വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#4)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#04 :- റമദാൻ#05 
     🗓 മാർച്ച് 27 തിങ്കൾ  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തുൽ അഹ്‌ഖാഫ് 29 മുതൽ 35 വരെ ആയത്തുകളെ ആസ്പദമാക്കി

1) നബി(സ)യിൽ നിന്നും ഖുര്‍ആന്‍ ശ്രദ്ധിച്ചു കേട്ട …………….. നിന്നുള്ള ഒരു ചെറു സംഘത്തെക്കുറിച്ചും, ശേഷം സ്വജനതയിലേക്ക് ……………………. ആയിക്കൊണ്ട് അവർ പോയതുമാണ് ഈ പാഠഭാഗത്തെ പ്രതിപാദ്യം.

a. മനുഷ്യരിൽ, സന്തോഷ വാർത്ത അറിയിക്കുന്നവർ
b. ജിന്നുകളില്‍, സന്തോഷ വാർത്ത അറിയിക്കുന്നവർ
c. ജിന്നുകളില്‍, താക്കീതു നല്‍കുന്നവരായി
d. പ്രവാചകന്മാരിൽ, താക്കീതു നല്‍കുന്നവരായി

2) നബി(സ) പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കൂടുതൽ ശ്രദ്ധ കൊടുത്തു കേൾക്കാൻ വേണ്ടി ‘നിശ്ശബ്ദമായിരിക്കുവിന്‍’ എന്നു അവര്‍ തമ്മില്‍ പറഞ്ഞതാണ് ……………… എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്

a. യസ്‌തമിഊ يَسْتَمِعُوا
b. അൻസ്വിതൂ أَنصِتُوا
c. ഹളറൂ حَضَرُوا
d. അൻദിറൂ أَنذِرُوا

3) ഖുർആൻ കേട്ട ആ ചെറുസംഘം തൗറാത്തിന്റെ അനുയായികളായിരുന്നുവെന്നു അനുമാനിക്കാൻ കാരണമെന്താണ് ?

a. അവർ യഹൂദികളായിരുന്നു എന്ന് ആയത്തിൽ വന്നിട്ടുണ്ട്
b. അവർ ഇസ്രായേലിൽ നിന്ന് വരുകയായിരുന്നു
c. മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം ഞങ്ങള്‍ കേട്ടു എന്ന അവരുടെ പ്രസ്‌താവന
d. എ യും ബി യും ശരിയാണ്

4) ഖുർആൻ ശ്രദ്ധിച്ചു കേട്ട ആ ചെറിയ സംഘം തങ്ങളുടെ ജനതയിലേക്ക് തിരിച്ചു പോയി അവരെ വിളിച്ചുപദേശിച്ചത് എന്താണ് ?

a. അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു നിങ്ങൾ ഉത്തരം നല്‍കുകുക
b. അല്ലാഹുവിന്റെ ക്ഷണകര്‍ത്താവില്‍ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക
c. നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളിൽ തുടരുക
d. എ യും ബിയും ശരിയാണ്

5) അവരുടെ ഉപദേശം സ്വീകരിച്ചാൽ ആ ജനതക്കുണ്ടാകുന്ന മെച്ചമെന്താണെന്നാണ് അവർ വിശദീകരിച്ചത് ?

a. അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു നൽകും
b. വേദനയേറിയ ശിക്ഷയിൽ നിന്നും അല്ലാഹു അവരെ കാക്കും
c. അവർക്ക് ഭൗതികശിക്ഷകളിൽ നിന്ന് രക്ഷനൽകും
d. എ യും ബിയും ശരിയാണ്

6) ആരെങ്കിലും അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു (ദൂതനു) ഉത്തരം ചെയ്യാതിരുന്നാല്‍, അക്കൂട്ടർ …………….

a. സ്പഷ്ടമായ വഴിപിഴവിലാകുന്നു
b. ജിന്നുകളിൽ ഉൾപ്പെടുന്നു
c. ഭൂമിയില്‍ വെച്ച് തോൽക്കുന്നു, ആകാശത്തു രക്ഷപെടുന്നു
d. എല്ലാം ശരിയാണ്

7) ”ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, ………………. കഴിയുന്നവന്‍ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടെ ”

a. അവരെ മരിപ്പിക്കാൻ
b. മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍
c. അവരെ ശിക്ഷിക്കാൻ
d. അവരെ രക്ഷിക്കാൻ

8) അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരോട് ചോദിക്കപ്പെടുന്നതെന്ത് ?

a. ഇതു യഥാര്‍ത്ഥം തന്നെയല്ലേ?
b. നിങ്ങളുടെ പങ്കുകാരെ കണ്ടുവോ ?
c. നിങ്ങൾക്ക് രക്ഷകരാരെങ്കിലും ഉണ്ടോ ?
d. ഇന്ന് നിങ്ങൾക്ക് വല്ല രക്ഷയുമുണ്ടോ ?

9) നരകത്തിങ്കൽ വച്ച് അവിശ്വാസികളോട് റബ്ബ് പറയുന്നതായി ആയത്തിൽ വന്നിട്ടുള്ളത് ………….

a. നിങ്ങൾ ഇന്ന് നഷ്ടക്കാരിൽ പെട്ടവർതന്നെയാണ്
b. എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍
c. നിങ്ങളുടെ റബ്ബ് തന്നെയാണ് സത്യം
d. എ യും ബി യും ശരിയാണ്

10) അവരോടു താക്കീതു ചെയ്യപ്പെടുന്ന ശിക്ഷ അവിശ്വാസികൾ നേരിൽ കാണുന്ന ദിവസം ഭൂമിയില്‍ അവരുടെ താമസം എങ്ങനെ ആയിരിന്നുവെന്നാണ് അവർക്കനുഭവപ്പെടുക ?

a. ആറു പകലും ആറു രാവും (ഒരാഴ്ച്ചയിൽ അൽപം കുറഞ്ഞ സമയം) താമസിച്ചിരുന്ന പോലെ
b. അഞ്ചു ഫർള് നമസ്‌കാരത്തിനുള്ള സമയം മാത്രം
c. ഒരു മാസമോ അല്ലെങ്കിൽ അൽപ ദിവസങ്ങളോ മാത്രമായിട്ട്
d. ഒരു പകലിന്റെ ഒരു നാഴികനേരമല്ലാതെ ഭൂമിയിൽ താമസിച്ചിട്ടെല്ലെന്ന്

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️