മൂന്നാം ഘട്ടം – ചോദ്യങ്ങൾ-(Campaign10)

വെളിച്ചം സൗദി ഓൺലൈൻ മൂന്നാംഘട്ടം ക്യാമ്പയിൻ # 10 ചോദ്യാവലി

സൂറത്തുല്‍ സൂറത്തു-ന്നൂര്‍
3️⃣0️⃣ മുതൽ 4️⃣0️⃣ വരെയുള്ള ആയത്തുകളെയും വ്യഖ്യാനക്കുറിപ്പിനെയും ആസ്‌പദമാക്കി

ഉത്തരങ്ങൾ താഴെ നൽകിയ വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് ലിങ്കിലൂടെയോ ആൻഡ്രോയിഡ് ആപ്പ്ളികേഷൻ വഴിയോ നിങ്ങളുടെ ഫോൺനമ്പർ നൽകി സമർപ്പിക്കുക

http://velichamonline.islahiweb.org

ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം നവംബർ 15

1)  സത്യവിശ്വാസികളോടും സത്യവിശ്വാസിനികളോടും ഒരു പോലെ അല്ലാഹു കൽപ്പിച്ചിട്ടുള്ളത് എന്ത് ?

a. അവരുടെ ദൃഷ്ടികൾ താഴ്ത്തുക
b. അവരുടെ ഗുഹ്യസ്ഥാനങ്ങൾ കാത്തുകൊള്ളുക
c. അവരുടെ ഭംഗിയിൽ നിന്നും പ്രത്യക്ഷമാകുന്നതല്ലാതെ വെളിപ്പെടുത്താതിരിക്കുക
d. എ യും ബി യും ശരിയാണ്

2)  ‘ദൃഷ്ടി താഴ്ത്തുക’ എന്നത് കൊണ്ടുള്ള ഉദ്ദേശത്തിൽ ……………………. ഉൾപെടുന്നില്ല

a. അനാവശ്യ കാര്യങ്ങളിലേക്ക് നോക്കാതിരിക്കുക
b. അനുവദനീയമില്ലാത്തതിലേക്ക് നോക്കാതിരിക്കുക
c. ആദ്യനോട്ടത്തിൽ കാണുവാൻ പാടില്ലാത്ത ആളോ വസ്തുവോ ആണെന്ന് മനസിലായാൽ പിന്നീട് നോക്കാതിരിക്കുക
d. ആദ്യത്തെ നോട്ടമാവാം, രണ്ടാമെത്തെതുമാവാം. പക്ഷെ മൂന്നാമത്തേത് പാടില്ല

3)  ദ്രിഷ്ടിനിയന്ത്രണത്തിന്റെ നിയമത്തിൽ സ്ത്രീയും പുരുഷനും സമമാണ് എന്നത് ………….

a. സൂറത്തുന്നൂറിൽ നിന്നും നബിവചനങ്ങളില്‍നിന്നും നിന്നും വ്യക്തമാണ്
b. അബദ്ധ ധാരണയാണ്, പുരുഷന്മാർക്ക് സ്ത്രീകളെ നോക്കുന്നതിന് വിരോധമില്ല
c. അബദ്ധ ധാരണയാണ്, സ്ത്രീകൾക്ക് പുരുഷന്‍മാരെ നോക്കുന്നതിന് വിരോധമില്ല
d. അബദ്ധ ധാരണയാണ്, സ്ത്രീകൾക്കും പുരുഷന്‍മാർക്കും പരസപരം നോക്കുന്നതിന് വിരോധമില്ല

4)  സത്യവിശ്വാസിനികൾക്ക് ‘ഭംഗിയില്‍ നിന്നു പ്രത്യക്ഷമാകുന്ന ഭാഗം’ (مَا ظَهَرَ مِنْهَا) വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഈ ഭാഗം ഏതാണെന്നാണ് മിക്ക പണ്ഡിതന്‍മാരും വ്യാഖ്യാനിച്ചിട്ടുള്ളത് ?

