വെളിച്ചം റമദാൻ 2023 -ചോദ്യാവലി (VR23#15)

🍁വെളിച്ചം റമദാൻ 2023🍁
🔖 ചോദ്യാവലി 👇

🗓 VR23#15 :-റമദാൻ#16 
     🗓 ഏപ്രിൽ 07 വെള്ളി  

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️

📕 സൂറത്തുൽ ഹുജുറാത് 13 മുതൽ 18 വരെ ആയത്തുകളെ ആസ്പദമാക്കി

1) അല്ലാഹു മനുഷ്യരെ ചില ശാഖകളും ഗോത്രങ്ങളുമാക്കിയിട്ടുള്ളത് എന്തിനുവേണ്ടിയാണ് ?

a. ഉൽകൃഷ്ടതയുടെയോ നികൃഷ്ടതയുടെയോ അടിസ്ഥാനത്തിൽ വേർതിരിക്കാൻ
b. അന്യോന്യം തിരിച്ചറിയുവാനും പരിചയപ്പെടുവാനും വേണ്ടി
c. ഉയർച്ചയും താഴ്ച്ചയും കണക്കാക്കുന്നതിന് വേണ്ടി
d. അടിമകളും ഉടമകളും ഉണ്ടായാലേ സമത്വം ഉണ്ടാകൂ എന്നതിനാൽ

2) ഒരാളെ ഉന്നതനോ അധമനോ ആക്കുന്ന മാനദണ്ഡം എന്താണ് ?

a. അയാളുടെ തഖ്‌വാ
b. അയാളുടെ ഖബീല (ഗോത്രം)
c. അവന്റെ കുടുംബ മാഹാത്മ്യവും കുലമഹിമയും
d. അവന്റെ തൊലിനിറം

3) ”നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ………………”

a. ഏറ്റവും കൂടുതൽ നമസ്‌കരിക്കുന്നവനാകുന്നു
b. എല്ലാം സഹിക്കുന്നവനാകുന്നു
c. ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു
d. ഏറ്റവും ചിലവഴിക്കുന്നവനാകുന്നു

4) നബി(സ) അരുളിചെയ്തിരിക്കുന്നു : ”അല്ലാഹു നിങ്ങളുടെ ………………………..നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ………………. നോക്കുന്നു”

a. ബാഹ്യരൂപത്തിലേക്ക് ; പ്രാർത്ഥനനകളിലേക്ക്
b. അനുഗ്രഹങ്ങളിലേക്ക് ; നമസ്‌കാരങ്ങളിലേക്ക്
c. രൂപങ്ങളിലേക്കും സ്വത്തുക്കളിലേക്കും ; ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും
d. ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ; രൂപങ്ങളിലേക്കും സ്വത്തുക്കളിലേക്കും

5) അസദ് ഗോത്രത്തിൽപെട്ട അഅ്റാബികളോട് ”ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന് പറയേണ്ടതില്ല, മറിച്ച് ’ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് പറഞ്ഞാൽ മതിയെന്ന് അല്ലാഹു നിഷ്കർഷിക്കാൻ കാരണമെന്തായിരുന്നു ?

a. അവർ അഅ്റാബികൾ ആയതുകൊണ്ട്
b. യഥാർത്ഥത്തിൽ ആ അഅ്റാബികൾ മുഴുവനും കപടന്മാർ ആയിരുന്നതിനാൽ
c. അവർ പറയുന്നത് പ്രവർത്തിക്കാത്തവരാണ്
d. അവരുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം അതുവരെയും പ്രവേശിച്ചിട്ടുണ്ടായിരുന്നില്ല

6) ”അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ”; സത്യവാന്മാർക്ക് ഉണ്ടാകേണ്ട ഗുണഗണങ്ങളെ പരാമർശിച്ചിടത്തു ആയത്തിൽ വരാത്തത് ഏതാണ് ?

a. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുക
b. വിശ്വസിച്ചു കഴിഞ്ഞാൽ പിന്നീട് സന്ദേഹപ്പെടാതിരിക്കുക
c. സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യുക
d. ഈമാനും ഇസ്ലാമും ഒരുമിച്ചു കൊണ്ടുപോകുക

7) താഴെ നൽകിയവയിൽ, ഒരായത്തിലെ വാക്യങ്ങളിൽ വരാത്തത് ……….

a. നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?
b. നിങ്ങളുടെ വിശ്വാസത്തെ അല്ലാഹുവിനെ അറിയുന്നു
c. അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു.
d. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.

8) ‘അല്ലാഹു നിങ്ങളുടെമേൽ അങ്ങോട്ട് ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്’ ;
എങ്ങനെയാണ് അല്ലാഹു ആ അഅ്റാബികൾക്ക് ദാക്ഷീണ്യം ചെയ്‌തിട്ടുള്ളത് ?

a. അവർക്ക് സത്യവിശ്വാസത്തിലേക്ക് മാർഗദർശനം നൽകികൊണ്ട്
b. അവർക്ക് അറിവു നൽകികൊണ്ട്
c. അവർക്ക് രിസ്ഖ് നൽകിയത്
d. അവരെ സമൂഹത്തിൽ ഉന്നതന്മാരാക്കിയത്

9) നബിയേ പറയുക: ‘നിങ്ങളുടെ …………………. എന്റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്’

a. ഈമാനെ (വിശ്വാസത്തെ)
b. ഇസ്ലാമിനെ (കീഴൊതുക്കത്തെ)
c. ഈമാനെയും ഇസ്ലാമിനെയും
d. ഈമാനെയും ഇസ്ലാമിനെയും അമലുകളേയും

10) ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ നേർവഴിയിലാക്കുകയും ധന്യരാക്കുകയും നിങ്ങളുടെ മനസ്സുകളെ ഇണക്കുകയും ചെയ്‌തില്ലേ എന്ന പ്രവാചകന്റെ ചോദ്യങ്ങൾക്ക് അൻസാരികളുടെ മറുപടിയെന്തായിരുന്നു ?

a. തീർച്ചയായും അതെ, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്‌തു
b. അതെ, ഞങ്ങൾ അബദ്ധം പറ്റിയവരിൽ ഉൾപെടാത്തതിന് അല്ലാഹുവിന് സ്‌തുതി
c. അതെ, അല്ലാഹുവിനു സർവ സ്തുതിയും
d. അതെ, അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും ദാക്ഷിണ്യം ചെയ്തവർ

◻️️♦️◻️️♦️◻️️♦️◻️️♦️◻️️♦️