മൂന്നാം ഘട്ടം – ചോദ്യങ്ങൾ-(Campaign6)

വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 6️⃣ ചോദ്യാവലി

സൂറത്തുല്‍ മുഅ്മിനൂന്‍
1️⃣0️⃣1️⃣ മുതൽ 1️⃣1️⃣8️⃣ വരെയുള്ള ആയത്തുകളെയും വ്യഖ്യാനക്കുറിപ്പിനെയും ആസ്‌പദമാക്കി

ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

http://velichamonline.islahiweb.org

ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 1️⃣5️⃣

1) ‘ഫഇദാ നുഫിഹ ഫി സ്സൂർ’ فَإِذَا نُفِخَ فِى ٱلصُّورِ എന്ന പ്രയോഗത്തിൽ പരാമർശിക്കുന്ന ‘ഊത്ത്’ ഏതാണ്?

a. എല്ലാ ജീവജാലങ്ങളെയും നാശമടയിക്കാനുള്ള ഊത്ത്
b. എല്ലാവരെയും ഖബ്റുകളില്‍ നിന്ന് എഴുന്നേല്‍പ്പിക്കുവാനുള്ള ഊത്ത്
c. ഗർഭസ്ഥ ശിശുവിന് റൂഹ് ഊതുന്നത്
d. എല്ലാം ശരിയാണ്

2)‘ഉയിര്‍ത്തെഴുന്നേല്‍പ്പി-ക്കപ്പെടുന്ന ദിവസം’ …………..

a. ഓരോരുത്തനും സ്വന്തം കാര്യത്തില്‍ മാത്രം ചിന്താകുലനായിരിക്കും
b. ബന്ധുമിത്രാദികളെപ്പറ്റി യാതൊരു വിചാരവും ഉണ്ടാവുകയില്ല
c. സഹോദരന്‍, മാതാവ്, പിതാവ്, സഹധര്‍മ്മിണി, മക്കള്‍ എന്നിവരില്‍ നിന്നെല്ലാം വിട്ടോടിപ്പോകുന്നു
d. എല്ലാം ശരിയാണ്

3)സഖുലത് (ثَقُلَتْ ), ഖഫ്‌ഫത് (خَفَّتْ) എന്നിവയുടെ അർഥങ്ങൾ യഥാക്രമം ……………

a. ദേഹങ്ങൾ, തൂക്കങ്ങള്‍
b. തൂക്കങ്ങള്‍, ദേഹങ്ങൾ
c. ഘനമുള്ളത് , ലഘുവായത്
d. ലഘുവായത്, ഘനമുള്ളത്

4)തൂക്കങ്ങള്‍ ലഘുവായിപ്പോയവരുടെ പര്യവസാനം എന്തായിരിക്കും ?

a. മുഖം ചുളിച്ചു പരിഹസിക്കുന്നവർ
b. വിജയികൾ
c. നരകത്തില്‍ സ്ഥിരവാസികള്‍
d. വഴിപിഴച്ചവർ

5)സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവരുടെ നരകത്തിലെ അവസ്ഥയെന്തായിരിക്കും?

a. അവിടെ സ്ഥിരവാസികളായിരിക്കും
b. നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും
c. അഗ്നിയുടെ കാഠിന്യത്താൽ മുഖം ചുളിയും
d. എല്ലാം ശരിയാണ്

6)‘അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ ഓതിത്തന്നപ്പോൾ നിങ്ങള്‍ അവയെ കളവാക്കിയില്ലേ’ എന്ന് നരഗക്കാരോട് ചോദിക്കപ്പെടുമ്പോൾ അവരുടെ മറുപടി എന്തായിരിക്കും ?

a. ഞങ്ങൾ വിശ്വാസികളായിരുന്നു, അതിനാൽ ഞങ്ങളെ രക്ഷിക്കണേ
b. കാലം ഞങ്ങളെ പിഴവിലാക്കി, അതിനാൽ ഞങ്ങൾ വഴികേടിലുമായി
c. ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളില്‍ കവിഞ്ഞുപോയി, ഞങ്ങള്‍ വഴിപിഴച്ച ജനതയായിരുന്നു
d. ഞങ്ങളുടെ ഭാഗ്യം ഞങ്ങളെ സുഖിയന്മാരാക്കി, , ഞങ്ങള്‍ പിഴച്ച ജനതയായിരുന്നു

7)മാപ്പുനൽകി ഒന്ന് കൂടി ഭൂമിയിലേക്ക് മടക്കി അയക്കാൻ നിഷേധികൾ അപേക്ഷിക്കുന്ന വചനം 107 ഇലെ സന്ദർഭം ഏതാണ് ?

