വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 1️⃣1️⃣ ചോദ്യാവലി 👇👇👇
സൂറത്തുല്‍ സൂറത്തുന്നൂര്‍
4️⃣1️⃣ മുതൽ 5️⃣7️⃣ വരെയുള്ള ആയത്തുകളെ ആസ്‌പദമാക്കി
ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക
http://velichamonline.islahiweb.org
ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം 2️⃣0️⃣2️⃣1️⃣ നവംബർ 3️⃣0️⃣
1) സൂറത്തുന്നൂർ വചനം 41 നെ ആസ്‌പദമാക്കിയുള്ള താഴെ നൽകിയ പ്രസ്താവനകളിൽ മൂന്നെണ്ണം ശരിയാണ്, തെറ്റായത് ഏത് ?
a. ആകാശഭൂമികളിലുള്ള എല്ലാവരും അല്ലാഹുവിനു ‘തസ്ബീഹ്’ നടത്തുന്നു
b. എല്ലാത്തിനും അതതിന്റെ ‘സ്വലാതും തസ്ബീഹും’ അറിയാം
c. ത്വയ്റു സ്വാഫാത് ٱلطَّيْرُ صَـٰٓفَّـٰتٍ എന്നാൽ ചിറകുകൾ ഉള്ള മലക്കുകൾ എന്നാണ്
d. എല്ലാവരും ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു
2) കാർമേഘങ്ങളിൽ നിന്നും അല്ലാഹു മഴ പെയ്യിക്കുന്നതിന്റെ നാലു ഘട്ടങ്ങൾ താഴെ നൽകിയിരിക്കുന്നു, അവയുടെ ക്രമത്തിൽ രണ്ടാമതായി വരുന്നത് ഏതാണ് ?
a. കാർമേഘങ്ങളെ അട്ടിയാക്കുക
b. കാർമേഘങ്ങൾക്കിടയിൽ ഇണക്കിച്ചേര്‍ക്കുക
c. കാർമേഘങ്ങളെ തെളിച്ചു കൊണ്ട് വരുക
d. കാർമേഘങ്ങളിൽ നിന്നും മഴ പുറത്തു കൊണ്ടുവരുക
3) വദ്ഖ് وَدْقَ; ബർദ് بَرَد ; ബർ ഖ് بَرْق എന്നാൽ ……… ; …….. ; ………. എന്നാകുന്നു
a. മഴ, ഹിമക്കട്ട, മിന്നൽ
b. കാർമേഘം, അടുക്ക് , മഴ
c. അടുക്ക്, മഴ, ഹിമക്കട്ട
d. ഹിമക്കട്ട, മിന്നൽ, കാർമേഘം
4) ‘……………………………. അല്ലാഹു മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു.’ പാഠഭാഗത്തെ ആയത്തിൽ വന്നിട്ടുള്ളത് തിരഞ്ഞെടുക്കുക.
a. മനുഷ്യ ഹൃദയങ്ങളെ
b. രാവും പകലും
c. കാഴ്ച്ചകളും കേൾവികളും
d. എല്ലാം ശരിയാണ്
5) എല്ലാ ജീവജന്തുക്കളെല്ലാം വെള്ളത്തില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുള്ള രണ്ടു വചനങ്ങളാണ് …………….
a. നൂർ 30, അമ്പിയാഉ 45
b. നൂർ 45, അമ്പിയാഉ 30
c. നൂർ 45, നൂർ 46
d. അമ്പിയാഉ30, നൂർ 46
6) യംശി അലാ ബത്നിഹി يَمْشِى عَلَىٰ بَطْنِهِ എന്നാൽ എന്താണ് ?
a. ചലിക്കുന്ന എല്ലാ ജീവികളും
b. ഉദരത്തിന്മേല്‍ ഇഴഞ്ഞു നടക്കുന്നവ
c. രണ്ടുകാലില്‍ നടക്കുന്നവ
d. നാലുകാലില്‍ നടക്കുന്നവ
7) മുനാഫിഖുകളുടെ ലക്ഷണമായി ആയത്തുകളിൽ വന്നത് …………………
a. അല്ലാഹുവിലും റസൂലിലുമുള്ള അനുസരണം അവരുടെ സത്യവിശ്വാസത്തെ വർധിപ്പിക്കുന്നു
b. വിധി പറയാൻ റസൂലിലേക്ക് ക്ഷണിച്ചാൽ അവർ സന്ദേഹമില്ലാതെ കടന്നു വരുന്നു
c. അല്ലാഹുവും റസൂലും തങ്ങളുടെ മേല്‍ അനീതി പ്രവര്‍ത്തിക്കുമെന്ന് അവർ ഭയപ്പെടുന്നു
d. അവരുടെ ഹൃദയങ്ങളിൽ കാപട്യം ഉണ്ടാവുകയേ ഇല്ല
8) മുനാഫിഖുകളുടെ അവിശ്വാസത്തിന്റെ നിലപാടിന്റെ കാരണമാണ് ……………
a. അവർ ഹൃദയത്തില്‍ ഒരുതരം രോഗം ഉള്ളവരാണ്
b. അവർ യഥാര്‍ത്ഥ സത്യത്തില്‍ സംശയിക്കുന്നവരാണ്
c. അവർ അല്ലാഹുവും റസൂലും അന്യായം പ്രവര്‍ത്തിക്കുന്നവരാണെന്ന ആശങ്കയുള്ളവരാണ്
d. എല്ലാം ശരിയാണ്
9) വിധി പറയുവാനായി അല്ലാഹുവിലേക്കും റസൂലിലേക്കും ക്ഷണിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ പ്രഖ്യാപനം എന്തായിരിക്കും ?
a. ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു
b. ന്യായം ഞങ്ങളുടെ ഭാഗത്താണെങ്കിൽ ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു
c. ന്യായം ഞങ്ങളുടെ ഭാഗത്തല്ലെങ്കിൽ ഞങ്ങള്‍ തിരിഞ്ഞുപോകുന്നതാണ്
d. ഞങ്ങള്‍ കേൾക്കുന്നു, പക്‌ഷേ അനുസരിക്കുകയില്ല
10) ആരാണ് ഭാഗ്യവാന്മാർ ?
a. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നവർ
b. അല്ലാഹുവിനെ ഭയപ്പെടുന്നവർ
c. അല്ലാഹുവിനെ സൂക്ഷിക്കുന്നവർ
d. മുകളിൽ നൽകിയ എല്ലാ സ്വാഭാവഗുണങ്ങളും ഒരുമിച്ചുചേർന്നവർ
11) നബി (സ) ഒരു കാര്യത്തെ പറ്റി എന്ത് വിധി കൊടുത്തുവോ അത് അതേ പടി അനിഷ്ടമോ ചോദ്യം ചെയ്യലോ കൂടാതെ പൂർണ മനസോടെ സ്വീകരിക്കുന്നത് വിശ്വാസികളുടെ കടമയാണ്. അതിൽ വിസമ്മതം തോന്നുന്നവനും വിമർശനം കാണുന്നവനും യഥാർത്ഥത്തിൽ …………… ആയിരിക്കുകയില്ല
a. മുസ്‌ലിം (കീഴൊതുങ്ങിയവൻ)
b. മുഅമിൻ (സത്യവിശ്വാസി )
c. മുനാഫിഖ് (കപട വിശ്വാസി )
d. മുർത്തദ്ദ് (മതഭ്രഷ്ടൻ )
12) ‘പരിചയപ്പെട്ട അഥവാ ഐച്ഛികമായ അനുസരണം; എന്നർത്ഥം നൽകപ്പെട്ടത് …………..
a. അതീഉ റസൂൽ أَطِيعُوا۟ ٱلرَّسُول
b. അതീഉല്ലാഹ് أَطِيعُوا۟ ٱللَّه
c. ത്വാഅതുൻ മഉറൂഫ طَاعَةٌ مَّعْرُوفَة
d. ബലാഗുൽ മുബീൻ بَلَـٰغُ ٱلْمُبِين
13) അല്ലാഹുവിനെയും റസൂലിനെയും അനുസരിസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സത്യവിശ്വാസികൾക്ക് ഇഹാലോകത്ത് ലഭിക്കുന്ന നേട്ടം എന്താണ് ?
a. മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയത് പോലെ ഭൂമിയിൽ അവർക്ക് പ്രാതിനിധ്യം നൽകും
b. അവൻ തൃപ്തിപ്പെട്ട് നൽകിയ മതത്തിൽ അവർക്ക് സ്വാധീനം നൽകും
c. ഭയത്തിന് ശേഷം അവർക്ക് അഭയത്തെ പകരം നൽകും
d. എല്ലാം ശരിയാണ്
14) ”അങ്ങനെ യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായില്‍ നിന്നു് പുറപ്പെട്ട് യാതൊരാളുടെ രക്ഷയും കൂടാതെത്തന്നെ കഅ്ബഃ ത്വവാഫ് ചെയ്തുപോകുന്ന കാലം വരും. ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും” ; ഇത് ആരുടെ പ്രവചനമായിരുന്നു ?
a. അദിയ്യ്ബ്നു ഹാതിമുത്വാഈ(റ)യുടെ
b. പേര്‍ശ്യന്‍ ചക്രവര്‍ത്തിയുടെ
c. അറേബ്യയിലെ ശ്രുതിപ്പെട്ട ഉദാരമതിയുടെ
d. നബി(സ)യുടെ
15) അല്ലാഹുവിന്റെ കരുണ ലഭിക്കാൻ (لَعَلَّكُمْ تُرْحَمُونَ ) വേണ്ട ഗുണകണങ്ങളായി ആയത്ത് പരാമർശിച്ചത് …………………
a. നമസ്കാരം നിലനിറുത്തുക
b. സക്കാത് കൊടുക്കുക
c. റസൂലിനെ അനുസരിക്കുക
d. എല്ലാം ശരിയാണ്
