D. 1, 3, 2
5) ഖാസ്വിറാതുത്ത്വർഫ് قَـٰصِرَٰتُ ٱلطَّرْف എന്നാൽ ആരാണ് ?
A. ഭര്‍ത്താക്കളെ സ്നേഹിക്കുന്ന സ്ത്രീകള്‍
B. പതിവ്രതകൾ
C. ദൃഷ്ടിയെ നിയന്ത്രിക്കുന്ന സ്വർഗ്ഗസ്ത്രീകള്‍
D. എല്ലാം ശരിയാണ്
6) അവര്‍ മാണിക്യവും പവിഴവുമെന്നോണമിരിക്കും, ആരാണവർ ?
A. സ്ത്രീകള്‍
B. ബാലന്മാർ
C. സ്വർഗ്ഗീയ സ്ത്രീകൾ
D. സ്വർഗ്ഗീയ ബാലന്മാർ
7) മുദ്‌ഹാമ്മതാൻ مُدْهَآمَّتَان എന്ന ആയത്തിന്റെ അർത്ഥമാണ് ………
A. കടുംപച്ച
B. കരിമ്പച്ചയായ രണ്ടെണ്ണം
C. സസ്യലതാദികളുടെ ആധിക്യം
D. കുതിച്ചൊഴുകുന്ന രണ്ടു അരുവികള്‍
8) ……………………………………. എന്നാണ് ഖൈറാതുൻ ഹിസാൻ خَيْرَٰتٌ حِسَانٌ കൊണ്ടുദ്ദേശ്യം
A. മുന്തിയ അഴകേറിയ നല്ലതായ പരവതാനി
B. പച്ചവര്‍ണ്ണമുള്ള ചാരിയിരിക്കവുന്ന മെത്തത്തലയിണ
C. ആകൃതിയിലും പ്രകൃതിയിലും വളരെ മികച്ചുനില്‍ക്കുന്ന സ്ത്രീകള്‍
D. എല്ലാം അതിന്റെ അർത്ഥതലത്തിൽ വരുന്നു
9) എല്ലാവിധത്തിലുള്ള മാഹാത്മ്യത്തിന്‍റെയും ഗൗരവത്തിന്‍റെയും പാരമ്യം പ്രാപിച്ച അതിമഹാനും, എല്ലാവിധ ബഹുമാനാദരവും ദയവും നല്‍കുന്ന അത്യുദാരനുമായുള്ളവന്‍ എന്നത്രെ ………………. എന്ന വിശേഷണത്തിന്‍റെ താല്‍പര്യം.
A. ദിൽ ജലാലി വൽ ഇക്റാം ذِي الْجَلَالِ وَالْإِكْرَامِ
B. അൻത സ്സലാമു വമിൻക സ്സലാം أَنْتَ السَّلَامُ وَمِنْكَ السَّلَامُ
C. തബാറകസ്മു റബ്ബിക് تَبَـٰرَكَ ٱسْمُ رَبِّكَ
D. തബാറക്കല്ലാഹ് تَبَـٰرَكَ اللَّه
10) നമസ്കാരം കഴിഞ്ഞ ഉടനെ നബി (സ) ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്
A. تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ
B. اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ
C. تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ
D. أَنْتَ السَّلَامُ وَمِنْكَ السَّلَامُ
വെളിച്ചം റമദാൻ 2022 # 13
1) ”താഴ്ത്തുന്നതാണ്, ഉയര്‍ത്തുന്നതുമാണ്” എന്ന ആയത്തുകൊണ്ട് ഉദ്ദേശ്യമെന്താണ് ?
A. ഖിയാമത് നാളിൽ പർവ്വതങ്ങളെ ഇടിച്ചു താഴ്ത്തുകയും ആകാശത്തെ ഉയർത്തുകയും ചെയ്യും
B. അന്ത്യനാൾ ആസന്നമായാൽ ഭൂമിയിലെ എല്ലാവരും നാശമടയും, സജ്ജനങ്ങളെ മേൽപ്പോട്ട് ഉയർത്തും
C. ആ മഹാസംഭവം സജ്ജനങ്ങളെ അങ്ങേ അറ്റം ഉയര്‍ത്തുകയും ദുര്‍ജ്ജനങ്ങളെ അങ്ങേ അറ്റം തരം താഴ്ത്തുകയും ചെയ്യും
D. എല്ലാം ശരിയാണ്
2) അന്ത്യനാളിൽ സംഭവിക്കുന്ന ഭയാനതകൾ താഴെ നൽകിയവയിൽ ഈ സൂറത്തിൽ വരാത്തത് ഏത് ?
A. റുജ്ജത്തിൽ അർള് رُجَّتِ ٱلْأَرْضُ – ഭൂമി (കഠിനമായി) വിറപ്പിക്കപ്പെടുക
B. ബുസ്സത്തിൽ ജിബാൽ بُسَّتِ ٱلْجِبَالُ – മലകള്‍ പൊടിക്ക(നുറുക്ക)പ്പെടുക
C. ഹബാഅൻ മുൻബസ്സ هَبَآءً مُّنۢبَثًّا – (മലകൾ) ചിതറിയ ധൂളി(യായിത്തീരുക)
D. സുൽസിലത്തിൽ അർള് زُلْزِلَتِ الْأَرْض – ഭൂമി (ശക്തമായ) പ്രകമ്പനം കൊള്ളുക
3) ഖിയാമത്തുനാളില്‍ ജനങ്ങള്‍ എത്ര തരക്കാരായിട്ടായിരിക്കും തരം തിരിയുന്നത് ? അവർ ആരെല്ലാമാണ് ?
