വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 4️⃣ ചോദ്യാവലി
സൂറത്തുല്‍ മുഅ്മിനൂന്‍ 6️⃣2️⃣ മുതൽ 7️⃣7️⃣ വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
- ഖുർആനിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു മൗലിക തത്വമാണ് ……………..
a. ആരാധനകൾക്ക് അധികം പ്രതിഫലവും തിന്മകൾക്ക് കുറഞ്ഞ ശിക്ഷയും
b. ഒരു ദേഹത്തോടും അതിന് കഴിവുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല
c. സൽക്കർമ്മികളുടെയും ദുഷ്കർമ്മികളുടെയും പ്രവർത്തനങ്ങൾ അല്ലാഹു രേഖപ്പെടുത്തും
d. വിശ്വാസ കാര്യങ്ങളിൽ നിർബന്ധം ചെലുത്തേണ്ടതില്ല
- ‘ഇതാ നമ്മുടെ – നാം രേഖപ്പെടുത്തിവെച്ച – ഗ്രന്ഥം! അത് നിങ്ങള്‍ക്കു യഥാര്‍ത്ഥം തുറന്നുപറഞ്ഞു തരുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു. ’ ഈ വചനമാണ് ?
a. മുഅ്മിനൂന്‍ 62
b. മുഅ്മിനൂന്‍ 29
c. ജാഥിയ 62
d. ജാഥിയ 29
- ‘അല്ലാഹുവിന്റെ ശിക്ഷ വരുമ്പോൾ അവര്‍ നിലവിളി കൂട്ടുന്നു’, ആരെയാണ് ‘അവര്‍’ എന്ന് ആയത്തിൽ പറഞ്ഞിട്ടുള്ളത്?
a. പരോപകാരം തടയുന്നവരെ
b. ആരാധനകൾ ഉപേക്ഷിക്കുന്നവരെ
c. അഹങ്കാരത്തോടെ ജീവിക്കുന്നവരെ
d. അവിശ്വാസികളായ സുഖിയന്മാരെ
- ”അവരുടെ (അവിശ്വാസികളുടെ) ……………………..ഇതിനെക്കുറിച്ച് അശ്രദ്ധയിലാണ്”. ആയത്തിൽ വിട്ടഭാഗം തിരഞ്ഞെടുക്കുക
a. അന്ധത
b. ഹൃദയങ്ങൾ
c. പ്രവൃത്തികൾ
d. കാതുകൾ
- അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ ഓതി കേൾപ്പിക്കപ്പെട്ടപ്പോൾ അവിശ്വസിച്ചവർ പിന്നോക്കം പോവുകയാണല്ലോ ചെയ്തത്. പിന്നോക്കം പോയി എന്നതിന് പാഠഭാഗത്തെ വചനത്തിൽ ആലങ്കാരികമായി ഉപയോഗിച്ച പ്രയോഗം എന്ത് ?
a. മടമ്പു കാലുകളിൽ മടങ്ങി പോയി
b. തിരിഞ്ഞു നടന്നു
c. ചെവികളിൽ വിരലുകളാക്കി
d. മുഖം ചുളിച്ചു
- ‘വേദഗ്രന്ഥത്തില്‍ രാക്കഥയുമായി പിച്ചുപറഞ്ഞും കൊണ്ടിരിക്കുന്നവരായിരുന്നു’ എന്നതുകൊണ്ടുള്ള ഉദ്ദേശം എന്ത്?
a. ഖുർആനിലെ കഥകൾ രാത്രിയിൽ പറഞ്ഞിരുന്നു
b. കഅ്-ബഃയുടെ പരിസരങ്ങളില്‍ കൂട്ടം കൂടിയത് രാത്രിയിലായിരുന്നു
c. ഖുർആനിലെ കഥകളിൽ നിന്നുള്ള പാഠം രാത്രി സംസാരവിഷയമാക്കിയിരുന്നു
d. ഖുർആനിനെയും നബിയെയും പരിഹസിച്ചും രാക്കഥകൾ മെനഞ്ഞും കാലം കഴിച്ചു
- നബി(സ) യിൽ അവിശ്വസിച്ചവർ അഹങ്കരിച്ചത് എന്തായിരുന്നു ?