a. മരണവേള
b. വിചാരണ വേള
c. നരകത്തിൽ വെച്ച്
d. എല്ലാം ശരിയാണ്

8)’നിങ്ങള്‍ അതില്‍ നിന്ദ്യമായിക്കഴിയുവിന്‍! എന്നോട് നിങ്ങള്‍ സംസാരിക്കുകയും അരുത്’. ഇത് ആര് ആരോട് പറയുന്നതാണ്?
a. മാലിക് (അ) നരകവാസികളോട്
b. നരകത്തിന്റെ പാറാവുകാരൻ അവിശ്വസിച്ചവരോട്
c. അല്ലാഹു നരകവാസികളോട്
d. എ യും ബി യും ശരിയാണ്

9)റബ്ബനാ ആമന്നാ ……( رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ) എന്ന പ്രാർത്ഥന ആര് എവിടെ വെച്ചു പ്രാർത്ഥിക്കുന്നതായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത് ?

a. നരകത്തിൽ വെച്ചു അവിശ്വാസികൾ രക്ഷപെടാൻ പ്രാർത്ഥിക്കുന്നത്
b. അവിശ്വാസികൾ നരകത്തിൽ പ്രവേശിപ്പിക്കുന്ന സമയത്ത് പ്രാർത്ഥിക്കുന്നത്
c. സത്യവിശ്വാസികളായ അടിയാന്മാര്‍ ഭൂമിയിൽ വെച്ച് പ്രാർത്ഥിക്കുന്നത്
d. എ യും ബിയും ശരിയാണ്

10)ഫാഇസൂൻ فَآئِزُونَ എന്നതിന് ആയത്തിൽ നൽകിയ അർത്ഥം എന്താണ് ?

a. ക്ഷമ സ്വീകരിച്ചവർ
b. ഭാഗ്യവാന്‍മാര്‍
c. സത്യവിശ്വാസികൾ
d. അടിയാന്മാർ

11)ഫസ്അലിൽ ആദ്ദീൻ فَسْـَٔلِ ٱلْعَآدِّينَ എന്നാൽ …………………….

a. എത്ര എണ്ണം കൊല്ലങ്ങള്‍ താമസിക്കുകയുണ്ടായി
b. ഒരു ദിവസം താമസിച്ചിട്ടുണ്ടാവാം
c. ഒരു ദിവസത്തിന്റെ അല്‍പ ഭാഗം താമസിച്ചിട്ടുണ്ടാവും
d. എണ്ണം കണക്കാക്കിയവരോട് ചോദിച്ചുനോക്കുക

12)’ഇഹലോക ജീവിതത്തിന്റെ നിസ്സാരത ആദ്യമേ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ ദുരവസ്ഥയില്‍ നിങ്ങൾ അകപ്പെടുമായിരുന്നില്ല’ എന്ന് നരകവാസികളെ ബോധ്യപെടുത്താൻ വേണ്ടിയാണ് ഇങ്ങനെ അല്ലാഹു പറയുന്നത്, എന്ത്‌ ?

a. നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല
b. നിങ്ങള്‍ അവരെ പരിഹാസ്യമാക്കി
c. എന്റെ ഓര്‍മ്മയെ അത് മറപ്പിച്ചുകളഞ്ഞു
d. നിങ്ങള്‍ പരിഹസിച്ചു ചിരിച്ചു കൊണ്ടിരിക്കുകയുമായിരുന്നു

13)വചനം 116 ൽ വന്ന അല്ലാഹുവിന്റെ നാമങ്ങൾ ഏവ ?

a. അൽ കരീം, അർറഹ്മാൻ, അർറഹീം
b. അൽ മലിക്, റബ്ബ്, ഇലാഹ്
c. അർറഹീം, അൽഹഖ്, അര്റഹ്മാൻ
d. റബ്ബ് , അർറഹീം, അൽ കരീം

14) ‘’രക്ഷിതാവേ! പൊറുത്തുതരുകയും കരുണചെയ്യുകയും വേണമേ!………………………………….’’, ആയത്തിലെ പ്രാർത്ഥനയുടെ വിട്ടഭാഗം തിരഞ്ഞെടുക്കുക.
a. നീ മഹത്തായ സിംഹാസനത്തിന്റെ നാഥനാണ്.
b. നീ കാരുണ്യവാനും കരുണാനിധിയുമാണ്
c. നീ അല്ലാതെ ആരാധ്യനേ ഇല്ല
d. നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണചെയ്യുന്നവനാണ്

15)‘അവരോട് താക്കീത് ചെയ്യപ്പെടുന്ന ശിക്ഷയെ അവര്‍ കാണുന്ന ദിവസം,……………….. അല്ലാതെ അവര്‍ മുമ്പ് കഴിച്ചുകൂട്ടിയിട്ടില്ലാത്തതു പോലെയിരിക്കും.’ ആയത്തിൽ വിട്ടഭാഗം തിരഞ്ഞെടുക്കുക.

a. ഏഴു ദിവസം
b. ഒരു പകലും ഒരു രാത്രിയും
c. പകലില്‍നിന്നുമുള്ള ഒരു നാഴിക സമയം
d. ഏതാനും സായാഹ്നങ്ങൾ