a. കൈകളുടെ പകുതിയും മുഖവും
b. വളകൾ അണിയുന്ന കൈകളുടെ മൂന്നിൽ ഒരുഭാഗവും മുഖവും
c. കൈപടങ്ങളും മുഖവും
d. വളകൾ അണിയുന്ന കൈകളുടെ ഭാഗവും പാദസരം അണിയുന്നത്ര കാലുകളുടെ ഭാഗവും മുഖവും

5)  സത്യവിശ്വാസിനികൾ തങ്ങളുടെ ഭംഗി വെളിപ്പെടുത്താൻ പാടില്ലാത്ത വിഭാഗം ഏത് ?

a. സഹോദര-സഹോദരിമാരുടെ പുത്രന്‍മാര്‍
b. ഉപ്പയുടേയോ ഉമ്മയുടേയോ സഹോദരങ്ങളുടെ പുത്രന്മാർ (കസിൻസ്)
c. പിതൃവ്യൻ (എളാപ്പ അല്ലെങ്കിൽ മൂത്താപ്പമാർ – ഉപ്പയുടെ സഹോദരന്മാർ)
d. അമ്മാവൻ (ഉമ്മയുടെ സഹോദരന്മാർ)

6)  സത്യവിശ്വാസിനികൾ അവരുടെ ഭംഗി ‘തങ്ങളുടെ സ്ത്രീകള്‍’ ക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല എന്ന് അല്ലാഹു എടുത്തുപറഞ്ഞതിൽ നിന്നും മനസിലാക്കാവുന്നത് എന്ത് ?

a. വിശ്വാസിനി എല്ലായ്‌പോഴും മുഖം മറച്ചു നടക്കേണ്ടതുണ്ട്
b. മറ്റുമതസ്ഥരായ സ്ത്രീകളൊന്നിച്ചു ഔറത്ത് വെളിവാകുന്ന രീതിയിൽ സത്യവിശ്വാസിനികള്‍ക്ക് ഇടപെഴുകാം
c. ഒരു വിശ്വാസിനി മറക്കേണ്ട അവളുടെ ഔറത്ത് മുസ്‌ലിം സ്ത്രീകൾക്കല്ലാതെ കാണുവാന്‍ അനുവാദമില്ല
d. എല്ലാം ശരിയാണ്

7)  ‘നിങ്ങളില്‍നിന്നുള്ള അവിവാഹിതര്‍ (الْأَيَامَىٰ) ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുവിന്‍’ എന്ന ആയത്തിലെ പരാമർശത്തിൽ ‘അയാമ’ എന്നതു കൊണ്ടുദ്ദേശിക്കുന്നത് ആരെയാണ് ?

a. സ്വതന്ത്രരായ അവിവാഹിതർ
b. അടിമകൾ
c. അടിമകളിലെ അവിവാഹിതർ
d. സ്ത്രീകളെ പൊതുവെ

8)  ‘അവര്‍ ദരിദ്രന്‍മാരാകുന്നപക്ഷം, അല്ലാഹു തന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധന്യത നല്‍കും’ എന്നതുകൊണ്ട് ഉദ്ദേശമെന്ത് ?

a. ദരിദ്രനായ ഒരാള്‍ വിവാഹം കഴിച്ചാലുടനെ അയാള്‍ ധനികനായിത്തീരും
b. ദാരിദ്യത്തിൽ വിവാഹം കഴിച്ചാൽ എന്നേക്കും ദരിദ്രനായി കഷ്ടപ്പെടേണ്ടിവരും
c. അത്യാവശ്യം കഴിച്ചുകൂട്ടുവാനുള്ള ഒരു മാര്‍ഗ്ഗം അല്ലാഹു അവന് തുറന്നു കൊടുക്കും
d. വിവാഹം കഴിച്ചതിനുശേഷം ദാരിദ്ര്യം നീങ്ങി സുഖജീവിതം അനുഭവിക്കാം

9) നബി(സ) അരുളി. ”ധനം എന്നത് വിഭവങ്ങളുടെ ആധിക്യം കൊണ്ടുള്ളതല്ല. പക്ഷേ ………………ആണ് ധനം” (ബു; മു)

a. സമ്പത്തിന്റെ ആധിക്യം
b. സന്താനലബ്‌ധി
c. സമ്പത്തും സന്താനവും
d. മനസ്സിന്റെ ധന്യത