A. 1; അടിമകൾ
B. 2; വലതുപക്ഷക്കാരും ഇടതുപക്ഷക്കാരും
C. 3; വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, മുന്‍കടന്നവര്‍
D. 4; വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, മുന്‍കടന്നവര്‍, പിന്തിനിന്നവർ
4) സാമീപ്യം സിദ്ധിച്ചവർ – അൽ മുഖർറബൂൻ ٱلْمُقَرَّبُونَ – എന്ന് പരിചയപെടുത്തിയത് ആരെയാണ് ?
A. വലതുപക്ഷക്കാര്‍ (أَصْحَابُ الْمَيْمَنَةِ)
B. ഇടതുപക്ഷക്കാര്‍ (أَصْحَابُ ٱلْمَشْـَٔمَةِ)
C. മുന്‍കടന്നവര്‍ (السَّابِقُونَ)
D. അസ്ഹാബുൽ യമീൻ (أَصْحَابُ الْيَمِين)
5) സുല്ലത്തുൻ മിനൽ അവ്വലീൻ വ ഖലീലുൻ മിനൽ ആഖരീൻ ثُلَّةٌ مِّنَ ٱلْأَوَّلِينَ وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ എന്നാൽ …………..
A. ആദ്യത്തേവരില്‍നിന്നു ഒരു വലിയ കൂട്ടം, പിന്നീടുള്ളവരില്‍ നിന്നു ഒരു വലിയ കൂട്ടവും
B. ആദ്യത്തേവരില്‍നിന്നു ഒരു വലിയ കൂട്ടം, പിന്നീടുള്ളവരില്‍ നിന്നു അല്‍പവും
C. ആദ്യത്തേവരില്‍നിന്നു അല്‍പവും, പിന്നീടുള്ളവരില്‍ നിന്നു ഒരു വലിയ കൂട്ടവും
D. ആദ്യത്തേവരില്‍നിന്നു അല്‍പവും, പിന്നീടുള്ളവരില്‍ നിന്നു അല്‍പവും
6) സാബിഖീങ്ങൾക്ക് (മുൻകടന്നവർക്ക്) സ്വര്‍ഗ്ഗങ്ങളില്‍ ഉണ്ടാകുന്ന സുഖാനുഗ്രഹങ്ങളിൽ ഉൾപ്പെടുന്നതാണ് …………..
A. സുറൂരിൻ മൗളൂനത് سُرُرٍ مَّوْضُونَة – നെയ്യപ്പെട്ട കട്ടിലുകൾ
B. കഅ്‌സിൻ മിൻ മഈൻ كَأْسٍ مِّن مَّعِين – ഉറവു നീരിന്റെ പാനപാത്രം
C. ലഹ്‌മി ത്വയ്‌ർ لَحْمِ طَيْر – പക്ഷിമാംസം
D. മുകളിൽ നൽകിയവയെല്ലാം ഉൾപ്പെടുന്നു
7) വലതുപക്ഷക്കാർ കഴിഞ്ഞു കൂടുന്ന സ്വർഗീയ അനുഗ്രഹങ്ങളിൽ ചിലതാണ് താഴെ നൽകിയിട്ടുള്ളത്. അവയിൽ ആയത്തുകളുടെ ക്രമത്തിൽ അവസാനം പരാമർശിച്ചത് ഏത് ?
A. സിദ്‌രിൻ മഖ്‌ളൂദ് سِدْرٍ مَّخْضُودٍ – മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങൾ
B. ത്വൽഹിൻ മൻളൂദ് طَلْحٍ مَّنضُودٍ – അടുക്കിവെക്കപ്പെട്ട വാഴകൾ
C. ളില്ലിൻ മംദൂദ് ظِلٍّ مَّمْدُودٍ – നീണ്ടു വിശാലമായി കിടക്കുന്ന തണൽ
D. മാഇൻ മസ്‌കൂബ് مَآءٍ مَّسْكُوب – ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന ജലം
8) ‘’സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്: വാഹനക്കാരനായ ഒരാള്‍ അതിന്റെ തണലില്‍ നൂറുകൊല്ലം സഞ്ചരിച്ചാലും അവനതു മുറിച്ചു കടക്കുകയില്ല. വേണമെങ്കില്‍ നിങ്ങള്‍ക്കു വായിക്കാം”. ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഈ ഹദീസിൽ റസൂൽ(സ) തെളിവായി പരാമർശിച്ച ഈ സൂറത്തിലെ വചനമേത് ?
