🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇
🗓 VR23#16 :-റമദാൻ#17
🗓 ഏപ്രിൽ 08 ശനി
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
📕 സൂറത്തു ഖ്വാഫ് 1 മുതൽ 15 വരെ ആയത്തുകളെ ആസ്പദമാക്കി
1) വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു ഖുര്‍ആൻ അദ്ധ്യായങ്ങളെ നാലു ഭാഗമാക്കിയതിൽ സൂറത്തു ഖ്വാഫ് ………………………. അദ്ധ്യായങ്ങളിൽ ഉൾപ്പെടുന്നു
a. സബ്ഉത്വിവാൽ السبع الطوال
b. അൽ മിഊൻ المؤن
c. അൽ മസാനി المثانى
d. മുഫസ്സ്വല്‍ المفصل
2) ചെറിയ ആയത്തുകളോടു കൂടിയതും, ആയത്തുകളുടെ അവസാനങ്ങളില്‍ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകളാണ് ………………
a. സബ്ഉത്വിവാൽ السبع الطوال
b. അൽ മിഊൻ المؤن
c. അൽ മുഫസ്വലാത്ത് المفصلات
d. അൽ മസാനി المثانى
3) താഴെ നൽകിയവയിൽ സൂറ: ഖ്വാഫുമായി ബന്ധപ്പെട്ട് തെറ്റായത് തിരഞ്ഞെടുക്കുക
a. സൂറ: ഖ്വാഫ് നബി(സ) യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല) എന്ന് വനിതാ സഹാബി ഉമ്മുഹിശാം(റ) പ്രസ്താവിച്ചിരിക്കുന്നു
b. സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍ എന്നിവയെക്കുറിച്ച് സൂറത്തിൽ ഊന്നി പ്രസ്താവിച്ചിരിക്കുന്നു
c. പെരുന്നാള്‍ നമസ്‌കാരത്തില്‍ നബി(സ) സൂ: ഖ്വാഫും സൂ: ഖമറും ഓതാറുണ്ടായിരുന്നു
d. ഖ്വാഫ്മല എന്ന പേരില്‍ ഭൂമിയെ വലയം ചെയ്തുകൊണ്ടുള്ള മലയാണിവിടെ ഉദ്ദേശ്യം
4) ഇതൊരു ആശ്ചര്യകരമായ കാര്യമാണ് എന്ന് നിഷേധികൾ പറഞ്ഞിട്ടുള്ളത് എന്തിനെക്കുറിച്ചാണ് ?
a. മനുഷ്യരില്‍ നിന്നു തന്നെ ഒരു മുന്നറിയിപ്പു നല്‍കുന്ന ദൈവദൂതൻ അവർക്ക് വന്നിട്ടുള്ളത്
b. മറ്റു ഗോത്രങ്ങൾ നിലനിൽക്കെ, ഖുറൈശികളിൽ നിന്നുള്ള ഒരാൾ തന്നെ പ്രവാചകനായി എന്നതിനാൽ
c. മരിച്ചുമണ്ണാകുന്നതിനെ
d. മരണശേഷമുള്ള ബർസഖിനെ
5) നിഷേധികളായ മുശ്‌രിക്കുകൾ അതിവിദൂരമായ മടക്കമെന്ന് പറഞ്ഞത് എന്തിനെ പറ്റിയാണ് ?
a. മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്
b. മണ്ണിൽനിന്ന് സൃഷ്ടിക്കപെട്ടവൻ മണ്ണിലേക്ക് തന്നെ മടങ്ങുന്നത്
c. മരിച്ചു മണ്ണായിത്തീര്‍ന്ന മനുഷ്യന്‍ പിന്നെ ജീവിക്കപ്പെടുന്നത്
d. ഭൗതികതയിലേക്കുള്ള മടക്കം
6) ‘തീര്‍ച്ചയായും നമുക്കറിയാം അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്” ; എന്തിൽ നിന്ന് കുറവ് വരുത്തുന്നതാണ് ആയത്തിലെ പ്രസ്താവ്യം ?
a. യുദ്ധങ്ങളിൽ അവർ കൊല്ലപ്പെടുന്നത്
b. ഓരോ വർഷവും അവരുടെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നത്
c. മരണപ്പെട്ടവരുടെ ശരീരം മണ്ണിലേക്ക് ലയിക്കുന്നത്
d. ഭൂമിയിൽ തോറ്റു ബന്ധികളാക്കപ്പെടുന്നത്
7) യാതൊരു വിടവുകളും കൂടാതെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ് ?
a. സഞ്ചരിക്കുന്ന മേഘ പാളികളെ
b. മുകളിലെ ആകാശത്തെ
c. ഭൂമിയുടെ താഴേക്ക് ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ
D. ഇടതൂർന്ന രീതിയിൽ വിടവുകൾ പോലുമില്ലാതെ തിങ്ങി നിൽക്കുന്ന തോട്ടങ്ങളെ
8) മനസ്സുമടങ്ങി വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടതിനും ഓര്‍മ്മക്കായും വേണ്ടിയാണ് ഇതെല്ലം അല്ലാഹു ചെയ്‌തതെന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത് ?
a. ഭൂമിയെ നീട്ടി വിശാലപ്പെടുത്തിയിരിക്കുന്നു
b. ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നു
c. കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നു
d. എല്ലാം ശരിയാണ്
9) ഏതുപോലെയാണ് ‘പുറപ്പാട് (പുനര്‍ജ്ജീവിതം)’ എന്നാണ് അല്ലാഹു പറയുന്നത്?
a. ഈത്തപ്പനകൾക്ക് മേൽക്കുമേൽ കുലകൾ ഉണ്ടാകുന്നത്
b. ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളെ ഉല്‍പാദിപ്പിച്ചത്
c. മഴ പെയ്യിക്കുന്നത്
d. വെള്ളം മൂലം നിര്‍ജ്ജീവമായ രാജ്യത്തെ അല്ലാഹു ജീവിപ്പിക്കുന്നത്
10) റസൂലുകളെ വ്യാജമാക്കി നശിപ്പിക്കപ്പെട്ട മുൻസമൂഹങ്ങൾ ആയതിന്റെ ക്രമമനുസരിച്ച് ആദ്യം വന്നത് ………
a. ഐക്കത്തി’ന്റെ (മരക്കാവിന്റെ) ആള്‍ക്കാർ
b. ആദു വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്റെ സഹോദരങ്ങളും
c. നൂഹിന്റെ ജനതയും ‘റസ്സി’ന്റെ ആള്‍ക്കാരും ‘ഥമൂദു’ ഗോത്രവും
d. ‘തുബ്ബഇ’ന്റെ ജനത
◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️
