വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 9 ചോദ്യാവലി
സൂറത്തുല്‍ സൂറത്തു-ന്നൂര്‍
2️⃣1️⃣ മുതൽ 2️⃣9️⃣ വരെയുള്ള ആയത്തുകളെയും വ്യഖ്യാനക്കുറിപ്പിനെയും ആസ്‌പദമാക്കി
ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക
http://velichamonline.islahiweb.org
ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 31
1) ”ആരെങ്കിലും പിശാചിന്റെ കാലടികളെ പിന്‍പറ്റുന്നതായാല്‍, നിശ്ചയമായും ………………’’ ;
ആയത്തിൽ വിട്ടഭാഗം തിരഞ്ഞെടുക്കുക
a. പിശാച് അവനെ സഹായിക്കുന്നതായിരിക്കും
b. പിശാച് അവന്റ കാലടികളെയും പിൻപറ്റും
c. പിശാച് അവനെ നീചവൃത്തിക്കും ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്
d. പിശാച് അവനെ കൈവെടിയുന്നതാണ്
2) പിശാചിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചവന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നാണ് സൂറത്ത് ഹജ്ജിലെ നാലാമത്തെ ആയത്തിൽ പ്രസ്താവിച്ചിട്ടുള്ളത് ?
a. പിശാച് അവനെ വഴിതെറ്റിക്കുകയും നരകത്തിലേക്ക് നയിക്കുകയും ചെയ്യും
b. പിശാച് അവനെ സഹായിക്കുന്നതായിരിക്കും
c. അവനെ നീചവൃത്തിക്കും ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്
d. അവൻ പിശാചിന്റെ കാലടികളെ പിന്‍പറ്റും
3) “നിങ്ങളിൽ ശ്രേഷ്ടതയും നിവൃത്തിയുമുള്ളവര്‍ മാപ്പ് നൽകുകയും വിട്ടു കൊടുക്കുകയും ചെയ്യട്ടെ” ആയത്തിൽ ‘ശ്രേഷ്ഠതയും നിവൃത്തിയും ഉള്ളവര്‍’ എന്നു് പറഞ്ഞതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യേണ്ടവർ ആരാണ് ?
a. കുടുംബത്തിലെ വലിയ ധനവാന്മാർ മാത്രം
b. നാട്ടിലെ കഴിവുള്ള പ്രമാണിമാർ മാത്രം
c. ധനവാന്മാരും പ്രമാണിമാരും മാത്രം
d. എല്ലാവരും അവനവന്റെ കഴിവും ഹിതവുമനുസരിച്ച് അതിന് ബാധ്യസ്ഥരായവരാണ്
4) ‘നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?’ എന്ന അല്ലാഹുവിന്റെ ചോദ്യം നമുക്ക് മനസിലാക്കിത്തരുന്നത് എന്ത് ?
a. മനുഷ്യരോട് വിട്ടുവീഴ്ച ചെയ്യാത്തവർക്ക് അല്ലാഹുവിന്റെ വിട്ടുവീഴ്ചക്ക് അവകാശമില്ല
b. അല്ലാഹുവിന്റെ പക്കല്‍ നിന്ന് വിട്ടുവീഴ്ച ലഭിക്കുവാന്‍ വിശ്വാസികൾ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്
c. അല്ലാഹു പൊറുത്ത് തരേണ്ടതിനായി വിശ്വാസികൾ മറ്റുള്ളവർക്ക് മാപ്പ് നല്‍കേണ്ടതുണ്ട്
d. എല്ലാം ശരിയാണ്
5) ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ ഇത് ആരുടെ വാക്കുകളാണ് ?
a. മിസ്ത്വഹ് (റ)
b. അബൂബക്കർ (റ)
c. ആഇശ (റ)
d. സൈനബ (റ)
6) ‘അല്ലാഹുവിന്റെ റസൂലേ! ഞാന്‍ കേള്‍വിയും കാഴ്ചയും (കണ്ണും ചെവിയും) കാത്തുവരികയാണ്; അല്ലാഹുവിനെത്തന്നെയാണ! അവരെപ്പറ്റി ഞാന്‍ ഗുണമല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല’; ഇത് ആര് ആരെപ്പറ്റി പറഞ്ഞ വാക്കുകളാണ് ?
a. ഹംന(റ), ആഇശ(റ)യെ പറ്റി
b. സൈനബ(റ), ആഇശ(റ)യെ പറ്റി
c. ഹംന(റ), സൈനബ(റ)യെ പറ്റി
d. സൈനബ(റ), ഹംന(റ)യെ പറ്റി
7) വ്യഭിചാരാരോപണവുമായി ബന്ധപ്പെട്ട താക്കീതുകളിൽ തെറ്റായ പ്രസ്താവനയേത് ?
