🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 VR23#09 :-റമദാൻ#10
🗓 ഏപ്രിൽ 01 ശനി
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തുൽ ഫത്ഹ് 01 മുതൽ 09 വരെ ആയത്തുകളെ ആസ്പദമാക്കി
1) സൂറത്തുൽ ഫത്ഹു മായി യോജിക്കാത്തത് ……………..
a. ഹിജ്റ 6-ാം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍ അവതരണം
b. മക്കീ സൂറത്തുകളിൽ ഉൾപ്പെടുന്നു
c. ഈ ലോകത്തെക്കാളും അതിലുള്ള വസ്തുക്കളെക്കാളും പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം
d. ഹുദൈബിയാ സന്ധി
2) ………………. നെ ഖുറൈശികള്‍ മക്കയിൽ തടഞ്ഞുവെച്ചു; അദ്ദേഹം കൊല്ലപ്പെട്ടതായി ഒരു വാര്‍ത്ത മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് നബി(സ)യൊന്നിച്ചു ഖുറൈശികളുമായി മരണം വരെ യുദ്ധം ചെയ്തുകൊള്ളാമെന്ന് വിശ്വാസികൾ പ്രതിജ്ഞ ചെയ്‌തു. ഈ പ്രതിജ്ഞയാണ് ………..
a. ഉസ്‌മാൻ (റ), ബൈഅത്തുൽ ഷജറത്
b. ഉമർ (റ), ബൈഅത്തുൽ റിള്’വാൻ
c. ഉസ്‌മാൻ (റ), ബൈഅത്തുൽ റിള്’വാൻ
d. എ യും സി യും ശരിയാണ്
3) ഖുറൈശികളുടെ നിര്‍ബന്ധപ്രകാരം നബി(സ) അവരുമായി വിട്ടുവീഴ്ച ചെയ്തുകൊണ്ട് നടത്തിയ ഹുദൈബിയ സന്ധിയിലെ പ്രധാന വ്യവസ്ഥകളെ താഴെ നൽകിയവയിൽ തെറ്റായി നൽകിയത് ഏതാണ് ?
a. ഇരുകൂട്ടര്‍ക്കുമിടയില്‍ നാലു കൊല്ലം യുദ്ധം നിറുത്തിവെക്കുക
b. ഖുറൈശികളില്‍ നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്കു വരുന്നവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കുക
c. മുസ്ലിംകളില്‍ നിന്നു ഖുറൈശികളുടെ പക്ഷത്തേക്കു വരുന്നവരെ മദീനയിലേക്ക് തന്നെ തിരിച്ചയക്കുക.
d. അടുത്ത കൊല്ലം തിരുമേനിയും സഹാബികളും നിരായുധരായി വന്ന് ഉംറഃ കര്‍മ്മം നിര്‍വഹിക്കുക
4) ഉംറത്തുല്‍ -ഖള്വാഉ് എന്നാൽ ……………..
a. ഹുദൈബിയ സന്ധി പ്രകാരം അടുത്ത വർഷം നബിയും സഹാബികളും നിർവഹിച്ച ഉംറ
b. ഹിജ്‌റ ആറാം കൊല്ലത്തിൽ ഉംറ നിർവഹിക്കാതെ അവർ തിരിച്ചു പോയത്
c. നബിയും സഹാബികളും ഹജ്ജത്തുൽ വിദാഇന്റെ കൂടെ ചെയ്‌ത ഉംറ
d. ഉസ്‌മാൻ(റ) നിർവഹിക്കാൻ വിസമ്മതിച്ച ത്വവാഫ്
5) ഖുറൈശികളുടെ ഭാഗത്തുനിന്നു ഹുദൈബിയ സന്ധി ലംഘനം ഉണ്ടായപ്പോള്‍ പതിനായിരം വരുന്ന സഹാബികളോടെ, ഒരുക്കത്തോടു കൂടി …………… നീങ്ങുകയും വലിയ സംഘട്ടനങ്ങളൊന്നും കൂടാതെ തന്നെ ……………………. ഉണ്ടാകുകയും ചെയ്തു.
a. മക്കയിലേക്ക്, ഹുദൈബിയ സന്ധി
b. മക്കയിലേക്ക്, മക്കാവിജയം
c. ഖൈബറിലേക്ക്, ഖൈബർ വിജയം
d. കിസ്രായിലേക്ക്, ഖൈസര്‍ വിജയം
6) അല്ലാഹു നബിക്ക് നൽകിയ വിജയത്തെ വചനത്തിൽ വിശേഷിപ്പിച്ചത് എപ്രകാരമാണ് ?
a. പ്രത്യക്ഷമായ ഒരു വിജയം
b. വമ്പിച്ച വിജയം
c. വിജയങ്ങളുടെ വിജയം
d. വിജയങ്ങളുടെ ഉദ്ഘാടനം
7) ഫത്ഹ്ൽ ഫുതൂഹ് فتح الفتوح എന്നറിയപെടുന്നത് ………………….
a. ഖൈബര്‍ വിജയം
b. മക്കാ വിജയം
c. ഹുദൈബിയ സന്ധി
d. ബൈഅത്തുൽ രിള്’വാൻ
8) ഹുദൈബിയ സന്ധി കൊണ്ട് വിശ്വാസികൾക്കുണ്ടായ നേട്ടമെന്താണ് ?
a. ഹൃദയങ്ങളില്‍ ശാന്തത
b. വിശ്വാസം വര്‍ദ്ധനവ്
c. പാപമോചനവും സ്വർഗപ്രവേശവും
d. എല്ലാം ശരിയാണ്
9) ഹുദൈബിയ സന്ധി കൊണ്ട് കപട വിശ്വാസികൾക്കും ബഹുദൈവ വിശ്വാസികൾക്കും ലഭിക്കുന്നത് …….
a. ശിക്ഷ
b. അല്ലാഹുവിന്റെ കോപവും ശാപവും
c. നരക പ്രവേശനം
d. എല്ലാം ശരിയാണ്
10) മൂന്നു സ്ഥാനവിശേഷതകളോടുകൂടി നബി തിരുമേനി(സ)യെ നിയോഗിച്ചതിന്റെ ലക്ഷ്യം അല്ലാഹു വ്യക്തമാക്കുന്നുണ്ടല്ലോ;
മൂന്ന് സ്ഥാന വിശേഷണങ്ങൾ പരമർശിച്ചതിൽ ………………… ഉൾപെടുന്നില്ല
a. സാക്ഷി
b. സന്തോഷവാര്‍ത്ത അറിയിക്കുന്നവൻ
c. താക്കീതുകാരൻ
d. സത്യവിശ്വാസികളുടെ നേതാവ്
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