A. وَطَلْحٍ مَّنضُود
B. وَظِلٍّ مَّمْدُود
C. وَمَآءٍ مَّسْكُوب
D. وَفُرُشٍ مَّرْفُوعَة
9) തുല്യപ്രായക്കാര്‍, ഇണയൊത്തവര്‍ എന്നൊക്കെ അർത്ഥം നൽകിയിട്ടുള്ളത് …………….
A. ഇൻഷാആ إِنشَآءً
B. അബ്‌കാറാ أَبْكَارًا
C. ഉറുബാ عُرُبًا
D. അത്റാബാ أَتْرَابًا
10) ‘നിശ്ചയമായും സ്വര്‍ഗ്ഗത്തില്‍ കിഴവികള്‍ പ്രവേശിക്കയില്ല’ എന്ന് പ്രവാചകൻ വൃദ്ധയായ സ്ത്രീയോട് പറഞ്ഞുവല്ലോ, എന്താണ് ഇതിന്റെ ഉദ്ദേശ്യം ?
A. കിഴവിയായി മരണപ്പെട്ടാൽ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതേയല്ല
B. അവരെ അല്ലാഹുവിനിഷ്ടമല്ല
C. അവർക്ക് സ്വർഗം ഹറാമാണ്
D. കിഴവിയായ നിലയിലല്ല, യുവതിയായിക്കൊണ്ടായിരിക്കും അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുക
1) സുല്ലത്തുൻ മിനൽ ആഖിരീൻ ثُلَّةٌ مِّنَ ٱلْـَٔاخِرِينَ എന്നാൽ …………………….
A. ആദ്യത്തേവരില്‍ നിന്നു ഒരു വലിയ കൂട്ടം
B. പിന്നീടുള്ളവരില്‍ നിന്നു ഒരു വലിയ കൂട്ടം
C. ആദ്യത്തേവരില്‍ നിന്നു അൽപം
D. പിൽക്കാലക്കാരിൽ നിന്നു അൽപം
2) ‘സ്വര്‍ഗ്ഗക്കാരുടെ കൂട്ടത്തില്‍, നിങ്ങള്‍ ………………………… തന്നെ വരുമെന്നാണ് എന്റെ പ്രതീക്ഷ’ എന്നു നബി(സ) പ്രസ്താവിച്ചിരിക്കുന്നു (ബു, മു)
A. മൂന്നിലൊന്ന്
B. മൂന്നിൽരണ്ട്
C. പകുതിഭാഗം
D. ഏകദേശമെല്ലാവരും
3) ഇടതു ഭാഗക്കാര്‍ (أَصْحَابُ الشِّمَالِ) ക്കുള്ള ശിക്ഷകളിൽ, താഴെ നൽകിയവയിലെ …………….. ഉൾപ്പെടുന്നില്ല
A. (രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന) ഉഷ്ണക്കാറ്റ് – سَمُوم
B. ചുട്ടുതിളക്കുന്ന വെള്ളം – حَمِيم
C. ഇരുണ്ട (കഠിനമായ) പുകയുടെ തണൽ – ظِلٍّ مِّن يَحْمُوم
D. തണുപ്പുള്ളതും മാന്യമായതുമായ (തണൽ) – بَارِدٍ وَ كَرِيمٍ
4) ഇടതു ഭാഗക്കാരുടെ (أَصْحَابُ الشِّمَالِ) സ്വഭാവദൂഷ്യങ്ങളായി ആയത്തുകളിൽ എടുത്തു പറഞ്ഞിട്ടുള്ളത് അവർ …………………….. ആയിരുന്നു
A. ഇഹത്തില്‍ സുഖലോലുപന്‍മാർ
B. വമ്പിച്ച തെറ്റുകുറ്റത്തില്‍ ശഠിച്ചു നില്‍ക്കുന്നവർ
C. മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവർ
D. മുകളിൽ നൽകിയ എല്ലാം അവരുടെ സ്വഭാവദൂഷ്യങ്ങളായി ആയത്തുകളിൽ വന്നിട്ടുണ്ട്
5) പ്രതിഫല നടപടിയുടെ ദിവസം ഇടതുപക്ഷക്കാരുടെ സല്‍ക്കാരം എന്തായിരിക്കും ?
A. വയറു നിറക്കാൻ സഖ്ഖും വൃക്ഷത്തില്‍ നിന്നുള്ള ഭക്ഷണം
B. ദാഹമകറ്റാൻ ചുട്ടുതിളക്കുന്ന വെള്ളം
C. ഒട്ടകത്തിനെ കൂടെ കുടിക്കാൻ നൽകപ്പെടുക
D. എ യും ബി യും ശരിയാണ്
6) അഫറഅയ്ത്തും മാ തുംനൂൻ أَفَرَءَيْتُم مَّا تُمْنُونَ എന്നാൽ അർത്ഥമെന്താണ് ?
A. എന്നാൽ നിങ്ങള്‍ സ്രവിപ്പിക്കുന്ന ഇന്ദ്രിയത്തുള്ളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
B. നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
C. നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
D. നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
7) നിങ്ങളാണോ അതു മേഘത്തില്‍നിന്നു ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവര്‍? എന്നർത്ഥം വരുന്ന ആയത്തേത് ?
A. ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ
B. ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ
C. ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ
D. ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ
8) ‘‘ഞാന്‍ ………………………………” എന്നു നിങ്ങള്‍ ഒരാളും പറയരുത്. പക്ഷേ ”ഞാന്‍…………….. ” എന്നു പറഞ്ഞു കൊള്ളട്ടെ’ എന്നു നബി (സ) അരുളിയിട്ടുണ്ട്. ഹദീസിൽ വിട്ടഭാഗം യഥാക്രമം എന്താണ് ?
A. വിളയിച്ചു, ഉല്‍പാദിപ്പിച്ചു
B. ഉല്‍പാദിപ്പിച്ചു, വിളയിച്ചു
C. വിളയിച്ചു, വിളയിട്ടു
D. വിളയിട്ടു, വിളയിച്ചു
9) കയ്പു(ള്ള ഉപ്പു) ജലത്തിന് ആയത്തിൽ വന്നിട്ടുള്ള പദം
A. മാഅ് مَآءَ
B. മുസ്‌ന് مُزْن
C. ഉജാജ أُجَاجًا
D. ഫുറാത فُرَاتًا
10) അതിനെ നാം, ഒരു സ്മരണയും വിജനപ്രദേശത്തിൽ സഞ്ചാരികള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു, എന്തിനെ?
A. തീ ഉരസിച്ചുണ്ടാക്കുന്ന തീമരം
B. കുടിക്കാറുള്ള വെള്ളം
C. കുടിവെള്ളവും കാട്ടുതീയും
D. വെള്ള വെളിച്ചമുള്ള വിളക്ക്
വെളിച്ചം റമദാൻ 2022 # 15
1) മവാഖിഇന്നുജൂം مَوَٰقِعِ ٱلنُّجُوم എന്നാൽ …………………
A. നക്ഷത്രങ്ങള്‍ അസ്തമിക്കുന്ന സ്ഥാനങ്ങൾ
B. ഗ്രഹങ്ങളുടെ സഞ്ചാര പദങ്ങൾ
C. ചലനമണ്ഡലങ്ങളും പതനസ്ഥാനവും
D. നക്ഷത്രങ്ങള്‍ തന്നെയാണ് സത്യം
2) ‘നിശ്ചയമായും നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെ’ എന്ന് ഉറപ്പിച്ചുകൊണ്ട് അല്ലാഹു സ്ഥാപിക്കുന്ന വിഷയമെന്താണ് ?
A. ഉറപ്പായ മരണം
B. അന്ത്യനാളിലെ മഹാ സംഭവങ്ങൾ
C. വിചാരണ
D. ഖുര്‍ആന്റെ മഹത്വവും അതിന്റെ ഉന്നത നിലപാടും
3) അല്ലാഹുവിങ്കല്‍ വളരെ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള സുരക്ഷിത ഫലകമാകുന്ന ………………… യാണ് കിതാബുൻ മക്‌നൂൻ كِتَـٰبٍ مَّكْنُون അഥവാ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
A. വേദഗ്രന്ഥങ്ങളെ
B. ലൗഹുല്‍-മഹ്ഫൂളിനെ
C. വിധി വിലക്കുകളെ
D. ഖുർആനിനെ മാത്രമാ(യാണ്)
4) പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല എന്നതുകൊണ്ടുള്ള ‘ശരിയായ’ ഉദ്ദേശ്യം എന്ത് ?
A. വുളുമുഖേന ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആനെ സ്പര്‍ശിക്കരുത്
B. ചെറിയ അശുദ്ധിയുള്ളവരും വലിയ അശുദ്ധിള്ളവരും മുസ്വഹഫു തൊടുവാന്‍ പാടില്ല
C. പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ ലൗഹുല്‍-മഹ്ഫൂളിലെ ഖുർആനിനെ സ്പര്‍ശിക്കുകയില്ല
D. ഖുര്‍ആന്‍ അമുസ്ലിംകളുടെ കയ്യില്‍ കൊടുക്കുന്നത് പാടേ വിരോധിച്ചിരിക്കുന്നു
5) അൽ ഹുൽഖൂമ് الْحُلْقُوم എന്നാൽ ……………….
A. ജീവന്‍
B. തൊണ്ടക്കുഴി
C. സമീപസ്ഥൻ
D. പ്രതിഫല നടപടി
6) മരണാന്തര ജീവിതത്തെയും അനന്തര നടപടികളെയും നിഷേധിക്കുന്നവരെ ആയത്തിലൂടെ അല്ലാഹു വെല്ലുവിളിക്കുന്നത് എന്താണ് ?
