🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 VR23#08 :- റമദാൻ#09
*🗓 മാർച്ച് 31 വെള്ളി *
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തു മുഹമ്മദ് 29 മുതൽ 38 വരെ ആയത്തുകളെ ആസ്പദമാക്കി
1) ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ……………………………… അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?
a. രഹസ്യങ്ങളെ
b.വിദ്വേഷങ്ങളെ
c. ഈര്‍ഷ്യതകളെ
d. ബി യും സി യും ശരിയാണ്
2) കപട വിശ്വാസികൾ ആരാണെന്ന് ശരിക്കും മനസ്സിലാക്കാൻ പ്രവാചകന് എപ്രകാരം സാധിക്കുമെന്നാണ് ഖുർആൻ ഓർമ്മപ്പെടുത്തുന്നത് ?
a. അവരുടെ മുഖത്ത് ചില അടയാളങ്ങൾ പ്രത്യക്ഷമായി തന്നെ കാണാവുന്നതാണ്
b. അവരുടെ നടത്തം എപ്പോഴും പ്രവാചകന് പിന്നിലായിരിക്കും
c. അവരുടെ സംസാരശൈലിയിൽ സ്വര വ്യത്യാസം ഉണ്ടായിരിക്കും
d. അവരുടെ പ്രത്യേക നോട്ടവും ഗോഷ്ടികളും പ്രകടനപരതയും കാരണം
3) ദേഹം കൊണ്ടും, ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നടത്തപ്പെടുന്ന എല്ലാ ത്യാഗപരിശ്രമങ്ങള്‍ക്കും ധര്‍മ്മസമരങ്ങള്‍ക്കും ………… എന്ന് പറയുന്നു
a. ജിഹാദ്
b ഫീ സബീലില്ലാഹ്
c. ഖിത്താൽ
d. ബലാഅ
4) അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ല എന്ന് പറഞ്ഞ കൂട്ടരുടെ വിശേഷണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
a. അവിശ്വസിക്കുക
b. സന്മാർഗം വ്യക്തമായതിന് ശേഷം റസൂലിനോട് ചേരിപിരിയുക
c. ശൂന്യമായ പ്രവര്‍ത്തനങ്ങളെ തിരക്കിട്ട് അധികരിപ്പിക്കുക
d. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുക
5) തങ്ങളുടെ സൽപ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയാതിരിക്കാൻ എന്ത് ചെയ്യണമെന്ന അല്ലാഹു വിശ്വാസികളോട് കൽപ്പിക്കുന്നത് ?
a. അല്ലാഹുവിനെ അനുസരിക്കുക, റസൂലിനെ അംഗീകരിക്കുക
b. റസൂലിനെ അനുസരിക്കുക, അല്ലാഹുവിനെ അറിയുക
c. അല്ലാഹുവിനെ അനുസരിക്കുക, റസൂലിനെയും അനുസരിക്കുക
d. അല്ലാഹുവിനെയും റസൂലിനെയും വ്യക്തമായി പഠിക്കുക, അംഗീകരിക്കുകയും ചെയ്യുക
6) “ആരെങ്കിലും അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു ജനങ്ങളെ തടയുകയും, പിന്നീട് ……………. യും ചെയ്താൽ അവരുടെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതേയല്ല” ; വിട്ടഭാഗം തിരഞ്ഞെടുക്കുക
a. അനുസരണക്കേട് കാണിക്കുക
b. ലുബ്‌ധത കാണിക്കുക
c. ജനങ്ങളെ വഞ്ചിക്കുക
d. അവിശ്വാസികളായ നിലയില്‍ തന്നെ മരണപ്പെടുക
7) അല്ലാഹുവിന്റെ മാർഗത്തിൽ സ്വത്തുക്കള്‍ നൽകാൻ ………………….. നിങ്ങൾ ലുബ്‌ധത കാണിക്കുന്നതാണ്
a. കിണഞ്ഞാവശ്യപ്പെട്ടാൽ (ഊന്നിച്ചോദിച്ചാൽ)
b. ആഹ്വാനം ചെയ്യപെട്ടാൽ
c. പ്രയാസകരമാല്ലാത്തനിലയിൽ (ആവശ്യപ്പെട്ടാൽ)
d. സൗമ്യമായി (ആവശ്യപ്പെട്ടാൽ)
8) അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നിടത്ത് ലുബ്‌ധത നടിക്കുന്നത് എന്തിനെ പുറത്ത് കൊണ്ട് വരുമെന്നാണ് ആയത്തിൽ പരാമർശിക്കുന്നത്
a. ഔദാര്യ മനോഭാവത്തെ, സഹായ മനസ്കതയെ
b. വിദ്വേഷങ്ങളെ, ഉള്‍പകകളെ
c. അവിശ്വാസത്തെ
d. യഥാർത്ഥത്തെ
9) ”അല്ലാഹുവാകട്ടെ ധന്യനാകുന്നു; നിങ്ങളോ ദരിദ്രന്‍മാരുമാകുന്നു” എന്ന പരാമർശത്തിന് തൊട്ട് മുൻപ് ആയത്തിൽ അല്ലാഹു വ്യക്തമാക്കിയത് എന്ത് ?
a. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാതെ ലുബ്‌ധത നടിക്കുന്നവർ അവരവരോട് തന്നെയാണ് ലുബ്‌ധത നടിക്കുന്നത്
b. നിങ്ങൾ പിന്‍തിരിയുകയാണെങ്കില്‍ നിങ്ങളല്ലാത്തൊരു ജനതയെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്
c. നിങ്ങളുടെ മുഴുവൻ സ്വത്തുക്കളും അവൻ ചോദിക്കുന്നില്ല
d. നിങ്ങളോടു ചിലവഴിക്കാൻ കിണഞ്ഞാവശ്യപ്പെട്ടാൽ നിങ്ങള്‍ ലുബ്‌ധത കാണിക്കുന്നു
10) ആരെങ്കിലും അല്ലാഹുവിന്റെ മതത്തെ വിട്ട് പോകുന്നതയാൽ, വഴിയെ അല്ലാഹു ഒരു ജനതയെ കൊണ്ട് വരും, ആ ജനതക്കുള്ള പ്രത്യേകതകളിൽ ഉൾപെടാത്തത് …………….
a. അവർ അല്ലാഹുവിനെ സ്നേഹിക്കും, അല്ലാഹു അവരെയും സ്നേഹിക്കും
b. അവർ സത്യ വിശ്വാസികളോട് എളിമയുള്ളവരും അവിശ്വാസികളോട് ഗൗരവമുള്ളവരുമായിരിക്കും
c. അവർ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യും, ഒരു ആക്ഷേപക്കാരന്റെ ആക്ഷേപവും അവർ ഭയപ്പെടുകയില്ല
d. അവർ വിശാല മനസ്‌കരും സര്‍വ്വജ്ഞരുമായിരിക്കും
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
