🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 VR23#05 :- റമദാൻ#06
🗓 മാർച്ച് 28 ചൊവ്വ
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തു മുഹമ്മദ് 1 മുതൽ 11 വരെ ആയത്തുകളെ ആസ്പദമാക്കി
1) കർമ്മങ്ങൾ നിഷ്‌ഫലമായി പോകുന്നതിനുള്ള കാരണമായി ആയത്തിൽ എടുത്തു പറഞ്ഞത് ……….
a. അവിശ്വാസത്തിൽ നിന്ന് വിട്ട് പോവുക
b. ഉദ്ദേശ്യ ശുദ്ധി പിഴച്ചു പോവുക
c. അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുക
d. വിശ്വസിക്കുകയും ജനങ്ങളെ തടയുകയും ചെയ്യുക
2) വിശ്വസിച്ചവർ പിൻ പറ്റുന്നത് അവരുടെ റബ്ബിങ്കൽ നിന്നുള്ള യഥാർത്ഥത്തെയാണെങ്കിൽ അവിശ്വാസികൾ പിൻ പറ്റുന്നത് എന്തിനെയാണ് ?
a. റബ്ബിങ്കൽ നിന്നുള്ള യഥാർത്ഥത്തെ
b. റബ്ബിങ്കൽ നിന്നുള്ള വ്യർത്ഥമായതിനെ
c. യഥാർത്ഥവും വ്യർത്ഥവും കൂടിച്ചേർന്നതിനെ
d. വ്യർത്ഥമായതിനെ
3) ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തിൽ ഏറ്റുമുട്ടേണ്ടി വന്നാൽ ശത്രുക്കളെ ബലഹീനരാക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം എന്ന നിലക്ക് പറയുന്നത് എന്താണ് ?
a. അവരെ ചിറ പിടിച്ചു വെക്കുക (ബന്ദികളാക്കുക)
b. അവരുടെ പിരടികൾ വെട്ടുക
c. മോചന മൂല്യം വാങ്ങിവിടുക
d. ദയാ ദാക്ഷിണ്യത്തോടെ പെരുമാറുക
4) ‘ ഭൂമിയിൽ ശത്രുക്കളെ നിർദയം പരാജയപ്പെടുത്തുന്നത് വരെ ഒരു പ്രവാചകനും തന്നെ കുറേ ബന്ധനസ്ഥർ ഉണ്ടായിരിക്കുവാൻ പാടില്ല ‘ പ്രസ്തുത ആശയം നൽകുന്ന വചനം അവതരിച്ചത് ഏത് യുദ്ധവുമായി ബന്ധപ്പെട്ടാണ് ?
a. ബദ്ർ
b. ഉഹ്ദ്
c. ഖന്തക്ക്
d. അഹ്സാബ്
5) കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കതെ തക്കതായ പ്രതിഫലം നല്‍കപ്പെടുക, സ്ഥിതി ഗതികൾ നന്നാക്കപ്പെടുക, സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുക; ഇത്തരത്തിൽ നന്മകൾ ലഭിക്കപ്പെടുന്ന വിഭാഗക്കാർ ആരാണെന്നാണ് ആയത്തുകളിൽ നിന്നും വ്യക്തമാകുന്നത് ?
a. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ
b. അല്ലാഹുവിനെ സഹായിച്ചവർ
c. അല്ലാഹുവിന്റെ മതത്തെ വക്രതയില്ലാതെ പ്രബോധനം നടത്തിയവർ
d. റബ്ബിന്റെ പരീക്ഷണത്തെ പതറാതെ നേരിട്ടവർ
6) ‘ അല്ലാഹുവിനെ സഹായിക്കുക ‘ എന്നതിന്റെ താല്പര്യമാണ് …………..
a. അല്ലാഹുവിന്റെ മതത്തെയും പ്രബോധനത്തെയും സംരക്ഷിക്കുക
b. അല്ലാഹുവിന്റെ മതത്തിനു വേണ്ടുന്ന സേവനങ്ങൾ ചെയ്യുക
c. യുദ്ധത്തിലേക്ക് മുൻകൈയെടുത്ത് ഓടിയടുക്കുക
d. എ യും ബി യും ശരിയാണ്
7) അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധമേതെന്നറിയാനുള്ള അബൂ മൂസൽ അശ്അരി (റ) യുടെ ചോദ്യത്തിന് നബി (സ) നൽകിയ മറുപടി എന്താണ് ?
a. ധീരത കൊണ്ട് മനുഷ്യൻ ചെയ്യുന്ന യുദ്ധം
b. രോഷം നിമിത്തം മനുഷ്യൻ ചെയ്യുന്ന യുദ്ധം
c. അല്ലാഹുവിന്റെ വാക്ക് ഉന്നതമാവാൻ വേണ്ടി ചെയ്യുന്ന യുദ്ധം
d. ശ്രുതിക്ക് വേണ്ടി ഒരാൾ ചെയ്യുന്ന യുദ്ധം
8) അല്ലാഹു അവതരിപ്പിച്ചതിനെ അവർ (അവിശ്വാസികൾ ) വെറുത്തു കളഞ്ഞത് നിമിത്തം …………. ?
a. അല്ലാഹു അവർക്ക് നന്മയിൽ വിലക്കേർപ്പെടുത്തി
b. അല്ലാഹു അവരുടെ കർമ്മങ്ങളെ അവർക്കെതിരാക്കി
c. അവരുടെ കർമ്മങ്ങളെ അല്ലാഹു നിഷ്‌ഫലമാക്കി
d. അല്ലാഹു അവർക്ക് ഇഹത്തിലും പരത്തിലും തടസങ്ങളേർപ്പെടുത്തി
9) ‘ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾ പരാജയപ്പെട്ടപ്പോൾ മുശ്‌രിക്കുകൾ ഇപ്രകാരം വിളിച്ചു പറയുകയുണ്ടായി . എന്തായിരുന്നു അവർ വിളിച്ചു പറഞ്ഞത് ?
a. ‘ ഒരു ദിവസത്തിന് ഒരു ദിവസം, ഞങ്ങൾക്ക് ഉസ്സയുണ്ട് , നിങ്ങൾക്ക് ഉസ്സ ഇല്ലതാനും ‘
b. ‘ ഒരു ദിവസത്തിന് മറ്റൊരു ദിവസം, ഞങ്ങൾക്ക് ഉസ്സയുണ്ട് , നിങ്ങൾക്ക് ആരുമില്ല
c. ‘ അല്ലാഹു ഞങ്ങൾക്ക് സംരക്ഷകനാണ് , നിങ്ങൾക്ക് സംരക്ഷകൻ ഇല്ലതാനും ‘
d. ‘ഒരു ദിവസത്തിന് ഒരു ദിവസം, നിങ്ങൾക്ക് അല്ലാഹു ഉള്ളത് പോലെ ഞങ്ങൾക്ക് ഉസ്സയുണ്ട്’
10) ഉഹ്ദ് യുദ്ധത്തിൽ മുശ്‌രിക്കുകൾക്ക് മുസ്‌ലിംകൾ നൽകിയ മറുപടി എന്തായിരുന്നു ?
a. ‘അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്. നിങ്ങള്‍ക്കു സംരക്ഷകനില്ലതാനും’
b. ‘നിങ്ങൾക്ക് ഉസ്സയുണ്ടെകിൽ ഞങ്ങൾക്ക് അല്ലാഹു മതി’
c. ‘നിങ്ങൾക്കും ഞങ്ങൾക്കും സംരക്ഷകനായി അല്ലാഹു ഉണ്ട്’
d. ‘നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം’
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