A. നിങ്ങളുടെ വാക്കുകളെ എന്തുകൊണ്ട് നിങ്ങൾ തിരിച്ചെടുക്കുന്നില്ല ?
B. നിങ്ങളുടെ കള്ളവാദങ്ങളെ എന്തുകൊണ്ട് നിങ്ങൾ സ്ഥാപിക്കുന്നില്ല ?
C. എന്തുകൊണ്ട് മരണത്തെ നിങ്ങൾ ആഗ്രഹിക്കുന്നു?
D. മരണാസന്നവേളയില്‍ എന്തുകൊണ്ടു മരണപ്പെടുന്നവന്റെ ജീവനെ നിങ്ങള്‍ മടക്കിയെടുക്കുന്നില്ല?
7) മരണപ്പെടുന്നവന്‍ മുഖർറബീങ്ങളിൽ مُقَرَّبِينَ (സാമീപ്യം സിദ്ധിച്ചവരില്‍) പെട്ടവരാണെങ്കിൽ അവർക്ക് ലഭിക്കുന്നത് ………………..
A. റൗഹ് رَوْحٌ – ആശ്വാസം
B. റയ്ഹാൻ رَيْحَانٌ – ആനന്ദകരമായ ആഹാരം
C. ജന്നതു നഈം جَنَّتُ نَعِيمٍ – അനുഗ്രഹത്തിന്റെ സ്വര്‍ഗം
D. മുകളിലെ എല്ലാം അവർക്കുള്ളതാണ്
8) മരണപ്പെടുന്നവന്‍ ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിൽ അവന് ലഭിക്കുന്നത് ………………..
A. ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരം – نُزُلٌ مِّنْ حَمِيمٍ
B. ജ്വലിക്കുന്ന നരകത്തിന്റെ കരിക്കൽ – تَصْلِيَةُ جَحِيمٍ
C. സമാധാനം – سَلَـٰمٌ
D. എ യും ബി യും ശരിയാണ്
9) ………………….. എന്ന വചനം അവതരിച്ചപ്പോള്‍, ‘നിങ്ങള്‍ ഇതു നിങ്ങളുടെ നമസകാരത്തിലെ ‘റുകൂഇല്‍ ആക്കിക്കൊള്ളുവിന്‍’ എന്നു നബി(സ) അരുളിയിട്ടുണ്ട്.
A. فَسَلَـٰمٌ لَّكَ
B. إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ
C. فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
D. سَبِّحِ اسْمَ رَبِّكَ الْأَعْلَى
10) നബി തിരുമേനി(സ) അരുളിച്ചെയ്തിരിക്കുന്നു; ”നാവിനു ലഘുവായ, തുലാസ്സില്‍ ഭാരമേറിയതായ, പരമകാരുണികന്റെ അടുക്കല്‍ പ്രിയംകരമായ രണ്ടുവാക്കുകളത്രേ…………………….”
A. سبحان الله العظيم
B. سبحان الله وبحمده سبحان الله العظيم
C. سبحان الله وبحمده
D. سبحان الله والْحَمْدُ لِلَّـهِ
വെളിച്ചം റമദാൻ 2022 # 16
1) മുസബ്ബിഹാത്ത് സൂറത്തുകളിലെ ആയത്തുകളിൽ പെട്ട ……………………. ആണ് ഇബ്നു കഥീര്‍(റ) മുതലായവരുടെ അഭിപ്രായ പ്രകാരം ആയിരം ആയത്തുകളേക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളത്.
A. സൂ: ഹദീദ് ആയത്ത് 1
B. സൂ: ഹദീദ് ആയത്ത് 3
C. സൂ: ഹശ്റിന്റെ അവസാന ഭാഗങ്ങൾ
D. സൂ: അഅലാ ആയത്ത് 1
2) ”…………………………………….. അല്ലാഹുവിന് ‘തസ്ബീഹു’ [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു” (ഹദീദ് 1)
A. മലക്കുകളും പറവകളും
B. പറവകളും പർവ്വതങ്ങളും
C. മനുഷ്യരും ജിന്നുകളും
D. ആകാശങ്ങളിലും ഭൂമിയിലുമുള്ളവയെല്ലാം
3) ഒരേ ആയത്തിൽ വന്ന അല്ലാഹുവിന്റെ അസ്മാഉകളെ താഴെ നൽകുന്നു. പ്രത്യക്ഷനായുള്ളവൻ എന്നർത്ഥം വരുന്ന അല്ലാഹുവിന്റെ നാമമാണ് ………..
A. അൽ അവ്വൽ ٱلْأَوَّلُ
B. അൽ ആഖിർ ٱلْـَٔاخِرُ
C. അള്ള്വാഹിർ ٱلظَّـٰهِرُ
D. അൽബാതിൻ ٱلْبَاطِنُ
4) ഇസ്‌തവാ അലൽ അർഷി ٱسْتَوَىٰ عَلَى ٱلْعَرْشِ എന്നാൽ ……………..
A. അവന്‍ സിംഹാസനത്തില്‍ ആരോഹണം ചെയ്തു
B. അവന്‍ സിംഹാസനം സൃഷ്ടിച്ചു
C. ആറു ദിവസങ്ങളിലായി സിംഹാസനത്തില്‍ ഉപവിഷ്ടനായി
D. ആറു ദിവസങ്ങളിലായി ആകാശങ്ങളെയും ഭൂമിയും സൃഷ്ടിച്ചു
5) ”അവനത്രെ ആകാശങ്ങളെയും ഭൂമിയും ……………………… സൃഷ്ടിച്ചവന്‍”
A. ആയിരം ദിവസങ്ങളിലായി
B. ആറു ദിവസങ്ങളിലായി
C. ആറായിരത്തി അറുനൂറ്റി അറുപത്തി ആറു ദിവസങ്ങളിലായി
D. നാലു ഘട്ടങ്ങളിലായി
6) വ ഹുവ മഅകും അയ്’നമാ കുൻതും وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ എന്നാൽ അർത്ഥം …………..
