വെളിച്ചം സൗദി ഓൺലൈൻ: മാർഗനിർദ്ദേശങ്ങൾ
പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം താഴെ വിശദീകരിക്കുന്നു
1️⃣ രജിസ്ട്രേഷൻ
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Velicham Online ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.
- രാജ്യം സെലക്ട് ചെയ്ത ശേഷം മൊബൈൽ നമ്പറിലെ ആദ്യത്തെ പൂജ്യം ഒഴിവാക്കി ടൈപ്പ് ചെയ്ത് വാലിഡേറ്റ് ചെയ്യുക.
- പേരും സ്ഥലവും നൽകി കണ്ടിന്യൂ ക്ലിക്ക് ചെയ്താൽ രജിസ്ട്രേഷൻ പൂർത്തിയായി.
2️⃣ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന വിധം
- ഡാഷ്ബോർഡിലെ ‘നിലവിലെ ചോദ്യാവലിയിലേക്ക് കടക്കുക’ എന്നത് ക്ലിക്ക് ചെയ്യുക.
- 45 മിനിറ്റിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
- എല്ലാ ഉത്തരങ്ങളും നൽകിയ ശേഷം Final Submit നൽകുക.
3️⃣ റിസൽട്ട് അറിയുന്ന വിധം
- പരീക്ഷയ്ക്ക് ശേഷം ഡാഷ്ബോർഡിൽ പ്രവേശിച്ച് മാർക്കുകൾ അറിയാം.
- ‘കഴിഞ്ഞ ക്യാമ്പയിനിലെ മാർക്കുകൾ’ സെലക്ട് ചെയ്താൽ പഴയ റിസൽട്ടുകൾ ലഭ്യമാണ്.
