വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#17)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#17 :-റമദാൻ#18 
     🗓 ഏപ്രിൽ 09 ഞായർ  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തു ഖ്വാഫ് 16 മുതൽ 35 വരെ ആയത്തുകളെ ആസ്പദമാക്കി

1) ”അവന്റെ (മനുഷ്യന്റെ) മനസ്സ് യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം (അല്ലാഹു) അറിയുന്നു; …………………”

a. അവനിലേക്കു നാം (അല്ലാഹു) അവന്റെ കണ്ഠനാഡിയേക്കാൾ അടുത്തവനുമാണ്
b. അവനു നാം (അല്ലാഹു) സമീപസ്ഥനുമാണ്
c. നാം (അല്ലാഹു) എല്ലാം സൂക്ഷമായി അറിയുന്നവനുമാണ്
d. നാം (അല്ലാഹു) എല്ലാം കാണുന്നവനും അറിയുന്നവനുമാണ്

2) ”വലതു ഭാഗത്തും, ഇടതു ഭാഗത്തും വേറിട്ടു പോകാതെ ഇരിക്കുന്നവരായ രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു” ; ‘ഏറ്റെടുക്കുന്ന രണ്ടുപേര്‍’ എന്നു ആയത്തിൽ പറഞ്ഞത് ആരെപ്പറ്റിയാണ് ?

a. ഓരോരുത്തരും മരണപെടുമ്പോൾ ഏറ്റെടുക്കുന്ന മലക്കുകൾ
b. മനുഷ്യന്റെ നന്മതിന്മകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോഗിച്ച മലക്കുകൾ
c. നല്ല ആത്മാക്കളെ മാത്രം ഏറ്റെടുക്കുന്ന മലക്കുകൾ
d. ചീത്തവരായ ആത്മാക്കളെ മാത്രം ഏറ്റെടുക്കുന്ന മലക്കുകൾ

3) റഖീബുൻ അതീദ് رَقِيبٌ عَتِيدٌ എന്നാൽ എന്താണ് ?

a. വലതുഭാഗവും ഇടതുഭാഗവും
b. വലതുഭാഗത്തുള്ള മലക്കിന്റെ പേര് റഖീബ് , ഇടതുഭാഗത്തുള്ള മലക്കിന്റെ പേര് അതീദ്
c. നമ്മളുടെ ഓരോ ചെയ്‌തികളും-നന്മകളും തിന്മകളും- , നാം ഉച്ചരിക്കുന്ന ഓരോ വാക്കുകളും രേഖപെടുത്താൻ ‘സാദാ തയ്യാറുള്ള സൂക്ഷ്‌മ വീക്ഷകർ’ ആയിട്ടുളള മലക്കുകൾ
d. മനുഷ്യന്റെ കഴുത്തില്‍ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു കണ്ഠനാഡികൾ

4) “……………….. യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്”

a. സക്റത്തുൽ മൗത് سَكْرَةُ الْمَوْتِ
b. മരണം مَوْت
c. യൗമുൽ വഈദ് يَوْمُ ٱلْوَعِيدِ
d. കാഹളത്തിലൂത്ത്

5) “………………..; അതത്രെ, താക്കീതു ചെയ്യപ്പെടുന്ന ദിവസം!”

a. ആ ഭയങ്കര സംഭവം (അത് സംഭവിച്ചാൽ)
b. കാഹളത്തില്‍ ഊതപ്പെടും
c. ഖബറുകളിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കപെട്ടാൽ
d. ആ മഹത്തായ സംഭവം

6) സാഇഖും വ ഷഹീദ് سَآئِقٌ وَشَهِيدٌ എന്നാൽ എന്താണ് ?

a. ഓരോ ജനസമൂഹങ്ങളിക്കും അയക്കപ്പെട്ട പ്രവാചകർ
b. മഹ്ശറയിലെ തയ്യാറായ സാക്ഷികൾ
c. തെളിച്ചുകൊണ്ടുവന്ന് തെളിവ് നൽകുന്ന മലക്കുകൾ
d. ഓരോ ആളെയും ‘മഹ്ശറി’ലേക്കു തെളിച്ചുകൊണ്ടുവരുന്ന മലക്കുകളും നന്മതിന്മകളെ തെളിവുനല്‍കി സ്ഥാപിക്കുന്ന സാക്ഷികളും

7) “ഇപ്പോള്‍, നിനക്കു നിന്റെ മറ നാം തുറന്നു നീക്കി തന്നിരിക്കുന്നു. ആകയാല്‍, നിന്റെ കാഴ്ച്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു”;
ഇതിൽ നിന്നുള്ള ഉദ്ദേശമാണ് ………….

a. അതുവരെ എല്ലാ മനുഷ്യരുടെ കണ്ണുകളിലും അന്ധത ബാധിച്ചതായിരുന്നു
b. കാഴ്ച്ചയുടെ മറ നീങ്ങുന്നതോടെ മരണാനന്തര യാഥാർഥ്യങ്ങൾ മുഴുവനും നേരില്‍ കണ്ടനുഭവിക്കാം
c. കൂടുതൽ കാഴ്ച്ചശക്തി ഉള്ളവനാക്കി മനുഷ്യനെ ഉയർത്തുന്നതായിരിക്കും
d. മനുഷ്യന് പരലോകത്തു കിട്ടുന്ന പ്രത്യേക പരിഗണനയാണ് ഉദ്ദേശിക്കുന്നത്

8) ”അവന്റെ കൂട്ടുകാരന്‍ പറയും, ……………” ;
എന്താണ് നന്മതിന്മകളെ രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട ആ ഖരീൻ പറയുന്നത് ?

a. നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍
b. ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ ‘ജഹന്നമി’ല്‍ ഇട്ടേക്കുവിന്‍
c. അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു
d. ‘ഇതാ എന്റെ അടുക്കല്‍ തയ്യാറായിട്ടുള്ളത് (തയ്യാറാക്കിയ രേഖ)’

9) ”അവന്റെ കൂട്ടാളി പറയും. …………. “ ;
എന്താണ് പിശാചായ ഈ ഖരീൻ പറയുന്നത് ?

a. ഞാൻ തന്നെയാണ് അവന്റെ വഴിപിഴപ്പിച്ചത്, ഇന്ന് ഞാൻ എന്റെ തെറ്റ് സമ്മതിക്കുന്നു
b. ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ ‘ജഹന്നമി’ല്‍ ഇട്ടേക്കുവിന്‍
c. നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍
d. ഞാന്‍ അവനെ നേര്‍മാര്‍ഗ്ഗം തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു

10) ‘ജഹന്നമി’നോടു ‘നീ നിറഞ്ഞുവോ’ എന്നു അല്ലാഹു ചോദിക്കുമ്പോൾ നരകം മറുപടിയായി പറയുന്നത് / ചോദിക്കുന്നത് എന്താണ് ?

a. കുറ്റവാളികളെകൊണ്ട് നിറഞ്ഞു കവിഞ്ഞു
b. ഇനിയും കൂടുതല്‍ വല്ലതും ഉണ്ടോ?
c. കുറ്റവാളികൾക്ക് നാശം തന്നയല്ലയോ ?
d. കുറ്റവാളികളുടെ ആധിക്യം നിമിത്തം നരകത്തിൽ ഇനിയിടമില്ല

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️