മൂന്നാം ഘട്ടം – ചോദ്യങ്ങൾ-(Campaign7)

വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 7 ചോദ്യാവലി

സൂറത്തുല്‍ സൂറത്തു-ന്നൂര്‍
0️⃣1️⃣ മുതൽ 1️⃣0️⃣ വരെയുള്ള ആയത്തുകളെയും വ്യഖ്യാനക്കുറിപ്പിനെയും ആസ്‌പദമാക്കി

ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

http://velichamonline.islahiweb.org

ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 30

1) ‘ഒരു പ്രധാന അധ്യായം’ എന്നർത്ഥം വരുന്ന …………………………… എന്ന പദം കൊണ്ടാണ് സൂറത്തുന്നൂർ ആരംഭിക്കുന്നത്
a. സൂറതുൻ سُورَةٌ
b. നൂർ نور
c. അൻസൽനാ أَنزَلْنَا
d. ഫറള് നാ فَرَضْنَا

2) താഴെ നൽകിയതിൽ ഒരു പ്രസ്താവന മാത്രം സൂറത്തുന്നൂറുമായി യോജിക്കുന്നില്ല; പ്രസ്താവന ഏതാണ് ?
a. സ്ത്രീകൾക്ക് പ്രത്യേകം പഠിപ്പിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ട അധ്യായം
b. പുരുഷന്മാർക്ക് പ്രത്യേകമായി ഈ അദ്ധ്യായത്തെ നിയമമാക്കിയിരിക്കുന്നു
c. സാമൂഹിക മര്യാദകൾ ഉൾപ്പടെ പല തുറകളിലുമുള്ള മതനിയമങ്ങൾ വിവരിച്ചിരിക്കുന്നു
d. അല്ലാഹുവിന്റെ സൃഷ്ടി മഹാത്മ്യവും ഏകത്വവും വിവരിക്കുന്ന വചനങ്ങളുപ്പെടുന്നു

3) ശിർക്കും, കൊലയും കഴിഞ്ഞാൽ പിന്നെ ഇസ്ലാമിന്റെ ദൃഷ്ടിയിൽ ഏറ്റവും ഭയങ്കരമായ പാപം …………..ആകുന്നു
a. ആഭിചാരം
b. മോഷണം
c. വ്യഭിചാരം
d. കള്ളസാക്ഷി പറയൽ

4) വ്യഭിചാരിക്കുന്നവർക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന കഠിന വിചാരണക്കും ശിക്ഷകൾക്കും മുൻപേ ഇഹത്തിൽ ഉണ്ടാകുന്നതാണ് ……….
a. ലാവണ്യത്തെ നശിപ്പിക്കുന്നു
b. ആയുസിനെ ചുരുക്കുന്നു
c. ദാരിദ്ര്യത്തിന് കാരണമാകുന്നു
d. എല്ലാം ശരിയാണ്

5) ശിക്ഷാനിയമത്തിന് വിധേയമായ കുറ്റങ്ങളെ (ഹദ്ദുകളെ) ……………………………. ആണ് റസൂൽ(സ) ആവശ്യപെട്ടിട്ടുള്ളത്.
A. ശിക്ഷാ നടപടി എടുക്കാൻ
B. അധികൃത സ്ഥാനത്ത് എത്തിക്കാൻ
C. അന്യോന്യം വിട്ടുവീഴ്ച ചെയ്യാൻ
D. സാക്ഷിവിസ്‌താരം ചെയ്യാൻ

6) ‘അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ ശുപാര്‍ശക്ക് വന്നിരിക്കുകയാണോ നീ?’ ; ഇത് ആര് ആരോട് പറഞ്ഞതാണ് ?
A. പ്രമാണിമാര്‍, മോഷണം ചെയ്ത സ്ത്രീയോട്
B. നബി(സ), ഫാത്തിമ(റ)യോട്
C. നബി(സ), ഉസാമ(റ)യോട്
D. പ്രമാണിമാര്‍, സൈദ്‌(റ)യോട്

7) വ്യഭിചാരിക്കും വ്യഭിചാരിണിക്കും ‘നൂറടി’ ശിക്ഷ നൽകണം എന്ന് ആയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ ശിക്ഷ ————————- വ്യഭിചാരികൾക്കുള്ളതാണ് ?
A. ‘മുഹ്സ്വന്‍’ ആയ
B. ‘മുഹസ്വന’ല്ലാത്ത
C. ഭാര്യാഭര്‍ത്തൃ സഹവാസം നടന്നിട്ടുള്ള
D. എ യും സി യും ശരിയാണ്

8) വ്യഭിചാരിയെ എറിഞ്ഞുകൊല്ലണം എന്ന് റസൂൽ(സ)യുടെ വാക്കു മുഖേനയും, പ്രവൃത്തി മുഖേനയും വ്യക്തമാണ്. ഏതുതരം വ്യഭിചാരികളെയാണ് ഇങ്ങനെ ശിക്ഷിക്കേണ്ടത് ?
A. ‘മുഹ്സ്വന്‍’ ആയ
B. ‘മുഹസ്വന’ല്ലാത്ത
C. ഭാര്യാഭര്‍ത്തൃ സഹവാസം നടന്നിട്ടില്ലാത്ത
D. എ യും സി യും ശരിയാണ്

