മൂന്നാം ഘട്ടം – ചോദ്യങ്ങൾ-(Campaign8)

വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 8 ചോദ്യാവലി

സൂറത്തുല്‍ സൂറത്തു-ന്നൂര്‍
1️⃣1️⃣ മുതൽ 2️⃣0️⃣ വരെയുള്ള ആയത്തുകളെയും വ്യഖ്യാനക്കുറിപ്പിനെയും ആസ്‌പദമാക്കി

ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

http://velichamonline.islahiweb.org

ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 16

1) ‘ഇഫ്ഖ്’ എന്ന് ആയത്തിൽ വിശേഷിപ്പിച്ചത് എന്തിനെയാണ്?

a)ആഇശ(റ)യെ പറ്റിയുള്ള അപവാദ പ്രചരണം
b)ഇണയുടെമേൽ വ്യഭിചാരാരോപണം
c)സദ് വൃത്തരായ സ്ത്രീകളെ പറ്റി അപവാദം പറയൽ
d)ഹസ്സാൻ(റ) നബിക്കെതിരെ കവിത പാടിയത്

2) ആഇശ(റ)ക്കെതിരെയുള്ള അപവാദ പ്രചരണത്തിന് നേതൃത്വം നൽകിയ മുനാഫിഖ് ആരായിരുന്നു?

a) കഅബ് ബ്നു അഷ്റഫ്
b) അബ്ദു ല്ലാഹിബ്നു ഉബയ്യ്ബ്നു സുലൂൽ
c) അംറ്ബ്നു ലുഅയ്യ്
d)അംറ്ബ്നു ഹാശിം

3) ആഇശ(റ)ക്കെതിരെയുള്ള അപവാദ കേസിൽ ഉൾപ്പെടാത്തത് ആര്?

a) ഹംന ബിൻത് ജഹ്ശ് (റ)
b)ഹസാനുബ്നു സാബിത് (റ)
c) ഉമ്മു മിസ്ത്വഹ് (റ)
d) മിസ്ത്വഹുബ്നു അഥാഥ(റ)

4) ആഇശ(റ)ക്കെതിരെയുള്ള അപവാദ കേസിൽ ആരോപ വിധേയനായ സഹാബിയാരാണ് ?

a)ഉസാമബ്നു സൈദ് (റ)
b)ഹസാനുബ്നു സാബിത്(റ)
c)മിസ്ത്വഹുബ്നു അഥാഥ(റ)
d)സഫ്-വാന് ബ്നു മുഅത്വൽ(റ)

5) കവിതയിലൂടെ ഇസലാമിനും, നബി(സ)ക്കും വളരെ സേവനം ചെയ്തിട്ടുള്ള സ്വഹാബിയായിരുന്നു ……………………

a) ഹസാനുബ്നു സാബിത്(റ)
b) ഉസാമബ്നു സൈദ് (റ)
c) മിസ്ത്വഹുബ്നു അഥാഥ(റ)
d) സഫ്-വാന് ബ്നു മുഅത്വൽ(റ)

6) ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു അവിടുത്തേക്കു ഒരു വിഷമവും വരുത്തിയിട്ടില്ല. സ്ത്രീകൾ അവരല്ലാതെ വേറെയും ധാരാളമുണ്ട്”; അപവാദവുമായി ബന്ധപ്പെട്ട് നബി(സ)യുടെ അന്വേഷണത്തിന് ഇങ്ങനെ മറുപടി നൽകിയത് നിമിത്തം ആയിശാ(റ)ക്ക് …………………………. യോട് അൽപം നീരസമുണ്ടായിരുന്നു.

a) ഉസാമ(റ)
b) അലി(റ)
c) ബരീറ
d) സൈദ്(റ)

7) ‘ഭക്ഷണത്തിനുള്ള മാവുവിട്ടേച്ചു ഉറങ്ങിപ്പോയേക്കും, വളർത്താടു വന്നു അതു തിന്നുപോയേക്കുകയും ചെയ്യും എന്നതിൽ കവിഞ്ഞു അവരെ കുറ്റപ്പെടുത്തതക്ക യാതൊന്നും ഞാൻ കാണുകയുണ്ടായിട്ടില്ല.’ അപവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇങ്ങനെ മറുപടി നൽകിയത് ആരാണ് ?

a) ഉസാമ(റ)
b) അലി(റ)
c) ബരീറ
d) സൈദ്(റ)