a. ഞങ്ങൾ ഖുറൈശികളാണ്, കഅബയുടെ സംരക്ഷകന്‍മാരാണ്
b. ഞങ്ങൾ ഇബ്രാഹിം നബിയുടെ പിന്മുറക്കാരാണ്
c. അന്ത്യപ്രവാചകൻ ഞങ്ങളിൽ നിന്നാണ്
d. എല്ലാം ശരിയാണ്
- ”പറയുന്ന വാക്ക് അവര്‍ ഉറ്റാലോചിക്കുന്നില്ലേ?” എന്തിനെ കുറച്ച് അവർ ആലോക്കുന്നില്ലേ എന്നാണ് ഈ ചോദ്യത്തിലൂടെ അല്ലാഹു ആക്ഷേപിക്കുന്നത് ?
a. പൂര്‍വ്വപിതാക്കളുടെ സാരോപദേശത്തെ
b. അവരുടെ തന്നെ പരിഹാസ വാക്കുകളെ
c. പരസ്പ്പരം വാഗ്വേദം നടത്തുന്ന എല്ലാ വാക്കുകളെയും
d. ഖുർആനിനെ
- നബി(സ)ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് എന്ന് പറഞ്ഞവരോട് അല്ലാഹുവിന്റെ മറുപടിയെന്താണ് ?
a. നബി(സ)യുടെ ചര്യയും സ്വഭാവവും അവർ ഗൗനിക്കുകയാണ്
b. റസൂൽ അവരുടെ അടുക്കല്‍ യഥാര്‍ത്ഥം കൊണ്ടുവന്നിരിക്കുകയാണ്
c. അവര്‍ ഉറ്റാലോചിക്കുന്നവരാണ്
d. തങ്ങളുടെ റസൂലിനെ അവർ അറിഞ്ഞവരാണ്
- ”യഥാര്‍ത്ഥം അവരുടെ (അവിശ്വാസികളുടെ) ഇച്ഛകള്‍ക്കനുസരിച്ചു വന്നിരുന്നുവെങ്കില്‍ ആകാശങ്ങളും, ഭൂമിയും അവയിലുള്ളവരും എല്ലാം തന്നെ ……………………. ആകുമായിരുന്നു”
a. സത്യത്തിൽ
b. കുഴപ്പത്തിൽ
c. വ്യവസ്ഥാപിതം
d. ക്രമത്തിൽ
- അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുന്നവന് പ്രതിഫലം നൽകാൻ അല്ലാഹു മതിയായവനാണ് എന്ന് ബോധ്യപ്പെടുത്തുന്ന വചനമാണ് ……………..
a. 70
b. 71
c. 72
d. 73
- വചനം 75 ഇലെ ضُرٍّ – വിഷമം – എന്നതിന് അധിക മുഫസ്സിറുകളും നൽകിയ അഭിപ്രായം എന്താണ് ?
a. ഖുറൈശികളെ ബാധിച്ച ക്ഷാമവും പട്ടിണിയും
b. പരലോക ശിക്ഷ
c. ബദര്‍യുദ്ധത്തില്‍ 70 ഖുറൈശി നേതാക്കള്‍ കൊല്ലപ്പെട്ടത്
d. ഐഹിക ജീവിതത്തിലെ പരീക്ഷണങ്ങൾ
- മദീനയിൽ ബന്ധനസ്ഥനായിരിക്കെ മൂന്ന് ദിവസം മാത്രം ഇസ്ലാമുമായുള്ള പരിചയം കൊണ്ട് ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുകയും മുസ്ലിമാകുകയും ചെയ്ത യമാമയിലെ നേതാവ് ആയിരുന്നു …………
a. മുഹമ്മദ്‌ബ്നു മസ്-ലമഃ
b. ഇല്‍ഹിസ്
c. ഇബ്നു ഹാതിം
d. ഥുമാമഃ
- ‘കഠിന ശിക്ഷയുടേതായ കവാടം’ തുറക്കുന്നതുവരെ അവർ നിഷേധം തുടരും, തുറന്നാൽ അവർ ആശയറ്റവരാകും. ആയത്തിൽ പറഞ്ഞ ‘കഠിന ശിക്ഷയുടേതായ കവാടം’ എന്താണ് ?
a. യുദ്ധത്തിലെ പരാജയം
b. മക്കയിലെ ക്ഷാമം
c. പരലോകശിക്ഷ
d. എല്ലാം ശരിയാണ്
- സൂറത്തുല്‍ മുഅ്മിനൂനിലെ മദീനയിൽ അവതരിച്ച വചനങ്ങളാണ് …………….
a. 72,73,74
b. 73,74,75
c. 74,75,76
d. 75,76,77
