വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#7)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#07 :- റമദാൻ#08 
     🗓 മാർച്ച് 30 വ്യാഴം  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തു മുഹമ്മദ് 20 മുതൽ 28 വരെ ആയത്തുകളെ ആസ്പദമാക്കി

1) “ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ് ” എന്നാരാഞ്ഞുകൊണ്ട് യുദ്ധസംബന്ധമായ വഹ് യ് ലഭിക്കാൻ വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നവർ ആരായിരുന്നു ?

a. കപട വിശ്വാസികൾ
b. അവിശ്വാസികൾ
c. സത്യവിശ്വാസികൾ
d. മദീയനയിലെ യഹൂദന്മാർ

2) യുദ്ധത്തെ കുറിച്ച് പ്രസ്താവിക്കുന്ന ഒരധ്യായം അവതീർണമായാൽ ഹൃദയങ്ങളിൽ രോഗമുള്ളവരുടെ അവസ്ഥ എന്തായിരിക്കും ?

a. മരണപ്പെട്ടവരെ പോലെ ഒന്നും കേൾക്കാത്തവരായി അവർ മാറി നിൽക്കുന്നു
b. ബോധക്ഷയം വന്നു അവർ നിലത്തു വീഴുന്നു
c. തൽക്ഷണം യുദ്ധത്തിൽ പങ്കെടുത്തു മരണപ്പെടാൻ അവർ ആഗ്രഹിക്കുന്നു
d. മരണം ആസന്നമായത് നിമിത്തം ബോധക്ഷയം പിടിപെട്ടവൻ നോക്കും പ്രകാരം അവർ നോക്കുന്നു

3) കപടവിശ്വാസികൾക്ക് ഗുണകരമായിരിക്കണെമെങ്കിൽ യഥാത്ഥത്തിൽ അവർക്ക് വേണ്ടത് എന്തെല്ലാമെന്നാണ് ആയത്തിൽ നിന്നും വ്യക്തമാകുന്നത് ?

a. അനുസരണം
b. ഉചിതമായ നല്ല വാക്ക്
c. സത്യം പാലിക്കുക
d. എല്ലാം ശരിയാണ്

4) കപടവിശ്വാസികളുടെ സ്വഭവവും സ്ഥിതിയും പരിഗണിക്കുമ്പോൾ ആയത്തിലെ ”فَأَوْلَى لَهُمْ” (അപ്പോള്‍ അവർക്കത് വേണ്ടത് തന്നെ) എന്ന പ്രയോഗത്തോട്, താഴെ നൽകിയവയിൽ യോജിക്കാത്തത് ഏത് ?

a. അവരുടെ അത്തരം പ്രതികരണങ്ങൾ കാരണം അവർക്ക് നാശമാണുള്ളത്
b. അത്തരം പ്രതികരണങ്ങൾ അവരുടെ സ്ഥിതിക്കു യോജിച്ചതാണ്
c. അത്തരം പ്രതികരണങ്ങൾ അവരിൽ നിന്നുണ്ടാകന്നത് സ്വാഭാവികമാണ്
d. അത്തരം പ്രതികരണങ്ങൾ അവർക്ക് യഥാർത്ഥത്തിൽ ഉത്തമമാണ്

5) കപടവിശ്വാസികളുടെ പക്കലെങ്ങാനും ജനങ്ങളുടെ കൈകാര്യവും അധികാരവും വന്നു കഴിഞ്ഞാല്‍ അവർ ചെയ്യുന്നത് എന്തായിരിക്കും ?

a. അവർ സത്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്തും
b. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്യും
c. ഇസ്ലാമിന്റെ മറ്റു പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിന് അധ്വാനിക്കും
d. അവർ പൂർണ്ണമായും അനുസരണമുള്ളവരായി മാറി ഭൂമിയിൽ നന്മ വരുത്തും

6) കപടവിശ്വാസികളുടെ സ്ഥിതിയെക്കുറിച്ചു ആശ്ചര്യം പ്രകടിപ്പിച്ചതിനാലാണ് …………….. എന്ന് ഖുർആൻ പ്രയോഗിച്ചത്

a. അവരുടെ ഹൃദയങ്ങളിൽ പൂട്ടുകളുണ്ടോ ?
b. നിങ്ങളുടെ ഹൃദയങ്ങൾ പൂട്ടി വെച്ചിരിക്കുകയാണ്
c. നിങ്ങളുടെ ഹൃദയങ്ങൾക്കും പൂട്ട് വെച്ചിട്ടുണ്ടോ ?
d. വല്ല ഹൃദയങ്ങളിലും അവരുടേതായ പൂട്ടുകൾ ഉണ്ടോ ?

7) ”………………….. പിശാചു അവരുടെ ചെയ്തികളെ അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്” ; വിട്ടഭാഗമാണ് ?

a. വിശ്വാസികൾക്ക്
b. വിശ്വാസികൾക്കും അവിശ്വാസികൾക്കും
c. സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍ക്ക്
d. കപടവിശ്വാസികൾക്ക്

8) അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തവര്‍ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?

a. ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ അവിശ്വാസികളെ
b. യുദ്ധത്തിന് ഒരുങ്ങി പുറപ്പെട്ടതിന് ശേഷം പിന്തിരിഞ്ഞവരെ
c. ജൂത ക്രൈസ്തവരെ
d. പ്രവാചക സന്നിധിയിൽ വന്നിരുന്ന കപടന്മാരെ

9) കപടവിശ്വാസികളെ മരണപ്പെടുത്തുമ്പോള്‍ എങ്ങിനെയിരിക്കും മലക്കുകൾ അവരെ പിടിച്ചെടുക്കുക ?

a. അവരുടെ മുഖങ്ങളെയും പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട്
b. വളരെ സൗമ്യമായ രീതിയിൽ
c. വളരെ സന്തോഷകരമായ രൂപത്തിൽ
d. സലാം പറഞ്ഞു സമീപിച്ചുകൊണ്ട്

10) കർമ്മങ്ങൾ പാഴാക്കാനുള്ള കാരണമായി വചനത്തിൽ പറയുന്നത് എന്താണ് ?

a. അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ പിന്‍പറ്റുക
b. അല്ലാഹുന്റെ പ്രീതിയെ അവര്‍ വെറുക്കുക
c. സ്വന്തം പ്രീതിക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുക
d. എ യും ബി യും ശരിയാണ്

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️