8) ‘എനി നല്ലതായ ക്ഷമ തന്നെ. അല്ലാഹുവിനോടാണ്, നിങ്ങൾ വിവരിക്കുന്ന കാര്യത്തെക്കുറിച്ചു സഹായം തേടപ്പെടുവാനുള്ളത്’. ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് കൊണ്ട് ആയിശ(റ) സ്വയം ഉപമിച്ചത് ആരോടായിരുന്നു?

a) യൂസുഫ്(അ)
b) ഇസ്ഹാഖ്(അ)
c) ബിൻയാമീൻ
d) യഅ്ക്കൂബ്(അ)

9) ആയിശ(റ)യുടെ നിരപരാധിത്യം തെളിയിക്കാൻ സൂറതുന്നൂറിൽ എത്ര വചനങ്ങളാണ് അല്ലാഹു അവതരിപ്പിച്ചത്?

a) 10
b) 1
c) 5
d) 8

10) ദാരിദ്ര്യത്തെയും കുടുംബത്തെയും കരുതി അബൂബക്കർ(റ) ചിലവ് കൊടുത്തു വന്നിരുന്നത് ആർക്കായിരുന്നു?

a) സഫ്-വാന് ബ്നു മുഅത്വൽ(റ)ക്ക്
b) മിസ്ത്വഹുബ്നു അഥാഥഃ(റ)ക്ക്
c) ഉസാമ(റ)ബ്നു സൈദ്(റ)ക്ക്
d) ഇവരാർക്കുമല്ല

11) ഉസ്ബത് عُصْبَةٌ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?

a) കപട വിശ്വാസികളുടെ കൂട്ടം
b) കള്ള സാക്ഷ്യം ചെയ്യുന്നവർ
c) കുറഞ്ഞ ആളുകളുള്ള കൂട്ടം
d) അപവാദ പ്രചരണം നടത്തുന്ന കൂട്ടം

12) ആഇശ(റ) ക്കെതിരെയുള്ള അപവാദ പ്രചാരണം നടന്നപ്പോൾ അതിനെതിരെ” ഇത് വ്യക്തമായൊരു കള്ള വാർത്തയാണ് ” എന്നിങ്ങനെ മറുപടി നൽകാത്തതിനെ അല്ലാഹു വിമർശിച്ചത് ആരെയാണ്?

a) മുനാഫിഖുകളെ ഒന്നടങ്കം
b) മുനാഫിഖുകളുടെ നേതാവ് അബ്ദുള്ളാഹിബ്നു ഉബയ്യ് ബ്നു സുലൂലിനെ
c) ആഇശബീവിയും സഫ്-വാൻ(റ) കടന്നു വരുമ്പോൾ മദീനത്ത് ഉണ്ടായിരുന്നവരെ
d) സത്യ വിശ്വാസികളെയും സത്യ വിശ്വാസിനികളെയും

13) ഗൗരവപ്പെട്ടതോ അതിശയോക്തി കലർന്നതോ ആയ വല്ലതും കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ …… എന്നും ……… എന്നും പറയൽ പതിവാണ്

a) سبحانك ، سبحان الله
b) إنا لله وإنا إليه راجعون ، سبحان الله
c) سبحان الله ، نعوذ بالله
d) لا حول ولا قوه إلا بالله، سبحان الله

14) ”നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരില്‍ ……………………….. പ്രചരിക്കുന്നത് കാണുവാന്‍ ഇഷ്ടപ്പെടുന്നവരാകട്ടെ അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുണ്ട്.”

a. സൽകീർത്തി
b. നീചവൃത്തി
c. വ്യഭിചാരം
d. ഊഹാപോഹം

15) നബി(സ) അരുളി. ”ഒരാള്‍ തന്റെ …………………………. ഉള്ളുകള്ളി ആരായുന്നതായാല്‍, അല്ലാഹു അവന്റെ ഉള്ളുകള്ളിയും ആരായും. അല്ലാഹു ഒരുവന്റെ ഉള്ളുകള്ളി ആരായുന്ന പക്ഷം അവന്‍ അവനെ വഷളാക്കുന്നതാണ്.”

a. അയൽവാസിയുടെ
b. പ്രിയപെട്ടവരുടെ
c. മുസ്‌ലിം സഹോദരന്റെ
d. ഇണയുടെ