9) കാലം ദീര്‍ഘിക്കുമ്പോള്‍ ‘അല്ലാഹുവിന്റെ കിത്താബില്‍ ‘റജ്മു’ (എറിഞ്ഞുകൊല്ലല്‍) നാം കാണുന്നില്ലല്ലോ’ എന്ന് ജനങ്ങളില്‍ വല്ലവരും പറഞ്ഞേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ, അതുമൂലം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു നിര്‍ബ്ബന്ധനിയമം ഉപേക്ഷിച്ചുകൊണ്ട് അവര്‍ പിഴച്ചുപോയേക്കും.’ ഇങ്ങനെ പറഞ്ഞത് ആരാണ് ?
A. അബൂബക്കർ (റ)
B. ഉമർ (റ)
C. അലി (റ)
D. റസൂൽ(സ)

10) ‘നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ മതനടപടി നിര്‍വ്വഹിക്കുന്നതില്‍ അവരെക്കുറിച്ച് യാതൊരു ………………………. നിങ്ങളെ പിടികൂടരുത്’
A. ദയയും
B. സൽവിശ്വാസവും
C. പശ്ചാത്താപവും
D. ക്രോധവും

11) മുഹാജിറുകളായ ചില സഹാബികള്‍ ദാരിദ്ര്യം മൂലം വിവാഹിതരാവൻ കഴിയാതെ വന്നപ്പോൾ ചില ദുർനടപ്പുകാരികളെ വിവാഹം കഴിക്കാൻ മുതിര്‍ന്നപ്പോളാണ് ……………………അവതീർണമായത്
A. വചനം : 8
B. വചനം : 4
C. വചനം : 6
D. വചനം : 3

12) ‘വിവാഹം കഴിഞ്ഞവള്‍, പതിവ്രത, ചാരിത്ര ശുദ്ധിയുള്ളവള്‍, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവള്‍’ എന്നൊക്കെ അർത്ഥം നല്കപ്പെട്ടിട്ടുള്ള പദമാണ് …………………
A. ‘മുഹ്സ്വന്‍’ محصن
B. ഗ്വയ്‌ർ മുഹ്സ്വന്‍ غير محصن
C. ‘മുഹ്സ്വനത്ത്‌’ مُحْصَنَة
D. മുഹ്‌സിൻ محسِن

13) എൺപത് അടി ശിക്ഷയുണ്ടെന്ന് പറഞ്ഞത് ആർക്കാണ് ?
A. വ്യഭിചാരാരോപണം നടത്തിയവർക്ക്
B. വിവാഹിതരായ വ്യഭിചാരികൾക്ക്
C. വ്യഭിചാരത്തിന് സാക്ഷി നിൽക്കുന്നവർക്ക്
D. സദ് വൃത്തരായ സ്ത്രീകളെ വ്യഭിചാരമാരോപിച്ച് നാല്‌ സാക്ഷികളെ കൊണ്ട് വരാത്തവർക്ക്

14) ദമ്പതിമാർക്കിടയിൽ വ്യഭിചാരാരോപണം നടന്നാൽ നാല്‌ സാക്ഷികളെ ഹാജറാക്കുക എന്നത് പ്രയാസകരമാണല്ലോ. എങ്കിൽ കുറ്റം തെളിയിക്കാൻ അവർ സ്വീകരിക്കേണ്ട നടപടി എന്താണ് ?
A. നാല്‌ സാക്ഷികളെ കൊണ്ട് വരൽ തന്നെയാണ് വേണ്ടത്
B. അഞ്ച് പ്രാവശ്യം അല്ലാഹുവിനെ മുൻ നിർത്തി സത്യം ചെയ്യുക, അഞ്ചിലും ശാപ പ്രാർത്ഥന നടത്തുക
C. പുരുഷനാണെങ്കിൽ അഞ്ച് പ്രാവശ്യം കുറ്റം ചെയ്തു എന്ന് സത്യം ചെയ്തു പറയുക, സ്ത്രീയാണെങ്കിൽ അഞ്ച് പ്രാവശ്യം ശാപ പ്രാർത്ഥന നടത്തുക
D. നാല്‌ പ്രാവശ്യം റബ്ബിന്റെ മേൽ സത്യം ചെയ്തു പറയുക , അഞ്ചാമത്തേതിൽ ഞാൻ പറയുന്നത് കള്ളമാണെങ്കിൽ എനിക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടായിക്കോട്ടെ എന്നും പറയുക

15) ദമ്പതിമാർക്കിടയിൽ വ്യഭിചാരാരോപണം നടന്നാൽ അവനവന്റെ സത്യതയും നിരപരാധിത്വവും തെളിയിക്കാൻ പുരുഷൻ എന്ന പോലെ സ്ത്രീക്കും തുല്യ അവകാശുമുണ്ട് എന്നത് ………
A. സൂറത്തുന്നൂറിൽ വ്യക്തമാക്കിയിട്ടുണ്ട്
B. തെറ്റായ പ്രസ്താവനയാണ്
C. ഖുർആനിൽ ഇല്ല, ഹദീസിൽ നിന്നും വ്യക്തമാണ്
D. വിശദീകരണത്തിൽ നിന്നും വ്യക്തമല്ല