വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 1️⃣2️⃣ ചോദ്യാവലി 👇👇👇
സൂറത്തുല്‍ സൂറത്തുന്നൂര്‍
5️⃣8️⃣ മുതൽ 6️⃣4️⃣ വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക
http://velichamonline.islahiweb.org
ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 2️⃣0️⃣2️⃣1️⃣ ഡിസംബർ 1️⃣6️⃣
1) താഴെ നൽകിയ മൂന്ന് പ്രത്യേക സന്ദര്‍ഭങ്ങളില്‍ കിടപ്പുമുറകളിൽ പ്രവേശിക്കുവാന്‍ കുട്ടികൾ ഉൾപ്പടെയുള്ളവർ അനുവാദം തേടേണ്ടതുണ്ടെന്ന് ഖുർആൻ നിഷ്‌കർഷിക്കുന്നു, അവയിൽ ഉൾപെടാത്തത് ഏത്?
a. സുബ്ഹി നമസ്ക്കാരത്തിന് മുമ്പ്
b. സുബ്ഹി നമസ്ക്കാരത്തിന് ശേഷം
c. ഉച്ചയിലെ വിശ്രമസമയം
d. ഇശാ നമസ്ക്കാരാനന്തരം
2) കിടപ്പുമുറകളിലേക്കുള്ള പ്രവേശനാനുമതിയെ പറ്റി ചോദിച്ചപ്പോൾ ‘ഇപ്പോൾ ജനങ്ങൾക്ക് വാതിലുകുളിലെ വിരികളും വീടുകളിലെ അറകളും മതിയാവുന്നതാണ്’ എന്ന് മറുപടി നൽകിയത് ആരാണ് ?
a. ഇബ്നു മസ്ഊദ് (റ)
b. ഇബ്‌നു കസീർ (റ)
c. ഇബ്‌നു അബ്ബാസ് (റ)
d. ഇബ്നു ജരീർ (റ)
3) താഴെ നൽകിയവയിൽ റസൂൽ(സ) വിരോധിച്ച കാര്യങ്ങളിൽ ഉൾപെടാത്തത് ഏതാണ് ?
a. ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ ഔറത്തിലേക്ക് നോക്കുന്നത്
b. ഒരേ പുതപ്പിനടിയിൽ രണ്ടു സ്ത്രീകൾ ഒന്നിച്ചു കിടക്കുന്നത്
c. അന്യന്മാരായ ഒരു പുരുഷനും ഒരു സ്ത്രീയും ഒരു മുറിയിൽ തനിച്ചായിരിക്കുന്നത്
d. തുറന്ന സ്ഥലത്തുവെച്ച് കുളിക്കാൻ മറ സ്വീകരിക്കുന്നത്
4) വാര്‍ദ്ധക്യം നിമിത്തം ഭര്‍ത്താവിന്റെ ആവശ്യവും പ്രതീക്ഷയുമില്ലാതെയും സന്താനങ്ങള്‍ ജനിക്കാതെയുമുള്ള അവസ്ഥ എത്തിയ സ്ത്രീകളെ ഉദ്ദേശിച്ചാണ് ……………….. എന്ന് ആയത്തിൽ പറഞ്ഞിട്ടുള്ളത്
a. നിസാഅ് نِّسَاء
b. യസ്തഇഫ്ന يَسْتَعْفِفْنَ
c. ഖവാഇദു قَوَاعِدُ
d. മുതബ്ബരിജാത് مُتَبَرِّجَات
5) “അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല, അവര്‍ക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല” എന്ന് നബി(സ) പറഞ്ഞത് ആരെപ്പറ്റിയാണ് ?
a. പർദ്ദ ധരിക്കാത്ത സ്ത്രീകളെ
b. വസ്ത്ര ധാരണത്തിൽ അലങ്കാരം പ്രകടിപ്പിക്കുന്ന വൃദ്ധരായ സ്ത്രീകളെ
c. പുരുഷന്മാരെ ആകർഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്ന സ്ത്രീകളെ
d. വസ്ത്ര ധാരണത്തിൽ ഭംഗി വരുത്തുന്ന സ്ത്രീകളെ
6) ആർക്കാണ് അവരുടെ അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ വസ്ത്രങ്ങള്‍ എടുത്തുവെക്കാൻ ഖുർആൻ അനുവാദം നൽകിയിട്ടുള്ളത് ?
a. ഋതുമതികളായ സ്ത്രീകൾ
b. കല്യാണം പ്രതീക്ഷിക്കുന്ന പെൺകുട്ടികൾ
c. പ്രസവം അടുത്ത സ്ത്രീകൾ
d. വൃദ്ധയായ സ്ത്രീകൾ
7) താഴെ നൽകിയവയിൽ നിങ്ങളുടെ വീടുകളില്‍ നിന്ന് ഭക്ഷിക്കുന്നതിന് ആരുടെ പേരിൽ തെറ്റില്ല എന്നാണ് ആയത്തിൽ വന്നിട്ടുള്ളത് ?