10)  കഴിവതും വിവാഹം ചെയ്യാനാണ് അല്ലാഹുവും തിരുദൂതരും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. എന്നാൽ വിവാഹം ചെയ്യാൻ കഴിവില്ലാതെ വരുന്നപക്ഷം രക്ഷാമാർഗമായി എന്ത് ചെയ്യാനാണ് നബി(സ) ആവശ്യപെട്ടിട്ടുള്ളത് ?

a. നോമ്പ് പിടിക്കുക
b. ബലി നൽകുക
c. നേർച്ച നടത്തുക
d. സകാത്ത് നൽകുക

11)  ”അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമ വിളക്കു വെക്കുവാനുള്ള ഒരു മാടംപോലെയാകുന്നു; അതില്‍ ഒരു വിളക്കുണ്ട്; വിളക്കാകട്ടെ, ഒരു സ്ഫടികത്തിലാകുന്നു; സ്ഫടികമാകട്ടെ, അതൊരു രത്നപ്രശോഭിതമായ നക്ഷത്രംപോലെയിരിക്കുന്നു.” വചനത്തിൽ മാടം, വിളക്ക്, സ്ഫടികം എന്നീ അർത്ഥങ്ങൾ നൽകപ്പെട്ട പദങ്ങൾ യഥാക്രമം ഏതെല്ലാം ?

a. മിസ്ബാഹ് , മിശ്കാത് , സുജാജ
b. മിശ്കാത് , മിസ്ബാഹ്, സുജാജ
c. മിശ്കാത് , മിസ്ബാഹ്, കൗകബ്
d . മിസ്ബാഹ്, സുജാജ, കൗകബ്

12)  ഇബ്നു അബ്ബാസ് (റ), ഉബയ്യുബ്നു കഅ്ബ് (റ) മുതലായവര്‍ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്തിനെയാണ് ?

a. പ്രതികമായ ഒലീവ് വൃക്ഷം
b. ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനം
c. സത്യവിശ്വാസികളുടെ ഹൃദയം
d. അവിശ്വാസികളിലെ അന്തകാരം

13)  അല്ലാഹുവിന്റെ പ്രകാശത്തിന്റെ ആയത്തിലെ വിളക്ക് സ്ഥിതിചെയ്യുന്നതും, പ്രകാശം പരത്തികൊണ്ടിരിക്കുന്നതുമായ സ്ഥലം ഏതാണ്?

a. അല്ലാഹുവിന്റെ വീടുകളായ പള്ളികൾ
b. എല്ലാ മുസ്ലിം വീടുകളും
c. മക്ക പ്രദേശം
d. മദീന

14)  അല്ലാഹുവിന്റെ പ്രകാശം ആസ്വദിക്കുന്നവരായ ആളുകൾ അല്ലാഹുവിന്റെ സ്മരണയിലും നമസ്കാരാദി പുണ്യകര്‍മ്മങ്ങളിലും ദാനധര്‍മ്മങ്ങളിലും വ്യാപൃതരാവാനും കാരണമെന്താണ് ?

a. അവർ അന്ത്യദിവസത്തെ ഭയപ്പെടുന്നവരാണ്
b. അല്ലാഹുവിന്റെ വകയായി അവന്റെ അനുഗ്രഹം വര്‍ദ്ധിപ്പിച്ചു കൊടുക്കുവാൻ അവർ ആഗ്രഹിക്കുന്നു
c. അല്ലാഹുവിൽ നിന്നുള്ള വമ്പിച്ച പ്രതിഫലം അവര്‍ പ്രതീക്ഷിക്കുന്നു
d. എല്ലാം ശരിയാണ്

15)  മരുഭൂമിയിലെ കാനല്‍ ജലത്തെയും ആഴമേറിയ സമുദ്രത്തിലെ അന്ധകാരങ്ങളെയും കൊണ്ട് അല്ലാഹു ഉപമിച്ചത് എന്തിനെയാണ് ?

a. തിരമാലകൾക്കു മുകളിലെ തിരമാലകളെ
b. ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള അന്ധകാരങ്ങളെ
c. അല്ലാഹുവിന്റെ വിചാരണയെ
d. അവിശ്വാസികളുടെ കർമ്മങ്ങളെ