വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 5 ചോദ്യാവലി
സൂറത്തുല്‍ മുഅ്മിനൂന്‍ 78 മുതൽ 100 വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക
http://velichamonline.islahiweb.org
ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 31
1) ‘ദൈവദൂതന്മാർ കാലം കുറേയായി പറയാൻ തുടങ്ങിയിട്ട്, ഇനിയും അതു സംഭവിച്ചു കാണുന്നില്ല’. എന്ന് പറഞ്ഞുകൊണ്ട് അവിശ്വാസികൾ നിഷേധിച്ചിരുന്ന കാര്യമാണ് ……………………………….
a. ആകാശ-ഭൂമികളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണെന്നത്
b. മരണാനന്തരം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നത്
c. മരിച്ചു മണ്ണും എല്ലുമായിത്തീരുമെന്നത്
d. എല്ലാം ശരിയാണ്
2) കേൾവിയും കാഴ്ചയും ഹൃദയങ്ങങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍ അല്ലാഹുവാണ് എന്നതിനോട് ചേർത്തിക്കൊണ്ട് അല്ലാഹു ഉറപ്പിച്ചു പറയുന്ന കാര്യമാണ് …………..
a. നിങ്ങൾ അൽപ്പം മാത്രമേ കേൾക്കുന്നുള്ളൂ
b. നിങ്ങൾ അൽപ്പം മാത്രമേ കാണുന്നുള്ളൂ
c. നിങ്ങൾ അൽപ്പം മാത്രമേ ചിന്തിക്കുന്നുള്ളൂ
d. നിങ്ങൾ അൽപ്പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ
3) നബി(സ)യുടെ കാലത്തുണ്ടായിരുന്ന മുശ്‌രിക്കുകൾ ചില ചോദ്യങ്ങൾക്ക് ‘അല്ലാഹുവിന്റേതാണ്’ എന്ന് ഉത്തരം നൽകിയിരുന്നുവെന്ന് ആയത്തുകളിൽ പറയുന്നുണ്ട്. താഴെ നൽകിയവയിൽ അവയിൽ ഉൾപെടാത്ത ഒരു ചോദ്യമാണ് ……………………
a. ഭൂമിയും, അതിലുള്ളവരും ആരുടേതാണ് ?
b. ഏഴ് ആകാശങ്ങളുടെ നാഥൻ ആരാണ് ?
c. പരലോകത്തിനെ ഉടമസ്ഥത ആർക്കാണ് ?
d. എല്ലാ വസ്തുവിന്റെയും ഭരണാധികാരം കൈവശമായുള്ള ഒരുവന്‍ ആരാണ്?
4) അല്ലാഹു നിഷേധികളോട് ചോദിക്കുന്ന നാലു ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്; ഇവയിൽ ആയത്തുകളുടെ ക്രമത്തിൽ അവസാനം വരുന്നതേതാണ് ?
a. നിങ്ങള്‍ ആലോചിക്കുന്നില്ലേ?
b. നിങ്ങള്‍ എങ്ങിനെയാണ് മയക്കപ്പെടുന്നത്?
c. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?
d. നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?
5) ആകാശഭൂമികളും അവയുടെ ഭരണാധികാരവും ‘അല്ലാഹുവിന്റേതാണ്’ എന്നൊക്കെ സമ്മതിപ്പിക്കുന്നതിലൂടെ, മുശ്‌രിക്കുകളെ അല്ലാഹു ബോധ്യപ്പെടുത്തുന്നതെന്താണ്?
a. അല്ലാഹു അവർക്ക് യഥാര്‍ത്ഥവും കൊണ്ട് ചെന്നിരിക്കുകയാണ്
b. അവരോട് നബി(സ) പ്രബോധനം ചെയ്യുന്ന തൗഹീദ് തികച്ചും ന്യായവും സത്യവുമാണ്
c. മുശ്‌രിക്കുകളുടെ വാദം തനി കള്ളവും പൊള്ളയും ആണ്
d. എല്ലാം ശരിയാണ്
6) അല്ലാഹു ഖണ്ഡിതമായി പ്രഖ്യാപിച്ച കാര്യമാണ്…………………..
a. അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല
b. അല്ലാഹുവിനോടൊപ്പം യാതൊരു ഇലാഹും ഇല്ല
c. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ മഹോന്നതനാകുന്നു.
