വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#6)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#06 :- റമദാൻ#07 
     🗓 മാർച്ച് 29 ബുധൻ  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തു മുഹമ്മദ് 12 മുതൽ 19 വരെ ആയത്തുകളെ ആസ്പദമാക്കി

1) അവിശ്വസിച്ചവരെ പറ്റി അല്ലാഹു പറഞ്ഞിട്ടുള്ളതിൽ ഉൾപ്പെടാത്തതാണ് ………….

a. നരകം അവര്‍ക്കു പാര്‍പ്പിടമാണ്
b. കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുന്നു
c. സുഖഭോഗമെടുത്തുകൊണ്ടിരിക്കുന്നു
d. അടിഭാഗത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളിലാണ്

2) മക്ക രാജ്യത്തെ പറ്റി വചനത്തിൽ വിശേഷിപ്പിച്ചത് എന്ത് ?

a. നശിപ്പിച്ചുകളഞ്ഞ രാജ്യം
b. നിന്നെ പുറത്താക്കിയ നിന്റെ രാജ്യം
c. ഊക്കേറിയ രാജ്യം
d. എല്ലാം ശരിയാണ്

3) ”………………… എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍നിന്നു പുറത്തുപോരുമായിരുന്നില്ല’

a. മക്കക്കാർ
b. ഖുറൈശികൾ
c. അക്രമികൾ
d. മുശ്‌രിക്കുകൾ

4) സത്യവിശ്വാസികൾ തെളിവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ, അവിശ്വാസികൾ എപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത് ?

a. അവരുടെ ഇച്ഛകൾക്കനുസരിച്ച് കൊണ്ട്
b. അവരുടെ അലങ്കാരങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു
c. അവർ ദുഷ് കർമ്മങ്ങളെ തെളിവ് പിടിക്കുന്നു
d. എല്ലാ കർമങ്ങളും ദൈവവിധിയാണെന്ന് പറഞ്ഞു കാര്യങ്ങൾ ചെയ്തുകൂട്ടുന്നു

5) നബി(സ) മദീനയിലേക്ക് ഹിജ്‌റ പോരും മദ്ധ്യേ വഴിയില്‍ വെച്ച് അവതരിച്ചുവെന്ന് നിവേദനം ചെയ്യപ്പെട്ട സൂറത്തുൽ ഖിത്താലിലെ വചനമേത് ?

a. 11
b. 12
c. 13
d. 14

6) സൂക്ഷ്മതപാലിച്ച ഭയഭക്തന്മാര്‍ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തെ വിശദീകരിച്ചു കൊണ്ട് നാല് തരം അരുവികളെ നാഥൻ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ആയത്തിലെ ക്രമത്തിൽ അവസാനം വന്നിട്ടുള്ളത് ഏത് ?

a. രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവി
b. ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവി
c. കേടു പറ്റാത്ത വെള്ളത്തിന്റെ അരുവി
d. കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവി

7) സൂക്ഷ്മതയുള്ളവര്‍ക്കു സ്വര്‍ഗ്ഗത്തിൽ ലഭിക്കുന്നത് വ്യത്യസ്തങ്ങളായ അരുവികളിലെ വളരെ രുചികരമായ പാനീയങ്ങൾ ആണെങ്കിൽ നരകത്തില്‍ നിത്യവാസിയായവന് ലഭിക്കുന്ന പാനീയം എന്താണ്, അതിന്റെ പ്രത്യേകതയെന്ത്?

a. കുടലുകളെ നുറുക്കിക്കളയുന്ന ചൂടേറിയ വെള്ളം
b. പാകമായ ചൂട് വെള്ളം
c. കഠിനമായ ഖരാവസ്ഥയിലുള്ള വെള്ളം
d. തണുപ്പ് അധികം ഏൽക്കാത്ത കലക്ക് വെള്ളം

8) ‘എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?’ ഈ വാക്കുകൾ ആര് ആരെ പറ്റിപറയുന്നതാണ് ?

a. ജ്ഞാനം നൽകപ്പെട്ടവർ വിശ്വാസിയെ പറ്റി
b. ജ്ഞാനം നൽകപ്പെട്ടവർ നബി(സ)യെ പറ്റി
c. കപട വിശ്വാസി വിശ്വാസിയെ പറ്റി
d. കപട വിശ്വാസികൾ നബി(സ)യെ പറ്റി

9) മുനാഫിഖുകളുടെ പ്രത്യേകതകളിൽ ഉൾപെടാത്തത് …………

a. ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവർ
b. തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുന്നവർ
c. നബി(സ)യുടെ മൊഴികള്‍ കേട്ടു മനസ്സിലാക്കുന്നതിന് താല്‍പര്യമില്ലാത്തവർ
d. മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചവർ

10) നബി(സ)യോട് അല്ലാഹു നൽകിയ കൽപ്പനകളിൽ ഉൾപെടാത്തത് ഏത് ?

a. അന്ത്യസമയത്തിന്റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞാൽ പാപമോചനം അധികരിപ്പിക്കുക
b. നീ അറിയുക അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ല
c. നിന്റെ പാപത്തിന് പാപമോചനം തേടുക
d. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടി നീ പാപമോചനം തേടുക

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️