a. അന്ധന്മാർ
b. മുടന്തന്മാർ
c. രോഗികൾ
d. എല്ലാം ശരിയാണ്
8) നിത്യരോഗികളും വികലാംഗരുമായവർക്ക് മറ്റുള്ളവരെപ്പോലെ ഭക്ഷണം ഉപയോഗിക്കുവാനുള്ള കഴിവും സാമര്‍ത്ഥ്യവും ഇല്ലാത്തതിനാൽ അവരൊരുമിച്ച് ഭക്ഷണം കഴിക്കുന്നത് അന്യായമാണെന്ന് ചില സഹാബികൾ കരുതിയിരുന്നു. അപ്പോളാണ് താഴയുള്ള ആയത്ത് അവതീർണ്ണമായത്
a. നൂർ 60
b. നൂർ 61
c. നൂർ 62
d. നൂർ 63
9) ചില വീടുകളിൽ നിന്നെല്ലാം പ്രത്യേകം ക്ഷണിക്കാതെ തന്നെ നമുക്ക് ഭക്ഷണം കഴിക്കാൻ അല്ലാഹു അനുവാദം നൽകപ്പെട്ടിട്ടുണ്ട്; താഴെ നൽകിയവയിൽ അങ്ങനെയുള്ള വീടുകളിൽ ഉൾപെടാത്തത് ഏതാണ് ?
a. ഭാര്യമാരുടെ വീടുകൾ
b. സ്വന്തം ഉടമസ്ഥതയിലുള്ള വാടകക്ക് നൽകിയ വീടുകൾ
c. മക്കളുടെ വീടുകൾ
d. മാതൃസഹോദരിമാരുടെ വീടുകൾ
10) ‘നീയും നിന്റെ ധനവും നിന്റെ ………………………………………… തന്നെ’ യാണെന്നും ‘നിങ്ങള്‍ ഭക്ഷിക്കുന്നതില്‍വെച്ച് ഏറ്റവും ശുദ്ധമായത് നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ളതാണ്; നിങ്ങളുടെ ……………………….. നിങ്ങളുടെ സമ്പാദ്യത്തില്‍ പെട്ടതാകുന്നു.’ എന്നും നബി(സ) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്.
a. പിതാവിന്റേത്, മക്കളും
b. മക്കളുടേത്, മക്കളും
c. പിതാവിന്റേത്, വീടുകളും
d. കുടുംബത്തിന്റെത് , കുടുംബവും
11) ‘ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് വയറു നിറയുന്നില്ല (മതി തോന്നുന്നില്ല)’ എന്ന് നബി(സ)യോട് ചിലർ പറയപ്പെട്ടപ്പോൾ എന്ത് മറുപടിയാണ് തിരുമേനി നൽകിയത് ?
a. വേറിട്ടിരുന്നു ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ബര്‍ക്കത്തുണ്ടാകും
b. ബിസ്മി ചെല്ലുകയും വേറിട്ടിരിന്നു ഭക്ഷിക്കുകയും ചെയ്‌താൽ വയറു നിറയും
c. ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും ബിസ്മി ചെല്ലുകയും ചെയ്‌താൽ നിങ്ങൾക്ക് ബര്‍ക്കത്തുണ്ടാകും
d. ബിസ്മി ചെല്ലിയാൽ വയറു നിറയും
12) നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ സലാം പറയണം എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഇസ്ലാമിൽ ‘സലാമി’ന്റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ അല്ലാഹു ‘സലാമി’ന് കൊടുത്ത വിശഷണമാണ് ……………………
a. അല്ലാഹുവിങ്കല്‍ നിന്നുള്ള ഉപചാരമായിട്ടുള്ളത് (تَحِيَّةً مِّنْ عِندِ اللَّـهِ).
b. അഭിവൃദ്ധിയായിട്ടുള്ളത് (مُبَارَكَةً)
c. പരിശുദ്ധമായിട്ടുള്ളത് (طَيِّبَةً)
d. എല്ലാം ശരിയാണ്
13) ”നിങ്ങള്‍ക്ക് ഞാന്‍ ഒരു കാര്യം അറിയിച്ചു തരട്ടെയോ, അത് നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്കു അന്യോന്യം സ്നേഹമുണ്ടാകും”; മുസ്ലിം ഉദ്ദരിച്ച ഹദീസിൽ എന്ത് ചെയ്താലാണ് അന്യോന്യം സ്നേഹമുണ്ടാകുമെന്ന് റസൂൽ(സ) അരുളിയത് ?
a. പരസ്‌പരം സലാം പ്രചരിപ്പിക്കുകക
b. ഉപചാര വക്കുകൾ പറയുക
c. നന്ദിവാക്കുകൾ പറയുക
d. മാഷാ അല്ലാഹ് എന്ന് പറയുക
14) ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധത്തെയും, ആ നേതാവിനെ അനുസരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യവുമാണ് ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്
a. നൂർ 64
b. നൂർ 61
c. നൂർ 62
d. നൂർ 63
15) ”നിങ്ങളില്‍ നിന്ന് ഒളിഞ്ഞുകൊണ്ട് ചോര്‍ന്നു പോകുന്നവരെ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ്”. ഈ ആയത്തിൽ വല്ല ഉപായവും പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറുക എന്നർത്ഥം ലഭിക്കാൻ …………………… എന്നാണ് ഉപയോഗിച്ചിട്ടുള്ളത്
a. യസ്തഇദിനൂ يَسْتَـْٔذِنُو
b. ഫിത് നത് فِتْنَةٌ
c. ലിവാദൻ لِوَاذًا
d. യതസല്ലലൂൻ يَتَسَلَّلُونَ
