🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 ഡേ # 2 :- റമദാൻ 03
🗓 മാർച്ച് 25 ശനി
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തുൽ അഹ്‌ഖാഫ് 11 മുതൽ 20 വരെ ആയത്തുകളെ ആസ്പദമാക്കി
1) ‘പ്രവാചകൻ പ്രബോധനം ചെയ്യുന്നത് നല്ല കാര്യമായിരുന്നുവെങ്കില്‍, അതിലേക്കു ഇവര്‍ ഞങ്ങളെ മുന്‍കടന്നു വരുകയില്ലായിരുന്നു’ എന്ന് ആർ ആരെക്കുറിച്ച് പറഞ്ഞതാണ് ?
a. വിശ്വസിച്ചവര്‍ അവിശ്വസിച്ചവരെക്കുറിച്ച്
b. അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ച്
c. മക്കയിലെ പ്രമാണിമാർ മദീനക്കാരെക്കുറിച്ച്
d. കപടന്മാർ മുഹാജിറുകളെക്കുറിച്ച്
2) ഖുർആനെയും പ്രവാചകർ പ്രബോധനം ചെയ്ത തൗഹീദിന്റെ മാർഗ്ഗത്തെയും പറ്റി നിഷേധിച്ചവർ പറഞ്ഞു ……………..
a. ഇതൊരു പുരാണമാണ്
b. ഇതൊരു പഴക്കം ചെന്ന നുണയാണ്
c. ഇതൊരു അത്ഭുതകരമായ വാർത്തയാണ്
d. ഇത് തീർച്ചയായും വിശ്വാസയോഗ്യമായ വാർത്തയാണ്
3) ഇമാമും (നേതൃത്വം നല്‍കുന്നതും) റഹ്മത്തും (കാരുണ്യവും) ആയിക്കൊണ്ട് ………………… ഖുർആനിന് മുൻപ് ഉണ്ട്
a. ബനൂ ഇസ്രായില്യർ
b. മൂസായുടെ ഗ്രന്ഥം
c. സുഹ്‌ഫി ഇബ്രാഹീം
d. സബൂർ
4) ‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്’ എന്നു പറയുക [പ്രഖ്യാപിക്കുക]യും, പിന്നീടു ചൊവ്വിനു നിലകൊള്ളുകയും ചെയ്തുവോ ………………
a. അവരുടെമേല്‍ യാതൊരു ഭയവും ഇല്ല
b. അവര്‍ വ്യസനിക്കുകയുമില്ല
c. അക്കൂട്ടര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു
d. എല്ലാം ശരിയാണ്
5) തൗഹീദിന്റെ പ്രാധാന്യം വ്യക്തമാക്കിയതിനു ശേഷം അതിനോട് ചേർന്നുകൊണ്ട് അല്ലാഹു മനുഷ്യനോട് ആജ്ഞാനിര്‍ദ്ദേശം ചെയ്യുന്നത് എന്താണ് ?
a. മാതാപിതാക്കളോട് നന്മ ചെയ്യുക
b. നമസ്കരിക്കുക
c. വ്രതമനുഷ്ഠിക്കുക
d. സ്വദഖ ചെയ്യുക
6) ”അവന്‍റെ ഉമ്മ വിഷമിച്ചുകൊണ്ട് അവനെ ഗര്‍ഭം ചുമന്നു; വിഷമിച്ചു കൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു” ; ഒരാളുടെ ഗര്‍ഭകാലവും മുലകുടിപ്രായവും കൂടി, കുറഞ്ഞത് എത്ര കാലമാണ് എന്നാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത് ?
a. 24 മാസം (2 വർഷം)
b. 30 മാസം
c. 36 മാസം (3 വർഷം)
d. 33 മാസവും 9 ദിവസവും (2 വർഷവും 9 മാസവും 9 ദിവസവും)
7) ”അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി എത്തുകയും ചെയ്‌തു” ; എത്രവയസ്സിലാണ് ഒരാൾ അയാളുടെ ശക്തി പ്രായത്തിൽ എത്തുന്നതെന്നാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത് ?
a. 25
b. 28
c. 30
d. 40
8) വ അൻ അഅ്മല സ്വാലിഹൻ തർളാഹു وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ എന്നാൽ അർത്ഥമാക്കുന്നത് ……….
a. എനിക്കും മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദിചെയ്യുവാനും
b. നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും
c. എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും
d. എനിക്കു നീ പ്രചോദനം നല്‍കേണമേ
9) ‘ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ (മറ്റൊന്നും) അല്ല” എന്നത് ആരുടെ പ്രസ്താവനയായാണ് ആയത്തിൽ വന്നിട്ടുള്ളത് ?
a. ജിന്നുകളുടെ
b. പുരോഗമന വാദികളുടെ
c. മാതാപിതാക്കളോട് നന്മ ചെയ്യുന്ന, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളുടെ
d. വിശ്വാസികളായ മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് അവരുടെ നൻമോപദേശങ്ങളെ തള്ളിക്കളയുന്ന മക്കളുടെ
10) അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരോടു പറയപ്പെടുന്ന പ്രസ്താവനകളിൽ ഉൾപെടാത്തത് ഏത് ?
a. ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു
b. എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍ (പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലങ്ങൾ)
c. നിങ്ങളുടെ വിശിഷ്ടവസ്തുക്കളെല്ലാം നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളഞ്ഞു
d. നിങ്ങള്‍ ഭൂമിയില്‍ ന്യായമല്ലാതെ അഹംഭാവം നടിച്ചിരുന്നതുകൊണ്ടും തോന്നിയവാസം പ്രവര്‍ത്തിച്ചതുകൊണ്ടും
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