d. എല്ലാം ശരിയാണ്
7) അല്ലാഹുവിന്റെ അറിവില്‍ പെടാത്ത ഒരു ഇലാഹു ഉണ്ടായിരിക്കാമെന്ന് സങ്കല്‍പ്പിക്കുക പോലും സാധ്യമല്ല എന്ന് ആശയം മനസിലാക്കാൻ കഴിയുന്ന വചനങ്ങളാണ് ———–
a. 89, 90
b. 93, 94
c. 88, 89
d. 91, 92
8) ‘അല്ലാഹുവിനെ കൂടാതെ മറ്റൊരു ഇലാഹ് ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു’ എന്നാണ് അല്ലാഹു ആയത്തിൽ പറഞ്ഞിട്ടുള്ളത്?
a. അവർ തമ്മിൽ പൊങ്ങച്ചം കാണിക്കുമായിരുന്നു
b. അവർ തമ്മിൽ സമവായത്തിലാകുമായിരുന്നു
c. ഓരോ ഇലാഹും അവന്‍ സൃഷ്ടിച്ചതും കൊണ്ടുപോകുമായിരുന്നു
d. എ യും സി യും ശരിയായാണ്
9) മുശ്‌രിക്കുകളിൽ ശിക്ഷ സംഭവിക്കുകയാണെങ്കില്‍ എന്ത് പ്രാര്‍ത്ഥിക്കാനാണ് അല്ലാഹു പ്രവാചകനോട് ആവശ്യപ്പെടുന്നത് ?
a. എന്നെ മടക്കിത്തരണേമേ
b. ഈ അക്രമികളെ മടക്കിക്കൊടുക്കണമേ
c. ഈ അക്രമികളായ ജനങ്ങളില്‍ നീ എന്നെ പെടുത്തരുതേ
d. ഈ അക്രമികളെ നശിപ്പിക്കണമേ
10) ”………………………………. കൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക”. ആയത്തിൽ വിട്ടഭാഗം തിരഞ്ഞെടുക്കുക
a. നല്ല കാര്യം
b. ഏറ്റവും നല്ല കാര്യം
c. ചീത്ത കാര്യം
d. ഏറ്റവും ചീത്ത കാര്യം
11) സത്യനിഷേധികളുടെ ദുഷ് ചെയ്‌തികളാകുന്ന രോഗങ്ങള്‍ ബാധിക്കാതെ രക്ഷപ്രാപിക്കുന്നതിന് അല്ലാഹു നിര്‍ദ്ദേശിച്ച ഔഷധമെന്താണ് ?
a. ഏറ്റവും നല്ലതായ കാര്യംകൊണ്ട് തിന്മയെ തടുക്കുക
b. പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് രക്ഷക്കായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക
c. പിശാചുക്കളുടെ സമീപനങ്ങളില്‍ നിന്നും രക്ഷക്കായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക
d. എല്ലാം ശരിയാണ്
12) ‘ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്ത് കൊള്ളുക. എന്നാല്‍, നീയുമായി ശത്രുതയുള്ളവന്‍ ഒരു …………………പോലെ ആയിത്തീരുന്നതാണ്’. ആയത്തിൽ വിട്ടഭാഗം തിരഞ്ഞെടുക്കുക.
a. മിത്രത്തെ
b. ഉറ്റബന്ധുവെ
c. വിശ്വാസിയെ
d. തടവുകാരനെ
13) ഹമസാത് هَمَزَات എന്നാൽ എന്താണ് ?
a. പിശാചില്‍ നിന്നുണ്ടാകുന്ന ദുഷ്പ്രേരണകൾ
b. പൈശാചിക ദുഷ്പ്രേരണകൾ കൊണ്ട് മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന തിന്‍മകൾ
c. ദുർബോധനങ്ങൾ
d. എല്ലാം ശരിയാണ്
14) ‘റബ്ബേ! എന്നെ മടക്കിത്തരുവിന്‍’ എന്ന് അവിശ്വസിച്ചവൻ പല സന്ദർഭങ്ങളിലും അല്ലാഹുവിനോട് കേണപേക്ഷിക്കുന്നതായി ഖുര്‍ആനിൽ നിന്നും വ്യക്തമാണ്. ഇത്തരത്തിൽ അവിശ്വാസി എപ്പോൾ അപേക്ഷിക്കുന്നതായിട്ടാണ് ഈ സൂറത്തിൽ വന്നിട്ടുള്ളത്?
a. ഖബ്റുകളില്‍നിന്ന് പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോൾ
b. ബർസഖിൽ
c. നരകം കാണിക്കപ്പെടുമ്പോൾ
d. മരണവേളയില്‍
15) ബർസഖ് بَرْزَخٌ എന്ന പദത്തിന്റെ വാക്കർത്ഥത്തിൽ …………………………. ഉൾപ്പെടുന്നില്ല
a. ഒരുമറ
b. വേലിമറ
c. തടവ്
d. ഖബ്ർ