A. എല്ലാ വസ്തുവെക്കുറിച്ചും അറിവുള്ളവനുകുന്നു
B. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു
C. നിങ്ങള്‍ എവിടെയായിരിക്കട്ടെ അവന്‍ നിങ്ങളുടെ കൂടെയുണ്ട്
D. പുറത്തുപോകുന്നതും ഇറങ്ങുന്നതും കയറിച്ചെല്ലുന്നതും അവന്‍ അറിയുന്നു
7) (1 – പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു); (2 – അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു) ; (3 – രാത്രിയെ അവന്‍ പകലില്‍ കടത്തിക്കൂട്ടുന്നു). ആയത്തിനെ ശരിയായി ക്രമപ്പെടുത്തുക
A. 1 , 2, 3
B. 3, 1, 2
C. 3, 2, 1
D. 1, 3, 2
8) ”നിങ്ങളെ അവന്‍ ഏതൊന്നില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതില്‍നിന്ന് നിങ്ങള്‍ ചിലവഴിക്കുകയും ചെയ്യുവിന്‍”; ആയത്തിൽ ”പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി” എന്നതിൽ നിന്ന് ഗ്രാഹ്യമാകുന്നത് എന്ത് ?
A. മനുഷ്യനെ ഏൽപിക്കപ്പെട്ട ധനം അവന്റെ കുത്തകയും സൃഷ്ടിയുമാണ്
B. സ്വത്തും സമ്പത്തുമെല്ലാം മനുഷ്യന്റെ കഴിവുകൊണ്ട് അവർ നേടിയെടുത്തതാണ്
C. മനുഷ്യനെ കൈകളിൽ ഉള്ള ധനം അവന്റെത് മാത്രമാണ്
D. സ്വത്തും സമ്പത്തുമെല്ലാം അല്ലാഹുവിന്റെതാണ്, അവ കൈകാര്യം നടത്തുവാൻ അല്ലാഹു മനുഷ്യനെ നിശ്ചയിച്ചിരിക്കയാണ്
9) ആര്‍ക്കാണ് ‘വലുതായ പ്രതിഫലമുണ്ട്’ (لَهُمْ أَجْرٌ كَبِيرٌ) എന്ന് അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുള്ളത് ?
A. പ്രാതിനിധ്യം നല്‍കപ്പെട്ട എല്ലവർക്കും
B. വിശ്വസിച്ചവർക്ക്
C. ധനം ചിലവഴിച്ചവർക്ക്
D. വിശ്വസിക്കുകയും നല്ല മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിക്കുകയും ചെയ്യുന്നവർക്ക്
10) പത്താമത്തെ ആയത്തിൽ ‘വിജയം’ കൊണ്ടുദ്ദേശ്യം ……… ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം
A. ബദർ
B. ഹുദൈബിയാ
C. മക്കാവിജയം
D. ഇസ്ലാമിന്റെ വിജയം
1) ഖർളൻ ഹസനൻ قَرْضًا حَسَنًا എന്നാൽ ……………..
A. കടം കൊടുക്കുന്നവന്‍
B. നല്ലതായ കടം
C. മാന്യമായ പ്രതിഫലം
D. ഇരട്ടിപ്പിച്ചു കൊടുക്കൽ
2) അല്ലാഹുവിന് ‘നല്ലതായ കടം’ കൊടുത്താൽ അല്ലാഹു അതിനെ പലമടങ്ങായി ഇരട്ടിപ്പിച്ചു നമുക്ക് തിരിച്ചു നൽകുന്നതാണ് എന്ന് ആയത്തിൽ വ്യക്തമാക്കുന്നുണ്ട്. നമ്മൾ ചെലവഴിക്കുന്നത് ‘നല്ലതായ കടം’ എന്ന ഗണത്തിൽ ഉൾപ്പെടുന്നത് എപ്പോഴാണ് ?
A. അല്ലാഹുവിൽ വിശ്വാസമുളളവനായി ചിലവഴിക്കുക
B. സദുദ്ദേശ്യത്തോട് കൂടി സല്‍ക്കാര്യങ്ങളില്‍ ചിലവഴിക്കുക
C. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചു മാത്രം ചിലവഴിക്കുക
D. മുകളിലുള്ള എല്ലാം ഒരുമിക്കുമ്പോഴാണ് ‘നല്ലതായ കടം‘ എന്ന ഗണത്തിൽ വരുന്നത്
3) ”അല്ലാഹുവില്‍ വിശ്വസിക്കാത്തവന്റെയും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമല്ലാത്ത മറ്റുവല്ലതിനെയും ഉദ്ദേശിക്കുന്നവന്റെയും കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനയില്ല” എന്നത് …………….
A. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്
B. തെറ്റാണ്
C. ശരിയാണോ എന്ന് വ്യക്തമല്ല
D. മഹാന്മാരുടെ അഭിപ്രായം മാത്രമാണ്
4) ”അന്നേദിവസം സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും പ്രകാശം ………… വ്യാപിച്ചു കൊണ്ടിരിക്കുന്നതായി നിനക്ക് കാണാം”.
A. അവരുടെ മുമ്പിലൂടെ
B. അവരുടെ വലതുഭാഗങ്ങളിലൂടെ
C. അവരുടെ പാർശങ്ങളിലൂടെ
D. അവരുടെ മുമ്പിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും
5) ‘ഇന്ന് നിങ്ങള്‍ക്ക് അനുമോദനം’ എന്ന് അല്ലാഹു ആയത്തിലൂടെ വ്യക്തമാക്കിയ, സത്യവിശ്വാസി വിശ്വാസിനികൾക്കുള്ളതായ ‘ആ സന്തോഷ വാര്‍ത്ത’ എന്തായിരിക്കും ?
A. അരുവികള്‍ ഒഴുകുക
B. നിത്യവാസം
C. അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യവാസത്തിന്റെ സ്വര്‍ഗ്ഗങ്ങൾ
D. വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍
6) ‘ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് അല്‍പം പകര്‍ത്തിയെടുക്കട്ടെ!’ ഇങ്ങനെ സഹായം ചോദിക്കുന്നത് ആരാണ് ? ആരോടാണ് സഹായം ചോദിക്കുന്നത് ? എവിടെ വെച്ചാണ് ചോദിക്കുന്നത് ?
A. കപടവിശ്വാസികൾ മലക്കുകളോട് മരണ സമയത്ത് സഹായം ചോദിക്കുന്നത്
B. അവിശ്വാസി വിശ്വസിയോട് മരണ സമയത്ത് സഹായം ചോദിക്കുന്നത്
C. കപടവിശ്വാസികൾ വിശ്വസിച്ചവരോട് മഹ്ശറില്‍വെച്ചു സഹായം ചോദിക്കുന്നത്
D. എല്ലാം ശരിയാണ്
7) ‘നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിന്‍, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍!’ ഇങ്ങനെ പറയുന്നത് ആരാണ് ? ആരോടാണ് ? എപ്പോളാണ് പറയുന്നത് ?
A. കപടവിശ്വാസികൾ, വിശ്വസിച്ചവരോട്, മഹ്ശറില്‍വെച്ചു പറയുന്നത്
B. വിശ്വസിച്ചവർ, കപടവിശ്വാസികളോട്, തങ്ങളോടവർ സഹായം അഭ്യർത്ഥിക്കുമ്പോൾ മറുപടി പറയുന്നത്
C. വിശ്വസികൾ, അവിശ്വാസിച്ചവരോട്, അഅറാഫിൽ വെച്ച് പറയുന്നത്
D. കപടവിശ്വാസികൾ, വിശ്വസികളോട്, വെളിച്ചം അന്വേശിക്കുമ്പോൾ പറയുന്നത്
8) ”അവര്‍ക്കിടയില്‍ ഒരു വാതില്‍ ഉള്ളതായ അതിര്‍ത്തിമറ ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, അതിലാണ് കാരുണ്യം; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ”; എന്താണ് കാരുണ്യം, ശിക്ഷ എന്നിവകൊണ്ട് യഥാക്രമം ആയത്തിൽ ഉദ്ദേശിക്കുന്നത് ?
A. സിറാത് പാലം, നന്മതിന്മകള്‍
B. സ്വര്‍ഗ്ഗം, നരകം
C. വിചാരണ, പ്രതിഫലം
D. അർശിന്റെ തണൽ, സിറാത്
9) ”അല്ലാഹുവിനെ സംബന്ധിച്ച് ആ മഹാ വഞ്ചകനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു”; ആയത്തിൽ ‘മഹാവഞ്ചകന്‍’ എന്നത് ആരെ ഉദ്ദേശിച്ചിട്ടാണ് പറഞ്ഞിട്ടുള്ളത് ?
A. കൂട്ടുകാരനെ
B. ഒരു കപടവിശ്വാസിയെ
C. പിശാചിനെ
D. അവിശ്വാസിയെ
10) അല്ലാഹുവിന്റെ സ്മരണയിൽ നിന്നകലുകയും ഖുര്‍ആന്റെ ഉത്ബോധനങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതിൽ അയവു വരുത്തുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും ?