a. ചെറിയ തോതിലാകട്ടെ, വലിയ തോതിലാകട്ടെ വ്യഭിചാരാരോപണത്തിൽ പങ്കെടുത്തവര്‍ക്ക് അവരവരുടെ തോതനുസരിച്ചുള്ള ശിക്ഷയുണ്ട്
b. സത്യവിശ്വാസികളില്‍ നീചവൃത്തി പ്രചരിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വമ്പിച്ച ശിക്ഷയുണ്ട്
c. നാല് സാക്ഷികളെ കൊണ്ട് വരാത്തവർക്ക് അടിശിക്ഷ നൽകിയാൽ പിന്നെ അവരുടെ സാക്ഷ്യം സ്വീകരിക്കുന്നതിൽ തെറ്റില്ല
d. സത്യവിശ്വാസികള്‍ തമ്മതമ്മില്‍ സദ്‌വിചാരം വിചാരിക്കുകയും, അസൂയക്കാര്‍ പറഞ്ഞതു കളവാണെന്ന് വെക്കുകയും ചെയ്യേണ്ടതായിരുന്നു
8) ദുര്‍വൃത്തികളില്‍ വാസനയും താല്‍പര്യവുമില്ലാതെ, അതിനെപ്പറ്റി അശ്രദ്ധരായി കഴിഞ്ഞുകൂടുന്ന ശുദ്ധഗതിക്കാരായ സ്ത്രീകളെയാണ് ……………… എന്ന വാക്കുകൊണ്ടുദ്ദേശ്യം.
a. അൽ മുഹ്സ്വനാത്ത് ٱلْمُحْصَنَـٰتِ
b. അൽ ഖാനിതാത് الْقَانِتَات
c. അൽ സാഇഹാത് ٱلْسَائِحَاتٍ
d. അൽ ഗ്വാഫിലാത്ത് الْغَافِلَات
9) മനുഷ്യന്റെ ‘തൊലികൾ’ പരലോകത്ത് വെച്ച് സംസാരിക്കുമെന്ന് …………….. സൂറത്തിലെ ആയത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്
a. നൂർ
b. യാസീൻ
c. ഫുസ്സിലത്ത്
d. സജദ
10) അന്യവീടുകളിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട മര്യാദകളായി ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് എന്തെല്ലാം ?
a. വീട്ടുകാരോട് സലാം പറയുകയും അവരോട് അനുവാദം ചോദിക്കുകയും ചെയ്യുക
b. എന്തെങ്കിലും ശബ്ദമുയർത്തി ആള് വന്നതായി അവരെ അറിയിക്കുക
c. വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖം നൽകി നിൽക്കുക
d. എ യും ബി യും ശരിയാണ്
11) സമ്മതം ചോദിക്കേണ്ടതില്ലാത്ത പ്രത്യേക സ്ഥലങ്ങളിൽ ഉൾപ്പെടുന്നതാണ് ……………..
a. തീരെ ആൾപാർപ്പില്ലാത്ത വീടുകൾ
b. യാത്രക്കാർക്ക് വസിക്കാനുള്ള തുറന്ന സ്ഥലങ്ങൾ
c. പൊതു സ്ഥലങ്ങൾ
d. എല്ലാം ശരിയാണ്
12) ‘നിങ്ങളില്‍ ഒരാള്‍ മൂന്നുവട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയിട്ടില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ.’ എന്നത് ………………..
a. ഉമർ(റ) വിധി പറഞ്ഞതാണ്
b. അബൂമൂസല്‍ അശ്അരി(റ) തെറ്റായി പറഞ്ഞതാണ്
c. ഉമർ(റ), നബി(സ)ൽ നിന്നും പഠിച്ചതാണ്
d. നബി(സ) അരുളിയതാണ്
13) ‘റസൂല്‍ (സ) ഏതെങ്കിലും വീട്ടുകാരുടെ വാതില്‍ക്കല്‍ ചെന്നാല്‍ വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നില്‍ക്കുകയില്ല. അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്നിങ്ങിനെ പറയുമായിരുന്നു.’
പ്രസ്തുത ഹദീസിൽ നിന്നുള്ള പാഠമാണ് ……….
a. വാതിലിന്റെ മുമ്പില്‍ വിരി തൂക്കിയിടാൻ പാടില്ല
b. വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നിൽക്കുന്നതാണ് വീട്ടുകാർക്ക് സൗകര്യം
c. സമ്മതം ചോദിക്കുവാന്‍ ചെന്നവന്‍ വാതിലിന്റെയോ ജനലിന്റെയോ പഴുതില്‍കൂടി അകത്തേക്ക് നോക്കുവാന്‍ പാടില്ല
d. എല്ലാം ശരിയാണ്
14) ……………….. എന്ന വാക്ക് ആയത്തിൽ ഉപയോഗിച്ചതിൽ നിന്നും സന്തോഷത്തോടും ഇണക്കത്തോടും കൂടിയുള്ള സ്വരത്തിലായിരിക്കണം അനുവാദം വാങ്ങേണ്ടത് എന്നാണ് നാം ഗ്രഹിക്കേണ്ടത്.
a. ഇസ്തഅദന استأذن
b. തദ്ഖുലു تَدْخُلُوا۟
c. തുസല്ലിമു تُسَلِّمُو
d. തസ്‌തഅനിസൂ تَسْتَأْنِسُوا
15) ‘സമ്മതം കൂടാതെ ഒരാളുടെ വീട്ടിനകത്തേക്ക് എത്തിനോക്കിയവനെ ചെറു കല്ലെടുത്ത് എറിഞ്ഞതു കാരണം കണ്ണ് പൊട്ടിപ്പോയാൽ പോലും വീട്ടുകാരന് യാതൊരു തെറ്റുമില്ല’ എന്നത് ………..
a. തെറ്റായ പ്രസ്താവനയാണ്
b. നബി(സ) അരുളിയതായി ഹദീസിൽ വന്നിട്ടുണ്ട്
c. പണ്ഡിത അഭിപ്രായമാണ്
d. വിശദീകരണത്തിൽ നിന്നും വ്യക്തമല്ല
