🍁വെളിച്ചം റമദാൻ 2023🍁
👇
🗓 VR23 # 03 :- റമദാൻ#4
🗓 മാർച്ച് 26 ഞായർ
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തുൽ അഹ്‌ഖാഫ് 21 മുതൽ 28 വരെ ആയത്തുകളെ ആസ്പദമാക്കി
1) ‘അഹ്ഖാഫി’ല്‍ വെച്ച് സ്വന്തം ജനതയെ താക്കീതു ചെയ്ത പ്രവാചകവര്യനാരാണ് ? അവരുടെ ഗോത്രമേത് ? എന്താണ് അഹ്‌ഖാഫ് ?
a. ഹൂദ് (അ) ; ആദ് ; പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികൾ
b. സ്വാലിഹ് (അ) ; സമൂദ് ; മദാഇൻ സ്വാലിഹ് (അൽ ഹിജ്ർ)
c. ഇബ്രാഹീം (അ) ; പദ്ദന്‍അരം (മെസ്സെപ്പെട്ടോമിയ); യൂപ്രട്ടീസ്, ടൈഗ്രിസ് നദികള്‍ക്കിടയിലുള്ള സമതലം
d. ശുഐബ് (അ) ; മദ്‌യൻ ; മരക്കൂട്ടങ്ങൾക്കിടയിൽ നിവസിച്ചവർ
2) അഹ്‌ഖാഫിൽ വെച്ചു പ്രവാചകൻ തന്റെ ജനതയെ താക്കീതു ചെയതത് എന്താണ് ?
a. നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്
b. നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു
c. നിങ്ങൾ ഒട്ടകത്തെ അറുകൊല ചെയ്യരുത്
d. എ യും ബി യും ശരിയാണ്
3) അഹ്‌ഖാഫിലെ നിവാസികൾ അവരുടെ പ്രവാചകനോട് മറുപടി പറഞ്ഞതെന്ത് ?
a. ഞങ്ങളുടെ ആരാധ്യന്മാരില്‍ നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍
വന്നിരിക്കുകയാണോ ?
b. നീ ഞങ്ങളോടു താക്കീതു ചെയ്യുന്ന ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക
c. അതിന്റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്.
d. എ യും ബി യും ശരിയാണ്
4) ”വിവരമില്ലാത്ത ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു” ; ഇത് ആരുടെ പ്രസ്‌താവനയാണ് ?
a. അഹ്‌ഖാഫിലെ പ്രമാണിമാരുടെ
b. അവരുടെ പ്രവാചകന്റെ
c. അയൽ പ്രദേശത്തുള്ള (ചുറ്റുപാടുമുള്ള) ജനതയുടെ
d. അവിശ്വാസികളിൽ നേതൃത്വം വഹിച്ചവരോട് താഴെക്കിടയിൽ ഉള്ളവർ പ്രസ്താവിച്ചത്
5) അവർക്ക് പിടിപെട്ട ശിക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനയാണ് ………….
a. താഴ്‍വരകളെ അഭീമുഖീകരിച്ചു കൊണ്ടു ഒരു മേഘം വെളിപ്പെട്ടു
b. വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു ഭയങ്കര കാറ്റ്
c. ഏഴു പകലും എട്ടു രാവും നീണ്ടുനിന്ന അത്യുഗ്രമായ കാറ്റ്
d. ആ കാറ്റ് അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു നശിപ്പിച്ചു
6) അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ ……………. അല്ലാതെ മറ്റൊന്നും കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു
a. പ്രവർത്തനങ്ങൾ
b. വലിയ കെട്ടിടങ്ങൾ
c. വാസസ്ഥലങ്ങൾ
d. കൃഷിഭൂമി
7) ”അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല” ; എന്തുകൊണ്ട് ?
a. അവര്‍ക്കു നൽകപ്പെട്ട ഭൗതിക സൗകര്യങ്ങൾ കുറവായതിനാൽ
b. അവർ ആ ശിക്ഷ പ്രതീക്ഷിച്ചിരുന്നതിനാൽ
c. അല്ലാഹുവിന്റെ ആയത്തുകളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
d. എല്ലാം ശരിയാണ്
8) ”നിങ്ങളുടെ ചുറ്റുപാടുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്” ; ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍’ എന്നു പറഞ്ഞതിൽ ഉദ്ദേശിക്കപ്പെടുന്നത് …………….
a. അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം
b. സദൂം നിവാസികളായിരുന്ന ലൂത്ത്വ് നബിയുടെ ജനത
c. യമനിലും മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍
d. ഇവർ എല്ലാവരും ഉൾപ്പെടുന്നു
9) അവരുടെ ദൈവങ്ങള്‍ അവർക്ക് വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, അല്ലാഹുവിങ്കൽ സാമീപ്യസ്ഥാനം നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളായ മുൻജനതകളെല്ലാം വാദിച്ചിരുന്നു. ആയത്തിൽ ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ………………….. എന്നു പറഞ്ഞത്.
a. ഒരു സാമീപ്യകര്‍മ്മമായി മറ്റു ആരാധ്യന്മാരെ അവർ സ്വീകരിച്ചു
b. ആരാധ്യർ അവർക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാര്‍ശ ചെയ്‌തു
c. ആരാധ്യർ അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നേടിക്കൊടുത്തു
d. അവർ അവരെ സഹായിച്ചില്ല
10) അവരുടെ ദൈവങ്ങള്‍ (ആരാധ്യന്മാർ ) അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നൽകിക്കൊടുക്കുമെന്നും സഹായിക്കുമെന്നുള്ള മുശ്രിക്കുകളുടെ ആ വാദം …………………..
a. കള്ളവാദവും കെട്ടിച്ചമച്ചതുമാണ്
b. യാഥാർത്യവും പ്രയോജനപ്രദവുമാണ്
c. തികച്ചും ആലങ്കാരികമാണ്
d. നല്ല പ്രതീക്ഷയാണ്
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