A. അവരില്‍ കാലം ദീര്‍ഘിച്ചു പോകും
B. ഹൃദയങ്ങള്‍ കടുത്തുപോകും
C. കാലം കടന്നു പോകും
D. ഭക്തിയുള്ളവരാകും
1) സൂ:ഹദീദ് വചനം 22 ഇൽ നിന്ന് മനസ്സിലാകുന്ന പ്രധാന പാഠമാണ് ……………
A. നമ്മെ ബാധിക്കുന്ന ഏതൊരു മുസീബത്തും പെടുന്നനെ ഒരു മുൻ നിശ്ചയവുമില്ലതെ സംഭിവിക്കുന്നതാണ്
B. നമ്മെ ബാധിക്കുന്ന ഏതൊരു മുസീബത്തും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടില്ല
C. നമ്മെ ബാധിക്കുന്ന വലിയ ആപത്തുകൾ മാത്രം മുൻപേ അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്
D. നമുക്ക് ബാധിക്കുന്ന ഏതൊരു ബാധയും(ആപത്തും) അതു രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഒരു രേഖാഗ്രന്ഥത്തില്‍ അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്
2) നമ്മെ ബാധിക്കുന്ന ഏതൊരു കാര്യവും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനു വേണ്ടിയാണ്?
A. നമുക്ക് പാഴായിപ്പോയതിന്റെ പേരില്‍ നമ്മൾ സങ്കടപ്പെടാതിരിക്കാൻ വേണ്ടി
B. നമുക്ക് അവൻ നല്‍കിയതിന്റെ പേരില്‍ നമ്മൾ ആഹ്ളാദം കൊള്ളാതിരിക്കാൻ വേണ്ടി
C. തിന്മ ബാധിക്കുമ്പോള്‍ നിരാശയുള്ളവനും നന്മബാധിക്കുമ്പോള്‍ അഹങ്കാരവുമുള്ളവനാകാനും വേണ്ടി
D. എ യും ബി യും ശരിയാണ്
3) …………………………………. ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല
A. ദുരഭിമാനിയായ പൊങ്ങച്ചക്കാരനായ
B. സന്തോഷം കൊള്ളുന്ന
C. നിരാശപ്പെടുന്ന
D. വ്യസനപ്പെടുന്ന
4) പിശുക്ക് (ലുബ്ധ) എന്നർത്ഥം നൽകപ്പെട്ട പദം ………..
A. ഫഖൂര് فَخُور
B. മുഖ്താൽ مُخْتَال
C. ബുഖ്ൽ بُخْلِ
D. ഗനിയ്യ് غَنِيُّ
5) മനുഷ്യര്‍ നീതി മുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി റസൂലുകളെ അല്ലാഹു അയച്ചിരിക്കുന്നു, എന്തും കൊണ്ടാണ് റസൂലുകളെ അയച്ചിട്ടുള്ളത് ?
A. വ്യക്തമായ തെളിവുകള്‍ സഹിതം (ٱلْبَيِّنَـٰتِ)
B. വേദഗ്രന്ഥം (ٱلْكِتَـٰبَ)
C. നീതിയാകുന്ന തുലാസ് (ٱلْمِيزَانَ)
D. എല്ലാം ശരിയാണ്
6) മീസാന്‍ الْمِيزَان എന്നത് കൊണ്ടുള്ള വിവക്ഷയാണ് ………
A. തുലാസ്സ്
B. തൂക്കിക്കണക്കാക്കുന്നത്
C. സത്യാസത്യങ്ങളും ന്യായാന്യായങ്ങളും തൂക്കിക്കണക്കാക്കുന്ന മാനദണ്ഡം
D. വെയിങ് മെഷീൻ
7) ”……………..ഉം നാം ഇറക്കിയിരിക്കുന്നു, അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്”
A. ഇരുമ്പ്
B. ശക്തി
C. തുലാസ്സ്
D. ബഅ്സ്
8) ”രണ്ടുപേരുടെയും സന്തതികളില്‍ പ്രവാചകത്വവും, വേദഗ്രന്ഥവും നാം ഏര്‍പ്പെടുത്തുകയും ചെയ്തു” ; ആയത്തിൽ പറഞ്ഞിട്ടുള്ള രണ്ടു പ്രവാചകന്മാരാണ് …………..
A. ആദം(അ), ഈസാ(അ)
B. മൂസാ(അ), മുഹമ്മദ്(സ)
C. നൂഹ്(അ), ഇബ്രാഹീം(അ)
D. ഇസ്മാഈൽ(അ), ഇസ്ഹാഖ്(അ)
9) ”………………….. പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും, കരുണയും നാം ഏര്‍പ്പെടുത്തുകയും ചെയ്തു”; ഏതു പ്രവാചകനെയാണ് ആയത്തിൽ ഉദ്ദേശിച്ചിട്ടുള്ളത് ?
A. മൂസാ(അ)
B. ഈസാ(അ)
C. മുഹമ്മദ്(സ)
D. ഇബ്രാഹീം(അ)
10) ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; എന്നാൽ …………………………. (താഴെ നൽകിയവയിൽ ആയത്തിനോട് ചേർച്ചയില്ലാത്ത വാക്യം തിരഞ്ഞെടുക്കുക)
A. അവന്റെ കാരുണ്യത്തിൽ നിന്നു രണ്ടു ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്
B. നിങ്ങൾക്കു കൊണ്ടുനടക്കുവാനുള്ള ഒരു പ്രകാശം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുന്നതാണ്
C. നിങ്ങൾക്കു പൊറുത്തുതരുന്നതാണ്
D. എല്ലാ വേദക്കാർക്കും അനുഗ്രഹം നൽകുന്നതാണ്

Leave a comment